04. നായന്മാർ ‘നായന്മാർ’ ആയത് എങ്ങിനെ !?

04. നായന്മാർ ‘നായന്മാർ’ ആയത് എങ്ങിനെ !?

നായർ ജാതിയുടെ ഉല്പത്തിയെ സംബന്ധിച്ച് പല അനുമാനങ്ങളും , ഇവയെ ആസ്പദമാക്കി പല സിദ്ധാന്തങ്ങളും സമുദായ മദ്ധ്യത്തിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രചാരത്തിലുള്ള സിദ്ധാന്തങ്ങളെയെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട് പ്രസിദ്ധ ചരിത്രകാരനായ Dr.M G S Narayanan, അന്തിമമെന്നു കരുതാവുന്ന ഒരു സിദ്ധാന്തം ഈയിടെ മുമ്പോട്ടു വയ്ക്കുകയുണ്ടായി. ആ വിഷയമാണ് ഈ പോസ്റ്റിങ്ങിന് ആധാരം.

featured image

03. നായർ സമുദായ ഭൃത്യജനസംഘത്തിന്റെ ജനനം : കെ കേളപ്പൻ

നായർ സർവ്വീസ് സൊസൈററിയുടെ ജനനത്തെക്കുറിച്ച് ഗാന്ധിയനായ കെ.കേളപ്പൻ നായർ രേഖപ്പെടുത്തിയ വിവരങ്ങൾ NSS-ന്റെ ഔദ്യോഗിക ചരിത്ര ഗ്രന്ഥത്തിൽ കാണാം. അതാണ് ഈ പോസ്റ്റിങ്ങിലെ പ്രതിപാദ്യവിഷയം. ക്രിസ്ത്യൻ സഭയിലെ വൈദികരുടെ നേതൃത്വത്തിൽ സംഘടിതരായ ക്രിസ്ത്യൻ സമുദായം, രാഷ്ട്രീയമായും സാമ്പത്തികമായും മറ്റു വിധത്തിലും നായർ സമുദായത്തെ ദുർബലപ്പെടുത്തുമാറ് നടത്തിയ കടന്നുകയറ്റങ്ങളാണ് നായന്മാർ സംഘടിയ്ക്കാൻ പ്രധാന ഹേതുവായി കേളപ്പൻ നായർ ചൂണ്ടിക്കാട്ടിയത്.

featured image

02. NSS ആദ്ധ്യാത്മിക കൈപ്പുസ്തകം : ഭാഗം 1

പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, NSS സംഘടനയുടെ ആവശ്യപ്രകാരം നായർ സമുദായാംഗങ്ങളുടെ ആദ്ധ്യാത്മിക ഉന്നമനത്തിനായി രചിച്ച കൈപ്പുസ്തകത്തിലെ (hand-book) ഉള്ളടക്കമാണ് ഇവിടെ കൊടുക്കുന്നത്. (പേജുകൾ 9 മുതൽ15 വരെ). ഇത് പ്രസിദ്ധപ്പെടുത്തിയത് നായർ സർവീസ് സൊസൈറ്റിയാണ്.

featured image

01. ചങ്ങനാശ്ശേരി താലൂക്ക് നായർ സമാജം : മന്നം

ചങ്ങനാശ്ശേരിയിലെ സംഘടിത ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും മന്നം ഉൾപ്പെടെയുള്ള നായർ പ്രമാണികൾക്ക് നേരിടേണ്ടി വന്ന അവഗണനയും അപമര്യാദാപൂർവ്വമായുള്ള പെരുമാറ്റവും താലൂക്ക് നായർ സമാജത്തിന്റെ ബീജാവാപത്തിന് ഹേതുവായ സംഭവപരമ്പരകൾ മന്നത്തിന്റെ വാക്കുകളിൽ……