സെമിറ്റിക്ക് മതവിശ്വാസികൾക്ക്, അതായത് ജൂത-ക്രിസ്തീയ-മുഹമ്മദ്ദീയ വിശ്വാസികൾക്ക് നല്കിയിട്ടുള്ള വാഗ്ദാനങ്ങളിൽ ഒന്നാണ് മരണാനന്തരം ശരീരിയായുള്ള ഉയിർത്തെഴുന്നേല്പും, ശേഷം അതേപടി സ്വർഗ്ഗത്തിലെ സുഖവാസവും. ഇത്തരം വാഗ്ദാനങ്ങൾ ഹിന്ദുമതത്തിൽ ഉണ്ടോ !!?? ഈ വിഷയം പരിശോധനാവിധേയമാക്കേണ്ടതുണ്ട്.
വിക്കിപ്പീഡിയയിൽ നല്കിയിരിയ്ക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ
ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിച്ചാൽ, സ്വർഗ്ഗത്തിൽ ജീവനോടെ ശരീരിയായി പ്രവേശിയ്ക്കാമെന്ന പ്രബോധനമാണ് ജൂത-ക്രിസ്ത്യ-ഇസ്ലാം മതങ്ങൾ നല്കുന്നത്. എന്നാൽ സ്വർഗ്ഗത്തിൽ ശരീരിയായി പ്രവേശിയ്ക്കാമെന്ന് ഹിന്ദുമതത്തിന്റെ പ്രാധാനപ്പെട്ട അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നിൽപ്പോലും പറഞ്ഞിട്ടില്ല. പക്ഷെ വിക്കിപ്പീഡിയയിൽ ഹിന്ദുമതത്തെ സെമറ്റിക്ക് മതങ്ങളോട് ചേർത്ത് വച്ച്, ഹിന്ദുമതത്തിലും മനുഷ്യ ശരീരിയായി സ്വർഗ്ഗത്തിൽ പ്രവേശിയ്ക്കാമെന്നുള്ള തെറ്റായ വിവരങ്ങൾ നല്കിയിരിയ്ക്കുന്നു. അതിന്റെ സ്ക്രീൻഷോട്ടാണ് മുകളിൽ നല്കിയിരിയ്ക്കുന്നത്. മഹാഭാരതത്തിലെ യുധിഷ്ഠിരനും, രാമായണത്തിലെ ലക്ഷ്മണനും, മഹാഭാരതത്തിലെതന്നെ അർജ്ജുനനും, ഭീഷ്മനും, പുരവും, നഹുഷനും ജീവനുള്ള സ്വശരീരത്തോടെ, അവർ ഭൂമിയിൽ എപ്രകാരം ജീവിച്ചിരുന്നുവോ അപ്രകാരം ഉടലോടെ സ്വർഗ്ഗത്തിൽ പ്രവേശിച്ചും എന്ന തെറ്റായ വിവരമാണ് വിക്കിപ്പീഡിയ നല്കിയിട്ടുള്ളത്. ഈ ഇതിഹാസ- ചരിത്രപുരുഷന്മാരെ സംബന്ധിച്ചുള്ള മഹാഭാരതത്തിലെയും രാമായണത്തിലെയും ശ്ലോകങ്ങൾ താഴെ നല്കിയിട്ടുണ്ട്. ഈ ശ്ലോകങ്ങളിൽ നിന്നും ഇവർ മാനുഷർ അല്ലെന്നും, മനുഷ്യശരീരിയായിട്ട് ഇവർ ആരും തന്നെ സ്വർഗ്ഗത്തിൽ പ്രവേശിച്ചില്ലെന്നതും വ്യക്തമാണ്.
ത്രിശങ്കുവും ശംബുകനും.
ശംബുക-ശ്രീരാമ ഇതിഹാസ സംഭവത്തെ ഉയർത്തിക്കാട്ടി ഹിന്ദുക്കളിൽത്തന്നെ, പ്രത്യേകിച്ച് പിന്നാക്ക ജാതികളിൽപ്പെട്ടവരിൽ ഹിന്ദുമതത്തിനോടുള്ള വിദ്വേഷം വളർത്തുവാൻ വൈദേശിക മതക്കാർക്കും, വൈദേശിക രാഷ്ട്രീയ ആശയങ്ങളുടെ അടിത്തറയിൽ രാഷ്ട്രീയം കെട്ടിപ്പെടുത്തിയ അതിന്റെ പ്രവർത്തകർക്കും സാധിയ്ക്കുന്നുണ്ട്. എന്തിന് പിന്നാക്ക ജാതികളക്കുറിച്ച് പറയുന്നു, ശംബുകനെയും ഏകലവ്യനെയും ചൂണ്ടിക്കാട്ടി, ഹിന്ദുമതത്തിനെതിരെ നിരന്തരം ചെയ്യുന്ന പ്രോപ്പഗാണ്ഡ മുന്നാക്ക സമുദായങ്ങളിലെ തലമുറകളെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. വൈദേശിക മതഗ്രന്ഥങ്ങളായ ബൈബിളിനെയും ഖുറാനെയും അപേക്ഷിച്ച് (ബൈബിളിനെയും ഖുറാനെയും ഹിന്ദു മത ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണെങ്കിൽപ്പോലും), ദീർഘമായ വാല്മീകി രാമായണമോ, മഹാഭാരതമോ പൂർണ്ണമായും ഒരാവർത്തി പോലം വായിയ്ക്കാത്തവരാണ് 99% ഹിന്ദുക്കളും. അതിനാൽ ഇതിഹാസ കാവ്യങ്ങളിലെ സംഭവങ്ങളെ സംബന്ധിച്ച് യുക്തിപൂർവ്വമായി ചിന്തിയ്ക്കുവാൻ ഹിന്ദുക്കൾക്ക് സാധിയ്ക്കാതെ പോകുന്നു. ഹിന്ദുസമുദായങ്ങളിലെ ഈ ആഭ്യന്തര ന്യൂനത, ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിറങ്ങിയവർ ശരിയ്ക്കും മുതലെടുത്തുകൊണ്ടിരിയ്ക്കുന്നു.
ശംബുകവധത്തെക്കുറിച്ച് കാര്യ കാരണ സഹിതമായി മനസ്സിലാക്കണമെങ്കിൽ കുറഞ്ഞപക്ഷം വാല്മീകി രാമായണത്തിൽ ഉത്തരകാണ്ഡത്തിലെ എഴുപത്തിമൂന്നാം സർഗ്ഗം തൊട്ട് എഴുപത്താറാം സർഗ്ഗം വരെ ശ്രദ്ധയോടെ വായിയ്ക്കണം. സംസ്കൃതത്തിലുള്ള വാല്മീകി രാമായണം, ഇന്ന് ഇന്റർനെറ്റ് സേവനത്തിന് പണം മുടക്കുകയാണെങ്കിൽ നെറ്റിൽ നിന്നും സൗജന്യമായി വായിയ്ക്കാവുന്നതാണ്. ബ്രഹ്മശ്രീ ജി. എസ്സ്. ശ്രീനിവാസയ്യർ വ്യാഖ്യാനിച്ച, 1941-ൽ, പാലക്കാട്ട് പ്രസിദ്ധീകരിച്ച വാല്മീകി രാമായണം archive. org-ൽ സൗജന്യമായി ലഭ്യമാണ്. (ഇത് ലഭ്യമാക്കാൻ ഉതകിയ എല്ലാവരോടുമുള്ള നന്ദി ഇവിടെ പ്രകാശിപ്പിയ്ക്കുന്നു). ശംബുകവധത്തോട് ചേർത്തുവച്ച് വസിഷ്ഠ-വിശ്വാമിത്ര ഏറ്റുമുട്ടലിനെയും, ത്രിശങ്കുവിനെ ശരീരത്തോടുകൂടി, ഉടലോടെ സ്വർഗ്ഗത്തിൽ അയയ്ക്കുവാൻ വിശ്വാമിത്ര ഋഷി ശ്രമിച്ചതിനേയും പഠിയ്ക്കണം. ബാലകാണ്ഡം അമ്പത്തിരണ്ടാംസർഗ്ഗത്തിലാണ് വിശ്വമിത്രമഹർഷിയുടെ കഥ തുടങ്ങുന്നത്. അമ്പത്തിഏഴാം സർഗ്ഗത്തിലാണ് ത്രിശങ്കുവിന്റെ കഥ തുടങ്ങുന്നത്. ത്രിശങ്കു ഇക്ഷ്വാകുവംശത്തിലെ രാജാവായിരുന്നു. സാക്ഷാൽ ശ്രീരാമന്റെ പൂർവ്വികൻ. അദ്ദേഹത്തിന് ഉടലോടെ (സശരീരേണ) ദേവന്മാരുടെ ആവാസസ്ഥാനമായ സ്വർഗ്ഗത്തിൽ പ്രവേശിയ്ക്കണമെന്ന ആഗ്രഹം ജനിച്ചു. അതിന് കുലഗുരുവായ വസിഷ്ഠമഹർഷി സഹകരിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഈ ആവശ്യത്തെ നിരസിയ്ക്കുകയും ചെയ്തു. വസിഷ്ഠമഹർഷിയുടെ പുത്രന്മാരുടെ അടുത്ത് ഈ ആവശ്യവുമായി ചെന്ന ത്രിശങ്കുവിനെ അവർ ശപിയ്ക്കുകയും ചെയ്ത്. പിന്നീട് വസിഷ്ഠമഹർഷിയുമായി മുമ്പ് പോരിട്ട വിശ്വാമിത്രമഹർഷിയുടെ അടുക്കൽ ത്രിശങ്കു ചെല്ലുകയും , വിശ്വാമിത്രൻ ത്രിശങ്കുവിന്റെ അഭ്യർത്ഥന മാനിയ്ക്കുകയും ചെയ്തു. പക്ഷെ അവസാനം ക്ഷത്രിയരാജാവായ ത്രിശങ്കു ആഗ്രഹിച്ച പോലെ, സ്വ ശരീരത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിയ്ക്കാനായില്ല.
ക്ഷത്രിയനായ ത്രിശങ്കുവിനെപ്പോലെ, ശൂദ്രനായ ശംബുകനും , അറിവുകൾ തെറ്റായി മനസ്സിലാക്കിയതിനാൽ തെറ്റായ പ്രവൃത്തിയിൽ ഏർപ്പെട്ടു. മനുഷ്യർക്ക് സ്വ ശരീരത്തോടെ സ്വർഗ്ഗത്തിൽ കയറാമെന്ന ധാരണ പ്രപഞ്ചനിയമങ്ങൾക്ക് എതിരാണ്. സൃഷ്ടിനിയമങ്ങൾക്ക് കടക വിരുദ്ധമാണ് ഈ ആഗ്രഹം തന്നെ. ഈ തെറ്റായ ആഗ്രഹ സാഫല്യത്തിനായി പ്രവർത്തിച്ചാൽ, അത് പ്രപഞ്ച നിയമങ്ങളോട് യുദ്ധം പ്രഖ്യാപിയ്ക്കുന്നതിന് തുല്യമാണ്. ഈ പ്രപഞ്ചത്തിനോടുതന്നെ യുദ്ധം ചെയ്യുന്നവർക്ക് ഇവിടെ സ്ഥാനമില്ല തന്നെ. ശൂദ്രനായ ശംബുകൻ യുഗധർമ്മം തെറ്റിച്ചു. നാരദമഹർഷിയാണ് ശംബുകൻ ചെയ്തുകൊണ്ടിരുന്ന അധർമ്മത്തെക്കുറിച്ച് ശ്രീരാമന് മുന്നറിയിപ്പ് നല്കിയത് (ഉത്തരകാണ്ഡം, സർഗ്ഗം 74). കൃതയുഗത്തിൽ ബ്രാഹ്മണർ മാത്രമായിരുന്നു തപസ്സിന് അധികാരികളായിരുന്നത്. (വാല്മീകി രാമായാണം, ഉത്തരകാണ്ഡം – സർഗ്ഗം 74, ശ്ലോകം 9). രണ്ടാമത്തെ യുഗമായ ത്രേതായുഗത്തിൽ ദൃഢശരീരികളായ ക്ഷത്രിയന്മാർക്കും തപസ്സ് ധർമ്മമായിത്തീർന്നു (ഉക.74:11). ഈ രണ്ടാമത്തെ യുഗത്തിലാണ് അധർമ്മം നാലിൽ ഒരു പാദം സൃഷ്ടിയിൽ ഊന്നിയത്. ഈ ഘട്ടത്തിലാണ് കൃഷിപ്രവൃത്തിയിൽ മനുഷ്യൻ ഏർപ്പെടാൻ തുടങ്ങിയത് (ഉക.74:17). ത്രേതായുഗത്തിൽ ബ്രാഹ്മണരും ക്ഷത്രിയന്മാരും തപസ്സ് അനുഷ്ഠിച്ചുവന്നു. ഇതരജാതിക്കാരായ ജനങ്ങൾ യാതൊരുവരോ, അവരെല്ലാം അവർക്കു ശ്രുശ്രൂഷ ചെയ്തുവന്നിരുന്നു (ഉക.74:20). ത്രേതായുഗത്തിന്റെ അവസാനത്തിൽ ബ്രാഹ്മണർക്കും ക്ഷത്രിയന്മാർക്കും അധർമ്മത്തിലും കൃഷിവൃത്തിയിലും പ്രിയമേറിയപ്പോൾ ഇവരിരുവരും അതിയായ ക്ഷീണദശയെ പ്രാപിച്ചു. ഈ സമയം അധർമ്മം അതിന്റെ രണ്ടാമത്തെ പാദം പ്രപഞ്ചത്തിൽ ഊന്നി. അതിനാൽ തുടർന്നുള്ള മൂന്നാമത്തെ യുഗത്തിന് ദ്വാപരയുഗം എന്ന പേർ ഉണ്ടായി (ഉക.74.23). ഈ മൂന്നാമത്തെ യുഗമായ ദ്വാപരയുഗത്തിൽ വൈശ്യന്മാർക്കും തപസ്സ് ഉചിതമായിത്തീർന്നു (ഉക. 74:25). ഇപ്രകാരം മൂന്ന് യുഗങ്ങൾ കൊണ്ട്, അതായത് കൃതം, ത്രേതം, ദ്വാപരം എന്നീ മൂന്ന് യുഗങ്ങൾ കൊണ്ട്, ബ്രാഹ്മണൻ, ക്ഷിത്രിയൻ, വൈശ്യൻ എന്നിവർക്ക് തപോനുഷ്ടാനം ധർമ്മമായിത്തീർന്നു (ഉക. 74.26). പക്ഷെ ഈ മൂന്ന് യുഗങ്ങളിലും ശൂദ്രൻ തപസ്സു ചെയ്യുക എന്ന ധർമ്മത്തിന് അധികാരിയായിരുന്നില്ല (ഉക. 74.27). ഉടലോടെ സ്വർഗ്ഗത്തിൽ പോകുവാൻ ആഗ്രഹിച്ച ശംബുകൻ ഈ നിയമത്തെയാണ് ലംഘിച്ച് തപസ്സനുഷ്ടിച്ചത്. നാലാമത്തെ യുഗമായ കലിയുഗത്തിൽ മാത്രമെ ശൂദ്രന് തപസ്സുചെയ്യുവാൻ അധികാരമുള്ളൂ. ദ്വാപരയുഗത്തിൽ ശൂദ്രൻ തപസ്സ് അനുഷ്ഠിയ്ക്കുക എന്നത് മഹത്തായ അധർമ്മമാണ് (ഉക. 74.28). സ്വ-ശരീരത്തോടുകൂടി, അതായത് ദേവപദവി മോഹിച്ച് ഉടലോടെ സ്വർഗ്ഗത്തിൽ കയറിപ്പറ്റുന്നതിനാണ് താൻ തലകീഴായി (തലതിരിഞ്ഞ്) തപസ്സുചെയ്യുന്നത് എന്ന് ശ്രീരാമന്റെ അന്വേഷണത്തിന് മറുപടി പറഞ്ഞ ശംബുകനെ ഒരു വിചാരണയും കൂടാതെ ശ്രീരാമൻ വധിയ്ക്കുകയാണ് ചെയ്തത് (ഉക. 76:4). ഋഷികൾ ഉര ചെയ്ത പ്രാപഞ്ചിക നിയമങ്ങളെ ലംഘിയ്ക്കുവാനോ, അതിക്രമിയ്ക്കുവാനോ മനുഷ്യൻ ശ്രമിയ്ക്കരുത് എന്ന് മുന്നറിയിപ്പാണ് ശംബുക കഥ. പക്ഷെ ഇത് മനസ്സിലാക്കാതെ, ഭാരതത്തിലെ ഒരു വിഭാഗം ‘ബുദ്ധിജീവികൾ’ വാല്മീകി രാമായണത്തിലെ ഈ സംഭവത്തെ ദുർവ്യാഖ്യാനം ചെയ്ത് ഹിന്ദുക്കളിൽപ്പോലും തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.
ലക്ഷ്മണന്റെ സ്വർഗ്ഗപ്രവേശം : വാല്മീകി രാമായണം
ലക്ഷ്മണന്റെ സ്വർഗ്ഗപ്രവേശത്തെ സംബന്ധിച്ച് വാല്മീകി രാമായണം ഉത്തരകാണ്ഡം നൂറ്റിആറാം സർഗ്ഗത്തിൽ നല്കിയിരിയ്ക്കുന്ന രണ്ട് ശ്ലോകങ്ങൾ നമ്മൾക്ക് പരിശോധിയ്ക്കാം. (പേജ് 826, വാല്മീകി രാമായണം, ബ്രഹ്മശ്രീ ജി. എസ്സ്. ശ്രീനിവാസയ്യർ വ്യാഖ്യാനിച്ച്, 1941-ൽ, പാലക്കാട്ട് പ്രസിദ്ധീകരിച്ചത്). ഈ രണ്ടു ശ്ലോകങ്ങളിൽ നിന്ന് ലക്ഷ്മണൻ വൈകുണ്ഠത്തിൽ പ്രവേശിച്ചത് മനുഷ്യശരീരത്തോടെയല്ല എന്നത് വ്യക്തമാണ്.
അദൃശ്യം സർവ്വമനുജൈഃ സശരീരം മഹാബലം
പ്രഗൃഹ്യ ലക്ഷ്മണം ശക്രസ്ത്രിദിവം സംവിവേശ ഹ (ശ്ലോകം 17)
ശ്ലോകാർത്ഥം :
സർവ്വമനുജൈഃ = മനുഷ്യർ ആരാലും
അദൃശ്യം = കാണപ്പെടാത്തവനായി
സശരീരം = പുരുഷോത്തമന്റെ സ്വരൂപത്തെ കയ്ക്കൊണ്ടവനായ
മഹാബലം = സർവ്വശക്തനായ
ലക്ഷ്മണം = ലക്ഷ്മണനെ
ശക്രഃ = ഇന്ദ്രൻ
പ്രഗൃഹ്യ = ആലിംഗനംചെയ്ത് കൂട്ടിക്കൊണ്ട്
ത്രിദിവം = വൈകുണ്ഠത്തിലേയ്ക്ക്
സംവിവേശ ഹ = എഴുന്നെള്ളി
തതോ വിഷ്ണോശ്ചതുർഭാഗമാഗതം സുരസത്തമാഃ
ഹൃഷ്ടാഃ പ്രമുദിതാഃ സർവ്വേ(അ) പൂജയൻ സമഹർഷയഃ (ശ്ലോകം 18)
ശ്ലോകാർത്ഥം :
സമഹർഷയഃ = മഹർഷികളോടുകൂടിയ
സുരസത്തമാഃ = ദേവശ്രേഷ്ഠന്മാർ
സർവ്വേ = എല്ലാം
തതഃ = അവിടെ
ആഗതം = എഴുന്നെള്ളിയവനായ
വിഷ്ണോഃ = മഹാവിഷ്ണുവിന്റെ
ചതുർഭാഗം = നാലിലൊരു അംശമായ അദ്ദേഹത്തെ
പ്രമുദിതാഃ = അത്യാനന്ദഭരിതരായി
ഹൃഷ്ടാഃ = ഭക്തിപൂർവ്വം
അപൂജയൻ = കൊണ്ടാടി
സ്വാർഗ്ഗാരോഹണ പർവ്വം, മഹാഭാരതം
ഹരിവംശപർവ്വം കണക്കിലെടുക്കാതിരുന്നാൽ, മഹാഭാരതം അവസാനിയ്ക്കുന്നത് സ്വർഗ്ഗാരോഹണ പർവ്വത്തോടെയാണ്. വെറും ആറ് അദ്ധ്യായങ്ങൾ മാത്രം ഉള്ള ഒരു ചെറിയ പർവ്വമാണ് സ്വർഗ്ഗാരോഹണപർവ്വം. സ്വർഗ്ഗാരോഹണ പർവ്വത്തിൽ യുധിഷ്ഠിരൻ മനുഷ്യ ശരീരത്തോടെയല്ല സ്വർഗ്ഗലോകത്തിൽ പ്രവേശിച്ചത് എന്ന് വ്യക്തമാക്കുന്ന ശ്ലോകം ഉണ്ട്.
ഗംഗാ ദേവനദീം പുണ്യം പാവനീമൃഷിസംസ്തൃതാം
അവഗാഹ്യ തതോ രാജാ തനും തത്യാജ മാനുഷീം
-മഹാഭാരതം, സ്വർഗ്ഗാരോഹണ പർവ്വം , അദ്ധ്യായം 3, ശ്ലോകം 41,
(page 1007, vol 9, Parimal Publications, Delhi)
മുകളിൽ നല്കിയിട്ടുള്ള ശ്ലോകം മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിവർത്തനം ചെയ്തത് ഇവിടെ നല്കുന്നു.
ഋഷിമാർ വാഴ്ത്തിടും പുണ്യാപാവനീ ദേവഗംഗയിൽ
ഇറങ്ങി രാജാവുടനേ മർത്ത്യദേഹം വെടിഞ്ഞുതേ.
-മഹാഭാരതം, സ്വർഗ്ഗാരോഹണ പർവ്വം, അദ്ധ്യായം 3, യുധിഷ്ഠിരദേഹത്യാഗം ,
ശ്ലോകം 41 , വിവർത്തനം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. (vol 6, page 850)
മനുഷ്യശരീരത്തോടെയല്ല യുധിഷ്ഠിരമഹാരാജാവ് സ്വർഗ്ഗ പ്രവേശം ചെയ്തത് എന്നത് ഈ ശ്ലോകങ്ങളിൽ നിന്നും സ്പഷ്ടമാണ്. ഇതിനും പുറമെ ശ്രീകൃഷ്ണന്റെ പത്നിമാരായ 16000 ഭാര്യമാർ സരസ്വതി നദിയിൽ ദേഹത്യാഗം ചെയ്തതിനു ശേഷമാണ് സ്വർഗ്ഗാരോഹണം ചെയ്തെതെന്നും മഹാഭാരത്തിൽ പറഞ്ഞിട്ടുണ്ട്.
ഷോഡശ സ്ത്രീസഹസ്രാണി വാസുദേവപരിഗ്രഃ
അമജ്ജംസ്താഃ സരസ്വത്യാം കാലേന ജനമേജയ.
തത്ര ത്യക്ത്വാ ശരീരാണി ദിവാമാരുരുഹുഃ പുനഃ
താശ്ചൈവാപ്സരസോ ഭൂത്വാ വാസുദേവമുപാവിശൻ.
-മഹാഭാരതം, സ്വർഗ്ഗാരോഹണ പർവ്വം, അദ്ധ്യായം 5, ശ്ലോകങ്ങൾ 25, 26
(page 1011, vol 9, Parimal Publications, Delhi )
ഈ ശ്ലോകങ്ങളുടെ പദ്യ വിവർത്തനം പരിശോധിയ്ക്കാം. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. (മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യത്തിലുള്ള മഹാഭാരത വിവർത്തനത്തിൽ നിന്ന്, vol 6, pages 854 & 855, published by SPCS Ltd, Kottayam)
തീർപ്പ് (conclusion)
മരണാനന്തരം ഉടലോടെ സ്വർഗ്ഗത്തിൽ പോകാം എന്ന മോഹന വാഗ്ദാനം ഹിന്ദുമതം നല്കുന്നില്ല. പ്രാപഞ്ചിക നിയമപ്രകാരം ഇത് സാദ്ധ്യവുമല്ല. പക്ഷെ ഈ മോഹന വാഗ്ദാനം, അഥവാ മിഥ്യാവാഗ്ദാനം സെമറ്റിക്ക് മതങ്ങൾ നല്കുന്നുമുണ്ട്. ആ മതങ്ങളിലുള്ള കള്ള പ്രമാണങ്ങളിൽ ഒന്നാണ് ഉടലോടെയുള്ള സ്വർഗ്ഗ പ്രവേശം. ചിന്താശൂന്യരായിട്ടുള്ളവർ ഇതുൾപ്പടയുള്ള വ്യാജവാഗ്ദാനങ്ങളിൽ ഭ്രമിച്ച് ഈ മതങ്ങൾ സ്വീകരിച്ചുവരുന്നതായി കാണുന്നു.
എന്തുകൊണ്ട് ക്രിസ്ത്യൻ മതവിശ്വാസികളുടെ മൃതശരീരങ്ങൾ കുഴിച്ചിടപ്പെടുന്നു എന്ന് ഈ വാർത്താക്കുറിപ്പിൽ നിന്നും മനസ്സിലാക്കാം !!!!
ജീസസ്സിന്റെ ഉയിർത്തെഴുന്നേൽപ്പ്
ജീസ്സസ്സിൽ വിശ്വസിച്ച് മരിച്ചവർ, മരിച്ചപ്പോൾ എപ്രകാരം ഇരുന്നുവോ, അപ്രകാരം ജീസ്സസ്സിന്റെ രണ്ടാം വരവിൽ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നും, അദ്ദേഹത്തോടൊപ്പം സ്വർഗ്ഗത്തിൽ വസിയ്ക്കുമെന്നുമുള്ള വിശ്വാസം, ഏതോ ഒരു ചിത്രകാരന്റെ അഥവാ ഫോട്ടോഷോപ്പുകാരന്റെ ഭാവനയിൽ തെളിഞ്ഞതാണ് താഴത്തെ ചിത്രം………
മുഹമ്മദ്ദീയ മതത്തിന്റെ സ്ഥാപകൻ സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നത് ഏതോ ഒരു ചിത്രകാരന്റെ ഭാവനയിൽ തെളിഞ്ഞത്. (വിക്കിപ്പീഡിയയിൽ നിന്ന്)
ഒരു ജിഹാദി ചാവേർ (suicide bomber) സ്വർഗ്ഗത്തിൽ എത്തിയാലുള്ള അവസ്ഥ …… ജിഹാദികളെ പരിഹസിയ്ക്കുന്ന ഭാവന….
സ്വർഗ്ഗത്തെക്കുറിച്ച് പ്രശസ്തനായ ഇസ്രയേലി ചരിത്രകാരൻ
മഹാഭാരതം വായിയ്ക്കേണ്ടുന്നതെങ്ങിനെ……
മഹാഭാരതം വായിയ്ക്കേണ്ടുന്നതും കേൾക്കേണ്ടുന്നതും എങ്ങിനെ എന്ന് വ്യാസമുനി ഒരുലക്ഷത്തിൽപ്പരം ശ്ലോകങ്ങളുള്ള ആ ഇതിഹാസ-മഹാ കാവ്യത്തിന്റെ അവസാനം ഉള്ള സ്വർഗ്ഗാരോഹണപർവ്വത്തിലെ ആറാം അദ്ധ്യായത്തിൽ വ്യക്തമായും പറഞ്ഞിട്ടുണ്ട്. മഹാകവി ശ്രീ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഈ ഭാഗം വിവർത്തനം ചെയ്തിട്ടുള്ളതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. സാധാരണ മനുഷ്യർ ആയിരുന്നില്ല മഹാഭാരതത്തിലെ കഥാപാത്രങ്ങൾ. ഋഷിമാരും ദേവകളും ഭൂമിയിൽ അവതരിച്ച് അവർ ഒരുക്കിയ ഒരു നാടകം അഥവാ ലീലാ വിനോദമായിരുന്നു ഈ ഇതിഹാസ കാവ്യത്തിലെ ഓരോ രംഗവും. എന്നാൽ ഇവർ പോലും ഉടലോടെയല്ല സ്വർഗ്ഗത്തിൽ പോയതെന്നും ഇതിഹാസകാരൻ വ്യക്തമാക്കുന്നുണ്ട്.
വിക്കിപ്പീഡിയയിലെ Entering heaven alive എന്ന വിഷയം…..
ഈ വിഷയവുമായി ബന്ധപ്പെട്ട് വിക്കിപ്പീഡിയയിൽ നല്കിയിട്ടുള്ള References/Citations-ൽ എവിടെയും വാല്മീകി രാമായണത്തിൽ നിന്നോ, വ്യാസ മഹാഭാരതത്തിൽ നിന്നോ ഒറ്റ ശ്ലോകം പോലും ഉദ്ധരിച്ചിട്ടില്ല. ഇത് ഒരു ദൃഷ്ടാന്തമായി കണക്കിലെടുത്ത് വിക്കിപ്പീഡിയയിൽ നല്കിയിട്ടുള്ള ഹിന്ദുമതസംബന്ധമായ വിവരങ്ങളും ചരിത്രവും ആധികാരികമല്ലെന്ന് പ്രസ്താവിയ്ക്കേണ്ടിയിരിയ്ക്കുന്നു.
വിക്കിപ്പീഡിയയിൽ പരാമർശിച്ചിട്ടുള്ള പുരുവിന്റെ പിതാവിനെയും, പിതാമഹനെയും സംബന്ധിച്ചുള്ള മഹാഭാരതത്തിൽ നിന്നുള്ള ശ്ലോകങ്ങൾ .
വൈശമ്പായന ഉവാച
ഇത്യുക്തവാ (ആ)ജഗരം ദേഹം മുക്ത്വാ സ നഹുഷോ നൃപഃ
ദിവ്യം വപുഃ സമാസ്ഥായ ഗതസ്ത്രിദിവമേവ ഹ. (ശ്ലോകം 44)
-മഹാഭാരതം വന പർവ്വം, ആജഗരപർവ്വം, അദ്ധ്യായം 181, ഭീമമോചനം,
-page 512- Vol 2 – Parimal Publications
നഹുഷന്റെ മകനാണ് യയാതി, യയാതിയുടെ പുത്രനാണ് പുരു. നഹുഷൻ മനുഷ്യശരീരിയായിട്ടല്ല സ്വർഗ്ഗത്തിൽ പോയതെന്ന് മുകളിൽ നല്കിയിരിയ്ക്കുന്ന ശ്ലോകത്തിൽ നിന്നും വ്യക്തമാണ്. ദിവ്യം വപുഃ എന്ന് ശ്ലോകത്തിൽ എടുത്തു പറയുന്നുണ്ട്. അതായാത് ദിവ്യ രൂപം(celestial body) കൈക്കൊണ്ടാണ് നഹുഷൻ വാനിലേയ്ക്കുയർന്നത്.
നഹുഷന്റെ മകനായ യയാതിയെ സംബന്ധിയ്ക്കുന്ന ശ്ലോകങ്ങളാണ് താഴെ ഉള്ളത്. യയാതി മനുഷ്യശരീരിയായിട്ടാണ് സ്വർഗ്ഗത്തിൽ പോയതെന്ന് ഈ ശ്ലോകങ്ങളിൽ എവിടെയും പറഞ്ഞിട്ടില്ല. പിതാവും പിതാമഹനും ഉടലോടെ സ്വർഗ്ഗത്തിൽ പ്രവേശിയ്ക്കാനായിട്ടില്ലെങ്കിൽ, പുത്രന് (പുരുവിന്) അവിടെ ശരീരിയായി കയറിപ്പറ്റുവാൻ സാദ്ധ്യമല്ലല്ലോ. ഇതിൽ നിന്നെല്ലാം Entering Heaven Alive എന്ന വിക്കിപ്പീഡിയ വിഷയത്തിൽ ഹിന്ദുമതത്തെ സംബന്ധിച്ച് നല്കിയിട്ടുള്ള വിവരങ്ങൾ തീർത്തും തെറ്റാണ് എന്ന് മനസ്സിലാക്കാം.
Mahabharatha Adi Parva, Sambhava Parva, Chapter 87, യയാതിയുടെ തപസ്സ് – page 261-Vol.1 – Parimal Publications – (audio 187- archive. org)
വൈശമ്പായ ഉവാച
ഏവം സ നാഹുഷോ രാജാ യയാതിഃ പുത്രമീപ്സിതം
രാജ്യേ (അ) ഭിഷിച്യ മുദിതോ വാനപ്രസ്ഥോ(അ)ഭവന്മുനിഃ (01)
ഉഷിത്വാ ച വനേ വാസം ബ്രാഹ്മണൈഃ സംശിതവ്രതഃ
ഫലമൂനാശനോ ദാന്തസ്തതഃ സ്വർഗ്ഗമിതോ ഗതഃ (02)
സ ഗതഃ സ്വർനിവാസം തം നിവസൻ മുദിതഃ സുഖീ
കാലേന ചാതിമഹതാ പുനഃ ശക്രേണ പാതിതഃ (03)
നിപതൻ പ്രച്യുതഃ സ്വർഗ്ഗാദപ്രാപ്തോ മേദിനീതലം
സ്ഥിത ആസീദന്തരിക്ഷേ സ തദേതി ശ്രുതം മയാ (04)
തത ഏവ പുനശ്ചാപി ഗതഃ സ്വർഗ്ഗമിതി ശ്രുതം
രാജ്ഞാ വസുമതാ സാർധമഷ്ടകേന ച വീര്യവാൻ (05)
പ്രതർദനേന ശിബിനാ സമേത്യ കില സംസദി
ജനമേജയ ഉവാച
കർമണാ കേന സ ദിവം പുനഃ പ്രാപ്തോ മഹീപതിഃ (06)
സർവ്വമേതദശേഷേണ ശ്രോതുമിച്ഛാമി തത്വതഃ
കഥ്യമാനം ത്വയാ വിപ്ര വിപ്രാർഷിഗണസംനിധൗ (07)
ദേവരാജസമോ ഹ്യാസീദ് യയാതിഃ പൃഥിവീപതിഃ
വർധനഃ കുരുവംശസ്യ വിഭാവസുസമദ്യുതിഃ (08)
തസ്യ വിസ്തീർണയശസഃ സത്യകീർത്തേർമഹാത്മനഃ
ചരിതം ശ്രോതുമിച്ഛാമി ദിവി ചേഹ ച സർവ്വശഃ (09)
വൈശമ്പായന ഉവാച
ഹന്ത തേ കഥായിഷ്യാമി യയാതേരുത്തമാം കഥാം
ദിവി ചേഹ ച പുണ്യാർത്ഥാം സർവ്വപാപപ്രണാശിനീം (10)
യയാതിർനാഹുഷോ രാജാ പൂരൂം പുത്രം കനീയസം
രാജ്യേ(അ)ഭിഷിച്യ മുദിതഃ പ്രവവ്രാജ വനം തദാ (11)
അന്ത്യേഷു സ വിനിക്ഷിപ്യ പുത്രാൻ യദുപുരോഗമാൻ
ഫലമൂലാശനോ രാജാ വനേ സംന്യവസച്ചിരം(12)
ശംസിതാത്മാ ജിതക്രോധസ്തർപയൻ പിതൃദേവതാഃ
അഗ്നീംശ്ച വിധിവജ്ജുഹ്വൻ വാനപ്രസ്ഥവിധാനതഃ (13)
അതിഥീൻ പൂജ്യയാമാസ വന്യേന ഹവിഷാ വിഭുഃ
ശിലോച്ഛവൃത്തിമാസ്ഥായ ശേഷാന്നകൃതഭോജനഃ (14)
പൂർണ്ണം വർഷസഹസ്ത്രം ച ഏവംവൃത്തിരഭൂനൃപഃ
അബ്ഭക്ഷഃ ശരദസ്ത്രിംശദാസീന്നിയതവാങ് മനാഃ (15)
തതശ്ച വായൂഭക്ഷോ(അ)ഭൂത് സംവത്സരമതന്ദ്രിതഃ
തഥാ പഞ്ചാഗ്നിമദ്ധ്യേ ച തപസ്തേപേ സ വത്സരം (16)
ഏകപാദഃ സ്ഥിതശ്ചാസീത് ഷണ്മാസാനനിലാശനഃ
പുണ്യകീർത്തിർസ്തതഃ സ്വർഗ്ഗേ ജഗാമാവൃത്യ രോദസീ (17)
ഇതി ശ്രീ മഹാഭാരതേ ആദിപർവ്വണി സംഭവപർവ്വണി ഉത്തരയായാതേ ഷഡശീതിതമോദ്ധ്യായഃ
- Entering heaven alive, (Wikipedia) ↩︎
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737