ഇതര ജാതിയിലെ അംഗങ്ങൾക്ക് NSS-ൽ അംഗത്വം നല്കുന്നതിനെക്കുറിച്ച് ………..
‘എൻ.എസ്. എസ് ‘ (N S S) എന്നതിന്റെ പൂർണ്ണ നാമം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്നത് സുവിദിതമാണ്.
എൻ. എസ്.എസി-ൽ കരയോഗങ്ങൾക്കും, യൂണിയനുകൾക്കും, സ്ഥാപനങ്ങൾക്കും, ഇവയെക്കൂടാതെ വ്യക്തികൾക്കും അംഗത്വമെടുക്കാം. അതിന് Rs. 100/- സർവ്വീസ് സൊസൈറ്റിയുടെ പേരിൽ അടയ്ക്കേണ്ടതാകുന്നു. നൂറ് രൂപ എന്നുള്ള ഈ അംഗത്വ വരിസംഖ്യ നിശ്ചയിച്ചത് 1958-ൽ നടപ്പാക്കിയ അഞ്ചാം എൻ.എസ്. എസ് ഭരണഘടനാ ഭേഗഗതിയിലൂടെയാണ്. ഉപവകുപ്പ് No. 8 പ്രകാരം. അതും മന്നത്തിന്റെ സാന്നിദ്ധ്യത്തിൽ !!! പല ഗഡുക്കളായി ഈ തുക അടയ്ക്കാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. വർത്തമാനകാലത്ത് ഈ മെമ്പർഷിപ്പ് തുക എത്രയെന്നറിയില്ല.
അംഗത്വത്തെ സംബന്ധിച്ച് NSS ഭരണഘടനാ ഭേദഗതിയിലെ ഉപവകുപ്പ് 3(എ)-യിലും 3(ബി)-യിലും രേഖപ്പെടുത്തിയത് ശ്രദ്ധിയ്ക്കുക !!!!
3(എ). നായർ വർഗ്ഗത്തിൽപ്പെട്ട (?) പ്രായപൂർത്തി വന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും, സൊസൈറ്റിയിൽ ഏർപ്പെടുത്തപ്പെട്ടതോ, അംഗീകരിയ്ക്കപ്പെട്ടതോ ആയ ഏതു കരയോഗത്തിനും, കരയോഗയൂണിയനും, മറ്റു സ്ഥാപനത്തിനും സൊസൈറ്റിയിലെ അംഗമായി ചേരാവുന്നതാകുന്നു.
3(ബി). എൻ. എസ് .എസ് ഡയറക്ടർ ബോർഡ് അനുവദിക്കുന്നതായാൽ ഹിന്ദു സമുദായത്തിൽപ്പെട്ട ഏതൊരാളെയും സൊസൈറ്റിയിലെ അംഗമായി ചേർക്കാവുന്നതാണ്.
(മുകളിൽ നല്കിയിട്ടുള്ള വിവരങ്ങൾ എൻ.എസ്. എസ് ചരിത്രം രണ്ടാം വാല്യം, എന്ന ഔദ്യോഗിക ഗ്രന്ഥത്തിലെ പേജ് 324-ൽ നല്കപ്പെട്ടവയാണ്. )
സംഘടനാ സാക്ഷരത : നായർ സമുദായാംഗങ്ങൾ, പ്രായഭേദമന്യേ – സ്ത്രീ-പുരുഷ ഭേദമന്യെ, തങ്ങളുടെ പേരിലുള്ള ഔദ്യോഗിക സംഘടനയുടെ ഘടനയെക്കുറിച്ച് അവശ്യം അറിയേണ്ടതുണ്ട് !!! സംഘടനാ കാര്യങ്ങളിൽ താല്പര്യപൂർവ്വം സജീവ പങ്കാളിയുമാകേണ്ടതുണ്ട് !!!! സമുദായ ശാക്തീകരണത്തിന് ഇത് അത്യന്താപേക്ഷിതമാണ് !!
കരയോഗ നിബന്ധനകളിലും സൊസൈറ്റി ഭരണഘടനയിലെ 3(ബി)-യ്ക്ക് സമാനമായ ഒരു നിബന്ധന ഉണ്ട്. അത് നിബന്ധന 5ഇ ആകുന്നു.
കരയോഗ നിബന്ധനകളിലെ 5(ഇ)– ഇവിടെ നല്കുന്നു.
5 ഇ. കരയോഗത്തിന്റെ അഭ്യുദയകാംക്ഷികളായ മറ്റു ഹിന്ദുക്കളേയും കരയോഗത്തിൽ ചേർക്കാവുന്നതും എന്നാൽ അതിലേയ്ക്ക് രജിസ്ട്രാറുടെ അനുമതി കരയോഗം വാങ്ങേണ്ടതുമാകുന്നു.
കരയോഗ നിബന്ധനകളിൽ ” പ്രവേശനം “ എന്ന ഉപ-തലക്കെട്ടോടുകൂടി നല്കപ്പെട്ട മറ്റ് നിബന്ധനകളും (പേജ് 17) ഇവിടെ നല്കുന്നു.
5എ. പതിനെട്ടുവയസ്സു തികഞ്ഞിരിക്കുകയും സ്വസ്ഥബുദ്ധി ഉണ്ടായിരിയ്ക്കുകയും, ഈ കരയോഗാതിർത്തിയിലുള്ള പ്രദേശത്തു സ്ഥിരമായി പാർത്തുവരികയും ചെയ്യുന്ന ഏത് നായർക്കും – സ്ത്രീക്കും -പുരുഷനും ഈ കരയോഗത്തിൽ അംഗമായി ചേരുവാൻ അവകാശമുണ്ടായിരിയ്ക്കുന്നതും അപ്രകാരമുള്ള എല്ലാ നായർ സ്ത്രീ-പുരുഷന്മാരേയും കരയോഗാംഗങ്ങളാക്കേണ്ടതുമാണ്.
5ബി. ഈ കരയോഗത്തിന് രണ്ടു തരം അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ് .
1. ഭവനപ്രതിനിധി 2. വ്യക്തി
5സി. ഭവനപ്രതിനിധിയംഗം തന്റെ സംരക്ഷണയിലുള്ള ഭവനത്തെ പ്രതിനിധീകരിയ്ക്കുന്ന ഗൃഹനായകനോ അധികാരസ്ഥനോ ആയിരിക്കുന്നതാണ്.
5ഡി. ഭവനപ്രതിനിധി അല്ലാത്തവർക്കു വ്യക്തിയംഗങ്ങളായിരിക്കാവുന്നതാണ്.
5ഇ. കരയോഗത്തിന്റെ അഭ്യുദയകാംക്ഷികളായ മറ്റു ഹിന്ദുക്കളേയും കരയോഗത്തിൽ ചേർക്കാവുന്നതും എന്നാൽ അതിലേയ്ക്ക് രജിസ്ട്രാറുടെ അനുമതി കരയോഗം വാങ്ങേണ്ടതുമാകുന്നു.
5എഫ്. മറ്റേതെങ്കിലും പ്രദേശത്തെ സ്ഥിരവാസിയും ഈ കരയോഗാതിർത്തിയിലെ തല്ക്കാലവാസിയുമായ ആളിനേയും …………(സ്കാൻ ചെയ്ത് ലഭിച്ച പകർപ്പിൽ ബാക്കി ഭാഗങ്ങൾ ഇല്ല. ലഭിച്ചതത്രയുമാണ് ഇവിടെ നല്കിയിട്ടുള്ളത്…. ആരുടെയെങ്കിലും പക്കൽ പൂർണ്ണമായ pdf-copy ഉണ്ടെങ്കിൽ 944752904 എന്ന ഈ നമ്പറിലേയ്ക്ക് Whatsapp-ലൂടെ അയച്ചുതരണമെന്ന് താല്പര്യപ്പെടുന്നു.)
കരയോഗ നിബന്ധനകളും, NSS(നായർ സർവ്വീസ് സൊസൈറ്റി) നിബന്ധനകളും പ്രത്യേകം പ്രത്യേകമാണ്. ഇതുപോലെ താലൂക്ക് യൂണിയനുകൾക്കും പ്രത്യേകം നിബന്ധനകൾ (ഭരണഘടന) ഉണ്ടായിരിയ്ക്കാം !!! ഭൂരിപക്ഷം നായർസമുദായാംഗങ്ങളും ഈ രേഖകൾ ഒന്നും തന്നെ വായിച്ചിരിയ്ക്കുവാനോ കണ്ടിരിയ്ക്കാനോ തന്നെ സാദ്ധ്യതയില്ല !!! സമുദായാംഗങ്ങൾ കുറഞ്ഞ പക്ഷം, തങ്ങൾ വസിയ്ക്കുന്ന കരയിലെ കരയോഗത്തിന്റെ നിബന്ധനകളുടെ (by-laws) ഒരു പകർപ്പ് കൈവശപ്പെടുത്തി, അവ വായിച്ച് മനസ്സിലാക്കി, സംഘടനാപ്രവർത്തനങ്ങൾക്കു വേണ്ടി തയ്യാറാക്കിയ ഈ മാർഗ്ഗരേഖയെക്കുറിച്ച് ബോധവാന്മാരേകണ്ടതുണ്ട് !!! ഇങ്ങിനെ ചെയ്യുന്ന പക്ഷം, ഭരണസമിതിയിൽ ഉള്ളവർ നിബന്ധനകൾ പ്രകാരമാണോ കരയോഗ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് അംഗങ്ങൾക്ക് ജാഗ്രത പുലർത്തുവാനും സാധിയ്ക്കും.
ഇതര ഹിന്ദു സമുദായാംഗങ്ങൾക്ക് സൊസൈറ്റിയിലും, കരയോഗത്തിലും അംഗത്വം നല്കുന്ന പക്ഷം അവർക്ക് ഭരണനേതൃത്വ സ്ഥാനത്തേയ്ക്ക് വരാൻ സാധിയ്ക്കുമോ ഇല്ലയോ എന്ന് ഭരണഘടനാ നിബന്ധനകളിൽ സൂചനകളൊന്നുമില്ല.
ചുരുക്കിപ്പറഞ്ഞാൽ, സൊസൈറ്റിയിലെ അംഗത്വത്തിന് താഴെപ്പറയുന്നവർ യോഗ്യരാണ് :-
- കരയോഗങ്ങൾ
- യൂണിയനുകൾ (കരയോഗ-യൂണിയനുകൾ)
- സ്ഥാപനങ്ങൾ
- വ്യക്തികൾ (നായർ സമുദായാംഗങ്ങൾ, ഇതര ജാതി സമുദായാംഗങ്ങൾ )
Unique Visitors : 24,210
Thanks for the information.
Thanks for the response….regds…admin…
നായർ സമുദായം സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കണോ?സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയുടെ വെളിച്ചത്തിൽ.
വേണ്ട എന്നാണു എൻ്റെ അഭിപ്രായം.ഈ വിധി മറികടക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നാൽ അതു സംവരണം ഓരോ സംസ്ഥാനത്തും ഭരിക്കുന്ന രാഷ്ട്രീയക്കാർ അവർക്കുള്ള വോട്ടു ബാങ്കുകളെ ചൊൽപ്പടിയിൽ നിർത്താൻ ദുരുപയോഗപ്പെടുത്തും. തമിൾ നാടു മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം. അതിനാൽ സുപ്രീം കോടതി പറഞ്ഞതുപോലെ മറ്റു മാർഗങ്ങളിലൂടെ സാമ്പത്തികമായും സമൂഹികമായും പിന്നോക്കം നിൽക്കുന്നവരുട സ്ഥിതി മെച്ചപ്പെടുത്തുകയാണു വേണ്ടതു.
പിന്നെ NSS സ്ഥാപനങ്ങളിൽ നൂറു ശതമാനം സാമ്പത്തിക സംവരണം കൊണ്ടു വരാൻ ഒരു തടസവും ഇല്ലല്ലോ?
കുടുംബനാഥൻ വിദേശത്തായിരിക്കുകയും ഭാര്യ ഭവന പ്രതിനിധിയായി കരയോഗ അംഗമാവുകയും ചെയ്തു. വിദേശവാസം അവസാനിപ്പിച്ചെത്തിയ ഭർത്താവിന് കരയോഗ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കുമോ . (തിരഞ്ഞെടുപ്പില്ലാത്ത മാസ, വാർഷിക പൊതുയോഗങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പങ്കെടുക്കാമോ …..)