കഴിഞ്ഞ ഭാഗങ്ങളിൽ പറയന്മാർ ജീവിച്ചിരുന്നത് എപ്രകാരമായിരുന്നു എന്ന് അറിയുന്നതിന് അവരോട് അടുത്ത് ഇടപഴകിയിരുന്ന യൂറോപ്യന്മാർ രേഖപ്പെടുത്തിയ വിവരണങ്ങൾ നല്കിയിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ ജീവിച്ചിരുന്ന പറയന്മാരെക്കുറിച്ചുള്ള വിവരങ്ങളാണ് നമുക്ക് ലഭിച്ചത്. അതിൽ, തിരുവിതാംകൂറിലെ സമാനമായ വിഭാഗങ്ങളെക്കുറിച്ച് പ്രത്യേകമായി പരാമർശിച്ചിരുന്നില്ല. അതാണ് ഇനി ഇവിടെ നല്കുന്നത് .
തിരുവിതാംകൂറിലെ പുലയന്മാർ.
ലണ്ടൻ മിഷനറി സൊസൈറ്റിയിലെ മിഷനറിയായിരുന്ന സാമുവൽ മെറ്റീന്റെ Native Life in Travancore എന്ന പുസ്തകത്തിൽ പുലയരെ സംബന്ധിച്ചുള്ള ഒരദ്ധ്യായം തന്നെയുണ്ട്. ഈ അദ്ധ്യായത്തിൽ തിരുവിതാംകൂറിലും കൊച്ചിയിയും ഉള്ള പുലയന്മാർ ജീവിച്ചിരുന്നത് എപ്രകാരമാണെന്ന് മിഷനറി വിവരിയ്ക്കുന്നുണ്ട്. പുലയന്മാരിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടെന്നും, പ്രാദേശികത കണക്കിലെടുത്താൽ ഇവരുടെ ജീവിതശൈലി തിരു-കൊച്ചിയിൽ ഒരേപോലെ ആയിരുന്നില്ലെന്നെന്നും, ഭൂവുടമകളായ ശ്രൂദ്രന്മാരുമായുള്ള (നായന്മാരുമായുള്ള) അവരുടെ ബന്ധങ്ങളിലും പ്രാദേശികമായ ഈ വ്യത്യാസം ഉണ്ടായിരുന്നു എന്നും ഈ അദ്ധ്യായം പൂർണ്ണമായി കണക്കിലെടുത്താൽ മനസ്സിലാക്കാം. ഈ അദ്ധ്യായം വായിച്ചുകഴിഞ്ഞ് വിലയിരുത്തുമ്പോൾ ഭുവുടമകളായ നായന്മാർ, പ്രത്യേകിച്ച് നെൽകൃഷിയും മറ്റ് കര കൃഷിയും ചെയ്തിരുന്ന നായന്മാർ, ഇവരെ അടിച്ചമർത്തി പീഢിപ്പിച്ച് ചൂഷണം ചെയ്ത് പണിയെടുപ്പിച്ചിരുന്നോ എന്ന ചോദ്യം പ്രസക്തമാവും !! കാരണം നെല്ല് കൃഷിയിൽ വിളവെടുപ്പിനും ഞാറു നടുന്ന വേളയിലും മാത്രമേ ജോലി ഭാരം കൂടുതലായുള്ളൂ. ജോലി കുറവുള്ള സമയങ്ങളിലും, ഇല്ലാത്ത സമയങ്ങളിലും, അതായത് വർഷം മുഴുവനും തങ്ങളുടെ കൃഷിസ്ഥലങ്ങളിൽ ജോലിചെയ്യുന്ന പുലയ കുടുംബങ്ങളുടെ ജീവനവും അതിജീവനവും ഭൂവുടമയുടെ ചുമതലയായിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി ഇതായിരിക്കെ, ഈ അദ്ധ്യായത്തിലും, ഈ പുസ്തകത്തിലെ മറ്റ് അദ്ധ്യായങ്ങളിലും ഹിന്ദുക്കളായ നായന്മാരോട് ക്രിസ്ത്യാനിയായ ഗ്രന്ഥകാരൻ മറ്റീർ മുൻവിധി (prejudice) പുലർത്തിയിരിയ്ക്കുന്നതു കാണാം. വരികൾക്കിടയിലൂടെ വായിച്ചാൽ സവർണ്ണരെ(നായന്മാരെ) പ്രതിസ്ഥാനത്തു നിർത്തുന്ന ചൂഷണ- അടിച്ചമർത്തൽ കഥകളുടെ ഉത്ഭവം ഇയാളെപ്പോലുള്ള മിഷനറിമാരിൽ നിന്നുമാണെന്ന് മനസ്സിലാക്കാം. 1883-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് . 2010-ൽ ഈ കൃതിയുടെ മലയാള വിവർത്തനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.
ക്രിസ്ത്യൻ മിഷനറി സാമുവൽ മെറ്റീർ തിരുവിതാംകൂറിലെ പുലയന്മാരെ സംബന്ധിച്ച് നല്കിയ വിവരണം. (വിവർത്തനത്തിൽ നിന്ന് )
പുലയന്മാരെക്കുറിച്ചുള്ള അദ്ധ്യായത്തിൽ അവരുടെ ഭക്ഷണത്തെക്കുറിച്ചും വൃത്തിഹീനതയെക്കുറിച്ചും മിഷനറി നല്കിയ വിവരണം ഇവിടെ കൊടുക്കുന്നു. ഇവരുടെ ഈ പെരുമാറ്റ രീതികളിൽ നിന്നും മറ്റു വിഭാഗങ്ങൾ എന്തുകൊണ്ടാണ് ഇവരെ അകറ്റി നിർത്തിയിരുന്നതെന്ന് മനസ്സിലാക്കാം. Quote Samuel Mateer :- “……… പുലയരിൽ തികച്ചും വിഭിന്നരായ രണ്ട് വിഭാഗങ്ങളാണ് കിഴക്കൻ പുലയരും പടിഞ്ഞാറൻ പുലയരും. ഇതിൽ ആദ്യത്തെ കൂട്ടർ (കിഴക്കൻ പുലയർ) മുഖ്യമായും ചങ്ങനാശ്ശേരിയിലും മല്ലപ്പള്ളിയിലും മറ്റ് ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്നു. തിരുവിതാംകൂറിലെ പല്ലർ ജാതിക്കാരെ സാധരണയായി പറയർ എന്ന് വിളിക്കാറുള്ളത് പോലെ, ആചാരപരമായി ഇവർ പുർണ്ണമായും പറയർ ആണ്. കൊച്ചിയിലാകട്ടെ, പറയജാതിക്കാരുടെ സ്ഥാനപ്പേരായ ‘വല്ലവൻ’ എന്ന പേരാണ് പുലയരുടെ ഏറ്റവും ഉയർന്ന വിഭാഗത്തിനുള്ളത്. തിരുവിതാംകൂറിന്റെ കിഴക്കു ഭാഗത്തുള്ള കുന്നുകളിലുള്ളവർ എന്ന് ലളിതമായി അർത്ഥമാക്കാത്തിടത്തോളം, കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വന്നവരായിരിക്കാം എന്ന സൂചനയും ഇത് നല്കുന്നുണ്ട്. ‘വന്നു’ എന്നതിനുപകരം ‘വന്തു’ എന്നതുപോലെ, തമിഴ് ചുവയുള്ള ഭാഷാപ്രയോഗങ്ങളും ഇവർക്കിടയിലുണ്ട്. ഇതൊക്കെയാണെങ്കിലും, കിഴക്കൻ പുലയർക്കും പറയർക്കുമിടയിൽ കണിശമായൊരു വ്യത്യാസം നിലനിൽക്കുന്നുണ്ട്.
പടിഞ്ഞാറൻ പുലയരെയും പറയരെയും അപേക്ഷിച്ച് കൂടുതൽ തരംതാഴ്ത്തപ്പെട്ടവരാണ് ഇന്നും കിഴക്കൻ പുലയർ. ഈ വിഭാഗക്കാരുടെ സാമീപ്യം തങ്ങളെ അശുദ്ധരാക്കുമെന്ന് പറയർ കരുതിപ്പോരുന്നു. മുൻകാലങ്ങളിൽ ഇവരെല്ലാം ഇലകൾ കോർത്തുകെട്ടിയ ഒരു ചരട് മാത്രം വസ്ത്രമായി അരയിൽ ധരിച്ച് ജനനേന്ദ്രിയം മറയ്ക്കുന്നവരായിരുന്നു. ഇപ്പോഴും കുറെപ്പേരെങ്കിലും അത് ചെയ്യുന്നുണ്ട്. പരുത്തികൊണ്ടുള്ള ഒരു തോർത്ത് ലഭിക്കുന്ന പക്ഷം അത് ഇലവസ്ത്രത്തിന് മുകളിലോ, തലയിൽ കെട്ടാനോ ഉപയോഗിക്കുന്നതാണ് പതിവ്. കണ്ഠത്തിൽ നിരവധി കല്ലുമാലകളോ കവടിമാലകളോ ധരിയ്ക്കുന്നു. ഇവർ കുടുമി ധരിക്കാറില്ല.
[Note : ഈ ഖണ്ഡികയിലെ ആദ്യ വാചകത്തിന്റെ വിവർത്തനം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് . Samuel Mateer-ന്റെ ഇംഗ്ലീഷ് വാചകവും, തർജ്ജമാകാരന്റെ മലയാളം വാചകവും തമ്മിൽ താരതമ്യം ചെയ്താൽ ചരിത്ര വക്രീകരണത്തിന്റെ ഒരു ഉദാഹരണം(സ്വഭാവം) ലഭ്യമാകും. Quote Samel Mateer :- “These Eastern Pulayars are still more degraded than the “Western” Pulayars and the Pariahs, ……….” അതായത് പടിഞ്ഞാൻ പുലയന്മാരെക്കാളും താഴ്ന്ന അല്ലെങ്കിൽ അധഃപതിച്ച അവസ്ഥയാണ് കിഴക്കൻ പുലയരുടേതെന്നാണ് ഇംഗ്ലീഷ് വാചകത്തിന് അർത്ഥം കല്പിയ്ക്കാവുന്നത്. പക്ഷെ വിവർത്തകകാരൻ എ. എൻ. സത്യദാസ് (ഇയാൾ കൃസ്ത്യാനിയാകാനാണ് സാദ്ധ്യത) ഇംഗ്ലീഷ് വാചകത്തിന്റെ തർജ്ജമയിൽ ഇല്ലാത്ത അർത്ഥം എഴുതിച്ചേർത്തിരിയ്ക്കുന്നത് കാണാം. Qutoe എ എൻ സത്യദാസ് :- “പടിഞ്ഞാറൻ പുലയരെയും പറയരെയും അപേക്ഷിച്ച് കൂടുതൽ തരംതാഴ്ത്തപ്പെട്ടവരാണ് ഇന്നും കിഴക്കൻ പുലയർ.” തരംതാഴ്ത്തപ്പെട്ട എന്ന പദം മനഃപൂർവ്വം ഉപയോഗിച്ചിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. ആര് ആരെ തരംതാഴ്ത്തിയെന്നാണ് ഇയൾ പറഞ്ഞുവയ്ക്കുന്നത് !! സവർണ്ണ ഹിന്ദുക്കളാണോ കിഴക്കൻ പുലയരുടെ അധഃസ്ഥിതിയ്ക്ക് കാരണം !!???]
പറയരെപ്പോലെ പശുമാംസവും മറ്റവശിഷ്ടങ്ങളും ആഹരിക്കുന്നവരാണ് കിഴക്കൻ പുലയർ. യഥാർത്ഥത്തിൽ, കൊല്ലത്തിന് വടക്കോട്ടുള്ള പുലയരെല്ലാം പൊതുവിൽ പശുഇറച്ചി തിന്നുന്നവരാണ്. അതിലൂടെ, ഒരു തരത്തിൽ പറയരുമാണ്. കിഴക്കൻ പുലയരും പടിഞ്ഞാറൻ പുലയരും ഒരുമിച്ച് പംക്തിഭോജനത്തിൽ ഏർപ്പെടില്ല. എങ്കിലും പടിഞ്ഞാറൻ പുലയർ പാകം ചെയ്യുന്ന ഭക്ഷണം കിഴക്കൻ പുലയർ കഴിക്കാറുണ്ട്. ………( വിവർത്തനത്തിലെ പേജ് 63,64)
വസ്ത്രധാരണവും ശുചിത്വവും.
അവരുടെ വസ്ത്രങ്ങൾ പോലെ തന്നെ ശീലങ്ങളും അങ്ങേയറ്റം വൃത്തിഹീനമാണ്. സ്വന്തമായി തങ്ങളുടെ വസ്ത്രങ്ങൾ കഴുകാൻ ആരും തയ്യാറല്ല എന്നതും, മറ്റ് ജാതിക്കാരെപ്പോലെ, വസ്ത്രങ്ങൾ കഴുകാൻ പ്രത്യേകം അലക്കുകാരില്ല എന്നതും അതിന് കാരണമാണ്. മിഷൻ ബോർഡിംഗ് സ്ക്കൂളിൽ ആൺകുട്ടികൾക്ക് വേണ്ടി സാധാരണ രീതിയിൽ തുണികൾ അലക്കി കിട്ടുന്നതിൽ ഞങ്ങൾക്ക് ചില പ്രയാസങ്ങളുണ്ടായി. “അവരുടെ തുണിയലക്കുന്നത് അപമാനകരമായൊരു സംഗതിയാണ് ” എന്നായിരുന്നു അലക്കുകാരന്റെ പ്രതികരണം. അങ്ങേയറ്റം തരം താഴ്ത്തപ്പെട്ട ചില പുലയർ വളരെ അഭിമാനികളായിത്തീരുകയുമുണ്ടായി. ( മുമ്പ് ചൂണ്ടിക്കാണിച്ച പോലെ ഇവിടെയും ‘degraded’ എന്ന ഇംഗ്ലീഷ് പദം തർജ്ജമ ചെയ്തിരിയ്ക്കുന്നത് ‘തരംതാഴ്ത്തപ്പെട്ട’ എന്നാണ്. ഇവരുടെ അധഃസ്ഥിതി ആരെങ്കിലും ഇവരുടെ മേൽ അടിച്ചേൽപ്പിച്ചതാണോ !!??). തുണി കഴുകുന്ന പണി അഭ്യസിക്കുന്നത് തീരെ ഹീനമായൊരു പ്രവൃത്തിയാണെന്ന പക്ഷക്കാരായിരുന്നു അവർ. ഈ പണി പഠിച്ചവൻ തന്നെ സ്വന്തം ജാതിക്കാരുടെ അവജ്ഞ സഹിക്കാനാവാതെ മറ്റ് തൊഴിലുകൾ തേടിപ്പോവുകയുമുണ്ടായി. നിത്യേനയുള്ള കുളിയെന്ന അനുകരണീയമായ ശീലത്തിന്റെ കാര്യത്തിൽ ഇവർ ബ്രാഹ്മണർക്ക് നേരെ വിപരീതമാണ്. ചിലരൊക്കെ വല്ലപ്പോഴും തങ്ങളുടെ വസ്ത്രങ്ങൾ അലക്കും. അല്ലാത്തവർ അഴുക്കിന്റെ ഭാരത്താൽ പിഞ്ഞിപ്പോകുവോളം ഒരേ വസ്ത്രം തന്നെ ധരിക്കും. ഇത് തങ്ങൾ ‘ ശ്രേഷ്ഠരായ വൃത്തിഹീനരി’ ൽപ്പെടുന്നു എന്നതിന്റെ ആവർത്തിച്ചുള്ള തെളിവാണ്. സാധാരണ ശുചിത്വത്തിന്റെ കാര്യത്തിൽ മറ്റുള്ളവർ അയിത്തം കൽപിക്കാൻ ഇതും ഒരു കാരണമാണെന്ന് പറയേണ്ടിയിരിക്കുന്നു…….. (വിവർത്തനം പേജുകൾ 66-67)
രോഗങ്ങൾ
ജീവിതക്ലേശങ്ങളും തൊഴിലിന്റെ സ്വഭാവവും കാരണം നിരവധി രോഗങ്ങൾ പുലയരെ കീഴടക്കാറുണ്ട്. തല മറയ്ക്കാതെ ദീർഘനേരം നെൽവയലുകളിലെ വെള്ളത്തിലും ചെളിയിലും നിൽക്കേണ്ടിവരുന്നതിനാൽ തലവേദന, വാതം, പനി തുടങ്ങിയ രോഗങ്ങൾ അവരെ വിടാതെ പിന്തുടരുന്നു. അവരുടെ വൃത്തിഹീനമായ ശീലങ്ങൾ മൂലം ത്വക്ക് രോഗങ്ങൾ, കണ്ണുകൾക്ക് പുകച്ചിൽ, വൃണങ്ങൾ, കുഷ്ഠം എന്നിവയും അവരെ ബാധിക്കുന്നു. മോശപ്പെട്ട ആഹാരം, വീര്യമേറിയ മദ്യം, പുകയിലയുടെ ഉപയോഗം തുടങ്ങിയവയും അവരിൽ ക്ഷതമേൽപ്പിക്കുന്നു. മറ്റ് നിരവധി ജാതിക്കാരെപ്പോലെതന്നെ, പുലയരും രോഗാരംഭത്തിൽ കുളിക്കുന്നതും മേൽകഴുകുന്നതും അപകടകരമായി കരുതിപ്പോരുന്നു. അത് തന്നെ പലപ്പോഴും രോഗം മൂർച്ഛിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. രോഗികളെ പരിചരിക്കുന്ന കാര്യത്തിൽ ശ്രദ്ധയും അറിവും ഇല്ലാത്തവരാണ് പുലയർ. ഭാര്യമരോ ഭർത്താക്കന്മാരോ രോഗികളായിത്തീരുമ്പോൾ പരിചരണത്തിനായി പലപ്പോഴും അവരെ മാതാപിതാക്കൾക്ക് മുമ്പിൽ ഉപേക്ഷിക്കപ്പെടുന്നു. ….” Unquote (വിവർത്തനം പേജ് 79)
തീണ്ടലും തൊടീലും non-interference ഉറപ്പാക്കിയിരുന്നു.
നാട്ടിലെ ക്രമസമാധാനം ഭജ്ഞിയ്ക്കാതെ ഓരോ വിഭാഗത്തിനും തങ്ങളുടേതായ വാസനയ്ക്കനുസരിച്ച് ഉള്ള ജീവിതം നയിയ്ക്കുവാൻ തീണ്ടലും തൊടീലും അവസരം നല്കിയിരുന്നു. ഭാരതം വൈവിദ്ധ്യങ്ങളുടെ നാടാണ്. അന്നും ഇന്നും അനേകം ജാതി, ഉപജാതി വിഭാഗങ്ങൾ ഇവിടെ പാർത്തുവരുന്നു. ഓരോ വിഭാഗത്തിനും അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്ഷണ-വസ്ത്രധാരണ രീതികളും, ശുചിത്വ പാലനവും, കുടുംബ-ബന്ധങ്ങളും, തൊഴിലും മറ്റും മറ്റും ഉണ്ടെന്നും നമ്മൾ വിസ്മരിച്ചുകൂടാ. ഇങ്ങിനെയുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ചില വിഭാഗങ്ങൾ തങ്ങളുടെ ഭക്ഷണരീതികളാലും തൊഴിലിനാലും രോഗാണുവാഹരും, രോഗപ്രതിരോധ ശേഷി കൂടിയവരുമാകാം, ഇതേ കാരണങ്ങളാൽ മറ്റു ചില വിഭാഗങ്ങൾ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാകാം. തീണ്ടലും തൊടീലും ഇപ്രകാരമുള്ള വിഭാഗങ്ങളെ അകറ്റി നിർത്തി, സമൂഹത്തിൽ രോഗ വ്യാപനം തടഞ്ഞിരുന്നു. വേദങ്ങളിലുള്ള രോഗാണുക്കളെ സംബന്ധിച്ചുള്ള അറിവുകൾ, ഈ സാമൂഹ്യ പെരുമാറ്റത്തിന് പിന്തുണയും അനുമതിയും ഏകി. ഭാരതീയ സംസ്കാരം അഭംഗുരം നിലനിന്നു പോന്നതിന് ഒരു മുഖ്യ കാരണം തീണ്ടലും തൊടീലും എന്ന സദാചാരമാണെന്ന് സമ്മതിക്കേണ്ടിയിരിയ്ക്കുന്നു.
ജയ് ഹിന്ദ് !!!!
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
Unique Visitors : 24,209
Total Page Views : 37,739