അശുദ്ധികാലം :-
ശിശുക്കളുടെ മരണംമൂലമുള്ള അശുദ്ധിയെപ്പറ്റി മുമ്പ് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ മരണത്താൽ ബന്ധുക്കൾക്ക് ഏർപ്പെടുന്ന അശുദ്ധി (പുല) പത്തുരാത്രി നിലനില്ക്കുന്നു.
ത്രിരാത്രം ദശരാത്രം ച
ശാവ മാശൌച മുച്യതേ – യാജ്ഞവസ്മൃതി III 18
സ്മൃതിവ്യാഖ്യാനമായ മിതാക്ഷരയിൽ സമാനോദകരായ അകന്ന ബന്ധുക്കൾക്ക് മൂന്നു ദിവസവും സപിണ്ഡരായ അടുത്ത ബന്ധുക്കൾക്ക് പത്തു ദിവസവും എന്ന് മേല്പറഞ്ഞതിനെ വിശദീകരിക്കുന്നു.
ത്രിരാത്രം ശാവമാശൌചം
ദശ രാത്ര മിത്യേകേ – പാരസ്കരഗൃഹ്യസൂത്രം
ദശാഹം സപിണ്ഡേഷു
ത്രിരാത്രം ജ്ഞാതൌ ചാസപിണ്ഡേ
– അശ്വലായന ഗൃഹ്യസൂത്രം
വിഷ്ണുസ്മൃതിയിൽ അദ്ധ്യായം (XIX)
യാവദാശൌചം താവത് പ്രേതസ്യോദകം
പിണ്ഡമേകം ച ദത്യുഃ
എന്നു പറഞ്ഞിരിക്കുന്നു. പിണ്ഡകാര്യം പത്തുദിവസം കൊണ്ട് പൂർത്തിയാകുന്ന സ്ഥിതിക്ക് അശുദ്ധികാലം പത്തുദിവസം കൊണ്ട് അവസാനിക്കണമെന്ന് വരുന്നു.
അശുദ്ധിതന്നെ പല സന്ദർഭങ്ങളിലും ആചരിക്കേണ്ടതില്ല എന്ന് സ്മൃതികളിൽ പറഞ്ഞിട്ടുണ്ട്.
സുസ്തകാലേ ത്വിജം സർവ്വ
മ ശൌചം പരികീർത്തിതം
ആപദ് ഗദസ്യ സർവ്വസ്യ
സൂതകേ നതു സൂതകം -ദക്ഷസ്മൃതി IV 19
സംഗ്രാമ വിദ്യു നൃപ ഹതാനാം നാ ശൌചം;
ന രാജ്ഞാം രാജകർമ്മണി;
ന വ്രതിനാം വ്രതേ;
ന സത്രിണാം സത്രേ;
ന കാരുണാം കാരൂകർമ്മണി;
ന രാജാജ്ഞാകാരിണാം തദിച്ഛയാ;
ന ദേവപ്രതിഷ്ഠാ വിവാഹയോഃ പൂർവ്വ സംഭൂതയോഃ;
ന ദേശവിപ്ലവേ ആ പദ്യപിച കഷ്ടായാം
– വിഷ്ണുസ്മൃതി XXII
ഇതിൽനിന്നും അശുദ്ധി അനിവാര്യമല്ലെന്നും അതിന്റെ വ്യാപ്തി ക്ലിപ്തമാണെന്നും വരുന്നു. ചില സ്മൃതികർത്താക്കൾ ബ്രാഹ്മണർക്ക് പത്തും ക്ഷത്രിയർക്ക് പന്ത്രണ്ടും വൈശ്യർക്ക് പതിനഞ്ചും ശൂദ്രർക്ക് മുപ്പതും ദിവസം അശുദ്ധി പറയുന്നുണ്ടെങ്കിലും അതിനു യാതൊരു കാരണവും പറഞ്ഞുകാണുന്നില്ല. വിഷ്ണുസ്മൃതിയിൽ പറഞ്ഞതു വച്ചു നോക്കുമ്പോൾ പത്തുദിവസത്തെ അശുദ്ധിയ്ക്കേ പ്രസക്തിയുള്ളു. ഏതൽ കാരണങ്ങളാൽ മരണംമൂലം ബന്ധുക്കൾക്ക് ഉണ്ടാകുന്ന അശുദ്ധി പത്തു ദിവസത്തേയ്ക്ക് മാത്രമാണെന്നു വ്യക്തമാകുന്നു.
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്‍മങ്ങള്‍ എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന്‍ അപേക്ഷിക്കുന്നു.
Please explain 15th &16th bali after death