പുണ്യാഹം :-
ബലി സമാപനശേഷം പുണ്യാഹം ഏല്ക്കുന്ന പതിവ് പലടത്തും ഉണ്ട്.
അതിലേക്ക് , കർമ്മി കുളിച്ചു വന്ന്
സ്ഥലം പ്രോക്ഷിച്ച് കിഴക്കോട്ട് തിരിഞ്ഞ് ഇരുന്ന് സ്ഥലം പ്രോക്ഷിച്ച് പൂവും ദർഭയുമിട്ട് കിണ്ടി വച്ച്
ശിവ ആപഃ സന്തു
എന്നു ചൊല്ലി കിണ്ടിയിൽ വെള്ളം നിറച്ച് ദർഭകൊണ്ട് കിണ്ടിയ്ക്കകത്ത് ശ്രീ എന്ന് എഴുതി കിണ്ടി കൈകൊണ്ട് പൊത്തിപ്പിടിച്ച് , കിണ്ടിവാലിൽനിന്നും വെള്ളം കൈയിലേറ്റ്
ഓം ഭൂർഭുവഃ സ്വഃ
ഓം തത് സവിതുർവ്വരേണ്യം
ദർശോദേവസ്യധീമഹി
ധിയോ യോന പ്രചോദയാത്
എന്നു ജപിച്ച് തിരികെ കിണ്ടിയ്ക്കകത്തൊഴിച്ച് പൂവും ചന്ദനവും തുളസിയും കിണ്ടിയ്ക്കകത്ത് അർച്ചിച്ച് , കിണ്ടി വീണ്ടും കൈകൊണ്ട് പൊത്തി
ഓം ആപോഹിഷ്ഠാ മയോ ഭുവ
സ്താന ഊർജേ ദധാതന
മഹേരണായ ചക്ഷസെ
ഓം യോവഃ ശിവതമോരസഃ
തസ്യ ഭാജയതേഹ നഃ
ഉശതീരിവ മാതരഃ
ഓം തസ്മാ അരംഗമാമവോ
യസ്യക്ഷയായ ജിന്വഥ
ആപോ ജനയഥാചനഃ
ഓം ശന്തോ ദേവീരഭീഷ്ടയ
ആപോ ഭവന്തു പീതയേ
ശം യോരഭിസ്രവന്തു നഃ
ഓം ആപഃ പുനാതു പൃഥിവീം
പൃഥിവീ പൂതാ പുനാതു മാം
പുനന്തുബ്രഹ്മണസ്പതി
ബ്രഹ്മ പൂതാ പുനാതു മാം.
ഋഗ്വേദം X-9-155
എന്നീ ഓരോ മന്ത്രത്തിനും കിണ്ടിവാലിൽനിന്നും വെള്ളമെടുത്തു മന്ത്രം ചൊല്ലി തിരികെ ഒഴിച്ച് , അവസാനം പൂവും ചന്ദനവും തുളസിയും ഇട്ട്, പുണ്യാഹതീർത്ഥമാക്കണം.
അനന്തരം, കർമ്മി രണ്ടു ദർഭ അതിലിട്ട്, അതുകൊണ്ടു സ്വയം പ്രോക്ഷിച്ച് ബ്രഹ്മപൂതോസ്മി എന്നു ചൊല്ലണം. ബാക്കി തീർത്ഥം മറ്റുള്ളവരെ ഏല്പിക്കണം.
pb
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്‍മങ്ങള്‍ എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന്‍ അപേക്ഷിക്കുന്നു.
Please explain 15th &16th bali after death