വിശ്വദേവ ആവാഹനം :-
അനന്തരം, കർമ്മി കിഴക്കോട്ടുതിരിഞ്ഞിരുന്ന് വലിയ കൂർച്ചത്തിന്റെ പടിഞ്ഞാറുവശം തെക്കോട്ടു തലയായി ഒരു ഇല ഇട്ട് അതിൽ അഞ്ചു ദർഭനിരത്തി ദേവതീർത്ഥസമേതം പൂവിട്ട് അർച്ചിച്ച് (32)
ഓം അദ്യ കാശ്യപഗോത്രായ അസ്മൽ പിതൃഭ്യ
‘വാസുദേവ’ നാമകായ പ്രേതായ സപിണ്ഡകരണേ
വിശ്വാൻദേവാൻ ആവാഹയാമീ
എന്നു സങ്കല്പം ചൊല്ലി, അക്ഷതവും പൂവും ചന്ദനവും തുളസിയും എടുത്തു രണ്ടു കൈയിലുമാക്കി കൈകൾ തലയോളം പൊക്കി ധ്യാനിച്ച്
ഓം വിശ്വേദേവാഃ സ ആഗത
ശൃണുതാമ ഇമം ഹവം
ഏദം ബർഹിർ നിഷീദത
ഓം വിശ്വേദേവാഃ ശൃണുതേമം ഹവം
യേമേന്തരീക്ഷേ യ ഉപദ്യവിഷ്ടേ
യേ അഗ്നിജിഹ്വാ ഉതവാ യജത്രാ
ആസദ്യാസ്മിൻ ബർഹിഷീമാദയദ്ധ്വം
ഓം ആ ഗച്ഛന്തു മഹാഭാഗാ
വിശ്വേദേവാഃ മഹാബലാ-
യേയത്ര വിഹിതഃ ശ്രാദ്ധേ
സാവധാനാ ഭവന്തുതേ
എന്നു ചൊല്ലി ആവാഹിച്ച് കൈയ്യിലിരിക്കുന്ന അക്ഷതാദികളെ ഇലയിൽ വലത്തോട്ട് വട്ടത്തിൽ ഇട്ട്, അക്ഷതവും ചന്ദനവും പൂവും തുളസിയും എടുത്ത് ദേവതീർത്ഥം ചേർത്തുകൊടുത്ത്
‘വിശ്വേദേവായ ഇദം അർഘ്യം’ എന്നു ചൊല്ലണം.
അനന്തരം, ധൂപവും ദീപവും കാണിച്ച് ആരാധിച്ചശേഷം
‘ഏഷാം ശ്രാദ്ധേ വിശ്വേദ്യോദേവേഭ്യ ഇദം’ എന്നുച്ചരിച്ച്
വേറൊരു സാധുവിന് മുന്നേപ്പോലെ ദാനം ചെയ്യണം. പിന്നെ വലിയ കൂർച്ചത്തിന് തിലോദകം പിതൃതീർത്ഥവഴി കൊടുത്ത്, പൂവും ചന്ദനവും അക്ഷതവും പിതൃതീർത്ഥവഴി ഇട്ട് അർച്ചിച്ച്, ധുപദീപങ്ങൾ കാണിച്ച് ആരാധിച്ച്
‘ഏഷാംശ്രാദ്ധേ അഷ്ടകദാനമിദം’ എന്നു ചൊല്ലി
മറ്റൊരാളിന്റെ കയ്യിൽ ജലപുഷ്പചന്ദനമിട്ടിട്ട് തേങ്ങ വെറ്റില അടയ്ക്ക, അപ്പം, കുട (അല്ലെങ്കിൽ വിശറി ), വസ്ത്രം, പേനാക്കത്തി, കണ്ണാടി ഇവയും യഥാശക്തി ദ്രവ്യവും ദാനം ചെയ്യണം.
[ (32) വിശ്വദേവന്മാർ
ക്രതുർഭക്ഷോ വസുഃ സത്യ
കാലകാമൌ മാദ്രവാ ശ്ച
വിശ്വേദേവാഃ പ്രകീർത്തിതഃ – ലിഖിതസ്മൃതി 48 ]
നീരാജനം :-
അനന്തരം, തളികയിലെ തേങ്ങാമുറിയിൽ കിഴികത്തിച്ചുവച്ച് വലിയ കൂർച്ചത്തിനെ മൂന്നു പ്രാവശ്യം ഉഴിഞ്ഞ് പുഷ്പമിട്ട് അർച്ചിക്കണം.
സംയോജനം :-
കർമ്മി തെക്കുതിരിഞ്ഞ് നിലം പ്രോക്ഷിച്ച് ഇടതുമുട്ടിട്ടിരുന്ന് ഉത്തരീയം വലതുതോളിൽകൂടി ഇടത്തോട്ടിട്ട് ഇടത്തേ അരയ്ക്കുടുത്ത് കെട്ടുകെട്ടിഇട്ട് പ്രേതപുരുഷനെയും അയാളുടെ പിതാ, പിതാമഹ, പ്രപിതാമഹന്മാരെയും ഉദ്ദേശിച്ച് നാലുപാത്രം (33) അവരുടെ കൂർച്ചങ്ങൾക്കു വടക്കുവശം യഥാക്രമം വച്ച്
‘ശിവാ ആപഃ സന്തു’ എന്നു ജപിച്ച്,
ഓരോ പാത്രത്തിലും കുറേശ്ശ (പ്രേതപുരുഷന്റെ പാത്രത്തിൽ അല്പം കൂടുതലായും ) തീർത്ഥം ഒഴിച്ച് ഓരോ പാത്രത്തിലും മുമ്മൂന്നും പ്രേതപുരുഷന്റെ പാത്രത്തിൽ ഒന്നു കൂടുതലായും ദർഭ ഇട്ടു് അടച്ചുവയ്ക്കണം. എന്നിട്ട് ഓരോ പാത്രവും തൊട്ടു്
‘അഛിദ്രമസ്തു സങ്കല്പസിദ്ധിരസ്തു’ എന്നു ചൊല്ലണം.
പിന്നെ പ്രേതപുരുഷന്റെ പിതാവിന്റെ പാത്രം തുറന്നു, വെള്ളം ദർഭയാൽ ഇളക്കി
‘പിതാമഹേഭ്യ ഇദം അർഘ്യം, സ്വധാനമഃ’
എന്നു പറഞ്ഞ് എള്ളും പൂവും ചന്ദനവും ഇട്ട് അർച്ചിക്കണം.
അതുപോലെ അടുത്ത ഇടതുവശത്തെ പാത്രം തുറന്ന് ദർഭകൊണ്ടിളക്കി
‘പ്രപിതാമഹേഭ്യ ഇദം അർഘ്യം, സ്വധാ നമഃ’
എന്നു ചൊല്ലി എള്ളും പൂവും ചന്ദനവും ഇട്ടു് അർപ്പിക്കണം. ഇടതുവശത്തെ പാത്രം തുറന്ന് ദർഭകൊണ്ടിളക്കി
‘വൃദ്ധ പ്രപിതാമഹേഭ്യ ഇദം അർഘ്യം, സ്വധാ നമഃ’
എന്നു ചൊല്ലി എള്ളും പൂവും ചന്ദനവും ഇട്ട് അർച്ചിക്കണം.
അനന്തരം പ്രേതപുരുഷന്റെ പാത്രത്തിലെ ജലം ദർഭകൊണ്ടിളക്കി
(സ്വധ പറയാതെ) ‘പിതൃഭ്യ ഇദം അർഘ്യം’ എന്നുച്ചരിച്ച്
എള്ളും അഞ്ചിൽ കുറയാതെ പൂവും ചന്ദനവും ഇട്ടു് അർച്ചിക്കണം.
‘ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽപിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ പ്രേതപാത്രോദകം
വസുരുദ്രാദിത്യ സ്വരൂപാണാം പ്രേതപിതൃപിതാമഹ പ്രപിതാമഹാനാം
അർഘ്യപാത്രോദകൈഃ സംയോജയാമി’ എന്നു മന്ത്രിച്ച്,
പ്രേതപുരുഷപാത്രത്തിലെ ദർഭകളിൽനിന്നും ഓരോന്നെടുത്ത് മറ്റു മൂന്നു പാത്രങ്ങളിലും ഇട്ടു് , പ്രേതപുരഷപാത്രം കൈയിലെടുത്ത്
‘യേ സമാനഃ സമനസഃ
പിതരോ യമരാജ്യേ
തേഷ്വാം ലോകഃ സ്വധാ നമോ
യജ്ഞോ യജ്ഞേഷു കല്പതാം
യേ സജാതഃ സ മനസോ
ജീവാ ജീവേഷു മാമകാഃ
തേഷാം ശ്രീമയി കല്പതാ-
മസ്മിം ലോകേ ശതം സമാഃ
സംഗച്ഛദ്ധ്വം സംവദദ്ധ്വം
സംവോ മാനാംസി ജാനതാം
ദേവാ ഭാഗം യഥാപൂർവേ
സംജാ നാനാ ഉപാസതേ
സമാനോ മന്ത്രഃ സമിതിഃ സമാനീ
സമാനം മനഃ സഹചിത്തമേഷാം
സമാനം മന്ത്ര മഭിമന്ത്രയേവഃ
സമാനേ നവോ വിവിഷാ ജുഹോമി
സമാനീവ ആകൂതിഃ
സമാനാ ഹൃദയാ നിവഃ
സമാന മസ്തുവൊ മനോ
യഥാവഃ സുസഹാ സതി’
എന്നു ജപിച്ച് , അതിലെ വെള്ളത്തിൽ നിന്നും
കുറേ പ്രേതപുരുഷന്റെ പിതാവിന്റെ പാത്രത്തിൽ ഒഴിച്ച്
‘ഓം അദ്യ കാശ്യപഗോത്രാ അസ്മൽ പിതാ
‘വാസുദേവ’ നാമക പ്രേത സ്വപിത്രാ സഹസായുജ്യം ഗഛ’
എന്നും, കുറെ ജലം പിതാമഹന്റെ പാത്രത്തിൽ ഒഴിച്ച്
‘ഓം അദ്യ കാശ്യപഗോത്രാ അസ്മൽപിതാ ‘വാസുദേവ’ നാമക
പ്രേത സ്വപിതാമഹേന സഹ സായുജ്യം ഗച്ഛ’
എന്നും, കുറെ ജലം പ്രപിതാമഹന്റെ പാത്രത്തിൽ ഒഴിച്ച്
‘ഓം അദ്യ കാശ്യപ ഗോത്രാ അസ്മൽപിതാ ‘വാസുദേവാ’ നാമക
പ്രേത സ്വ പ്രപിതാമഹേന സഹ സായുജ്യം ഗച്ഛ’
എന്നും ചൊല്ലണം.
അനന്തരം ഇടത്തേ അറ്റത്തെ പാത്രം നീക്കി, ബാക്കി രണ്ടു പാത്രങ്ങളിൽ നിന്നും അല്പാല്പം ജലവും ഓരോ ദർഭയും പ്രേതപുരുഷന്റെ പാത്രത്തിലാക്കണം. പിന്നെ,പ്രേത പുരുഷന്റെ പാത്രത്തിൽനിന്ന് ഒരു പുഷ്പമെടുത്ത് വലിയ കൂർച്ചത്തിൽ അർച്ചിച്ച് ആ പാത്രത്തിലെ ജലത്തിൽ അല്പം പിതൃതീർത്ഥവഴി കൊടുത്ത്
‘പിതാ, തേ അർഘ്യമിദം സ്വധാ നമഃ’
എന്നു ചൊല്ലി അതേ പാത്രത്തിൽ നിന്നും അല്പം ജലവും ഒരു പുഷ്പവും അടുത്ത കൂർച്ചത്തിനു കൊടുത്ത്
‘പിതാമഹ, തേ അർഘ്യം ഇദം, സ്വധാ നമഃ’
എന്നു ചൊല്ലി അതുപോലെ അടുത്ത കൂർച്ചത്തിനും കൊടുത്ത്
‘പ്ര പിതാമഹ, തേ അർഘ്യം ഇദം, സ്വധാ നമഃ’
എന്നു ചൊല്ലണം.
എന്നിട്ടു് ആ പാത്രത്തിലെ ബാക്കിജലം പിണ്ഡത്തേൽ കൊടുക്കാനായി വേറൊരു പാത്രത്തിലാക്കിവയ്ക്കണം.
പിന്നീട് ആ പാത്രത്തിൽ മറ്റു പാത്രങ്ങളിലെ ജലവും ദർഭയും എല്ലാം ശേഖരിച്ച് കൂർച്ചങ്ങളുടെ ഇടതുവശം തെക്കോട്ടു തലയായി ദർഭ ഇട്ടു് അതിന്മേൽ കമത്തണം.
അനന്തരം, പവിത്രം ഊരി കിണ്ടിവാലിന്മേലിട്ടിട്ട്, കവ്യമെടുത്ത്, നിലം പ്രോക്ഷിച്ചിട്ടു ഇലയിന്മേൽ നാലുപിണ്ഡം ഉരുട്ടിവയ്ക്കണം. പിന്നെ, കൈകഴുകി പവിത്രം തരികെ എടുത്തിട്ട്, നാലു കൂർച്ചങ്ങളുടെയും മുമ്പിൽ തെക്കോട്ടു തലയായി നാല് ഇലഇട്ട് അതിന്മേൽ ദർഭ ഇട്ടു് ഓരോ പിണ്ഡം പിതൃതീർത്ഥവഴി വയ്ക്കണം. എന്നിട്ട്
‘തിലോ ഽ സി സോമദേവത്യോ
ഗോസവേ ദേവ നിർമ്മിതഃ
പ്രത്നവദ്ഭിഃ പ്രർത്തഃ സ്വധയാ
പിതൃൽ ലോകാൻ പ്രീണയാഹി, സ്വധാ നമഃ’
എന്ന് ജപിച്ച് , എല്ലാ പിണ്ഡത്തിന്മേലും എള്ള് വിതറണം.
പിന്നെ ആദ്യമായി വലതുവശം രണ്ടാമത്തെ പിണ്ഡത്തിന്മേൽ തൈരും പാലും നെയ്യും അല്പാല്പം ഒഴിച്ച്, കരുതിവച്ചിരുന്ന ജലത്താൽ പിതൃതീർത്ഥം കൊടുത്ത്
‘പിതാമഹ, തേ പിണ്ഡമിദം, സ്വധാ നമഃ’
എന്നു ചൊല്ലി അതുപോലെ അടുത്ത് ഇടതുവശത്തെ പിണ്ഡത്തിന്മേലും ചെയ്ത്
‘പ്രപിതാമഹ തേ പിണ്ഡമിദം, സ്വധാ നമഃ’
എന്നു ചൊല്ലി അതുപോലെ അതിനടുത്ത (ഇടത്തേ അറ്റത്തെ) പിണ്ഡത്തിന്മേലും ചെയ്തു
‘വൃദ്ധ പ്രപിതാമഹ തേ പിണ്ഡമിദം, സ്വധാ നമഃ’
എന്നും ചൊല്ലി വലത്തെ അറ്റത്തെ പിണ്ഡത്തിന്മേലും തൈരും പാലും നെയ്യും ഒഴിച്ച് പിതൃതീർത്ഥവും കൊടുത്ത്
‘പിതാ തേ പിണ്ഡമിദം’
എന്നു (സ്വധ കൂടാതെ) പറഞ്ഞ് നാലുപിണ്ഡത്തിന്മേലും ഇടത്തോട്ടു മുറയ്ക്ക് പിതൃതീർത്ഥവഴി ജലം കൊടുത്ത് ഉഴിഞ്ഞ്
‘ഊർജം വഹന്തീരമൃതം ഘൃതം പയഃ കീലാലം പരിശ്രുതം സ്വധാ നമഃ’
എന്നു ജപിച്ച് പുഷ്പമിട്ട് അർച്ചിച്ച്
‘പിണ്ഡദാനം അഛിദ്രമസ്തു
സങ്കല്പ സിദ്ധിരസ്തു’ –
എന്ന് ഉച്ചരിച്ച് വന്ദിക്കണം.
അനന്തരം,
‘ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽ പിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ പിണ്ഡം
വസുരുദ്രദിത്യസ്വരൂപാണാം
പ്രേത പിതൃ, പിതാമഹ, പ്രപിതാമഹാനാം
പിണ്ഡൈഃ സഹ സംയോജയാമി’
എന്ന് സങ്കല്പം ചൊല്ലി, പ്രേതപുരുഷന്റെ പിണ്ഡം മൂന്നായി ഭാഗിച്ച്
‘യേ സമാനാഃ …….’ മന്ത്രങ്ങൾ മുന്നേപ്പോലെ ജപിച്ച് ഓരോ ഭാഗവും എടുത്തു മറ്റ് ഓരോ പിണ്ഡത്തോടുകൂടി യോജിപ്പിച്ചു് യഥാക്രമം
“പിത്രാസഹ സായുജ്യം ഗച്ഛ.”
“പിതാമഹേന സഹ സായുജ്യം ഗച്ഛ.”
“പ്രപിതാമഹേന സഹസായുജ്യം ഗച്ഛ “
എന്നു ചൊല്ലണം. പിന്നീട് , വിശ്വദേവന്മാർക്ക്, കവ്യംവാരി തുളസിയും എള്ളും ചേർത്ത്, അവരെ ആവാഹിച്ചിരുത്തീട്ടുള്ള ഇലയുടെ വടക്കുവശം ഇട്ട ഇലയിന്മേൽ വലത്തോട്ട് വട്ടത്തിൽ വിതറി ദേവതീർത്ഥേന ജലം കൊടുത്ത് ധൂപദീപങ്ങളാൽ ആരാധിച്ച്
‘വിശ്വേദേവാഃ അസ്മിൻ യജ്ഞേ പ്രീയതാം’
എന്നു പ്രാർത്ഥിക്കണം.
അനന്തരം, ഓരോ പിണ്ഡത്തിന്മേലും പുഷ്പവും ചന്ദനവും പിതൃതീർത്ഥത്താൽ ജലവും കൊടുത്ത് അർച്ചിച്ച് പിണ്ഡമനക്കിവച്ച്
‘ഗോത്രസ്യ അക്ഷയമസ്തു’
എന്നു ചൊല്ലി വന്ദിക്കണം. പിന്നീട്, വലിയ കൂർച്ചത്തിന്റെ മുൻവശത്തുള്ള ഇലയിൽ മാതാമഹാദി മറ്റു പിതൃക്കളെ ധ്യാനിച്ച് അവർക്കായി ഇടത്തോട്ട് ചുറ്റും കവ്യം തൂകി, പൂവും പിതൃതീർത്ഥത്താൽ ജലവും കൊടുത്ത്
‘ഓം അദ്യകാശ്യപഗോത്രാഃ അസ്മൽപിതാ, പിതാമഹ
പ്രപിതാമഹ മാതാമഹാദി സർവ്വാഃ
അഘോരാഃ പിതരഃ സന്തു
ഗോത്രം നോഭിവർദ്ധതാം
ദാതാരോ നോഭിവർദ്ധതാം
വേദാഃ സന്തതിരേവച.’
എന്ന് പ്രാർത്ഥിച്ച് കൂർച്ചങ്ങൾ അഴിച്ചുവച്ച്
‘സപിണ്ഡീകരണ സമാപ്തേ ഊർദ്ധ്വലോകം ഗമയിഷ്യാമി’
എന്നു ചൊല്ലി ജലഗന്ധപുഷ്പാദികൾ കൊണ്ട് പിതൃക്കളേയും വിശ്വദേവന്മാരെയും അർച്ചിക്കണം.
ശ്രീ നാരായണനെ ധ്യാനിച്ച്
‘അനാദി നിധനോ ദേവഃ
ശംഖചക്ര ഗദാധരഃ
അക്ഷയ്യഃ പുണ്ഡരീകാക്ഷഃ
പ്രേതമോക്ഷ പ്രദോസ്തുവൈഃ’
എന്നു പ്രാർത്ഥിക്കണം.
അനന്തരം, പിണ്ഡമെടുത്ത് മുമ്പ് പറഞ്ഞതുപോലെ
തെക്കുവശം വച്ച് കൈകൊട്ടി പോരുകയോ മറ്റോ ചെയ്യണം.
[ (33) സപിണ്ഡീകരണം പ്രോക്തം
പൂർണ്ണേ സംവത്സരേ പുനഃ
കുര്യാച്ചത്വാരി പാത്രാണി
പ്രേതാദീ നാം ദ്വിജോത്തമാഃ
പ്രേതാർത്ഥം പിതൃപാത്രേഷു
പാത്രമാ സേചയേത് തതഃ
യേ സമാനാ ഇതി ദ്വാഭ്യാം
പിണ്ഡാന പ്യേവമേവ ഹി
സപിണ്ഡീകരണ ശ്രാദ്ധം
ദൈവപൂർവ്വം വിധീയതേ
പിതൃനാവാഹയേത് തത്ര
പുനഃ പ്രേതഞ്ച് നിർദ്ദിശേത – ഉശനഃസ്മൃതി VII-15 to 17 ]
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death