അർഘ്യാദ്യർപ്പണം :-
പിതാ തേ പാദ്യം, തൃപ്യസ്വ
എന്നു പറഞ്ഞ് തീർത്ഥം പിതൃതീർത്ഥക്രമത്തിൽ കൂർച്ചത്തിന്റെ കാല്ക്കൽ കൊടുത്ത്
പിതാ തേ അർഘ്യം, തൃപ്യസ്വ
എന്നു പറഞ്ഞ് തീർത്ഥം പിതൃതീർത്ഥക്രമത്തിൽ കൂർച്ചത്തിന്റെ തലയ്ക്കൽ കൊടുത്ത്
പിതാ തേ ആചമനീയം, തൃപ്യസ്വ
എന്നു പറഞ്ഞ്
ശുദ്ധ തീർത്ഥം കൊണ്ടും
മഞ്ഞൾ തീർത്ഥം കൊണ്ടും (22)
എള്ളുതീർത്ഥം കൊണ്ടും
പിതൃതീർത്ഥവഴി മൂന്നു നീരു കൊടുത്ത് പുഷ്പമർപ്പിച്ച് വന്ദിക്കണം.
[(22) ഒരു ചെറിയ പച്ചമഞ്ഞൾ കഷ്ണം വലതുകൈയിലെടുത്ത് ജലം പകർന്ന് മഞ്ഞളും തീർത്ഥവും കൂടി പിതൃ തീർത്ഥത്തിൽക്കൂടി ഒഴുക്കി അർപ്പിച്ചാൽ “മഞ്ഞൾ-തീർത്ഥ” മായി . അതുപോലെതന്നെ എള്ളുതീർത്ഥം.]
പിണ്ഡാർപ്പണം :-
പവിത്രം ഊരി കിണ്ടിവാലിന്മേലിട്ടിട്ട് ഒരു ഇലക്കീറിന്മേൽ രണ്ടു പിണ്ഡം ഉരുട്ടിവച്ച് അതിന്മേൽ തൈരും നെയ്യും പ്രോക്ഷിച്ച് മൂടിവയ്ക്കണം.
പിന്നെ, കൈകഴുകി, തിര്യെ (തിരികെ) പവിത്രം എടുത്തിട്ട്, തീർത്ഥമെടുത്ത് കൂർച്ചത്തിന് പിതൃതീർത്ഥവഴി
മൂന്നുപ്രാവശ്യം നീരുകൊടുത്ത്
മൂന്നുപ്രാവശ്യം മഞ്ഞൾനീരുകൊടുത്ത്
മൂന്നുപ്രാവശ്യം എള്ളും പൂവും ചേർത്ത് നീരുകൊടുത്ത്
പിണ്ഡമെടുത്ത്
“ഓം അദ്യ കാശ്യപഗോത്രസ്യ അസ്മൽ പിതുഃ
‘വാസുദേവ’ നാമകസ്യ പ്രേതസ്യ മൃതാഹിദ് പ്രഥമദിനേ
ശിരോവയവ നിഷ്പത്ത്യർത്ഥം ഏഷ പിണ്ഡഃതവ ഉപനിഷ്ഠതാം”
എന്ന് ചൊല്ലി കൂർച്ചത്തിനു വലതുവശം ഇട്ടിട്ടുള്ള ദർഭമേൽ വയ്ക്കണം. മറ്റേപിണ്ഡമെടുത്ത് കൂർച്ചത്തിന് ഇടതുവശം ദർഭമേൽ വയ്ക്കണം. എന്നിട്ട് എള്ളു് കയ്യിൽ വാരി
തിലോ ഽ സി സോമദേവത്യോ
ഗോസവേ ദേവ നിർമ്മിതഃ
പ്രത്നവദ്ഭിഃ പ്രത്തഃ സ്വധയാ
പിതൃൽ ലോകാൻ പ്രീണയാഹി സ്വധാ നമഃ
എന്നു ജപിച്ച് പിണ്ഡത്തിന്മേൽ വിതറി ഇടണം.
അനന്തരം പിണ്ഡത്തിന് ഇടതുവശം ഒരു ഇലയിട്ട്, മഞ്ഞൾ തൊട്ട് പൂവും തുളസിയും എള്ളും എടുത്ത് ക്രതു ദക്ഷാദിയായ വിശ്വദേവന്മാരെ ധ്യാനിച്ച് ദേവതീർത്ഥം (9) കൊണ്ട് തീർത്ഥം ചേർത്ത് അർച്ചിച്ച് കവ്യം തൂകി
ഓം വിശ്വേഭ്യോ ദേവേഭ്യ നമഃ
ഓം സർവ്വേഭ്യോ ഭൂതേഭ്യ നമഃ
ഓം ഭൂതാനാം പതയേ നമഃ
എന്നു ചൊല്ലി നമസ്കരിച്ച്
ഓം പിതൃഭ്യ സ്വധാ നമഃ
എന്നു ചൊല്ലിയശേഷം , എല്ലാം കൂടി ഒരു വലിയ ഇല കൊണ്ട് മൂടി ഏതാനും നിമിഷം വച്ചേയ്ക്കണം.
അനന്തരം
ഓം ഊർജം വഹന്തീ രമൃതം ഘൃതം
പയഃ കീലാലം പരിശ്രുതം സ്വധാ നമഃ
എന്നു പറഞ്ഞ് തീർത്ഥജലം പ്രോക്ഷിച്ച്, മൂടിവച്ച ഇല മാറ്റി പിണ്ഡം അനക്കി അതിൽനിന്ന് ഒരു വറ്റെടുത്തു മണപ്പിച്ച് ഇടത്തോട്ട് ഇട്ടു് കൈകഴുകി, കൂർച്ചത്തിന് ഒരു പിതൃതീർത്ഥം കൊടുത്ത്
കുശാഗ്രാദ് അന്തരീക്ഷം ഗമയിഷ്യാമി
എന്നുച്ചരിച്ച് ഒരു പ്രാവശ്യം ജലഗന്ധപുഷ്പാർച്ചന ചെയ്ത് ഉശ്വസിച്ച് കൂർച്ചം അഴിച്ചുവയ്ക്കണം.
പിന്നെ പിണ്ഡം ഇലയോടെ എടുത്ത് തെക്കുവശം വച്ചു കൈകൊട്ടി പോരുകയോ, ജലാശയത്തിലോ നദിയിലോ ഇട്ട് പോരുകയോ ചെയ്യണം. (23)
[ (23) ബലി കഴിഞ്ഞ പിണ്ഡത്തെ കാക്കതിന്നുവാൻ തെക്കുവശത്ത് കൊണ്ടുവയ്ക്കുകയോ, കുളത്തിലോ സമുദ്രത്തിലോ നദിയിലോ ഇട്ടുപോരുകയോ ആണ് ചെയ്യാറ് . എന്നാൽ മനുസ്മൃതിയിൽ ബ്രാഹ്മണനോ പശുവിനോ ആടിനോ തിന്നാൻ കൊടുക്കുകയോ അഗ്നിയിലോ ജലത്തിലോ ഇടുകയോ പക്ഷികൾ തിന്നാൻ വയ്ക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചു കാണുന്നു.
ഏവം നിർവ്വപണം കൃത്വാ
പിണ്ഡാം സ്താം സ്തദനന്തരം
ഗാം വിപ്ര മജ മഗ്നിംവാ
പ്രാശയേ ദപ്സു വാ ക്ഷിപേത് -മനുസ്മൃതി III-260
ധർമ്മശാസ്ത്രപ്രകാരം ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി പിതൃക്കളുടെ പ്രതിനിധിയായി ആരാധിച്ച് മൃഷ്ടാന്നം നൽകുന്നതാണ് ശ്രാദ്ധം.
ഈ സ്ഥിതിക്ക് ശുദ്ധവും ഗുരുത്വമുള്ളതുമായ ബലിച്ചോറ് പഴമോ കറികളോ ചേർത്ത് ഭക്ഷിക്കുന്നതിന് സാധുവായ ഒരാൾക്ക് കൊടുക്കുകയല്ലേ വേണ്ടത് എന്നു ചിന്തിക്കേണ്ടതാണ്.
പിണ്ഡാംസ്തു ഭോജ്യം വിപ്രേഭ്യോ
ദുദ്യാദഗ്നൌ ജലേ ഽ പി വാ- -ഉശനഃസ്മൃതി V-73 ]
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്മങ്ങള് എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന് അപേക്ഷിക്കുന്നു.
Please explain 15th &16th bali after death