ദശാഹഃബലി :-
മേൽവിവരിച്ചപ്രകാരം പത്തുദിവസം (24) ബലി ഇടണം. ദിവസവും മന്ത്രങ്ങളിൽ വരുത്തേണ്ട ഭേദഗതികൾ താഴെ കുറിക്കുന്നു.
പ്രഥമദിന – ശിരോ വയവ നിഷ്പത്ത്യർത്ഥം
ദ്വിതീയദിന – ചക്ഷുഃശ്രോത്ര നാസാ വയവ നിഷ്പത്ത്യർത്ഥം
തൃതീയദിന – ഭുജ വക്ഷോ ഗ്രീവാമുഖാ വയവ നിഷ്പത്ത്യർത്ഥം
ചതുർത്ഥദിന – പാർഷ്ണീ കുക്ഷി കടി നാഭി ഗുദലിംഗാവയവ നിഷ്പത്ത്യർത്ഥം
പഞ്ചമദിന – ഊരു ജാനു ജംഘോ വയവ നിഷ്പത്ത്യർത്ഥം.
ഷഷ്ഠദിന – ഗുല്ഫ പാദാംഗുലീ മർമ്മാദ്യ വയവ നിഷ്പത്ത്യർത്ഥം
സപ്തമദിന – അസ്ഥി മജ്ജാ സിരാ വയവ നിഷ്പത്ത്യർത്ഥം
അഷ്ടമദിന – നഖരോമാദ്യ വയവ നിഷ്പത്ത്യർത്ഥം
നവമദിന – മർമ്മ വീര്യാദി സർവ്വാ വയവ നിഷ്പത്ത്യർത്ഥം
ദശമദിന – ശരീരപൂർണ്ണ നിഷ്പത്ത്യർത്ഥം ക്ഷുത്പിപാസാദി നിവൃത്യർത്ഥം
[(24) ബലിയിലെ സങ്കല്പം ഇപ്രകാരമാണ്.
സമൂല ശരീരം വെടിഞ്ഞുപോയ ജീവാത്മാവ് തല്ക്കാലം ‘അതിവാഹികം’ എന്ന സൂക്ഷ്മശരീരം പ്രാപിക്കുന്നു. പിന്നീട് ബന്ധുക്കൾ നൽകുന്ന പിണ്ഡോദകങ്ങളാൽ അത് വളർന്ന് ക്രമേണ അവയവങ്ങളുണ്ടായി, പത്തുദിവസം കൊണ്ട് പൂർണ്ണവളർച്ചയായ ഒരു ‘ഭോഗദേഹം’ ആകുന്നു. അതിലേക്ക്, ഓരോ ദിവസത്തെ പിണ്ഡവും ഏതാനും അവയവങ്ങളുടെ നിഷ്പത്തി ( = സിദ്ധി,ജനനം) ക്ക് ആയി സങ്കല്പിച്ച് നൽകപ്പെടുന്നു. ആദ്യ ദിവസത്തേതു ശിരസ്സിന്റെ സിദ്ധിക്കും, രണ്ടാം ദിവസത്തേത് നെഞ്ചുവരെയുള്ള മറ്റവയവങ്ങളുടെ സിദ്ധിയ്ക്കും, അങ്ങനെ യഥാക്രമം ഭോഗദേഹം പരിപൂർണ്ണമാക്കപ്പെടുന്നു. അതോടുകൂടി ബലി തീരുന്നു. അതിനുശേഷം ‘സപിണ്ഡീകരണം’ ചെയ്യപ്പെടുമ്പോൾ അത് മറ്റു പിതൃക്കളോടു ചേർന്ന് പരലോകത്തു എത്തുന്നു. അതിനുശേഷം അതിനെയും പിതൃക്കളിൽ ഒന്നായി ഗണിക്കുന്നു. അതു വരെ ‘പ്രേത’മായി ഗണിച്ചു വന്നത് സപിണ്ഡീകരണത്താൽ ‘പിതൃ’വായി മാറുന്നു. അതിനുശേഷം ചെയ്യുന്ന കർമ്മത്തിനെ ശ്രാദ്ധമെന്നോ തർപ്പണമെന്നോ പറയുന്നു.
തൽക്ഷണം ദേവ ഗൃഹ്ണാതി
ശരീര മാതിവാഹികം
……………………….
……………………….
പ്രേത പിണ്ഡൈസ്തതോ ദത്തൈ
ദേഹ മാപ്നോതി ഭാർഗ്ഗവ
ഭോഗദേഹ നിതി പ്രോക്തം
ക്രമാദ്ദേവ നസംശയഃ -ആചാരപദ്ധതി
ദശാഹം ബാന്ധവൈഃ സാർദ്ധംഃ
സർവ്വചൈ വാർദ്രവാസസഃ
പിണ്ഡം പ്രതിദിനം ദദ്യുഃ
സായം പ്രാതർ യഥാവിധി – ഉശനഃസ്മൃതി VII-9 ]
good & informative one to all karayogams . thankyou sir
ആണ്ടു ശ്രര്ദ്ധത്തിണ്ടെയും വാവ് ബലിയുടെയും കര്‍മങ്ങള്‍ എങ്ങിനെ ചെയ്യുമെന്നുള്ള കാര്യങ്ങളും കൂടി പോസ്റ്റ് ചെയ്യാന്‍ അപേക്ഷിക്കുന്നു.
Please explain 15th &16th bali after death