Survey Results -Click here to view
Survey Queries
നായർ ജാതി സമുദായാംഗങ്ങൾ എന്ന നിലയിലും, മാതാപിതാക്കൾ അഥവാ രക്ഷകർത്താക്കൾ എന്ന നിലയിലും വർത്തമാന കാലത്ത് നമ്മുടെ യുവജനങ്ങളിൽ ജാതിയ്ക്ക് അനുകൂലമായ ഒരു വികാരം ഉളവാക്കാൻ സമുദായത്തിലെ മുതിർന്നവർക്ക്, അതായത് നമ്മൾക്ക് സാധിയ്ക്കുന്നുണ്ടോ !? അറിവിലും യുക്തിയിലും അധിഷ്ഠിതമായ, ദിവസേന എന്നോണം ശക്തിപ്രാപിയ്ക്കേണ്ടുന്ന വിധത്തിൽ ഭാരതീയ ഹിന്ദു സംസ്കാരിക-സാന്മാർഗ്ഗിക-പാരമ്പര്യ ചിന്തകൾ, നമ്മുടെ പുതു തലമുറയിൽ വേണ്ടുംവിധം സന്നിവേശിപ്പിയ്ക്കുവാൻ നമുക്ക് ആകുന്നുണ്ടോ !!?? അതിനുള്ള സംഘടിത ശ്രമങ്ങളിൽ നമ്മൾ ഏർപ്പെടുന്നുണ്ടോ !!??
നിലവിലുള്ള പ്രതിലോമകരങ്ങളായ സാഹചര്യങ്ങളിൽ ജാതി അഭിമാനവും, മതാഭിമാനവും നമ്മുടെ യുവജനങ്ങളിൽ ഉണർത്തി അത് ശക്തിപ്പെടുത്തുവാൻ നമ്മൾ മാർഗ്ഗങ്ങൾ അന്വേഷിയ്ക്കേണ്ടതല്ലേ !? അതിന് നാം ബാദ്ധ്യസ്ഥരല്ലേ !? സത്വത്തിൽ (identity based politics etc) അധിഷ്ഠിതമായ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളിൽ നമ്മുടെ(നായന്മാരുടെ) സമുദായ- മത-സാമൂഹ്യ-രാഷ്ട്രീയ സ്വത്വത്തിന്റെ പൊതുവായ- അടിസ്ഥാനഘടകങ്ങളായ ജാതിയും മതവും, കൃത്രിമമായി സൃഷ്ടിച്ചെടുത്ത അധികം ആയുസ്സില്ലാത്ത ഇന്നത്തെ കപട മതേതര, മതനിരപേക്ഷ സാഹചര്യങ്ങളിൽ അവഗണിയ്ക്കുന്നത് ആത്മഹത്യാപരമല്ലേ !?? അങ്ങിനെ ചെയ്താൽ വരും തലമുറകൾ നമ്മെ ശപിയ്ക്കയില്ലേ!? സാമുദായികമായ ഐക്യത്തിന്റേയും ശക്തിയുടേയും അളവുകോൽ ബാഹ്യമായി പ്രകടിപ്പിയ്ക്കപ്പെടുന്ന സ്വത്വ-ബോധത്തിലാണ് അധിഷ്ഠിതമായിരിയ്ക്കുന്നത് ! സ്വത്വ-ബോധ-ചിന്ത-അഭിമാനങ്ങൾ ക്രമാനുഗതമായി ഇളം പ്രായത്തിൽ സംക്രമിപ്പിച്ചില്ലെങ്കിൽ, മത-രാഷ്ട്രീയ സ്വത്വ മത്സരങ്ങളിൽ സമുദായ ഐക്യത്തിന്റെ അഭാവത്തിൽ വർത്തമാനകാലത്ത് നമ്മൾ അനുഭവിയ്ക്കുന്ന പരാജയം, ഭാവി തലമുറകളിലേയ്ക്കും നീണ്ട് , അത് അവരുടെ സ്വത്വനാശത്തിൽ കലാശിയ്ക്കുകയില്ലെന്ന് ആരു കണ്ടു !?
ഓരോ ജീവന്റെയും ആത്യന്തിക ലക്ഷ്യമായ മോക്ഷത്തിന് മാർഗ്ഗമായ, ഹിന്ദു-മത-സംസ്കാര (സദ്)അഭിമാനവും ജാതി (സദ്)അഭിമാനവും നമ്മുടെ യുവജനങ്ങൾക്ക് അവർ പഠിയ്ക്കുന്ന കലാലയങ്ങൾ മുഖേന ലഭിയ്ക്കുവാൻ ഇടയില്ല !!! മറിച്ച് ഇവയ്ക്കെതിരേയുള്ള, ഇവയെ വെറുക്കാൻ തക്കവണ്ണമുള്ള വിവരങ്ങളാണ് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് !! ഇതിനെ മറികടന്ന് സാന്മാർഗ്ഗിതയിൽ ഊന്നിയ ഹിന്ദുമത-അഭിമാനവും ജാതി അഭിമാനവും നമ്മുടെ വരും തലമുറകളിൽ ഊട്ടിയുറപ്പിക്കാൻ തക്കവണ്ണം നിശ്ചിതമായ ഒരു പാഠ്യ പദ്ധതി (syllabus) തയ്യാറാക്കി, അത്തരം വിവരങ്ങൾ നമ്മുടെ യുവതലമുറയിലേക്ക് എത്തിയ്ക്കാൻ നമ്മൾ ശ്രമിയ്ക്കേണ്ടതല്ലേ !? യുവതലമുറയിൽ നിന്നും നമ്മുടെ ജാതി-മത സ്വത്വത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളും മറ്റും ക്ഷണിച്ച് , തെരഞ്ഞെടുത്തവ സെമിനാറുകളിൽ അവതരിപ്പിയ്ക്കാൻ അവസരം നല്കി, പ്രോത്സാഹിപ്പിയ്ക്കേണ്ടതല്ലേ!? പ്രചാരണ (propaganda) തന്ത്രത്തിന്റെ ഭാഗമായ ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധയും സമയവും നമ്മൾ ചെലുത്തേണ്ടതല്ലേ!?
നമ്മുടെ ചിന്തകൾ ഇവ്വണ്ണം പുരോഗമിയ്ക്കുമ്പോൾ, നിരവധി കടമ്പകൾ മുന്നിൽ തെളിഞ്ഞുവരുന്നതായി കാണാം ! ജാതി സ്വത്വത്തോട് (Caste identity) നമ്മുടെ യുവജനങ്ങൾക്കുള്ള നിസ്സംഗത മാറ്റുവാൻ, എവിടെ, എങ്ങിനെ തുടങ്ങണമെന്ന് നിശ്ചയമില്ല ! എന്നുകരുതി തൽസ്ഥിതി മാറ്റാൻ ശ്രമിയ്ക്കാതെ നിഷ്കൃയമായി തുടരുവാനും സാദ്ധ്യമല്ല ! ഇന്നത്തെ സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് മക്കളുടെ ശ്രദ്ധ പൂർണ്ണമായി പിടിച്ചുപറ്റാൻ ആവുന്നില്ല. നവമാദ്ധ്യമങ്ങൾ കുട്ടികളുടേയും, മുതിർന്നവരുടേയും ശ്രദ്ധയും സമയയും അപഹരിച്ചിരിയ്ക്കുകയാണ്. ഈ ചുറ്റുപാടിൽ മതാഭിമാനവും ജാത്യാഭിമാനവും ഉണർത്തുന്ന അറിവുകളിലേയ്ക്ക്, തൊഴിൽ-വരുമാനദായകരമല്ലാത്ത ഈ അറിവുകളിലേയ്ക്ക് നമ്മുടെ യുവജനങ്ങളെ എങ്ങിനെ ആകർഷിയ്ക്കാം എന്നത് ഒരു വലിയ പ്രശ്നമാണ് !? ഇതോടനുബന്ധിച്ചുള്ള ഒരു പ്രശ്നമാണ് ഭാഷയുടേത് !?? ഏത് ഭാഷയിലൂടെയാണ് ഈ അറിവുകൾ അവരിലേയ്ക്ക് എത്തിയ്ക്കുക !!! മലയാളത്തിലൂടെയോ, തമിഴിലൂടെയോ അത് ഇംഗ്ലീഷിലൂടെയോ !!?? മറ്റൊരു ഘടകം കുട്ടികളുടെ വയസ്സാണ്. സ്ക്കൂൾ സിലബസ്സ് പോലെ, ഇവിടെയും പ്രായഗണന അനുസരിച്ച് സമുദായ-മത ബോധന പാഠ്യപദ്ധതി തയ്യാറാക്കേണ്ടിവരും!
അങ്ങിനെ കടമ്പകൾ നിരവധിയാണ്. പക്ഷെ ആദ്യ ചുവടുവയ്പ് എന്ന നിലയിൽ കുട്ടികളുടെ എണ്ണം, വയസ്സ്, അവർക്ക് മനസ്സിലാകുന്ന ഭാഷ (vernacular or English language), ഇങ്ങിനെയുള്ള സാമാന്യവും അടിസ്ഥാനവുമായ വിവരങ്ങൾ ശേഖരിയ്ക്കേണ്ടതുണ്ട് !!! കാരണം, ഏറ്റവും കൂടുതൽ കുട്ടികൾക്ക് വായിയ്ക്കാനും മനസ്സിലാക്കാനും എഴുതാനും എളുപ്പമുള്ള ഭാഷ, ഉദാഹരണത്തിന് തമിഴ് ആണെങ്കിൽ, ശ്രദ്ധ ആദ്യമേ അവിടെ പതിപ്പിയ്ക്കാം. മലയാളം അറിയുന്ന പത്തുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണമാണ് കൂടുതലെങ്കിൽ വർണ്ണാഭമായ ചിത്രങ്ങൾ സഹിതമുള്ള പാഠ്യഭാഗങ്ങൾ തയ്യാറാക്കുവാൻ ഈ വിവരം ഉപയോഗിയ്ക്കാം. ഇങ്ങിനെ ക്രമാനുഗതമായ ഒരു പാഠ്യ പദ്ധതി രൂപപ്പെടുത്തി എടുക്കാവാൻ വേണ്ടുന്ന വിവരങ്ങൾ സമാഹരിയ്ക്കേണ്ടതുണ്ട്.
പാടിയിലെയും ചെന്നൈയിലേയും നായർ സമുദായാംഗങ്ങൾ മുകളിൽ പറഞ്ഞതിനോട് യോജിയ്ക്കുമെന്ന് കരുതുന്നു. ഈ പദ്ധതിയക്ക് മേന്മ ഉണ്ടെന്ന് കരുതുന്നെങ്കിൽ വിവരശേഖരാണാർത്ഥമുള്ള ഈ സർവ്വേയിൽ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
ഈ പദ്ധതിയിൽ ശ്രമം ദാനം ചെയ്യാൻ ആഗ്രഹമുള്ള സമുദായാംഗങ്ങൾക്ക് അവരുടെ താല്പര്യവും അറിയിയ്ക്കാം ! പരിചയസമ്പന്നരായ അദ്ധ്യാപകർ, (സ്ക്കൂൾ-കോളേജ്) സർവ്വീസിലുള്ളവരോ റിട്ടയർ ചെയ്തവരോ, പരിഭാഷാ വിദഗ്ദ്ധർ, ചിത്രകാരന്മാർ (illustrators),ആദ്ധ്യാത്മിക ഗ്രന്ഥപരിചയം ഉള്ളവർ മുതലായവരുടെ അറിവുകളും ആശയങ്ങളും ശ്രമങ്ങളും തീർച്ചയായും ഈ പദ്ധതിയ്ക്ക് പ്രയോജനപ്പെടും. എല്ലാറ്റിലുമുപരി സമുദായ സംബന്ധിയായ, സമുദായത്തിന് പ്രയോജനപ്പെടുമെന്ന് കരുതുന്ന ഈ ശ്രമങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടെത്തിയ്ക്കാൻ, സമുദായാംഗങ്ങളുടെ നിസ്സീമമായ പങ്കാളിത്വവും സഹകരണങ്ങളും അവശ്യവുമാണ്.