സിന്ധുനദി കടന്ന് വന്ന ഗസ്നിയിലെ മഹ്-മൂദ് ഹിന്ദുക്കളെ നാമാവശേഷമാക്കിയെന്ന് അൽബയ്റൂനി യാതൊരു അനുതാപവും പ്രകടിപ്പിയ്ക്കാതെ പരാമർശിയ്ക്കുന്നുണ്ട്. ഹിന്ദുക്കൾ നേരിടേണ്ടിവന്ന പീഢനങ്ങളെക്കുറിച്ചും, ഹിന്ദുക്ഷേത്രങ്ങളുടെ ധ്വംസനങ്ങളെക്കുറിച്ചും, ഹിന്ദു മത നിന്ദയെക്കുറിച്ചും വിജയീഭാവത്തോടെ രേഖപ്പെടുത്തിയത് അൽബയ്റൂനിയെപ്പോലുള്ള മുഹമ്മദ്ദീയ പണ്ഡിതന്മാരാണ്. എന്തായാലും ഹിന്ദുത്വവാദികളല്ല ഈ ചരിത്രമെല്ലാം രേഖപ്പെടുത്തിയത്. അതിനാൽ മുഹമ്മദ്ദീയരാൽ ഹിന്ദുക്കൾ അനുഭവിച്ച പീഢനങ്ങൾ സാങ്കല്പിക കഥകളെന്നോ, വ്യാജ കഥകളെന്നോ ആരോപിച്ച് അവയെ നിരസിയ്ക്കാനാവുകയില്ല. ഇസ്ലാമിന്റെ വിജയഗാഥയുടെ ഭാഗമായിട്ടാണ്, മുസ്ലീം പണ്ഡിതന്മാരും ലേഖകരും ഹിന്ദു പീഢന സംഭവങ്ങൾ രേഖപ്പെടുത്തിയത്.
ഹിന്ദുക്കളെ ധൂളികളാക്കി പറപ്പിച്ചതിനെക്കുറിച്ച് അൽ-ബയ്റൂനി പറഞ്ഞത്.
ഹിന്ദുക്ഷേത്രങ്ങളുടെ ധ്വംസകനായ, ഹിന്ദു ദേവവിഗ്രഹങ്ങളുടെ ഭഞ്ജകനായ, മുഹമ്മദ്ദീയ ന്യായാധിപനും(ഖാസി, page xv,2002 edn, Rupa & Co.) ഭരണാധികാരിയുമായിരുന്ന മഹ്-മൂദ് ഗസ്നിയുടെ സമകാലികനായിരുന്നു അൽ-ബയ്റൂനി. അതിനാൽ ഹിന്ദുക്കൾ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചുള്ള അൽ-ബയ്റൂനിയുടെ വാക്കുകൾ അതീവ പ്രാധാന്യം അർഹിക്കുന്നു.
Quote Alberuni :- തുർക്കികൾ സാമാനി രാജവംശത്തിന്റെ നേതൃത്വത്തിൽ ഗസ്ന പിടിച്ചടക്കി, ആ പ്രദേശത്തിന്റ പരമാധികാരം നസീർ-അദ് ദൗള സെബൂക്തിജിൻ കൈയ്യാളുന്നതിന് മുമ്പ് വരെ ഒരു മുസ്ലീം അക്രമിയും, കാബൂളിന്റെ അതിർത്തിപ്രദേശം താണ്ടി, സിന്ധുനദി കടന്ന് കിഴക്കൻ പ്രദേശങ്ങളിൽ അക്രമം അഴിച്ചുവിട്ടിരുന്നില്ല. മഹ് മൂദ് ഗസ്നിയുടെ പിതാവായ സെബൂക്തിജിൻ വിശുദ്ധ യുദ്ധം അതായത് ജിഹാദ് ദൈവനിയോഗമായി കരുതി, തനിയ്ക്ക് അൽ-ഖാസി എന്ന് സ്വയം പേരിട്ടു. (അൽ-ഖാസി എന്നാൽ അള്ളാവിന്റെ മാർഗ്ഗത്തിലേയ്ക്ക് മറ്റുള്ളവരെ ബലമായി കൊണ്ടുവരാൻ യുദ്ധം ചെയ്യുന്നവൻ.) തന്റെ പിൻഗാമികളുടെ ഉപയോഗത്തിനായി അയാൾ കാബൂളിനെയും ഇന്ത്യയെയും വേർതിരിയ്ക്കുന്ന അതിർത്തി പ്രദേശങ്ങളിൽ റോഡുകൾ പണിതു. ഇത് ഇന്ത്യൻ അതിർത്തി പ്രദേശങ്ങളെ ദുർബലപ്പെടുത്തി ഇന്ത്യൻ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു” Unquote (വർത്തമാനകാലത്ത് ഇന്ത്യയും ചൈനയും തങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതപോലെ.) Quote Alberuni “ഈ വെട്ടിത്തെളിച്ച പാതകളിലൂടെയായിരുന്നു, സെബൂക്തിജിന്റെ മകനായ യാമിൻ അൽ-ദൗല മഹ്-മൂദ് ഇന്ത്യയിലേയ്ക്ക് സൈനിക നീക്കം നടത്തിയത്. ഈ സൈനിക നീക്കങ്ങൾ മഹ്-മൂദ് മുപ്പതു വർഷങ്ങൾക്കു മീതെ തുടർന്നു. ദൈവം തന്തയ്ക്കും മകനും അനുഗ്രഹങ്ങൾ ചൊരിയട്ടെ ! മഹ് മൂദിന്റെ സൈനിക നടപടികൾ ഹിന്ദുക്കളുടെ ഐശ്വരത്തെ നിശ്ശേഷം നശിപ്പിച്ചു. ഹിന്ദുക്കൾ മാത്രം വസിച്ചിരുന്ന ദേശത്ത് മുഹമ്മദ്ദീയനായ മഹ്-മൂദ് വിസ്മയം ജനിപ്പിയ്ക്കുന്ന ചൂഷണങ്ങളിൽ ഏർപ്പെട്ടു. ഹിന്ദുക്കളെ ധൂളികളാക്കി നാലു പാടും ചിതറിച്ചു. അവശേഷിച്ചിരുന്ന ജനങ്ങളുടെ ഇടയിൽ ഹിന്ദുക്കളെക്കുറിച്ചുള്ള ഓർമ്മകളും വാക്കുകളും ഒരു പഴങ്കഥയായിത്തീർന്നു. ഇപ്രകാരം മുഹമ്മദ്ദീയരായാൽ തവിടുപൊടിയാക്കപ്പെട്ട് എല്ലാ ദിക്കുകളിലേയ്ക്കും ചിന്നിച്ചിതറിപ്പോയ ഹിന്ദുസമൂഹത്തിൽ ചുരുക്കം ചിലർ അവശേഷിച്ചിരുന്നു. അവരുടെ മനസ്സുകളിൽ മുസ്ലീംങ്ങളോട് സ്ഥായിയായ വെറുപ്പ് അണയാതെ നിന്നു. നമ്മൾ(മുഹമ്മദ്ദീയർ) അധീശത്വം സ്ഥാപിച്ച പ്രദേശങ്ങൾക്കും അപ്പുറം, നമ്മുടെ കൈയ്യെത്താത്ത കാശ്മീർ, ബനാറസ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഹിന്ദു ശാസ്ത്രങ്ങൾ അറിയുന്നവർ പിൻവാങ്ങുവാൻ മുസ്ലീംങ്ങളോടുള്ള ഈ വെറുപ്പ് മുഖ്യ കാരണമായിട്ടുണ്ട്. നമ്മളിൽ നിന്ന് രക്ഷപെട്ട് കാശ്മീർ, ബനാറസ് മുതലായ സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്തവർക്ക്, മുഹമ്മദ്ദീർ ഉൾപ്പടെ വിദേശികളായിട്ടുള്ള എല്ലാവരോടും തോന്നുന്ന പകയ്ക്ക്, അവിടുത്തെ(ഹിന്ദു) രാഷ്ട്രീയവും (ഹിന്ദു) മതപരവുമായിട്ടുള്ള ശ്രോതസ്സുകളിൽ നിന്നും വളവും ലഭിയ്ക്കുന്നു.” Unquote
ഹിന്ദു വംശഹത്യ
അൽ-ബയ്റൂനിയുടെ വിവരണത്തിൽ നിന്നും, മഹ്-മൂദ് ഗസ്നി മുപ്പതു കൊല്ലത്തിനു മേൽ ഹിന്ദുക്കളുടെ വംശഹത്യയിൽ ഏർപ്പെട്ടിരുന്നതായി മനസ്സിലാക്കാം. ഹിന്ദുക്കളെ ധൂളികളാക്കി നാലു പാടും ചിതറിച്ച്, അവർ വെറും ഒരു പഴങ്കഥയായി മാറി എന്നതിൽ നിന്നും ഈ നിഷ്ഠൂരമായ കൃത്യത്തിന്റെ വ്യാപ്തിയും ആഴവും മനസ്സിലാക്കാവുന്നതാണ്. ഒരു ഖേദവും (remorse) പ്രകടിപ്പിയ്ക്കാതെയാണ് മഹ്-മൂദിന്റെ സൈന്യത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് അൽ-ബയ്റൂനി പ്രതിപാദിച്ചിരിയ്ക്കുന്നത്. ഈ അതിക്രമങ്ങളെ “wonderful exploits” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ കൂടിയും “wonderful exploits” എന്ന പ്രയോഗം (അറബി മൂലത്തിൽ ഇത് എങ്ങിനെയെന്ന് അറിയില്ല) അൽ-ബയ്റൂനിയ്ക്ക് ഒഴിവാക്കാമായിരുന്നു.
ഹിന്ദുക്കൾ കാശ്മീരിലും ബനാറസ്സിലും സുരക്ഷിതരായിരുന്നു.
അൽ-ബയ്റൂനി നല്കിയിട്ടുള്ള ഇസ്ലാമിന്റെ വിജയഗാഥയിൽ നിന്നും മറ്റു ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാം. അൽ-ബയ്റൂനിയുടെ കാലഘട്ടത്തിൽ ഇസ്ലാമിന് കാശ്മീരിൽ പ്രവേശിയ്ക്കുവാൻ സാധിച്ചില്ല. കാരണം, കാശ്മീരിലേയ്ക്ക് സൈനിക നീക്കം നടത്തുവാൻ മഹ്-മൂദ് ഗസ്നിയ്ക്ക് സാധിച്ചില്ല എന്നതുതന്നെ. അതായത് അൽ-ബയ്റൂനി ഈ പുസ്തകം എഴുതിയ 1030 AD-യിൽ, കാശ്മീർ ഹിന്ദുക്കൾ മാത്രം വസിച്ചിരുന്ന ഹിന്ദു ഭരണപ്രദേശമായിരുന്നു. അവിടെ ഹിന്ദുക്കൾ സുരക്ഷിതരായിരുന്നു. അതുപോലെ തന്നെ ബനാറസ്സിലും.
മുഹമ്മദ്ദീയ ഭീഷണി ഇന്നും നിലനില്ക്കുന്നു.
താഴെ നല്കിയിട്ടുള്ള വാർത്താക്കുറിപ്പുകളിൽ നിന്നും, ഇന്നും, അതായത് ആയിരം വർഷങ്ങൾക്കിപ്പുറമും, ഭാരതത്തിലെ ഹിന്ദുക്കൾ മുഹമ്മദ്ദീയ ഭീഷണിയുടെ നിഴലിൽ ആണെന്നു കാണാം. ആർ. എസ്സ് . എസ്സ് എന്ന ഹിന്ദു സാംസ്കാരിക സംഘടനയും, ഹിന്ദു ദേശീയത ഉദ്ഘോഷിയ്ക്കുന്ന ബിജെപിയും ഇല്ലായിരുന്നെങ്കിൽ, ബി.ജെ.പി അധികാരത്തിൽ എത്തിയില്ലായിരുന്നെങ്കിൽ 2047- ആകുമ്പോഴേയ്ക്കും ഭാരതത്തിൽ വസിയ്ക്കുന്ന മുഹമ്മദ്ദീയർ, മറ്റ് വിദേശീയ മുഹമ്മദ്ദീയരുടെ സഹായത്തോടെ ‘ഭാരതത്തിന്റെ ഇസ്ലാമികവൽക്കരണം’ എന്ന അവരുടെ ലക്ഷ്യം നേടിയേനേം.
മതവും സംസ്കാരവും ഒഴിച്ചു നിർത്തി ചരിത്രം രചിയ്ക്കാനാവുമോ !? മതേതര-ചരിത്രം രചിയ്ക്കുവാനാകുമോ !?
പുരാണങ്ങളെയും, വേദങ്ങളെയും, ഉപനിഷത്തുക്കളെയും, ആരണ്യകങ്ങളേയും, ഇതിഹാസങ്ങളെയും മറ്റും ഒഴിവാക്കിയുള്ള ചരിത്ര രചനകളും പഠനങ്ങളും ഭാരത ചരിത്രത്തെക്കുറിച്ചുള്ള സമഗ്രമായ ചിത്രം പ്രാദാനം ചെയ്യില്ല. പക്ഷെ ഇവയെല്ലാം ഔദ്യോഗിക-അക്കാദമിക്ക് ചരിത്ര-പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ ചില തല്പര കക്ഷികൾ ഭയക്കുന്നു. ചരിത്രത്തിന്റെ കാവിവൽക്കരണം എന്ന് ആക്ഷേപിച്ച് അവർ ഈ നീക്കത്തെ ചെറുക്കുകയാണ്. അൽ-ബയ്റൂനി ‘ഇൻഡിക്ക അറേബിക്ക’ (Alberuni’s India) എന്ന തന്റെ രചനയെക്കുറിച്ച് വ്യക്തമാക്കിയത് അത് ഇന്ത്യാചരിത്രത്തെ സംബന്ധിയ്ക്കുന്ന ഗ്രന്ഥമാണെന്നാണ്. അതിൽ അദ്ദേഹം ഹിന്ദു മതത്തെയും, ഹിന്ദു തത്ത്വ ചിന്തകളേയും, ഗണിതത്തേയും, ജ്യോതിഷ്യത്തെയും, മറ്റ് ഹിന്ദു ശാസ്ത്രങ്ങളേയും കുറിച്ച് പ്രദിപാദിച്ചിട്ടുണ്ട്. ചരിത്രം എന്നാൽ ഇവയെ എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. പക്ഷെ ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും, മതേതരത്വത്തിന്റെ പേരിൽ, അക്കാദമിക്ക് പാഠ്യപദ്ധതികളിൽ ഹിന്ദു ശാസ്ത്ര വിഷയങ്ങളെ അവഗണിച്ചതായി കാണാം. എന്തിന്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംസ്കൃത ഭാഷയ്ക്ക് പോലും വേണ്ടത്ര പരിഗണന നല്കിയില്ല. ഹിന്ദുത്വ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം, ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ കാണുന്നു. ഈ മാറ്റങ്ങളെ സംബന്ധിച്ച ഒരു വാർത്തയാണ് താഴെ നല്കിയിരിയ്ക്കുന്നത്.
അടുത്ത ഭാഗത്തിൽ ഹിന്ദു വിഗ്രഹഭഞ്ജനത്തെക്കുറിച്ച് അൽ-ബയ്റൂനി രേഖപ്പെടുത്തിയത് നല്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737