വിവേചന-ബുദ്ധിയുണ്ടെന്ന് ഭാവിയ്ക്കുന്ന മലയാളികൾ, തങ്ങൾക്കിഷ്ടമില്ലാത്ത ചരിത്രപരമായ വസ്തുതകളുടെ തെളിവുകൾ ആവശ്യപ്പെടാറുണ്ട്. വെറുതെ മുട്ടാപ്പോക്കിന് !!! തെളിവുകൾ നല്കി, അത് അവരുടെ മുൻവിധികൾക്ക് കടകവിരുദ്ധമായാലും, തങ്ങളുടെ മുൻവിധികളും അതനുസരിച്ചുള്ള നിലപാടുകളും അവർ ഉടനെ മാറ്റാറില്ല. എന്നിരുന്നാലും വിവേചന-ബുദ്ധി പണയം വച്ചിട്ടില്ലാത്തവരുടെ മനസ്സുകളെ ഈ തെളിവുകൾ ക്രമേണ മഥിയ്ക്കുകതന്നെ ചെയ്യും. ഭാരതീയർ അധിനിവേശങ്ങളിലും കോളനിവൽക്കരണത്തിലും ഏർപ്പെട്ടിരുന്നില്ലെന്നതിന് ഗ്രീക്കു രേഖകൾ തെളിവുകളായുണ്ട്. ഇന്ത്യയിലെ രാജാക്കന്മാർ മറ്റുള്ള രാജ്യങ്ങളെ കീഴടക്കാനായി ആക്രമണോത്സുകമായ മാർഗ്ഗങ്ങൾ പ്രയോഗിയ്ക്കാഞ്ഞത് അവരുടെ ധാർമ്മിക ബോധത്തിനാലാണ്. ഭാരതത്തിനു മാത്രമായുള്ളതാണ് ഈ സാംസ്കാരിക പെരുമ. അതിനെക്കുറിച്ചുള്ള തെളിവുകളാണ് താഴെ നല്കുന്നത്.
ജനങ്ങളുടെ അനുഭവത്തിൽ നിന്നും “ആര്യൻ അധിനിവേശ സിദ്ധാന്തം” വെറുമൊരു വ്യാജ സിദ്ധാന്തം മാത്രമാണ് എന്ന് ഈ ചരിത്രരേഖയിൽ നിന്നും മനസ്സിലാക്കാം.
താൻ നേരിൽ കണ്ട കാര്യങ്ങളോടൊപ്പം, ജനങ്ങളുടെ collective memory-യിൽ ഉണ്ടായിരുന്ന കാര്യങ്ങളും ഗ്രീക്കുക്കാരനായ മെഗാസ്തനീസ് രേഖപ്പെടുത്തി. വിശാലമായ ഭൂപ്രദേശമുള്ള ഇന്ത്യയെ ആകമാനം കണക്കിലെടുത്താൽ, വ്യത്യസ്തതകൾ പുലർത്തിയിരുന്ന വിവിധ വിഭാഗങ്ങൾ അഥവാ വർഗ്ഗങ്ങൾ ഇവിടെ വസിച്ചിരുന്നെന്നും, അവയിൽ ഒന്നും പോലും വിദേശത്തുനിന്ന് കുടിയേറിയവർ ആയിരുന്നില്ലെന്നും ഗ്രീക്കു രേഖകളിൽ നിന്നും തെളിയുന്നു. വിദേശത്തു നിന്നുള്ള കുടിയേറ്റക്കാരെ ഇന്ത്യ സ്വീകരിച്ചിരുന്നില്ല. അതേപോലെ തന്നെ ഇന്ത്യക്കാരെ വിദേശത്ത് കുടിയേറാൻ പ്രോത്സാഹിപ്പിയ്ക്കുകയോ അനുവദിയ്ക്കുകയോ ചെയ്തിരുന്നില്ല. പ്രാചീന ചരിത്രരേഖകൾ ഒന്നു പോലും വ്യാജമായ “ആര്യൻ അധിനിവേശ” സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നില്ല എന്ന് കാണാം. മെഗാസ്തനീസിന്റെ Indica പ്രാചീന ഭാരതത്തെക്കുറിച്ചുള്ള ചരിത്രരചനയാണ്. ഇൻഡിക്കയിലെ വിവരങ്ങൾ ശേഖരിച്ച് ക്രോഢീകരിച്ചതാണ് J.W.McCrindle-ന്റെ Ancient India എന്ന പുസ്തകം. അതിന്റെ പേജ് -35-ന്റെ സ്ക്രീൻഷോട്ടാണ് മുകളിൽ നല്കിയിട്ടുള്ളത്. അതിലടങ്ങിയ വിവരങ്ങളാണ് ഈ ഖണ്ഡികയിൽ പ്രതിപാദിച്ചത്.
വിദേശീയരുടെ ഒരോ നീക്കവും അവരുടെ ക്ഷേമവും സർക്കാർ അന്വേഷിച്ചിരുന്നു.
യേശു ജനിയ്ക്കുന്നതിനും മുമ്പ് ഭാരതത്തിൽ കാര്യക്ഷമമായ ഒരു ഭരണക്രമം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ്, ഭാരതത്തിൽ പ്രവേശിച്ചിരുന്ന വിദേശീയരെ സർക്കർ ഉദ്യോഗസ്ഥന്മാർ നിരീക്ഷിച്ചിരുന്നു എന്നത്. നിരീക്ഷിയ്ക്കുക മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെ സുരക്ഷയും ക്ഷേമവും ഉപ്പാക്കിയിരുന്നു. വിദേശികൾക്ക് ഒരു വിധത്തിലുള്ള ഉപദ്രവും ഏൽക്കാതിരിയ്ക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. വിദേശികൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാൽ സർക്കാർ ചിലവിൽ അവരെ ചികിത്സിയ്ക്കുകയും പരിചരണം ഒരുക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ വച്ച് ഏതെങ്കിലും വിദേശി മരിയ്ക്കാൻ ഇടയായാൽ, ഉചിതമായ രീതിയിൽ മൃതദേഹം അടക്കിയിരുന്നു. മരിച്ച വ്യക്തിയുടെ സ്വത്തുക്കൾ, ബന്ധുക്കൾക്ക് ചെന്നു ചേരുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. വിദേശികളുമായി ബന്ധപ്പെട്ട വഴക്കുകളും വക്കാണങ്ങളും ജഡ്ജിമാർ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്തത്. അവർ നിരപരാധികളെന്ന് കണ്ടാൽ, അവരോട് അന്യായമായി പെരുമാറിയ തദ്ദേശിയർക്കെതിരെ, അവർ ആരായിരുന്നാലും കർശനമായ ശിക്ഷാനടപടികൾ എടുത്തിരുന്നു. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകൾ കാണുക. (Ancient India by J.W.McCrindle, Screen-shot of pages 44 & 45)
വിദേശികൾക്കായി പ്രത്യേക ഉദ്യോഗസ്ഥന്മാരെ സർക്കാർ നിയമിച്ചിരുന്നു.
ചരിത്രകാരനും ഭൂഗോളശാസ്ത്രജ്ഞനുമായ ഗ്രീക്കുകാരൻ Strabo(64 bce – 24ce), മെഗാസ്തനീസിൽ നിന്നും കടം കൊണ്ട്, ഇന്ത്യയിലെ സർക്കാർ വിദേശികളോട് എങ്ങിനെ പെരുമാറിയിരുന്നു എന്ന് വിവരിച്ചിരുന്നു. ഇന്ത്യയിലെ ഭരണക്രമങ്ങളേയും പൊതുകാര്യങ്ങളെയും കുറിച്ച് വിശേഷിപ്പിച്ച അവസരത്തിലാണ് അദ്ദേഹം ഇന്ത്യൻ ഭരണാധികാരികളുടെ വിദേശീയരോടുള്ള സമീപനത്തെക്കുറിച്ച് വിശദീകരിച്ചത്. വിദേശികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സർക്കാർ പ്രത്യേക ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. വിദേശികളെ സൽക്കരിക്കുന്നതും അവരുടെ താമസം സുഖപ്രദമാക്കുന്നതും ഈ ഉദ്യോഗസ്ഥന്മാരുടെ ചുമതലയായിരുന്നു. വിദേശികളെ പരിചരിയ്ക്കുവാൻ പരിചാരകരെ നിയോഗിച്ചിരുന്നു. ഈ പരിചാരകരിലൂടെ അവരുടെ ഓരോ നീക്കത്തെയും സുക്ഷ്മമായി നിരീക്ഷിച്ചിരുന്നു. വിദേശികൾ രാജ്യം വിടുവാൻ തയ്യാറാകുമ്പോൾ, ഈ പരിചാരകർ അവരെ രാജ്യാതിർത്തിവരെ അനുഗമിച്ചിരുന്നു. ഇപ്രകാരം അവർ രാജ്യം വിട്ടു എന്ന് ഉറപ്പാക്കിയിരുന്നു. വിദേശികൾ ആരെങ്കിലും മരിച്ചാൽ അവരുടെ സ്വത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. അവർക്ക് രോഗം ബാധിച്ചാൽ അവരെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തരുന്നു. മരണപ്പെട്ടാൽ അവരുടെ മൃതദേഹം മറവ് ചെയ്തിരുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. (Ancient India by J.W.McCrindle, Screen-shot of page 87)
വിദേശികൾ ഇന്ത്യയെ ആക്രമിയ്ക്കുവാൻ തുനിഞ്ഞില്ല എന്നും, ഇന്ത്യാക്കാർ മറ്റുള്ളവരെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചില്ല എന്നും പ്രാചീന ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തി.
ചരിത്രകാരനും ഭൂഗോളശാസ്ത്രജ്ഞനുമായ ഗ്രീക്കുകാരൻ Strabo(64 bce – 24ce), മെഗാസ്തനീസിന്റെ ഇൻഡിക്കയിലുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, മറ്റൊരു സുപ്രധാനമായ വിവരം ലോകവുമായി പങ്കുവച്ചു. ഇന്ത്യാക്കാരെ മറ്റുള്ളവർ, അതായത് വിദേശികൾ ആക്രമിക്കുകയോ, മറിച്ച് ഇന്ത്യാക്കാർ വിദേശികളെ ആക്രമിക്കുകയോ ചെയ്തിരുന്നില്ല. താഴെ നല്കിയിരിക്കുന്ന പേജ് 107-ന്റെ സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. (Ancient India by J.W.McCrindle, Screen-shot of page 107)
മെഗാസ്തനീസിനെ ഉദ്ധരിച്ചുകൊണ്ട് പേജ് 108-ൽ വീണ്ടും ഈ കാര്യം ആവർത്തിച്ചിരിയ്ക്കുന്നതായി കാണാം. അതിപ്രാചീന കാലത്ത്, അതായത് ചരിത്രാതീത കാലത്ത് ഗ്രീക്ക് ദേവന്മാരായ ഹെരാക്കിൾസും ഡയോണിയസോസും ഇന്ത്യയെ ആക്രമിച്ചതിനു ശേഷം മാസിഡോണിയക്കാരായ അലക്സാൻഡരുടെ നേതൃത്വത്തിലുള്ള ഗ്രീക്കുകാരാണ് ഇന്ത്യയെ ആക്രമിച്ചതെന്നാണ് മെഗാസ്തനീസ് രേഖപ്പെടുത്തിയത്. ഇതിനിടയിലുള്ള കണക്കുകൂട്ടാൻ പോലും ആകാത്ത നീണ്ട കാലഘട്ടത്തിനിടയിൽ ഇന്ത്യയെ വിദേശികളായ ആരുംതന്നെ ആക്രമിച്ച് കീഴ്പ്പെടുത്തിയില്ല. അലക്സാണ്ടർ പോലും ഇന്ത്യയിലേയ്ക്ക് പ്രവേശിച്ചില്ല. ഇന്ത്യയെ ആരും ആക്രമിച്ചില്ല എന്ന് പറയുന്നതിനൊപ്പം ഇന്ത്യക്കാർ ഇന്ത്യയുടെ അതിർത്തി താണ്ടി യുദ്ധപര്യടനങ്ങൾ സംഘടിപ്പിച്ചിരുന്നില്ല എന്നും ഗ്രീക്കു ചരിത്രകാരന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ അടങ്ങിയ പേജ് 108-ൽ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിരിക്കുന്നത്. (Ancient India by J.W.McCrindle, Screen-shot of page 108)
ഈജിപ്തുകാരനായ സെസോസ്ട്രിസും, ടിയർക്കോൺ എന്ന എത്യോപ്യനും, നബുക്കോഡ്രോസ്സ് എന്ന ചാൽഡിയക്കാരുടെ ദേവനും, ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമിയ്ക്കാനായി പടയൊരുക്കം നടത്തിയിരുന്നു. ഇവരെക്കൂടാതെ സ്കൈത്തിയക്കാരനായ ഇദൻത്രിയോസും, സെമിരാമിസ് എന്ന അസ്സീറിയൻ രാജ്ഞിയും ഇന്ത്യയെ ആക്രമിയ്ക്കുവാൻ പദ്ധതിയിട്ടിരുന്നു. പക്ഷെ തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുവാൻ ഇവർക്കാർക്കും സാധിച്ചില്ല. പേർഷ്യക്കാർ ഇന്ത്യയിൽ നിന്നും കൂലിപ്പട്ടാളക്കാരെ നിയമിച്ചിരുന്നെങ്കിലും അവരും ഇന്ത്യയെ ആക്രമിയ്ക്കുകയുണ്ടായില്ല. ഇതിൽനിന്നെല്ലാം മനസ്സിലാകുന്നത് പ്രാചീനകാലത്ത് ഇന്ത്യ വിദേശികളുടെ ആക്രമണങ്ങൾക്ക് പാത്രമായിരുന്നില്ല എന്നാണ്. പേജ് 109-ലാണ് ഈ വിവരങ്ങൾ ഉള്ളത്. അതിന്റെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിട്ടുള്ളത്.(Ancient India by J.W.McCrindle, Screen-shot of page 109)
ഇന്ത്യയെ ആദ്യമായി ആക്രമിച്ച മനുഷ്യഗണത്തിലുള്ള വിദേശി, ഗ്രീക്കുകാരനായ അലക്സാണ്ടറാണ്.
ഈ പുസ്തകത്തിന്റെ (Ancient India by J.W.McCrindle )പേജ് 179 മുതൽ Arrian-ന്റെ (CE86- CE 160) ഇൻഡിക്കയിലെ വിവരങ്ങളാണ് നല്കിയിട്ടുള്ളത്. പേജ് 194-ൽ മെഗാസ്തനീസിനെ ഉദ്ധരിച്ചുകൊണ്ട് Arrian പറഞ്ഞത്, ഇന്ത്യാക്കാർ അന്യരുടെ രാജ്യങ്ങളിൽ അതിക്രമിച്ചു കയറിയിട്ടേയില്ലെന്നാണ്. വിദേശ രാജ്യങ്ങളെ അധിനിവേശിച്ച് ആക്രമിച്ച് കൈക്കലാക്കാൻ ഇന്ത്യാക്കാർ പടയോട്ടം നടത്തിയില്ലെന്നും, ഇന്ത്യാക്കാരെ ആക്രമിയ്ക്കുവാൻ വിദേശികൾ മുതിർന്നില്ല എന്നും Arrian വ്യക്തമാക്കിയിട്ടുണ്ട്. താഴെ നല്കിയിരിയ്ക്കുന്ന പേജ് 194-ന്റെ സ്ക്രീൻഷോട്ട് കാണുക. (Ancient India by J.W.McCrindle, Screen-shot of page 194)
പേജ് 195-ൽ സെസോസ്ട്രിസ് എന്ന ഈജിപ്തുകാരനെക്കുറിച്ചും, ഇദൻത്രിയോസും എന്ന സ്കൈത്തിയക്കാരനെക്കുറിച്ചും, സെമിറാമിസ് എന്ന അസ്സീറിയൻ രാജ്ഞിയെക്കുറിച്ചും Arrian പേരെടുത്ത് പരാമർശിയ്ക്കുന്നുണ്ട്. ഇവരെല്ലാം ഇന്ത്യയെ ആക്രമിയ്ക്കാൻ പടയൊരുക്കം നടത്തിയെന്നും പക്ഷെ ഇവർക്കാർക്കും തന്നെ അതിനു സാധിച്ചില്ലെന്നും Arrian രേഖപ്പെടുത്തി. ഗ്രീക്കുകാരനായ അലക്സാൻഡർക്കു മാത്രമേ ഇന്ത്യയെ ആക്രമിയ്ക്കുവാൻ സാധിച്ചുള്ളൂവെന്നാണ് Arrian-ന്റെ രേഖകളിൽ കാണുന്നത്. താഴെ നല്കിയിരിയ്ക്കുന്ന പേജ് 195-ന്റെ സ്ക്രീൻഷോട്ട് കാണുക.(Ancient India by J.W.McCrindle, Screen-shot of page 195)
അധിനിവേശങ്ങൾ അധർമ്മമാണെന്ന് ഇന്ത്യൻ രാജാക്കന്മാർക്ക് പൂർണ്ണ ബോദ്ധ്യമുണ്ടായിരുന്നു.
അതിപ്രാചീന കാലത്ത് ഗ്രീക്ക് ദേവനായ ഡയോനിസോസ് അല്ലാതെ, പിന്നീട് മനുഷ്യവർഗ്ഗത്തിൽ പിറന്ന ആരും തന്നെ, അലക്സാണ്ട ഒഴികെ, ഇന്ത്യയെ ശത്രുതാപരമായി ആക്രമിച്ച് കീഴടക്കാൻ ശ്രമിച്ചില്ല എന്ന് ഗ്രീക്ക് ചരിത്രകാരനും, തത്ത്വചിന്തകനുമായ Arrian രേഖപ്പെടുത്തി. കംബൈസിസിന്റെ മകനായ കൈറോസ് ഏഷ്യയിലെ ശക്തനായ ചക്രവർത്തിയാകുകയും അദ്ദേഹം സ്കൈത്തിയക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ കൈറോസ് പോലും ഇന്ത്യയെ ആക്രമിയ്ക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടില്ല. ആദ്യമായി അലക്സാണ്ടർ മാത്രമാണ് താൻ കടന്നാക്രമിച്ചവരെയെല്ലാം പരാജയപ്പെടുത്തിയത്. അലക്സാണ്ടറുടെ പടയാളികൾ പൂർണ്ണമായും സഹകരിച്ച് അദ്ദേഹത്തെ പിന്തുടരുവാൻ സന്നദ്ധരായിരുന്നെങ്കിൽ അദ്ദേഹം ലോകം മുഴുവൻ ആക്രമിച്ച് കീഴടക്കിയേനേം എന്നാണ് Arrian പറഞ്ഞത്. മറിച്ച്, ഇന്ത്യയുടെ അതിർത്തി താണ്ടി മറ്റുള്ളവരെ കടന്നാക്രമിയ്ക്കുവാൻ ഇന്ത്യൻ രാജാക്കന്മാർ ശ്രമിച്ചില്ലെന്നും, അവരുടെ ധാർമ്മിക ബോധം അതിന് അവരെ അനുവദിച്ചില്ലെന്നും Arrian എടുത്തുപറയുന്നുണ്ട്. താഴെ നൽകിയിരിയ്ക്കുന്ന പേജ് 204-ന്റെ സ്ക്രീൻഷോട്ട് കാണുക. (Ancient India by J.W.McCrindle, Screen-shot of page 204)
ചൈനാക്കാരുടെ കോളനിവൽക്കരണം
തർക്കബാധിതമായ ഇന്ത്യയുമായുള്ള അതിർത്തിപ്രദേശത്ത് ചൈന അവരുടെ കോളിനികളെ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്നു. അതിനെക്കുറിച്ച് ‘The Hindu’ ദിനപ്പത്രത്തിൽ വന്ന വാർത്തയാണ് താഴെ നല്കിയിട്ടുള്ളത്. ഇന്ത്യയിലേയ്ക്ക് അതിക്രമിച്ചു കടക്കുക എന്നുള്ള ഉദ്ദേശ്യമാണ് ഈ കോളനിവൽക്കരണത്തിനു പിന്നിൽ. കേരളത്തിൽ ചിലർക്ക് ആ ശത്രു രാജ്യം ‘ചങ്കിലെ ചൈന’യാണ്. ഈ രാജ്യദ്രോഹികളെ മലയാളികൾ മനസ്സിലാക്കേണം.
മുഗൾ സാമ്രാജ്യ ചരിത്രത്തിനും മുമ്പുള്ള ചരിത്രമോ !!???
വേദങ്ങളും, രാമായണവും, മഹാഭാരതവും ചരിത്ര സിലബസ്സിന്റെ ഭാഗമായി ഉൾപ്പെടുത്തുമോ !?? ഇവയെ സംബന്ധിച്ച ഭൗതികമായ Archeological Evidence പ്രായേണ ഇല്ലെന്ന തർക്കവാദം ഉന്നയിയ്ക്കാമെങ്കിലും, ഇവ ചരിത്രാതീത കാലം തൊട്ടുള്ള ഭാരതീയ-ചിന്തയുടെ ചരിത്രമാണ് വിളിച്ചോതുന്നത്. ഇവ ചരിത്ര സിലബസ്സിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് ഹിന്ദുവിദ്വേഷിയായ ഈഴവ സമുദായത്തിൽ പിറന്ന പിണറായി വിജയന്റെ പ്രതികരണം എന്തായിരിയ്ക്കും എന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.
ഇന്ത്യയിൽ യുദ്ധ-മര്യാദ എന്നൊന്നുണ്ടായിരുന്നോ !!!??…… അടുത്ത ഭാഗത്തിൽ ഇതിനെക്കുറിച്ചുള്ള തെളിവുകളാണ് നല്കുന്നത്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737