കുത്തക വ്യാപാരം : തിരുവിതാംകൂർ രാജകുടുംബം കുത്തക വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു.
തിരുവിതാംകൂർ രാജകുടുംബം തങ്ങൾ ഏർപ്പെട്ടിരുന്ന കുത്തക വ്യാപാരത്തിൽ നിന്ന് ലഭിച്ചിരുന്ന പ്രതിഫലം ഉപയോഗിച്ചായിരുന്നു കുടുംബത്തിന്റെ ചിലവുകൾ നടത്തിയിരുന്നത്. ജനങ്ങളിൽ നിന്ന് കരമായി പിരിച്ചിരുന്ന പണം സ്വാർത്ഥപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് സാരം. തിരുവിതാംകൂർ ചരിത്രത്തിൽ രാജകുടുംബത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പ്രതിപാദ്യമുണ്ട്. അത് ഇവിടെ നല്കുന്നു.
Quote തിരുവിതാംകൂർ ചരിത്രം :- ” ഡിലനോയി സൈനിക ശിക്ഷണം കാര്യക്ഷമമാക്കിക്കൊണ്ടിരുന്ന ഈ സന്ദർഭങ്ങളിൽ തന്റെ റവന്യൂവും ഭരണവും കൂടുതൽ ഫലവത്താക്കാനുള്ള ശ്രമങ്ങളാണ് മഹാരാജാവ് ചെയ്തുകൊണ്ടിരുന്നത്. രാമയ്യൻ ദളവയോട് ഒരു വ്യവസായിക സമ്പ്രദായം ഉണ്ടാക്കുവാൻ രാജാവു കല്പിച്ചിരുന്നു. രാജാവിന്റെ ആഗ്രഹം അറിഞ്ഞു പ്രവർത്തിക്കുവാൻ കഴിവുള്ള ദളവ ഈ ജോലി അതിവേഗം ചെയ്തു തുടങ്ങി. പണ്ടകശാല എന്നു വിളിച്ചുപോരുന്ന സാധനസംഭരണശാലകൾ പത്മനാഭപുരം, തിരുവനന്തപുരം , കൊല്ലം, മാവേലിക്കര, മൂവാറ്റുപുഴ ജില്ലയിലുള്ള ആരക്കൊഴ എന്നീ സ്ഥലങ്ങളിൽ പണി കഴിപ്പിച്ചു. ഈ കേന്ദ്രങ്ങളുടെ ഓരോന്നിന്റെയും മേൽനോട്ടം തുറക്കാരൻ അഥവാ വിചാരിപ്പുകാരൻ എന്നു വിളിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് ഏൽപ്പിച്ചിരുന്നത്. ഈ സൂക്ഷിപ്പുശാലകളുടെ സംരക്ഷണത്തിനായി ചെറിയ സേനാവിഭാഗത്തെയും നിലനിർത്തിപ്പോന്നു.
രാജകീയവിളംബരം മൂലം പ്രസിദ്ധപ്പെടുത്തുന്ന നിരക്കിൽ കുരുമുളക്, ഇലവർഗ്ഗം, പുകയില, അടയ്ക്ക തുടങ്ങിയ സാധനങ്ങൾ ഗവൺമെന്റ് നേരിട്ടു വാങ്ങി ഈ പണ്ടകശാലകളിൽ സൂക്ഷിക്കുകയാണ് ചെയ്തത്. ഇവ സർക്കാർ മൊത്തമായും ചില്ലറയായും കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുവാനുദ്ദേശിച്ചു കൊണ്ട് നിയമങ്ങളും റൂളുകളും ഉണ്ടാക്കുകയും അവശ്യ സാധനങ്ങളുടെ മേൽ സർക്കാരിന്റെ കുത്തകയ്ക്കു നിയമസാധുത നൽകുകയും ചെയ്തു. ഇത്തരം സാധനങ്ങൾ വ്യാപാരം നടത്തുന്നതിൽ നിന്ന് സ്വകാര്യകച്ചവടക്കാരെ നിരോധിക്കുകയും ചെയ്തിരുന്നു. ഈ നിയമനിർമ്മാണം മൂലം രാജ്യത്തുണ്ടാക്കുന്ന ഇത്തരം വിളകൾ ആരുണ്ടാക്കിയാലും അവർക്കാർക്കും അവ പുറത്തു കൊടുക്കുവാൻ ഒക്കുമായിരുന്നില്ല. ഈ വക സാധനങ്ങൾ സ്വന്താവശ്യത്തിനാണെങ്കിൽക്കൂടിയും സ്വകാര്യകച്ചവടക്കാരിൽ നിന്ന് വാങ്ങുവാനും ഒക്കുകയില്ലെന്നു വന്നു. തങ്ങളുടെ വിഭവങ്ങൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് സർക്കാരിനു തന്നെ നൽകണം. ഈ സാധനങ്ങൾ ആവശ്യമുള്ളവരാകട്ടെ സർക്കാർ സ്റ്റോറുകളിൽ നിന്നും അവ വാങ്ങാൻ നിർബന്ധിതരുമായിത്തീർന്നു.
ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്യുന്ന സാധനങ്ങളിന്മേൽ ചുങ്കം ഈടാക്കുന്നതിന് പല സ്ഥലങ്ങളിലും ദളവയുടെ നിർദ്ദേശപ്രകാരം ചൗക്കകൾ സ്ഥാപിക്കപ്പെട്ടു. കച്ചവടനിരക്ക് ഉണ്ടാക്കുന്നതിനാവശ്യമായ നിയമങ്ങൾ നടപ്പിൽ വരുത്തുകയും ഈ താരിപ്പുനിരക്കിന്റെ അടിസ്ഥാനത്തിൽ ചുങ്കം ചുമത്തുകയും ചെയ്തു. ഓരോ വകുപ്പിന്റേയും ഭരണനിർവഹണം ഭംഗിയായി നടത്തുന്നതിനുള്ള ഉദ്യോഗസ്ഥന്മാരും അവർക്കുള്ള ആസ്ഥാനങ്ങളും ഉണ്ടാക്കുകയും ചെയ്തിരുന്നു. ഉപ്പുനിർമ്മാണത്തിനുള്ള ആസൂത്രിതപദ്ധതി തയ്യാറാക്കി പ്രാവർത്തികമാക്കിയതിന്റെ ഫലമായി ചില പ്രത്യേക കേന്ദ്രങ്ങളിൽ ഈ ആവശ്യത്തിനായി നിർമ്മിച്ചിരുന്ന പണ്ടകശാലയിൽ നിന്നു മാത്രമേ ഈ അവശ്യസാധനം ലഭിക്കുകയുള്ളുവെന്നു വന്നു. ഉപ്പു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള നിശ്ചിതവില രാജ്യത്താസകലം ക്ലിപ്തപ്പെടുത്തി. ഈ പ്രവർത്തനങ്ങളുടെ കാര്യശേഷി വർദ്ധിപ്പിയ്ക്കാനും അവ നിഷ്കൃഷ്ടമായി നടപ്പാക്കുന്നതിന് സഹായിക്കാനുമായി പത്മനാഭപുരം മുതൽ മൂവാറ്റുപുഴ വരെയുള്ള സ്ഥലങ്ങളിൽ രാമയ്യൻ ദളവ തുടർച്ചയായി പരിശോധനകൾ നടത്തുന്നതിനു വേണ്ടി പോയിക്കൊണ്ടിരുന്നു. ജാഗ്രത്തായ ഈ നിരീക്ഷണം കൊണ്ട് ഈവക കാര്യങ്ങൾ സമാധാനപരമായി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുവാനും അവ വിജയകരമായി നടപ്പാക്കുവാനും സാധിച്ചു. (പേജുകൾ 143-144 മലയാളം തർജുമ )
പൊതുപ്പണം ചെലവഴിക്കുന്നതിൽ ഏറെ ശ്രദ്ധ അദ്ദേഹം (മാർത്താണ്ഡവർമ്മ മഹാരാജാവ് ) ചെലുത്തിയിരുന്നു. ഓരോ കൊച്ചുകാശും വളരെ ഉത്തരവാദിത്വത്തോടുകൂടിയാണ് ചെലവഴിച്ചത്. മധുരയിലെ തിരുമലനായ്ക്കനെപ്പോലെ വലിയ കൊട്ടാരങ്ങൾ കെട്ടി സ്വന്തം സുഖസൗകരങ്ങൾ വർദ്ധിപ്പിക്കുവാനദ്ദേഹം ഒരുങ്ങിയില്ല. വിലപ്പെട്ട ആഭരണങ്ങൾ വാങ്ങുകയോ അണിയുകയോ ചെയ്തിരുന്നില്ല. തന്റെ സ്വകാര്യഖജനാവിൽ പൊതുപ്പണം മുടക്കി ഇത്തരം സാധനങ്ങൾ സൂക്ഷിക്കയും ചെയ്തിരുന്നില്ല. സൂദീർഘമായ 30 സംവത്സരക്കാലത്തെ ഭരണത്തിനിടയിൽ തന്റെ കൈവശം വന്നുചേർന്ന അളവറ്റ ധനം മുഴുവൻ രാജ്യാതിർത്തിയുടെ വികസനത്തിനും ആഭ്യന്തരഭദ്രതയ്ക്കും വേണ്ടിയാണ് ഉപയോഗിച്ചത്. ജനോപകാരപ്രദങ്ങളായ ഭരണപരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാനും ഇവ പ്രയോജനപ്പെടുത്തി. അദ്ദേഹം നടപ്പാക്കിയ സംവിധാനങ്ങൾ മഹാനായ ആ ഭരണകർത്താവിന്റെ നീതിനിഷ്ഠയും ബുദ്ധിശക്തിയും മാത്രമല്ല ആ ഭരണക്രമത്തിന്റെ മഹത്വവും അന്തസ്സും കൂടി വിളിച്ചറിയിക്കുന്നുണ്ട്. ( പേജ് 157 മലയാളം തർജുമ)
താരതമ്യത്തിനായി ചില ജാതി-മത സംഘടനകളുടെ ബജറ്റ് ഇവിടെ നല്കുന്നു.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
Unique Visitors : 24,209
Total Page Views : 37,739