Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..vid clip no.06 in YouTube
ചരിത്രം മനഃശാസ്ത്രവും കൂടി ചേർത്ത് വായിച്ചാൽ…..
…..അപ്പോൾ പറഞ്ഞുവന്നത് യുറോപ്പിലേയ്ക്ക് കടന്നുചെല്ലുമ്പോൾ യൂറോപ്പ് അമേരിക്കയിലേയ്ക്ക് കടന്നുചെല്ലുമ്പോൾ …അത് ഉദാഹരണത്തീന്നാ നമ്മൾ ഇത്രയും പറഞ്ഞെ…. അവരെ സ്വീകരിയ്ക്കുകയും തീർത്ഥാടക പിതാക്കന്മാരെ … അങ്ങിനെയാണ് പദമെന്നാ എന്റെ ഓർമ്മ…നീണ്ട കുരിശുയുദ്ധങ്ങളുടെയും ഒക്കെ ചരിത്രം നിങ്ങൾ പഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തിയതും അമേരിക്കൻ വംശജർ ആയിരുന്നില്ല. അതിഥികളായി മാത്രം വന്നവരെ എണ്ണി അമേരിക്കൻ വംശജരോ, അതിഥികളായി മാത്രം ഇന്ത്യയിലേയ്ക്ക് വന്നവരെ കരുതിയ ഇന്ത്യക്കാരോ … അല്ല സത്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റേയും വക്താക്കളായി അറിയപ്പെടുന്നത്. ഭരിയ്ക്കുന്നവന്റെ ഭാഷയും വ്യാകരണവും, ഭരിയ്ക്കുന്നവന്റെ സംസ്കാരവും, ഭരിയ്ക്കുന്നവന്റെ സ്വഭാവവും, ജന്മനാ ഉള്ളവരും, സ്വരൂപേണ പഠിച്ച് സ്വീകരിച്ചവരും, ഭരണീയനിൽ നിന്നു ഭരിയ്ക്കുന്നവന്റെ ഒത്താശക്കാരായി മാറുകയും, ഭരിയ്ക്കാൻ ആഗ്രഹിയ്ക്കുകയും ചെയ്തപ്പോൾ അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ചരിത്രമാണ് സ്വാതന്ത്ര്യത്തിന്റെ വിശ്വോദാരമായ ചരിത്രം… (1.30 mts) മനഃശാസ്ത്രം ചേർത്ത് വായിച്ചാൽ ….. ചരിത്രം മനഃശാസ്ത്രം ചേർത്ത് വായിച്ചാൽ. ഇവിടെ നമ്മള് ജീവശാസ്ത്രവും, ജീവശാസ്ത്രത്തിന്റെ അന്തസ്ഥിത ചോദനയായ മനഃശാസ്ത്രവും ചേർത്ത് വായിച്ചാൽ.

കങ്കാണിയുടെയും സഹോദരന്റെയും ഉപമ
കുടുംബം ഭരിയ്ക്കുന്ന കാരണവർ, ഭരണത്തിന് തൊഴിൽപരമായ സൗകര്യത്തിന് പുറത്തുനിന്നു കൊണ്ടുവന്ന തൊഴിലാളി, അതിലൊരു കങ്കാണി, കുറെക്കാലം കങ്കാണി ആയി ജീവിയ്ക്കുന്നതിന് ഇടയില് അത്രയും സ്ഥാനം കിട്ടാതെ മടിയനായി കൂടെ സേവകനായിരിയ്ക്കുന്ന ഒരു സഹോദരൻ ഒക്കെ ഉണ്ടെങ്കിൽ, നിലവിലുള്ള ഭരണാധികാരിയെക്കൊണ്ട് കങ്കാണിയും സഹോദരനും ചേർന്നാൽ കുറെക്കൂടി ഊറ്റാം എന്നു തോന്നുമ്പോൾ, സഹോദരനും കങ്കാണിയും ചേർന്ന് നിലവിൽ ഭരിയ്ക്കുന്നവനോട് ഏറ്റു മുട്ടുമ്പോൾ, ആ വീട്ടിലെ എല്ലാ അംഗങ്ങളും എതിർത്തു എന്ന് വരുത്തിത്തീർക്കുകയല്ലാതെ അവര് ഇരുപക്ഷത്തും ഉണ്ടാവില്ല. ഭരണത്തിന് ഓരം ചേർന്നു നിന്ന് അതിന്റെ സുഖം അനുഭവിയ്ക്കുമ്പോഴും, ഒന്നു ഭരിയ്ക്കണമെന്ന് ആഗ്രഹം വരുമ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടാവുന്നത്.
അമേരിക്കൻ സ്വാതന്ത്ര്യ ചരിത്രം
അമേരിക്കയിലേയ്ക്ക് കുടിയേറിയ, അവിടെ ചെന്ന് അവിടെയുള്ളവരെ അടിച്ച് ഒതുക്കി കൈയ്യിലെടുത്തവൻ അവിടെ നിന്ന് കപ്പം അവന്റെ തന്നെ മാതൃരാജ്യത്തേക്ക് അയച്ചു കൊടുത്ത് കുറെ കഴിയുമ്പോൾ, അതും കൂടെ തങ്ങൾക്ക് കിട്ടിയാൽ ഭരണം സുഗമമാണെന്ന് തോന്നുമ്പോൾ, അവർ മാതൃരാജ്യത്തോട് നടത്തിയ ഏറ്റുമുട്ടലിന്റെ ചരിത്രമാണ് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ ചരിത്രം. അത് ആ ദേശീയർ നടത്തിയ ചരിത്രം അല്ല.
യഥാർത്ഥമായ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം
ഇന്ത്യയിലും ആദ്യത്തെ സ്വാതന്ത്ര സമരത്തിന്റെ ഈടുവയ്പിനുള്ള സംഘടിതമായ ശ്രമം വന്നത്, അദ്ദേശ്ശീയരുടെ കൈയ്യിൽ നിന്നു തന്നെയാണ്. അവരാണ് ഇവിടെ ആളുകളെ സംഘടിപ്പിച്ചതും, ഏറ്റുമുട്ടാൻ ഒരുങ്ങിയതും, തീപ്പന്തങ്ങൾ ആദ്യം കൊളുത്തിയതുമെല്ലാം. അതിലൂടെ ബ്രിട്ടൻ രണ്ട് കാര്യങ്ങൾ ഇന്ത്യയിൽ നേടി. ഒന്ന് ഇന്ത്യയെ അടിമത്വത്തിലേയ്ക്ക് നയിച്ചതും, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം നയിച്ചതും രണ്ടും ബ്രിട്ടനായി മാറി. അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ സ്തേയ പൈതൃകത്തിന് അവർ ഉടമകൾ ആകുന്നത്. ആയിരത്തി… ആയിരത്തി എണ്ണൂറ്റി എൺപത്തിയഞ്ചിൽ, 1885-ല് വളരെ ദൂര ദൃഷ്ടിയോടു കൂടി Allen Octavian Hume കോൺഗ്രസ്സ് എന്നു പറയുന്ന പ്രസ്ഥാനം രൂപവൽക്കരിയ്ക്കുമ്പോൾ, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ദീപശിഖ ബ്രിട്ടന് അവകാശപ്പെട്ടതാ. അഥവാ അസ്വതന്ത്ര ഇന്ത്യ, ബ്രിട്ടീഷ് അസ്വാതന്ത്ര്യത്തിൽ നിന്ന് സ്വതന്ത്ര ബ്രിട്ടനിലേയ്ക്കാണ് കൈമാറിയത്. ചരിത്ര സാപേക്ഷ്യം വച്ച്. (5.07 mts)

തല്ലുന്നതും തലോടുന്നതും ഒരേ കൂട്ടർ
ഇതൊക്കെ നിങ്ങള് അത്രവേഗം ദഹിക്കുന്ന കാര്യങ്ങളാണ് എന്ന് തോന്നുന്നില്ല. ഞാൻ നിങ്ങളെ അടിയ്ക്കുകാ …. എന്റെ കുടുംബക്കാര് നിങ്ങളെ താലോലിയ്ക്കുകയാ… എന്നും ഞാൻ അടിയ്ക്കുകയാ… എന്നും എന്റെ കുടുംബക്കാർ തടവുക … തടവുന്നതും എന്റെ ആൾക്കാർ, തല്ലുന്നതും എന്റെ ആൾക്കാർ. അപ്പോൾ തടവാനും ഇനി ആരും വരില്ല…. അതുകൊണ്ട് എന്നും തല്ലാം. വിദഗ്ധമായ ഈ പൈതൃകം പാശ്ചാത്യ സംസ്കൃതിയുടെ ജീവനാണ്. ശരി പോലെയുണ്ടോ എന്ന് ആലോചിച്ചിട്ടേ സ്വീകരിയ്ക്കാവൂ. തലോടുന്നത് ഇഷ്ടപ്പെട്ട് അതിനെ പുല്കുന്ന നിങ്ങൾ. തല്ലുന്നത് അറിയാതെ ഇരിയ്ക്കുന്ന നിങ്ങൾ. തല്ലാത്തവൻ തല്ലിയെന്ന്, തലോടുന്നവനെ ആസ്പദമാക്കി പറയുന്ന നിങ്ങൾ. ഈ പൈതൃക ശോഷണമാണ് സംസ്കാര രംഗത്ത് അധിനിവേശമായി പാശ്ചാത്യ സംസ്കൃതി സമാഹരിച്ച് വച്ചത്. അത് അന്തമില്ലാത്ത അടിമത്വത്തിനാണ് വിശ്വ ജനതയ്ക്ക് ഇട നല്കിയത്. ഇന്ത്യയിൽ മാത്രമല്ല. അത് പറയുമ്പോൾ ഒരു വരി കൂടെ പറയാനുണ്ട്. നമ്മള് വളരെ കറങ്ങുകയാ….. ഒരു ഉപകഥയ്ക്കു വേണ്ടിയാ ഇത്രയും പോയത്. നമ്മടെ main വിഷയം വിട്ടിട്ട് ഒരു കാര്യം പറഞ്ഞ് ഒരു ഉദാഹരണം …. ആ ഉദാഹരണത്തിൽ നിന്നാണ് നമ്മൾ ഇത്രയും പോയത് ….. അത് മറന്നു പോകരുത്. ശാഖാചംക്രമണം കഴിഞ്ഞ് ഞാൻ പെട്ടെന്ന് അങ്ങോട്ട് തിരിയും. അപ്പോൾ നിങ്ങൾക്ക് ഒപ്പം വരാൻ സ്പീഡ് ഇല്ലാതെ വരരുത്. ഒരു യാത്രയ്ക്ക് ഒരുങ്ങി ഒരിടവഴിയിൽക്കൂടി പോയി ഇതൊന്ന് കണ്ടേച്ചു വരാമെന്ന് പറഞ്ഞ് കുറച്ചു ദൂരം അങ്ങ് പോയാൽ ആ വഴിയെ അങ്ങ് പോകാൻ ഇടയാവരുത്. തരിച്ച് നിയ്ക്കരുത് …തിരിച്ചു പോരണം.
സ്വാതന്ത്ര്യത്തെ ജീവശാസ്ത്രത്തിന്റെ ഭൂമികയില്, മനഃശാസ്ത്രത്തിന്റെ ഭൂമികയില് ഒക്കെ മാറി മാറി കാണുന്നതിന് മുമ്പ് നാം കണ്ടത് ദാരിദ്ര്യം എന്ന പ്രഹേളികയാണ്. അതിനായി ചോദിച്ചതാണ് ആയിരത്തി നാനൂറുകളിൽ, പതിന്നാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടമാടിയ അന്വേഷണ ത്വര …. അതിന്റെ അടിസ്ഥാനത്തിൽ നമ്മള് കൊളംബസിന്റെ പിന്നാലെ ഒന്ന് യാത്ര ചെയ്തതാണ് ഈ കണ്ടത്. …മ്ച്ച്….പേര് ഞാൻ പറഞ്ഞിരുന്നില്ല. അയാളാണ് പടിഞ്ഞാറോട്ട് സഞ്ചരിച്ചത്. അല്ലേ… അമേരിക്ക കണ്ടു പിടിച്ചത് അയാളല്ല. അത് അമേരിഗോ വെസ്പൂച്ചിയാണ്. അയാൾ ചെന്നു പറ്റിയ സ്ഥലം വെസ്റ്റ് ഇൻഡ്യയാണ്. ആ സ്ഥലത്തിന് അയാൾ തന്റെ അന്വേഷണത്തിന്റെ പേര് ഇട്ടു എന്നു പറഞ്ഞത് തെറ്റാണെന്ന് പറയാൻ മാത്രമാണ് ഇത്രയും പറഞ്ഞത്. പക്ഷെ അതിലൂടെ ഒരു സാംസ്കാരിക ആന്ദോളനത്തിന്റെ ചരിത്രവും പഠിയ്ക്കാനുണ്ട്. അത് പറയുമ്പോഴാണ് നിങ്ങൾ അദ്വിതീയനും, സത്യവാനും മരംവെട്ടുകാരന്റെ പുത്രനും ഒക്കെയായ ജോർജ്ജ് വാഷിംഗ്ടൺ …. അദ്ദേഹം ഒരു കത്ത് അയയ്ക്കുന്നുണ്ട്. ഒരു ആദിവാസി മൂപ്പന്. ഇന്ന് ആ കത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട് …നിങ്ങൾക്ക് മേടിച്ച് വായിയ്ക്കാം… ഭൂമി ചോദിച്ചുകൊണ്ട്. ആദിവാസികളുടെ ഭൂമി ഗവൺമെന്റ് ഏറ്റെടുത്തുകൊണ്ട് നടപ്പാക്കുന്നതിനു വേണ്ടി അനുമതി തേടി ഒരു കത്ത് അയയ്ക്കുന്നുണ്ട്. ആ കത്തിന് അയാൾ എഴുതുന്ന ഒരു ഹൃദയസ്പൃക്കായ മറുപടിയുണ്ട്. അമ്മയായ ഈ ഭൂമി ആരുടെയാണെന്ന് ചോദിച്ചുകൊണ്ട്.
ഋഗ്വേദത്തോളം പഴക്കമുള്ള ഒരു സൂക്തത്തിന്റെ തർജ്ജമ പോലെ തോന്നുന്ന ഈ കത്ത്, പാശ്ചാത്യ സംസ്കൃതിയിൽ മണ്ണിനോടുള്ള ബന്ധത്തിന്റെ അല്ല. ഇനി നിങ്ങൾ ഈ വിചാരിയ്ക്കുന്നതു പോലുള്ള ദൂരം, ഈസ്റ്റും വെസ്റ്റുമായി ഇല്ല. അത് മറ്റൊരു പ്രകൃതമാണ്. അത് പഠിയ്ക്കണമെങ്കിൽ ദ്വിമാനമായ ക്യാൻവാസിൽ വരച്ച ഭൂമിയുടെ പടം നോക്കരുത്. ഭൂഗോളം എടുത്ത് വച്ച് നോക്കണം. (ആരോ ചോദിയ്ക്കുന്നു…..) …ങ്ഹാ.. ..അപ്പോഴാ അതിന്റെ ശരിയായ അടുപ്പം കാണുന്നത്. നമ്മൾ അടുത്തെന്ന് വിചാരിയ്ക്കുന്ന പലതുമാണ് കൂടുതൽ അകലെ. കാസർഗോഡ് ഉപ്പളയില് നില്ക്കുന്ന ഒരുവന്, അവന്റെ ജില്ലയായ കാസർഗോഡ് ജില്ലയുടെ ചെറുവത്തൂരിലേയ്ക്കുള്ള ദൂരത്തെക്കാൾ അടുത്തായിരിയ്ക്കും കർണ്ണാടകത്തിലേയ്ക്ക് ഉള്ള സ്ഥലത്തിന്റെ ദൂരം. പക്ഷെ സാങ്കേതിക അർത്ഥത്തിൽ ചെറുവത്തൂരുകാരനും ഉപ്പളക്കാരനും ഒരേ ജില്ലയിലാണ്. ഏച്ചിക്കുളങ്ങര താമസിയ്ക്കുന്നവനും, കരിവള്ളൂര് താമസിയ്ക്കുന്നവനും നടക്കാനുള്ള ദൂരമേയുള്ളൂ. പക്ഷെ അറിയപ്പെടുന്നത് രണ്ട് ജില്ലക്കാരായിട്ടാ.
അതുകൊണ്ട് സാങ്കേതികമായ പഠിപ്പ് പലപ്പോഴും, സങ്കേതജാഢ്യം കൊണ്ട് അങ്കിതമാണ്. വസ്തുതയ്ക്ക് വിരുദ്ധവുമാണ്. (ആരോ ചോദിയ്ക്കുന്നു…).. അല്ല… ഞാൻ വെസ്റ്റ് ഇൻഡ്യയെക്കുറിച്ചാണ്…. അത് ഗോളം വച്ചിട്ട് നോക്കിക്കോളുക… മഞ്ഞ് വന്നാൽ ഒരു സൈക്കിളിങ്ങിന് ഉള്ള ദൂരമേയുള്ളൂ. ഈസ്റ്റുവായിട്ട്…. ആ കരീബിയൻ കടലിടുക്ക് ഇല്ലേ…. അപ്പോൾ ഇതുകൊണ്ട് സാങ്കേതികത്വത്തെ മാറ്റി വച്ച് നിങ്ങള് പഠിച്ചാൽ അത് ബോദ്ധ്യമാവും. അത് ഒരു സൈഡിൽ വന്ന വരവാണ്. അത് നമുക്ക് മാറ്റി വയ്ക്കാം. നമ്മുടെ വിഷയം അതായിരുന്നില്ല. വിഷയത്തിന് അകത്തു വന്ന വിഷയമാണ് നമ്മള് അങ്ങിനെ ചർച്ച ചെയ്ത് പോയത്… അത് തീർക്കാൻ. മനഃശാസ്ത്രപരമായി അങ്ങിനെ ഒരു അംശം ചരിത്രത്തിൽ ഉണ്ട് … (ആരോ ചോദിയ്ക്കുന്നു….).. ഭൂമി ആരുടേതാണ്. അവള് അമ്മയല്ലേ… അവളെ ആർക്ക് തരുവാനാണ് അനുഭവിയ്ക്കുന്ന മക്കൾക്ക് അവകാശം ഉള്ളത്. എന്ന് ചോദിച്ചൊരു കവിതയാണ്. (ആരോ ചോദിയ്ക്കുന്നു….) മാതൃഭൂമിയില് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ടെക്സറ്റിൽ (plus one text) ഉണ്ട്. അപ്പോൾ മേടിച്ച് മറിച്ചു നോക്കിയാൽ മതി. ഈ മൂപ്പനോട് ഈ വെസ്റ്റ് ഇൻഡ്യയിലെ മൂപ്പനോടാ ….tribalനോടാ … tribal മൂപ്പനോടാ …. അത് ഗംഭീരമായ ഒരു കവിതയാണ്. അത് മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട് വിഷ്ണുനാരായണൻ എന്നെനിയ്ക്ക് തോന്നുന്നത്. അതെ.. മലയാളത്തിൽ ആ കവിത വിഷ്ണുനാരായണൻ തർജ്ജമ ചെയ്യുകയും, വൈദിക സംസ്കൃതിയോടുള്ള സാല്മ്യം പറയുകയും ചെയ്തിട്ടുണ്ടെന്ന് എനിയ്ക്കു തോന്നുന്നു. അതിന് നിങ്ങൾ മറിച്ചു നോക്കുക. മാതൃഭൂമിയിൽ അങ്ങിനെ വന്നിരുന്നു എന്നെനിയ്ക്ക് തോന്നുന്നു. ഇങ്ങിനെ ഒരു മറിച്ചു നോക്കിയ കൂട്ടത്തിൽ കണ്ടപോലെ തോന്നുന്നു. പണ്ട് പഠിച്ച ഒരു സാധനം മറിച്ചു നോക്കിയപ്പോൾ അടുത്ത കാലത്ത് ഇങ്ങിനെ കണ്ടതുപോലെ ഒരു തോന്നലു വരുന്നു. ആ സംസ്കൃതി യൂറോപ്പിന്റെ അല്ലാ എന്നേ പറഞ്ഞുള്ളൂ. ഇൻഡ്യനാണെന്ന് ഞാൻ പറഞ്ഞില്ല. Eastern ആണ്. ഇൻഡ്യൻ എന്ന പദം കുറച്ചു കടന്ന കൈയ്യാ. അത് നമ്മുടെയും വംശബന്ധുത്വം ഉദാരതയെ ഇല്ലാതാക്കുന്നതാ. അതുതന്നെ പറഞ്ഞിട്ട് നമ്മളു തന്നെ ആ പണിയിൽ കേറിയിരിയ്ക്കാൻ ഏതായാലും ഞാൻ യോഗ്യനല്ല. അത് ഒരു eastern culture ആണെന്നാണ് എന്റെ ധാരണ.
നിയമാതീതമായ ഒരു പാരസ്പര്യം – കിഴക്കിന്റെ പ്രത്യേകത
കിഴക്കിന്റെ മേഖലയിൽ എവിടെ ചെന്നാലും കിട്ടുന്ന നിയമാതീതമായ ഒരു പാരസ്പര്യം പടിഞ്ഞാറിന് ഉണ്ടെന്നു തോന്നുന്നില്ല. Eastern രാജ്യങ്ങളിലേയ്ക്ക് പടിഞ്ഞാറ് കാല് വയ്ക്കുന്ന രീതിയിൽ ഈസ്റ്റ് പടിഞ്ഞാറിലേയ്ക്ക് കാല് വച്ചാൽ ആ കാല് കാണുമെന്നു തോന്നുന്നില്ല. അതിന് ഉദാഹരണമാണ് ഗാന്ധാരത്തിന്റേയും ഇറാക്കിന്റേയും ഒക്കെ അനുഭവം. ഒന്നാം ലോകമഹായുദ്ധം നടക്കുന്നത് പോലും ഒരു വ്യക്തിയെ ആധാരമാക്കിയാണ്. ഒരു മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് Ferdinand Belaceps …. ആണോ …ങ്ഹ… Francis Ferdinand …ആ ഒറ്റ വ്യക്തിയുടേയാ…. ഇറാക്കിനെ ഇത്ര അധികം പീഢിപ്പിച്ചത് ഒരു തന്ത ബുഷിനു വേണ്ടി, മകൻ ബുഷിനുള്ള പകതീർക്കാൻ വേണ്ടി മാത്രമാണ്. ഒരു വാക്കിലെ പക. ചരിത്രത്തിലെ കുളം കോരികൾ ചെയ്യുന്ന പണി. നിന്റെ വീട് ഞാൻ കുളം തോണ്ടുമെന്ന് കുളം കോരികൾ പറയാറുണ്ട്. ചരിത്രത്തിന്റെ ഇടനാഴിയിൽ ഒരു കുളംകോരിയ്ക്കുള്ള സ്ഥാനം പോലും, വംശാധിപത്യം പുലർത്തുന്ന അമേരിയ്ക്കയ്ക്ക് ഇല്ലാ എന്ന് കാണിച്ച ചരിത്രത്തിലെ നിയാമക നിശ്ചയങ്ങളിൽ ഒന്ന്. ഇതൊക്കെ നിങ്ങൾ എങ്ങിനെയാണ് പഠിയ്ക്കുന്നതെന്ന് എനിയ്ക്ക് അറിഞ്ഞുകൂടാ.
പ്രകൃതി വിഭവങ്ങൾ vis-a-vis സമ്പന്ന രാജ്യം
അപ്പോൾ ചരിത്രത്തിൽ മനഃശാസ്ത്രം, ജീവശാസ്ത്രം ഇവയൊക്കെ കെട്ടിക്കിടപ്പുണ്ട്. അവ കൊണ്ട് തെളിച്ച് എടുക്കുമ്പോഴാണ് ഇതിൽ അല്പമെങ്കിലും കനലുണ്ടോ എന്ന് നമ്മൾ അറിയുന്നത്. ചരിത്രം അങ്ങിനെയേ പഠിയ്ക്കാവൂ. ചുറ്റുപാടുകളെയും അങ്ങിനെയേ മനസ്സിലാക്കാവൂ. പതിന്നാലാം നൂറ്റാണ്ട് ലോകത്ത് ഇന്ത്യയിലേയ്ക്കുള്ള വഴി അന്വേഷിയ്ക്കുന്ന മേഖല ആയിരുന്നു എന്ന് പറഞ്ഞപ്പോഴാ ഈ തിരിവ് … ഓർക്കുന്നുണ്ടാവും. എന്തിന്. ദരിദ്രരാജ്യത്ത് എന്ത് പ്രകൃതി വിഭവം. അപ്പോൾ നിങ്ങളുടെ ലോജിക്ക് തെറ്റിയില്ലേ. ലോകത്ത് ഏത് രാജ്യത്താണോ പ്രകൃതി വിഭവങ്ങൾ ഉള്ളത് (അത്) സമ്പന്ന രാജ്യമാണ്. വിഭവം പ്രകൃതിയുടെ ആണെങ്കിൽ, അത് മാനവന് പൂർണ്ണമായി നശിപ്പിയ്ക്കാനും ആവില്ല. എത്ര കുത്തി വാരിയെടുത്താലും.

പ്രകൃതി വിഭവങ്ങളും സമാധാന ചിന്തയും
പ്രകൃതിയുടെ വിഭവങ്ങളിൽ ഏറ്റവും പ്രധാനം സങ്കേതാർത്ഥത്തിൽ മിന്നലും മഴയും എല്ലാമാണ്. (17.06 mts) അറിയുന്ന പൗരാണിക പഠനങ്ങളും അറിയുന്ന ആധുനിക പഠനങ്ങളും അനുസരിച്ച്, പുതിയ ജനിസ്സുകൾ എല്ലാം ഉണ്ടാകുന്നത് മിന്നലും മഴയും ഒക്കെ ഉണ്ടെങ്കിലാണ്. മിന്നലും മഴയും കൊണ്ട് അവ വളരില്ല. അവയ്ക്കെല്ലാം പോഷണമായത് സൂര്യന്റെ പ്രകാശമാണ്. ജീവകലയെ സജീവമായി നിലനിർത്തുന്നതിൽ ഏറ്റവും മുന്തിയ പങ്കുള്ളത് അരുണകലയ്ക്കാണ്. മൂന്നൂറ്റിയറുപത്തിയഞ്ച് ദിവസവും സജീവമായി അരുണൻ സന്ദർശനം നടത്തുന്ന രാജ്യങ്ങളിൽ മാത്രമാണ് സുസമ്പന്നമായ പ്രകൃതി വിഭവങ്ങൾ ഉണ്ടാവുക. അവിടുത്തെ മസ്തിഷ്ക്കത്തിനു മാത്രമാണ് സമാധാന ചിന്തയുണ്ടാവുക. അവിടുത്തെ മസ്തിഷ്ക്കം മാത്രമാണ് പ്രകൃതിയുടെ രാമണീയകതയെ ഒരുമിച്ചു കൊണ്ടുപോകാൻ ഇഷ്ടപ്പെടുക. ആ മസ്തിഷ്ക്കത്തിന് മാത്രമാണ് പ്രകൃതിയെ ആക്രമിയ്ക്കാതെ ജീവിയ്ക്കാൻ കഴിയുക. ആലോചിച്ചിട്ടേ പറയാവൂ. ഞാൻ ഒട്ടുവളരെ hypothesis-ആ പറഞ്ഞേ. ഒരെണ്ണവും ശരിയല്ലാ എന്ന് പറയാം. ചിലത് ശരിയല്ലാ എന്ന് പറയാം.
പ്രാചി vs പ്രതീചി
നിങ്ങൾ ഇന്ത്യയിൽ താമസിച്ചുകൊണ്ട് അമേരിക്കയുടേയും ഇംഗ്ലണ്ടിന്റേയും മൂല്യമുള്ള ചരിത്രങ്ങൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നു. അവരുടെ കോശങ്ങളെ വർദ്ധമാനമായ തോതിൽ വികലമാക്കുന്നു. പ്രാചിയെ അന്യമാക്കുന്ന പ്രതീചിയുടെ സംസ്കാരങ്ങൾ നടമാടുന്ന ഒരു ഇന്ത്യ. പ്രാചി-പ്രതീചികളെ സമന്വയിക്കുകയില്ലാ എന്നറിയുമ്പോഴും, സമന്വയിപ്പിക്കുവാൻ കഴിയുമെന്നു വിശ്വസിയ്ക്കുന്ന മതവാദികളുടെയും, ചരിത്രപണ്ഡിതന്മാരുടെയും സമന്വയ തന്ത്രങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ ഉള്ള ഇന്ത്യ. പ്രാചി-പ്രതീചി എന്നൊക്കെ പറഞ്ഞാൽ അറിയുമെന്ന് വിചാരിക്കുന്നു. കിഴക്ക്- പടിഞ്ഞാറ്. ഇത്തരം പദങ്ങൾ ഒക്കെ ഇടയ്ക്ക് പറയുന്നത് എന്തിനാണെന്ന് വച്ചാല് ഇതൊക്കെ ഒന്നു തിരിച്ചു വരട്ടെയെന്ന് വിചാരിച്ചാ. അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് അതിന്റെ അർത്ഥവും കൂടെ പറഞ്ഞു പോകുന്നത്. മലയാളം കുറച്ചെങ്കിലും പദങ്ങള് …പ്രാചിയും പ്രതീചിയും ….പൗരസ്ത്യവും പാശ്ചാത്യവും…. അത് ചേർത്തായിരിയ്ക്കാം ഈ പ്രയോഗം പാശ്ചാത്യൻ ഉപയോഗിച്ചത് പോലും.
പ്രാച്യവിഭവങ്ങളുടെ രംഗവേദിയിൽ പൈതൃകം സുരക്ഷിതമായി ഇരുന്നിടത്തു നിന്ന്, പ്രതീച്യ വിഭവങ്ങളിലേയ്ക്കുള്ള പരിണാമം ചരിത്രത്തിൽ വച്ച് പഠിയ്ക്കുന്നത് രസകരമാണ്. പടിഞ്ഞാറ് അന്വേഷിച്ചത് മുഴവൻ കിഴക്കിലേയ്ക്കുള്ള വഴിയാണ്. എന്തിന് എന്ന് ചോദിച്ചപ്പോൾ നിങ്ങള് പറഞ്ഞു പ്രകൃതി വിഭവങ്ങൾ തേടിയാണെന്ന്. പ്രകൃതി വിഭവങ്ങൾ ഉണ്ട് എന്ന് നിങ്ങൾ വിശ്വസിയ്ക്കുകയും ദരിദ്രമാണെന്ന് വിശ്വസിയ്ക്കുകയും ചെയ്യുന്ന നിങ്ങളുടെ ദാരിദ്ര്യം ഒന്ന് ആലോചിച്ചേ. അങ്ങിനെയും കുറേപ്പേർ യാത്ര ചെയ്തിട്ടുണ്ട്. അപ്പോൾ കിഴക്കിന് പൈതൃകം ഉണ്ട് എന്നു പറഞ്ഞാൽ, മാനസികമായും സമ്പന്നമായൊരു രാജ്യമാണെന്ന് നിങ്ങൾ സമ്മതിയ്ക്കണം. ഭൗതികമായ ഈ വിഭവങ്ങൾ തേടിയാണ് ഇന്ത്യയിലേയ്ക്ക് യാത്രചെയ്തതെങ്കിൽ ഭൗതിക സമ്പത്ത് ഇന്ത്യയിൽ ആയിരുന്നു എന്ന് സമ്മതിയ്ക്കണം.

ഭാരതം ദരിദ്രമായിരുന്നോ !!!??
ഭൗതിക വിഭവങ്ങൾ തേടി ഇന്ത്യയിലേയ്ക്ക് വരുക, അതിനായി ലക്ഷങ്ങൾ ചിലവഴിയ്ക്കുക, അതവിടെ ഉണ്ടെന്നു വിശ്വസിയ്ക്കുക എന്നു പഠിപ്പിച്ചിട്ട് ആ ഇന്ത്യ ദരിദ്രമാണെന്നു കൂടെ പഠിപ്പിയ്ക്കുക. അപ്പോൾ നിങ്ങൾക്ക് ദാരിദ്രം വളരെ കട്ടിയാണ്. നിങ്ങടെ അദ്ധ്യാപകർക്ക്, നിങ്ങൾടെ ശാസ്ത്രകാരന്മാർക്ക്, നിങ്ങടെ ചരിത്രകാരന്മാർക്ക് ; പരമദരിദ്രന്മാരായ ഇവർ ബൗദ്ധിക പാപ്പരത്വം ഉള്ളവരും, ബൗദ്ധികതയോട് നീതി പുലർത്താതെ എഴുതിയവരും, വായിൽ തോന്നിയത് എഴുതിപ്പിടിപ്പിച്ചവരുമാണെന്ന് കണ്ടെത്താൻ ഒരുപാട് പരീക്ഷ എഴുതണ്ട. (ആരോ ചോദിയ്ക്കുന്നു…) ദാരിദ്ര്യം… ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതീയതയില്, ശക്തമായ ബ്രിട്ടന്റെ ആഗമനത്തിനു മുമ്പുള്ള ചരിത്രത്തില്, ശക്തമായ ക്ഷാമം ചരിത്രത്തിൽ ഇതുവരെ കണ്ടില്ല. ഇന്ത്യ അനുഭവിച്ച ഏറ്റവും വലിയ ക്ഷാമം ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിലാണ്. ഇന്ത്യയിൽ മാത്രം … ഏതാണ്ട് ഇന്ത്യയ്ക്ക് വെളിയിലേയ്ക്ക് സോമാലിയ വരെ ഒക്കെ വ്യാപിച്ചു കിടന്ന ആ വരൾച്ച, ബ്രിട്ടൻ ഭരിയ്ക്കുന്ന ഇന്ത്യയിൽ മാത്രം കേരളത്തിൽ ഇന്നുള്ളിടത്തോളം ജനങ്ങളെ കൊന്നൊടുക്കി. അത് വ്യക്തമായും ബ്രിട്ടൻ ആസൂത്രണം ചെയ്തതായിരുന്നു ആ ഹിംസ … ആ കൂട്ടക്കൊല എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടും ഉണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പ്രാവശ്യം പോലും ഈ famine ചർച്ച ചെയ്യപ്പെട്ടില്ല. ഇന്ത്യയുടെ ബുദ്ധിജീവികൾ ഒരു പുസ്തകം പോലും ഇതിനെക്കുറിച്ച് എഴുതിയില്ല. ഇന്ത്യൻ ചരിത്രകാരന്മാർ എന്തുകൊണ്ടോ ഈ ഫാമിൻ പരിഗണിച്ചില്ല. അതിന് മുമ്പ് ഒരിക്കലും നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ രാജ്യത്ത് ഇത്രയും ശക്തമായ ഒരു ഫാമിനും ദുരന്തവും വന്നുമില്ല. വരൾച്ച സൃഷ്ടിച്ചു എന്ന പദം ഞാൻ ഉപയോഗിച്ചില്ല. മരണം സൃഷ്ടിച്ചതാണെന്നേ ഞാൻ പറഞ്ഞുള്ളൂ. ഫാമിൻ പ്രകൃത്യാ ഉള്ളതാണ്. ഇന്ത്യ ഒട്ടുക്കും വന്ന ഫാമിനാണ്. അതേറ്റവും കൂടുതൽ ആഞ്ഞടിച്ചത് കേരളത്തിലാണ്.
The Fiercest Famine which afflicted Kerala
കേരളം കണ്ട ഏറ്റവും വലിയ ഫാമിൻ 1872- 1888. ഏതെങ്കിലും പുസ്തകത്തിൽ എന്നെങ്കിലും പഠിച്ചതായോ കേട്ടുകേൾവി ആയി എങ്കിലുമോ ഓർമ്മയിൽ ഉണ്ടോ എന്നു നോക്കുക. കഷ്ടിച്ച് നിങ്ങളുടെ ചരിത്രകാരന്മാർ ബംഗാൾ ഫാമിൻ എന്ന് പറഞ്ഞ് ഒന്ന് കടന്നുപോകുന്നതല്ലാതെ. കാരണം ബംഗാളിയ്ക്ക് അഭിമാനം ഉണ്ടായിരുന്നതുകൊണ്ട് ആ ഫാമിനെക്കുറിച്ച് അവൻ ചിലത് പറഞ്ഞിട്ടുണ്ട്. പ്രക്ഷോഭവും നടത്തിയിട്ടുണ്ട്. ബ്രിട്ടന് എതിരെ. (ആരോ ചോദിയ്ക്കുന്നു…) പിന്നെ… ലോർഡ് ലിപ്ട്ടൻ അത് അടിച്ചമർത്തുന്നതിന് ശക്തമായി നീങ്ങുകയും ലിട്ടൺന്റെ വലംകൈയ്യായി അന്ന് പ്രവർത്തിച്ച ടെംമ്പിൾ, ഇംഗ്ലണ്ടില് ഉപരിസഭയില് Malthusian Theory ഉദ്ധരിച്ച് ഇന്ത്യയുടെ ജനസംഖ്യയ്ക്കേറ്റ കനത്ത പ്രഹരമാണെന്ന് പറഞ്ഞ് ചരിത്രത്തിൽ രേഖപ്പെടുത്താൻ ഒരുങ്ങുകയും ചെയ്തിട്ടുള്ളതാണ് ഈ ഫാമിൻ. കൂടുതൽ വിവരങ്ങൾക്ക് Late… Late Victorian Holocausts മേടിച്ച് വായിയ്ക്കുക. ഇന്ത്യക്കാരൻ എഴുതിയത് അല്ല. കിഴക്കിന്റെ സംഭാവന ഇതിനകത്ത് ഉണ്ട്. കാരണം മൂന്നാലു പേര് കൂടിയാണ്. (ആരോ ചോദിയ്ക്കുന്നു…..) Author-ന്റെ പേര് ഞാൻ ഓർക്കുന്നില്ല. Late Victorian Holocausts. El Nino-യെക്കുറിച്ച് ശക്തമായി ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങുകയും, വിക്ടോറിയൻ പൊള്ളത്തരങ്ങൾ ഒന്നിനു പുറകെ ഒന്നായി അനാവരണം ചെയ്യുകയും ചെയ്യുന്ന ഗ്രന്ഥമാണ് Late Victorian Holocausts. രാജ്യസ്നേഹം ഉള്ള ഒരിന്ത്യാക്കാരനും ഇത് ഇതുവരേയും തർജ്ജമ ചെയ്തതുമില്ല. തർജ്ജമ ചെയ്താൽ ഒരുപക്ഷേ ഇന്ത്യൻ ഭരണകൂടം ആ പുസ്തകം ഇവിടെ നിരോധിയ്ക്കുകയും ചേയ്തേക്കാം.
About this Discourse
നമ്മുടെ വിഷയം അതല്ല. അതുകൊണ്ട് ഞാൻ ആ വഴിയ്ക്ക് ഇല്ല. (ചിരിയ്ക്കുന്നു..) നിങ്ങള് എന്നെ ചൂണ്ടയിടുന്നുണ്ട് പലേടത്തും. (26.57 mts) ഞാൻ അങ്ങോട്ടൊന്നും ഇല്ല. ഞാൻ എന്റെ പന്ഥാവിൽ നിന്ന് അല്പം മാറിയാൽ ഈ വിഷയത്തിന്റെ സമഗ്രത പോകും. ചരിത്രവും സംസ്കാരവും മതവുമാണ് എന്റെ വിഷയം. അതിന്റെ സംഭാവനയിലേയ്ക്ക് നീങ്ങുമ്പോൾ അതിനെ വ്രണപ്പെടുത്തുന്ന വഴികൾ ആദ്യം ഒന്ന് പറഞ്ഞ്, നിങ്ങളുടെ വൈകാരിതയ്ക്ക് അനുഗുണമായി അത് പഠിപ്പിച്ചു തരിക എന്നുള്ളതാണ് എന്റെ ലക്ഷ്യം. അതിന് പറ്റിയ ലിംഗങ്ങളും ബിംബങ്ങളും ചിലതെല്ലാം നേരിട്ടു കണ്ടും, ചിലതെല്ലാം ഓർമ്മയിൽ വച്ചും, ചിലതെല്ലാം അതിനോട് ചേർത്ത് വച്ച് പൂർവ്വികമായി പഠിച്ചും ശക്തമായി ഉള്ളതാണ്. അത് വഴിവിട്ട് പോകാതിരിയ്ക്കാനാണ് ഞാൻ ഒരു സ്ക്രിപ്റ്റ് മുമ്പിൽ വച്ചിരിയ്ക്കുന്നത്. മുമ്പാണെ അത് ചെയ്യാറില്ല. പറയുന്നത് പിന്നീട് ഞാൻ തന്നെ കേട്ടാലും അത് ശരിയായില്ലല്ലോ എന്ന് തോന്നാതെ പറയണം. അതുകൊണ്ടാണ് ശ്രദ്ധിച്ചു പറയുന്നത്. നിങ്ങള് പിടിയ്ക്കുമ്പോൾ….(ചിരിയ്ക്കുന്നു…) … ചൂണ്ട കൊളുത്താത്തതു കൊണ്ടല്ല. ചൂണ്ട ഊരാൻ അറിയുന്നതു കൊണ്ടാണ്. (ചിരിയ്ക്കുന്നു…..) പൂഞ്ഞാൻ ഒഴിച്ചുള്ള എല്ലാ മീനും ചൂണ്ടയിൽ കൊത്തും. പൂഞ്ഞാൻ കൊത്തുകയുമില്ല….നിങ്ങളുടെ ഇര കൊണ്ടുപോകുകയും ചെയ്യും. (ചിരിയ്ക്കുന്നു….) ഒരു പൂഞ്ഞാൻ പ്രമാണത്തിൽ ജീവിയ്ക്കുന്നതാണ് സുഖം. ഉപമ വളരെ ലളിതമാണ്.
ദാരിദ്ര്യം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ഭാഗത്ത് സമ്പത്ത് നിലനിന്നിട്ട് ബാക്കിയുള്ളിടത്ത് ഉണ്ടായിരുന്നില്ലേ……. അങ്ങിനെയുള്ള ഒരിന്ത്യയിൽ ഒരിക്കലും അറിവ് ഉണ്ടാവില്ല. അങ്ങിനെ ഉള്ള ഒരു ഇൻഡ്യയിൽ ഒരിക്കലും അന്യ സംസ്കാരങ്ങൾക്ക് കയറിപ്പറ്റാൻ ആവില്ല. അങ്ങിനെ ഉള്ള ഒരിന്ത്യയിൽ അന്യ മതങ്ങൾക്ക് ആദരവ് ലഭിയ്ക്കില്ല. അന്യമായത് എല്ലാം പുറത്തായിരിയ്ക്കും. ആ ചോദ്യം കാരണം അതുകൂടി വിശദീകരിച്ചിട്ട് നമുക്ക് മുന്നോട്ട് പോകാം. ….
Capitalism എന്ന സാമ്പത്തിക സംസ്കൃതിയാണ് സമ്പത്തും ദാരിദ്ര്യവും തമ്മിലുള്ള അകലം കൂട്ടുന്നതെന്ന്, സാമ്പത്തിക ദർശനങ്ങളെപ്പറ്റിയുള്ള ലോകോത്തരങ്ങളായ പഠനങ്ങളിൽ എല്ലാം നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാവും. (29.27/ 30.06 mts … The end of this clip )
തുടരും…….
More articles and discourses are available at nairnetwork.in
Swamiji criticises Indian Freedom Struggle and dissects the mind of the Freedom Movement Leaders….
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ പൊള്ളത്തരം സ്വാമിജി വെളിവാക്കുന്നു……
സ്വാതന്ത്ര്യ സമരനേതാക്കൾ ജനങ്ങളെ വിഢ്ഢികളാക്കിയത് എങ്ങിനെ എന്ന് സ്വാമിജി വിശദീകരിയ്ക്കുന്നു….
Unique Visitors : 29,275
Total Page Views : 44,184