Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്‍കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
SMAYA Channel vid clip no. 9
ഭൗതിക മാനസിക ദാരിദ്ര്യങ്ങൾ ഇല്ലാതിരുന്ന ഭാരതം
ചരിത്രം നമ്മള് നോക്കി വരുകയാണ്. ഇതിഹാസത്തിന്റെ മാന മൂല്യങ്ങൾ കണ്ടിട്ട് അതില്‍ പലപ്പോഴും വംശ ബന്ധുത്വം ഉദാരതയെ ഉദാസീനമാക്കും, അങ്ങിനെ ചരിത്രത്തിൽ കലർപ്പ് വരും എന്നൊന്നു കണ്ടു. അതിനെ ആസ്പദമാക്കി ഒരു ദൃഷ്ടാന്തമാണ് നമ്മള് ഇത് വരെ എടുത്തത്. ലോക ചരിത്രത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ ദാരിദ്ര്യം ചരിത്രപരമായി അംഗീകരിച്ച വസ്തുതയാണ്. ജീവിശാസ്ത്രപരമായി ആ ചരിത്രം യുക്തിയ്ക്ക് മുമ്പിൽ നിലനില്ക്കുന്നില്ല എന്ന് നാം കണ്ടു. എവിടെയെല്ലാം പ്രകൃതിയില്‍ മനുഷ്യവിഭവം പൂർണ്ണമായി സ്വച്ഛന്ദമായി ഉണ്ടാകുന്നുവോ അവിടെയെല്ലാം അതിന് ആഹാരമായ പ്രകൃതി വിഭവം ഉണ്ടാകും എന്ന നിയമവും നമ്മള് അതിൽ കണ്ടു. അതിന് വ്യത്യാസം വന്ന ചില സന്ദർഭങ്ങളെയും നാം കണ്ടു. എന്നുവരെ പ്രകൃതിയോട് ഇണങ്ങിയോ അന്നുവരെ ഭൗതിക ദാരിദ്ര്യവും മാനസിക ദാരിദ്ര്യവും കണ്ടില്ലാന്നും കണ്ടു. അല്പം കൂടെ മുന്നോട്ട് പോയിട്ട് എവിടെയെല്ലാം പ്രകൃതിയെ കീഴടക്കുവാനുള്ള ത്വരയും, യുദ്ധ ഉത്സാഹവും ഉണ്ടാകുന്നുവോ, അവിടെയെല്ലാം ബൗദ്ധിക ദാരിദ്ര്യവും, ഭൗതിക ദാരിദ്ര്യവും സ്വഭാവേന വന്നു ചേരുന്നു എന്നും നമ്മള് പറഞ്ഞു….അവിടെയാണ് നിർത്തിയതെന്നാണ് എന്റെ ഓർമ്മ. ഓർമ്മത്തെറ്റ് ഉണ്ടോ …ലാസ്റ്റ് പറഞ്ഞ് നിർത്തിയത് ഏതാണ്ട് അത് വിശദീകരിയ്ക്കുമ്പോഴാണ്.

പാശ്ചാത്യന്റെ സ്തേയ പൈതൃകം (Stolen Legacy)
പാശ്ചാത്യ നാടിന് ഒരു പൈതൃകം ഇല്ലെന്നും, ഉള്ളത് സ്തേയ പൈതൃകമാണെന്നും, പൈതൃകമുള്ള രാജ്യങ്ങളിൽ നിന്ന്, മോഷ്ടിച്ചവ മാത്രമാണ് അവരുടെ പൈതൃകത്തിന്റെ സ്വത്തെന്നും ഈ കൂട്ടത്തിൽ പറഞ്ഞു. ആ ഭാഗമാണ് നമ്മള് അവസാനം എടുത്തതെന്ന് തോന്നുന്നു. ശരിയോണോ…. ഓർമ്മയുണ്ടോ … അതോ ഏറ്റവും ഒടുവില്‍ നമ്മള് പറഞ്ഞത് ആ ഭാഗമാണ്. പക്ഷെ അതെക്കുറിച്ച് നമ്മള് എത്ര കണ്ട് അറിഞ്ഞിട്ടാണ് ഈ സ്തേയ പൈതൃകത്തെ പിൻപറ്റുവാനുള്ള ഭാഷയും വ്യാകരണവും പഠിയ്ക്കുന്നത് എന്നുള്ളത് ശ്രദ്ധിയ്ക്കേണ്ടതാണ്. Stolen Legacy എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു. ഉദാഹരണമായി Mesopotomian ഭൂമിയിലും, ഈജിപ്ഷ്യൻ ഭൂപ്രദേശങ്ങളിലും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചൈനയിലും എല്ലാം, ജപ്പാനിലും ഇന്ത്യോനേഷ്യയിലും എല്ലാം വിസ്തൃതമായി കിടക്കുന്ന നഷ്ടാവശിഷ്ടങ്ങളിൽ കാണുന്ന സാംസ്കാരിക തനിമ അവകാശപ്പെടാവുന്ന ഒന്നും, ഈപ്പറഞ്ഞ പാശ്ചാത്യ രംഗവേദിയിലെ പ്രാചീനതയിൽ ഇല്ല എന്നു കൂടി പറഞ്ഞു. ഗ്രീസ് ഞാൻ പറഞ്ഞായിരുന്നല്ലോ അക്കൂട്ടത്തിൽ. ഗ്രീസിനെ അങ്ങോട്ട് അന്വയിച്ച് അങ്ങേയറ്റം വരെ കൊണ്ടുപോകണം. ഗ്രീസ് എന്നു പറയുന്നത് ആകെപ്പാടെ റോമാ … ആ ഒരു പ്രദേശത്ത് ഒതുങ്ങിനിക്കുന്നതാണ്. അത് യൂറോപ്പിൽ പെട്ടതാണ്. പക്ഷെ അവിടെ നിന്നു മോഷ്ടിച്ചതാണ് ഇന്ന് ഇംഗ്ലണ്ടും, അമേരിക്കയും, ഫ്രാൻസും ഒക്കെ ഉപയോഗിയ്ക്കുന്ന ഒട്ടു വളരെ അറിവുകൾ. അടിസ്ഥാനം അവിടുത്തെ അറിവാണ്. അതിലേയ്ക്ക് കലർത്തുകയാണ് മറ്റു രാജ്യങ്ങളിലെ അറിവുകൾ അവർ ചെയ്തത്.
ഭൗതിക ശാസ്ത്രങ്ങളെക്കുറിച്ചുള്ള അവരുടെ അറിവുകളിൽ പലതും ഗ്രീസിന്റെ സംഭാവനയാണ്. ഗ്രീസിന്റെ സംഭാവനകളിൽ പലതും, ഗ്രീസിനും അവകാശപ്പെടാൻ വിഷമം പിടിച്ച കഥയുണ്ട്. നിങ്ങളുടെ വളപട്ടണം മുതലായ സ്ഥലങ്ങളില്‍ മാത്രം കണ്ടിരുന്ന ചില കളിമൺ പാത്രങ്ങൾ അടുത്ത കാലത്ത് ഗ്രീസിൽ കണ്ടുകിട്ടിയിട്ടുണ്ട്. ഇത് ഗ്രീക്കിനെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു ഒന്നരക്കൊല്ലമോ മറ്റോ ആയിട്ടുള്ളതെന്ന് തോന്നുന്നു. പട്ടണം, മുസിറി മുതലായ സ്ഥലങ്ങളുമായുള്ള കച്ചവടം അന്വേഷിച്ച് ഇപ്പോൾ അവിടുത്തെ…..അതായത് പാശ്ചാത്യ geological വിഭാഗങ്ങള്‍ പല രൂപത്തിൽ ഇന്ത്യയിൽ കേറിയിറങ്ങുകയാണ്. അത്രയും പ്രാചീനമായി കച്ചവട ബന്ധം നടക്കണമെങ്കിൽ ഇവിടെനിന്നുള്ള വിഭവങ്ങൾ, പ്രകൃതി വിഭവങ്ങളും അല്ലാത്തവയും കൊണ്ടുപോകണമെങ്കിൽ, അവയോട് ആദരവ് കാണിയ്ക്കുന്ന ചരിത്രം ഉണ്ടെങ്കിൽ, അവിടെ നിന്ന് ഒന്നും ഇങ്ങോട്ട് എടുത്തുകൊണ്ട് വന്നതല്ലെങ്കിൽ, സ്വാധീനം ഇവിടുത്തെതിൽ നിന്ന് അവിടെ ഉണ്ടാകുമോ, അവിടെ നിന്ന് ഇവിടെ ഉണ്ടാകുമോ എന്നുള്ളത് ഒരന്വേഷണം മാത്രമാണ്.

ഗ്രീക്ക് സംസ്കാരം
ഈജിപ്ഷ്യൻ സംസ്കൃതിയെയും, ചൈനീസ് സംസ്കൃതിയെയും, മെസപ്പൊട്ടോമിയൻ സംസ്കൃതിയെയും, ഭാരതീയ സംസ്കൃതിയെയും എല്ലാം ഉപജീവിച്ച് ഉണ്ടായതാണ് എങ്കിൽ, അതിന്റെ വിപണനമാണ് ഗ്രീക്ക് സംസ്കാരം നടത്തിയത് എന്നുള്ളത് തീർച്ചയാണ്. ഇന്നും അതിനെ അവലംബിച്ചുള്ള ഗവേഷണ രംഗങ്ങളിൽ എത്ര ആഴത്തിൽ, അവിടെ നിന്നുള്ള പാരമ്പര്യം പഠനാർഹമായി പങ്കെടുക്കുന്നു എന്നതും ചോദ്യമാണ്. ഗവേഷണത്തിന്റെ തലവന്മാർ പലേടത്തും ആ രാജ്യക്കാർ ആയിരിയ്ക്കുകയും, ഗവേഷണത്തെ സഹായിയ്ക്കുവാൻ ഉള്ളവർ അന്യ രാജ്യക്കാർ ആയിരിയ്ക്കുകയും ചെയ്യുമ്പോൾ, ഏത് രാജ്യത്തും അതിന്റെ തലവന്റെ പേരിലാണ് ഗവേഷണ പ്രബന്ധം പ്രകാശിപ്പിയ്ക്കുക എന്നുള്ളത് ഇന്നത്തെ വിദ്യാഭ്യാസ മാതൃകയുടെ തലമാകയാൽ, കണ്ടുപിടിയ്ക്കുന്നതിന്റെ കരുത്ത് അവർക്ക് ലഭിയ്ക്കുകയും പണി എടുക്കുന്നത് മറ്റുള്ളവനായിരിയ്ക്കുകയും ചെയ്യുക സ്വാഭാവികം മാത്രമാണ്. (7.10 mts / 33.04 mts) ശരിയല്ല എന്നു നിങ്ങൾ പറഞ്ഞെന്ന് കേട്ടാൽ സന്തോഷമാണ്.
അക്കാദമിക്ക് തലത്തിലെ ഗവേഷണങ്ങളെ വിമിർശിയ്ക്കുന്നു
നമ്മുടെ നാട്ടിലെ പല ഗ്രന്ഥങ്ങളും പല ആശയങ്ങളും പല വിധ സംഘർഷങ്ങളിൽ പെട്ടുപോകുന്നവരുടെ പേരിലും പരക്കെ അറിയപ്പെടുന്നവരുടെ പേരിലും രംഗത്തു വരാറുണ്ട്. പക്ഷെ അവരുടെ ഒരു പ്രബന്ധത്തിൽ നിന്ന് മറ്റൊരു പ്രബന്ധത്തിന് ഭാഷാപരമായി പഠിയ്ക്കുമ്പോൾ ശൈലി വ്യത്യാസം കാണാറുണ്ട്. അവയെക്കുറിച്ച്, അവര്‍ എഴുതിയ ഗ്രന്ഥത്തെക്കുറിച്ച് സംസാരിയ്ക്കാൻ ഒരു വേദിയിൽ വിളിച്ചാൽ അതിന്റെ അകത്തെ ആശയങ്ങളെക്കുറിച്ച് സംസാരിച്ച് നമ്മൾ കേൾക്കാറുമില്ല. ഇതൊക്കെ നിങ്ങൾക്ക് അനുഭവമുള്ള കാര്യമാണെന്നാണ് എന്റെ വിചാരം. വലിപ്പം വന്നാൽ കൂലിയെഴുത്തുകാർക്ക് പൈസ കൊടുത്ത് വാങ്ങിയ്ക്കുന്നു എന്നുള്ളത് പരക്കെ സംഭവമാണ്. ഈ ജ്ഞാന വ്യാപാരത്തിൽ പാശ്ചാത്യനാണ് നമ്മുടെ മാതൃക. പലപ്പോഴും PhD-യ്ക്കും മറ്റും ഗൈഡുകളുടെ കീഴിൽ പോകുമ്പോൾ മുക്കാൽ ഭാഗം ആകുമ്പഴേയ്ക്കോ, പകുതി ആകുമ്പഴേയ്ക്കോ വിഷയം മാറ്റിക്കൊടുക്കുന്നതു പോലും ഇന്ന് സർവ്വസാധാരണമാണെന്ന് കേട്ടിട്ടുണ്ട്. ആദ്യത്തേത് ഫോറിൻ രംഗവേദികളിൽ പബ്ലിഷ് ചെയ്തു വരുമ്പോൾ താൻ പണ്ട് ഇതായിരുന്നല്ലോ ഗവേഷണം ചെയ്ത് ഒരു അടുക്ക് വരെ എത്തിച്ചത് എന്നോർത്ത് വിലപിയ്ക്കുവാനല്ലാതെ പ്രതികരിയ്ക്കാൻ പോലും പറ്റാത്ത ഒരു വിദ്യാഭ്യാസ നയമേ നിങ്ങൾക്ക് ഉള്ളൂ. അത്രയും കടുപ്പിച്ച് പറയണോ. പറയാവോ… ആ രംഗത്ത് പയറ്റുന്നവരും പയറ്റിത്തെളിഞ്ഞവരും ഒക്കെ ഇടയിൽ ഇരുപ്പുണ്ടെന്ന് തോന്നുന്നു….. ഇല്ല… കൃഷിക്കാരും ഒക്കെയാ മുഴുവൻ ഓഡിയൻസ് എന്നു തോന്നുന്നു. വില കൊടുക്കാതെ തന്നെ കിട്ടും. പിന്നെ പൊട്ടന്മാര് ചിലര്‍ വിലയും കൊടുത്തു എന്ന് വരും.

ഇന്ത്യ സന്ദർശിച്ചവരും, ഇന്ത്യയിൽ താമസിച്ചവരും, ഇന്ത്യയിൽ നിന്ന് വിലപിടിച്ച അറിവുകൾ അടങ്ങുന്ന ഗ്രന്ഥശേഖരങ്ങൾ കൊണ്ടുപോയവരും ഒക്കെ പാശ്ചാത്യർ എഴുതിയ ചരിത്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യാക്കാർ എഴുതിയ ചരിത്രം മാറ്റി വച്ചേക്കുക. അപ്പോൾ ഗ്രീസിനും ഇതുണ്ട്. സമീപകാലത്ത് വരെ നടന്നിട്ടുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്തെ ഒരു സംഭവം, The Healing Knife എന്ന പുസ്തകത്തില്‍ പ്രസിദ്ധ സർജൻ George Savo (സാവേ) രേഖപ്പെടുത്തുന്നുണ്ട്. പെട്ടെന്നാ അത് ഓർമ്മ വന്നത്. ഒരുദാഹരണം എങ്കിലും പറയാതെ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കണ്ടല്ലോ എന്ന് തോന്നിയപ്പോൾ ഒരുദാഹരണവും നാവിൽ എത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ പേര് The Healing Knife. എഴുതിയത് ജോർജ്ജ് സാവേ എന്ന പ്രശസ്തനായ സർജനാണ്. അദ്ദേഹത്തിന്റെ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്, അതിൽ ഒരെണ്ണമാണ് The Healing Knife. (10.34 mts)
അതില്‍ നാസാസന്ധാനപരമായ ഒരു ശസ്ത്രക്രിയയെയാണ് വർണ്ണിയ്ക്കുന്നത്. മൂക്കിന്റെ ഒരു ശസ്ത്രക്രിയ. ടിപ്പുവിന്റെ കാലത്ത് ഇന്ത്യയിലെ ആയുർവേദ ഭിഷ്വഗരന്മാർ ചെയ്ത ഒരു ശസ്ത്രക്രിയയാ. അത് കണ്ട് പഠിച്ച് കഴിഞ്ഞിട്ടാണ് ഈസ്റ്റ് ഇന്ത്യ കമ്പനി അത് വിദേശത്ത് വികസിപ്പിച്ചതെന്നും, അതു വരെ അവർക്ക് അറിയില്ലായിരുന്നു എന്നും, ഇന്ത്യയിൽ നിന്നാണ് അത് പഠിച്ചെടുത്ത് കൊണ്ടുപോയത് എന്നും, ജോർജ്ജ് സാവേ രേഖപ്പെടുത്തിയിട്ടുണ്ട്. കഷായവും ലേഹ്യവും ഘൃതവും ഒക്കെ ഉണ്ടാക്കി കൊടുക്കുകയും, ചെടി പിഴിഞ്ഞ് നീരു കൊടുക്കുകയും ഒക്കെ ചെയ്യുന്ന ആയുർവേദത്തിന് ഇത്രയും വികസിച്ച ഒരു സാധനമുണ്ടെന്ന് ആധുനിക പഠിതാക്കൾ വിശ്വസിയ്ക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പ്രാചീനര്‍ ശ്രുശ്രുതൻ സർജനായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. എത്ര ആഴമുണ്ട് ആ സത്യത്തിന് എന്ന് വലിയ നിശ്ചയം ഒന്നുമില്ലെങ്കിലും, ഒരാചാരം പോലെ കേട്ടു പോന്നിട്ടുണ്ട്.
കോശ വിഭ്രമങ്ങൾ ഉണ്ടാക്കുന്ന വിദ്യാഭ്യാസം
ആധുനികർ ഇതെല്ലാം പടഞ്ഞാറൻ നാട്ടിൽ നിന്ന് കോപ്പിയടിച്ച് ഇവിടെ വന്നതാണെന്നും, സംസ്കൃതം അറിയാവുന്നവർ reverse engineering-ലൂടെ ഇത് സംസ്കൃതത്തിൽ എഴുതി ഒപ്പിച്ചതാണെന്നുമാണ് നിങ്ങളുടെ യൂണിവേഴ്സിറ്റികളിലെ വില്ലാളി വീരന്മാർ പഠിപ്പിയ്ക്കുന്നത്. പാശ്ചാത്യനായ കള്ളന് കഞ്ഞിവച്ച് കൊടുത്തവർ. ആയുർവേദ text-ൽ തന്നെയല്ല. എല്ലാ ടെക്സ്റ്റിലും ഹിസ്റ്ററി എന്ന് പറഞ്ഞ് ഓരോന്നിന്റെയും പഠിപ്പിയ്ക്കുമ്പോൾ The History of Engineering, The History of Modern Medicine …ങ്ഹ്…. എന്നു പറഞ്ഞ് ഹിസ്റ്ററി പഠിപ്പിയ്ക്കാനുള്ള ഒരു chapter-ല്‍ ഇന്ത്യയിൽ ഉണ്ടെന്നു പറയുന്നത് എല്ലാം reverse engineering-ലുടെയാണെന്ന് ശക്തമായി പഠിപ്പിയ്ക്കുന്നുണ്ട്. അവർക്കൊക്കെയാണ് നാലും അഞ്ചും PhDയും ഉള്ളത്. ശക്തമായ പ്രചരണമല്ല…വിദ്യാർത്ഥികളെ പഠിപ്പിയ്ക്കുകയാണ്. അത് പ്രചരണമല്ല. അങ്ങിനെ പഠിപ്പിച്ച് കഴിഞ്ഞാൽ …(ആരോ പറയുന്നു…)…അല്ല അങ്ങിനെ പഠിപ്പിച്ചുകഴിഞ്ഞാൽ അവൻ ഉണ്ടായ ബിജത്തോട് നിന്ദയുണ്ടാകും. അത് കോശ വിഭ്രമങ്ങൾക്ക് കാരണമാകും. അവ രോഗങ്ങൾക്ക് കാരണമാവും. തദ്വാരാ പ്രകൃത്യാ ജീവൻ തുടിയ്ക്കുന്ന പ്രകൃതിയുടെ സ്വഭാവം മാറ്റിയെടുക്കാൻ കഴിയും. ഇന്ത്യയിലെ….. (13.28 mts/ 33.04 mts )
സനാതനമായ ഒരു പ്രകൃതി വഴി
പോർട്ടുഗീസുകാർ എത്തിയ കാലം മുതൽ ഈ മണ്ണിൽ വിതച്ചിട്ടുള്ള രോഗത്തിന്റെ വിത്തുകൾ ഒന്നും ഇവിടുത്തെ ജനസംഖ്യയെ ബാധിയ്ക്കുവാനോ, ഇവിടുത്തെ ജീവന്റെ തുടിപ്പിനെ ബാധിയ്ക്കുവാനോ ഇടയാക്കാതെ, യാതൊരു ശ്രമവും ഭരണാധികാരികളിൽ നിന്ന് ഇല്ലാതെ, പ്രകൃത്യാ കടന്നു പോന്നു എന്നുള്ളതുകൊണ്ടാണ് പ്രാചീനൻ ഇതിന് സനാതനമായ ഒരു പ്രകൃതി വഴിയുണ്ടെന്ന് പറഞ്ഞത്. അവിടെ സനാതനമായി നില്ക്കുന്ന കുറെ ബിംബങ്ങൾ ഉണ്ട്. അത് മതം അല്ല. അതിൽ ഒന്നാണ് സൂര്യൻ. 365 ദിവസവും സൂര്യനെ കാണുന്ന രാജ്യങ്ങളിൽ ഒന്നും വൈറസുകൾക്കും അമീബകൾക്കും പരമ്പരകൾ സൃഷ്ടിച്ച് അമിനോ അമ്ലങ്ങൾ മാറി ജീവശരീരത്തിനുള്ളിൽ ആക്രമണം നടത്താൻ ആവില്ല. കുറച്ചു മണിക്കൂർ നേരത്തേയ്ക്ക് കാശ് മേടിച്ച് പോകാം.
ജൈവയുദ്ധം : അതിന്റെ വിവിധ വശങ്ങൾ
ആദ്യം ഈ രാജ്യത്ത് പാശ്ചാത്യൻ വിഹ്വലത വിതച്ചത് പറങ്കിപ്പുണ്ണും കൊണ്ടാണ്. ഗൊണേറിയയുടേയും സിഫിലിസ്സിന്റേയും രംഗപ്രവേശം ഈ രാജ്യത്തെ മുഴുവൻ തകർത്തെറിയും എന്നു വിചാരിച്ചത്, വളരെ ക്ഷുദ്രമായ ഒരു white discharge ആയി ചുരുങ്ങി മാറുന്ന ചരിത്രമാണ് വൈദ്യശാസ്ത്രത്തിൽ നാം കണ്ടത്. യാതൊന്നും ചെയ്യാതെ. കാലണയുടെ മരുന്നില്ലാതെ. അവിടം മുതല്‍ തുടങ്ങിയതാണ് വികസിത രാജ്യങ്ങൾ എന്ന് നിങ്ങൾ വിളിയ്ക്കുന്ന രാജ്യങ്ങളുമായുള്ള ജൈവയുദ്ധം. യുദ്ധത്തിന് പല ചരിത്ര മേഖലകൾ ഉണ്ട്. അതിൽ ഏറ്റവും ഗൂഢവും ഏറ്റവും ശക്തവുമായ യുദ്ധം ജൈവയുദ്ധമാണ്. സ്വന്തം രാജ്യങ്ങളിൽ പ്രയോഗിയ്ക്കാത്ത വളവും വിഷവും അന്യരാജ്യങ്ങളിൽ പ്രയോഗിച്ച് മണ്ണിന്റെ സ്വഭാവത്തെയും സസ്യജനുസ്സുകളെയും മാറ്റിമറിയ്ക്കുക. അവർ കൊണ്ട് വിതച്ച വിഷങ്ങൾ ഏറ്റുവാങ്ങിയ ഒരു സസ്യവും കൊണ്ടു പോലും ആ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്ന് നിയമം ഉണ്ടാക്കുക. അവിടെനിന്നുള്ളതായ സസ്യങ്ങൾ നിങ്ങൾക്കു കൊണ്ടുപോകാം ….നിങ്ങളുടെ രാജ്യത്തേയ്ക്ക് സസ്യജനിസ്സുകളുടെ ആവാസ ഭൂമിയെ മാറ്റി മറിയ്ക്കാൻ എന്നു നിയമം ഉണ്ടാക്കുക. (16.27 mts )
ഞാൻ പറയുമ്പോൾ നിങ്ങൾ ഒരു കെട്ടുകഥ കേൾക്കുന്ന ലാഘവത്തോടെ ഇരിയ്ക്കുന്നു. നിങ്ങളിൽ ആരെങ്കിലും ഒരാൾ അമേരിയ്ക്കയ്ക്കു പോകുമ്പോൾ ഒരു ചെടി കൈയ്യിൽ എടുക്കുക. കൊണ്ടുപോവാൻ പറ്റില്ല. ഇംഗ്ലണ്ടിലേയ്ക്കു പോകുമ്പോൾ എടുക്കുക. കൊണ്ടുപോവാൻ പറ്റില്ല. ഞാനീ കൊണ്ടുപോകുന്ന സാധനം ഇവിടെ നിന്നുള്ള ഒരു തുമ്പയാണ്. എനിയ്ക്കവിടെ ഓണത്തിന് ഒന്ന് ആഘോഷിയ്ക്കാൻ വയ്ക്കാനാണെന്ന് പറഞ്ഞാൽ കൊണ്ടുപോവാൻ പറ്റില്ല. ഞാൻ നുണ പറയുകയാണെന്ന് തോന്നുന്നില്ലേ. പറ്റില്ല. Why ? അവിടൊരു ചെടി ഇവിടുന്ന് ചെന്നാൽ അവിടുത്തെ ചെടികളുടെ ആവാസ വ്യവസ്ഥ മാറും. ആഗോളീകരണം ഒക്കെ വേറെ. നിങ്ങളുടെ രാജ്യത്തുള്ളതൊന്നും അങ്ങോട്ട് കൊണ്ടുപോവാൻ പറ്റില്ല.
– The Kerala Livestock Improvement Act, 1961
നിങ്ങളുടെ live stock-ല്‍, കേരളത്തിന്റെ live stock-ല്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. ഒരു നാടൻ കുട്ടനെയും വളർത്തിക്കൂടാ. എന്നു പറഞ്ഞാൽ മനസ്സിലായോ എന്നറിയില്ല. മൂരിയെ വളർത്താൻ പറ്റില്ലെന്ന്, നിങ്ങടെ നാടൻ ഭാഷയില്‍. ഇപ്പഴാ പിടികിട്ടിയത് അല്ലേ…. ഇവിടെ കുട്ടൻ എന്നു പറയും… അങ്ങിനെ അല്ലേ….നിയമപരമായി സമ്മതിക്കില്ല. സ്പെഷ്യൽ sanction കേന്ദ്രത്തിൽ നിന്നു വാങ്ങിച്ചിട്ട് വേണം വളർത്തുകയാണെങ്കിൽ വളർത്താൻ. അത് കേന്ദ്രത്തിന്റെ live stock-ൽ വേറൊരു നിയമം ഉള്ളത് ഉപയോഗിച്ച് വേണമെങ്കില്‍ നിങ്ങളുടെ ആചാര ഉപചാരമായിട്ട് (word not clear) വളർത്താം. അത് നിയമമായിട്ട് പാസ്സാക്കിയിട്ടുണ്ട്. പിന്നെ ഇവിടുത്തെ ചില സമുദായങ്ങള്‍ അതിനെക്കൊണ്ട് ജീവിയ്ക്കുന്നതുകൊണ്ട് പെട്ടെന്ന് കേറി കൊല്ലരുതെന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഒരു സമരമായി ഇളകരുത്. പതുക്കെ പതുക്കെയാണ്….. അവരുടെ തൊഴിൽ തീരുമ്പോൾ…. അവരുടെ കുട്ടികൾ പഠിച്ചു വരുമ്പോഴേയ്ക്ക് automatic ആയിട്ട് ഈ നിയമം അവിടെ കിടക്കുന്നത് enforce ചെയ്താൽ മതി. നാടൻ കുട്ടന്മാരെ വളർത്താൻ പാടില്ല…. (ആരോ ചോദിയ്ക്കുന്നു….)

-ആവാസ വ്യവസ്ഥയുടെ അട്ടിമറി
അതായത് നാടൻ പശുവിന് നാടൻ കുട്ടനിൽ നിന്ന് കുട്ടിയുണ്ടാവാൻ പാടില്ല. കൃത്രിമ ബീജസങ്കലനത്തിലൂടെ മാത്രമേ പറ്റൂ. അത് ഇവിടുത്തെ ബയോളജിസ്റ്റുകൾ, ഇവിടുത്തെ zoologist-കൾ ഇവിടുത്തെ ജീവിയുടെ ആവാസ വ്യവസ്ഥ മാറുന്നു എന്ന് കാണാതിരിയ്ക്കുമ്പോൾ, വിദേശത്ത് ഇതുപോലുള്ള കൃത്രിമമായതൊന്നും സമ്മതിയ്ക്കുന്നുമില്ല. (ആരോ പറയുന്നു…..) …അത് കൃത്യമായ നിരീക്ഷണത്തിനു ശേഷമാ. അതിന്റെ ആവാസ വ്യവസ്ഥ അവിടെ ഉണ്ടാക്കിയിട്ടാ കൊണ്ടുപോകുന്നത്. അല്ലാതെ അവിടുത്തെ ഭൂമിയിലേയ്ക്ക് കൊണ്ടങ്ങ് വിതയ്ക്കുകയല്ല. ഒരു സസ്യ സമൂഹം എന്നു പറയുന്നത് കൃത്രിമമായ ഒരു ശാസ്ത്രലോകമല്ല. നിയതമായ ഒരു പ്രകൃതിയുടെ പാരമ്പര്യ ലോകമാണ്. ആ പാരമ്പര്യത്തിനകത്തേയ്ക്ക് ഒരു വിദേശിയായ ജനിസ്സ് കയറി വന്നാൽ, ആ പാരമ്പര്യ ജനിസ്സുകളിൽ സംപ്രേഷണം ചെയ്യുന്ന അറിവുകൊണ്ട് ഒട്ടുവളരെ മാരക പ്രതിഭാസങ്ങൾ ഉണ്ടാവും. ഇതിനെ തുരത്തുന്നതിന് ആ സമയത്ത് തങ്ങളുടെ ശരീരത്തിൽ നിന്ന് പുറപ്പെടുവിയ്ക്കുന്ന വിഷങ്ങൾ ഉണ്ടാവും പ്രകൃതിയിലേയ്ക്ക്. ഇതിനെ തുരത്താൻ വരുന്ന ശരീരത്തിൽ നിന്നുണ്ടാവുന്ന വിഷങ്ങളെക്കാൾ ഏറെ, അത് ഇതിനോട് മല്ലടിയ്ക്കാൻ തുടങ്ങുന്ന വേളയിൽ പതുക്കെ പതുക്കെ സമരസപ്പെടുമ്പോൾ അതിന്റെ ആവാസ വ്യവസ്ഥ ആകെ മാറും. കാലാന്തരത്തിൽ പല ജനിസ്സുകളും പിൻവാങ്ങും. ജീവശാസ്ത്ര മേഘലയിലെ അതീവ രഹസ്യമടങ്ങുന്ന ഒരു യുദ്ധത്തിന്റെ തന്ത്രമാണ് അത്.

വളരെയേറെ ജനുസ്സുകൾ ഉള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾ, അവരുടെ രാജ്യത്തെ പണം മുടക്കി, അവരുടെ യൂണിവേഴ്സിറ്റികളിൽ നിന്ന് ഗവേഷണം ചെയ്ത്, അവരുടെ പ്രൊഫസറുന്മാരിലൂടെ ഈ യാഥാർത്ഥ്യങ്ങളെ കൊടുത്താണ് അന്യ രാജ്യങ്ങളുടെ പൈതൃകത്തിന് സംഭാവനകൾ ഉണ്ടാക്കുന്നത്. അവിടുത്തെ പണം ചിലവഴിയ്ക്കാതെ, അവിടുത്തെ ബൗദ്ധികത ഉപയോഗിയ്ക്കാതെ, അവിടുത്തെ സാഹചര്യങ്ങൾ ഒന്നും ചിലവഴിയ്ക്കാതെ ഇതിൽ (words not clear) നേടിയെടുക്കുവാനും പൈതൃക വികാസം സാധിപ്പിയ്ക്കുവാനും കഴിയുന്നു എന്നുള്ളതാണ് പാശ്ചാത്യന്റെ പൈതൃകത്തിന്റെ പ്രത്യേകത. അതുകൊണ്ടാണ് ഞാനാ പദം ഉപയോഗിച്ചത് ഒരു സ്തേയ പൈതൃകം മാത്രമേ പാശ്ചാത്യന്‍ ഉള്ളൂ. അതിനുള്ള സംഭാവനയ്ക്കാണ് തന്തയും തള്ളയും എല്ലുമുറിയെ പണിയെടുക്കുമ്പോൾ ആ കാശും ചിലവാക്കി ഈ പഠിയ്ക്കാനും കോട്ടും കളസവും ഇട്ട് ഈ പോകാനും ഒരുങ്ങി ഇറങ്ങുന്നത്. അല്ലാതെ ഈ നാട്ടിലെ ഒരു പാവപ്പെട്ടവനും ഗുണം ചെയ്യാനല്ല. (21.37 mts) അവന്റെ ഭാഷയിൽ നിങ്ങള്‍ സംസാരിയ്ക്കുകയും ഇല്ല. അവന്റെ ഭാഷയിൽ സംസാരിയ്ക്കാതെ, അവന്റെ വേഷത്തോട് ചേരാതെ, അവന്റെ ഗന്ധം ഇഷ്ടപ്പെടാതെ നിങ്ങളിൽ നിന്ന് ഈ നാടിന് പുണ്യം കിട്ടുമെന്ന് വിചാരിക്കുന്നു എങ്കിൽ അവൻ വിഢ്ഢിയായിരിയ്ക്കണം. കുറച്ചുകൂടി അപകടം പിടിച്ച മേഖലയിലാണ് പതുക്കെ എത്തിയത്.
നിങ്ങള്‍ സംവദിയ്ക്കുന്നതും നിങ്ങള്‍ എഴുതുന്നതും നിങ്ങള്‍ ആശയവിനിമയം നടത്തുന്നതും ഒന്നും അവനോടല്ല. അവന്റെ പൈതൃകം ഉള്ള നിങ്ങളുടെ പൈതൃക ഭാഷയെ മൊഴിമാറ്റം ചെയ്ത് പൈതൃകം ഉണ്ടാക്കി കൊടുക്കുന്നത് വിദേശങ്ങൾക്കാണ്. അതിന്റെ അഭിമാനമാ നിങ്ങളുടെ മുഖത്തുള്ള അഭിമാനം മുഴുവൻ. ലജ്ജയുണ്ടാകേണ്ടിടത്ത് നിങ്ങൾക്ക് അഭിമാനം ഉണ്ടാകുന്നു എന്നത് അത്ഭുതകരമാണ്.

ലബോറട്ടറികൾ : സത്യസങ്കല്പമില്ലാത്ത ഇടങ്ങൾ
സത്യസങ്കല്പങ്ങളുള്ള ഒരു ഗവേഷണവും ലാബറട്ടറിയിൽ നടക്കുകില്ല. കാരണം എല്ലാ ലാബറട്ടറികളും കൃത്രിമത്വം ഉള്ളതാണ്. പരിമിതികൾ ഉള്ളതാണ്. പരിമിതികൾക്കകത്തുനിന്നു നടത്തുന്ന പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും പ്രായോഗികത ഉണ്ടാവില്ല. പ്രായോഗികതയുള്ള പരീക്ഷണങ്ങൾ ജനിതകത്തിൽ കിടക്കുന്നവർ, പാരമ്പര്യങ്ങളിലെ അറിവുകളെയാണ് പരീക്ഷണശാലകളിൽ പരീക്ഷിയ്ക്കുന്നത് എങ്കിൽ, അതിന്റെ ലാഞ്ചനയുള്ള സത്യങ്ങൾ കണ്ടെത്തുമ്പോൾ, അവ പൂർണ്ണ സത്യങ്ങൾ എന്ന്, ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യും. അവയെ പാശ്ചാത്യ ലോകങ്ങളിലേയ്ക്ക് മൊഴിമാറ്റിക്കൊടുക്കുമ്പോൾ അതു മുഴുവൻ അവരുടെ പൈതൃകത്തിന്റെ സ്വത്തായി ശാസ്ത്രത്തിൽ സംഭാവനകളായി രേഖപ്പെടുത്തും…. അവരുടെ പേരിൽ. ഇതിന് ലോകമെമ്പാടും തങ്ങളുടെ ഭാഷയും വ്യാകരണവും തങ്ങളുടെ സംസ്കൃതിയും എത്തിയ്ക്കുവാൻ കഴിഞ്ഞ ഒരു ചെറിയ രാജ്യം, ഈ കൃത്രിമത്വം കൊണ്ട് നേടിയെടുത്തത് ചില്ലറയൊന്നുമല്ല.
-അക്കാദമിക്ക് ഗവേഷണങ്ങളെ വിമർശിക്കുന്നു
ലോകത്തിലുള്ള വിപുലമായ സംസ്കാരങ്ങളുടെ പൈതൃകത്തെ മുഴുവൻ വിലയ്ക്കു വാങ്ങിയ്ക്കുവാനും, അതിന്റെ അഭിമാനം നിലനിർത്തുവാനും, അതിന്റെ സ്തുതിപാഠകന്മാരെ എല്ലായിടത്തും നിയമിയ്ക്കുവാനും, അല്ലാത്തതിനെ എല്ലാം അതാതു സ്ഥലങ്ങളിൽ നിന്നുകൊണ്ട് അവരെക്കൊണ്ട് നിന്ദിപ്പിയ്ക്കുവാനും കഴിഞ്ഞത് ചെറിയ കാര്യമൊന്നുമല്ല. നിങ്ങളുടെ ബൗദ്ധിക ചേതന നൂറ് ശതമാനവും ആ അടിമത്വത്തിലാണ്. അങ്ങിനെ പഠിച്ചു നോക്ക്… അന്നേരം മനസ്സിലാകും. ഗവേഷണങ്ങളുടെ നില എവിടെയാണ്.
ഇന്ത്യയുടെ ദാരിദ്ര്യം….
അപ്പോൾ ഒന്ന്, അവിടുത്തെ സംസ്കൃതിയില്‍ നഷ്ടാവശിഷ്ടങ്ങൾ പൈതൃകമായുള്ളത് എത്ര. ആ വഴിയ്ക്കുള്ള സംഭാവനകൾ ഓരോ ശാസ്ത്രശാഖയിലും പ്രത്യേകിച്ച് എത്ര. അതിന്റെ പ്രാചീനത എന്നുവരെ. ഇത്രയും അന്വേഷിച്ച് നോക്കുമ്പോഴാണ് മനോദാരിദ്ര്യവും ബൗദ്ധിക ദാരിദ്ര്യവും എതൊക്കെ രാജ്യത്തിന് ഇണങ്ങുമെന്ന് അറിയുക. ഭൗതിക ദാരിദ്ര്യം നമ്മൾ ആദ്യം കണ്ടു. ഭൗതികയുള്ള ഒരു രാജ്യത്തെ തേടിയുള്ള യാത്രയിലായിരുന്നു അവർ. പതിന്നാലാം നൂറ്റാണ്ട് മുഴുവൻ. അത് ഒരു ശതമാനവും മറ്റൊന്നിനും വേണ്ടിയല്ല വന്നത്. ഒരു ഭാഗത്ത് നിങ്ങളെ ചരിത്രകാരന്മാർ പഠിപ്പിയ്ക്കുന്നു ഇന്ത്യ ദരിദ്രമാണ്. മറു ഭാഗത്ത് പഠിപ്പിയ്ക്കുന്നു ഇന്ത്യയിലെ എണ്ണമറ്റ വിഭവങ്ങൾ ചൂണ്ടാനാണ് പോർട്ടുഗലും, ഫ്രാൻസും, ബ്രിട്ടനും ഇന്ത്യ തേടി എത്തിയതെന്ന്. ഇത് രണ്ടും ഒരുമിച്ച് പറയുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്ന നിങ്ങളുടെ ബുദ്ധി പോലും ഭ്രമത്തിൽ പെട്ടിട്ടുണ്ട്. ആരോട് നിങ്ങള്‍ പോയി ചോദിച്ചോ….. ഇത് രണ്ടും ഒരുപോലെ പറയും.
രണ്ടാം ഭാഗം എടുത്തോളൂ. ഇന്ത്യയിലേയ്ക്ക് വന്ന എണ്ണമറ്റ സഞ്ചാരികൾ, അവരിൽ പലരും എത്തിയത് സമ്പത്തിനല്ല. Taxonomy എന്നൊരു ശാസ്ത്ര ശാഖ. (26.37 mts) സസ്യങ്ങളുടെ വർഗ്ഗീകരണമെന്നത് പാശ്ചാത്യൻ എന്നാണ് രൂപപ്പെടുത്തിയത് എന്നു കണ്ടു. സസ്യങ്ങൾക്ക് ജീവനുണ്ട് എന്ന് ആദ്യം കണ്ടുപിടിച്ചത് ജഗദീശ് ചന്ദ്രബോസാണെന്നും, ഒക്കെ ശാസ്ത്രലോകം അംഗീകരിച്ചത് ഏത് നൂറ്റാണ്ടിലാണെന്ന് ഓർക്കുക. ഏതാണ്ട് ഓർമ്മയുണ്ടാവും. രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പാണ്.
സസ്യ സംബന്ധിയായ നിഘണ്ടുക്കൾ (Plant Dictionary)
എന്നാൽ, ധ്വന്വന്തരി നിഘണ്ടു, ഭാവപ്രകാശ നിഘണ്ടു, ശാലിഗ്രാമ നിഘണ്ടു, ഇവയൊക്കെ എത്ര പഴയത് ആണെന്ന് നോക്കുക. (27.28 out of 33.04 mts) സസ്യങ്ങളെ വർഗ്ഗീകരിയ്ക്കുകയും, ഇന്ത്യയിലുള്ളവ മാത്രമല്ല, അവയുടെ വർഗ്ഗം …കുടുംബം ….സസ്യത്തിന് ഒരു കുടുംബം ഉണ്ട് എന്ന സങ്കല്പം …. ഇതൊക്കെ ഞാൻ പറഞ്ഞത് reverse engineering ആണെന്ന് കോളേജിൽ പഠിപ്പിച്ച് വഴിതെറ്റിയ്ക്കുന്നത് ഇതൊക്കെയാണ്. അതിനകത്ത് എഴുതിയ സംസ്കൃതത്തിൽ ഇന്ന് എഴുതാൻ അറിയുന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ……. സുശ്രുതവും ചരകവും ഒക്കെ അങ്ങിനെ എഴുതിയതാണെന്നാ പഠിപ്പിച്ചു വയ്ക്കുന്നത്. ഈ നിഘണ്ടുക്കൾ എല്ലാം സസ്യ സംബന്ധികളാണ്. അതിൽ നല്ലൊരു ഭാഗം സസ്യങ്ങളെപ്പറ്റിയാണ്. രോഗങ്ങളെപ്പറ്റിയും ഉണ്ട് അവയിൽ. ഭാവപ്രകാശത്തിലും മറ്റും രോഗങ്ങളെയും അതിന്റെ പ്രതിക്രിയകളെയും ഒക്കെപ്പറ്റി വർണ്ണിയ്ക്കുന്നുണ്ട്. അതിലെ സസ്യ വിഭാഗം എടുത്ത് പഠിയ്ക്കുമ്പോൾ അതിന്റെ കുടുംബം, അതിന്റെ വർഗ്ഗം, അതിന്റെ ഗണം … ഏത് ഗണത്തിൽപ്പെട്ട ഔഷധമാണ് …. അതിന്റെ ഗുണം, ഗണം കൂടാതെ ഗുണം, അതിന്റെ വീര്യം, അതിന്റെ വിപാകം, അതിന്റെ പ്രഭാവം.
-വിപാകം
വിപാകം എന്നു പറഞ്ഞാൽ അത് നമ്മളിൽ ദഹിച്ച് കഴിയുമ്പോഴ് ഉള്ള അതിലെ രസം. സ്വതവേ ഉള്ള രസമായ ഉപ്പ് വിപാകത്തില്‍ മധുരമാവും. ഇതുപോലെ അതിന്റെ വിപാകം ഏതാണ്. ഇവയെല്ലാം സ്പഷ്ടതയാ രേഖപ്പെടുത്തിയ ഈ ഗ്രന്ഥങ്ങൾ, മൊഴിമാറി അവിടെ എത്തിയതിനുശേഷം മാത്രമാണ് അവിടെ ഈ അറിവ് രൂപപ്പെട്ടതെങ്കിൽ, അതിന്റെ പൈതൃകം അവകാശപ്പെടുന്നത് തെറ്റാണ് ….പൈതൃകം മോഷ്ടിച്ചതാണ്. സ്വന്തമല്ല. മോഷ്ടിച്ച ആ പൈതൃകത്തെ ഒറിജിനൽ ആയി ചിത്രീകരിച്ച്, പൈതൃകത്തിന്റേത് അല്ലാത്ത ആ ഭാഷയിൽ എഴുതിയത് പഠിച്ച്, സ്വന്തം പൈതൃകത്തേയും പൈതൃക ഭാഷയേയും നിന്ദിയ്ക്കുവാൻ നിങ്ങൾ കൊള്ളാവുന്നവർ ആയിത്തീർന്നു എങ്കിൽ നിങ്ങൾ എത്ര മഹാന്മാരാണ്. അവിടെയാണ് കള്ളന്റെ ഭാഷയ്ക്ക് സത്യത്തെക്കാൾ മനോഹാരിത ഉണ്ടാകുന്നത്.
കൃത്രിമമായ ഭാഷ
ഒരമ്മ സ്നേഹിയ്ക്കുമ്പോൾ, അതിന്റെ ഭാഷ പ്രകൃത്യാ ഉള്ളതാണ്. ഒരു ഭാഷ ഒരു ഭാര്യ സ്നേഹിയ്ക്കുമ്പോൾ, ഇന്നലെ വരെ അമ്മ സ്നേഹിച്ച ഒരുത്തനെ ഞാൻ സ്നേഹിയ്ക്കുന്നു എന്നു ബോദ്ധ്യപ്പെടുത്തി അമ്മയിൽ നിന്നു അകറ്റാൻ ഉള്ളതായതുകൊണ്ട്, അതിന്റെ ഭാഷയ്ക്ക് കൃത്രിമത്വം ഉണ്ടാകുകയാൽ അവൻ എളുപ്പത്തിൽ വീഴും. കാരണം കൃത്രിമമായ അതിന് ഒരു ലക്ഷ്യമുണ്ട്. മറ്റേത് ഒരു ലക്ഷ്യത്തിനുള്ള സ്നേഹമല്ല. ലക്ഷ്യത്തിന് ഉണ്ടാക്കി പറയുമ്പോൾ, കേൾക്കുന്നവന്റെ മനസ്സിന് അനുസരിച്ച് ഭാഷ മാറ്റി മാറ്റി, അവൻ അറിയാതെ അവനെ കൊണ്ടുപോയി ഉദ്ദേശിയ്ക്കുന്നിടത്ത് ഇടാം. അതുകൊണ്ട് വളരെ ഉറപ്പായിട്ട് കൊണ്ടുപോകാം അത്. (31.22 mts) ഭാഷയുടെ കൃത്രിമ ലാവണ്യം, വച്ച് കെട്ടിയ ആഡംബരം. മൂല്യമുള്ളതിൽ നിന്ന് എന്ത് എടുത്ത്, വളർത്തി വലുതാക്കിയെന്ന് ഭാവിച്ച് അവതരിപ്പിയ്ക്കുന്നുവോ, അത് അടിസ്ഥാനവും മറ്റത് കെട്ടിയതുമാണെന്ന് തോന്നുക. ഇതുകൊണ്ടാണത് സംഭവിയ്ക്കുന്നത്.

(ആരോ ചോദിയ്ക്കുന്നു……. അതിനെന്തെങ്കിലും ചെയ്യാൻ പറ്റുമോ…..)…അതിനെന്തെങ്കിലും…. ഒന്നും ചെയ്യാതെ ഇരിയ്ക്കുക എന്നുള്ളതാണ് നല്ലത്. അതിനൊന്നും ഒന്നും ചെയ്യുക എന്നു പറയുന്നത് നമുക്ക് ഇത് തിരിച്ചു കൊണ്ടുവരാൻ ഒരു കൃത്രിമവും നമ്മള് തിരിച്ച് കാണിയ്ക്കണ്ട ആവശ്യമില്ല. ഇത് തന്നത്താൻ അവൻ പോയി കമിളാൻ സമയമായിട്ടുണ്ട്. ലാഘവത്തോടുകൂടി മോനേ അവിടെ പോയിക്കഴിഞ്ഞാല്‍ കുഴിയിൽ വീഴും. എനിയ്ക്കു കണ്ണില്ലേ…ഞാനൊന്നു നോക്കിയിട്ട് വരട്ടെന്ന് പറഞ്ഞാല്‍ …വീണിട്ട് വരട്ടെ. അതുകൊണ്ടൊന്നും ഈ സംസ്കൃതി അങ്ങ് പോവുകയൊന്നും ഇല്ല. അത് നന്നാക്കാനുമല്ല ഞാനിത് നിങ്ങളോട് പറയുന്നത്. ഇതൊക്കെ അറിഞ്ഞിട്ടുള്ളവർ ഈ രാജ്യത്ത് ഉണ്ട്. എല്ലാം അങ്ങ് കുറ്റിയറ്റ് പോയില്ല …എല്ലാം പൊട്ടന്മാർ ഒന്നും അല്ലാന്നൊന്ന് ബോദ്ധ്യപ്പെടുത്താൻ പറയുന്നതാ. അല്ലാതെ നിങ്ങൾ ഒക്കെ അങ്ങ് നന്നാകണം എന്നോർത്തൊന്നും പറയുന്നതല്ല. നിങ്ങൾക്കു തോന്നിയതു പോലെ പോകാം. അതിന്റെ പുറകെ … അതിന്റെ പുറകെ പോകാം…ഇതിന്റെ പുറകെ … ഇതിന്റെ പുറകെ പോകാം. എനിയ്ക്ക് ഇഷ്ടം നിങ്ങൾ അതിന്റെ പുറകെ പോകുന്നതാ….. കാരണം അപ്പഴാ ഒന്നു ചിരിയ്ക്കാൻ പറ്റുക. (33.04 mts end of clip 9).
video clip no. 10 (33.38 mts)
Audio Clip no 10
ഞാൻ പലപ്പോഴും നോക്കിയിട്ടുണ്ട്. ഈ പാവപ്പെട്ടവന്റെ വീട്ടിലെ പിള്ളേരുടെ കൈയ്യിൽ ചില കളിപ്പാട്ടം കാണും. അതിന് ഒറിജിനാലിറ്റി ഉണ്ടാകും. അത് കൈകാര്യം ചെയ്യാൻ പണക്കാരന്റെ പിള്ളേർക്ക് ആവില്ല. പക്ഷെ അവൻ ചില നേരത്ത് അവന്റെ ഒറിജിനാലിറ്റി കാണിയ്ക്കുമ്പോൾ ഇവന് വല്ലാത്ത ദാഹം തോന്നും അതൊരെണ്ണം വേണമെന്ന്. ഈ ഗേറ്റിന്റെ അവിടെ വരുമ്പോൾ ഈ വലിയ ഗേറ്റ് ആയിരിയ്ക്കും. മകനെ പുറത്തിറങ്ങാതെ ആഢംബരത്തിൽ ഒക്കെ വളർത്തിയ വലിയ വീട്ടിലെ ചെക്കൻ ഈ ഗേറ്റിന്റെ അവിടെപ്പോയി നില്ക്കുമ്പോൾ മറ്റവൻ ഗേറ്റിന്റെ അടുക്കൽ വരും… ഒരുമാതിരി ഭിക്ഷക്കാരന്റെ കൂട്ട് നിക്കറിന്റെ മുൻഭാഗം കീറി അതിന്റെ ഇടേൽ കൂടെ മൂത്രം ഒഴിയ്ക്കുന്നത് എങ്ങിനെയാണെന്ന് ഒക്കെ ഗവേഷണം ചെയ്ത ചെക്കൻ. അവന് ഒറിജിനാലിറ്റി ഉണ്ട്. അവന്റെ ഒറിജിനാലിറ്റി എന്ന് പറഞ്ഞാൽ അത് നൂറ് ശതമാനമാ. കാരണം ഈ ഉടുപ്പ് ഒക്കെ മേടിച്ച് കൊടുത്താല്‍ അവനീ തെരുതെരെ ഇത് ഊരാനും പിടിയ്ക്കാനും ഒന്നും നേരമില്ലാത്തതു കൊണ്ട് അവൻ വളരെ എളുപ്പത്തിൽ ബ്രയിനിൽ കണ്ടുപിടിച്ചതാ…..ഇവിടെ ഒരു ദ്വാരം ഇടുകയാണെങ്കിൽ ഇത് കാര്യം എളുപ്പം നടക്കുമല്ലോ. അത് അവന്റെ ജീവിതത്തിന്റെ അവസാനം വരെ അവന്റെ ബുദ്ധിയെ നേരെ കൊണ്ടുപോവുകയും ചെയ്യും. അവന്റെ തന്തയും തള്ളയും ഒട്ട് ഇത് കീറി എന്നു പറഞ്ഞ് തല്ലുകയുമില്ല. കാരണം ഇവൻ ഇങ്ങിനെ നടന്നൂന്ന് വച്ച് അവർക്ക് വല്യ നാണക്കേട് ഒന്നും ഇല്ല. മറ്റവന്റെ ആണേൽ ആ ബൗദ്ധിക വിലാസം അംഗീകരിയ്ക്കാൻ പറ്റില്ല. കാരണം standard ഉള്ളവര്‍ വന്നിരിയ്ക്കുമ്പോൾ ഇവൻ ഇതിന്റെ ഇടേൽക്കൂടെ …മനസ്സിലായില്ല…. നാടൻ ഭാഷ ഞാൻ പറഞ്ഞോട്ടെ…. നിങ്ങൾക്ക് ഇഷ്ടപ്പെടുമോന്ന് അറിയില്ല. ഈ മക്കളുമൊക്കെ ഇറങ്ങി വന്ന് ഇങ്ങിനെ ഇരിയ്ക്കുന്ന ഇരിപ്പ് കാണുമ്പോൾ ഈ രണ്ടര വയസ്സുള്ള ചെക്കനായാലും ഒരുമാതിരി പ്രായമായ പഠിപ്പുള്ള ഞാൻ തന്നെയാണ് അവിടെ ഇരിയ്ക്കുന്നതെന്ന് ഈ തന്തയ്ക്കും തള്ളയ്ക്കും തോന്നുകയാൽ …കണ്ടില്ലേ വന്നരിയ്ക്കുന്നത് … വേഗം പിടിച്ചോണ്ട് പോ …. എന്നു പറഞ്ഞ് രണ്ട് അടിയൊക്കെ കൊടുത്ത് മാറ്റും നിങ്ങളുടെ സമ്പന്ന വീടുകളിൽ ആണെങ്കിൽ. നിങ്ങളുടെ സ്റ്റാൻഡേർഡിന് അത് ചേരുകയില്ല.
അപ്പോൾ അവൻ ഇനി മുതല്‍ ഒന്നിനും കൊള്ളാത്ത ഒരു മണ്ടൂസായി മാറും. എന്തെങ്കിലും ആവശ്യം വരുമ്പോൾ ഇവന് പ്രതികരിയ്ക്കാൻ ആവില്ല. (2.00 mts out of 33.38 mts) അവസാനം നിങ്ങളീ പഠിപ്പിച്ചത് മാത്രമേ ചെയ്യാവൂ എന്ന മട്ടിൽ ഇവനെ വളർത്തി അവസാനം വല്ല സ്ക്കൂളിലും വച്ച് ഇവന്റെ ഒരു മാല പറിച്ച് പൊട്ടിച്ചാൽ ഒന്നു കരയാൻ പോലും അവൻ പഠിച്ചിട്ടുണ്ടാവില്ല. ഇപ്പോൾ കഴിഞ്ഞ ആഴ്ചേൽ സംഭവിച്ചതാ. പത്രത്തിൽ ഒക്കെ കണ്ടുകാണും. (2.15 mts) ഒരു കുട്ടിയുടെ മാല പൊട്ടിച്ചിട്ട് കൊച്ചിന് എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു മാതിരി മുതിർന്ന കൊച്ചാ. കൊച്ചു കൊച്ചൊന്നുമല്ല. കാരണം ഈ ട്യൂഷനും എല്ലാം കൂടെ പഠിപ്പിച്ച് പഠിപ്പിച്ച് ഈ സമയത്ത് എന്താ ചെയ്യേണ്ടതെന്ന് ബോധത്തിൽ തെളിഞ്ഞില്ല. പൊട്ടിച്ചോണ്ട് പോയിക്കഴിഞ്ഞപ്പം പോയി ഓരോ പുസ്തകം എടുത്ത് നോക്കി ഈ സമയത്ത് ചെയ്യേണ്ടത് എന്താണ്.
അപ്പോൾ ഈ ചെക്കൻ ഗെയിറ്റിങ്കൽ വന്ന് നിന്ന് ഈ കളിപ്പാട്ടം കൊടുക്കും. ഇത് ആകെപ്പാടെ രണ്ട് ആണി വളച്ചതാണ്. അതൊരു പ്രത്യേക ദിശയിൽ ഊരാം. ഇടാം. …..ആ ദിശയിൽ അല്ലാതെ ഊരാനെ പറ്റുകേല. കളിപ്പാട്ടം കണ്ടിട്ടുണ്ടോ എന്നറിയില്ല. ആകെ രണ്ടു കമ്പി ഇങ്ങനെ വളച്ചത് …. അതാണ് കളിപ്പാട്ടം. പക്ഷെ അതിനകത്ത് ഒരു കെണി ഉണ്ട്. അതിലാണ് അവന്റെ ബുദ്ധി വർക്ക് ചെയ്യുന്നത്. അവൻ ഇതും വച്ചുകൊണ്ടാണ് മറ്റവനെ കാണിച്ചു കൊടുക്കുന്നത്. അപ്പം അവന്റെ കൈയ്യിൽ തോക്കുണ്ട്. കുടയുണ്ട്.. അതൊക്കെ വെടിവച്ചാൽ പിന്നെ എല്ലാ തവണയും അതേത്തന്നെ ഞെക്കിയാൽ മതി. അതിനകത്ത് കെണി ഒന്നും ഇല്ല. അതിനകത്ത് ഇവന്റെ ബുദ്ധി പ്രവർത്തിയ്ക്കാനുമില്ല. ഇനി ബുദ്ധി പ്രവർത്തിക്കണമെങ്കിൽ ഒന്നേ ചെയ്യാനുള്ളൂ…. ഇത് കൊണ്ടെവച്ച് കല്ലേൽ വച്ച് കല്ല് കൊണ്ട് ഇടിച്ച് പൊട്ടിയ്ക്കുക. വേറെ ഒരെണ്ണം മേടിപ്പിയ്ക്കുക. ഇതിനു മാത്രമേ ഇവന്റെ ബുദ്ധി പ്രവർത്തിയ്ക്കുകയുള്ളൂ. പക്ഷെ ദൈവാധീനത്തിന് അങ്ങിനെ ചെയ്തു കഴിഞ്ഞാൽ അടി രണ്ടെണ്ണം കിട്ടുകയും ചെയ്യും ..കാരണം ഇത് ഷോകേസിൽ വയ്ക്കാൻ വേണ്ടി മേടിച്ചുകൊണ്ട് വന്നിരിയ്ക്കുന്നതാ….. പിന്നെ പ്രായമാകുമ്പോൾ തന്തയുടെ നെഞ്ചിലേയ്ക്ക് നിറയൊഴിയ്ക്കാൻ പഠിയ്ക്കാൻ വേണ്ടിയുള്ള സൂചന നല്കുന്നതുമാണ്. അങ്ങിനെ വളർത്തിക്കൊണ്ടു വരുമ്പോഴാണ് ഈ പടിയ്ക്കലുള്ള കൊച്ചന്റെ കൂടെ ഈ പോയാ ഗേറ്റിങ്കൽ നില്‍ക്കുന്നത്. അപ്പോൾ ഇവനീ കളിപ്പാട്ടം കാണിയ്ക്കും. ഇത് കാണിച്ച് കഴിയുമ്പോൾ, ഇവന് ആഗ്രഹം വരും അത് വേണമെന്ന്. അപ്പോൾ ഇവനീ തോക്ക്….മറ്റേതും ഒക്കെ എടുത്ത് കൊച്ചന് കൊടുക്കാൻ തുടങ്ങും. അവന് അതൊന്നും മേടിച്ചിട്ട് തിരിച്ച് ഈ സാധനം കൊടുക്കുകേല. അവൻ കൊടുക്കാതെ പോയിക്കഴിയുമ്പോഴേയ്ക്ക് ഇവൻ വീട്ടിൽ വന്നു കിടന്ന് കരച്ചിൽ തുടങ്ങും. തന്തയും തള്ളയും ഈ കളിപ്പാട്ടം കണ്ടിട്ടും ഉണ്ടാവില്ല. അവസാനം ഈ തന്ത പറഞ്ഞു കൊടുക്കും… എടാ അത് നമ്മുടെ ഈ കളിപ്പാട്ടത്തീന്ന് അവൻ മോഷ്ടിച്ച് ഉണ്ടാക്കിയതാണ്. അതുപോലെ ഒരെണ്ണം നിനക്ക് തരാം ….. എന്നു പറഞ്ഞ് വേറൊരു കുന്ത്രാണ്ടം മേടിച്ച് കൊടുക്കും ….പക്ഷെ അതിലും ഇവന്റെ ബുദ്ധി ശമിയ്ക്കില്ല. അപ്പോഴൊക്കെ അവനാ വേലിപ്പുറത്ത് ഉണ്ടാവും. എത്തിനോക്കിക്കൊണ്ട് … ഈ വീട്ടിൽ നടക്കുന്ന കാര്യം ഒക്കെ കണ്ട്. എന്നു പറഞ്ഞതു പോലെ ബുദ്ധിയ്ക്ക് രസം നല്കുന്ന ഒരു കളിപ്പാട്ടം മതിയാകും മാനവ ജീവിതത്തെ തൊലയ്ക്കാൻ. അങ്ങിനെ ഒരു ദിനം വരുമ്പോൾ നിങ്ങൾ ഇതൊക്കെ പഠിച്ചാൽ മതി. അതുവരെ നിങ്ങൾ ഇതൊക്കെ ചുമക്കണം. അതുവരെ ഈ അന്യഭാഷയിൽ തന്നെ നിങ്ങൾ പഠിയ്ക്കണം. ഒടുവിൽ ഒരു ദിവസം ഒന്നിനും നിങ്ങൾ കൊള്ളില്ല എന്ന് തിരിച്ചറിയുമ്പോൾ ഒരു പുതിയ ജന്മത്തിന് നിങ്ങൾ കേഴും. അന്ന് ശുദ്ധീകരിച്ച് ജനിച്ചിട്ട് ഇതൊക്കെ പഠിച്ചാൽ മതി. ഇതിന്റെ പാരമ്പര്യം ഒന്നും ഇവിടുന്ന് നഷ്ടപ്പെടുകേല. അത് എന്നും ഈ രാജ്യത്ത് ഉണ്ടാകും. അത് ഈ മണ്ണിലേ ഉണ്ടാവുകയുള്ളൂ. ഇത് വിത്തറ്റൊന്നും പോവില്ല. ഇത് നല്ല അടിത്തറയില്‍, നല്ല പാരമ്പര്യത്തില്‍ ഉറച്ചതാണ് ഈ സാധനം. അതുകൊണ്ട് ഇത് എന്നും അറിയാവുന്നവർ ഉണ്ടാകും, എന്നും പഠിപ്പിയ്ക്കാൻ ആളുണ്ടാവും, എന്നും പഠിയ്ക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ ഇത് നിങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിൽ ഉണ്ടാവില്ല. (5.36 mts / 33.38 mts)
ഗുരുകുല വിദ്യാഭ്യാസം ഔപചാരികമല്ല …
അനൗപചാരികമായി ഇത് മതങ്ങൾ പഠിപ്പിയ്ക്കുകയും ഇല്ല. അവരുടെ ലക്ഷ്യം വേറെയാണ്. ഇതിന്റെ ഒരു പരമ്പര വേറിട്ട് ഉണ്ടാവും. അതുകൊണ്ട് ഉടനെ പോയി അവരോട് മല്ലടിയ്ക്കാനൊന്നും പോകണ്ട. കുറച്ചുകൂടെ പോട്ടെ. പിള്ളേരല്ലേ ….പുണ്ണാക്കല്ലേ എന്നുള്ള മട്ടിൽ എടുത്താൽ മതി. ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം എന്നൊന്നുതന്നെ ഉണ്ടായിരുന്നു എന്ന് എനിയ്ക്ക് വിശ്വാസമില്ല. ഗുരുകുല വിദ്യാഭ്യാസം ഒരു ഔപചാരിക വിദ്യാഭ്യാസം അല്ല. എല്ലാവർക്കും ഒരുപോലെ എന്നൊരു വിദ്യാഭ്യാസം ഈ സങ്കല്പത്തിൽ ഉണ്ടായിരുന്നില്ല. പാരമ്പര്യ നിഷ്ഠമായ ഒരു പഠത്തിന് മാത്രമേ വിദ്യാഭ്യാസമെന്ന് പേരുള്ളൂ എന്നുള്ളതാ വസ്തുത. പാരമ്പര്യ നിഷ്ഠം എന്നത് അടി വരച്ചാ പറഞ്ഞെ. അത് കുറച്ചുകൂടെ നമ്മള് പഠിയ്ക്കണം. നമുക്ക് അതിലേയ്ക്ക് വരാം. ആ ചോദ്യം എനിയ്ക്ക് ഇഷ്ടമായിട്ടുണ്ട്. അതിലേയ്ക്ക് അല്പം കൂടെ വരാം. അതിന് ഒരല്പം കൂടെ ചരിത്രവും സംസ്കാരവും നമ്മള് ചേർത്ത് പഠിയ്ക്കണം. സമയം ആയില്ല. അപ്പോൾ നമ്മള് പറഞ്ഞ ആ ഒരു ഉദാഹരണം അങ്ങ് തീർന്നോട്ടെ. എന്നിട്ട് അതിലേയ്ക്ക് പോകാം.
അപ്പോൾ ബൗദ്ധികമായി, മാനസികമായി, സാംസ്കാരികമായി, ഭൗതികമായി….. ദരിദ്രമല്ല. എന്നിട്ടും നിങ്ങളുടെ ചരിത്രകാരന്മാർ ഇതിനെ ദരിദ്രരാജ്യമെന്ന് നിർണ്ണയിച്ചു. തെറ്റ് മനസ്സിലായോ എന്നറിയില്ല. അതുകൊണ്ട് ചരിത്രം ജീവശാസ്ത്രം ചേർത്ത് വച്ചല്ല പഠിച്ചത്. ചരിത്രം സംസ്കാരത്തെ ചേർത്ത് വച്ചല്ല രൂപാന്തരപ്പെട്ടത്. ചരിത്രം നരവംശശാസ്ത്രത്തെ ചേർത്ത് വച്ചും അല്ല. അതുകൊണ്ട് തന്നെ ചരിത്രത്തിൽ കലർന്നു വന്ന വംശബന്ധുത്വം, അതാണ് പലപ്പോഴും ബന്ധമില്ലാത്തപ്പോൾ മാത്രം സംഭവിയ്ക്കുന്ന ഉദാരതയെ ഹനിച്ചത്. (7.49 mts)
കാശ്മീരി ശൈവ തന്ത്രം – ചരിത്രം വാസനകളുടെ തുടർച്ച
ചരിത്രപുസ്തകം എഴുതുമ്പോൾ എഴുതുന്നവൻ ചില ഭാഗം വരുമ്പോൾ ഉദാസീനനാവും. തെറ്റിദ്ധരിപ്പിയ്ക്കണ്ടിടത്ത്. ചരിത്രമെഴുത്ത് സ്വഭാവമാക്കിയിട്ടുള്ളവരുടെ പുസ്തകങ്ങൾ എടുക്കുമ്പോൾ, അവർ എവിടെയൊക്കെയോ ഉദാസീനമായിട്ടുണ്ടോ അതെല്ലാം അവരുടെ വംശബന്ധം പ്രകടമാക്കുന്നവയാണ്. ചിലടത്തവർ എതിർപ്പുള്ളതിനെ അതിനോട് ചേർക്കാതെ വേഷം മാറ്റി അവതരിപ്പിയ്ക്കും. ഈ പണി എല്ലാം ചെയ്തിട്ടുണ്ട്. ചരിത്രം സംസ്കാരം മതം ഇവയെ അതുകൊണ്ടും സ്വാധീനിയ്ക്കുന്നത് കാശ്മീരി ശൈവ തന്ത്രപ്രകാരം വാസനകളാണ്. ചരിത്രം വാസനകളുടെ തുടർച്ചയാണ്. അതുകൊണ്ട് ഓരോ പാരമ്പര്യത്തിനും വേറിട്ട് വേറിട്ട് ചരിത്രങ്ങൾ ഉണ്ട്.
ചരിത്രത്തിന് രണ്ട് അംശങ്ങൾ : മാറ്റമുള്ളവയും, മാറ്റമില്ലാത്തവയും
ചരിത്രങ്ങളുടെ സമാഹാരം എടുക്കുമ്പോൾ, ശോഷണം സംഭവിയ്ക്കുക അതുകൊണ്ട് തീർച്ചയാണ്. ഒരു രാഷ്ട്രത്തിന്റെ ചരിത്രം എഴുതാൻ ആരെങ്കിലും ഒരുങ്ങുമ്പോഴോ, ഒരു ഗോത്രത്തിന്റെ ചരിത്രം എഴുതാൻ ഒരുങ്ങുമ്പോഴോ, അതിൽ അനേകം വാസനകളുടെ ചരിത്രം കലർന്നു വരും. അതുകൊണ്ട് ചരിത്രത്തിന് രണ്ട് അംശങ്ങൾ ഉണ്ട്. ഒന്ന് മാറ്റം ഉള്ള അംശം. രണ്ട് മാറ്റമില്ലാത്ത അംശം.
-കലയും ശാസ്ത്രവും
മാറ്റമില്ലാത്ത ചരിത്രാംശത്തെ ശാസ്ത്രമെന്നും, മാറ്റമുള്ള ചരിത്രാംശത്തെ കല എന്നും വിളിയ്ക്കും. മാറ്റമില്ലാത്ത ചരിത്രം ശാസ്ത്രം. മാറ്റമുള്ളത് ദൃശ്യങ്ങൾ. മാറ്റമില്ലാത്തത് ദൃക്ക്. കാണുന്നവനെ സംബന്ധിയ്ക്കുന്ന ചരിത്രം മാറ്റമില്ലാത്തതാണ് ലോകത്തെവിടെയും. കാഴ്ചയെ സംബന്ധിയ്ക്കുന്ന ചരിത്രം മാറുന്നതാണ്. കാഴ്ച, ദേശം, കാലം, വ്യക്തി, അത് എങ്ങിനെ വ്യക്തമാകുന്നു എന്നുള്ളത് വ്യക്തി, അഭിവ്യക്തമാകുന്നത് വ്യക്തി, എങ്ങിനെ അത് കാണപ്പെട്ടു എന്നത് …. അഭിവ്യക്തമായി … അതിനെയാ വ്യക്തി എന്നു പറയുന്നത്. വ്യക്തി എന്നു പറയുന്നത് ആളല്ല. (ആരോ ചോദിയ്ക്കുന്നു….) അല്ല.. observer എന്നത് കാഴ്ചക്കാരൻ. അത് അതിന്റെ പൂർണ്ണതയിൽ ഏകമാണ്. കാഴ്ചക്കാരൻ മാറ്റമില്ലാത്തതാണ്. observer.
– അഭിവ്യക്തി
ആ കാഴ്ചക്കാരൻ കാഴ്ചയെ കാണുമ്പോൾ, അത് വ്യക്തമാകുമ്പോൾ, കാണുന്ന അവസ്ഥയിൽ കാഴ്ചയും, കാണുന്നവനും ഒന്നായി ഒരു വ്യക്തി ഉണ്ടാവും. ഒരു അഭിവ്യക്തി. അതിനെ കുറിയ്ക്കുന്ന വിവേകം വേറെയാണ്. ഇത് കാശ്മീരി തന്ത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. (11.09 mts) തന്ത്രാഗമങ്ങളിൽ ഇതിനെ വളരെ കൂടുതൽ പഠിച്ചിട്ടുള്ളത് കാശ്മീരി ശൈവ തന്ത്രങ്ങളാണ്. ഈ രംഗത്തൊക്കെ സംഭാവന കൂടുതൽ അവരുടേതാണ്.
-ദൃക്കിനെ പരിമിതപ്പെടുത്തുന്നു
അഭിവ്യക്തമാകുന്നത് വ്യക്തി. അഭി പരി ഒക്കെ ഉപസർഗ്ഗങ്ങളുമാണ്. അതായത് വ്യക്തിയെ പരിമിതപ്പെടുത്തി കാണിയ്ക്കുന്നത്. ദൃക്കിനെ പരിമിതപ്പെടുത്തി വ്യക്തമാക്കുന്നത്. കേവലമായ ബോധത്തെ വിഷയബോധമാക്കി വ്യക്തമാക്കുന്നത്. നിങ്ങളുടെ അറിവിനെ വിഷയപരമായ അറിവാക്കി വ്യക്തമാക്കുന്നത്.
– കലയും ശാസ്ത്രവും
ബോധം അച്ഛന്റെ സവിധത്തിൽ ഇരിയ്ക്കുമ്പോൾ മകനായി വ്യക്തമാകുന്നത്. അപ്പോൾ അയാളുടെ അഭിവ്യക്തി മകനെന്ന അവസ്ഥയാണ്. അത് വിഷയത്തോട് ചേർന്നിട്ടാ. ഭാര്യ സമീപത്ത് ഉള്ളപ്പോൾ എല്ലാം അയാള്‍ ഭർത്താവാണ്. അത് അഭിവ്യക്തമായി നില്ക്കുമ്പോൾ അമ്മ സൂക്ഷിച്ചു പെരുമാറണം. അമ്മയുടെ അടുക്കൽ ഇരിയ്ക്കുമ്പോൾ മകനാണ്. ഭാര്യ സൂക്ഷിച്ച് പെരുമാറണം. അയാൾ അഭിവ്യക്തമായി വ്യക്തിയായി നില്‍ക്കുകയാണ്. ആ വ്യക്തിയുടെ വിവേകത്തിന് ദേശം, കാലം, ആ വ്യക്തിയുടെ വ്യക്തതയുടെ വിഷയ പരിച്ഛിന്നത, വസ്തു പരിച്ഛിന്നത : ഈ മൂന്ന് പരിച്ഛിന്നതയിൽ അയാള്‍ ഒതുങ്ങിയാ നിയ്ക്കുന്നത്. ഇതില്‍ അഭിവ്യക്തമാകുന്ന ചരിത്രം, അതിനെ അവർ കലയെന്നും, അതിനു മുമ്പുള്ള കേവലതയെ അവർ ശാസ്ത്രം എന്നും വിളിച്ചു.
ഭാരതീയ ദർശന ശാസ്ത്രങ്ങളും ഭൗതിക ശാസ്ത്രങ്ങളും(കല)
ഭാരതീയ ദർശന ശാസ്ത്രങ്ങൾ മുഴുവൻ ശാസ്ത്രം എന്ന് അറിയപ്പെടുമ്പോൾ, ഭാരതീയർ ഗണിതശാസ്ത്രത്തെയും ഊർജ്ജതന്ത്രത്തെയും രസതന്ത്രത്തെയും ശാസ്ത്രത്തിന്റെ പട്ടികയിൽ പെടുത്താതെ അതിൽ അഭിവ്യക്തമാകുന്ന വ്യക്തിയെക്കണ്ട് കലയെന്നാണ് വിളിച്ചത്. (13.37 mts) അതാണ് നിങ്ങൾക്ക് മൊഴിമാറ്റം ചെയ്തപ്പോൾ തെറ്റിപ്പോയത്. നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ട് സയൻസ് സമം ശാസ്ത്രം, (സയൻസ് = ശാസ്ത്രം) അങ്ങിനെയല്ലേ നിങ്ങടെ …. എന്നിട്ട് അത് നിങ്ങൾ ഇവിടെ തേടിയപ്പോൾ, ശാസ്ത്രം എന്നിവിടെ പറയുന്നത് എല്ലാം അദ്ധ്യാത്മിക ശാസ്ത്രമാണ്. അതുകൊണ്ട് നിങ്ങൾ തെറ്റിദ്ധരിച്ചു, അതേ ഇവിടെ ഉണ്ടായിട്ടുള്ളൂ എന്ന്.
Western Science vs ഭാരതീയ ശാസ്ത്രം
പാശ്ചാത്യർ സയൻസ് എന്നു പറയുന്നതും ഭാരതീയന്റെ ദൃഷ്ടിയിൽ മാറ്റം വരുന്നതാണ്, കലയാണ്. രസങ്ങൾ എല്ലാം ഉള്ളതാണ്. അവ അതിന്റെ യഥാതഥമായ രീതിയിൽ സമീപിച്ചാൽ നിർവേദവുമുണ്ടാകുന്നതാണ്. നിർവേദമാണ് കലയുടെ ജീവൻ. രണ്ടാം ഭാഗം ഒന്നൂടെ കുഴയുമെന്ന് തോന്നുന്നു. (ആരോ ചോദിയ്ക്കുന്നു…. മാറ്റമില്ലല്ലോ… അവയൊക്കെ )….. ഗണിതശാസ്ത്രത്തിന് …(ആരോ ചോദിയ്ക്കുന്നു… .അവ്യക്തത…) …പദം കൊണ്ട് അമ്മാനം ആടരുത്. അവ്യക്തത എന്നു പറയുന്നത് മാറ്റമല്ലേ. അത് ഭാഷയിൽ ഉപയോഗിയ്ക്കുന്ന ഒരു പദം അല്ലേ. മാറ്റം അല്ലേ. എന്തുകൊണ്ട് നിങ്ങൾക്കത് define ചെയ്യാൻ പറ്റില്ല. ഒരിടത്ത് ഉപയോഗിയ്ക്കുമ്പോൾ ഉള്ളതല്ല മറ്റൊരിടത്ത് ഉപയോഗിയ്ക്കുമ്പോൾ…. അതുകൊണ്ടല്ലേ നിങ്ങൾക്ക് define ചെയ്യാൻ പറ്റാത്തത്….സർവ്വ സാധാരണമല്ലാത്ത കാര്യങ്ങള്‍ ആണ് undefined terms-ൽ പെടുക. അത് മാറ്റമല്ലേ. എനിയ്ക്ക് തോന്നുന്നത് ഒട്ടു വളരെ ഉണ്ടെന്നു തോന്നുന്നു ഗണിതശാസ്ത്രത്തിൽ അങ്ങിനെ. ഗണിതശാസ്ത്രം ആയതുകൊണ്ട് ഒരു ഉദാഹരണം മാത്രം പറയാം.
Asymptotes of a Cycloid. ബാക്കി ഒട്ടു വളരെ വേറെയുണ്ട്. ഞാൻ ഒരു ചുമ്മാ ഒരു രസത്തിന് പെട്ടെന്ന് ഓർമ്മ വന്നത് പറഞ്ഞൂന്ന് കൂട്ടിയാ മതി. അതുകൊണ്ട് ഭൗതിക ശാസ്ത്രത്തിന്റെ ഒരു ശാസ്ത്ര മാതൃകയും ഭാരതീയർ ശാസ്ത്രത്തിന്റെ പട്ടികയിലേയ്ക്ക് കേറ്റീട്ടേ ഇല്ല. അവയെ മുഴവൻ കലയുടെ പട്ടികയിലാ പെടുത്തിയിരുന്നത്. അതിനെ പാശ്ചാത്യർ പോലും ആദ്യ കാലത്ത് അംഗീകരിച്ചിരുന്നു.
ഭാരതീയ മാതൃകയിൽ വിദ്യാഭ്യാസം തുടർന്നിരുന്ന കാലത്ത് ഇതൊക്കെ arts ആയിരുന്നു subject. കല എന്നു തന്നെയാണ് പറഞ്ഞത്. അത് പാശ്ചാത്യന്റെ നിർവചനത്തിൽ ഒതുങ്ങുന്നത് അല്ല. Art is the process by which we put an ugly disorder into a beautiful order. (16.24 mts) എന്നാണ് പ്രാചീന നിർവചനം ….പാശ്ചാത്യന്റെ. അത് സമ്മതമായാൽ പാശ്ചാത്യൻ പോലും ഇന്ന് വിഷമിച്ച് പോവും. Art is the process by which we put a beautiful order into an ugly disorder എന്നു പറഞ്ഞാൽ ആധുനിക കലയായി. ബോൺസായി ഒക്കെ ആ കൂട്ടത്തിൽ പെടുന്നതാണ്. അതൊക്കെ കലയായി ഇന്ന് അവതരിപ്പിയ്ക്കുന്നത് കാണാം. ആധുനിക modern art മുഴുവൻ ഏതാണ്ട് ഈ പട്ടികയിൽ പെട്ടേക്കുമെന്ന് തോന്നുന്നു. കാരണം Da Vinchi-യിൽ നിന്നും ടിഷ്യാനിൽ നിന്നും ഒക്കെ അകലെയായിരുന്നു പിക്കാസോയും കൂട്ടരും. അതിൽ നിന്നും വളരെ അകലെയാണ് അത്യന്താധുനികർ. കവിതയും കലയും ഒന്നും നിർവേദ ലക്ഷ്യമുള്ളതല്ല ഇന്ന്. അസ്വസ്ഥത ലക്ഷ്യമാക്കിയുള്ളതാണ്. ദൈവാധീനത്തിന് സഹൃദയനല്ല അതിനെ സമീപിയ്ക്കുന്നത് എന്നുള്ളത് ഒരു ആശ്വാസവുമാണ്.
ദൃക്കും ദൃശ്യങ്ങളും
അതുകൊണ്ട് കാശ്മീരി ശൈവാഗമങ്ങളിൽ ദൃക്കിനെ കുറിയ്ക്കുന്ന പഠനം, ദൃശ്യങ്ങളെ കുറിയ്ക്കുന്ന പഠനം ….കലയുടെ ജീവൻ രസമാണ്. ആത്മാവ്, ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങൾ, വിഷയങ്ങൾ…. ഇത്രയുമാണ് സംസ്കാരത്തിലും ചരിത്രത്തിലും ഒക്കെ സ്ഥാനം പിടിയ്ക്കുന്ന വസ്തുക്കൾ. ഇത് മുകളിൽ നിന്ന് താഴേയ്ക്ക് ഓരോന്നിൽ അദ്ധ്യസിയ്ക്കുമ്പോഴും ആ ചേർച്ച രസ സ്പന്ദനങ്ങളെ ഉണ്ടാക്കുന്നതാണ്. അതില്‍ മനസ്സ് സമാഹിതിയില് എത്തുന്നത് … അവരുടെ ഭാഷ ഉപയോഗിച്ചാൽ … സത്വത്തിന്റെ സഹജ പരിണാമത്തിലാണ്. സ്വത്വം എന്ന് മനസ്സിന് പേരുമുണ്ട്. ആയുർവേദം സത്വം എന്ന് ഉപയോഗിയ്ക്കുന്നിടത്ത് ഒക്കെ മനസ്സെന്ന് മാത്രമേ അർത്ഥമുള്ളൂ. ഒരളവിൽ….. ഒരളവിൽ
രസം
സത്വത്തിന്റെ സഹജമായ പരിണാമം … അപ്പോഴാണ് മനസ്സിന് സമാഹിതി ഉണ്ടാവുന്നത്. അതില്‍ സ്ഥായീ ഭാവം, വിഭാവങ്ങൾ ഒക്കെ പങ്ക് വഹിയ്ക്കും. അവ തമ്മിൽ വ്യജ്ഞക-വ്യംഗാത്മകമായ സംയോഗം എപ്പോഴെല്ലാം വരുന്നുവോ, അപ്പോഴൊക്കെ രസം അഭിവക്തമാകുകയും ചെയ്യും. ഇത് കലയുടെ എല്ലാം ഗുണമാണ്. ഭൗതിക ശാസ്ത്രത്തിലും ഇതു തന്നെയാണ് സംഭവിയ്ക്കുന്നത്.
– കാശ്മീരി ഭട്ട പാരമ്പര്യം
ഗണിതശാസ്ത്രമോ ഊർജ്ജതന്ത്രമോ രസതന്ത്രമോ ഒക്കെ…. അത് ആയി സാധകൻ ചേർച്ചയിൽ എത്തുമ്പോഴ് രസവിഘ്നത്തിനുള്ള കാരണങ്ങൾ ഇല്ലെങ്കിൽ … അവയുടെ കാരണങ്ങളും ശൈവാഗമങ്ങൾ പറഞ്ഞിട്ടുണ്ട്. ആ കാരണങ്ങൾ ഇല്ലെങ്കിൽ രസം അഭിവക്തമാവും. വിഭാവാതികൾ നിലനില്ക്കും വരെ രസമുണ്ടാകുമെന്ന് അവരുടെ ഒരു മതവും, അതല്ല വേറിട്ടാണ് കാരണമെന്ന് അഭിവ്യക്തിയ്ക്ക് മറ്റൊരു മതവും അവർ മുമ്പിൽ വയ്ക്കുന്നുമുണ്ട് ….രണ്ടിനെയും ചേർത്ത്. അത് വളരെ വിസ്തൃത പഠനവുമാണ്. അത് പഠിയ്ക്കാൻ നിങ്ങൾക്ക് എളുപ്പം കാശ്മീരി തന്ത്രാഗമങ്ങൾ പഠിയ്ക്കുക എന്നുള്ളതാണ്. പ്രത്യേകിച്ച് ഭട്ട പാരമ്പര്യത്തിന്റെ. ഭട്ട് എന്ന് കേട്ടിട്ടുണ്ടോ എന്നറിയില്ല. .. ഹ്ങ… ഒരുപാട് ഭട്ടന്മാരുണ്ട് …കാശ്മീരി തന്ത്രത്തില്‍. അതീവ പ്രസിദ്ധരാണ്. ഒരു നീണ്ട പാരമ്പര്യമാണ്. പരമ്പരാർജ്ജിതമായി അവര്‍ കൊണ്ടുവന്നതാണ്. സ്വാതന്ത്ര്യം കിട്ടി ആദ്യം ഇന്ത്യ നശിപ്പിച്ചത് അവരുടെ ഗ്രന്ഥാലയങ്ങളും അവരേയുമാണ്.
ജവഹർലാൽ നെഹ്റു തകർത്ത കാശ്മീരി സാംസ്കാരിക കേന്ദ്രങ്ങൾ
ഇന്ത്യൻ സ്വാതന്ത്ര്യം നമ്മള് ആഘോഷിച്ചത് ആ സാംസ്കാരിക കേന്ദ്രങ്ങളെ മുഴുവൻ തകർത്തെറിഞ്ഞുകൊണ്ടാണ്. വിചിത്രമായ ഒരു സത്യം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി charge ഏൽക്കുന്നതു തന്നെ ആ ഭൂവിഭാഗം ശക്തമായി വിഭജിച്ചു കൊണ്ടാ. അതേ സ്ഥലത്ത് ജനിയ്ക്കുകയും, അതിന്റെ പാരമ്പര്യങ്ങളെക്കുറിച്ച് നന്നായി കേട്ടറിവ് ഉണ്ടായിരിയ്ക്കുകയും, പാശ്ചാത്യമായ അറിവിൽ ആദരവ് ജനിയ്ക്കുകയും ചെയ്ത് ആ സംസ്കൃതീ കേന്ദ്രങ്ങളെ ഉച്ചാടനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് തോന്നുന്നു. വ്യക്തമായ തെളിവുകൾ ഉള്ള കാര്യമല്ല. …തോന്നുന്നു.

എന്തായാലും ആ പാരമ്പര്യത്തിന്റെ പുസ്തകങ്ങളിൽ ഒട്ടു വളരെ ഗ്രന്ഥങ്ങൾ വിമർശനങ്ങളുടേയും ആസ്വാദനങ്ങളുടേയും ഇടയിൽ നിന്നു മാത്രമാണ് നാം കേൾക്കുന്നത്. പ്രാചീന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ. പ്രാചീന ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ലക്ഷോപലക്ഷം വരുന്ന ഗ്രന്ഥങ്ങളുടെ പേര്, അവ എന്താണെന്നൊന്ന് ഒന്ന് വായിച്ച് അറിയാനോ ഒന്നും പറ്റാതെ അവയിലെ ചില കാര്യങ്ങൾ അതിന് ശേഷം വന്ന ആചാര്യന്മാർ വിമർശിയ്ക്കുവാനോ ആസ്വദിയ്ക്കുവാനോ എടുത്ത് പറയുന്നത് മാത്രമാണ് നമുക്ക് ഇന്ന് തെളിവ്. ലോലടൻ തുടങ്ങിയ ഒട്ടു വളരെ ആചാര്യന്മാര് …രൈയുഗൻ …ഈ പേരുകൾ ഒക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. സാഹിത്യ വിദ്യാർത്ഥികള്‍ കേട്ടിട്ടുണ്ടാവണം. കാവ്യ മീമാംസ ഒക്കെ പഠിയ്ക്കുമ്പം …(ആരോ പറയുന്നു…. ആര്യ ഭട്ടനും, ബാണഭട്ടനും….)… അത് വേറെ …അവര്‍ ഒക്കെ ഉണ്ട്…. അവരൊക്കെ ഈ കൂട്ടത്തിൽ പെട്ടതാണ്. അവരുടെ ഒക്കെ സംഭാവനകളിൽ വളരെ ചെറുത് മാത്രമേ നമുക്ക് കണ്ടു കിട്ടിയിട്ടുള്ളൂ. വളരെ ചെറുത്. അവരിൽ പലരുടെയും പേരിൽ പലയിടത്തും റഫർ ചെയ്തിരിയ്ക്കുന്ന കാര്യങ്ങൾ ആധുനികർ റഫർ ചെയ്തതല്ല. പ്രാചീന ഗ്രന്ഥങ്ങളിൽ.
വേദാന്ത ഗ്രന്ഥങ്ങളിൽ ചിലയിടത്ത് ശങ്കരാദ്യന്മാർ ചൂണ്ടിക്കാണിച്ചിട്ടുള്ളതും പൂർവ്വ പക്ഷം അതായി ഉന്നയിച്ചു കൊണ്ട് സിദ്ധാന്ത പക്ഷം അവതരിപ്പിച്ചിട്ടുള്ളതുമായ പല ഗ്രന്ഥങ്ങളുടേയും പൂർണ്ണ രൂപം നമുക്കിന്ന് അജ്ഞാതമാണ്. അഭിനവഗുപ്തനും മറ്റും ചൂണ്ടിക്കാണിയ്ക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ നമുക്ക് തികച്ചും അജ്ഞാതമാണ്. മീമാംസാ രംഗത്ത് അദ്വിതീയന്മാരായി വിലസിയിരുന്ന അവരുടെ സംഭാവനകൾ, വെറും കേട്ടുകേൾവി പോലെയാണിന്ന്. (ആരോ ചോദിയ്ക്കുന്നു….വ്യാസ )…ഏത് …(ആരോ ചോദിയ്ക്കുന്നു….വ്യാസ..). ഞാനീപ്പറഞ്ഞ രസം വേറെ. Mercury അല്ല. ഈപ്പറഞ്ഞ രസം എന്നു പറഞ്ഞത് …ഞാനീപ്പറഞ്ഞ സാധനം എന്നു പറയുന്നത് വേറെയാണ്. ഈപ്പറഞ്ഞത് കലയുടെ ജീവനായുള്ള രസത്തെക്കുറിച്ചാണ്. അത് എട്ടെണ്ണമാണ്. ഭരതൻ പറയുന്നത്. നവരസങ്ങൾ എന്ന് നമ്മൾ പറയുമെങ്കിലും ഭരതൻ എട്ടെണ്ണമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പത്തെണ്ണമാണ് പിന്നീട് വന്നിട്ടുള്ളവർ ….കൊടുത്തിട്ടുണ്ട്. പക്ഷെ ഭരത നിർദ്ദേശത്തിന് അപ്പുറം പിന്നീട് വന്നവർ ഒന്നു രണ്ടെണ്ണം കൂടി സംഭാവന ചെയ്ത് പത്തെണ്ണം ആക്കിയിട്ടുണ്ട്.
രസത്തെപ്പറ്റിയുള്ള പഠനം, ചരിത്രത്തിലും സംസ്കാരത്തിലും മതത്തിലും ഒക്കെ നിർണ്ണായകമായ പഠനമാണ്. അതിനെ ആ മേഖലകളിൽ വച്ച് നോക്കിക്കണ്ടിട്ടുണ്ടോ എന്നെനിയ്ക്ക് അറിയില്ല. ആരെങ്കിലും. ചരിത്രം പലപ്പോഴും വഴി തെറ്റുന്നതും, തെറ്റാതിരിയ്ക്കുന്നതും …രണ്ടും ഈ ഒരു കാര്യത്തിലാണ്. എന്നു പറഞ്ഞാൽ വ്യഞ്ജക-വ്യംഗാത്മകമായ സംയോഗത്തില്‍ ഉളവാകുന്ന രസം. വിഭാവങ്ങൾ എല്ലാം നിലവിൽ ഇരിയ്ക്കുന്ന വരെ രസം അഭിവ്യക്തമാകുമെന്ന് പ്രാചീന മതം. (26.17 mts / 33.38 mts) പൂർവ്വ ജന്മാർജ്ജിതമായ സംസ്കാരം, ഈ ജന്മത്തിലെ നിജാനുഭവങ്ങൾ, ലൗകിക വ്യവഹാരങ്ങളുടെ ആശ്രയം മൂലം ഉണ്ടാകുന്ന അന്യരുടെ അനുഭവങ്ങൾ. ഇതൊക്കെ അവർ എടുത്ത് പഠിച്ചിട്ടുണ്ട്.
പൂർവ്വജന്മാർജ്ജിതങ്ങളായ സംസ്കാരം
നമ്മൾ ഇതൊക്കെ പഠിയ്ക്കാതെയാണ് ആസ്വാദനത്തിന് മുതിരുന്നത്. ഒരു കാര്യം കാണുകയും അനുഭവിയ്ക്കുകയും ചെയ്യുമ്പോൾ പൂർവ്വജന്മാർജ്ജിതങ്ങളായ സംസ്കാരം, അത് കേറി വന്നാൽ പിന്നെ അധികം കാത്തിരിയ്ക്കുകയും ഒന്നുമില്ല. അത് ഇപ്പോൾ ഒന്നും ഉള്ള കാര്യമല്ല. വളരെ സ്നേഹമായി സംസാരിച്ചുകൊണ്ടാ ഇരിയ്ക്കുന്നെ …..അതിനിടയിലാണ് താളം അങ്ങ് തെറ്റിയത്. പെട്ടെന്നാണ് ഭാവം ഒക്കെ മാറിയത്. എന്താണ് പറ്റിയത്. എന്തിനാണ് ഇങ്ങിനെ താളം മാറിയത് …. എന്നു ചോദിച്ചാൽ ഉത്തരം ഒന്നുമില്ല. സാധകന്റെ തലത്തില്‍ ഈ പരിണാമം വരുമ്പോൾ എഴുതിപ്പിടിപ്പിയ്ക്കുന്നതിൽ ഇതൊക്കെയുണ്ടാവും. അതുകൊണ്ട് അത് ദേശത്തിന്റെയോ കാലത്തിന്റെയോ ഒന്നും ചരിത്രമല്ല…. എഴുതുന്നവന്റെ പൂർവ്വസംസ്കാരത്തിന്റെ കൂടി ചരിത്രമാണ്. അത് മനസ്സിലാക്കിയിട്ട് വേണം എഴുതാനിരിയ്ക്കാൻ. എന്നിട്ട് എഡിറ്റ് ചെയ്യുകയും വേണം.
വൈഖരി, മദ്ധ്യമ
പൂർവ്വജന്മാർജ്ജിത സംസ്കാരം ചേരാതെ എങ്ങിനെ എഴുതും ? എങ്ങിനെ പഠിയ്ക്കും ? പൂർവ്വ ജന്മാർജ്ജിത സംസ്കാരം വിഷയ ചേർച്ചയുടേതാണ്. ആത്മാവിന്റെ അല്ല. അതുകൊണ്ട് അതാണ് ശാസ്ത്രമെന്ന പേരിൽ നിങ്ങൾ ഇന്നു പറയുന്ന ആധുനിക ശാസ്ത്രത്തിലും അദ്ധ്യസിയ്ക്കുന്നത് എങ്കിൽ അതേ സംസ്കാര വിശേഷം ഉള്ളവനെ പഠിപ്പിയ്ക്കുമ്പോഴേ മനസ്സിലാകുകയുള്ളൂ. അതാണ് ഇന്ന് ശാസ്ത്രീയ പഠനങ്ങളിൽ ഒക്കെ വരുന്ന വല്യ വൈകല്യം. സംസ്കാരം അതുപോലെ ഉണ്ടെങ്കിൽ വൈഖരി വേണ്ടി വരുകയില്ല. മദ്ധ്യമയിൽ തന്നെ പഠനം നടക്കും. മദ്ധ്യമ എന്നത് പ്രകടമാകുന്നതും, വർണ്ണങ്ങൾ വിന്യസിയ്ക്കാത്തതുമായ ഭാഷയാണ്. അതുകൊണ്ട് അവിടെ സ്തോഭം ഇല്ല. അതുകൊണ്ട് തന്നെ മദ്ധ്യമയില് അർത്ഥാന്തരങ്ങൾ ഇല്ല. വൈഖരിയ്ക്ക് അർത്ഥാന്തരങ്ങൾ ഉണ്ട്.
വി ഖ ര വൈഖരി
താല്വാദി സ്ഥാനങ്ങൾ ഉള്ളതും, വർണ്ണം ഉള്ളതും, ശബ്ദമായി പ്രകടമാകുന്നതും, വിശേഷേണ ആകാശത്തെ പരിണമിപ്പിയ്ക്കുന്നതും, അഗ്നി കൊണ്ടെന്നപോലെ പരിണമിപ്പിയ്ക്കുന്നതും- വി ഖ ര വൈഖരി അതുകൊണ്ടാണ് ആ അർത്ഥം പറഞ്ഞത്. അതുകൊണ്ട് അതിന് അർത്ഥാന്തരങ്ങൾ ഉണ്ട്. അതുകൊണ്ട് വൈഖരി ശ്രദ്ധിയ്ക്കരുത്. ഏകരസം കിട്ടാൻ മദ്ധ്യമയ്ക്കാണ് കഴിവ് കൂടുതൽ. മദ്ധ്യമയിലെ ആശയവിനിമയത്തിന് പരിശീലിപ്പിയ്ക്കുന്നത് ആയിരിയ്ക്കണം വിദ്യാഭ്യാസ സംസ്കാരം.
വിദ്യാഭ്യാസം : വൈഖരി vs മദ്ധ്യമ
വിദ്യാഭ്യാസത്തിൽ വൈഖരിയ്ക്കാണ് പ്രാധാന്യം. വൈഖരി എന്ന് പറഞ്ഞാല്‍ ശബ്ദമായി പുറത്തേയ്ക്ക് വരുന്നത്. ആകാശത്തിൽ പരിണാമം… ആകാശം എന്നു പറഞ്ഞാല്‍ നമ്മുടെ ഉള്ളിലെ ആകാശത്തിലും പുറത്തും പരിണാമം ഉണ്ടാക്കുന്നത്. നമ്മിലെ പ്രാണൻ ആഗ്നേയമായ ശക്തിയെ വഹിച്ച്, അഗ്നി രൂപമായി അക്ഷരങ്ങളായി പുറത്ത് വരുന്നത്. കത്തിയ്ക്കാൻ ത്രാണിയുള്ളത്. ആകാശത്തെ പരിണമിപ്പിയ്ക്കുന്നത്. അങ്ങിനെയുള്ള വർണ്ണങ്ങൾ ഉള്ള ശബ്ദമായി പുറത്തെത്തുന്നത്, ശബ്ദം കേൾക്കുമ്പോൾ, കേൾക്കുന്നവനില്‍ പലവിധ അർത്ഥങ്ങൾ തോന്നാവുന്നത്. അത് മദ്ധ്യമ ആയിരിയ്ക്കുമ്പോൾ പറയാൻ പോകുന്നവനില്‍ ഒരു അർത്ഥമേയുള്ളൂ. അത് പറഞ്ഞ് കഴിയുമ്പോൾ കേൾക്കുന്നവനിൽ ഒരാളിൽ തന്നെ പല അർത്ഥങ്ങളോ, കേൾക്കുന്ന പലരിൽ പല അർത്ഥങ്ങളോ തോന്നാം. അതനുസരിച്ച് സിദ്ധാന്തങ്ങൾ ഇഷ്ടം പോലെ രൂപാന്തരപ്പെടാം.
പര പശ്യന്തി മദ്ധ്യമ : യോഗികൾ
പരാവാക്ക്, ഇങ്ങിനെ പരയെയും മദ്ധ്യമയെയും നോക്കി ഇരിയ്ക്കുന്ന പശ്യന്തിയിലൂടെ, നോക്കുന്നവളായ പശ്യന്തിയിലൂടെ … അങ്ങേ അറ്റത്തു പര, അതിനെ നോക്കുന്നു. ഇപ്പുറത്ത് മദ്ധ്യമ, അതിനെ നോക്കുന്നു. അതിനിടയ്ക്ക് ഉള്ള അറിവിനെയാണ് പശ്യന്തി എന്നു പറയുന്നത്. അതിനെയാണ് യോഗികൾ ഉപയോഗിയ്ക്കുന്നത്.
നമ്മളീ ഉപയോഗിയ്ക്കുന്നത് ഒക്കെ ‘വാക്ക് വൈഖരീ ശബ്ദഛരീ ശാസ്ത്രവ്യാഖ്യാന കൗശലം വൈദൂഷ്യം ഇത് എല്ലാം …. ഭുക്തയേ ന തു മുക്തയേ‘….നിർവേദമുണ്ടാക്കില്ല. വൈറ്റിപ്പിഴപ്പിന് കൊള്ളാം. ഒരു നേരത്തെ കഞ്ഞിയ്ക്ക് ഇതൊക്കെ മതിയാവും. …. ആഗമങ്ങളില്‍ ഇത് വളരെ പ്രധാനമാണ്. ഈ പോക്ക്. ….
അപ്പോൾ അതുകൊണ്ട് പൂർവ്വജന്മാർജ്ജിതമായ സംസ്കാരമാണ് ഒന്ന്. രണ്ട്, ഈ ജന്മങ്ങളിലെ നിജ അനുഭവങ്ങൾ, തന്റെ അനുഭവങ്ങൾ, അതും ആ കൂടെ വരും. ഇതു രണ്ടും നിങ്ങൾ ആധുനിക ശാസ്ത്രമെന്നു പറയുന്നതിലും കല എന്നു പറയുന്നതിലും തുല്യമാണ്. പൂർവ്വ സംസ്കാരം കിടപ്പുണ്ടെങ്കിൽ മാത്രമാണ് അതിന്റെ ചരട് പിടിച്ച് പോകാൻ പറ്റുന്നത്. അതുകൊണ്ട് എല്ലാവർക്കും പ്രാഥമികമായ ശാസ്ത്രങ്ങളും വിഷയങ്ങളും മുഴുവൻ പഠിപ്പിയ്ക്കുക എന്നു പറഞ്ഞാൽ ഒന്നും പഠിപ്പിയ്ക്കാതിരിയ്ക്കുകയാണ് (നല്ലത്) (end of clip 10 – 33.38 mts)
തുടരും…….
More articles and discourses are available at nairnetwork.in
social media introduction
How did ancient Indians view science and arts ? Swamiji explains this clearly….
പൂർവ്വാർജ്ജിതങ്ങളായ സംസ്കാരം നമ്മളിലും നമ്മുടെ പെരുമാറ്റങ്ങളിലും നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതിനെ സ്വാമിജി വിശദീകരിയ്ക്കുന്നു…..
കലയും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസങ്ങൾ സ്വാമിജി അടയാളപ്പെടുത്തുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചരിത്ര രചനയുടെ ന്യൂനതകളെയും അവയിലെ വൈകല്യങ്ങളെയും സ്വാമിജി തുറന്നുകാട്ടുന്നു. പൂർവ്വാർജ്ജിതങ്ങളായ സംസ്കാരം നമ്മളിലും നമ്മുടെ പെരുമാറ്റങ്ങളിലും നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതിനെ സ്വാമിജി വിശദീകരിയ്ക്കുന്നു….. അതും ചരിത്ര നിർമ്മിതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിയ്ക്കാൻ സ്വാമിജി നമ്മെ പ്രേരിപ്പിയ്ക്കുന്നു…..
Unique Visitors : 29,275
Total Page Views : 44,184