വെറും രണ്ടായിരം വർഷത്തെ പഴക്കമുള്ള ക്രിസ്തുമതം, ഭാരത മണ്ണിൽ കയറിവന്ന്, യുഗങ്ങളുടെ പാരമ്പ്യരമുള്ള, അനാദിയായുള്ള, സനാതനമായ, ഈ മണ്ണിൽ ഇഴുകിച്ചേർന്ന ഹിന്ദുധർമ്മത്തെ നിരന്തരമായി ആക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്നത്, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളായ നമ്മൾ കണ്ണുകളും കാതുകളും സ്വയം കൊട്ടിയടച്ച് അവഗണിച്ചുകൂടാ !!! ഹിന്ദുമതത്തെ ആദരിയ്ക്കുന്ന നമ്മൾ നായർ സമുദായം, ഒരു പ്രതിഷേധ ശബ്ദവും പുറപ്പെടുവിയ്ക്കാതെ മൗനികളായി, കണ്ണും കാതും മൂടി, കൈയ്യുംകെട്ടി നിഷ്ക്രിയരായിരുന്നാൽ, അത് നമ്മുടെ പിതൃത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് തക്കതായിത്തീരും !!! ഒരു അഴുക്കുചാലിന്റെ അത്രത്തോളം പോന്ന ക്രിസ്തുമതത്തെ, സമുദ്രമാക്കി ഊതിപ്പെരുപ്പിച്ച് ഹിന്ദു മതം അതിൽ ചെന്ന് ലയിക്കുമെന്ന് പ്രചരിപ്പിയ്ക്കുന്ന കത്തോലിക്കാ സഭയെ അപലപിയ്ക്കുകയും അവരുടെ കുത്സിത നീക്കങ്ങളെ നമ്മൾ ചെറുക്കുകയും വേണം.
കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിയ്ക്കാൻ പോകുന്ന ദേവസഹായം പിള്ളയെക്കുറിച്ചുള്ള മലയാളം വിക്കിപീഡിയയുടെ അവസാനം ‘ആധാരം’ എന്നൊരു ഭാഗമുണ്ട് . അതിന്റെ സ്ക്രീൻ ഷോട്ടാണ് താഴെ കൊടുത്തിരിയ്ക്കുന്നത്.
ദേവസഹായം പിള്ളയെക്കുറിച്ചുള്ള ‘പ്രമാണങ്ങൾ’ എന്നാണ് വിക്കിപ്പീഡിയയിൽ നല്കിയിരിയ്ക്കുന്ന സ്രോതസ്സുകളെ (sources) പരിചയപ്പെടുത്തന്നത്. പ്രമാണങ്ങൾ എന്ന വാക്ക് വിക്കിപ്പീഡിയയിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിയ്ക്കുക. രണ്ട് സ്രോതസ്സുകളെ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യത്തേതിന് ‘ദേവരൂപാന്തരം’ എന്നാണ് പേര് നല്കിയിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ആശീർവാദത്തോടെ പ്രസിദ്ധീകരിച്ച ദൈവസഹായംപിള്ളയുടെ ഈ hagiography ആണ് പ്രമാണമായി വിക്കിപ്പീഡിയ സ്വീകരിച്ചിരിയ്ക്കുന്നത്. ഇതാണ് വിക്കിപ്പീഡിയായുടെ രീതിവിധാനമെങ്കിൽ അതിൽ വരുന്ന വിവരങ്ങളുടെ ആധികാരികതയും സംശയാസ്പദമാണ്. ദേവസഹായം പിള്ളയുടെ സചിത്ര ജീവചരിത്രം എന്നും, ഈ കൃതിയുടെ എഡിറ്റർ തോമസ് മത്തായി കരിക്കാംപള്ളിൽ എന്നും ദേവരൂപാന്തരത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം ഒരു web address-ഉം നല്കിയിട്ടുണ്ട്. പക്ഷെ വിക്കിപ്പീഡിയയിൽ ഈ ലിങ്ക് active / live അല്ല. ഈ ലിങ്ക് copy ചെയ്ത് browser address search bar-ൽ paste- ചെയ്താൽ,issuu എന്ന വെബ്സൈറ്റിൽ പോസ്റ്റുചെയ്ത ഈ ലഘു-ജീവചരിത്ര പുസ്തകത്തിലെയ്ക്ക് എത്താം. അതിന്റെ സ്ക്രീൻഷോട്ടാണ് താഴെക്കൊടുത്തിരിയ്ക്കുന്നത്. ഏതായാലും issuu active link ഇവിടെ നല്കുന്നു https://issuu.com/devaroopaantharam/docs/devaroopaantharam_first_edition_201
കേരളത്തിലെ കത്തോലിക്കാ മതമേലദ്ധ്യക്ഷന്മാരായ ബിഷപ്പുന്മാരുടെ ആശീർവാദത്തോടെ പ്രസിദ്ധീകരിച്ച, മലയാളത്തിൽ രചിയ്ക്കപ്പെട്ട ദേവരൂപാന്തരം എന്നു പേരുള്ള ദേവസഹായംപിള്ള hagiography-യിലെ വിവരങ്ങൾ, ഭാരതീയ സംസ്കാരത്തെയും ഹിന്ദുധർമ്മത്തേയും നിന്ദിയ്ക്കുന്നതോടൊപ്പം, നായർ സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി അപകീർത്തിപ്പെടുത്തന്നതുമാണ്. Hagiography-യ്ക്ക് വിശുദ്ധന്മാരുടെ ജീവചരിത്രം എന്നാണ് അർത്ഥം. (1) കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി,സീറൊ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ്, അങ്കമാലി, കൊച്ചി, (2) ആർച്ച്ബിഷപ്പ് ജോസഫ് പവ്വത്തിൽ,ചങ്ങനാശ്ശേരി, (3) ജോസഫ് പെരുന്തോട്ടം, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത,(4) ബിഷപ്പ് ജോർജ്ജ് രാജേന്ദ്രൻ Sdb, തക്കല, (5) ബിഷപ്പ് പീറ്റർ റെജിമസ്, കോട്ടാർ, തമിഴ്നാട് എന്നീ കത്തോലിക്കാ മതമേലദ്ധ്യക്ഷന്മാരുടെ ആശീർവാദങ്ങളും, പ്രോത്സാഹനങ്ങളും, സന്ദേശങ്ങളും ഈ ലഘുകൃതിയുടെ ആദ്യപേജുകളിൽ തന്നെ കാണാം. ഇവരിൽ മെത്രാൻ ജോസഫ് പെരുന്തോട്ടത്തിനെയാണ് 143-ആം മന്നം ജയന്തി ആഘോഷത്തിന് (02 Jan 2020), ചങ്ങനാശ്ശേരി NSS നേതൃത്വം മുഖ്യ അതിഥിയായി ക്ഷണിച്ചത്. അദ്ദേഹത്തിന്റെ സന്ദേശം താഴത്തെ സ്ക്രീൻഷോട്ടിൽ കാണാം.
മതേതരത്വം സൃഷ്ടിയ്ക്കുന്ന പുകമറ മുതലാക്കി വർഗ്ഗീയ വിത്തുകൾ മുളപ്പിച്ചെടുക്കുന്നവരാണ് ക്രിസ്ത്യൻ സഭകൾ. ഈ സഭയുടെ നേതൃത്വ സ്ഥാനം വഹിയ്ക്കുന്നവരിൽ ഒരാളായ മെത്രാൻ പെരുന്തോട്ടം, മന്നം ജയന്തി സമ്മേളനത്തിൽ നായന്മാരെ അഭിസംബോധന ചെയ്തപ്പോൾ വർഗ്ഗീയത വളരാതിരിയ്ക്കാൻ NSS-നേതൃത്വം എടുത്ത മതനിരപേക്ഷ നിലപാടുകളെ പുകഴ്ത്തുകയുണ്ടായി. ഇവിടെ കൊടുത്തിരിയ്ക്കുന്ന മനോരമ-മാതൃഭൂമി വാർത്താക്കുറിപ്പുകൾ കാണുക. വകതിരിവ് ഇല്ലാത്ത, അധരവ്യായാമത്തിന്റെ ഭാഗമായി മന്നത്തു പത്മനാഭന്റെ പേര് ഉച്ചരിയ്ക്കാറുള്ള ഇപ്പോഴത്തെ NSS-നേതൃത്വം ഇത് കേട്ട് പുളകം കൊണ്ടുകാണും. നായർ സമുദായാംഗങ്ങളെ neutralize ചെയ്തു, ഷണ്ഡന്മാരാക്കി, വീര്യവും, ചിന്താശേഷിയും പ്രതികരണശേഷിയും നശിപ്പിയ്ക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ക്രിസ്ത്യൻ സഭാ നേതൃത്വം ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിയ്ക്കുന്ന്. പക്ഷെ ഇതൊന്നും മസ്സിലാക്കാത്ത പൊങ്ങന്മാരായ ചില നായന്മാർ ഇതെല്ലാം കേട്ട് അഭിമാനം കൂറും.
മന്നത്തു പത്മനാഭൻ മതേതരൻ ആയിരുന്നോ !!???
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ശ്രീ മന്നത്തു പത്മനാഭൻ ദിവംഗതനായത് 1970- ലാണ്. അടിയന്തരാവസ്ഥ നിലവിൽ നിന്ന സമയത്താണ്, സ്വേച്ഛാധികാരം ഉപയോഗിച്ച്, മുസ്ലീം മതസ്ഥ എന്ന് കരുതാവുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഭരണഘടനയുടെ 42-ആം ഭേദഗതിയിലൂടെ 1976-ൽ മതേതരത്വം ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. അതായത് മന്നം ദിവംഗതനായി ആറ് വർഷങ്ങൾക്കു ശേഷമാണ് മതേതരത്വം ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. ഇതൊന്നും പരിഗണിയ്ക്കാതെയാണ് മന്നത്തിനെ മതേതരനാക്കുവാൻ കത്തോലിക്കാ സഭ ശ്രമിയ്ക്കുന്നത്. ഭാവനയില്ലാത്ത ദീർഘവീക്ഷണമില്ലാത്ത ഇപ്പോഴത്തെ NSS- നേതൃത്വം ഈ വിഷയത്തിൽ കത്തോലിക്കാ സഭയെ പിന്തുണയ്ക്കുകയും ചെയ്യുന്നു !!
ദേവരൂപാന്തരം – കത്തോലിക്കാ ക്രിസ്ത്യനികളുടെ കള്ള പ്രമാണം !!
കേരളത്തിലെ കത്തോലിക്കാ ബിഷപ്പുന്മാർ ആശീർവദിച്ച് അനുഗ്രഹിച്ച് പ്രസിദ്ധീകരിച്ച ദേവരൂപാന്തരം എന്ന ചെറുകൃതിയുടെ പതിന്നാലാം പേജിലാണ് നീലകണ്ഠൻ പിള്ളയെ പരിചയപ്പെടുത്തുന്നത് . ഇനി അതിലേയ്ക്ക് കടക്കാം. കത്തോലിക്കാ സഭയുടെ ആശീർവാദത്തോടെ പി.ജെ.തോമസ് പാലത്ര (വെയിൽസ്) പ്രസിദ്ധീകരിച്ച ദേവരൂപാന്തരത്തിന്റെ പേജുകൾ 14, 15, 16,17-ലെ ഉള്ളടക്കം വായനക്കാരുടെ അറിവിലേയ്ക്കായി ഇവിടെ നല്കുന്നു.
“കർത്താവിനു വേണ്ടി”
കർത്താവായ ഈശോ മിശിഹായുടെ മനുഷ്യാവതാരവും പീഢാസഹനവും കുരിശുമരണവും ഉത്ഥാനവുമാണ് ക്രിസ്ത്രീയ വിശ്വാസത്തിന്റെ അടിസ്ഥാന സത്യം. ക്രിസ്തുവിന്റെ രക്തസാക്ഷികൾ ക്രൈസ്തവസഭയുടെ നെടുംതൂണുകളാണ്. ഗാഗുൽത്തായിലെ രക്ഷകനായ ഈശോ മിശിഹായുടെ ത്യാഗബലിയിൽ പങ്കു ചേർന്നവരാണ് രക്തസാക്ഷികൾ. ആ പാത പിന്തുടർന്ന്, തിരുവിതാങ്കോട് നാട്ടുരാജ്യത്തിൽ രാജകീയ പ്രൗഢിയോടും പ്രതാപത്തോടും കൂടി ജീവിച്ചിരുന്ന നീലകണ്ഠപിള്ള എന്ന ഭരണ തന്ത്രജ്ഞൻ, ദേവസഹായം പിള്ളയായി, ഈശോ മിശിഹായ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചപ്പോൾ അത് ക്രൈസ്തവ സഭയ്ക്ക് അഭിമാനമായി.
നീലകണ്ഠപിള്ളയുടെ ജനനം
പഴയ തെക്കൻ തിരുവിതാംകൂറിൽ പത്നനാഭപുരത്തിനു സമീപം നട്ടാലം (തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല ) എന്ന സ്ഥലത്ത് മരുതക്കുളങ്ങര എന്ന പ്രശസ്ത നായർ തറവാട്ടിലെ വാസുദേവൻ നമ്പൂതിരിയുടേയും ദേവകിയമ്മയുടേയും പുത്രനായി 1712 ഏപ്രിൽ 23-ന് നീലകണ്ഠപിള്ള ജനിച്ചു. അന്ന് നിലവിലുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അമ്മാവനായ രാമൻ പിള്ളയുടെ സംരക്ഷണത്തിലാണ് നിലകണ്ഠപിള്ള വളർന്നത്. അക്കാലത്ത് രാമൻ പിള്ളയായിരുന്നു രാജാവിന്റെ പ്രധാന കാര്യക്കാരൻ. സ്വസമുദായത്തിലെ മറ്റു യുവാക്കളിൽ നിന്നു വ്യത്യസ്തമായി യൗവനം എത്തിയപ്പോഴേക്കും അദ്ദേഹം സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയതുകൂടാതെ തർക്കം, വേദാന്തം, വ്യാകരണം മുതലായവയിലും അസാധാരണമായ പാണ്ഡിത്യം ആർജ്ജിച്ചിരുന്നു. കുടുംബത്തിന്റെ സവിശേഷമായ സാമൂഹ്യ സ്ഥിതിയിൽ പുരാണപാരായണം, ആയുധാഭ്യാസം എന്നിവയിലും നിപുണനായിരുന്നു.
സാമൂഹ്യമായും സാംസ്കാരികമായും സാമ്പത്തികമായും ഔന്നത്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചു വളരുവാൻ ഭാഗ്യം ലഭിച്ച അദ്ദേഹം, യൗവനാരംഭത്തിൽ തന്നെ ദീനദയാലുവും ധർമ്മതല്പരനുമായിരുന്നു. ചാന്റതിരുകരകണ്ഠര് മുത്തപ്പർ എന്ന സ്വാത്വികനായിരുന്നു നീലകണ്ഠപിള്ളയുടെ പ്രധാന ഗുരു. തോമാശ്ലീഹായാൽ(?) സ്ഥാപിക്കപ്പെട്ട തിരുവിതാങ്കോട് സഭയിലെ ക്ഷത്രിയകുലജാതനായിരുന്നു അദ്ദേഹം. മിഖായേൽ മാലാഖയുടെ ഭക്തനായ മുത്തപ്പർ ക്രിസ്തുമതത്തിലെ സഹോദര സ്നേഹം തന്റെ ശിഷ്യർക്ക് ഉപദേശിക്കുമായിരുന്നു.
മതാചാരങ്ങളെല്ലാം വിധിയാംവണ്ണം അനുഷ്ഠിച്ചിരുന്ന നീലകണ്ഠപിള്ള പ്രായപൂർത്തിയായതോടുകൂടി സത് സ്വഭാവവും രൂപലാവണ്യവുമുള്ള മേക്കോട്ടു കുടുംബത്തിലെ ഭാർഗ്ഗവിയമ്മയെ വിവാഹം കഴിച്ചു.
സ്വഭാവമഹിമയും ഈശ്വരഭക്തിയും.
നീലകണ്ഠപിള്ളയുടെ കാര്യപ്രാപ്തിയും സ്വഭാവമഹിമയും ബുദ്ധിസാമർത്ഥ്യവും ഈശ്വരഭക്തിയും അമ്മാവനും കാര്യക്കാരനുമായിരുന്ന രാമൻപിള്ളയിൽ നിന്നു മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ മഹാരാജാവ് അദ്ദേഹത്തിൽ സംപ്രീതനായി പത്മനാഭപുരം നീലകണ്ഠസ്വാമി കോവിലിലെ കാര്യവിചാരക്കാരനായി നിയമിച്ചു. ക്ഷേത്ര കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതു കൂടാതെ പട്ടാള ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുക, പത്മനാഭപുരം കോട്ട പണിക്കുള്ള വസ്തുവകകൾ ശേഖരിക്കുക, പണിക്കാർക്ക് കൂലി കൊടുക്കുക തുടങ്ങിയ ജോലികളും കൂടാതെ കൊട്ടാരം സംബന്ധിച്ചുള്ള മേലന്വേഷണവും നീലകണ്ഠ പിള്ളക്കായിരുന്നു.
സൈന്യാധിപൻ ഡി ലന്നോയ്
അക്കാലത്ത് യുസ്റ്റഷിയസ് ബെനഡിക്ട് ഡി ലന്നോയ് ആയിരുന്നു തിരുവിതാങ്കോട് സൈന്യാധിപൻ. അദ്ദേഹം തിരുവിതാങ്കോട് സൈന്യത്തിലേയ്ക്ക് കടന്നുവന്നത് ദൈവ നിയോഗത്തിലാണെന്നു വേണം കരുതുവാൻ. 1741-ൽ തിരുവിതാങ്കോട് രാജ്യവും ഡച്ചുകാരും തമ്മിൽ കുളച്ചലിൽ നടന്ന യുദ്ധത്തിൽ ഡച്ചു സൈന്യത്തിന്റെ ജനറലായിരുന്നു ഡി ലന്നോയ്.
യുദ്ധത്തിൽ തോറ്റ ഡി ലന്നോയ് തടവുകാരനാക്കപ്പെട്ടു. ഡിലന്നോയിയുടെ യുദ്ധവൈഭവത്തിലും വിശ്വസ്തതയിലും സംതൃപ്തനായ മാർത്താണ്ഡവർമ്മ രാജാവ് അദ്ദേഹത്തെ തന്റെ സൈന്യത്തിന്റെ ചുമതല ഏൽപ്പിച്ചു.
ഡി ലന്നോയിയുടെ സേവനം തന്റെ പ്രതീക്ഷയ്ക്കും ഉപരിയായി നാടിന്റെ ഭദ്രതയ്ക്കും പുരോഗതിയ്ക്കും ഉപകരിക്കും എന്നു കണ്ട മഹാരാജാവ് അദ്ദേഹത്തിന്റെ മതപരമായ ആവശ്യങ്ങൾക്കായി ഉദയഗിരി കോട്ടയ്ക്കുള്ളിൽ ഒരു ദൈവാലയം നിർമ്മിച്ച് പുരോഹിതനെ ഏർപ്പാടാക്കി. ദൈവാലയത്തിന് സമീപം ഡി ലാന്നോയിയ്ക്ക് താമസിക്കാൻ ഒരു ബംഗ്ലാവും നിർമ്മിച്ചു നല്കി.
ഡി ലാന്നോയ് തികച്ചും ആധുനിക രീതിയിൽ തിരുവിതാങ്കോട് സൈന്യത്തെ ചിട്ടപ്പെടുത്തി. ഉദയഗിരിയിൽ കരിങ്കൽ കോട്ടകൾ സ്ഥാപിച്ചു. അവിടെ വെടിമരുന്ന് നിർമ്മാണശാലയും പീരങ്കിയും സ്ഥാപിച്ചു. ഭാരതത്തിലെ ആദ്യത്തെ വെടിമരുന്നുശാല ഇതാണെന്ന് കരുതപ്പെടുന്നു.
ചരിത്രത്തിൽ വേണാട് എന്നറിയപ്പെടുന്ന തിരുവിതാങ്കോട് എന്ന ചെറിയ നാട്ടുരാജ്യത്തെ തിരുവിതാംകൂർ എന്ന വലിയ രാജ്യമാക്കി വളർത്തിയതിന്റെ പിന്നിലെ മുഖ്യശക്തികേന്ദ്രം ഡി ലന്നോയ് ആയിരുന്നു. ഇക്കാരണത്താൽ അദ്ദേഹം വലിയ കപ്പിത്താൻ എന്ന പേരിൽ ആദരിക്കപ്പെട്ടു.
ബൽജിയം നാട്ടിൽ ഒരു ഉറച്ച കത്തോലിക്കാ കുടുംബത്തിൽ 1714-ൽ ബെനഡിക്ട് ഡി ലന്നോയ് ജനിച്ചു. തിരുവിതാംകൂർ സൈന്യാധിപൻ എന്ന നിലയിൽ ഹിന്ദു-ക്രൈസ്തവ സാഹോദര്യത്തിനു വേണ്ടി പ്രവർത്തിച്ച ഡി ലന്നോയിയുടെ സ്മരണയ്ക്കായി തക്കല കുമാരകോവിൽ കൊടിമരത്തിൽ അദ്ദേഹത്തിന്റെ സ്മരണ ചിഹ്നം സ്ഥാപിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യങ്ങളുടെ ഭാഗമായി ഡി ലന്നോയിയും നീലകണ്ഠപിള്ളയും ദിവസവും കണ്ടു മുട്ടിയിരുന്നു. വ്യക്തിത്വത്തിലെ പ്രത്യേക ഗുണങ്ങൾ മൂലമാകാം ഇരുവരും കാലക്രമേണ നല്ല സുഹൃത്തുക്കളായിത്തീർന്നു. സ്വാഭാവികമായും തന്റെ ജീവിതത്തിലെ സുഖദുഃഖങ്ങൾ ഡിലന്നോയിയുമായി നീലകണ്ഠപിള്ള പങ്കുവച്ചിരുന്നു.
അപ്രതീക്ഷിതമായ കഷ്ടനഷ്ടങ്ങൾ
ഇങ്ങനെ കാര്യവിചാരക്കാരനായി ജോലിനോക്കി വരുമ്പോൾ നീലകണ്ഠപിള്ളയുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി കുറെ കഷ്ടനഷ്ടങ്ങൾ ഒന്നിച്ചു വന്നുചേർന്നു. കന്നുകാലികൾ ചത്തൊടുങ്ങി. ധന-ധാന്യാദികൾ നശിച്ചു. കുടുംബത്തിൽ പലരും കഠിന രോഗങ്ങൾക്ക് അധീനരായി. ഇവയിൽ നിന്നെല്ലാം രക്ഷനേടുന്നതിന് വിശേഷാൽ പൂജകളും ബലികളും നടത്തിയെങ്കിലും രോഗങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും ശമനമൊന്നും ഉണ്ടായില്ല.
എന്നും ഉന്മേഷവാനായി കാണപ്പെട്ടിരുന്ന നീലകണ്ഠപിള്ള പതിവില്ലാതെ ഒരു ദിവസം മ്ലാനവദനനായി കാണപ്പെട്ടിരുന്നതിന്റെ കാരണം ഡി ലന്നോയ് തരിക്കി. തന്റെ കുടുംബത്തെ ഗ്രസിച്ചിരിക്കുന്ന കഷ്ടാനുഭവങ്ങൾ ഡി ലന്നോയിയോടു നീലകണ്ഠ പിള്ള പങ്കുവച്ചു. അപ്പോൾ, സങ്കടപ്പെടുന്നവരോടും വേദനിക്കുന്നവരോടും ക്രിസ്തുവിനുള്ള കാരുണ്യത്തെയും സ്നേഹത്തെയുംകുറിച്ച് നീലകണ്ഠ പിള്ളയോടു പറഞ്ഞ് ഡിലന്നോയ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ‘സഹോദരാ നശിച്ചു പോകുന്ന ഭൂലോകസുഖങ്ങളെ എന്തിനാണ് ഭയപ്പെടുന്നത്. നീ ഈ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു ഫലം? എന്ന തിരുവചനം കേട്ടിട്ടില്ലേ. ദൈവത്തെ മനസ്സിലാക്കി അവിടുത്തോട് ചേർന്ന് ജീവിക്കുന്നവന് സുഖദുഃഖങ്ങൾ തമ്മിൽ ഭേദമില്ല. ഒരുവന്റെ ദുഃഖം അപരന്റെ സന്തോഷവും, അപരന്റെ സന്തോഷം തന്റെ ദുഃഖവുമായി കാണുന്ന കാലമാണല്ലോ!’. ഇങ്ങനെയുള്ള ഉപദേശങ്ങൾ നീലകണ്ഠ പിള്ളയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. ഇതോടെ ഡി ലന്നോയ് നിലകണ്ഠ പിള്ളയുടെ പിരിയാത്ത സുഹൃത്തായി.
ഒരിക്കൽ ഡി ലന്നോയ് പഴയ നിയമത്തിലെ ജോബിന്റെ കഥ നീലകണ്ഠപിള്ളയ്ക്ക് വിവരിച്ചു കൊടുത്തു. കഷ്ടനഷ്ടങ്ങളെ ജോബിനെപ്പോലെ ദൈവാശ്രയബോധത്തോടെ നേരിട്ട് പരീക്ഷണങ്ങളെ വിജയകരമായി അതിജീവിക്കണമെന്ന് തന്റെ സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കി. ദിനംതോറുമുള്ള സമ്പർക്കവും സംഭാഷണങ്ങളും സദുപദേശവും നീലകണ്ഠ പിള്ളയുടെ ജീവിതത്തിൽ വഴിത്തിരിവായി പരിണിച്ചു.
വഴിയും സത്യവും
വഴിയും സത്യവും ജീവനുമായ ഈശോ മിശിഹായെക്കുറിച്ച് മനസ്സിലാക്കിയ നീലകണ്ഠ പിള്ള ഈശോ മിശിഹായെ കർത്താവും രക്ഷകനും ആയി സ്വീകരിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഉത്തമ കത്തോലിക്കനായ ഡി ലന്നോയ് അതിനുള്ള മാർഗവും ഉപദേശിച്ചു കൊടുത്തു. ജലത്താലും പരിശുദ്ധാന്മാവിനാലും ജ്ഞാനസ്നാനം സ്വീകരിച്ച് ഈശോ മിശിഹായുടെ ഭൗതിക ശീരത്തിലെ അവയവവും സഭയിലെ അംഗവുമായി തീരുക എന്നതായിരുന്നു അത്.
ധാർമ്മികതയിലും ഈശ്വരവിശ്വാസത്തിലും ഔന്നിത്യം പുലർത്തിയിരുന്ന ഒരു കുടുംബത്തിൽ ജനിച്ച, ദീനദയാലുവും സാത്വികനും ഒപ്പം മതതത്ത്വങ്ങളിലും വേദാന്തങ്ങളിലും പ്രാവീണ്യം നേടിയിരുന്ന ഒരു യുവാവ് ക്രിസ്തുവിൽ എത്തിച്ചേരുക എന്നുള്ളത് സ്വാഭാവികമായ പരിണതി തന്നെ; പുഴ സമുദ്രത്തിൽ ചെന്നു ചേരുന്നതുപോലെ. പിൽക്കാലത്ത് ദേവസഹായം പിള്ള എന്ന പേരു സ്വീകരിച്ച് ക്രിസ്തുവിന് ധീര സാക്ഷ്യം വഹിക്കുവാൻ ദൈവം തന്നെ സാഹചര്യം ഒരുക്കിയതായി വേണം മനസ്സിലാക്കുവാൻ. ഡി ലന്നോയ് എന്ന ക്രൈസ്തവ സൈന്യാധിപനുമായുള്ള ഗാഢസൗഹൃദവും കുടുംബത്തിൽ സംഭവിച്ച ദുരന്തങ്ങളും ആ പ്രക്രിയയെ ത്വരിതപ്പെടുത്തിയ ഘടകങ്ങൾ മാത്രം.
കാര്യങ്ങൾ ഇത്രയും എത്തിയപ്പോൾ ക്രിസ്തുവിന്റെ ഭൗതിക ശരീരത്തിന്റെ ഭാഗമായി തീർന്ന് അവിടുത്തേയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനുള്ള യോഗ്യത തന്റെ ആത്മ മിത്രത്തിൽ കണ്ടെത്തിയ ഡി ലന്നോയ്, വടക്കുംകുളം ഇടവക വികാരിയായിരുന്ന പരംജ്യോതിനാഥർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈശോ സഭാ വൈദികൻ ഫാ. ജോൺ ബാപ്റ്റിസ്റ്റ് ബുട്ടാരി എസ്. ജെയ്ക്ക് (1707-1757) ഒരു കത്തു നൽകി നീലകണ്ഠ പിള്ളയെ അദ്ദേഹത്തിന്റെ പക്കലേയ്ക്ക് അയച്ചു.
ജാതിവ്യവസ്ഥയും ഉച്ചനീചത്വവും
വടക്കുംകുളത്തു ചെന്ന് ഫാ ബുട്ടാരിയെ കണ്ട് നീലകണ്ഠ പിള്ള കാര്യം ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗികനിലയും ജീവിത സാഹചര്യങ്ങളും ഹിന്ദുമത സ്വാധീനവും എല്ലാം വിലയിരുത്തി തൽക്കാലം ജ്ഞാനസ്നാനം നൽകുന്നതിന് മടിച്ചു. എന്തെന്നാൽ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും പ്രബലമായിരുന്ന അക്കാലത്ത് സവർണർ മതം മാറുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നതിനാലാണത്. എന്നാൽ സത്യത്തിന്റെ പൂർത്തീകരണമായ പരമസത്യം തന്നെയായ ക്രിസ്തുവിനായി ജീവിതം സമർപ്പിക്കുവാൻ തന്റെ എല്ലാ സ്വത്തുക്കളും ബന്ധുമിത്രാദികളേയും ജീവനെത്തന്നെയും ഉപേക്ഷിക്കുവാൻ തയ്യാറാണെന്ന് ശങ്കയില്ലാതെ നിലകണ്ഠ പിള്ള ഏറ്റുപറഞ്ഞു. “അല്ലയോ ജ്ഞാനിയായ സന്യസിശ്രേഷ്ഠാ, അജ്ഞാനിയായ എന്നെയും എന്റെ നാട്ടിലെ ജനങ്ങളേയും സത്യ ദൈവത്തെക്കുറിച്ച് പഠിപ്പിച്ച് സ്വർലോക ജീവിതത്തിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ടിയാണല്ലോ അങ്ങ് സ്വന്തം മാതാപിതാക്കളെയടക്കം സകലതും ത്യജിച്ച് ഇവിടെ എത്തിയിരിക്കുന്നത്.” എന്നു സൂചിപ്പിച്ച നീലകണ്ഠപിള്ളയുടെ വിശ്വാസദൃഢത ഫാ. ബുട്ടാരിയെ വിസ്മയഭരിതനാക്കി. ” Unquote ( കത്തോലിക്കാ സഭയുടെ ആശീർവാദത്തോടെ പി.ജെ.തോമസ് പാലത്ര (വെയിൽസ്) പ്രസിദ്ധീകരിച്ച ദേവരൂപാന്തരത്തിന്റെ പേജുകൾ 14, 15, 16,17, നിന്ന്) (ഇതിന്റെ ബാക്കി പേജുകളിൽ ഉള്ള ഉള്ളടക്കം ഇവിടെ മറ്റൊരവസരത്തിൽ നല്കുന്നതാണ്. ഇപ്പോൾതന്നെ വായിയ്ക്കണമെന്നുള്ളവർ വിക്കിപ്പീഡിയയിലുള്ള ലിങ്ക് പിന്തുടർന്നാൽ ലഭിയ്ക്കുന്നതാണ്. )
ക്രിസ്ത്യാനികൾ : വെള്ള ആട്ടിൻതോലിട്ട ചെന്നായ്ക്കൾ !!!???
വേദന്തവും മറ്റ് ഹിന്ദു മത ഗ്രന്ഥങ്ങളും പഠിച്ച് മനസ്സിലാക്കിയ ഒരു ഹിന്ദു, പ്രത്യേകിച്ച് ഒരു നായർ സമുദായാംഗം, കള്ളക്കഥകളിലൂടെ, ഒരു കഴമ്പും ഇല്ലാത്ത ക്രിസ്തു മതം പ്രചരിപ്പിയ്ക്കുന്ന, വിവരദോഷം ബാധിച്ച, മതഭ്രാന്തനായ ഒരു പാതിരിയുടെ അടുക്കൽ പോയി ജ്ഞാനസ്നാനം ചെയ്ത് ക്രിസ്ത്യാനിയാകുമോ !!?? ഇങ്ങിനെയുള്ള ക്രിസ്ത്യൻ പൊള്ള അവകാശ വാദങ്ങൾ മുൻകൂട്ടി കണ്ട് മന്നം അതിനുള്ള മറുപടി മൂൻകൂർ നല്കിയിരുന്നു. സെന്റ് തോമസ്, നമ്പൂതിരിമാരെ മതം മാറ്റിയെന്നുള്ള ക്രിസ്ത്യൻ വാദത്തെ യുക്തിസഹമായി ഖണ്ഡിയ്ക്കുന്ന വേളയിലാണ് അദ്ദേഹം ക്രിസ്ത്യൻ സമുദായത്തിന്റെ മത-പരിവർത്തന അവകാശവാദങ്ങളെ വെല്ലുവിളിച്ചത് !!! ഈഴവരിൽ ഭൂരിപക്ഷവും ക്രിസ്തുമതം തിരസ്കരിച്ച സ്ഥിതിയ്ക്ക്, നായന്മാരും നമ്പൂതിരിമാരും ക്രിസ്തുമതം സ്വീകരിയ്ക്കുമോ എന്ന ചോദ്യം മന്നം ഉന്നയിച്ചിരുന്നു !!! Quote ” അസമത്വസങ്കടം സാമാന്യം പോലെ അനുഭവിയ്ക്കുന്ന ഈഴവരിൽ നിന്നു തന്നെ വളരെ കുറച്ചുപേരെ ക്രിസ്ത്യാനികളായിട്ടുള്ളൂ. ആചാരദോഷം സവർണ്ണവർണ്ണഭേദമുണ്ടാക്കി, അവരെ എങ്ങനെയൊ അകറ്റിനിറുത്തിയതുകൊണ്ട് അവർ സങ്കടം അനുഭവിക്കുന്നതല്ലാതെ, ഹിന്ദുമതത്തെപ്പറ്റി സവർണ്ണർക്കുള്ള വിശ്വാസവും വിവരവും അവർക്ക് ഇല്ലാതെയല്ലാ ഇരിക്കുന്നത്. അതുനിമിത്തം ആ സങ്കടം സഹിച്ചിട്ടും, അസമത്വപരിഹാരത്തിനായി ശ്രമിച്ചുകൊണ്ട് ഹിന്ദുക്കളായിത്തന്നെ ഇരിക്കാനേ അവർ തയ്യാറാകുന്നുള്ളൂ. ഹിന്ദുമതത്തെപ്പറ്റി അല്പജ്ഞാനമുള്ളവർക്കു പോലും ആ മതം വിട്ടുപോകാൻ സമ്മതമുണ്ടാവില്ല. ആ സ്ഥിതിയ്ക്കു പഴയ കാലംമുതലേ സംസ്കൃത വിദ്യാഭ്യാസം ചെയ്തു പാണ്ഡിത്യം സമ്പാദിച്ച നായകന്മാരോടുകൂടിയ ഈഴവർ അവരുടെ വിശ്വാസത്തിനെതിരായി ഒരു മതപരിവർത്തനത്തിന് ഒരുങ്ങാത്തതിൽ അത്ഭുതപ്പെടാനില്ല. ഇതിൽനിന്നെല്ലാം ധരിക്കാൻ കഴിയുന്നത്, ഹിന്ദുമതബോധത്തിന്റെ വല്ല അംശവും ഉള്ളവരൊ, അല്പമായ നിലയൊ, സ്ഥിതിയൊ, ജീവിതസൗകര്യമൊ, സ്ഥിരബുദ്ധിയൊ ഉള്ളവരോ ഇതുവരെ മതപരിവർത്തനം ചെയ്തിട്ടില്ലെന്നും, ചെയ്യുന്നതല്ലെന്നും ആകുന്നു.” Quote ശ്രീ മന്നത്തു പത്മനാഭൻ, പഞ്ചകല്യാണി, പേജ് 25. ഇവിടെ മന്നം സൂചിപ്പിച്ച ജീവിത പരിസ്ഥിതിയ്ക്ക് സമാനമായ, അല്ലെങ്കിൽ ഇതിനേക്കാളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടായിരുന്ന നീലകണ്ഠപിള്ള, മതം മാറി ക്രിസ്തുമതം സ്വീകരിച്ചെന്നത് യുക്തിയ്ക്ക് നിരക്കാത്തതാണ്. ക്രിസ്തുമതം തന്നെയും അടിമുടി യുക്തിഹീനമായ മതമാണ്. അപ്പോൾ ഇവിടെ യുക്തിയെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.
മന്നത്തിന്റെ യുക്തിപൂർവ്വകമായ വാദങ്ങൾ ദേവസഹായം ആയി മാറ്റപ്പെട്ട നിലകണ്ഠപ്പിള്ളയെക്കുറിച്ചുള്ള കത്തോലിക്ക സഭയുടെ hagiography-യിൽ പ്രയോഗിച്ചാൽ, കേരളത്തിലെ കത്തോലിക്കാ സഭയുടെ മൂടുപടം പൊഴിഞ്ഞുവീഴുന്നത് കാണാം. നീലകണ്ഠപ്പിള്ളയെ കത്തോലിക്കാ സഭ പരിചയപ്പെടുത്തുന്ന ആദ്യ ഖണ്ഡികയിൽ, സഭയുടെ ആഖ്യാനം ശ്രദ്ധിച്ചാൽ, സഭ നമ്മുടെ മിത്രം അല്ലെന്ന് വ്യക്തമായും മനസ്സിലാകും.Quote “സ്വസമുദായത്തിലെ (നായർ സമുദായത്തിലെ) മറ്റു യുവാക്കളിൽ നിന്നു വ്യത്യസ്തമായി യൗവനം എത്തിയപ്പോഴേക്കും അദ്ദേഹം സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയതുകൂടാതെ തർക്കം, വേദാന്തം, വ്യാകരണം മുതലായവയിലും അസാധാരണമായ പാണ്ഡിത്യം ആർജ്ജിച്ചിരുന്നു. കുടുംബത്തിന്റെ സവിശേഷമായ സാമൂഹ്യ സ്ഥിതിയിൽ പുരാണപാരായണം, ആയുധാഭ്യാസം എന്നിവയിലും നിപുണനായിരുന്നു.” Unquote. ഭാരതത്തിന്റെ അറിവുകൾ എല്ലാം തന്നെ പോഴത്തരമാണെന്നും, അതൊന്നും പഠിച്ചിട്ട് കാര്യമില്ലെന്നുമാണ് കത്തോലിക്കാ സഭ പ്രചരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് മുകളിൽ ഉദ്ധരിച്ച വാചകത്തിൽ നിന്നും വ്യക്തമാണ്. സംസ്കൃത-തമിഴ്-മലയാള ഭാഷാപരിജ്ഞാനം ഉള്ള, വ്യാകരണം തർക്കം വേദന്തം പുരാണങ്ങൾ, ആയുധാഭ്യാസം എന്നിവയെല്ലാം പാരമ്പര്യ രീതിയിൽ അഭ്യസിച്ച യുവാവായ നീലൻ, ഇതെല്ലാം കൊള്ളുകില്ലാത്തതിനാൽ ഉപേക്ഷിച്ചിട്ടാണ് യേശുവിൽ വിശ്വാസം അർപ്പിച്ചതെന്ന് ആഗോളപരമായി പ്രചരിപ്പിയ്ക്കുന്ന കത്തോലിക്കാ സഭ ദേശീയതയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ച് അനുവർത്തിയ്ക്കുന്നതെന്ന് നമ്മൾ നായന്മാർ കാണാതിരുന്നുകൂടാ.
വേദാന്തം : ഇതിനെക്കുറിച്ച് മന്നത്താചാര്യൻ പറഞ്ഞത് .
കത്തോലിക്കാ സഭ ദേവസഹായം പിള്ളയുടെ കഥയിലൂടെ നിന്ദിയ്ക്കുന്ന വേദാന്തത്തെക്കുറിച്ചുള്ള സമുദായാചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ നിരീക്ഷണങ്ങൾ ശ്രദ്ധിയ്ക്കുക. Quote ” ലോകത്തിൽ പല മതങ്ങൾ ഉണ്ടെങ്കിലും, അങ്ങെ അറ്റംവരം ഉത്തരം മുട്ടാതെ നില്ക്കുന്ന മതം, സനാതനമതം മാത്രമേ ഉള്ളൂ എന്നു പക്ഷപാതബുദ്ധിയില്ലാത്ത ഇതരമതസ്ഥരും സമ്മതിക്കും. ചിന്തകന്മാർക്കു സമാധാനം നല്കുന്ന വേദാന്തം സനാതനമതത്തിന്റെ തായിവേരാണ്. അതിൽ അടങ്ങാത്ത ഒരു കാര്യവും ഈശ്വരപരമായി ഉണ്ടായിരിക്കില്ല. ഈ പരമാർത്ഥം, യൂറോപ്പിലും അമേരിക്കയിലും ഉള്ള ചിന്തകന്മാരും സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്.” Unquote, ശ്രീ മന്നത്തു പത്മനാഭന്റെ പഞ്ചകല്യാണി,പേജ് 23
നീചമായ ഉപമ
ദേവരൂപാന്തരം എന്ന പുസ്തകത്തിലെ വഴിയും സത്യവും എന്ന ഉപ-തലക്കെട്ടോടുകൂടിയ ഖണ്ഡികയിലാണ്, ഹിന്ദുമതത്തെ പുഴയോടും, ക്രിസ്തുമതത്തെ കടലിനോടും കത്തോലിക്കർ ഉപമിച്ചിരിയ്ക്കുന്നത്. അവാസ്തവികമായ, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം താരതമ്യങ്ങളിലൂടെ ഹിന്ദുമതത്തെ ആക്രമിയ്ക്കുകയാണ് കത്തോലിക്കർ ചെയ്യുന്നത്. ഉടമസ്ഥനില്ലാത്ത ഒരു മതമാണ് ഹിന്ദുമതം എന്ന ചിന്തയായിരിയ്ക്കാം കത്തോലിക്കാ സഭയുടെ ഈ അവിവേകത്തിന് ഒരു കാരണം. കത്തോലിക്കരുടെ ആ ചിന്ത വെടിയുവാൻ തക്കവണ്ണം ശ്രമങ്ങളിലേർപ്പെടേണ്ടത് നായർ സമുദായത്തിന്റെ കടമയുമാണ്.
…….. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
You are visitor no : 24,209
Total Page Views : 37,739
Quite informative
Such an educated person Devasahayam Pilla ,how converted to Christianity is a mistry. Moreover he was in a topmost position with Maharaja. So the convertion theory is unbelievable. Definitely there was something wrong. I think he was forcibly converted. After convertion how much money he received in return. Maharaja is also a culprit in this story. Why he has given all facilities to a foreign person. There is nothing wrong for receiving advice. For one person how he allowed to start a church. It shows the secular attitude. Christians taken advantage of the same.
Sri Radhakrishnan…Thanks for the response….regds..