മനോരമയുടെ തണലിൽ, മനോരമയുടെ പ്രോത്സാഹനത്തോടെ, മനോരമയിലൂടെ, മനോരമയുടെ ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ് എന്നൊരാൾ കേരളത്തിലെ ആദിമവാസികളും ഭരണഉപരിവർഗ്ഗവുമായിരുന്ന നായന്മാരെ അവഹേളിച്ച് കേരള ചരിത്രപുനർ-നിർമ്മിതിയ്ക്ക് ഒരുമ്പെടുകയുണ്ടായി. സ്വസ്വമുദായത്തിന്റെ മഹത്വം കൃത്രിമായി സൃഷ്ടിച്ചെടുക്കുവാനും, ക്രിസ്തുമത മഹത്വം സ്ഥാപിയ്ക്കുന്നതിനും വേണ്ടി കെ.എം വർഗ്ഗീസ്സ് കാണിച്ച ആത്മഹത്യാപരമെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഈ സാഹസത്തിനെതിരെ മന്നത്താചാര്യൻ തക്കവണ്ണം പ്രതികരിയ്ക്കുകയുണ്ടായി. അതിന്റെ ഫലമാണ് ‘പഞ്ചകല്യാണി’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ രചന. നായർ സമുദായാംഗങ്ങളിൽ ഭൂരിപക്ഷവും, പ്രത്യേകിച്ചും ഈ തലമുറയിലുള്ളവർ ഈ പുസ്തകത്തെക്കുറിച്ചോ അതിന്റെ ഉള്ളടക്കത്തേക്കുറിച്ചോ അറിയുവാൻ സാദ്ധ്യത വളരെ കുറവാണ്.


തിരുവിതാംകൂർ കൊച്ചി രാജ്യങ്ങളുടെ ഐശ്വര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന നായർ സമുദായത്തിലെ ചരിത്രപുരുഷന്മാരെയും, സനാതന ധർമ്മത്തിന്റെ തിരി അണയാതെ കാത്തുസൂക്ഷിച്ച ബ്രാഹ്മണന്മാരായ നമ്പൂതിരിമാരെയും, കൊച്ചി രാജാവിനെയും അവഹേളിച്ച്, മാർ മാത്യൂസ് അത്തനോസേസ്യസ് എന്ന ബിഷപ്പിനെയും അതിലൂടെ ക്രിസ്തുമതത്തിനെയും മഹത്വവൽക്കരിയ്ക്കുവാൻ മനോരമയുടെ കെ എം വർഗ്ഗീസ് ശ്രമിച്ചു. ഇപ്രകാരം ഹിന്ദുമതത്തെയും, ഹിന്ദു നായകന്മാരെയും ഇകഴ്ത്തി, ക്രിസ്തുമതത്തെയും ക്രിസ്ത്യൻ മത നേതാക്കളെയും മഹത്വവൽക്കരിയ്ക്കുവാൻ തുനിഞ്ഞതാണ് മന്നത്തിനെ ചൊടിപ്പിച്ചത്.



വേദ-പുരുഷൻ എന്നപോലെ, ഹിന്ദുമതത്തെ ഒരു മനുഷ്യ ശരീരത്തോട് ഉപമിച്ചാൽ, പുരുഷ സൂക്തത്തിൽ പറഞ്ഞിരിയ്ക്കുന്ന, അതിന്റെ ശിരോസ്ഥാനത്തുള്ള ബ്രാഹ്മണന്മാരെ ലക്ഷ്യം വച്ച്, ആ തല തല്ലിക്കെടുത്തുവാൻ മിഷനറിമാരും ക്രിസ്ത്യൻ സമൂഹവും ഇന്നും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നതായി കാണാം. ഹിന്ദുമതത്തിന്റെ ദീപശിഖ ഇതുവരെയും അണയാതെ കാത്തുസൂക്ഷിച്ച ബ്രാഹ്മണർ മതം മാറിയാൽ ,താമസിയാതെ മറ്റെല്ലാ ഹിന്ദു ജാതികളും ഇവരെ പിന്തുടർന്ന് ക്രിസ്ത്യാനികളാകുമെന്നും, അങ്ങിനെ ഭാരതത്തിലെ സനാതന സംസ്കാരം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്ന് അടിയുമെന്നുമാണ് ക്രിസ്ത്യാനികളുടെ കണക്കുകൂട്ടൽ. ക്രിസ്ത്യാനികളുടെ ഈ സ്വപ്നം സഫലമാക്കുവാനുള്ള പരിശ്രമങ്ങളുടെ ഒരു വശമാണ് കേരളത്തിലെ നമ്പൂതിരിമാർ ‘അധമമായ’ ഹിന്ദുമതം ഉപേക്ഷിച്ച് ‘ഉൽക്കൃഷ്ടമായ’ ക്രിസ്തുമതം സ്വീകരിച്ചു എന്ന നുണ പ്രചാരണം. ഈ കള്ളപ്രചാരണം മന്നം ഖണ്ഡിയ്ക്കുകയും, കൂടാതെ ക്രിസ്തുമതത്തിന് ഹിന്ദുമതത്തെക്കാൾ യാതൊരുവിധ മഹത്വവുമില്ലെന്ന് യുക്തിയുക്തമായി സ്ഥാപിയ്ക്കുകയും ചെയ്തു. ഉൽക്കൃഷ്ടമായ ഹിന്ദുമതം ഉപേക്ഷിച്ച് ചരിത്രകാലത്ത് നമ്പൂതിരിമാർ ക്രിസ്തുമതം സ്വീകരിയ്ക്കുവാൻ ഒരു കാരണവും കാണുന്നില്ലെന്ന് അദ്ദേഹം യുക്തിഭദ്രമായി സമർത്ഥിയ്ക്കുന്നത് പഞ്ചകല്യാണിയിൽ കാണാം. ആ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചിരിയ്ക്കുന്നത്.

മന്നം ജീവിച്ചിരുന്ന കാലം വരെ സെന്റ് തോമസ് കേരളത്തിൽ വന്നിരുന്നു എന്ന ധാരണ പ്രചരിപ്പിയ്ക്കുവാൻ ക്രിസ്ത്യാനികൾക്ക് കഴിഞ്ഞിരുന്നു. അപ്രകാരം മന്നം ഉൾപ്പടെ, കേരളത്തിലെ ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ വർത്തമാനകാലത്ത്, ചുരുക്കം ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ഒഴികെ മറ്റുള്ളവർ അത് വിശ്വസിയ്ക്കുന്നില്ല. ഈ വിഷയം 2016-ൽ ചരിത്രകാരൻ എം.ജി.എസ്സ് നാരായണൻ, DC Books മുഖാന്തിരം പ്രസിദ്ധീകരിച്ച ‘കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകളിൽ’ വിശദമാക്കുകയും ചെയ്തിട്ടുണ്ട്. എം.ജി.എസ്സും, സെന്റ് തോമസ്സ് കേരളത്തിൽ വന്നിട്ടില്ല എന്നുതന്നെയാണ് സംശയലേശമന്യേ പ്രസ്താവിച്ചിരിയ്ക്കുന്നത്. പ്രസ്തുത പുസ്തകത്തിലെ 99-ആം പേജിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിയ്ക്കുന്നു. Quote “ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുഭഗവാന്റെ അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങി ചേരമാൻ പെരുമാളെയും ചില ബ്രാഹ്മണ കുടുംബക്കാരെയും (ശങ്കരമംഗലം, പകലോമറ്റം) മതംമാറ്റം നടത്തിയെന്നും പാലയൂർ തുടങ്ങി ചില ക്രിസ്ത്യൻ പള്ളികൾ സ്ഥാപിച്ചുവെന്നും കുരിശുകൾ നാട്ടിയെന്നുമുള്ള കഥയാണ് രണ്ടാമതായി ഉപേക്ഷിക്കേണ്ടത് ” Unquote. എം.ജി.എസ്സ് ഇവിടെ സൂചിപ്പിച്ച ശങ്കരമംഗലം എന്ന പേരിൽ അറിയപ്പെടുന്ന കുടുംബത്തിലെ, ഇപ്പോഴുള്ള തലമുറയിലെ അംഗങ്ങൾ പങ്കെടുക്കുന്ന ഒരു വീഡിയോയുടെ ലിങ്കും ഇവിടെ നല്കുന്നു (ഈ ലേഖനത്തിന്റെ അവസാനം). അതിൽ, അവർ തങ്ങളുടെ പൂർവ്വന്മാർ ബ്രാഹ്മണരായിരുന്നു എന്ന അപഹാസ്യമായ, അസംബന്ധജഡിലമായ അവകാശവാദം ഒരു ഉളുപ്പുമില്ലാതെ ഉന്നയിയ്ക്കുന്നത് കാണാം. ഈ വീഡിയോയിലൂടെ അവർ ഒരു സന്ദേശവും നല്കുന്നുണ്ട്. ക്രിസ്ത്യാനികളായ തങ്ങൾ “living god”,അതായത് ‘ജീവിനുള്ള ദൈവത്തിലാണ് ‘ വിശ്വസിയ്ക്കുന്നതെന്നും, മറിച്ച് ബ്രാഹ്മണന്മാരുടെ അതായത് ഹിന്ദുക്കളുടെ ദൈവം ‘മൃതനായ ദൈവമാണെന്ന്’ ധ്വനിപ്പിച്ച് ഹിന്ദുമതത്തെ അവഹേളിയ്ക്കുകയാണ് അവർ ചെയ്തുകൊണ്ടിരിയ്ക്കുന്നത് !!

നമ്പൂതിരിമാർ ചരിത്രകാലത്ത് ക്രിസ്തുമതം സ്വീകരിച്ചില്ല എന്ന് യുക്തിയുക്തമായി ഉറച്ച നിഗമനത്തിൽ എത്താൻ ആവുന്നതിനാൽ, ഇതിന് അനുബന്ധമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ചേരമൻ പെരുമാൾ മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിയ്ക്കുവാൻ ഒരു സാദ്ധ്യതയുമില്ലെന്നാണ്. ഹൈദർഅലി 1766-ൽ മലബാർ ആക്രമിച്ചു കീഴ്പെടുത്തിയപ്പോൾ, ഇസ്ലാം മതം സ്വീകരിച്ച് ഹൈദറിന്റെ സാമന്തനാകാൻ തയ്യാറാകാതെ അന്നത്തെ സാമൂതിരി രാജാവും,അന്തഃപുര സ്ത്രീകളും, പരിവാരങ്ങളും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. പി ശങ്കുണ്ണി മേനോൻ രചിച്ച്, 1878-ൽ പ്രസിദ്ധീകരിച്ച ‘History of Travancore From The Earliest Times ‘ എന്ന ഗ്രന്ഥത്തിലെ പേജ് 199-ൽ ഈ വിവരം വ്യക്തമായി നല്കിയിട്ടുണ്ട്. 1766-ൽ നടന്ന ഈ സംഭവം തമസ്കരിച്ചിട്ടാണ്, അതായത് 18-ആം നൂറ്റാണ്ടിൽ നടന്ന ഈ സംഭവം തമസ്കരിച്ചിട്ടാണ്, അതിനും മുമ്പ് 12-ആം നൂറ്റാണ്ടിൽ ചേരമാൻപെരുമാക്കളിൽ അവസാനത്തെയാൾ ബ്രാഹ്മണരോട് കലഹിച്ച് മതം മാറി മക്കത്ത പോയ കഥ കേരളചരിത്രത്തിൽ കുടിയേറി അശുദ്ധമാക്കപ്പെട്ടത്. ക്രിസ്ത്യൻ -മുസ്ലീം മതങ്ങളിലേയ്ക്ക് മാർഗ്ഗം കൂടിയവർ തങ്ങളുടെ ആത്മവഞ്ചനയെ മറയ്ക്കുവാനും നിഷേധിയ്ക്കുവാനും, കേരളീയ ഹിന്ദു സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യം ന്യായീകരിച്ച്, നിലനില്പിനായി മെനഞ്ഞെടുത്ത കെട്ടു കഥകളാണ് ഇവയെല്ലാം എന്നത് ചിന്തിയ്ക്കുന്നവർക്ക് എളുപ്പത്തിൽ പിടികിട്ടും.



ഇനി മന്നം പറഞ്ഞതിലേയ്ക്ക് നമ്മൾക്ക് കടക്കാം……..
Mannam Quote (Page 22)- “സെന്റ് തോമസ്സ് ഇവിടെ വന്നു. രണ്ടുമൂന്നു പള്ളി സ്ഥാപിക്കയും, അന്ന് ഇവിടെ ഉണ്ടായിരുന്ന ഹിന്ദുക്കളിൽ അസമത്വസങ്കടം അത്യധികം അനുഭവിച്ചിരുന്ന പറയരിലും പുലയരിലും മരയ്ക്കാന്മാരിലും നിന്നു കുറച്ചുപേരെ മാർഗ്ഗം കൂട്ടുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായത്. അതു എ.ഡി ൫൨ (52)-ലാണ് . അതിനു മുമ്പും കേരളവും അതിനൊരു ചരിത്രവും ഉണ്ടെന്നുള്ളതു നിസ്തർക്കമാണല്ലൊ. അവരുടെ പൂർവ്വികന്മാർ എവിടെനിന്നൊ വന്നവരാണെന്നു ക്രിസ്ത്യാനികളിൽ പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ക്നായി തൊമ്മൻമുതലായി അപൂർവ്വം ചിലർ, വളരെ കുറച്ചു കുടുംബക്കാരെ സിറിയായിൽ നിന്നു കൊണ്ടു വന്നതായി ചരിത്രം പറയുന്നു. അവരാണു തങ്ങളുടെ പൂർവ്വന്മാരെന്നു പഠിപ്പും പ്രാഭവവുമുള്ള ഓരോ ക്രിസ്ത്യൻ കുടുംബക്കാരും അഭിമാനിക്കുന്നുണ്ട്. അവരെ തിരിച്ചറിയാൻ നിവൃത്തിയില്ലാത്തവണ്ണം കൂടിക്കലർന്നു പോയിട്ടുണ്ടെന്നുള്ളതാണ് പരമാർത്ഥം. ഏതായാലും സിറിയായിൽനിന്നു വന്ന ഏറ്റവും തുച്ഛമായ സംഖ്യ ഒഴിച്ച്, ബാക്കിയുള്ളവരെല്ലാം ഇവിടുത്തെ ഹിന്ദുക്കളിൽ നിന്നും മതപരിവർത്തനം ചെയ്തിട്ടുള്ളവരും അവരുടെ സന്തതിപരമ്പരയും ആണെന്നു ഓർമ്മിച്ചുംകൊണ്ടുവേണം, ഹിന്ദുക്കളേയും ഹിന്ദുരാജാക്കന്മാരെയും പറ്റി ഗുണദോഷനിരൂപണം ചെയ്യാൻ. ക്രിസ്ത്യാനികളിൽ ഒരംശം ഇവിടത്തെ നമ്പൂരിമാർ മാർഗ്ഗം കൂടിയവരാണെന്നു മി.വറുഗീസ് പറയുന്നു. നമ്പൂരിമാർ മാർഗ്ഗം കൂടിയൊ എന്നും, കൂടുമൊ എന്നും ആലോചിച്ചു തീരുമാനിക്കേണ്ടതാണ്. നമ്പൂരിമാർ കേരളത്തിലെ ഭൂദേവന്മാരാണ്. അവരുടെ ആഗമത്തേപ്പറ്റിയും മറ്റും ഇപ്പോൾ ചിന്തിക്കേണ്ട ആവശ്യമില്ല. എത്രയൊ ശതവർഷക്കാലമായി അവർ സാമുദായികമായും, മതസംബന്ധമായും ഉള്ള കാര്യങ്ങളിൽ ഒന്നാം കിടയിൽ നില്ക്കുന്നവരാണ്. സർവ്വാധികാരമുള്ള രാജാക്കന്മാർ പോലും, അന്ന് അവരുടെ ഇച്ഛപ്രകാരമാണു ജീവിച്ചിരുന്നതെന്നുള്ളതിനു എത്രയോ തെളിവുകൾ ഉണ്ട്. അങ്ങനെ സമ്പത്തിലും, സ്വാതന്ത്ര്യത്തിലും, ജ്ഞാനത്തിലും, അധികാരത്തിലും ഹിന്ദുസമുദായത്തിന്റെ അഗ്രിമസ്ഥാനത്തു സർവ്വസുഖോപഭോഗികളായി ജീവിച്ചിരുന്ന നമ്പൂതിരിമാർ, ഒരു വിഷയത്തിലും അവർക്കു പറ്റാത്തതായ അന്യമതസ്വീകരണത്തിന് ഒരുങ്ങുമൊ എന്നും, അതിനു അവർക്കു എപ്പോഴെങ്കിലും ആവശ്യമുണ്ടായിട്ടുണ്ടൊ എന്നും നല്ലപോലെ ആലോചിക്കേണ്ടതാണ്.


ലോകത്തിൽ പല മതങ്ങളുണ്ടെങ്കിലും, അങ്ങെ അറ്റം വരെ ഉത്തരം മുട്ടാതെ നില്ക്കുന്ന മതം, സനാതനമതം മാത്രമേ ഉള്ളൂ എന്നു പക്ഷപാതബുദ്ധിയില്ലാത്ത ഇതരമതസ്ഥരും സമ്മതിക്കും. ചിന്തകന്മാർക്കു സമാധാനം നൽകുന്ന വേദാന്തം സനാതനമതത്തിന്റെ തായിവേരാണ്. അതിൽ അടങ്ങാത്ത ഒരു കാര്യവും ഈശ്വരപരമായി ഉണ്ടായിരിക്കയില്ല. ഈ പരമാർത്ഥം, യൂറോപ്പിലും അമേരിക്കയിലും ഉള്ള ചിന്തകന്മാരും സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള വേദന്തമതം സ്ഥാപിച്ച മഹാത്മാവായ ശങ്കരാചാര്യരെ ജനിപ്പിച്ച നമ്പൂതിരി സമുദായത്തിനു, മതസംബന്ധമായ സംതൃപ്തിക്കു വേണ്ടി, മതപരിവർത്തനം ചെയ്യേണ്ട ആവശ്യമില്ലെന്നും, ഒരു സാധാരണ ഹിന്ദുവിനുതന്നെയും സമാധാനം നൽകാൻ ശേഷിയില്ലാത്ത ക്രിസ്തുമതത്തിൽ, ഒരു നമ്പൂതിരിക്ക് ഒരു നിമിഷം ഇരിക്കാൻ സാദ്ധ്യമല്ലെന്നും തീർച്ചയാണ്. പ്രാതസ്നാനം കഴിഞ്ഞു ക്ഷേത്രത്തിൽപോയി ഈശ്വരാഭിമുഖമായി സാഷ്ടാംഗനമസ്കാരം ചെയ്തു പരിശീലിച്ചിട്ടുള്ള നമ്പൂതിരിക്ക് കുളിക്കാതെ പള്ളിയിൽപോയി മുട്ടുകുത്തിനിന്നു പ്രാർത്ഥിക്കാൻ എങ്ങനെയാണു സമ്മതം വരിക. പ്രണവശബ്ദത്തിനു സമാനമെന്നു വിശ്വസിക്കപ്പെട്ടിട്ടുള്ള ശംഖുനാദവും, ഭക്തിരസദ്യോതകമായ എടയ്ക്കവാദ്യവും ശ്രുതിമധുരമായ നാഗസ്വരമേളവും കൊണ്ടു ശബ്ദബ്രഹ്മത്തിനു മാഹാത്മ്യം വർദ്ധിപ്പിച്ച് അതിൽ ലയിച്ചിട്ടുള്ള നമ്പൂതിരിക്കു, തലവേദനയുണ്ടാക്കുന്ന ഘണ്ടാനാദവും, അതിനു യോജിച്ച ബാന്റുവാദ്യവും കൊണ്ട് ഒരാപൽസംഭവത്തേയൊ, യുദ്ധോദ്യമത്തേയൊ സൂചിപ്പിക്കുന്നതും മനശ്ചാഞ്ചല്യം വരുത്തുന്നതുമായ ശബ്ദസമൂഹത്തോടുകൂടിയ, മുഴങ്ങുന്ന പ്രാർത്ഥനകൊണ്ട് എങ്ങനെയാണു തൃപ്തിയുണ്ടാകുന്നത്. മത്സ്യമാംസാദികൾ, സമീപദേശത്തു കാണുക പോലം ദുസ്സഹമായി കരുതുന്ന നമ്പൂതിരി, അവ കൂടാതെയുള്ള ആഹാരം സാദ്ധ്യമല്ലാത്ത ഒരു ക്രിസ്ത്യാനി ആകുന്നതെങ്ങിനെയാണ്. പശുവിനെ ഈശ്വരതുല്യമായി കരുതി ആരാധിക്കണമെന്നു വിശ്വാസമുള്ള ഹിന്ദുമതത്തിലെ പൂജാധികാരിയായ നമ്പൂതിരിക്ക്, അതിനെ ജീവനോടെ തോൽ ഉരിച്ച്, ഹൃദയമുള്ളവനു ഭയങ്കരവേദന ഉണ്ടാക്കത്തക്കവണ്ണം അറുത്ത്, മാലമാലയായി തൂക്കി, ‘ഭക്ഷണത്തിനു ഉപയോഗിക്കേണ്ടതിനു വേണ്ടിയാണു അവയെ സൃഷ്ടിച്ചതെന്നു’ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെ ജീവിതത്തോടനുകൂലിക്കാൻ മരിച്ചാൽതന്നെ മനസ്സുണ്ടാകുമോ ?
സകലരസികത്വത്തിന്റേയും സാരസർവ്വസ്വം ജന്മസിദ്ധമായി സ്വായത്തമായിട്ടുള്ള നമ്പൂതിരിബ്രാഹ്മണർക്ക്, അവരുടെ ദൃഷ്ട്യാ അരസികാഗ്രഗണ്യന്മാരെന്നു തോന്നപ്പെടുന്ന ഒരു സമുദായത്തിന്റെ നടുവിൽ ചെന്നു ചാടുന്നത് ആത്മഹത്യയ്ക്കു തുല്യമായി അവർ കരുതാതിരിക്കുമോ. എന്നു വേണ്ട മതവിശ്വാസത്തിലും, ആരാധനാസമ്പ്രദായത്തിലും, ആഹാരാദി ദിനചര്യകളിലും, സംഗീതസാഹിത്യാദി കലാരസത്തിലും, ജാത്യാഭിമാനവിശ്വാസത്തിലും പകലും രായും പോലെ വ്യത്യാസമുള്ള വരാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും എന്നുള്ള പരമാർത്ഥം സ്മരണയിൽ വച്ചുകൊണ്ടുവേണം നമ്പൂതിരിമാർ ഹിന്ദുമതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിച്ചു എന്നെഴുതിപ്പിടിപ്പിക്കാൻ.
നമ്പൂതിരിമാരുടെ പരിഷ്കാരവും അധികാരവും മൂർദ്ധന്യം പ്രാപിച്ച കാലത്ത് അവരുടെ സമുദായശക്തി, എന്നും നിലനില്ക്കാൻ വേണ്ടി എഴുതി വച്ചതും നടപ്പാക്കിയതുമായ പല നിയമങ്ങളും, കാലോചിതമായ മാറ്റം വരുത്താതെ അതിൻവണ്ണം അനുസരിച്ചതു നിമിത്തം ഇന്ന് ആ സമുദായത്തിനു പല ഉടവുകളും തട്ടീട്ടുണ്ടെങ്കിലും, നിർബന്ധപൂർവമുള്ള നിയമപരിപാലനംമൂലം, വളരെ കാലത്തേക്ക് അവരുടെ ഐശ്വര്യവും വംശശുദ്ധിയും നിലനിന്നുപോന്നു എന്നുള്ളതു നിസ്തർക്കമാകുന്നു. എന്നാൽ, സംയമനഹൃദയന്മാർക്കും, പരമശാന്തന്മാർക്കുമല്ലാതെ സാധാരണക്കാർക്ക് അനുസരിക്കാൻ സാദ്ധ്യമല്ലാതിരുന്ന ആ നിയമം കാലക്രമേണ ഉപദ്രവകരമായിത്തീരുകയും, തൻമൂലം അപൂർവ്വം ചിലർ സമുദായ ഭ്രഷ്ടന്മാരായി തീരാനിടയാകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ അന്നത്തെ ആചാരനിഷ്ഠയുടെ കാഠിന്യംകൊണ്ട്, ഒരു നമ്പൂതിരി പിഴച്ചാൽ പറയനായി ജീവിക്കാൻപോലും സാധ്യമല്ലായിരുന്നു. അനന്യശരണന്മാരായി, നൂറ്റാണ്ടിലൊരിക്കൽ അങ്ങനെ ഉണ്ടാകുന്ന വളരെ കുറച്ചു നമ്പൂതിരിയൊ അന്തർജ്ജനമൊ, ആർക്കും ശരണംപ്രാപിക്കാൻ സൗകര്യം നൽകീട്ടുള്ള ക്രിസ്ത്യൻ സമുദായത്തിൽ ലയിച്ചിട്ടില്ലെന്നു ഞാൻ തർക്കിക്കുന്നില്ല. അങ്ങനെയുള്ളവരുടെ സന്തതികളിൽനിന്ന് ആ സമുദായത്തിന് ഒരു മെച്ചവുമുണ്ടായിട്ടില്ലെന്നും എനിക്കു വാദമില്ല. ഇങ്ങനെ വല്ല ദുസ്സംഭവവും ഉണ്ടായിട്ടുണ്ടെന്നു വിചാരിച്ച്, ഇവിടുത്തെ നമ്പൂതിരിമാരുടേയും, സിറിയായിൽ നിന്നു വന്നവരുടേയും സന്തതികളാണ് ഇക്കണ്ട നാനാതരത്തിലുള്ള ക്രിസ്ത്യാനികളെല്ലാം എന്നു വാദിക്കാതിരുന്നാൽ മതി. സ്വ സമുദായത്തിൽ വലിയ അസ്വതന്ത്രതയില്ലാത്തവർ ഇതരമതസ്ഥരാവുക സാധാരണമല്ലാത്തതുകൊണ്ട് നമ്പൂതിരിമാർ, നായന്മാർ തുടങ്ങിയ സവർണ്ണർ കൈവിരൽ കൊണ്ട് എണ്ണാൻതക്കവണ്ണമുള്ള സംഖ്യപോലും ഈ ൧൯(19) ശതവർഷത്തിനിടയിൽ ക്രിസ്ത്യൻ സമുദായത്തിൽ ലയിച്ചിട്ടില്ലെന്ന് എവിടെനിന്നു വേണമെങ്കിലും സത്യം ചെയ്യാൻ ഞാൻ തയ്യാറാണ്. നമ്പൂതിരിമാരേയും നായന്മാരേയും ക്രിസ്ത്യാനികളാക്കാൻ സാധിക്കുമെങ്കിൽ ഇപ്പോൾ എന്തുകൊണ്ട് അതു സാധിക്കുന്നില്ല. സമുദായശക്തിയും, പരിഷ്കാരവും വർദ്ധിച്ചും, ഒരു വിദേശമതം എന്നുള്ള വെറുപ്പ് കാലപ്പഴക്കം കൊണ്ട് കുറഞ്ഞും, ഹിന്ദുക്കളുടെ പല ആചാരങ്ങളേയും ദിനംപ്രതി എന്നപോലെ പകർത്തി, ആ മതവും ആയി സാരമായ വ്യത്യാസമില്ലാതാക്കിയും, കോടിക്കണക്കിനു രൂപ ചെലവുചെയ്തു പ്രചരണവേല നടത്തിയും വരുന്ന ഇക്കാലത്തുപോലും ഒറ്റ നായരും നമ്പൂതിരിയും ക്രിസ്ത്യാനിയാകുന്നില്ലെങ്കിൽ, ഇതിനെല്ലാം എതിരായിരുന്ന പുരാതനകാലത്ത് അവർ മതപരിവർത്തനം ചെയ്തു എന്നു വിശ്വസിക്കാൻ മി.വറുഗീസിന്റെ ‘വിശ്വാസപ്രമാണം’ കൊണ്ടു സാദ്ധ്യമല്ലാതെ വന്നിരിക്കുന്നു. അസമത്വസങ്കടം സാമാന്യംപോലെ അനുഭവിക്കുന്ന ഈഴവരിൽ നിന്നുതന്നെ വളരെ കുറച്ചുപേരെ ക്രിസ്ത്യാനികൾ ആയിട്ടുള്ളൂ.
ആചാരദോഷം സവർണ്ണവർണ്ണ ഭേദമുണ്ടാക്കി, അവരെ എങ്ങനെയൊ അകറ്റിനിറുത്തിയതുകൊണ്ട് അവർ സങ്കടം അനുഭവിക്കുന്നതല്ലാതെ, ഹിന്ദുമതത്തെപ്പറ്റി സവർണ്ണർക്കുള്ള വിശ്വാസവും വിവരവും അവർക്കില്ലാതെയല്ലാ ഇരിക്കുന്നത്. അതുനിമിത്തം ആ സങ്കടം സഹിച്ചിട്ടും, അസമത്വപരിഹാരത്തിനായി ശ്രമിച്ചുകൊണ്ട് ഹിന്ദുക്കളായിത്തന്നെ ഇരിക്കാനേ അവർ തയ്യാറാകുന്നുള്ളൂ. ഹിന്ദുമതത്തെപ്പറ്റി അല്പജ്ഞാനമുള്ളവർക്കു പോലും ആ മതം വിട്ടുപോകാൻ സമ്മതമുണ്ടാകാറില്ല. ആ സ്ഥിതിക്കു പഴയ കാലംമുതലേ സംസ്കൃതവിദ്യാഭ്യാസം ചെയ്തു പാണ്ഡിത്യം സമ്പാദിച്ച നായകന്മാരോടുകൂടിയ ഈഴവർ അവരുടെ വിശ്വാസത്തിനെതിരായി ഒരു മതപരിവർത്തനത്തിന് ഒരുങ്ങാത്തതിൽ അത്ഭുതപ്പെടാനില്ല. ഇതിൽനിന്നെല്ലാം ധരിക്കാൻ കഴിയുന്നത്, ഹിന്ദുമതബോധത്തിന്റെ വല്ല അംശവും ഉള്ളവരൊ, അല്പമായ നിലയൊ, സ്ഥിതിയൊ, ജീവിതസൗകര്യമൊ, സ്ഥിരബുദ്ധിയോ ഉള്ളവരോ ഇതുവരെ മതപരിവർത്തനം ചെയ്തിട്ടില്ലെന്നും, ചെയ്യുന്നതല്ലെന്നും ആകുന്നു. കാലപ്പഴക്കം കൊണ്ട് വന്നുകൂടിയ മാതാചാരദോഷം നിമിത്തം, ഹിന്ദുമതവിശ്വാസികളിൽ ഏറ്റവും താണപടിയിൽ കിടക്കുന്ന പുലയർ പറയർ മുതലായ സാധുവർഗ്ഗങ്ങൾ, തലമുറ തലമുറയായി അനുഭവിച്ച സങ്കടങ്ങൾക്കു കണക്കില്ല. തന്നിമിത്തം അവർ മൃഗതുല്യരായിത്തീരുകയും, അതിനതിന് അവരെ നിഷ്കരുണമായി ദൂരെ ദൂരെ ആട്ടിപ്പായിക്കയും ചെയ്തു. ആ സമയത്താണു മനുഷ്യാകൃതിയിലുള്ള സകല സ്വരൂപങ്ങളേയും സ്വീകരിക്കാനും അതുകൊണ്ടു സംഖ്യാബലമുണ്ടാക്കാനും, അങ്ങനെയെങ്കിലും മതപ്രചരണം നടത്താനും തയ്യാറായ മിഷ്യനറി സമൂഹം പണക്കിഴിയുമായി കേരളത്തിൽ സഞ്ചരിച്ചു തുടങ്ങിയത്. അറിവൊ, സ്വത്തോ ഇല്ലാതെ അവ ഉണ്ടാകാൻ മാർഗ്ഗവുമില്ലാതെ, നേർവഴി നടക്കാൻപോലും സാദ്ധ്യമല്ലാതെ മതമെന്തെന്നറിയാതെ, പ്രാണവേദനയോടുകൂടി ഉഴലുന്ന ആ സാധുവർഗ്ഗം, പുതവെള്ള പ്രവാഹത്തിൽ, അറിയാതെ മീൻകൂടുകൾക്കുള്ളിൽ പ്രവേശിച്ചു പോകുന്ന മത്സ്യങ്ങൾക്കൊപ്പം, ശതമാനക്കണക്കിനു പള്ളിക്കുള്ളിൽ ആയിപ്പോയിട്ടുണ്ടെന്നുള്ളതാണു പരമാർത്ഥം. അതിനെ മറച്ച് ആ വിഷയത്തിലും ഒരു പുതിയ ചരിത്രമുണ്ടാക്കാനാണു മി.വറുഗീസിന്റെ ശ്രമം.



നംപൂതിരിയൊ,നായരൊ, പുലയനൊ, പറയനൊ, ആരായാലും വേണ്ടില്ല, അവരെല്ലാം ഹിന്ദുക്കളാകുന്നു. നംപൂതിരി, മതം മാറിപ്പോയാലുള്ള വേദനയും നഷ്ടവും പുലയൻ മതംമാറി പോയാലും ഹിന്ദുമതത്തിനുണ്ട്. അതുകൊണ്ട് ഏതുജാതിയിൽ നിന്നായാലും ഹിന്ദുക്കളിൽനിന്നും, ഹൃദയം ഉരുകത്തക്കവണ്ണം ഒരു വലിയ സംഖ്യ മതപരിവർത്തനം ചെയ്തിട്ടുണ്ടെന്ന് ഈ വാദവിഷയത്തിൽ നിന്നും വീണ്ടും ധരിക്കാവുന്നതാകുന്നു. സ്വന്തസഹോദരന്മാരെ, അറിഞ്ഞൊ അറിയാതെയൊ ആ നിലയിൽ ആക്കിത്തീർത്ത സവർണ്ണരാണ് ഇതിനുത്തരം പറയേണ്ടവർ. അവർ ചെയ്ത തെറ്റിന്റെ ഫലം നാം ഇന്നനുഭവിച്ചുതുടങ്ങീട്ടുണ്ട്. എന്നിട്ടും, കഴിഞ്ഞതെല്ലാം വിസ്മരിക്കാമെന്ന് അവർ ദയാപൂർവ്വം സമ്മതിച്ചിട്ടും, സനാതനമതബോധമോ, സഹോദരസ്നേഹമോ, കാരുണ്യമോ ഇല്ലാതെ അവരെ പഴയ പോലെ നിറുത്തണമെന്നു പറയുന്ന ഇണ്ടൻതുരുത്തി പ്രഭൃതികൾക്കു, മി.വറുഗീസിന്റെ ഈ ‘കണ്ഠകോടാലി’ നിമിത്തമെങ്കിലും ഒരു മാറ്റം വന്നെങ്കിൽ ഭാഗ്യമായിരുന്നു.



“അന്ധാചാരജടിലമായ ജാതിക്കെട്ടു” കളിൽനിന്നും, ഹിന്ദുക്കളെ സുപ്രകാശത്തിലേക്ക് അഴിച്ചുവിടാൻ അന്ധതയും ആചാരവും ജാതിയും ഇല്ലാത്ത ക്രിസ്തുമതം മുമ്പോട്ടുവന്നു പ്രവർത്തിച്ചതായ ചരിത്രമുണ്ടാക്കുന്ന മി.വറുഗീസിന്റെ, പ്രപിതാമഹന്മാർ, പറയരാകാൻ പാടില്ല. നംപൂതിരിയാകണമെന്നുള്ള നിർബ്ബന്ധം കണ്ടതു നിമിത്തമാണ്, ഞാൻ ഈ ഭാഗത്തെപ്പറ്റി നിർബന്ധപൂർവ്വം ഇത്രയും നീട്ടി എഴുതുവാൻ ഇടയായതെന്നുള്ള പരമാർത്ഥം, അക്ഷമന്മാരായ വായനക്കാർ വല്ലവരുമുണ്ടെങ്കിൽ അവർ ധരിക്കേണ്ടതാകുന്നു. എന്നു മാത്രമല്ലാ, ഹിന്ദുക്കളിലെ മിക്കവാറും നിർജ്ജീവ വസ്തുക്കളായിത്തീർന്ന അധഃകൃതവർഗ്ഗക്കാരുടെ പള്ളിപ്രവേശനവും, ആകെക്കൂടിയുള്ള സങ്കലനവുംകൊണ്ടു മറ്റൊന്നായി ഭവിച്ച ആ സാധുവർഗ്ഗം ചലനവും രൂപവും ഉള്ള മനുഷ്യവർഗ്ഗത്തിൽപെട്ടു എന്നുള്ളതിൽ കവിഞ്ഞു, ബുദ്ധിപൂർവ്വമുള്ള പരിശ്രമഫലമായി പല നൂറ്റാണ്ടുകൊണ്ടു ഒരു സമുദായത്തിനുണ്ടാകേണ്ട സംസ്കാരം ഈ മാർഗ്ഗവാസികൾക്കുണ്ടായി എന്നു വിചാരിക്കാൻ ഭ്രാന്തന്മാർക്കും സാദ്ധ്യമല്ല. തമ്മിൽ ചേരാത്ത വിലക്കുറവുള്ള പല ലോഹങ്ങളെ കൂട്ടിയുരുക്കി, അത് എന്തിനത്തിൽ പെട്ടതാണെന്നു പറയാൻ സാദ്ധ്യമല്ലാത്ത ഒരു വസ്തുവാക്കിത്തീർത്തശേഷം, നിഷ്പ്രഭവും നിരുപയോഗവും ആയ ആ വസ്തു, പത്തരമാറ്റുള്ള തങ്കത്തെ അതിശയിക്കുമെന്നു പറഞ്ഞാൽ ആളുകൾ അന്ധാളിക്കും. മാറ്റുള്ള സ്വർണ്ണം തന്നെയായിരുന്നാലും അതിനെ വറുത്തെങ്കിൽ മാത്രമെ തങ്കമാകയുള്ളൂ. മാറ്റില്ലാത്തതിനെ വറുത്താൽ ഒടുവിൽ മാറ്റിനു പകരം ‘വറുക്കൽമാത്രം’ ശേഷിക്കും. സ്വർണ്ണത്തെ വറുത്തു തങ്കമാക്കുന്നതുപോലെയാണ്, സമുദായത്തെ തലമുറതലമുറയായി സംസ്കരിച്ചുകൊണ്ടു വരുന്നത്. കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനു, ശരിസംസ്കരണം വരാതിരിക്കാനുള്ള ഒരു കാരണം, ശുദ്ധീകരിക്കപ്പെടുന്നതിൽ കവിഞ്ഞു, അശുദ്ധവസ്തുക്കൾ നാനാവഴിക്കും കൂടി അനവരതം അതിൽ ചെന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടാണു ഒരു പരിഷ്കൃത ജനസമുദായത്തിനു ഉണ്ടാകേണ്ട, പരിശുദ്ധരാജ്യസ്നേഹമൊ, സഹോദരസമുദായ മൈത്രിയൊ, സ്വാർത്ഥത്യാഗമൊ, മഹാമനസ്കതയൊ, ദീർഘദർശിത്വമൊ, അനഹങ്കാരമൊ അവരിൽ വേണ്ടവണ്ണം കാണാതിരിക്കുന്നത്.” UNQUOTE (Mannam).(പഞ്ചകല്യാണി, പേജുകൾ 22 മുതൽ 27 വരെ)
എം ജി എസ്സ് നാരായണന് എൺപത്തിനാല് വയസ്സുള്ളപ്പോൾ രചിച്ച ‘കേരളചരിത്രത്തിലെ 10 കളളക്കഥകൾ’ എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന് അദ്ദേഹം തലക്കെട്ട് നല്കിയിരിയ്ക്കുന്നത് ‘കേരളചരിത്രത്തിന്റെ പൊളിച്ചെഴുത്ത്’ എന്നാണ്. ഇതിൽ നിന്നും മനസ്സിലാക്കാനാവുന്നത് ഒദ്യോഗികമായ, അക്കാദമികമായ കേരളചരിത്രത്തെക്കുറിച്ച് അദ്ദേഹം തൃപ്തനല്ലെന്നാണ്. ഇപ്പോൾ പൊതുധാരണയിലുള്ള, അതായത് പൊതുധാരയിലുള്ള ‘ഔദ്യോഗിക’ കേരള ചരിത്രം ആരുടെയൊക്കെയോ താല്പര്യങ്ങൾ സംരക്ഷിയ്ക്കുവാൻ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും, അതിന്റെ പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു എന്ന് വ്യക്തമായ സൂചനയാണ് എം ജി.എസ്സ് നല്കിയിരിക്കുന്നത് . ഇനിയെങ്കിലും ഈ അവസരം നായർ സമുദായവും അതിന്റെ ഔദ്യോഗിക സംഘടനകളും നഷ്ടമാക്കിക്കൂടാ !!! നഷ്ടപ്പെടുത്തിയാൽ, സമുദായവും സംഘടനകളും കേരള-ഭാരത ചരിത്രത്തോട് അലംഭാവം കാട്ടി അവഗണിച്ചാൽ, കാശ്മീരി പണ്ഡിറ്റുകളുടെ ഗതി നായർ സമുദായത്തിനും തമാസിയാതെ വന്നുചേരും.

NB : (1) തന്റെ 84-മത്തെ വയസ്സിൽ ചരിത്രകാരനായ ഡോ.എം.ജി.എസ്സ് നാരായണൻ താഴെ കൊടുത്തിരിയ്ക്കുന്ന കേരളത്തിലെ ചരിത്ര ആഖ്യായന്മാരെയും അവരുടെ രീതികളെയും ‘കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകൾ’ എന്ന ഗ്രന്ഥത്തിലൂടെ വിമർശിച്ചു. മലബാർ മാന്വൽ എഴുതിയ വില്യം ലോഗനെ, കേരള ചരിത്രം തയ്യാറാക്കാൻ ഒരായുഷ്ക്കാലം പരിശ്രമിച്ച കെ.പി.പത്മനാഭമേനോനെ, കൊച്ചിൻ സ്റ്റേറ്റ് മാന്വലും, തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ എഴുതിയ സി അച്യുത മേനോൻ, നഗം അയ്യ, ടി.കെ വേലുപ്പിള്ള മുതലായവരെ, കൂടാതെ അദ്ദേഹത്തിന്റെ സമകാലികനായ എം.ആർ.രാഘവവാരിയരെയും പേജ് 98-ൽ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയെ പേജ് 108-ൽ വിമർശിച്ചിരിയ്ക്കുന്നതും കാണാം.

(2) മന്നത്തിന്റെ ‘പഞ്ചകല്യാണി’ എന്ന പുസ്തകം നെറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. നെറ്റിൽ വേണ്ടും വിധം പരതിയാൽ ഈ പുസ്തകം ലഭിയ്ക്കും. ഏതെങ്കിലും കാരണവശാൽ ലഭിച്ചില്ലെങ്കിൽ താഴെയുള്ള കമന്റ് സെക്ഷനിൽ പേരും, മൊബൈൽ നമ്പരും, ഇ-മെയിൽ ഐഡിയും തരുന്ന പക്ഷം അയച്ചുതരുന്നതാണ്.
Other Recent Posts
- 100. മുഗൾ സൈന്യാധിപൻ നായന്മാരുടെ മേൽ അടിച്ചേൽപ്പിച്ച ആചാരങ്ങൾ!!
- 99. ചരിത്രം മതം സംസ്കാരം – ഭാഗം 15 || സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 31,322

In fact, I have a good friend and family living in Mullassery panchayath of Thissur district. I used to visit them at least once a year from 1985 to 1993. In my first visit itself they took me to the Palayoor Church and explained as said in the video above. I too believed it maybe true.
Now after reading this, I came to an understanding that “if at all Thomas came there and saw the brahmins taking bath and challenged them about the water being thrown upwards and the water vanished or stayed in air, it’s only a magic and not a power gained from his God!”.
What to do. We Hindus have no unity. Each one for himself is the dictum followed. No group that will stand against the oppression. No sufficient support even for the group if one is initiated. Many in the guise of Hindu are acting against Hindus – A scheme successfully operated by others.
Please send me full text of Panchakalyani
Please re-confirm your email id . regds….
Real concern of the members of the community still remains the same. First of all, the members should feel that they will be protected by the authority. This is not happening in the real sense and that is why people are burning the effigy of our leader.
This is not happening in other community as their interests are protected.
Many Nairs are simple hearted and canbe easily influenced or even cheated .Large number of Nair ladies are participating in prayers in churches .Once Iasked some educated ladies about this ,they replied that God is ONE.A christian will never say like that .That is they have no self respect .Lack of minimum religious education is the reason .
Hindus had been under attack all the times in the history! Even after repeated such events, proud to see, we are still surviving. However, unhappy to note, majority of Nair community are communists, a party which was not approved by Mannam, who understood, communism may end up Hindus Life. While we know, education is spreaded across our community, still, how come, nairs as such fallen with communism, a party rejected by world over.
Equally muslims, christians are our targeted enemies with regard to conversion. We gave our shoulder by accepting these foreigners, resulting, they converted us and now demanding to build a nation for them! Its time, Hindus must wake up and face this challenge. We can not loose our daughters to these communities to becme sex slaves in different countries.
I appreciate the author of the above message, request all of who are commenting here to ensure, this msg and url reach maximum in our community. Let everyone know, the conversions are happening out of pretty LIES!