4. മംഗല്യധാരണം
വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തുന്നു.
വരന്റെ സഹോദരി (വധുവിന്റെ പുറകിൽ നിന്നുകൊണ്ട് ) താലി കെട്ടുന്നു.
അപ്പോൾ ആചാര്യൻ വധുവിനെ ഇപ്രകാരം അനുഗ്രഹിക്കുന്നു:
“ഇവൾക്ക് ബന്ധുക്കൾ വർദ്ധിക്കുകയും
ഭർത്തൃബന്ധം ദൃഢമാകുകയും ചെയ്യട്ടെ (d)
സുമംഗലീ ഭവ വർഷാണി
ശതം സാഗ്രന്തു സുവ്രതാ
തേജസ്വീ ച യശസ്വീച
ധർമ്മപത്നീ പതിവ്രതാ.
ഇന്ദ്രസ്യ തു യഥേന്ദ്രാണി
ശ്രീധരസ്യ യഥാ ശ്രിയാ
ശങ്കരസ്യ യഥാ ഗൌരീ
യഥാ ത്വമപി ഭർത്തരി” (e)
[ (d) ഋഗ്വേദം X-85-28
(e) ഋഗ്വേദം x-85 – പരിശിഷ്ടം ]
5. കന്യാദാനവും പാണിഗ്രഹണവും
വധൂപിതാ വരന്റെ (മലർത്തിവച്ച) വലതുകൈയ്യിൽ ചന്ദനം, പുഷ്പം, (പൊട്ടാത്ത) അരി, നെല്ല് ഇവ ഇട്ട്, വധുവിന്റെ (മലർത്തിയ) വലതുകൈ പിടിച്ചുവെച്ച് പനിനീർ തളിക്കുന്നു. (f)
അപ്പോൾ ആചാര്യൻ കന്യാദാനമന്ത്രം ചൊല്ലുകയും, കഴിയുമെങ്കിൽ വധൂപിതാ അത് ഏറ്റുപറയുകയും ചെയ്യുന്നു.
ഓം അദ്യ ശുഭമുഹുർത്തേ
(വരന്റെ പേര്) നാമ്നേ വരായ
(വധുവിന്റെ പേര്) നാമ്നീം ഇമാം കന്യാം
സാലങ്കാരാം പ്രജാപതി ദൈവതാം
സ്വർഗ്ഗാകാമ;
ഭാര്യാത്വേന തുഭ്യമഹം സംപ്രദദേ. (g)
(കന്യാദാനമന്ത്രം ചൊല്ലിത്തീരുമ്പോൾ)
വരൻ വധുവിന്റെ കൈയ്യ് പെരുവിരലടക്കി പിടിക്കുന്നു.
അപ്പോൾ ആചാര്യൻ ഇപ്രകാരം ചൊല്ലുന്നു :
“സൌഭാഗ്യത്തിനുവേണ്ടി
വധുവിന്റെ കൈയ്യ് വരൻ ഗ്രഹിക്കുന്നു
ഈ വരന് ഈ വധുവിനെ
ഗൃഹനാഥയായി കല്പിച്ച്
ഭഗവാൻ തന്നിരിക്കയാണ്. (h)
നിങ്ങൾ ഇപ്പോൾ വിവാഹിതരാകുന്നു.
നിങ്ങൾ ഇണചേർന്ന്
നൂറുവർഷം ദമ്പതികളായി വാഴുവിൻ.” (j)
വരൻ കൈ വിടുവിയ്ക്കുന്നു
വരൻ വധുവിന്റെ വലതുകൈവിരലിൽ മോതിരം ഇടുന്നു. ആചാര്യൻ വധൂവരന്മാരെ പനിനീർ തളിയ്ക്കുന്നു.
[(f) ദശകർമ്മപദ്ധതി
(g) ദശകർമ്മപദ്ധതി
(h) ഋഗ്വേദം x-85-36
(j) പാരസ്കരഗൃഹ്യസൂത്രങ്ങൾ ]