ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതിയുടെ കുരിശുവൽക്കരണമാകാം !! പക്ഷെ കാവിവൽക്കരണമാകരുത് !! ഇതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെയും, സംഘടിത ക്രിസ്ത്യാനികളുടേയും, ഇവരെ പിന്തുണയ്ക്കുന്ന ‘കൂട്ടംകുത്തി’കളായ ഹിന്ദുക്കളുടെയും നിലപാട് !!! ഭാരതത്തിൽ കാവിവൽക്കരണമല്ലാതെ കുരിശവൽക്കരണമാണോ വേണ്ടത് !!?? ഈ രാജ്യത്തിന്റെ സംസ്കാരവും, ചരിത്രവും മറന്ന്, ഇവിടുള്ള ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളാണെന്ന് കൂട്ടാക്കാതെ കുരിശുവൽക്കരണം നടത്താൻ ശ്രമിയ്ക്കുന്നവരെ നഖശിഖാന്തം എതിർക്കുകയും, സനാതന ധർമ്മത്തെ കരുതി, നമ്മുടെ ഭാരതീയ സംസ്കാരത്തെ കരുതി, കാവിവൽക്കരണമാണ് ഭാരതത്തിന് ഉത്തമമെന്ന ബോധ്യത്തോടെ ഹിന്ദുക്കൾ പ്രത്യേകിച്ച് നായന്മാർ പ്രവർത്തിയ്ക്കുകയും വേണം !!! ഇതാണ് വേണ്ടത് !!!!
ക്രിസ്ത്യാനികൾ NEP-യെ എതിർക്കുന്നു !!!
ക്രിസ്ത്യാനികൾ National Education Policy-യെ എതിർക്കുന്ന രണ്ടു വാർത്തകൾ ഇവിടെ കൊടുക്കുന്നു.
യോഗയെ എതിർക്കുന്ന കൃസ്ത്യൻ പാതിരി !!!
“യോഗ ക്രിസ്തീയമല്ല !!! ഹൈന്ദവമാണ് എന്നുള്ളത് വ്യക്തമാണ് !!! അതിനെ നിരാകരിച്ചേ മതിയാകൂ !!!” കന്യാസ്ത്രീകൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ സമുദായത്തോട് പാതിരി നിലപാട് വ്യക്തമാക്കുന്നു !!! വീഡിയോ കാണുക. യോഗയെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട് !!! ക്രിസ്ത്യൻ വിഭാഗീയ ചിന്താഗതിയും പാതിരി പ്രകടമാക്കുന്നുണ്ട് ഈ വീഡിയോക്ലിപ്പിൽ !!!
‘കാവിവൽക്കരണം’ എന്ന പദപ്രയോഗം (പ്രചരണായുധം) ആരുടേത് !!??
നമ്മുടെ (ഹിന്ദു-സമൂഹത്തിന്റെ) ശത്രുക്കൾ നമ്മൾക്കെതിരെ ഉപയോഗിയ്ക്കുന്ന ആയുധങ്ങളെക്കുറിച്ച് വിവേചിച്ച് അറിയേണ്ടതുണ്ട്. മുകളിൽ നല്കിയിരിയ്ക്കുന്ന രണ്ടു വാർത്താക്കുറിപ്പുകളിലും കാവിവൽക്കരണം (saffronisation ) എന്ന പ്രയോഗം ക്രിസ്ത്യാനികൾ ഉപയോഗിച്ചിട്ടില്ലെന്ന് കാണാം. ഇത് ബോധപൂർവ്വമാണെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. കാരണം കാവിനിറത്തെയും, ഹിന്ദു ദേവീ ദേവന്മാരെയും ക്രിസ്ത്യൻ മതപരിവർത്തനായി ദുരുപയോഗപ്പെടുത്തുന്നതായി താഴെക്കൊടുത്തിരിയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇതിനാൽ കാവിവൽക്കരണം എന്ന ‘propaganda’ ആയുധം ദേശീയവാദികളായ ഹിന്ദുക്കൾക്കെതിരെ ഉപയോഗിയ്ക്കുന്നതിന് , ക്രിസ്ത്യൻ വിഭാഗങ്ങൾ, പ്രത്യേകിച്ച് കത്തോലിക്കാ സഭ രണ്ടു വട്ടം ആലോചിയ്ക്കും!!!! പക്ഷെ ഇതൊരു ഗൂഢതന്ത്രമാണ്. ക്രിസ്തുമതത്തെ താല്ക്കാലികമായി കാവിവൽക്കരിക്കുന്നത് ദളിതരെയും മറ്റ് പിന്നാക്കജാതികളെയും അതിലേയ്ക്ക് ആകർഷിച്ച് മതം മാറ്റുന്നതിനു വേണ്ടിയിട്ടാണ്. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്ത് ഭാരതത്തെ ക്രിസ്ത്രീയവൽക്കരിയ്ക്കുന്നതിന്റെ ആദ്യ പടിയായി എല്ലാ ഹിന്ദു ബിംബങ്ങളെയും, ആശയങ്ങളെയും അവർ ‘ഹൈജാക്ക് ‘ ചെയ്ത് ക്രിസ്ത്രീയവൽക്കരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഹിന്ദുമതത്തിന്റെ ശ്രേഷ്ഠതയിൽ ആകൃഷ്ടരായിട്ടല്ല അവർ ഇപ്രകാരം ചെയ്യുന്നത് !!!! ഹിന്ദുമതത്തെ വികൃതമാക്കി തിരിച്ചറിയാനാകാത്ത വിധിത്തിലാക്കി, അതിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്ത്യാനികൾ ക്രിസ്തുമത-കാവിവൽക്കരണത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നത് !! അവരുടെ ഈ കുത്സിത നീക്കങ്ങളെ നമ്മൾ നായന്മാർ മുൻപംക്തിയിൽ നിന്ന് അപലപിയ്ക്കേണ്ടതുണ്ട് !!! എതിർക്കേണ്ടതുമുണ്ട് !!!
‘കാവിവൽക്കരണം’ എന്ന പ്രചരണായുധം ഇടതുപക്ഷത്തിന്റേതാണ് !!!
CPI(M)-ന്റെ അധീനതയിലുള്ള SAHMAT പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ പുറം ചട്ടയാണ് താഴെകൊടുത്തിരിയ്ക്കുന്നത്. ഈ പുസ്തകങ്ങളുടെ പുറം ചട്ടകളിൽ The Saffron Agenda in Education എന്നും, Saffronised and Substandard എന്നും പുസ്തകങ്ങൾക്ക് പേരു നല്കിയതായി കാണാം. ‘കാവിവൽക്കരണം’ ഒരു നികൃഷ്ടമായ പ്രവർത്തിയാണ് എന്ന് ധ്വനിപ്പിയ്ക്കുന്ന വിധത്തിൽ അവർ ഈ പദത്തെ ദേശീയവാദികളായ ബി ജെ പി യ്ക്ക് എതിരെയുള്ള ഒരു പ്രചാരണ ആയുധമാക്കി ഉപയോഗിയ്ക്കുന്നു !!! കാവിനിറം എന്നത് ഹിന്ദുമതവുമായി ബന്ധമുള്ളതുകാരണം, മതങ്ങളെ എതിർക്കുന്ന ഇടതുപക്ഷമാണ് ഈ പദത്തിന്റെ പ്രയോക്താക്കൾ. മുസ്ലീം-ക്രിസ്ത്യൻ സംഘടനകൾ മതസംഘടനകളായതിനാൽ അവർ ഈ പദം സാധരണയായി ഉപയോഗിയ്ക്കാറില്ല.
വിദ്യാഭ്യാസകാര്യം നിസ്സാരമായി തള്ളിക്കളയാവുന്നതല്ല !! (മന്നത്തിന്റെ വാക്കുകൾ)
ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലെ(1966-1967) വിദേശകാര്യ മന്ത്രിയായിരുന്ന ശ്രീ M C Chagla, ഇന്ദിരാ സർക്കാർ പിന്തുടർന്ന വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് രാജിവച്ചതിനെക്കുറിച്ചു് ‘ദി ഹിന്ദുവിൽ’ വന്ന വാർത്തയാണ് താഴെ നല്കിയിരിയ്ക്കുന്നത് . വിദേശകാര്യ മന്ത്രിയായി നിയമിയ്ക്കപ്പെടുന്നതിനു മുമ്പ് ഇദ്ദേഹം നെഹ്രുവിന്റെ മന്ത്രിസഭയിലെ(1963-1966) വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മുസ്ലീം ലീഗിൽ അംഗമായിരുന്ന ഇദ്ദേഹം, മന്ത്രിയാകുന്നതിനും മുമ്പ് , മുംബൈ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് പദവി ഉൾപ്പടെ മറ്റു പല ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. ഇന്ദിരാഗാന്ധി പിന്തുടർന്നിരുന്ന വിദ്യാഭ്യാസ നയം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയും, അതില്ലാതാക്കാൻ പോന്നതാണെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ തുറന്ന് എഴുതിയിരുന്നു !!! ഇന്ദിരാഗാന്ധി ഇതിനോട് വിയോജിക്കുകയും അദ്ദേഹത്തിന്റെ രാജി സ്വീകരിയ്ക്കുകയും ചെയ്തു. (വാർത്ത വായിക്കുക)
6 September 1967-ൽ The Hindu-വിൽ വന്ന ഈ വാർത്ത നമ്മെ ഓർമ്മിപ്പിയ്ക്കുന്നു !!!
‘അന്തരീക്ഷ’ത്തെക്കുറിച്ച് ശ്രീ മന്നത്തു പത്മനാഭൻ തന്ന മുന്നറിയിപ്പ് !!!!
പൊതു വിദ്യാഭ്യാസ പദ്ധതിയുടെ സിലബസ്സിനെക്കുറിച്ച് , മന്നം എടുത്തു പറഞ്ഞില്ലെങ്കിലും, കേരളത്തിലെ കുട്ടികൾ ക്രിസ്ത്യൻ ‘അന്തരീക്ഷ’ത്തിൽ അമർന്ന് വിദ്യാഭ്യാസം നേടുന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ അമർഷം പ്രകടിപ്പിച്ചിരുന്നു. ക്രിസ്ത്യൻ മാനേജ്മെന്റിൻ കീഴിൽ പ്രവർത്തിയ്ക്കുന്ന സ്ക്കൂളുകളിൽ പഠിയ്ക്കുന്ന ഹിന്ദു കുട്ടികളെ, അവിടുത്തെ ക്രിസ്ത്യൻ ‘അന്തരീക്ഷം’ പ്രതിലോമമായി ബാധിയ്ക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അവരിൽ അഭിമാനബോധവും രാജ്യസ്നേഹവും ഉണ്ടാവില്ലെന്നും സി. കേശവനെ ഉദാഹരിച്ച് മന്നം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ചെല്ലാം അദ്ദേഹം പരസ്യമായി പ്രസംഗിച്ചിട്ടുമുണ്ട്. അപ്രകാരം ഉള്ള രണ്ടു പ്രസംഗങ്ങളിലെ ഉദ്ധരണികളാണ് ഇവിടെ നല്കിയിരിയ്ക്കുന്നത്.
ഒന്നാമത്തെ പ്രസംഗം :- വിദ്യാഭ്യാസകാര്യം നിസ്സാരമായി തള്ളിക്കളയാവതല്ല !! മന്നത്തിന്റെ പ്രസംഗം നമ്പർ 31, ഭാഗം 1
ഈ പ്രസംഗത്തിൽ ‘അന്തരീക്ഷ’ത്തെ സംബന്ധിച്ചുള്ള ഭാഗം നല്കുന്നു.
Quote മന്നം :- “അവരുടെ (സിറിയൻ ക്രിസ്ത്യൻ) ബിഷപ്പുന്മാരുടെ കയ്യിൽ ഇടയ ലേഖനമാകുന്ന ആത്മീയ ആറ്റംബോബ് ഇരിപ്പുണ്ട്. ഇപ്പോഴത്തെ (1950) ഹിന്ദുമന്ത്രിമാർക്ക് അവിടിരിക്കണോ, ഇതൊക്കെ (ദേശീയവിദ്യാഭ്യാസത്തിന്റെ ക്രൈസ്തവകേന്ദ്രീകൃതമായ വ്യാഖ്യാനം) ചെയ്തേതീരൂ. ഇരിക്കാൻവേണ്ടി എന്തും ചെയ്യുന്ന മന്ത്രിമാരെ കിട്ടിയപ്പോൾ എല്ലാ തടസ്സങ്ങളും അവസാനിച്ചു. ദേശീയ വിദ്യാഭ്യാസത്തിനുവേണ്ട വ്യാഖ്യാനം മന്ത്രി പനമ്പള്ളി മല്ലീനാഥനെപ്പോലെ പ്രഖ്യാപിച്ചു (മല്ലീനാഥൻ കാളിദാസന്റെ ഭാഷ്യാകാരൻ(വ്യാഖ്യാതാകാരൻ) ആണ്). മുൻമന്ത്രി സഹോദരൻ അയ്യപ്പൻ ആരു പശുവിനെ വളർത്തിയാലെന്ത്, നമുക്ക് പാൽ കുടിച്ചാൽ പോരേ എന്നുള്ള അലങ്കാരപ്രയോഗത്താൽ അതിനെ പിൻതാങ്ങി. സ്ക്കൂൾ നടത്താനുള്ള അവകാശം ക്രിസ്ത്യാനിക്കും അവരുടെ നേരവും ഹിതവും നോക്കി അഭിമാനശൂന്യരായി ചെന്നു പഠിക്കാനുള്ള ബാദ്ധ്യത ഹിന്ദുക്കൾക്കും ആണെന്നു സ്ഥാപിച്ചു. കൊല്ലം തോറും നാല്പതുലക്ഷം രൂപ ഗ്രാന്റിനുള്ള അവകാശവും അവർക്കു ലഭിച്ചു. പള്ളിമുറ്റത്തെ പള്ളിക്കൂടത്തിൽ കത്തനാരുടെ മനേജ്മെന്റിൽ അവരുടെ അന്തരീക്ഷത്തിൽ ക്രിസ്ത്യാനിവാദ്ധ്യാരു പഠിപ്പിച്ചാൽ ആ ഹിന്ദു എങ്ങിനെയിരിക്കും ? ക്രിസ്ത്യാനിമഠത്തിലാണല്ലൊ നമ്മുടെ പെൺകുഞ്ഞുങ്ങളുടെ പഠിപ്പ്, രാമനാമംപോലും ജപിക്കപതിവില്ലാത്ത ഹിന്ദുഭവനത്തിലെ പിളുന്തു പെൺകുഞ്ഞുങ്ങൾ കന്യാസ്ത്രീമഠത്തിൽ കേറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നത് ചുറ്റും മെഴുകുതിരികത്തിച്ച കന്യാസ്ത്രീവിഗ്രഹവും ധാന്യ നിരതരായ കന്യാസ്ത്രീകളെയുമാണ്. വരുമ്പോഴും പോകുമ്പോഴുമായി ദിവസം നാലഞ്ചുപ്രാവശ്യം ഇതു കാണുകയും കന്യാസ്ത്രീകൾ പഠിപ്പിക്കയും ചെയ്താൽ ആ പെൺകുഞ്ഞുങ്ങൾ വളർന്നു പ്രസവിക്കുന്നത് ഇപ്പോഴത്തെ മട്ടിലുള്ള ഹിന്ദുമന്ത്രിമാരെയായിരിക്കും. അതുകൊണ്ട് വിദ്യാഭ്യാസം, ആരെങ്കിലും നടത്തിക്കൊള്ളട്ടെ എന്നു പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. ദേശീയ വിദ്യാഭ്യാസം നാട്ടിൽ നടപ്പാക്കുന്നതാണു നമുക്കിഷ്ടം. അതു സാദ്ധ്യമല്ലെങ്കിൽ നമ്മുടെ കുട്ടികളേയും ഹിന്ദുക്കളുടെ അന്തരീക്ഷത്തിൽ പഠിപ്പിച്ചേതീരൂ.” Unquote (1950-ൽ നെയ്യാറ്റിൻകര ഹിന്ദുമണ്ഡലയോഗത്തിൽ ചെയ്ത അദ്ധ്യക്ഷ പ്രസംഗം. മന്നത്തിന്റെ പ്രസംഗങ്ങൾ, പേജ് 131)
രണ്ടാമത്തെ പ്രസംഗം : പ്രസംഗം 13, ഭാഗം 2, ജാതിഭേദവും ഉച്ചനീചത്വവും ഉച്ചാടനം ചെയ്യുക, സ്വരക്ഷയ്ക്കുവേണ്ടി യോജിച്ചുനിൽക്കുക
ഇവിടെ നല്കിയിരിയ്ക്കുന്ന ഈ രണ്ടാമത്തെ പ്രസംഗത്തിലെ ക്രിസ്ത്യൻ അന്തരിക്ഷത്തെ പരാമർശിക്കുന്ന ഭാഗം ഇതാ ….
Quote മന്നം :- അടുത്ത തലമുറയെങ്കിലും അഭിമാനബോധത്തോടും രാജ്യസ്നേഹത്തോടും കൂടി ഉണ്ടാകുമെന്നാശിക്കാൻ പോലും മാർഗ്ഗം കാണുന്നില്ല. വിദ്യാഭ്യാസം കൊണ്ടാണല്ലോ മനുഷ്യൻ നന്നാകേണ്ടത്. കിരാതഭരണക്കാരൻ സി. പി രാമസ്വാമി അയ്യർ വിശാലവീക്ഷണത്തോടുകൂടി ദേശീയവിദ്യാഭ്യാസം നടപ്പിൽ വരുത്തിയതിനെ ഇപ്പോഴത്തെ ജനകീയ ഗവർമ്മെന്റ് ‘അന്തരീക്ഷ’ത്തിലേക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞു. പള്ളിമുറ്റത്തു കത്താനരുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ വാദ്ധ്യാരും കന്യാസ്ത്രീയും പഠിപ്പിച്ചു വളർത്തുന്ന ഹിന്ദു, ഒരു ക്ഷേത്രം തീവെച്ചു നശിപ്പിച്ചാൽ അത്രയും അന്ധതതീർന്നുവെന്നു പറയുന്ന അനേകം നേതാക്കളെ സൃഷ്ടിക്കാൻ ഇടയാക്കും. കുട്ടികളെല്ലാം രാജ്യത്തിന്റെ സ്വത്താണെന്നാണ് പരിഷ്കൃതലോകം പറയുന്നത് . എന്നാൽ കത്തോലിക്കർ പറയുന്നത് കുട്ടികൾ രാജ്യത്തിന്റെ സ്വത്തല്ല, മാതാപിതാക്കന്മാരുടെ സ്വന്തമാണെന്നാണ്. മെത്രാന്മാരുടെ നിർദ്ദേശപ്രകാരം അന്തരീക്ഷത്തിൽ വളർത്തിയില്ലെങ്കിൽ ക്രിസ്ത്യാനിറ്റി തകർന്നുപോകുമെന്നാണ് അവരുടെ അഭിപ്രായം. മനുഷ്യനെ എന്നെന്നേക്കുമായി വേർതിരിച്ചു നിർത്തുന്ന അന്തരീക്ഷസംരക്ഷണത്തിനായിട്ടാണോ രാജ്യഭരണം നടത്തുന്നത്. അതു പറഞ്ഞാൽ മന്ത്രിപീഠം ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന അന്തരീക്ഷത്തിൽ രാജ്യത്തെക്കാൾ മന്ത്രിപദവിയെ കാംക്ഷിക്കുന്ന മന്ത്രിമാർ ഭരിക്കുമ്പോൾ ദേശീയവിദ്യാഭ്യാസം വർഗ്ഗീയവിദ്യാഭ്യാസമായി മാറുന്നതു സ്വാഭാവികമാണ്. നമ്മുടെ ഭണ്ഡാരത്തിൽനിന്നും കൊല്ലംതോറും നാല്പതു ലക്ഷം രൂപയാണ് ഇവർക്കു ഗ്രാന്റു കൊടുക്കാൻ അനുവദിച്ചിരിക്കുന്നത്. അതിന്റെ പരോക്ഷമായ പ്രയോജനം ക്രിസ്ത്യൻ മതപ്രചാരണമാണെന്നും ഓർത്തുകൊള്ളണം.
ഒരു വശത്ത് കത്തോലിക്കാന്തരീക്ഷം അന്യരാരും കൈകടത്താതെ ഉറപ്പിച്ചു നിർത്തുമ്പോൾ, ഹിന്ദുമതസ്ഥാപനങ്ങളുടെ ഭരണത്തിൽപോലും കൃസ്ത്യാനിക്കു കൈകടത്താൻ വാതിൽ തുറന്നിട്ടുകൊടുക്കയും വേണം. നമ്മുടെ ദേവസ്വം നിയമം ഹിന്ദുക്കളുടെ അഭിപ്രായത്തിനും വിപരീതമായി ക്രിസ്ത്യാനിയെ കൊണ്ടു കൈപൊക്കിച്ച് ഇന്നത്തെ രൂപത്തിൽ വികൃതമായി പാസാക്കിയെടുത്തു. ദേവസ്വംഭരണം നടത്തുന്ന ബോർഡംങ്ങളെ തെരഞ്ഞെടുക്കാൻ ക്രിസ്ത്യാനിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുക്കൾക്ക് അധികാരവും കൊടുത്തു. നാം എന്നെന്നും ആ വിഷയത്തിലും ക്രിസ്ത്യാനിയുടെ അടിമയായിരിക്കണമെന്നാണ് ഇ.ജോൺ പീലിപ്പോസിന്റെ പ്രിയ സുഹൃത്തായ ടി കെ നാരായണപിള്ളയുടെയും സഹമന്ത്രിമാരുടെയും ആഗ്രഹം. അതു നിലനില്ക്കാൻ പോകുന്നില്ലെന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത നമുക്കുണ്ട്. …….” Unquote.(26-11-1950-ൽ നാഗർകോവിലിൽവെച്ചു കൂടിയ ഹിന്ദുമഹാ മണ്ഡലത്തിൽ ചെയ്ത പ്രസംഗം, മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങൾ , പേജുകൾ 302 & 303.)
ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുവാൻ ക്രിസ്ത്യാനികൾ നിരത്തുന്ന കാരണങ്ങൾ !!
ദേശീയവിദ്യാഭ്യാസ പദ്ധതിയിൽ സംസ്കൃതഭാഷയെയും, വേദങ്ങളെയും, വേദകാലത്തെ വിദ്യാഭ്യാസ രീതികളെയും, യോഗയെയും പരിചയപ്പെടുത്തുന്നുണ്ട്. ഇവയൊന്നും സ്വീകാര്യമല്ലെന്നും, ഇവയെ തീർത്തും നിരാകരിയ്ക്കുന്നു എന്ന നിലപാടാണ് സംഘടിതരായ ന്യൂനപക്ഷമതസ്ഥരും, ഇടതു പക്ഷവും എടുത്തിരിയ്ക്കുന്നത് എന്ന് മുകളിൽ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാം.
- ദേശീയ വിദ്യാഭ്യാസ നയം (NEP) ചരിത്രത്തെ വക്രീകരിയ്ക്കുന്നു.
- ദേശീയ വിദ്യാഭ്യാസ നയം (NEP) ന്യൂനപക്ഷങ്ങൾക്ക് എതിരാണ് .
- NEP ഭാരതത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് .
- ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ ഹനിയ്ക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്ന പാഠ്യഭാഗങ്ങൾ.
- വിദ്യാഭ്യാസ മേഘലയിൽ ക്രിസ്ത്യൻ മിഷനറിമാർ നല്കിയ സംഭാവനകളെക്കുറിച്ച് NEP-യിൽ പരാമർശമില്ല.
- കൂടാതെ ന്യുനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചും സംഭാവനകളെക്കുറിച്ചും NEP-യിൽ പരാമർശമില്ല.
ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും, ഭൂരിപക്ഷം ഭാരതീയരും ഹിന്ദുക്കളാണെന്നും ഉള്ള വസ്തുതകൾ പരിഗണിയ്ക്കാതെയാണ് , ഈ വിഷയത്തിൽ ന്യൂനപക്ഷങ്ങൾ അവരുടെ സ്വാർത്ഥപരമായ കാര്യങ്ങൾ ഭൂരിപക്ഷത്തിനുമേൽ അടിച്ചേൽപ്പിയ്ക്കുന്നത് . ഹിന്ദുകുട്ടികൾ ഹിന്ദുമതത്തിലൂന്നിയ സ്വ-സംസ്കാരം ഒരു കാരണവശാലും പഠിച്ചു മനസ്സിലാക്കരുതെന്ന ഗൂഢോദ്ദേശ്യമാണ് ന്യൂനപക്ഷങ്ങളുടെയും ഇടതിന്റെയും ഈ നിലപാടിന് കാരണമെന്നത് വ്യക്തമാണ്. ഭാരതീയ സംസ്കാരത്തിന്റെ ധനാത്മകമായ വിവിധ തലങ്ങളെ പഠിച്ചു മനസ്സിലാക്കുന്ന ഹിന്ദുകുട്ടികളെ, മതം മാറാനോ, ഇടതുപക്ഷത്തിന്റെ പിറകേ പോകുവാനോ, മറ്റ് വിദ്ധ്വംസാത്മക പ്രവർത്തികൾക്കോ ഒരിക്കലും ലഭിക്കില്ല എന്ന് രാജ്യദ്രോഹപ്രവർത്തകർക്ക് നല്ലവണ്ണം അറിയാം. അതിനാലാണ് NEP-യെ ഇവരെല്ലാം ചേർന്ന് എതിർക്കുന്നത് .
നായന്മാർ ചെയ്യേണ്ടത് !!!
കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂറിൽ അന്യം നിന്നു പോയ കരയോഗങ്ങളെ പുനരുജ്ജീവിപ്പിച്ച് , ഇവയെയെല്ലാം തമ്മിൽ ബന്ധിപ്പിച്ച് ഒരു കുടക്കീഴിൽ ആക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് ശ്രീ മന്നത്തു പത്മനാഭൻ നേതൃത്വം നല്കിയത്. നായന്മാരുടെ സംഘാടനത്തിനും ഐക്യത്തിനും ഉതകുന്ന വിധത്തിൽ, കെട്ടുറപ്പുള്ള, കാലോചിതമായ, നായർ സമുദായത്തിനും ഹിന്ദു രാഷ്ട്രമായ ഇന്ത്യയ്ക്കും പ്രയോജനപ്പെടുന്ന ഒരു സംഘടന രൂപപ്പെടുത്തിയെടുക്കുവാൻ അദ്ദേഹം അക്ഷീണ പരിശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നു. ഒരു ഭരണഘടനയെ അടിസ്ഥാനമാക്കി, അതിൻപ്രകാരം ഭരണവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയ, എല്ലാ നായരേയും ചേർത്ത് പരിഷ്കൃത കരയോഗങ്ങൾ എങ്ങിനെ ഉണ്ടാക്കാമെന്ന് നായർ സമുദായത്തിന് അദ്ദേഹം കാണിച്ചുകൊടുത്തു. അദ്ദേഹം 1970-ൽ ദിവംഗതനായ ശേഷം, കരയോഗ പ്രവർത്തനങ്ങൾക്ക് ക്രമേണ ഊർജ്ജസ്വലതയും, ദിശാബോധവും നഷ്ടമായിട്ടുണ്ടെന്ന് ഇന്ന് നിരവധി സമുദായാംഗങ്ങൾക്ക് അഭിപ്രായമുണ്ട്. നേതൃത്വത്തിലെ ന്യൂനതകൾ ഇതിനൊരു കാരണമായി ചൂണ്ടിക്കാണിയ്ക്കാം. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ തിരിച്ചറിഞ്ഞ്, അത് തങ്ങളെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് മനസ്സിലാക്കി, സമുദായാംഗങ്ങൾ അവരവരുടെ കരയോഗനേതൃത്വത്തിനു മേൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റേയും കാവിവൽക്കരണത്തെ അനുകൂലിച്ച് സമുദായാംഗങ്ങളും നേതൃത്വവും പരസ്യമായി രംഗത്ത് വരേണ്ടതുണ്ട്. നായർ സമുദായത്തിന്റെ പേരിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവൃത്തി ചെയ്യുന്ന, നായർ സമുദായത്തിൽപ്പെട്ട ചരിത്ര അദ്ധ്യാപകരും, മറ്റ് Social Science അദ്ധ്യാപകരും കാവിവൽക്കരണത്തെ പരസ്യമായി അനുകൂലിച്ച് നായർ വിദ്യാർത്ഥികളെയും കരയോഗാംഗങ്ങളെയും ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട് . ഇതിനായി കരയോഗങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിയ്ക്കേണം, അതിന് പ്രോത്സഹനവും കൊടുക്കേണം. അതിലേയ്ക്കായി പുതിയ നേതൃത്വത്തിനെ സമുദായം സജ്ജമാക്കേണ്ടതുണ്ട്.
ജയ് ഹിന്ദ്…..
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739
I have already sent a feedback.We trusted& trained at convent school since they were considered as classic one.All the Hindu institutions were considered low in quality.Now situation changed . Education commercialised .lot of examples are there.Now we can study without curriculum &a building!