നാലു വേദാന്തമഹാവാക്യങ്ങൾ
- പ്രജ്ഞാനം ബ്രഹ്മ (ഐതരേയം)
പ്രജ്ഞാനം തന്നെയാണ് ബ്രഹ്മം. പ്രജ്ഞാനം = ലോകത്തെ സമസ്തവസ്തുക്കൾക്കും ആധാരമായ ചൈതന്യം.
- അഹം ബ്രഹ്മാസ്മി (ബൃഹദാരണ്യകം)
ഞാൻ ബ്രഹ്മമാകുന്നു
- അയം ആത്മാ ബ്രഹ്മ (മാണ്ഡൂക്യം)
ഈ ആത്മാവുതന്നെയാണ് ബ്രഹ്മം
- തത്ത്വമസി (ഛാന്ദോഗ്യം)
തത് – ത്വം – അസി = അത് (ബ്രഹ്മം) നീ തന്നെയാകുന്നു.
മറ്റു ചില പ്രധാന ഉപനിഷത് വാക്യങ്ങൾ
- സത്യം വദ ധർമ്മം ചര (തൈത്തരീയം)
സത്യം പറയുക, ധർമ്മം അനുഷ്ഠിക്കുക
- അസതോമാ സത് ഗമയാ
തമസോമാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയ (ബൃഹദാരണ്യകം)
എന്നെ അസത്തിൽ നിന്ന് സത്തിലേക്ക് നയിക്കുക, എന്നെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കു നയിക്കുക, മൃത്യുവിൽനിന്ന് എന്നെ അമൃതത്തിലേക്കു നയിക്കുക.
- ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത (കഠം)
എഴുന്നേല്ക്കുക, ഉണരുക, വിശിഷ്ടരായ ആചാര്യന്മാരെ പ്രാപിച്ച് ആത്മതത്ത്വത്തെപ്പറ്റി അറിയുവിൻ.
- സത്യമേവ ജയതേ നാനൃതം (മുണ്ഡകം)
സത്യംതന്നെ ജയിക്കുന്നു, അസത്യം ജയിക്കുന്നില്ല.
നമ്മുടെ കലാലയങ്ങൾ, സർവകലാശാലകൾ, നിയമനിർമ്മാണസഭകൾ, കോടതികൾ തുടങ്ങി പല സ്ഥാപനങ്ങളിലെയും ആദർശവാക്യങ്ങൾ വേദം, ഉപനിഷത്ത്, ഇതിഹാസങ്ങൾ മുതലായവയിൽ നിന്ന് തിരഞ്ഞെടുത്തവയാണ്.