നാട്ടുനടപ്പ് : King is Custom Part 2-വിൽ കേരളം ഉന്നതമായ ഒരു സംസ്കാരം കൈവരിച്ചിരുന്നു എന്ന് ലോഗൻ രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ ഭരിച്ചിരുന്നത് നാട്ടുനടപ്പുകളായിരുന്നു എന്നും ലോഗൻ പ്രസ്താവിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച് ‘The Reign of King Custom’, ‘Custom was King’ എന്നീ രണ്ട് പദസമുച്ചയങ്ങളിലൂടെ, നാട്ടുനടപ്പുകളുടെ പ്രാധാന്യത്തെ ലോഗൻ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങൾ നാട്ടുനടപ്പുകൾ പാലിച്ചതിലൂടെ ഉന്നതമായ ഒരു സംസ്കാരം കൈവരിച്ചിരുന്നു എന്നാണ് ലോഗൻ പറഞ്ഞത്. ഇതിൽ നിന്നും കേരളത്തിലെ ഭരണഉപരിവർഗ്ഗമായിരുന്ന സവർണ്ണ നായർ-നമ്പൂതിരി സമുദായങ്ങളിൽ ലൈംഗിക അരാജകത്വം ഉണ്ടായിരുന്നില്ലെന്നതും തീർച്ചയാണ്. Self-control, അതായത് ആത്മനിയന്ത്രണം പാലിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്ന സമൂഹങ്ങൾക്കേ ഉന്നതമായ സംസ്കാരം കൈവരിയ്ക്കാനും സാംസ്കാരിക തുടർച്ച നിലനിർത്തുവാനും ആവൂ. എല്ലാ കോണുകളിൽ നിന്നും ഭീഷണി നേരിട്ടിട്ടും ഹിന്ദു സംസ്ക്കാരം കേരളത്തിൽ നിന്നും ഇനിയും തുടച്ചു നീക്കപ്പെട്ടില്ലാത്തതിന്റെയും ഒരു കാരണം ഇതുതന്നെ.
നാട്ടുനടപ്പുകളെക്കുറിച്ച് ചിന്തിച്ചാൽ ഒരു പൊതു നാട്ടുനടപ്പ് ഉണ്ടായിരുന്നെന്നും, ഓരോ ജാതിയ്ക്കും അവരുടേത് മാത്രമായ സ്വകാര്യ നട്ടുനടപ്പും ഉണ്ടായിരുന്നു എന്ന് കാണാം. ഉദാ: മരുമക്കത്തായം നായന്മാരുടെ ഇടയിൽ സാർവ്വത്രികമായിരുന്നു. എന്നാൽ നമ്പൂതിരിമാർ പിന്തുടർന്നത് മക്കത്തായമായിരുന്നു. സാർവ്വത്രികമല്ലായിരുന്നെങ്കിലും, ചില നായർകുടുംബങ്ങൾ നമ്പൂതിരി സംബന്ധത്തിന് തയ്യാറായിരുന്നു. അതായത് നാട്ടുനടപ്പുകളിൽ വൈവിദ്ധ്യവും ചില നാട്ടുനടപ്പുകൾ പാലിയ്ക്കാനും പാലിയ്ക്കാതിരിയ്ക്കാനും ജാതികൾക്ക് സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. നാട്ടുനടപ്പുകളിലെ ഈ വൈവിദ്ധ്യങ്ങൾ പുലർത്തിക്കൊണ്ടുതന്നെ കേരളം ഉന്നതമായ സംസ്കാരം കൈവരിച്ചിരുന്നു എന്നാണ് ലോഗൻ നിരീക്ഷിച്ചത്.
നായർ സ്ത്രീകളെക്കുറിച്ചുള്ള ദുർഭാഷണത്തിന്റെ കാരണങ്ങളെക്കുറിച്ച് ലോഗൻ പറഞ്ഞത്
നായർ സ്ത്രികളെക്കുറിച്ചുള്ള ദുർഭാഷണത്തിന് ലോഗൻ മലബാർ മാന്വലിൽ വിശദീകരണം നല്കുന്നുണ്ട്. ഈ വിശദീകരണം അടങ്ങിയ ഖണ്ഡികകളുടെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്.
വിവാഹ നിയമങ്ങൾ
ഇന്നുള്ളതുപോലെ, ഒരു നൂറ് വർഷങ്ങൾക്ക് മുൻപ് ഭർത്താക്കന്മാരുടെ അവകാശങ്ങളെക്കുറിച്ചോ, ഭാര്യയോടും വിവാഹബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളോടും പാലിയ്ക്കേണ്ടുന്ന കടമകളെക്കുറിച്ചോ, ഇവയൊന്നും തന്നെ ഒരു നിയമ ക്രമത്തിൽ കൊണ്ടുവന്ന് നിർവചിയ്ക്കപ്പെട്ടിരുന്നില്ല. ഇവിടെ എടുത്ത് പറയേണ്ടുന്ന ചരിത്രപരമായ ഒരു കാര്യം , യുറോപ്പിലും ഇസ്ലാമിക നാടുകളിൽ പോലും മതേതരമായ സിവിൽ വിവാഹ നിയമങ്ങൾ പ്രാബല്യത്തിൽ ഇല്ലായിരുന്നു എന്നാണ്. ഇസ്ലാമിക നാടുകളിൽ അവിടുത്തെ വിശ്വാസികൾക്ക് ഇന്നും ശരിയത്ത് നിയമങ്ങൾക്ക് അതീതമായി സിവിൽ നിയമങ്ങൾ പ്രകാരം വിവാഹം കഴിയ്ക്കാനാകുമോ എന്ന കാര്യം സംശയമാണ് !?? യുറോപ്പിലെ വിവാഹങ്ങൾ ആകട്ടെ കാനോൻ (ക്രിസ്ത്യൻ) നിയമങ്ങൾ പ്രകാരവും ആയിരുന്നു. 1792-ൽ ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ് ആദ്യമായി ഫ്രാൻസിൽ സിവിൽ വിവാഹ നിയമങ്ങൾ നടപ്പാക്കിയത്. തുടർന്ന് നെപ്പോളിയൻ തന്റെ അധീശത്തിൻ കീഴിലുള്ള യുറോപ്യൻ പ്രദേശങ്ങളിൽ ഈ നിയമങ്ങൾ ക്രമേണ നടപ്പാക്കി. 1792-നു മുമ്പ്, അതായത് ഫ്രാൻസിൽ ആദ്യമായി സിവിൽ നിയമങ്ങൾ നടപ്പാക്കുന്നതിനും മുമ്പ്, കേരളം സന്ദർശിച്ച യുറോപ്യൻ ക്രിസ്ത്യൻ വിദേശ സഞ്ചാരികളാണ് നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് പരാമർശിച്ച ഒരുകൂട്ടർ. എന്തായാലും കാനോൻ വിവാഹ നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ടായിരുന്ന നാടുകളിൽ നിന്നും വന്ന ക്രിസ്ത്യൻ വിദേശികളും, യമനിൽ നിന്നും കേരളത്തിൽ കുടിയേറിപ്പാർത്ത മുഹമ്മദ്ദീയ വിദേശിയുടെ പിന്മുറക്കാനായ ശരിയത്ത് നിയമങ്ങൾ അറിഞ്ഞിരുന്ന പൊന്നാനിയിൽ താവളമുറപ്പിച്ച ജിഹാദിയും : വിദേശിയരായ ഈ അന്യമതക്കാരാണ് നായർ സമുദായത്തിന്റെ വൈവാഹിക നാട്ടുനടപ്പുകളെ വിമർശിക്കുകയും, നായർ സ്ത്രീകളെ അവമതിയ്ക്കുകയും ചെയ്തത്. മതപരമായ മുൻവിധിയാണ് ഈ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും കാരണം എന്നത് സ്പഷ്ടമാണ്.
കാനോൻ (ക്രിസ്ത്യൻ) നിയമങ്ങൾക്കും, ശരിയത്ത് (മുഹമ്മദ്ദീയ) നിയമങ്ങൾക്കും സമാനമായി നായർ സമുദായത്തിന് “മതപരമായ” വിവാഹനിയമങ്ങൾ ഇല്ല !!!
നിയമത്തിലൂടെ നിർവചിട്ടില്ലെന്ന് കരുതി ഭർത്താവിനും ഭാര്യയ്ക്കും അന്യോന്യം തോന്നാവുന്ന കരുതലുകൾ ഇല്ലാതാകുമോ !?? അതേപോലെ വിവാഹബന്ധത്തിലൂടെ ഉണ്ടാകുന്ന കുട്ടികളെ പരിപാലിയ്ക്കുന്നതിൽ പിതാവും പങ്ക് വഹിയ്ക്കണമെന്ന് നിയമത്തിലൂടെ നിഷ്ക്കർഷിച്ചിട്ടിരുന്നില്ലാത്തതിനാൽ നായർസമുദായത്തിലെ കുട്ടികൾക്ക് പിതൃസ്നേഹവാത്സല്യങ്ങൾ ലഭിയ്ക്കാതിരിരുന്നിരിയ്ക്കുമോ!?(( മറിച്ച് നിയമങ്ങളിലൂടെ നിഷ്ക്കർഷിച്ചിരിയ്ക്കുന്നതിന് അനുസരണമായി എല്ലാവരും പെരുമാറുമോ !?)) Quote Logan :- “….although, as matter of law, the husband occupies no recognized legal relation involving rights and responsibilities in regard either to his wife or his children.” -Unquote. (താഴത്തെ സ്ക്രീൻഷോട്ടിൽ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിയ്ക്കുക). ലോഗന്റെ പ്രശ്നം സവർണ്ണഹിന്ദുക്കളുടെ കുടുംബ-ബന്ധങ്ങക്ക് നിയമങ്ങളുടെ പരിരക്ഷ ഇല്ലാതിരുന്നു എന്നതാണ്. ക്രിസ്ത്യൻ വിവാഹബന്ധങ്ങളിലെ തർക്കങ്ങൾ പരിഹരിയ്ക്കുവാൻ സഭയും ക്രിസ്ത്യൻ പാതിരിയും ഉണ്ടാകും. മുഹമ്മദ്ദീയ വിശ്വാസികളുടെ വിവാഹതർക്കങ്ങളിൽ ജമാത്തും ഖാസിയും(ന്യായാധിപനായ മുഹമ്മദ്ദീയ മത പണ്ഡിതൻ) ഇടപെടും. വിവാഹങ്ങൾ ഇവരുടെ അദ്ധ്യക്ഷതയിലാവും നടത്തിക്കൊടുക്കുക.(നൂറ്റാണ്ടുകൾ പഴക്കമുള്ള താഴെ നല്കിയിരിയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധിയ്ക്കുക.) എന്നാൽ സവർണ്ണ-അവർണ്ണ ഹിന്ദു സമൂഹങ്ങളിൽ, ഒരു പരാതിയുടെ പിൻബലത്തിൽ, സർക്കാറിനോ, മതസംഘടനകൾക്കോ, ബ്രാഹ്മണ പുരോഹിതനോ, ജാതിയിൽ നിന്നുള്ള പുരോഹിതനോ(നായർ സമുദായത്തിൽ അങ്ങിനെ ഒന്ന് ഇല്ല) വിവാഹ ബന്ധങ്ങളിൽ കൈകടത്താൻ പാകത്തിന് നിയമങ്ങൾ ഇല്ലാതിരുന്നതിനാൽ ഭാര്യയും ഭർത്താവും ഒരേപോലെ നിരുത്തരവാദപരമായി ജീവിച്ചിരുന്നു എന്ന ധ്വനിയാണ് ലോഗൻ നല്കുന്നത്. കാനോൻ -ശരിയത്ത് നിയമങ്ങൾ നല്കുന്ന നിയമ സാധുതയ്ക്ക് സമാനമായി, നായർ സമുദായത്തിലെ വൈവാഹിക ബന്ധങ്ങൾക്ക് നിയമങ്ങളുടെ പിൻബലം ഇല്ലാതിരുന്നത് അവയെ തെറ്റായി വ്യാഖ്യാനിയ്ക്കുവാനുള്ള ഒരു കാരണമായി ലോഗൻ പറയുന്നു.
Love Jihad-നെതിരെ നിയമം പാസ്സാക്കിയിട്ടില്ല. പക്ഷെ Love Jihad ഭാരതീയ സമൂഹത്തിൽ ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
നിയമത്തിൽ നിർവചിച്ചിട്ടല്ല എന്ന കരുതി ചില കാര്യങ്ങൾ ഇല്ലാതാകുന്നില്ല. വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്ന നായർ സമുദായത്തിലെ പുരുഷന്മാർക്ക് നിയമപരമായ അവകാശങ്ങളോ ചുമതലകളോ ഇല്ലാതിരുന്നതിനാൽ,സമുദായാംഗങ്ങളുടെ വൈവാഹിക-കുടുംബ ജീവതം കുത്തഴിഞ്ഞതായിരുന്നു എന്നും, ഈ സാഹചര്യം നായർ സ്ത്രീകളെക്കുറിച്ചുള്ള ദുർഭാഷണത്തിന് കാരണമായി എന്നു ലോഗൻ സമർത്ഥിച്ചതിന്റെ യുക്തി ഒരു ഉദാഹരണത്തിന്റെ വെളിച്ചത്തിൽ ഇവിടെ പരിശോധിച്ച്, ലോഗന്റെ പരാമർശത്തിലെ യുക്തിരാഹിത്യം ഇവിടെ തുറന്നുകാട്ടുന്നു. ലൗജിഹാദിനെക്കുറിച്ച് നിയമങ്ങൾ ഇല്ല എന്ന് കേന്ദ്രം സമ്മതിച്ചിരുന്നു. (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ പഠിയ്ക്കുക.) എന്നു കരുതി ലൗ ജിഹാദ് ഇല്ലാതാകുന്നില്ല. ലൗ ജിഹാദ് തടയാൻ പ്രത്യേക നിയമ നിർമ്മാണം നടത്താഞ്ഞതിനാൽ ലൗ ജിഹാദ് നിയമപരമായി നിർവചിയ്ക്കപ്പെട്ടിട്ടില്ല. നിർവചനങ്ങൾ പ്രകാരം ഈ കുറ്റകൃത്യം തടയാനുള്ള വകുപ്പുകൾ ഇല്ലത്തതിനാൽ, ഇതിന്റെ പേരിൽ കേസ് എടുക്കാനാവില്ല എന്നതാണ് ലൗ ജിഹാദ് കേസുകൾ ഇല്ലാത്തതിന്റെ ഒരേ ഒരു കാരണം. ഈ വിഷയത്തെക്കുറിച്ച് നല്കിയിട്ടുള്ള സ്ക്രീൻഷോട്ടുകൾ പരിശോധിയ്ക്കുക. നിയമങ്ങളാൽ നിർവചിയ്ക്കപ്പെട്ടിട്ടില്ലെങ്കിലും ലൗ ജിഹാദ് എന്ന യാഥാർത്ഥ്യം ഉണ്ട്. ആധുനിക കാലത്ത് ഇന്ത്യയിൽ നിലനില്ക്കുന്ന ഈ സാഹചര്യത്തിന് സമാനമായി, ഒരു നൂറ്റിമുപ്പത് വർഷങ്ങൾക്ക് മുമ്പ് നിയമങ്ങളിൽ ഭാര്യ-ഭർത്തൃബന്ധങ്ങളിലെ അവകാശങ്ങളും കടമകളും നിർവചിയ്ക്കപ്പെട്ടിരുന്നില്ലെങ്കിലും, വ്യക്തിഗതമായ ഭാവനയ്ക്കും പൊരുത്തത്തിനും അനുസരിച്ച് നായർ സമുദായത്തിലും ദൃഢമായ വൈവാഹിക ബന്ധങ്ങളും പുത്രവാത്സല്യവും ഉണ്ടായിരുന്നു എന്ന് തീർച്ചപ്പെടുത്താം. ബന്ധങ്ങളിൽ മിക്കവാറും നിയമങ്ങൾ കടന്നു വരുന്നത് ഒരു aggrieved party ഉണ്ടാകുമ്പോഴാണ്. നിയമ പരിരക്ഷ അത്തരം സന്ദർഭങ്ങളിലാണ് വേണ്ടിവരുന്നത്. നിയമങ്ങൾ ഉണ്ടോ ഇല്ലയോ എന്നതിനെ ആസ്പദമാക്കി സാമൂഹികമായ കാര്യങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് തീർച്ചപ്പെടുത്താനാവില്ല. ലൗ-ജിഹാദിനെതിരെ നിയമങ്ങൾ ഇല്ലാത്തതിനാൽ ലൗ-ജിഹാദ് ഇല്ലെന്ന് വരുന്നില്ല. ഇതിന്റെ corollary- യായി (ഉപസിദ്ധാന്തമായി) വൈവാഹിക നിയമങ്ങൾ ഇല്ലായിരുന്നു എന്നതിനാൽ നായർ സമുദായത്തിലെ വിവാഹ ബന്ധങ്ങൾ കുത്തഴിഞ്ഞ് തകർന്നടിഞ്ഞതായിരുന്നു എന്ന് വാദിക്കുന്നത് അസംബന്ധമാണ്. സ്ത്രീ-പുരുഷസ്വാതന്ത്ര്യം നായർ സമുദായത്തിൽ ഉണ്ടായിരുന്നിട്ടും ഉൽക്കൃഷ്ടമായ ദാമ്പത്യ ജീവിതം ഉണ്ടായിരുന്നു എന്നു തന്നെയാണ് ലോഗനും ഈ വിഷയത്തെക്കുറിച്ച് വിശദമായി എഴുതിയ ക്രിസ്ത്യൻ പാതിരി സാമുവൽ മറ്റീരും രേഖപ്പെടുത്തിയത്.(Samuel Mateer, Native Life in Travancore (1883), page 172). പക്ഷെ ക്രിസ്ത്യൻ പാതിരി മറ്റീർ, നായർ വിവഹത്തിലെ സ്ത്രീകളെ വെപ്പാട്ടികളായിട്ടാണ് പരാമർശിച്ചിട്ടുള്ളത്. ഇത് തീർത്തും വിവരക്കേടും പ്രതിഷേധാർഹവുമാണ്. ഈ വിദേശി-മതസ്ഥരുടെ എല്ലാ നിരീക്ഷണങ്ങളുടെയും അടിത്തട്ടിൽ ഉള്ളത് മതപരമായ മുൻവിധികളാണ്.
ലൗ-ജിഹാദിനെ നിഷേധിയ്ക്കുന്ന NSS Ltd Gen Sec. (09 Jan 2023)
നമ്പൂതിരി സംബന്ധം : ദുർഭാഷണത്തിന് മറ്റൊരു കാരണം
നായർ സ്ത്രീകളെക്കുറിച്ചുള്ള ദുർഭാഷണങ്ങൾക്ക് ലോഗൻ ചൂണ്ടിക്കാണിയ്ക്കുന്ന മറ്റൊരു കാര്യം നമ്പൂതിരി സംബന്ധമാണ്. നമ്പൂതിരി കുടുംബങ്ങളിൽ മൂത്ത ജ്യേഷ്ഠനു മാത്രമേ സ്വസമുദായത്തിൽ നിന്നുള്ള അന്തർജ്ജനത്തെ വേളി (വിവാഹം) കഴിയ്ക്കുവാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ. ഇതിനാൽ അനുജനോ അനുജന്മാരോ നായർ സ്ത്രീകളുമായുള്ള സംബന്ധത്തിൽ ഏർപ്പെട്ടിരുന്നു. “ത്വാത്തികമായി”, എന്നുപറഞ്ഞാൽ നിയമപരമായി ഈ ബന്ധത്തിൽ ‘അനിയൻ’ നമ്പൂതിരിമാർ നായർ സ്ത്രീയെ ഭാര്യയായി കരുതേണ്ടതില്ല. ഇതുകൂടാതെ ഈ ബന്ധത്തിൽ നിന്നും ഇരുകൂട്ടർക്കും എപ്പോൾ വേണമെങ്കിലും പിന്മാറാനും, അതിനു ശേഷം നാട്ടുനടപ്പ് അനുസരിച്ച് ഇരുകൂട്ടർക്കും പുതിയ ബന്ധങ്ങളിൽ ഏർപ്പെടാനും ഉള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതിനും പുറമെ വിവാഹചടങ്ങുകൾ വളരെ ലളിതവുമായിരുന്നു. ആഡംബരങ്ങളൊന്നും കൂടാതെ, കുടുംബത്തിൽ ഉള്ളവർ മാത്രമായിരുന്നു വിവാഹ വേളയിൽ സന്നിഹിതരായിരുന്നത്. ഒരു ‘പുടവ കൊടുക്കുക’ എന്ന ലളിതമായ ഏർപ്പാടിൽ വിവാഹചടങ്ങ് ഒതുങ്ങിയിരുന്നു. ക്രിസ്ത്യാനികളുടെയും മുഹമ്മദ്ദീയരുടെയും വിവാഹകാര്യങ്ങളിൽ അവശ്യം വേണ്ടുന്ന ക്രിസ്ത്യൻ പുരോഹിതന്റെയോ ഖാസിയുടെയോ അറിവോ, സാന്നിദ്ധ്യമോ ആ ബന്ധങ്ങൾക്ക് ദൃഢതയും സദാചാരസാക്ഷ്യവും നല്കുന്നു എന്ന് ലോഗനും, ലോഗനു മുമ്പ് കേരളത്തിൽ വന്നിരുന്ന വിദേശികളായ ക്രിസ്ത്യൻ-മുഹമ്മദ്ദീയ മതവിശ്വാസികളും കരുതിയിരുന്നു. മതപരമായ ഈ മുൻവിധി കാരണമായി പുരോഹിതന്റെ സാന്നിദ്ധ്യമോ, മതപരമായ മറ്റ് ചടങ്ങുകളോ ഇല്ലാതെ നടത്തപ്പെട്ടിരുന്ന ഋതുമതികളായ നായർ യുവതികളുടെ വിവാഹ ചടങ്ങുകളെക്കുറിച്ച് കേട്ടറിയുകയോ നിരീക്ഷിയ്ക്കുയോ ചെയ്ത ലോഗനുൾപ്പടെയുള്ള അന്യമത വിശ്വാസികളായ വിദേശികൾക്ക്, ഈ ബന്ധങ്ങൾ ദൃഢതയില്ലാത്തതും, തീർത്തും ഉപരിപ്ലവും, സദാചാരനിഷ്ഠ നിർബന്ധമില്ലാത്തതും ആണെന്ന് തോന്നി. ഇത്തരം തോന്നലുകൾ അന്യമതസ്ഥരായ വിദേശികളുടെ ഭാവനകളെ വിഭൃംജിപ്പിച്ച് വികലമാക്കിയതു കാരണമായി, അവരിൽ രൂപപ്പെട്ട ലൈംഗിക വൈകൃത ചിന്തകൾ, അവർ നായർ സമുദായത്തിനുമേൽ ആരോപിയ്ക്കുകയാണ് ചെയ്തത്.
നാട്ടുനടപ്പു പ്രകാരമുള്ള നായർ സ്ത്രീകളുടെ സ്വാതന്ത്ര്യം, സ്ത്രീ- സ്വാതന്ത്ര്യം ഒട്ടും അനുവദിയ്ക്കാത്ത, ഇതിനുമുപരി സ്ത്രീകൾ രതിമൂർച്ഛയിലൂടെ ലൈംഗിക സുഖം ആസ്വദിക്കുന്നത് തടയാൻ അവരിൽ കുറ്റബോധം വളർത്തുന്ന മതങ്ങളായ യേശു-മുഹമ്മദ്ദീയ മതങ്ങളിൽ വിശ്വസിയ്ക്കുന്ന ക്രിസ്ത്യാനികൾക്കും മുഹമ്മദ്ദീയർക്കും ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. സെമറ്റിക്ക് മതസ്ഥരുടെ ലൈംഗിക ഭാവനയെ സംബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ സഭയിലെ, കോളേജ് പ്രിൻസിപ്പൽ സ്ഥാനം വഹിച്ചിരുന്ന സിസ്റ്റർ ജസ്മി പങ്കുവച്ച വിവരങ്ങളുടെ വീഡിയോ ലിങ്ക് ഇവിടെ നല്കുന്നു.
യേശു മതം : ലൈംഗികത പാപമാണ്
മതപരമായ വിദ്വേഷവും മുൻവിധികളും
സെമറ്റിക്ക് മതസ്ഥരുടെ മനസ്സിൽ രൂപംകൊള്ളുന്ന തെറ്റായ ലൈംഗിക ബോധത്തെക്കുറിച്ച് സിസ്റ്റർ ജസ്മി വെളിപ്പെടുത്തിയത് ശ്രദ്ധിച്ചുകാണുമല്ലോ. ഈ തെറ്റായ ലൈംഗിക ബോധം ലൈംഗിക വൈകൃതചിന്തകളിലേയ്ക്കും പ്രവർത്തികളിലേയ്ക്കും അവരെ നയിയ്ക്കുന്നു. കേരളത്തിലെ POCSO-കേസുകളിലെ പ്രതികളിൽ ഭൂരിഭാഗവും ഈ സെമറ്റിക്ക് മത-വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതിൽ നിന്നും മതം ലൈംഗികതയെ എങ്ങിനെ സ്വാധീനിയ്ക്കുന്നു എന്ന് മനസ്സിലാക്കാം. ക്രിസ്ത്യൻ പുരോഹിതന്മാരുടെ നൂറ്റാണ്ടുകളായുള്ള ബാല-ലൈംഗിക പീഢനങ്ങളും, അടുത്തയിട പോപ്പ് കാനഡയിലെ തദ്ദേശ്ശീയരോട് ഇത് സംബന്ധിച്ച് മാപ്പ് പറഞ്ഞതും സെമറ്റിക്ക് മതസ്ഥരുടെ ലൈംഗിക വൈകൃതങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ ഉദാഹരണങ്ങളാണ്. ഈ വൈകൃത ചിന്തകളും ഹിന്ദുമത വിദ്വേഷവും കൂടി കലർത്തി, നമ്പൂതിരിമാരും നായർ കുടുംബങ്ങളും തമ്മിലുള്ള സംബന്ധ ബന്ധത്തെ ഹിന്ദുമതവിദ്വേഷികൾ വളരെ മോശമായി ചിത്രികരിച്ചു. ലോഗൻ പറഞ്ഞത്, ‘അന്വേഷണ ത്വരതയില്ലാത്ത വിവേചിച്ച് ചിന്തിയ്ക്കാൻ അറിയാത്ത വ്യാഖ്യാതാക്കൾ’, സവർണ്ണഹിന്ദുക്കൾ സാമുദായികമായി അനുവദിയ്ക്കുകയും അനുഭവിയ്ക്കുകയും ചെയ്തിരുന്ന സ്ത്രീ-പുരുഷ സ്വാതന്ത്ര്യത്തെ വഷളാക്കി ചിത്രീകരിച്ചു എന്നാണ്. ഈ പരദൂഷണം പരത്തിയ ക്രിസ്ത്യൻ-മുഹമ്മദ്ദീയ വിശ്വാസികളുടെ മതപരമായ മുൻവിധിയെക്കുറിച്ച് ലോഗൻ പരാമർശിച്ചതേ ഇല്ല !!! നമ്പൂതിരിമാർ പൊതുവെ സ്ത്രീലമ്പടന്മാരായിരുന്നെന്നും, നായർ സ്ത്രീകൾ സ്വൈരഗാമികൾ അല്ലെങ്കിൽ സ്വൈരിണികളാണെന്ന തെറ്റിദ്ധാരണ ഇപ്രകാരം പ്രചരിപ്പിയ്ക്കപ്പെട്ടു. സർവ്വസാധാരണമായി നായർ സ്ത്രീകൾ ഒരേ സമയം ഒന്നിൽ കൂടുതൽ ഭർത്തൃ-ബന്ധങ്ങൾ പുലർത്തിയിരുന്നു എന്നുള്ള വികലമായ ഭാവനയ്ക്കു് ക്രിസ്ത്യൻ-മുഹമ്മദ്ദീയ മതത്തിൽ അനുവദിയ്ക്കാത്ത ഈ സ്ത്രീ-സ്വാതന്ത്ര്യം കാരണമായി. ലോഗൻ ഈ വിഷയത്തെക്കുറിച്ച് വിവരിയ്ക്കുന്ന മലബാർ മാന്വലിലെ പ്രസക്തമായ ഭാഗത്തിന്റെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുള്ളത് ശ്രദ്ധിയ്ക്കുക. Quote Logan :- “The fact at any rate of recent years, is that, although the theory of the law sanctions freedom in these relations, conjugal fidelity is very general“. Unquote. ഈ വാചകം താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടിൽ കാണാം. ചുരുക്കത്തിൽ സ്ത്രീ-സ്വാതന്ത്ര്യം ദഹിയ്ക്കാത്ത അന്യമതസ്ഥരാണ് നായർ സ്ത്രീകളെക്കുറിച്ചുള്ള അപവാദങ്ങൾ പ്രചരിപ്പിച്ചത്.
നായർ ബാലികമാരുടെ താലികെട്ട് കല്യാണം.
ഋതുമതികൾ ആകാത്ത (വയസ്സു അറിയിയ്ക്കാത്ത) നായർ ബാലികമാരുടെ വിവാഹത്തെക്കുറിച്ച് മലബാർ മാന്വലിൽ ലോഗൻ പറയുന്നുണ്ട്. ഈ വിവാഹചടങ്ങിന്റെ പേരാണ് താലികെട്ട് കല്യാണം എന്നുള്ളത്. ഇത് ഒരു ചടങ്ങ് മാത്രമാണ്. താലികെട്ട് കഴിഞ്ഞ ഉടനെ നായർ ബാലികമാർ ദാമ്പത്യത്തിൽ ഏർപ്പെട്ട് കുടുംബജീവിതം തുടങ്ങുന്നില്ല. അതായത് താലികെട്ടിയ പുരുഷൻ ആരായിരുന്നാലും ബാലികയുമായി ദാമ്പത്യത്തിന്റെ ഭാഗമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് സാരം. പ്രായപൂർത്തിയായതിനും ശേഷമാണ് ദാമ്പത്യത്തിലേയ്ക്കും കുടുബം ജീവിതം നയിക്കുന്നതിനുമായി നായർ യുവതികളുടെ വിവാഹം ഏർപ്പാടാക്കിയിരുന്നത്. നായന്മാരുടെ ഇടയിലെ ഈ രണ്ടാം ഘട്ട വിവാഹത്തിന് “സംബന്ധമെന്നാണ്” പൊതുവെ പറഞ്ഞിരുന്നത്. ഇതിന്റെ ചടങ്ങുകൾ തീർത്തം ലളിതമായിരുന്നു. നായർ കുടുംബങ്ങളിലെ വിവാഹങ്ങൾ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇപ്രകാരം രണ്ട് ഘട്ടങ്ങളിലായാണ് ഏർപ്പാടാക്കിയിരുന്നത്. തറവാടിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് താലികെട്ട് കല്യാണം ആഡംബരപൂർവ്വമായും നടത്തിയിരുന്നു. ലോഗൻ മലബാർ മാന്വലിൽ താലികെട്ട് കല്യാണത്തെ സംബന്ധിച്ച് നല്കിയ വിവരങ്ങളുടെ ഭാഗികമായ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിട്ടുള്ളത്
നായന്മാരുടെ വിവാഹ സമ്പ്രദായത്തെ പഠിച്ച വിദേശിയായ നരവംശ-പഠേതാവ്
യുക്തിപൂർവ്വകമായി നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെ ഖണ്ഡിച്ച നരവംശ-പണ്ഡിതനാണ് F.Fawcett. തന്റെ നരവംശ-പഠനങ്ങളിൽ ഇദ്ദേഹം നായർ സമുദായത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പഠനത്തിൽ ഇദ്ദേഹം Malabar Marriage Commission-ന്റെ റിപ്പോർട്ടിനെയും(1891) വിമർശിച്ചിട്ടുണ്ട്. Quote Fawcett :- “We still, after the manner of children, confound words with things, so it is not surprising that the unfortunate Commission arrived at the conclusion that the institution of marriage was and is entirely absent from the Marumakkattayam system. “The parties do not plight troth, and do not call God to witness their union.” And so forth.” Unquote. (page 236, Anthropology, Nayars of Malabar, by F Fawcett (1901). ഈ പുസ്തകത്തിലെ പ്രസക്തങ്ങളായ ഉള്ളടക്കങ്ങളെക്കുറിച്ച് ക്രമേണ നല്കുന്നതാണ്. നൂറ്റാണ്ടുകളായുള്ള, നാട്ടുനടപ്പുകൾ പ്രകാരമുണ്ടായിരുന്ന നായർ വിവാഹങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിരുന്നില്ലെന്ന് Fawcett യുക്തിപൂർവ്വം സമർത്ഥിയ്ക്കുന്നുണ്ട് ഈ പുസ്തകത്തിൽ. മാറ്റങ്ങൾ കാര്യമായിട്ട് ഇല്ലാതിരുന്ന ഈ വിവാഹ സമ്പ്രദായങ്ങാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും നിലനിന്നിരുന്നതെന്ന് Fawcett രേഖപ്പെടുത്തി. നായർ വിവാഹങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന നായർ താലികെട്ട് കല്യാണത്തെക്കുറിച്ചും, രണ്ടാം ഘട്ടത്തിലുണ്ടായിരുന്ന സംബന്ധത്തെക്കുറിച്ചും (വിവാഹത്തെക്കുറിച്ചും) F Fawcett പരാമർശിച്ചതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.
വർത്തമാനകാല വിവാഹ നിയമങ്ങൾ
ഇന്നുള്ള നിയമങ്ങൾ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് വിവാഹബന്ധത്തിൽ നിന്നും പിന്മാറാനുള്ള അവസരവും സ്വാതന്ത്ര്യവുമുണ്ട്. കോടതി മുഖാന്തിരം വിവാഹമോചനം നേടിയെടുക്കാം. ഇതിനർത്ഥം നിയമം നല്കുന്ന ഈ സ്വാതന്ത്ര്യം വിനിയോഗിച്ച് സ്ത്രീകൾ പുതു-പുതു ഭർത്താക്കന്മാരെ തേടുന്നു എന്നാണോ !!!!???? വിവാഹം കഴിയ്ക്കുക, കുറച്ചുനാൾ ഭർത്താവെന്ന് പറയുന്ന പുരുഷനോടൊപ്പം കഴിയുക, അയാളെ മടുക്കുമ്പോൾ വിവാഹമോചനം നേടി മറ്റൊരു പുരുഷനെ വിവാഹം കഴിയ്ക്കുക. ഇങ്ങിനെയാണോ ഇന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും പെരുമാറുന്നത് !!???തന്റെ സമകാലീനത്തെക്കുറിച്ച് (1867 തൊട്ട് 1887 വരെ) ലോഗൻ സൂചിപ്പിച്ചത് പ്രത്യേക ശ്രദ്ധ അർഹിയ്ക്കുന്നു. ത്വാത്തികമായി ബന്ധങ്ങളിൽ ഏർപ്പെടുവാൻ നായർസ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും, അവർ വൈവാഹിക സദാചാരനിഷ്ഠ പാലിച്ചിരുന്നു എന്നു തന്നെയാണ് ലോഗൻ രേഖപ്പെടുത്തിയത്. വിവാഹത്തെ സംബന്ധിച്ചും വിവാഹ ബന്ധങ്ങളെ സംബന്ധിച്ചും നാട്ടുനടപ്പുകളിലെ കാർക്കശ്യമില്ലായ്മ, വിവാഹബന്ധങ്ങളെ കരുതലോടെ സമീപിയ്ക്കാൻ അന്നുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും പ്രേരിപ്പിച്ചു എന്നാണ് ലോഗൻ രേഖപ്പെടുത്തിയത്. നാട്ടുനടപ്പുകളിലെ കാർക്കശ്യമില്ലായ്മയെക്കാളും ഉപരി സവർണ്ണഹിന്ദുക്കളുടെ സാംസ്കാരികമായ സ്വഭാവ വൈശിഷ്ഠ്യമാകാം വിവാഹബന്ധങ്ങളെ ഗൗരവമായി കാണുവാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. നാട്ടുനടപ്പനുസരിച്ച് മുതിർന്നവരുടെ അനുവാദത്തോടെ സ്വജാതിയിൽ നിന്ന് പങ്കാളികളെ തെരഞ്ഞെടുക്കുവാൻ വിവാഹമോചിതരായ സ്ത്രീയ്ക്കു് പുരുഷനൊപ്പം സ്വാതന്ത്ര്യമുണ്ടായിരുന്നതിനാൽ, വിവാഹ ബന്ധങ്ങൾ വിവാഹമോചനത്തിലേയ്ക്ക് എത്താതിരിയ്ക്കാൻ ഇരുകൂട്ടരും പരമാവധി ശ്രദ്ധിച്ചിരുന്നു എന്നാണ് ലോഗൻ രേഖപ്പെടുത്തിയത്.
നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവയെ എപ്രകാരമാണോ ജനങ്ങൾ കാത്തുസൂക്ഷിയ്ക്കുന്നത് അപ്രകാരം നാട്ടുനടപ്പ് അനുസരിച്ച് ഭാര്യാ-ഭർത്തൃബന്ധം വേർപെടുത്തുവാൻ സ്ത്രീക്കും പുരുഷനും ഒരേ പോലെ സ്വാതന്ത്ര്യമുണ്ടായിരുന്നതിനാൽ, ഈ സ്വാതന്ത്ര്യം വിവാഹബന്ധങ്ങളിൽ കടന്നുകയറി അതിന് ശൈഥില്യം സംഭവിയ്ക്കാതിരിയ്ക്കാൻ ഇരുകൂട്ടരും ശ്രദ്ധിച്ചിരുന്നു എന്നു ലോഗൻ പറഞ്ഞതിൽ നിന്നും നായർ സമുദായാംഗങ്ങൾ തങ്ങൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യങ്ങളെ ദുരുപയോഗിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. പുരോഹിതന്മാർ അദ്ധ്യക്ഷത വഹിയ്ക്കാത്ത, നായർ സമുദായത്തിന്റെ പുടവ കൊടുക്കുക എന്ന വിവാഹ ചടങ്ങ് അന്യമതസ്ഥരെ അപേക്ഷിച്ച് ലളിതമായിതിനാൽ വിവാഹ ബന്ധങ്ങൾ ദുർബലവും സദാചാരനിഷ്ഠ പാലിക്കാതെയുള്ളതുമാണെന്ന ഒരു ധാരണ പരക്കെയുണ്ടെന്ന് ലോഗൻ പറഞ്ഞു. പക്ഷെ ആഡംബരപരമായ സമ്പ്രദായങ്ങൾ തികച്ചും യാദൃച്ഛികങ്ങളാണെന്നും, അത് വച്ച് നായർ കുടുംബങ്ങളിലെ വിവാഹബന്ധങ്ങളെ അളക്കുവാനാകില്ലെന്നും ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തി.(മുകളിൽ നല്കിയിട്ടുള്ള സ്ക്രീൻഷോട്ടിൽ pink നിറത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗം ശ്രദ്ധിയ്ക്കുക). നായർ സ്ത്രീകൾ വിവാഹബന്ധങ്ങളിൽ മറ്റേത് വിഭാഗങ്ങളിലെ സ്ത്രീകളെയും പോലെ ചാരിത്ര്യവും, ഏക-ഭർതൃത്വവും, വിശ്വസ്തതയും പുലർത്തിരുന്നു എന്ന് ലോഗൻ സാക്ഷ്യപ്പെടുത്തി . അയൽപക്കത്തുള്ള സ്ത്രീകളെപ്പോലെ നായർ സ്ത്രീകൾക്കും അടക്കവും വിനയവും ഉണ്ടായിരുന്നു എങ്കിലും ശരീരം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണ രീതി നായർ സ്ത്രീകൾക്ക് ഇല്ലാതിരുന്നത് അവരുടെ സദാചാരത്തിലുളള ന്യൂനതയായി ലോഗന് തോന്നിയിരുന്നു. നായർ സമുദായത്തിലെ സ്ത്രീകളുടെ സൽ-സ്വഭാവത്തിലുള്ള ഒരു കുറവായി ഇത് മാത്രമാണ് ലോഗന് പറയാൻ കിട്ടിയത്. (വീട്ടിനുള്ളിൽ നായർ സ്ത്രീകൾ മാറിടം പൂർണ്ണമായി മറയ്ക്കാറില്ലായിരുന്നു എന്ന് ലോഗൻ ഇപ്പറഞ്ഞതിൽ നിന്നും അനുമാനിയ്ക്കാം. ഇത് നായർ സ്ത്രീകളുടെ സാദാചാരപാലനത്തിൽ ഉള്ള ഒരേ ഒരു ന്യൂനതയായി ലോഗൻ എടുത്തുപറഞ്ഞു). ഇപ്രകാരം നായർ സ്ത്രീകളുടെ ചാരിത്ര്യ ശുദ്ധിയെക്കുറിച്ച് സംശയിയ്ക്കാൻ ഉള്ള കാരണങ്ങൾ വിശദീകരിച്ച്, ലോഗൻ ആ സംശയങ്ങളെയെല്ലാം ദുരീകരിച്ചത് മലബാർ മാന്വലിൽ വ്യക്തമായി കാണാം.
സ്ത്രീ-സ്വാതന്ത്ര്യം : ഹിന്ദുമതവിദ്വേഷികൾക്ക് ഉൾക്കൊള്ളാനാകാത്തത്
ലോഗന്റെ അഭിപ്രായത്തിൽ നമ്പൂതിരി കുടുംബങ്ങളിലെ ‘അനിയന്മാർക്ക്’ നായർ കുടുംബങ്ങളുമായി സംബന്ധത്തിൽ ഏർപ്പെടാമെന്നുള്ള നാട്ടുനടപ്പാണ് നായർ സ്ത്രീകൾ സദാചാരിണികൾ അല്ലെന്നും, അവർ ബഹുഭർതൃത്വം പുലർത്തിയിരുന്നുമെന്നുള്ള കിംവദന്തികൾക്കും കാരണം. ‘അന്വേഷണ ത്വരതയില്ലാത്ത വിവേചിച്ച് ചിന്തിയ്ക്കാൻ അറിയാത്ത വ്യാഖ്യാതാക്കൾ’, സവർണ്ണഹിന്ദുക്കൾ സാമുദായികമായി അനുവദിയ്ക്കുകയും അനുഭവിയ്ക്കുകയും ചെയ്തിരുന്ന സ്ത്രീ-പുരുഷ സ്വാതന്ത്ര്യത്തെ വഷളാക്കി ചിത്രീകരിച്ചു എന്നുതന്നെയാണ് ലോഗൻ പറഞ്ഞത്. സവർണ്ണ ഹിന്ദുക്കളെ, പ്രത്യേകിച്ച് നായർ സമുദായത്തെ ആക്ഷേപിയ്ക്കാനായി ഈ വ്യാജകഥകൾ സൃഷ്ടിച്ച “അന്വേഷണ ത്വരതയില്ലാത്ത വിവേചിച്ച് ചിന്തിയ്ക്കാൻ അറിയാത്ത വ്യാഖ്യാതാക്കൾ” ഹിന്ദുമതവിദ്വേഷികളായിരുന്നെന്ന് ചരിത്ര രേഖകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. സെമറ്റിക്ക് മതസ്ഥരായ ഈ ഹിന്ദുമതവിദ്വേഷികൾക്ക് സ്ത്രീ സ്വാതന്ത്ര്യം എന്നത് മതപരമായി തീർത്തും ഉൾക്കൊള്ളാനാവുമായിരുന്നില്ല. അത്തരക്കാരാണ് നായർസ്ത്രീകൾ സദാചാരിണികൾ അല്ലെന്നും അവർ ബഹുഭർതൃത്വത്തിൽ ഏർപ്പെട്ടിരുന്നും എന്നും ലോകമൊട്ടുക്ക് പ്രചരിപ്പിച്ചത്. മർക്സിസ്റ്റുകാരനായ എംഗൽസു പോലും അയാളുടെ രചനയിൽ നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അയാളുടെ തെറ്റായ സിദ്ധാന്തങ്ങളെ സമർത്ഥിയ്ക്കുവാനാണ് അയാൾ നായർ സ്ത്രീകളെക്കുറിച്ച് പരാമർശിച്ചത്. ഇതും പിന്നൊരവസരത്തിൽ പ്രതിപാദിയ്ക്കുന്നതാണ്.
ലോഗന്റെ ഇരട്ടത്താപ്പ്
തന്റെ അറിവിൽ തന്റെ സമകാലീനത്തിൽ ഉള്ള നായർ സ്ത്രീകൾ സദാചാരിണികൾ ആണെന്ന് മനസ്സിലാക്കിയിട്ടും അവരുടെ മുൻ തലമുറകൾ സദാചാരിണികൾ അല്ല എന്ന് ലോഗൻ ചില ചരിത്ര രേഖകളെ ഉദ്ധരിച്ചു പറഞ്ഞു. Quote ലോഗൻ : “പുരാതനകാലത്ത്, നായർസ്ത്രീകളുടെ സാദാചാരബോധം കുത്തഴിഞ്ഞതാണെന്ന പൊതുധാരണയ്ക്ക്, അടിസ്ഥാനമുണ്ടെന്നു പറയണം. ‘തുഹഫത്തുൽ മുജാഹിദീൻ’ അഥവാ ‘ഈശ്വരമാർഗ്ഗം തേടുന്നവർക്കുള്ള സൂചനകൾ’.എന്ന ഗ്രന്ഥത്തിന്റെ കർത്താവും പ്രസിദ്ധ അറബ് സഞ്ചാരിയുമായ ഷെയ്ഖ് സൈനുദ്ദീൻ മലബാറിൽ താൻ നേരിട്ടു കണ്ടറിഞ്ഞ ആചാരവിശേഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നായന്മാരുടെ വിവഹസമ്പ്രദായമാണ് മറ്റു ജനവിഭാഗങ്ങിൽ നിന്ന് അവരെ വ്യതിരിക്തരാക്കിനിർത്തുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മലബാർ അനുഭവങ്ങളെക്കുറിച്ച് സൈനുദ്ദീൻ എഴുതുന്നത് പതിനാറാം നൂറ്റാണ്ടിന്റെ (CE1500-s) മദ്ധ്യത്തിലും ഉത്തരാർദ്ധത്തിലുമായിട്ടാണ് ” Unquote.(മാതൃഭൂമി ബുക്സിന്റെ മലബാർ മാന്വൽ മലയാളം തർജ്ജമയിലെ വാചകങ്ങൾ, വിവർത്തകൻ: കമ്മ്യൂണിസ്റ്റുകാരനായ ടി.വി. കൃഷ്ണൻ,പേജ് 110). ലോഗന്റെ ക്രിസ്ത്യൻ മുൻവിധി (christian prejudices) വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാചകങ്ങൾ. താഴെ നല്കിയിട്ടുള്ള സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
ഈഴവനായ ശ്രീ വേലായുധൻ പണിക്കശ്ശേരി
കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ എന്നപേരിൽ ഈഴവനായ വേലായുധൻ പണിക്കശ്ശേരി സൈനുദ്ദീന്റെ പുസ്തകം ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്ക് തർജ്ജമചെയ്തിട്ടുണ്ട്. പണിക്കശ്ശേരി അറബിയിൽ നിന്നുള്ള മൂല കൃതിയിൽ നിന്നല്ല, മറിച്ച് അതിന്റെ ഇംഗ്ലീഷ് തർജ്ജമയുടെ തർജ്ജമയാണ് നിർവ്വഹിച്ചത്. നായർ സ്ത്രീകളെ സംബന്ധിച്ച കിംവദന്തികളുടെ മൂലം സൈനുദ്ദീനാണെന്നാണ് ലോഗൻ പറഞ്ഞത് . പക്ഷെ പണിക്കശ്ശേരിയുടെ ‘തുഹഫത്തുൽ മുജാഹിദീന്റെ’ മലയാളം തർജ്ജമയിൽ ഈ കെട്ടുകഥകളുടെ മൂലം പോർട്ടുഗീസുകാരനായ ക്രിസ്ത്യൻ പാസ്റ്ററായിരുന്ന ബർബോസയാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഈഴവനായ പണിക്കശ്ശേരിയുടെ ലക്ഷ്യം സൈനുദ്ദീൻ രേഖപ്പെടുത്തിതിന്റെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിക്കുക എന്നതായിരുന്നു. അതിനാണ് അയാൾ ക്രിസ്ത്യൻ പാസ്റ്ററായ ബർബോസയെ ഉദ്ധരിച്ചത്. ഇതു കൂടാതെ ബർബോസയ്ക്കും സൈനുദ്ദീനും ശേഷം കേരളം സന്ദർശിച്ച ഡച്ചുകാരനായ Jan Huygen van Linschoten-നും, സ്കോട്ടിഷ് കപ്പിത്താനായ Captian Alexander Hamilton-നും നായർ സ്ത്രീകളെക്കുറിച്ച് പറഞ്ഞതിനെയും ലോഗൻ ഉദ്ധരിച്ചിട്ടുണ്ട്. ഇവയെ എല്ലാം ക്രമേണ പരിശോധിയ്ക്കുന്നതാണ്.
ജിഹാദി സൈനുദ്ദീനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിയ്ക്കുന്നത് 1942-നു ശേഷമാണ് !!!
ആർക്കും ശൈഖ് സൈനുദ്ദീനെക്കുറച്ചു് കൂടുതലായൊന്നും അറിയില്ല. അയാൾ ‘തുഹ്ഫത്തുൽ മുജാഹിദ്ദീൻ’ എന്ന ഒരു കൃതിയുടെ കർത്താവ് എന്നുമാത്രമേ ലോഗൻ പറയുന്നുള്ളൂ.
ലോഗന്റെ മലബാർ മാന്വൽ മലയാള തർജ്ജമാകാരൻ കമ്മ്യൂണിസ്റ്റുകാരനായ ടി.വി.കൃഷ്ണൻ, സൈനുദ്ദീൻ ഒരു അറബി സഞ്ചാരിയാണെന്നാണ് തർജ്ജമയിൽ പരാമർശിച്ചിരിയ്ക്കുന്നത്.
സൈനുദ്ദീന്റെ കൃതി, S.Muhammad Husayn Nainar, 1942-ൽ ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത് University of Madras പ്രസിദ്ധീകരിച്ചപ്പോൾ, ആ പുസ്തകത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിയ്ക്കുന്നത് ‘തുഹ്ഫത്തുൽ മുജാഹിദ്ദീൻ’ എന്ന കൃതിയുടെ കർത്താവെന്നതിന് ഉപരിയായി സൈനുദ്ദീനെക്കുറിച്ച്, കൂടുതലായി ഒന്നും അറിയില്ലെന്നാണ്. ഇത് പറഞ്ഞ് അടുത്ത ക്ഷണം Muhammad Husayn Nainar സൈനുദ്ദീന്റെ പേരിനൊപ്പം അയാളുടെ പിതൃ-പിതാമഹന്മാരുടെ പേരുകൾ നിരത്തുന്നു (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക). അറബികളുടെ ഈ പേരിടീലിനെ nisbah എന്നാണ് പറയുക. പക്ഷെ ഇവിടെ ഈ നീണ്ട പേര് നൈനാർക്ക് എവിടുന്നു കിട്ടിയെന്ന് പറയുന്നില്ല. പിന്നീട് മറ്റൊരു ഖണ്ഡികയിൽ സൈനുദ്ദീന്റെ പിതാമഹൻ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഏതോ ഭാഗത്തുനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരത്ത് (Coromandel Coast) കുടിയേറിയതായും പറയുന്നു. മുതു-മുതുമുത്തച്ഛന്റെ പേര് Ahmed al-Ma’bari എന്നാണ് നല്കിയിട്ടുള്ളത് .(സ്ക്രീൻഷോട്ടിൽ കാണാം). ഇവിടെയും Nainar സൈനുദ്ദീന്റെ മുതു-മുതുമുത്തച്ഛന്റെ പേര് എവിടെനിന്നു കിട്ടിയെന്ന് പറയുന്നില്ല.
ഈഴവനായ പണിക്കശ്ശേരിയുടെ ‘കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ’ (First Published March 1963) എന്ന പുസ്തകത്തിൽ ശൈഖ് സൈനുദ്ദീനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കിയിരിയ്ക്കുന്നതായി കാണാം. “ഇസ്ലാമിക പണ്ഡിതന്മാരുടെ അധിവാസകേന്ദ്രമായിരുന്ന പൊന്നാനിയിൽ, പാണ്ഡിത്യത്തിനും പ്രഭുത്വത്തിനും പ്രസിദ്ധിയാർജ്ജിച്ച ‘മഖ്ദൂം’ കുടുംബത്തിലാണ് ‘ശൈഖ് സൈനുദ്ദീൻ ഇബ്നു ഗസ്സാലി ഇബ്നു സൈനുദ്ദീൻ ഇബ്നു അലി ഇബ്നു അഹമ്മദ്മഅ്ബരി’ (ഇതാണ് അദ്ദേഹത്തിന്റെ മുഴുവൻ പേർ) ജനിച്ചത് ” എന്നിങ്ങനെയാണ് പണിക്കശ്ശേരി ഗ്രന്ഥകാരനെ പരിചയപ്പെടുത്തിയിരിയ്ക്കുന്നത്. (page 15, published by Current Books). പണിക്കശ്ശേരിയും ഈ വിവരങ്ങൾ എവിടെനിന്നു കിട്ടിയെന്ന് പറയുന്നില്ല. പുസ്തകത്തിന്റെ അവസാനം പണിക്കശ്ശേരി നല്കിയിട്ടുള്ള ഗ്രന്ഥസൂചിയിൽ (Books Consulted, page 135) നിന്നും ഈ വിവരങ്ങൾ എവിടെനിന്നു പണിക്കശ്ശേരിയ്ക്ക് ലഭിച്ചെന്ന് വായനക്കാർക്കും അറിയാൻ സാധിക്കില്ല. എന്തായാലും 1942-നു ശേഷമാണ് ഈ വിവരങ്ങൾ എല്ലാം പുറത്തുവന്നത്. ‘തുഹ്ഫത്തുൽ മുജാഹിദ്ദീൻ’ (ca.1583) എഴുതുന്നതിനും മുമ്പ് ജിഹാദി സൈനുദ്ദീൻ മറ്റ് രണ്ട് കൃതികളും കൂടി എഴുതിയതായി പറയുന്നു. ഇവയുടെ പേരുകൾ Fath al-mu’in (ca. 1574/5) and Qurrat al-‘ayn(ca. 1567/8) എന്നാണ്. University of British Columbia,Vancouver-ലെ Assistant Professor of History, Sebastian R. Prange പറയുന്നത്, സൈനുദ്ദീന്റെ മുതുമുത്തച്ഛന്റെ പേര് Zayn al-Din Makhdum al-Ma’bari ആയിരുന്നെന്നും ഇയാൾ യെമനിൽ (Yemen) നിന്നും തെക്കെ ഇന്ത്യയിൽ കുടിയേറിയ അറബിയാണെന്നുമാണ്. കോറമാണ്ഡൽ തീരത്ത് കപ്പലിറങ്ങി അവിടെ കുറെ വർഷങ്ങൾ ചിലവിട്ടതിനു ശേഷം, പതിനഞ്ചാം നൂറ്റാണ്ടിന്റെ (1400s) ആരംഭത്തിലാണ് കേരളത്തിലേയ്ക് ഇയാൾ കുടിയേറി ഇവിടെ സ്ഥിരമായ താവളമുറപ്പിച്ചത്. (page 110, Monsoon Islam, Sebastian R.Prange, Cambridge Oceanic Histories, Cambridge University Press, First Published in 2018).കുടിയേറ്റ കുടുംബത്തിൽ പിറന്ന ഈ മുഹമ്മദ്ദീയ അറബി ജിഹാദി, നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് എഴുതുന്നതിനു മുമ്പ്, 1500 മുതൽ 1517 വരെ കേരളത്തിൽ താമസിച്ച ക്രിസ്ത്യൻ പാസ്റ്ററായ Duarte Barbosa-യും ഇതേ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നു. ഇവ കൂടാതെ ഗോവയിലെ പോർട്ടുഗീസ് ആർച്ച്ബിഷപ്പിന്റെ സെക്രട്ടറിയായ ഡച്ചുകാരനായ Jan Huygen van Linschoten,1596-ൽ ഡച്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച Itinerario എന്ന പുസ്തകത്തിലും നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇവർക്കു ശേഷമാണ് Captain Alexander Hamilton (1727) നായർ സ്ത്രീകളെക്കുറിച്ച് പരാമർശിച്ചത്.
പോയിമറഞ്ഞ നൂറ്റാണ്ടുകളിലെ അന്യമതസ്ഥരായ വിദേശികളും ശശിതരൂരും !!!
വിദേശികളും അന്യമതസ്ഥരുമായ Duarte Barbosa(1500-1517), ശൈഖ് സൈനുദ്ദീൻ (1583), Jan Huygen van Linschoten (1596), Captain Alexander Hamilton (1727) എന്നിവരാണ് നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കയും ചെയ്തത് എന്നുള്ള കാര്യം പ്രത്യേകം സ്മരിയ്ക്കേണ്ടതാണ്. ബ്രാക്കറ്റിൽ നല്കിയിരിയ്ക്കുന്നത് ഇവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വർഷങ്ങളാണ്. ഭക്ഷണകാര്യത്തിലും ശൗചത്തിലും വ്യവസ്ഥ പാലിയ്ക്കാത്ത ഇവർക്കാർക്കും തന്നെ കൂട്ടുകുടുബ വ്യവസ്ഥ പാലിച്ചിരുന്ന നായർ നമ്പൂതിരി ഭവനങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. പടിയ്ക്കു വെളിയിൽ മാത്രം സ്ഥാനമുണ്ടായിരുന്ന ഇവർക്ക് നായർ-നമ്പൂതിരി ഭവനങ്ങളിലെ കാര്യങ്ങളെക്കുറിച്ച് കേട്ടുകേൾവി മാത്രം ഉണ്ടാകാനെ തരമുള്ളൂ. ഇവരുടെ informers ഇവർ കേൾക്കാൻ ഇഷ്ടപ്പെടുന്ന വാർത്തകൾ എത്തിച്ചു കൊടുത്തതിന്റെ ഫലമാണ് നായർ സ്ത്രീകളെ സംബന്ധിച്ചുള്ള ഇവരുടെ അഭിപ്രായങ്ങൾ.
കപ്പലിൽ വന്നെത്തിയ ഇവർക്ക്, തുറമുഖങ്ങളിൽ വേശ്യാവൃത്തി പുലർത്തുന്ന സ്ത്രീകളുമായി മാത്രം സമ്പർക്കത്തിലേർപ്പെടാനെ കഴിഞ്ഞിരുന്നുള്ളൂ. തങ്ങൾക്ക് കാണാൻ കൂടി സാധിയ്ക്കാത്ത സവർണ്ണരായ കേരളീയ സ്ത്രീകൾ മുഴുവനും തുറമുഖങ്ങളിൽ ഉള്ള വേശ്യകളെപ്പോലെയാണെന്ന് ഈ അന്യമതസ്ഥർ ഭാവന ചെയ്തതാണ് അവരുടെ ഗ്രന്ഥങ്ങളിൽ ഉള്ള വിവരങ്ങൾ. മതപരമായ മുൻവിധിയോടുകൂടി രേഖപ്പെടുത്തപ്പെട്ട ഇത്തരം വിവരങ്ങൾ അപ്പാടെ ആന്തരികവൽക്കരിച്ച് അത് മഹാഭാരത കഥയും കൂട്ടിക്കലർത്തി ഛർദ്ദിച്ചതാണ് ശശിതരൂർ നോവലിലെ നായർ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം. മാനവന്റെ ആദ്യ നിയമഗ്രന്ഥമായ മനുസ്മൃതിയിൽ പോലും ഇല്ലാത്ത കാര്യങ്ങൾ ഋഷിമാരുടെ തലയിൽ കെട്ടിവച്ചാണ് തരൂർ, നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് തന്റെ നോവലിൽ സമർത്ഥിയ്ക്കുന്നത് !!! കഷ്ടം !!!
വിദേശികളുടെ യാത്രാ വിവരണങ്ങൾ : മർക്കോപോളോയുടെ സ്ത്രീകളെക്കുറിച്ചുള്ള ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ. …. അടുത്ത ഭാഗത്തിൽ.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737