ചരിത്രത്തെക്കുറിച്ചുള്ള ധാരണകൾ പൗരനെ രാജ്യസ്നേഹിയായോ രാജ്യദ്രോഹിയായോ മാറ്റിയേക്കാം.
വിദ്യാഭ്യാസത്തിലൂടെ നല്കുന്ന ചരിത്ര അവബോധം രാജ്യത്തിന്റെ അസ്ഥിത്വത്തെ നിലനിർത്താനോ മാറ്റി മറിയ്ക്കാനോ പോന്നതാണ്. ഇക്കാരണത്താൽ ഭാരതത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പുകൾ ഹിന്ദു അനുഭാവമില്ലാത്തവർ കൈകാര്യം ചെയ്യുവാൻ അനുവദിച്ചുകൂടാ. പ്രാചീന ഭാരതത്തിലെ ഭൗതിക-സാമൂഹ്യ പരിസ്ഥിതികൾ, പ്രാചീന ഭാരതീയർ പിന്തുടർന്നിരുന്ന മൂല്യങ്ങൾ, പ്രാചീന ഭാരതീയരുടെ ഭരണരീതികൾ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ നല്കുന്ന ഗ്രന്ഥമാണ് ഗ്രീക്കുകാരനായ മെഗാസ്തനീസിന്റെ ഇൻഡിക്ക. ഇതിലെ വിവരങ്ങൾ അതുവരെ കളങ്കിതയല്ലാത്ത ഭാരതാംബയുടെ ചരിത്രം മനസ്സിലാക്കുവാൻ ഉതകുന്നവയാണ്. ഈ ചരിത്രം ഒരു അളവുകോലായി (benchmark) പരിഗണിച്ചാൽ, പിന്നീടുണ്ടായ ചരിത്ര-സാമൂഹ്യ മാറ്റങ്ങളെ വ്യക്തമായി വിലയിരുത്തുവാനും മനസ്സിലാക്കുവാനും സഹായിയ്ക്കും