കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമോ, ദളിത് രാഷ്ട്രീയമോ, ഹിന്ദുത്വ രാഷ്ട്രീയമോ കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നതിന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പാണ്, ഭാരതീയ സംസ്കാരത്തെ വിമർശനാത്മകമായി സമീപിച്ച, ഭാരതീയ സംസ്കാരത്തോട് യാതൊരു അനുഭാവവുമില്ലാത്ത ക്രിസ്ത്യൻ ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബുക്കാനൻ, മലബാറിന്റെ കാർഷിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിശദമായി രേഖപ്പെടുത്തിയത് എന്ന് നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിമുതൽ(1750 CE തൊട്ട്) പത്തൊൻപതാം നൂറ്റാണ്ട് (1800 CE) ആരംഭിയ്ക്കുന്നതുവരെയുള്ള കേരളത്തിന്റെ സാമൂഹ്യ ചരിത്രത്ത സംബന്ധിച്ച നിരവധി വിവരങ്ങൾ ബുക്കാനന്റെ…