71.  ‘ഇന്ത്യ’ എന്ന ശബ്ദത്തിന്റെ ഉൽപ്പത്തി !!
| | | |

71. ‘ഇന്ത്യ’ എന്ന ശബ്ദത്തിന്റെ ഉൽപ്പത്തി !!

The ancient historical records regarding the origin of the name India is provided in this article. India was called after Indus by the foreigners.

70.  ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെ ഭയക്കുന്ന ന്യൂനപക്ഷ മതസ്ഥരും രാഷ്ട്രീയപ്പാർട്ടികളും
| | | |

70. ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെ ഭയക്കുന്ന ന്യൂനപക്ഷ മതസ്ഥരും രാഷ്ട്രീയപ്പാർട്ടികളും

ചരിത്രത്തെക്കുറിച്ചുള്ള ധാരണകൾ പൗരനെ രാജ്യസ്നേഹിയായോ രാജ്യദ്രോഹിയായോ മാറ്റിയേക്കാം.

വിദ്യാഭ്യാസത്തിലൂടെ നല്കുന്ന ചരിത്ര അവബോധം രാജ്യത്തിന്റെ അസ്ഥിത്വത്തെ നിലനിർത്താനോ മാറ്റി മറിയ്ക്കാനോ പോന്നതാണ്. ഇക്കാരണത്താൽ ഭാരതത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പുകൾ ഹിന്ദു അനുഭാവമില്ലാത്തവർ കൈകാര്യം ചെയ്യുവാൻ അനുവദിച്ചുകൂടാ. പ്രാചീന ഭാരതത്തിലെ ഭൗതിക-സാമൂഹ്യ പരിസ്ഥിതികൾ, പ്രാചീന ഭാരതീയർ പിന്തുടർന്നിരുന്ന മൂല്യങ്ങൾ, പ്രാചീന ഭാരതീയരുടെ ഭരണരീതികൾ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ നല്കുന്ന ഗ്രന്ഥമാണ് ഗ്രീക്കുകാരനായ മെഗാസ്തനീസിന്റെ ഇൻഡിക്ക. ഇതിലെ വിവരങ്ങൾ അതുവരെ കളങ്കിതയല്ലാത്ത ഭാരതാംബയുടെ ചരിത്രം മനസ്സിലാക്കുവാൻ ഉതകുന്നവയാണ്. ഈ ചരിത്രം ഒരു അളവുകോലായി (benchmark) പരിഗണിച്ചാൽ, പിന്നീടുണ്ടായ ചരിത്ര-സാമൂഹ്യ മാറ്റങ്ങളെ വ്യക്തമായി വിലയിരുത്തുവാനും മനസ്സിലാക്കുവാനും സഹായിയ്ക്കും

63. നാട്ടുനടപ്പ് -നായർ സ്ത്രീകളുടെ ബഹുഭർതൃത്വം -ഭാഗം 2 | അടിമത്വം കേരളത്തിൽ  ഭാഗം 18
| | | | | | | |

63. നാട്ടുനടപ്പ് -നായർ സ്ത്രീകളുടെ ബഹുഭർതൃത്വം -ഭാഗം 2 | അടിമത്വം കേരളത്തിൽ  ഭാഗം 18

കേരളത്തിലെ അടിമത്വ വ്യവസ്ഥിതിയെക്കുറിച്ച്  വിശദീകരിയ്ക്കുന്നതിന്റെ  ഭാഗമായിട്ടാണ്  ലോഗനെ കഴിഞ്ഞ ഭാഗങ്ങളിൽ  ഉദ്ധരിച്ചത്. ഏറ്റവും പിന്നാക്ക-കീഴാള ജാതികൾക്കും  നാട്ടുനീചന്മാർക്കും ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നാണ്  ലോഗൻ രേഖപ്പെടുത്തിയത്.  പക്ഷെ ഏറ്റവും പിന്നാക്ക ജാതികളെക്കുറിച്ചും നാട്ടുനീചന്മാരെക്കുറിച്ചുമുള്ള ലോഗന്റെ  നിരീക്ഷണം തെറ്റായിരുന്നു എന്നും ഒരു വിഭാഗത്തെയും ഒഴിച്ചു നിർത്താനാവാത്തവണ്ണം, നാടോടികളും നാട്ടുനീചന്മാരും ഉൾപ്പടെ എല്ലാ വിഭാഗങ്ങൾക്കും  സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചരിത്ര രേഖകൾ ലഭ്യമാണെന്നും കഴിഞ്ഞ ഭാഗങ്ങളിൽ നല്കിയിരുന്നു. ലോഗന് മുമ്പും പിമ്പും രേഖപ്പെടുത്തപ്പെട്ട ഈ…

62. നാട്ടുനടപ്പ് – നായർ സ്ത്രീകളുടെ ബഹുഭർതൃത്വം -ഭാഗം 1  | അടിമത്വം കേരളത്തിൽ ഭാഗം  17
| | | | | | | |

62. നാട്ടുനടപ്പ് – നായർ സ്ത്രീകളുടെ ബഹുഭർതൃത്വം -ഭാഗം 1 | അടിമത്വം കേരളത്തിൽ ഭാഗം 17

കർഷകത്തൊഴിലാളികൾക്കും  നാട്ടുനീചന്മാർക്കും സ്വയം ഭരണ സ്വാതന്ത്ര്യം അനുവദിയ്ക്കപ്പെട്ടിരുന്നില്ല എന്നാണ്  പത്തൊൻപതാം നൂറ്റാണ്ടിന്റെ (1800s) ഒടുവിൽ  തയ്യാറാക്കപ്പെട്ട  Malabar Land Tenures-ൽ (2 Vols) എന്ന റിപ്പോർട്ടിൽ വില്യം ലോഗൻ രേഖപ്പെടുത്തിയത്. ഇത് തീർത്തും വാസ്തവവിരുദ്ധമാണ്. ലോഗന് ഇക്കാര്യത്തിൽ തീർച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്. കേരള സാമൂഹ്യ ചരിത്രത്തെക്കുറിച്ചുള്ള ലോഗന്റെ നിർണ്ണയങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ കഴിഞ്ഞ ഭാഗത്തിൽ വിശദമായി നല്കിയിരുന്നു.  പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കുവാങ്ങിയ ഒരു റിപ്പോർട്ടിൽ  കർഷകത്തൊഴിലാളികൾക്കും, എന്തിന് നാട്ടുനീചന്മാർക്കു പോലും സ്വയം…

59. ബുക്കാനന്റെ രേഖകളുടെ പ്രസക്തി  |  അടിമത്വം കേരളത്തിൽ ഭാഗം 14
| | | | | | |

59. ബുക്കാനന്റെ രേഖകളുടെ പ്രസക്തി | അടിമത്വം കേരളത്തിൽ ഭാഗം 14

കമ്മ്യൂണിസ്റ്റ്  രാഷ്ട്രീയമോ, ദളിത് രാഷ്ട്രീയമോ, ഹിന്ദുത്വ രാഷ്ട്രീയമോ കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നതിന് ഏകദേശം ഒരു നൂറ്റാണ്ട്   മുമ്പാണ്,  ഭാരതീയ സംസ്കാരത്തെ വിമർശനാത്മകമായി സമീപിച്ച, ഭാരതീയ സംസ്കാരത്തോട് യാതൊരു അനുഭാവവുമില്ലാത്ത ക്രിസ്ത്യൻ ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബുക്കാനൻ, മലബാറിന്റെ കാർഷിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും  ബന്ധങ്ങളെക്കുറിച്ചും വിശദമായി  രേഖപ്പെടുത്തിയത് എന്ന് നാം  പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഏകദേശം  പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിമുതൽ(1750 CE തൊട്ട്) പത്തൊൻപതാം നൂറ്റാണ്ട് (1800 CE) ആരംഭിയ്ക്കുന്നതുവരെയുള്ള കേരളത്തിന്റെ സാമൂഹ്യ ചരിത്രത്ത സംബന്ധിച്ച നിരവധി വിവരങ്ങൾ ബുക്കാനന്റെ…

58. പത്തൊൻപതാം നൂറ്റാണ്ടിലെ തൊഴിലുറപ്പ് പദ്ധതി !! “നമ്മുടെ” ചരിത്രകാരന്മാർ കാണാതെ പോയത്  || അടിമത്വം കേരളത്തിൽ ഭാഗം 13   
| | | | | | | | | | | | |

58. പത്തൊൻപതാം നൂറ്റാണ്ടിലെ തൊഴിലുറപ്പ് പദ്ധതി !! “നമ്മുടെ” ചരിത്രകാരന്മാർ കാണാതെ പോയത് || അടിമത്വം കേരളത്തിൽ ഭാഗം 13   

പത്തൊൻപാതം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ  മാത്രമല്ല, ചരിത്രാതീത കാലം മുതൽ അതു വരെ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ഒന്നാണ്  കർഷകത്തൊഴിലാളികളായിരുന്ന പുലയന്മാരുടെ  തൊഴിലുറപ്പ് വ്യവസ്ഥ. കൃഷിസ്ഥലങ്ങളുടെ ഉടമയായ ജന്മിയ്ക്ക് (ഭൂവുടമയ്ക്ക്) ഏതെങ്കിലും വിധത്തിൽ പ്രതികൂലമായ  സാഹചര്യങ്ങൾ ഉണ്ടാവുകയും,  കൃഷി ചെയ്യാനാവതെ, അതിൽ പണി ചെയ്തിരുന്ന പുലയന്മാർക്ക് ജീവനാംശവും നല്കുവാനാവതെ ഭൂമി വില്ക്കേണ്ടി വരുന്ന അവസ്ഥയിൽ അതിൽ പണി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക്  തൊഴിൽ(പണി) ഒരുകാരണവശാലും നഷ്ടമാകതെ അവരുടെ ക്ഷേമത്തെക്കരുതി ഒരു വ്യവസ്ഥ കേരളത്തിൽ നിലനിന്നിരുന്നു.  ഈ വ്യവസ്ഥയെ ക്രിസ്ത്യൻ ബ്രിട്ടീഷ്…