50. പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജ്യമായ ഇംഗ്ലണ്ടിലെ രാജകുടുംബത്തിന്റെ അനുവാദപത്രത്തോടെ (charter) അടിമക്കച്ചവടം ചെയ്തിരുന്ന ഇംഗ്ലീഷ് കമ്പനികൾ | അടിമത്വം കേരളത്തിൽ ഭാഗം 5
കച്ചവടത്തിനായി ഇന്ത്യയിൽ വന്നെത്തിയ ഇംഗ്ലീഷ് കമ്പനികളിൽ ഒന്നായ ഈസ്റ്റ് ഇന്ത്യ കമ്പനി ക്രമേണ ഇവിടുത്തെ സ്ഥലമുടമകൾ ആവുകയും, ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഭരണപരമായ ആവശ്യങ്ങൾക്ക് തദ്ദേശ്ശീയരെക്കുറിച്ച് (ഇന്ത്യാക്കാരെക്കുറിച്ച്) അനവധി വിവരങ്ങൾ കമ്പനി ഉദ്യോഗസ്ഥന്മാർ നേരിട്ട് ശേഖരിച്ചിരുന്നു. അപ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളാണ് Slavery in India എന്ന ഗ്രന്ഥത്തിൽ ഉള്ളത്. കച്ചവടത്തിൽ നിന്ന് ഭരണത്തിലേയ്ക്ക് ഉള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ‘വികസനം’ പരിശോധിച്ചാൽ, ബംഗാൾ പേപ്പേർസിലെയും, St.George പേപ്പേർസിലെയും വിവരങ്ങൾ കമ്പനി ഉദ്യോഗസ്ഥന്മാർ ശേഖരിയ്ക്കുവാനുണ്ടായ സാഹചര്യം മനസ്സിലാക്കാം….
