slavery part 4 featured image
| |

49. ഭാരതത്തിലെ അടിമത്വത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് രേഖകൾ | അടിമത്വം കേരളത്തിൽ, ഭാഗം 4

ഏകദേശം 250  വർഷങ്ങൾക്ക് മുമ്പ് തൊട്ടുള്ള ഇന്ത്യയിലെ അടിമത്വത്തെ സംബന്ധിക്കുന്ന ബ്രിട്ടീഷ് രേഖകൾ ഇന്ന്  internet archives-ലൂടെ ലഭ്യമാണ്. ഈ രേഖകളുടെ ഒരു സമാഹാരം, ഇന്ത്യയിലെ ലോകസഭയ്ക്ക് തുല്യമായി ബ്രിട്ടനിലെ  അധോസഭയായ (Lower House of Parliament)  House of Commons-ൽ ആദ്യം സമർപ്പിയ്ക്കപ്പെട്ടത്   1827 ജൂൺ ഒന്നാം തീയതിയാണ്.  സമർപ്പിയ്ക്കപ്പെട്ട രേഖകൾ, അധോസഭയുടെ നിർദ്ദേശ പ്രകാരം, ദേശ-കാല ക്രമം അനുസരിച്ച്   1828-ൽ  പുസ്തകരൂപത്തിൽ  അച്ചടിക്കുകയുണ്ടായി. പുസ്തകത്തിന്റെ പേര്   Slavery in India…