57. ബുക്കാനനും തുടർന്ന് കേരളത്തിന്റെ ചരിത്രം രചിച്ചവർക്കും പറ്റിയ ഗുരുതരമായ തെറ്റ് !  ||| അടിമത്വം കേരളത്തിൽ ഭാഗം 12
| | | | |

57. ബുക്കാനനും തുടർന്ന് കേരളത്തിന്റെ ചരിത്രം രചിച്ചവർക്കും പറ്റിയ ഗുരുതരമായ തെറ്റ് !  ||| അടിമത്വം കേരളത്തിൽ ഭാഗം 12

വേലായുധൻ പണിക്കശ്ശേരിയുടെ  ‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന ചരിത്ര ലേഖനം അദ്ദേഹത്തിന്റെ  ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ’ എന്ന   പുസ്തകത്തിലാണ്  അടങ്ങിയിട്ടുള്ളത്. ഈ പുസ്തകം DC Books February 2020-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാളികളുടെ ഇടയിൽ ഇതിനോടുള്ള അനുകൂലമായ പ്രതികരണം നിമിത്തം November 2020-ൽ പ്രസാധകർ രണ്ടാമത്തെ പതിപ്പും ഇറക്കിയിരുന്നു. അടിമത്വത്തെക്കുറിച്ചുള്ള വേലായുധൻ പണിക്കശ്ശേിരിയുടെ  ലേഖനത്തെ ആസ്പദമാക്കിയുള്ള മൂന്നാം ഭാഗമാണ് ഈ ബ്ലോഗ് പോസ്റ്റ്.  ഇദ്ദേഹത്തിന്റെ ലേഖനം സൂക്ഷ്മപരിശോധനയ്ക്ക്  വിധേയമാക്കി,  ഇദ്ദേഹവും ഇദ്ദേഹം ആശ്രയിച്ച  മറ്റ്…

48. തിരുവിതാംകൂറിലെ ആദ്യത്തെ അടിമ വ്യാപാര നിരോധന  വിളംബരം (CE 1812) | അടിമത്വം കേരളത്തിൽ  – ഭാഗം  3
| | | |

48. തിരുവിതാംകൂറിലെ ആദ്യത്തെ അടിമ വ്യാപാര നിരോധന  വിളംബരം (CE 1812) | അടിമത്വം കേരളത്തിൽ  – ഭാഗം  3

കേണൽ മൺറോയുടെ അടിമത്വ വ്യാപാര നിരോധന നിയമം. കേരളത്തിലെ അടിമത്വത്തെക്കുറിച്ചുള്ള  ഈ മൂന്നാം ഭാഗത്തിൽ, തിരുവിതാംകൂർ ചരിത്രത്തെ വിവരിക്കുന്ന മൂന്ന് പ്രധാന ഗ്രന്ഥങ്ങളിൽ നല്കിയിട്ടുള്ള ആദ്യത്തെ അടിമക്കച്ചവട നിരോധന വിളംബരത്തെ സംബന്ധിച്ച വിവരങ്ങൾ അതേപടി (ഇവിടെ) നല്കുന്നതാണ്.  തിരുവിതാംകൂറിലെ നിയമവാഴ്ചയുടെ ആധാരം മനുസ്മൃതിയായിരുന്നു. പക്ഷെ മനുസ്മൃതിയിൽ അടിമത്വ വ്യവസ്ഥിതി അരക്കിട്ടുറപ്പിയ്ക്കുന്ന നിയമങ്ങൾ ഇല്ലെന്ന് നമ്മൾ കഴിഞ്ഞ ഭാഗത്ത് (ഭാഗം രണ്ടിൽ) കണ്ടിരുന്നു.  എന്നിട്ടും തിരുവിതാംകൂറിൽ അടിമ വ്യാപര നിരോധന വിളംബരം  പുറപ്പെടുവിച്ചുവെന്ന്  ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു.  ഈ വൈരുദ്ധ്യത്തിന്റെ…

47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ  അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ  ഭാഗം  2
| | | | |

47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ ഭാഗം 2

പി ശങ്കുണ്ണിമേനോന്റെ History of Travancore  From  The Earliest Times  എന്ന ഗ്രന്ഥത്തിൽ മനുസ്മൃതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ധർമ്മരാജ്യമായ തിരുവിതാംകൂറിന്റെ നീതി-ന്യായ വ്യവസ്ഥ മനുവിന്റെ നിയമങ്ങൾ പ്രകാരമായിരുന്നു എന്നാണ്  ഈ ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത  പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയായ എട്ടരയോഗത്തിൽപ്പെട്ട നാല്  പോറ്റിമാരെയും,(ബ്രാഹ്മണരായ എടത്തറ പോറ്റിമാർ (പേജ് 120, P Shungoonny Menon))  അവരോടൊപ്പം ചേർന്ന മറ്റു ചില ബ്രാഹ്മണരെയും (പേജ് 124, P Shungoonny Menon)) വധിയ്ക്കാതെ, അവരുടെ നെറ്റിയിൽ നായയുടെ…