66. വിവാഹം ഉൾപ്പടെയുള്ള ഹിന്ദുക്കളുടെ സുസ്ഥാപിതാചാരങ്ങൾ, ഇസ്ലാമിലുള്ളതിനെ അപേക്ഷിച്ച് താണ നിലവാരത്തിലുള്ളത് !!
ക്രിസ്ത്യൻ മിഷനറിമാരും, മുഹമ്മദ്ദീയ പണ്ഡിതന്മാരും ഹിന്ദു സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും, സ്ഥാപനങ്ങളെയും പരമാവധി അപകീർത്തിപ്പെടുത്തി വികലമാക്കി ചിത്രീകരിയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഹിന്ദു മത വിദ്വേഷവും, മത പരിവർത്തന ലക്ഷ്യങ്ങളും കൂടിച്ചേർന്ന്, ഹിന്ദുക്കൾ പാരമ്പര്യമായി വസിയ്ക്കുന്ന ഇടങ്ങളിൽ കടന്നു ചെന്ന് ഹിന്ദുക്കളുടെ ചിന്തകളെയും വിശ്വാസങ്ങളെയും മതത്തെയും അവർ നിന്ദിച്ചു പോരുന്നു. ഈ പ്രവർത്തികളിൽ ഉള്ള അധാർമ്മികത ഇന്നും അവർക്ക് ബോദ്ധ്യമായിട്ടില്ല. പുരാതന ഗ്രീക്കുകാരോ, ഈജിപ്തുകാരോ, റോമാക്കാരോ, ചൈനക്കാരോ വസിച്ചിരുന്ന ഇടങ്ങളിൽച്ചെന്ന് അവരുടെ മതവും വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്നും, സനാതന ഹിന്ദു…