11. മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം !!!!
ആഘോഷങ്ങൾക്കായി സമ്പത്തും സമയവും ധൂർത്തടിച്ചു, സ്വയം നശിയ്ക്കുന്ന നായർ സമുദായം !! മന്നത്തു പത്മനാഭന്റെ തൃശൂർ-പൂര വിമർശനം ശ്രീ മന്നത്തു പത്മനാഭന്റെ ആത്മകഥാസദൃശമായ ‘എന്റെ ജീവിതസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ നിന്നും, അദ്ദേഹം തൃശൂർ പൂരത്തെ വിമർശിയ്ക്കുന്ന ഭാഗം ഇവിടെ ഉദ്ധരിയ്ക്കുന്നു…….. “കൊച്ചിയുടെ പല ഭാഗങ്ങളിലും കരയോഗങ്ങളും കുറയൊക്കെ സ്വത്തുമുണ്ട്. എന്നാൽ അതാതു ദിക്കിലെ ക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും വേണ്ടിയെന്നല്ലാതെ കരയോഗത്തിനു മറ്റൊരു പ്രവൃത്തിയുണ്ടെന്ന് അവർ(കൊച്ചിക്കാരും മലബാർകാരും) ഇന്നും ധരിച്ചിട്ടില്ല. അതിനോടുകൂടിയെങ്കിലും കരയിലെ ആളുകൾക്ക് – വിശേഷിച്ചു പാവങ്ങൾക്ക്…