മെഗാസ്തനീസിന്റെ രേഖകൾ
അടിമത്വം ഭാരതത്തിൽ ഉണ്ടായിരുന്നില്ലെന്ന് മെഗാസ്തനീസ് രേഖപ്പെടുത്തിയിരുന്നു. ‘Ancient India as described by Megasthenes and Arrian’ എന്ന വിഖ്യാതമായ ഗ്രന്ഥത്തിന്റെ, ആറ് പേജുകളിൽ, വ്യത്യസ്തമായ സന്ദർഭങ്ങളിൽ (different contexts) ഭാരതത്തിൽ അടിമത്വം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ടു പേജുകളുടെ സ്ക്രീൻ ഷോട്ട് താഴെ നല്കുന്നു. മറ്റുള്ളവ വരും ലേഖനങ്ങളിൽ നല്കുന്നതാണ്.
മുകളിൽ നല്കിയിട്ടുള്ളത് പേജ് 40-ലെ, അടിമകളെക്കുറിച്ച് പരാമർശിയ്ക്കുന്ന ഭാഗത്തിന്റെ സ്ക്രീൻഷോട്ടാണ്. അടിമത്വം ഭാരതത്തിൽ നിയമം മൂലം നിരോധിച്ചിരുന്നു എന്ന് മെഗാസ്തനീസ് രേഖപ്പെടുത്തിയിരുന്നു (റോസ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകഭാഗം ശ്രദ്ധിയ്ക്കുക). ബൈബിളിലും ഖുറാനിലും (മെഗാസ്തനീസ് ജീവിച്ചിരുന്നപ്പോൾ ബൈബിളും ഖുറാനും ഇല്ലായിരുന്നു എങ്കിലും…..) അടിമത്വത്തിനും അടിമക്കച്ചവടത്തിനും നിയമപരമായ സാധുത തെളിഞ്ഞു കാണാം. സമൂഹത്തിൽ ഉടലെടുക്കുന്ന ഈ ദുഷ്പ്രവണതയെ ആ ഗ്രന്ഥങ്ങളിൽ അപലപിച്ചിട്ടും ഇല്ല !!! അതിനാൽ ക്രിസ്ത്യാനികളും മുഹമ്മദ്ദീയരും ഇന്നും ഈ വ്യാപാരത്തിൽ ഏർപ്പെടാറുണ്ട്. (ഇതിനെ സംബന്ധിച്ചുള്ള വാർത്തക്കുറിപ്പുകളിൽ ചിലത് താഴെ നല്കിയിട്ടുണ്ട്). പക്ഷെ പ്രാചീന ഭാരതത്തിൽ അടിമത്വം നിയമപരമായി നിരോധിച്ചിരുന്നു എന്ന് കണ്ടറിഞ്ഞ്, മെഗാസ്തനീസ് അത്ഭുതം കൂറി. മെഗാസ്തനീസിന്റെ ചരിത്രരേഖകളിൽ നിന്നും വിവരങ്ങൾ കടമെടുത്ത ഗ്രീക്ക് ചരിത്രകാരനായിരുന്ന Diodorous (ജീവിച്ചിരുന്ന കാലഘട്ടം 1st Century BC) രേഖപ്പെടുത്തിയ വാചകങ്ങളാണ് മുകളിലെ സ്ക്രീൻഷോട്ടിൽ ഉള്ളത്.
മുകളിൽ നല്കിയിട്ടുള്ളത് പേജുകൾ 68-ലും 69-ലും പകർന്നു കിടക്കുന്ന വാചകങ്ങളുടെ സ്ക്രീൻഷോട്ടാണ്. ഗ്രീക്ക് ചരിത്രകാരനായിരുന്ന Arrian (86-146 AD) രേഖപ്പെടുത്തിയ വാചകങ്ങളാണ് മുകളിൽ നല്കിയിട്ടുള്ളത്. ഇന്ത്യയിൽ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നും, ഇവിടെ ഒരാൾ പോലും അടിമ ആയിരുന്നില്ലെന്നും Arrian രേഖപ്പെടുത്തി. ഗ്രീസിലെ ലാക്കിഡായ്മോനിയൻസ്, അവരിൽ നിന്നും വ്യത്യസ്തരായ ഹെലോട്ട്സ് എന്ന വിഭാഗത്തെ അടിമകളാക്കി, അവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചിരുന്നു. പക്ഷെ ഇന്ത്യാക്കാർ അതായത് ഹിന്ദുക്കൾ സ്വദേശികളെക്കൊണ്ടോ, പരദേശികളെക്കൊണ്ടു പോലുമോ അടിമപ്പണി ചെയ്യിച്ചിരുന്നില്ല.
റോമില ഥാപ്പർ : കുടിലയായ ഇടതുപക്ഷ ചരിത്രകാരി
കുടില എന്ന വാക്കിനുള്ള അർത്ഥങ്ങൾ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ(നിഘണ്ടു) പേജ് 591-ൽ നല്കിയിട്ടുണ്ട്. വളഞ്ഞ, വക്രമായ, വഞ്ചനയുള്ള, വക്രബുദ്ധിയായ, ചതിക്കുന്ന, ദുഷ്ടതയുള്ള, വക്രബുദ്ധിയായ സ്ത്രീ, ചതിക്കുന്നവർ എന്നിങ്ങനെ ആ വാക്കിനുള്ള നാനാർത്ഥങ്ങൾ മലയാളം നിഘണ്ടുക്കളിൽ കാണാം. കുടില എന്ന ശബ്ദവും അതിന്റെ അർത്ഥങ്ങളും റോമില ഥാപ്പർ എന്ന ഇടതുപക്ഷ ചരിത്രകാരിയ്ക്ക് ഇണങ്ങുന്നതാണ്. കുടിലയാണവർ !!! തന്റെ ‘History of Early India, From the Origins to AD 1300’ എന്ന പുസ്തകത്തിൽ അവർ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്. “Megasthenes has commented on the absence of slavery in India, but this is contradicted by Indian sources. Perhaps he had the pattern of Athenian slavery in mind and the Indian pattern differed…….. What was immutable in Indian society was not freedom or slavery, but caste. In effect, however, the condition of freedom or slavery was implicit in caste, where, in the overall scheme, the lower castes were less free than the higher, and untouchability could coincide with slavery.” (pages 186 & 187). വികലമായ, ഭാരതത്തിനു യോജിയ്ക്കാത്ത പാശ്ചാത്യ മൂല്യങ്ങൾ തീർക്കുന്ന ചട്ടക്കൂടിൽ ഭാരതീയ സമൂഹത്തെ ഒതുക്കി, ഇതിൻ പ്രകാരം ചില അനുമാനങ്ങൾ മുമ്പോട്ടുവച്ച്, ഭാരതീയ സംസ്കാരത്തെ ഇകഴ്ത്തുന്ന വിധിപ്രസ്താവങ്ങൾ നടത്തുകയാണ് അവർ ചെയ്യുന്നത്. ഭാരതത്തിൽ അടിമത്വം ഇല്ലായിരുന്നു എന്ന് പ്രാചീന രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ആ വിവരങ്ങൾ തെറ്റാണെന്ന് സമർത്ഥിയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുാൻ ആ കുടില ജാതിയെയും, തൊട്ടുകൂടായ്മയെയും അടിമത്വവ്യവസ്ഥിതിയുമായി കൂട്ടിക്കുഴയ്ക്കുന്നു. (Note : തൊട്ടുകൂടായ്മയും തീണ്ടലും ആരോഗ്യപരമായ കാരണങ്ങളാൽ ജനങ്ങളുടെ നന്മയെക്കരുതി രൂപപ്പെട്ടു വന്ന നാട്ടുനടപ്പ് ആയിരുന്നു എന്ന് ഈ വെബ്സൈറ്റിലെ തന്നെ മറ്റു ലേഖനങ്ങളിൽ വിവരിച്ചിട്ടുണ്ട്. ജാതി എന്നതും പകരംവയ്ക്കുവാനാകാത്ത ഉൽക്കൃഷ്ടമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ്.)
Quote Romila Thapar :- “Megasthenes has commented on the absence of slavery in India, but this is contradicted by Indian sources.” Unquote . റോമില ഥാപ്പർ ഈ ഇംഗ്ലീഷ് വാചകത്തിന്റെ അവസാനം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് പച്ചക്കള്ളമാണ്. മറ്റ് ഇന്ത്യൻ ശ്രോതസ്സുകളും ഇന്ത്യയിൽ അടിമത്വം ഉണ്ടായിരുന്നില്ലെന്ന വ്യക്തമായ സൂചനകളാണ് നല്കിയിരിക്കുന്നത്. ഉദാ : കൗടില്യന്റെ അർത്ഥശാസ്ത്രം. ഈ വെബ്സൈറ്റിൽ തന്നെ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ ലിങ്ക് ക്ലിക്ക് ചെയ്യുക…. ഇന്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ് റോമില ഥാപ്പർ എന്ന കുടിലയായ സ്ത്രീ ചെയ്യുന്നത്. രാജ്യദ്രോഹിയാണ് അവർ.
മഹാഭാരതം നല്കുന്ന വ്യക്തമായ തെളിവുകൾ
അതിപ്രാചീന കാലം മുതൽ, അതായാത് ചരിത്രാതീത കാലം തൊട്ട് ഭാരതീയർ അടിമത്വ വ്യവസ്ഥിതിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഭാരതീയ ചിന്തകൾ പ്രകാരം അടിമത്വ വ്യവസ്ഥിതി അനുവദനീയമായിരുന്നില്ല. വ്യാസകല്പിതമായ മഹാഭാരതത്തിൽ അടിമക്കച്ചവടത്തെ വ്യക്തമായും അപലപിയ്ക്കുന്ന ശ്ലോകമുണ്ട്. അതിന്റെ സ്ക്രീൻഷോട്ടാണ് താഴെ നല്കിയിട്ടുള്ളത്.
അടിമത്വ വ്യവസ്ഥിതിയെ സംബന്ധിച്ചും അടിമക്കച്ചവടത്തെക്കുറിച്ചും പ്രാചീന ഭാരതീയരുടെ ചിന്ത എപ്രകാരമായിരുന്നു എന്ന് സ്പഷ്ടമാക്കുന്നതാണ് മഹാഭാരതം അനുശാസന പർവ്വത്തിലെ, അദ്ധ്യായം 45-ൽ കാണുന്ന 23-ആം നമ്പർ ശ്ലോകം. “അന്യനെ വില്ക്കാൻ പാടില്ല, പിന്നെ സ്വന്തം സന്തതിയെ എങ്ങിനെ വില്ക്കാനാകും” എന്ന ചോദ്യമാണ് ആ ശ്ലോകത്തിലൂടെ ഉന്നയിയ്ക്കപ്പെടുന്നത്. ചോദ്യാനന്തരം അധർമ്മത്തിലൂടെ ലഭിയ്ക്കുന്ന ധനം, അതായത് അടിമക്കച്ചവടത്തിലൂടെ ലഭിയ്ക്കുന്ന ലാഭം വിനിയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ, അവ ധർമ്മപരമായ കാര്യങ്ങൾ ആണെങ്കിൽ പോലും വിജയിയ്ക്കില്ല അഥവാ വേണ്ടവിധത്തിൽ പ്രയോജനം നല്കില്ല എന്ന മുന്നറിയിപ്പും ആ ശ്ലോകത്തിന്റെ രണ്ടാം ഭാഗത്തിൽ നല്കിയിട്ടുമുണ്ട്. അടിമക്കച്ചവടവും അതിലൂടെ ലഭിയ്ക്കുന്ന ലാഭവും ഉപേക്ഷിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നതാണ് മഹാഭാരതത്തിലെ ഈ ശ്ലോകം.
“അന്യോ(അ)പ്യഥ ന വിക്രേയോ മനുഷ്യഃ കിം പുനഃ പ്രജാഃ
മഹാഭാരതം, അനുശാസന പർവ്വം, അദ്ധ്യായം 45, ശ്ലോകം 23, സംസ്കൃത ശ്ലോകം
അധർമ്മമൂലൈർഹി ധനൈസ്തൈർന ധർമ്മോ(അ)ധ കശ്ചന” :- ശ്ലോകം 23
ഹിന്ദു സാഹിത്യ കൃതികളായ ഇതിഹാസങ്ങളിലും പുരാണങ്ങളിലും, കൂടാതെ മെഗാസ്തനീസിന്റെ ഇൻഡിക്കയിലും ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നില്ല എന്ന് സ്പഷ്ടമായ തെളിവുകൾ ഉണ്ടായിട്ടും, കുടിലതയുള്ള ഇടതുപക്ഷ ചരിത്രകാരന്മാർക്ക് ഈ തെളിവുകൾ സ്വീകാര്യമല്ല. നിർഭാഗ്യകരമെന്നു പറയട്ടെ, അക്കാദമിക തലത്തിൽ ഇടതുപക്ഷ ചരിത്രകാരന്മാരുടെ വികലമായ ചരിത്രരചനകളാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിനോട് വിദ്വേഷം ജനിപ്പിയ്ക്കുന്നവയാണ് ഈ രചനകൾ എല്ലാംതന്നെയും!!!
അടിമത്വത്തെയും അടിമക്കച്ചവടത്തെയും കുറിച്ചുള്ള സമകാലീന വാർത്തകൾ
അടിമത്വത്തെ നിരുത്സാഹപ്പെടുത്തുന്ന ചിന്തകൾ സംസ്കാരത്തിന്റെ ഭാഗമാക്കിയില്ലെങ്കിൽ ഒരു ഭരണകൂടത്തിനും അടിമത്വം പൂർണ്ണമായി ഇല്ലാതാക്കുവാനാവില്ല. ഒരു കാലഘട്ടത്തിൽപ്പോലും ഭാരതീയ സംസ്കാരത്തിൽ അടിമത്വ വ്യവസ്ഥിതി അംഗീകരിയ്ക്കപ്പെട്ടിരുന്നില്ല. പക്ഷെ മുഹമ്മദ്ദീയ അധിനിവേശങ്ങൾക്കു ശേഷം ഈ സ്ഥിതിയ്ക്ക് മാറ്റങ്ങൾ ഉണ്ടായി. അടിമത്വത്തെക്കുറിച്ചുള്ള ചില സമകാലീന വാർത്തകൾ താഴെ നല്കുന്നു.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737