ബൈബിളും അടിമത്വവും | അടിമത്വം കേരളത്തിൽ ഭാഗം 6
മലയാളം ബൈബിളുകൾ സത്യസന്ധമായ തർജ്ജമയോ !!??
New Revised Standard Version(NRSV), New International Version (NIV), Christian Standard Bible(CSB), New Living Translation(NLT), New Century Version(NCV), GOD’s WORD Translation(GW), The Holman Christian Standard Bible(HCSB), The Lexham English Bible(LEB), New International Reader’s Version(NirV) എന്നീ ഇംഗ്ലീഷിലുള്ള ബൈബിൾ പതിപ്പുകളിൽ(versions), അടിമ, അടിമകൾ എന്ന അർത്ഥം വരുന്ന Slave, Slaves എന്ന ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷകൾ, പ്രത്യേകിച്ച് പുതിയനിയമം (New Testament) ഗ്രീക്ക് ഭാഷയിലുള്ള മൂല ഗ്രന്ഥത്തിൽ നിന്നുള്ളതാണ് (The Greek New Testament). ഗ്രീക്ക് ഭാഷയിലുള്ള മൂലഗ്രന്ഥത്തിൽ നിന്നുള്ള പരിഭാഷയിൽ, അർത്ഥം ഒട്ടും ചോർന്നു പോകാതിരിയ്ക്കാനായി Slave എന്ന പദമാണ് എല്ലാ ബൈബിൾ പതിപ്പുകളിലും ഉപയോഗിയ്ക്കേണ്ടത് . പക്ഷെ English Standard Version (ESV), King James Version(KJV), New American Standard Bible(NASB) എന്നീ ബൈബിൾ പതിപ്പുകളിൾ Slave എന്ന പദം മനഃപൂർവ്വം ഒഴിവാക്കിയതായി കാണാം. ഇവയെ അവലംബമാക്കിയുള്ള മലയാളം ബൈബിളുകളിലും Slave എന്ന ഇംഗ്ലീഷ് ശബ്ദത്തിന് (പദത്തിനു) തത്തുല്യമായ അടിമ എന്ന പദം ഉപയോഗിക്കാതെ, ദാസൻ, ഭൃത്യൻ, സേവകൻ എന്നീ പദങ്ങൾ ഉപയോഗിച്ചുവരുന്നതായി കാണാം. സംസ്കൃതത്തിലെ ദാസൻ എന്ന ശബ്ദത്തിന് അടിമയെന്ന് അർത്ഥം കല്പിക്കാനാവില്ല. ദാസ വർഗ്ഗത്തിനുള്ള അവകാശങ്ങൾ എന്തെല്ലാമെന്നും അവർക്ക് എപ്രകാരം സംരക്ഷണം നല്കണമെന്നും മനുസ്മൃതി, അർത്ഥശാസ്ത്രം മുതലായ ഹിന്ദു ശാസ്ത്രഗന്ഥങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത്തരം നിഷ്ക്കർഷകൾ സെമറ്റിക്ക് മതഗ്രന്ഥങ്ങളിൽ (പഴയ നിയമം(Old Testament)) ഉണ്ടെങ്കിലും അവ സ്വ-സമുദായത്തിൽ (Hebrews or Israelites) നിന്നും അടിമയായിത്തീർന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഉദാ Exodus 21 : 2-11, 20-21, Leviticus 25 : 39-55. Exodus 21 : 2-ൽ male Hebrew slave എന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത് കാണാം.
Leviticus 25 : 39 – 46 (ലേവ്യർ 25 : 39-46) -തർജ്ജമയിലെ കാപട്യം
ലേവ്യറിലെ(Leviticus) ഇംഗ്ലീഷിലുള്ളതും, തുടർന്ന് മലയാളത്തിലും ഉള്ള ബൈബിൾ വചനങ്ങൾ ഇവിടെ നല്കുന്നു. ഇംഗ്ലീഷ് വചനങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ slave എന്ന പദം എവിടെയെല്ലാം കാണുന്നവോ അവിടെ അടിമ എന്നാണ് സത്യസന്ധമായി ഉപയോഗിക്കേണ്ടത്. പക്ഷെ selective ആയിട്ട് മാത്രമാണ് അടിമ എന്ന പദം ബൈബിൾ മലയാളം തർജ്ജമകളിൽ ഉപയോഗിച്ചിരിക്കുന്നത്. താഴെ Oxford University പ്രസിദ്ധീകരിച്ച NRSV പതിപ്പിലെ ലേവ്യറിലുള്ള ഇംഗ്ലീഷ് വചനങ്ങളും, കത്തോലിക്കരുടെ KCBC മലയാളം പതിപ്പിലെ ലേവ്യറിലെ അതേ വചനങ്ങളും താരതമ്യ പഠനത്തിനു വിധേയമാക്കുന്നു. ഇംഗ്ലീഷ് വചനത്തിന് (sentence) അനുസൃതമായി മലയാളം വചനങ്ങളിൽ അടിമ എന്ന പദം ഉപയോഗിച്ചാലുണ്ടാവുന്നന അർത്ഥവ്യത്യാസം വായനക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. ഒരുകണക്കിന് ഇത്രയും നാൾ മലയാള ബൈബിൾ വായിച്ചവർ കബളിക്കപ്പെടുകയായിരുന്നു എന്ന് പറയാം.
NRSV (New Revised Standard Version, Oxford University Press, Fifth edition,2018, page 183) vis-a-vis കെ.സി.ബി.സി (KCBC) ബൈബിൾ 2001
ലേവ്യർ 25:39
- (39) If any who are dependent on you become so impoverished that they sell themselves to you, you shall not make them serve as slaves. (NRSV Version, OUP, Fifth Ed)
- (39) നിന്റെ സഹോദരൻ നിർദ്ധനനാവുകയും അവൻ തന്നെത്തന്നെ നിനക്കു വിൽക്കുകയും ചെയ്യുന്നെങ്കിൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത് (KCBC Malayalam Bible)
ലേവ്യർ 25:40
- (40) They shall remain with you as hired or bound labourers. They shall serve with you until the year of the jubilee.(NRSV Version, OUP, Fifth Ed)
- (40) അവൻ നിനക്ക് ഒരു കൂലിക്കാരനും പരദേശിയുമായിരിക്കട്ടെ. അവൻ ജൂബിലിവർഷം വരെ നിനക്കുവേണ്ടി ജോലി ചെയ്യണം. (KCBC Malayalam Bible)
ലേവ്യർ 25:41
- (41) Then they and their children with them shall be free from your authority; they shall go back to their own family and return to their ancestral property.(NRSV Version, OUP, Fifth Ed)
- (41) അതിനുശേഷം അവർ മക്കളോടുകൂടെ തന്റെ കുടുംബത്തിലേക്കും പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകട്ടെ. (KCBC Malayalam Bible)
ലേവ്യർ 25:42
- (42) For they are my servants, whom I brought out of the land of Egypt; they shall not be sold as slaves are sold.(NRSV Version, OUP, Fifth Ed)
- (42) എന്തെന്നാൽ, ഈജിപ്തുദേശത്തുനിന്നു ഞാൻ കൊണ്ടവന്ന എന്റെ ദാസരാണ് അവർ. അവരെ അടിമകളായി വിൽക്കരുത്. (Note: ഈ ബൈബിൾ വചനം പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു !! ദൈവം പറയുന്നു !!! എന്നിൽ (ഞാനാകുന്ന ദൈവത്തെ) വിശ്വസിയ്ക്കുന്ന നമ്മുടെ കൂട്ടത്തിൽ ഉള്ളയാൾ നിർധനനായിപ്പോയാൽ അയാളെ നിങ്ങൾക്ക് ദാസനാക്കാം, പക്ഷെ അയാളെ അടിമയാക്കി വിൽക്കാൽ പാടില്ല. ഇവിടെ ദൈവത്തിന് ദാസനം അടിമയും തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം അറിയാം. ദാസനെക്കാൾ മോശപ്പെട്ട അവസ്ഥയാണ് അടിമയുടേത്. അതുപോലെ തന്നെ ഈ മലയാളം ബൈബിൾ തയ്യാറാക്കിയ കത്തോലിക്കരുടെ ബൈബിൾ കമ്മീഷനും (KCBC Bible Commission) ദാസനും അടിമയും തമ്മിലുള്ള വ്യത്യാസം അറിയാം. ലേവ്യർ 25 : 42 (മലയാളം തർജ്ജമ) ഇതിന് തെളിവാണ്. ദാസന്മാരുടെ അവസ്ഥയെക്കാൾ ശോചനീയവും കഷ്ടതരവും മൃഗതുല്യവുമാണ് അടിമകളുടെ അവസ്ഥയെന്ന് മലയാളത്തിലുള്ള ഈ ബൈബിൾ വചനം സംശയത്തിന് ഒരിടവും നല്കാതെ ബോദ്ധ്യമാക്കുന്നു. ദൈവവചനങ്ങളാണ് ബൈബിളിൽ അടങ്ങിയിട്ടുള്ളതെന്ന് ക്രിസ്ത്യാനികൾ അവകാശപ്പെടുന്നു. ബൈബിൾ പരിഭാഷയിൽ ദൈവവചനങ്ങൾക്ക് അർത്ഥലോപം സംഭവിയ്ക്കാതെ സൂക്ഷിയ്ക്കേണ്ടത് വിശ്വാസികളുടെ കടമയല്ലേ !!!??? ദൈവവചനങ്ങൾ അടിമ എന്ന് അർത്ഥമാക്കുമ്പോൾ അതിനെ ദാസനാക്കി മയപ്പെടുത്തി ഉപയോഗിക്കുന്നത് അനുവദനീയമാണോ !!!??? അടിമ എന്നതിന് പകരം ദാസനെന്ന് ഉപയോഗിക്കുമ്പോൾ, വചനത്തിന്റെ അർത്ഥം മാറി, അത് സത്യവിരുദ്ധം ആയിത്തീരില്ലേ !!!?? )
ലേവ്യർ 25:43
- (43) You shall not rule over them with harshness, but shall fear your God.(NRSV Version, OUP, Fifth Ed)
- (43) നീ അവരുടെമേൽ ക്രൂരമായി ഭരണം നടത്തരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക. (KCBC Malayalam Bible)
ലേവ്യർ 25:44
- (44) As for male and female slaves whom you may have, it is from the nations around you that you may acquire male and female slaves.(NRSV Version, OUP, Fifth Ed)
- (44) ചുറ്റുമുള്ള ജനങ്ങളിൽനിന്നു നിങ്ങൾ ദാസന്മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിൻ. (KCBC Malayalam Bible) (Note : വിശ്വാസികളല്ലാത്ത, അതായത് ബൈബിളിലെ ദൈവത്തിൽ വിശ്വസിയ്ക്കാത്ത മറ്റ് ജനവിഭാഗങ്ങളെ അടിമകളാക്കുന്നതിന് ദൈവം അനുമതി നല്കിയിരിക്കുന്നതായി ഈ വചനത്തിൽ കാണാം.)
ലേവ്യർ 25:45
- (45) You may also acquire them (ie.slaves) from among the aliens residing with you, and from their families that are with you, who have been born in your land; and they may be your property.(NRSV Version, OUP, Fifth Ed)
- (45) നിങ്ങളുടെയിടയിൽ വസിക്കുന്ന വിദേശികളിൽ നിന്നും, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളിൽ ജനിച്ചവരിൽ നിന്നും നിങ്ങൾക്കു ദാസരെ വാങ്ങാം, അവർ നിങ്ങളുടെ അവകാശമായിരിക്കും. (KCBC Malayalam Bible)(Note : അടിമ എന്ന പദം ഇവിടെ വിഴുങ്ങിയിരിയ്ക്കുന്നത് കാണാം. പകരം ദാസൻ എന്ന് ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ മതം ഞാനാകുന്ന ദൈവം തന്നതാണ്. അതിനാൽ എന്റെ മതത്തിൽ വിശ്വസിയ്ക്കാത്തവരെ നിങ്ങൾക്ക് അടിമകളാക്കാം. )
ലേവ്യർ 25:46
- (46) You may keep them as a possession for your children after you, for them to inherit as property. These you may treat as slaves, but as for your fellow Israelites, no one shall rule over the other with harshness.(NRSV Version, OUP, Fifth Ed)
- (46) നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾക്കു നിത്യമായി അവകാശമാക്കാൻ അവരിൽനിന്നു നിങ്ങൾക്ക് അടിമകളെ സ്വീകരിക്കാം. എന്നാൽ ഇസ്രായേൽമക്കളായ നിങ്ങളുടെ സഹോദരരുടെമേൽ നിങ്ങൾ ക്രൂരമായ ഭരണം നടത്തരുത് . (Note : നമ്മുടെ മതത്തിൽ പെട്ടവരെ അടിമകളാക്കരുത്. മറ്റ് ആരെവേണമെങ്കിലും നിങ്ങൾക്ക് അടിമകളാക്കാം. എന്തൊരു ദൈവമാണ് ഇത് !!??)
തർജ്ജമയിലെ കാപട്യം, ക്രിസ്ത്യാനികളുടെ ഇരട്ടത്താപ്പ്.
ലേവ്യർ 25 : 39-46 മലയാളം തർജ്ജമ ഇംഗ്ലീഷിലുള്ള അതേ ബൈബിൾ വചനങ്ങളുമായി താരതമ്യം ചെയ്താൽ ബൈബിൾ പരിഭാഷയിലെ കാപട്യം വെളിവാകും. ബൈബിളിലെ അപ്രിയങ്ങളായ നഗ്നസത്യങ്ങൾ മലയാളികൾ മനസ്സിലാക്കരുത് എന്ന് കരുതിയാണ് തർജ്ജമയിൽ മനഃപൂർവ്വം കൃത്രിമം കാണിച്ചിരിക്കുന്നത്. മുകളിൽ നല്കിയിരിയ്ക്കുന്ന മലയാളം തർജ്ജമ പല പ്രകാരത്തിലും സത്യസന്ധമല്ലെന്ന് സൂക്ഷ്മ വായനയിൽ മനസ്സിലാക്കാം.
ബൈബിളിലെ ദൈവത്തിന്റെ വിവേചനപരമായ പെരുമാറ്റം ലേവ്യറിലെ ഈ എട്ടു വചനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ദൈവത്തിന് വിവേചനമോ !? തന്റെ ആൾക്കാരെ അടിമകളാക്കരുത് ! പകരം ദാസന്മാരാക്കാം !!! മറിച്ച് തന്റെ ആൾക്കാരല്ലാത്ത മറ്റ് ജനവിഭാഗങ്ങളെ അടിമകൾ ആക്കിക്കൊള്ളുവാൻ ബൈബിളിലെ ദൈവം നിർദ്ദേശിയ്ക്കുന്നതും കാണാം!! ഇതിൽ നിന്നും ഒരു കാര്യം പ്രത്യേകം വ്യക്തമാകുന്നുണ്ട് !! ദാസത്വത്തെക്കാട്ടിലും കഠിനവും മനുഷ്യത്വഹീനവും മൃഗതുല്യവുമാണ് അടിമത്വം എന്നത് !! ദൈവത്തിന് ഇതിനെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട് !! എന്തൊരു ദൈവമാണ് ഇത് !!??? മറ്റ് ജനവിഭാഗങ്ങളോട് എത്ര മനുഷ്യത്വഹീനമായിട്ടാണ് അയാൾ പെരുമാറുന്നത് !!?? എന്തൊരു ദൈവസങ്കല്പമാണ് ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള സെമറ്റിക്ക് മതക്കാരുടേത് !!!?? പഴയനിയമത്തിൽ മാത്രമല്ല ബൈബിളിന്റെ പുതിയ നിയമത്തിലും അടിമത്വ വ്യവസ്ഥതിയുടെ അംഗീകാരം കാണാം. ഉദാ : 1 Timothy 6 : 1-2
ബൈബിൾ അടിമത്വ വ്യവസ്ഥിതിയെ അപലപിച്ചിട്ടില്ല.
പുതിയ നിയമത്തിന്റെ (New Testament) മൂല ഗ്രന്ഥം ഗ്രീക്ക് ഭാഷയിലാണ് രചിയ്ക്കപ്പെട്ടിട്ടുള്ളത്. ഗ്രീക്ക് ഭാഷയിലെ ‘doulos‘ എന്ന പദത്തിന്റെ ഇംഗ്ലീഷിലുള്ള അർത്ഥം slaves (അടിമകൾ) എന്നാണ്. ഈ പദം 130 പ്രാവശ്യം പുതിയനിയമത്തിന്റെ ഗ്രീക്ക് ഭാഷയിലുള്ള മൂല ഗ്രന്ഥത്തിൽ ആവർത്തിച്ചിട്ടുണ്ട്. വിദേശത്ത് അച്ചടിച്ചിട്ടുള്ള ഭൂരിപക്ഷം ബൈബിൾ പതിപ്പുകളിലും മൂല ഗ്രന്ഥത്തിന് അനുസരണമായി Slave എന്ന ഇംഗ്ലീഷ് പദമാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. പക്ഷെ മലയാളത്തിൽ അച്ചടിച്ചിട്ടുള്ള ബൈബിളുകളിൽ Slave = അടിമ, എന്നതിന് പകരമായി ദാസൻ, ഭൃത്യൻ, സേവകൻ, വേലക്കാരൻ എന്നീ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈബിളിൽ ഉള്ള അടിമത്വത്തെ ദാസ്യമായി മയപ്പെടുത്തുകയും, മറിച്ച് മനുസ്മൃതിയിലും, ഭാരതീയ ഇതിഹാസങ്ങളിലും മറ്റുമുള്ള ദാസ്യത്തെ ക്രൂരമായ അടിമത്വമായി ചിത്രീകരിയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്. ഭാരതത്തിന്റെ സാമൂഹ്യ ചരിത്രത്തെ വികലമാക്കിക്കൊണ്ടുള്ള ഈ വക്രീകരണത്തിന് ചരിത്രകാരന്മാരും സാംസ്കാരിക നായകന്മാരും ബൈബിൾ മതപ്രചാരകർക്ക് സർവ്വ ഒത്താശകളും ചെയ്തുകൊടുക്കുന്നുമുണ്ട്.
അടിമത്വ വ്യവസ്ഥിതി എതിർക്കപ്പെടേണ്ടതാണ് എന്ന മട്ടിലല്ല, ബൈബിളിൽ അതിനെ അവതരിപ്പിച്ചിട്ടുള്ളത്. ബൈബിൾ അടിമത്വ വ്യവസ്ഥിതിയെ അപലപിച്ചിട്ടില്ല. മാത്രവുമല്ല അടിമത്വ വ്യവസ്ഥിതിയെ പ്രോത്സാഹിപ്പിയ്ക്കുന്ന, അത് സമൂഹത്തിന് അവശ്യം വേണ്ടുന്ന വ്യവസ്ഥിതിയാണെന്നുള്ള മട്ടിലാണ് അടിമകളെക്കുറിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുള്ളത്. അടിമത്വ വ്യവസ്ഥിതി അതേപടി നിലനിർത്തേണ്ടതുണ്ടെന്നു സൂചിപ്പിയ്ക്കുന്ന അനേകം സന്ദർഭങ്ങൾ പുതിയനിയമത്തിൽ കാണാം (1 Peter 2.18, 1 Timothy 6 : 1-2, 1 Corinthians 7:21)
Parables of Jesus
ദൈവപുത്രനായ യേശു പറഞ്ഞ ദൃഷ്ടാന്തകഥകളിലും(parables) അടിമകളെക്കുറിച്ച് സാധാരണയായി പരാമർശിച്ചിരിയ്ക്കുന്നത് കാണാം (മത്തായി 22 : 1-14). ഇവിടെ വിവാഹവിരുന്നിന്റെ ഉപമയിൽ (parable) രാജാവ് അടിമകളെയാണ് വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ടവരെ (വീണ്ടും) വിളിയ്ക്കുവാൻ അയച്ചത് . പക്ഷെ മലയാളം ബൈബിളുകളിൽ അടിമകൾക്ക് പകരം ഭൃത്യന്മാരെ അയച്ചു എന്നാണ് പ്രയോഗിച്ചിരിയ്ക്കുന്നത്. അടിമ വ്യവസ്ഥിതിയ്ക്കെതിരെ ദൈവപുത്രനായ യേശു പുതിയ നിയമത്തിലുടനീളം യാതൊരു വിധ ഉദ്ബോധനങ്ങളും നല്കിയിട്ടില്ല. ഈ സത്യം വിശ്വാസികൾ അറിയാതിരിയ്ക്കുന്നതിനു വേണ്ടിയാണ് അടിമകൾ എന്ന് പദം മലയാളം തർജ്ജമയിൽ മനഃപൂർവ്വം ഉപയോഗിക്കാത്തതെന്ന് കരുതാവുന്നതാണ്.
മൂലഗ്രന്ഥവുമായി ഒത്തുപോകാത്ത മലയാളം ബൈബിളുകൾ : മറ്റൊരു ഉദാഹരണം.
പത്തു കല്പനകൾ, പുറപ്പാട് 20: 2 -17
ബൈബിളിലെ ദൈവം മോസസ്സിന് നല്കിയ പത്ത് കല്പനകളിൽ അടിമകളുമായി ബന്ധമുള്ള രണ്ട് കല്പനകൾ മാത്രം ഇവിടെ നല്കുന്നു.
പുറപ്പാട് 20:2
- (2) I am the LORD your God, who brought you out of the land of Egypt, out of the house of slavery; you shall have no other gods before me.(NRSV Version, OUP, Fifth Ed)
- (2) അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത്. (KCBC Malayalam Bible)
പുറപ്പാട് 20:17
- (17) You shall not covet your neighbour’s house; you shall not covet your neighbour’s wife, or male or female slave, or ox, or donkey, or anything that belongs to your neighbour.(NRSV Version, OUP, Fifth Ed)
- (17) അയൽക്കാരന്റെ ഭവനം മോഹിക്കരുത് ; അയൽക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്. (KCBC Malayalam Bible)
Note : തർജ്ജമയിൽ പുരുഷ-അടിമ, സ്ത്രീ-അടിമ എന്നീ പദങ്ങൾ ഉപയോഗിക്കേണ്ടതിനു പകരം, ദാസൻ ദാസി എന്ന് ഉപയോഗിച്ചിരിക്കുന്നത് കാണാം (പുറപ്പാട് 20:17). മോസസ്സിനെയും കൂട്ടരെയും ബൈബിളിലെ ദൈവം അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്നും മോചിപ്പിച്ചതായാണ് മലയാളം ബൈബിളിൽ നല്കിയിട്ടുള്ളത്. (പുറപ്പാട് 20:2). ദാസ്യത്തിന്റെ ഭവനത്തിൽ നിന്നെന്നല്ല, മറിച്ച് അടിമത്വത്തിന്റെ ഭവനം എന്നാണ് മലയാളം ബൈബിളിൽ വ്യക്തമായി നല്കിയിട്ടുള്ളത് !!! ഈജിപ്തുകാരെയും അവരുടെ ഭരണകർത്താക്കളെയും മോശമാക്കി കാണിയ്ക്കാനാണ് ഇവിടെ അടിമത്വ പദം ഉപയോഗിച്ചിരിക്കുന്നത്. അതേസമയം തന്നിൽ വിശ്വസിയ്ക്കുന്നവർക്ക് വിജാതീയരെ അടിമളാക്കാം എന്ന് ബൈബിളിലെ ദൈവം പുറപ്പാട് 2:17-ലൂടെ പരോക്ഷമായി പറയുന്നുമുണ്ട്. അടിമത്വത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്നും നിങ്ങളെ ഞാൻ (ഞാനാകുന്ന ദൈവം) മോചിപ്പിച്ചെങ്കിലും, എന്നിൽ വിശ്വസിയ്ക്കാത്ത മറ്റ് ജനവിഭാഗങ്ങളെ നിങ്ങൾക്ക് അടിമകളാക്കി സൂക്ഷിയ്ക്കാം എന്ന പുറപ്പാട് പതിനേഴാം വചനത്തിലൂടെ ദൈവം അരുളിച്ചെയ്യുന്നു. പക്ഷപാതക്കാരനായ, മോസ്സസ്സിന്റയും കൂട്ടരുടെയും മാത്രമായ ബൈബിൾ ദൈവം !!! അല്ലാതെന്തു പറയാൻ !!!???
മുകളിൽ നല്കിയ ബൈബിൾ വചനങ്ങളെക്കുറിച്ചുള്ള സ്ക്രീൻഷോട്ടുകൾ ശ്രദ്ധിച്ചുകാണുമല്ലോ. ‘Slave’ എന്ന ഇംഗ്ലീഷിലുള്ള പദത്തിന്, ‘അടിമ’ എന്ന് അതിന്റെ യഥാർത്ഥ അർത്ഥം നല്കാതെ, ‘ദാസൻ’, ‘ഭൃത്യൻ’, ‘സേവകൻ’ എന്നിങ്ങിനെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത് സ്ക്രീൻഷോട്ടിലെ ബൈബിൾ വചനങ്ങളിൽ കാണാം. ‘ദാസൻ’ എന്ന സംസ്കൃത പദത്തിന് ഭാരതീയ നിയമസംഹിതകൾ പ്രകാരം ‘അടിമ’ എന്ന അർത്ഥം നല്കാനാവില്ല. മനുസ്മൃതിയിലെ ‘ദാസൻ’ അടിമയല്ലെന്ന് അതിലെ ശ്ലോകങ്ങൾ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു. ദാസൻ അടിമയല്ല. അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബൈബിളും ഖുറാനും അടിമത്വവും
സെമറ്റിക്ക് മതഗ്രന്ഥമായ ബൈബിളിൽ അടിമത്വ വ്യവസ്ഥിതിയോടു് അനുകൂലമായ സമീപനമാണുള്ളത്. അപ്പോൾ ഖുറാനിലെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉദാ: 23.6 (അൽമുഅ്മിനൂൻ(സത്യവിശ്വാസികൾ)). അടിമസ്ത്രീകളുമായി വേഴ്ചയിൽ ഏർപ്പെടുന്നത് നിയമപരമാണ് എന്ന് ഈ വചനത്തിൽ കാണാം. തങ്ങളുടെ വിശ്വാസപ്രമാണങ്ങൾ പിന്തുടരുന്നവരെ അടിമകൾ ആക്കരുതെന്നേ ഇരു ഗ്രന്ഥങ്ങളിലും പറയുന്നുള്ളൂ. വിശ്വാസികളല്ലാത്ത ജനവിഭാഗങ്ങളെ അടിമകളാക്കുന്നതിനെക്കുറിച്ച് ഇരു ഗ്രന്ഥത്തിലും അക്ഷേപമില്ല.
Further References
- https://www.gty.org/library/sermons-library/43-83/slaves-and-friends-of-jesus-part-1
- https://www.bibleodyssey.org/en/passages/related-articles/slavery-in-the-new-testament
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738