കേരളത്തിലെ അടിമത്വ വ്യവസ്ഥിതിയെക്കുറിച്ച് വിശദീകരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോഗനെ കഴിഞ്ഞ ഭാഗങ്ങളിൽ ഉദ്ധരിച്ചത്. ഏറ്റവും പിന്നാക്ക-കീഴാള ജാതികൾക്കും നാട്ടുനീചന്മാർക്കും ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നാണ് ലോഗൻ രേഖപ്പെടുത്തിയത്. പക്ഷെ ഏറ്റവും പിന്നാക്ക ജാതികളെക്കുറിച്ചും നാട്ടുനീചന്മാരെക്കുറിച്ചുമുള്ള ലോഗന്റെ നിരീക്ഷണം തെറ്റായിരുന്നു എന്നും ഒരു വിഭാഗത്തെയും ഒഴിച്ചു നിർത്താനാവാത്തവണ്ണം, നാടോടികളും നാട്ടുനീചന്മാരും ഉൾപ്പടെ എല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചരിത്ര രേഖകൾ ലഭ്യമാണെന്നും കഴിഞ്ഞ ഭാഗങ്ങളിൽ നല്കിയിരുന്നു. ലോഗന് മുമ്പും പിമ്പും രേഖപ്പെടുത്തപ്പെട്ട ഈ വിവരങ്ങളുടെ സ്ക്രീൻഷോട്ടുകളും നല്കുമെന്ന് പറഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങൾക്കും സ്വയം-ഭരണ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതിയ്ക്ക് യാതൊരു സാദ്ധ്യതയുമില്ല. അതിനാൽ ഈ വിവരങ്ങൾ അതീവ പ്രാധാന്യം അർഹിയ്ക്കുന്നുണ്ട്. ലോഗൻ രേഖപ്പെടുത്തിയ മറ്റ് ചില വിവരങ്ങളെക്കൂടി വായനക്കാരുമായി പങ്കവച്ചതിനു ശേഷം, നാട്ടുനീചന്മാരുടെയുൾപ്പടെയുള്ളവരുടെ സ്വയം-ഭരണത്തെ സംബന്ധിച്ച വ്യക്തമായ തെളിവുകൾ നല്കുന്നതാണ്.
നായർ സ്ത്രീകളുടെ ബഹുഭർതൃത്വം !!!
കുടുംബിനികളായ നായർ സ്ത്രീകൾ കുത്തഴിഞ്ഞ ലൈംഗികതയാണ് പുലർത്തിയിരുന്നതെന്നും അവർ പ്രസവിച്ചിരുന്ന കുഞ്ഞുങ്ങളുടെ പിതൃത്വത്തെക്കുറിച്ച് തീർച്ച പറയാൻ സാധിച്ചിരുന്നില്ലെന്നും ഉള്ള അപവാദ പ്രാചാരണങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അരങ്ങേറിയ്ക്കൊണ്ടിരിയ്ക്കുകയാണ്. നിരവധി You Tube Channel-കളിലും, Face Book- ലും, മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങൾ മുഖേനെയും നായർ സമുദായത്തെ കരുതിക്കൂട്ടി അപമാനിയ്ക്കാൻ പോന്ന വീഡിയോകളും പോസ്റ്റിംഗുകളും ലേഖനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും, ഭാരതത്തിലെ ഒട്ടുമിക്ക മറ്റ് ഭാഷകളിലും വന്നുകൊണ്ടിരിയ്ക്കുന്നു. ഇതോടൊപ്പം, മാദ്ധ്യമങ്ങളിലൂടെ നായർ സമുദായത്തിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുഷ് പ്രചാരണങ്ങൾക്ക് ഉപോൽബലകമായ വിധം നായർ സമുദായാംഗമായ Lok Sabha MP ശശി തരൂർ, നായർ സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ ദുർവ്യാഖ്യാനം ചെയ്ത് തന്റെ നോവലായ The Great Indian Novel-ൽ പ്രദിപാദിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2023 മന്നം ജയന്തി ആഘോഷങ്ങൾക്കായി അദ്ദേഹത്തെ NSS Ltd എന്ന സംഘടന ക്ഷണിച്ചിരിയ്ക്കുന്നത് . ഇതിനോട് സമുദായാംഗങ്ങൾക്ക് പരക്കെ പ്രതിഷേധമുണ്ട്. NSS Ltd-ന്റെ നീക്കത്തിനെതിരെ ഒരു സമുദായാംഗം ചങ്ങനാശ്ശേരി മജിസ്റ്റ്രേറ്റ് കോടതിയിൽ കേസും ഫയൽ ചെയ്തിരുന്നു. പക്ഷെ സംഘടന കോടതിയിൽ ഫയൽ ചെയ്ത counter affidavit-ൽ നിന്നും, സംഘടനാ നേതൃത്വത്തിന് നായർ സമുദായാംഗങ്ങളോട് യാതൊരു സഹാനുഭൂതിയും ഇല്ലെന്ന് മനസ്സിലാക്കാം. നായർ സമുദായാംഗങ്ങൾ ഈ വിഷയത്തെക്കുറിച്ച് ഫേസ് ബുക്കിൽ പങ്കുവച്ച പ്രതിഷേധ സൂചകമായ രണ്ട് പ്രതികരണങ്ങളുടെ സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം നല്കുന്നു.
ബൗദ്ധിക അടിമത്വം
കേരളത്തിലെ സവർണ്ണഹിന്ദുക്കളെ വിദ്വേഷിയ്ക്കുവാനും, കൂടാതെ സവർണ്ണ ഹിന്ദുക്കൾ തമ്മിലും മറ്റ് ഹൈന്ദവ ജാതികൾ തമ്മിൽത്തമ്മിലും സ്പർദ്ധ ജനിപ്പിയ്ക്കുവാൻ ലൈംഗിക അടിമത്വം ഉൾപ്പെടെ എല്ലാ വിധ അടിമത്വങ്ങളും ഇവിടെ നടമാടിയിരുന്നു എന്ന പ്രോപ്പഗാണ്ടയിൽ ഏർപ്പെട്ടിരിയ്ക്കുന്ന ബുദ്ധിജീവികൾ ഉൾപ്പടെയുള്ളവരുടെ ബൗദ്ധിക അടിമത്വത്തെക്കുറിച്ച് ചർച്ച ചെയ്യുവാൻ ഇന്നും മലയാളി സമൂഹം തയ്യാറല്ല !!! നായർ സ്ത്രീകളുടെ ദാമ്പ്യത ജീവതത്തിലെ അമിത ലൈംഗികതയെക്കുറിച്ചുള്ള ദുഷ് പ്രചരണങ്ങൾ ബൗദ്ധിക അടിമത്വത്തിന്റെ ഭാഗമാണ്. വിദേശികളായ ക്രിസ്ത്യൻ-മുഹമ്മദ്ദീയ സഞ്ചാരികളും, ക്രിസ്ത്യൻ മിഷനറിമാരും, ക്രിസ്ത്യൻ കമ്പനി ഉദ്യോഗസ്ഥന്മാരും, ബ്രിട്ടിഷ് സർക്കാറിലെ ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരും, ജിഹാദി മുസ്ലീംങ്ങളും ചേർന്നാണ് കേരളത്തിന്റെ ചരിത്രം സൃഷ്ടിച്ചെടുത്തത്. കേരളചരിത്രത്തെ സംബന്ധിച്ച സ്രോതസ്സുകളുടെ (primary source materials) സിംഹഭാഗവും ഇത്തരക്കാർ രചിച്ചതാണ്. ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം ഹിന്ദുമതമാണെന്നും, ഇന്നും അതണഞ്ഞുപോകാതെ നൂറ്റാണ്ടുകൾ പരിരക്ഷിച്ച ബ്രാഹ്മണരാണ് അതിന്റെ താക്കോൽ സൂക്ഷിപ്പുകാർ എന്നും മനസ്സിലാക്കിയ ക്രിസ്ത്യൻ-മുഹമ്മദ്ദീയ വിശ്വാസികളായ വിദേശികൾ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തി ഉന്മൂലനം ചെയ്യാനാണ് ആദ്യം മുതൽക്കേ ശ്രമിച്ചത്. ഭാരതീയ സംസ്കൃതിയെ കരുതി ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ബ്രാഹ്മണരോടുണ്ടായിരുന്ന ബഹുമാനവും, അവരുടെ സാംസ്കാരികമായ സ്വാധീനവും എങ്ങിനെയും നിർവീര്യമാക്കി വേരോടെ പിഴുതെറിയുവാനുള്ള ഉദ്യമങ്ങളിൽ ആദ്യം മുതൽക്കേ വിദേശികളായ ക്രിസ്ത്യൻ-മുഹമ്മദ്ദീയ വിശ്വാസികൾ ഏർപ്പെട്ടുപോന്നു. ഇതിന്റെ ഭാഗമായി ഭാരതത്തിലെ ജനങ്ങളെ ബലം പ്രയോഗിച്ചും, സാമൂഹ്യ അച്ചടക്കം പാലിക്കേണ്ടതില്ലെന്ന് പ്രലോഭിപ്പിച്ചും, ഭൗതികമായ മറ്റ് പ്രലോഭനങ്ങളിലൂടെയും മതം മാറ്റുവാനും അവർ തുനിഞ്ഞു. ഇതര ജാതികൾക്ക് ബ്രാഹ്മണരോട് സ്പർദ്ധയുണ്ടാക്കും വിധംമുള്ള പ്രോപ്പഗാണ്ഡയ്ക്കും ഇക്കൂട്ടർ നേതൃത്വം നല്കി.
ബ്രാഹ്മണന്മാരെ ലക്ഷ്യം വച്ചുള്ള പ്രോപ്പഗാണ്ഡയുടെ ഭാഗമായി അവരോട് ബന്ധം പുലർത്തിയിരുന്ന സവർണ്ണ ഹിന്ദുക്കളെയും ക്രിസ്ത്യൻ-മുസ്ലീം മതസ്ഥർ ഉന്നംവയ്ക്കാൻ തുടങ്ങി. വിദേശികളായ ക്രിസ്ത്യൻ-മുഹമ്മദ്ദീയ വിശ്വാസികൾ തുടങ്ങിവച്ച ഇത്തരത്തിലുള്ള ഹൈന്ദവ വിദ്വേഷ പ്രചാരണം വർത്തമാനകാലത്ത് അവർ മതപരിവർത്തനം ചെയ്തവരുടെ പിന്മുറക്കാർ തുടരുന്നുമുണ്ട് . ഇങ്ങിനെയുള്ള രാജ്യദ്രോഹികൾക്കു പിന്തുണയുമായി ഇടതപക്ഷമുൾപ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. വൈദേശിക മത-സാംസ്കാരിക അധിനിവേശങ്ങൾ സാധിച്ചെടുക്കുന്നതിനായി അതിന് വിലങ്ങുതടിയായി നില്ക്കുന്ന ഹിന്ദുമതത്തെ വേരോടെ ഉന്മൂലനം ചെയ്യുവാനായി സൃഷ്ടിച്ച് സമൂഹത്തിൽ പ്രചരിപ്പിയ്ക്കപ്പെടുന്ന ചരിത്ര അഖ്യാനങ്ങൾ critically examine ചെയ്യാതെ അപ്പാടെ വിഴുങ്ങി, അതിനെ ആസ്പദമാക്കിയുള്ള തെറ്റു നിറഞ്ഞതും അടിസ്ഥാനരഹിതങ്ങളുമായ സാമൂഹ്യ-ആഖ്യാനങ്ങളിലാണ് (social narratives ) ഇന്ന് പൊതുസമൂഹം ഏർപ്പെട്ടിരിയ്ക്കുന്നത്. ഇടതുപക്ഷത്തിന്റെ നവോത്ഥാന ആഖ്യാനങ്ങൾ ഇതിനൊരുദാഹരണമാണ്. ചരിത്രാതീത കാലം മുതൽ നമ്മുടെ പിതാമഹന്മാർ പിന്തുടർന്നു പോന്നിരുന്ന സനാതന സാംസ്കാരിക ധാരയെ അപവദിച്ച് ഉന്മൂലനം ചെയ്യാനായുള്ള ആഖ്യാനങ്ങളുടെയും പ്രവർത്തികളുടെയും ഭാഗമാകുന്നത് ബൗദ്ധിക അടിമത്വവും രാജ്യദ്രോഹവുമാണ്. ഈ ബൗദ്ധിക അടിമത്വത്തിന് കീഴ്പ്പ്പ്പെട്ട് രാജ്യതാല്പര്യത്തിന് എതിരായ പ്രവർത്തനങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളാകാതിരിയ്ക്കുവാൻ നമ്മൾ ജാഗ്രത പാലിയ്ക്കേണ്ടതുണ്ട്.
നായർ സ്ത്രീകൾക്ക് ക്രിസ്ത്യാനിയായ വില്യം ലോഗൻ നല്കിയ സ്വഭാവ സാക്ഷ്യപത്രം!
ലോഗന്റെ മലബാർ മാന്വലിൽ അദ്ദേഹം നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. നായർ സ്ത്രീകളെക്കുറിച്ചുള്ള ദുഷ് പ്രാചരണങ്ങളുടെ മൂലം അദ്ദേഹം കാണിച്ചുതരുന്നും ഉണ്ട്. ലോഗന്റെ മലബാർ മാന്വലിന്റെ മലയാള തർജ്ജുമ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള മൂലത്തിൽ നിന്നും, ഇതിനും പുറമെ മലയാള തർജ്ജമയിൽ നിന്നും ഉള്ള നായർ സ്ത്രീകളുടെ ബഹുഭർതൃത്വത്തെക്കുറിച്ചുള്ള ഏറ്റവും പ്രസക്തമായ ഖണ്ഡിക താഴെ നല്കിയിട്ടുണ്ട്. ലോഗന്റെ ‘മലബാർ’ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ടി.വി.കൃഷ്ണനാണ്. മലയാളം തർജ്ജമ മൂലത്തിനോട് ആത്മാർത്ഥത പുലർത്തുന്നുണ്ടോ എന്ന കാര്യത്തിൽ രണ്ടും ഒപ്പത്തിനൊപ്പം വായിച്ചാൽ സംശയിക്കാവുന്നതാണ്.
Quote Logan, Malabar Manual, മാതൃഭൂമി ബുക്സ് മലയാളം തർജ്ജമ :- “നമ്പൂതിരികുടുംബങ്ങളിലെ ‘അനിയന്മാർ’ നായർസ്ത്രീകളുമായി സ്വതന്ത്രവേഴ്ചയിൽ ഏർപ്പെടുന്നുവെന്ന പ്രസ്താവന വളരെയധികം തെറ്റിദ്ധാരണകൾക്കിടയാക്കിയിട്ടുണ്ട്. ഈ ഉണ്ണനമ്പൂതിരിമാർ ‘സംബന്ധം’ ചെയ്യുന്ന നായർസ്ത്രീകളെ അവർ യഥാർത്ഥ ഭാര്യയായി കരുതാറില്ലെന്നും സംബന്ധക്കാരൻ നമ്പൂതിരിയ്ക്കു തോന്നുമ്പോൾ അവരെ ഉപേക്ഷിച്ചുപോകാനും പുതിയ മറ്റൊരു സംബന്ധം നടത്താനും നമ്പൂതിരിയ്ക്കു കഴിയുമെന്നുള്ളതാണ് ഇതിനു പിന്നിലുള്ള ‘തത്ത്വം’. മലബാറിലെ പാരമ്പര്യനിയമത്തിലെ ഈ വശം, അന്വേഷണത്വരയില്ലാത്ത വിമർശകരുടെ കൈയ്യിൽ, ദുർവ്യാഖ്യാനങ്ങൾക്കിടനൽകി. നായർ സ്ത്രീകളുടെ സദാചാരനിലവാരത്തെ തെറ്റിദ്ധരിയ്ക്കാനും ഇടയാക്കി. സത്യം, സമീപകാലങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും, മറ്റൊന്നാണ്. സംബന്ധത്തിലേർപ്പെടുന്ന സ്ത്രീയ്ക്കും പുരുഷനും പാരമ്പര്യനിയമത്തിന്റെ താത്വികവശം മാത്രമെടുത്തു പറഞ്ഞാൽ, ബന്ധം നിലനിർത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ടെന്നതു നേരാണ്. എന്നാൽ, വൈവാഹികബന്ധം, അതിന്റെ ഔപചാരികസ്വഭാവം വെച്ചുകൊണ്ടുതന്നെ, ഇത്രയും പവിത്രമായി പരിഗണിക്കുകയും പാലിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ കാണുകയില്ല. ഭാര്യാ-ഭാർതൃബന്ധം സാഭിമാനം സംരക്ഷിക്കപ്പെടുന്നു. അതിന്റെ ലംഘനം നിർവിശങ്കം ശിക്ഷിക്കപ്പെടുന്നു. നായർസ്ത്രീകൾ മറ്റേതു വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയുംപോലെ സദാചാരിണികളാണ്.” -Unquote
നായർസ്ത്രീകൾ മറ്റേതുവിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും പോലെ സദാചാരിണികളാണ് !!!
നമ്പൂതിരി ബ്രാഹ്മണരെ അപകീർത്തിപ്പെടുത്തുവാൻ, അവർ ഏർപ്പെട്ടിരുന്നു എന്ന് വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെട്ട ഒരു ദുരാചാരത്തെ സംബന്ധിച്ച് ഒരു തരിമ്പുപോലും വാസ്തവമില്ലെന്ന് അറിഞ്ഞിട്ടും ലോഗൻ ആ സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി. ഈ വിഷയത്തിൽ നമ്പൂതിരി സമുദായത്തിന് ഒരു clean-chit നല്കുവാൻ ലോഗൻ തയ്യാറായില്ല. ഇതിനെക്കുറിച്ച് കഴിഞ്ഞ ഭാഗത്തിൽ വിശദീകരിച്ചതാണ്. ഇതേ മനോഭാവം നായർ സ്ത്രീകളുടെ കാര്യത്തിലും പ്രകടമാണ്. ലോഗൻ മലബാറിൽ കഴിഞ്ഞിരുന്ന സമയത്ത് അദ്ദേഹം കണ്ട നായർ സമുദായത്തിലെ സ്ത്രീകൾ സദാചാരിണികളാണെന്നാണ് പറഞ്ഞുവച്ചത്. മുകളിൽ ലോഗനെ ഉദ്ധരിയ്ക്കുന്ന ഖണ്ഡികയിൽ ഉള്ള ഒരു വാചകത്തിൽ നിന്നും ഇത് സ്പഷ്ടമാണ്. Quote Logan :- “സത്യം, സമീപകാലങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും മറ്റൊന്നാണ്.” Unquote. ഇംഗ്ലീഷ് മൂലത്തിലുള്ള വാചകവും ശ്രദ്ധിക്കുക. Quote Logan(original) : “The fact, at any rate of recent years, is that, although the theory of the law sanctions freedom in these relations, conjugal fidelity is very general.” മലയാളം തർജ്ജമയിലെ വാചകത്തിൽ “സമീപകാലങ്ങളെ സംബന്ധിച്ച് ” എന്നും ഇംഗ്ലീഷ് മൂലത്തിലെ വാചകത്തിൽ “the fact, at any rate of recent years” എന്ന് പറഞ്ഞിട്ടുള്ളതും പ്രത്യേകം ശ്രദ്ധിയ്ക്കുക. അതായത് മുൻകാലങ്ങിൽ(പുരാതനകാലത്ത്) നായർ സ്ത്രീകളുടെ സദാചാര ബോധം കുത്തഴിഞ്ഞതായിരുന്നു എന്നു തന്നെയാണ് ലോഗന്റെ പക്ഷം. ഇത് അദ്ദേഹം അടുത്ത ഖണ്ഡികയിൽ വിശദമാക്കുന്നുമുണ്ട്. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ നല്കുന്നതാണ്.
ഇപ്പോൾ അല്ല, പക്ഷെ പണ്ട് അങ്ങിനെയായിരുന്നു !!!
ലോഗൻ മലബാറിൽ കാലുകുത്തുന്നതിനും (1862), തൊണ്ണൂറ്റാറ് (96) വർഷങ്ങൾക്ക് മുമ്പ് മലാബാറിലേയ്ക്ക് ഹൈദർ അലിയുടെ നേതൃത്വത്തിൽ മുസ്ലീം അധിനിവേശം തുടങ്ങിയിരുന്നു. 1792ൽ ക്രിസ്ത്യൻ ബ്രിട്ടീഷ് ഇടപെടലോടെയാണ് ഈ മുഹമ്മദ്ദീയ അധിനിവേശത്തിന് താല്ക്കാലിക വിരാമം ഉണ്ടായത്. ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിയ്ക്കും വിധം വിക്കിപ്പീഡിയയിലും മറ്റും ഈ മുഹമ്മദ്ദീയ അധിനിവേശത്തെ The Mysorean Invasion of Malabar എന്നാണ് വിശേഷിപ്പിച്ചിരിയ്ക്കുന്നത്. (വിക്കിപ്പീഡിയയുടെ സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക).
സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരും കേരളത്തിൽ ഹിന്ദുസംസ്കാരത്തെ വ്യക്തമായും പ്രതിനിധീകരിയ്ക്കുന്ന അതിന്റെ ചാലകശക്തികളായ നമ്പൂതിരിമാരെയും നായന്മാരെയും ആണ് മുഹമ്മദ്ദീയ അധിനിവേശക്കാരായ ഹൈദരലിയും ടിപ്പുസുൽത്താനും തന്ത്രപരമായി ആദ്യം ലക്ഷ്യമിട്ടത്. നമ്പൂതിരിമാരെയും നായന്മാരെയും ബലമായി മതപരിവർത്തനം ചെയ്യുവാൻ ശ്രമിച്ചപ്പോൾ അവർ തിരുവിതാംകൂറിലേയ്ക്ക് പലായനം ചെയ്തു. മുഹമ്മദ്ദീയ മതത്തിൽ ആകൃഷ്ടനായി മക്കത്തേയ്ക്ക് പോയ ചേരമാൻ പെരുമാളിന്റെ പിൻഗാമികളും പ്രജകളും ആണ് ഇങ്ങിനെ ചെയ്തതെന്ന് ചിന്തിയ്ക്കണം !!! മുഹമ്മദ്ദീയ മതത്തോടും മുഹമ്മദ്ദീയരോടും ഉള്ള കേരളത്തിലെ സവർണ്ണ ഹിന്ദുക്കളുടെ ഈ പ്രതിലോമമായ പെരുമാറ്റത്തിൽ നിന്നും പെരുമാൾ മക്കത്തു പോയത് മുഹമ്മദ്ദീയർ ഉണ്ടാക്കിയ കെട്ടുകഥയാണെന്ന് തീർച്ചയാക്കാം !!!! മുസ്ലീം ഭരണത്തിന്റെ പിൻബലത്തോടെ മുഹമ്മദ്ദീയ വിശ്വാസികൾ കേരളത്തിലെ സവർണ്ണ ഹിന്ദുക്കളായ നമ്പൂതിരിമാർക്കും നായന്മാർക്കും എതിരെ നേരിട്ടു ബലം പ്രയോഗിച്ചപ്പോൾ, ക്രിസ്ത്യൻ വിശ്വാസികൾ പ്രോപ്പഗാണ്ഡയിലുടെ സവർണ്ണഹിന്ദുക്കളെ അപവദിച്ച് മനോവീര്യം കെടുത്തി മതപരിവർത്തനം ചെയ്യുവാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
നമ്പൂതിരിയുവതികൾ വിവാഹിതകളാവാതെ മരണപ്പെട്ടാൽ, മരണാനന്തര കർമ്മങ്ങളുടെ ഭാഗമായി മൃതദേഹത്തോട് അനാദരവ് കാണിയ്ക്കും വിധം ഒരു ദുരാചാരമുണ്ടെന്ന് ക്രിസ്ത്യൻ ബ്രിട്ടീഷ് വൃത്തങ്ങളിൽ പരക്കെ പ്രചാരണം ഉണ്ടായിരുന്നു. ലോഗനും ഈ ദുരാചാരത്തെക്കുറിച്ച് കേട്ടിരുന്നു. പക്ഷെ ഏകദേശം 20 വർഷങ്ങൾ മലബാറിൽ കഴിഞ്ഞ ലോഗന് നമ്പൂതിരിമാരുടെ ഇടയിൽ ഇങ്ങിനെയൊരു ദുരാചാരം ഇല്ലെന്ന് അറിയാതിരിയ്ക്കാൻ തരമില്ല. എന്നിട്ടും ഇപ്പോഴില്ലെങ്കിലും പണ്ട് ഈ ദുരാചാരങ്ങൾ നമ്പൂതിരി സമുദായം പാലിച്ചിരിയ്ക്കാം എന്നാണ് ലോഗന് പറയാൻ തോന്നിയത്. ഇതേ പോലെ തന്നെ പുരാതനകാലത്ത് നായർസ്ത്രീകളുടെയും സദാചാര ബോധം കുത്തഴിഞ്ഞതായിരുന്നു എന്നാണ് ലോഗൻ തീർപ്പുകൽപ്പിച്ചത്. മുഹമ്മദ്ദീയരുടെയും ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളെക്കുറിച്ചുള്ള വിവരണങ്ങളിൽ അവരുടെ മതപരമായ മുൻവിധി പ്രതിഫലിയ്ക്കുന്നത് കാണാം. ഹിന്ദുമതം ദുഷിച്ച മതമെന്ന് സഹവിശ്വാസികളെ ബോദ്ധ്യപ്പെടുത്തുന്നതിനായി സവർണ്ണഹിന്ദുക്കളെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കിയിരുന്നു.
ലോഗന്റെ സമകാലീനത്തിൽ ഹിന്ദുസ്ത്രീകൾ സദാചാരിണികൾ ആയിരുന്നെങ്കിലും പുരാതന കാലത്ത് അവർ കുത്തഴിഞ്ഞ ജീവതമാണ് നയിച്ചിരുന്നത് എന്ന് ലോഗൻ പറഞ്ഞതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ വിവരിക്കുന്നതാണ്. ഒപ്പം ശശി തരൂരിന്റെ The Great Indian Novel-ലെ പ്രസക്തമായ പരാമർശങ്ങൾ അടങ്ങിയ പേജിന്റെ സ്ക്രീൻഷോട്ടും നല്കുന്നതാണ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737