കൈരളി ചാനലിന് നല്കിയ അഭിമുഖത്തിൽ നിന്ന്…..
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on the Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTub Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in , which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video was transcribed as part of the research work into the teachings of Swamiji.
Note : The audio clip from this vid file is given here for reference…..
മാതൃസ്മരണ
Arogya Jeevanam Part 1 (Kairali Channel)
ആയുർവേദ ചികിത്സയുടെ വിവിധ വശങ്ങൾ
ആരോഗ്യ ജീവനം : കൈരളി ചാനലിൽ സ്വാമിജി നിർമ്മലാനന്ദഗിരി മഹാരാജുമായുള്ള അഭിമുഖം. (1:11:13 mts)
അഭിമുഖത്തിന്റെ Audio Clip
“പുരുഷ അവതാരകൻ – ചികിത്സാ രംഗം ഇന്ന് ഒരു വൻ ബിസിനസ്സാണ് . ചികിത്സകരെ ഉല്പാദിപ്പിയ്ക്കുന്ന വ്യവസായം ആണെങ്കിൽ അതിനെക്കാൾ വലിയ ഒരു ബിസിനസ്സും… ഇതിനെ രണ്ടിനേയും… ഈ കച്ചവടത്തിന് പിൻബലം നല്കുന്ന രീതിയിൽ അല്ലെങ്കിൽ അതിന് വേണ്ടത്ര സപ്പോർട്ട് കൊടുക്കുന്ന രീതിയിലാണ്…. ചില ധാരണകൾ പരത്താൻ വേണ്ടിയിട്ട് .. ശാസ്ത്രജ്ഞന്മാരും… മറ്റ് രംഗത്തുള്ള എല്ലാവരും… പരിശ്രമിയ്ക്കുകയും ചെയ്യുന്നു… ഈ അടുത്ത കാലത്ത് നിങ്ങളൊക്കെ വായിച്ചു കാണും…ചായയെക്കുറിച്ച് …കാപ്പിയെക്കുറിച്ച്….മദ്യത്തെക്കുറിച്ച് ഒക്കെയുള്ള ..വെളിച്ചെണ്ണയെക്കുറിച്ച് ഒക്കെ … ഈ ധാരണകൾ മനുഷ്യനിൽ ഊട്ടിയുറപ്പിച്ചാൽ മാത്രമേ … ഈ ഒരു വ്യവസായത്തിന് നിലനില്‍പുണ്ടാവുകയുള്ളൂ… ഈ ഒരു സാഹചര്യത്തിൽ… ആദ്ധ്യാത്മികതയുടെ അടിത്തറയിൽ നിന്നുകൊണ്ട്…. ആയുർവേദം എന്ന ഭാരതത്തിന്റെ പ്രാചീനമായ ചികിത്സാ സമ്പ്രദായത്തിൽക്കൂടെ മനുഷ്യ സേവനം നല്കുന്ന… ശരിയ്ക്കും പറഞ്ഞാൽ സൗജന്യമായി രോഗികളെ ചികിത്സിയ്ക്കുന്ന ഒരു മഹദ് വ്യക്തിയാണ് ഇന്ന് നമ്മുക്ക് ശുഭദിനത്തിൽ അതിഥിയായിട്ട് എത്തുന്ന സ്വാമി നിർമലാനന്ദഗിരി…. അദ്ദേഹത്തെ … അദ്ദേഹത്തോട് ആയുർവേദത്തെക്കുറിച്ച് ….ഇന്നത്തെ ചികിത്സാ രീതികളെക്കുറിച്ച്….. ങ്ഹ്…ശരിയ്ക്കു പറഞ്ഞാൽ ജീവിതത്തിന്റെ ചര്യയിൽ നിന്ന് എങ്ങിനെയാണ്… ഈ … ഒരു രോഗമില്ലാത്ത അവസ്ഥ … ആരോഗ്യം എന്നു പറയുന്നത് രോഗം ഇല്ലാത്ത അവസ്ഥയാണ്… ഇതെങ്ങിനെയാണ് ഉണ്ടായി വരുന്നത് എന്നതിനെക്കുറിച്ച് …എല്ലാം അദ്ദേഹത്തോട് നമുക്ക് ചോദിയ്ക്കാം… അദ്ദേഹത്തിന് വളരെ വ്യക്തമായ …വളരെ… എന്താ പറയുക…ശരിയ്ക്കും convincing ആയിട്ടുള്ള ഉത്തരങ്ങൾ തരാൻ കഴിയും എന്നതിന് യാതൊരു സംശയവുമില്ല… അദ്ദേഹത്തെ നമുക്ക് ശുഭദിനത്തിലേയ്ക്ക് സ്വാഗതം ചെയ്യാം…. നമസ്തേ സ്വാമിജി….
You Tube Video Link
വനിത അവതാരിക – നമ്മള് പണ്ട് കാലത്ത്…. കണ്ടിരുന്ന ഒരു പ്രത്യേകതയുണ്ട്… ഈ ആതുര ശുശ്രൂഷ… അല്ലെങ്കിൽ ആതുര ആലയങ്ങൾ… അല്ലെങ്കിൽ രോഗവുമായി ബന്ധപ്പെട്ട…. ചികിത്സയ്ക്കുള്ള സങ്കേതങ്ങൾ… ഇതൊക്കെ വളരെ പരിമിതമായിരുന്നു… പരിമിതമായിരുന്നു എന്നുള്ളത് മാത്രമല്ല… ഇന്ന് ഒരു ആശുപത്രിയിൽ… അല്ലെങ്കിൽ അങ്ങിനെ ചികിത്സയ്ക്കുള്ള ഒരു സ്ഥലത്ത് ചെല്ലുമ്പോൾ കാണുന്ന തിരിക്കും… അതു പോലെയുള്ള .. ഒരു….എന്താ പറയേണ്ടത്…വളരെ വേദനിപ്പിയ്ക്കുന്ന ഒരന്തരീക്ഷവും…ഇങ്ങനെയുള്ള ഒരു സ്ഥലത്ത് ഉണ്ടായിരിന്നിരിയ്ക്കാനും … സാദ്ധ്യത ഇല്ല… എനിയ്ക്ക് പരിചയമില്ലാത്ത ഒരു കാലത്തെക്കുറിച്ചാ…പക്ഷെ ഇന്ന് അങ്ങിനെയല്ല…. ഓരോ ജംഗ്ക്ഷനുകളിലും ഹോസ്പിറ്റലുകളും… ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒക്കെ ഉണ്ടെങ്കിലും..രോഗികളുടെ എണ്ണം വളരെ അങ്ങ് പെരുകിക്കൊണ്ടിരിയ്ക്കുകയാ…. എന്തായിരിയ്ക്കും ഇതിനുള്ള കാരണം…..
സ്വസ്ഥ വൃത്തം
സ്വാമിജി – കാരണം… നിങ്ങളുടെ വിദ്യാഭ്യാസത്തിൽ രോഗത്തെക്കുറിച്ചാ കൂടുതൽ പഠിപ്പിയ്ക്കുന്നത്….(2.21/1.11.13) കാരണം രോഗത്തെ സംബന്ധിച്ചിടത്തോളം പഠിയ്ക്കുന്നതിന് മുമ്പ്… ആരോഗ്യം എന്നുള്ളതിനെക്കുറിച്ചാണ് പൗരാണികർ പഠിച്ചിരുന്നത്…. ആയുർ വേദം എന്ന് പറയുന്നത്…ഋഗ്വേദത്തിന്റെ ഉപവേദമാണ്…. ആ ഉപവേദം എടുത്തു കഴിഞ്ഞാൽ….അതിന് അനേക ഘടകങ്ങൾ ഉണ്ട്…. അതിലെ ആദ്യത്തെ ഭാഗം… സ്വസ്ഥ ചികിത്സ എന്ന് വിളിയ്ക്കുന്ന… സ്വസ്ഥ വൃത്തമാണ് .. ചികിത്സ എന്നുള്ളത് പിന്നീട് ഇട്ട പേരാണ്… സ്വസ്ഥ വൃത്തമാണ്…. സ്വസ്ഥ വൃത്തത്തിന്…. ഒരാൾക്ക് ആയുസ്സ് എങ്ങിനെ ദീർഘിപ്പിയ്ക്കുന്നതിന് പറ്റുന്ന വിധത്തിൽ …. ഭക്ഷണം, ആഹാരം, നിദ്ര….വേഗങ്ങള്‍… ഇവയൊക്കെ കൊണ്ടുപോകാം… വേഗങ്ങൾ എന്നു പറഞ്ഞാൽ മൂത്രം ഒഴിയ്ക്കുക…. കക്കൂസ്സിൽ പോകുക…..ഇങ്ങനെയുള്ള വേഗങ്ങൾ ഉണ്ട്….മനുഷ്യനിൽ നിന്ന് പുറത്തേയ്ക്ക് പോകേണ്ട വസ്തുക്കൾ ഉണ്ട്…അവയൊക്കെ എങ്ങിനെ നേരാംവണ്ണം കൊണ്ടു പോകാം …ബോധമനസ്സിന്റെ … പരിക്ലിപ്തിയിൽ കൊണ്ടുവന്ന്…. എങ്ങിനെ നേരാംവണ്ണം കൊണ്ടുപോകാം…. ഇതിന് സ്വസ്ഥ വൃത്തം എന്നാ പറയുന്നെ….
വിരുദ്ധ ആഹാരങ്ങൾ
എന്തു തരം ആഹാരങ്ങൾ കഴിയ്ക്കാം…. എന്ത് കഴിയ്ക്കരുത്…. ഏത് ആഹാരങ്ങൾ തമ്മിൽ യോജിപ്പിച്ചാല്‍…. അത് ശരീരത്തിൽ വിഷ കലകൾ ഉണ്ടാക്കും… ഏതാഹാരങ്ങള് .. ഇപ്പോ ഉദാഹരണത്തിന് …. മത്സ്യവും …തൈരും... അവ ഒരുമിച്ചു കഴിയ്ക്കുന്നതില്‍…. ഒരു പാട് വിഷ കലകൾ ശരീരത്തിൽ ഉണ്ടാവും…. ഇങ്ങിനെ ഒരുപാടെണ്ണമുണ്ട്… ഉദാഹരണത്തിന്…. ഞാൻ ഒരെണ്ണം പറഞ്ഞെന്നേ ഉള്ളൂ…. ഏത്തയ്ക്കയും പാലും… അത് വിരുദ്ധ ആഹാരമാണ്… പക്ഷെ അത് കുട്ടിക്കാലത്ത് കുറേശ്ശെ കൊടുത്ത് കൊടുത്ത് …. ആ വിഷത്തിന് ശക്തി ഉണ്ടാക്കിയാൽ….അവന് പിന്നെ ഇഷ്ടം പോലെ കഴിയ്ക്കാം…. അപ്പോ അങ്ങിനെ വരുന്ന വിരുദ്ധആഹാരങ്ങള് ഒരു പടി ഉണ്ട്….
ജനിതകം
അവ നമ്മുടെ ജനിതകവുമായി ബന്ധപ്പെടുമ്പോൾ…. ഏതേതെല്ലാം തരം രോഗങ്ങളിലേയ്ക്ക് പോകാം … ഇതിനെക്കുറിച്ചുള്ള ഒരു പഠനം ഉൾക്കൊള്ളുന്നതും… അതുപോലെ തന്നെ വാചീകരണം… ഇപ്പം ഒരാള്‍ ജീവിയ്ക്കുമ്പം അയാൾക്ക് ആരോഗ്യം വേണം…നല്ല തരത്തിൽ അയാൾക്ക് കുടുംബജീവിതം വേണം… അതിൽ ദമ്പതി ക്രിയ വേണം…. ഇങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ അയാൾക്ക് പൂർണ്ണ ആരോഗ്യം കിട്ടുവാനും…. കുടുംബ സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതിനു വേണ്ടി… ഏതെല്ലാം തരത്തിൽ ജീവിച്ചാലാണ് പറ്റുന്നത്… ഇതുൾക്കൊള്ളുന്ന വാചീകരണം….രസായനം… ആരോഗ്യമുള്ളവൻ കഴിയ്ക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ….ഇവയെല്ലാം ചേർത്തുവരുന്ന… സ്വസ്ഥ വൃത്തം എന്നു പറയുന്ന ഒരു വലിയ ശാസ്ത്ര ശാഖയുണ്ട്…. ആ ശാസ്ത്രശാഖ ആയുർവേദത്തിന്റെ അടിസ്ഥാനമാണ്….
ശമനചികിത്സ ….
അതു കഴിഞ്ഞാൽ പിന്നെയാണ് ശമന ചികിത്സ എന്നു പറഞ്ഞ് രോഗം വന്നവനുള്ള ചികിത്സയുടെ ക്രമങ്ങൾ വരുന്നത് … അതില്‍ ശമന ചികിത്സ വരുന്നതിനു മുമ്പ് തന്നെ…നിങ്ങള്‍ നിങ്ങൾടെ സ്വപ്നം..നിങ്ങൾടെ ജാഗ്രത്…നിങ്ങൾടെ സുഷുപ്തി.…വ്യക്തിയെ ഇന്ന്… പഠിയ്ക്കുമ്പം ….നിങ്ങൾ ഇന്ന്… ലോകത്ത് പഠനവും പഠിപ്പിയ്ക്കലും ഒക്കെ നടക്കുമ്പം…നിങ്ങൾടെ മീഡിയകൾ പോലും പ്രവർത്തിയ്ക്കുമ്പോഴും… ചെയ്യുന്നതെന്തെന്ന് വച്ചാൽ വ്യക്തിയ്ക്ക് ജാഗ്രത്ത് മാത്രമേ ഉള്ളൂ… ആരോഗ്യമുള്ളവനുമായിട്ട് നിങ്ങള്‍ സംവദിയ്ക്കുന്നത് മുഴുവൻ… അവന്റെ ജാഗ്രത്ത് മാത്രം വച്ചുകൊണ്ടാ….
സ്വപ്നം… To know more about this subject click this link….
അവന് ഒരു സ്വപ്നമുണ്ട്… ആ സ്വപ്നത്തിന് അകത്താണ് അവന്റെ ജാഗ്രത്ത് ഇരിയ്ക്കുന്നത്…. ആ സ്വപ്നത്തോട് ചേരാതെ….ജാഗ്രത്തിന് പ്രസക്തിയില്ല…..ഇപ്പം നല്ല സ്വപ്നങ്ങൾ എങ്ങിനെ കാണാം…. ഒരു സമാജം….നല്ല സ്വപ്നങ്ങൾ എങ്ങിനെ കുട്ടികൾ കാണും… അപ്പോ യുക്തമായ സ്വപ്നം… യുക്തമായ ജാഗ്രത്ത്…. യുക്തമായ ആഹാരം…യുക്തമായ വിഹാരം…ഇവയൊക്കെ കൊടുക്കുന്ന യുക്താഹാരവിഹാരസ്യ യുക്ത സ്വപ്നാവബോധസ്യ … എന്നൊക്കെ പറയുന്ന ആ യുക്തമായ സ്വപ്നങ്ങളും യുക്തമായ ആഹാരവും യുക്തമായ വിഹാരവും ഒക്കെ അടങ്ങുന്ന…. ഒരു വലിയ പഠനം… ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അനിവാര്യമാണ്….അനിവാര്യതയാണ്….
പാചകം ചെയ്ത ആഹാരം പ്രദർശിപ്പിക്കരുത് ….
പിന്നെ അവര്‍… അന്ധവിശ്വാസം എന്നപോലെ ഇന്ന്…. ആളുകള്‍ പറയുന്ന….ഭാഗവദാദി ഗ്രന്ഥങ്ങൾ ഒക്കെ എടുത്താൽ പോലും അതിൽ …പോലും ഇതിന്റെ സൂചനകൾ കാണാം…. ഇപ്പോ ആഹാരം വില്‍ക്കരുത്…. പാചകം ചെയ്ത ആഹാരം വില്‍ക്കരുത്…. പാചകം ചെയ്ത ആഹാരം പ്രദർശിപ്പിയ്ക്കരുത്…. അട്ട ശൂല ജന പദാഃ…. പാചകം ചെയ്തിട്ടുള്ള ഒരാഹാരവും…വഴിയില്‍ വില്‍ക്കാനോ പ്രദർശിപ്പിയ്ക്കാനോ പാടില്ല…. എന്തുകൊണ്ട് പ്രദർശിപ്പിയ്ക്കരുത്…. കാരണം ആഹാരം എന്നു പറയുന്നത് കഴിയ്ക്കുന്നത്….വായിൽ വാരിത്തിന്ന് മാത്രമല്ല….. ആഹാരം കാണുമ്പോൾ കഴിയ്ക്കുന്നുണ്ട്….. ആഹാരത്തിന്റെ പേര് കേൾക്കുമ്പോൾ കഴിയ്ക്കുന്നുണ്ട്….. ആഹാരം കഴിയ്ക്കുമ്പോഴും കഴിയ്ക്കുന്നുണ്ട്…. ഗന്ധം വരുമ്പോൾ കഴിയ്ക്കുന്നുണ്ട്….അപ്പം ശബ്ദം സ്പർശം രൂപം രസം ഗന്ധം എന്ന അഞ്ച്…. രീതിയിലും ആഹാരം തന്നെയാ കഴിച്ചുകൊണ്ടിരിയ്ക്കുന്നത്… അപ്പോ വഴിയരികിൽ ഒരു ലഡ്ഡുവോ… ഇതോ പോകുമ്പോൾ ഒരു കുട്ടി അതിന്റെ പടിക്കൽക്കൂടി പോകുമ്പം …. കുട്ടിയ്ക്ക് ആ ലഡ്ഡു കഴിയ്ക്കണമെന്ന് തോന്നുന്ന സമയത്ത് തന്നെ ഉമിനീർ ഗ്രന്ഥി പ്രവർത്തിയ്ക്കും…. ബൈല്‍ പ്രവർത്തിയ്ക്കും… ഇതെല്ലാം പ്രവർത്തിയ്ക്കും….റിഫ്ലെക്സ് അനുസരിച്ച്…. ഇത് പ്രാചീനർ പറഞ്ഞു എന്നുള്ളതുകൊണ്ട് തെറ്റാണെന്ന് ആധുനികർ വിചാരിയ്ക്കുകയാണെങ്കിൽ …. അത് പഠിപ്പിയ്ക്കണ്ട അത് അന്ധവിശ്വാസമാണ്…. ഇരിയ്ക്കട്ടെ പാവ് ലോവ് പറഞ്ഞിട്ടുണ്ട്… പഠിപ്പിച്ചോളൂ….
പുരുഷ അവതാരകൻ – സ്വാമി ഈ സ്വപ്നത്തിനെക്കുറിച്ചും ജാഗ്രത്തിനെക്കുറിച്ചും പറഞ്ഞല്ലോ ഇപ്പം …. ഈ മോഡേർൺ സൈക്കോളജിയിൽ പറയുന്ന … ഈ conscious and subconscious ആണോ… ഉദ്ദേശിയ്ക്കുന്നത്…. അതോ ഈ സ്വപ്നാവസ്ഥ എന്ന് പറയുന്നത്… ഒരു പ്രത്യേക അവസ്ഥയാണോ….
ജാഗ്രത്തും സ്വപ്നവും ….
സ്വാമിജി – ഒരുപാട് ഒരുപാട് അവസ്ഥകളുടെ സങ്കീർണ്ണമായ തലമാണ് … ജാഗ്രത്തും സ്വപ്നവും….(6.28 mts) എന്നു പറഞ്ഞാൽ … ഫ്രോയിഡ് രംഗപ്രവേശം ചെയ്യുന്നതു വരെ… ആധുനികന് അജ്ഞാതമായിരുന്നത്…. വില്യം ജെയിംസ്…മനഃശാസ്ത്രവുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞ്….വളരെ ദൂരം സഞ്ചരിച്ച്….ഫ്രോയിഡ് രംഗപ്രവേശം ചെയ്ത്…. സ്വപ്നത്തിന്റെ അനാലിസിസും കാര്യവും ഒക്കെ രൂപപ്പെടുത്തിക്കഴിഞ്ഞ് ….മാത്രം എന്ന് നാം വിശ്വസിയ്ക്കുന്നതും…ഇന്നും വൈദ്യശാസ്ത്രത്തില്‍ … ഭ്രാന്തന്മാരെയോ അപസ്മാരരോഗികളെയോ മാത്രം കൈകാര്യം ചെയ്യുമ്പോൾ …..മാത്രം നമ്മൾ EEG പോലുള്ളതെടുത്ത് സ്വപ്നത്തിനേയും മറ്റുള്ളതിനേയും പഠിയ്ക്കുകയും ചെയ്യുന്ന ഈ ശാഖ …. ആരോഗ്യമുള്ള കാലത്താണ്…. പ്രസക്തമായി പഠിയ്ക്കേണ്ടത്…. അതിന് പ്രാചീനമായ ഗ്രന്ഥങ്ങളാണ് നിങ്ങൾ ചോദിയ്ക്കുന്നതെങ്കിൽ…. അതിലെ സംജ്ഞകളാണ് ചോദിയ്ക്കുന്നതെങ്കിൽ …. ഏറ്റവും പ്രാചീനമായി ഒട്ടേറെ ഗ്രന്ഥങ്ങളുണ്ട്…. അതിന്റെ കാലമോ ദൈർഘ്യമോ ഒന്നും എനിയ്ക്കറിയില്ല…. കാരണം എന്താണെന്ന് വച്ചാൽ അവ എന്റെ പഠന വിഷയമല്ല…. എഴുതിയ ആളുകളും എന്റെ പഠനവിഷയമല്ല…. ഈ ഗ്രന്ഥങ്ങൾ ഉണ്ട് എന്ന് എനിയ്ക്കറിയാം…. ഞാനവ വായിച്ചിട്ടുണ്ട്….ഇപ്പം നിങ്ങൾക്കും മാർക്കറ്റിൽ കിട്ടുന്നതാണ്…. ഞാൻ വായിച്ചു നിങ്ങൾക്ക് കിട്ടുകേല എന്നല്ല…നിങ്ങൾക്കും മാർക്കറ്റിൽ കിട്ടുന്നവയാണ്…. ആ ഗ്രന്ഥങ്ങൾ ….
To know more about ജാഗ്രത്ത് സ്വപ്നം സുഷുപ്തി …. ഈ ലിങ്ക് പരിശോധിയ്ക്കുക…
മാണ്ഡൂക്യ ഉപനിഷത്ത് ….
മാണ്ഡൂക്യ ഉപനിഷത്ത്…. പ്രമാണ ഗ്രന്ഥങ്ങളിൽ ഒന്നാണ്……. അതില്‍ ….. അതിലെ സബ്ജക്റ്റ് തന്നെ….മാണ്ഡുക്യ ഉപനിഷത്ത് എന്നു പറയുന്ന ഉപനിഷത്തിനകത്തെ വിഷയം… തന്നെ… ജീവൻ എന്നു പറയുന്ന ഒന്നാണ്… ആ ജീവൻ …നാല് പാദങ്ങളോടു കൂടിയതാണ്… എന്നാണ് പറയുക… അയം ആത്മാ ബ്രഹ്മ…. സോയം ആത്മാ ചതുഷ്പാദ്… ചതുഷ്പാദ തന്ത്രമാണ്…. cartesian co-ordinates പോലെ…. ഒന്നാം ചതുർത്ഥാംശം…. രണ്ടാം ചതുർത്ഥാംശം….മൂന്നാം ചതുർത്ഥാംശം…നാലാം ചതുർത്ഥാംശമെന്ന് വ്യക്തമായി നമുക്ക് ഗ്രാഫിയ്ക്കൽ ആയി നോട്ടുചെയ്യുവാൻ പാകത്തിന് … പര്യാപ്തമായി അന്ന് എഴുതിയ ഒരു ഗ്രന്ഥമാണ് മാണ്ഡൂക്യം…. അതിൽ ഒന്നാം ചതുർത്ഥാംശം…രണ്ടാം ചതുർത്ഥാംശം…മൂന്നാം ചതുർത്ഥാംശം ….നാലാം ചതുർത്ഥാംശം എന്ന് .. പറയുന്നപോലെ…ജാഗ്രത്ത് …സ്വപ്നം ….സുഷുപ്തി…. തുരീയം… എന്ന നാലെണ്ണമാണ്….
അപ്പോൾ ഒന്നാമത്തേത്….നമ്മുടെ ഉണർന്നിരിയ്ക്കുന്ന അവസ്ഥ…. ഉണർന്നിരിയ്ക്കുന്നു എന്നുള്ളത് കൊണ്ട് ഞാനും നിങ്ങളും… പൂർണ്ണമായി ജാഗ്രത്തിലല്ല…. എന്നുപറഞ്ഞാൽ ജാഗ്രത്ത് എന്ന് പറയുന്നത്….സ്ഥൂലമായ വിഷയം അനുഭവിയ്ക്കുമ്പോൾ മാത്രമാണ് ജാഗ്രത്ത്…. ഒരു സ്ഥൂല വിഷയം കണ്ടുകഴിഞ്ഞാൽ….നമ്മളുടെ സൂക്ഷ്മമായ ശരീരം…നമ്മളുടെ മനസ്സ്….ബുദ്ധി അഹങ്കാരം ചിത്തം… പിന്നെ നമ്മളുടെ ഇന്ദ്രിയ ശക്തികൾ… ഇവയെല്ലാം ചേർന്ന് ഈ വിഷയത്തെ … അകത്തുവച്ച് അനുമിയ്ക്കുമ്പോൾ സ്വപ്നമായി… ഉണർന്നിരിയ്ക്കുകയാണെങ്കില്…. കണ്ണൊക്കെ തുറന്നിരിയ്ക്കുമ്പോഴും….നമുക്ക് സാധനം കണ്ടിട്ട്…നമ്മൾടെ ബോധത്തിൽ…. നമ്മൾടെ മസ്തിഷ്ക്ക പര്യംഗ ദേശത്ത്… ശാസ്ത്ര സംജ്ഞയിൽ പറഞ്ഞാൽ….മസ്തിഷ്ക്ക പര്യംഗ ദേശത്ത്…. equivalent hypothalamus….നിങ്ങൾടെ അറിവിന് … അല്ലെങ്കിൽ നിങ്ങൾക്ക് അടുത്ത ചോദ്യം ചോദിയ്ക്കാൻ പറ്റാതെ വരും…. അപ്പം മസ്തിഷ്ക്ക പര്യംഗ ദേശത്ത് ഈ സംജ്ഞ ചെന്ന് വീണുകഴിഞ്ഞാൽ…. അതായത് നമ്മൾ കാണുന്നത് വീണാൽ … അതിന്റെ ഒരു നിയന്ത്രിത രൂപം…നമ്മൾ മുമ്പ് കണ്ടിട്ടുള്ളതുമായി ചേർത്ത്…. കണക്റ്റ് ചെയ്താ അവിടെ വയ്ക്കുന്നത്…. അല്ലാതെ കാണുന്ന ഓർഡറിൽ അല്ല….നമ്മൾ ഇതിന് സമാനമായി അമ്പതോ നൂറോ വർഷം മുമ്പ്… ചിലപ്പോൾ അയ്യായിരമോ ആറായിരമോ വർഷം മുമ്പ് നമ്മള് കണ്ടിട്ടുണ്ട്….നമ്മുടെ ജനിതകം അന്ന് കണ്ടിട്ട് .. സ്മരണയിൽ അവിടെ hypothalamus-ൽ സൂക്ഷിച്ചിരിയ്ക്കുന്നതിനോട് …. കണക്റ്റ് ചെയ്തുകൊണ്ടാണ്….ഇന്നുള്ളതിനെ അവിടെ ചേർക്കുന്നത്…. അപ്പം നമ്മൾ അകത്തു കാണുന്ന ചിത്രമേ വേറിട്ടാണ്.. … ഈ ചിത്രമല്ല…
അപ്പോൾ ഈ ചിത്രം വേറൊരുത്തൻ കണ്ടിട്ട് നമ്മോട് ചോദിച്ചു കഴിഞ്ഞാൽ …..നമ്മള് കണ്ടത് വേറൊരു ചിത്രമാണ്….മറ്റവൻ കണ്ടത് മറ്റൊരു ചിത്രമാണ്…. ഇതാണ് സ്വപ്നവും ജാഗ്രത്തും ഇട കലരുന്നത്… ഇങ്ങിനെ കലരുന്ന സ്വപ്നങ്ങളോട് ചേർന്നതാണ്…. ഒരു വ്യക്തിയുടെ ജീവിതം….അപ്പോ അതുകൊണ്ട് ജാഗരിത സ്ഥാനം എന്നു പറഞ്ഞാൽ…. സ്ഥൂല ഭുക്കിന്റെയാണ്…. അതിന് വിശ്വനരൻ എന്നു പറയും…. എല്ലാവർക്കും ഒരു പോലെ കാണാവുന്നത്.… ഈ മേശയെ നമ്മൾ എല്ലാം ഒരു പോലെ കാണുമ്പം ജാഗ്രത്തിലാണ്…. ഈ മേശ എന്റെ അച്ഛന്റെ ആണെന്ന് കണ്ടു കഴിയുമ്പോൾ …. ജാഗ്രത്തല്ല….മറ്റേയാൾ അങ്ങിനെ കാണുന്നില്ല…. ഈ മേശ ഞാൻ സംഭാവന ചെയ്തതാണെന്ന് കാണുമ്പോൾ …. ജാഗ്രത്തല്ല…. സ്വപ്നമായി … അപ്പോ ഇങ്ങിനെ സ്വപ്നവും ജാഗ്രത്തും കലർന്ന…. ഒരു സ്വപ്നമുണ്ട്…..(proof read till here 10.14 mts))
യോഗവാസിഷ്ഠം or ജ്ഞാന വാസിഷ്ഠം…..
ഇനി… ഇതിന് വിഭജനം വേണമെങ്കില്‍…. പ്രസിദ്ധമായ … ജ്ഞാന വാസിഷ്ഠം…. ജ്ഞാനവാസിഷ്ഠത്തില്‍ …. ഈ ജാഗ്രത്ത് തന്നെ…മഹാജാഗ്രത്ത് …. ഒരാള്‍ കാറോടിച്ചു കൊണ്ടു പോകുകയാണ്…. അങ്ങു തന്നെ ഇവിടുന്നിറങ്ങി കാറോടിച്ചുകൊണ്ടു പോകുമ്പോൾ … ഇവിടുത്തെ സീൻ എല്ലാം മനസ്സിൽ വന്നിട്ട് … ഇത് ഇങ്ങിനെയാണ്… വേണ്ടത് …. അങ്ങിനെയാണ് വേണ്ടത് …. അത് അങ്ങിനെ ചെയ്യണം എന്നൊക്കെ …. വിചാരിച്ചുകൊണ്ടു തന്നെയാ ഓടിയ്ക്കുന്നെ…. അപ്പം അങ്ങ് സ്വപ്നത്തിലാണ്…. പക്ഷെ ഓടിച്ചുകൊണ്ടിരിയ്ക്കുമ്പോൾ നേരെ എതിരെ ഒരു ലോറി വന്നുകഴിഞ്ഞാൽ അങ്ങയുടെ സ്വഭാവം മാറി…. അപ്പോ അങ്ങ് മഹാ-ജാഗ്രത്തിലേയ്ക്ക് വരികയാണ്….. ഈ സ്വപ്നം വിട്ടു… ഈ സ്വപ്നം വിട്ടില്ലെങ്കിൽ ഇടിയ്ക്കും…. അപ്പോ അങ്ങയിൽത്തന്നെ….hypothalamus-ൽ ഒരു മെക്കാനിസം ഉണ്ട്… ഇത് ഇവിടെ സ്റ്റോപ്പ് ചെയ്തിട്ട്…. വീണ്ടും ഇത് കഴിഞ്ഞ് വേണമെങ്കിൽ അത് തുടരാം…. തുടരാതിരിയ്ക്കാം…. ചിലപ്പോൾ അത് അവിടെവച്ചു വിട്ടിട്ട് വേറെ ഒരു സ്വപ്നം കടന്നുവരാം…. കാരണം ഇതിന്റ പണിയൊക്കെ അന്നേരം…. ഈ ലോറി വന്നതോടുകൂടി വിട്ടിട്ട്…. ലോറിയെപ്പറ്റി പുതിയ ഒരു ചിന്ത വന്ന് സ്വപ്നം ഉണ്ടാകാം…. ഒരു ലോറി വാങ്ങിയ്ക്കുന്നതിനെപ്പറ്റിയും…. ഈ പണിയൊക്കെ നിർത്തിയിട്ട്…. കുറെ സിമന്റ് അടിയ്ക്കുന്നതിനെപ്പറ്റിയും…. സ്വപ്നത്തിൽ വരാം… അപ്പോ അങ്ങിനെ വരുന്ന…. സ്വപ്നങ്ങളുടെ നിയതമല്ലാത്ത… ഒഴുക്ക് മനസ്സിൽ ഉണ്ട്…. ഇതിനെ നിയതമായി ഒഴുക്കിക്കൊണ്ട്… ജാഗ്രത്തിന് അനുഗുണമായി സ്വപ്നത്തെയും യുക്തമാക്കി നിർത്തിയാലെ ആരോഗ്യമുണ്ടാവൂ….
ആരോഗ്യമുള്ള ഒരു തലമുറയും സ്വപ്നവും വിദ്യാഭ്യാസ വ്യവസ്ഥയും…
ആരോഗ്യമുള്ള ഒരു തലമുറ വേണമെങ്കിൽ … സ്വപ്നമാണ് …….വിദ്യാഭ്യാസം സ്വപ്നങ്ങളുടെ യഥാതഥമായ…. നിശ്ചയദാർഢ്യത്തിലുള്ള…. സമാജത്തിന് കൊടുക്കലിന് വേണ്ടിയുള്ളതാണ്…. അല്ലാതെ വിദ്യാഭ്യാസത്തിന് യാതൊരു പങ്കും ഇല്ല…. കാരണം മനുഷ്യൻ ജനിച്ചുകഴിഞ്ഞാൽ…. അവന്റെ സ്വപ്നത്തിലാണ് ഈ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും….. പങ്കും നില്‍ക്കുന്നത്…. അത് അറിയുന്നവർ വിദ്യാഭ്യാസ വിചക്ഷണന്മാരായി…. വിദ്യാഭ്യാസത്തെ രൂപീകരിയ്ക്കണം…. അല്ലാതെ തിരഞ്ഞെടുത്തവരോ മറ്റുള്ളവരോ ആക്കിയാൽ…. ഇതിനെപ്പറ്റി അവർക്ക് വലിയ വിവരം ഉണ്ടാവില്ല… അതിന് മനസ്സിനെപ്പറ്റി …സ്വപ്നത്തെപ്പറ്റി….. ഒക്കെ അറിവു വേണം….
ജാഗ്രത്തിന്റെയും സ്വപ്നത്തിന്റെയും വിവിധ തലങ്ങൾ ….ബീജ ജാഗ്രത്ത്…
അപ്പോൾ ആ സ്വപ്നം…. സ്വപ്നത്തെപ്പറ്റി പറയുമ്പം…. ജാഗ്രത്ത് …മഹാ ജാഗ്രത്ത്…..മഹാജാഗ്രത്ത് കഴിഞ്ഞാൽ ബീജ ജാഗ്രത്ത്….. ജാഗ്രത്തിന്റെ ഏറ്റവും ബീജത്തിലേയ്ക്ക് പോകൽ….. അത് കഴിഞ്ഞാൽ ജാഗ്രത്ത് സ്വപ്നം… ജാഗ്രത്തിൽ ഇരുന്നുകൊണ്ടു കാണുന്ന സ്വപ്നം…. പിന്നെ സ്വപ്നത്തിൽ ഇരുന്നുള്ള ജാഗ്രത്ത്…. അതായത് ചിലര്‍ ഉറക്കത്തിൽ എഴുന്നേറ്റു നടക്കും…. ജാഗ്രത്ത് പോലെ തന്നെയാ പ്രവർത്തിയ്ക്കുന്നെ…. എഴുന്നേറ്റ് പോയി വെള്ളത്തിൽ നീന്തും… അപ്പോൾ സ്വപ്നത്തിലെ ജാഗ്രത്താണ് അത്…. ഇതെല്ലാം യോഗവാസിഷ്ഠത്തിൽ നിങ്ങൾക്ക് കാണാം…. പുസ്തകം പഴേയത് ആയതുകൊണ്ടും…. പേര് യോഗവാസിഷ്ഠം എന്നായത് കൊണ്ടും…. അത് വർഗ്ഗീയമോ…. അധമമോ തെറ്റോ ആണെന്നുള്ളതാണ്…ഇന്നത്തെ ഇത്….മറിച്ച് ….ഞാൻ ഒന്ന് പറഞ്ഞോട്ടെ…..മറിച്ച്….. അതേ സാധനം…. അവിടുന്ന് തെറ്റാണെങ്കിൽ അത് ഒന്ന് പകർത്തി എഴുതി…. അതിന്റെ രൂപം ഒന്ന് മാറ്റി…. ജനങ്ങളെ പഠിപ്പിച്ചാലും മതി…..നന്മയുണ്ടാകും… അത് തന്നെ പഠിപ്പിയ്ക്കണമെന്നില്ല….. പക്ഷെ അതിൽ എഴുതിയിരിയ്ക്കുന്ന ആശയങ്ങൾക്ക് പ്രസക്തിയുണ്ടെങ്കിൽ പഠിയ്ക്കേണ്ടതാണ്….
ജീവിത ക്രമങ്ങളുടെ അടിസ്ഥാനം -സ്വപ്നം….
അപ്പോൾ ഇത്രയും ജാഗ്രത്ത് വിഷയത്തിലും…. പിന്നെ സ്വപ്നത്തിന്റെ വിഷയത്തിലും… സ്വപ്നത്തിന്റെ വിഷയത്തിൽ മാണ്ഡൂക്യം തന്നെ പറയും…. സ്വപ്ന സ്ഥാനോ അന്തഃപ്രജ്ഞഃ….. സപ്താംഗഃ ….ഏകോനവിംശതി മുഖഃ…. പ്രവിഭിക്തഭുക്ക് വൈശ്വാനരഃ പ്രഥമ പാദഃ….. അവിടെ… സോറി വൈശ്വാനരനല്ല…..പ്രവിഭിക്തഭുക്ക്…. തൈജസോ ദ്വിതീയ പാദഃ…. തൈജസനാണ് അവിടെ ദ്വിതീയ പാദം… തേജസ്സിൽ നിന്നാണ്…. അതായത് അവിടെ സ്വപ്നത്തിൽ ഒറ്റയ്ക്കാണ്…. അവിടെ പറയുന്ന പദം തന്നെ പ്രവിഭിക്തഭുക്ക്…. ഒറ്റയ്ക്ക് അനുഭവിയ്ക്കുന്നവൻ…. ഭാര്യയും ഭർത്താവും തോളിൽ കൈയ്യിട്ടുകൊണ്ട്…. തോളിൽ കൈയ്യിട്ടിരിയ്ക്കുന്ന ഭർത്താവ് നില്‍ക്കെ ഭാര്യ തന്റെ സ്വപ്ന ലോകത്ത്….മറ്റൊരാളിനോട് സംവദിയ്ക്കാം…. അവിടെ ഇയാൾക്ക് പ്രവേശനമില്ല….. ആ സ്വപ്നമാണ്…. എല്ലാ… ജീവിതത്തിന്റെ എല്ലാ ക്രമത്തിന്റേയും അടിസ്ഥാനം…. (13.15/1.11.13) വിവാഹം കഴിച്ച ഭാര്യയും ഭർത്താവും തുണി മേടിയ്ക്കുവാൻ പോകുമ്പോൾ ഇന്ന വസ്ത്രം എനിയ്ക്ക് മേടിച്ചു തരുമെന്ന് സ്വപ്നം കണ്ടു പോകുന്ന ഭാര്യ അവിടെ ചെല്ലുമ്പോൾ…. ഭർത്താവ് ജാഗ്രത്തിലാണ് പെരുമാറുന്നതെങ്കിൽ …. ആ സ്വപ്നം തകർന്നുപോകുന്ന ഭാര്യ പിന്നെ ഒരിക്കലും അയാളോട് യോജിച്ചു പോവില്ല….
ജീവിതത്തിന്റെ എല്ലാ അടിസ്ഥാനവും… സ്വപ്നത്തിൽ ഉള്ള ചേർച്ചയാണ്…. നിങ്ങൾ ഏത് organization ഉണ്ടാക്കിയാലും… അത് ചേർന്ന് പോകുന്നത് സ്വപ്നമുള്ളവർ തമ്മിലാണ് ചേർന്ന് പോകുന്നത്….. ജാഗ്രത്തിൽ ചേർച്ചയില്ല…. എതിരഭിപ്രായങ്ങളും വക്കാണങ്ങളും നടക്കും… അപ്പം ജാഗ്രത്ത് മാത്രം വച്ചുകൊണ്ട്…. പഠനം നടത്തി എന്നുള്ളതാണ് മുമ്പ് പറഞ്ഞ ആശുപത്രികളും മറ്റുള്ളതും ഒക്ക വന്നപ്പോൾ …വിഷയത്തിലേയ്ക്ക് തിരിച്ച് പോണം…. ഞാൻ ഇത്രയും വന്നത്… തിരിച്ച് പോകാം….നിങ്ങള്‍… പോയ വഴിയിൽ നില്‍ക്കരുത്…. അതായത് ആശുപത്രികളും കാര്യങ്ങളും ഒക്കെ വരുമ്പം… അവരീ സ്വപ്നത്തെ പഠിച്ചിരുന്നു… സ്വസ്ഥവൃത്തത്തെ പഠിച്ചിരുന്നു…. ജാഗ്രത്തിനെ പഠിച്ചിരുന്നു…. സുഷുപ്തിയെ പഠിച്ചിരുന്നു…. അതായത് എത്ര സുപ്തോ – ന കഞ്ചന കാമം കാമയതേ…ന കഞ്ചന സ്വപ്നം പശ്യതി … തത് സുഷുപ്തം…
ഉറക്കം…
ഉറക്കം എന്ന് പറഞ്ഞാൽ ഗുളിക കഴിച്ചിട്ട് കിടക്കുന്ന ഉറക്കമല്ല….. ഉറക്കം ഒരാൾക്ക് ഉണ്ടാകണമെങ്കിൽ അവിടെ സ്വപ്നം ഉണ്ടാവരുത്…. അവിടെ ജാഗ്രത്ത് ഉണ്ടാവരുത്…. അതായത് യാതൊരു ആഗ്രഹങ്ങളും ഇല്ലാതിരിയ്ക്കുക…. ആഗ്രഹങ്ങൾ ഒക്കെ എരിഞ്ഞടങ്ങുക…. സ്വപ്നം ഇല്ലാതാകുക…. ആ സമയത്ത് തനിയെ വരുന്ന സാധനമാണ് സുഷുപ്തി…… ഉറക്കം… ആ ഉറക്കത്തിൽ …ന കഞ്ചന കാമം കാമയതേ…ന കഞ്ചന സ്വപ്നം പശ്യതി … തത് സുഷുപ്തം … സുഷുപ്ത സ്ഥാന ഏകീ ഭൂതഃ…. അവിടെ സുഷുപ്തി ഒന്നിച്ച് ചേർന്നിരിയ്ക്കുകയാണ്…. പ്രജ്ഞാന ഘന ഏവ…. അവന്റെ ബോധം മാത്രമേ അപ്പോൾ ഉള്ളൂ…. ഘനേവ ..(ഘന ഏവ)…ആനന്ദ മയ…. കാരണം ഉറക്കം കഴിഞ്ഞുവന്നാൽ അവൻ പറയും…നല്ല സുഖമായിരുന്നു… ഈ ലോകത്തിൽ കിടന്ന് ഓടുന്നതിനേക്കാൾ ഒക്കെ സുഖം ഉറക്കത്തിൽ കിട്ടി… ഇനി ശാന്തമായി എന്ന് പറയും…. ആ ഉറക്കത്തെപ്പറ്റിയും അവര്‍ പഠനം നടത്തിയിട്ടുണ്ട്… ആ ഉറക്കം കിട്ടിയില്ലെങ്കിൽ …. ഉറങ്ങാതിരിയ്ക്കുന്നവൻ ലോകത്തോട് വ്യവഹരിച്ചാൽ….. ഈ ലോകത്തിന്റെ താള ക്രമങ്ങൾ മുഴുവൻ തെറ്റും… അതുകൊണ്ട് നല്ലപോലെ ഉറങ്ങാൻ വിദ്യ കൊടുക്കണം...(15.07 mts) ഇതും അവര്‍ പറഞ്ഞു ആരോഗ്യത്തിന്റെ അടിസ്ഥാനമായി …നല്ലപോലെ ഉറങ്ങണം….കാരണം…എന്താണെന്ന് വച്ചാല്‍…. മനുഷ്യൻ മാത്രമല്ല എല്ലാ ജീവികളും… ആരോഗ്യത്തോടെ ജീവിയ്ക്കുന്നുണ്ട്… അവർക്ക് വൈദ്യന്മാരും ആശുപത്രികളും ഒന്നും ഇല്ല….. കാരണം നിങ്ങൾടെ വീട്ടുമുറ്റത്തെ മാവ് പൂക്കുമ്പോഴ്…. മലമുകളിൽ നിന്ന് വണ്ട് അറിയുന്നുണ്ട് മാവ് പൂത്തു എന്ന്…. അത് നിങ്ങൾ ഇതിൽക്കൂടി പറഞ്ഞ് അറിയിച്ചിട്ടല്ലല്ലോ… അവർ അറിയുന്നത്…. അവയെ വിളിച്ചുകൊണ്ടുവന്നിട്ടല്ല ….( വനിത – അതിന് കൂടുതൽ സംവേദന ക്ഷമതയുണ്ടായിരിയ്ക്കും…) അല്ല… അതേ സംവേദന ക്ഷമത ലോകത്തുള്ള എല്ലാ ജീവിയ്ക്കും ഉണ്ട്….. (വനിത – പിന്നെ നമുക്ക് എന്തുകൊണ്ടതു നഷ്ടപ്പെട്ടു….) നഷ്ടപ്പെട്ടത് നമ്മൾ അതുപോലെ ജീവിയ്ക്കാത്തതുകൊണ്ട്…..
വണ്ട്…. ഒരു ഉദാഹരണം…
ആ വണ്ട് മലമുകളിൽ നിന്ന് എത്തി…. എത്തുക മാത്രമല്ല ചെയ്തേ…. ആ വണ്ടിനെ നിങ്ങൾ പഠിയ്ക്കുക…. ആ വണ്ട് മല മുകളിൽ നിന്ന് എത്തി….(15.43 mts) ആ പൂവിന്റെ … ജനിലില്‍ …. അതിന്റെ കേസരത്തില്‍…. ഒക്കെ വന്ന് അത് ഇരിയ്ക്കുമ്പോഴ്…. ആ പൂമ്പൊടി മെല്ല…. അതിൽത്തന്നെ … ആ pollen അതിൽത്തന്നെ വീണ്….. fertilization കഴിയുമ്പോൾ …. faillopian tube-ലൂടെ ചെന്ന്…. അതിന്റെ അണ്ഡകോശത്തിൽ fertilization കഴിയുന്ന നിമിഷത്തിൽ…. വണ്ട് നേരത്തെ അത് ഇണചേർന്ന അതിന്റെ egg…. ആ ഇതിനകത്ത് തന്നെ നിക്ഷേപിയ്ക്കും.. മാവിന്റെ ആ അണ്ഡകോശത്തിൽ തന്നെ അതിന്റെ മുട്ടയും നിക്ഷേപിച്ചിട്ടാ അത് പോകുന്നത്…. ആ മുട്ട നിക്ഷേപിച്ചിട്ട് പോയിട്ട്…. അത് മാങ്ങയായി… ഉണ്ണിമാങ്ങയായി…. അത് വളർന്നു… അത് അണ്ടി ഉറച്ചു…. അത് വലുതായി…മാങ്ങ പഴുത്തു…. പഴുത്ത് കാട്ടിലെ മാങ്ങയാണെങ്കില്‍…..ആന തിന്നും….തിന്ന് കഴിഞ്ഞിട്ട് അതിന്റെ പിണ്ഡി പുറത്തു വരും…. ആ പിണ്ഡി പുറത്തു വന്നിട്ട്…. ആദ്യത്തെ മഴ വരുമ്പോൾ ആ പിണ്ഡിയിൽ കിടക്കുന്ന….. ദഹിയ്ക്കാത്ത മാങ്ങ അണ്ടി…. ആദ്യത്തെ നാവ്… അതിന്റെ വേര് പുറത്തേയ്ക്കു വരുമ്പോൾ… അതിന്റെ ഇടയിൽ ഒരു ദ്വാരം ഉണ്ടാകും… ആ ദ്വാരത്തിലൂടെ വണ്ടിന്റെ കുഞ്ഞ്… ചിത്രശലഭമായി പറന്നു പോകും …. ആ metamorphosis മുഴുവൻ…. ഈ മാങ്ങയിലാ നടക്കുന്നെ….നിങ്ങൾ വീട്ടിൽ പറിച്ചാലും ഈ മാങ്ങ പൂളി വലിച്ചെറിയുമ്പോൾ…. ഇതിനകത്തൂടെ അത് പറന്നു പോകും…
വണ്ടിന്റെ സുഷുപ്തി…..
അപ്പോൾ ആ വണ്ടിന്റെ സുഷുപ്തിയിൽ…. അതിന്റെ ഉള്ളിലെ ബോധത്തിൽ അതിന്റെ ഉറക്കത്തിൽ ….നിക്ഷിപ്തമായി… നിക്ഷേപിച്ചു വച്ചിരിയ്ക്കുന്ന… ഒരു ബോധമുണ്ട്… ഇന്നടത്തു മാവ് പൂത്തിട്ടുണ്ട്….മാവിന്റെ മാങ്ങയുടെ പരിണാമം വരുമ്പോൾ അത് പഴുക്കുന്ന വരെ ഉള്ള പരിണാമത്തിന് ഇടയ്ക്ക് ….മുട്ട, പുഴു….pupa… adult … എന്നു പറയുന്ന metamorphosis….മുഴുവൻ ആ മാങ്ങയിൽത്തന്നെ എനിയ്ക്ക് സുരക്ഷിതമാണെന്നും… എന്റെ കുഞ്ഞ് സുരക്ഷിതമായിരിയ്ക്കുമെന്നും…. അത് പൂർണ്ണമായി പുറത്ത് എത്തുമെന്നും… അത് പുറത്തെത്തി പറന്ന് പോകുമെന്നും… അത്രയും ഉറപ്പ് അതിന്റെ ബോധത്തിൽ ഉണ്ടെങ്കിൽ മാത്രമേ അതിന് മുട്ടയിടുവാൻ പറ്റൂ…ഇത്രയും ബോധം വണ്ടിനും ഉണ്ട് … ഈ ബോധം തന്നെയാ മനുഷ്യനും ഉള്ളത്… ഈ ബോധം യഥാതഥമായി വളരുന്നതായിരിയ്ക്കണം….വിദ്യ….. ഇതിനെ വികലമാക്കുന്നതിനാണ്…നിങ്ങൾ ഇന്ന് വിദ്യ എന്നു പറയുന്നത്…
ഗർഭിണികളുടെ കാര്യം….
അപ്പോൾ നിങ്ങൾക്ക് ഒരുപാട് ആശുപത്രികൾ വേണം.. ഒരു പാട് രോഗങ്ങൾ വേണം… പണ്ട് കാലത്ത് നിങ്ങൾ പറഞ്ഞതിന് ഒരു അടിക്കുറിപ്പ് കൂടി പറഞ്ഞിട്ട്…. ഞാൻ നിങ്ങളുടെ ചോദ്യത്തെ ഒന്ന് സംയോജിപ്പിയ്ക്കാം… പണ്ട് കാലത്ത് നിങ്ങളു പറഞ്ഞത് വച്ചാണെങ്കിൽ…. ഏതെങ്കിലും സമ്പന്നന്റെ വീട്ടിൽ പോലും ഒരു പെണ്ണ് പ്രസവിയ്ക്കാറായാൽ…. അവളെ … ആദ്യമായിട്ട് ഗർഭിണിയാകുമ്പോൾ രോഗിയായി കാണുന്നില്ല…. ഇന്ന് ഏതെങ്കിലും ആശുപത്രിയില്‍ ഭാര്യയും…ഭർത്താവും പ്രസവിയ്ക്കുന്നതിന് ഒക്കെ വളരെ മുമ്പ്…. അല്ല… ഗർഭിണിയാകുന്നതിന് വളരെ മുമ്പ് തന്നെ… പോയി പരിശോധിച്ച്…. അവയവങ്ങൾ ഒക്കെ ക്ലിയർ ആണോ എന്ന് ഡോക്ടർ പറഞ്ഞിട്ടുവേണം… ഗർഭിണിയാകാൻ… natural അല്ല… ആകുന്നതിന് മുമ്പ് അവിടെത്തന്നെ റിക്കാർഡിൽ എഴുതുന്നത് രോഗി എന്നാണ്…. സ്ത്രീ പ്രസവിച്ച്… പുരുഷനും സ്ത്രീയും ചേർന്ന് പ്രസവിച്ച്… ഒരു മനുഷ്യ സന്താനത്തെ ഉണ്ടാവും… രോഗി പ്രസവിച്ച്…. രോഗിയേയെ ഉണ്ടാവുകയുള്ളൂ… അതിലപ്പുറം പ്രതീക്ഷിയ്ക്കുന്നത്…. അജ്ഞാനമാണ്… കാരണം ആദ്യം തന്നെ…patient എന്ന് പറഞ്ഞ്… കാർഡ് എഴുതി ഇവളുടെ കൈയ്യിൽ നിത്യ നിരന്തരമായി കൊടുക്കുകയാണ്…. എന്നും നോക്കി താൻ രോഗിയാണെന്നാ… അച്ഛനും അമ്മയും നീ നടക്കരുത് ഇരിയ്ക്കരുത് …രോഗിയാണെന്നാ പറയുന്നത്…ഡോക്ടർ പറയുന്നത് കിടക്കുകയേ ഉള്ളൂ അനങ്ങരുതെന്നാണ് പറയുന്നെ …. കഴിയ്ക്കുന്നതെല്ലാം മരുന്നുകളാണ്… ഒരു നൂറ് മരുന്നുകൾ അലമാരിയിൽ ഉണ്ടാവും… ഇടയ്ക്കിടയ്ക്ക് ആഴ്ചയിൽ പോയി പരിശോധിയ്ക്കണം…
സ്വാമിജിയുടെ കുട്ടിക്കാലവും യൗവനവും…
ഇതെല്ലാം ചെയ്യുന്ന സ്ഥാനത്ത് …. ഇന്നലെ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പോലും… എന്റെ ഓർമ്മ ശരിയാണെങ്കില്‍….1948-49 ഒക്കെ … എന്റെ…. ഒരു pre-degree, degree ഒക്കെ പഠിയ്ക്കുന്ന… ആ കാലത്തിന്റെ തൊട്ടു മുമ്പുള്ള കാലം… ഒരു ഏഴാം ക്ലാസ്സ് … എട്ടാം ക്ലാസ്സില്‍ ഒക്കെ ഇരിയ്ക്കുന്ന കാലത്ത്… ഞാൻ ഓർക്കുന്നത് എന്താണെന്ന് വച്ചാൽ …. അന്നത്തെക്കാലത്ത് ഒക്കെ എന്ത് ചെയ്യുമെന്ന് വച്ചാല്‍… ഒരു സ്ത്രീ ഗർഭിണിയാണെങ്കിലും നല്ല പോലെ പണിയെടുക്കും… പക്ഷെ അവളോട് രണ്ടു മൂന്ന് കാര്യങ്ങള്‍ പറയും… നീ ചക്ക മുറിയ്ക്കരുത് എന്ന് പറയും..നീ തേങ്ങ ഉടയ്ക്കരുതെന്ന് പറയും… ഇതൊക്കെയാ ഞങ്ങള്‍ കേട്ടിട്ടുള്ളത്…. ചക്ക മുറിയ്ക്കുമ്പോൾ….നീ മുറിയ്ക്കുന്ന കത്തി കടന്നുപോകുമ്പോൾ ഒരു ചക്കക്കുരു മുറിഞ്ഞാൽ…. ആ ചക്കക്കുരുവിൽ ഉള്ള ബീജവും…നിന്റെ ഉള്ളിലുള്ള ബീജവും ഒന്നാണ്… അതു കൊണ്ട് അത് മുറിയ്ക്കുന്നത്…നിന്റെ കുഞ്ഞിന്റെ ആരോഗ്യത്തിന് ഉചിതമായിരിയ്ക്കില്ല….നീ മാറി നിയ്ക്ക്…
ഇഷ്ടപ്പെട്ട അന്ധവിശ്വാസങ്ങൾ …
ഇങ്ങിനെയൊക്കെ പറഞ്ഞു കൊടുക്കുന്ന അന്ധവിശ്വാസങ്ങളാണ് ഞാൻ കേട്ടു വളർന്നത്… എന്റെ അറിവും അതാണ്…. എനിയ്ക്ക് അറിയുന്നതും ആ അന്ധവിശ്വാസമാണ്…. എനിയ്ക്ക് അത് സുഖവുമാണ്…. ഇത് എനിയ്ക്ക് സുഖമല്ല… അതും കൂടെ ഞാൻ തുറന്ന് പറഞ്ഞേക്കാം… കാരണം ആ അന്ധവിശ്വാസമാണ് എനിയ്ക്കിഷ്ടം…. അത് അന്ധവിശ്വാസമായിത്തന്നെ ഇരിയ്ക്കട്ടെ…. അപ്പോൾ അവര്‍ മുറിയ്ക്കും…. അത് നിങ്ങള്‍ പിന്നെ ചോദ്യം അതേ ചോദിയ്ക്കണ്ട എന്ന് വിചാരിച്ചിട്ടാ ഞാൻ അവിടെ കട്ട് ചെയ്തത്… അപ്പം… അതുകൊണ്ട് അത് മുറിയ്ക്കുമ്പോൾ ആ ചക്കക്കുരു മുറിയുന്നത്… തെറ്റാണെന്നും…വളരെ ശക്തമായി അത് വിശ്വസിച്ചിരുന്ന ഒരു തലമുറ… അങ്ങിനെ ഒക്കെ പഠിപ്പിയ്ക്കുകയും… അവരെക്കൊണ്ട് പണിയെടുപ്പിയ്ക്കുകയും…നല്ല പോലെ ജീവിയ്ക്കുകയും ചെയ്ത ആ തലമുറയും… ഈ പെണ്ണ് ഗർഭിണിയായി ഓരോ പടി വളർന്ന്… …വരുമ്പം… അതിന് പറ്റിയ ആരോഗ്യത്തിനു പറ്റിയ ഭക്ഷണങ്ങളും ഒക്കെ കൊടുത്ത്… പ്രസവിയ്ക്കാറാകുമ്പോൾ …. സാധാരണ വീട്ടിലുള്ള വേലക്കാരെയോ… ഇനി താഴ്ന്ന വീടുകളാണെങ്കിൽ, വീട്ടിലെ ആളു തന്നെ ഓടിപ്പോയി ഒരു പതിച്ചിയെ വിളിയ്ക്കും….പേറ്റിച്ചി, പതിച്ചി,വയറ്റാട്ടി …. ഈ പേരുകൾ ഒക്കെ ഉണ്ട് …തിരുവനന്തപുരത്തെ പേര് എനിയ്ക്ക് അറിയില്ല…. ഓടിപ്പോയി വിളിയ്ക്കും…വിളിച്ചു കഴിഞ്ഞാൽ ഉടനെ… അവളു വരുന്നത് …അവൾ എന്തെങ്കിലും പണി എടുത്തു കൊണ്ടിരിയ്ക്കുകയായിരിയ്ക്കും…മിക്കവാറും ചുണ്ണാമ്പ് കലക്കി വയ്ക്കുകയോ… അല്ലെങ്കിൽ ചുണ്ണാമ്പ് വില്ക്കുന്നവരായിരിയ്ക്കും ചിലപ്പോൾ… ചുണ്ണാമ്പ് കലക്കി വയ്ക്കുകയോ…വയറ്റ് വാഷ് ചെയ്യുകയോ ഒക്കെ ചെയ്യുന്ന ഒരു സ്ത്രീയായിരിയ്ക്കും വരുന്നത്…. ഇവൾ അവിടുന്ന് പുകയത്ത് തൂക്കിയിട്ട എന്തെങ്കിലും ഒരു എണ്ണയോ കുഴമ്പോ …. എന്തോ സാധനമെടുത്ത്…. ഒരു കുപ്പിയ്ക്കകത്ത് എടുത്ത് …. എന്തൊക്കെയോ ഒരു ചെറിയ സാധനം ഇവള് കൈയ്യിലെടുത്ത്…. ഉടുത്ത മുണ്ടും ഒരു മുണ്ട് എടുത്ത് തോളേലും ഇട്ടിട്ട്…… ഈ പറമ്പിൽക്കൂടെ ചാടി ഓടി നേരെ ഈ വീട്ടിലേയ്ക്ക് വരുകയാ….
പാരസ്പര്യം …. ഒരു ഉദാഹരണം…പതിച്ചി….
സമാജത്തിന് ആവശ്യമാണ് ഇവൾ നന്നായി പ്രസവിയ്ക്കണ്ടത്…ഇവൾടെ ആവശ്യമല്ല…ഇവൾ ഒരു ഉപഭോക്താവല്ല….സമാജത്തിൽ ഉത്തമ സന്താനം വരണ്ട സമയത്ത്….വയറ്റാട്ടിയ്ക്ക് അവളുടെ ഒരു കടമയുണ്ട്…. അവൾക്കു വേണ്ടി ഓടിയ ആളിന് ഒരു കടമയുണ്ട്… ആ പാരസ്പര്യത്തിന്റെ പേരിലാ അവള് ….. എല്ലാ പണിയും ഇട്ടിട്ട്… ആ എടുത്ത പണി അവിടെ ഇട്ടിട്ട് … അവൾ ഓടുകയാണ് നേരെ…അല്ലാതെ കാറ് കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിയ്ക്കുകയല്ല…. ഫീസ് ആദ്യം തന്നെ പറയുകയല്ല….നേരെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റാൻ പറയുകയല്ല… അവള് നേരെ ഓടുകയാണ്…മതിലും കൈയ്യാലയും… ഒന്നും അവൾക്ക് ബാധകമല്ല….. അവൾ ഓടി വന്നു… ഈ വീട്ടില്‍ എത്തി….നേരെ കതകടച്ചു…പുരുഷന്മാരെ ഒക്കെ പുറത്തിറക്കി കതകടച്ച് നേരെ അകത്തു കയറി…. ഒരു പത്തു മിനിട്ട് … അല്ലെങ്കിൽ പതിനഞ്ച് മിനിട്ട്…. അപ്പോ …കുട്ടിയെ പുറത്തെടുക്കുന്ന സമയത്ത് ചിലപ്പം… അന്നത്തെ കാലത്തും ഉണ്ട് കാല് പുറത്തേയ്ക്ക് ആദ്യം വരുന്നത് … തല വരാത്തത്…. അപ്പോൾ പൊക്കിൾക്കൊടി വിട്ടുപോയാൽ …ഉടനെ കുട്ടിയ്ക്ക് ഓക്സിജൻ കിട്ടില്ല…. പക്ഷെ അവൾ പെട്ടെന്ന് വലിച്ചെടുത്ത് കഴിഞ്ഞാൽ അവൾ ആദ്യം ചെയ്യുന്നത് … ആ മൂക്കിലും വായിലും ഉള്ള …. ആ ദ്രാവകങ്ങൾ എല്ലാം അവളുടെ വായ കൊണ്ട്…വലിച്ചു ദൂരെക്കളയുകയാണ്… അവൾക്കതിൽ അറപ്പും വെറുപ്പും ഒന്നും ഇല്ല… കാരണം ജീവനാ അവിടെ ഏറ്റവും വലുത്…. അപ്പോ അങ്ങിനെ ചെയ്തു കഴിഞ്ഞാൽ കുട്ടി സുരക്ഷിതമായി ഇരിയ്ക്കുന്ന സുഖപ്രസവമാണ്…. അന്നൊക്കെ കേട്ടിട്ടുള്ളത്… അങ്ങിനെയാ എന്റെ അമ്മയൊക്കെ എന്നെ ഒക്കെ പ്രസവിച്ചത്…
സമാജത്തോടുള്ള പ്രതിബദ്ധത…. അറിവിന്റെ ഉന്നതലോകങ്ങൾ…
അല്ലാതെ …കാരണം എന്താണെന്ന് വച്ചാൽ ഇന്നത്തെ … ഒരു പ്രക്രിയയുമായിട്ടൊന്നും ബന്ധമില്ല…. അപ്പോ അവൾക്ക് സമാജത്തോട് ഒരു പ്രതിബദ്ധതയുണ്ട്… അവർക്കും സമാജത്തോട് ഒരു പ്രതിബദ്ധതയയുണ്ട്…… പോകുമ്പം ഒരു അഞ്ചു രൂപ ചിലപ്പോൾ കൊടുക്കും… ചിലപ്പോൾ ഒന്നും കൊടുത്തില്ലാ എന്നും വരും…. കൊടുത്താൽ ചിലപ്പോൾ ഒന്നും മേടിച്ചില്ലാ എന്ന് വരും… അതിന്റെ പേരിലൊന്നും ആരും ദുഃഖിച്ചിട്ട് ഒന്നും ഇല്ല…. അറിവിന്റെ ഈ ഉന്നത ലോകങ്ങൾ ഒക്കെ കൈകാര്യം ചെയ്തത്.… ഇങ്ങനെയാണ്…. ഇന്ന് അങ്ങിനെയല്ല കൈകാര്യം ചെയ്യുന്നത്…. ഇന്ന് പരമാവധി ഇത്…സിസേറിയൻ ആക്കണം എന്ന് മാനേജ്മെന്റെ ആവശ്യപ്പെട്ടിട്ട് സിസേറിയൻ ആക്കുന്ന ഒരു വിദ്യാഭ്യാസമാണ്….മാത്രമല്ല അത് കഴിഞ്ഞുള്ള തലമുറ…. ഒരു അമ്പത് …അമ്പത്തഞ്ച് ….അറുപതിലൊക്കെ…. സാധാരണ ഗവർമെന്റ് ആശുപത്രികളിലെ പോകാറുള്ളായിരുന്നു…. എന്റെ …. ആ കാലങ്ങളിൽ ഒക്കെ ….ഗവർമെന്റ് ആശുപത്രിയിലേ പോകുകയുള്ളൂ… പ്രൈവറ്റ് ആശുപത്രി എന്നു പറഞ്ഞാൽ നിഷിദ്ധമാണ്…. പ്രൈവറ്റ് സ്ക്കൂളിൽ പഠിച്ചാൽ അവൻ പഠിയ്ക്കാൻ കൊള്ളുകില്ലാത്തവനാണ്…. ഗവർമെന്റ് സ്ക്കൂളിലെ വിദ്യാർത്ഥികൾ പഠിയ്ക്കുകയുള്ളൂ… അപ്പോൾ പറ്റുമെങ്കിൽ ഒരു ട്രാൻസ്പോർട്ട് ബസ്സിലെ കേറുകയുള്ളൂ…. പ്രൈവറ്റ് വണ്ടിയിൽ കേറില്ല….ഇതൊക്കെ എനിയ്ക്ക് നല്ല ഓർമ്മയുള്ള കാലമാണ്…. പക്ഷെ ഇന്നങ്ങനെയല്ല…. ഇന്നെല്ലാം പ്രൈവറ്റിലേ കേറുകയുള്ളൂ…. ഗവർമെന്റ് കൊള്ളുകില്ലാതായി…
വിദ്യാഭ്യാസം…..
അപ്പോൾ ഇത്രയും കാലം ഭരിച്ചവർ ജനങ്ങളിൽ ഉണ്ടാക്കിയ അവബോധമാണിതിന് കാരണം…വിദ്യാഭ്യാസമാണ് അതിന് കാരണം…. അല്ലാതെ…നിങ്ങള്‍ ഉദ്ദേശിച്ച പോലെ…. ജനങ്ങളുടെ തെറ്റല്ല… ജനങ്ങൾ നല്ലത് ഏതാ കിട്ടുന്നത് എന്ന് നിങ്ങൾ മീഡിയയും മറ്റുള്ളതുമെല്ലാം… ങ്ഹ…പബ്ലിഷ് ചെയ്ത് പബ്ലിഷ് ചെയ്ത്…. ജനങ്ങളെ അറിയിച്ചു ഇതാണ് നല്ലത്… അപ്പം ഇന്ന് അവർക്ക് അതാണ് നല്ലത്… കുപ്പിയിലെ വെള്ളം കുടിച്ചാൽ ആരോഗ്യമാണെന്ന് നിങ്ങൾ പഠിപ്പിച്ചു…. ഞാനത് കുട്ടിക്കാലത്ത് ഒക്കെ… പൈപ്പിലെ വെള്ളം ധാരാളം കുടിച്ചിട്ടുണ്ട്…. പഠിയ്ക്കാൻ പോകുമ്പം…. ങ്ഹ് … ട്രെയിനേല് വടക്കേ ഇന്ത്യയിലേയ്ക്ക് ഒക്കെ യാത്ര ചെയ്യുമ്പം സന്യാസി ആയിക്കഴിഞ്ഞാണെങ്കിലും യാത്ര ചെയ്യുന്ന സമയത്ത്…. ട്രെയിനേലെ പൈപ്പിലെ വെള്ളം കുടിച്ചിട്ടുണ്ട്…. എനിയ്ക്ക് ഒരു രോഗവും വന്നിട്ടില്ല…. കാരണം hygenie ഇരിയ്ക്കുന്നത് ഈ കുടിയ്ക്കുന്ന വെള്ളത്തിലാണെന്നൊന്നും ഞാൻ ഇന്നും വിശ്വസിയ്ക്കുന്നില്ല…. ഇന്നും കുടിയ്ക്കാറുണ്ട്…. പെട്ടിക്കടയിൽ നിന്ന് ഒക്കെ ഭക്ഷണം വാങ്ങിച്ച് കഴിയ്ക്കാറുണ്ട്….വലിയ ബുദ്ധിമുട്ട് ഒന്നും തോന്നാറില്ല…. കാരണം hygenie എന്ന് പറയുന്ന ഒരു സങ്കല്പം തന്നെ….നിങ്ങള്‍ തെറ്റായി കൊടുത്തത് കച്ചവടത്തിന്റെ ഭാഗമായിട്ടാ…. ആ ഭാഗമായിട്ടാണ് ഇത്രയും ആശുപത്രികൾ ഉള്ളത്…. അപ്പോൾ നിങ്ങള്‍ ചോദിച്ച ആ ചോദ്യത്തിന്… ഇത്രയും കാര്യം പറഞ്ഞാൽ പോരാ… എങ്കിലും നമ്മൾക്ക് പരിമിതി ഉള്ളതുകൊണ്ട്…സമയത്തിന്റെ പരിമിതി ഉള്ളതുകൊണ്ട്…. ഇത്രയും എങ്കിലും നിങ്ങള്‍…. (23.08 – proof reading till here…)
പുരുഷൻ – ….. പക്ഷെ ഈ കാര്യത്തിൽ… ഇപ്പം പറഞ്ഞ കാര്യത്തിൽ നിന്നും നമുക്ക് കുറച്ചുകൂടെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് തോന്നുന്നു…. ഒന്ന് സ്വാമിജി പറഞ്ഞ ….ങ്ഹാ….. ജാഗ്രത്തെക്കുറിച്ച് പറഞ്ഞു…സുഷുപ്തിയെക്കുറിച്ച് പറഞ്ഞു… തുരീയത്തെക്കുറിച്ച് പറഞ്ഞില്ല…. അതൊന്ന് ….പിന്നൊരു കാര്യം എനിയ്ക്ക് …. ങ്ഹ് … ചോദിയ്ക്കാനുള്ളത് …
സ്വാമിജി – ഞാൻ….അതിനിടയ്ക്ക് …നിങ്ങളുടെ ചോദ്യത്തിലേയ്ക്ക് ഒരു കാര്യം കൂടെ…ഞാൻ ഒന്ന്…. പറഞ്ഞോട്ടെ… ഞാൻ പറഞ്ഞുവച്ചതില്‍…. പ്രധാനപ്പെട്ട കാര്യം ശമന ചികിത്സ എന്നു പറഞ്ഞ ഒരു പോയിന്റിൽ നിന്നാണ് …
പുരുഷൻ – ങ്ഹ… അതിലേയ്ക്ക് വരാം…അതിലേയ്ക്ക് വരാം നമ്മൾക്ക്… അതിലേയ്ക്ക് വരാം… അതിനുമുമ്പ്…. ഈ സ്വസ്ഥ വൃത്തം എന്ന് പറഞ്ഞാൽ സ്വസ്ഥതയും…. ഈ മനസ്സും ആയിട്ട് ഒരു പാട് ബന്ധപ്പെട്ടു കിടക്കുന്നു……(സ്വാമി – തീർച്ചയായും ) ബന്ധപ്പെട്ടുകിടക്കുന്നുണ്ട്….. അതിനെക്കുറിച്ച് നമുക്കുള്ള അവബോധം… അല്ലെങ്കിൽ ബോധം … അല്ലെങ്കിൽ നമുക്ക് കിട്ടിയിരിയ്ക്കുന്ന വിദ്യാഭ്യാസം… ഇതെല്ലാം ഇപ്പം സ്വാമിജി പറഞ്ഞതിന്റെ വേറെ ഒരു തലത്തിലാണ് കിടക്കുന്നത്… അപ്പം അതുകൊണ്ടാ ഈ തുരീയത്തെക്കുറിച്ച് …. ഒന്ന് പറഞ്ഞിട്ട് …പിന്നെ… ചിത്തം, ബുദ്ധി, അഹങ്കാരം …. എന്താണ് ഈ അഹങ്കാരം എന്ന് പറയുന്നതിന്റെ ശരിയായിട്ടുള്ള interpretation…. എന്താണ്…നമുക്ക് ആ വാക്കിന്റ അർത്ഥം നമ്മള് പല തരത്തിലാണ്… ഗ്രഹിച്ചുവച്ചിട്ടുള്ളത്…. (സ്വാമി – പറയാം..) അപ്പം ചിത്തം ബുദ്ധി എന്ന് പറയുന്നത് ഏതാണ്ട് ഒരേ അർത്ഥത്തിലാണ്….മലയാളത്തിൽ ….മലയാള ഭാഷയിൽ നമ്മള്….(സ്വാമി – വ്യത്യാസം ഒത്തിരി ഉണ്ട് … മനസ്സ് ) ഇതൊന്ന് വ്യക്തമാക്കി തരുമോ… തുരീയത്തെക്കുറിച്ച് ആദ്യം പറഞ്ഞിട്ട്….
മനസ്സ് – ചിത്തം – ബുദ്ധി – അഹങ്കാരം
മനസ്സ് – ചിത്തം….
സ്വാമി – മനസ്സ് എന്ന് പറയുന്നത്… സങ്കല്പവും വികല്പവും ഉള്ള ഭാവത്തിന് മനസ്സ് എന്ന് പറയും….(24.03 mts) നമ്മളിൽ എന്തെല്ലാം സങ്കല്പമായും വികല്പമായും അലയടിയ്ക്കുന്നുവോ…..അതെല്ലാം മനസ്സിന്റെ വൃത്തികളാണ്…. അങ്ങനെ ഉണ്ടാകുന്ന സങ്കല്പ വികല്പങ്ങളെ ഒക്കെ …. അതുപോലെ മറ്റ് കാര്യങ്ങളെ ഒക്കെ…..നമ്മള് സ്മരണയിൽ സൂക്ഷിയ്ക്കുന്നത് ഏത് ഫാക്കൽറ്റി കൊണ്ടാണോ…. അതിനെ ചിത്തം എന്നു പറയുന്നു… ചിന്തന കർത്തൃ ആയിരിയ്ക്കുന്നത് ചിത്തവും…. സങ്കല്പ വികല്പാത്മകമായിരിയ്ക്കുന്നത് മനസ്സുമാണ്…. അതിനെ യുക്തിവിചാരം ചെയ്ത് നിശ്ചയാത്മിക ആക്കുന്ന ഭാവത്തിന് ബുദ്ധി എന്ന് പറയും…മനസ്സിന്റെ നാല് കരണങ്ങൾ ആണിവ….മനസ്സിന്റെ ഒരു കരണമാണ്……മനസ്സ് …. അതാണ് പ്രേഷ്ഠ കരണം…. അതുകൊണ്ടാണ് ഈ ജഗത്ത് ഉണ്ടാകുന്നത്….മനസ്സില്ലെങ്കിൽ ജഗത്തില്ല….മനസ്സ് ഉണ്ടാക്കുന്നത് മാത്രമാണ് ഈ ലോകം… എന്റെ മനസ്സിരുന്ന് ഉണ്ടാക്കുന്ന ലോകവും… അങ്ങയുടെ മനസ്സ് ഇരുന്ന് ഉണ്ടാക്കുന്ന ലോകവും… അമ്മയുടെ മനസ്സ് ഇരുന്ന് ഉണ്ടാക്കുന്ന ലോകവും… വ്യത്യസ്തമാണ്……അപ്പോ മനസ്സ് ലോകം ഉണ്ടാക്കിക്കഴിഞ്ഞാൽ … അതിൽ എന്തെല്ലാം സ്മരണയിൽ സൂക്ഷിയ്ക്കുന്നുവോ…. അതെന്റെ ചിത്തത്തിന്റെ പണിയാണ്…..എന്റെ ആ faculty-യ്ക്ക് ചിത്തം എന്നു പറയും…. അതേ സമയത്തു തന്നെ… അതിനെ വിമർശിച്ചോ അനുകൂലിച്ചോ ഒക്കെ പോകുന്ന….. ആ പ്രക്രിയ നടക്കുന്നത് ബുദ്ധി എന്ന് പറയും…
അഹങ്കാരം
അതു കഴിഞ്ഞാൽ ഞാൻ ഞാൻ എന്ന് പറയുന്ന എന്നിലെ ഭാവത്തിന് അഹങ്കാരം എന്ന് പറയും….കുറച്ചുകൂടെ നല്ല രീതിയിൽ നോക്കിയാൽ….ഇതെന്താണ് എന്ന് ആദ്യം ഒരു ചോദ്യം ഉണ്ട്… എന്നിൽ നിന്ന്…..നിങ്ങള്‍ പഠിച്ച് സയൻസ് അനുസരിച്ച്…. ആ പ്രകാശം ഇതിൽ പതിയ്ക്കുന്നു…. സൂര്യന്റെ പ്രകാശം … ചന്ദ്രന്റെ പ്രകാശം… അഗ്നിയുടെ പ്രകാശം… ഇവ വസ്തുവിൽ പതിച്ചിട്ട്….വസ്തുവിൽ നിന്നാ പ്രകാശം കണ്ണിൽ പതിയ്ക്കുമ്പോൾ … എനിയ്ക്ക് സംവേദനം ഉണ്ടാകുന്നു എന്നാണ് നിങ്ങൾ പഠിച്ചത്…. ഭൗതികമായി ഇത്രയും പ്രാചീന ആയുർവേദ ആചാര്യന്മാരും പ്രാചീന വേദാന്തികളും…. പ്രാചീന ഭാരതീയ ആചാര്യന്മാരും… അംഗീകരിയ്ക്കുന്നു… ഭൗതികമായി….പക്ഷെ…. ഇത്രയും കൊണ്ട് അവർ നിർത്തുന്നില്ല… അവരു പറയുന്നു ഈ വസ്തു കണ്ണിൽ പതിച്ചു കഴിഞ്ഞാൽ… എന്റെ ആന്തരിക ചോദനയിൽ നിന്ന്…. ഇതെന്ത് എന്നൊരു ചോദ്യം സംജാതമാകുന്നു.…കാണുക എന്ന പ്രക്രിയ ഇവിടെ ശരിയാണ്….പക്ഷെ കണ്ടാൽ ഉടനെ… ഞാനൊരു ശബ്ദം കേട്ടാൽ ഉടനെ… ഞാനൊരു രൂപത്തെ തൊട്ടാൽ ഉടനെ…. ഒക്കെ എന്റെ ശബ്ദ-സ്പർശ-രസ-രൂപ-ഗന്ധാദി വിഷയജ്ഞാനം വരുന്ന അതേ സമയത്തു തന്നെ…. എന്റെ ഉള്ളിൽ നിന്നൊരു ബോധം വന്നിട്ട്…. ഇതെന്ത് എന്ന് ചോദിയ്ക്കുന്നു….. ആ ഇതെന്ത് എന്ന് ചോദിയ്ക്കുന്ന …. ഇദം വൃത്തി എന്നാണ് അവര്‍ പറയുക… അതിനൊരു വൃത്തി എന്നാണ്…. അവര്‍…. സാങ്കേതിക സംജ്ഞ അതാണ്… ഇദം വൃത്തി…. അങ്ങിനെ ഇദം വൃത്തി ഉണ്ടായിക്കഴിഞ്ഞാൽ…. ഇത് പേന … അതെന്റെ പൂർവ്വ ജ്ഞാനത്തിൽ നിന്ന് വന്നാൽ എനിയ്ക്ക് സമാധാനമായി…മറ്റൊരാള്‍ പറഞ്ഞു തന്നാൽ എനിയ്ക്ക് സ്വീകാര്യമായെങ്കിൽ സമാധാനമായി…. ഹേ അത് പേനയല്ല …പേന പോലെയാണ് .. .. അപ്പോ മറ്റ് എന്തോ ആണ്…എന്ന് വന്നാൽ എനിയ്ക്ക് അസ്വസ്ഥതയായി….. അപ്പോ ഇത് പേന എന്ന് കണ്ടെത്തുമ്പോൾ ….വിഷയത്തിന്റെ ആകാരം ഉള്ള ഒരു രൂപം എന്റെ മസ്തിഷ്ക്ക പര്യംഗ ദേശത്ത്…. രൂപപ്പെടുത്തുകയായി…..
Patterns ….. സുഖവും ദുഃഖവും….
ഇതിന്റെ ഒരു പാറ്റേൺ അവിടെ വരയ്ക്കും…. ഇതിന്റെ ഒരു equation അവിടെ ഉണ്ടാക്കും… അത് ഉണ്ടാക്കി കഴിഞ്ഞാൽ… ഇദം വൃത്തിയിൽ നിന്ന് വിഷയാകാര വൃത്തി വന്ന്… അടുത്തത് മനോ വൃത്തിയിൽ …ഈ വിഷയം മാറിയാലും എനിയ്ക്ക് കാണാറാകും…. പിന്നെ ഇത് വേണ്ട …. ഈ പേന വേണ്ട…. പേനയെപ്പറ്റി പറയുമ്പോൾ ഒക്കെ എനിയ്ക്ക് ഈ രൂപം വരും…. അപ്പോ അത് മനോവൃത്തിയായി…. അത് സ്മരണയിൽ നിന്ന് ആവശ്യമുള്ളപ്പോൾ ഒക്കെ എടുക്കുമ്പോൾ …. ചിത്തവൃത്തിയായി….. അപ്പം ഇദം വൃത്തി…..വിഷയാകാരവൃത്തി അല്ലെങ്കിൽ മനോവൃത്തി….. ചിത്തവൃത്തി….സ്മരണയിൽ നിന്ന്…. അത് കഴിഞ്ഞാൽ ഈ പേന…. പാർക്കർ ആണ്…. ആ തിരിച്ചറിവ് ഉണ്ടാക്കുന്ന വൃത്തിയെ ബുദ്ധി വൃത്തി എന്ന് പറയും…. ഈ ബുദ്ധി വൃത്തി ഉണ്ടായിക്കഴിഞ്ഞാൽ…. ഈ പേനകൊണ്ടാണ് എന്റെ സുഖം…. അതെഴുതാൻ കിട്ടിയാലെ എനിയ്ക്ക് സുഖം കിട്ടുകയുള്ളൂ….. ഈ പേനയാണ് … ഈ പേന കൊണ്ട് എഴുതിയാണ് … എനിയ്ക്ക് എതിരെ ഒരാള്‍ ….ങ്ഹ….നീങ്ങിയത് …. ഈ പേന കൊണ്ടാണ് ഒരു സാഹിത്യകാരൻ …എന്നെ വിമർശിച്ചത്….. അപ്പോ ഇതിനോട് എനിയ്ക്ക് അപ്രിയമായി…. അപ്പോ ഈ പേനയിൽ എന്റെ ബുദ്ധി വൃത്തി ചെലുത്തുന്ന….ആ നിർദ്ദേശമനുസരിച്ച്….. ഇത് എനിയ്ക്ക് പ്രിയമോ അപ്രിയമോ ഉള്ളത്…..ആയി…. പ്രിയമോ അപ്രിയമോ വന്നാൽ…. എനിയ്ക്ക് അതനുസരിച്ച് സുഖവും ദുഃഖവും ആയി…. അപ്പോൾ ഞാൻ ഈ പേനയിൽ…. ഉൾക്കൊള്ളുകയായി…. ഇങ്ങിനെയാണ് വിഷയവും ഞാനും തമ്മിൽ …. ഉള്ള ബന്ധത്തിൽ സുഖവും ദുഃഖവും സംജാതമാകുന്നത്….
അപ്പോൾ ഓരോ ആളും…ഇദം എന്ന് പറയുന്ന ജഗദ് വൃത്തിയിൽ നിന്ന്… ഞാൻ എന്ന വൃത്തി വരെ…. സഞ്ചരിയ്ക്കുന്നുണ്ട്… ഇത് ഇത്രയും നിങ്ങളോടു പറഞ്ഞുതരാൻ… ഞാനൊരു പത്ത് മിനിറ്റ് എടുത്തുവെന്ന് തോന്നുന്നു…. അല്ലെങ്കിൽ ഒരു മിനിറ്റ് എടുത്തു കാണും…നേരെ മറിച്ച് ഇത് സംഭവിയ്ക്കാൻ….ഒരു ലക്ഷത്തിൽ ഒരു സെക്കൻഡ് വേണ്ട…. അത്ര പെട്ടന്നാണ് ഇത് സംഭവിയ്ക്കുന്നത്…. മസ്തിഷ്ക്കത്തിന്റെ ഈ ഓട്ടമാണ്…. ലോകത്തിലുള്ള എല്ലാ പ്രിയാപ്രിയങ്ങളും…. എല്ലാ സുഖ ദുഃഖങ്ങളും…ആ സുഖ ദുഃഖങ്ങളാണ്… രോഗങ്ങളുടെ ഒരു കാരണം… അപ്പം ഇത്രയും സംജ്ഞകൾ മനസ്സിലായി….
തുരീയത്തെക്കുറിച്ച് പറയാൻ പാടുള്ളതല്ല….
ഇനി ഇത്രയും സംജ്ഞകൾ കഴിഞ്ഞ് തുരീയം എന്ന് എന്നോട് ചോദിച്ചു…. തുരീയത്തെപ്പറ്റി…. പറയാൻ പാടില്ല എന്നാണ് ആചാര്യന്മാർ തന്നെ പറഞ്ഞിരിയ്ക്കുന്നത്… അനുഭവിയ്ക്കുക മാത്രമേ ചെയ്യുവാനാകൂ…. It is the fourth stage of super consciousness…എന്നൊക്കെ ഇംഗ്ലീഷിൽ ചില ആചാര്യന്മാർ പ്രസംഗത്തിൽ പറയാറുണ്ട്…. തുരീയം എന്ന് പറയുന്നത് തന്നെ ചതുരീയം -നാലമത്തേത്…. ചതുർത്ഥം … ശ്ലോകം തന്നെ പറയുന്നത് അങ്ങിനെയാണ്…ന അന്ത പ്രജ്ഞ… അകത്തെ ബോധം അല്ല അത്….ന ബഹിഷ് പ്രജ്ഞ….പുറത്തെ ബോധമല്ല അത്….ന ഉഭയദ പ്രജ്ഞ…. അത് രണ്ടും ചേർന്നതല്ല….ന പ്രജ്ഞ….ബോധം അല്ല അത്….ന അപ്രജ്ഞം… അത് അറിവില്ലായ്മ അല്ല…. അദൃശ്യം …അവ്യവഹാര്യം….വ്യവഹരിയ്ക്കുവാൻ പറ്റാത്തതാണ്… അവർക്കാർക്കും വ്യവഹരിയ്ക്കുവാൻ പറ്റില്ല എന്ന് എഴുതിവച്ചത് … ഞാൻ ഇപ്പം നിങ്ങളോട് വ്യവഹരിയ്ക്കുന്നു എന്ന് പറഞ്ഞാൽ…. ഞാൻ ഒരു വലിയ പണ്ഡിതനാകുവാൻ പോവുകയാണ്… അതു കൊണ്ട് യാതൊരു കാര്യവുമില്ല… അത് നമുക്ക് അനുഭവത്തിൽ മാത്രം വരുന്ന…. ഒരു നാലാമത്തെ അവസ്ഥയാണ്…. ആ അവസ്ഥയിൽ വച്ച്… ഈ പ്രപഞ്ച ബോധം ഉപശമിയ്ക്കുകയും…ഉപശമം ശാന്തം ശിവം…. അദ്വൈതം.. ചതുർത്ഥം മന്യന്തേ … സ ആത്മ…സവിജ്ഞേയ…. അതാണ് അറിയപ്പെടേണ്ടത്…. ബാക്കി മൂന്നും നമ്മളുടെ സ്വരൂപവുമായി ബന്ധമുള്ളതല്ല….ബാക്കി മൂന്നും ഈ ദൃശ്യം ഉണ്ടാക്കുന്നതാണ്….
പുരുഷൻ – അപ്പോൾ ഈ തുരീയം എന്ന അവസ്ഥ എല്ലാ മനുഷ്യരിലും ഉണ്ടാവുമോ…..
സ്വാമി – എല്ലാവർക്കും… അനുഭവ വേദ്യമാണ്….
പുരുഷൻ- അല്ല ഈ superconscious എന്ന് പറയുന്ന ….. ഇപ്പോൾ modern psychology -യില്‍…
സ്വാമി – അത് നിങ്ങള്‍….നിങ്ങൾ രൂപപ്പെടുത്തി എടുക്കുകയോ…നിങ്ങളിൽ ജന്മനാ ചില പ്രത്യേക കാരണങ്ങളാൽ കിട്ടുകയോ ചെയ്യുന്നതു വരെ…. അത് നിങ്ങളിൽ ഉറങ്ങി കിടക്കുന്നതാണ്…. That potential is there…. അത് പുറത്തേയ്ക്ക് വരുന്നത്…നിങ്ങള്‍ …നിങ്ങളതിനെ രൂപപ്പെടുത്തി കൊണ്ടുവരുമ്പോഴ്…. അല്ലെങ്കിൽ ജന്മനാ ചിലപ്പോഴ്…
പുരുഷൻ – അല്ല modern psychology സ്വാമി പറയുന്നത് … ഇങ്ങിനെയാണല്ലോ… അത്… creativityയുടെ ഒരു ലെവല്‍…super consciousness-ന്റേതാണെന്ന് പറയുന്നു….
CREATIVITY !!!
സ്വാമി – ക്രിയേറ്റിവിറ്റിയുമായി super consciousness-ന് പങ്കില്ല….(29.55) മനുഷ്യന്റെ എല്ലാ ക്രിയേറ്റിവിറ്റിയും….സുഷുപ്തി വരെയേ ഉള്ളൂ….നല്ല സുഷുപ്തി ഉള്ളവന്…. ക്രിയേറ്റിവിറ്റി കൂടും…നല്ല ഉറക്കത്തിന് …ശാന്ത സുന്ദരമായ ഉറക്കത്തിന് ഇടയുണ്ടാക്കിയാൽ …. ക്രിയേറ്റിവിറ്റി കൂടും… അതിന് super consciousness-നുമായിട്ട് ഒന്നും ബന്ധപ്പെടേണ്ട… അതിന് നല്ല ഉറക്കം കൊടുക്കുവാൻ സമാജം തയ്യാറായാൽ മതി… നമ്മൾടെ നേതാക്കന്മാരെപ്പോലും നല്ല പോലെ ഒന്ന് ഉറക്കുകയാണെങ്കിൽ നല്ല ഭരണം കിട്ടും…
പുരുഷൻ – ഞാൻ സ്വാമിജിയെ ക്രോസ്സ് ചെയ്യുവാൻ വേണ്ടി ചോദിയ്ക്കുകയല്ല…(30.21). …. അത് ഒന്നു ക്ലിയർ …. അതൊന്ന് ക്ലിയർ ചെയ്തോട്ടെ ….
വനിത – അതേ …. ഇതിന്റെ കൂട്ടത്തിൽ തന്നെ ഉള്ളതാ …നമുക്ക് ചില… കാര്യത്തെക്കുറിച്ച് …. ഇപ്പോ നമുക്ക് ചില ദിവസം എഴുന്നേൽക്കുമ്പോൾ തന്നെ… നമുക്ക് ചിലപ്പം തോന്നിയന്നിരിയ്ക്കും ചിലത് …നമുക്ക് എന്തോ… മോശമായിട്ടുള്ളത് സംഭവിയ്ക്കാൻ പോകുന്നു.. അല്ലെങ്കിൽ കുറച്ച് … ജാഗ്രതയോടെ ഇരിയ്ക്കണം… എന്നൊരു തോന്നല്‍ നമുക്ക്… ചിലപ്പോൾ ഉണ്ടായെന്ന് ഇരിയ്ക്കും… ഇതെങ്ങനെയാണ്….
അസ്നാവിരം
സ്വാമിജി – ഞാൻ പറഞ്ഞുവല്ലോ…. ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അസ്നാവിരമാണ്…. സ്നായുക്കൾ ഇല്ലാതെയാണ്… സ്നായുക്കൾ ഇല്ലാതെ എന്ന് പറഞ്ഞു കഴിഞ്ഞാല്‍… ഒരു ശരീരത്തിൽ നടക്കുന്ന മാറ്റം തന്നെ ആയിരം ആയിരം ശരീരങ്ങളിൽ നടക്കുന്നതാണെന്ന് ഞാൻ ഇതിനു മുമ്പു പറഞ്ഞു എന്നാ എനിയ്ക്കു തോന്നുന്നത്… (വനിത – പറഞ്ഞു ) അപ്പോൾ സ്നായുക്കൾ ഇല്ല…. അസ്നാവിരം… എന്നാണ് അതിന് ഋഷി തന്നെ ഉപയോഗിയ്ക്കുന്ന പദം… സ്നായു ഇല്ലാതെ …കമ്പി ഇല്ലാ കമ്പി പോലെ….ഇവിടിരിയ്ക്കുന്ന ഒരു മനുഷ്യനിലെ ചിന്തയും സമാജത്തിന്റ ചിന്തയും… ഒക്കെ ഒരുമിച്ചാണ് പോകുന്നത്…. സമഗ്രമാണ് ഈ പ്രപഞ്ചം…. അതായത് ഞാൻ എന്റെ ശരീരത്തിലെ… കൈയ്യ് എന്ന് പറഞ്ഞ് മാത്രമായി ഒരു ഭാഗം ഇല്ല…. ഇത് മൊത്തമാണ് .. ഹോളിസ്റ്റിക്ക് ആണ് എന്റെ ഈ ശരീരം.. ഇതിന് microcosm എന്ന് പറയാം ഇംഗ്ലീഷില്‍…. അല്ലെങ്കിൽ വ്യഷ്ടി എന്ന് പറയാം (വനിത – microcosm -ത്തിന്റെ) ..വ്യഷ്ടി എന്ന് പറയാം…. എന്റെ ഭാഷയില്‍…. അപ്പം വ്യഷ്ടിയും സമഷ്ടിയും ഉണ്ട്… സമഷ്ടിയെ macrocosm എന്ന് പറയാം… ആ മാക്രോക്കോസത്തിന്റെ തനി പതിപ്പാണ് ഈ മൈക്രോകോസം…. അപ്പോ പ്രപഞ്ചത്തിൽ ഒരു ചെറിയ ചലനം ഉണ്ടായാൽ…. എന്നിലും ആ ചലനം ഉണ്ടാകും… എന്നിൽ ഒരു ചലനം ഉണ്ടായാൽ ….പ്രപഞ്ചത്തിലും ആ ചലനം ഉണ്ടാകും…
പ്രപഞ്ചവും ഞാനും തമ്മിൽ അതു കൊണ്ട് പുലർത്തേണ്ട പാരസ്പര്യം എന്താണെന്ന്…. വിദ്യാഭ്യാസത്തിലൂടെ ആദ്യം കൊടുക്കണം…. അപ്പം നമുക്ക് ഈ അറിവ് കിട്ടാൻ കൂടുതല്‍ സാദ്ധ്യത ഉണ്ടാവും…. നമ്മുടെ ഓരോ ചലനത്തിലും അറിയാം… അടുത്ത കാൽവയ്പിൽ ഇന്നതാണ് സംഭവിയ്ക്കാൻ പോകുന്നതെന്ന്… അറിഞ്ഞുകൊണ്ടു തന്നെയായിരിയ്ക്കും നമ്മൾ അപ്പോൾ അതിലേയ്ക്ക് പോകുന്നത്…പോകാതിരിയ്ക്കാൻ പറ്റില്ലായെങ്കിൽ നമ്മൾ അറിഞ്ഞുകൊണ്ട് അതിലേയ്ക്ക് പോകും…. പോകാതൊഴിവാക്കാവുന്നതാണെങ്കിൽ പോകാതെ ഒഴിവാക്കും… ഇത് രണ്ടും ചെയ്യാൻ നമുക്ക് ആ അറിവ് ലഭിയ്ക്കണമെന്നുണ്ടെങ്കിൽ… നമ്മള് ഈ സമഷ്ടിയുമായി പാരസ്പര്യം പുലർത്തണം….
പൂർവ്വ ജന്മകൃത പാപവും രോഗങ്ങളും…
ഞാൻ ശമന ചികിത്സയെപ്പറ്റി പറയുന്നതിന്… ഒരുങ്ങിയ ആ സമയത്ത്… ഇതിനോട് ബന്ധമുള്ള ഒരു കാര്യം വന്നിരുന്നു… വേണമെങ്കിൽ അത് ഇപ്പോൾ ഞാൻ പറയാം… അല്ലെങ്കിൽ പിന്നെ നിങ്ങള്‍ ചോദിയ്ക്കുമ്പം പറയാം… ഇപ്പം പറയാമെന്നാണെങ്കിൽ …കാരണം… ഈ മൈക്രോകോസവും മാക്രോകോസവുമായി ബന്ധമുള്ള…. രോഗം ഉണ്ടാവുന്നത് തന്നെ പൂർവ്വജന്മ-കൃതമായിരിയ്ക്കുന്ന… പാപങ്ങളാലാണെന്നാണ് ഞങ്ങളുടെ വിശ്വാസം… എന്നു പറഞ്ഞാൽ നിങ്ങളുടെ ജനിതകങ്ങളിൽ രോഗങ്ങളും കൊണ്ടാണ് നിങ്ങൾ വന്നിരിയ്ക്കുന്നത്…. പൂർവ്വ പൂർവ്വ ജനിതകങ്ങളിൽ നിന്ന് നിങ്ങൾ ഒരുപാടു രോഗങ്ങളെ കണക്ട് ചെയ്തു കൊണ്ടുവന്നിട്ടുണ്ട്…(വനിത – ആധുനിക ശാസ്ത്രവും ഇപ്പോൾ അത് പറയുന്നുണ്ടല്ലോ ) അത് ഇപ്പം ആധുനിക ശാസ്ത്രം പറയുന്നുണ്ട്… പ്രാചീന ആയുർവേദ ശാസ്ത്രം ഇതു തന്നെ ഉറച്ചു പറയുന്നു… പൂർവ്വ ജന്മ കൃതം പാപം…വ്യാധി രൂപേണ ജായതേ.... അത് എങ്ങിനെ ഉണ്ടാകുന്നു… എന്ന് ചോദിച്ചാൽ ….നമ്മളു ചെയ്ത തെറ്റുകളും കുറ്റങ്ങളും ഒന്നും… രേഖപ്പെടുത്തുന്നത് കോടതിയിൽ അല്ല…നമ്മൾടെ മസ്തിഷ്ക്ക പ്രാന്തത്തിലാണ്…. അതിന്റെ ഒരു കലയാണ് ജനനത്തിന് ഹേതുവായി തീരുന്നത്… അപ്പോൾ ആ കല ജനനത്തിന് ഹേതുവായി തീരുമ്പോഴ്…. ആ ഓർമ്മയോടു കൂടിയാണ് ജനിയ്ക്കുന്നത് …. ആ പൂർവ്വ ഓർമ്മയോടു കൂടിയാണ് ജനിയ്ക്കുന്നത്…
മനസ്സും രോഗവും…
ഇപ്പോൾ …. HIV ബാധിച്ച … ഒരു ഭാര്യയും ഭർത്താവും ദമ്പതിക്രിയയും നടത്തി കുടുംബത്ത് ജീവിച്ചാലും… ഭാര്യയ്ക്ക് ചിലപ്പോൾ HIV ഉണ്ടാവുന്നില്ല… ഭർത്താവിന് ഉണ്ട്… ഞാനൊരു എട്ട് പത്തെണ്ണം..ഞാന്‍ റിപ്പോർട്ടു സഹിതം നിങ്ങളെ കാണിയ്ക്കാം… ഒന്നും bluff ചെയ്യാൻ പറയുകയല്ല…. അപ്പോ HIV husband-ന് ഉണ്ട്… wife-ന് ഇല്ല… ഒരു വസൂരി രോഗിയെ പരിചരിയ്ക്കാൻ ഏഴു പേര് പോകുന്നതില്‍ രണ്ട് പേർക്ക് ഉണ്ടാകുന്നു ബാക്കിയുള്ളവർക്ക് ഉണ്ടാകുന്നില്ല… അതിനൊക്കെ നമ്മള് പറയുന്നത് immunity എന്നാണൊരു പദം ഉപയോഗിയ്ക്കുന്നത്…HIV-യിൽ വരെ വേണമെങ്കിൽ ആ immunity ഒക്കെ നമുക്ക് കൊണ്ടുപോകാം… പക്ഷെ അതിന് പ്രാചീന ആചാര്യന്മാർ പറയുന്നത്… വൈറസുകളോ അല്ലെങ്കിൽ bacteria-കളോ..amoeba- കളോ ഒന്നും അല്ല…. രോഗത്തിന്റെ അടിസ്ഥാനം ഈ മനസ്സാണ്….മനസ്സ് നേരത്തെ രോഗം ബാധിച്ചതായതുകൊണ്ടാണ്…. ശരീരത്തിലേയ്ക്ക് വരുന്നവയെ അത് സ്വീകരിച്ച് രോഗമായി… പരിണമിയ്ക്കുന്നത്….
ഔഷധവും ഭേഷജവും (മനസ്സ്)
അതുകൊണ്ട് ഒരു ഭിഷ്വഗ്വരൻ മനസ്സിനെക്കുറിച്ചാണ് ആദ്യം അടിസ്ഥാനപരമായി പഠിച്ചിരിയ്ക്കേണ്ടത്… അതിന് ഔഷധത്തിൽ രണ്ട് കല്പനകൾ ഉണ്ട് … ഒന്ന്… ഭേഷജം…രണ്ട്… ഔഷധം… ചിലത് ഔഷധം കൊണ്ട് മാത്രം മാറുന്ന രോഗങ്ങൾ…. ചിലത് ഭേഷജം കൊണ്ട് മാത്രം മാറുന്ന രോഗങ്ങൾ…. ചിലത് ഭേഷജവും ഔഷധവും…ചേർത്ത് മാറുന്ന രോഗങ്ങൾ…. ഭേഷജം എന്ന് പറഞ്ഞാൽ…. രോഗിയുടെ മനസ്സാണ്…. ആ മനസ്സ് ഒരു suggestion കൊണ്ട് ചിലപ്പോൾ … ഡോക്ടർക്ക് മാറ്റാൻ പറ്റും… ഒരു പ്രാർത്ഥന കൊണ്ട് മാറ്റാൻ പറ്റും… ഒരു ഉത്തമനായ വ്യക്തിയെ കാണുന്നതു കൊണ്ട് മാറ്റാൻ പറ്റും… ഒരാൾക്ക് പത്തു രൂപ ദാനം ചെയ്യുന്നതുകൊണ്ട് മാറ്റാൻ പറ്റും…. ഒരു സാധനം എടുത്ത് വേറൊരാൾക്ക് കൊടുക്കുന്നതു കൊണ്ട് മാറ്റാൻ പറ്റും…
ഭഗവദ് ഗീത 8:6
അപ്പോൾ ഭേഷജം എന്ന് പറയുന്നത്…. ഒരു അനന്തമായ ശാഖയാണ്…. അതിന് കാരണം ഈ പൂർവ്വ ജന്മ കൃതമായിരിയ്ക്കുന്ന പാപസഞ്ചയങ്ങളാണ്…. അവ ഉണ്ടാകുന്നതിനെക്കുറിച്ച് ഭാരതീയ പൗരാണികരുടെ നിയമം അനുസരിച്ച്…. ഒരാൾ മരിയ്ക്കുമ്പോൾ എങ്ങിനെയുള്ള …വിചാരവുമായി മരിയ്ക്കുന്നുവോ… അതിനനുസരിച്ച് അയാളുടെ ജനിതകം… അടുത്ത ജനനം കൈക്കൊള്ളുന്നു എന്നാണ്…. ജനിതകം എന്ന് നിങ്ങൾക്കുവേണ്ടി പറഞ്ഞ പദമാണ്…. ജന്മം കൈക്കൊള്ളുന്നു എന്നാണ് ഞാൻ പറയേണ്ടത്… അത് നിങ്ങൾക്കു വേണ്ടി ഞാൻ …നിങ്ങൾ അടുത്ത ചോദ്യം ചോദിയ്ക്കണ്ട അത് നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷ ആയിക്കോട്ടെ എന്ന് വിചാരിച്ച് ജനിതകം എന്ന് പറഞ്ഞതാ …യം യം വാഹി സ്മരൻ ഭാവം…ത്യജത്യന്തേ കളേബരം…തം തമേ വൈതി കൗന്തേയ …സദാ തത് ഭാവ ഭാവിതഃ… എന്നാണ് ഗീതയിൽ പറയുക ഇതിന്…. ഗീതയിൽ പറയുന്നത് ഒരാൾ മരിയ്ക്കാൻ കിടക്കുമ്പോൾ അർജ്ജുനാ …എന്ത് ഭാവങ്ങളാണോ അയാൾക്ക് ഉണ്ടാകുന്നത്… അതേ ഭാവങ്ങളോടുകൂടിയാണ് അയാൾ ജനിയ്ക്കാൻ പോകുന്നത്…. അതു കൊണ്ട് മരണസമയത്തെ അയാളുടെ വിചാരങ്ങളും വികാരങ്ങളും ഉത്തമമായിരിയ്ക്കണം…
രോഗവും മരണവുമായി co-relate ചെയ്യരുത്…..
ഇതാണ് പരിഷ്ക്കാരമുള്ള ….സംസ്കാരമുള്ള ഒരു ജനതയുടെ വിശ്വാസമായി കണക്കാക്കാവുന്നത് എന്ന് തോന്നുന്നു…..(35.16 mts) കാരണം എന്താണെന്ന് വച്ചാല്‍ …. ആശുപത്രിയിൽ കിടന്നും രോഗിയായും അലറി വിളിച്ചും… മരിയ്ക്കുന്ന ഒരുവൻ നാളെയും രോഗിയായി വരുന്നെങ്കിൽ സമാജം ഇനിയും ഒരുപാടു രോഗികളെ കാണാൻ കാത്തിരിയ്ക്കേണ്ടി വരും …. ഇനിയും മെഡിക്കൽ കോളേജുകൾ ഉണ്ടാക്കുന്നത് നഷ്ടവുമല്ല….. മറിച്ച് …സമാജത്തിൽ ….രോഗി അല്ല എന്ന ബോധത്തോടു കൂടി ആരോഗ്യവാനായി ഒരാൾ മരിയ്ക്കാൻ പാകത്തിന്…. രോഗവും മരണവും ആയി co-relate ചെയ്യാതെ ഇരിയ്ക്കണം… ആദ്യം പരിഷ്കൃത സമൂഹം …രോഗത്തെയും മരണത്തെയും co-relate ചെയ്യരുത്…. രോഗം വേറെ …രോഗം ഒരു താല്‍ക്കാലിക തലമാണ്….. മരണവുമായി രോഗത്തിന് ബന്ധമില്ല….
മരണം….
ആരോഗ്യമുള്ളവനും…മരണം സംഭവിയ്ക്കുന്നുണ്ട്…. കാരണം ഉറക്കം പോലെ തന്നെ മരണവും ഒരു സംഭവം മാത്രമാണ്…. അതിന് നിയമങ്ങളോ ….നിയാമകത്വങ്ങളോ ഇല്ല….. അപ്പോൾ ആ നിലയ്ക്ക് മരണത്തെ രോഗത്തിൽ നിന്ന് മാറ്റി നിർത്തി അപഗ്രഥിയ്ക്കുകയും പഠിപ്പിയ്ക്കുകയും മരണം അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടുകയും, മരിയ്ക്കാൻ വേണ്ടിയാണ് ഞാൻ ജനിച്ചിരിയ്ക്കുന്നതെന്ന് പഠിയ്ക്കുകയും… മരണത്തെ കാത്തിരിയ്ക്കുവാനുള്ള തന്റേടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ഒരു സമാജത്തെയാണ് അന്ന് അവർ വിഭാവനം ചെയ്തത്…. അതിന്റെ ഭാഗമായിട്ടാണ് അവരുടെ പഠിപ്പിയ്ക്കലുകൾ ഉണ്ടായത്… അവരുടെ ചികിത്സാ ശാസ്ത്രങ്ങളും അതിന് അനുഗുണമാണ്…. അതുകൊണ്ട് അതിനോട് താല്പര്യം തോന്നി അത് ചെയ്യുന്നു…
വനിത – അങ്ങ് ഈ ജനിതകം എന്നു പറഞ്ഞു….നമ്മുടെ രോഗങ്ങളുടെ … അതൊക്കെ… അപ്പം ഇപ്പോഴ് ജനിതകത്തിൽ …ജനിതകശാഖയില്…. അവരത് ജനിതക രഹസ്യങ്ങൾ മനസ്സിലാക്കി…. ഇത് മാറ്റാനായിട്ട് ശ്രമിയ്ക്കുന്നുണ്ട്…
Psycho-Social Evolution – മാനസികവും സാമൂഹികവുമായ പരിണാമം
സ്വാമിജി- അതില്‍ അത്രയും ഭാഗങ്ങളിൽ …. ജനിത രഹസ്യങ്ങൾ മനസ്സിലാക്കിയെന്ന്… ഇപ്പോൾ വിശ്വസിയ്ക്കുന്നു….കാരണം ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളിലും… മനസ്സിലാക്കി എന്ന് ഫുൾ സ്റ്റോപ്പ് ഇടാൻ പറ്റില്ലാന്ന്… ഒരു ചെറിയ പരിമിതി…. ഒരു പരിമിതി ഉണ്ട്… കാരണം ഒരു semi-coln വേണ്ടി വരും… കാരണം എന്താണെന്ന് വച്ചാല്‍ … അത് മനസ്സിലാക്കി എന്ന വിശ്വാസത്തിൽ അവർ മുന്നേറുന്നു… (വനിത – മുന്നേറുകയാണ് …) മുന്നേറുന്നതിന് ഇടയില്‍…. ഒരു flop വന്നു കഴിഞ്ഞാൽ…. അത് വീണ്ടും അവർ തിരുത്തി എഴുതും… കാരണം അതുകൊണ്ടാണ് നമുക്ക് അജ്ഞേയമായ… അതിന് പറയാവുന്ന ഒരു principle .. കഷ്ടിച്ചു പറഞ്ഞിട്ടുള്ളത് ഇന്ന് ഫിസിക്സിലാണ്…. അതു പറയുമ്പോൾ ഞാൻ വേറൊരു കാര്യം കൂടെ പറയണ്ടിവരും … ജനിതകത്തെപ്പറ്റി പറഞ്ഞതുപോലെ… ഒരു കാര്യം കൂടെ പറയേണ്ടി വരും…
One-to-One Relationship…
ഭാരതീയ ആചാര്യന്മാര്…. ചികിത്സാ ശാസ്ത്രത്തിൽ എടുക്കുന്നത്… രോഗിയും വൈദ്യനും തമ്മിലുള്ള one-to-one relationship ആണ്… Actually ഒരു വൈദ്യൻ ചികിത്സിയ്ക്കുന്നത് രോഗിയെയല്ല…. അയാളെയാണ്… അതാണ് അതിന്റെ fundamental. അപ്പം എന്റെ മുമ്പിൽ ഒരു രോഗി എത്തിക്കഴിഞ്ഞാൽ ….ഞാൻ വൈദ്യനാണെങ്കിൽ … ഞാൻ ചെയ്യുന്നത് എങ്ങിനെയാണോ ഇല്ലിയോ …എന്ന് question ഇല്ല…. വൈദ്യനാണെങ്കിൽ … ആ general principle മാത്രം പറഞ്ഞാൽ മതി…. ഒരു രോഗി മുമ്പിൽ എത്തിക്കഴിഞ്ഞാൽ …ആ രോഗിയെ കാണുമ്പോൾ തന്നെ… രോഗം ഞാൻ കാണുകയാണ്…. ഇപ്പോൾ എന്റെ ബോധത്തിൽ രോഗമായി… അയാൾക്കല്ല രോഗം… എന്റെ ബോധസത്തയിലാണ് രോഗം….ഞാൻ … ഒരു സമാജ പുരുഷനായി വികസിച്ചു…. എന്റെ പരിമിത വ്യക്തിത്വം… from my individuality to personality there is a development… എന്റെ വൈയക്തിക അവബോധം…വ്യക്തി നിഷ്ഠയിൽ നിന്ന് സമാജ നിഷ്ഠയിലേയ്ക്ക് ഉയർന്നു… a psycho-social evolution…
Julian Huxley – Origin of Species …
1959 – നിങ്ങൾക്ക് ആധുനികമായ ഒരു പ്രമാണമാണ് അതിന് വേണ്ടതെങ്കിൽ…. 1959-ല്‍ …ചിക്കാഗോ സർവ്വകലാശാലയിൽ ഒരു സമ്മേളനം നടന്നിരുന്നു.. അതിന്റെ അദ്ധ്യക്ഷൻ Julian Huxley ആയിരുന്നു.. സ്വാമി വിവേകാനന്ദന്റെ അല്ല…നിങ്ങള്‍ മൂളിയത് ചിലപ്പം… സ്വാമി വിവേകാനന്ദനെ ഓർത്തിട്ടായിരിയ്ക്കും…it was in 1883 – അത് 1883ലോ മറ്റോ ആണെന്നാ എനിയ്ക്ക് തോന്നുന്നേ… അത് 1800-കളുടെ അന്ത്യത്തിലാണ്….ഇത് 1959ലാണ്…..1959-ൽ ചിക്കാഗോയിലാ സമ്മേളനം നടക്കുന്നത്….Julian Huxley-യുടെ അദ്ധ്യക്ഷതയിലാണ്…വിശ്വപ്രസിദ്ധനായ ജീവശാസ്ത്രകാരനാണ് Julian Huxley…. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആ സമ്മേളനത്തിലെ വിഷയം …. അതായത് origin of species എന്നു പറയുന്ന പുസ്തകം എഴുതി നൂറാം ജന്മദിനം ആഘോഷിയ്ക്കുന്ന… ആ വർഷമാണ് ഈ 59…
വിശ്വനരൻ….
1859-ലാണ് അത് പ്രകാശനം ചെയ്തത്…Origin of Species -ഡാർവിന്റെ…. അപ്പോൾ ഡാർവിന്റെ പരിണാമത്തിൽ നിന്ന് ഇനിയും പരിണാമം ഉണ്ടോ എന്നാണ് അവിടെ ജീവശാസ്ത്രകാരന്മാർ ചോദിച്ചത്….. HG Wells ഒക്കെ പറയുന്നത് മൂന്ന് കാലുള്ള ജീവി ഉണ്ടാകുമെന്നും… ബർനാഡ് ഷാ Man and Superman-ല്‍ സൂപ്പർമാൻ സങ്കല്പങ്ങൾ ഒക്കെ പറയുന്നുണ്ടെങ്കിലും… ഈ ശാസ്ത്രകാരന്മാർ കൂടിയിരുന്നിടത്ത് ചർച്ച ചെയ്തപ്പോഴ്… ഹക്സലേ അവതരിപ്പിച്ച പ്രബന്ധത്തിൽ ഹക്സലേ പറഞ്ഞത്…. ഇനിയും evolution ഉണ്ട് എന്നാണ്… ആ ഇവലൂഷ്യൻ എന്താണ് എന്ന് ചോദിയ്ക്കുമ്പോ….ഹക്സലേ അതിനു പറഞ്ഞത്…It should be a pshycho-social evolution…(വനിത – അടുത്തത് ഇങ്ങിനെ ജനിതക…)… മാനസികവും സാമൂഹികവുമായ ഒരു പരിണാമം ആയിരിയ്ക്കും അടുത്തതായി നടക്കുന്നത്… അപ്പോ മാനസികവും സാമൂഹികവുമായ പരിണാമം എന്നു പറഞ്ഞാൽ… വ്യക്തി അവന്റെ പരിമിത വ്യക്തിത്വത്തിൽ നിന്ന്…. സമൂഹ വ്യക്തിത്വത്തിലേയ്ക്ക് വികസിയ്ക്കും… ഒരു വിശ്വ നരനായി അവൻ മാറും… ഇതാണ് പരിണാമം…. ഇത് natural പരിണാമമാണ്… അപ്പം ഡാർവിന്റെ സിദ്ധാന്തം ശരിയാണെങ്കിൽ … ങ്ഹാ…
വിദ്യാഭ്യാസം …. വ്യക്തിസത്ത -സമാജസത്ത…
ഇന്ന് ജനിച്ചിരിയ്ക്കുന്ന ഒരു വിദ്യാർത്ഥിയെ പഠിപ്പിയ്ക്കാൻ … ഇന്നലെ ജനിച്ച അദ്ധ്യാപകൻ യോഗ്യനല്ല… കാരണം natural ആയി പരിണമിച്ചവനാ ഈ വിദ്യാർത്ഥി…. ഇന്നലത്തെ അദ്ധ്യാപകൻ പരിണാമത്തിന്റെ മറ്റേ ശൃംഖലയിലാണ് നില്‍ക്കുന്നെ… അതാണ് തലമുറകളുടെ അന്തരമായി വരുന്നത്… അതിന് ആദ്യം എന്തു ചെയ്യണമെന്ന് വച്ചാൽ നിർബന്ധപൂർവ്വമായ ഒരു പരിണാമത്തിന് അദ്ധ്യാപകൻ ആദ്യം തയ്യാറെടുക്കണം… കുട്ടി ജനിയ്ക്കാൻ പോകുമ്പോഴേയ്ക്ക് …അവന്റെ മുമ്പിൽ ഓടിയെത്തിയെങ്കിൽ മാത്രമേ … അവന് മാർഗ്ഗദർശനം ചെയ്യുവാൻ പറ്റുകയുള്ളൂ…..എട്ടു വയസ്സുള്ള ഒരു കുട്ടി കമ്പ്യൂട്ടറിന്റെ മുമ്പിൽ പോയിരുന്നാൽ …. അവന് മനസ്സിലാകുന്നിടത്തോളം വേഗതയില്‍… അമ്മയ്ക്ക് മനസ്സിലാവില്ല…. എനിയ്ക്ക് മനസ്സിലാവില്ല….natural ആയിട്ടാണെങ്കില്‍….. കാരണം നമ്മളുടെ ജനിതകം..അത് ഉൾക്കൊള്ളാവുന്ന തലത്തിലേയ്ക്ക് പരിണമിച്ചില്ല…. പക്ഷെ ആ പരിണമിച്ച വിദ്യാർത്ഥിയെ പഠിപ്പിയ്ക്കാൻ…. അവന്റെ മുമ്പിലെത്താനുള്ള ബാദ്ധ്യത സമാജത്തിൽ മുതിർന്നവർക്കുണ്ട്…. ഇതിനാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്…. പൗരാണിക ഭാരതീയ ഗുരുകുലങ്ങളിൽ ഇതാണ് ചെയ്തിരുന്നത്… വ്യക്തിയെ വ്യക്തി സത്തയിൽ നിന്ന്… സമാജ സത്തയിലേയ്ക്ക് ആദ്യം ഉയർത്തുന്നു…. അങ്ങിനെ ഉയർത്തിയിട്ട് അവനെ പഠിപ്പിയ്ക്കണം ….ഹക്സലേ പറഞ്ഞ ആ principle പോലെ… നമ്മളിതെല്ലാം ഈ വ്യക്തി സത്തയും സമാജ-സത്തയും ഉണ്ട്… (40.29 mts proof reading done till here..)
വൈദ്യൻ രോഗിയുമായി താദാത്മ്യം പ്രാപിയ്ക്കണം…
അപ്പോൾ ഒരു രോഗി മുമ്പിൽ വരുമ്പം… നമുക്ക് വിഷയത്തിലേയ്ക്ക് തിരിച്ചു പോകാം… ഇത്രയും കാര്യം അതിന് പ്രമാണമായി പറഞ്ഞതാണ്… അപ്പോ രോഗി മുമ്പിൽ വരുമ്പം… രോഗിയുടെ സത്തയിലേയ്ക്ക് വൈദ്യൻ വികസിയ്ക്കണം…വൈദ്യന്റെ ശമ്പളത്തിലേയ്ക്കല്ല…വൈദ്യൻ നടത്തുന്ന ആശുപത്രിയിലേയ്ക്കല്ല… വൈദ്യന്റെ സാമാജിക അവബോധങ്ങളുടെ മറ്റ് തലങ്ങളിലേയ്ക്കല്ല… വീട്ടില്‍ എം ഡിയ്ക്ക് പഠിയ്ക്കാൻ …ഭാര്യ തന്ന …ഭാര്യയുടെ…. ഭാര്യയുടെ അച്ഛൻ തന്ന പൈസയിലേയ്ക്കല്ല… മറിച്ച് മുമ്പിൽ നില്ക്കുന്ന രോഗിയുടെ ….വ്യക്തിസത്തയുടെ അനന്ത …ഭൂമികയിലേയ്ക്ക്…. ഈ വ്യക്തി ഉയരും…. അപ്പോ ഞാൻ കണ്ടതാണ് രോഗം… രോഗം എന്റേയാണ്…. ഞാൻ മരുന്ന് കൊടുക്കുകയല്ല…. ഞാൻ മരുന്ന് കഴിയ്ക്കുകയാണ്… ഞാൻ കഴിയ്ക്കുകയാണെങ്കിൽ എന്തെല്ലാം കഴിയ്ക്കും …അതേ കൊടുക്കാവൂ…..
വനിത – പക്ഷേ ഇപ്പോ ഇങ്ങിനെയാണോ നടക്കുന്നത്…(41.08mts)
സ്വാമിജി – അതറിയില്ല…. ഇങ്ങിനെയാണ് നടക്കേണ്ടത്.. ഇപ്പഴത്തെ നടപ്പിനെപ്പറ്റി എന്നോട് ചോദിച്ചാൽ എനിയ്ക്ക് അറിയില്ല…. ഞാനത് അന്വേഷിയ്ക്കാൻ പോയാൽ എനിയ്ക്കിത് ചെയ്യാൻ പറ്റില്ല… അപ്പോ അതുകൊണ്ട് ആ ചോദ്യത്തിന് ഉത്തരം എനിയ്ക്ക് അറിയില്ല…. അതു പിന്നെ നിങ്ങൾ കണ്ടെത്തണ്ടതാണ്…
വനിത – ഒരു പക്ഷെ മരുന്നുകൾ കൂടുതൽ രോഗി കഴിയ്ക്കേണ്ടി വരുന്നത്.. ങ്ഹാ…വൈദ്യൻ ….
പുരുഷൻ – വൈദ്യന് രോഗം വരാത്തതുകൊണ്ടായിരിയ്ക്കണം….. (ചിരിയ്ക്കുന്നു…)
ഗ്രന്ഥങ്ങൾ നോക്കിയല്ല വൈദ്യൻ ഔഷധം കുറിയ്ക്കേണ്ടത് …
സ്വാമി – വൈദ്യന് രോഗം ഒക്കെ ഉണ്ട്… അപ്പോ അതുകൊണ്ട് ഇതിനെപ്പറ്റി ഉള്ള അവബോധം … അവരന്ന് പറഞ്ഞത് ഇതാണ്…നിങ്ങൾ ചികിത്സിയ്ക്കണ്ടത് നിങ്ങളെയാണ്… അപ്പോൾ നിങ്ങൾടെ മുമ്പിൽ രോഗി എത്തുന്നു…. (41.35) രോഗികളുടെ വേദന മുഴുവൻ നിങ്ങൾ ആവഹിച്ച് എടുക്കുന്നു…. മാനസികമായി ….ശാരീരികമായി അല്ല….മാനസികമായി ….നിങ്ങൾടെ സൂക്ഷ്മശരീരത്തിൽ ആ രോഗം മുഴുവൻ കേറുന്നു…. ആ രോഗി വികൃതമായ ഒരു മുഖത്തോടുകൂടി നടക്കുമ്പം…മറ്റുള്ളവർ കാണുമ്പം… ഞാനാണ് ആ വികൃത രൂപം എങ്കിൽ എങ്ങിനെയായിരിയ്ക്കും മറ്റുള്ളവരോട് പ്രതികരിയ്ക്കുക…. എനിയ്ക്കാണ് ആ വയറുവേദനയെങ്കിൽ ഞാനാണെങ്കിൽ എങ്ങിനെയാണ് വേദനിയ്ക്കുക….. ഇങ്ങിനെയുള്ള ആ വേദനകളെ മുഴുവൻ… തന്നിൽ സ്വാംശീകരിച്ചിട്ട്….. അതിന് അനുഗുണമായ ഒരു മൂഹൂർത്തത്തിൽ….. തന്റെ അബോധത്തിൽ നിന്ന്… പുസ്തകം റഫർ ചെയ്തിട്ടല്ല….. താനിതുവരെ പഠിച്ച അബോധത്തിൽ നിന്ന്….വളരെ കൃത്യതയുള്ള…. തന്റെ പഠനങ്ങളുടെ ആഗരങ്ങളിൽ നിന്ന്…. ഒരു മരുന്ന് കടന്നു വരുമ്പം… അയാൾ തന്റെ അറിവില്ലായ്മയിൽ കുറിയ്ക്കുന്നതാണ് മരുന്ന്……. ഇതാണ് പ്രാചീന ഭാരതീയ ശമന ചികിത്സയുടെ fundamental… ശരിയോ തെറ്റോ എന്ന് എനിയ്ക്കറിയില്ല…. അതൊക്കെ നിങ്ങൾടെ ജോലി….
പുരുഷൻ – സ്വാമി നമ്മള് സ്വസ്ഥ വൃത്തത്തിലേയ്ക്ക് തിരിച്ചു പോയാല്‍…. അപ്പോ ആദ്ധ്യാത്മികത എന്ന് പറയുന്നത്…വീണ്ടും ഞാനൊരു സംജ്ഞ ….. കാരണം തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുള്ള ഒരുപാട് സംജ്ഞകള്‍ …. അതിന് ഒരുപാട് …. എന്താ പറയുന്നത്… ഒരു വേറെ തരത്തിലുള്ള വ്യാഖ്യാനം… സ്വാമിയുടെ കൈയ്യിൽ നിന്ന് കിട്ടുന്നതുകൊണ്ടാണ് ഞാൻ വീണ്ടും അത് ചോദിയ്ക്കുന്നത്… ആദ്ധ്യാത്മികത എന്ന് പറയുന്നത് നമ്മുടെ മനസ്സിന്റെ ശുദ്ധീകരണത്തിനും അല്ലെങ്കിൽ ഇപ്പോ …തിരിച്ച് ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ sublimation എന്നൊക്കെ പറയുന്ന process-നൊക്കെ വളരെ…സഹായകമാണെന്ന് ഏറെക്കുറെ … ഇന്ന് അംഗീകരിച്ചിട്ടുണ്ട്….മറ്റൊരു തരത്തിൽ പറയുവാൻ പോയാല്‍ അതില്‍ അന്ധവിശ്വാസം ഉണ്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും… ഇന്ന് ആദ്ധ്യാത്മികതയുടെ അവസ്ഥ …. ഒന്ന്… രണ്ടാമത്തേത്….. ഈ … സ്വസ്ഥ വൃത്തത്തിൽ ആദ്ധ്യാത്മികതയുടെ പങ്ക് അല്ലെങ്കിൽ അതിന്റെ contribution …. അതിനെക്കുറിച്ച് ….
ഉള്ളിൽ കിട്ടുന്ന അറിവ് vs പത്രം വായന….
സ്വാമി – അതില്‍ ഒന്ന്….. ഇന്നത്തെ ആദ്ധ്യാത്മിക തലങ്ങളെപ്പറ്റി എനിയ്ക്ക് വലിയ പിടിയില്ല….ഒന്നാമത്തെ കാര്യം എന്താന്നു വച്ചാല്‍ സമൂഹവുമായി എനിയ്ക്ക് വലിയ ബന്ധമില്ല…. ഞാനൊരു സ്ഥലത്ത് ഇരുന്നു ചെയ്യുന്ന പണിയാ… അപ്പോൾ എനിയ്ക്ക് ഇന്നത്തെ സാമാജിക…കാര്യങ്ങൾ എല്ലാം …പത്രം പോലും വായിച്ചുള്ള … അറിവ് എനിയ്ക്കില്ല…. പിന്നെ എനിയ്ക്കുള്ളത് എന്റെ ഉള്ളിൽ കിട്ടുന്ന അറിവാണ്... ഉള്ളിൽ കിട്ടുന്ന അറിവിൽ ഈ സമാജത്തെക്കുറിച്ച് ഞാൻ എന്തെങ്കിലും പറയുന്നത് വിഢ്ഢിത്തമാണ്…. കാരണം അതെല്ലാം controversial ആകും…. അതു പിന്നെ ഒരു പാട് ചർച്ചകൾക്കും ബഹളങ്ങൾക്കും ഇടയാകും എന്നല്ലാതെ എനിയ്ക്ക് അതേപ്പറ്റി വലിയ വിവരം ഇല്ല…. കാരണം ഞാൻ daily പത്രം വായിയ്ക്കുന്ന ആളല്ല….
പുരുഷൻ – അല്ല അതു വേണ്ട… എന്താണ് ആദ്ധ്യാത്മികത….
സ്വാമി – അപ്പം ആ നിലയ്ക്ക്…
പുരുഷൻ – … ഇന്നത്തെ നിലയിൽ …
അദ്ധ്യാത്മം = മനസ്സ്
സ്വാമി – എനിയ്ക്കറിയില്ല…. ഇന്നത്തെ എനിയ്ക്കറിയില്ല…. അതേപ്പറ്റി എന്നോട് ചോദിച്ചാൽ ഒരു അറിവുമില്ല എന്ന് ഞാൻ … ആദ്യം തന്നെ തുറന്നു പറയാം…. പിന്നെ എന്ത് ആയിരിയ്ക്കണം എന്നുള്ളതിനെപ്പറ്റി പറഞ്ഞൽ … അദ്ധ്യാത്മം എന്ന ശബ്ദത്തിന്റെ തന്നെ അർത്ഥം മനസ്സെന്നാണ്….. അപ്പോൾ നിങ്ങൾടെ ജാഗ്രത്ത് കടന്ന്…. സ്വപ്നത്തിൽ പ്രവേശം കഴിഞ്ഞിട്ട് മാത്രമേ… അദ്ധ്യാത്മം ഉള്ളൂ….. അങ്ങനെ വരുമ്പം… ജാഗ്രത്തിൽ മാത്രമേ നമ്മൾക്ക് സാമാജിക അവബോധം ഉള്ളൂ….ജാഗ്രത്തിൽ മാത്രമേ എനിയ്ക്കും നിങ്ങൾക്കും തമ്മിൽ ഈ സംഭാഷണം പോലും ചെയ്യുവാൻ പറ്റുകയുള്ളൂ….. പരസ്പരം കൈമാറാവുന്നത്… സ്വപ്നങ്ങളുടെ തലം വരുമ്പോഴേയ്ക്ക് മാറി… വ്യക്തി ഏകാന്തതയിലായി…. സ്വപ്നത്തിൽ അവൻ ഒറ്റയ്ക്കാണ്… അത്യന്തം തനിച്ചാണ്…. ഒറ്റയ്ക്കാ അനുഭവിയ്ക്കുന്നത്…
ഏകാന്തത…. ഏകാന്തൻ ….ഏകാന്ത….ഏകാന്തമായ സ്വപ്നം…
അപ്പോൾ അമ്മ വിളമ്പിക്കൊടുക്കുന്ന ആഹാരം കഴിയ്ക്കുന്ന കുഞ്ഞ് കഴിയ്ക്കുമ്പോൾ … അവൻ ഒറ്റയ്ക്കിരുന്ന് ആസ്വദിച്ചാ കഴിയ്ക്കുന്നത്… ആ സ്വപ്നത്തില്‍… അമ്മ നോക്കുമ്പം അവന് ഇഷ്ടമാകുന്നുണ്ടെന്ന് തോന്നാം… അവൻ പക്ഷെ ഇഷ്ടമാകുന്നതായി കാണിയ്ക്കുന്നത്… അമ്മയ്ക്ക് വേണ്ടി പുറത്തേയ്ക്ക് കാണിക്കുന്നത് വച്ചാ അമ്മ ഊഹിയ്ക്കുന്നത്…അകത്ത് ഇഷ്ടമല്ലാ എന്നുള്ളത് അവന് സൂക്ഷിച്ചു വയ്ക്കാം…. അവന്റെ സ്വപ്നത്തിനകത്ത്…. അപ്പോ അത്ര ഏകാന്തമായ സ്വപ്നനത്തെക്കാൾ ഏകാന്തമാണ്… ആദ്ധ്യാത്മം... അതൊരു വ്യക്തിയുടെ ആത്മ നിഷ്ഠമായ ഏകാന്തതയുടെ ചുരുളുകളാണ്… അതില്‍ സമാജത്തിനോ … കൂട്ടായ്മയ്ക്കോ … സംഘടനയ്ക്കോ… ഒന്നും ചെയ്യാനില്ല… ഇതാണ് ഭാരതീയര്‍ പഠിപ്പിച്ചത്… രണ്ടു പേർ ചേർന്ന് ഒന്നിച്ച് ആദ്ധ്യാത്മിക ലോകത്തിലൂടെ യാത്രയില്ല... എപ്പോഴെങ്കിലും ഭൗതിക കാര്യങ്ങൾ പരാജയപ്പെടുകയും…ഭൗതികമായ നേട്ടങ്ങൾ ഉണ്ടാക്കുവാൻ പറ്റാതെ വരികയും… ഭൗതികമായ വഴിയ്ക്കെല്ലാം ശ്രമിയ്ക്കുകയും… അതെല്ലാം പരാജയപ്പെട്ടു കഴിഞ്ഞ്… ഭൗതികമായ നേട്ടങ്ങൾക്ക് ….മറ്റുള്ളവരെ പ്രചോദിപ്പിയ്ക്കാൻ അവൻ അജ്ഞേയമായ ആദ്ധ്യാത്മികത ഉപയോഗമായി വരികയും ചെയ്യുമ്പോൾ സംഘടിതമായ മത-ബോധനവും… ആദ്ധ്യാത്മികമായ സംഘടനാ പ്രവർത്തനങ്ങളും… ഒക്കെ സംജാതമാകുന്നു… അതിന് മനുഷ്യൻ അദ്ധ്വാനിച്ചാൽ മതി…. അതിന് മനുഷ്യൻ പിടിച്ചു പറിച്ചാൽ മതി… അതിനു പോയി വെട്ടിപ്പിടിച്ചാൽ മതി… അതിന് ആദ്ധ്യാത്മികത വേണ്ട… ഭൗതിക രംഗത്ത് ആദ്ധ്യാത്മികത… യാതൊന്നും ചെയ്യാൻ വകയുള്ളതല്ല…. അത് അവന്റെ മാത്രം സ്വരൂപത്തിന്റെ അവന്റെ ആനന്ദത്തിന്റെ മാത്രമാണ്… ഇതാണ് ഭാരതീയ ആചാര്യന്മാരുടെ ആദ്ധ്യാത്മിക രംഗത്തേയ്ക്കുള്ള….വെളിപാട്….
ആരാധനകളും ക്ഷേത്രങ്ങളും….
പുരുഷൻ – ഇതേ ഭാരതത്തിൽത്തന്നെ പിന്നീട് ഈ ആരാധനകളും ഇതൊക്കെ എങ്ങിനെയാണ് ഉണ്ടായത് …. 45.33
സ്വാമിജി – അതെല്ലാം …. അതെല്ലാം.. ഓരോ കാലങ്ങളിൽ…. ഓരോ കാലങ്ങളിൽ… ഓരോ ജനങ്ങൾക്ക് വേണ്ടി ഇതിനെ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുത്തപ്പോഴ്….അതിന്റെ ലിംഗങ്ങൾ അവർ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും….എന്നു പറഞ്ഞാൽ…വീട് കെട്ടുന്നതിനു മുമ്പ് ഒരു scaffold ഉണ്ടാക്കും…നിങ്ങൾക്കും അറിയാം… അപ്പോൾ ആ sacffold-ന് പെയിന്റ് അടിയ്ക്കുന്നവരെ …നമ്മൾ ഇപ്പഴാണ് ഇന്ത്യയിൽ കാണുന്നത്...വീട് കഴിയുമ്പോൾ scaffold പൊളിച്ചുകളയും…അത്രയേ എനിയ്ക്കതിനു മറുപടി പറയുവാൻ പറ്റുകയുള്ളൂ…. അതിൽ കൂടുതൽ ഒരു മറുപടി എനിയ്ക്ക് പറയുവാൻ ഇല്ല… മതിയാകുമെന്നാ എനിയ്ക്ക് തോന്നുന്നത്…
പുരഷനും വനിതയും ചിരിയ്ക്കുന്നു…. പുരഷൻ – ശരിയാണ്…സ്വാമിജി ഇപ്പോൾ വീണ്ടം ഞാനിപ്പോ സ്വസ്ഥവൃത്തത്തിലേയ്ക്ക് തന്നെ നമുക്ക് തിരിച്ചു വരാം…
ചികിത്സയും ആദ്ധ്യാത്മികതയും ….
സ്വാമിജി – ങ്ഹാ… എന്നോട് ചോദിച്ച ഒരു ചോദ്യം … … ഇത് … ചികിത്സയുമായി ആദ്ധ്യാത്മത്തിന്റെ ബന്ധം … അത് നിങ്ങള്‍ ചോദിച്ച .. (പുരഷൻ – ചോദിയ്ക്കാൻ വന്നത് ശമന ചികിത്സയാണ്…. ) ങ്ഹ… അപ്പോൾ അതില്‍…. ഞാൻ ആദ്യം പറഞ്ഞല്ലോ …സ്വസ്ഥ വൃത്തം കഴിഞ്ഞാലാണ് ശമന ചികിത്സ വരുന്നത്.. ശമനം എന്നു പറഞ്ഞാൽ രോഗം വന്നവനുള്ളതാണ്……(46.22 mts out of 1.11.13 mts) അതു തന്നെ ഒരു പാട് ഘടകങ്ങളുണ്ട്….വ്യാധി വിപരീത ചികിത്സ…. തദർത്ഥ കാര്യ ചികിത്സ…..ഇങ്ങനെ ഒരു പാട് ശാഖകളുണ്ട്…. പിന്നെ പഞ്ചകർമ്മം… പഞ്ചകർമ്മത്തിൽ തന്നെ.. കുറെ വിഭാഗങ്ങള്‍… ഇങ്ങനെ കുറേ ശാഖകളുള്ളതാണ്…. വളരെ ബൃഹത്താണ് ഈ ചികിത്സയുടെ ലോകം … വളരെ ബൃഹത്തെന്നു പറഞ്ഞാൽ വളരെ ബൃഹത്തും വളരെ സങ്കീർണ്ണവുമാണ്…. അല്ലാതെ ചെറുതല്ല…. ഇതില്‍ നമ്മൾ ഇന്നു കാണുന്ന അലോപ്പതി മുഴുവൻ കൂടി ആയുർവേദ ഗ്രന്ഥത്തിനകത്തെ … ശമന ചികിത്സയിലെ വ്യാധി വിപരീത ചികിത്സ എന്നു പറയുന്ന ഒരു ചെറിയ ശാഖയാണ്…
ശല്യ ചികിത്സ = surgery
അത് നിങ്ങൾ എപ്പോഴെങ്കിലും അതിന്റെ പറ്റിയ …. അലോപ്പതിയിലെ ആചാര്യന്മാരെ കൊണ്ടുവന്നു കഴിഞ്ഞാൽ ….അവര്‍ ഇന്ന് കാണിയ്ക്കുന്ന എല്ലാ ഇതും …ശല്യ ചികിത്സ ഉൾപ്പടെ …. അതായത് ഓപ്പറേഷൻ ഉൾപ്പടെ അവിടെയുണ്ട്… ഇന്ന് ചെയ്യുന്ന ഏറ്റവും സങ്കീർണ്ണങ്ങളായ ഓപ്പറേഷൻ വരെ… കാരണം ഇപ്പോൾ നാഡികളെ കുറിച്ചുള്ള പഠനങ്ങള്‍… നാഡികൾ എത്രയാണ് … ഹൃദ്പത്മത്തിൽ നിന്ന് എത്ര നാഡികൾ പുറപ്പെടുന്നു… ഇവയെപ്പറ്റിയൊക്കെയുള്ള പഠനങ്ങൾ അവർ പഠിച്ചു നോക്കിയിട്ട് അവര്‍ പഠിച്ചതും അതിന് അപ്പുറവും ഉണ്ടെങ്കിൽ .. അവര്‍ പഠിച്ചതിൽ നിന്ന് വ്യത്യസ്തമായി … അവര്‍ പഠിച്ചിട്ട് ശരിയെന്ന് കണ്ടെത്തുകയും.. ഇതിൽ തെറ്റ് ന്ന് കണ്ടെത്തുകയും ചെയ്തത് ഉണ്ടെങ്കിലാണ് ഉറക്കെ വിളിച്ചു പറയണ്ടത്… പഠിച്ചു നോക്കിയിട്ട് വേണം വിമർശിയ്ക്കാൻ…. അതിനുള്ള സൗകര്യമാണ് ഗവർമെന്റുകളും ഉണ്ടാക്കേണ്ടത്…
കാരണം വ്യാധി വിപരീത ചികിത്സ എന്നു പറയുന്ന ഒരു… ചെറിയ ശാഖ ആയുർവേദത്തിന്റെ … ലക്ഷണങ്ങളെ വച്ച്… രോഗത്തെ ചികിത്സിയ്ക്കേണ്ടി വരുക… എന്നു പറഞ്ഞാല്‍ വൈറസുകളിൽ നിന്ന്… അതുപോലെ തന്നെ ബാക്ടീരിയകളിൽ നിന്ന് ഒക്കെ രോഗം വന്നാല്‍… അതിന് ചികിത്സിയ്ക്കേണ്ടി വരിക…. അതു പോലെ തന്നെ ചില രോഗങ്ങളെ സംബന്ധിച്ചിടത്തോളം… ആ രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് മരുന്ന് കൊടുത്ത് മാറ്റേണ്ടി വരിക… ഇങ്ങിനെയൊക്കെ വരുന്ന രോഗങ്ങളുടെ ചികിത്സ …. ചില അവയവങ്ങള്‍ ഛിന്നഭിന്നമായാൽ അത് മുറിച്ചുകളയുക… ഇപ്പോ സ്റ്റോൺ ഉണ്ടാവുക… രക്ത അശ്മരി …ശുക്ല അശ്മരി… ഇങ്ങനെ അശ്മരികൾ ഉണ്ട്… കല്ലുകൾ എന്ന് പറയും… അത് ഒരുപാട് ഉണ്ട്… ങ്ഹ…. പിത്ത അശ്മരി …വാത അശ്മരി …കഫ അശ്മരി.. അതിൽത്തന്നെ പിന്നെ… രക്ത അശ്മരി …ശുക്ല അശ്മരി… മൂത്ര അശ്മരി… ചിലരുടെ മൂത്രം കട്ടയാകും… ചിലരുടെ ശരീരത്തിലെ രക്തം കട്ടയാകും.. ചിലരീ wall poster ഒക്കെ കണ്ട് ഇങ്ങനെ നടന്നു കഴിയുമ്പോഴത്തേക്ക് അവരിൽ നിന്ന് പുരുഷ ബീജം സ്രവിയ്ക്കും …കുറെ ദൂരം…. പക്ഷെ പെട്ടെന്ന് ആ വികാരം തണുക്കുമ്പോൾ അതവിടെ വച്ച് കട്ടയാകും… ആ കട്ടയാകുന്ന പ്രവണതയുള്ള ചില കെമിക്കൽസ് അതിലുണ്ട്…ഇത് ശുക്ല അസ്മരി എന്ന് പറയും…ഇതൊക്കെ മാർഗ്ഗ രോധം നടത്തും.. അപ്പോ അവയെ മരുന്നുകൊണ്ട് അലിപ്പിച്ചു കളയാം… ചിലത് അലുത്ത് പോവില്ലെങ്കില്‍…ശസ്ത്രം കൊണ്ട് കീറി കളയണം… അത് എങ്ങിനെ കീറിക്കളയാം സമർത്ഥനായ വൈദ്യന്… എവിടെയാണ് കീറണ്ടത്…
മഹാഭാരതത്തിലെ പാണ്ഡു…. ലുക്കീമിയ..
പിന്നെ വൃക്കരോഗങ്ങള്‍ ….ഇപ്പോ നിങ്ങള്‍… ഭൈഷജ്യ രത്നാവലി….ങ്ഹ്…പുസ്തകം.. ഇനി പ്രമാണത്തിന് പറഞ്ഞില്ലാ എന്നു വേണ്ട… ഭൈഷജ്യ രത്നാവലി ഉരോഗ്രഹം എന്നൊരു chapter ഉണ്ട്…. ആ ഉരോ ഗ്രഹത്തില്‍… ഉരസ്തോയ ലക്ഷണം എന്നു പറഞ്ഞൊരു sub-heading ഉണ്ട്… അതായത് നിങ്ങൾക്ക് വൃക്ക രോഗങ്ങൾ വന്ന് ആധിക്യമുണ്ടായാൽ …നിങ്ങൾക്ക് ഹൃദ്രോഹം വന്ന് ആധിക്യമുണ്ടായാൽ … നിങ്ങൾക്ക് അനീമിയ ..പാണ്ഡു …പണ്ഡു എന്നു പറയുന്നത് പാണ്ടല്ല… മഹാഭാരതത്തിൽ പാണ്ഡു എന്ന് വിളിയ്ക്കുന്നത്… ലുക്കീമിയ ഉള്ള രോഗിയെയാണ്… പാണ്ഡുവിന് സ്ത്രീയെ സമീപിയ്ക്കാൻ പറ്റാതെ വന്നത് അയാൾക്ക് ലുക്കീമിയ ആയതുകൊണ്ടാണ്… ലൂക്കീമിയയുടെ ഒരു വിഭാഗത്തിന് സ്ത്രീ ഗമനം നടത്തിയാൽ അയാൾ അപ്പോൾത്തന്നെ മരിച്ചുപോകും… മസ്തിഷ്ക്കത്തിൽ രക്തസ്രാവം ഉണ്ടാകും… അങ്ങിനെയാണ് മരിയ്ക്കുക…. അത് വെറും കഥയായിട്ട് എഴുതിവച്ചതല്ല…
കാളിദാസനും വൈദ്യശാസ്ത്രവും
ഭാരതീയ ആചാര്യന്മാർ എഴുതുന്ന സാഹിത്യത്തിനകത്ത് … അവര്‍ ഏതെങ്കിലും ഒരു ചികിത്സയുടെ അംശം എഴുതിയിട്ടുണ്ടെങ്കിൽ … അവര്‍ ശാസ്ത്രം പഠിച്ചിട്ടേ എഴുതി വയ്ക്കുകയുള്ളൂ… കാളിദാസന്റെ രഘുവംശത്തില്‍…. രഘുവിന് കുട്ടികൾ ഇല്ല എന്നെഴുതുന്നത്… diabetics കാരണമാണ്… അത് diabetics ആണെന്നുള്ളതിന്…. പ്രമേഹനിദാനം… അഷ്ടാംഗ ഹൃദയം… അതിലെ ശ്ലോകങ്ങളുടെ … അതേ ആശയമാണ്.. കാളിദാസൻ .. രഘുവിന്റെ രോഗത്തിനായി എഴുതുന്നത് … ഇത് സാഹിത്യം പഠിയ്ക്കുന്ന വിദ്യാർത്ഥിയ്ക്ക് മനസ്സിലാവുകയില്ല… വൈദ്യ ശാസ്ത്രം പഠിച്ചിട്ട് എഴുതിയവനാ കാളിദാസൻ…
അന്ധവിശ്വാസപുസ്തകത്തിനകത്തെ ഒരു വരി…..
(50.00/ 1.11.13) അപ്പോൾ ഈ ശാസ്ത്രങ്ങളുടെ ആ സമഗ്രത അറിയണമെങ്കിൽ പഠനം അതുപോലെ കൊണ്ടു പോകണം… compartmental പഠനം പറ്റില്ല… അപ്പോൾ ആ compartmental പഠനം കൊണ്ടുപോകാതെ … നിങ്ങള്‍ സമഗ്രമായി പഠിയ്ക്കുമെങ്കിൽ …നിങ്ങൾക്കു മനസ്സിലാകും …കാരണം… അന്നത്തെ കാലത്തുള്ള… വിദ്യാഭ്യാസത്തിന്റെ രീതി എന്തായിരുന്നു ഇവിടെ … അതിന്റെ ചരിത്രം കൂടെ… നമുക്ക് വിഷയത്തിലേയ്ക്ക് തിരിച്ചുവരാം…ഭൈഷജ്യ രത്നാവലിയിൽ… ഉരസ്തോയം വരുന്നത്… പാണ്ഡു , ഹൃദ്രോഹം… പ്ലീഹാ രോഗം…spleen disease… എഗിർത്ത് രോഗം … liver disease… പിന്നെ… ഒരെണ്ണം കൂടി പറഞ്ഞാൽ …വൃക്ക രോഗം..kidney disease.. അപ്പം ഇത്തരം രോഗങ്ങളുടെ ആധിക്യം വന്നാല്‍… ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞു പോകും… അപ്പോൾ ഹൃദയത്തിന്റെ ബുപ്പുസത്തിന്റെ ആവരണ കലയിൽ ജലസഞ്ചയം ഉണ്ടാവും… ആധുനിക വൈദ്യശാസ്ത്രം plural effusion എന്ന് പറയും… പൗരാണിക വൈദ്യ ശാസ്ത്രം അതിന്… ഉരസ്തോയം എന്ന് പറയും… ഉരസ്സിൽ കിടക്കുന്ന വെള്ളം… അപ്പം ഇത് എട്ട്- ഒൻപത്…. ഒൻപത് -പത്ത്… ഏഴ് -എട്ട്…. വാരിയെല്ലുകളുടെ ഇടയിലൂടെ… ത്രികൂർച്ച ശസ്ത്രം കൊണ്ട്… ചോർത്തിക്കളയണം.. ..സമർത്ഥനായ വൈദ്യൻ…. ഭൈഷജ്യ രത്നാവലി... ഞാനെഴുതി ഉണ്ടാക്കിയതല്ല….തെറ്റിദ്ധരിയ്ക്കണ്ട… അന്ധവിശ്വാസ പുസ്തകത്തിനകത്തെ … ഒരു വരിയാ ഇത്… അപ്പം ഇത് ചോർത്തിക്കളഞ്ഞാൽ…. പിന്നെയും നിറയും…
ആസുരീ ചികിത്സ….
ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് മരുന്നില്ല…. ചോർത്തിക്കളയൽ മാത്രമേ ഉള്ളൂ… മെർക്കുറി ഉപയോഗിച്ച് …രസം ഉപയോഗിച്ച് ഒരു മരുന്നുണ്ട്…അതുണ്ടാക്കി കൊടുത്താൽ ഈ രോഗം പോകും… (വനിത -മെർക്കുറി…. പുരുഷൻ – poisonous ആണെന്ന് … ) നിങ്ങള്‍ പഠിച്ചതിൽ അങ്ങിനെയാ…. ആയുർവേദത്തിൽ എല്ലാ ധാതുക്കളും.. മരുന്നുകളാണ്… രസായന ചികിത്സയില്‍ അല്ല വരുന്നത്… ദൈവീ ചികിത്സയിൽ …. ചികിത്സ ആയുർവേദത്തിൽ വീണ്ടും മൂന്ന്… ഇത് വളരെ vast ആണെന്ന് ഞാൻ പറഞ്ഞുവല്ലോ…. അതിലിനി …വീണ്ടും നിങ്ങളുടെ ചോദ്യം കാരണം പറയട്ടെ …. ഒന്ന് …ദൈവീ ചികിത്സ…. രണ്ട് മാനുഷീ ചികിത്സ…. നാല് (മൂന്ന്)… ആസുരീ ചികിത്സ…. പേര് കേട്ടിട്ട് ദൈവങ്ങളെ ചികിത്സിയ്ക്കുന്നത് … മനുഷ്യരെ ചികിത്സിയ്ക്കുന്നത്… അസുരന്മാരെ ചികിത്സിയ്ക്കുന്നത് അല്ല… അതായത് ഏത് രോഗവും മാറുന്നത്… ധാതുക്കൾ കാരണമാണ്…(51.59 mts) ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്ന അഞ്ച് ധാതുക്കൾ ചേർന്നതാ ഈ ശരീരം… (വനിത – back-ലേയ്ക്ക് പോകുമ്പം …. സ്വാമി – അതെ ..) .. അതില്‍ ആകാശവും വായുവും ചേർന്ന് വരുന്നതിനെ… വാതജങ്ങൾ എന്ന് വിളിയ്ക്കും… അഗ്നിയിൽ വരുന്നതിനെ പിത്തജം എന്ന് വിളിയ്ക്കും ….. ജലത്തിൽ വരുന്നതിനെ കഫജം എന്ന് വിളിയ്ക്കും… കഫജം സ്ഥൂലവും… പിത്തജം കുറച്ചുകൂടി സൂക്ഷ്മവും… വാതജം അതി സൂക്ഷ്മവുമാണ്… വാതജ വികാരങ്ങളിൽ എത്തുമ്പോൾ മനസ്സിനെ പരിഗണിയ്ക്കാതെ ചികിത്സയേ ഇല്ല… കാരണം അത് അതി സുക്ഷ്മമാണ്…. അപ്പം ഓരോന്ന് പടി കേറിയാ രോഗം പോകുന്നത്…
Platinum….Nickel …. Cobalt ….Mercury….ധാതു
കുറച്ചു കൂടി നല്ല രീതിയില്‍ ഇംഗ്ലീഷിൽ പറഞ്ഞാൽ …Psychological …first Somatic, psycho-somatic, then psychological… ഇങ്ങിനെ മൂന്ന് ഫേസ് ഉണ്ട്…. അപ്പം ഈ phase നമ്മുടെ പഞ്ച … ശരീരങ്ങളെ ആസ്പദമാക്കി….അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്ന കോശങ്ങളിൽ …. അന്നമയം മുതല്‍….അന്നമയം പ്രാണമയം മനോമയം വിജ്ഞാനമയം വരെയുള്ള കോശങ്ങളിൽ ഈ രോഗങ്ങൾ കയറും ….ആനന്ദമയത്തിൽ ഇല്ല…. അപ്പോൾ ഈ രോഗങ്ങളെ കേറ്റം അറിഞ്ഞ് വേണം ചികിത്സിയ്ക്കാൻ തുടങ്ങാൻ…. അപ്പോ അതിന് അവര്‍ കണക്കാക്കുമ്പോൾ …. വളരെ നിഷ്ഠയോടുകൂടി…. പരിനിഷ്ഠയോടുകൂടി, ഇതിനകത്ത് ഏത് ധാതുവാണ് കുറവ്… അപ്പോ സ്വർണ്ണം,വെള്ളി , ചെമ്പ്, ഇരുമ്പ് , പ്ലാറ്റിനം, ങ്ഹ്….പ്ലാറ്റിനം ഒക്കെ മരുന്നായിട്ട് ആയുർവേദത്തില്‍ ഉണ്ട്…. തെറ്റിദ്ധരിയ്ക്കണ്ട … കോബാൾട്ട്, നിക്കൽ …ങ്ഹ …പിന്നെ… ങ്ഹ …തുടങ്ങിയ ധാതുക്കൾ…. ഈ ധാതുക്കള്‍ direct ആയിട്ട് കൊടുത്താൽ … പെട്ടെന്ന് രോഗം മാറും (വനിത – ഇത് supplement ചെയ്യുക) … ദൈവീ ചികിത്സ എന്ന് പറയും… അതിന് ആദ്യം ഈ രസം പോലുള്ള സാധനങ്ങളെ …….
നാഗാർജ്ജുനൻ…. രസേശ്വരവാദം…
രസത്തെ പരമേശ്വരൻ എന്നും…ഗന്ധകത്തെ പാർവ്വതി എന്നും പറയും.. കാരണം രണ്ടും തമ്മിൽ പെട്ടെന്ന് ഒട്ടും ….അതുകൊണ്ട്…. പെട്ടെന്ന് കേറി യോജിയ്ക്കും… അപ്പം ഈ രണ്ടും മരുന്നാണ്… ബാക്കിയുള്ളതെല്ലാം മരുന്നാണ്… ഈ രണ്ടെണ്ണം കൊണ്ടു മാത്രം ചികിത്സിയ്ക്കാം …ഭൂമിയിലെ രോഗങ്ങൾ എല്ലാം… ഒന്നുംങ്കിൽ ഗന്ധകം അല്ലെങ്കിൽ മെർക്കുറി… ഇത് കിട്ടിയാൽ മതി… ഇത് ആയുർവേദത്തിന്റെ ഒരു ശാസ്ത്ര ശാഖയാണ്… ഒരു ഭാഗമാണ് ദൈവീ ചികിത്സയുടെ… ദൈവീ ചികിത്സയില്‍…Mercury കൊണ്ട് മാത്രമുള്ള ചികിത്സ…. ഗന്ധകവും ചേർത്തുള്ളത്… അത് രസ വിദ്യയുടെ … രസേശ്വരവാദം എന്നാണ് അതിന് പറയുന്നത്… അതിന്റെ പരമാചാര്യന്മാരിൽ ഒരാള്‍… രസവിദ്യോയോട് ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ നമുക്ക്… ഒരു പാട് തന്നിട്ടുള്ള ആള്… ഒന്ന് ബുദ്ധന്റെ കാലത്തുള്ള … നാഗാർജ്ജുനനാണ്… ബുദ്ധനു ശേഷം വന്ന…നാഗാർജ്ജുനന്റേതാണ് അതിലുള്ള ഗ്രന്ഥങ്ങൾ …രസവൈശേഷികം പോലുള്ള….കുറേ ഗ്രന്ഥങ്ങൾ ഉണ്ട്…. അത് മുഴുവൻ alchemy ആണ്…. എങ്ങിനെ ഇതിനെ സ്ഫുടം ചെയ്യാം…
Observer….Observed… Werner Heisenberg
(വനിത – ഇതിനെ ഞാൻ എങ്ങിനെ… ) പറയട്ടെ… തീർന്നിട്ട്… ങ്ഹ് … ഞാൻ പറഞ്ഞ് തീർന്നിട്ട് ചോദിച്ചോളൂ… ചോദ്യം വച്ചോളു കൈയ്യിൽ … അപ്പം…. ചിലപ്പോൾ അതിനകത്ത് തന്നെ ഉത്തരം ഉണ്ടാവും…. ആ ചോദിയ്ക്കാനുള്ളതിൽ… അപ്പോ …രസത്തെ എങ്ങിനെ അതിന്റെ ( not clear word 54.40 mts) …. അതിനെ മൃദമാക്കാം …അതിനെ ഭസ്മമാക്കാം … അതിനെ എങ്ങിനെ പരമാണു പരിമാണത്തിൽ എത്തിയ്ക്കാം… ഇതില്‍ അവര്‍ പറയുന്നത്… വസ്തുവിനെ അരയ്ക്കുന്ന വൈദ്യൻ… ഇരുന്ന് അരച്ച് പരമാണു പരിമാണത്തിൽ എത്തുമ്പോൾ … ഈ വസ്തുവിന്റെ സ്വഭാവം പോവുകയും… അരയ്ക്കുന്ന വൈദ്യന്റെ നിഷ്ഠയുടെ സ്വഭാവം വസ്തുവിന് വരികയും ചെയ്യും... In modern terms, Werner Heisenberg-നെ എടുത്താൽ…. scattering matrices ഉപയോഗിച്ച്…. Werner Heisenberg-ഉം Niel Bohr- ഉം ഒക്കെ നടത്തിയ പിന്നീടുള്ള അന്വേഷണത്തിൽ Jeffrey Chew നടത്തിയ പിന്നീടുള്ള അന്വേഷണത്തിൽ … ങ്ഹ…നമ്മളിന്ന് എത്തിച്ചേർന്നിരിയ്ക്കുന്നത്… അപാണവ രേണുവിലെത്തുമ്പോൾ ….sub-atomic particle-ലിൽ എത്തുമ്പോൾ …observed അവസാനിയ്ക്കുകയും… observer കടന്നു വരികയും ചെയ്യുന്നു… എന്ന് modern terms… ഇതിന് സമാനമായ ഒരു ചിന്ത അവരവിടെ എഴുതി വച്ചിട്ടുണ്ട്… നിങ്ങളിത് അരച്ച് പരമാണു പരിമാണത്തിൽ എത്തിച്ചാൽ… ഈ വസ്തുവിന് സ്വഭാവമില്ല… നിങ്ങൾ എന്ത് അതിനോട് നിർദ്ദേശിയ്ക്കുന്നുവോ … ആ സ്വഭാവം അതിനു വരുന്നു….(55.39 ) അപ്പോൾ വൈദ്യൻ സങ്കല്പത്തോടുകൂടി എടുത്തുകൊടുക്കുമ്പോൾ…. രോഗം പൂർണ്ണമായി ഭേദമാകുന്നു….. പക്ഷെ അതിനു ക്ഷമ വേണം…. ദൈവീ ചികിത്സയ്ക്ക്… വളരെ ക്ഷമ വേണം….പരമാണു പരിമാണത്തിൽ അരച്ചെടുക്കണം… സ്ഫുടം ചെയ്ത് എടുക്കണം…. അപ്പോ അതിന് സ്ഫുടം 101, 21 ഒക്കെ ചെയ്ത് വേണം എടുക്കാൻ…. അപ്പോ അങ്ങിനെ ഉള്ളതിനെ… ഈ സാധനങ്ങൾ കൊടുത്തുള്ള ചികിത്സയെ ദൈവീ ചികിത്സ എന്നു പറയും..
ഇത് സുശ്രുത-ചരകാദികളുടെ ആദിമ കാലത്ത് സ്വർണ്ണവും വെള്ളിയും ഒക്കെ ഉരച്ച് ചുമ്മാതെ കൊടുക്കുമായിരുന്നു… ഒരു കിഡ്നിയും പോയിട്ടില്ല… ഒന്നും സംഭവിച്ചിട്ടില്ല… നിങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് നിങ്ങൾക്ക് ഒക്കെ വയമ്പിനകത്ത് സ്വർണ്ണ നൂൽ അടിച്ചു കേറ്റി അടിച്ചു തന്നിട്ടുണ്ട്… ഒരു കിഡ്നിയും പോയില്ല…. നിങ്ങളുടെ ചെവിയിലൊക്കെ നല്ല നീണ്ട ചുവന്ന മുളക്… എടുത്തിട്ട് അതിലെ അരി കളഞ്ഞിട്ട് തള്ള അതിനകത്ത്… വെളിച്ചെണ്ണ ഒഴിച്ചിട്ട്…. കനലിൽ ചൂടാക്കി ഒഴിച്ചിട്ടുണ്ട്… നിങ്ങളുടെ ചെവിയും ടിമ്പാനവും ഒന്നും പോട്ടിപ്പോയിട്ടില്ല… പക്ഷെ കച്ചവടം നടക്കണമെന്ന് ഉണ്ടെങ്കിൽ …. ഇത് പൊട്ടിപ്പോകുമെന്ന് പറഞ്ഞ് അത് ഒഴിയ്ക്കരുതെന്ന് പറഞ്ഞ് സമാധാനം ആകുന്നതിന്… കൂടിയ മരുന്നുകൾ ചെയ്യാനും ഓപ്പറേറ്റ് ചെയ്യാനും….. ഒക്കെ ചെയ്യണമെങ്കിൽ …വേറെ ഒന്നും ചെവിയിൽ ഒഴിയ്ക്കരുതെന്ന് ഒക്കെ പറഞ്ഞ്… ആദ്യം ഒരു പബ്ലിസിറ്റി കൊടുക്കണം…
നിങ്ങൾടെ വിദ്യയ്ക്കകത്ത്… നിങ്ങൾ പ്രകൃതിയോട് ഇണങ്ങി ജീവിച്ചതെല്ലാം …. തെറ്റാണെന്ന് നിങ്ങളെ പഠിപ്പിച്ചു… കിണറ്റിലെ വെള്ളം കുടിയ്ക്കരുത്… Bisleri വാങ്ങിച്ചേ കുടിയ്ക്കാവൂ….. അല്ലെങ്കിൽ ബിസ് ലേരിക്കാരൻ എന്തു ചെയ്യും… ഈ രീതിയിലാണ് നിങ്ങൾ അത് കുടിയ്ക്കുന്നു… നിങ്ങൾക്ക് തന്ന വിദ്യാഭ്യാസവും… നിങ്ങൾടെ നേതാക്കന്മാരും… നിങ്ങൾക്ക് തന്ന വിദ്യാഭ്യാസത്തിന്റെ പരിമിതിയാ .. അത്… ഇതിന്റെ പരിമിതിയല്ല… ഇത് ദൈവീ ചികിത്സ….
മാനുഷിക ചികിത്സ…..
രണ്ടാമത്തെത്… മാനുഷിക ചികിത്സ…. ഇതേ ധാതുക്കൾ… ഇപ്പം മുത്ത്… കരിമുത്ത്…മണ്ഡൂകപർണ്ണി എന്നു പറയുന്ന ഒരു ചെടിയുണ്ട്…. ആ ചെടിയ്ക്കകത്ത് സ്വർണ്ണമുണ്ട്….ആ ചെടി ചേർന്നാൽ ഗോൾഡിനെ ലയിപ്പിയ്ക്കും … aqua-regia അല്ല… ബ്രഹ്മി എന്ന് അറിയപ്പെടുന്ന ആ ചെടിയാണ്… രാജനിഘണ്ടു മുതലായ ഗ്രന്ഥങ്ങളിൽ ബ്രഹ്മി എന്ന അറിയുന്ന ആ ചെടിയാണ്…വെള്ളത്തിൽ വളരുന്നത് അല്ല… വെള്ളത്തിൽ വളരുന്നത് അതിന്റെ രണ്ടാം തരമാണ്…. അപ്പോ ….കരയ്ക്കു വളരുന്നതാണ്…. ഇവിടെയൊക്കെ കൊടവൻ എന്നു പറയും… നിങ്ങളുടെ തിരുവനന്തപുരത്ത് കുടവൻ എന്ന് പറയും … കുടവൻ … അപ്പം ഈ കുടവന്റെ ഇത് ചേർത്തിട്ടാണ് സ്വാരസ്വത അരിഷ്ടം ഒക്കെ കെട്ടിയുണ്ടാക്കുന്നത്…
ഗോമൂത്രം ….കടലാടി….
അപ്പോൾ അതിന് ചെയ്യുന്നത് എന്താന്നു വച്ചാല്‍ ആ കഷായത്തിനകത്ത് സ്വർണ്ണം … പാളിയായിട്ട് അടിച്ചിട്ട് അതിനകത്ത് ഇടുകയാണ്… അതിനകത്ത് ലയിയ്ക്കുകയാണ് ചെയ്യുന്നത്….aqua-regia-യിലല്ല ലയിയ്ക്കുന്നത് …. ഈ കഷായത്തിനകത്താ ലയിയ്ക്കുന്നത്… അപ്പോ ഇങ്ങനെ ചെടികളിൽ കുറെ… ധാതു ലവണങ്ങൾ ഉണ്ട്…. അപ്പോ ഉദാഹരണം പറഞ്ഞാൽ കടലാടി എന്നു പറഞ്ഞ ഒരു ചെടി … എടുത്തുകൊണ്ടു വന്നിട്ട്… അതിനെ ആദ്യം കത്തിയ്ക്കുക… അതിന്റെ ചാരം വെള്ളത്തിൽ കലക്കുക…. കലക്കിയിട്ട് ആ തെളിഞ്ഞ വെള്ളം എടുക്കുക…. ആ വെള്ളം വറ്റിയ്ക്കുമ്പോൾ ഒരു ഉപ്പ് കിട്ടും… അതിന് ഞങ്ങൾ അപാമാർഗ്ഗ ക്ഷാരം എന്നു പറയും… കടലാടിയിൽ ഇരിയ്ക്കുന്ന ഒരുപ്പാണ്…. ഗോമൂത്രം വറ്റിച്ചെടുക്കുക…. അതിനകത്ത് ഒരു ക്ഷാരം ഉണ്ട്…ഗോമൂത്രക്ഷാരം എന്നു പറയും… മൂലി എന്ന് പറഞ്ഞ് നിങ്ങള്‍ കഴിയ്ക്കുന്ന ഒരു സാധനമുണ്ടല്ലോ… ആ മൂലി എന്നു പറയുന്ന സാധനമെടുത്തിട്ട്…. ആ മൂലി ഇതുപോലെതന്നെ കത്തിച്ചിട്ട്…. അതിന്റെ ക്ഷാരം എടുക്കുക… മൂലി ക്ഷാരം എന്നു പറയും… യവം കത്തിച്ചിട്ട് …ഗോതമ്പ് കത്തിച്ചിട്ട് എടുക്കാം…യവക്ഷാരം എന്നു പറയും.. ഈ സാധനങ്ങൾ ഒരു തരി കൊടുത്താൽ മതി… അതേ സാധനം തന്നെ… ഈ യവം… കഷായം വച്ചു കൊടുക്കുമ്പോൾ ആ വെള്ളത്തിന് ഈ ഉപ്പ് ഉണ്ട്… അതാകുമ്പം ഒരു ലിറ്ററോ രണ്ടു ലിറ്ററോ കൊടുക്കണം… (58.21 mts -proof reading till here.)
ചെടികളുടെ വർഗ്ഗീകരണവും ജഗദീശ് ചന്ദ്രബോസും…..
അപ്പോൾ ആചാര്യന്മാര് ചെയ്തത് എന്താണെന്നു വച്ചു കഴിഞ്ഞാൽ ഇങ്ങിനെ ഇതിനെ ഏറ്റവും ചെറുതാക്കി വച്ച് മാരക രോഗങ്ങളിൽ മരുന്ന് കൊടുക്കേണ്ടിവരുമ്പോൾ അല്പം കൊടുക്കുക… ചെറിയ രോഗങ്ങൾ ആകുമ്പോഴത്തേയ്ക്ക്…. ഇവനെ കഷായവും അതും ഇതുമൊക്കെ കുടിപ്പിയ്ക്കുക…. ഇങ്ങനെ ഉള്ള ഒരു രീതി രണ്ടാമത്തെ ഭാഗമാണ്… അതായത്… നമ്മളു പറയുന്ന സ്വർണ്ണവും വെള്ളിയും… ചെമ്പും ഉപ്പും എല്ലാം… ചെടികളിൽ ഉണ്ട്… ചെടികളുടെ സ്വാഭാവം മാറുന്നത് അത് വലിച്ചെടുത്തിരിയ്ക്കുന്ന ഈ സാധനങ്ങളുടെ അടിസ്ഥാനത്തിലാ… അതിൽ ഓരോ ചെടിയ്ക്കും പേരുണ്ട്….. അതിന് കുലമുണ്ട്… ആ ചെടികളെ വർഗ്ഗീകരിച്ചിട്ടുണ്ട്… എന്ന്… ഇന്നല്ല…. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടു പിടിച്ചിട്ട് കുറച്ചു നാളുകളേ ആയുള്ളൂ… അങ്ങിനെയാ നിങ്ങളെ പഠിപ്പിയ്ക്കുന്നത്… സസ്യങ്ങൾക്ക് ജീവിനുണ്ടെന്നു ആദ്യം കണ്ടു പിടിച്ചത് ജഗദീശ് ചന്ദ്രബോസാണ്… അവിടുന്നാണ് പിന്നെ സസ്യങ്ങളെപ്പറ്റിയുള്ള പഠനം വന്നത്… അത് കഴിഞ്ഞാ taxonomy ഒക്കെ ഉണ്ടായത്….
രാജനിഘണ്ടു …. ഭാവപ്രകാശം…
പക്ഷെ ഈ സാധനം രാജനിഘണ്ടു… ഭാവപ്രകാശം… ഇങ്ങനെയൊക്കെ നൂറ് പുസ്തകങ്ങളിലാ കിടക്കുന്നത് … ഒന്നോ രണ്ടോ പുസ്തകമല്ല…. അതില്‍ ചെടിയുടെ ഔഷധ ഗുണം… ഓരോ ചെടിയുടെ അടുക്കൽ പോയാൽ എന്തു സംഭവിയ്ക്കും… ഓരോ ചെടിയും എന്തു സ്വഭാവത്തോടു കൂടിയതാണ്… ആ ചെടി നമ്മൾ അകത്തു കഴിച്ചാൽ എന്തു സംഭവിയ്ക്കും…. ആ ചെടിയ്ക്ക് നാവിൽ എന്തു സ്വാദാണ്…. അത് പചിച്ച് കഴിയുമ്പോൾ …. നമ്മുടെ അന്നനാളത്തിൽ എത്തിക്കഴിയുമ്പോൾ അതിന്റെ സ്വഭാവം എങ്ങിനെ മാറും… അതായത് വിപാകം വീര്യം രസം ഇങ്ങനെ വിവരിച്ചുള്ള പഠനമാണ് അത്…. അപ്പോൾ ആ പഠനങ്ങളോടു കൂടിയ സസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക്…. മാനുഷി ചികിത്സ എന്നു പറയും… ദൈവീ ചികിത്സ, മാനുഷി ചികിത്സ …മൂന്നാമത് ഒരെണ്ണമുണ്ട്…. നിങ്ങളുടെ ശരീരത്തിൽ ഒരവയവം കേടു വന്നു ….കണ്ടിച്ചു മാറ്റണം… അതിന് ആസുരീ ചികിത്സ എന്ന് പറയും…. ഇങ്ങിനെ മൂന്ന് ചികിത്സയോടു കൂടിയതാണ് ആയുർവേദം…. അപ്പോ ആ ഭാഗവും …അപ്പോ ഇനി സംശയം മറ്റേതിനെപ്പറ്റി ഇല്ല….. ഞാൻ അതിനിടെ പറഞ്ഞു തീർന്നു…
പുരുഷൻ – അല്ല ഈ ദൈവീ ചികിത്സ എന്നു പറയുന്നതു തന്നെ ആണെന്ന് തോന്നുന്നു…. ഇപ്പോ വേറൊരു….. സിദ്ധ വൈദ്യം എന്നു പറയുന്ന …
തമിഴ് സിദ്ധന്മാർ …. അഗസ്ത്യ മുനി
സ്വാമിജി – അത് …കാരണം എന്താണെന്നു് വച്ചാൽ…. ഇതിന്റെ അനന്ത പുസ്തകങ്ങൾ ഉള്ളപ്പോൾ , തമിഴ്നാട്ടിൽ നിന്ന്….. രൂപപ്പെട്ട കുറെ പുസ്തകങ്ങൾ ഉണ്ട്…. വടക്കെ ഇന്ത്യയിൽ നിന്ന് രൂപപ്പെട്ട കുറെ പുസ്തകങ്ങൾ ഉണ്ട്…. ടിബറ്റിൽ നിന്ന് രൂപപ്പെട്ട പുസ്തകങ്ങൾ ഉണ്ട്…. ഇതൊക്കെ സങ്കീർണ്ണമായ ഒരുപാട് പുസ്തകങ്ങളുടെ ലോകമാണ്…. അപ്പോൾ തമിഴ്നാട്ടിൽ നിന്ന് വന്നത് സിദ്ധന്മാർ എന്നറിയപ്പെടുന്ന….തമിഴ് സിദ്ധന്മാർ എന്നറിയപ്പെടുന്ന കുറെ ആളുകൾ… അപ്പോൾ ഒരുദാഹരണം പറഞ്ഞുകഴിഞ്ഞാല്‍…. ങ്ഹാ….ഭൃഗു….അപ്പോ ഇങ്ങനെ കുറേ ആളുകൾ എഴുതിയ കുറേ പുസ്തകങ്ങൾ ഉണ്ട്…. അഗസ്ത്യൻ … അഗസ്ത്യമുനിയാണ് ഇതിന്റെ…. അഗസ്ത്യ പടലങ്ങൾ എന്ന് പറയും…. അഗസ്ത്യർ പടലം എന്നാണ് അതിന് പറയുക….. അപ്പോൾ അഗസ്ത്യർ പടലമായിട്ട് അഗസ്ത്യർ എഴുതിയതുണ്ട് ….അഗസ്ത്യരുടെ ശിഷ്യന്മാർ പ്രചരിപ്പിച്ചതുണ്ട്…. അങ്ങനെ വരുന്ന ഈ പുസ്തകങ്ങളിൽ ഉൾപ്പെടുന്നതിന് …സിദ്ധവൈദ്യം … എന്ന് പറയും…. അങ്ങനെയാണ്.. …ഇത് വന്നിരിയ്ക്കുന്നത്……
പുരുഷൻ – നമുക്ക് ഒരു വിഷയം കൂടെ ഇതിന്റെ കൂടെ ചർച്ചചെയ്യേണ്ടത് ആണെന്ന് തോന്നുന്നു… ഇന്ന് യോഗ വളരെ പ്രചാരം കിട്ടിക്കൊണ്ടിരിയ്ക്കുകയാണ്… യോഗ …. എന്നാണ് അത്…. പ്രത്യേകം….. സ്വാമിജി പറയുന്നതിന് മുമ്പ് പറയുകയാണ് … യോഗം ഇല്ല … യോഗ ഇന്ന് വളരെ പ്രചാരത്തിൽ ഉണ്ട്… യോഗം എന്നു പറയുന്നതിന് ഈ സ്വസ്ഥ വൃത്തത്തിൽ അല്ലെങ്കിൽ… എന്താണ് അതിന്… (സ്വാമിജി – വലിയ പ്രാധാന്യം ഉണ്ട് )…. അതു മാത്രമല്ല…. അതിലും ഒരു കാര്യം കൂടി ഒന്ന് ക്ലിയർ ചെയ്തോട്ടെ… ഇന്ന് ഡോക്ടറുന്മാര് ഇന്ന് പ്രത്യേകിച്ച് പറയുന്ന ഒരു കാര്യമുണ്ട്….ശീർഷാസനം ചെയ്യാൻ പാടില്ല…. inverted positions ഒക്കെ ഹാർട്ടിനെയും ബ്രെയിനിനേയും… അത് എന്തെങ്കിലും തരത്തിലുള്ള damage ഉണ്ടാക്കും.. അതു കൊണ്ട് ശീർഷാസനം ചെയ്യാൻ പാടില്ല …സർവ്വാംഗാസനം ചെയ്യാൻ പാടില്ല…. എന്നൊക്കെ പറയുന്നുണ്ട്…. ഇതിന്റെ ഒക്കെ യാഥാർത്ഥ്യം എന്താണ്…..
യോഗാസനങ്ങളും യോഗയുമായി ബന്ധമില്ല…..
സ്വാമിജി – യോഗാസനങ്ങൾ എന്നുള്ളതും യോഗയുമായി ബന്ധമില്ല…. യോഗ എന്നു പറയുന്നത്… പതഞ്ജലം അനുസരിച്ച്…. പതഞ്ജലി ആണ് യോഗശാസ്ത്രത്തിന്റെ ആചാര്യൻ…. യോഗത്തെ ഒരു ശാസ്ത്രമായി കൊണ്ടു വരുന്നത് പതഞ്ജലി ആണ്…. അതിന് ആദ്യത്തെ ഭാഷ്യം എഴുതുന്നത് വ്യാസനാണ്… അതിന് വൃത്തി …വാർത്തികം രചിയ്ക്കുന്നത് ശ്രീ ശങ്കരനാണ്…. ഈ മൂന്ന് ആചാര്യന്മാരുടേയും പുസ്തകം എടുത്താൽ …. യോഗം ചിത്ത വൃത്തി നിരോധമാണ്… ആരോഗ്യത്തിൽ ഏറ്റവും പ്രധാനം അതാണ്…. ചിത്തതിൽ ഉണ്ടാകുന്ന വൃത്തികളെ നിരോധിയ്ക്കുന്നത് യോഗമെന്നു പറയുന്നു … അഥ യോഗാനുശാസനം… യോഗ ചിത്തവൃത്തി നിരോധഃ … വൃത്തയഃ പഞ്ചതയ്യഃ … ക്ലിഷ്ടഃ അക്ലിഷ്ടഃ – ക്ലിഷ്ടങ്ങളും അക്ലിഷ്ടങ്ങളുമായ അഞ്ചു വൃത്തികളാണ്… നിരോധിയ്ക്കേണ്ടത്….
പ്രമാണം…
അവ പ്രമാണം… പ്രമാണം നിരോധിയ്ക്കേണ്ട വൃത്തിയാ…പലതിന്റേയും പ്രമാണത്തിലാ നമ്മൾ ഈ തെറ്റെല്ലാം ചെയ്യുന്നത്…. അപ്പോൾ പ്രമാണങ്ങളാണ് നമ്മുടെ ജീവതത്തിലെ ദുഃഖത്തിന് ഒരു കാരണം…. യദൃച്ഛയാ ജീവിയ്ക്കുവാൻ നമ്മൾക്കാർക്കും ഇഷ്ടമല്ല….നമ്മൾ കുറെ പ്രമാണത്തിലാ ജീവിയ്ക്കുന്നെ…. അപ്പോൾ ഈ പ്രമാണത്തിൽ ജീവിയ്ക്കുമ്പോൾ …നിങ്ങൾ കുറെ പ്രമാണം ഉണ്ടാക്കി വച്ചിട്ടുണ്ട്… നിങ്ങൾ ഉൾപ്പെടുന്ന നിയമങ്ങൾ …. നിങ്ങളുടെ വീട്… അതിൽ ഒരു പ്രമാണം ഉണ്ട് ജീവിയ്ക്കാൻ…. ഇങ്ങനെ കുറെ പ്രമാണങ്ങൾ ഉണ്ട്… അതായത് നമ്മുടെ ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധാദി വിഷയങ്ങളിലൂടെ അറിയുന്ന കുറെ പ്രമാണങ്ങൾ നമുക്ക് ഉണ്ട്…. പ്രത്യക്ഷാദി പ്രമാണങ്ങൾ… പ്രത്യക്ഷം, അനുമാനം, ആഗമം…. ഇതൊക്കെ പ്രമാണങ്ങളാ….
പ്രത്യക്ഷ പ്രമാണം….
പ്രതക്ഷ്യം എന്നു പറഞ്ഞാൽ നേരിട്ട് ഇന്ദ്രിയം കൊണ്ട് അറിഞ്ഞത് .. … നേരിട്ട് ഇന്ദ്രിയം കൊണ്ട് അറിഞ്ഞത് താല്‍ക്കാലികമാകാം…(അവതാരകൻ….അതെയതെ)… ചൂട് തോന്നുന്നത് ഇന്ദ്രിയത്തിന്റെ ഒരു പ്രതീതിയാണ്…. ചൂട് അവിടെ ഉണ്ടാകണമെന്നില്ല…. മനസ്സിലായില്ല… അപ്പോൾ ഇന്ദ്രിയത്തിലൂടെ അറിയുന്ന നേരിട്ടറിയുന്ന പ്രത്യക്ഷം …നമ്മള് തീയുണ്ട് … അതുകൊണ്ട് പുകയുണ്ട് എന്ന് അനുമാനം…പുകയുണ്ട് അതുകൊണ്ട് തീയുണ്ട് എന്ന് അനുമാനിയ്ക്കുകയാണ്…. അത് അനുമാനമായി…. ഏതോ പഴയ ഗ്രന്ഥങ്ങളിൽ ഒക്കെ എഴുതി വച്ചിട്ടുണ്ട് … അതു കൊണ്ട് അന്ധമായി വിശ്വസിയ്ക്കുകയാണ്…. അപ്പോൾ പഴയതില്‍ എഴുതിവച്ചിരിയ്ക്കുന്നത് അന്ധമായി വിശ്വസിയ്ക്കുന്ന ആളുകൾ …പരീക്ഷിയ്ക്കാതെ വിശ്വസിയ്ക്കുന്ന ആളുകൾ ഉള്ളതുപോലെ തന്നെ…. ആധുനികമായി ശാസ്ത്രം എന്ന് പറഞ്ഞ് എന്തു കൊടുത്താലും അതും വിശ്വസിയ്ക്കാൻ ആളുകൾ ഉണ്ട്…. അപ്പോൾ മനുഷ്യന്റെ വിശ്വാസപ്രമാണങ്ങൾക്ക് മാറ്റം ഒന്നും ഇല്ല…. കാരണം എന്നു വച്ചാൽ നിങ്ങളിപ്പോൾ ആധുനികമായ ശാസ്ത്രം എന്ന് ചേർത്താൽ മതി… കാരണം കൈ കൊണ്ട് ഇങ്ങനെ പണ്ട് ഒരു നമ്പൂതിരി….ങ്ഹ്… അമ്പലത്തിൽ പോയി പൂജയും ചെയ്തിട്ടുവന്ന്… ഇങ്ങനെ കൈകൊണ്ട് കാണിച്ചിട്ട് രോഗം മാറ്റി എന്നു പറഞ്ഞാൽ അത് അന്ധവിശ്വാസമായി… ആധുനികൻ Reiki എന്നു പറഞ്ഞിട്ട് ഇങ്ങിനെ കാണിച്ചുകഴിഞ്ഞാൽ നിങ്ങക്കൊക്കെ വിശ്വാസമായി… അപ്പോൾ സാധനം ഒന്നു തന്നെയാണ്…. പ്രമാണത്തിൽ ഇത് ഒന്നാണ്…കാരണം…. ആധുനിക ശാസ്ത്രത്തിന്റെ കുറെ സാങ്കേതിക ശബ്ദങ്ങളുടെ …. ജാടയിലാണ്…jargon-ലാണ് രണ്ടും വിശ്വാസമാകുന്നത്… അപ്പോൾ അതുകൊണ്ട് പ്രമാണം എന്നു പറയുന്നത്…. ങ്ഹ…പ്രത്യക്ഷ അനുമാന ആഗമങ്ങളാണ് പ്രമാണം…
വികല്പം… വിപര്യയം
പിന്നെ അതു പോലെ തന്നെ… വികല്പം… ഇല്ലാത്ത ജ്ഞാനം… വിപര്യയം… ങ്ഹ.. അയഥാർത്ഥമായി നമ്മൾ ഉണ്ടാക്കുന്നത്… ങ്ഹ..നിദ്ര ഉറക്കം.. സ്മരണ….ഇങ്ങനെയുള്ള വൃത്തികളിൽ നിന്ന്…. നമ്മളെ മോചിപ്പിച്ചു നിർത്തുന്നതിനാണ്… യോഗ എന്നു പറയുന്നത്… അതില്‍ ഒരു ഭാഗമാണ്… അഷ്ടാംഗയോഗത്തില്‍… എട്ട് ഭാഗങ്ങളാണ്…. ങ്ഹ.. എട്ടു ഭാഗങ്ങളില്‍… യമം… നിയമം … ജീവിതത്തിൽ ചിലത് അരുത് എന്നുണ്ട്. അതു ഞാൻ മുമ്പെ പറഞ്ഞ … കാര്യത്തിൽ നിന്ന് വഴി തെറ്റി പോന്നപ്പം…. ഇപ്പോ ഓർത്തു… കാരണം എന്താന്നു വച്ചാല്‍…. മാക്രോകോസവും മൈക്രോകോസവും ആയി ഉള്ള ഒരു ബന്ധത്തില്‍… പൂർവ്വ ജന്മകൃതമായ പാപങ്ങൾ എങ്ങിനെ വരുന്നു… എന്നുള്ളതിന്….
യമം …നിയമം… അരുതുകൾ…. ആവാം…
നമ്മളീ ഭൂമിയിലെ വെള്ളം ഉപയോഗിയ്ക്കുമ്പോൾ … നമ്മൾ ഇപ്പോൾ ഒരു ലോഡ്ജിൽ എന്നെക്കൊണ്ട് കിടത്തിയിരിയ്ക്കുകയാണ്….എന്നോട് അയാള്‍ നൂറ്റിപ്പത്ത് രൂപ വാങ്ങിച്ചു…. എന്റെ കണക്കനുസരിച്ച് ഒരു അറുപത് രൂപയേ വാങ്ങിയ്ക്കാവുള്ളൂ….. അതിൽക്കൂടുതൽ വാങ്ങിയ്ക്കുവാനുള്ള സാദ്ധ്യത ഇല്ലെന്നാണ് ഞാൻ ആദ്യം കണക്കാക്കുന്നത്…. ലോഡ്ജിൽ എന്തു facility ഉണ്ടെന്നുള്ളത് എനിയ്ക്ക് പ്രശ്നം ഒന്നുമല്ല…. ഞാൻ എല്ലാ facility-യും ഉപയോഗിയ്ക്കുന്നില്ല…. എനിയ്ക്ക് കിടന്നാ മതി…. ഞാൻ തപ്പിച്ചെന്നപ്പം ചെറിയ ലോഡ്ജ് കിട്ടിയില്ല…. വലിയ ലോഡ്ജ് തന്നെയാ കിട്ടിയെ … അതിനകത്ത് കേറി കിടക്കുകയും ചെയ്തു….. അപ്പോ അവരു പറഞ്ഞു ഇത് ഇന്ന സ്റ്റാർ ഹോട്ടലിന്റെ ലോഡ്ജാണ്… അതു കൊണ്ട് ഇത്രയും രൂപയാകും… എന്നാലും എനിയ്ക്ക് കിടന്നേ പറ്റുകയുള്ളൂ … അത് മേടിയ്ക്കുകയും വേണം… അപ്പോ അവസാനം പിന്നെ എന്റെ കാശു മുതലാക്കുവാൻ ഞാൻ എന്തു ചെയ്യും …ഞാൻ രാത്രി മുഴുവൻ ആ ടിവി ഓൺ ചെയ്തു വയ്ക്കും…. രാത്രി മുഴുവൻ എന്തു ചെയ്യും … അവന്റെ പൈപ്പ് ഓൺ ചെയ്തു വയ്ക്കും… അപ്പോൾ പൈപ്പിലൂടെ വെള്ളം പോകുന്ന സമയത്ത്… ആ മാക്രോകോസവുമായുള്ള എന്റെ പാരസ്പര്യം …എന്റെ മനസ്സിന്റെ കാമന കൊണ്ട്…. ഞാൻ മാറ്റിവച്ചുകൊണ്ടാ ഓൺ ചെയ്യുന്നെ… അപ്പോ അവിടെ പോകുന്ന ആ ജലസ്ഥാനം തന്നെയാ എന്റെ വസ്തി….. ജലസ്ഥാനം തന്നെ… അപ്പോ ഞാൻ അതു കണ്ടുകൊണ്ടിരിയ്ക്കുയാ … ആ വെള്ളത്തിന്റെ ശബ്ദവും ആ പോക്കും എല്ലാം… കുറെക്കഴിയുമ്പം എന്റെ മൂത്രാശയത്തിനും തകരാറുണ്ടാകും… ഇതാണ് അവരുടെ connection…. അപ്പോൾ ഇങ്ങനെയുള്ള connection…. എന്നു പറയുന്നത് ….കാരണം മാക്രോയും മൈക്രോയുമായിട്ടുള്ള connection എന്നു പറയുന്നതിനെ വച്ച്…. മനുഷ്യൻ ജീവിയ്ക്കുന്നതിന് … അവന്റെ അവയവങ്ങളെ എല്ലാം…. നിർത്തുന്നതിന് ….ചില … അരുതുകൾ ഉണ്ട് ജീവിതത്തിൽ… ചില ആവാം ഉണ്ട്…. അതാണ് യമവും നിയമവും… ചിലത് ചെയ്തേ പറ്റൂ…. ചിലത് ചെയ്തു കൂടാ… യമം …നിയമം…
അസ്വസ്ഥതയില്ലാതെ ഇരിക്കുന്നത് ആസനം…
രണ്ട് സ്വസ്ഥമായി ഇരിയ്ക്കണം…മനസ്സിലാ മനുഷ്യൻ ഇരിയ്ക്കുന്നത്… ആസനം എന്നു പറഞ്ഞു കഴിഞ്ഞാൽ … മനസ്സ് സ്വസ്ഥമായി ഇരിയ്ക്കുക എന്നാണ് അർത്ഥം…(1.05.11mts) പത്മാസനത്തിൽ ഇരുന്നിട്ട് മനസ്സ് സ്വസ്ഥമല്ലെങ്കിൽ അത് ആസനം അല്ല…. വജ്രാസനത്തിൽ ഇരുന്നിട്ട് മനസ്സ് സ്വസ്ഥമല്ലെങ്കിൽ ആസനം അല്ല….അപ്പം ആസനം…then …പ്രാണായാമം… സ്ഥിര സുഖം ആസനം എന്നാണ്… പതഞ്ജലി പറയുന്നത്… അല്ലാതെ നിങ്ങൾ തലേംകുത്തി നില്ക്കാൻ ഒന്നും അദ്ദേഹവും പറയുന്നില്ല… സ്ഥിരം സുഖം ആസനം…സ്ഥിരമായും സുഖമായും ഒരിടത്തിരിയ്ക്കുക…. അസ്വസ്ഥതയില്ലാതെ…. ആ സ്ഥരിമായും സുഖമായും ഒരിടത്തിരുത്തിയാൽ…. ഹാർട്ടിന്റെയും മറ്റുള്ളതിന്റെയും ഒക്കെ രോഗങ്ങള്‍ മാറും… പ്രശ്നങ്ങളിൽ നിന്ന് അകന്ന്… അപ്പം… ആസനം…
പ്രാണായാമം…
പ്രാണായാമം…. പ്രച്ഛർദ്ദന വിധാരണാഭ്യാം വ പ്രാണസ്യ… പ്രാണൻ എങ്ങിനെയാണ് എടുക്കണ്ടത്…. എങ്ങിനെയാണ് വിടണ്ടത്… എങ്ങിനെയാണ് നിർത്തണ്ടത് എന്ന്… അവികലമായ ഒരു രീതി നമുക്ക് ഉണ്ട്…. അതിനെ ഭംഗിയാക്കി കൊണ്ടുപോകുക എന്നുള്ളതാണ്…. പ്രച്ഛർദ്ദനവും വിധാരണവും…. അങ്ങിനെ പ്രാണായാമം…
പ്രത്യാഹാരം….ധാരണ …ധ്യാനം…സമാധി…
പ്രത്യാഹാരം… ഇന്ദ്രിയങ്ങളെ ഒക്കെ ഈ കാണുന്നതിനോടൊക്കെ പ്രതികരിയ്ക്കാതെ അകത്തേയ്ക്കു വലിയ്ക്കുക… പിന്നെ ധാരണ… പിന്നെ ധ്യാനം… പിന്നെ സമാധി…. ഇങ്ങിനെ എട്ട് അംഗങ്ങളാണ് യോഗ…. ഇത് വളരെ പ്രയോജനപ്രദമാണ് ചികിത്സാ ശാസ്ത്രത്തിൽ… ഇത് ആദ്യം അനുഷ്ഠിക്കണ്ടത് വൈദ്യനാണ്…. വൈദ്യൻ അനുഷ്ഠിച്ചിട്ട് മരുന്ന് എടുത്താൽ… ആ മരുന്നിൽ അയാളുടെ മനസ്സ് കയറിക്കൂടും… അങ്ങിനെ കയറിക്കൂടാത്ത മരുന്നൊന്നും മരുന്നല്ല… ഈ ലോകത്തിൽ ഉള്ള … എല്ലാ ഔഷധവും വിഷമാണ്… എല്ലാ വിഷവും ഔഷധവുമാണ്…
പുരുഷൻ – നമ്മള് ആയുർവേദത്തിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഇപ്പം സംസാരിയ്ക്കുകയാണെങ്കിൽ ഒരുപാട് കാര്യം സംസാരിയ്ക്കാനുണ്ട്.. .. പക്ഷെ …ങ്ഹ് …ഇപ്പോൾ നമ്മൾ ഒന്ന് wind-up ചെയ്യാനായിട്ട് ഞാൻ അവസാന ഒരു കാര്യം ചോദിച്ചോട്ടെ…നമ്മൾ ഈ പറഞ്ഞതു പോലെ ഈ പേന എന്നു പറഞ്ഞാൽ എന്റെ മനസ്സിൽ ഒരു ധാരണയുണ്ട്…അത് ഇന്നപോലെ എഴുതാനുള്ളതാണ്…. അല്ലെങ്കിൽ ഇത് പാർക്കറാണ്… ഇത്തരത്തിലുള്ള ഒരു ധാരണയുണ്ട്… ഒരു രോഗിയ്ക്കും ഇത്തരത്തിലുള്ള ഒരു ധാരണയുണ്ട്…. ചികിത്സ ഇന്നതാണ്… വൈദ്യൻ ഇന്നതാണ്…. മരുന്ന് ഇന്നതാണ്… എന്നൊക്കെ ഒരു തരം ധാരണ വച്ചുകൊണ്ടാണ് എല്ലാ രോഗികളും… അപ്പോ സ്വാമിജിയുടെ ഈ പുതിയ ചിന്തയും വച്ചു കൊണ്ട് .. ഈ ഒരു അടിസ്ഥാനത്തില്‍….വരുന്ന ആളുകളിൽ തീർച്ചയായിട്ടും ഉണ്ടാവും… ഈ വരുന്ന രോഗികളുടെ പ്രതികരണം എന്താണ്…
സ്വാമിജി ഏർപ്പെട്ട ചികിത്സയുടെ ചരിത്രത്തെക്കുറിച്ച് പറയുന്നു….
സ്വാമിജി – എന്നെ സംബന്ധിച്ചിടത്തോളം നല്ല പ്രതികരണം ആണ്…. വളരെ നല്ല പ്രതികരണമാ … ഞാൻ എന്നെ കാണാൻ വരുന്ന ആളുകളോട്…. മുൻ കാലങ്ങളിൽ ആണെങ്കില്‍…. അവരു വരുമ്പം …സാധാരണക്കാരാ എന്നെ കാണാൻ വന്നിരുന്നത്…. അതായത് എന്നെ ആർക്കും അറിയില്ലായിരുന്നു… എന്നെ അറിയാൻ ഞാൻ ഇട കൊടുക്കാറുമില്ല…. അപ്പോ ആ നിലയില്‍… എന്നെ കാണാൻ വന്നിരുന്നത് സാധാരണക്കാരാണ്…. സാധാരണക്കാരായ ആളുകള്‍ വരുമ്പം… അവര്‍ ഞാൻ അങ്ങോട്ടു പറയാതെ തന്നെ… എല്ലാ മര്യാദകളും പാലിയ്ക്കും… വരുന്ന സ്ഥലത്ത് … മര്യാദയോടു കൂടി അവര്‍ നില്ക്കും… അപ്പോ ഞാൻ അവിടെ ഒരു പേപ്പറ് വച്ചിരിയ്ക്കും… ഈ വരുന്ന ഓർഡറിൽ കഴിയുന്നതും…അവര്‍ വരുമ്പത്തന്നെ അവരെ പറഞ്ഞു വിടാൻ ശ്രമിയ്ക്കും… അധികം കാത്തിരുത്താറില്ല… നിർത്താറില്ല… അപ്പോ പിന്നെ അത് എനിയ്ക്ക് …പുതിയ പുതിയ ആളുകൾ വരുവാൻ തുടങ്ങി….
അതായത് സമ്പന്നരും സമൂഹത്തിൽ വിദ്യാഭ്യസമുള്ളവരും ഒക്കെയായ ആളുകൾ എന്നെ കാണുവാൻ വരുവാൻ തുടങ്ങി…. അത് ഇവര്‍ പറഞ്ഞു കേട്ടാണ് … പറഞ്ഞു കേട്ട് പറഞ്ഞു കേട്ടുള്ള ഒരു തലത്തിൽ വരുവാൻ തുടങ്ങി…. അവര്‍ വന്ന് കഴിഞ്ഞപ്പോൾ … ഈ നിയമങ്ങളിൽ ഒക്കെ മാറ്റം വരാൻ തുടങ്ങി… അവര്‍ ചിലരെ വിട്ട് പേര് എഴുതിപ്പിയ്ക്കാൻ തുടങ്ങി… വല്യ വല്യ ആളുകളെ വിളിച്ച് reccomend ചെയ്യിപ്പിയ്ക്കാൻ തുടങ്ങി… ആദ്യം വിടണമെന്നുള്ളതായി…. അപ്പോ മത്സര ലോകത്തേയ്ക്ക് വരുവാൻ തുടങ്ങി….എന്നു പറഞ്ഞാൽ ഇപ്പോൾ ഈ കലാ മത്സരങ്ങളിൽ ഒക്കെ ഉള്ള പോലെ… ഒന്നാമൻ ആകാനുള്ള ഒരു പ്രവണത….മരുന്നിന് പ്രാധാന്യം ഒന്നും ഇല്ല…… ഒന്നാമത് വന്ന് മേടിച്ചുകൊണ്ടങ്ങു പോയാൽ മതി… അതിൽ ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍…. ഈ വളരെ ഉയർന്നവരായ ആളുകള്‍…. സമ്പന്നരായ ആളുകള്‍ … അച്ഛനുവേണ്ടി ..മരുന്ന് മേടിയ്ക്കുവാനോ…മക്കൾക്കുവേണ്ടി മരുന്ന് മേടിയ്ക്കുവാനോ… ഒക്കെ വരുന്ന ആളുകള്‍ … വന്നിട്ട് ഈ മരുന്ന് മേടിയ്ക്കുമ്പം….മരുന്ന് തന്നെ അവിടെ ഇട്ടിട്ട് പോകും… കാരണം ഈ മത്സരത്തിൽ ഒന്നാമനായാൽ മതി…. ഒന്നാമനായപ്പോൾ ചികിത്സ കഴിഞ്ഞു…. ചിലപ്പോൾ അത് ഓട്ടോറിക്ഷയിൽ വച്ച് മറന്ന് പോകും… ആദ്യം നെട്ടോട്ടത്തിൽ വന്ന് മേടിച്ചു…പിന്നെ അങ്ങ് പോയിക്കഴിഞ്ഞാൽ ഉടനെ അവരുടെ പണി തീർന്നു….
ങ്ഹ… ചിലര്‍ നേരത്തെ വന്ന് പേര് എഴുതിയ്ക്കും… പത്തും മുപ്പതും പേരുടെ പേര് എഴുതിവയ്ക്കും… ഇങ്ങിനെയൊക്കെ തുടങ്ങി… അപ്പോൾ പേരെഴുത്ത് നിർത്തിയിട്ട്… നേരെ നിന്നാൽ മതിയെന്നായി… പിന്നെ ഈ വരുമ്പഴെ അവർക്ക് എടുത്തുകൊടുക്കുന്ന പരിപാടി നമ്മള് നിർത്തി… കാരണം സാധാരണക്കാരന്റെ ചിന്ത പോലെ… അത് ഉൾക്കൊള്ളാൻ അവർക്ക് പറ്റില്ലാ എന്നു വന്നപ്പോൾ …പത്തുമണി എന്നൊരു സമയം വച്ചു…. പത്തുമണിയ്ക്ക് അവരെല്ലാം എത്തിക്കഴിഞ്ഞാൽ…..പത്തുമണിയ്ക്ക് എത്തുന്ന ആളുകളെ… ആദ്യം നിർത്തി അവരോട് ഈ conditions പറയും….. രോഗം മാറുന്നതിന് ഭേഷജം എന്നൊരു കണക്കുണ്ട്… ഇവിട മത്സരിയ്ക്കാൻ വരണ്ട എന്ന് പറഞ്ഞ് അരി മണിക്കൂറ് അവരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും…. എന്നിട്ട് അവരോട് പറയും …ഇത്രയും കാര്യങ്ങള്‍… നിങ്ങള്‍ കേട്ടതിൽ നിന്ന്… നിങ്ങളുടെ അഭിമാനം വ്രണപ്പെടുകയോ… വേണ്ടാന്ന് തോന്നുകയോ ചെയ്താൽ …. നിങ്ങൾക്കുടൻ തിരിച്ചു പോകാം… പക്ഷെ നിങ്ങള്‍ പെട്ടെന്ന് ഇറങ്ങിപ്പോകുമ്പോൾ ആളുകൾ നിങ്ങളെ note ചെയ്യും എന്ന് നിങ്ങള്‍ പേടിയ്ക്കേണ്ട…. ഞാൻ അകത്തേയ്ക്ക് കേറി കഴിഞ്ഞ് ക്യൂവിൽനിന്ന് ചായ കുടിയ്ക്കാനെന്ന വ്യാജേന പോയാൽ മതി…അതിന് നിങ്ങൾക്ക് ഇഷ്ടം പോലം chance കിട്ടും… അതല്ല നില്‍ക്കണമെന്ന് തോന്നിയാൽ നില്ക്കാം… അങ്ങിനെയാണ് ഇന്ന് ഞാൻ ഇത് ചെയ്തു കൊണ്ടിരിയ്ക്കുന്നത്
അറിയണമെന്നുള്ള ആഗ്രഹം കൊണ്ടു ചെയ്യുന്നു….
….. അപ്പോൾ എനിയ്ക്കതൊരു research എന്ന നിലയിലാണ്… മനസ്സിനെക്കുറിച്ച്… എനിയ്ക്ക് അറിയാവുന്നതുകൊണ്ട് ചെയ്യുകയല്ല… അറിയണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് ചെയ്യുകയാണ്…. ഞാൻ ചെയ്യുന്നതെല്ലാം എനിയ്ക്ക് അറിയണം എന്ന ആഗ്രഹത്തിൽ ചെയ്യുന്നതാണ്… എനിയ്ക്ക് അറിയാം എന്നുള്ളതുകൊണ്ട് ഞാൻ ഇതുവരെ ഒരു കാര്യവും ചെയ്തിട്ടില്ല….നിങ്ങളോട് ഇപ്പോൾ സംസാരിച്ചത് ഉൾപ്പടെ… പക്ഷെ അതില്‍ നിങ്ങളോട് സംസാരിച്ചതിലും… കാരണം ഞാൻ മാത്രമേ പറഞ്ഞുള്ളൂ എന്ന തോന്നല്‍ എനിയ്ക്കുണ്ട്… അതു കൊണ്ട് തന്നെ അറിയാൻ പറ്റിയില്ല എന്ന ചെറിയ പരിമിതിയുമുണ്ട്… കാരണം അതുകൊണ്ട്… അറിയുക എന്നുള്ളതിനുവേണ്ടിയാണ്… ഞാന്‍ സംസാരിയ്ക്കുന്നതും… അറിയുന്നതിനു വേണ്ടിയാണ്… ഞാനിത് ചെയ്യുന്നതും… അറിയുക എന്നുളളത് മാത്രമേ എന്റെ ലക്ഷ്യത്തിലുമുള്ളൂ…
പുരുഷ അവതാരകൻ (anchor) – ഏതായാലും ഈ അറിവ് … മറ്റുള്ളവർക്കും…. മറ്റൊരു രീതിയിൽ പ്രയോജനപ്പെടുന്നു എന്നുള്ളത് …സ്വാമിജി അറിയാത്ത … മറ്റ്..ഒര് ഇതായിരിയ്ക്കും… സ്വാമിജി അറിയാൻ ശ്രമിയ്ക്കുന്തോറും… ഈ അറിവ് സമൂഹത്തിന് … അല്ലെങ്കിൽ സമുദായത്തിന് മറ്റൊരു രീതിയിൽ … അതിന്റെ ഫലം സമുദായത്തിലേയ്ക്ക് പൊയ്ക്കോണ്ടിരിയ്ക്കുന്നു എന്നുള്ളതാണ് അതിന്റെ മറ്റൊരു വശം എന്ന് എനിയ്ക്കു് തോന്നുന്നു… ഏതായാലും ഇന്ന് സ്വാമിജി ഇത്രയും തിരിക്കിനിടയ്ക്ക് ഇവിടെ വരാനും ഇത്രയും കാര്യങ്ങൾ സംസാരിയ്ക്കാനും… മനസ്സു കാട്ടിയതിന് വളരെ നന്ദി…. നമസ്കാരം
സ്വാമിജി -നമസ്കാരം…
വനിത അവതാരക – ആയുർവേദത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും… നമ്മളെക്കുറിച്ചും… ഒക്കെയുള്ള…. ഒട്ടേറെ ധാരണകൾ … തകർക്കുന്നതായിരുന്നു… ശ്രീ നിർമ്മലാന്ദഗിരി സ്വാമിജിയുമായുള്ള……..
പുരുഷൻ – ഒരുപാട് പൊളിച്ചെഴുത്തലുകൾ … ഒരു പാട് തിരിച്ചറിവുകൾ … ഒരു പാട് ചിന്തിയ്ക്കാനുള്ള …. എന്താ പറയുക …food for thought എന്നു പറയില്ലെ …നമ്മള്… ഇതൊക്കെ ആയിരുന്നോ.. ഇതൊക്കെ ആണോ എന്ന് നമ്മള് ചിന്തിച്ചു പോകുന്ന ചില മുഹൂർത്തങ്ങൾ ..നിങ്ങൾ എല്ലാവരും കണ്ടു കൊണ്ടിരുന്നതാണ് ആ interview….നിങ്ങൾടെ…. ആ പരിപാടിയെക്കുറിച്ചുള്ള നിങ്ങൾടെ അഭിപ്രായങ്ങൾ ഞങ്ങളെ എഴുതി അറിയിയ്ക്കുക… തീർച്ചയായിട്ടും…ങ്ഹ…എന്താ പറയുക… എല്ലാറ്റിനും ഒരു രണ്ടു വശവും ഉണ്ടാകുമല്ലോ.. എല്ലാറ്റിനും രണ്ടു വശങ്ങൾ കാണുമല്ലോ… ഈ അഭിപ്രായങ്ങൾ പൂർണ്ണമായിട്ടും യോജിയ്ക്കാൻ കഴിയാത്തവര്‍… കാണുമായിരിയ്ക്കും മിക്കവാറും …കാരണം…ഇന്ന് modern science വളരെ വളർന്നിരിയ്ക്കുകയാണ് ….modern medicine വളരെയധികം വളർന്നിരിയ്ക്കുകയാണ്…. അതിന്റെ ഒക്കെ കാഴ്ചപ്പാടുകളിൽ ഇതിനെ വിലയിരുത്തുന്ന ആളുകൾ ഉണ്ടാവാം… എന്തൊക്കെ ആയിരുന്നാലും അത് നിങ്ങൾ ഞങ്ങളെ എഴുതി അറിയിയ്ക്കുക… ഞങ്ങൾക്ക് അതൊരു പ്രോത്സാഹനമായിരിയ്ക്കും… ഇന്നത്തെ മൊത്തം പരിപാടികളെക്കുറിച്ചും നിങ്ങൾടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്… ഇന്നത്തെ ശുഭ ദിനം ഇവിടെ പൂർണ്ണമാവുകയാണ്… എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു… ശുഭദിനം….
വനിത – ശുഭദിനം…(1:11:14 mts)
The End
NB : Compared to our reading and learning abilities, our listening and learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj is available freely on the Youtube. This is a transcript of one such discourse. The You Tube Link of the same is provided here . (Click on the image ). The time required for reading the printed matter provided here-in , which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file .
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737