മലബാർ കലാപമെന്നോ, മാപ്പിള ലഹളയെന്നോ വിളിയ്ക്കപ്പെടുന്ന സംഭവങ്ങൾ രണ്ടു നൂറ്റാണ്ടിനു മേൽ ദൈർഘ്യമുള്ള, ഇപ്പോഴും ആ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ജിഹാദിന്റെ ഒരു ഏട് മാത്രമായിരുന്നു !! ഈ ജിഹാദ് പൂർണ്ണമായും വിജയിക്കണമെങ്കിൽ അവിടെ ഇപ്പോഴുള്ള ഹിന്ദു സമൂഹത്തെ ഏതു വിധേനയും കടപുഴക്കണം. ഈ ഉദ്യമത്തിൽ ആദർശപരമായി (ideologically) മുഹമ്മദ്ദീയ സമൂഹത്തെ സഹായിച്ചുകൊണ്ടിരിക്കുന്നത് കേരളത്തെ മാറി മാറി ഭരിയ്ക്കുന്ന കോൺഗ്രസ്സ് -ഇടതു മുന്നണികളാണ്. ഈ രാഷ്ട്രീയകക്ഷികളോട് വിധേയത്വമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരും, ചരിത്രകാരന്മാരും, സാംസ്കാരിക നായകന്മാരും, ഈ മുന്നണി രാഷ്ട്രീയക്കാരോട് ചേർന്ന് പടച്ചുവിടുന്ന ചരിത്രആഖ്യാനങ്ങളും സാഹിത്യരചനകളും മറ്റും അവർ അറിഞ്ഞോ അറിയാതയോ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ദൗർബല്യത്തേയും നാശത്തെയും ത്വരിതപ്പെടുത്തുന്നതാണ് . ചരിത്രമെന്ന പേരിൽ ഇവരെല്ലാം ചേർന്ന് പടച്ചുവിടുന്ന പ്രോപ്പഗാണ്ടയിൽ (propaganda) സത്യം വല്ലതും ഉണ്ടോ എന്ന്, ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമായ ചരിത്രരേഖകളെ ആസ്പദമാക്കി പരിശോധിക്കുകയാണ് ഇവിടെ.
Hindu Manners Customs and Ceremonies – Abbe J.A.Dubois
31 വർഷങ്ങൾ അതായത് 1792 മുതൽ 1823 വരെ, തെക്കെ ഇന്ത്യയിൽ ജീവിച്ച ഫ്രഞ്ച് ജസ്യൂട്ട് പാതിരിയാണ് അബേ ഡുബോയി. ഇതിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് മൈസൂരിലായിരുന്നു. ഇരുപതു വർഷങ്ങൾ ഇദ്ദേഹം മൈസൂർ താവളമാക്കി താമസിച്ചു. ബാക്കി സമയം പോണ്ടിച്ചേരിയിലും. ഇക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു തെക്കെ ഇന്ത്യ നിയന്ത്രിച്ചിരുന്നത്. കമ്പനിയുടെ പൂർണ്ണ നിയന്ത്രണത്തിൻ കീഴിലുള്ള പ്രദേശങ്ങളിൽ, അതായത് മദ്രാസ് പ്രസിഡൻസിയിൽ, അവരുടെ അനുമതിയോടെ, അവർക്കായി തദ്ദേശീയരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും മതപരിവർത്തന പ്രവർത്തികൾക്കുമായും ഇദ്ദേഹം വളരെയധികം സഞ്ചരിച്ചിരുന്നു. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഭാഗമായി, പട്ടികജാതി വിഭാഗങ്ങളോട് വളരെ അടുത്തിടപഴകുകയും ചെയ്തിരുന്നു.
തെന്നിന്ത്യൻ സമൂഹത്തെ വർണ്ണിയ്ക്കുന്ന അബേയുടെ പ്രസിദ്ധമായ ഗ്രന്ഥമാണ് ‘Hindu Manners, Customs And Ceremonies’. ഈ തലമുറയിലുള്ളവരുടെ ശ്രദ്ധയിൽ ഈ പുസ്തകം പതിഞ്ഞിരിയ്ക്കുമോ എന്ന് സംശയിക്കത്തക്കതാണ്. കാരണം മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ഈ പുസ്തകം പരാമർശിച്ച് കാണാറേയില്ല ! ഫ്രഞ്ച് ഭാഷയിലുള്ള ഈ പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതി ആദ്യം തയ്യാറായത് 1806-ലാണ് .ഈ ആദ്യ കൈയ്യെഴുത്ത് പ്രതി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് 1817-ലും. പിന്നീട് 1821നും 1823-നും ഇടയിൽ തന്റെ കൈയ്യെഴുത്ത് പ്രതിയിൽ അബേ ഡുബോയ് ചില തിരുത്തലുകൾ വരുത്തുകയും പുതുതായി വളരെയധികം വിവരങ്ങൾ ചേർക്കുകയും, അടിക്കുറിപ്പുകൾ നല്കുകയും ചെയ്തു. തിരുത്തലുകളും പുതിയ വിവരങ്ങളും അടിക്കുറിപ്പുകളും ഉൾപ്പെടുത്തി ഇന്ന് കാണുന്ന വിധത്തിൽ ഇതിന്റെ രചന പൂർണ്ണമാക്കിയത് പാതിരി ഇന്ത്യ വിടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. ഈ പുതുക്കിയ കൈയ്യെഴുത്ത് പ്രതിയും ഫ്രഞ്ച് ഭാഷയിലായിരുന്നു. 1897- ൽ Henry K. Beauchamp ഇത് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തു . Beauchamp-ഉം അദ്ദേഹത്തിന്റേതായി ചില അടിക്കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 1906-ൽ പ്രസിദ്ധപ്പെടുത്തിയ ഈ ഇംഗ്ലീഷ് വിവർത്തനത്തിന്റെ മൂന്നാം പതിപ്പാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.
Note : അബേയുടെ പരിഷ്ക്കരിക്കാത്ത ആദ്യ പതിപ്പും, അദ്ദേഹം തന്നെ അടിക്കുറുപ്പുകളും, തിരുത്തലുകളും, കൂടുതൽ വിവരങ്ങൾ ചേർത്തു് പരിഷ്ക്കരിച്ച രണ്ടാമത്തെ പതിപ്പും ഇന്ന് ഇന്റർനെറ്റിൽ Free ആയിട്ട് ലഭ്യമാണ്. ആദ്യപതിപ്പിന്റെ പേർ ‘A Description of the Character, Manners, and Customs of the People of India; And of their Institutions, Religious and Civil’ എന്നാണ്. പരിഷ്ക്കരിക്കാത്ത ഈ ആദ്യ കൈയ്യെഴുത്ത് പ്രതി, തമിഴ്നാട്ടിൽ വസിച്ചിരുന്ന Rev. G.U Pope ഫ്രഞ്ച് ഭാഷയിൽ നിന്നും തർജ്ജുമ ചെയ്ത് 1879-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് ലഭ്യമായ ആദ്യ പതിപ്പ്. Rev. G. U. Pope, തിരുവള്ളുവരുടെ തിരുക്കുറലും തമിഴിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജുമ ചെയ്തിരുന്നു. അബേയുടെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പിന്റെ പേർ ‘Hindu Manners, Customs and Ceremonies’ എന്നാണ് . ഈ രണ്ടാം പതിപ്പിൽ അടങ്ങിയ വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ആദ്യ പതിപ്പിലെ വിവരങ്ങൾ വായിക്കുകയാണെങ്കിൽ ഇന്തയിലെ സംവരണ വ്യവസ്ഥയെ ന്യായീകരിക്കുന്ന സവർണ്ണ ഹിന്ദു-ചൂഷണ വാദങ്ങൾക്ക് യാതൊരു വിധത്തിലുള്ള സാംഗത്യവും കല്പിയ്ക്കുവാൻ ആവില്ലെന്ന് കാണാം!!!
അബേ ഡുബോയി ഭാരതത്തിൽ എത്തിയത് 1792-ൽ ആണ്. ടിപ്പു സുൽത്താൻ ക്രിസ്ത്യൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാൽ കൊല്ലപ്പെടുന്നത് May 4, 1799-ലും. ഈ ചുരുങ്ങിയ കാലയളവിൽ ഫ്രഞ്ചുകാരനായ ഈ പാതിരിയ്ക്ക് ടിപ്പുവിനുമേൽ സ്വാധീനം ചെലുത്താനായി എന്ന് തർജ്ജമാകാരൻ Henry K.Beauchamp ആമുഖത്തിൽ പറയുന്നുണ്ട്. (page xi). ടിപ്പു തന്റെ രാജ്യത്ത് ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി മുഹമ്മദ്ദീയരാക്കി എന്നും, എന്നാൽ അബേ ഡുബോയിയുടെ ടിപ്പുവിനുമേൽ ഉണ്ടായിരുന്ന സ്വാധീനം നിമിത്തം, മൈസൂരിൽ ക്രിസ്ത്യൻ മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഫ്രഞ്ച് മിഷനറിമാരെ (പാതിരിമാരെ) ടിപ്പു ഉപദ്രവിക്കുകയോ, മറ്റു വിധത്തിൽ പീഢിപ്പിക്കുകയോ ചെയ്തില്ലെന്ന് തർജ്ജമാകാരൻ സന്ദർഭവശാൽ(ആമുഖത്തിൽ) രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്ര പഠനങ്ങൾ ധർമ്മചിന്തയെ പരിപോഷിപ്പിക്കാൻ ഉതകുന്നത് ആവണം !
ചരിത്ര പഠനങ്ങൾ പാരമ്പര്യങ്ങളെ വെറുക്കുവാൻ പഠിപ്പിക്കുന്നതാവരുത് . പക്ഷെ ആ ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ചരിത്രവും, പ്രത്യേകിച്ച് കേരള ചരിത്രവും രചിയ്ക്കപ്പെട്ടത്. പുതു തലമുറ ഹിന്ദു ധർമ്മചിന്തകളേയും, ഹിന്ദു സംസ്കാരത്തെയും, കൂടാതെ സ്വന്തം പാരമ്പര്യങ്ങളെയും അവഗണിക്കാനും അവജ്ഞയോടെ വീക്ഷിയ്ക്കുവാനും വിദ്വേഷിയ്ക്കുവാനും ഉദ്ദേശിച്ചാണ് ആധുനിക ഇന്ത്യയിൽ ചരിത്ര നിർമ്മിതി നടത്തിയത് . ഇതിന്റെ ഭാഗമായി നാടിന്റെ യഥാർത്ഥ പാരമ്പര്യങ്ങളെ മറയ്ക്കുകയും വക്രീകരിയ്ക്കുകയും കൂടി ചെയ്തു. ഇതിനായി പ്രവർത്തിച്ചവരെ വിചാരണ ചെയ്യുകയും, അവരുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി, തുറുങ്കിലടയ്ക്കപ്പെടുകയും വേണം.
മലബാറിലെ നായന്മാരും ചെറുമന്മാരും
കത്തോലിക്കാ ക്രിസ്ത്യൻ പാതിരി അബേ ഡുബോയി പറയന്മാരെക്കുറിച്ചും മറ്റ് താണ ജാതികളെക്കുറിച്ചും വർണ്ണിയ്ക്കുന്ന അദ്ധ്യായത്തിലാണ് (Part 1, Chapter V) നായന്മാരും ചെറുമന്മാരും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് വിവരിക്കുന്നത്. ( പേജുകൾ 57 & 58). ഈ പേജുകളുടെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്. ചെറുമന്മാരെ പറയന്മാരുടെ വിഭാഗത്തിലാണ് പാതിരി ഉൾപ്പെടുത്തിയിട്ടുള്ളത്.
മലബാറിലെ നായന്മാർക്ക് ഭൂമിയുടെ മേൽ ഉണ്ടായിരുന്ന ഉടമസ്ഥാവകശത്തെക്കുറിച്ചും അതിൽ പണിചെയ്തിരുന്ന ചെറുമരെക്കുറിച്ചും പാതിരി വിശദീകരിക്കുന്നുണ്ട്. ഉടമസ്ഥാവകാശത്തെ സൂചിപ്പിയ്ക്കാൻ അദ്ദേഹം ഉപയോഗിച്ച ലാറ്റിൻ പദപ്രയോഗമാണ് ‘jus utendi et abutendi’ (the right of the owner to use, take fruits and dispose freely with his item, to the exclusion of every other person).(മുകളിൽ നല്കിയിരിക്കുന്ന പേജ് 57-ൽ ഇത് അടയാളപ്പെടുത്തിയിട്ടുണ്ട്.)
നായർ ജന്മിമാരുടെ മനുഷ്യത്വപരമായ സമീപനം.
മുകളിൽ സൂചിപ്പിച്ചതുപോലെ ഭൂമിയ്ക്കുമേൽ exclusive rights (പൂർണ്ണ അധികാരം/അവകാശം ) ഉണ്ടായിരുന്ന നായർ ജന്മിമാരും അവരുടെ പാട്ടക്കാരും (കാണക്കാർ), ചെറുമരോടും അവരുടെ കുടുംബങ്ങളോടും തികച്ചും മനുഷ്യത്വപരമായ സമീപനമാണ് പുലർത്തിയിരുന്നത് എന്ന് ക്രിസ്ത്യൻ പാതിരി അബേ ഡുബോയി തന്റെ ഗ്രന്ഥത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട് (പേജ് 58-ന്റെ താഴെനല്കിയിരിക്കുന്ന സ്ക്രീൻഷോട്ട് കാണുക). ഭാരതത്തെ, പ്രത്യേകിച്ച് ഹിന്ദു സംസ്കാരത്തെയും അത് പിന്തുടർന്നിരുന്ന ജനവിഭാഗങ്ങളെയും വിമർശനാത്മകമായി (critically) സമീപിച്ച ഒരു കത്തോലിക്കാ ക്രിസ്ത്യൻ പാതിരിയാണ് ഈ രേഖകൾ അവശേഷിപ്പിച്ചിട്ട് കടന്നുപോയത് എന്നും ആലോചിക്കണം. ബ്രിട്ടീഷുകാർക്ക് അതായത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് താൻ ശേഖരിച്ച വിവരങ്ങൾ അടങ്ങിയ കൈയ്യെഴുത്ത് പ്രതി അദ്ദേഹം വില്ക്കുകയാണ് ചെയ്തത് . തദ്ദേശീയരായ ആളുകളെ നിയന്ത്രിക്കുന്നതിനും, ചതിയ്ക്കുന്നതിനും, ഭരിക്കുന്നതിനും, സാമ്രാജ്യം വിപുലീകരിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനും, വെള്ളക്കാർക്ക് ഈ പുസ്തകത്തിൽ അടങ്ങിയ വിവരങ്ങൾ (തദ്ദേശിയരെക്കുറിച്ചുള്ള വിവരങ്ങൾ) വിലപ്പെട്ടതായിരുന്നു. പാതിരി ക്രിസ്ത്യൻ മുൻവിധിയോടുകൂടി ദോഷജ്ഞന്റെ (വിമർശകന്റെ) അങ്കിയണിഞ്ഞാണ് തെക്കൻ ഇന്ത്യയിലെ ഹിന്ദു സംസ്കാരത്തെ സമീപിച്ചതെങ്കിലും, ബ്രിട്ടീഷ് അധികാരികൾക്ക് വസ്തുനിഷ്ഠമായ വിവരങ്ങൾ നല്കുന്നതിനു വേണ്ടി ഈ മുൻവിധികൾ ഒരു പരിധിവരെ മാറ്റിവച്ചതായി കാണാം.
കരുണാപൂർവ്വവും അനുഭാവപൂർവ്വവുമായ സമീപനമായിരുന്നു നായർ ജന്മിമാർ തങ്ങളുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന ചെറുമരോട് കൈക്കൊണ്ടിരുന്നത്. അവരുടെ വയസ്സിനും ആരോഗ്യത്തിനു(ബലത്തിനും) അനുസരിച്ചുളള പ്രവർത്തികളേ ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ. ജന്മിമാർ ഭക്ഷിച്ചിരുന്ന അതേ അരി തന്നെയാണ് ചെറുമർക്കും ഭക്ഷിയ്ക്കാൻ നല്കിയിരുന്നത്. ചെറുമരുടെ കുട്ടികൾ പ്രായം തികഞ്ഞപ്പോൾ അവരെ വേണ്ടും വിധം കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. (Note: നായർ ജന്മിമാർ ചെറുമ കന്യകമാരുടെ കന്യാത്വം ആദ്യരാത്രിയിൽ അപഹരിച്ചതായി പാതിരി രേഖപ്പെടുത്തിയിട്ടേയില്ല.) വർഷാവർഷം നായർ ജന്മിമാർ ചെറുമർക്ക് വസ്ത്രങ്ങൾ വാങ്ങി നല്കിയിരുന്നു. ചെറുമ-സ്ത്രീകൾക്ക് നാലോ അഞ്ചോ മുഴം തുണിയും, പുരുഷന്മാർക്ക് പരുക്കനായ കമ്പളിപ്പുതപ്പും ആണ് നല്കിയിരുന്നത്.
നായർ ജന്മിമാരുടെ കീഴിൽ ജോലി ചെയ്തിരുന്ന ചെറുമന്മാർ സന്തുഷ്ടരും സന്തോഷവാന്മാരും ആയിരുന്നു. നായർ കാരണവരെ തങ്ങളുടെ പിതാവായിട്ടും, തങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണെന്നും അവർ കരുതിയിരുന്നു. കൃഷിയിടവുമായി ജൈവബന്ധം ഇല്ലാത്തതിനാൽ, അതിനാൽ സ്വതന്ത്രരായിരുന്ന മദ്രാസ് പ്രസിഡൻസിയിലെ(പ്രവിശ്യയിലെ) മറ്റ് പറയന്മാരെ അപേക്ഷിച്ച്, മലബാറിലെ ചെറുമന്മാർ ആരോഗ്യപരമായിരുന്ന ജീവിതമാണ് നയിച്ചിരുന്നത്. (ഇത് പാതിരി എടുത്തു പറയുന്നുണ്ട്.) നായന്മാരുമായുണ്ടായിരുന്ന അവരുടെ ബന്ധം കാരണം അതിജീവനത്തിനുള്ള വക അവർക്ക് ഉറപ്പായും ലഭിച്ചിരുന്നു. മറിച്ച് കൃഷിഭൂമിയുമായി ജൈവബന്ധം പുലർത്താതെ, അച്ചടക്കരഹിതരായി, സ്വതന്ത്രരായി ജീവിച്ചിരുന്ന മദ്രാസ് പ്രസിഡൻസിയിലെ മറ്റ് പറയന്മാർ ജീവതത്തിന്റെ നല്ലൊരു ഭാഗം ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നു കഴിഞ്ഞുകൂടിയത്. ഇവരിൽ പലരും പട്ടിണി മൂലം മരിയ്ക്കാനും ഇടയായിട്ടുണ്ട്. (എല്ലാ വിവരങ്ങളും അബേയുടെ പുസ്തകത്തിൽ പ്രസ്തുത പേജിൽ നിന്നുതന്നെ. മുകളിൽ നല്കിയിരിക്കുന്ന പേജ്-58 സ്ക്രീൻഷോട്ട് സസൂക്ഷ്മം കാണുക)
ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന അഴുക്ക് !! (Dregs of Indian Society)
തെക്കെഇന്ത്യയിലെ ഏറ്റവും പിന്നാക്ക ജാതികളെക്കുറിച്ചു് അബേയുടെ ഗ്രന്ഥത്തിലുള്ള ഭാഗം ഒന്നിലെ അഞ്ചാം അദ്ധ്യായത്തിൽ നല്കിയിട്ടുള്ള വിശദമായ പ്രതിപാദ്യത്തിൽ നിന്നാണ് മുകളിലുള്ള വിവരങ്ങൾ നമുക്ക് ലഭ്യമാകുന്നത്. അഞ്ചാം അദ്ധ്യായത്തിൽ (Part I, Chapter V) മറ്റൊരിടത്ത് അതായത് പേജ് 78-ൽ, പറയന്മാർ ഉൾപ്പടെയുള്ള ചില പിന്നാക്ക വിഭാഗങ്ങളെ ഇന്ത്യസമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന മട്ട് അഥവാ മാലിന്യം(ചെളി) (dregs of society in India) എന്നാണ് ക്രിസ്ത്യൻ പാതിരി അബി വിശേഷിപ്പിച്ചിരിക്കുന്നത്. അബേയുടെ വിവരണങ്ങളിൽ നിന്നും ഈ വിഭാഗങ്ങൾ മുഖ്യധാരയിൽ നിന്നും പിന്നാക്കം പോയത് ആരും അടിച്ചമർത്തിയിട്ടല്ല എന്ന് നിസ്സംശയം മനസ്സിലാക്കാം. മറിച്ച് ഈ വിഭാഗങ്ങൾ സ്വയം സൃഷ്ടിച്ചെടുത്ത മോശമായ ജീവിതശൈലിയും പെരുമാറ്റങ്ങളും വൃത്തിരാഹിത്യവും അച്ചടക്കരാഹിത്യങ്ങളും കാരണമായി, മറ്റ് ജാതികൾ ഇവരിൽ നിന്നും അകലം പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. അകന്നു മാറുന്നതും അടിച്ചമർത്തുന്നതും തമ്മിൽ കുഴിയാനയും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട് !! മാത്രവുമല്ല ചില പിന്നാക്ക ജാതികൾ മറ്റു വിഭാഗങ്ങളെ പല വിധത്തിൽ ഉപദ്രവിച്ചിരുന്നതായും ക്രിസ്ത്യൻ പാതിരി അബേയുടെ വിവരണത്തിൽ തെളിയുന്നുണ്ട്. ഈ പിന്നാക്കജാതികളെ എല്ലാം സഹിച്ചും അവരോട് ക്ഷമിച്ചും ആണ് തെക്കെഇന്ത്യയിലെ സവർണ്ണ ഹിന്ദുക്കൾ ജീവിച്ചിരുന്നതെന്ന് കാണാം. എന്തായാലും അബേ നല്കിയ വിവരങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ ഭൂതകാലത്തിലെ പിന്നാക്കജാതികളുടെ അടിച്ചമർത്തൽ ആഖ്യാനങ്ങൾ എല്ലാം തന്നെ കളളക്കഥകൾ ആണെന്നു മനസ്സിലാക്കാവുന്നതാണ്. ഇത്തരം കള്ളക്കഥകളെ ആസ്പദമാക്കി, വർത്തമാനകാലത്ത് പിന്നാക്ക ജാതികൾക്ക് മാത്രമായി സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നല്കുന്നത് നീതിപൂർവ്വകമാണോ എന്ന് ചിന്തിക്കേണ്ടതാണ്.
Dregs of Indian Society !!!
ക്രിസ്ത്യൻ കത്തോലിക്കാ ജസ്യൂട്ട് ഫ്രഞ്ച് പാതിരി അബേ ഡുബോയി ഏറ്റവും പിന്നാക്ക ജാതികളെക്കുറിച്ച് രേഖപ്പെടുത്തിയ Dregs of Indian Society എന്ന വിശേഷണം അദ്ദേഹത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ഇതേ വിശേഷണം ഏകദേശം നൂറ് വർഷങ്ങൾക്കു ശേഷം 1921-ലെ മാപ്പിള കലാപത്തെ തുടർന്ന് കോഴിക്കോട് വച്ച് രൂപികരിച്ച Special Tribunal-ലെ ജഡ്ജിമാർ തങ്ങളുടെ വിധി പ്രസ്താവനയിൽ രേഖപ്പെടുത്തിയായി കാണാം. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ നല്കുന്നതാണ്. എന്തായാലും തങ്ങൾക്കൊപ്പം ഈ ഭൂമിയിൽ വസിച്ചിരുന്ന കീഴാള ജാതികളെ സവർണ്ണ ഹിന്ദുക്കൾ ഇപ്രകാരം വിശേഷിപ്പിച്ചതായി സവർണ്ണ ഹിന്ദുക്കൾ രചിച്ച ഗ്രന്ഥങ്ങളിൽ ഒരിടത്തും കാണാൻ കഴിയില്ല.
മതം മാറ്റത്തിന് ശേഷം പട്ടികവിഭാഗങ്ങൾക്ക് കൈവന്ന ക്രൂരത!!
ഹൈദർ അലിയുടെയും, അതിനുശേഷം ടിപ്പുവിന്റെയും പടയോട്ട കാലഘട്ടത്തിലും അതിനു ശേഷവും മതപരിവർത്തനത്തിനു വിധേയരായ ചെറുമന്മാർ ഉൾപ്പടെയുള്ള കീഴാള ജാതികൾ, നായന്മാരോടും ഹിന്ദുക്കളായി തുടർന്ന മറ്റ് പിന്നാക്ക/കീഴാള ജാതികളോടും കാണിച്ച ക്രൂരതകളെക്കുറിച്ച്, അടുത്ത ഭാഗത്തിൽ വിവരിയ്ക്കുന്നതാണ്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739