വേലായുധൻ പണിക്കശ്ശേരിയുടെ ‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന ചരിത്ര ലേഖനം അദ്ദേഹത്തിന്റെ ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് അടങ്ങിയിട്ടുള്ളത്. ഈ പുസ്തകം DC Books February 2020-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാളികളുടെ ഇടയിൽ ഇതിനോടുള്ള അനുകൂലമായ പ്രതികരണം നിമിത്തം November 2020-ൽ പ്രസാധകർ രണ്ടാമത്തെ പതിപ്പും ഇറക്കിയിരുന്നു.
അടിമത്വത്തെക്കുറിച്ചുള്ള വേലായുധൻ പണിക്കശ്ശേിരിയുടെ ലേഖനത്തെ ആസ്പദമാക്കിയുള്ള മൂന്നാം ഭാഗമാണ് ഈ ബ്ലോഗ് പോസ്റ്റ്. ഇദ്ദേഹത്തിന്റെ ലേഖനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി, ഇദ്ദേഹവും ഇദ്ദേഹം ആശ്രയിച്ച മറ്റ് ചരിത്രരചയിതാക്കളുടെ രചനകളും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ എപ്രകാരമാണ് വക്രീകരിച്ച് വികലമാക്കിയത് എന്നത് വായനക്കാരുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാനാണ് ഈ വെബ്സൈറ്റിലുള്ള ലേഖനങ്ങളിലൂടെ ഉദ്ദേശിയ്ക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ ചരിത്ര നിർമ്മിതി സനാതനധർമ്മികളെ, അതായത് സവർണ്ണഹിന്ദുക്കളെ വെറുക്കാനും വിദ്വേഷിയ്ക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഇത്തരുണത്തിൽ പ്രത്യേകം സ്മരിയ്ക്കേണ്ടതുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെയും, കോൺഗ്രസ്സുകാരുടെയും അവർ താലോലിയ്ക്കുന്ന ന്യൂനപക്ഷമതസ്ഥരുടെയും അദ്ധ്യക്ഷതയിലാണ് സവർണ്ണഹിന്ദുക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്ന സാമൂഹ്യ ചരിത്ര നിർമ്മാണം ഇന്നും നടന്നുകൊണ്ടിരിയ്ക്കുന്നത്. വക്രീകരിയ്ക്കപ്പെട്ട സാമൂഹ്യ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങളാണ് കേരളീയ പൊതുസമൂഹത്തിൽ ഇന്ന് പ്രചാരത്തിൽ ഉള്ളത് !! ഉദാ : മുലക്കരം, നങ്ങേലി, ദേവസഹായം പിള്ള, വാരിയം കുന്നൻ. (മത-ജാതി-രാഷ്ട്രീയ പ്രേരിതങ്ങളായ ഈ കള്ളക്കഥകളെ ഈ വെബ്സൈറ്റിലെ തന്നെ മറ്റ് ലേഖനങ്ങളിലൂടെ തുറന്നുകാട്ടിയിട്ടുണ്ട്.) വ്യാജമായ ഈ ചരിത്രനിർമ്മിതി കേരളത്തിൽ ഹിന്ദു ഐക്യം ഒരിക്കലും സാദ്ധ്യമാക്കില്ല. ഹിന്ദു ജാതികൾക്കിടയിൽ വിടവുകൾ സൃഷ്ടിച്ച്, ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് നിർത്തി ദുർബലമാക്കി, ആത്യന്തികമായി ഹിന്ദുമതത്തിന്റെയും സംസ്കാരത്തിന്റെയും ഉന്മൂലനം ലക്ഷ്യം വച്ചുകൊണ്ടുള്ള വിദ്ധ്വംസകപ്രവർത്തികളാണ് അക്കാദമിക്ക് തലത്തിൽ പോലും അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നത്.
വേലായുധൻ പണിക്കശ്ശേരി ഈഴവ സമുദായാംഗമാണ് എന്ന സൂചനയാണ് അദ്ദേഹത്തിന്റെ രചനകൾ നല്കുന്നത്. അടിമത്വത്തെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹം ബുക്കാനനെ ഉദ്ധരിച്ചതാണ് ഇവിടെ പരിശോധിയ്ക്കുന്നത്. “കേരളത്തിലെ അടിമവ്യാപാരത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിയ്ക്കുന്നത് ബുക്കാനൻ (എ.ഡി.1800) എഴുതിയ കുറിപ്പുകളിൽനിന്നാണ്” എന്നു തുടങ്ങുന്ന വാചകത്തോടെയാണ് പണിക്കശ്ശേരി ബുക്കാനനെ പുസ്തകത്തിലെ പേജ് 89-ൽ പരിചയപ്പെടുത്തുന്നത്. ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ’ എന്ന പുസ്തകത്തിലെ പേജുകൾ 89-ലും, 90-ലും ആയിട്ടാണ് ബുക്കാനൻ നല്കിയ വിവരങ്ങളെക്കുറിച്ച് പണിക്കശ്ശേരി പ്രതിപാദിച്ചിട്ടുള്ളത്. ഇതിൽ പേജ് 89-ന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു. പക്ഷെ പണിക്കശ്ശേരി ബുക്കാനൻ എഴുതിയ മൂലഗ്രന്ഥം (original) വായിച്ചിട്ടില്ലെന്ന് പുസ്തകത്തിന്റെ ഒടുവിൽ (പേജുകൾ 138, 139) അദ്ദേഹം തന്നെ നല്കിയിട്ടുള്ള ഗ്രന്ഥസൂചിയിൽ നിന്നും തീരുമാനിയ്ക്കാം. ഗ്രന്ഥസൂചിയിൽ ബുക്കാനനെയോ, അദ്ദേഹം രചിച്ച പുസ്തകത്തെക്കുറിച്ചോ പണിക്കശ്ശേരി പരാമർശിച്ചിട്ടേയില്ല. Secondary Sources-കളിൽ (മറ്റ് സ്രോതസ്സുകളിൽ) നിന്നും കടമെടുത്താണ് ബുക്കാനൻ നല്കിയ വിവരങ്ങൾ അടിമത്വത്തെക്കുറിച്ചുള്ള ലേഖനത്തിൽ പണിക്കശ്ശേരി ഉൾക്കൊള്ളിച്ചത്. (ഗ്രന്ഥസൂചിയുടെ സ്ക്രീൻ ഷോട്ട് ഈ ലിങ്കിൽ ലഭ്യമാണ്).
പണിക്കശ്ശേരി ആശ്രയിച്ച Secondary Sources, അവ ഏതെല്ലാം ചരിത്രപുസ്തകങ്ങളിൽ നിന്നായാലും, അതിന്റെ രചയിതാക്കൾ ആരെല്ലാമായിരുന്നാലും, അവർ ബുക്കാനന്റെ പുസ്തകത്തിലെ(മൂല ഗ്രന്ഥത്തിലെ) പേജുകൾ 370-ലും, 371-ലും അടങ്ങിയ ഉള്ളടക്കത്തെയാണ് പരിഗണിച്ചിരിയ്ക്കുന്നതെന്ന് കാണാം. ഈ പേജുകളിലാണ് കേരളത്തിലെ (മലബാറിലെ) അടിമകളെക്കുറിച്ച്, അതായത് പുലയന്മാരെക്കുറിച്ച് (ചെറുമർ) ബുക്കാനൻ ആദ്യമായി വിശദമായിട്ട് വർണ്ണിയ്ക്കുന്നത്. ഇതിൽ പേജ് 370-ന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.(ചെറുമന്മാരെക്കുറിച്ചുള്ള ആദ്യ പരാമർശം പേജ് 362-ലാണ് ഉള്ളത്. പേജ് 353-ൽ മലബാറിലെ അടിമകളെക്കുറിച്ചുള്ള (slaves) ആദ്യ പരാമർശവും കാണാം). യഥാർത്ഥത്തിൽ ഈ അടിമകൾ പാരമ്പര്യ അവകാശങ്ങൾ ഉള്ള (customary rights) കർഷകത്തൊഴിലാളികളാണ്. Customary rights ഉണ്ടായിരുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ അടിമകളായി കണക്കാക്കാമോ എന്നത് ചിന്തിയ്ക്കേണ്ട വിഷയം തന്നെയാണ് !!!??? സായിപ്പ് ഭാരതത്തെക്കുറിച്ച് എന്തെങ്കിലും രേഖപ്പെടുത്തിവച്ചിട്ടുണ്ടെന്ന് കരുതി അതിനെക്കുറിച്ച് വിവേചിയ്ക്കാതെ അപ്പടി വിഴുങ്ങന്നതാണ് അടിമത്വ മനോഭാവം!! തെക്കെഇന്ത്യയിലെ കർഷകത്തൊഴിലാളികളെ ബുക്കാനൻ അടിമകളായിട്ടാണ് ചിത്രീകരിച്ചത് എന്ന കഴിഞ്ഞ ഭാഗങ്ങളിൽ വിശദീകരിച്ചിരുന്നു.
ബുക്കാനൻ നേരിട്ടു (original) നല്കിയ, അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ പേജ് 370-ൽ കാണുന്ന വലിയ ഖണ്ഡികയിലെ വിവരങ്ങളും (മൂല ഗ്രന്ഥത്തിലുള്ളത്), പണിക്കശ്ശേരി നല്കിയിട്ടുള്ള ബുക്കാനന്റെ വിവരങ്ങൾ അടങ്ങിയിട്ടുള്ള ആദ്യ ഖണ്ഡികയും(പണിക്കശ്ശേരിയുടെ പുസ്തകത്തിൽ നിന്ന്) ഇവിടെ താരതമ്യം ചെയ്യാൻ പാകത്തിന്, അവയിൽ രണ്ടിലും ഉള്ള പൊതുവായ വിവരങ്ങൾ പച്ച നിറത്തിൽ ഹൈലൈറ്റ് (highlight) ചെയ്തിട്ടുണ്ട്. എന്നാൽ ബുക്കാനൻ നല്കിയ നിർണ്ണായകമായ വിവരങ്ങൾ, പണിക്കശ്ശേരി അഥവാ പണിക്കശ്ശേരി അവലംബിച്ച സ്രോതസ്സ് വക്രീകരിച്ച് തെറ്റായി നല്കിയതും, ചില വിവരങ്ങൾ ബുക്കാനൻ തന്നെ തെറ്റായി നല്കിയതും, ചുവപ്പ് നിറത്തിൽ മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടിൽ (രണ്ടാമത്തെയും മൂന്നാമത്തെയും ചുവന്ന arrow ശ്രദ്ധിയ്ക്കുക) ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
ബുക്കാൻ നല്കിയ വിവരങ്ങൾ തെറ്റായി അവതരിപ്പിയ്ക്കുന്ന പണിക്കശ്ശേരി ഉൾപ്പടെയുള്ള മലയാളി “ചരിത്രകാരന്മാർ” !!
Quote വേലായുധൻ പണിക്കശ്ശേരി “ഈ തുച്ഛമായ വരുമാനം കൊണ്ട് അവർക്ക് (അടിമകൾക്ക് അതായത് പുലയർക്ക്) ജീവിക്കാൻ വിഷമമാണ്. ” ഇതിന് വിപരീതമായി ബുക്കാനൻ രേഖപ്പെടുത്തിയത് ഇപ്രകാരമാണ് , Quote ഫ്രാൻസിസ് ബുക്കാനൻ “….. a man or woman, while capable of labour, receive two Edangallies of rice in the husk weekly, or two-sevenths of the allowance that I consider as reasonable for persons of all ages included.” ബുക്കാനൻ രേഖപ്പെടുത്തിയത്, പാടത്ത് പണിയെടുത്തിരുന്ന കർഷകത്തൊഴിലാളികളായ പുലയർക്ക് ഒരാഴ്ചത്തേയ്ക്ക് രണ്ട് ഇടങ്ങഴി നെല്ല് എന്ന ‘കൂലി’ (allowance = ജീവനാംശം എന്നാണ് ബുക്കാനൻ ഉപയോഗിച്ച വാക്ക്) ന്യായമായിട്ടുള്ളതായിരുന്നു എന്നാണ്. എന്നാൽ ബുക്കാനന്റെ ഈ വാചകത്തിലും (ആദ്യ നിരീക്ഷണത്തിലും) പിശകുണ്ട്. പുരുഷനും സ്ത്രീയ്ക്കും ആറ് നാഴി നെല്ല് വീതമാണ് ജീവനാംശമായി ലഭിച്ചിരുന്നത് എന്ന് പിന്നീട് പേജ് 491-ൽ പട്ടിക രൂപത്തിൽ ബുക്കാനൻ തന്നെ വ്യക്തമായി നല്കിയിട്ടുണ്ട്. 4 നാഴി = 1 ഇടങ്ങഴി. അതായത് ഒന്നേകാൽ ഇടങ്ങഴി നെല്ല് ഒരാൾക്ക് (കർഷകത്തൊഴിലാളിയായിരുന്ന പുലയന്) ദിവസേന ജീവനാംശമായി ലഭിച്ചിരുന്നു. ബുക്കാനൻ Daily Allowance എന്ന് , മുകളിൽ നല്കിയ പേജ് 370-ലും താഴെ നല്കിയിരിയ്ക്കുന്ന പേജ് 491-ലും(സ്ക്രീൻഷോട്ടുകൾ കാണുക) രേഖപ്പെടുത്തിയിരിയ്ക്കുന്നത് പ്രത്യേക ശ്രദ്ധയർഹിയ്ക്കുന്നു. Wages എന്ന വാക്ക് ഉപയോഗിച്ചില്ല എന്നതും പരിഗണിയ്ക്കേണ്ടതുണ്ട്. ഇതിനർത്ഥം പണി ഇല്ലാത്ത, അല്ലെങ്കിൽ പണി ചെയ്യാത്ത ദിവസങ്ങളിലും കർഷകത്തൊഴിലാളികൾക്ക് (പുലയന്മാർക്ക്) അവരുടെ നിത്യ വിഹിതം (പാരമ്പര്യമായി ലഭിച്ചിരുന്ന ജീവനാംശം) ലഭിച്ചിരുന്നു എന്നാണ്. പുരുഷന്മാർക്കും, സ്ത്രീകൾക്കും, പ്രായം ഏറി ജോലി ചെയ്യുവാൻ കെല്പില്ലാതിരുന്ന മുതർന്നവർക്കും, എന്തിനേറെ കുട്ടികൾക്കു പോലും, അതായത് കർഷകത്തൊഴിലാളി കുടുംബങ്ങളിലെ അംഗസംഖ്യ കണക്കാക്കി, പ്രത്യേകം പ്രത്യേകം ഓരോരുത്തർക്കും വേണ്ടുന്ന ജീവനാംശം നല്കപ്പെട്ടിരുന്നു. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. കേരളത്തിലെ നിയമജ്ഞരുടെ അതായത് സവർണ്ണഹിന്ദുക്കളുടെ നീതിപൂർവ്വവും മനുഷ്യത്വപരവുമായ നിലപാടുകളും സമീപനങ്ങളുമാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. എന്തായാലും കഴിഞ്ഞ ഭാഗത്ത് നല്കിയിട്ടുള്ള ബ്രിട്ടീഷ് പാർലമെന്ററി രേഖകളിൽ നിന്നും, ഇവിടെ ബുക്കാനൻ നല്കിയ കണക്കുകളിൽ നിന്നും പുലയന്മാർ കൂടി ഉൾപ്പെടുന്ന ഭാരതത്തിലെ തൊഴിലാളികൾക്ക് സുഖമായി ജീവിയ്ക്കാനുള്ള വേതനം അല്ലെങ്കിൽ ജീവനാംശം ലഭിച്ചിരുന്നു എന്നത് സംശയലേശമന്യേ വ്യക്തമാണ്.
ജീവനാംശം : വിവാഹമോചനക്കേസുകളിൽ ആധുനിക കോടതികളും ഇതു തന്നെ വിധിയ്ക്കുന്നു.
പ്രാചീന കാലം മുതൽ ഭാരതത്തിലെ കർഷകത്തൊഴിലാളികൾക്ക് ജീവനാംശം ലഭിച്ചിരുന്നു എന്ന് ബുക്കാനന്റെ ഗ്രന്ഥത്തിൽ നിന്നും മനസ്സിലാക്കാം. കുറഞ്ഞപക്ഷം തെക്കെഇന്ത്യയിലെ കർഷകത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ജീവനാംശം ലഭിച്ചിരുന്നു എന്നത് ബുക്കാനന്റെ ഗ്രന്ഥത്തിൽ നിന്നും വ്യക്തമാണ്. വർത്തമാനകാലത്ത് കോടതികൾ വിവാഹമോചനക്കേസുകളിൽ ഭാര്യയായിരുന്ന സ്ത്രീയ്ക്കും, ആ വിവാഹബന്ധത്തിൽ നിന്നുണ്ടായ കുട്ടികൾക്കും ജീവനാംശം നല്കുവാൻ വിധിയ്ക്കാറുണ്ട്. വെറും കൊടുക്കൽ വാങ്ങലുകൾക്ക്, അതായത് വെറും കച്ചവടത്തിന് (ശാരീരിക അദ്ധ്വാനം വില്ക്കുന്നതിന്റെ പ്രതിഫലമായി പറ്റിയിരുന്ന കൂലിയ്ക്ക്) അതീതമായുണ്ടായിരുന്ന ബന്ധങ്ങൾക്കും, അത്തരം ബന്ധങ്ങൾ വളർത്തുന്നതിന്റേയും, അത് നിലനിർത്തുന്നതിന്റെയും ഭാഗമായിട്ട് വേണം ജീവനാംശത്തെ കാണേണ്ടത്. ഇങ്ങിനെയുള്ള വിവരങ്ങൾ എല്ലാം ചേർത്ത് വച്ച് പരിഗണിയ്ക്കുമ്പോൾ പുലയന്മാരെ അടിമകൾ ആയിട്ടല്ല സവർണ്ണ ഹിന്ദുക്കൾ കരുതിയിരുന്നത്.
ബുക്കാനന് പറ്റിയ തെറ്റ് !!
Quote ബുക്കാനൻ ” They (Cherumers or Pulayas) are not attached to the soil, but may be sold or transferred in any manner that the master thinks fit, only a ……..” ഇക്കാര്യത്തിൽ ബുക്കാനന് തെറ്റ് പറ്റിയതായി കാണാം. പുലയന്മാരെ ഭൂമിയുമായിട്ട് ബന്ധപ്പെടുത്തിയല്ല കണക്കാക്കിയിരുന്നതെന്നാണ് ബുക്കാനൻ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഇത് തീർത്തും തെറ്റായ നിരീക്ഷണമാണ്. ഒരു ഫാക്ടറിയിലെ ജീവനക്കാർ അല്ലെങ്കിൽ തൊഴിലാളികൾ, തൊഴിൽ മുഖേന ആ ഫാക്ടറിയുമായി എപ്രകാരം ബന്ധം പുലർത്തിയിരുന്നുവോ, സമാനമായ രീതിയിൽ കേരളത്തിലെ കർഷകത്തൊഴിലാളികൾക്ക് ഭൂമിയുമായുണ്ടായിരുന്ന ബന്ധത്തെ കണക്കാക്കാം. വർത്തമാനകാലത്ത് ഒരു ഉടമ തന്റെ ഫാക്ടറി, വേറൊൾക്ക് വില്ക്കുകയോ കൈമാറുകയോ ചെയ്താൽ, അതിൽ പ്രവൃത്തി ചെയ്തിരുന്ന തൊഴിലാളികളെ ഉൾപ്പടെയാണ് കൈമാറ്റം ചെയ്യുക. കാരണം ആ ഫാക്ടറിയിൽ പണിചെയ്തിരുന്ന തൊഴിലാളികളെ എല്ലാം ഫാക്ടറി വാങ്ങുന്നയാൾ(പുതു-ഉടമ) പറഞ്ഞുവിട്ടാൽ, അതുമൂലം തൊഴിലിൽ പ്രാഗത്ഭ്യം ഉള്ള തൊഴിലാളികൾ ഇല്ലാതെവന്നാൽ, ഫാക്ടറി പ്രവർത്തിപ്പിയ്ക്കാനേ ആകില്ല. ഉല്പാദനം നിലയ്ക്കുകയും ചെയ്യും. ഉല്പന്നം വിറ്റ് അതിൽ നിന്നും ലഭിയ്ക്കുന്ന ലാഭമാണ് ഫാക്ടറിയുടെ മൂല്യ നിർണ്ണയത്തിന്റെ ഒരു പ്രധാന ഘടകം. ഫാക്ടറി ഉടമയായ തൊഴിൽ ദാതാവിന്റെ പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടാണ് ഇപ്പറഞ്ഞത്. ഇനി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഫാക്ടറി കൈമാറ്റത്തിലൂടെ, ഉടമസ്ഥൻ മാറിയെങ്കിൽ കൂടിയും, തങ്ങളുടെ തൊഴിലും വേതനവും നഷ്ടമാകുകയും ഇല്ല. ഉപജീവനത്തിന് ഭംഗം വരുകയേ ഇല്ല. അങ്ങിനെ പുതു-ഉടമയെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഇത് ഒരു win-win situation ആണ്. ഉത്പാദന ഇടങ്ങളുടെ ഈ രീതിയിലുള്ള കൈമാറ്റം അവയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് ദോഷകരമായിത്തീരുന്നുമില്ല. കേരളത്തിൽ ഭൂമിയുടെ ക്രയവിക്രയത്തോടൊപ്പം അതിൽ പണി ചെയ്തിരുന്ന, പുലയരുടെ കൈമാറ്റവും ഈ ദൃഷ്ടികോണിലൂടെ കണ്ടാൽ, അതിനെ അടിമക്കച്ചവടമായി കണക്കാക്കുവാനേ ആകില്ല. അതായത് പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നരുന്ന ഭൂമിയുടെ ക്രയവിക്രയ വ്യവസ്ഥകൾ അതിൽ ജോലി ചെയ്തിരുന്ന പുലയന്മാരുടെ ഉപജീവനത്തേയും ക്ഷേമത്തെയും കരുതിയായിരുന്നു എന്ന് മനസ്സിലാക്കാം.
പുലയന്മാരുടെ ഭൂമിയും ഭൂവുടമയുമായുള്ള ബന്ധങ്ങൾ : ഫ്രഞ്ച് പാതിരി അബേ ഡുബോയിയുടെ അനുഭവക്കുറിപ്പുകൾ !!
അബേ ഡുബോയിയെക്കുറിച്ചുള്ള വിവരങ്ങൾ ഈ സൈറ്റിലെതന്നെ മറ്റൊരു ലേഖനത്തിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഫ്രാൻസിസ് ബുക്കാനനെക്കാൾ വളരെക്കൂടുതൽ വർഷങ്ങൾ തെക്കെ ഇന്ത്യയിൽ വസിയ്ക്കുകയും തദ്ദേശ്ശീയരുമായി ഇടപഴകകുകയും ചെയ്തയാളാണ് ഫ്രഞ്ച് കത്തോലിക്കാ ജസ്യൂട്ട് പാതിരിയായ അബേ ഡുബോയി. അബേയുടെ പ്രസിദ്ധമായ പുസ്തകമാണ് Hindu Manners Customs and Ceremonies. ഈ പുസ്തകം ഇംഗ്ലീഷിലേയ്ക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിയ്ക്കപ്പെട്ടപ്പോൾ അതിന് Prefatory Note എഴുതിയത് മാക്സ് മുള്ളറാണ്. 1792 തൊട്ട് 1823 വരെയുള്ള കാലഘട്ടത്തിലെ ഭാരതത്തിന്റെ സാമൂഹ്യ സ്ഥിതിയെക്കുറിച്ചുള്ള ആധികാര വിവരങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളതെന്നാണ് മാക്സ് മുള്ളർ അഭിപ്രായപ്പെട്ടത്. സ്ക്രീൻഷോട്ട് കാണുക…..
ആധികാരികത കല്പിയ്ക്കാവുന്ന തെക്കെഇന്ത്യയുടെ സാമൂഹ്യ വൈവിദ്ധ്യത്തെക്കുറിച്ചുള്ള പാതിരി അബേ ഡുബോയിയുടെ അനുഭവക്കുറിപ്പുകൾ.
പുലയന്മാരെ അടിമകളായിട്ടല്ല കണക്കാക്കിയിരുന്നത് എന്നും, കേരളത്തിന്റെ തനതായ കാർഷിക സംസ്കൃതി വെട്ടിത്തെളിച്ച കർമ്മമണ്ഡലങ്ങൾക്ക് അനുയോജ്യമായ സാമൂഹ്യക്രമത്തിലെ ഒരു പ്രാധനപ്പെട്ട കണ്ണിയായിട്ടാണ് പുലയന്മാരെയും മറ്റ് കർഷകത്തൊഴിലാളികളെയും അന്നത്തെ സമൂഹം കണ്ടിരുന്നതെന്ന സൂചനയാണ് അബേയുടെ നിരീക്ഷണ-അനുഭവക്കുറിപ്പുകളിൽ നിന്നും ലഭിയ്ക്കുന്നത്. പുലയന്മാരുടെയും പറയന്മാരുടെയും അവസ്ഥ, പാശ്ചാത്യ നാടുകളിലും, ബൈബിൾ നാടുകളിലും, അറേബ്യയിലും ഉള്ള അടിമകളുടെ മോശപ്പെട്ട അവസ്ഥ അല്ല എന്ന് പാതിരി സംശയലേശമന്യേ പറഞ്ഞു തുടങ്ങിയെങ്കിലും, പുലയന്മാരുടേത്-അവരുടെ കഴിവുകൾക്കും കർമ്മമണ്ഡലത്തിനും അനുസരണമായി-താരതമ്യേന മെച്ചപ്പെട്ട ജീവിതാവസ്ഥയായിരുന്നു എന്ന് അംഗീകരിയ്ക്കുന്നതിൽ നിന്നും അദ്ദേഹത്തിന്റെ ക്രിസ്ത്യൻ മുൻവിധികൾ (christian prejudices), പിന്തിരിപ്പിച്ചതായി കാണാം. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
പുലയന്മാർ (കർഷകത്തൊഴിലാളികൾ) ഭൂമിയുടെ അവിഭാജ്യ ഘടകം
മലബാറിനെക്കുറിച്ച് പറയുമ്പോൾ, പറയ-പുലയന്മാർ ഭൂമിയുടെ അവിഭാജ്യ ഘടകം ആണെന്ന് അബേ വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഈ ബന്ധം ആശാസ്യകരമായിരുന്നില്ല എന്ന സൂചനയാണ് പാതിരിയുടെ വാക്കുകളിൽ (മുകളിൽ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക) നിഴലിയ്ക്കുന്നത്. ഈ ബന്ധത്തിന് അടിമത്വവുമായി യാതൊരുവിധത്തിലുള്ള സാമ്യവും ഇല്ലെന്ന് പാതിരി വ്യക്തമാക്കിയെങ്കിലും ഈ ബന്ധം അവരുടെ ബന്ധനത്തിലേയ്ക്ക് (state of bondage) നയിച്ചു എന്ന് പാതിരി തെറ്റിദ്ധരിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ ഭൂവുടമയ്ക്ക് കൃഷിഭൂമി വില്ക്കേണ്ടി വന്നിരുന്ന ഘട്ടത്തിൽ, അതിൽ പാരമ്പര്യമായി വേല ചെയ്തിരുന്ന പുലയർക്കും ഒരു വില നിശ്ചയിയ്ക്കാമെന്നുള്ളതിനാലാണ് പാതിരി ഈ തെറ്റിദ്ധാരണയിൽ ചെന്നു പെട്ടത്. പുലയന്മാരുമായി രക്തബന്ധമില്ലാത്ത ഭൂവുടമ അവർക്കുവേണ്ടി നാട്ടുനടപ്പനുസരിച്ച് ജീവനാംശത്തിനും മേലെ(അവരുടെ പരിപാലനത്തിനും മേലെ) വഹിച്ചിരുന്ന ചെലവുകളുടെ ഒരു ഭാഗം, സാമ്പത്തികമായി തരിച്ചടി നേരിടുന്ന ഘട്ടത്തിൽ(പുലയന്മാർക്ക് ജീവനാംശം നല്കാനാവാത്ത അവസ്ഥയിൽ) പുതിയ ഉടമയിൽ നിന്നും ഭൂമിയുടെ പ്രതിഫലവുമായി ചേർത്ത് വാങ്ങുന്നതിനെ പാതിരി ആശ്യാസകരമല്ലാത്ത വ്യവസ്ഥയായി കണ്ടു. പക്ഷെ ഇത്തരം സന്ദർഭങ്ങൾ (കൊടുക്കൽ വാങ്ങലുകൾ) അപൂർവ്വമായിരുന്നു എന്ന് പാതിരി തന്നെ രേഖപ്പടുത്തിയിട്ടും ഉണ്ട്. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ വിവരിയ്ക്കുന്നതാണ്. വളരെ അപൂർവ്വമായി ഉണ്ടാകാറുണ്ടായിരുന്ന, ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഈ ക്രയവിക്രയത്തെ അടിമക്കച്ചവടമായിട്ടാണ് ബ്രിട്ടീഷ് ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരും ക്രിസ്ത്യൻ മിഷനറിമാരും തെറ്റിദ്ധരിച്ചത്.
Quote, Page 57, അബേ ഡുബോയി “All the Pariahs born in the country are serfs for life, from father to son, and are part and parcel of the land on which they are born.” Unquote. ഈ വാചകം അടങ്ങിയ ഖണ്ഡികയുടെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു. മുൻപ് വിശദീകരിച്ചതിൻ പ്രകാരം പുലയന്മാരെ(കർഷകത്തൊഴിലാളികളെ) കൃഷിഭൂമിയുടെ അവിഭാജ്യ ഘടകമാക്കിയതിലൂടെ അവരുടെ അതിജീവനത്തിനും ഉപജീവനത്തിനും ഉള്ള സുരക്ഷിതത്വം ഏർപ്പാടാക്കുകയാണ് ഭാരതത്തിലെ നിയമജ്ഞർ ചെയ്തത്. (ആധുനിക Factory sale-നെക്കുറിച്ച് നല്കിയ ഉദാഹരണം ഓർക്കുക). ഈ നാട്ടുനടപ്പ് (custom) അവരുടെ സ്വച്ഛന്ദവും, സുഖപ്രദവുമായ ജീവിതത്തിന് വഴി ഒരുക്കിയിരുന്നു എന്ന വസ്തുത പാടെ നിരാകരിച്ചാണ് ബ്രിട്ടീഷ് ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരും, ക്രിസ്ത്യൻ മിഷനറിമാരും, ഈ വിദേശികളുടെ ആശയങ്ങൾ അതേപടി ഉൾക്കൊണ്ട് നെഞ്ചിലേറ്റിയ കോൺഗ്രസ്സ് -ഇടതുപക്ഷത്തുള്ള ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണന്മാരും, ഇവരെല്ലാവരും കൂടി ചേർന്ന് അടിമക്കച്ചവടം കേരളത്തിൽ നിലവിലുണ്ടായിരുന്നു എന്ന് വിളിച്ചുകൂവി, കേരളത്തിന്റെ സാമൂഹിക ചരിത്രം വാസ്തവിക വിരുദ്ധമായി ചമച്ച് അത് സവർണ്ണർക്കെതിരെയുള്ള വിദ്വേഷ പ്രചരണമാക്കിത്തീർത്തത്.
പുലയർ ഭൂമിയുടെ അവിഭാജ്യഘടകമാണ് എന്ന് ആവർത്തിയ്ക്കുന്നു
പേജ് 58-ൽ ഇതേ വസ്തുത അബേ ഡുബോയി ആവർത്തിച്ചിട്ടുണ്ട്. അവിടെ ഉപയോഗിച്ചിരിയ്ക്കുന്ന ഇംഗ്ലീഷ് വാക്കുകൾ വ്യത്യസ്തമാണ് എന്നേ ഉള്ളൂ. Quote അബേ ഡുബോയി Page 58 “Every landed proprietor in that country(Malabar) possesses a community of Pariahs to cultivate his fields, who are actually his slaves, and form an integral part of his property“. Unquote. ഈ വാചകത്തിലും പുലയന്മാർ ഭൂമിയുടെ അവിഭാജ്യഘടകമായിരുന്നു എന്നാണ് അബേ അടിവരയിട്ടു പറയുന്നത്. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക. പുലയന്മാരെ ഭൂമിയുടെ അവിഭ്യാജ ഘടകമാക്കിയ വ്യവസ്ഥയിലൂടെ, ഈ നാട്ടുനടപ്പിലൂടെ അവരുടെ ക്ഷേമവും സംരക്ഷണവും ഭാരതത്തിലെ നിയമജ്ഞർ ഉറപ്പാക്കുകയാണ് ചെയ്തത്.
വർത്തമാനകാലത്തെ തൊഴിലുറപ്പ് പദ്ധതികൾ !!!???
കേരളത്തിൽ പുലയരെ കൃഷിഭൂമിയുടെ അവിഭാജ്യ ഘടമായി പരിഗണിച്ചിരുന്നതിനാൽ അവർക്ക് തൊഴിലുറപ്പ് ലഭ്യമായിരുന്നു. കൂടാതെ ഈ നാട്ടുനടപ്പ് (custom) കൃഷിപ്പണികൾ താരതമ്യേന കുറവായിരുന്ന മാസങ്ങളിലും, കൃഷിപ്പണികൾ ഇല്ലാതിരുന്ന മാസങ്ങളിലും ജീവനാംശം അവർക്ക് ഉറപ്പാക്കിയിരുന്നു. (അവർക്ക് ലഭിച്ചിരുന്ന ദിവസ ജീവനാംശത്തെക്കുറിച്ച് (daily allowance) ബുക്കാനൻ രേഖപ്പെടുത്തിയതിന്റെ സ്ക്രീൻഷോട്ട് മുകളിൽ നല്കിയിട്ടുണ്ട്.) ഈ നാട്ടുനടപ്പ്, കാലാവസ്ഥ കൃഷിപ്പണിയ്ക്ക് അനുകൂലമല്ലാത്ത സമയങ്ങളിൽ പോലും, അതായത് പണി ഇല്ലാത്ത ദിവസങ്ങളിൽ പോലും പുലയന്മാർക്ക് ജീവനാംശം നല്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ചരിത്രാതീത കാലം മുതൽ നാട്ടുനടപ്പനുസരിച്ചുള്ള ഈ വ്യവസ്ഥയെയാണ് ക്രിസ്ത്യൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും ക്രിസ്ത്യൻ മിഷനറിമാരും ചേർന്ന് അട്ടിമറിച്ചത്. അവരുടെ ഈ വിദ്ധ്വംസക പ്രവൃത്തികളെത്തുടർന്ന് കലുഷിതമായിത്തീർന്ന സമൂഹത്തെ സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ പാർട്ടികളും ചൂഷണം ചെയ്തു.
ലോകമെമ്പാടും രാഷ്ട്രീയ പാർട്ടികൾ തൊഴിലുറപ്പ് ഒരു രാഷ്ട്രീയ പ്രചാരണായുധമാക്കിയിട്ടുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ തൊഴിലുറപ്പ് സ്ഥിരമായി ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ ഏറിയതിനു ശേഷം, ഒരു രാഷ്ട്രീയപാർട്ടിയ്ക്കും തെരഞ്ഞെടുപ്പ് പത്രിക പ്രകാരമുള്ള തൊഴിലുറപ്പ് വാഗ്ദാനം നിറവേറ്റാൻ സാധിച്ചിട്ടില്ല. താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പിന്റെ സ്ക്രീൻഷോട്ടിൽ നിന്നും ഈ കാര്യം വ്യക്തമാവും. പണ്ട് നിലവിലുണ്ടായിരുന്ന നല്ലതും ഫലവത്തും ആയ പല നാട്ടുനടപ്പുകളേയും തച്ചുടച്ച് നഷ്ടപ്പെടുത്തിയവർക്ക് അതിനു പകരമായി സമൂഹത്തിന് കാര്യമായി ഒന്നും നല്കാനായിട്ടില്ല എന്ന വസ്തുത കല്ലുകടിയാണ്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തൊഴിലുറപ്പിനെക്കുറിച്ച് നല്കിയിട്ടുള്ള വാഗ്ദാനങ്ങൾ അടുത്ത ഭാഗത്ത് നല്കിയിട്ടുണ്ട്. പണ്ടത്തേതിനേക്കാൾ ഇന്ന് വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യതകൾ വർദ്ധിച്ചിട്ടും, വേണ്ടത്ര തൊഴിൽ അവസരങ്ങൾ ലഭ്യമല്ല എന്ന പരാതി ഉയർന്നു കേൾക്കുന്നു. നവോത്ഥാനം മൂലം സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു എന്ന് അവകാശ വാദം ഉന്നയിക്കുന്നവർ, അതോടൊപ്പം സുസ്ഥിരമായ സേവന-വേതന സാഹചര്യങ്ങളും ഒരുക്കിനല്കേണ്ടതല്ലെ !? എന്തേ അവർ പരാജയപ്പെടുന്നു!!?? ഇതിൽനിന്നെല്ലാം മനസ്സിലാകുന്നത് വിപ്ലവത്തിലൂടെയോ, അതിലൂടെ അധികാരം പിടിച്ചെടുത്ത് ഭരണ പരിഷ്ക്കാരങ്ങളിൽ കൂടിയോ സാമൂഹ്യ പ്രശ്നങ്ങൾ ഒന്നും തന്നെ പരിഹരിയ്ക്കാൻ ആവുകയില്ല എന്നതാണ്. ഞങ്ങളുടെ ഭരണത്തിലൂടെ, അതായത് ഞങ്ങൾ ഭരിച്ച് എല്ലാം ശരിയാക്കിത്തരും (ഇടതുപക്ഷം ജയിയ്ക്കും, എല്ലാം ശരിയാവും) എന്നത് വെറും പൊള്ളയായ വാഗ്ദാനം മാത്രമാണ്. ഭരണപരിഷ്ക്കാരങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിച്ച് സന്തുലിതാവസ്ഥ നിലനിർത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്. ധർമ്മത്തെ മനസ്സിലാക്കി അത് നിലനിർത്തുകയാണ് വേണ്ട്. ബാക്കിയെല്ലാം വഴിയെ വന്ന് ഭവിച്ചുകൊള്ളും. ഇത് മനസ്സിലാക്കി ഇതിലാണ് ഭാരതത്തിലെ പ്രശസ്തരായ ചക്രവർത്തിമാർ ശ്രദ്ധ ചെലുത്തിയത്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,208
Total Page Views : 37,738