കഴിഞ്ഞ ദിവസം യുക്രെയിൻ പ്രസിഡന്റ് Zenlesky ഇപ്രകാരം പ്രസ്താവിച്ചു “We know and remember that indifference kills along with hatred” (താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് കാണുക). Indifference എന്നു പറഞ്ഞാൽ അലംഭാവം. നായർ ജാതിയുടെ ചരിത്രമാണ് കേരള ചരിത്രം. കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കച്ചവടത്തിനായി എത്തിയ മുഹമ്മദ്ദീയരും-ക്രിസ്ത്യാനികളും, ഇവിടെ താവളമുറപ്പിയ്ക്കുവാനുള്ള ശ്രമം തുടങ്ങുകയും, ഇതിനായി തങ്ങൾക്കനുകൂലമായ കേരള ചരിത്ര ആഖ്യാനങ്ങളിൽ ഈ ഇതരമതക്കാർ ഏർപ്പെട്ടപ്പോൾ, ഇതിലെ അപകടം മനസ്സിലാക്കാതെ കേരളത്തിലെ പ്രബല സമുദായമായ നായർ സമുദായം ഇക്കാര്യത്തിൽ അലംഭാവം കാണിയ്ക്കുകയും ചെയ്തു. ഹിന്ദു ചക്രവർത്തിയായ ചേരമാൻ പെരുമാൾ മുഹമ്മദ്ദീയ വചനങ്ങളിൽ ആകൃഷ്ടനായി മക്കത്തു പോയ കഥയും, ശബരിമല ധർമ്മ ശാസ്താവുമായി ബന്ധപ്പെട്ട മുസ്ലീം വാവരുടെ കഥയും, സെന്റ്തോമസ് നമ്പൂതിരിമാരെയും നായന്മാരെയും ക്രിസ്ത്യാനികളാക്കിയ കഥയും മറ്റും കേരളത്തിലെ പ്രബല സമുദായമായ നായന്മാർ എതിർത്തില്ല. അതായാത് ഈ വ്യജചരിത്രകഥകളെ നായന്മാർ contest ചെയ്തില്ല. ഒരു പക്ഷെ ഇക്കഥകളൊക്കെ തങ്ങളുടെ ഭാവി തലമുറകളെ ബാധിയ്ക്കാം എന്ന ദീർഘദർശിത്വം അവർക്കില്ലാതെ പോയിരിയ്ക്കാം. മറ്റൊരു കാരണം, ആയിരം കൊല്ലങ്ങൾക്കുമേൽ പഴക്കമുള്ള നായർ കരയോഗങ്ങൾ ഉണ്ടായിരുന്നു എന്ന് മന്നം പ്രസ്താവിച്ചിട്ടുണ്ടെങ്കിലും (എന്റെ ജീവിതസ്മരണകൾ, മന്നത്തു പത്മനാഭൻ, പേജ് 158) നായന്മാരുടെ സംഘടനാപരമായ ന്യൂനതകൾ കാരണമായി, ഇതരവിഭാഗങ്ങളുടെ സംഘടനാശേഷിയുടെ പിൻബലത്താലുള്ള പ്രോപ്പഗാണ്ഡയെ പ്രതിരോധിയ്ക്കാൻ സമുദായത്തിന് സാധിച്ചില്ല എന്ന് ഇതുവരെയും ഉള്ള കേരളചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തൽസ്ഥിതി തുടരുന്നു. വിദ്യാഭ്യാസം സാർവ്വത്രികമാകുകയും, അതോടൊപ്പം തന്നെ സഞ്ചാര-വാർത്താ-ആശയ വിനിമയ സംവിധാനങ്ങൾ വളരുകയും വികസിയ്ക്കുകയും ചെയ്തുകൊണ്ടിരുന്ന ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്ര ഭാരതത്തിൽ, വിവിധ രാഷ്ട്രീയ-മത സംഘടനകൾ ഉണ്ടാകുകയും, ഇവയെല്ലാം ആശയപരമായ പ്രോപ്പഗാണ്ഡയിലൂടെ വളരുവാൻ ശ്രമിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ്, വിദ്യാഭ്യാസ (അക്കാദമിക്ക്) തലത്തിൽ കേരള ചരിത്ര സൃഷ്ടികൾ ആവിർഭവിയ്ക്കാൻ തുടങ്ങിയത്. ഈ സമയത്ത് ശ്രീ മന്നത്തു പത്മനാഭൻ ഒഴികെ മറ്റ് ഏതെങ്കിലും നായർ സമുദായാംഗങ്ങൾ കേരള ചരിത്ര നിർമ്മിതിയെ കാര്യമായിട്ടെടുത്തിരുന്നോ എന്ന് സംശയിയ്ക്കാവുന്നതാണ്. കേരളചരിത്രമെന്നാൽ നായർ ചരിത്രമെന്ന് മന്നത്തു പത്മനാഭൻ മുന്നറിയിപ്പ് നല്കിയിട്ടും സ്വ-സമുദായ സ്നേഹമുള്ള നായന്മാർ പോലും ഇക്കാര്യം ഉൾക്കൊണ്ടിരുന്നോ എന്ന് സംശയിയ്ക്കാവുന്നതാണ്. അക്കാദമിക തലത്തിൽ പ്രവർത്തിച്ചിരുന്ന നായർ സമുദായാംഗങ്ങൾ പോലും ജാഗ്രത കൈവിട്ടതിന്റെ ഫലമായി കേരള ചരിത്രം = നായർ ചരിത്രം, നായന്മാർക്കെതിരായി രചിയ്ക്കപ്പെട്ടു.
പൊതുബോധത്തിൽ ഉറയുന്ന വ്യാജ-ചരിത്രാഖ്യാനങ്ങൾ
കേരള ചരിത്രം ഇരുളടഞ്ഞതായിരുന്നെന്നും അതിന് കാരണക്കാർ നായന്മാർ ഉൾപ്പെടുന്ന സവർണ്ണ ഹിന്ദുക്കളായിരുന്നെന്നും ഉള്ള ആഖ്യാനങ്ങൾ പ്രചരിപ്പിയ്ക്കപ്പെടുകയും അത് നായന്മാരുൾപ്പടെയുള്ളവരുടെ പോതുബോധത്തിൽ ഉറഞ്ഞുപോയതായും കാണാം. ആഴത്തിൽ പരിശോധിച്ചാൽ ഈ വ്യാജ ചരിത്ര ആഖ്യാനങ്ങൾ സൃഷ്ടിച്ച് വളർത്തി വികസിപ്പിച്ച് സവർണ്ണഹിന്ദുക്കളെ വിദ്വേഷിയ്ക്കുന്ന പ്രോപ്പഗാണ്ഡയിൽ ഏർപ്പെട്ടിരുന്നവർ സംഘടിതരായ ക്രിസ്ത്യൻ സഭയും സമൂഹവും, മുഹമ്മദ്ദീയ സമൂഹവും ആണെന്നു കാണാം. പിന്നീട് പിന്നാക്ക ജാതി സംഘടനകളും ഇടതുപക്ഷമുൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും സവർണ്ണർക്കെതിരെയുള്ള ഈ വിദ്വേഷപ്രചാരണം ഏറ്റു പിടിയ്ക്കുകയും, ഇവർക്കു സഹായകമായി വർത്തിച്ചവരിൽ നായർ സമുദായത്തിൽ നിന്നുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച, ഈ നിക്ഷിപ്ത താല്പര്യക്കാരുടെ ചട്ടുകളങ്ങായിത്തീർന്നവരും ഉണ്ടായിരുന്നെന്ന് കാണാം. ലോഗൻ പ്രകീർത്തിച്ച കേരളത്തിന്റെ ഉന്നതമായ സംസ്കാരം നശിപ്പിച്ച് കേരളത്തെ ഇരുട്ടിലാഴ്ത്തിയ ഹിന്ദുമത വിദ്വേഷികൾ, തങ്ങളുടെ നശീകരണോന്മുഖമായ ഇടപെടലുകൾ മൂടിവച്ച്, കേരളീയ സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യം വിശദീകരിയ്ക്കുവാനും ന്യായീകരിയ്ക്കുവാനും വേണ്ടി, ഹിന്ദുമതത്തിന്റെ ഉൽക്കൃഷ്ടമായ സാമൂഹിക സങ്കല്പങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് നിന്ദിച്ച് തമസ്കരിച്ച്, എല്ലാ സാമൂഹ്യ തിന്മകളും സവർണ്ണഹിന്ദുക്കളുടെ തലയിൽ കെട്ടിവയ്ക്കുകയാണ് ചെയ്തത്. ഇന്നും ഇത് തുടരുന്നതായി കാണാം. സൂക്ഷ്മമായി വീണ്ടും പരിശോധിച്ചാൽ സവർണ്ണഹിന്ദുക്കൾ കാരണമായി ഇരുട്ടിൽ ആണ്ടുപോയ കേരളത്തിന്റെ ചരിത്രത്തിൽ, വെളിച്ചത്തിന്റെ തിരി തെളിച്ചത് നവോത്ഥാനമാണെന്നുള്ള ഇവരുടെയെല്ലാം അവകാശവാദങ്ങളുടെ അടിത്തട്ടിൽ കിടക്കുന്നത് ഹിന്ദുമത-വിദ്വേഷമാണെന്ന് മനസ്സിലാക്കാം.
Educated Fools of Kerala !!!! പ്രത്യേകിച്ച് കേരളീയ ഹിന്ദുസമൂഹത്തിലെ നായർ സമുദായാംഗങ്ങൾ !!!
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായിരുന്ന മലബാറിലെ മുസ്ലീംങ്ങളോട് ജിഹാദിന് ആഹ്വാനം ചെയ്യുന്ന കൃതിയാണ് ശൈഖ് സൈനുദ്ദീന്റെ ‘തുഹ്ഫത്തുൽ മുജാഹിദ്ദീൻ’. ഈ കൃതി 1963-ൽ വേലായുധൻ പണിക്കശ്ശേരി ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്ക് തർജ്ജുമ ചെയ്തിരുന്നു.October 1997-ൽ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ മുഖവുരയിലൂടെ ‘കേരള-കാലിക്കറ്റ് -എം. ജി സർവ്വകലാശാലകൾ മലയാളം എം. എ. യ്ക്കുള്ള പാഠപുസ്തകമായി’ ഈ തർജ്ജുമയെ തിരഞ്ഞെടുത്തെന്ന് തർജ്ജമാകാരനായ പണിക്കശ്ശേരി അഭിമാനപൂർവ്വം അറിയിയ്ക്കുന്നുണ്ട്. ഈ മുഖവുരയുടെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്. സർവ്വകലാശാലകളിൽ പാഠപുസ്തകമാക്കപ്പെട്ട ഈ കൃതി പഠിച്ച ഹിന്ദു സമൂഹത്തിൽ നിന്നും ഉള്ള Post Graduate (എം.എ. മലയാളം) വിദ്യാർത്ഥികൾ, പ്രത്യേകിച്ച് നായർ സമുദായത്തിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ, ഇതിലെ ഉള്ളടക്കം നല്കുന്ന ദുഃസൂചനകളെക്കുറിച്ച് ബോധവാന്മാരായി അത് പൊതുസമൂഹത്തോട് പങ്കുവച്ചിരുന്നുവോ എന്ന് അന്വേഷിയ്ക്കേണ്ടതുണ്ട്. ഇതിന് ശ്രമിച്ചിരുന്നില്ലെങ്കിൽ അത് അതിശയിപ്പിയ്ക്കുന്നതാണ്. ഈ മൂന്ന് സർവ്വകലാശാലകളുടെ കീഴിൽ, നായർ സമുദായത്തിന് തങ്ങളുടേതെന്ന് അഭിമാനിയ്ക്കുവാൻ ‘മാത്രം’ കഴിയുന്ന NSS കമ്പനിയുടെ ഉന്നത വിദ്യാഭ്യാസം (Post Graduate education as well as research leading to PhD degree awards) നല്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. ഇവിടെ അദ്ധ്യയനം ചെയ്ത നായർ വിദ്യാർത്ഥികളോ, ഇവിടെ പ്രവർത്തി ചെയ്തിരുന്ന നായർ സമുദായത്തിൽ നിന്നും ഉള്ള അദ്ധ്യാപകരോ ഈ പാഠപുസ്തകത്തിലെ ഉള്ളടക്കം നായർ സമുദായത്തിന്റെ ശ്രദ്ധയിലെങ്കിലും കൊണ്ടുവരാൻ ശ്രമിച്ചുവോ എന്നും അന്വേഷിയ്ക്കേണ്ടതുണ്ട്. എന്തായാലും ഇന്നുള്ള സർവ്വകലാശാല വിദ്യാഭ്യാസത്തിന്റെ ഭാഗമായി നായർ ജാതി ഉൾപ്പെടുന്ന സവർണ്ണഹിന്ദുക്കളെ ദുഷിയ്ക്കാനും നിന്ദിയ്ക്കാനും ഉദ്ദേശിച്ചുള്ള പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്തി, ഇതോടനുബന്ധിച്ച് സവർണ്ണഹിന്ദുക്കളെ വിദ്വേഷിയ്ക്കാൻ പോന്ന ഗവേഷണ പ്രബന്ധങ്ങളും തയ്യാറാക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നതായി കാണാം. ഈ വെബ് സൈറ്റിലെ മറ്റൊരു ലേഖനത്തിൽ ഡച്ചുകാരനും മാർത്താണ്ഡവർമ്മയുടെ സൈന്യാധിപനായി സേവനം അനുഷ്ഠിച്ചിരുന്നവനും ആയ ക്യാപ് റ്റൻ D’Lannoy-യെ ഗവേഷണ വിഷയമാക്കി തമിഴ്നാട്ടിലെ മനോന്മണിയം സുന്ദരനാർ സർവ്വകലാശാലയിൽ സമർപ്പിയ്ക്കപ്പെട്ടിരുന്ന ഗവേഷണ പ്രബന്ധത്തിൽ,ഹിന്ദു രാജ്യമായ തിരുവിതാംകൂറിനെതിരെ പ്രവർത്തിച്ച രാജ്യദ്രോഹിയായ ദേവസഹായം പിള്ളയെന്ന നീലകണ്ഠനെ പ്രകീർത്തിയ്ക്കുന്നതിനായി നായർ സമുദായത്തെ വിദ്വേഷിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നത് കാണാം.(പ്രസ്തുത പ്രബന്ധത്തിന്റെ സ്ക്രീൻഷോട്ടുകൾ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാം).
വിജയനഗര സാമ്രാജ്യവും, തുഹ്ഫത്തുൽ മുജാഹിദ്ദീനും, ഹിന്ദുമതവിദ്വേഷവും
ഹിന്ദു രാജാക്കന്മാരായ സാമൂതിരിമാർ ഭരിച്ചിരുന്ന രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് ജീവിച്ചിരുന്ന സൈനുദ്ദീൻ,
ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി ആദിൽഷാ ഒന്നാമന്റെ (Sultan Alee-adil Shah) പേരിലാണ് തന്റെ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. ക്രി.വ. 1557 മുതൽ 1580 വരെയായിരുന്നു ആദിൽഷായുടെ ഭരണകാലം. 1565-ലെ തളിക്കോട്ട യുദ്ധത്തിലാണ് (Battle of Talikota) തെക്കെ ഇന്ത്യയിലെ ഹിന്ദു സാമ്രാജ്യമായ വിജയനഗരം നിലംപരിശായത്. ഈ യുദ്ധത്തിൽ വിജയനഗര സാമ്രാട്ടായിരുന്ന കൃഷ്ണദേവരായരുടെ മരുമകനായ, തൊണ്ണൂറു വയസ്സുണ്ടായിരുന്ന അറാവിഡു കുടുംബത്തിലെ അലിയ രാമരായ കൊല്ലപ്പെടുകയും, ആദിൽഷാ ഉൾപ്പെടുന്ന മുഹമ്മദ്ദീയ സുൽത്താൻമാരുടെ കൂട്ടണി, തലസ്ഥാന നഗരമായ വിജയനഗരം അഞ്ച് മാസങ്ങൾകൊണ്ട് നിലംപരിശാക്കുകയും ചെയ്തു. ആദിൽ ഷായുടെ നേതൃത്വത്തിലുള്ള മുഹമ്മദ്ദീയ സുൽത്താന്മാർ തെക്കെ ഇന്ത്യയിലെ അവശേഷിച്ചിരുന്ന ഹിന്ദു സാമ്രാജ്യത്തിനുമേൽ കൈവരിച്ച വിജയം ജിഹാദി സൈനുദ്ദീനെ ആവേശഭരിതനാക്കിയെന്ന് അയാൾ പുസ്തകത്തിന് നല്കിയ മുഖവുരയിൽ തെളിയുന്നു.
‘തുഹ്ഫത്തുൽ മുജാഹിദ്ദീന് ‘ നല്കിയിരിയ്ക്കുന്ന മുഖവുര സൂക്ഷ്മമായി പരിശോധിച്ചാൽ, പൊന്നാനിയിൽ താമസിച്ചിരുന്ന സൈനുദ്ദീൻ, മലബാർ ആക്രമിച്ചു കീഴടക്കാൻ ജിഹാദി ഭരണകർത്താവായ ആദിൽഷായെ പ്രേരിപ്പിയ്ക്കുകയായിരുന്നെന്ന് കാണാം. വിജയനഗരസാമ്രാജ്യത്തിനുമേലുള്ള വിജയത്തിന്റെ തുടർച്ചയായി മലബാറിലെയും കാഫിർ ഭരണം അവസാനിപ്പിയ്ക്കാനുള്ള ആഹ്വാനമാണ് തന്റെ കൃതി ആദിൽഷായ്ക്ക് സമർപ്പിച്ചതിലൂടെ സൈനുദ്ദീൻ നിർവഹിച്ചത്.
എല്ലാ മുഹമ്മദ്ദീയരും, മുഹമ്മദ്ദീയ വിശ്വാസികൾ അല്ലാത്തവരേക്കാൾ ശ്രേഷ്ഠരും ബഹുമാന്യരുമാണോ !!???
വേലായുധൻ പണിക്കശ്ശേരിയുടെ മലയാള തർജ്ജമയിൽ നിന്നും എടുത്ത, ശൈഖ് സൈനുദ്ദീന്റെ മുഖവുരയിലെ ഏതാനും ഖണ്ഡികകൾ(പേജുകൾ 25 മുതൽ 27 വരെ) താഴെ നല്കുന്നു. ഈ തർജ്ജമ മൂല കൃതിയോട് വിശ്വസ്തത പുർത്തിയോ എന്ന കാര്യം സംശയിയ്ക്കാവുന്നതാണ്. കാരണം ഈഴവനായ പണിക്കശ്ശേരി, കേരളത്തിലെ മുസ്ലീംങ്ങളുടെ ജിഹാദി ചരിത്രവും, ജിഹാദി ഇടപെടലുകളുടെ തീക്ഷ്ണതയും മൂടി വയ്ക്കുവാൻ ശ്രമിച്ചതായി, Lieut. M. J. Rowlandson-ന്റെ ഇംഗ്ലീഷ് തർജ്ജമയുമായി (1833) താരതമ്യം ചെയ്താൽ മനസ്സിലാക്കാം.
Quote Zainudeen(പേജ് 25, വേലായുധൻ പണിക്കശ്ശേരി) :- ” ഈ ചരിത്രം എഴുതി ഞാനതിന് ‘തുഹ്ഫത്തുൽ മുജാഹിദീൻ ഫീ ബഅ്സീ അഖ്ബാരിൽ ബുർത്ത്ഗാലിയ്യിൻ’ എന്ന് പേരിട്ടിരിയ്ക്കുന്നു.
ബുർത്തുഗാലിൻകാർ (പോർത്തുഗീസുകാർ) ഇവിടെ നടത്തിയ ലജ്ജാകരമായ പ്രവൃത്തികളിൽ ഏതാനും ചിലതിന്റെ വിവരണവും, മലിബാറിലെ ഇസ്ലാംമതപ്രചരണാരംഭചരിത്രവും, ജിഹാദിന്റെ ഏതാനും കല്പനകളും അതിന് ഖുർആനും ഹദീസും മുഖേനയുള്ള പ്രേരണയും, മലബാറിലെ ഹിന്ദുക്കളുടെ ആചാര വിശേഷങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
അറബികളുടെയും അനറബികളുടെയും ആദരവിന് പാത്രീഭൂതനും ലോകത്തിന്റെ നാനാഭാഗങ്ങളിലും കീർത്തി നേടിയവനും സമാധാനപാലകനും സൽഗുണസമ്പന്നനും ന്യായവും രക്ഷയും നല്കുന്ന യഥാർത്ഥഭരണകർത്താവും, ഭാരതത്തിന്റെ യശഃസ്തംഭവും ബീജാപുരത്തിന്റെ ശിരോലങ്കാരവും ആയ ‘സുൽത്താൻ അലി ആദിൽ ഷാഹി’ന്റെ തൃപ്പാദങ്ങളിൽ തിരുമുൽക്കാഴ്ചയായി ഈ ചെറുചരിത്ര ഗ്രന്ഥത്തെ വിനയപൂർവ്വം സമർപ്പിയ്ക്കുന്നു.
ഭരണാധികാരികളിൽ അഗ്രഗണ്യനും, പ്രമാണികളിൽ പ്രഥമനും, അമുസ്ലീംകളോടുള്ള യുദ്ധം ആനന്ദമായും, യുദ്ധം കൊണ്ടു പ്രവാചകന്റെ വചനങ്ങളെ ഉയർത്തുകയെന്നത് അലങ്കാരമായും കരുതുന്നവനാണ് അദ്ദേഹം. തന്റെ പരിശുദ്ധമായ ശരീരത്തെ ഇസ്ലാംമതവിശ്വാസികളെ സഹായിയ്ക്കാനായി സൂക്ഷിച്ചുവെയ്ക്കുകയും മുഴുവൻ ശക്തിയും അവിശ്വാസികളെ നശിപ്പിക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ മതത്തെ ജീവിപ്പിക്കുവാനും ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ നടപടികളെ അല്ലാഹുവിന്റെ ഭൂമിയിൽ നിന്ന് നാമവശേഷമാക്കുവാനും അദ്ദേഹം ശ്രമിയ്ക്കുന്നു. പണ്ഡിതന്മാരെയും സജ്ജനങ്ങളേയും യഥായോഗ്യം ആദരിച്ച് ബഹുമാനിയ്ക്കുക, വിദേശികളേയും ദരിദ്രരേയും സഹായിക്കുക മുതലായവ അദ്ദേഹത്തിന്റെ പ്രത്യേക ഗുണങ്ങളാകുന്നു. യൗവനത്തിൽത്തന്നെ യുദ്ധങ്ങളിൽ പ്രശസ്തമായ വിജയം വരിച്ച് ശ്വാശ്വതമായ കീർത്തി സമ്പാദിച്ചിട്ടുള്ള സുൽത്താനാണ് അദ്ദേഹം. സുൽത്താന്റെ ദാനധർമ്മാദി സൽഗുണങ്ങളെക്കുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളവരും പ്രകീർത്തിയ്ക്കുന്നു. അദ്ദേഹത്തിന്റെ സൽഗുണങ്ങളെക്കുറിച്ചുള്ള വാർത്തകൾ സുഗന്ധദ്രവ്യങ്ങളെന്നോണം നാനാരാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. ആദിൽഷാഹിന്റെ അധികാരശക്തിയുടെ മുന്നിൽ പ്രാതാപശാലികളായ പലരും നമ്രശിരസ്കരായിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ധൈര്യവും വിജയകരമായ മുന്നേറ്റവും കൊണ്ട് അറബികളും അന്യരും അദ്ദേഹത്തിന് കീഴ്പ്പെട്ടിരിയ്ക്കുന്നു. സുൽത്താന്റെ കരങ്ങളാകുന്ന കാർമേഘങ്ങൾ വിദൂരസ്ഥരായ മഹാന്മാർക്കു ദാനമാകുന്ന മഴയായി വർഷിക്കുന്നു.മുൻഗാമികളെ അപേക്ഷിച്ചു കൂടുതൽ പ്രതാപശാലിയായ ആദിൽഷാഹിന്റെ വിജയഗീതങ്ങൾ രാജ്യത്തുടനീളം എല്ലാവരും ആലപിയ്ക്കുന്നു. അമുസ്ലീംങ്ങളെ നാമാവശേഷമാക്കുന്നതിലും, അസന്മാർഗ്ഗികളെ നശിപ്പിക്കുന്നതിലും അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള ധീരതയെ സംബന്ധിച്ച കഥകൾ രോമാഞ്ചകഞ്ചുകമണിയിക്കുന്നവയാണ്. നന്മയുടെയും ധർമ്മത്തിന്റെയും ന്യായത്തിന്റെയും മറ്റു സൽഗുണങ്ങളുടെയും കൊടിക്കൂറകൾ സുൽത്താൻ ആദിൽഷാഹിന്റെ രാജ്യത്തുടനീളം പാറിക്കളിക്കുന്നു. അദ്ദേഹത്തിന്റെ പ്രതാപംകൊണ്ട് അല്ലാഹു മതത്തിന്റെ തൂണുകളെ ഉയർത്തുകയും ശക്തമാക്കുകയും ചെയ്യട്ടെ; അദ്ദേഹത്തെക്കൊണ്ടു ദുർമ്മാർഗികളുടെ നേതാക്കളെയും അനുയായികളേയും നശിപ്പിക്കട്ടെ; അവരെ സന്മാർഗ്ഗികളായി പരവർത്തനം ചെയ്യിക്കട്ടെ ; കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ രാജ്യങ്ങളുടേയും, കടലിന്റെയും, കരയുടെയും ഭരണാധിപത്യം അല്ലാഹു അദ്ദേഹത്തിനു നല്കട്ടെ. സുൽത്താൻ ആദിൽഷാഹിന്റെ മഹത്വങ്ങളിൽ ആകൃഷ്ടരായി അദ്ദേഹത്തിന് ദാസ്യവേല ചെയ്യുന്നതിനും മനുഷ്യനും ജിന്നും ആഗ്രഹം പ്രകടിപ്പിക്കുന്നു. പ്രവാചകന്റെ അനുഗ്രഹത്താൽ അദ്ദേഹത്തിന്റെ ഭരണാധികാരവും നന്മകളും ലോകത്തിന് എന്നെന്നും ലഭിക്കാൻ ഇടയാകട്ടെ !!!”Unquote . (പേജുകൾ 25, 26, 27, ‘കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ’, തർജ്ജമകാരൻ ഈഴവനായ വേലായുധൻ പണിക്കശ്ശേരി).
മുസ്ലീംങ്ങളുടെ അറബി ദേശീയത
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകത്താകമാനമുള്ള മുഹമ്മദ്ദീയർ, പ്രത്യേകിച്ച് ഭാരതത്തിലുള്ളവർ മനസ്സിൽ താലോലിയ്ക്കുന്നത് അറബി ദേശിയതയാണ്. സൈനുദ്ദീനും ഇതിൽ നിന്നും വ്യത്യസ്തനായിരുന്നില്ല.ഹിന്ദുവായ സാമൂതിരി രാജാവ് ഭരിച്ചിരുന്ന മലബാറിലായിരുന്നു ചോറെങ്കിലും, ബീജാപ്പൂരിലെ മുഹമ്മദ്ദീയ സുൽത്താനായ ആദിൽ ഷായ്ക്ക് സ്തുതിഗീതം പാടി അയാളോട് കൂറ് കാട്ടിയ ജിഹാദിയാണ് പതിനാറാം നൂറ്റാണ്ടിൽ നായർ സ്ത്രീകളെക്കുറിച്ചുള്ള മുസ്ലീംങ്ങൾക്കിടയിലുള്ള അപവാദപ്രചാരണത്തിന്റെ ഒരു സ്രോതസ്സ്. നായർ സ്ത്രീകളെക്കുറിച്ചുള്ള അയാളുടെ പുസ്തകത്തിലെ പരാമർശങ്ങൾ അടുത്ത ഭാഗത്തിൽ നല്കുന്നതാണ്. ജിഹാദിയുടെ നായർസ്ത്രീകളെക്കുറിച്ചുള്ള പരമാർശങ്ങളുടെ ചോദന മനസ്സിലാക്കാതിരിയ്ക്കത്തക്കവണ്ണമാണ് ഈഴവനായ വേലായുധൻ പണിക്കശ്ശേരി തർജ്ജമ നിർവഹിച്ചിരിയ്ക്കുന്നത്. പണിക്കശ്ശേരിയുടെ സവർണ്ണ ഹിന്ദുക്കളോടുള്ള വിദ്വേഷം അയാളുടെ ചരിത്രരചനകളിലെല്ലാം ഒളിഞ്ഞു കിടപ്പുണ്ട്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737