Poojya Swamiji Nirmalananda Giri Maharaj speaking on “Prachina Vidyabhyasa Darshanam” (The Philosophy of Ancient Education) at the 75th Birth Anniversary of Acharya Narendra Bhoosan in Chengannur dated 04 August 2012 – Part 2
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse. The learning will be highly fruitful if the transcript is read while listening to the audio clip.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാ ശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം അമലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Audio Clip of the Discourse
Start of the Discourse …..
Q & A Session – പ്രാചീന വിദ്യാഭ്യാസ ദർശനം – സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്….
ചോദ്യം :- സ്വാമിജി നിറഞ്ഞ മനസ്സോടെ അങ്ങയുടെ പാദാരവിന്ദസാഷ്ടാംഗ പ്രണാമം… എനിയ്ക്ക് അങ്ങയോട് ചോദിയ്ക്കാനുള്ള ചോദ്യം അങ്ങ് പറഞ്ഞ സമൂഹത്തിന്റെ ആ ദൂഷിതവലയത്തിന്റെ നേർക്കാഴ്ചയാണെന്ന് കാണിച്ചത് ….അതിനോട് നൂറ്റൊന്ന് ശതമാനം യോജിക്കുന്നു…. ഇപ്പോഴ്…വിജ്ഞാനവും സാങ്കേതികതയും എല്ലാം….വമ്പിച്ച ഒരു സ്ഫോടനത്തോടുകൂടി വന്നുകയറിയ ഒരു കാലമാണ് …നമ്മൾക്ക് അതീന്ന് മാറി നില്ക്കാൻ ഒക്കത്തില്ല… ഈ സാഹചര്യത്തില് … നമ്മുടെ ഈ പ്രാചീന വിദ്യാഭ്യാസ ദർശനവും ഈ ആധുനിക വിജ്ഞാന സ്ഫോടനവും കൂടെ സമഞ്ജസപ്പെടുത്തിക്കൊണ്ട് ഏത് രീതിയിൽ നമ്മൾക്ക് മുമ്പോട്ടു പോയാൽ നമ്മൾക്ക് നമ്മുടേതായ പൗരാണികമായ ആ പാരമ്പര്യം നഷ്ടപ്പെടുത്താനും പാടില്ല…. പക്ഷെ ശാസ്ത്രത്തിന്റെ ആ പുരോഗതിയിൽ നമ്മള് പിന്തള്ളപ്പെടാനും പാടില്ല…. അങ്ങിനെ ഒരു solution (?? last few words not clear)….ആ സൊല്യൂഷൻ അങ്ങ് എന്താണ് നിർദ്ദേശിയ്ക്കുക എന്നാണ് എന്റെ ചോദ്യം….
പാശ്ചാത്യ ശാസ്ത്രങ്ങൾ vs ഭാരതീയ ശാസ്ത്രങ്ങൾ
സ്വാമിജി : “ആദ്യം തന്നെ എനിയ്ക്ക് പറയാനുള്ളത്…..ആധുനിക ശാസ്ത്രം എന്താണ്….എന്നുംകൂടെ നാം അറിഞ്ഞിട്ടുവേണം….ഇതിന് ഉത്തരം കണ്ടുപിടിയ്ക്കാൻ….ദൃശ്യ പ്രപഞ്ചത്തെ… മാറ്റമില്ലാത്ത ഒരു ധാരണയിൽ നിന്ന് പഠിയ്ക്കുന്ന … ഒരു ശാസ്ത്ര മാതൃക….. ശ്രുതിയ്ക്കുണ്ട്… സ്മൃതിയ്ക്കുണ്ട്… നിങ്ങൾ എന്നോട് ചോദിച്ച ചോദ്യത്തിലെ ആധുനിക ശാസ്ത്രം എന്ന പദം കൊണ്ടു തന്നെ…. പാശ്ചാത്യ ശാസ്ത്രങ്ങളും ഭാരതീയ ശാസ്ത്രങ്ങളും എന്ന ഉദ്ദേശ്യമാണ് ഉള്ളിലെന്ന് എനിയ്ക്ക് തോന്നുന്നു….. Am I right ?…(അതെ…തീർച്ചയായും). …
സ്വാമി വിവേകാനന്ദനോട് വിയോജിയ്ക്കുന്നു…..
അത് എന്റെ അറിവിൽ സ്വാമി വിവേകാനന്ദൻ പാശ്ചാത്യ നാട്ടിൽ പോയതിന്റെ സംഭാവനയാണ്…… വിനയപൂർവ്വം … സ്വാമിജിയോടുള്ള ബഹുമാനപൂർവ്വം….സ്വാമിജിയുടെ ബ്രഹ്മചര്യത്തോടും… സ്വാമിജിയുടെ നിഷ്ഠാപൂർവ്വമായ ജീവിതത്തോടും സ്വാമിയുണ്ടാക്കിയ സംഘടനയോടും ഉള്ള എല്ലാ വിനയങ്ങളും പ്രകടിപ്പിച്ചുകൊണ്ടു പറയട്ടെ … ഞാൻ സ്വാമിജിയോട് നൂറു ശതമാനം … വിയോജിക്കുകയാണ്. കാരണം സ്വാമിജിയാണ് ഇന്ത്യൻ മനസ്സില് ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് ഒരു ശാസ്ത്രം നമുക്ക് ഇല്ലാ എന്ന തെറ്റിദ്ധാരണ പരത്തിയത്.
സ്വാമി വിവേകാനന്ദൻ പരത്തിയ തെറ്റിദ്ധാരണ
ആധുനിക വൈദ്യശാസ്ത്രം എടുത്താൽ…. ആധുനിക സാങ്കേതിക വിദ്യ എടുത്താൽ….. ഊർജ്ജതന്ത്രവും രസതന്ത്രവും എടുത്താൽ…. ഏതു മേഖലയിലാണ്… ഭാരതത്തിന് തനതായ സംഭവാന ഇല്ലാതിരുന്നത് എന്ന് അന്വേഷിച്ചു കഴിഞ്ഞു വേണം … ആ ഉത്തരം കണ്ടെത്താൻ. പാരമ്പര്യ നിഷ്ഠമായ ഒന്നു മാത്രമേ നിങ്ങൾക്ക് അനുഭവവും അറിവുമായി തീരുകയുള്ളൂ.
NTP – Normal Temperature and Pressure
പാശ്ചാത്യ ശാസ്ത്രങ്ങൾ രൂപപ്പെട്ടിട്ടുള്ളത്…. The study of the visibles in terms of the calculables എന്ന നിലയിലാണ്. അത് അനുനിമിഷം മാറും. കാരണം ഭാരതീയ ദർശന പ്രകാരം …യഥാ ദൃഷ്ടി….തഥാ സൃഷ്ടി എന്നാണ്. എങ്ങിനെ നോക്കുന്നു … അങ്ങിനെ സൃഷ്ടിക്കപ്പെടുന്നു പ്രപഞ്ചം. അതുകൊണ്ടാണ് നിങ്ങൾ… നാല് oncologist-ന്റെ അടുക്കൽ പോയാൽ ..നിങ്ങളുടെ രോഗിയെക്കുറിച്ച് നാല് അഭിപ്രായം ഉണ്ടാകുന്നത്…. അതുകൊണ്ടാണ് നിങ്ങളുടെ ഊർജ്ജതന്ത്രത്തിന് NTP ഉണ്ടാകുന്നത്. Result at NTP. Normal Temperature and Pressure. Physics അറിയുന്നവർ ഉണ്ടെന്ന് തോന്നുന്നു. Am I right ? Am I right ? അതിന്റെ എല്ലാം base വെറും വിശ്വാസത്തിൽ അധിഷ്ഠിതമാണ്… അതിന്റെ ബേസിനൊന്നും യാതൊരു യുക്തിയുമില്ല. യുക്തിപൂർവ്വമാണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിയ്ക്കുക മാത്രമാണ് ഈ സാധനം…
Data = സങ്കല്പം
കാരണം ഇതിനെല്ലാം എടുത്തിരിയ്ക്കുന്ന data ആണ്. Data -Plural. Datum -Singular. ഡേറ്റ എന്നതിനു തന്നെ സങ്കല്പം എന്നേ അർത്ഥമുള്ളൂ. ആ സങ്കല്പം ഒന്നു മാറിയാൽ…. മുഴുവൻ മാറും. മുഴവൻ…. ഇത് നിങ്ങൾക്ക് അറിയണമെങ്കിൽ നിങ്ങൾ ടോപ്പോളജിയിലേയ്ക്ക് പോകണം. Jeffrey Chew അവിടെ നിന്നുകൊണ്ടാ ഇത് പറഞ്ഞത്. There is nothing fundamental in this universe. മഹായാനബുദ്ധമതത്തിന്റെ ചിന്തയെ ഉദ്ധരിച്ചുകൊണ്ട്. ആ ആധുനിക ശാസ്ത്രത്തെയാണോ നിങ്ങൾ ഉദ്ദേശിയ്ക്കുന്നത്. ആണെങ്കിൽ …
Calculus – Differentiation
നിങ്ങളൊരു വസ്തുവിനെ അപഗ്രഥിച്ച് അപഗ്രഥിച്ച് ചെന്ന് …. differentiate ചെയ്ത് ചെന്ന്…. അതിന്റെ പന്ത്രണ്ടാമത്തെ dy/dx കണ്ടെത്തിക്കഴിഞ്ഞ് തിരിച്ച് primitive-ലേയ്ക്ക് പോവാൻ നിങ്ങൾക്ക് ഒരിക്കലും ആവില്ല…കാരണം …നിങ്ങൾ കണ്ടെത്തിയ എല്ലാ constants-ഉം variables ആയും … എല്ലാ variables-ഉം അനിശ്ചിതമായും രൂപാന്തരപ്പെടും. Equation derive ചെയ്തു തരണമെങ്കിൽ തരാം. സമയം അനുവദിയ്ക്കുമെങ്കിൽ…. മാത്തമാറ്റിക്സ് അറിയാമെങ്കിൽ നിങ്ങൾക്ക് അറിയും .Am I right ? ….ങ്ഹും … (5.51 mts)
Derivative
x Squared +2 ഏറ്റവും ചെറുതെടുക്കാം… നമുക്ക് രണ്ടാമത്തെ derivative-ൽ തന്നെ പോകാം…. 2x + 0 Am I right ? ങ്ഹും …വീണ്ടും അതിന്റെ second derivative എടുക്കുമ്പോൾ 2 . Third derivative എടുത്താൽ ZERO. ഇനി ഈ equation നിങ്ങൾ എങ്ങിനെ കണ്ടുപിടിയ്ക്കും. y3’= 0 Am I right ? ഇനി പുറകോട്ട് ഒന്ന് പൊയ്ക്കേ….. ഇതിനെ എങ്ങിനെ സമന്വയിപ്പിയ്ക്കണം.
അചേതനങ്ങളായി ഒരു പദാർത്ഥങ്ങളും ഇല്ല
ഉപയോഗത്തിനുള്ള ഒരു ശാസ്ത്രം എന്ന നിലയിലാണെങ്കിൽ അത് ഇന്നുള്ളതിനെക്കാൾ എത്രയോ മനോഹരമായി വളരെ അടിസ്ഥാനത്തോടുകൂടി രൂപപ്പെടുത്തിയിട്ടുണ്ട്…. പൃഥ്വിയും അപ്പും തേജ്ജസ്സും വായുവും ആകാശവും ഇതിന്റെ അടിസ്ഥാനമാണെന്നും അതിന്റെ ചേർച്ചയിൽ സൃഷ്ടികർമ്മം നടത്തുന്ന ഒന്നുണ്ടെന്നും… നിലനില്പിന്റെ കർമ്മം നടത്തുന്ന വേറൊന്നുണ്ടെന്നും…. അതുപോലെ തന്നെ സംഹരിയ്ക്കുന്ന ഒന്നുണ്ടെന്നും…. സൃഷ്ടി ചെയ്യുന്നത് കഫം ആണെന്നും…സോമമാണെന്നും …. നിലനിർത്തുന്നത് അഗ്നിയാണെന്നും …. പിത്തമാണെന്നും….അതിനെ സംഹരിയ്ക്കുന്നത് വാതമാണ് …വായുവാണെന്നും, യന്ത്രതന്ത്രധരനായ വാതമാണെന്നുമുള്ള അടിത്തറയിൽ വളരെ വ്യക്തമായി രൂപപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ എല്ലാ സസ്യങ്ങളും എല്ലാ ജന്തുക്കളും…. എല്ലാം ജീവിജാലങ്ങളും… ഇവയോടുകൂടിയതാണെന്നും… സേന്ദ്രിയങ്ങളല്ലാതെ…ങ്ഹ… സേന്ദ്രിയങ്ങളും അനിന്ദ്രിയങ്ങളും അല്ലാതെ അചേതനങ്ങളായി പദാർത്ഥങ്ങൾ ഇല്ലെന്നും …മനസ്സിലായില്ല….ങ്ഹേ…
ഓർമ്മ ….പാരമ്പര്യം
അചേതനമായി ഒന്നുമില്ല. എല്ലാത്തിനും ചേതനയുണ്ട്. സേന്ദ്രിയവും അനിന്ദ്രിയവും ആണ്. ചരകം, സൂത്രസ്ഥാനം 45-ആം ശ്ലോകമാണെന്നാണ് എന്റെ ഓർമ്മ. ശ്ലോക സംഖ്യ തെറ്റും. അതിൽ തെറ്റിദ്ധരിയ്ക്കരുത്. കാരണം അത് ഞങ്ങള് അത്രയും ഞങ്ങൾക്ക് ഓർമ്മയുണ്ടെന്ന് കാണിയ്ക്കാനുള്ള ഒരു നമ്പറും കൂടെയാണ്. …മനസ്സിലായില്ല….(ആരോ പറയുന്നു -വയസ്സ് എൺപത്തിമൂന്നായി എന്നും കൂടെ ഓർമ്മയുണ്ടോ…) ങ്ഹേ.. ങ്ഹ.. ഓർമ്മ തെറ്റുകയില്ല…. ഓർമ്മ തെറ്റുകയില്ല… കാരണം … എന്റെ അച്ഛന്റേയും എന്റെ അപ്പൂപ്പന്റേയും എന്റെ ആചാര്യന്റേയും നൂറ് വയസ്സ് കടന്നിട്ടും ഓർമ്മ തെറ്റിയില്ല…. പാരമ്പര്യം ഓർമ്മയെ തെറ്റിയ്ക്കില്ലെന്നാണ് എന്റെ അചഞ്ചലമായ വിശ്വാസം. അതുകൊണ്ടാണ് ഞാൻ വെറും കൈയ്യോടെ വന്നത്.
കൃമി പ്രകരണം
അപ്പോൾ…ശാസ്ത്രം കൃത്യമായി …വാതം പിത്തം കഫം …മൂന്ന് ഭാഗങ്ങളിൽ രൂപപ്പെടുത്തുമ്പോൾ, സകല ജീവജാലങ്ങളും അതിൽ പെടുമെങ്കിൽ…. അവയിൽ അപകടകാരികളും അപകടമില്ലാത്തവയും ഇതിന്റെ ഘടനയിൽ വരുമെങ്കിൽ… പിശാചങ്ങൾ, രാക്ഷസങ്ങൾ, അത്രികൾ, അംഗിരകൾ… എനിയ്ക്ക് തോന്നുന്നത് ആര്യസമാജം ഏറ്റവും ആദരവോടെ ബഹുമാനിയ്ക്കുന്ന വേദം …അഥർവ്വമാണെന്നാണ്. Am I right ? അഥർവ്വത്തിനകത്തെ കൃമി പ്രകരണം എടുത്തൊന്ന് പഠിക്ക് . ആധുനിക ശാസ്ത്രത്തിന് ഇന്നുവരെ കണ്ടെത്താൻ പറ്റിയിട്ടുണ്ടോ ഈ കൃമികളെ എന്ന്. യേ കൃമയാഃ ദൃഷ്ടാഃ അദൃഷ്ടാഃ ….കണ്ണുകൊണ്ട് കാണാവുന്നവയും കണ്ണുകൊണ്ട് കാണാൻ പാടില്ലാത്തവയും.
കൃമികളുടെ പ്രചരണം….
കണ്ണുകൊണ്ട് കാണാൻ പാടില്ലാത്തവയെ എങ്ങിനെ കണ്ടാ പിന്നെ എഴുതിയത് . പിശം അശിതീതി പിശാചഃ. പച്ച മാംസത്തിൽ പുളച്ച് രോഗങ്ങൾ ഉണ്ടാക്കുന്ന കൃമികൾ … എങ്ങിനെയാ ഇവയൊക്കെ പ്രചരിയ്ക്കുന്നത് … പ്രസംഗാത് … ഗാത്രസംസ്പർശാത് … സഹഭോജനാദ്…… ഒന്നിച്ചിരുന്ന് കഴിക്ക് … ഒരേ പാത്രത്തീന്ന്… ഒന്നിച്ച് കിടന്നുറങ്ങ് … ഒന്നിച്ച് വസ്ത്രം ഉപയോഗിക്ക് …. ഒന്നിച്ച് കുളിക്കുന്ന സോപ്പ് ഉപയോഗിക്ക് …. ഒന്നിച്ച് കെട്ടിപ്പിടിക്ക് …. ഇത് വരും. അതുകൊണ്ട് ഉണ്ടാക്കിയതാണ് ഈ കിണറ്റിലെ വെള്ളം ഇന്ന് കോരുന്ന ആള് കോരിയാൽ മതി …വീട്ടിലെ ഒരാളുതന്നെ കോരിയാൽ മതി മറ്റൊരാള് കോരണ്ട. കോരിക്കൊടുത്താൽ മതി. മനസ്സിലായില്ല. വൈദികമായ ശാസ്ത്രത്തിന്റെ, ഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ്. അതുകൊണ്ട് ചിക്കൻ ഗുനിയയും, ഡെങ്കിയും, പക്ഷിപ്പനിയും, എലിപ്പനിയും ഒന്നും അന്ന് വന്നില്ല. അതൊക്കെ ഇന്നുണ്ട്…. (11.28 mts )
അണുകൃമികൾ ബുദ്ധിയെയും മനസ്സിനെയും ബാധിയ്ക്കും….
ഈ അണുക്കളെ മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. അണുക്കളെ മാത്രമല്ല ചർച്ചചെയ്യുന്നത് . അവയുടെ അമിനോ അമ്ലങ്ങൾ നിങ്ങളുടെ ശരീരത്തിൽ കേറിയാൽ….നിങ്ങൾടെ അമിനോഅമ്ലങ്ങളുമായി പ്രതിപ്രവർത്തിച്ച് നിങ്ങളുടെ ബുദ്ധിയെയും നിങ്ങളുടെ മനസ്സിനെയും അതു നിയന്ത്രിയ്ക്കുന്ന ഒരവസ്ഥ വരും. അവിടെയാണ് ഗ്രഹങ്ങളായി അവ രൂപാന്തരപ്പെടുന്നത് … അതിന് മലയാളത്തിലെ ഭാഷ കിരികങ്ങൾ എന്നാണ്. അത് ചിലപ്പോൾ ഉച്ചയ്ക്ക് പുറപ്പെടും. ചിലപ്പോൾ രാത്രി പന്ത്രണ്ടുമണിക്ക് പുറപ്പെടും. അപ്പോൾ നിങ്ങളുടെ ബോധം കളയും ചിലപ്പോൾ. നിങ്ങൾ ഒരാളോട് പണം ചോദിയ്ക്കാനാ പോകുന്നെ. നിങ്ങളുമായി ഏറ്റുമുട്ടുന്ന ഈ കൃമി അകത്തിരുന്ന് അവിടെച്ചെന്നിട്ട് അത് കിട്ടാത്ത വിധത്തിൽ ചോദിയ്ക്കാൻ നിങ്ങളുടെ വാക്കുകളെ കൊണ്ടുപോകും. മനസ്സിലായില്ല…. നിങ്ങളുടെ നേതാക്കന്മാരെ ഒക്കെ ഈ കൃമി ബാധിച്ചിരിയ്ക്കുകയാ…. പറഞ്ഞത് മനസ്സിലായില്ല…. കൂട്ടത്തിൽ നിന്നുകൊണ്ട് കുരു ഇറക്കുന്ന പരിപാടികൾ എല്ലാം. … ഈ അമിനോ അമ്ലങ്ങൾ മാറ്റി മറിയ്ക്കുന്ന വൈറസ്സുകളുടെ ആക്രമണത്തിലാണ്.
ഭൂതബാധ – നിരുക്തം -യാസ്കൻ
ഭൂതബാധ…. ഇത്രയൊക്കെ അവര് എഴുതിവച്ചിട്ടുണ്ട് ഭംഗിയായി….ചുമ്മാതല്ല എഴുതിവച്ചിരിയ്ക്കുന്നെ ….കാര്യ കാരണ സഹിതമാണ്….അപ്പോൾ ഓരോന്നിന്റെയും പേര് …. അതിന്റെ ഓരോന്നിന്റെയും വ്യുത്പത്തി അറിയണമെങ്കിൽ യാസ്കനെ പഠിച്ചാൽ മതി. നിരുക്തം പഠിച്ചാൽ മതി. ഒന്നും ഇന്ന് എഴുതിയതല്ല. അന്നുള്ള പുസ്തകങ്ങളാണ്. ഇതൊന്നിച്ചല്ലേ ഇത്രയും കാലം ഇവിടെ പോയത്. ഇനി ഒന്നിയ്ക്കാൻ വേണ്ടി … വെളുത്തവരോടുള്ള പ്രിയം കൊണ്ട് ഭൗതിക ശസ്ത്രം ഒക്കെ അവരുടേയും ….ഇതൊക്കെ നമ്മുടേയും.
‘The Healing Knife’ by George Sava
അൽപ്പം കൂടെ കടന്ന് ഒന്ന് ചിന്തിയ്ക്കാം….ജോർജ്ജ് സാവേ എന്നു പറയുന്ന പാശ്ചാത്യനായ ഒരു നല്ല ഭിഷ്വഗ്വരൻ ഉണ്ട് . അദ്ദേഹത്തിന്റെ ‘The Healing Knife’ എന്ന പുസ്തകം ഉണ്ട്. ടിപ്പുവിന്റെ പടയോട്ട സമയത്ത് ഒരു ഭടന് നാസാ-സന്ധാനപരമായ ശസ്ത്രക്രിയ, ആയുർവേദ ഭിഷ്വഗ്വരന്മാർ നടത്തുന്നതിന്റെ ഒരു നേർക്കാഴ്ച ഉണ്ട് അതിനകത്ത് …. അവരിൽ നിന്നാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഈ സാധനം പഠിച്ചതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. അടുത്ത കാലത്തെയാ…. ഒരുപാട് പഴയതൊന്നുമല്ല. വിവേകാനന്ദസ്വാമിയുടെ കാലത്തെ തന്നെയാണ്.
Cosmetic Surgery
ലോകം കണ്ട ഏറ്റവും പ്രസിദ്ധനായ cosmetic surgeon, സർജൻ അല്ല….plastic surgeon അല്ല, cosmetic surgeon…. ചെവി പോയത് കൃത്രിമമായി തുന്നിപ്പിടിപ്പിക്കുന്നത് സുശ്രുതത്തിൽ ഉണ്ട്. ചെങ്ങന്നൂരെ പഴയ ഡോക്ടറുന്മാരുടെ മുറികളിൽ ചെന്നാൽ….. Park Davis-ന്റെ History of Medicine in Pictures എന്ന് പറഞ്ഞ് കുറെ പടങ്ങൾ തൂക്കിയിട്ടുണ്ടാവും. അതിലൊന്ന് സുശ്രുതന്റെ ഈ സർജറിയാണ്. Park Davis വേദാന്ത കമ്പനി ഒന്നും അല്ല.
ശാസ്ത്രം ഇവിടെ ഉണ്ടായിരുന്നില്ലേ ?? പക്ഷെ ഇവിടുത്തെ ശാസ്ത്രത്തിന് വ്യക്തമായ അടിത്തറയുണ്ടായിരുന്നു. ആഴ്ചലാഴ്ചേൽ മാറ്റണ്ട. മഞ്ഞപിത്തത്തിന് അന്ന് ചരകനും സുശ്രുതനും വാഗ്ഭടനും കൊടുത്ത മരുന്ന് …. ഇന്ന് പറിച്ച് കൊടുത്താലും അപകടം ഇല്ല. അഞ്ച് കൊല്ലം മുമ്പ് Jeffry Manners(??), Pzifer ഉണ്ടാക്കി നിങ്ങളുടെ ഭിഷ്വഗ്വരന്മാർ എഴുതി…നിങ്ങളുടെ അപ്പൂപ്പന് കൊടുത്ത മരുന്ന് അച്ഛന് കൊടുത്ത മരുന്ന് ഇന്ന് നിങ്ങളുടെ പിള്ളേർക്കു കൊടുത്താൽ തട്ടിപ്പോകും. ഇത് സമന്വയിപ്പിക്കണമെന്നാണോ നിങ്ങള് പറയുന്നത്. (15.42 mts)
കുഞ്ഞുങ്ങളെ എണ്ണതേപ്പിയ്ക്കുന്നത് vs Johnson Baby oil
നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. (സദസ്യർ ചിരിക്കുന്നു. ….തീർച്ചയായും ഉണ്ട്… (ഒരാൾ പറയുന്നു) )… ..ഇതെങ്ങെനെയാണ് സമന്വയിപ്പിക്കുക. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അബദ്ധങ്ങളും… ചെങ്ങന്നൂര് ….എത്ര വയസ്സുണ്ട്…അറുപത് … അറുപത് വയസ്സുണ്ട് …. അങ്ങയുടെ കുഞ്ഞിനെയും കൊണ്ട് ചെങ്ങന്നൂരെ പ്രസിദ്ധരായ ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ എഴുപതുകളിലെ ഭിഷ്വഗ്വരന്മാരുടെ മുമ്പിൽ എത്തുമ്പോൾ എണ്ണ തേപ്പിച്ചു കുളിക്കരുതെന്നല്ലേ പറഞ്ഞെ … അല്ലേ… ഭൂത വൃക്ഷാദിയും കഞ്ഞുണ്യാദിയും ലാക്ഷാദിയും കുഞ്ഞുങ്ങൾക്ക് ക്ഷയരോഗം വന്നാൽ ലാക്ഷാദി തലയിലും ദേഹത്തും തേപ്പിച്ച് നാല് ദിവസം കുളിപ്പിച്ചാൽ primary complex പോകും. പത്തു പൈസയുടെ മരുന്ന് അകത്തു കൊടുക്കണ്ട. ഇന്നും ഞാൻ ഉറപ്പു തരാം. ഒരു തെറ്റ് പറ്റുകയില്ല. ആ എണ്ണ തേപ്പിയ്ക്കുന്നത് അനാചാരമാണെന്നും പുറത്ത് തേപ്പിച്ചാൽ തലയിൽ തേപ്പിച്ചാൽ ഒന്നും അകത്തേയ്ക്ക് ചെല്ലുകേലെന്നും പറയുമ്പോൾ സുശ്രുതൻ ഇന്നലെ പറഞ്ഞത് അകത്തു നിന്നു നാല്, ആയിരം, പതിനായിരം ആയി കൂല്യകളായി തോടുകൾ പോലെ പുറത്തേയ്ക്കു വരുന്ന രോമകൂപത്തിൽ വന്ന് അവസാനിപ്പിയ്ക്കുന്ന മുഴുവൻ ശരീരത്തേയും സേചനം ചെയ്യുന്ന ഇതിലേയ്ക്ക് കൈകൊണ്ട് തടവി എണ്ണ തേപ്പിക്കുമ്പോൾ ഈ എണ്ണ ഉള്ളിലേയ്ക്ക് അയോണുകളായി പ്രവേശിക്കുമെന്നും, അകത്തുള്ള എല്ലാ മാലിന്യങ്ങളേയും വഹിച്ചുകൊണ്ട് പുറത്തുവരുമെന്നും, അതുകൊണ്ടാണ് തേച്ച് അരമണിക്കൂർ ഇരുന്നിട്ട് വടിക്കുമ്പോൾ വെളുത്ത ഒരു പദാർത്ഥമായി ശരീരത്തുനിന്ന്, കറുത്ത ഒരു പദാർത്ഥമായി ശരീരത്തുനിന്ന് ഈ മാലിന്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതെന്നും, എഴുതിവയ്ക്കുമ്പോൾ പ്രായോഗികമായി നിങ്ങൾക്ക് കണ്ടറിയാവുന്ന ഈ അറിവിനു മുമ്പിൽ അഞ്ചുകൊല്ലത്തെ ഡിഗ്രിയും കഴിഞ്ഞ് പത്രാസുമായി ഇത് തേക്കുന്നത് വെറുതെയാണെന്ന് നിങ്ങളെ പറഞ്ഞ് ധരിപ്പിച്ച് , ഈ തേക്കലിൽ നിന്ന് പിന്മാറ്റിക്കഴിഞ്ഞ് ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞ് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ …. എന്താ ആ കമ്പനിയുടെ പേര്… baby oil ഇറക്കുന്ന ….Johnson’s baby oil … അഞ്ച് പൈസയുടെ മരഎണ്ണകളോ സസ്യ എണ്ണകളോ ഇല്ലാത്ത …petroleum ഉല്പന്നം …liquid paraffin…കുപ്പിയ്ക്കകത്താക്കി അടച്ച് നല്ല ഒരു commission-നും കൊണ്ടെ കൊടുത്തപ്പോൾ, നിങ്ങളുടെ പിള്ളേരോട് baby oil തേപ്പിച്ചുകൊള്ളൂ എന്ന് പറയുമ്പോൾ ആ കുപ്പിയിൽ തന്നെ കമ്പനി എഴുതിയിരിക്കുന്നു…. ഇതിന്റെ ധൂമം പിള്ളേർ അടിച്ചാൽ ….ഇതിന്റെ fumes അടിച്ചാൽ ചത്തുപോകുമെന്ന്. … ഈ ശാസ്ത്രമാണോ സമന്വയിപ്പിക്കണ്ടത് ….ഇതെവിടെയാണ് സമന്വയിപ്പിക്കാൻ പറ്റുന്നത്…..
പ്രമാണമായി ആധുനിക ശാസ്ത്രം – പ്രമേയമായി വേദവിദ്യകൾ -തെറ്റായ പ്രവണത
ഭാരതീയ ചിന്തയുടെ അന്തസ്ഥ തലങ്ങളിലേയ്ക്ക് കടന്നു ചെല്ലുവാൻ… ആർജ്ജവമുള്ള ഒരു പാശ്ചാത്യ ശാസ്ത്രവും ആധുനികന്റെ കൈയ്യിൽ ഇല്ല. ഏത് scientist വന്ന് എത്ര മണിക്കൂർ ഏതെല്ലാം തരത്തിൽ ആധുനികശാസ്ത്രത്തെയും പൗരാണിക ശാസ്ത്രത്തെയും ഒരുമിക്കാൻ നോക്കിയാലും അതിനകത്തുകൂടെ സംഭവിക്കുന്നത് …പ്രമാണമായി ആധുനിക ശാസ്ത്രത്തെ കൊണ്ടുവരികയും പ്രമേയമായി വേദവിദ്യകളെ കൊണ്ടുവരികയും ചെയ്ത് വേദത്തെ നശിപ്പിക്കാൻ തന്നെയാണ് … അവരെയാണ് കാത്തിരിയ്ക്കേണ്ടതെന്ന് തന്നെയാണ് എന്റെ അഭിപ്രായം …
വേദം പ്രമാണവും ഈ പ്രപഞ്ചം പ്രമേയവുമാണ്.
വേദം പ്രമാണവും ഈ പ്രപഞ്ചം പ്രമേയവുമാണ്. പ്രമേയ പ്രമാണങ്ങളുടെ അന്തഃസാരം അറിയണമെന്നുണ്ടെങ്കിൽ സാമ്പ്രദായികമായി പഠിക്കണം . അല്ലാതെ ഒരു ദിവസം രാവിലെ തൊഴിലുപേക്ഷിച്ചിട്ട് ആയിരം പുസ്തകം വാങ്ങി പഠിച്ച് ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സംസാരിയ്ക്കാൻ തുടങ്ങുമ്പോൾ ആംഗലേയ പ്രതിബദ്ധതയുള്ള നിങ്ങൾക്ക് നാല് ഇംഗ്ലീഷ് വാക്ക് കേട്ട ഭ്രമം തോന്നിപ്പോയാൽ…അത് ഭ്രമം മാത്രമാണ് …ബ്രഹ്മമല്ല. Enough.” (19.47 mts) (സദസ്യർ ചിരിയ്ക്കുന്നു….).
(ചോദ്യം :-…പൂജനീയ സ്വാമിയ്ക്ക് സാഷ്ടാംഗ പ്രമാണം അർപ്പിയ്ക്കുകയാണ്….. ഒപ്പം ഞാൻ ഈ കഴിഞ്ഞ എഴുപത്തിനാലു് ദിവസമായിട്ട് പറയാതിരുന്ന ശ്രീ വേദപ്രകാശ്…. ഇവിടെ ഈ ചെങ്ങന്നൂരെ …. ചോദ്യം ഇതാ….(ഒരു ബഹളം …വാചകങ്ങൾ വ്യക്തമല്ല…) (സ്വാമി – അല്ല അദ്ദേഹം പറഞ്ഞോട്ടെ) … എനിയ്ക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ…ചോദ്യമായിട്ട് ഒന്നും പറയാനില്ല…. ചോദ്യമായിട്ട് ചോദിയ്ക്കാനില്ല….പറയാനുള്ളത് ഒന്ന് മാത്രമേ ഉള്ളൂ….. ഇന്ന് ഇവിടെ തീരുകയാണ്…. എന്നാണ് അദ്ദേഹം പറഞ്ഞത്…. ഔദ്യോഗികമായിട്ട് ഇന്ന് ഇത് തീരും എന്നുള്ള സൂചനയാണ് തന്നത്. തീർച്ചയായിട്ടും ഒന്നു മാത്രമേ പറയാനുള്ളൂ… ഈ കഴിഞ്ഞ എഴുപത്തിനാല് ദിവസം ഇവിടെ ഞങ്ങളൊക്കെ ഇവിടെത്തന്നെ സഹകരിച്ചു വന്നിരുന്നു. അപ്പോൾ ഇന്ന് ഇവിടെ തീർന്ന് പുറത്തു പോകുമ്പോൾ… അങ്ങ് പറഞ്ഞ സദ് വചനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇവിടുന്നു പോകാൻ.. ഉള്ള ….കുറച്ച് മനസ്സെങ്കിലും ഉണ്ടാവണമെന്നുള്ള ഒരു ആഗ്രഹം മാത്രം … ഒന്ന്…രണ്ടാമത് മറ്റൊന്ന് അങ്ങ് ഇവിടെ പറഞ്ഞിട്ടുള്ള സദ് വചനങ്ങളോടൊപ്പം തന്നെ… ഈ പ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസത്തിലുള്ള ഈഡിപ്പസ് എന്നു പറയുന്ന കഥാപാത്രത്തെ (not clear) …..തീർച്ചയായിട്ടും നമ്മുടെ മാനവരാശി ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സമസ്ത കാര്യങ്ങളും സമസ്ത വേദനകളും എല്ലാ കാര്യങ്ങളും അങ്ങ് ഒരു നേർക്കാഴ്ചയായിട്ട് ഇവിടിപ്പം അവതരിപ്പിച്ചു കഴിഞ്ഞു. അപ്പോൾ അവിടുന്ന് ഉണ്ടായി വന്നിട്ടുള്ള അറിവുകൾ തീർച്ചയായിട്ടും സ്വാംശീകരിച്ച് ഇവിടുന്ന് പുറത്തുപോകുമ്പോൾ … ആ ഈഡിപ്പസ് എന്നു പറയുന്ന കഥാപാത്രം അറിയാതെ സംഭവിച്ചു പോയ ആ ഒരു അബദ്ധം… നാളെ….പ്രത്യേകിച്ച് കേരള ജനത അത് തുടർന്നു വരാൻ ഒരവസരം ഉണ്ടാകാത്ത തരത്തിൽ നാം ഓരോരുത്തരും പ്രവർത്തി ചെയ്യണമെന്നുള്ള വിനീതമായിട്ടുള്ള ഒരു പ്രാർത്ഥനയും അഭിപ്രായവും മാത്രമേ എനിയ്ക്ക് ഈയവസരത്തിൽ അങ്ങയുടെ മുമ്പിൽ ഏൽപ്പിയ്ക്കുവാനുള്ളൂ…..
ചോദ്യം.… (വ്യക്തമല്ലാത്ത സംഭാഷണം…). (മറ്റൊരാൾ ചോദിക്കുന്നു).. ജീവികളോടുള്ള കരുണയോടു വർത്തിയ്ക്കുന്ന ….മുക്തനല്ലാത്ത …പക്ഷെ ബദ്ധനായേക്കാവുന്ന ഒരീശ്വരനെക്കുറിച്ച് സ്വാമി മുമ്പ് പറഞ്ഞായിരുന്നു…. അതുമാത്രമല്ല (വ്യക്തമല്ല….) …ദേവതാ സങ്കല്പങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു…. അപ്പോൾ ഈ ഈശ്വരനും ഈ ദേവതാ സങ്കല്പവും തമ്മിലുള്ള ബന്ധം എന്താണ് …. അതായത് ഈ ഹാഗിനി, ഡാകിനി…. എന്നീ ദേവതകൾ ഉണ്ടല്ലോ…അപ്പോൾ ആ ദേവതകളും ഈ ഈശ്വരനും തമ്മിലുള്ള ബന്ധം… അതിന്റെ കൂട്ടത്തിൽ ഈ സകല ജീവികളിലും ഉള്ള ദേവതകൾ ഉണ്ട് …. അത് ഈ പറഞ്ഞ ഹാകിനി, ഡാകിനി എന്ന് പറഞ്ഞ ദേവതകൾ കീഴ്പെട്ടാണോ ഇരിക്കുന്നത്…. മുകളിലാണോ…. ഇവര് തമ്മിൽ …. (വ്യക്തമല്ല….)
ദേവതകൾ
സ്വാമിജി പറയുന്നു :- “ഞാൻ ആദ്യം തന്നെ പറഞ്ഞ ബദ്ധനായ ഈശ്വരനുമായി ഉള്ള ജീവജാലങ്ങളുടെ സംവേദനത്തിന്റെ ഭാഷയും വ്യാകരണവും അറിയുന്നത് ഈ ദേവതകൾക്കാണ്. ആദ്യമായി ഒരുവൻ അവന്റെ ദേവതകളോടാണ് സംവദിക്കുന്നത്. പുറത്തുള്ള ഒരാളോട് അല്ല. അവൻ ഒരു കർമ്മം ചെയ്യുമ്പോൾ അവന്റെ ദേവതകൾക്കാണ് ആ കർമ്മം. ഒരു കുഞ്ഞിന് അമ്മ മുലപ്പാൽ കൊടുക്കുമ്പോൾ, കുഞ്ഞിനല്ല അമ്മ മുലപ്പാൽ കൊടുക്കുന്നത്. കാരണം മുലപ്പാൽ കുഞ്ഞിലല്ല ഇരിക്കുന്നത്. അമ്മയിലാണ്. ഈ മുലപ്പാൽ ചുരന്നില്ലെങ്കിൽ ആ ദേവത ശപിക്കും. അവളുടെ മുലയുടെ പ്രയോജനം ഇല്ലാതാകും. അത് സ്തനാർബ്ബുദം ആയോ സ്തനകീലകമായോ തീരും. അപ്പോൾ അവൾ ആർക്കാണ് മുല കൊടുക്കുന്നത്.
ദേവതാ വിജ്ഞാനം
എന്റെ കൈയ്യിൽ വെറുതെ ഇരിക്കുന്ന ഒരു സാധനം, സമീപകാലത്തൊന്നും എന്റെ ജാഗ്രത്തിലോ സ്വപ്നത്തിലോ അതിന്റെ ഉപഭോഗം ഇല്ല…. എന്റെയാണെന്ന മമത മാത്രമേ ഉള്ളൂ. കൃത്യമായി അതിന് ഉപഭോഗമുള്ള ഒരുവനെ കണ്ടിട്ട് അത് കൊടുക്കാതെ എന്റെ കൈയ്യിൽ അത് ഇരിക്കുമ്പോൾ …. എന്റെ ദേവതയാണ് എനിയ്ക്ക് എതിരായി തീരുന്നത്…. അത് സമർപ്പണത്തിന്റെ ദേവത, അതിന്റെ ഉപഭോഗമറിഞ്ഞ് അതിന് പര്യാപ്തമായ ഒരുവന് കൊടുക്കുമ്പോൾ ആ വസ്തു എന്റെയാണ്, ഉപകാരപ്പെടുന്നത് എന്റെ വസ്തുവാണ്.. …സംതൃപ്തമാകുന്നത് എന്റെ ദേവതയാണ്….. ഇതാണ് ദേവതാ വിജ്ഞാനം….
ബദ്ധനായ ഈശ്വരനും മനുഷ്യനും തമ്മിലുള്ള കരാർ
ഇത് ബദ്ധനായ ഈശ്വരനും മനുഷ്യനും തമ്മിൽ ….ബദ്ധനായ ഈശ്വരനും ജീവജാലങ്ങളും തമ്മിലുള്ള…. കരാറാണ്. ഈ ഭൂമിയിലേക്ക് ജനിക്കുമ്പോൾ ഒരു കരാർ ഉണ്ട്. …(25.05 mts). എന്റെ ജീവനെ ഞാൻ മനോഹരമായി ചെയ്തത് നിന്നിലേയ്ക്ക് വരാം …ഇതാണ് ഗർഭ ഉപനിഷത്ത് പറയുന്നത്…. അത് വായിച്ച് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ രാമായണം സമ്പാതി വാക്യം പഠിച്ചാൽ മതി …. ഇന്നു പോയി …ഇത് രാമായണ മാസവുമാണ്…. അറിയാതെ ആണെങ്കിലും ഒന്ന് സ്മരിയ്ക്കാൻ ഇടയായി…. അവിടെചെന്ന് അദ്ധ്യാത്മ രാമായണം മൂലമോ എഴുത്തച്ഛന്റേതോ എടുത്ത് …. അതിൽ സമ്പാതി വാക്യം എന്നു പറഞ്ഞ ഒരു ഭാഗമുണ്ട്…..
പ്രജ്ഞാപരാധം – കരാർ
ഉദരത്തിൽ കിടക്കുന്ന കുഞ്ഞിന്റെ ക്രമമായ വികാസം… ആധുനിക ശാസ്ത്രം സമ്മതിയ്ക്കുമോ എന്നു കൂടെ നോക്കിക്കോളുക ….ഒട്ടും സംശയിയ്ക്കാതെ…. എന്നിട്ടാ വികാസം ഉണ്ടായി പുറത്തേയ്ക്ക് വരാൻ വെമ്പുന്നതിനു മുൻപ് നാരായണനോട് പ്രാർത്ഥിയ്ക്കുന്ന ഒരു പ്രാർത്ഥനയും കരാറുമുണ്ട്…..ഭൂമിയിലേയ്ക്ക് എത്തിയാൽ ഈ കരാർ മറക്കുന്നു നമ്മൾ…. മനസ്സിലായില്ല… ഈ കരാറ് മറന്നുപോകാതെ ഇരിയ്ക്കാനുള്ള പ്രജ്ഞ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രജ്ഞാപരാധം ഇല്ല.
ധീ, ധൃതി, സ്മൃതി
ധീ, ധൃതി, സ്മൃതി, വിഭ്രംശാഃ കർമ്മയത് കുരുതേ അശുഭം പ്രജ്ഞാപരാധം തം വിദ്യാത് സർവ്വദോഷ പ്രകോപണം….. അതാണ് രോഗങ്ങളാകുന്നത്…. ധീ -ബുദ്ധി, ധൃതി -ക്ഷമ, സ്മൃതി – ഓർമ്മ, ഇവ വിഭ്രംശമാകുക കാരണം…. കർമ്മം അശുഭമായി ചെയ്യും… ആ അശുഭ കർമ്മങ്ങൾ വാതപിത്തകഫങ്ങളെ ദുഷിപ്പിക്കും. രോഗമുണ്ടാക്കും. മാനസികങ്ങളും ശാരീരീകങ്ങളുമായി : ഇത് ഈ ദേവതകളുടെ കളിയാണ്… അതുകൊണ്ട് ഈ ദേവതകളാണ് സംതൃപ്തമാകുന്നത്… ശുഭകർമ്മങ്ങൾ ചെയ്താൽ…. അത് കൈക്കുണ്ട് , വിരലിനുണ്ട് എല്ലാം ഉണ്ട് …ദേവതാ എന്ന പദം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ അതിന് ഒരു ഇംഗ്ലീഷ് പദം നിങ്ങൾക്ക് തല്ക്കാലം പറഞ്ഞുതന്നേയ്ക്കാം…. intelligence.
intelligence
നിങ്ങള് ഡ്രൈവിങ്ങ് പഠിച്ചു കഴിഞ്ഞാൽ …. പിന്നെ നിങ്ങളുടെ brain main intelligence അതിനു വേണ്ട…. നിങ്ങള് നീന്തൽ പഠിച്ചാൽ പിന്നെ അതിന് നിങ്ങൾടെ main intelligence വേണ്ട. നിങ്ങൾ ഒരു …ങ്ഹാ .. typewriter-ല് പഠിക്കുകയാണെങ്കിൽ …. പഴയ കാലത്ത് … ഈ typewriting institute ഉണ്ട്….. അതിനകത്ത് നിങ്ങൾടെ ദേവതകളെ തെറ്റിദ്ധരിപ്പിച്ചാണ് …. ഒരു ലോവറോ ഹൈയറോ ഹൈസ്പീഡോ പഠിക്കാൻ അഞ്ചുകൊല്ലം എടുക്കുന്നത്…..
typewriting….
മനസ്സിലായില്ല…. നിങ്ങൾ അടിക്കുന്ന asdf ഇങ്ങനെയാണ്….. Am I right ? നിങ്ങൾ അടിക്കുന്ന a … ഈ വിരലുകൊണ്ട് അടിക്കുന്ന മൂന്നക്ഷരം…. ഒന്നാമത്തെത് അടിച്ച് ….രണ്ടാമത്തെ രണ്ടു പ്രാവശ്യം അടിച്ച് ….പിന്നത്തെത് ഒരു പ്രാവശ്യം അടിയ്ക്കുന്ന രീതിയിൽ അടിച്ചാൽ … അന്ന് ഈ ടൈപ്പ് writer നന്നാക്കാൻ വരുന്നവൻ ഉണ്ട് ….. അവൻ പാവപ്പെട്ട പിള്ളേരെ കണ്ടുകഴിഞ്ഞാൽ…. ആ പിള്ളേരോട് പറഞ്ഞു കൊടുക്കും…. പാവപ്പെട്ടതാണെന്ന് അവന് തോന്നിയാൽ…വിനയം ഉണ്ടെന്ന് അവന് തോന്നിയാൽ…. ഈ സാറ് പറഞ്ഞിടത്തോളം ഒന്നും അടിയ്ക്കണ്ട…. നിനക്ക് അടുത്ത ആഴ്ചേൽ പോയി ഹൈസ്പീഡ് എഴുതാം ….ജയിയ്ക്കും…. പക്ഷെ ലോവർ എഴുതാതെ പറ്റുകേലാത്തതുകൊണ്ട് ലോവർ എഴുതിയ്ക്കോ… ഒരാഴ്ച കഴിഞ്ഞ് എഴുതിയ്ക്കോ … അതിന് ഇതാണ് പണി….. ഈ വിരലുകൊണ്ട് അടിയ്ക്കാവുന്ന മൂന്നെണ്ണം…. അടുപ്പിച്ച് അങ്ങ് അടിയ്ക്കുക… ഇതുകൊണ്ട് അങ്ങ് അടിയ്ക്കുക…പറഞ്ഞോണ്ട് അടിയ്ക്കണം… നീ പറയുമ്പോൾ നിന്റെ intelligence വിരലിന് ഒരു intelligence ഉണ്ട്…. ആ വിരലിന്റെ intelligence അതിന് പാകമായാൽ …. പിന്നെ നീ എങ്ങിനെ അടിച്ചാലും അതേ വരൂ ….. മനസ്സിലായില്ല…. പിടികിട്ടിയില്ല… ങ്ഹേ …. ആ .. …..ഇത് ബുദ്ധിമാന്മാർക്ക് വളരെ കുറച്ച് സമയം മതി…..(സദസ്യർ ചിരിക്കുന്നു…) അല്ലാത്തവൻ അഞ്ഞൂറും അറുനൂറും കൊല്ലം ജന്മങ്ങള് പാഴാക്കി പഠിയ്ക്കാൻ പോകും…. ഇതിനു വേണ്ടത് ദേവതാ വിജ്ഞാനം ആണ്…. ആ ദേവതകൾ വശമാണെങ്കിൽ ….. ഒരു പുസ്തകം…. അത് മുഴുവൻ വായിയ്ക്കണ്ട….. അതിൽ അവന്റെ ദേവത ഇറങ്ങിച്ചെല്ലും. … അതാ ആശയം കൊണ്ട് ഇങ്ങ് പോരും.. ആശയം പോന്നാൽ പിന്നെ … അവന്റെ സ്വന്ത ആശയത്തിൽ …. ഈ സാധനം ഭംഗിയായി …. പുറത്തേയ്ക്ക് വരും…. മനസ്സിലായില്ല…. ഇപ്പം ക്ലിയർ ആയി….”
(അടുത്ത ചോദ്യം :-….പൂജ്യ സ്വാമിജി.. ഞാന് …ഇവിടെ ഞങ്ങള് എല്ലാം തന്നെ.. അഗ്നിശലാക(not clear) കൊണ്ട് ശരിയ്ക്കും കൊട്ടി… നല്ല ചൂടും ഉണ്ട് .. ഏതായാലും അത് സന്തോഷപ്രദമായിട്ടുളള ശലാകയായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത് …അതിന് അങ്ങേയ്ക്ക് നന്ദി…ഞാൻ ചോദിയ്ക്കാൻ പോകുന്നത് മറ്റൊന്നുമല്ല…അങ്ങ് ഇവിടെ അവതരിപ്പിച്ച വിഷയങ്ങളോട് പൂർണ്ണമായിട്ട് യോജിക്കുന്ന് ഒരാളാണ് ഞാൻ… ഇനി ചോദിയ്ക്കാനുള്ളത് … അങ്ങ് പ്രാചീന വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ ..നിന്നുകൊണ്ട് സംസാരിക്കുമ്പോൾ ഈ ദർശനം പൗരാണികര് എങ്ങിനെ നടപ്പിലാക്കി എന്ന് ഒരു സൂചന പോലും തന്നില്ല… അത് എങ്ങിനെയാ …അതിന് അപചയമുണ്ടായി…. അത്തരം കാര്യങ്ങൾ കൂടി അല്പമെങ്കിലും പറഞ്ഞെങ്കിൽ മാത്രമേ അങ്ങയുടെ വിഷയം പൂർണ്ണമാകുകയുള്ളൂ…… അത് അങ്ങ് പറയണമെന്ന് അഭ്യർത്ഥിയ്ക്കുകയാണ്. …)
ആധുനികരുടെ അപചയങ്ങൾ
നാല് ആശ്രമധർമ്മങ്ങൾ, നാല് വർണ്ണധർമ്മങ്ങൾ
സ്വാമിജി : – “തീർച്ചയായും… ഞാൻ അതിന്റെ ഇടയില് നിങ്ങൾക്ക് മനസ്സിലാകുന്ന ഒരു ബോധധാരയില് …. സൂചിപ്പിച്ചിരുന്നു. …. കാരണം ഇത് .. ബ്രഹ്മചര്യം …. ഗാർഹസ്ഥ്യം …. വാനപ്രസ്ഥം … സന്യാസമെന്ന … നാല് ആശ്രമധർമ്മങ്ങളോടും…. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്ന നാല് വർണ്ണ ധർമ്മങ്ങളോടും കൂടിയാണ് … നടത്തിയെടുത്തത്. നിങ്ങൾ ഇന്ന് കേൾക്കുന്നതും കാണുന്നതും അല്ല ഈ സാധനങ്ങൾ ഒന്നും.
-സന്യാസി
ഇന്നിപ്പം ഞാനും എന്നെപ്പോലെ വേഷം ധരിച്ചവരും ഒക്കെ സന്യാസിയാണ്…. നിങ്ങളുടെ വസ്ത്രവുമായി ഇതിനുള്ള ഒരേ ഒരു വ്യത്യാസം….. ഞങ്ങൾ ചിലപ്പോള് … ഗേരു … ഒരു കല്ലാണ് … ഉരച്ചു മുക്കിയാൽ ഈ കളറായി…. അതിനിപ്പം നേരം കിട്ടുകേലാത്തതു കൊണ്ട് …. ഡൈ ചെയ്ത് ഒരെണ്ണം മേടിച്ചുടുത്താലും ഈ കളറായി….
-ഗൃഹസ്ഥൻ
നിങ്ങള് വിവാഹം കഴിച്ച് രണ്ടോ മൂന്നോ പിള്ളേര് ഉണ്ടായി …നിങ്ങള് ഗൃഹസ്ഥരാണെന്നാ കരുതുന്നത് …. നിങ്ങൾ ഗൃഹസ്ഥന്മാർ അല്ല…. ഞാൻ ആദ്യം എന്നെ പറഞ്ഞിട്ടാകുമ്പം നിങ്ങൾക്ക് പിന്നെ അനങ്ങാൻ ഒക്കുകയില്ല…. (സദസ്യർ ചിരിക്കുന്നു)… നിങ്ങളിൽ ഒരാളും ഗൃഹസ്ഥനല്ല…..ഗൃഹസ്ഥ ധർമ്മം എന്താണെന്ന് പോലും അറിയില്ല….. ഉറപ്പാണ്……
-ബ്രഹ്മചര്യം
പഠിയ്ക്കാൻ കുട്ടികൾ പോകുന്നത്…. ബ്രഹ്മചര്യ കാലത്ത് ഇരുന്ന് പഠിച്ചാലേ തലയില് ഉറയ്ക്കുകയുള്ളൂ……
-കുട്ടികൾ കാണാനിടയാവുന്ന ലൈംഗികബന്ധപ്പെടലുകൾ
നിങ്ങൾക്ക് അറിയാം ഈ ടിവി-കളും ബഹളങ്ങളും.. ഒക്കെ പോകുന്ന ഈ കാലഘട്ടത്തിൽ …. ഒന്നാമത് നിങ്ങളുടെ ഒക്കെ വീടുകളില് ഒരു നാല്പത് വയസ്സിൽ താഴെ ഉള്ള വീട്ടമ്മയും അച്ഛനും ഉള്ള കുടുംബങ്ങളിൽ എല്ലാം നാല് പേർക്ക് കിടക്കാവുന്ന ഒരു കട്ടിലിലാ പിള്ളേരും തന്തയും തള്ളയും കൂടെ കിടക്കുന്നത്…. പിള്ളേര് നേരത്തെ തന്നെ ഉറക്കം നടിച്ച് പുതച്ചു കിടക്കും…. ലൈറ്റിട്ട് തന്തയും തള്ളയും വേണ്ടാത്തത് ഒക്കെ ചെയ്യും…. പിള്ളേർക്ക് വേണ്ടാത്തത് എന്നാ ഉദ്ദേശിക്കുന്നത്… അവരത് നന്നായി ആസ്വദിയ്ക്കും …പിന്നെ അവർക്ക് പഠിയ്ക്കാനോ …ഏകാഗ്രതയിലോ ഒന്നും പോകാൻ പറ്റില്ല…. ഒരു ശതമാനം പോലും പറ്റില്ല…..
-മാതാപിതാക്കളുടെ മൃഗതൃഷ്ണകാരണമായി ബ്രഹ്മചര്യം കുട്ടികൾക്കില്ല
എന്നെ കേൾക്കുന്ന അറുപതു വയസ്സിൽ കൂടുതൽ ഉള്ളവർ …. പതിനാറ് പതിനേഴേ് വയസ്സിൽ എത്തുമ്പോഴാണ്…..അറിഞ്ഞത് … ആണും പെണ്ണും ചേർന്നാ കുട്ടി ഉണ്ടാകുന്നത്….. അതും കൂട്ടു കുടുംബത്തിനകത്ത് …. അഞ്ചെട്ട് ദമ്പതികൾ ഉള്ള ഒരു കുടുംബത്തിനകത്ത് ഒരിക്കൽ പോലും ഒന്ന് കെട്ടിപ്പിടിക്കുന്നതോ ….പ്രേമിക്കുന്നതോ ….. ബഹളം വയ്ക്കുന്നതോ കണ്ടില്ല…പിള്ളേര് ഉണ്ടെന്ന്…. അവർ ഇടയ്ക്കിടയ്ക്ക് പറയുന്നത് …. കേട്ടിട്ടുണ്ടാവും…. ഞാൻ അങ്ങിനെ കേട്ടിട്ടുണ്ട് … അത്രയേ ഉള്ളൂ … എന്റെ പ്രായത്തില്….. പിള്ളേര് നില്ക്കുന്നു….. എന്താ ഈ പിള്ളേര് നില്ക്കുന്നു എന്ന് പറഞ്ഞത് …വല്ലതും തിന്നാനായിരിയ്ക്കും…. എന്നേ അന്ന് ധരിച്ചുള്ളൂ…. പിന്നെ മുതിർന്നപ്പം മനസ്സിലായി ഇത് പിള്ളേര് നില്ക്കുമ്പം ചെയ്യണ്ട പണി ഒന്നും അല്ല…. എന്ന് തള്ള പറഞ്ഞുകൊടുക്കുകയാണെന്ന് മനസ്സിലായത്…. ഇന്നത്തെ പെൺകുട്ടികൾ പറയുക ..പിള്ളേര് നില്ക്കുന്നതിനെന്താ …..അവരും കുറെ കഴിയുമ്പോൾ ചെയ്യേണ്ടതല്ലേ…. എന്ന് പറയുന്നിടത്താണ് ഇന്ന് നിങ്ങളുടെ സാമൂഹ്യ രചന… ഇത് ഗാർഹസ്ഥ്യമല്ല …. ഇത് മൃഗതൃഷ്ണയാണ്…. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും….. അപ്പം ബ്രഹ്മചര്യം കുട്ടികൾക്കില്ല….
-വൃദ്ധന്മാരുടെ അധികാരക്കൊതി
ഒരാളും മൂത്ത് നരച്ച് കുഴിയിലേയ്ക്ക് ഇറങ്ങറായാൽ പോലും അധികാരം ഒന്ന് ആരെയെങ്കിലും ചെറുപ്പക്കാരെ ഏൽപ്പിച്ച് പോകാൻ ഒരു കിളവനും ഇഷ്ടപ്പെടുന്നില്ല…. steroid അടിച്ചിട്ടാണ്…. cancer-ഉം മറ്റും വന്ന മരണത്തിന്റെ കുഴിയിലിരിക്കുന്ന മന്ത്രിമാർ ….. ബഡ്ജറ്റും മറ്റും വായിക്കുന്നത്…. ഒരു രാജ്യത്തിന്റെ … അപചയത്തിന്റെ മാനബിന്ദുവായി ഇത് .. Am I right ? ഒരു രാജ്യത്തിന്റെ അപചയം … എത്രത്തോളമായെന്ന് …കർണ്ണമൂലത്തിൽ നര വരുമ്പോൾ …രഘുവംശ രാജാക്കന്മാർ ….കുട്ടികളെ ഭാരമേൽപ്പിച്ചു വനത്തിലേക്ക് പോകുമായിരുന്നു…. ശൈശവേ അഭ്യസ്തവിദ്യാനാം …. യൗവനേ വിഷയേഷിണാം… വാർദ്ധകേ മുനിവൃത്തീനാം ….യോഗേനാന്തേ തനുത്യജാം…
-മാതൃകാപരമായി ജീവിയ്ക്കണം – പാരമ്പര്യം -കർമ്മം
മനസ്സിലായില്ലെങ്കിൽ…. ബാല്യത്തിലേ വിദ്യകൾ അഭ്യസിച്ചും… താരുണ്യമായാൽ വിഷയേ സുഖിച്ചും…. വാർദ്ധ്യക്യകാലം മുനിയായ് കഴിച്ചും ദേഹത്തെ യോഗാൽ ഒടുവിൽ ത്യജിക്കും….. സുന്ദരമായൊരു കാഴ്ചയായിരുന്നു…. അത് … അതാണ് ഇതിന്റെ പരിധി..(?)( last word not clear)… ആ വിദ്യാഭ്യാസ ദർശനം ഉൾക്കൊള്ളണമെങ്കിൽ ഓരോ പ്രായം ഉണ്ട്….. ഓരോ പക്വത ഉണ്ട്…. പഠിക്കണം…. പഠിച്ചത് പഠിപ്പിച്ചു കൊടുക്കണം…. അത് പ്രയോഗത്തിൽ ജീവിച്ച് കാണിച്ചു കൊടുക്കണം… അതിന്റെ ഉത്തരദായിത്വം …. സന്യാസിയ്ക്കൊണ്ട്, ഗൃഹസ്ഥന് ഉണ്ട്, ബ്രഹ്മചാരിയ്ക്ക് ഉണ്ട്…. വാനപ്രസ്ഥന് ഉണ്ട്…. ബ്രാഹ്മണന് ഉണ്ട്, ക്ഷത്രിയന് ഉണ്ട്, വൈശ്യന് ഉണ്ട്, ശൂദ്രന് ഉണ്ട്.. കാരണം കർമ്മം ഈ നാല് പേരെക്കൊണ്ടാണ്.….(35.45 mts)…അത് പാരമ്പര്യ വഴിക്ക് കർമ്മം ഉറയ്ക്കുകയുള്ളൂ…. പാരമ്പര്യം ഇല്ലാതെ കർമ്മം ഒരിക്കലും നേരെയാവില്ല… എന്താ അത് പറയാൻ കാരണം. …
-പാരമ്പര്യ തൊഴിലുകളും തൊഴിലിടങ്ങളും
ഇന്നലെ ഇവിടെ … ചെങ്ങന്നൂര് കൊല്ലന്മാർ ഉണ്ടായിരുന്നു…ഏറ്റവും നല്ല ഉദാഹരണം അവരെത്തന്നെ അങ്ങ് പിടിച്ചേക്കാം എന്നുവച്ചാണ്…. നല്ല പതം നോക്കി കാച്ചിത്തരും …. ആ കത്തി കൊണ്ട് മാങ്ങ അരിഞ്ഞോ ….മറ്റുള്ളത് അരിഞ്ഞോ കഴിച്ചാൽ ….fertin ഉണ്ടാകില്ല.. blood-ന് അകത്ത്…. ഇൻഡ്യയിൽ ഒരൊറ്റ കുട്ടിക്ക് ഫെർട്ടിന്റെ അളവ് കൂടി റിപ്പോർട്ട് ചെയ്തിട്ടില്ല…. ഇന്ന് ഫെർട്ടിന്റെ അളവ് വളരെ കൂടുതലാണ്… ശരീരത്തിനകത്ത് ..ഇന്നലെ സ്വർണ്ണാഭരണങ്ങൾ ഉരച്ചു കുഞ്ഞുങ്ങൾക്ക് കൊടുക്കാം… ബുദ്ധിയുണ്ടാകും… ഇന്ന് സ്വർണ്ണാഭരണം കഴുത്തേൽ ഇടാൻ പറ്റില്ല… Rubidium … Thorium…Iridium .. ചേർന്ന ഈ സ്വർണ്ണം എല്ലാം… നിങ്ങളുടെ കണ്ഠത്തിൽ മുഴയുണ്ടാക്കും…. കിഡ്നിയെ ബാധിക്കും…. ബ്രെയിനെ ബാധിക്കും… കാൻസർ ഉണ്ടാവും…. എന്താ കാരണം ….
-പാരമ്പര്യ സ്വർണ്ണപ്പണിക്കാരൻ (തട്ടാൻ)
നമ്പൂരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലീംമും എല്ലാം എല്ലാപ്പണിയും ചെയ്യാൻ ഇറങ്ങിയിരിക്കുകയാ…. അച്ഛനും അമ്മയും ജനിതകത്തില് … രൂപന്താരപ്പെട്ടുവരുന്ന മുഹൂർത്തത്തിലെ ചിന്ത, താനുണ്ടാക്കിയ സ്വർണ്ണത്തെക്കാൾ ഉത്തമമായത് ജനത്തിന് കൊടുക്കണം എന്ന് വിചാരിക്കുന്ന ഒരു സ്വർണ്ണപ്പണിക്കാരനിൽ നിന്ന് നാളെ ഉണ്ടായാൽ വില കുറഞ്ഞു പോയാൽ അല്ലെങ്കിൽ പൈസ കുറഞ്ഞു പോയാൽ …അല്പം അവൻ കീശയിൽ വെച്ചാൽ സ്വർണ്ണം കൊണ്ടുപോകും എന്നല്ലാതെ … മായം ചേർക്കുകില്ല… മനസ്സിലായില്ല… ഇതൊക്കെ തെറ്റാണെന്നാ നിങ്ങള് പഠിച്ചത്…. അവിടെയാണ് ഇതിന്റെ പ്രശ്നം കിടക്കുന്നത്….
-പാരമ്പര്യ ശ്രോതസ്സുകളെ ശുദ്ധമാക്കണം
അത് പരിഹരിക്കാനുള്ള ഒരേ ഒരു വഴി…പാരമ്പര്യ ശ്രോതസ്സുകളെ ശുദ്ധമാക്കുക….ഗോത്ര സൂത്ര നാമാദികളോടുകൂടി…. അതിന് തയ്യാറാകുമെങ്കിൽ … തിരിച്ചുപോക്ക് എളുപ്പമാണ്….നിങ്ങൾ തയ്യാറായില്ലെങ്കിലും തിരിച്ചുപോകും…. അപകടകരമായി വേദനിച്ചിട്ട്… (സദസ്യരിൽ ഒരാൾ …സ്വാമിജി ഒരു കാര്യം… ഗോത്ര സൂത്രങ്ങൾ …അതിനെ അതുപോലെ നിലനിർത്തണമെന്ന് പറയുമ്പോഴേ… അതിന് അപചയം വന്നു .. അതോ സ്വാമി പറയേണ്ട (അതും സ്വാമി പറയണം.. അതെന്താണ് …))…. അതിന് അപചയം വന്നത് …
-സനാതന ധർമ്മ അപചയവും പാശ്ചാത്യ ഭരണവും
അതിന് അപചയം വന്നത് ശാസ്ത്രം കൊണ്ടല്ല… അതിന് അപചയം വന്നത് അത് കൈകാര്യം ചെയ്തവരെക്കൊണ്ടാണ്…. അത് ഏതെങ്കിലും ഒരു പ്രത്യേക സമൂഹമോ ഏതെങ്കിലും വ്യക്തിയോ… ഒന്നും അതിന് ഉത്തരവാദിയല്ല. അതിന് പ്രധാന ഉത്തരവാദിത്വം പാശ്ചാത്യ ഭരണം… അത് ഒരു നല്ല ഉത്തരവാദിത്വമാണ് ….
ജാതി വ്യവസ്ഥയും ഭരണവും
(ചോദ്യം… എന്നാൽ പിന്നെ അതിന് മുമ്പ് തന്നെ സ്വാമി അത് പോയി ….) അതിന് മുമ്പ് പോയി എന്നുള്ളത് …(സദസ്യരിൽ ഒരാൾ … അതിനുമുമ്പ് ജാതി വ്യവസ്ഥ വന്ന് വികലമാക്കിക്കളഞ്ഞതുകൊണ്ട് അത് പോയി…(words not clear)) ജാതി വ്യവസ്ഥ …(സദസ്യരിൽ ഒരാൾ …ജാതി വ്യവസ്ഥ തെറ്റായ രീതിയിൽ ധരിച്ചു ….) ജാതി വ്യവസ്ഥ …(സദസ്യരിൽ ഒരാൾ …. മനുവിന്റെ സൂത്രത്തിൽ പറഞ്ഞിരിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു …) …ജാതി വ്യവസ്ഥ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരസ്പരസ്നേഹം ഇല്ലാതെ അപകടകരമായി തീർന്നത് … മത വ്യവസ്ഥ അപകടകരമായി തീർന്നത് … ഭരിയ്ക്കാൻ വേണ്ടിയാണ്…. ഭരണം മാത്രമാണ് മനുഷ്യന്റെ ഏതെങ്കിലും തരത്തിലുള്ള നന്മയ്ക്കായുള്ള സംഘടിത ശ്രമങ്ങളെ പരസ്പര ശത്രുതയ്ക്കായി ഉപയോഗിക്കുന്നത് …. അറിവില്ലാത്തവൻ … ഭരിയ്ക്കാൻ കേറുമ്പോൾ മാത്രമാണ്… അതിനു മുമ്പ് … ചില രാജ്യങ്ങളിൽ..നാട്ടുരാജ്യങ്ങളിൽ അങ്ങിനെ ഉണ്ടായിട്ടുണ്ട്… ഉത്തമന്മാർ അല്ലാത്ത ഇന്ത്യൻ ഭരണാധികാരികൾ കാരണം….. ഇല്ല എന്നു പറയുന്നില്ല…. അത് പക്ഷെ വലിയ തോതിലായിരുന്നില്ല…. തിരുത്താൻ ആകുന്ന തോതിലായിരുന്നു…. ആരെങ്കിലും വിചാരിച്ചാൽ ….(39.38 mts)
ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭരണാധികാരികളും
ബ്രിട്ടീഷ് ഭരണം … ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ഇന്ത്യയെ ചെയ്തത്…. ഒരിക്കലും തിരുത്താൻ ആകാത്ത വിധമായത് അതിലാണ്… അതിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ബ്രിട്ടീഷ് വിദ്യാഭ്യാസമുള്ള ഇന്ത്യയുടെ ആദ്യ ഭരണാധികാരികൾ …സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭരണാധികാരികൾ ബ്രിട്ടീഷ് ഇന്ത്യയുടെ തുടർച്ചയായി കോമ്മൺവെൽത്തിനെ അംഗീകരിച്ചുകൊണ്ട് … അതേ രീതിയിൽ മതങ്ങളെയും ജാതികളെയും ഭിന്നിപ്പിച്ചു ഭരിയ്ക്കാൻ മാത്രമാണ് … ഇപ്പോൾ ഞാൻ പറയുന്ന വരെ ശ്രമിച്ചിട്ടുള്ളത്…. അതിന്റെ ശബ്ദവും കോലാഹലവുമാണ്… നിങ്ങൾ നിത്യേന ടിവിയിൽ കേൾക്കുന്നത് … നിത്യവും നിങ്ങൾ കാണുന്നത്. Am I right ? (40.23 mts)
കൊല്ലപ്പണിക്കാരന്റെ മകൻ കൊല്ലനായി ഇരുന്നാൽ മതിയോ !!??
(സദസ്യരിൽ ഒരാൾ …… അപ്പോൾ ഒരു സംശയം സ്വാമിജി…. എല്ലാവരും എല്ലാം ചെയ്യാൻ തുടങ്ങിയതാണ് അപചയത്തിന് ഒരു കാരണം…എന്ന് സ്വാമി പറഞ്ഞു… അപ്പോൾ കൊല്ലപ്പണിക്കാരന്റെ മകൻ കൊല്ലനായി മാത്രം ഇരുന്നാൽ മതി എന്ന ഒരു …..) ….അവന് ഒരു ബ്രാഹ്മണന് കിട്ടുന്ന ആനുകൂല്യങ്ങൾ കിട്ടുമെങ്കിൽ ആനുകൂല്യത്തിൽ യാതൊരു വ്യതിയാനവും വരുന്നില്ലെങ്കിൽ കൊല്ലനായിരുന്നാൽ എന്താണ് തെറ്റ് !!!???(സദസ്യരിൽ ഒരാൾ …അപ്പോഴ് ഒരു ചോദ്യം .. … (word not clear) ആരാണ് )… അതാണ് നിങ്ങൾ.. നിങ്ങളെതിര് പറയുന്നത്… (സദസ്യരിൽ ഒരാൾ … ആരാണെന്ന് പറഞ്ഞിട്ട് മറ്റേത് പറഞ്ഞാൽ മതി …..) .. പറയട്ടെ…. നിങ്ങൾ എതിരു പറയുന്നത് ആനുകൂല്യങ്ങളുടെ പേരിലാണ്…. നമുക്ക്… നമുക്ക് സൗമ്യമായി പറയാം…. അത് നമ്മള് .. ..അല്ല ശബ്ദകോലാഹലം ആയിക്കോട്ടെ ……അതിന് കുഴപ്പം ഒന്നും ഇല്ല…ശബ്ദം അവരുടെ വികാരം കൊണ്ടാ… അത് വികാരം എവിടെയാണെന്നു വച്ചാൽ ഞാൻ ഏതെങ്കിലും ഒരു ജാതി എന്ന നിലയില് identify ചെയ്തിട്ട് ചോദ്യം ചോദിക്കുമ്പോ വികാരം ഉണ്ടാകും…. ആ വികാരം അംഗീകരിയ്ക്കണ്ടതാണ് …മാനിയ്ക്കേണ്ടതാണ്….. മറിച്ച് ലോക നന്മയ്ക്കാണ് ചോദ്യവും ഉത്തരവും എങ്കിൽ അത് യാതൊരു വികാരത്തിനും ആവശ്യമില്ല. … മനസ്സിലായി ….
ജാതി വർണ്ണധർമ്മത്തിനകത്ത് വരുന്നില്ല
ഞാനോ നിങ്ങളോ അന്നുണ്ടായിരുന്ന ഏതെങ്കിലും വർണ്ണ ധർമ്മത്തിൽ പെട്ടവരല്ല….. ആശ്രമധർമ്മത്തിൽ പെട്ടവരല്ല… ഇത് ഞാൻ ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞു….. മനസ്സിലായി…. നാം ഇന്നു കാണുന്നതെല്ലാം ജാതിയാണ്…. ജാതി വർണ്ണധർമ്മത്തിനകത്ത് വരുന്നേയില്ല…. ഞാൻ ബ്രാഹ്മണൻ എന്ന് പറഞ്ഞത് വർണ്ണധർമ്മത്തിൽ നിന്നുകൊണ്ടാണ്….. മനസ്സിലായി… ഞാൻ നമ്പൂതിരി എന്ന് ഉപയോഗിച്ചില്ല…. ഞാൻ പട്ടര് എന്ന് ഉപയോഗിച്ചില്ല…. ഞാൻ അയ്യങ്കാർ എന്ന് ഉപയോഗിച്ചില്ല….ഞാൻ അയ്യര് എന്ന് ഉപയോഗിച്ചില്ല…. സമ്മതിച്ചോ…. ങ്ഹേ … ഞാൻ ഉപയോഗിച്ചത് വർണ്ണധർമ്മത്തേയാണ്….
വർണ്ണധർമ്മം- അതിന്റെ മഹത്വം
വർണ്ണധർമ്മം അതിന്റെ ശരിയായ രീതിയിൽ പോകുകയാണെങ്കിൽ ആനുകൂല്യങ്ങൾ എന്നു പറയുന്നതോ ശമ്പളമെന്നു പറയുന്നതോ ഒന്നും അതിനകത്ത് പ്രധാനമേ അല്ല….. കാരണം അഭിരുചി ആണ് ആ തൊഴിൽ…ജന്മഗുണവും അവന്റെ അഭിരുചിയും ചേർന്ന് വരുമ്പോൾ … അവൻ തിരഞ്ഞെടുക്കുന്ന കർമ്മവും ചേർന്നു വരുമ്പോൾ അവൻ ആ തൊഴിൽ ചെയ്യുകയും… ക്രമമായി ആ തൊഴിലിലൂടെ അവന്റെ മനസ്സ് വികസിയ്ക്കുകയും … അവൻ അതിനെക്കാൾ ഉയർന്നത് ഉണ്ടെങ്കിൽ അതിലേയ്ക്ക് വളരുകയും ചെയ്യും… അവിടെ ഒരാൾക്കും അവസരം നഷ്ടപ്പെടില്ല…. ജന്മങ്ങൾ കൊണ്ടോ കർമ്മങ്ങൾ കൊണ്ടോ…. ഒരാൾക്കും അവസരം നഷ്ടപ്പെടില്ല…
മകളാണ് ഒരു സ്ത്രീ …. അവളാണ് നാളെ… ഭാര്യയാകുന്നത് … ഭാര്യയായ സ്ത്രീയാണ് അമ്മയാകുന്നത്…. അമ്മയാണ്… അമ്മൂമ്മയാകുന്നത്….മകൾക്ക് ആനുകൂല്യം വേണമെന്ന് നിങ്ങൾ വാദിക്കുക … അമ്മയ്ക്ക് ആനുകൂല്യം വേണമെന്ന് വാദിക്കുക… ഭാര്യയ്ക്ക് ആനുകൂല്യം വേണമെന്ന് വാദിക്കുക…. അമ്മൂമ്മയ്ക്ക് ആനുകൂല്യം വേണമെന്ന് വാദിക്കുക…. ഇതിലേതെങ്കിലും ഒന്നിനെ സ്ത്രീയായി തെറ്റിദ്ധരിക്കുക… അത് ബാക്കിയുള്ളവരുടെ ആനുകൂല്യം നഷ്ടപ്പെടുത്തുന്നതാണ്….. Am I right ? Am I right ? ഇന്നു നിങ്ങളുടെ ഗവൺമെന്റ് ഭാര്യയുടെ ആനുകൂല്യത്തിലാണ് പ്രാധാന്യം കൊടുത്തു കാണുന്നത്…. നാളെ അവൾ അമ്മയാകുമ്പോൾ ഈ ആനുകൂല്യം കിട്ടാതെ വരുമ്പോൾ കരഞ്ഞു നടന്നിട്ട് കാര്യമില്ല…. എല്ലാക്കാലത്തും അവൾക്കു ലഭിക്കേണ്ട ആനുകൂല്യം മുഴുവൻ അവള് … ഭാര്യയായപ്പോൾ മേടിച്ച് തിന്നു തീർത്തു… ഞാൻ ഇങ്ങിനെയല്ലല്ലോ പറഞ്ഞേ…
ക്രമ വികാസം
ഞാൻ ഇത് ക്രമ വികാസം ആണെന്നാ പറഞ്ഞെ….. മനുഷ്യന്റെ ക്രമ വികാസമാണ് ഇത്…. ഇതെല്ലാവർക്കും തുല്യമായി കിട്ടും…. അതിനെ ഭരണാധികാരികൾ അവസ്ഥയ്ക്ക് ഒത്ത് ഉപയോഗിച്ചു. അതിന്റെ കാരണം…
ജൂതന്മാർക്ക് അഭയം നല്കിയത് ഇന്ത്യൻ ജനാധിപത്യമല്ല
ഞാനതിന് ഒരുദാഹരണം പറഞ്ഞാൽ നിങ്ങൾ എന്നോട് ദേഷ്യപ്പെടുകയില്ലെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ കാലത്ത് അംബേദ്ക്കറും, ഗാന്ധിയും, നെഹ്രുവും കൂടിയിരുന്നു…മറ്റ് പലരും… ജൂതന്മാർ ഇന്ത്യയിലേക്കാണ് വന്നു കയറിയത്… ഭീഷണമായ വേദനയുമായി… യാതൊരു പ്രത്യേകതയുമുണ്ടായിട്ടല്ല… മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ബാക്കിയുള്ളിടത്ത് ഭീഷണി ലഭിച്ച മുഴുവൻ പേരെയും ജനാധിപത്യ ഇന്ത്യയും ജനാധിപത്യ ഭരണകൂടവും അല്ല സംരക്ഷിച്ചത്… ഇന്ത്യൻ രാജാക്കന്മാരാണ്… കൊച്ചി രാജാവാണ് .. സുന്നഹദോസിൽ വച്ച് വിളംബരം വായിക്കുന്നത്. …. അതിനോട് യോജിക്കാത്ത … പൂർവ്വിക ക്രിസ്ത്യാനിറ്റി ആണ് …. കുരിശിൽ കയറുകെട്ടി വലിച്ചു പിടിച്ച് കൂനൻ കുരിശ് സത്യം ചെയ്തത്. ..
നെഹ്രറുവിനെ വിമർശിയ്ക്കുന്നു -ന്യൂനപക്ഷവും ഭൂരിപക്ഷവും
ഇത് ഇന്ത്യയാണ്…. അന്ന് ജനാധിപത്യം ഇല്ല… നിയമനിർമ്മാണ സഭകളുടെ നിയമം കൊണ്ടല്ല…. ഈ മണ്ണിന്റെ പുണ്യം കൊണ്ടാണ്…. അത് സംഭവിച്ചത് …. പക്ഷെ അതിന്റെ സ്മരണ വന്നപ്പോൾ ജനാധിപത്യത്തിൽ ഭൂരിപക്ഷം, ന്യൂനപക്ഷത്തെ വേദനിപ്പിച്ചേക്കാം എന്ന് സങ്കല്പിച്ചത് … ബ്രിട്ടീഷ് ഭരണം അരുചേർന്ന് നില്ക്കുകയും ബ്രിട്ടിഷ് വിദ്യാഭ്യാസം നേടുകയും ചെയ്ത നെഹ്രുവിനാണ് സംശയം വന്നത്. മറക്കരുത്… ഈ സംശയമാണ് ന്യൂനപക്ഷാവകാശം.
ന്യൂനപക്ഷ ആനുകൂല്യം
ന്യൂനപക്ഷ അവകാശം ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ മുസ്ലീം കുട്ടികൾ മാത്രം പഠിക്കുന്ന സ്ക്കൂളുകൾക്കല്ല… ന്യൂനപക്ഷത്തിന് വിദ്യാഭ്യാസത്തിന് വേണ്ടി നടത്തുന്ന സ്ഥാപനത്തിനല്ല….ഭൂരിപക്ഷത്തിലെ ഒരു നായരോ നമ്പൂതിരിയോ പോലും ന്യൂനപക്ഷത്തീന്ന് ഒരുത്തനെ ബിനാമിയാക്കിക്കൊണ്ട് ഒരു സ്ക്കൂള് നടത്തിയാൽ അതിനു വരെയാ ഈ ആനുകൂല്യം. …. (46.28 mts)…. മാത്രമല്ല…. തമിഴ്നാട്ടിൽ ജെ പി …. എം ജി ആറിന്റെ വലംകൈയ്യായിരുന്നു….. അയാൾക്ക് നൂറ് കണക്കിന് സ്ക്കൂളുകളും കോളേജുകളും ഉണ്ട്….. അതിന് എതിരെ ഗവൺമെന്റിന്റെ റൂള് ഭൂരിപക്ഷം എന്ന നിലയിൽ വരുന്നു എന്ന് തോന്നിയപ്പോൾ അയാളും ഭാര്യയും മതം മാറിക്കൊണ്ട് മുഴുവൻ സ്ക്കൂളുകളും ന്യുനപക്ഷത്തിന്റേതാക്കി…. ഭരണാധികാരികളാണ് ഇത് താലോലിക്കുന്നത്…
ഭൂരിപക്ഷ ഹിന്ദുക്കൾ പീഢിയ്ക്കപ്പെടുന്നു.
ഏപ്പോഴെങ്കിലും ഭൂരിപക്ഷത്തിൽ നിന്ന് ഒരു പീഢനം വന്നിട്ടാണ് ഈ പ്രത്യേക അവകാശം എടുത്ത് ഉപയോഗിക്കുന്നതെങ്കിൽ ആ നിയമം ധാർമ്മികമാണ് സാധുതയുള്ളതാണ്… ആ നിയമം കൊണ്ട് ഭൂരിപക്ഷം പീഢിപ്പിയ്ക്കപ്പെടുന്നു എങ്കിൽ… ആ നിയമം സാധുതയുള്ളത് അല്ല…. ഇതുപോലെ ഭരണാധികാരികൾ വിവരദോഷികൾ ആകുമ്പോൾ… പല നിയമങ്ങളും … അവര് ജനതയെ ഭിന്നിപ്പിയ്ക്കുവാൻ ഉപയോഗിക്കും…. അതിനെ എതിർക്കാനുള്ള ശേഷിയും ശേമുഷിയും ബൗദ്ധിക ഭാരതത്തിന് ഉണ്ടാവണം…. അതില്ലാതെ വരുമ്പോഴാണ്… ഈ പ്രശ്നം ഉണ്ടാവുന്നത്….
ഉണ്ണിത്താനും പണിക്കരും കർത്തയും
ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തെ സമുദായ ആചാര്യന്മാർക്ക് …മത ആചാര്യന്മാർക്ക് … ആദ്ധ്യാത്മിക ആചാര്യന്മാർക്ക് ….. സ്വാതന്ത്ര്യസമരം നടത്തിയ നേതൃമന്യന്മാർക്ക് …. പിന്നീട് അധികാരത്തിലേക്ക് നാളെ വരണം എന്ന് ആഗ്രഹിച്ചവർക്ക് … വ്യക്തമായ ധാരണ ഇല്ലാതെ പോയതുകൊണ്ട് എണ്ണമറ്റ ജാതികൾ ഉണ്ടായി…. നിങ്ങൾ ഇന്നു കാണുന്ന തിരുവിതാംകൂറിലെ ഉണ്ണിത്താനും, പണിക്കരും, കർത്താവും ഒന്നും ജാതിപോലും അല്ല…. ഖജനാവിൽ കാശില്ലാതെ വന്നപ്പോൾ …. കളം വരച്ച് കാശു കൊടുത്തവനു കൊടുത്ത സ്ഥാനപ്പേരാ… നിങ്ങളിൽ എത്ര പേർക്ക് അറിയും ഇത് … ങ്ഹേ … (ആരോ പറയുന്നു…. ഇഞ്ചിൽ കൈമള് വരെയുണ്ട്…. കൈമൾ എന്ന സ്ഥാനം പോയിക്കഴിഞ്ഞപ്പോൾ ഒരാള് കൊണ്ടെ കൊടുത്തപ്പോൾ… ഇഞ്ചിൽ കൈമള്… ) .. അതെ….അത് ഇഷ്ടം പോലെയുണ്ട്… അങ്ങിനെ ഇഷ്ടം പോലെയുണ്ട്…..അപ്പം അങ്ങയ്ക്കും അറിയാം…. അപ്പോൾ ഇത് അധികാരത്തിൽ നിന്നു വന്നതാണ്…..അധികാരത്തിൽ നിന്നു മാത്രം വന്നതാണ്… അധികാരത്തിൽ നിന്നു വരുന്നത് കാലക്രമത്തില് നിയമമായി തീരും...
The Kerala Livestock Improvement Act 1961
ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊന്നിൽ…. നമ്മുടെ രാജ്യത്ത് ഒരു നിയമം ഉണ്ടാക്കി… (The Kerala Livestock Improvement Act 1961, വർഷം സ്വാമിജി തെറ്റായിട്ടാണ് പറഞ്ഞത് ……) നിങ്ങൾ ആരും നാടൻ കാളയെ വളർത്തിക്കൂടാ….. നാടൻ ക്ടാവിനെ വളർത്തരുത്… മൂരി ക്ലാവിനെ.. കാരണം ഇവിടുത്തെ പശുക്കൾ ഒന്നും ഇവിടുത്തെ മൂരിയിൽ നിന്നു ഇണ ചേർന്ന് കുഞ്ഞ് ഉണ്ടാവരുത്….. ഇറക്കുമതി ചെയ്ത ബീജത്തിൽ നിന്നേ ആകാവൂ…. livestock-ൽ ഉണ്ടാക്കിയ നിയമമാണ്…. വടക്കൻ കേരളത്തിലെ ചിലര് …. ശക്തമായി മൂരിയെ വളർത്തി…. ഉദ്യോഗസ്ഥന്മാർ കുത്തി വയ്ക്കാൻ ചെന്നു… പിടിച്ച് തെങ്ങേലേയ്ക്ക് കെട്ടി… നിന്റെ ഭാര്യയും ഇനി ഈ നാട്ടിലെ സന്താനത്തെ പിറക്കണ്ട…. ഇത് ഞങ്ങള് അങ്ങ് കണ്ടിച്ചുകളയുകയാന്ന് പറഞ്ഞു … (സദസ്യർ ചിരിക്കുന്നു….)…
നിയമനിർമ്മാണ സഭകൾ ഉണ്ടാക്കുന്ന വിപത്ത്
കാരണം ഈ നിയമം അവിടെ കിടന്നാൽ.. ദീർഘകാല അടിസ്ഥാനത്തിൽ ഇത് നിശബ്ദമായി കിടന്ന് പതുക്കെ പാകപ്പെട്ടു വരും… ഇന്ന് ഈ കഴിഞ്ഞ ആറ് മാസമോ ഒരു കൊല്ലമോ കൊണ്ട്…. ആയിരം നിയമങ്ങൾ നിശ്ശബ്ദമായി നിങ്ങളുടെ നിയമസഭ പാസ്സാക്കി കഴിഞ്ഞിട്ടുണ്ട്.…അതിന്റെ കോലാഹലമാ പത്രവും മറ്റ് മാദ്ധ്യമങ്ങളും കൂടെ ജാതിയും മതവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഇതര രാഷ്ട്രീയവും ഒക്കെ പറഞ്ഞ് ഈ ഒച്ച വയ്ക്കുന്നത്… അതൊക്കെ പാസ്സായി നിശ്ശബ്ദമായി അവിടെ കിടക്കും.. ഇനി നിങ്ങളുടെ തലയ്ക്കു മുകളിലേയ്ക്ക് ഉദ്യോഗസ്ഥൻ വന്ന് കയറിടുമ്പോൾ മാത്രമാണ്.. ഇങ്ങിനെ ഒരെണ്ണം പാസ്സായിട്ടുണ്ടായിരുന്നു എന്ന് നിങ്ങൾ പോലും അറിയുക …..
മത-രാഷ്ട്രീയ ലാക്കോടെ ബ്രാഹ്മണന്മാരെ ദുഷിയ്ക്കുന്നു
ഇങ്ങിനെ ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഒരു രാജ്യത്തിന്റെ അന്തഃസത്തയെയും മര്യാദയെയും കാറ്റിൽപ്പറത്തുന്നത്. ഇത് മുഴുവൻ വളരെ സമർത്ഥമായി കുറെപ്പേരുടെ തലയിൽ വച്ചു.… നിങ്ങളുടെ നാട്ടിൽ എത്ര ബ്രാഹ്മണർ സമ്പന്നരായുണ്ട്….. ഇത്രയും കാലം ഈ സമ്പത്തെല്ലാം കൈവച്ചെങ്കിൽ… നിങ്ങള് കേരളത്തിലെ പ്രസിദ്ധരായ…ചെങ്ങന്നൂരിലെ ഏറ്റവും പ്രസിദ്ധമായ നായർ തറവാട്ടിലും, ഈഴവ തറവാട്ടിലും ചെന്ന്…. എത്ര തലമുറകളായി നിങ്ങൾ സമ്പന്നരാണെന്ന് ചോദിക്കുക…. ഒരു നൂറു തലമുറയുടെ ചരിത്രം അവര് പറയും… ഞങ്ങൾ ഇത്രയും തലമുറയായി സമ്പന്നരാണ് …വിദ്യാഭ്യാസമുള്ളവരാണ്… വൈദ്യന്മാരാണ്… പണ്ഡിതന്മാരാണ്… സംസ്കൃതം അറിയുന്നവരാണ്…. ബ്രാഹ്മണനു മാത്രമായിരുന്നു അക്ഷരം അറിഞ്ഞതെങ്കിൽ അങ്ങിനെ എഴുതിവച്ചെങ്കിൽ … ഈ നായരും ഈഴവനും ഒക്കെ എവിടുന്നാണ് പഠിച്ചത്…
ബ്രാഹ്മണ പിതൃത്വം ആഗ്രഹിയ്ക്കുന്ന ഇതര ജാതി-മതസ്ഥർ
നിങ്ങളുടെ വികാരത്തിന് മറുവികാരം എന്ന നിലയിൽ ഞാൻ ഇങ്ങിനെ ഒന്ന് ചോദിച്ചാൽ…. ഒരു നിമിഷം കൂടെ….രണ്ടാമത് എത്ര ബ്രാഹ്മണനാണ് ഇവിടെ അധികാരം ഉണ്ടായിരുന്നത് …. ഇന്നും കേരളത്തിൽ ഉടനീളം നടന്നാൽ… കഞ്ഞി കുടിയ്ക്കാൻ വകയുള്ള ബ്രാഹ്മണർ കുറവാണ്… അവര് വെള്ളമടിച്ച് മുടിച്ചതല്ല… നായരുടേയും ഈഴവരുടേയും കുടുംബങ്ങൾ ഒക്കെ തകർന്നുപോയതിന് വെള്ളമടി കാരണമായി പറയാവുന്ന ഒരുപാട് ഉദാഹരണങ്ങളും ഉണ്ട്….. ഞാനത് ഒന്ന് തീർത്തോട്ടെ …ഭംഗിയായി… ഈ ബ്രാഹ്മണരുടെ തലയിലേയ്ക്ക് ഈ കാര്യം മുഴുവൻ വയ്ക്കുമ്പോൾ കേരളത്തിൽ എത്ര ബ്രാഹ്മണർ ഉണ്ട്…. ഈ നായരും ഈഴവനും… ഹരിജനും ഗിരിജനും, ഒക്കെക്കൂടെ ഒന്ന് ഊതിയാൽ പറക്കാനുള്ള ബ്രാഹ്മണൻ അല്ലേയുള്ളൂ…. ഇനി അതും വിട് … നിങ്ങൾ ഒക്കെ നിങ്ങളുടെ പാരമ്പര്യം കൊണ്ടെ മുട്ടിയ്ക്കുമ്പോൾ ഈ ബ്രാഹ്മണൻ എന്തിനാ മുട്ടിയ്ക്കുന്നേ . (സദസ്യർ ചിരിക്കുന്നു…) ….കേരളത്തിലെ ഈഴവനും നായർക്കും പുലയനും പറയനും …ങ്ഹാ…ക്രിസ്ത്യാനിക്കും മുസ്ലീംമിനും അവസാനം ഒരച്ഛൻ … നമ്പൂരിയായി വേണം താനും….
പൂമുള്ളി മന – സമ്പത്തിന് കാരണം ബ്രാഹ്മണ്യമല്ല
അപ്പോൾ നിങ്ങളിലെ ഒരു ജാരത്വമല്ലേ ഇന്ത്യയിലെ ജാതീയതയുടെ അടിസ്ഥാനം… ഞാൻ വെറുതെ ഇറങ്ങിപ്പോകരുതല്ലോ എന്ന് വിചാരിച്ചാ…(ആരോ ഒരാൾ … എത്ര സമ്പന്മാർ ഉണ്ട് എന്ന ലിസ്റ്റ് എന്റെ കൈയ്യിൽ ഉണ്ട് ഞാൻ പറയാം ….) ..എടുത്തോ…. എടുത്തോ ….സമാനമായി …(ആരോ ഒരാൾ …..എങ്ങിനെയാണ് നഷ്ടപ്പെട്ടതെന്നും….. എങ്ങിനെയാണ് ജാരസന്തതികള് നായർക്കും ഈഴവർക്കും ഒക്കെ ഉണ്ടായത് ………..)…. അതൊക്കെ…… അതൊക്കെ ആ കുടുംബങ്ങളുടെ.. അതെ … ആ കുടുംബങ്ങളുടെ മുഴുവൻ ചരിത്രവും എടുക്കുക…. ആ പുസ്തകങ്ങളുടെ ആധാരം…കാരണം ആധികാരികത ഉണ്ടാവണം…പറയുന്ന കാര്യങ്ങളിൽ ….(ആരോ ഒരാൾ …… പൂമുള്ളി മനയും കുളങ്ങര ഇല്ലവും .. നിലവറ ഇല്ലവും ….) ഉണ്ട് … ( ആരോ ഒരാൾ …….ആയിരക്കണക്കിന് ഏക്കർ ഭൂസ്വത്ത് ഉണ്ടായിരുന്നു…) …പൂമുള്ളി മന…. പൂമുള്ളി മന …ഏക്കറ് കണക്കിന് സ്വത്ത് മാത്രമല്ല…(ആരോ ഒരാൾ…… എങ്ങിനെ പോയി )…. പൂമുള്ളി മന … അല്ല… അല്ലല്ല… … തർക്കത്തിന് യാതൊരു കുഴപ്പവുമില്ല…. പുമൂള്ളി മന കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് വരെ സമ്പന്നരായിരുന്നു… മുമ്പ് വരെയല്ല….പൂമൂള്ളി മനയുടെ സമ്പത്ത് ബ്രാഹ്മണ്യം കൊണ്ട് നേടിയതല്ല… പൂമുള്ളി മനയ്ക്ക് ആ സ്ഥാനവും ഇല്ല… പൂമുള്ളി മനയ്ക്കോ അത് പോലെ തന്നെ ടി. എസ് തിരുമുമ്പിന്റെ താഴേയ്ക്കാട്ട് മനയ്ക്കോ ഒക്കെ മരുമക്കത്തായമാ ഉള്ളത്…
വൈക്കം മുഹമ്മദ് ബഷീറും പൂമുള്ളി മനയും
അത് തന്നെയുമല്ല …പൂമുള്ളി മനയില് ……ബഷീറിന് അകത്ത് പ്രവേശനം ഉണ്ടായിരുന്നു…. അപ്പോൾ ചുമ്മാതല്ല സ്വത്ത് അവിടെ നില്ക്കുന്നത്… ബഷീറിന്റെ പ്രസിദ്ധമായ പുസ്തകം അവിടുന്നാണ് …. ഒരു ഭഗവദ്ഗീതയും കുറെ മുലകളും…. (ആരോ ഒരാൾ……… ഇപ്പം ഏഴാം തമ്പുരാന്റെ മകൾ വിവാഹം കഴിച്ചിരിയ്ക്കുന്നത് ….) ഒരു ഭഗവദ്ഗീതയും കുറെ മുലകളും എന്ന പുസ്തകം അതിന് അകത്തു നിന്നാണ്… ങ്ഹേ….ങ്ഹേ….
ഒരു ഭഗവദ്ഗീതയും കുറെ മുലകളും – മംഗളോദയം പ്രസ്സ്
മാത്രമല്ല പൂമുള്ളി മനയുടെ സംഭാവനയാണ്…. പ്രസിദ്ധമായ മംഗളോദയം പ്രസ്സ്… എ.കെ.ടി. എം ഗുപ്തൻ നമ്പൂതിരിപ്പാടിന്റെ … ഈ ചോദ്യം ഒക്കെ വരുമെന്ന് എനിയ്ക്കും പ്രതീക്ഷയുണ്ട്….(ആളുകൾ ചിരിക്കുന്നു…. സ്വാമി പറഞ്ഞ് ..ജാതി വ്യവസ്ഥയും അത് പറഞ്ഞിട്ട് കാര്യമുണ്ടോ…അതായത് കൊല്ലനെ ബ്രാഹ്മണൻ ….) ….ഞാൻ ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ…. (ആരോ ചോദിക്കുന്നു …).. അത് ജാതിയാണ്…. ഞാൻ കൊല്ലനെന്ന് പറഞ്ഞത് ജാതിയല്ല…. (സദസ്യരിൽ ആരോ ഒരാൾ ……. അല്ല…മനസ്സിലായി… ബ്രാഹ്മണന്റെ കാര്യം പറഞ്ഞപ്പോൾ നായർക്കും, ഈഴവനും ഉള്ള ധാരാളം സമ്പത്തുള്ളവരുടെ …പക്ഷെ എന്തുകൊണ്ട് ഈ ജാതി വ്യവസ്ഥ നിലനില്ക്കുന്ന ഈ ഒരു സമൂഹത്തിൽ…പണ്ട് മാന്യമായ സ്ഥാനം ഉണ്ടായിരുന്നെങ്കിൽ…. ഒരു ജന്മിയായ അധഃകൃതൻ … ഈ സമൂഹത്തിൽ ഉണ്ടായി വന്നു(? വന്നില്ല?? last word not clear….) … എന്തുകൊണ്ട് എന്നു വച്ചാൽ അവനിൽ നിന്ന് മണിയടിച്ച് ഭരിയ്ക്കുന്നവനോട് ചേർന്ന് നില്ക്കുന്നവൻ ഉണ്ടായില്ല….(ആൾക്കാർ ചിരിക്കുന്നു ..)… അവന്റെ രക്തത്തിന് കലർപ്പ് കുറവായിരുന്നു…. അതിന് അതിന് ശക്തമായ ഒരുത്തരം കൂടി പറഞ്ഞാൽ ….
ആർ. ശങ്കർ
കേരളം…. പന്ത്രണ്ട് ഈഴവർക്ക് ജോലികിട്ടിയിട്ടേ നിങ്ങൾ ഒരു നായർക്ക് ജോലി കിട്ടുകയുള്ളൂ… ഗവൺമെന്റ് ജോലി… കാരണം ആർ ശങ്കർ അവിടെ ഭരണാധികാരിയായി ഇരുന്നതുകൊണ്ടാ… പഴയത് ഒക്കെ തെറ്റാണെങ്കിൽ ആർ ശങ്കർ ആ ചെയ്തത് ശരിയാണോ…. മാണിയും, ജോസഫും, ഉമ്മൻചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും ഒക്കെ കേറുമ്പോൾ ഇതാ സാധിച്ചുകൊണ്ടു പോന്നത്… നിങ്ങളു നാളെ കേറിയാലും ഞാൻ കേറിയാലും അതെ…. നാളെ എന്നെപ്പിടിച്ച് അവിടെ ഇരുത്തിയാൽ സന്യാസിമാർക്കെല്ലാം ഫ്രീ പാസ്സ്…കേരളത്തില് … അവര് പീഢനം നടത്തിയാൽ അത് പീഢനം അല്ല….. മനസ്സിലായി….അവരെയൊക്കെ ഞങ്ങള് വെറുതെ വിടും…. ഇതിന് കാരണം….
സംഘടിത ശക്തികൾ
സംഘടിതമായ ഒരു ചിന്ത…. ഇന്ത്യൻ മനസ്സിൽ ഇന്ന് ശക്തമാണ്… നിങ്ങൾ പറയുന്ന പ്രാചീനതയിൽ സംഘടിത ശക്തികൾ ഇല്ല….NSS-ന് എത്ര കൊല്ലത്തെ പാരമ്പര്യമുണ്ട്…. SNDP-യ്ക്ക് എത്ര കൊല്ലത്തെ പാരമ്പര്യമുണ്ട്… ജാതി സംഘടനകൾക്ക് ഒക്കെ എത്ര കൊല്ലത്തെ വലിപ്പമുണ്ട്…. ഇതൊക്കെ കുറച്ചു നാൾ അങ്ങ് ഓടുമ്പോൾ നമ്മൾ ഇതിനെ അങ്ങ് വലിച്ചു നീട്ടി അങ്ങ് വൈദിക കാലത്തിനും പുറകോട്ടു കൊണ്ടുപോകുക … ഇത് നമ്മുടെ മനസ്സിന്റെ വൈകല്യമാണ്…. ഇതിനൊന്നും അത്രയും പഴക്കമൊന്നുമില്ല…..
സ്നേഹത്തോടെ ജീവിച്ചിരുന്ന നാട്ടുകാർ
ഇവിടെ മനുഷ്യർ സ്നേഹത്തോടെയാ ജീവിച്ചത്…. ഇവിടെ ഈ ജാതികൾ എല്ലാം ഉണ്ടായിട്ടും …ഈ മതങ്ങൾ എല്ലാം ഉണ്ടായിട്ടും…. അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും ഒക്കെ മര്യാദയ്ക്ക് ജീവിച്ചതാണ്….അപ്പുറത്തെ കപ്പ ഇപ്പറത്തെ ക്രിസ്ത്യനിക്ക് കൊടുത്തു… ക്രിസ്ത്യനിയുടേത് അപ്പുറത്തോട്ട് വാങ്ങിച്ചു വച്ചു… ഇങ്ങിനെയൊക്കത്തന്നെയാ ഇവിടെ ജീവിച്ചത്… ആ സ്നേഹം … നിങ്ങൾക്ക് ഇന്ന് പങ്ക് വയ്ക്കാൻ ഇഷ്ടമല്ല…..കാരണം നിങ്ങൾക്ക് ഓരോരുത്തർക്കും ജാതിയുണ്ട്…. നിങ്ങൾ ഒക്കെ ബേസിക്കായി ഏത് രാഷ്ട്രീയത്തിൽ പോയാലും ശരി…നിങ്ങൾ പരസ്പരം കാണുമ്പോൾ നിങ്ങളുടെ ജാതി…അതിൽ നിന്നുകൊണ്ടാ നിങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും…. മനസ്സിലായില്ല.. അതിന് വെളിയിൽ നിങ്ങള് ചിന്തിയ്ക്ക് … ഇത് പരിഹാരമാണ്…
ആദ്യം ചോദ്യം ചോദിയ്ക്കുന്നവരും ഉത്തരം പറയുന്നവരും അവരുടെ ജാതിയും മതവും…. ഒന്നു പോണം…. മനസ്സിലായില്ല.. അത് ഞാൻ അവസാനം കളയാമെന്നാണ് പറയുന്നത്…. മനസ്സിലായി…ഏറ്റവും ഒടുവിൽ കളയാം… സ്വാമിയുടെ ജാതി …അത് ഞാൻ ഒടുവിൽ കളയാം…. നിങ്ങൾ എല്ലാം കളഞ്ഞുവരുമ്പോൾ… അപ്പോൾ പിന്നെ എന്റെ ജാതിയേ ഉണ്ടാവുകയുള്ളൂ… ഇതല്ല ഇതിന് പരിഹാരം….. പരിഹാരം ഒന്നേയുള്ളൂ…….. നിങ്ങൾ സ്നേഹിക്കുക….. ഈശ്വരസൃഷ്ടികൾ എല്ലാം ഏകമാണ്…. ആ ഭാവനയിൽ മര്യാദാ മസൃണമായി ചിന്തിയ്ക്കുക....
തൊഴിൽപരമായ വ്യത്യാസം
തൊഴിൽപരമായ വ്യത്യാസം ഉണ്ട്. ചില തൊഴിൽ ചിലർക്കേ വഴങ്ങുകയുള്ളൂ…. ചിലർക്ക് വഴങ്ങില്ല…. അതിന് പാരമ്പര്യം ഒരു ഘടകം തന്നെയാണ്….. പാരമ്പര്യം ഘടകമല്ലാ എന്ന് പറഞ്ഞാൽ അന്യരിൽ ആ പ്രത്യേകത ഉണ്ടാകാം…കാരണം നമ്മളിന്ന് ഓഫീസുകളിലും വീടുകളിലും …അയൽപക്കങ്ങളിലും.. ഒക്കെ കൂട്ടായി ജീവിയ്ക്കുമ്പോൾ കലർപ്പ് വരും .. അതെനിക്കും സമ്മതമാണ്… എനിയ്ക്ക് യാതൊരു വി-സംവാദവും അതിനോടില്ല….
ഒരു ഭാഗത്ത് നിങ്ങൾ ….. ഇതിനെയൊക്കെ എതിർക്കുകയും … ഇതിന്റെ പാരമ്പര്യത്തിലാണെന്ന് പറയുകയും കൂടെ ചെയ്യുമ്പോൾ അത് തെറ്റാണ്… ഒന്നുങ്കിൽ ആ പാരമ്പര്യമേ വേണ്ടാന്ന് വയ്ക്കുക….(59.20 mts)…. ഇല്ലെങ്കിൽ ഇതൊക്കെ പണ്ട് ഉണ്ടായിരുന്നു, ഇതൊക്കെ ആ കാലഘട്ടത്തിൽ ആവശ്യമായിരുന്നു… ഇനിയുമുള്ള കാലഘട്ടത്തിൽ ഇത് അല്ല ആവശ്യം…. നമുക്ക് വേറെ ഒരു വഴിയാണ് ആവശ്യം…. കുറെക്കൂടെ നന്നാകണം എന്നിങ്ങനെ ഇരുന്ന് ചിന്തിക്കുക… ഈ ചിന്ത ഈശ്വരന്റെ കർമ്മത്തിലേയ്ക്ക് ചെല്ലുമ്പോൾ …. സമഷ്ടി കർമ്മത്തിലേയ്ക്ക് ചെല്ലുമ്പോൾ …അടുത്ത നിങ്ങളുടെ പിള്ളേരാകുന്ന സൃഷ്ടി ഈ ചിന്തയിൽ നിന്ന് ഉണ്ടാകും…നിങ്ങളുടെ ബീജത്തിൽ നിന്നാണെന്ന് വിചാരിച്ച് പേടിക്കണ്ട…ചിന്ത ഇതായിരിയ്ക്കും…. അതിന് സർവാത്മനാ ഈ ചിന്ത ജഗദീശ്വര സങ്കല്പത്തിലേയ്ക്ക് എത്തട്ടെ … നിങ്ങൾക്ക് പിള്ളേരും പിള്ളേരുടെ പിള്ളേരുമായി നിങ്ങളുടെ ജാതിയിൽ പെടാത്തതോ …ഒക്കെ ജനിയ്ക്കട്ടെ….(ആളുകൾ ചിരിക്കുന്നു….)(1.00.00 mts).. അനുഗ്രഹം മതിയാകും…. നമുക്ക് അവസാനിപ്പിക്കാം…
ചട്ടമ്പിസ്വാമികളും വേദാധികാരനിരൂപണവും
(സദസ്യരിൽ ആരോ ഒരാൾ ….. ചെറിയ ഒരു ചോദ്യം… ചട്ടമ്പിസ്വാമികൾ എന്തുകൊണ്ട് വേദാധികാരനിരുപണം എഴുതി…. ) … എന്റെ അറിവില് … ചട്ടമ്പിസ്വാമികളെ സംബന്ധിച്ചിടത്തോളം …സ്വാമികൾ വന്ന കാല ഘട്ടത്തിൽ വേദത്തിന്നധികാരം നമ്പൂതിരിമാർക്കും, അയ്യർന്മാർക്കും ഒക്കെ മാത്രമായിരുന്നു… കുറച്ചുകൂടെ നന്നായി പറഞ്ഞാൽ കേരള ബ്രാഹ്മണർക്ക് മാത്രമായിരുന്നു. .. അതിന് ചട്ടമ്പി സ്വാമികൾ ചെയ്തത് …വേദം എല്ലാവർക്കും അധികാരമുള്ളതാണെന്ന് പൂർവ്വപക്ഷവും, ഉത്തരപക്ഷവും, സിദ്ധാന്തപക്ഷവും ഉന്നയിച്ച് ഭംഗിയായി എഴുതുകയാണ് ചെയ്തെ…. ഞാൻ ഒരു….. തിരിച്ചൊരു …ഒരു തിരിച്ചൊരു ചോദ്യത്തോടുകൂടി അത് തീർക്കുമ്പോൾ എനിയ്ക്കും സൽല്പം പറയാനുണ്ട്….
ചട്ടമ്പിസ്വാമിയുടെ നിലപാടിനോട് വിയോജിക്കുന്നു.
വേദാധികാരം നിരൂപണം ചട്ടമ്പി സ്വാമികൾ എഴുതിയിട്ട്… എത്ര നായന്മാർ സംഘടിതമായി വേദം പഠിച്ചു….. അപ്പോൾ എനിയ്ക്കൊരു സംശയം…(ആരോ പറയുന്നു….പഠിച്ചവർ ഉണ്ട്)….. പഠിച്ചവർ ഉണ്ട്…. അപ്പോൾ എനിയ്ക്കൊരു സംശയം ചട്ടമ്പിസ്വാമികളും, പഠിച്ചവരും നായർ തന്നെയാണോ !!???….. അപ്പോൾ ….ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളവും ഇതേ ഉത്തരം ബാധകമാണ്……. എത്ര ബ്രാഹ്മണന്റെ സന്താനം ബ്രാഹ്മണനാണ്…. അത് അവിടെയും ബാധകമാണ്… അതിനൊന്നും ഒരു സംശയമില്ല…കാരണം ഞാൻ ബ്രാഹ്മണനായിട്ടോ …. നായരായിട്ടോ അല്ല പറയുന്നത്…. കാരണം കലർപ്പാണ് ഇതിന് കാരണം…
കലർപ്പ്….ചട്ടമ്പിസ്വാമികൾ വിവേകാനന്ദനെ വിമർശിച്ചിരുന്നു….
ഇത് പഠിക്കുക എന്നു പറഞ്ഞു കഴിഞ്ഞാൽ ….ഒന്നാമത് അതിനുള്ള തിതിക്ഷ വേണം…. ജീവികാരുണ്യനിരൂപണവും എഴുതിയത് ചട്ടമ്പിസ്വാമികളാണ്…. വേദാധികാര നിരൂപണത്തിന്റെ വലത്തു പാർശ്വത്തിലേയ്ക്ക് ജീവകാരുണ്യ നിരൂപണം എഴുതിയാൽ, പണ്ടൊരു സ്വാമി കൂട്ടത്തിലുള്ള ഒരുത്തനെ മാംസം തീറ്റിച്ച് കേമനായിട്ടുണ്ടു പോലും… അത് വിവേകാനന്ദ സ്വാമിയ്ക്കിട്ടുതന്നെയാ കുത്തുന്നത് …പേരു പറയാതെ….പേരു പറയാതെ…ശക്തമായിട്ടു കുത്തുക …ജീവകാരുണ്യ നിരൂപണത്തിനകത്ത്…. മാത്രമല്ല രാമകൃഷ്ണ മിഷന്റെ അകത്ത് … നോൺവെജിറ്റേറിയൻ കിച്ചൻ ഉണ്ട്… അതുകൊണ്ട് ശക്തമായിത്തന്നെയാണ് കുത്തുന്നത് ചുമ്മാതെയൊന്നുമല്ല …പക്ഷെ സ്വാമി ബഹുമാന്യനായതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ല…. അത്ര മാത്രം വിശ്വസിച്ചാൽ മതി…. അതിലപ്പുറം ജീവകാരുണ്യ നിരൂപണമനുസരിച്ച് ജീവ ഹിംസ ഇല്ലാതെ എത്ര പേർക്ക് ജീവിക്കാനാവും… അത് കഴിഞ്ഞു മതിയല്ലോ ഈ വേദം മാ ഹിംസ്യ സർവ്വഭൂതാനി എന്ന് പറയുന്ന വേദം പഠിക്കാൻ…. അപ്പോൾ അതൊക്കെ നമ്മള് വളരെ ദീർഘമായി ചർച്ച ചെയ്യേണ്ടതാണ്… തുടങ്ങി വച്ചതിൽ എനിയ്ക്ക് സന്തോഷം… നിങ്ങളിത് വീണ്ടും വീണ്ടും ചോദിക്കണം…. ചർച്ച ചെയ്യണം പഠിക്കണം… വളരണം… നമുക്ക് ഇവിടെ ഉപസംഹരിക്കാമെന്ന് തോന്നുന്നു…. (1.03.06 mts) . The End.
More Such Articles available at nairnetwork.in
The End
Unique Visitors : 24,207
Total Page Views : 37,737