Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
Clip No 17, 31.04 mts – അബോധപ്രബോധനമാണ് കല.
അമ്മ vis-a-vis മമ്മി
അത് മതിയാകും ആ രംഗം. ഒരുമാതിരി മനസ്സിലായിക്കാണും …. (ആരോ പറയുന്നു… ) … അതൊക്കെ നി്ങ്ങൾ ഓടുന്നത് ആ വാസന അറിയാത്തതു കൊണ്ടാണ്. ഈറ്റ് നോവ് അനുഭവിയ്ക്കാൻ…. (ആരോ പറയുന്നു…. വാസന തിരിച്ചറിയാൻ പറ്റുന്നില്ല…) അതിന് കാരണം ഇതാണ്. കാരണം ബോധം നഷ്ടപ്പെട്ട ചൈതന്യ നിഹർന്തൃകം (this word not clear) അടിച്ചേൽപ്പിച്ച ഘട്ടത്തിൽ പ്രസവിയ്ക്കുമ്പോൾ, അയ്യായിരം കൊല്ലം പഴക്കം വരുന്ന ഈജിപ്റ്റിലെ പിരമിഡുകൾക്കകത്ത് മമ്മി ഇരിയ്ക്കുന്ന പരിമാണത്തിൽ സ്ത്രീ ശരീരത്തെ എത്തിച്ചെടുക്കുന്ന പ്രവസവത്തിൽ നിന്ന് വാസനാ ജാലങ്ങളെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് മലയാളം അറിയുന്നവൻ ഇംഗ്ലീഷിൽ മറ്റൊരർത്ഥം അമ്മാ എന്നുണ്ടെങ്കിൽ പോലും ഇവൻ ബോധമില്ലാത്തവളെ എന്നു വിളിയ്ക്കുന്ന മമ്മീന്ന് വിളിക്കുന്നത്. (ആരോ ചോദിയ്ക്കുന്നു…..പഴയ dead body ….) അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. ഒരു കാരണമല്ല.
Broiler Chicken
തൊഴിലാളിയ്ക്ക് വേണ്ടത്ര കാശ് കൊടുക്കാതെ, വ്യാവസായിക പ്രാധാന്യത്തിൽ ഉണ്ടാക്കിയ എതിർപ്പുകൾ പായ്ക്കറ്റ് ചെയ്ത ഭക്ഷണങ്ങളും, ഇരുപത്തിയേഴ് ദിവസം കൊണ്ട്, രണ്ടു കൊല്ലം കൊണ്ട് വളരേണ്ട കോഴിയെ ഹോർമോണിൽ വളർത്തി എടുക്കുന്ന കൂടിനകത്ത് ഒരു കോഴിയ്ക്ക് നിന്നു തിരിയാൻ ഇടയില്ലാതെ കോഴിയെ വളർത്തുമ്പോൾ പക മൂത്ത കോഴി മറ്റേതിനെ കൊത്തിക്കൊല്ലാൻ ഒരുങ്ങുമ്പോൾ, ചുണ്ട് കണ്ടിച്ച് കളഞ്ഞ് പകയെ തന്നിൽ ഒതുക്കി വച്ച കോഴിയെയും, ചുണ്ട് കണ്ടിച്ചാൽ വില്പന കുറയുന്നതു കൊണ്ട് എതിർത്ത് മുമ്പിൽ നില്ക്കുന്ന കോഴിയെ കാണാതെ ഇരിയ്ക്കുകയും തീറ്റ മാത്രം കാണുവാൻ focus ചെയ്യാൻ പറ്റുന്നതായ contact lens-കൾ പിടിപ്പിച്ച്, വില്ക്കാൻ നേരത്ത് മാത്രം ലെൻസ് എടുത്ത് വില്ക്കുന്ന കോഴിയേയും ഒക്കെ തന്തയും തള്ളയും, വളരെ എതിർപ്പോടുകൂടി സംഘടിതമായി പണിയെടുക്കുന്ന ഹോട്ടലുകളിൽ പൊരിച്ചു വച്ചിരിയ്ക്കുന്നത് മേടിച്ച് തിന്നാൻ കൊടുത്ത്, അത് ദഹിച്ച് വരുമ്പോൾ, അകത്ത് പകയോടു കൂടി ജീവിച്ച ആ കോഴിപ്പക മുഴുവൻ അവന്റെ ഉള്ളിൽ വരുമ്പോൾ, തീറ്റയിട്ടു കൊടുത്ത തന്തയെ തല്ലുന്നത് ആ കോഴിപ്പകയോടുകൂടിത്തന്നെയാണ്. വീണ്ടും വീണ്ടും മേടിച്ചു കൊടുത്താൽ (2.16 mts ) നന്നാവും അത്.
സംസ്കാരം : ബലം പ്രാപിച്ച വാസനകൾ
ഫോറിനിൽ നിന്നും വന്ന് മോനും ഭാര്യയ്ക്കും ഒക്കെക്കൂടി …ങ്ഹാ…ഹോട്ടലിൽ കയറി അയ്യായിരം രൂപ ചിലവാക്കി എന്നു പറഞ്ഞ് അഭിമാനത്തോടെ വരുമ്പോൾ, വീട്ടിലോട്ട് തിരിച്ചെത്തുമ്പോഴേയ്ക്ക് കാല് മടക്കി തൊഴി ഇവൻ വാങ്ങിച്ചില്ലെങ്കിൽ തിന്ന കോഴി എന്തു ചെയ്യും. ഇത് കോശങ്ങളിലല്ലേ പരിണമിയ്ക്കുന്നെ. കോശ വാസനകൾ അല്ലേ പരിണമിയ്ക്കുന്നെ. അപ്പോൾ ബലം പ്രാപിച്ച വാസനകൾ ആണ് സംസ്കാരങ്ങൾ. അത് കൊണ്ട് നാം കലയെ ആസ്വദിയ്ക്കുന്ന വാസന സഹജ പ്രവൃത്തിയാണ്. നമ്മിലുള്ളതാണെന്ന് സാരം. അബോധ മനസ്സിലെ ശക്തിവിശേഷമാണ് പാശ്ചാത്യ ചിന്തയിലെ വാസന. അതും കൂടെ അല്പം ഒന്ന് കൂട്ടിമുട്ടിയിട്ട് അങ്ങ് പോകാം.

കലയും, മിത്തും, അബോധപ്രബോധനവും
ഫ്രോയീഡിയൻ ചിന്തയില് അബോധ മനസ്സിലെ ശക്തിവിശേഷമാണ്. അതുകൊണ്ട് രസാസ്വാദനം അവരെ സംബന്ധിച്ചിടത്തോളം അബോധമാണ്. ഭാരതീയരെ സംബന്ധിച്ചിടത്തോളം അബോധ-പ്രബോധനമാണ്. അബോധപ്രബോധനം – mythical. കലാസ്വാദനം മിത്തിലേ നടക്കൂ. Realistic ആയി നടക്കില്ല. റിയലായിട്ടുള്ള അനുഭവങ്ങളിൽ നിങ്ങൾ വിഷയത്തോട് താദാത്മ്യം പ്രാപിയ്ക്കും. അത് നിങ്ങളുടെ പൂർവ്വകാലീനങ്ങളായ വാസനാജാലങ്ങളിൽ ഇല്ലെങ്കിൽ അന്യന്റേതായി കാണും. അത് രണ്ടും രാഗദ്വേഷങ്ങൾ ഉണ്ടാക്കും. മിത്തിക്കൽ ആയിട്ടുള്ളവയിൽ വിഷയ താദാത്മ്യം ഇല്ല. അതുകൊണ്ടാണ് മിത്തിക്കൽ ആയിട്ടുള്ള കലാ രൂപങ്ങൾ വീണ്ടും വീണ്ടും കാണുമ്പോഴും രസം ഉണ്ടാകുന്നത്. ഇത്ര അധികം ആളുകള് തെയ്യത്തിനും, കാമപൂജയ്ക്കും, അങ്ങിനെ ഒരു പരിപാടി ഉണ്ടെന്നു തോന്നു ഇവിടെ, പൂക്കൾ കൊണ്ട് കാമന ഒക്കെ ഒരുക്കി നരേൻ പൂ കൊണ്ടുവന്ന് അതില് മാപ്പിള പൊറാട്ടിനും ഒക്കെ വർഷം തോറും ആള് കൂടുകയല്ലാതെ കുറയുന്നില്ല. രസം അതീ സ്ക്കൂളിൽ പഠിപ്പിച്ചില്ല. ട്യൂഷൻ മാസ്റ്ററും എടുത്തില്ല അത് ക്ലാസ്സില്. Advertisement-ഉം ഇല്ല. ഇതൊന്നുമില്ലാതെ ഇരുന്നിട്ടും, അവ ആസ്വദിയ്ക്കരുതെന്ന് അന്യരോട് പറഞ്ഞ് കൊടുത്ത് അതൊക്കെ അന്ധവിശ്വാസം ആണെന്ന് പറഞ്ഞവനും തലേ മുണ്ടിട്ടു പോയി ആസ്വദിച്ചിട്ട് പോരുന്നത്. ഇതിന് കാരണം അബോധപ്രബോധനമാണ് കല. അത് പരിണമിപ്പിയ്ക്കുകയും ചെയ്യും. അതും ഓർത്തോളുക. (5.44 mts)

വാസ്തവത്തില് ദൃശ്യ സാദ്ധ്യതയുടെ ലോകത്ത് വിഷയത്തിന്റെ ബോധം പ്രത്യക്ഷമോ പരോക്ഷമോ ആണെന്നോ അല്ലെന്നോ പറയാനാവാത്ത വിധം നിദാന്തം ഭിന്നമായിരിയ്ക്കുന്നു. അതിനെയാണ് ഞാൻ അബോധപ്രബോധനമെന്ന് പറഞ്ഞത്. അത് പഠിയ്ക്കുമ്പോൾ അറിയാം, വസ്തുനിഷ്ഠമായി നമ്മള് നോക്കിയാൽ നമുക്ക് അറിയാം, ഇത് പ്രത്യക്ഷമാണെന്നോ പരോക്ഷമാണെന്നോ പറയാൻ ആകാത്ത വിധം ഭിന്നമാണത്. അതാണ് കലാകാരന്റെ സൃഷ്ടിയുടെ വൈചിത്ര്യം. പ്രത്യക്ഷത്തിന് ഈ സുഖമില്ല. പരോക്ഷത്തിനും ഇല്ല. പ്രത്യക്ഷവും പരോക്ഷവും അല്ലാത്ത ഒരു അപരോക്ഷത്തിന്റെ ഭാവസാന്ദ്രതയിലാണ് കലാസ്വാദനം നടക്കുന്നത്.

പ്രത്യക്ഷം എന്നു പറഞ്ഞാൽ ഞാൻ നേരിട്ട് കണ്ടത്. Realistic. പരോക്ഷം എന്നു പറഞ്ഞാല് എന്റെ അനുമാനങ്ങൾ കൊണ്ട് അറിഞ്ഞത്. എനിയ്ക്ക് പ്രത്യക്ഷം അല്ല. പക്ഷെ അനുമാനങ്ങളെ കൊണ്ട് എനിയ്ക്ക് ബോദ്ധ്യപ്പെടുന്നത്. ഇത് രണ്ടുമല്ലാത്ത ഒരു തരത്തിലെ അനുഭൂതിയാണ് കലയുടെ അനുഭൂതി. ഭൗതിക ശാസ്ത്രത്തിന്റെ അനുഭൂതിയും ഇത് തന്നെയാണ്. Problem ഒക്കെ ചെയ്യുമ്പോൾ ഗണിതശാസ്ത്രത്തിലെയും ഊർജ്ജതന്ത്രത്തിലെയും ഒക്കെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്ന വേളയിൽ ‘ടിങ്ങ്’ എന്ന് കിട്ടും. അദ്ധ്യാപകൻ ചിലപ്പോൾ തന്റെ സാമർത്ഥ്യം ഒക്കെ ഓർത്ത് question paper എടുത്ത് ചോദ്യം ആദ്യം അങ്ങോട്ട് വായിയ്ക്കും. ചിലര്… വായിച്ച് കഴിഞ്ഞിട്ട് ഇത് പകുതി ആകുമ്പോഴേയ്ക്ക് .. മ്ച്ച്.. ആ പോട്ടടോ അത് പിന്നെ ചെയ്യാം എന്നു പറഞ്ഞിട്ട് അടുത്തവനെ… അടുത്ത പ്രോബ്ലം ഇടും. നല്ല അദ്ധ്യാപകര് prepare ചെയ്യാറില്ല. തന്റേടികളായ ചില അദ്ധ്യാപകര് …..അവര് നേരേ ക്ലാസ്സിലോട്ട് വന്ന് എഴുതുകയാണ് (this word not clear 7.51 mts) …തെറ്റിപ്പോയാൽ തെറ്റിപ്പോയി എന്നു പറയാൻ തന്റേടം ഉള്ളവരാണെങ്കിൽ അവർ ഉടനെ തന്നെ തുടങ്ങും. തുടങ്ങി പകുതി ആകുമ്പോഴേയ്ക്ക് ഇത് എങ്ങോട്ടും പോകുന്നില്ല…. അപ്പോൾ പറയും … വേറൊരു പ്രോബ്ലം ചെയ്യടോ. ഞാൻ നോക്കട്ട് ഇത് എന്നു പറയും.

മാത്തമാറ്റിക്സില് ഒക്കെ കാണാവുന്ന ഒരു കളിയാ ഇത്. അപ്പോൾ ഇങ്ങിനെ വേറെ പ്രോബ്ലം ഇട്ട് കൊടുത്തിട്ട് പതുക്കെ ഇതേൽ ഇങ്ങിനെ നോക്കിക്കൊണ്ടിരിയ്ക്കും. ചിലപ്പോൾ അദ്ധ്യാപകൻ… ചിലപ്പോൾ അതീന്ന് ഒരു വിദ്യാർത്ഥി…സാറേ അത് ഇങ്ങിനെയല്ലേ എന്നു ചോദിച്ചു കഴിഞ്ഞാൽ ‘ക്ലിങ്ങെന്നു’ വീഴും ….സാധനം. അവൻ ചിലപ്പോൾ ചെയ്തിട്ട് സാറിനെ വിളിയ്ക്കും. ആരും കാണാതെയും കേൾക്കാതെയും സാർ …ഒരു സംശയം എന്നു ചോദിച്ചിട്ട് വിളിച്ചിട്ട് അവൻ തന്നെ ഇതൊന്നു മൊഴിമാറ്റും. എന്നുപറഞ്ഞുകഴിഞ്ഞാൽ ഇത് അവൻ കൃത്യമായി ഉത്തരം അവസാനം വരെ കണ്ടുപിടിച്ചിട്ടുണ്ട്. ആ പേജ് അവൻ മറിയ്ക്കുകേല. ഇവൻ ഒന്നൂടെ വേറൊരു പേജിൽ എഴുതും. എന്നിട്ട് ഈ സ്ഥലത്ത് സൂത്രത്തിൽ ഒരിടത്തു കൊണ്ടുവന്നിട്ട് ഇവൻ ഒരു സംശയം ഉണ്ടാക്കും. അപ്പോൾ സാറിന്റെ ബ്രയിനിൽ തോന്നും. സാറ് അവിടെ പോയി അത് ചെയ്യും. വിജയിയ്ക്കും. സാറ് വിജയിയ്ക്കുമ്പോൾ രസം ആസ്വദിയ്ക്കുന്നത് ഇവനാണ്. പക്ഷെ മിടുക്കനാണ് അദ്ധ്യാപകനെങ്കിൽ അന്ന് ഓഫീസ് റൂമിൽ വിളിയ്ക്കും. താനത് മുഴവൻ ചെയ്തേച്ചല്ലേടോ എനിയ്ക്കിട്ടാ വേല വച്ചത് എന്ന് ചോദിയ്ക്കും. അല്ല സാറേ അത്രയും പേരുടെ മുമ്പിൽവച്ച് …. എടോ എനിയ്ക്ക് അത് മനസ്സിലായി…തന്നെ എനിയ്ക്ക് അറിയാൻ വയ്യേ…. പിന്നെ അവര് ഗുരുവും ശിഷ്യനും അല്ല. (ആരോ ചോദിയ്ക്കുന്നു….) ഒന്നുങ്കിൽ രണ്ട് ശിഷ്യന്മാരുടെ തലത്തിലേയ്ക്കോ രണ്ട് സഹപാഠികളുടെ തലത്തിലേയ്ക്കോ മാറുന്ന വിധം അത്രയും ഇടുവയ്പുണ്ടാവും. അതുവരെ നിലനിന്ന അദ്ധ്യാപകന്റെ അഭിമാനം എല്ലാം ഉരുകിപ്പോകും. പിന്നെ അയാൾ ലോകത്തിലെ ഏറ്റവും നല്ല അദ്ധ്യാപകനായി മാറും. അയാളെ ദേവഭാവത്തിലേയ്ക്ക് ആചാര്യ ദേവോ ഭവ എന്ന ഭാവത്തിലേയ്ക്ക് ഉണർത്തിയെടുത്ത് അത് അവനായി മാറും. അവന്റെ അതു വരെയുണ്ടായിരുന്ന വാസനാ ജാലങ്ങൾ ഒക്കെ ഒറ്റ നിമിഷം കൊണ്ട് അടിച്ചു പോകും. ഇതൊക്കെ ഈ കളിയുടെ ഭാഗമാ.
അതുകൊണ്ട് ആസ്വാദനം എന്നു പറയുന്നത് നടക്കുന്നത് പ്രത്യക്ഷമോ പരോക്ഷമോ അല്ല. പ്രത്യക്ഷം അല്ല ഇത്. പരോക്ഷം അല്ല. ചിലപ്പോൾ ആ എഴുതിയത് ഇങ്ങിനെ നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ അദ്ധ്യാപകന് ക്ലിങ്ങ് എന്ന് കിട്ടും. അയാൾ ഉടനെ എഴുതിക്കൊടുക്കും. അപ്പോൾ അതെല്ലാം വരുന്നത് ഒരു അബോധ പ്രബോധനം കൊണ്ടാണ്. ബോധത്തിലെ ഈ പ്രബോധനം മുഴുവൻ കൊണ്ടുവരാനാണ് വൈഖരികൾ ഉപയോഗിച്ച് വിദ്യാഭ്യാസ സംസ്കാരം ശ്രമിച്ചു വരുന്നത്. അതിന് അതിന് ഇത് കുളമാവുകയാണ്. കുഞ്ചരശൗചവത് പ്രമാണത്തിൽ.
ജാഗ്രത്തിൽ വിദ്യാഭ്യാസം ഇല്ല
രാധാകൃഷ്ണൻ മുതൽ ദേശ് മുഖ് കോത്താരി കടന്ന് UGC വരെ നടത്തിയ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ എല്ലാം കുഞ്ചരശൗചമായിരുന്നു. എന്നു പറഞ്ഞാൽ പിടികിട്ടിയില്ല. ആനയെ കുളിപ്പിയ്ക്കുന്ന പോലെ. കുളിപ്പിച്ച് കഴിഞ്ഞാൽ ഇത് മണ്ണ് വാരിയിടും. അതോ വല്യ തൊണ്ടൊക്കെ ചെത്തിയാ കുളപ്പിച്ചത്. കരയ്ക്കു കേറണ്ട താമസമേ ഉള്ളൂ… അവൻ തുമ്പിക്കൈയ്ക്ക് മണ്ണ് വാരി നേരെ പുറത്തോട്ട് ഇടും. കാരണം അത് പ്രത്യക്ഷമാക്കാനാ ശ്രമിയ്ക്കുന്നത്. ജാഗ്രത്തിൽ വിദ്യാഭ്യാസം ഇല്ല. വിദ്യാഭ്യാസ സംസ്കാരവും ഇല്ല. കാരണം മിത്തിക്കൽ expression-ലാണ് അത് കിട്ടുന്നത്.

-കാലം, ദേശം, വ്യക്തി
അപ്പോൾ ലൗകിക അനുഭൂതിയിൽ ദേശം കാലം വ്യക്തി എന്നീ പരിമിതികൾക്കുള്ളിലാണ് നാം. (11.35 mts) വ്യവഹാരം മുഴുവൻ ഈ പരിമിതിയ്ക്കുള്ളിലാണ്. കാലം ദേശം വ്യക്തി എന്നീ പരിമിതിയ്ക്കുള്ളിലാണ്. ഒരു ദൃശ്യത്തിന്റെയും ആന്ത്യന്തികവും വാസ്തവികവുമായ അനുഭൂതി, പൂർണ്ണമാനമായ നിശ്ചിന്തനത്തോടും നിർവിഘ്നതയോടും നേടാൻ അതുകൊണ്ട് കഴിയില്ല. ശാസ്ത്രവും കലയും എല്ലാം ഒരു പരിമിതിയ്ക്കുള്ളിലാണ്. ഭാവനയെ പരിമിതിയ്ക്കുള്ളിലേയ്ക്ക് കൊണ്ടു വരുവാൻ കലാകാരൻ ശ്രമിയ്ക്കുന്തോറും കുതറുന്ന ഭാവന രസത്തെ നഷ്ടപ്പെടുത്തും. ശാസ്ത്രത്തിന്റെ പരിമിത പരിമാണങ്ങളിലേയ്ക്ക് ബോധസീമയെ കൊണ്ടുവരുവാൻ ശാസ്ത്രകാരൻ ശ്രമിയ്ക്കുന്തോറും ശാസ്ത്രം തൃപ്തിയാകാതെ മുന (this word not clear 12.33 mts) മടങ്ങും.
-മണ്ണും വിണ്ണും
അതിരെതിരുകൾ ഇല്ലാത്ത മനസ്സിന്റെ വാഴ്ചയുടെ ലോകങ്ങൾ, അതിരെതിരുകൾ ഉള്ള പരിമിത പരിമാണത്തിലേയ്ക്ക്, ഇന്ദ്രിയ പരിക്ലിപ്തിയിലേയ്ക്ക് വിഷയ പരിക്ലിപ്തിയിലേയ്ക്ക് ചേതനയെ ആനയിച്ചു കൊണ്ടുവരുന്നതിനോട് എതിർപ്പ് പ്രകടിപ്പിയ്ക്കുമ്പോഴെല്ലാം രസാസ്വാദനം നഷ്ടമാകുകയും ആനന്ദം അന്യമായിത്തീരുകയും ചെയ്യും. അതുകൊണ്ടാണ് പാശ്ചാത്യരും പൗരസ്ത്യരുമായ പ്രാചീനർ ഭൂസ്വർഗ്ഗങ്ങളെ സമന്യയിച്ച് കലാസപര്യ നടത്തിയത്. മണ്ണും വിണ്ണും ചേർത്ത് എഴുതിയത് എല്ലാം മനസ്സിനും ഇന്ദ്രിയങ്ങൾക്കും കുളിർമ്മ നല്കിയത്. എപ്പോഴെല്ലാം അധുനാധനന്മാർ ആയിരിയ്ക്കുന്ന ആധുനികരുടെ കഥകൾ ലോകം സ്വീകരിച്ചുവോ അതെല്ലാം പൂർവ്വസൂരികളുടെ കഥയെ ഉപജീവിച്ച് രചിച്ചവ മാത്രമാണ്. അതിൽ മണ്ണിന്റെയും വിണ്ണിന്റെയും സംസ്കൃതി ഉണ്ടെന്നു ധരിച്ചപ്പോൾ മാത്രമാണ് അനുവാചക ലക്ഷങ്ങളെ കിട്ടിയത്.
ആധുനിക സാഹിത്യകാരന്മാരുടെ ഇരട്ടത്താപ്പ്
അറിയപ്പെടുന്ന കവികളും, അറിയപ്പെടുന്ന സാഹിത്യകാരന്മാരും, അറിയപ്പെടുന്ന ആധുനിക നോവലിസ്റ്റുകളും എല്ലാം ആ രീതിയിൽ എഴുതി പേരെടുത്തിട്ട് അതിനെ എതിർത്തവരാണ്. നിങ്ങൾ.. .(ആരോ ചോദിയ്ക്കുന്നു….)…ങ്ഹ പേര് പറയരുത് ആരുടെയും …. (ആരോ ചോദിയ്ക്കുന്നു… അല്ല പേര് പറയുകയല്ല … പിന്നെ അതിനെ എതിർത്തു എന്നു പറയുന്നു….) …ങ്ഹാ കാരണം എന്താണെന്നു വച്ചാൽ അത് അവരുടെ സൃഷ്ടിയാണെന്ന് വരണമെങ്കിൽ, മറ്റേതിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് തോന്നാതെ ഇരിയ്ക്കണമെങ്കിൽ ശക്തമായി എതിർക്കണം.

ഷേക്ക് സ്പിയർ തുടങ്ങിയവരുടെ ഒക്കെ ഭാവസാന്ദ്രങ്ങളായ പഠനങ്ങൾ ഇന്നും നിലനില്ക്കുന്നത് അതുകൊണ്ടാ. മാർലോയുടേത് ഒക്കെ മൺമറഞ്ഞ് പോയത് physical ആയതുകൊണ്ടാണ്. Physical plane …ഞാൻ നേരത്തെ പറഞ്ഞു എന്നു തോന്നുന്നു… അവിടെ ഇരുന്നു നിങ്ങൾ ചോദിച്ചപ്പോൾ …. C N Menon … Shakesperian Tragedy … A Study in Synthesis എന്ന തന്റെ പ്രബന്ധത്തിൽ ശക്തമായി പറയുന്ന ഒരു വാചകം …വചനം ഉണ്ട്. Marlow made horror upon ….physical horror upon physical horror…till Marlow …they made physical horror upon physical horror. But Shakespear refused to do so. Why because this physique is common to animals. plants and trees. But the sensitive soul that is the monopoly of human beings … ഇത് ഒരു കലാകാരൻ അറിയണം. അതാ ഇതിന്റെ പ്രത്യേകത. മേനോൻ അത് നന്നായി അറിഞ്ഞിട്ട് തട്ടിയതാണ്. മേനോന്റെ രാമായണ പഠനങ്ങൾ അതിനെക്കാൾ ഗംഭീരമാണ്. (ആരോ ചോദിയ്ക്കുന്നു….) … അത് തിരിച്ചറിയുന്നില്ല. എന്തുതന്നെ ആയിരുന്നാലും. അവ നിങ്ങൾ ചിരിയ്ക്കുന്ന പോലെ ചിരിയ്ക്കുന്നില്ല. ഉണ്ടെങ്കിൽ അവ ചിരിച്ചാൽ മറ്റുള്ളവർക്ക് അറിയുമാറ് ചിരിയ്ക്കുന്നില്ല.
നിങ്ങളിൽ ചില individual-സിന് ബോദ്ധ്യപ്പെട്ടേക്കാം എന്റെ പശു ചിരച്ചു എന്ന്. പക്ഷെ നിങ്ങള് വേറെ ഒരുത്തനെ കൊണ്ടുപോയി കാണിച്ചാൽ അവൻ മനസ്സിലാവുക ഒന്നുമില്ല നിങ്ങളുടെ പശു ചിരിയ്ക്കുക ആയിരുന്നു എന്ന്. പക്ഷെ നിങ്ങള് ചിരിച്ചാൽ ബാക്കിയുള്ളവർക്ക് ബോദ്ധ്യമാവും. ചിരിയ്ക്കുന്നവനും ചിരിയ്ക്ക് വിധേയനാകുന്നവനും മനുഷ്യനാണ്. കുരങ്ങ് കപ്പലണ്ടി തിന്നുമ്പോൾ നിങ്ങള് zoo-വിൽ നോക്കി ചിരിയ്ക്കുന്നുണ്ടെങ്കിൽ കുരങ്ങ് കപ്പലണ്ടി തിന്നുത് കണ്ടിട്ടല്ല. അതുപോലെ നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തൻ ചിരിച്ചതിന്റെ വാസനയോർത്താണ്. നിങ്ങള് ചിരിയ്ക്കുമ്പോൾ ഒക്കെ നോക്കിക്കോളുക. നിങ്ങള് സർക്കസ്സ് കൂടാരത്തിലും മറ്റും കുരങ്ങ് പന്തെറിയുമ്പോഴും ആന പന്തുകളിയ്ക്കുമ്പോഴും ഒക്കെ ചിരിയ്ക്കുന്നത് ആന പന്തുകളിയ്ക്കുന്നത് കണ്ടല്ല ചിരിയ്ക്കുന്നത്. നിങ്ങളുടെ കൂട്ടത്തിലെ തടിയൻ ഒരുത്തൻ പന്തു കളിയ്ക്കുന്നു എന്ന ഭാവനയിലാ ചിരിയ്ക്കുന്നെ. അപ്പോൾ നിങ്ങള് ഈ ചരിയ്ക്കുന്നത് എന്താണെന്നു വച്ചാൽ ഇവൻ മറിഞ്ഞു വീഴുമോ.. …. ഒരു കാലേൽ ഈ ബാലൻസ് താങ്ങുമോ….. നാല് കാല് ആനയ്ക്ക് ഉണ്ട്… ഒരു കാലു കൊണ്ടേ തട്ടുന്നുള്ളൂ എന്ന വിചാരം പോലുമല്ല ഉള്ളത് …നിങ്ങൾക്ക് അന്നേരം ആ രണ്ട് കാലിന്റെ ഓർമ്മയേയുള്ളൂ. അതുകൊണ്ട് ചിരിയ്ക്കുന്നവനും ചിരിയ്ക്ക് വിധേയനാകുന്നവനും മനുഷ്യനാണ്. (17.38 mts)
മാത്രമല്ല അവന്റെ മനസ്സും ആത്മാവും ചേരുന്ന ആ മനസ്സ് വളരെ sensitive ആണ്. അത് മാറണമെന്ന് ഒക്കെ പറയാൻ എളുപ്പമാണ്. ഞങ്ങളും അങ്ങിനെ ഒക്കെ പഠിപ്പിയ്ക്കും. നിങ്ങള് പരീക്ഷിയ്ക്കാത്തിടത്തോളം ഞങ്ങളും അങ്ങിനെ ആണ്. പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു സ്വാമി വന്നിരുന്നു. അദ്ദേഹത്തിന്റെ പേരു തന്നെ നിഷ്- ക്രോധാനന്ദ തിരുവടികൾ എന്നാണ്. ഒട്ടും sensitive ആകുവില്ല. അല്പം പോലും sensitive ആകുവില്ല. അങ്ങിനെ ഒരാളാ. തിരുവടികൾ വന്ന് ആശ്രമം ഒക്കെ കെട്ടി അവിടെ ഇരിപ്പായി. (18.23 mts)
ഈ തിരുവടികൾ വന്നപ്പോൾ മുതലെ നാട്ടിലുള്ള സ്ത്രീകൾക്ക് ഒക്കെ ഉത്സവമായി. അവര് പഴങ്ങൾ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയാൽ ആദ്യം അങ്ങോട്ടാ കൊണ്ടുപോകുക. അപ്പോൾ വീട്ടിലുള്ള പിള്ളേർക്കൊക്കെ ഇത് നമുക്കുള്ള സാധനങ്ങൾ ഒക്കെ എഴുന്നെള്ളിച്ച് കൊണ്ടു പോകുന്നു. നമ്മള് ഇഷ്ടമുള്ളത് ഒരെണ്ണം തരാൻ പറഞ്ഞാൽ ഈ അമ്മ ഉണ്ടാക്കിത്തരത്തുമില്ല. മടുത്തു… അപ്പോൾ ഒരു ചെക്കന് തോന്നി… ഇത് ഇങ്ങിനെ പോയാല് … ഇങ്ങിനെ വിട്ടാല് ഇത് മുതലാകുകയില്ലല്ലോ എന്ന് തീരുമാനിച്ചു. അവൻ തീരുമാനിച്ചു ഇങ്ങേരെ ഒന്ന് പരീക്ഷിയ്ക്കണമെന്ന്. ഇവൻ അവിടെ ചെന്നു. വെളുപ്പാൻ കാലത്ത് .. ഇവരൊക്കെ ചെല്ലുന്നതിന് മുമ്പെ ചെന്നു. അപ്പോൾ ഇങ്ങേര് ധ്യാനത്തിൽ ഇരിയ്ക്കുകയാണ്. ഒരനക്കവുമില്ല. ഇവൻ ചെന്നാ മേശ വലിച്ചു തുറന്ന് ഒരു ഒറ്റ അട അടച്ചു. അപ്പോൾ ഇങ്ങേര് ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു… അപ്പോൾ ഇവൻ നോക്കിക്കൊണ്ടാ… ഇങ്ങേരെ നോക്കിക്കൊണ്ടാ വലിച്ചു തുറന്ന് അടയ്ക്കുന്നെ… ഒരു ഞെട്ടിൽ ഉണ്ടായത് ഇവൻ കണ്ടു. അപ്പോൾ അവന് മനസ്സിലായി …വിഷയം ഇല്ലാതില്ല. ശബ്ദം അറിഞ്ഞിട്ടുണ്ട്. ചെവി കേൾക്കും.
അപ്പോൾ പണി പറ്റിയേക്കും എന്നു തോന്നി അവൻ ഒരു കാര്യം ചെയ്തു…. അലമാരി തുറന്ന് ഒരു ഒറ്റ അട അടച്ചു. അതിൽ അതിന്റെ രണ്ട് ചില്ല് പൊട്ടി താഴെ വീണു. അപ്പോള് നെറ്റി ഇങ്ങിനെ ചുളിയുന്നത് അവൻ കണ്ടു. എന്നാലും മസ്സില് പിടിച്ച് അവിടെ ഇരുന്നു. അപ്പോൾ അവൻ ചെന്ന് അടുത്ത പണിയായിട്ട് ഇയാളുടെ ഇരിപ്പിടം ഒന്ന് പൊക്കിയപ്പോൾ ഇയാള് ഈ പദ്മാസനത്തിൽ മറിയാൻ തുടങ്ങി… അപ്പോൾ ഒന്ന് കുലുങ്ങിയിട്ട് ചോദിച്ചു …വത്സാ നീ എന്താണ് അന്വേഷിയ്ക്കുന്നത്. കണ്ണൊക്കെ മുകളിലായി….ങ്ഹാ… അനക്കം ഉണ്ടല്ലേ… കൊള്ളാം… മിണ്ടാതിരിയെടോ അവിടെ ഞാൻ കണ്ടുപിടിച്ചോളാം എന്ന് പറഞ്ഞില്ലേ എന്ന് ചോദിച്ചു … ചൂടായിട്ടാ പറഞ്ഞത് … വീണ്ടും അദ്ദേഹം ധ്യാനത്തിലേയ്ക്ക് പോയി…കണ്ണൊക്കെ മുകളിലേയ്ക്ക് പോയി … അവൻ അടുത്ത പണി നോക്കി…. കുറെയായപ്പോൾ ഇങ്ങേര് മടുത്തു…. ഇവൻ ശരിയാവുകയില്ലെന്ന് തീരുമാനമായി. ഒടുവിൽ പറഞ്ഞു…നീ എന്താണ് അന്വേഷിക്കുന്നത്… എടോ മിണ്ടാതിരിയ്ക്കാൻ ….ഞാൻ അന്വേഷിയ്ക്കുന്നത് നിഷ്-ക്രോധാനന്ദയെയാണ്. വത്സാ അത് നാം ആണ്. അത് നാം ആണ്…നാലഞ്ചു പ്രാവശ്യം പറഞ്ഞു …അപ്പോഴത്തേയ്ക്ക് ആളുകൾ ഒക്കെ വന്നു തുടങ്ങി.
ലക്ഷോപലക്ഷം വരുന്ന ജന്മങ്ങൾ
ആളുകൾ എല്ലാം വന്നപ്പോഴേയ്ക്ക് ഇവൻ നല്ലപോലെ ഒന്ന് പൊക്കിക്കഴിഞ്ഞപ്പോൾ ഇയാള് ഇവന്റെ കഴുത്തിന് കുത്തിപ്പിടിച്ചിട്ട് പറഞ്ഞു…..(ക്രോധത്തോടെ ശബ്ദം കടുപ്പിച്ച് ) ഞാനാണെന്ന് പറഞ്ഞില്ലേ (20.20 mts) എന്ന്. ഇത്രയും sensitive ആണ് നമ്മൾ. അതുകൊണ്ട് വാസനയ്ക്ക് ക്ലിങ്ങ് എന്ന് അടിയ്ക്കാവുന്നിടത്ത് അടിച്ചാൽ, നമ്മുടെ അബോധത്തിനകത്തുനിന്ന് ലക്ഷോപലക്ഷം വരുന്ന നമ്മുടെ ജന്മങ്ങളുടെ ജീവജാലങ്ങൾ എല്ലാം പുറത്തു ചാടും. കുറുനരിയും കുറുക്കനും സിംഹവും ആനയും കടുവയും സകല ജന്തുക്കളും പ്രത്യക്ഷമാവും. ആ വാസനാ ജാലങ്ങളുടെ അഭൗമ (this word not clear 20.57 mts) മേഖലകളിലേയ്ക്ക് നാം അറിയാതെ നമ്മെ കൂട്ടിക്കൊണ്ടു പോയി പ്രത്യക്ഷമെന്നോ പരോക്ഷമെന്നോ പറയാൻ ആവാത്ത ഇഹമെന്നോ പരമെന്നോ തിരിച്ചറിയാനാവാത്ത ലോകങ്ങളിലേയ്ക്ക് എടുത്തെറിയുമ്പോഴാണ് ആസ്വാദനം അതിന്റെ സർഗ്ഗ സീമയെ ഉല്ലംഘിച്ച് നില്ക്കുന്നത്. അവിടെ സാമാന വാസനകളുടെ ഈറ്റില്ലങ്ങളിലാണ് മതങ്ങൾ രൂപാന്തരപ്പെടുന്നത്. അതുകൊണ്ട് അതിനെ എടുത്തു കളയുകയൊന്നും അത്ര എളുപ്പമൊന്നുമല്ല. അതിന് പുറത്തു കടക്കുകയും എളുപ്പമല്ല. അത് വലിച്ചെറിയുകയും എളുപ്പമല്ല.
എന്റെ അല്ലാ എന്ന് ഓർത്ത് എത്ര വലിച്ചെറിഞ്ഞാലും ഇനി ഒരിക്കൽ അവശനായി അതിനെ എല്ലാം തിരിച്ച് സ്വീകരിച്ച് പൊട്ടിയതും പറിഞ്ഞതും കൂട്ടിക്കെട്ടി എന്റേതാണെന്ന അഭിമാനത്തോടെ അപ്പൂപ്പൻ തന്നതാണെന്ന് പറഞ്ഞ് സൂക്ഷിയ്ക്കേണ്ടി വരുകയും, അന്ന് നിങ്ങളുടെ അപ്പൂപ്പൻ ഉപയോഗിച്ച ക്ഷൗരക്കത്തിയുടെ കത്തി മാറിയാലും അതിന്റെ ചുവടു മാറിയാലും രണ്ടും മാറിക്കഴിഞ്ഞും അപ്പൂപ്പന്റെയാണെന്ന് പറഞ്ഞ് ചുമക്കേണ്ടിയും വരും. പിടികിട്ടിയില്ല. ബാർബറായിരുന്നു അപ്പൂപ്പന്റെ കാലം മുതല്. അപ്പോൾ വലിയ നിലയിൽ ഒക്കെ എത്തിയപ്പോൾ അപ്പൂപ്പന്റെ ക്ഷൗരക്കത്തിയൊക്കെ മകൻ ആദ്യം ഇത് സൂക്ഷിച്ച് വച്ചത് കത്തി കേടായപ്പോൾ കത്തി മാറി. അപ്പോൾ പിടി അപ്പൂപ്പന്റെ കാലത്തെയാണ്. മകന്റെ മകനായപ്പോൾ പിടിയും മാറി. എന്നാലും അപ്പൂപ്പന്റെ കത്തിയാണ്. ഇത് ചുമക്കേണ്ടി വരും. ഭാവോന്മീലനത്തിന്റെ ഈ ലോകങ്ങൾ അത്രയും അറിഞ്ഞാ അവർ ഇതിന്റെ സംരചന നടത്തിയത്. അതാ അതിന്റെ വ്യത്യാസം.
സിനിമ
അപ്പോൾ ആത്യന്തികവും വാസ്തവികവുമായ അനുഭൂതി പൂർണ്ണമാനമായ നിശ്ചിന്ത്യതയോടും നിർവിഘ്നതയോടും നേടാൻ കഴിയണമെങ്കിൽ അങ്ങിനെ വരണം. (23.08 mts) അത് നിങ്ങൾക്ക് അറിയാം. കാരണം സിനിമ ഒക്കെ കണ്ടുകൊണ്ട് ഇരിയ്ക്കുമ്പോഴ് വെള്ളപ്പൊക്കം കണ്ടു എന്ന് വന്ന് നിങ്ങൾ ആരും പണം പിരിയ്ക്കാൻ പോകാറില്ല. ഉണ്ടോ…. സിനിമയിൽ ഒരു വെള്ളപ്പൊക്കം കണ്ടാല് പണം പിരിയ്ക്കാൻ പോകുമോ. വീടിന് തീ പിടിയ്ക്കുന്നത് കണ്ടു കൊണ്ട് നൂറിലേയ്ക്ക് വിളിയ്ക്കുവോ. അപ്പോൾ നിങ്ങൾ വേറിട്ട് നിന്നാ അത് അനുഭവിയ്ക്കുന്നെ. അത് ആയിത്തീർന്ന് അനുഭവിയ്ക്കാൻ ആവില്ല. അനുഭവിച്ചാൽ രസവുമില്ല. ആ തീയെല്ലാം കണ്ട് ടിവിയ്ക്ക് തീ പിടിയ്ക്കുന്നു എന്നു പറഞ്ഞ് ഓഫ് ചെയ്യാറുമില്ലല്ലോ. എന്റെ മക്കളെ തീ കത്തുന്നത് കണ്ടില്ലേ. ആ ടിവി ഓഫ് ചെയ്യടാ …. എന്നു പറയുമോ …. എന്താ കാരണം… അത് വേറിട്ടാണ്. പക്ഷെ നിങ്ങളുടെ പ്രവൃത്തി മണ്ഡലം അങ്ങിനെയല്ല. അവിടെ നിങ്ങള് തീ കണ്ടാല് വിളിയ്ക്കും ജീവൻ രക്ഷാ പ്രവർത്തനവും നടത്തും. അപ്പോൾ ഇത്രയും അറിയണം. ഇതിനിടയിൽ എങ്ങിനെയാണ് ഇതിന് വിരുദ്ധന്മാർ ഉണ്ടാവുന്നത്. രസവിഘ്നമുണ്ടാകുന്നത് എങ്ങിനെയാണ്. അതും അസ്മാദൃശ്യന്മാരായ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.
ഇതിൽ പെടാതിരിയ്ക്കുവാൻ സംഭാവനാവിരഹം…. സോപരകത ദേശകാല വിശേഷാവേശം. നിജ സുഖാദി വിവശീ ഭാവം. പ്രതീപ്ത്യുപായ വൈകല്യം. സ്ഫുടത്വ അഭാവം. അപ്രധാനത… സംശയയോഗം. ഇവയെല്ലാമാ ഇതിന്റെ തടസ്സം. അതും അവര് നന്നായി പറഞ്ഞിട്ടുണ്ട്. ജീവിതം കാണുമ്പോൾ ഈ ആസ്വാദനം നഷ്ടപ്പെടുത്തുന്നത് ഇവയാണ്. ജീവിതം ആസ്വാദ്യമാകണമെങ്കിൽ ചുറ്റും കാണുന്നത് മനസ്സിലാക്കാനുള്ള സാമർത്ഥ്യം ആദ്യം വേണം. ചുറ്റും കാണുന്നത് പറഞ്ഞു കൊടുക്കാനുള്ള സാമർത്ഥ്യവും വേണം. വീട്ടിലെ കാര്യങ്ങൾ ഒക്കെ മക്കൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് മനസ്സിലാകുന്ന വിധം, അവരുടെ വാസനയ്ക്ക് ഇണങ്ങുമാറ് പറഞ്ഞു കൊടുക്കാൻ കഴിയുന്ന ഒരു സാമർത്ഥ്യം അച്ഛനും അമ്മയ്ക്കും വേണം. വിദ്യാഭ്യാസം ഉണ്ടായാൽ പലപ്പോഴും സാമർത്ഥ്യം നഷ്ടപ്പെടും. സ്വച്ഛന്ദത വിദ്യാഭ്യാസം നഷ്ടപ്പെടുത്തും. സ്വച്ഛന്ദമായി കടക്ക് പുറത്ത് എന്ന് പറഞ്ഞാൽ ഒരു അറിവു കിട്ടും കുട്ടിയ്ക്ക്. ഇംഗ്ലീഷുകാരനാണെങ്കിൽ ഒറ്റ അടിയ്ക്കു പറയും…..Get Out !! മലയാളി ആണെങ്കിൽ പറയും കടക്ക് പുറത്ത്. (ആരോ പറയുന്നു….)… അങ്ങിനെയും പറയണമെന്നില്ല …പഴയ തന്തയാണെങ്കിൽ പറയും …നായിന്റെ മോനെ… ഒറ്റ വിളി മതി. ഒരുപാട് അർത്ഥം മനസ്സിലാകും.
സാമർത്ഥ്യം
വിദ്യാഭ്യാസം ഉള്ളവൻ വന്നാൽ ആലോചിച്ച് നിഘണ്ടു ഒക്കെ നോക്കി …ബഹിർഗമിയ്ക്കുവാൻ അല്ലയോ നാം ആജ്ഞാപിച്ചത് എന്ന് ചോദിയ്ക്കുമ്പോൾ അവൻ അവിടെ നില്ക്കും. (ആളുകൾ ചിരിയ്ക്കുന്നു…..) മനസ്സിലായില്ല…അവൻ പോവുകേല. അപ്പോഴേയ്ക്കും ഇയാൾടെ ചൂടും ഇറങ്ങും. അതുകൊണ്ട് വിദ്യാഭ്യാസം ഇതിന് വളരെ എതിരുള്ള സാധനമാ. സാമർത്ഥ്യത്തിന്. സാമർത്ഥ്യം എന്നു പറഞ്ഞാൽ അതിന്റെ ചെറിയ ലിംഗങ്ങൾ കൊണ്ട് കാര്യം സാധിച്ച് എടുക്കുകയാണ്. ചില ആളുകളെ കാണുമ്പോഴേ അവർ ബോദ്ധ്യപ്പെടുത്തും. വേഷം കെട്ടൊന്നും വേണ്ട. ….നിന്നെക്കാൾ ഒരുപാട് വേഷം ഞാൻ കെട്ടിയിട്ടുണ്ടെടാ എന്ന ഒരു ഒറ്റ നോട്ടത്തിൽ മനസ്സിലാകും. പിന്നെ അവിടെ വേഷം കെട്ടുകേല. അതുകൊണ്ട് ആദ്യം പഠിയ്ക്കേണ്ടത് ആ സാമർത്ഥ്യമാണ്. ഒരു കാര്യം അന്യന് വ്യവച്ഛേദിച്ച് കൊടുക്കാനുള്ള സാമർത്ഥ്യം. രണ്ട്…അത് മനസ്സിലാക്കാനുള്ള സാമർത്ഥ്യം.
സുസംവേദ്യമായി അവതരിപ്പിയ്ക്കുവാനും അനുവാചകന് അത് മനസ്സിലാകുവാനുമുള്ള സാമർത്ഥ്യം. തന്ത്രയോഗ പറയുന്നത് ജീവിതത്തില് ഈ സാമർത്ഥ്യം രണ്ടും ഇല്ലായ്മ സംഭാവനയുടെ വിരഹമാണ്. അതുള്ളവന് ജീവിതത്തിൽ ഒരിക്കലും ആസ്വാദ്യത ലഭിയ്ക്കുകയില്ല. അന്യന് വ്യക്തമായി മനസ്സിലാക്കി കൊടുക്കാനുള്ള സാമർത്ഥ്യം. നല്ലപോലെ വ്യക്തമായി മനസ്സിലാക്കി കൊടുത്താലും സ്വീകരിയ്ക്കാൻ ഇരിയ്ക്കുന്നവന് മനസ്സിലാവില്ലേൽ തീർന്നില്ലേ. തുല്യം ചൊല്ലിക്കൊടുക്കുന്നിത് ഗുരു ജളനും പ്രാജ്ഞനും വിദ്യയെത്താൻ, ഇല്ലാതാക്കില്ലവനും ഗ്രഹണപടുതയെത്താൻ കൊടുക്കാറുമില്ല. തെല്ലും മൺകട്ട ബിംബത്തിനെ വിമലമണിയ്ക്കൊപ്പമായി ഉൾഗ്രഹിയ്ക്കുന്നില്ല അവ്വണ്ണം, ഫലം കൊണ്ട് ഇവരിരുവരുമായി ഏറ്റവും ഭേദം ഉണ്ടാം… ആർക്ക് പറഞ്ഞുകൊടുക്കുന്നു എന്നുള്ളതാണ്. പറഞ്ഞുകൊടുത്താൽ ഇത് സ്മൃതിയില് ഏറണം. മനസ്സിലാകണം.
ഒരുപ്രാവശ്യം പറഞ്ഞുകൊടുത്തു. മനസ്സിലായോ …എല്ലാം മനസ്സിലായി … (ആരോ പറയുന്നു….). പറയുന്നവനും കേൾക്കുന്നവനും അധികാരി ആയിരിയ്ക്കണം … എന്നു പറഞ്ഞാൽ അതിനുള്ള അവകാശ ദാതാവായ ആകാശം അവനിൽ ഉണ്ടായിരിയ്ക്കണം അത് സ്വീകരിയ്ക്കാൻ…. ഇതിന് പകരം ലോകത്തുള്ളതെല്ലാം വലിച്ചു കേറ്റി വച്ച് അല്പം പോലും ഇടയില്ലാതെ വേറെ ഒരോന്ന് ആലോചിച്ചു കൊണ്ട് സ്വീകരിയ്ക്കാനിരുന്നാൽ സ്വീകരിയ്ക്കാനാവില്ല. വേറെ ഓരോന്ന് ആലോചിച്ച് കൊണ്ട് പറഞ്ഞുകൊണ്ടിരുന്നാൽ വ്യക്തമാക്കാനാവില്ല. അതാണ് ഇതിന്റെ പ്രശ്നം.
സംഭാവനാ വിരഹം
പറയുന്ന വക്താവ് പാണ്ഡവന്മാര് കട്ടിൽക്കാല് പോലെ നാലെന്ന് പറഞ്ഞ് ഇങ്ങിനെ കാണിയ്ക്കുകയാണെങ്കിൽ പണി തീർന്നു. അപ്പോൾ അങ്ങിനെയാകും ചിലരുടെ സംഭാഷണ രീതി. അത് ആകെ കുളമാണ്. വക്താവ് വിവക്ഷിയ്ക്കുന്നതിനെ വ്യക്തതയോടു കൂടി അതിന് പറ്റിയ ലിംഗങ്ങളും ബിംബങ്ങളും നല്കി അവതരിപ്പിയ്ക്കാൻ കഴിവ് നേടണം. വക്തവ്യത്തെ സ്വീകരിച്ചാൽ അത് അറിയാനുള്ള കരുത്തും അത് സ്വീകരിയ്ക്കാൻ ഉള്ള ഇടവും വേണം. അത് രണ്ടിന്റെയും അഭാവം, ഒന്നിന്റെയും അഭാവം …സംഭാവനാ വിരഹം എന്നു പറയും. (30.12 mts /31.04 the end of clip 17)
Clip No.18 – താൻ തന്നെ ലക്ഷ്യമാകുമ്പോൾ രസമില്ലാതെയാകും….. 28.05 mts
Audio Clip No. 18
അത് രണ്ടിന്റെയും അഭാവം, ഒന്നിന്റെയും അഭാവം …. സംഭാവനാ വിരഹം എന്നു പറയും. അപ്പോൾ സംഭാവനയുടെ വിരഹം. അശക്തന്റെ വർണ്ണനയും കല്പനാദാരിദ്ര്യമുള്ളവന്റെ ആസ്വാദനവും … ചിലര് നല്ല കവിതയൊക്കെ എഴുതി ഭാര്യയെ കേൾപ്പിയ്ക്കും. …. അടുക്കൽ ഇരുന്ന്. നിങ്ങളോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ …. വരുമ്പോ ആ വഴിയരികിൽ നിന്ന് നാല് കൊള്ളിക്കിഴങ്ങ് വാങ്ങിച്ചു കൊണ്ടു വരണമെന്ന്. ഇത്രയും നേരം ഇരുന്ന് കവിത കേൾപ്പിച്ച് കൊടുത്തിട്ട് കൊള്ളിക്കിഴങ്ങാ ചെന്നത്. ഒരു ജന്മം പാഴായെന്നാകും. പിന്നെ അവസാനം ഇവളുടെ പേരിൽ സമർപ്പിയ്ക്കും ഈ കൃതി. I am dedicating this famous work to my beloved wife without whose absense I cannot complete … I could not even complete that. ….dedication. കുറെക്കാലം ഇവിടുന്ന് മാറി ലോഡ്ജിൽ ഇരുന്നപ്പം എഴുതിയതാണ്. ഇവിടിരുന്നാൽ എഴുത്തേ നടക്കുകേല. മനസ്സിലായില്ലേ … അതുകൊണ്ടാണ് അങ്ങിനെ dedicate ചെയ്തത്. ഇതൊക്കെ കലാസൃഷ്ടിയുടെ രംഗത്തിലെ പ്രധാനപ്പെട്ടതാണ്. ചിലരിത് എഴുതിക്കഴിഞ്ഞ് ആസ്വാദകന് അയച്ചു കൊടുക്കും. അങ്ങിനെ ഈ ടൈംസിന്റെ rejection slip-ഉകൾ ഉണ്ട്. ലോകോത്തരങ്ങളാണ്. ഒരുത്തൻ എഴുതിയ ഒരു പുസ്തകം. Half-way to Hell. അതാണ് പുസ്തകത്തിന്റെ പേര് ..(ഒരു സ്ത്രീ പറയുന്നു….half way to… ) …hell …നരകത്തിലേയ്ക്കുള്ള പകുതി ദൂരം. പകുതി വഴി. നന്നായിട്ട് എഴുതി. ടൈംസിന് അയച്ചു കൊടുത്തു. അവരുടെ rejection slip ആണ്…. you have under-estimated ….. നിന്റെ പുസ്തകം full way ആണെന്നാണ്. (ആളുകൾ ചിരിയ്ക്കുന്നു….) rejection slip ആണ്.. ഇത് ഞങ്ങള് പബ്ലിഷ് ചെയ്യുന്നില്ല… because this is full way to hell.
മറ്റൊരു പുസ്തകം ഉണ്ട് … അതിലും കേമമാണ് … why I lived …. അതിന്റെ rejection slip ഇതിനെക്കാൾ ഒക്കെ ഉഗ്രനാണ്. .. because you sent it by post. ..നേരിട്ട് കൊണ്ടെ തരിക ആയിരുന്നെങ്കിൽ …. ഇത്തരം സാധനങ്ങൾ ഉണ്ട്. (2.17 mts) അപ്പോൾ ആസ്വാദകൻ പൂർണ്ണനാണ്. Victor Hugo-യും എഴുതി …. പ്രസാധകർക്ക് അയച്ചു കൊടുത്തു സാധനം …പാവങ്ങൾ …ലാമറ പ്ലേ… Les Miserables …. പുസ്തകം പ്രിന്റ് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. പ്രിന്റ് ചെയ്തു ആദ്യത്തെ എഡിഷൻ മുഴുവൻ പോയി. സെക്കൻഡ് എഡിഷൻ കേറിയിരിയ്ക്കുകയാണ്. അപ്പോൾ എങ്ങിനെയുണ്ടെന്ന് അറിയാൻ ഇയാള് ഒരു കത്തയച്ചു. ഒരു question മാർക്ക് മാത്രമേ ഉള്ളൂ. Inland-ൽ ഒരു question mark മാത്രം ഇട്ടാ അയച്ചത്. അതിന്റെ മറുപടി ഉണ്ട്. ഒൻപത് exclamation mark മാത്രമാ ….. ഇങ്ങിനെ അയയ്ക്കാൻ അറിയുന്നവർ ഉണ്ട്. ജീവിതത്തില് ഭാഷ ഒന്നും വേണ്ട ഇതിന്. അറിവ് ഭാഷയ്ക്ക് ഒക്കെ അതീതമാണ്. അവിടെയാണ് കലാകാരന്റെ മർമ്മം ഇരിയ്ക്കുന്നത്. കഥകളിയിൽ ഏകലോചനം ഒക്കെ കാണുന്നതു പോലെ. കണ്ടിട്ടുണ്ടാവില്ല. …. ഏകലോചനം എന്ന് കേട്ടിട്ടുണ്ടോ..ഇല്ല…. കേട്ടിട്ടുണ്ട് …കണ്ടിട്ടില്ല. പഴയ കഥകളിക്കാരെ പരിചയപ്പെടണമായിരുന്നു. ചെങ്ങന്നൂർ രാമൻപിള്ളയും ഒക്കെ പരിചയപ്പെടണമായിരുന്നു. രാവണൻ ആയിട്ട് ഒക്കെ ഇങ്ങ് വരുമ്പോൾ, ചെങ്ങന്നൂര് രാവണനായി വരുമ്പോൾ ഒരുഭാഗത്ത് മണ്ഡോദരി…. മറുഭാഗത്ത് ശത്രു. ഒരു കണ്ണ് കൊണ്ട് മണ്ഡോദരിയെ പ്രേമഹർഷത്തോടു കൂടി നോക്കുകയും മറ്റേ കണ്ണു കൊണ്ട് ശത്രുവിനെ കോപത്തോട് കൂടി നോക്കുകയും ചെയ്യുകയാണ്. ഇതിന് ഏകലോചനം എന്നു പറയും. ഒരുപാട് .. ഒരു പിടി സാധന ചെയ്ത് നേടണം അതിന്. ഇപ്പോൾ പിന്നെ കലാമണ്ഡലത്തില് ഒക്കെ സാധന നിർത്തി. കെട്ടിയിടാൻ പറ്റുകേല, ചവിട്ടി തിരുമ്മാൻ പറ്റുകേല, കാണിയ്ക്കുന്നിടത്തോളം ഒക്കെ കാണിച്ചാൽ മതി. എന്നിട്ടും പിന്നെ അതും കതകുപൊളിയാണെന്നും പറഞ്ഞ് കാണിയ്ക്കുകയും ചെയ്യും. പരിഷ്ക്കാരത്തിനും വിദ്യാഭ്യാസത്തിനും പരിമിതികൾ ഉണ്ട്.
അതുകൊണ്ട് ഇത് പ്രത്യക്ഷമെന്നോ പരോക്ഷമെന്നോ പറയാൻ ആവാത്ത അവാച്യമായ ഒരു ലോകമാണ്. അപ്പോൾ താൻ താങ്ങളുടെ … അപ്പോൾ പ്രമാദാവിന്റെ …രണ്ടാമത്തെ തലം വരുന്നതിനു മുമ്പ് …നിജ കല്പന വഴിയ്ക്ക് സഹജമായി ഗ്രഹിയ്ക്കും വിധം ഐതിഹാസികമായിരിയ്ക്കണം വർണ്ണന. അപ്പോൾ അവിടെ സംഭാവനാ വിരഹം ഇല്ല. രണ്ടാമത്തെത് സ്വ പരഗത ദേശ കാല വിശേഷാവേശമാണ്. പ്രമാദാവിന്റെ ദേശം കാലം എന്നിവയിലുള്ള അവിച്ഛിന്നതയാണ് ഇതില്. അവിടെ വ്യക്തി സംബന്ധം പ്രത്യേകമാണ്. അനുവാചകന്റെതു മാത്രമാണ് ഈ വിഘ്നം. എഴുതുന്നവന്റെയല്ല. അനുവാചകൻ തന്റെ സുഖദുഃഖങ്ങളെ ദൃശ്യത്തിൽ ആസ്വദിയ്ക്കാൻ തുടങ്ങും. തുടങ്ങിയാൽ ആസ്വാദനം തീർന്നു. തന്റെ സ്വച്ഛന്ദവും ഗൂഢവുമായ ആസ്വാദനത്തിന്, തന്റെ സ്വച്ഛന്ദവും ഗൂഢവുമായ അനുഭവത്തിന് വിരോധമാകുന്നതിൽ ദ്വേഷവും, തന്റെ സ്വച്ഛന്ദവും ഗൂഢവുമായ അനുഭവത്തിന് അനുകൂലമാകുന്നതിൽ പ്രേമവും തോന്നുകയാണ് ചെയ്യുന്നത്. അവിടെ വിഷയവുമായി താദാത്മ്യം പ്രാപിച്ചാൽ ശത്രുവോ മിത്രമോ ഉണ്ടാവുകയും ശത്രുതയും മിത്രതയും മാറി മാറി വരുകയും അല്ലാതെ ആസ്വാദനം എന്നത് നടക്കുകയേ ഇല്ല. അത് വളരെ സൂക്ഷിയ്ക്കേണ്ടതാണ്. അനുവാചകനിൽ നടക്കുന്ന ഒരു രാസ പ്രക്രിയ ആണത്. പ്രഭാഷണങ്ങളിൽ ഒക്കെ ഇത് നടക്കും.
ഈ …. ഭക്തി മൂത്തും ശിഷ്യത്തം മൂത്തും ഒക്കെ പോയി നിങ്ങള് ഒരുപാട് പേരുടെ പ്രഭാഷണം കേൾക്കാൻ പോയി ഇരിയ്ക്കും. അവിടെ ഇരുന്ന് ഇങ്ങനെ കേട്ട് കേട്ട് കേട്ട് നിങ്ങളെ ഇരുന്ന് ഇങ്ങനെ താലോലിച്ച് താലോലിച്ച് കൊണ്ടുപോകും. ഇത് ഒരു പരസ്പരം ചൊറിയലാണ് …സുഖമായിട്ട്. ഈ പുറം നമ്മുടെ കൈയ്യ് എത്തുകേലല്ലോ.. അതുകൊണ്ട് പുറം ഒന്ന് ചൊറിഞ്ഞു കൊടുക്കുയാണ് ചെയ്യുന്നത്. സ്വാഗത പ്രസംഗക്കാരൻ ആദ്യത്തെ പ്രസംഗക്കാരന്റെ പുറം ഒന്നു ചൊറിഞ്ഞു കൊടുക്കും. പിന്നെ എല്ലാത്തിലും സ്വാഗത പ്രസംഗക്കാരൻ പറഞ്ഞ പോലെ എന്ന് പറഞ്ഞ് മറ്റേവനും ഈ പുറം ചൊറിഞ്ഞു കൊടുക്കും. പുറം ചൊറിയലാണ് ഈ ജീവിതം. ഇതനുഭവിച്ചിട്ടുണ്ടോ ..ഇല്ല… നല്ല രസമുള്ള സാധനമാ …പൃഷ്ഠഖണ്ഡൂതി എന്നു പറഞ്ഞുകഴിഞ്ഞാൽ ഈ ന്യായം ഗംഭീരമാണ്.
ജീവിതം എന്നു പറയുന്നത് ഒരുത്തനെ കൊണ്ടുവന്ന് മഹാനാണെന്ന് പറഞ്ഞ് ചൊറിയുക. അവൻ നമ്മളെ മഹാനാക്കി ചൊറിയുക … എന്നിട്ട് രണ്ടുപേരും കൂടി ചേർന്ന് പൊതുജനത്തെ കളിപ്പിയ്ക്കുക. ഇതാണ് മഹത്വത്തിന്റെ ഒരു.. ഒരു ലക്ഷണം. ഇത് വളരെ ഗംഭീരമായിട്ടാ പോവുക. അതിന് ദേശം കാലം വ്യക്തി ഇവയുടെ സാല്മ്യം ഉണ്ട്.
നായികാ-നായകന്മാരുടെ രതി വൈകൃതങ്ങൾ
അപ്പോൾ അനുവാചകൻ തന്റെ സുഖദുഃഖങ്ങളെ ദൃശ്യത്തിൽ നിന്ന് കണ്ടെത്തി അതുമായി താദാത്മ്യം പ്രാപിയ്ക്കും. സ്വഗതമായ സുഖദുഃഖങ്ങളിൽ അയാൾ ഉഴലുമ്പോൾ, നിജ സംവിത് ആസ്വാദനം അന്യമായിത്തീരും. സംവിത് ആസ്വാദനം നടക്കില്ല. ലൗകിക വിഷയ സുഖങ്ങൾ ആസ്വദിയ്ക്കുകയും ചെയ്യും അതിനകത്ത്. അതിനകത്ത് അനുഭവിയ്ക്കുന്ന നായികാ നായകന്മാരുടെ രതിയുടെ വൈകൃതങ്ങൾ അത്രയും തന്റേതാക്കിത്തീർത്ത് ആസ്വദിച്ചു കൊണ്ട് അങ്ങിനെ ഇരിയ്ക്കും. അപ്പോൾ രസം തോന്നും. എവിടെയെങ്കിലും വച്ച് തന്റെ ആസ്വാദനത്തിന് ധാര മുറിഞ്ഞാൽ ഒരിക്കലും തന്റെ ലൗകിക ആസ്വാദനം മുറിയരുതെന്ന് ആഗ്രഹിയ്ക്കും. അത് മുറിയ്ക്കുന്ന ഏതെങ്കിലും ദേശമോ കാലമോ പ്രത്യയമോ വിഷയമോ വന്നാൽ ദ്വേഷം ഉണ്ടാവും.
അത് ഈ പുസ്തകം വായിച്ചു കൊണ്ടിരിയ്ക്കുമ്പോൾ അറിയാം. അതിങ്ങനെ ഒറ്റയടിയ്ക്കാ വായിയ്ക്കുക. പറയും …ങ്ഹ..നല്ല readability … വായിച്ചുകൊണ്ട് ഇങ്ങിനെ ഇരിയ്ക്കും. കപ്പലിന്റെ മേൽത്തട്ടിൽ ഇരുന്ന് ഒരു സ്ത്രീ ഇങ്ങിനെ വായിച്ചു കൊണ്ട് ഇരിയ്ക്കുകയാണ്. അപ്പോൾ ഇവളുടെ ജീവിതചര്യയെക്കൂടെയാണ് ഈ സാധനം ഇങ്ങിനെ പോകുന്നത്. ഇവള് ചെയ്തത് ഒക്കെ ഇങ്ങനെ ന്യായീകരിച്ച് ന്യായീകരിച്ച് പൂർവ്വപക്ഷമായിട്ട് ഇങ്ങിനെ പോവുകയാണ്. അപ്പോൾ പുസ്തകം വായിയ്ക്കുന്നത് കണ്ട് കപ്പലേൽ ഇരുന്ന മറ്റൊരു വ്യക്തി പോയി പുറത്തു നോക്കിയപ്പോൾ താൻ എഴുതിയ പുസ്തകമാണ്. ഗംഭീരം ആകുന്നുണ്ട്. ഇവൾ ഇങ്ങിനെ ഹർഷത്തിൽ ഇങ്ങിനെ വായിച്ചു പോവുകയാണ്. അപ്പോൾ അയാള് മുകളിൽ കയറി ഇരുന്നു. അപ്പോൾ അവളെ പിരിയുന്ന സ്ഥലം വന്നപ്പോൾ … ഇത് മുഴുവൻ പൂർവ്വ പക്ഷമായി നിഷേധിയ്ക്കുന്ന ആ രംഗം വന്നതും ഇവളീ പുസ്തകം ഏടുക്കുകയും ഒരു ഏറ് ആണ് ….കടലിന്റെ നടുക്കോട്ട്. അപ്പോൾ ഇയാള് കൈയ്യടിച്ചു…(സ്വാമിജി കയ്യടിച്ച് കാണിയ്ക്കുന്നു…..) .. അപ്പോൾ നേരെ നോക്കി. അപ്പോൾ കണ്ടു എന്നറിഞ്ഞപ്പോൾ ഒരു ജാള്യത വന്നു. Madam, you have identified with those things in that book. ആദ്യം ഒന്ന് ചളിച്ചു. പിന്നെ പറഞ്ഞു… Indeed. …… See that’s yourself ….. The thing which you have thrown, it is something more important. That is common… സാമാന്യവൽക്കരണം നിങ്ങൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾക്ക് ആസ്വാദനവും ഉണ്ടാവും (This word not clear 10.18 mts)… കവി ആസ്വാദകനെ അവൻ ഉയർന്നു നില്ക്കുന്ന സ്വർഗ്ഗീയമായ ലോകങ്ങളിൽ നിന്ന് അവൻ അറിയാതെ മിത്തിക്കലായി പിടിച്ചുകൊണ്ടുവന്ന് സാമാന്യതയുടെ തെരുവിൽ കെട്ടുകയാണ് ചെയ്യുന്നത്. ഒന്നുമല്ലാതായി തീരുകയാണ് ചെയ്യുന്നത്. അവിടെ അവന്റെ രോഗങ്ങൾ എല്ലാം പോവും. ആ രസാസ്വാദനം കഴിയുമ്പോൾ അവൻ മാറി മറിയും. അത് ഒരു മതവും ദർശനവും ആയി രൂപാന്തരം പ്രാപിയ്ക്കുകയും ചെയ്യും. ഇതാണ് അവരുടെ സങ്കല്പം.
അതുകൊണ്ട് ഏറ്റവും വലിയ തടസ്സങ്ങളിൽ ഒന്നാണ് സ്വപരഗത ദേശ കാല വിശേഷ ആവേശം. ദേശമോ കാലമോ, തന്റെയോ അന്യന്റേതോ കയറിപ്പറ്റിയാൽ ആസ്വാദനം നടക്കുകില്ല. അവിടെ ആസ്വദിയ്ക്കുന്നത് ലൗകിക വിഷയങ്ങളാണ്. ആ ദൃശ്യങ്ങളെ താലോലിച്ച് കൊണ്ട് ഇരിയ്ക്കും. വൈയക്തിക നിലയിൽ പ്രിയമോ അപ്രിയമോ ആയ ഏത് അറിവ് രൂപപ്പെടുമ്പോഴും പ്രിയത്തിൽ നിന്ന് സുഖവും അപ്രിയത്തിൽ നിന്ന് ദുഃഖവും ഉണ്ടാവും. അനുകൂല വേദനീയം സുഖം, പ്രതികൂല വേദനീയം ദുഃഖം. അതിനകത്തെ ഒരു അറിവ് അനുകൂലമാണെന്ന് അറിയുമ്പോൾ … അത് ഈ വർത്തമാനം പറയുന്നതിൽ ചതുരന്മാരായ ചിലരുണ്ട്. അവര് പറഞ്ഞു വരുന്നതിന് ഇടയിൽ അയാളുടെ വാക്കിൽ ഒരെണ്ണം അനുകൂലം അല്ലെന്ന് മനസ്സിലാക്കുമ്പോഴേയ്ക്ക് പ്രതികരിയ്ക്കാൻ തുടങ്ങും. അതുവരെ നല്ല സ്നേഹത്തിൽ ഇരുന്നതാണ്. ഈ ആളുകളോട് വർത്തമാനം പറയുമ്പോൾ നോക്കിയാൽ മതി. നമ്മൾ ഇങ്ങിനെ വർത്തമാനം പറഞ്ഞ് ഇരിയ്ക്കുമ്പോഴത്തേയ്ക്ക് നല്ല രീതിയിൽ കേട്ടു കൊണ്ട് ഇരുന്നതാണ്. അയാളുടെ തലയ്ക്ക് അടിയ്ക്കുന്ന ഒരു സാധനം എത്തിക്കഴിയുമ്പോഴേയ്ക്ക് പ്രതികൂലമായി. പല്ലും നഖവും ഒക്കെ പുറത്തുവന്നു. ഇതുവരെ അകത്തേയ്ക്ക് വലിഞ്ഞ് ഇരുന്ന ഈ പൂച്ചയുടെ നഖം മുഴുവൻ പുറത്തുചാടി. (12.25 mts / 28.05 mts) അപ്പോൾ ആസ്വാദനം മാറി ശത്രുതയായി. അപ്പോൾ മറ്റേ ആള് ആ പറഞ്ഞ സാധനം ഒന്ന് മയപ്പെടുത്തി രൂപം ഒന്നു മാറ്റി അങ്ങോട്ടു പറഞ്ഞാൽ ഈ നഖമെല്ലാം അകത്തോട്ടു പോകും തിരിച്ച്. ഹ…അങ്ങിനെയാണോ … ഞാന് …ഞാൻ വിചാരിച്ചു… sorry… കണ്ടിട്ടില്ല… ഞാൻ വിചാരിച്ചു അത് ഇന്നപോലെ ആണെന്ന്…. ഹ… അങ്ങനെയാണ് ഇല്ലേ. … പിന്നെ ജീവിതം ആസ്വദിയ്ക്കാനേ പറ്റില്ല…അവൻ ഈ ലോകത്തിന്റെ out of reach-ലാണ്. ഈ ലോകം അവന് അന്യമാണ്. തികച്ചും.
അപ്പോൾ വിഷയ-ദേശ-കാല-ലോകങ്ങളിൽ പെട്ടാൽ താന്താങ്ങളുടെ സൗഖ്യ വികാരങ്ങൾക്ക് അനുസരണമായവ നീണ്ടുപോകണമെന്നും, അവയ്ക്ക് ഒരിയ്ക്കലും അന്ത്യം ഉണ്ടാവരുതെന്നും, തന്നെ ക്ലേശിപ്പിയ്ക്കുന്നവയും തന്റെ വികാരത്തിന് അനുസൃതമല്ലാത്തവയും കാണാൻ അസഹിഷ്ണുവാകുകയും, അവ പെട്ടെന്ന് തന്നെ അവസാനിയ്ക്കണമെന്നും ഉള്ള വൃത്തികളാ ആ സമയത്ത് ഉണ്ടാകുന്നത്. വൃത്തിയുടെ ഈ ഒരു ലോകം വളരെ വലുതാണ്.
ഭാര്യയും ഭർത്താവും കൂടെ ഇരുന്ന് വർത്തമാനം പറഞ്ഞാൽ മതി. ഇയാള് തന്റെ വൃത്തിയ്ക്ക് അനുഗുണമായത് കേൾക്കാൻ ഒന്ന് ചോദിയ്ക്കാൻ നോക്കി ഇരിയ്ക്കുമ്പോൾ ഇവള് നിർത്താതെ പറഞ്ഞു പോവുകയാണ്. അപ്പോൾ ഈ അസഹിഷ്ണുത കാണാം. ഇത് ഒന്ന് നീർത്തീട്ട് വേണം ഇതൊന്നു പറയാൻ … അതിന്റെ ആ അസഹിഷ്ണുത ബോഡിയിൽ ഇങ്ങിനെ കാണിയ്ക്കും. കണ്ടിട്ടില്ല…ശ്രദ്ധ ഒന്നു തിരിയ്ക്കാൻ. ഒന്ന് തിരിഞ്ഞിട്ട് വേണം ഇതൊന്ന് പറയാൻ. തനിയ്ക്ക് ഇഷ്ടപ്പെട്ട ആ സംഭാഷണം അനുസ്യൂതമായി തുടരണമെന്നും, അതിനിടയിൽ ഒരു വയ്യാവേലിയും വരരുതെന്നും, ഒരുത്തനും വന്ന് ഒന്നിലും ഇടപെടരുതെന്നും, ഇത് ഇങ്ങനെ അനുസ്യൂതമായി കൊണ്ടുപോകണമെന്നും ഒക്കെ ആഗ്രഹിയ്ക്കും. അതിനിടയില് അതിന്റെ അനുസ്യൂതയ്ക്ക് ഭംഗം വരുന്ന എല്ലാം ശത്രുവായി തീരും. അതിന് കാരണങ്ങൾ ഒന്നും ഇല്ല.
രണ്ടു പേരും കൂടി ഇരുന്ന് വർത്തമാനം പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോൾ ആണ് ഒരുത്തൻ വന്ന് ബെല്ലടിച്ചിരിയ്ക്കുന്നത്. ഇന്ന് എങ്കിലും കുറച്ചു നേരം താലോലിച്ച് ഒക്കെ ഇരിയ്ക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഒരു വയ്യാവേലി വന്നത്… ഇവനാണെങ്കിൽ രക്ഷപെട്ടന്ന മട്ടിലാ പോയി നോക്കാൻ പറഞ്ഞത്. അവൻ പറഞ്ഞു …വേഗം പോയി നോക്ക് … ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു … ഓരോ വയ്യാവേലികള് വന്നോളും. അപ്പോഴാണ് കതക് തുറന്നു നോക്കിയപ്പോൾ ഒരുത്തൻ വന്നിട്ടുണ്ട്. ഹൊ.. ഇനി പോകത്തും ഇല്ല. എങ്ങിനെയാണ് ഇതിനെ ഒന്ന് ഇറക്കിവിടണ്ടത്. അപ്പോൾ ചായ ഒക്കെ കൊടുത്താൽ പോകുമെന്ന് വിചാരിച്ച് ചായ ഒക്കെ കൊടുത്തു. അപ്പോൾ ചോദിയ്ക്കുന്നെ ഊണ് എപ്പോൾ ആകുമെന്നാ. അപ്പോൾ ഇന്ന് പോകുന്നേ ഇല്ലേ. കൊഞ്ഞണം ഒക്കെ കാണിയ്ക്കും മറ്റേ അയാളെ… എങ്ങിനെയെങ്കിലും പറഞ്ഞുവിടാൻ. ഓരോന്ന് വന്ന് …ഭവിച്ചോളും … അപ്പോൾ ഭവ്യമായിട്ട് ചെന്ന് പറയും… ഇത് പണ്ട് നമുക്ക് ഒരുപാട് ഉപകാരം ചെയ്തതാ… പിന്നെ ഉപകാരം ചെയ്തതാണെന്ന് ഓർത്ത് ഇങ്ങിനെയാണോ… എന്ന് തുടങ്ങുന്നത്… മനുഷ്യന്റെ സ്വസ്ഥതയെ ഭഞ്ജിയ്ക്കുന്നതാ ഉപകാരം. ഇങ്ങിനെ എത്ര ഉപകാരികൾ ഉണ്ട്. ഇതിനെ എല്ലാവരെയും ഞാൻ ചുമക്കണമെന്നുണ്ടോ. സംഗതി വിഷമത്തിലാവും. അപ്പോൾ ഇതിന്റെ കാരണം(കരട്) അതാണ്. ഇത് കലയിലും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അലൗകിക പാത്രങ്ങളെ സൃഷ്ടിയ്ക്കുവാൻ പ്രാചീനർ തയ്യാറായത്. (16.13 mts)
അലൗകിക കഥാപാത്രങ്ങൾ
അലൗകിക പാത്രങ്ങൾ ആകുമ്പോൾ ഈ ഭാവന വരില്ല. ലൗകിക പാത്രങ്ങളിൽ എല്ലാം ഈ താദാത്മ്യം ഉണ്ടാവും. അപ്പോൾ രാഗവും ദ്വേഷവും ഉണ്ടാകും. അനുകൂല പ്രതികൂല വേദനീയങ്ങളിൽ നിന്നും. അസഹിഷ്ണുത ഉണ്ടാവും. അസഹിഷ്ണുത വന്നാൽ ആ രംഗം പെട്ടെന്ന് അവസാനിയ്ക്കണമെന്നും, തനിയ്ക്ക് പ്രിയപ്പെട്ടവ ആണെങ്കിൽ അത് അവസാനിയ്ക്കരുതെന്നും ഉള്ള വൃത്തികൾ ഉണ്ടാവും. ഇങ്ങിനെ രസസംവിത്തിനെ മലിനപ്പെടുത്തുന്ന …കേവലമായ ഒരു രസ സംവിത്ത് ഉണ്ട് … ആ സംവിത്ത് ജ്ഞാനത്തിലാ ആ രസം ഇരിയ്ക്കുന്നത്.. അത് കേവലമാണ്. അതിനെ മലിനപ്പെടുത്തുന്നതാണ് ദേശവും കാലവും എല്ലാം. അതിനെ മലിനപ്പെടുത്താതെ ഇരിയ്ക്കുമ്പോഴാണ് ഉണ്ടാകുന്നത്.
അപ്പോൾ ഏത് വിഷയം ആസ്വദിയ്ക്കുമ്പോൾ അതിലെ ലക്ഷ്യം താനാണ് എന്ന് തോന്നിയാൽ രസാസ്വാദനം നഷ്ടപ്പെടും. പിന്നെ രസിയ്ക്കാൻ പറ്റില്ല. Stress, tension ഒക്കെയാ ഉണ്ടാവുക. വേറിട്ട് നിന്ന് മാത്രമേ ഇത് ആസ്വദിയ്ക്കാൻ പറ്റുകയുള്ളൂ.
അപ്പോൾ അവിടെ അനുവാചക വ്യക്തിത്വം ശിഥിലമാകുക എന്ന പ്രക്രിയയ്ക്ക് വിധേയമാവും. അങ്ങിനെ അത് വിഗതമാവാതെ …വിഗളിതമാവാതെ … അനുവാചകന്റെ വ്യക്തിത്വത്തെ വിഗളിതമാക്കാതെ … അനുഭവം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ വിഷയത്തിന്റെ സാമാന്യവൽക്കരണം അഥവാ സാധരണീകരണം നടക്കുകയില്ല. എന്നുതന്നെയുമല്ല അങ്ങിനെ വിഷയങ്ങളെ ഇരുന്ന് അനുഭവിയ്ക്കുമ്പോൾ ഗോപനേച്ഛയും ഉണ്ടാവും. ഇത് രൂപാന്തരപ്പെട്ട് മതമായിത്തീർന്ന് അനുഷ്ഠിയ്ക്കാൻ പോയിരിയ്ക്കുമ്പോൾ അനുഷ്ഠാനത്തിന്റെ വസ്തുതകളെ പറഞ്ഞുതരുമ്പോൾ തന്നെ അനുഷ്ഠിച്ച് അനുഭവിച്ച മാതിരി തോന്നൽ ഉണ്ടാവും. അനുഭവം ഇല്ലാതെ അനുഭവം ഉണ്ടെന്ന് നടിയ്ക്കാൻ ഇഷ്ടപ്പെടും. അനുഭവം ഉള്ളവനോട് പെരുമാറുന്ന മാതിരി പെരുമാറിക്കിട്ടാൻ ഇച്ഛിയ്ക്കും. ആ പെരുമാറ്റം നിദാന്തമായി തുടരാൻ ആഗ്രഹിയ്ക്കും. ഇതൊക്കെ മനസ്സിലാവുവോ ആവോ.
അതുകൊണ്ട് കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് നല്ലപോലെ ആലോചിയ്ക്കണം. ആത്മലോകത്തേയ്ക്ക് കാലെടുത്ത് വച്ചാൽ ഇടറും. മഹാന്മാരുടെ പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ട് അതുപോലെ ഒക്കെ ഫാൻസി ഡ്രസ്സ് കളിയ്ക്കും. അപ്പോഴൊക്കെ ലോകം അതാണെന്ന് തോന്നുക…തോന്നണം. അത് ഈ ഗുരുക്കന്മാരുടെ കൂടെ നടക്കുന്ന കുറെ ഗൃഹസ്ഥന്മാർ ഉണ്ടാവും. ഗുരുക്കന്മാരുടെ കൂടെ നടക്കുന്ന കുറെ ശിഷ്യന്മാരും ഉണ്ടാവും. വല്യ വല്യ ഗുരുക്കന്മാർ ഒക്കെ ആണെങ്കില് നൂറും നൂറ്റമ്പതും ഒക്കെ ശിഷ്യന്മാര് സന്യാസ ദീക്ഷ ഒക്കെ കൊടുത്ത് ശിഷ്യന്മാരായി കാണും. നൂറ് നൂറ്റമ്പതെണ്ണം ബ്രഹ്മചര്യ ദീക്ഷ കൊടുത്ത് ശിഷ്യന്മാര് കാണും. ഒരു അഞ്ഞൂറ് അറുനൂറ് എണ്ണം ഇതിനൊക്കെക്കൂടെ തീറ്റകൊടുക്കുന്നതിന് വേണ്ടതു കൊണ്ട് മന്ത്രദീക്ഷ കൊടുത്ത ഗൃഹസ്ഥന്മാരും ഉണ്ടാവും. പൈസ ഒക്കെ അവരുടേയാ. ഈ കളിയ്ക്കുന്ന പൈസ ഒക്കെ അവരുടേയാ. അപ്പോൾ ഇത് രണ്ടും കൂടെക്കൂടി ഒന്നിച്ച് ഒഴുകും. അപ്പോഴാണ് ഇതിന്റെ രസം. (20.11 mts/ 28.05) ഈ നൂറ്റൻപത് സന്യാസ ദീക്ഷ കൊടുത്തതും നൂറ്റൻപത് ഗുരുവായിട്ട് അങ്ങ് മാറും. അതുപോലെ ഫാൻസി ഡ്രസ്സ്…. പൊടി വലിയ്ക്കുകയാണെങ്കിൽ അത് പോലെ വലിയ്ക്കും…. ചിരിയ്ക്കുകയാണെങ്കിൽ അതുപോലെ ചിരിയ്ക്കും…അങ്ങിനെ (എങ്ങിനെ) താദാത്മ്യം പ്രാപിയ്ക്കും. പക്ഷെ വേറിട്ട് ഇത് ആസ്വദിയ്ക്കുകയും ഇല്ല.
വാസന – ഗോപനേച്ഛ
അപ്പോൾ മറ്റവൻ ഇത് നോക്കിക്കൊണ്ട് ഇരിയ്ക്കും. എന്നിട്ട് ഇതിനെ വിമർശിച്ചുകൊണ്ട് ഇരിയ്ക്കും. രണ്ടും കുളത്തിൽ ആകും. ഇത് വരാതെ ഇരിയ്ക്കണമെന്നുണ്ടെങ്കിൽ ഇതിന്റെ രസം ആസ്വദിയ്ക്കണം. അത് ആസ്വദിയ്ക്കുവാൻ detached ആയേ പറ്റൂ. കാരണം അയാളുടെ വാസനയല്ല നമ്മുടെ. സമാന വാസനകളുടെ ഒഴുക്കിലേ ഇത് ഉള്ളൂ. അപ്പോൾ ലക്ഷ്യം താനാണെന്ന് തോന്നിയാൽ, രസാസ്വാദനം നഷ്ടപ്പെടുന്നത് അവിടെ അനുവാചക വ്യക്തിത്വം വിഗളിതമാകാത്തതുകൊണ്ടാണ്. അനുവാചക വ്യക്തിത്വം വിഗളിതമാവണം. വിഗളിതമാകാതെ സാമാന്യവൽക്കരണം അല്ലെങ്കിൽ സാധരണീകരണം ഇല്ല. സാധാരണതയിലേയ്ക്ക് വരണം. വന്നില്ലെങ്കിൽ ഗോപനേച്ഛ ഉണ്ടാവും…മറച്ചുവയ്ക്കൽ. ഇതിന്റെ ഏറ്റവും വല്യ വൈകല്യമാ…. അതാണ് കാശ്മീരീ ശൈവ തന്ത്രത്തിന്റെ പ്രകൃഷ്ട സംഭാവന. അവര് ഏറ്റവും മൂല്യം കൊടുത്ത് അവതരിപ്പിയ്ക്കുന്നത് ആദ്ധ്യാത്മിക ലോകത്തേയ്ക്ക് പോകുമ്പോൾ ഈ ഗോപനേച്ഛയുടെ രംഗങ്ങളാണ്.
മതം : വ്യാവസായിക പ്രതിഭാസം
മതം ഗോപനേച്ഛയുടെ കേന്ദ്ര ഭൂ ആകുമ്പോൾ മനുഷ്യന്റെ ശത്രു ആയി തീരുന്നു. കറുപ്പുമായി തീരുന്നു. മതത്തിന്റെ അനുഭൂതികളെ ആസ്വദിയ്ക്കുവാൻ അറിയാതെ, അതിൽ detach ചെയ്യാൻ അറിയാതെ, മതം ഞാനാണെന്ന് ഭാവിച്ച് അതിലേയ്ക്ക് വന്ന് മയങ്ങി വീഴുമ്പോൾ, മതം കറുപ്പായി തീരുന്നു. വ്യക്തിത്വം വിഗളിതമാകാത്തതുകൊണ്ട് മതാനുഭവം കിട്ടാത്തവർ ചേർന്ന് മതത്തെ ലൗകിക വിഷയാസ്വാദനത്തിന്റെ കേന്ദ്രഭൂ ആക്കി മാറ്റുന്നു. ഇനി മതത്തിന് പത്മാസനത്തിൽ ഇരിയ്ക്കണ്ട. കണ്ണടയ്ക്കണ്ട. ഇനി മതത്തിന് കുളിയ്ക്കണ്ട. ഇനി മതത്തിന് കപ്പയും ചക്കയും ഒക്കെ കച്ചവടം നടത്തിയാൽ മതി. മതം അവസാനം വളർന്ന് വളർന്ന് എത്തുന്നത് ഈ വ്യാവസായിക പ്രതിഭാസത്തിലാണ്. അതിന്റെ കാരണവും ഇതാണ്.
-മതം ദുഷിക്കുന്നത്
മതാനുഷ്ഠാനത്തിൽ വ്യക്തിത്വം വിഗളിതമായി സാമാന്യവൽക്കരണം വന്ന് സർവ്വവും താനാണെന്ന ബോധത്തിലേയ്ക്ക് എത്താൻ വിഷമിയ്ക്കുമ്പോൾ, വ്യക്തിത്വം വിഗളിതമാകാതെ ദേശ-കാല പരിച്ഛിന്നതകളുടെ ഉള്ളിൽ ഇരുന്ന് തനിയ്ക്ക് പ്രിയമുള്ളവയെ ഗൂഢമായി ആസ്വദിയ്ക്കുവാനുള്ള കേന്ദ്രബിന്ദുവാണ് മതമെന്നും വേഷമെന്നും ധരിയ്ക്കുമ്പോൾ, മതം മനുഷ്യനെ മയയ്ക്കുന്ന കറുപ്പും, വിഷ-ദുഷ്ടവും, വിനാശകരവും, സംഘടിതവും, ഹിംസാത്മകവും ആയി മാറുന്നു.
ജാഗ്രത പുലർത്തുക
അതുകൊണ്ട് മതത്തിന്റെ ഭക്തന്മാർ അവർ original ആണെങ്കിൽ, ദുർബലനും അജിതേന്ദ്രിയനും അതിനകത്ത് കയറിക്കൂടുന്നത് തടയാൻ സർവ്വഥാ കണ്ണുനട്ടിരിയ്ക്കേണ്ടതാണ്. ഞാൻ നിങ്ങളെ വല്ലാത്തിടത്തു കൊണ്ട് എത്തിച്ചോ എന്ന് എനിയ്ക്കൊരു ശങ്ക. ഒന്നു മാന്യമായി കള്ള് കുടിയ്ക്കണം. അതിന് നേരെ ഷാപ്പിൽ പോയി ഇരുന്ന് കുടിച്ചാലാണ് അത് ആസ്വദിയ്ക്കാൻ പറ്റുക. വേറെ എവിടെ പോയി ഇരുന്ന് കുടിച്ചാലും കള്ളുകുടി ആസ്വദിയ്ക്കാൻ പറ്റില്ല. കാരണം വിതരണക്കാരൻ കൊണ്ടെ തരുന്നത് ഒറിജിനൽ പട്ടച്ചാരായം ആണോ എന്ന് സംശയം തോന്നുമ്പോൾ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചിടണമെങ്കിൽ ചാരായ ഷാപ്പിൽ ഇരിയ്ക്കണം. മേടിച്ച് കക്ഷത്തിൽ വച്ച് വീട്ടിൽ കൊണ്ടുവന്നുവച്ചിട്ട് കുടിയ്ക്കുമ്പോൾ അതിനകത്ത് തീപ്പെട്ടികൊള്ളി ഉരച്ചിട്ട് ആരുടെ കുത്തിന് പിടിയ്ക്കാനാ. …. ഭാര്യയുടെ കുത്തിന് പിടിച്ചിട്ട് കാര്യമുണ്ടോ. വിതരണക്കാരൻ തന്നു വിട്ടത് ഒറിജിനൽ ആണോ എന്നറിയണമെങ്കിൽ അവിടിരുന്ന് കുടിയ്ക്കണം. പൊട്ടിച്ച് ഒഴിച്ച് കുടിയ്ക്കണം. അപ്പോൾ അവൻ ഒറിജിനല് തരും. കുടിച്ച് ബോധം അറ്റു പോകുമ്പോഴും അവൻ തരുന്നത് ഒറിജിനൽ ആണോ എന്നറിയാൻ ഒരു ബോധം അവിടെ നില്ക്കും കത്തി… ഒരു ചിരാത്. അപ്പോഴാണ് നമ്മുടെ ബോധം പൊയ്ക്കോണ്ടിരിയ്ക്കുമ്പോൾ അവൻ കൊണ്ടു വന്നു തരുന്ന സാധനങ്ങൾ … ഒഴിച്ചുകൊണ്ടു തരുന്ന സാധനം അവസാനം അവസാനം ആകുമ്പോൾ അവൻ mix ചെയ്തു കൊണ്ടു തരും. കാരണം soda നമ്മൾ ഒഴിയ്ക്കണ്ട ….കാരണം നമ്മുടെ കൈകൊണ്ട് ഒഴിയ്ക്കാൻ മേലാതാകും. അപ്പോൾ ഈ അവസാനം ഈ… ഇതിനകത്തേയ്ക്ക് പകുതി ഒഴിച്ച് സോഡായും കൂടി ഒഴിയ്ക്കാൻ തുടങ്ങുമ്പോൾ ഈ സോഡാക്കുപ്പി ഒക്കെ ഇങ്ങിനെ തളർന്നു വീഴാൻ തുടങ്ങും. അപ്പോഴാണ് അവൻ ഒഴിച്ചു തരും. പിന്നെ അവൻ അവിടെ നിന്ന് ഒഴിച്ചുകൊണ്ടു വരും. കുപ്പിയും കൊണ്ടു വന്നു വയ്ക്കും. അപ്പോൾ ഈ കുപ്പിയ്ക്കകത്ത് നേരത്തെ ബാക്കി വന്നത് എല്ലാം കൂടെ ഒഴിച്ച് സോഡായും ഒഴിച്ച് വച്ചിട്ടായിരിയ്ക്കും ചിലപ്പോൾ വിതരണം ചെയ്യുന്നത്. അത് അവനുള്ള കാശാ… മുതലാളിയ്ക്ക് ഉള്ളതല്ല. ങ്ഹാ… അപ്പോൾ നല്ല ആസ്വദിച്ച് കുടിയ്ക്കുന്ന കുടിയനാണെങ്കിൽ മേലെങ്കിലും അവൻ ഒരു തീപ്പെട്ടി എടുത്ത് കൊള്ളിയുരച്ച് അതിനകത്തോട്ട് ഇടും. അത് കത്തുന്നില്ലെന്ന് കാണുമ്പോൾ ഒരു പിടുത്തം ഇങ്ങ് പിടിയ്ക്കും. അപ്പോൾ ഇവന് നല്ല ഊരാണ്. അതിന് അവിടിരുന്ന് കുടിയ്ക്കണം. ഇതിന് ഇത് ആരും ഒന്നും അറിയാതെ, ഞാൻ കുടിയ്ക്കുന്നവനേ അല്ല എന്ന് അറിയാൻ ഈ വിഷയമെല്ലാം അനുഭവിയ്ക്കാൻ വേണ്ടി, മതത്തിന്റെ കൂടരത്തിൽ ഒരു ഗുഹയ്ക്കകത്തോട്ട് കേറി ഇരിയ്ക്കാൻ വന്ന്, സേവിയ്ക്കാൻ തുടങ്ങിയാൽ മതവും പോക്കാകും, ആസ്വാദനവും പോക്കാകും, അനുഭവവും പോക്കാകും.
വിഷയാഭിലാഷങ്ങളുടേയും വിഷായനുഭവങ്ങളുടേയും തലങ്ങളിലേയ്ക്ക് കൂപ്പു കുത്തി വീഴുമ്പോൾ സാമാന്യവൽക്കരണം നടക്കില്ല. ആസ്വാദനം നടക്കില്ല. (26.51 mts / 28.05 mts) സംഘർഷം ഉണ്ടാവും. അവിടെ മതം കുറച്ചു കഴിയുമ്പോൾ ദുർബലന്മാരും അജിതേന്ദ്രിയന്മാരും നിറഞ്ഞിട്ട് മറ്റ് പണികൾ ചെയ്യേണ്ടി വരും. അതിന്റെ വികാസ പരിണാമങ്ങൾ മതങ്ങളുടെ വികാസമാണെന്ന് പാവം ജനങ്ങൾ തെറ്റിദ്ധരിയ്ക്കും. അതിന് കാലണയുടെ ബുദ്ധി മതി. അതിന് പണിയൊന്നും ഇല്ല. അതിന് ആദ്യം വേണ്ടത് വ്യക്തിത്വത്തെ വിഗളിതമാക്കി വേണം സാമാന്യവൽക്കരണത്തിൽ എത്താൻ. കാശ്മീരി ശൈവ തന്ത്രത്തില് ഈ ഗോപനേച്ഛ വളരെ വിപുലമാണ്. (27.44 /28.05 mts – the end of clip 18)
തുടരും…….
More articles and discourses are available at nairnetwork.in
intro for social media app
സംസ്കാരം = ബലം പ്രാപിച്ച വാസനകൾ
കലയും മിത്തും അബോധപ്രബോധനവും
ജാഗ്രത്തിൽ വിദ്യാഭ്യാസം ഇല്ല
ആധുനിക സാഹിത്യകാരന്മാരുടെ ഇരട്ടത്താപ്പ്
ലക്ഷോപലക്ഷം വരുന്ന ജന്മങ്ങൾ, അലൗകിക കഥാപാത്രങ്ങൾ
മിത്തുകളുടെ നിന്ദാപൂർവ്വകമായ തിരസ്കരണം, സമൂഹത്തെ ലഹരിയുടെയും ആക്രമികതയുടെയും പാതിയിലേയ്ക്ക് പതിപ്പിച്ചിരിയ്ക്കുന്നു.
മിത്തുകളും അവയെ അവതരിപ്പിയ്ക്കുന്ന കലകളും സമൂഹത്തെ ശാന്തമാക്കുന്ന ഔഷധങ്ങളാണ്…
സനാതന ധർമ്മത്തെ നിഷേധാത്മകമായും നിന്ദാപരമായും സമീപിയ്ക്കുന്ന പീന്നാക്ക-കീഴാള വിഭാഗങ്ങൾക്ക് മിത്തുകളുടെ സാമൂഹ്യപരതയെക്കുറിച്ച് യാതൊരു ധാരണയുമില്ല…… ഇക്കൂട്ടത്തിൽ പെടുന്ന കേരള നിയമസഭ സ്പീക്കറായ എ. എൻ. ഷംസീർ എന്ന കമ്മിയായ മുഹമ്മദ്ദീയൻ, ഹിന്ദു മിത്തുകളെ അന്ധവിശ്വാസങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ……..
The process of education or educating is not skin deep and does not happen in the wakeful state. Education has got intimate connection with one’s previous births and the vasna’s that it brings forth….
Unique Visitors : 29,870
Total Page Views : 44,935