തദ്ദേശീയ മതസ്ഥരായ സമൂഹങ്ങൾക്കുമേൽ അധിനിവേശത്തിന് ഒരുമ്പെട്ട് കത്തോലിക്കാ സഭ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ്, അവരുടെ മദ്ധ്യത്തിൽ നിന്ന് ഒരുവനെയോ, ഒരുവളയോ തെരഞ്ഞെടുത്ത് വിശുദ്ധനായോ, വിശുദ്ധയായോ വാഴ്ത്തപ്പെടുന്നത്. Similar to a Trojan Horse style attack. ഈ വാഴ്ത്തപ്പെടൽ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇതിന് തെരഞ്ഞെടുക്കപ്പെട്ടവരെ കേന്ദ്രബിന്ദുവാക്കി സഭ കള്ളക്കഥകൾ മെനഞ്ഞെടുക്കാറുണ്ട്. ഈ കേന്ദ്രകഥാപാത്രങ്ങൾ അത്ഭുത പ്രവർത്തികളിലൂടെ (miracles) അവരിൽ വിശ്വസിച്ചവർക്ക് രോഗശാന്തി നല്കിയെന്നതാണ് കള്ളപ്രചാരണത്തിന്റെ മുഖ്യ ഘടകമായിട്ടുള്ളത്. ( ഇതുപോലെ അത്യാസന്നരായ കൊറോണ രോഗികളെ മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ പുനർജ്ജീവിപ്പിച്ചു രക്ഷപെടുത്തിയെന്ന് സഭ ഭാവിയിൽ കഥകൾ മെനയും.) ഇപ്രകാരം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിയ്ക്കുന്നവരെ ഉപയോഗിച്ചുള്ള പ്രചാരണവേലകളിലൂടെ (Propaganda) ആ പ്രദേശത്തെ ബൗദ്ധികമായുളള ഏറ്റവും പിന്നാക്ക വിഭാഗങ്ങളിൽ മസ്തിഷ്ക്കപ്രക്ഷാളനം (brain-washing) നടത്തി, തങ്ങളിലേയ്ക്ക് അടുപ്പിച്ച്, ക്രമേണ അത്തരക്കാരെ മുഴുവനും മാതം മാറ്റി,അതിലൂടെ തങ്ങളുടെ രാഷ്ട്രീയസ്വാധീനം വർദ്ധിപ്പിയ്ക്കുന്നത് കത്തോലിക്കാ സഭയുടെ ഒരു തന്ത്രമാണ്.
ദേവസഹായം പിള്ളയുടെ അത്ഭുത പ്രവൃത്തി !!!
ദേവസഹായം പിള്ളയുടെ അത്ഭുത പ്രവൃത്തി 04 May 2021-വിലെ മലയാളമനോരമ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്. (ആ വാർത്താ ക്ലിപ്പ് ദേവസഹായം പിള്ള ഭാഗം ഒന്നിൽ നല്കിയിട്ടുണ്ട്.) അതിൽ പറഞ്ഞിരിയ്ക്കുന്നത് Quote “വിശ്വാസ തീക്ഷ്ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടിമലയിലാണ് ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ചത്. രാജ്യത്തെ പ്രഥമ അൽമായ രക്തസാക്ഷിയാണ്. അദ്ദേഹത്തിന്റെ പേരിൽ നടന്ന അത്ഭുതങ്ങൾ മാർപ്പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്ടപ്പെടുമെന്നുറപ്പായ കുഞ്ഞ് , മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നതാണിത് ” Unquote. ഈ കെട്ടുകഥയിലൂടെ ആകർഷിയ്ക്കപ്പെട്ട് അതിൽ വിശ്വസിയ്ക്കുന്നവരെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. അത്ഭൂതങ്ങൾ (miracles) കാണിച്ച യേശുവിനും, അദ്ദേഹത്തെപ്പോലെ അത്ഭൂതം കാട്ടിയ വിശുദ്ധന്മാർക്കും, ആപൽഘട്ടത്തിൽ സ്വ-ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല എന്നത് പരിതാപകരമാണ്. ഈ നിസ്സാഹായവസ്ഥ മറയ്ക്കുവാനും അത് ചൂഷണം ചെയ്യുവാനുമാണ് താഗ്യവും, സഹനവും, സ്നേഹവും, ബലികൊടുക്കലും, മനുഷ്യന്റെ നന്മയും ഒക്കെ ഉൾക്കൊള്ളിച്ചുകൊണ്ട് കെട്ടുകഥകൾ മെനയുന്നത്. ക്രമേണ സംഘടിതമായ നീക്കങ്ങളിലൂടെ, ഈ കെട്ടുകഥകൾ ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസധാരയുടെ ഭാഗമാകുകയും,അവരിലൂടെ ആധുനിക കാലത്ത് ജനാധിപത്യം ഒരുക്കുന്ന അവസരങ്ങൾ ചൂഷണം ചെയ്ത്, കെട്ടുകഥകളിലൂടെ അടിമകളാക്കപ്പെട്ട വിശ്വാസികളെ നിയന്ത്രിയ്ക്കുന്നവർ രാഷ്ട്രീയ അധികാരം പൂർണ്ണമായി കൈയാളാനുള്ള ശ്രമങ്ങൾ നടത്തുമെന്നും, അത് ഈ കെട്ടുകഥകളൊക്കെ അപ്പാടെ തള്ളിക്കളഞ്ഞ നായർ സമുദായത്തിന് ഉയർത്തുന്ന വെല്ലുവിളികളും ഭീഷണികളും ചില്ലറയല്ലെന്നുള്ളതിനെക്കുറിച്ച് സമുദായാംഗങ്ങൾ ബോധവാന്മാരേകണ്ടതുണ്ട്.
നായർ സമുദായത്തിന്റെ വീര്യം ചോർന്നുപോയോ !!???
ഭാഗം ഒന്നിൽ ഷാജൻ സ്കറിയയുടെ മറുനാടൻ ടിവിയിൽ വന്ന, ദേവസഹായം പിള്ളയെക്കുറിച്ചുള്ള വാർത്തയുടെ ലിങ്ക് നല്കിയിരുന്നു.അതിൽ നിന്നും ലഭിയ്ക്കുന്ന വിവരങ്ങൾ പ്രകാരം ദേവസഹായം പിള്ള ലത്തിൻ കത്തോലിക്കരുടെ സ്വന്തമാണ്. സീറോ മലബാർ സഭയുടേതാണ് ചാവറ അച്ചനും, ആൽഫോൻസാമ്മയും, ഏവുപ്രാസ്യമ്മയും, മറിയം ത്രേസ്യയും. വത്തിക്കാൻ ഇപ്രകാരം കേരളത്തെ കത്തോലിക്കാ സഭയിലെ വിവിധ വിഭാഗങ്ങൾക്കായി വീതിച്ചു നല്കിയിരിയ്ക്കുന്നു. ക്രിസ്ത്യൻ അധിനിവേശത്തിന്റെ ഭാഗമായി, മൺമറഞ്ഞ ചാവന അച്ചനെപ്പോലുള്ള മാർഗ്ഗക്കാർക്ക് മുന്നണിപ്പോരാളിപ്പട്ടം നല്കി, അവരെ ഹൈന്ദവ കേരളത്തിനുമേൽ അടിച്ചേൽപ്പിച്ചപ്പോൾ, ഇവിടുത്തെ ആദിമനിവാസികളും, ഭരണ ഉപരിവർഗ്ഗമായിരുന്നവരും, കേരളത്തിന് ഒരു സാംസ്കാരിക അടിത്തറ ഉണ്ടാക്കിക്കൊടുത്ത പ്രബല സമുദായം ആയ നായന്മാരോ, അവരുടെ ഔദ്യോഗിക സംഘടനകളോ, പ്രതിഷേധത്തിന്റെ ഒരു ചെറിയ സ്വരം പോലും പുറപ്പെടുവിച്ചില്ല !! കരയോഗങ്ങളിൽ ഇതിനെതിരെ പ്രമേയം പാസ്സാക്കിയതായും അറിവില്ല. ഇതിൽനിന്നെല്ലാം, നായർ സമുദായാംഗങ്ങൾ ബ്രാഹ്മണ വിദ്വേഷം നിമിത്തം, സ്വ മതത്തെക്കുറിച്ചും അതിനാൽ അന്യമതങ്ങളെക്കുറിച്ചും അറിവുകെട്ട്, വിവരദോഷികളും, ദീർഘവീക്ഷണം നഷ്ടപ്പെട്ടവരും ആയിത്തീർന്നു എന്ന നിഗമനത്തിൽ എത്തിച്ചേരാനാവും. ബ്രാഹ്മിനിക്കൽ ഹിന്ദുയിസം എന്ന ഹിന്ദുമതത്തിനെതിരെയുളള മറ്റൊരു ക്രിസ്ത്യൻ-ഇടതുപക്ഷ propaganda-യിലൂടെ, ഹിന്ദുമതത്തെയും, ബ്രാഹ്മണന്മാരെയും, മറ്റ് ജാതികളെയും വിവിധ കള്ളികളിലാക്കി വേർതിരിയ്ക്കാനും, ഇവയെല്ലാം തമ്മിൽ അടുക്കുവാനാത്ത വിധം വിടവുകൾ സൃഷ്ടിയ്ക്കാനും, വിഗ്രഹ ആരാധകരുടെയും ബഹുദൈവവിശ്വാസികളുടെയും ഉന്മൂലനം ലക്ഷ്യമാക്കി അതിനു വേണ്ടി പരിശ്രമിച്ചിരുന്നവർക്ക് സാധിച്ചു. തങ്ങളുടെ നേർക്കുള്ള ആക്രമണങ്ങൾ ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിക്കുവാൻ അകന്നുമാറിയ ഹിന്ദുവിഭാഗങ്ങൾക്ക് സാധിയ്ക്കാതെയായി. ഫലത്തിൽ ഹിന്ദു സമൂഹം ദുർബലമാക്കപ്പെട്ടു. ഇതിൽ നായന്മാരുടെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ !!
നീലൻ പിള്ള നായർ സമുദായാംഗമാണോ !!??
നീലൻ പിള്ളയെക്കുറിച്ച് കത്തോലിക്കാ സഭ പ്രചരിപ്പിയ്ക്കുന്ന കഥയിൽ അയാളെ നായർ സമുദായാംഗമായിട്ടാണ് പരിചയപ്പെടുത്തുന്നത്. ദേവസഹായം പിള്ളയെ നായർ സമുദായാംഗമാക്കുവാൻ കത്തോലിക്കാ സഭയ്ക്ക് പ്രത്യേക താല്പര്യമാണ് ഉള്ളത്. തങ്ങളുടെ വിശുദ്ധന്മാർ എല്ലാം മേൽജാതിക്കാരാണെന്ന് വിളിച്ചുപറയുന്നതിലൂടെ അവർ ആഹ്ലാദ ചിത്തരാകുന്നു. കീഴ്ജാതിക്കാരായ പുലയനോ, പറയനോ, നാടാരോ ഒന്നും രക്തസാക്ഷിത്വം വരിച്ചോ അല്ലാതെയോ തങ്ങളുടെ വിശുദ്ധരാവരുതെന്നും, അവർക്ക് നിർബന്ധമുണ്ട്. എന്തിനേറെപ്പറയുന്നു, ഇന്നും സഭയെ നയിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്യുന്ന നേതൃത്വസ്ഥാനങ്ങളിലേയ്ക്ക് വരുന്നവർ പുലയൻ പറയൻ തുടങ്ങിയ കീഴാള ജാതിൽപ്പെട്ടവരാകാതരിയ്ക്കുവാൻ കത്തോലിക്കാ സഭ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നുണ്ട് എന്നത് ദളിത് ക്രിസ്ത്യാനികളുടെ പ്രതിഷേധങ്ങളിൽ തെളിയുന്നുണ്ട്.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക പക്ഷം
ദേവസഹായം പിള്ളയെ നായരാക്കുന്നതിന് മറ്റൊരു ദുരുദ്ദേശ്യവും കൂടി കല്പിയ്ക്കാം. ക്രിസ്തുമതസ്ഥരുടെയും ഇസ്ലാം മതസ്ഥരുടെയും പ്രത്യക്ഷങ്ങളും പരോക്ഷങ്ങളുമായ യുദ്ധങ്ങൾ അതിജീവിച്ച്, ഇന്നും ഹിന്ദുക്കളായി തുടരുന്ന നായന്മാരുടെ, തങ്ങളുടെ ജീവൻ പോയാലും ക്രിസ്തുമത്തിലേയ്ക്കോ ഇസ്ലാംമതത്തിലേയ്ക്കോ മതം മാറില്ലെന്നുള്ള നിശ്ചയദാർഢ്യം ഉടയ്ക്കുവാനും, സമുദായാംഗങ്ങളുടെ മനോവീര്യം കെടുത്തുവാനും കൂടി ഉദ്ദേശിച്ചാണ് നീലൻ പിള്ളയെ നായരാക്കുന്നത്. വിക്കിപ്പീഡിയയിൽ ദേവസഹായം പിള്ളയെക്കുറിച്ച് നല്കിയിട്ടുള്ള വിവരങ്ങൾ, റോമൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പക്ഷമാണെന്ന് താഴെക്കൊടുക്കുന്ന സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.
ഉന്മൂലന ശ്രമങ്ങളെ അതിജീവിച്ച നായർ സമുദായം !!!
കത്തോലിക്കാ സഭ നേതൃത്വം നല്കിയ ഹിംസാപരങ്ങളായ മത-യുദ്ധങ്ങളിലൂടെ, നശിപ്പിച്ച് നാമവശേഷമാക്കി ഉന്മൂലനം ചെയ്യപ്പെട്ട, ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെട്ട സമുദായങ്ങൾ ലോകചരിത്രത്തിൽ നിരവധി ഉണ്ട്. അതിനാൽ ആ സമുദായങ്ങളുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ മെനഞ്ഞെടുക്കുന്ന കള്ളച്ചരിത്രങ്ങൾ ചോദ്യം ചെയ്യുവാൻ അവരിൽ ആരും തന്നെ അവശേഷിയ്ക്കുന്നില്ല. എന്നാൽ കേരളത്തിൽ ഇന്നും നായർ, നമ്പൂതിരി സമുദായാംഗങ്ങൾ ജീവിച്ചിരുപ്പുണ്ട് എന്ന യാഥാർത്ഥ്യം സഭ വിസ്മരിച്ചോ എന്ന് സംശയമുണ്ട് !!! ??? അതോ പല കോണുകളിൽ നിന്നുള്ള, പ്രത്യക്ഷമായും പരോക്ഷമായും ഉള്ള ഉന്മൂലന ശ്രമങ്ങളെ അതിജീവിച്ച നായർ-നമ്പൂതിരി സമുദായംഗങ്ങൾ, ദുർബലന്മാരായിപ്പോയതിനാൽ സഭയെ ചെറുക്കുവാൻ കെല്പില്ലാത്തവരായി തീർന്നെന്ന് സഭ വിലയിരുത്തുന്നുണ്ടാകുമോ !!!?? അതിനാലായിരിയ്ക്കുമോ, ഈ സമുദായങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ട് ഈ കള്ളചരിത്രം പ്രചരിപ്പിയ്ക്കുവാൻ കത്തോലിക്കാ സഭ ധൈര്യം കാണിയ്ക്കുന്നത് !!??
ഒരു നുണയെ മറയ്ക്കുവാൻ അനവധി നുണകൾ പറയുന്നു !!!
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ദേവസഹായം പിള്ളയുടെ അച്ഛന്റയും അമ്മയുടേയും പേരും അവർ ഏത് ദേശക്കാരാണെന്നതും എടുത്തുപറഞ്ഞിട്ടുണ്ട്. (മുകളിൽ കൊടുത്തിരിയ്ക്കുന്ന screen-shots ശ്രദ്ധിയ്ക്കുക.) അച്ഛന്റെ പേര് വാസുദേവൻ നമ്പൂതിരി എന്നും,അദ്ദേഹത്തിന്റെ ജന്മസ്ഥലം കായംകുളം ആയിരുന്നെന്നും, അദ്ദേഹം തിരുവട്ടാറിലുള്ള ശ്രീ ആദി കേശവ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിയാണെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. പിള്ളയുടെ അമ്മയുടെ പേര് ദേവകി അമ്മയെന്നും അവർ തിരുവട്ടാർ സ്വദേശിനി ആണെന്നും കഥയിൽ പറയുന്നു. നായന്മാർ അക്കാലത്ത് മരുമക്കത്തായികൾ ആയിരുന്നതിനാൽ, നീലനെ വളർത്തിയത് അയാളുടെ അമ്മാവൻ ആണെന്നും,(ദേവകി അമ്മയുടെ സഹോദരൻ) ആണെന്നും കത്തോലിക്കാ സഭ പ്രചരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. ഇതിനും പുറമെ പഴുതുകൾ ഒന്നും അവശേഷിപ്പിയ്ക്കാതിരിയ്ക്കാനായി ഇലന്തവിളൈ, മായിക്കോടുള്ള, കുഞ്ചുവീട്ടിലെ ഭാർഗ്ഗവി അമ്മാളിനെയാണ് (അമ്മ അല്ല) പിള്ള കല്യാണം കഴിച്ചതെന്നും ഈ കള്ളക്കഥയിൽ ചേർത്തിരിയ്ക്കുന്നത് കാണാം.(സാധാരണയായി നായർ സ്ത്രീകളുടെ പേരിന് അവസാനം അമ്മ എന്നാണ് ചേർക്കാറ്, അമ്മാൾ എന്ന് ചേർക്കാറില്ല.) പിള്ള തന്റെ മതപരിവർത്തന ശ്രമങ്ങളിൽ ആദ്യ വിജയം നേടിയത് ഭാര്യയിലൂടെയാണ്. ഭാർഗ്ഗവി അമ്മാളിനെ മാർഗ്ഗം കൂട്ടിച്ച്, ജ്ഞാന- സ്നാനം ഇല്ലതെ തന്നെ ക്രിസ്ത്യാനിക്കി, ജ്ഞാനപ്പൂ അമ്മാൾ എന്ന് തമിഴ് ക്രിസ്ത്യൻ പേരും അവരുടെമേൽ അടിച്ചേൽപ്പിച്ചു. ക്രിസ്ത്യാനി ആക്കപ്പെട്ടതിനു ശേഷം, തിരുവിതാംകൂറിൽ നേരിട്ടേയ്ക്കാവുന്ന പ്രത്യാഘാതങ്ങൾ ഭയന്ന്, അവർ ഇലന്തവിളൈയിൽ നിന്ന് തമിഴ്നാട്ടിലെ വടക്കൻകുളത്തേയ്ക്ക് താമസം മാറ്റിയതായും ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (മുകളിലുള്ള രണ്ടാമത്തെ screen-shot ശ്രദ്ധിയ്ക്കുക.)
ദേവസഹായം പിള്ളയെക്കുറിച്ച് YOUTUBE-ലുള്ള നിരവധി തമിഴ് വീഡിയോകളിലൂടെയും (ഇവയിൽ നാടകങ്ങളും സീരിയലുകളും ഉൾപ്പെടുന്നു), മലയാളം വീഡിയോകളിലൂടെയും ഈ നുണ പ്രചാരണം നടന്നുവരികയാണ്. തമിഴ് വിക്കിപീഡിയയിലും ദേവസഹായം പിള്ള നായർ കുടുംബത്തിലാണ് ജനിച്ചത് എന്നും, ഭാർഗ്ഗവിയമ്മാൾ എന്ന നായർ സ്ത്രീയെ വിവാഹം കഴിച്ചു എന്നും പരാമർശിയ്ക്കുന്നുണ്ട്. വിചിത്രമെന്നു പറയട്ടെ, ഇതെഴുതുന്ന ദിവസം വരെയും(05June2021) മലയാളം വിക്കിപീഡിയയിൽ നീലൻ പിള്ളയുടെ മാതാപിതാക്കളെക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ യാതൊരു പരാമർശവും ഇല്ല. (മുകളിൽ കൊടുത്തിരിയ്ക്കുന്ന screen-shotകൾ ശ്രദ്ധിയ്ക്കുക)
ജൂതന്മാരെപ്പോലെ നായന്മാരുടെ വംശഹത്യയ്ക്ക് സഭ കളമൊരുക്കുന്നു !!??
കേരളത്തിൽ ജനിയ്ക്കുന്ന വരും തലമുറകൾ നായർ സമുദായത്തെ വെറുപ്പോടെയും വിദ്വേഷത്തോടെയും വീക്ഷിയ്ക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് സഭ propaganda നടത്തുന്നതെന്നും കാണാം. (മുകളിൽ കൊടുത്തിരിയ്ക്കുന്ന Screen-shot ശ്രദ്ധിയ്ക്കുക). വരും കാല നായർ തലമുറകൾ പോലും തങ്ങളുടെ പാരമ്പര്യവും ചരിത്രവും വെറുക്കത്ത വിധത്തിലാണ് കള്ള പ്രചാരണങ്ങളിലൂടെ കേരളീയ സമൂഹത്തെ സഭ വിഷലിപ്തമാക്കുന്നത്. ഹിന്ദുമതസ്ഥരായ മുഖ്യ- ബ്രാഹ്മണ പൂജാരിയും, ജന്മിമാരും, രാജകുടുംബാംഗങ്ങളും, നായർ സമുദായം മൊത്തത്തിലും ക്രിസ്ത്യാനിയായ ദേവസഹായം പിള്ളയ്ക്കെതിരെ വ്യാജമായ കുറ്റങ്ങൾ ആരോപിച്ച് അയാളെ വധശിക്ഷയ്ക്കു വിധിച്ചു എന്നാണ് സഭയുടെ ഔദ്യോഗിക പക്ഷം. ഈ കഥയ്ക്ക് യേശുവിന്റെ കുറ്റ വിചാരണയോടും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനോടും സാമ്യം ഉണ്ടെന്ന് കാണാം. ഇങ്ങിനെ കെട്ടിച്ചമച്ച കഥകളാണ് യൂറോപ്പിൽ ജൂതന്മാരുടെ(Jews) വംശഹത്യയിലേയ്ക്ക് നയിച്ചത് !! വരുംകാല നായർ തലമുറകൾക്ക് ഈ ദുർഗ്ഗതി വന്ന് ചേരാതിരിയ്ക്കുവാൻ സമുദായം ഇന്ന് മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിയ്ക്കേണ്ടതുണ്ട് !!! റോമൻ കത്തോലിക്കരുടെ ഔദ്യോഗിക പക്ഷത്തിൽ കാണാൻ സാധിയ്ക്കുന്നത് Demonization of the Nairs ആണ്. ബൈബിളിൽ ജൂതന്മാർക്കെതിരെയുള്ള പരാമർശങ്ങളാണ് ആത്യന്തികമായി അവരുടെ വംശഹത്യയ്ക്ക് കളമൊരുക്കിയത് !!! ജൂതന്മാരുടെ വംശഹത്യയിൽ കത്തോലിക്കാ സഭ ഒരു പ്രധാന പങ്ക് വഹിച്ചെന്നുള്ളതും നായർ സമുദായാംഗങ്ങൾ മറന്നുകൂടാ !!! ഇന്നും ലോകത്തിന്റെ പല കോണുകളിലും കത്തോലിക്കാ സഭ രക്തച്ചൊരിച്ചിലുകൾക്കുള്ള വിത്തു പാകുന്നുണ്ടെന്ന് മാദ്ധ്യമ വാർത്തകളിലെ വരികൾക്കിടയിലൂടെ വായിച്ചാൽ മനസ്സിലാക്കാം. മന്നം എടുത്തു പറഞ്ഞ നിയോഗി കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ലിങ്കും ഇവിടെ നല്കുന്നു. ഈ റിപ്പോർട്ടിൽ വടക്കേ ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളുടെ ഇടയിൽ കത്തോലിക്കാ സഭ ഏർപ്പെട്ടിരിയ്ക്കുന്ന വിഘടനവാദപരങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ഉണ്ട്. ഇപ്പോൾ, ഭീമ-കോറേഗാവ് കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട 84- കാരനായ ഫാ. സ്റ്റാൻ സ്വാമിയും കത്തോലിക്കാ ഈശോ സഭാ വൈദികനാണ്. കത്തോലിക്കാ സഭയുടെ മതപരമായ യുദ്ധതന്ത്രങ്ങൾ അവർ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഫാ.സ്റ്റാൻ സ്വാമി കേസിൽ നിന്നും മനസ്സിലാക്കാനാവുന്നത്. കേരളത്തിൽ കത്തോലിക്കാ സഭ നേരിടുന്ന ഒരു വിലങ്ങുതടി നായർ സമുദായമാണ്. ഇതെല്ലാം മനസ്സിലാക്കി സമുദായം അത്യന്തം ജാഗ്രത പുലർത്തേണ്ടതുണ്ട്, പ്രതിരോധത്തിന് സജ്ജമാകേണ്ടതും ഉണ്ട്.
നീലൻ പിള്ള മലയാളിയുമല്ല, നായർ സമുദായാംഗവുമല്ല !!!
സൂസൻ ബെയിലി, കേംബ്രിഡ്ജ് സർവ്വകലാശാലയുടെ കീഴിലുള്ള ക്രൈസ്റ്റ് കോളേജിലെ ചരിത്ര-നരവംശശാസ്ത്ര വിഭാഗത്തിലെ ലെക്ചററും, പിന്നീട് പ്രൊഫസറും ആയി ജോലി നോക്കിയ ആധുനിക കാലത്തെ പണ്ഡിതയാണ്. ഇവർ, ക്രിസ്തുവർഷം 1700-1900 കാലഘട്ടങ്ങളിൽ തമിഴ്നാട്ടിലെ വടക്കംകുളം പ്രദേശത്ത് , ജസ്യൂട്ട് പാതിരിമാരുടെ മതപരിവർത്തന ശ്രമങ്ങളെ, വിശദമായ പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ പഠനങ്ങളെ ആസ്പദമാക്കി അവർ 1989-ൽ രചിച്ച ഗ്രന്ഥമാണ് Saints, Goddesses and Kings, Muslims and Christians in South Indian society, 1700-1900. ബെയിലിയുടെ പഠനങ്ങളിൽ നീലൻ പിള്ളയുടെ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടവും (1712-1752) ഉൾപ്പെടുന്നതായി കാണാം.
Cambridge University Press പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിലെ പേജ് 415-ൽ അവർ രേഖപ്പെടുത്തിയത് ഇവിടെ ഉദ്ധരിയ്ക്കുന്നു. “Devasakayam Pillai was a Nanjenad Saiva Vellala whose original Hindu name was Nilkanta Pillai.” (ബെയിലിയുടെ പുസ്തകത്തിലെ 415-ആം പേജിലെ പ്രസക്തഭാഗവും വാചകവും സ്ക്രീൻ-ഷോട്ടായി മുകളിൽ നല്കിയത് ശ്രദ്ധിയ്ക്കുക.) ദേവസഹായം പിള്ള തമിഴ്നാട്ടിലെ വെള്ളാള സമുദായത്തിൽ പിറന്ന വ്യക്തിയാണ് എന്നത് ഒരു സംശയത്തിനും വകയില്ലാതെ, സൂസൻ ബെയിലിയുടെ വിശദമായ പഠനത്തിൽ തെളിഞ്ഞിരിയ്ക്കുന്നതായി കാണാം. കത്തോലിക്കാ സഭ അവകാശപ്പെടുന്നതുപോലെ അയാൾ മലയാളിയുമല്ല, നായർ സമുദായാംഗവുമല്ല. സൂസൻ ബെയിലിയുടെ ഈ പുസ്തകം ഇന്ന് നെറ്റിൽ സൗജന്യമായി ലഭിയ്ക്കും. പുസ്തകം പരിശോധിയ്ക്കാനോ വായിയ്ക്കാനോ താല്പര്യമുള്ളവർ നെറ്റിൽ search ചെയ്തിട്ട് ഏതെങ്കിലും കാരണവശാൽ അത് ലഭിയ്ക്കാതെ വരുന്ന പക്ഷം, മുഴുവൻ പേരും, മൊബൈൽ നമ്പരും, ഇ-മെയിൽ ഐഡിയും താഴെയുള്ള comment section-ലൂടെ അറിയിയ്ക്കുന്ന പക്ഷം പുസ്തകത്തിന്റെ pdf copy അയച്ചു തരുന്നതാണ്.
ശ്രീ മന്നത്തു പത്മനാഭനും നീലൻ പിള്ളയും
മന്നത്തു പത്മനാഭൻ പിള്ളയുടെയും, നീലൻ പിള്ളയുടെയും മാതാപിതാക്കളുടെ സമുദായിക പശ്ചാത്തലം സംബന്ധിച്ചുള്ള സമാനത തികച്ചും യാദൃച്ഛികമാണോ എന്ന് സംശയിയ്ക്കേണ്ടതുണ്ട് !!! ചട്ടമ്പി സ്വാമികളുടെയും മാതാപിതാക്കൾ ബ്രാഹ്മണ-നായർ സമുദായാംഗങ്ങൾ ആണ്. ശ്രീ മന്നത്തു പത്മനാഭൻ(ജനനം 1878) ജനിയ്ക്കുന്നതിനും ഒന്നര നൂറ്റാണ്ട് മുൻപ് സമാന പശ്ചാത്തലമുള്ള നിലകണ്ഠൻ പിള്ള (ജനനം 1712), നമ്പൂതിരി സമുദായത്തിൽ നിന്നുള്ള പിതാവിനും, നായർ സമുദായത്തിലുള്ള മാതാവിനും ജനിയ്ക്കുക. യുവാവായിരിയ്ക്കുമ്പോൾ ക്രിസ്തുമതം സ്വീകരിയ്ക്കുക. എന്നിട്ട് ‘ദൈവവേല’ ചെയ്യുക. പിന്നാക്ക വിഭാഗങ്ങളിലുള്ളവരുടെ മനസ്സുകളെ സ്വാധീനിയ്ക്കുന്നതിനുവേണ്ടി കത്തോലിക്കാ സഭ പടച്ചുവിടുന്ന ഇത്തരം കള്ളക്കഥകൾ സഭയുടെ മതഭ്രാന്തിന് ഉത്തമോദാഹരണമാണ്.
ഗാന്ധിജിയുടെ ക്രിസ്തുമത വിമർശനം : പറയാതെ പറഞ്ഞത്
കത്തോലിക്കാ സഭയുടെ ഈ കുത്സിത നീക്കങ്ങൾ കാണുമ്പോൾ ഗാന്ധിജി പറഞ്ഞ മൂന്ന് വാചകങ്ങളാണ് ഓർമ്മ വരുന്നത് . Quote ” A rose does not need to preach. It simply spreads its fragrance. The fragrance is its own sermon.” Unquote (Harijan, 29-3-1935, p. 50). പക്ഷെ റോസപ്പൂവിന്റെ പ്രധാന ഗുണമായ സുഗന്ധം ഇല്ലെങ്കിലോ. പിന്നെ അതിനും വേണ്ടി ‘മാർക്കറ്റിങ്ങ് ടീമിനെ’ രംഗത്ത് ഇറക്കണം. എത്രവേണമെങ്കിലും ‘മാർക്കറ്റിങ്ങ് നടത്തട്ടെ’, പക്ഷെ മഹത്വം അവകാശപ്പെടാനാവത്ത, മണമോ ഗുണമോ മേന്മയോ ഇല്ലാത്ത ക്രിസ്തുമതത്തെ മഹത്വവൽക്കരിയ്ക്കുന്നതിനു വേണ്ടി മറ്റു സമുദായങ്ങളെയും അവർ പിൻപറ്റുന്ന മതങ്ങളേയും തുടക്കത്തിൽ അവമതിച്ച്, ക്രമേണ അവയുടെ ഉന്മൂലനത്തിന് ശ്രമിയ്ക്കുന്ന കത്തോലിക്കാ സഭയുടെ നീക്കങ്ങളെ, മേലിൽ അനുവദിച്ചുകൂടാ !!!
നായന്മാർ തിരിച്ചടിയ്ക്കേണം. !!!!
143-ആമത് മന്നം ജയന്തി സമ്മേളനം(02Jan20) ഉദ്ഘാടനം ചെയ്യാൻ, മുഖ്യാതിഥിയാക്കപ്പെട്ട ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തോട്, തിരുവിതാംകൂറിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന നായർ സമുദായത്തെയും, അവരുടെ രാജാവിനെയും, രാജ്യത്തെയും അപമാനിയ്ക്കുന്ന വിധത്തിലുള്ള propagandaയിൽ നിന്നും, രാജ്യദ്രോഹിയായിരുന്ന നീലൻ പിള്ളയെ വിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നതിൽ നിന്നും കത്തോലിക്കാ സഭ പിന്മാറണമെന്ന്, അദ്ദേഹത്തെ മുഖ്യാതിഥിയാക്കി ക്ഷണിച്ചവർ തന്നെ പറഞ്ഞ് മനസ്സിലാക്കേണം. കത്തോലിക്കാ സഭാ നേതൃത്വത്തോട് സൗഹാർദ്ദ ബന്ധം പുലർത്തുന്ന നായർ സംഘടനാ നേതൃത്വത്തിന്, ദുരവ്യാപകമായ, സമുദായത്തെ മൊത്തത്തിൽ സ്പർശിയ്ക്കുന്ന ഈ വിഷയം, സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വൈഷമ്യങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് വിചാരിയ്ക്കാം. സംഘടനാ-സമുദായ നേതൃത്വം ഇതിന് തയ്യാറല്ലെങ്കിൽ, നായർ സമുദായത്തിന്റെ ക്രിസ്തീയവൽക്കരണത്തിന് വഴിമരുന്നിടുവാനായിട്ടാണ് മെത്രാനെ മുഖ്യ അതിഥിയാക്കിയെതെന്ന ആക്ഷേപത്തിന് സമുദായ നേതൃത്വം പാത്രീഭൂതമാകുവാൻ സാദ്ധ്യതയുണ്ട്. നായർ സമുദായത്തെ അവമതിയ്ക്കുന്നതിൽ നിന്നും, തുടർന്ന് സമുദായത്തിന്റെ വംശഹത്യയ്ക്ക് കളമൊരുക്കുന്നതിൽ നിന്നും പിന്മാറുവാൻ കത്തോലിക്കാ സഭ തയ്യാറാകുന്നില്ലെങ്കിൽ, ലഭ്യമായ ചരിത്ര സത്യങ്ങളെ അവലംബിച്ച്, counter-propaganda-യിലൂടെ നായർ സമുദായം തിരിച്ചടിയ്ക്കേണം.(ലേഖനങ്ങൾ, നാടകം, സീരിയൽ മുതലായവയിലൂടെ ബോധവൽക്കരണത്തിനു ശേഷം, ഈ നീക്കങ്ങൾക്കെതിരെ കരയോഗം തോറും പ്രമേയം പാസ്സാക്കണം) സമുദായത്തിന്റെ പ്രധാന ഔദ്യോഗിക സംഘടനയാണ് ഇതിനെല്ലാത്തിനും മുൻകൈയെടുക്കേണ്ടത്. സംഘടനയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ Humanities Subjects പഠിപ്പിയ്ക്കുകയും പഠിയ്ക്കുകയും ചെയ്യുന്ന Department-കളിലുള്ള നായർ സമുദായത്തിൽപ്പെട്ട അദ്ധ്യാപകരും ഗവേഷണ-വിദ്യാർത്ഥികളുമാണ്, ക്രിസ്ത്യൻ കത്തോലിക്കാ സഭയെ മതപരമായും രാഷ്ട്രീയപരമായും ആശയപരമായി പ്രതിരോധിയ്ക്കാൻ, ആദ്യം മുന്നിട്ട് ഇറങ്ങേണ്ടത്. സമുദായത്തിന് അങ്ങിനെയുംകൂടി ഔദ്യോഗിക സംഘടനയും അതിന്റെ സ്ഥാപനങ്ങളും ഗുണകരമായി ഭവിയ്ക്കട്ടെ.
….. തുടരും
Other recent postings …..
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,210