ദേവസഹായം പിള്ളയെക്കുറിച്ച് കത്തോലിക്കാ സഭ പ്രചരിപ്പിയ്ക്കുന്ന കള്ളപ്രമാണങ്ങൾ, അതിന് ആധികാരികതയും അംഗീകാരവും ലഭിയ്ക്കുത്തക്ക വിധത്തിൽ, ഇന്ത്യയിലെ ഔദ്യോഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ക്രമേണ കയറിക്കൂടുന്നത് ഭാരതത്തിലെ ഹിന്ദു സമുഹം, പ്രത്യേകിച്ച് തിരുവിതാംകൂറിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന നായർ സമുദായം അറിയുന്നുണ്ടോ എന്നത് സംശയമാണ്!!! ഹിന്ദു സമൂഹത്തെയും, സമുദായത്തെയും ബാധിയ്ക്കുന്ന വിഷയങ്ങളെക്കുറിച്ച് information & intelligence gathering ചെയ്യുവാനും, കൂടാതെ ഇപ്രകാരം കിട്ടുന്ന ഡേറ്റ വിശകലനം ചെയ്യുവാനും, നായന്മാരെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനയായ NSS-ന് കെല്പുണ്ടോ എന്ന കാര്യവും സംശയമാണ് !!! അക്കാദമിക്ക് തലങ്ങളിൽ പ്രഗത്ഭമതികളായ നായർ സമുദായാംഗങ്ങൾ അനവധി ഉണ്ടായിരുന്നെങ്കിലും അവരിലാരെങ്കിലും മന്നം കാണിച്ച പാത പിന്തുടർന്ന്, സമുദായത്തിന്റെ സ്വയരക്ഷയ്ക്കായി ആശയപരമായ പ്രതിരോധം സൃഷ്ടിയ്ക്കുവാൻ ശ്രമിച്ചതായി കാണുന്നില്ല !!! എന്തിനേറെ, NSS-ന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും സമുദായത്തെ മൊത്തത്തിൽ ദുർബലമാക്കുന്ന ചരിത്ര-രാഷ്ട്രീയ ആഖ്യാനങ്ങളെ ചെറുക്കാനുള്ള ബൗദ്ധിക വിജ്ഞാനം ക്രോഡീകരിയ്ക്കുവാനും, അത് ഫലവത്തായി വരും തലമുറകൾക്കു പകർന്നു കൊടുക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നതായും അറിവില്ല. നായർ സമുദായ സ്പിരിറ്റ് ഉള്ള നായർ ബുദ്ധിജീവികളെ വാർത്തെടുത്ത് പരിപോഷിപ്പിയ്ക്കുന്നതിൽ സമുദായത്തിന്റെതായ ഔദ്യോഗിക സംഘടനകൾ അമ്പേ പരാജയപ്പെട്ടു എന്ന് പറയാം. ബുദ്ധിജീവികളുടെ ഭൂതക്കണ്ണാടികൾക്ക് അടിയിൽ തങ്ങളും പേട്ടേയ്ക്കാം എന്ന ഭയം നിമിത്തമായിരിയ്ക്കാം ഇപ്രകാരമുള്ള തന്ത്രപരമായ നീക്കങ്ങൾക്ക് സമുദായനേതാക്കൾ ചമയുന്നവർ തുനിയാത്തത് എന്നും സമുദായാഗംങ്ങൾ ചിന്തിയ്ക്കുവാൻ നിർബന്ധിതരായിത്തീരുന്നു.
2013-ലാണ് കത്തോലിക്കാ സഭ മലയാളഭാഷയിൽ ദേവസഹായം പിള്ളയുടെ hagiography ആയ ദേവരൂപാന്തരം പ്രസിദ്ധീകരിച്ചത്. ഇതിനു മുമ്പും പിള്ളയെക്കുറിച്ചുള്ള hagiography മലയാളത്തിൽ ഉണ്ടായിരുന്നിരിയ്ക്കാം. അതിനെക്കുറിച്ച് ഇപ്പോൾ അറിവില്ല. എന്നാൽ തമിഴിൽ ദേവസഹായം പിള്ളയെക്കുറിച്ചുള്ള hagiography നിരവധി ഉണ്ടെന്നാണ് വിക്കിപ്പീഡിയയിൽ നിന്നും മനസ്സിലാവുന്നത്. തെക്കൻ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ദേവസഹായത്തിനെപ്പോലെ മറ്റൊരു കപട രക്തസാക്ഷിയെയും(ബ്രിട്ടോ) ഉപയോഗിച്ചുള്ള propaganda-യിലൂടെ കത്തോലിക്കാസഭയ്ക്ക് അവിടങ്ങളിൽ മതപരമായ പ്രാബല്യം സൃഷ്ടിച്ചെടുക്കുവാനും, അതിലൂടെ രാഷ്ട്രീയ പ്രാമാണ്യം ഉറപ്പിയ്ക്കാൻ സാധിച്ചു എന്നുള്ളതും ഇക്കഴിഞ്ഞ (2021-ലെ) തിരഞ്ഞെടുപ്പിൽ പോലും വെളിവായിട്ടുള്ളതാണ്. ‘ദി ഹിന്ദുവിൽ’ വന്ന താഴെക്കൊടുത്തിരിയ്ക്കുന്ന വാർത്താക്കുറിപ്പുകൾ ശ്രദ്ധിയ്ക്കുക. ഈ വാർത്താക്കുറിപ്പുകൾ 2021-ലെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ്. തിരഞ്ഞെടുപ്പു കാലത്താണ് മതത്തിന് ഏറ്റവും പ്രസക്തിയുള്ളതെന്നും, ഒരു വ്യക്തിയുടെ മതപരമായ വിശ്വാസമാണ് ആർക്ക് വോട്ടുചെയ്യണമെന്ന തീരുമാനത്തിൽ നിർണ്ണായക പങ്ക് വഹിയ്ക്കുന്നതെന്നും ഈ വാർത്താക്കുറിപ്പുകൾ സശ്രദ്ധം വായിച്ചാൽ മനസ്സിലാക്കാം.
PhD പ്രബന്ധത്തിൽ ദേവസഹായം പിള്ള.
തിരുനെൽവേലിയിൽ നിന്നും തെങ്കാശി, ചെങ്കോട്ട വഴി കേരളത്തിലേയ്ക്കുള്ള റോഡിന്റെ വശത്താണ് , തിരുനെൽവേലിയ്ക്കടുത്തായി മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. മനോന്മണി ശ്രീപാർവ്വതിയുടെ മറ്റൊരു നാമം ആണ്. മനോന്മണിയം യൂണിവേഴ്സിറ്റിയോട് affiliate ചെയ്തിട്ടുള്ള ഒരു കോളേജാണ് തൂത്തുക്കുടിയിൽ സ്ഥിതിചെയ്യുന്ന VOC College.
VOC College-ലെ, ചരിത്ര വിഭാഗത്തിൻ കീഴിൽ ഗവേഷണം ചെയ്തിരുന്ന വിദ്യാർത്ഥിനി N Subha Nanthini, PhD പട്ടം ലഭിയ്ക്കുന്നതിനു വേണ്ടി യൂണിവേഴ്സിറ്റിയ്ക്ക് സമർപ്പിച്ച പ്രബന്ധം നെറ്റിൽ ലഭ്യമാണ്. ഈ പ്രബന്ധത്തിലേയ്ക്കുള്ള ലിങ്ക് അടങ്ങിയ സ്ക്രീൻ ഷോട്ടാണ് താഴെ കൊടുത്തിരിയ്ക്കുന്നത്.
സ്ക്രീൻ ഷോട്ടിൽ ഉള്ളതുപോലെ, തീസിസിന്റെ വിഷയം “Travancore And Eustachines Benedictus De Lannoy : A Study ” എന്നാണ്. 2014- ജൂലൈയിൽ Manonmaniam Sundaranar University-യ്ക്ക് സമർപ്പിച്ച തീസിസിന്റെ (Thesies – പ്രബന്ധം) ആദ്യ പേജിന്റെ സ്ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.
ഈ യുണിവേഴ്സിറ്റി പ്രബന്ധത്തിന്റെ അഞ്ചാമത്തെ അദ്ധ്യായത്തിന് കൊടുത്തിരിയ്ക്കുന്ന തലക്കെട്ട് Contribution of Captain De-Lannoy എന്നാണ്. അതിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു. കത്തോലിക്കാ സഭ പ്രചരിപ്പിയ്ക്കുന്ന കള്ളക്കഥയിലെ ഇതിവൃത്തം, പൊടിപ്പും തൊങ്ങലും ചേർത്ത് ഈ പ്രബന്ധ അദ്ധ്യായത്തിൽ നല്കിയിരിയ്ക്കുന്നത് കാണാം. കത്തോലിക്കാ സഭയുടെ propaganda, ഫലം കണ്ട വേളയായി ഇതിനെ കരുതാം. ഇങ്ങിനെ അക്കാദമിക്ക് പ്രബന്ധങ്ങിലൂടെയും മറ്റും ആവർത്തിയ്ക്കുന്ന കള്ളപ്രാചാരണത്തിന്, ആവർത്തനത്തിലൂടെ ഔദ്യോഗിക ചരിത്രത്തിന്റെ പരിവേഷം ലഭിയ്ക്കുവാനിടയാകും. ഇത് തടുക്കേണ്ടത് നായർ സമുദായത്തിന്റെ കടമയാണ്. അതിന് കേരള ചരിത്രത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നായർ സമുദായാംഗങ്ങൾ സ്വമേധയാ ഏറ്റെടുത്തു തന്നെയാവണം.
ഈ PhD Thesis, ദേവസഹായം പിള്ളയുടെ കള്ളക്കഥ പ്രചരിപ്പിയ്ക്കുവാൻ അച്ചടിയ്ക്കപ്പെട്ട മലയാളത്തിൽ ഉള്ള ദേവരൂപന്തരത്തെക്കാൾ ഒരു പടി കൂടി മുന്നോട്ടു പോയതായി കാണാം. ദേവരൂപാന്തരം പേജ് 16-ലൂടെ(കത്തോലിക്കാ സഭയുടെ മലയാളത്തിലുള്ള hagiography) നിലൻ പിള്ളയ്ക്ക് അപ്രതീക്ഷിതമായ കഷ്ടനഷ്ടങ്ങൾ സംഭവിയ്ക്കയും, ‘ഇവയിൽ നിന്നെല്ലാം രക്ഷനേടുന്നതിന് വിശേഷാൽ പൂജകളും ബലികളും നടത്തിയെങ്കിലും രോഗങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും ശമനമൊന്നും ഉണ്ടായില്ലെന്നാണ്’ പ്രചരിപ്പിയ്ക്കുന്നത് . അതായത് ഹിന്ദുവിന്റെ ഈശ്വരാരാധനയുടെ ഭാഗമായ പൂജകളും ബലികളും ഇഹലോകത്തിലെ പ്രശ്നങ്ങൾ പരിഹരിയ്ക്കുവാൻ ഉതകുന്നവയല്ലെന്ന് പറഞ്ഞ് അവയെ ഇകഴ്ത്തി നിന്ദിയ്ക്കുയാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്. കത്തോലിക്കാ സഭയുടെ പ്രചാരണ ലഘുലേഖയിൽ നിന്നും എടുത്ത, താഴെക്കൊടുത്തിരിയ്ക്കുന്ന സ്ക്രീൻ ഷോട്ട് ശ്രദ്ധിക്കുക.
പക്ഷെ, നീലൻപിള്ളയുടെ ജീവിതത്തിൽ ഉണ്ടായ പ്രതികൂല സാഹചര്യത്തെ മറ്റൊരു രീതിയിലാണ് PhD Thesis-ൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. അതിൽ, തങ്ങളുടെ കുലദേവതയായ ഭദ്രകാളിഅമ്മന്റെ കോപമാണ് കുടുംബത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന ദുരിതങ്ങൾക്ക് കാരണമായി നിലൻപിള്ള, വിദേശിയായ ഡി ലന്നോയിയോട് സങ്കടം പറയുന്നത്. ഇതിന് പരിഹാരമായി ഡി ലാന്നോയി ദൈവത്തിന്റെ അനുകമ്പയെക്കുറിച്ചും ദയയെക്കുറിച്ചും വിശദീകരിച്ച് നീലൻ പിള്ളയെ ആശ്വസിപ്പിയ്ക്കുകയും, ബൈബിളിൽ നിന്ന് ചില പാഠങ്ങൾ നീലനെ പഠിപ്പിയ്ക്കയും ചെയ്തെന്നാണ്, തമിഴിലുള്ള സഭാപരമായ ചില പ്രചാരണ സാഹിത്യത്തെ ഉദ്ധരിച്ച് ഗവേണ വിദ്യാർത്ഥിനി തന്റെ പ്രബന്ധത്തിൽ ചേർത്തിരിയ്ക്കുന്നത്. (താഴെ കൊടുത്തിരിയ്ക്കുന്ന സ്ക്രീൻ ഷോട്ട് കാണുക.)
ഇത് മനഃപൂർവ്വം ചെയ്തതായിരിയ്ക്കുമോ എന്ന് പറയുവാനാകില്ല. എന്നിരുന്നാലും സഭാപ്രചാരണ സാഹിത്യത്തെ ആധികാരികമായി പരിഗണിച്ച്, അതിന്റെ ഉള്ളടക്കത്തെ, PhD പ്രബന്ധത്തിൽ, ഉദ്ധരണിയിലൂടെ ചേർത്തതോടുകൂടി, ആ കള്ളപ്രചാരണ സാഹിത്യത്തിനും ഒരു ആധികാരികത കൈവന്നിടും എന്ന അപകടം കാണാതിരുന്നുകൂടാ.
ഇപ്രകാരം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചിരിയ്ക്കുന്ന PhD Thesis-ൽ മത-നിന്ദയും, വർഗ്ഗീയതയും ഉൾപ്പെട്ടിരയ്ക്കുന്നു എന്നുള്ളതും ഗവേഷണത്തിന്റെ ഉദ്ദേശശുദ്ധിയെയും അതിന്റെ മൂല്യത്തെയും സംശയത്തിലാഴ്ത്തുന്നു. ശുഭ നന്ദിനി എന്ന ഗവേഷണ വിദ്യാർത്ഥിനിയുടെ പേരിൽ നിന്നും അവർ ഹിന്ദു മതത്തിൽപ്പെട്ടതാണെന്ന് തീരുമാനിയ്ക്കാനാവില്ല. കാരണം തമിഴ്നാട്ടിലെ ക്രിസ്ത്യാനികൾ ഇന്നും ഹിന്ദു പേരുകൾ മനഃപൂർവ്വം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാ : ചില പ്രമുഖ തമിഴ് ക്രിസ്ത്യൻ നടന്മാർ ഹിന്ദു പേരുകളാണ് ഉപയോഗിയ്ക്കുന്നത്. ഈ ഗവേഷണ വിദ്യാർത്ഥിനി ക്രിസ്ത്യാനിയാണോ, അല്ലെങ്കിൽ അവരും അവരുടെ ഗവേഷണ ഗൈഡും വീണ്ടുവിചാരവും ദീർഘവീക്ഷണമില്ലാത്തവരാണോ, അതോ കത്തോലിക്കാ സഭയുടെ ചട്ടുകമാണോ എന്നൊന്നും നമ്മൾക്കറിയില്ല. ഇവ്വിധ സംശയങ്ങൾ നിലനില്ക്കത്തന്നെയും ശുഭ നന്തിനിയുടെ പ്രബന്ധത്തിൽ അടങ്ങിയിട്ടുള്ള മറ്റു ചില വിവരങ്ങൾ നമ്മുടെ സമുദായത്തോടും, നമ്മളുടെ മതത്തോടും, ബ്രാഹ്മണരോടും വെറുപ്പും വിദ്വേഷവും ജനിപ്പിയ്ക്കത്തക്കവയാണെന്നും, കൂടാതെ ക്രിസ്തുമതം ഹിന്ദുമതത്തേക്കാൾ ഉൽക്കൃഷ്ടമായതാണെന്ന സൂചനയും ഉള്ളതാണ്. താഴെക്കൊടുത്തിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ (പ്രബന്ധഉള്ളടക്കത്തിന്റെ) ശ്രദ്ധിക്കുക !!
പഴയ നാഞ്ചിനാട് കേരളത്തിൽ നിന്നടർത്തി തമിഴ്നാട്ടിനോട് ചേർത്തതോടുകൂടി, കേരളത്തിലെ നായന്മാരുടെ സാമുദായിക-രാഷ്ട്രീയ ശക്തിയ്ക്ക് കോട്ടം തട്ടിയതായി കണക്കാക്കാം. നാഞ്ചിനാട് ഇപ്പോൾ കന്യാകുമാരി ജില്ലയുടെ ഭാഗമാണ്. ദേവസഹായംപിള്ള എന്ന നീലകണ്ഠൻ പിള്ളയുടെ സ്വദേശം നാഞ്ചിനാട് ആണെന്നാണ് കത്തോലിക്കാ സഭ അവകാശപ്പെടുന്നത്. അവിടുത്തെ നായന്മാർക്ക് കത്തോലിക്കാ സഭയുടെ ഈ കൊടുംചതി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മനസ്സിലാക്കിയെങ്കിൽ തന്നെ അവർ ഇതിനെതിരെ സംഘടിതമായി പ്രതികരിച്ചു കണ്ടില്ല. കേരളചരിത്രത്തിന്റെ ഉടമസ്ഥാവകാശം നായർ സമുദായം ഏറ്റെടുക്കണം. ചരിത്രത്തെ ഗൗരവത്തോടെ സമുദായം വീക്ഷിയ്ക്കേണം. അതിൽ അതിക്രമിച്ചു കയറുന്നവരേയും (tresspass), കുരിശുനാട്ടുവാൻ ശ്രമിയ്ക്കുന്നവരേയും ആട്ടിപ്പായിയ്ക്കണം. കേരളത്തിന്റെ landscape-ഉം, cultural landscape-ഉം മലിനമാകാതെ പരിരക്ഷിയ്ക്കേണ്ടത് നായർ സമുദായം അതിന്റെ കടമയായി ഏറ്റെടുക്കേണം. കൂടാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും നായന്മാർ സംഘടിച്ച് കത്തോലിക്കാ സഭയുടെ ഹിന്ദുമത നിന്ദയ്ക്കെതിരെ അതേ നാണയത്തിൽ തരിച്ചടിയ്ക്കുകയും വേണം.
…….. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369648276
Other relevant postings :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,209
Total Page Views : 37,739