1906-വരെയുള്ള തിരുവിതാംകൂർ ചരിത്രത്തെ വിശദീകരിയ്ക്കുന്ന ഗ്രന്ഥമാണ് ശ്രീ നഗം അയ്യയുടെ ആംഗലേയത്തിലുള്ള The Travancore State Manual (3 vols). ഇത് 1906-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ശ്രീ നഗം അയ്യ കൊല്ലം ജില്ലാ മജിസ്റ്രേറ്റ് ആയും, ദിവാൻ പേഷ്ക്കാറായും തിരുവിതാംകൂറിൽ (രാജഭരണകാലത്ത്) ഔദ്യോഗിക പദവി വഹിച്ചിട്ടുണ്ട്. 23 ജനുവരി 1903-ൽ ഇദ്ദേഹത്തെ Census Commissioner ആയി നിയമിച്ചിരുന്നു.
ശ്രീ നഗം അയ്യയുടെ രണ്ടാം വാള്യത്തിലാണ് തിരുവിതാംകൂറിലെ ക്രിസ്തുമതസംബന്ധമായിട്ടുളള വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. രണ്ടാം വാള്യത്തിലെ, എട്ടാം അദ്ധ്യായത്തിൽ, Section C-യിൽ, തിരുവിതാംകൂറിലെ ക്രിസ്തുമതസംബന്ധമായ വിവരങ്ങൾ നല്കിയ ശേഷം, [ഒരു മുഖവുര നല്കിയതിനു ശേഷം] തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡന്റായിരുന്ന G.T Mackenzie (Gordon Thomson Mackenzie) 1901-ൽ പ്രസിദ്ധീകരിച്ച, Christianity in Travancore എന്ന പുസ്തകത്തിൽ അടങ്ങിയ മുഴു വിവരങ്ങൾ, Census കണക്കുകളും കൂടി കൂട്ടിച്ചേർത്ത് ശ്രീ നഗം അയ്യ തന്റെ ഗ്രന്ഥത്തിൽ നല്കിയിരിയ്ക്കുന്നതായി കാണാം. മക്കെൻസിയുടെ പുസ്തകത്തെ അവലംബിച്ചാണ് തിരുവിതാംകൂറിലെ ക്രിസ്തുമത സംബന്ധമായ ചരിത്രം നല്കിയതെന്ന് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ എടുത്തുപറഞ്ഞിട്ടുമുണ്ട്. G T Mackenzie-യുടെ Christianity in Travancore എന്ന പുസ്തകവും നഗം അയ്യയുടെ മൂന്ന് വാള്യങ്ങളും archive.org-ൽ സൗജന്യമായി ലഭ്യമാണ്.
മക്കെൻസിയുടെ പുസ്തകത്തിലെ 79-80 പേജ് നമ്പറുകളിൽ ഉള്ള 80-ആം നമ്പർ Note-ലാണ് (കുറിപ്പിലാണ്) നീലകണ്ഠപ്പിള്ളയെക്കുറിച്ചുള്ള പരാമർശമുള്ളത്. ഈ പരാമർശത്തെ അവാസ്തവികമെന്ന് നഗം അയ്യ തള്ളിപ്പറയുകയും, വാസ്തവത്തിൽ എന്താ സംഭവിച്ചിട്ടുണ്ടാവുക എന്നത് അയ്യയുടെ രണ്ടാം വോള്യത്തിലെ പേജുകൾ 129-130ൽ യുക്തിപൂർവ്വം വിശദീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്.
നീലൻ പിള്ള ക്രിസ്ത്യാനിയായതിനുശേഷം, വർഷങ്ങൾ കഴിഞ്ഞ്, വധശിക്ഷാർഹമായ അയാളുടെ കുറ്റകൃത്യങ്ങൾ വെളിച്ചത്തു വരികയും, അതിനാൽ അയാളെ തുറിങ്കിലടയ്ക്കുകയും ചെയ്തുവെന്നാണ് നഗം അയ്യ വിശദീകരിയ്ക്കുന്നത്. മാപ്പർഹിയ്ക്കുന്ന കുറ്റകൃത്യമായിരുന്നെങ്കിൽ മതപരമായി പിള്ളയെ സ്വാധീനിച്ച, തന്നിലൂടെ ക്രിസ്തുമതം സ്വീകരിച്ച പിള്ളയെ, സൈന്യാധിപനായിരുന്ന ഡിലാന്നോയ് രക്ഷിയ്ക്കുവാൻ ശ്രമിച്ചേനേ. കാരണം, മറ്റ് ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് തന്റെ വ്യക്തിപരമായ ഒരാവശ്യത്തിന് വളരെയധികം സ്വാധീനം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മേൽ ചെലുത്തുവാൻ സൈന്യാധിപനായി നിയമിതനായിരുന്ന ഡിലാന്നോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്, മഹാരാജാവ് അഞ്ചുതെങ്ങ് കോട്ടയിലെ കാവൽ ഭടന്മാരുമായി, അവരുടെ നേതാവിന്റെ മകളെ വിട്ടുകിട്ടുന്നതിനായി യുദ്ധം ചെയ്ത സംഭവത്തെയാണ്. കോട്ടയുടെ കമാൻഡറുടെ മകൾ ഡിലാന്നോയിയുടെ കാമുകിയാകുകയും, പക്ഷെ ഡിലാന്നോയിയുമായുള്ള വിവാഹത്തെ പിതാവ് എതിർക്കുകയും ചെയ്തതിനാൽ, ഡിലാന്നോയ്ക്കുവേണ്ടി കോട്ടയെ ആക്രമിയ്ക്കുവാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് തയ്യാറായി. ഇപ്രകാരമാണ് ഡിലാന്നോയിയുടെ വിവാഹം മഹാരാജാവ് നടത്തിക്കൊടുത്തത്. ഈ സാഹചര്യത്തിൽ പൊറുക്കപ്പെടാവുന്ന തെറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ ഡിലാന്നോയുടെ മദ്ധ്യസ്ഥതയിലൂടെ രാജാവ് പിള്ളയോട് ക്ഷിമിച്ചേനേ. പക്ഷേ ഡിലാന്നോയി പിള്ളയ്ക്കുവേണ്ടി ഇടപെട്ടില്ലെന്നുള്ളത് വ്യക്തമാണ്.
കൊളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന് ഡച്ചുകാരെ പരാജയപ്പെടുത്തുവാനായി. ഈ സംഭവം നടന്നത് 1741-ലാണ്. ഡച്ച് പട്ടാളക്കാരനായിരുന്ന ക്രിസ്ത്യൻ കത്തോലിക്കനായ ഡിലാന്നോയിയെയും അയാളുടെ ഒരു കൂട്ടാളിയായ ഡൊനാഡിയെയും തടവിലാക്കിയ മാർത്താണ്ഡവർമ്മ, ഇരുവരുടെയും യുദ്ധസാമഗ്രികളുണ്ടാക്കുന്നതിനുള്ള കഴിവുകൾ മനസ്സിലാക്കി രണ്ടു നിബന്ധനകൾ മുമ്പോട്ടു വച്ചിരുന്നു. ഒന്നുംങ്കിൽ മരിയ്ക്കാൻ തയ്യാറായിക്കൊള്ളുക, അല്ലെങ്കിൽ നല്ല ശമ്പളവും പറ്റിക്കൊണ്ട് യൂറോപ്യന്മാരുടെ യുദ്ധവിജയങ്ങളുടെ മുഖ്യ ഹേതുക്കളായ തോക്കുകളും പീരങ്കികളും, പീരങ്കിയുണ്ടകളും നിർമ്മിയ്ക്കാനുള്ള സാങ്കേതിക വിദ്യ എത്രയും പെട്ടെന്ന് പകർന്നുനൽകി, തന്റെ നായർ പടയാളികളെ ഇവയെല്ലാം കാര്യക്ഷമമായി ഉപയോഗിയ്ക്കാൻ പഠിപ്പിയ്ക്കുക. പണത്തിനോട് ആർത്തിയും ജീവനിൽ കൊതിയുമുണ്ടായിരുന്ന കത്തോലിക്കാ ക്രിസ്ത്യാനിയായ ഡിലാന്നോയ് രണ്ടാമത്തെ നിബന്ധന തിരഞ്ഞെടുത്തു എന്നത് ചരിത്രമാണ്. ഇതിലൂടെ അയാൾ ഡച്ചുകാരുടെ ശത്രുവായിത്തീർന്നു.
കൊളച്ചലിൽ ഡച്ചുകാർക്ക് ഒരു ‘factory’ യും അതിനോട് അനുബന്ധമായി സൈനിക സന്നാഹങ്ങളും മാർത്താണ്ഡവർമ്മ മാഹാരാജവുമായി ഇടയുന്നതിന് മുമ്പ് ഉണ്ടായിരുന്നു. കച്ചവടത്തിന് ആവശ്യമായ സാമഗ്രികളെ സൂക്ഷിച്ചിരുന്നത് ഇത്തരം ‘factory’-കളിലായിരുന്നു. ഈ ഫാക്ടറി മൂലം ഡച്ചുകാർക്ക് സമീപപ്രദേശങ്ങളിൽ ഉള്ള ജനങ്ങളുടെ മേൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചിരുന്നു. ഇപ്രകാരമാണ് ഡച്ചുകാർ നീലകണ്ഠപിള്ളയുമായി പരിചയിത്തിലായത്.
തിരുവിതാംകൂറിന്റെ സൈനികമായ തയ്യാറെടുപ്പകളെക്കുറിച്ച് മനസ്സിലാക്കാനും, ഡിലാന്നോയിയുടെ പ്രവർത്തികളെ നിരീക്ഷിയ്ക്കുവാനും പണവും സ്ഥാനമാനങ്ങളും മോഹിച്ച് ഡച്ചുകാർക്കു വേണ്ടി ചാരപ്പണി ചെയ്ത ആളായിരുന്നു നീലകണ്ഠൻപിള്ള. സൈനിക കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇയാൾ ഡിലാന്നോയിയുമായി ചങ്ങാത്തം സ്ഥാപിച്ചു. ഡിലാന്നോയിയുമായി കൂടുതൽ അടുക്കുവാനായി ഇയാൾ ക്രിസ്തുമതതത്തിൽ അതീവ താല്പര്യം കണിച്ചു. കത്തോലിക്കാ വൃത്തങ്ങൾ പ്രചരിപ്പിയ്ക്കുന്നത് ഇയാൾ 1745-ൽ ജ്ഞാനസ്നാനം ചെയ്ത് ലാസർ (ദേവസഹായം പിള്ള) എന്ന പേരു സ്വീകരിച്ചു എന്നാണ്. ഡിലാന്നോയിയുടെ പൂർണ്ണവിശ്വാസം നേടുന്നതിനായി അയാൾ ജ്ഞാനസ്നാനത്തിനും ലാസർ എന്ന പേര് സ്വീകരിയ്ക്കുന്നതിനും തയ്യാറായി.
1747 ആയപ്പോഴേയ്ക്കും ഡച്ചുകാർ തിരുവിതാംകൂറുമായി സമാധാന ചർച്ചകൾ ആരംഭിച്ചു. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്നും രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഒരു കരട് സമാധാന ഉടമ്പടി (draft treaty) എഴുതിതയ്യാറാക്കി. അതിന് ഔദ്യോഗിക അംഗീകാരം ലഭിയ്ക്കുന്നതിനായി, സമാധാനചർച്ചയിൽ പങ്കെടുത്ത ഡച്ച് പക്ഷത്തുള്ളവർ, കൊച്ചിയിലുണ്ടായിരുന്ന ഡച്ച് കൗൺസിലിനെ ഏൽപ്പിയ്ക്കുകയും,അവർ അത് തെക്കൻ ഏഷ്യയിലെ അവരുടെ ആസ്ഥാനമായ ബട്ടേവിയയിലേയ്ക്ക്(Batavia) അയച്ചു കൊടുക്കുകയും, അവിടെനിന്നുള്ള അംഗീകാരം 18th October 1748-ൽ ലഭിയ്ക്കുകയും ചെയ്തു. പക്ഷെ ബട്ടേവിയയിലേയ്ക്ക് അയച്ചു കൊടുക്കുന്നതിനുമുമ്പ് ഡച്ചുകാരുടെ കൊച്ചിൻ കൗൺസിൽ അതിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ തിരുത്തൽ ഒളിച്ചോടിപ്പോയ പട്ടാളക്കാരെ സംബന്ധിച്ചുള്ളതായിരുന്നു. സൈന്യത്തിൽ നിന്നും ഒളിച്ചോടി തിരുവിതാംകൂറിൽ അഭയം പ്രാപിയ്ക്കുകയോ, തിരുവിതാംകൂറിലേയ്ക്ക് കൂറ് മാറുകയോ ചെയ്യുന്ന ഡച്ച് പട്ടാളക്കാരെ,അറസ്റ്റ് ചെയ്ത് തിരികെ കൈമാറണമെന്ന നിബന്ധനയായിരുന്നു ഈ തിരുത്തലുകളിൽ ഒന്ന്. ഈ തിരുത്തലുകൾ രാമയ്യൻ അറിയാതെയാണ് ഡച്ച് കൊച്ചിൻ കൗൺസിൽ ചെയ്തത്. ഇതിനാണ് ബട്ടേവിയയിൽ നിന്നും അംഗീകാരം ലഭിച്ചു തിരികെ വന്നത്. രാമയ്യൻ ദളവയുടെ കരട് ഉടമ്പടിയിൽ കൂറുമാറുന്നവരെ സംബന്ധിച്ചുള്ള ഡച്ചുകാരുടെ ഏകപക്ഷീയമായ തിരുത്തലുകൾ കണ്ട മഹാരാജാവ് ഈ ഉടമ്പടി അംഗീകരിയ്ക്കാൻ തയ്യാറായില്ല. കാരണം ഡിലാന്നോയിയെ ഈ നിബന്ധന പ്രതികൂലമായി ബാധിയ്ക്കും എന്ന് മഹാരാജാവ് മനസ്സിലാക്കി. ഈ നിബന്ധന അംഗീകരിച്ചാൽ, ഡിലാന്നോയിലെ അറസ്റ്റ് ചെയ്ത് ഡച്ച്കാർക്ക് അയാളെ കൈമാറേണ്ടിവരും എന്ന് മഹാരാജാവ് മുൻകൂട്ടി കണ്ടു. മാഹാരാജാവ് ഉടമ്പടിയിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ കൊച്ചിൻ കൗൺസിൽ ആ കരാറ് ബട്ടാവിയയിലേയ്ക്ക് തിരിച്ച് അയയ്ക്കുവാൻ നിർബന്ധിതരായി. ഇപ്രകാരം തിരുവിതാംകൂറിൽ നിന്ന് കൊച്ചിവഴി ബട്ടേവിയയിലേയ്ക്കും അവിടുന്ന് തിരകെ അതേ മാർഗ്ഗത്തിൽ ഇങ്ങോട്ടും അയയ്ക്കപ്പെട്ട കരട് ഉടമ്പടി, അവസാനം തീർച്ചയാക്കപ്പെട്ട് ഇരുകൂട്ടരും അതിൽ ഒപ്പിട്ടത് 15 August 1753- ലാണ്. ഡച്ചുകാരും തിരുവിതാംകൂറും തമ്മിലുള്ള ഈ സമാധാന ഉടമ്പടി Treaty of Mavelikara എന്നാണ് അറിയപ്പെടുന്നത്.
18 October 1748-ൽ കരട് സമാധാന ഉടമ്പടി ബട്ടേവിയയിൽ നിന്നും അംഗീകാരം ലഭിച്ച് തിരികെ വന്നതോടുകൂടി നീലകണ്ഠപിള്ളയുടെ സേവനം ഡച്ചുകാർക്ക് ആവശ്യമില്ലാതായി. ഇതിനുശേഷം നീലകണ്ഠപിള്ള ഡച്ചുകാർക്ക് വേണ്ടി ചെയ്ത ചാരപ്പണിയെക്കുറിച്ചുള്ള വിവരങ്ങൾ ചോരുകയും, ഡച്ചുകാരുമായി സമാധാന ചർച്ചകൾ നടത്തിയ രാമയ്യൻ ദളവയും, തലവടി കുഞ്ഞു മൂത്തതു കാര്യക്കാരും ഈ വിവരങ്ങൾ മഹാരാജാവിനെ ധരിപ്പിയ്ക്കയും ചെയ്തു. ഇക്കാര്യം മഹാരാജാവ് ഡിലാന്നോയിയോടും ആലോചിയ്ക്കയും, തുടർന്ന് നീലൻപിള്ളയെ 23 Feb 1749- ൽ അറസ്റ്റ് ചെയ്ത് തുറിങ്കിലടയ്ക്കുകയും ചെയ്തു. തന്റെ വിശ്വാസ്യത നേടാനായി മതപരിവർത്തനം വരെ ചെയ്ത്, തന്നെ ചതിച്ച നീലൻപിള്ളയ്ക്ക് വധ ശിക്ഷനല്കണെമെന്ന അഭിപ്രായം ഡിലാന്നോയ് മഹാരാജാവിനോട് പറഞ്ഞു. മഹാരാജാവ് ആദ്യം ഇതിനോട് യോജിച്ചില്ല. പക്ഷെ ഡിലാന്നോയ് തന്റെ അഭിപ്രായത്തിൽ നിന്നും പിന്മാറുകയുണ്ടായില്ല. അയാൾ രാമയ്യൻ ദളവായോടും, മറ്റു ഉയർന്ന ഉദ്യോഗസ്ഥരോടും ഇതിനെക്കുറിച്ച് പറയുകയും ചെയ്തു. നീലൻ പിള്ളയ്ക്ക് ഇതിനോടകം ഇറ്റാലിയൻ പാതിരിമാരുമായിട്ടുള്ള ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞ രാമയ്യൻ ദളവയും, ഡിലാന്നോയിയും, മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും, തമിഴ്നാട് രാമനാട്ടിലെ (Ramnad) രാജാ ആയിരുന്ന വിജയ രഘുനാഥ കിളവൻ, എന്ന കിളവൻ രാജാവിന്റെ രാജ്യത്തിന് ഇറ്റാലിയൻ പാതിരിമാരാൽ വന്നുകൂടിയ അപകടങ്ങളെക്കുറിച്ച് അവർ മഹാരാജാവിനെ ഉണർത്തിയ്ക്കുകയും ചെയ്തു. മാത്രമല്ല ഡച്ചുകാരുമായുള്ള സമാധന ഉടമ്പടി ഉറപ്പിയ്ക്കുന്ന പക്ഷം, അവർക്കു വേണ്ടി ചാരപ്പണി ചെയ്ത നീലൻപിള്ളയെ സ്വതന്ത്രനാക്കണമെന്ന് ഡച്ചുകാർ ആവശ്യമുന്നയിക്കുമോ എന്നും രാജാവ് സംശയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവത്തേയും വ്യാപ്തിയേയും, രാജ്യത്തിൽ നിലവിലുണ്ടായിരുന്ന നിയമങ്ങളേയും പരിഗണിച്ച്, 1752-ൽ ഈ രാജ്യദ്രോഹിയുടെ വധശിക്ഷ നടപ്പാക്കുവാൻ മഹാരാജാവ് ഉത്തരവിട്ടു. ഇതിനുശേഷം 15 August 1753- ലാണ് മാവേലിക്കരയിൽവച്ച് തിരുവിതാംകൂർ ഡച്ചുകാരുമായിട്ടുള്ള സമാധാന ഉടമ്പടിയിൽ ഒപ്പിട്ടത്.
ഡിലാന്നോയിയെ സംബന്ധിച്ചിടത്തോളം തന്നെയും, രഹസ്യാത്മകമായ തന്റെ ഔദ്യോഗിക പ്രവൃത്തികളെയും കുറിച്ചുള്ള വിവരങ്ങൾ ഡച്ചുകാർക്ക് ചോർത്തിനല്കുന്നതിനായി, തന്റെ അടുത്തുകൂടി, ക്രിസ്തുമതത്തിൽ വിശ്വാസമുണ്ടെന്ന് അഭിനയിച്ച്, തന്റെ പൂർണ്ണമായ വിശ്വാസം നേടുന്നതിനായി ജ്ഞാനസ്നാനത്തിന് തയ്യാറായി, ക്രിസ്ത്യൻ പേരു പോലും സ്വീകരിച്ച നീലകണ്ഠൻ പിള്ളയോട് , ലന്നോയിയ്ക്ക് ക്ഷമിയ്ക്കവാനിയിരുന്നില്ല. തന്റെ ജീവനു വരെ ഭീഷണിയായ നീലന്റെ ചാരവൃത്തിയെക്കുറിച്ചുള്ള വിവരങ്ങൾ, ഡച്ചുകാരുടെ പക്കൽ നിന്നും രാമയ്യൻ ദളവയ്ക്ക് ചോർന്നു കിട്ടുന്നതിനു മുമ്പായി ഡിലാന്നോയിയും മനസ്സിലാക്കിയിരുന്നു. ഡിലാന്നോയ് നേരിൽ ഈ കൊടുംചതിയെക്കുറിച്ച് മഹാരാജാവിനോട് പറഞ്ഞിരുന്നു. ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ നീലൻപിള്ളയ്ക്ക് നല്കണമെന്നാണ് ഡിലാന്നോയ് അന്നേരം മഹാരാജാവിനോട് ഉണർത്തിച്ചത്. രാമയ്യൻ ദളവയുടെയും മറ്റ് ഉദ്യോഗസ്ഥന്മാരുടെ പക്കൽ നിന്നും കൂടുതൽ തെളിവുകളും കൂടി മഹാരാജവിന് ലഭിച്ചതോടെ രാജ്യത്തെ നിയമങ്ങൾ പ്രകാരം ആ രാജ്യദ്രോഹിയ്ക്ക് അയാൾ അർഹിയ്ക്കുന്ന ശിക്ഷ നല്കുകയുണ്ടായി.
നഗം അയ്യയുടെ ഗ്രന്ഥത്തിൽ ദേവസഹായം പിള്ളയെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന ഭാഗം ചുവടെ നല്കുന്നു.
Page 129, The Travancore State Manual, Vol II, written by V.Nagam Aiya, first published in 1906
“There is just one other statement also in Mr.Mackenzie’s Paper to which exception may be taken as based on insufficient evidence, that is, the martyrdom of Devasagayam. He himself refers to it only as the ‘story of the Travancore martyr’. The man, it is said, was originally one Nilkanda Pillai an official attached to the household of the Rajah. He was baptised in 1745 by Father Bouttari, S.J. “For sometime past he had been disposed to become a Christian and he had obtained some instruction by conversations with Lannoy. On his baptism he took the name of Devasagayam. Four years afterwards he was imprisoned because of his change of religion and after three years of imprisonment he was shot in 1752 by order of the Rajah at Aramboli, about the fifty-first mile on the road from Trivandrum to Tinnevelly.”
It is difficult to believe such a story as this. It looks to my mind most improbable on its face. It is one evidently started by the later converts, from a habit of apotheosizing their ancestors or heroes so common among our people. For the Belgian officer Eustache de Lannoy was the Commander-in-Chief of the Rajah’s forces and had great influence with him and would not have allowed a convert who took instruction from himself to have been imprisoned or shot. Lannoy’s influence with the Rajah was so great that he made him wage war against the Anjengo Chief to obtain his daughter in marriage for himself. The truth therefore must have been something like this. Probably as a Palace official, Nilakanda Pillai was detected tampering with political secrets, on the strength of which action must have been taken against him years after he was converted to Christianity. Baptism could not have had anything to do with it especially in a State like Travancore ruled by the Rajahs whose ancestor Cheraman Perumal in the fourth century had given away land and privileges to Thomas Cananeo and had inscribed them in copper-plate documents ;” the King himself came and saw and sent for the chief man Thomas, and he disembarked and came before the King who spoke graciously to him. To honour him he gave his own name, Cocurangan Cananeo, and he received this honour from the King and went to rest in his place. And the King gave him the city Mogderpatnam for ever. …… ….. And the King granted him seven kinds of musical instruments and all honours and the right of travelling in palanquin and that at weddings his women should whistle with the finger in the mouth as do the women of kings, and he conferred on him dignity and the privilege of spreading carpets on the ground and to use sandals and to erect a pavilion and to ride on elephants.” In the face of this evidence and the well-known attitude of the Travancore Rajahs towards the Christians or other religionists, the story of Devasagayam’s martyrdom may be dismissed as apocryphal ” ഈ ഖണ്ഡികയിലെ ഏറ്റവും പ്രസക്തമായ ഭാഗത്തിന്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം നല്കുന്നു.
ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ദേവസഹായം പിള്ളയെക്കുറിച്ചുള്ള ശ്രോതസ്സുകൾ (references), വി നഗം അയ്യയുടേതൊഴിച്ച് ബാക്കിയെല്ലാം ക്രിസ്ത്യൻ ശ്രോതസ്സുകളാണ്. അവയെല്ലാം തന്നെ ക്രിസ്തുമതമഹത്വവൽക്കരണത്തിന്റെ ഭാഗമായി എഴുതപ്പെട്ടവയുമാണ്. അതിനാൽ സത്യത്തിന്റെ ഒരു കണികപോലും അതിൽ കാണില്ല. ഇനി അതിനു കീഴെ Further Reading എന്ന വിഭാഗത്തിൽ ഉള്ള പ്രസിദ്ധീകരണങ്ങളും ക്രിസ്തുമത മഹത്വവൽക്കരണത്തിന്റെ ഭാഗമായി രചിയ്ക്കുപ്പെട്ടവയാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം.
മലയാളം വിക്കിപ്പീഡിയയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. അതിൽ അവലംബം എന്ന വിഭാഗത്തിലും ആധാരം എന്ന രണ്ടാമത്തെ വിഭാഗത്തിലും നല്കിയിരിയ്ക്കുന്ന പ്രസിദ്ധീകരണങ്ങൾ ക്രിസ്തുമത മഹത്വവൽക്കരണത്തിനായി ക്രിസ്ത്യാനികൾ എഴുതിതയ്യാറാക്കിയതാണ്. ഒന്നു പോലും ഒരു തരത്തിലും വിശ്വാസ യോഗ്യമല്ല. തമിഴ് വിക്കിപ്പീഡയയിൽ T.K Veluppillai രചിച്ച Travancore Manual-നെക്കുറിച്ച് പരാമർശമുണ്ട്. ഈ ഗ്രന്ഥം archive.orgൽ ലഭ്യമാണ്. പക്ഷെ ഇതിൽ സൂചിപ്പിച്ചിരിയ്ക്കുന്ന പേജുകളിൽ ദേവസഹായംപിള്ളയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒന്നും തന്നെയില്ല.
വിക്കിപ്പീഡിയയിൽ ദേവസഹായം പിള്ളയെക്കുറിച്ച് പരാമർശമുള്ള ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങൾക്ക് വിശ്വാസ്യത തീർത്തും ഇല്ലെങ്കിലും, കാലപ്പഴക്കം കാരണം അതിലൊരു പുസ്തകം പരിശോധിച്ചാൽ, ഈ വിഷയത്തിന്റെ മറ്റൊരു വശത്തെക്കുറിച്ചുള്ള ചിന്തകൾക്ക് അത് ഇടനല്കുന്നതാണ്. Paulinus a Sancton Bartholomeo എന്ന ഇറ്റാലിയൻ പാതിരി ഇറ്റാലിയൻ ഭാഷയിൽ 1796-ൽ പ്രസിദ്ധീകരിച്ച, Voyage to the East Indies എന്ന പുസ്തകമാണ് അത്. ഇംഗ്ലീഷ് വിക്കിപ്പീഡിയ റഫറൻസ് വിഭാഗത്തിൽ നല്കിയിരിയ്ക്കുന്ന Item No. 9. ഇതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ വിവരിയ്ക്കുന്നതാണ്.
കത്തോലിക്കാസഭയുടെ ആത്യന്തിക ലക്ഷ്യം മതപരിവർത്തനത്തിലൂടെ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെ മതംമാറ്റത്തിലൂടെ, രാജ്യത്ത് ആഭ്യന്തര കുഴപ്പങ്ങളും അസ്ഥിരതകളും സൃഷ്ടിച്ച് അധികാരത്തിലേറി, ഭാരതത്തെ ക്രിസ്ത്യൻ രാജ്യമാക്കുന്ന എന്നതാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയുള്ള ഉപാധികളിൽ ഒന്നാണ് ദേവസഹയാം പിള്ളയുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള കള്ളക്കഥകൾ. തെക്കെയിന്ത്യയിൽ പ്രത്യേകിച്ച് മലയാള മണ്ണിൽ ഈ കള്ളക്കഥ ഛേദിച്ച്, അതിലെ നുണകൾ ജനങ്ങളെ മനസ്സിലാക്കി, കത്തോലിക്കാ സഭയുടെ ദുഷ്ടലക്ഷ്യങ്ങൾ തടയേണ്ടത് ഈ മണ്ണിന്റെ മക്കളായ നായർ സമുദായത്തിന്റെ കടമയാണ്.
…….തുടരും
Other postings in this series ……
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique visitors : 24,209
Total Page Views : 37,739
Good history