പി. ശങ്കുണ്ണിമേനോൻ ഇംഗ്ലീഷിൽ എഴുതിയ മൂല ഗ്രന്ഥത്തിൽ പേജുകൾ 503 മുതൽ 511 വരെയാണ് ചാന്നാന്മാരും നായന്മാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച് വിശദീകരിച്ചിരിയ്ക്കുന്നത്. മലയാള തർജ്ജമയിൽ ഈ വിവരങ്ങൾ 427 മുതൽ 434 വരെയുള്ള പേജുകളിൽ കാണുവാൻ കഴിയും. Dr C K Kareem എന്ന മുസ്ലീം സമുദായാംഗമായ തർജ്ജമാകാരൻ ഇംഗ്ലീഷിലുള്ള മൂലഗ്രന്ഥത്തോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്തായാലും മലയാള തർജ്ജമയിലെ ചില്ലറ ന്യൂനതകൾ പരിഹരിച്ചാണ് ഇവിടെ നല്കിയിരിയ്ക്കുന്നത് . ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം ഇന്ന് പൊതുമണ്ഡലത്തിൽ സൗജന്യമായി ലഭ്യമാണെന്നുള്ളതിനാൽ ആർക്കും ഇവിടെ നല്കിയിരിയ്ക്കുന്ന വിവരങ്ങൾ മൂല ഗ്രന്ഥത്തോട് ഒത്തുനോക്കാവുന്നതാണ്. 1806-ൽ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചതിനു ശേഷമാണ്, വസ്ത്രധാരണ അനുകരണത്തെച്ചൊല്ലിയുള്ള താഴെ വിവരിച്ചിരിയ്ക്കുന്ന വഴക്കുകൾ ഉടലെടുത്തതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
ഇനി തർജ്ജമയിലെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക് (പേജ് 427 മുതൽ..) കടക്കാം. ബ്രാക്കറ്റിൽ നൽകിയിരിയ്ക്കുന്ന Notes എല്ലാം തന്നെ കാര്യങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ വെബ്സൈറ്റ് എഡിറ്റർ നല്കിയിരിയ്ക്കുന്നതാണ് . Strikethrough text ( സ്ട്രൈക്ക് ത്രൂ ടെക്സ്റ്റ് ) തർജ്ജമയിൽ അർത്ഥവ്യത്യാസം വരുത്തിയ വാക്കുകളെ കാണിയ്ക്കുന്നതാണ് .
Quote പി ശങ്കുണ്ണിമേനോൻ : “ഗവർണ്ണർ മടങ്ങിയയുടനെതന്നെ ഡെപ്യൂട്ടി പേഷ്കാർ ശങ്കുണ്ണി മേനോൻ തന്റെ ഡിവിഷന്റെ ജോലിക്കു ഹാജരായി. തന്റെ അഭാവത്തിൽ ഹിന്ദുക്കളുടെയും മതപരിവർത്തനം ചെയ്ത ചാന്നാന്മാരുടെയും ഇടയിൽ പുതിയ തെറ്റിദ്ധാരണകളുണ്ടായതായി കണ്ടു. ഇരുഭാഗങ്ങളും തമ്മിലുണ്ടായിരുന്ന ശത്രുത സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശ്രമഫലമായി കുറെക്കാലത്തേക്ക് അടങ്ങിയിരിക്കുകയായിരുന്നു. ശത്രുത വീണ്ടും തലപൊക്കിയെന്നു മാത്രമല്ല ഇപ്രാവശ്യത്തെ വഴക്ക് വളരെ ഗുരുതരവുമായിരുന്നു. പറഞ്ഞൊതുക്കാൻ പേഷ്കാർ നടത്തിയ ശ്രമം ദീർഘകാലത്തേക്കുള്ള സമാധാനത്തിന് വഴി തെളിയിച്ചില്ല. (Note 1 : എന്നാലും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായി, കുറച്ചു കാലത്തേയ്ക്ക് ഇരുകൂട്ടരും രമ്യതയിൽ ജീവിച്ചുപോന്നു.)
സവർണ്ണ ഹിന്ദുസ്ത്രീകളുടെ (നായർ സ്ത്രീകളുടെ) വേഷവിധാനങ്ങൾ ചാന്നാർസ്ത്രീകൾ അനുകരിയ്ക്കുവാൻ തുടങ്ങിയതിൽ നിന്നായിരുന്നു ഈ കുഴപ്പത്തിന്റെ ഉത്ഭവം. എന്നുമുതൽ ചാന്നാന്മാരെ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം ചെയ്യുവാൻ തുടങ്ങിയോ, അന്നുമുതൽ ചാന്നാട്ടികൾ സവർണ്ണ ഹിന്ദുസ്ത്രീകൾ ക്ഷേത്രത്തിലും മറ്റും പോകുവാൻ വീട് വിട്ട് ഇറങ്ങുമ്പോൾ ധരിയ്ക്കുന്ന വസ്ത്രധാരണത്തെ അനുകരിച്ചു തുടങ്ങി. ഗൗരവമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന സാമൂഹ്യപരമായി ഗൗരവതരവും സങ്കീർണ്ണവുമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഈ വാസനയെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം മിഷണറി പ്രവർത്തകർ ഇവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സവർണ്ണ ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന വിധമാണ് പ്രവർത്തിച്ചിരുന്നത് . (Note 2 : ..the Missionaries fostered among them a spirit of hostility against the high caste Hindus എന്നാണ് ശങ്കുണ്ണിമേനോൻ എഴുതിയിരിക്കുന്നത്. അതായാത് മലയാള തർജ്ജമ ഇപ്രകാരമാണ് വേണ്ടിയിരുന്നത് …..സാമൂഹ്യപരമായി ഗൗരവതരവും സങ്കീർണ്ണവുമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഈ വാസനയെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം മിഷനറി പ്രവർത്തകർ ചാന്നാന്മാരെ പ്രോത്സാഹിപ്പിയ്ക്കുക മാത്രമല്ല, അവരിൽ സവർണ്ണ ഹിന്ദുക്കളോട് ശത്രുത വളർത്തുകയും ചെയ്തു.) (Note 3: നെയ്യാറ്റികര സംഭവത്തിനുശേഷം, കല്ലമ്പലത്ത് 2019-ൽ ആത്മഹത്യ ചെയ്ത നായർസമുദായാംഗമായ DysP ശ്രീ ഹരികുമാറിനെ കുരുക്കിയതും ഈ ശത്രുതയാണ്). 1814-ൽത്തന്നെ വസ്ത്രധാരണത്തെ സംബന്ധിച്ച നിയമനിർമ്മാണങ്ങൾ നടത്തുവാൻ സർക്കാർ നിർബന്ധിതമാകുകയും, ഭാവിയിൽ ചാന്നാർ സ്ത്രീകളുടെ വേഷവിധാനം സംബന്ധിച്ച മാർഗ്ഗനിർദ്ദേശം നല്കുകയും ചെയ്തിരുന്നു. എങ്കിലും പതിനഞ്ചു വർഷക്കാലം ഇരുകൂട്ടരും പലപ്പോഴായി സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ (Note 4 : സംഭവവികാസങ്ങൾ ഒരു ഗുരുതര ഭാവം കൈക്കൊണ്ടതിനാൽ) സർക്കാർ ഇടപെടൽ അനിവാര്യമായിത്തീർന്നു. കൊല്ലവർഷം 1022-ൽ (1847) നാടു നീങ്ങിയ മാഹാരാജാവിന്റെ (സ്വാതിതിരുനാൾ) ഭരണകാലാരംഭത്തിൽത്തന്നെ (1829-ൽ) ഇത് സംബന്ധമായ വ്യക്തമായ നിയമം ഉണ്ടായിരുന്നു. അതനുസരിച്ച് മതം മാറിയ ചാന്നാർ സ്ത്രീകൾ ആദ്യം മുതൽക്കേ ധരിച്ചിരുന്ന ജാക്കറ്റ് (jacket) ധരിച്ച് മാറു മറയ്ക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും, പക്ഷെ മേൽ ജാതിക്കാരുടെ വേഷം അനുകരിക്കുന്നതിൽ നിന്നും അവരെ ഈ നിയമം കർശനമായി വിലക്കിയിരുന്നു.” Unquote
(Note 5: ഇവിടുത്തെ പ്രശ്നം പദവിയും അധികരാവും ദ്യോതിപ്പിയ്ക്കുന്ന രണ്ടാം മുണ്ടാണ്. അത് എല്ലാ നായർ സ്ത്രീകളും ധരിച്ചിരുന്നുമില്ല)
(Note 6 : പി ശങ്കുണ്ണിമേനോന്റെ ഇംഗ്ലീഷം വാചകം ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കുക. In this enactment, it was clearly laid down that the female Shanar converts were at liberty to cover their bosoms with a jacket, and a strict prohibition was laid down against their adopting high caste Hindu costumes ; …… . ഈ നിയമം ഉണ്ടാക്കിയത് എന്തിനെന്ന് ഈ വാചകം സൂക്ഷ്മതയോടെ വായിച്ചാൽ മനസ്സിലാക്കാം. മതം മാറിയ ചാന്നാട്ടികൾ, മിഷനറിമാർ തുന്നിക്കൊടുത്ത കുപ്പായം(ജാക്കറ്റ്) ധരിച്ച് മാറ് മറച്ചിരുന്നത് നായന്മാർ അവഗണിച്ചിരുന്നു. അത്തരം ജാക്കറ്റ് ധരിച്ച് അവർ നടന്നതിനെ നായന്മാർ എതിർത്തില്ല. പിന്നെന്തിനാണ് ഈ നിയമം കൊണ്ടുവന്നത് എന്ന ചോദ്യം ഉയരുന്നു. നായർ കൂട്ടുകുടുംബങ്ങളിലെ കാർന്നോന്മാരുടെയും കാർന്നോത്തികളുടെയും (matriarch), വീടിനു വെളിയിൽ സഞ്ചരിയ്ക്കുമ്പോൾ ധരിയ്ക്കുന്ന രണ്ടാംമുണ്ടോടുകൂടിയ വേഷവിധാനം, മതം മാറിയ ചാന്നാട്ടികൾ അനുകരിച്ച് ചന്തകളിലും ഉത്സവപ്പറമ്പുകളിലും മറ്റും വിലസുന്നതിനെ നായന്മാർ എതിർക്കുകയും, ക്രമസമാധാന പ്രശ്നങ്ങൾ തലപൊക്കുകയും ചെയ്തപ്പോൾ, ഇത് പരിഹരിയ്ക്കുന്നതിനു വേണ്ടിയിട്ടാണ് 1814-ലെ നിയമം കൊണ്ടുവന്നത്. കൂട്ടുകുടുംബങ്ങളിലെ മറ്റംഗങ്ങളായ ഇളം പ്രായക്കാർ രണ്ടാം മുണ്ട് ധരിച്ചിരുന്നില്ല !!! അക്കാലത്ത് അത് കാർന്നോർ സ്ഥാനത്ത് ഉള്ളവർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. )
( Note 7 : ചാന്നാർ(നാടാർ) സമുദായത്തിലെ അവസ്ഥാ (status) വ്യത്യാസങ്ങളും അതിനോടനുബന്ധിച്ച പെരുമാറ്റ വിശേഷങ്ങളും !!!
പൊതുവായി എല്ലാ സമുദായങ്ങളിലും, വർഗ്ഗ വ്യത്യാസങ്ങൾ (class differences) കാണാം. In India caste differences as well as class differences matters. വർത്തമാനകാലത്ത് നമ്മൾ upper class, middle class and lower class എന്ന് പൗരന്മാരെ തരം തിരയ്ക്കാറുള്ളതുപോലെ, ചാന്നാന്മാരിലും വിവിധതരക്കാർ ഉണ്ടെന്നും, അതിൽ ഏത് തരക്കാരാണ് മിഷനറിയുടെ ജാക്കറ്റും ഒക്കെ കണ്ട് മതം മാറിയതെന്നും ആലോചിച്ചാൽ പിടികിട്ടും. അന്തസ്സുള്ള, ആഭിജാത്യമുള്ള ചാന്നാന്മാർ(നാടാന്മാർ) മതം മാറുവാൻ തയ്യാറാകില്ലെന്ന് ചിന്തിച്ചാൽ മനസ്സിലാകും. 1806-ൽ തിരുവിതാംകൂറിൽ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറി പ്രവർത്തനം തുടങ്ങിയ Rev. W T Ringeltaube രേഖപ്പെടുത്തിയത് ഈ വിഷയത്തിലേയ്ക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ്.
1813-ൽ, അതായത് തിരുവിതാംകൂറിൽ മിഷനറി പ്രവർത്തനം തുടങ്ങി ഏഴ് വർഷങ്ങൾക്കു ശേഷം Rev. W T Ringeltaube രേഖപ്പെടുത്തിയത് ഇവിടെ നല്കുന്നു. “My poor ragged and small congregations are still existing, but I don’t observe much of the work of grace. I have now about six hundred Christians, who are not worse than other Christians in India. About three or four of them may have a longing for their salvation. The rest have come from all kinds of motives, which we can only know after the years have passed.” He had positively no illusions as to the nature of the people who came to him. In August 1814 he says, “You cannot have any confidential intercourse with many of the people. They are great rogues. The poorest of them consent to become proselytes for money and good words, and afterwards they cleave to you like leeches. I have about six hundred of them, and therefore I am quite poor.” (pages 24, 25, Chapter II, The Ringeltaube Period, 1806-1816 from the book “A Hundred Years In Travancore, 1806-1906, A History And Description of the Work done by The London Missionary Society in Travancore, South India during the Past Century, Compiled by Rev I H Hacker, London Missionary Society, first published in 1908.)(പ്രസക്തഭാഗത്തിന്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം നല്കുന്നു. )
1814-ലാണ് വസ്ത്രധാരണത്തെ സംബന്ധിച്ച ആദ്യ നിയമം തിരുവിതാംകൂറിൽ നിലവിൽ വന്നത്. 1814-ൽ മതപരിവർത്തനം ചെയ്ത ഏഴാം കൂലികളായ ചാന്നാന്മാരെക്കുറിച്ച് മിഷനറി എഴുതിയത് “They are great rouges.” എന്നാണ്. അതായത് തിരുവിതാംകൂറിൽ ക്രിസ്തുമതം സ്വീകരിച്ചത് ചതിയന്മാരും തെമ്മാടികളുമാണെന്ന് മിഷനറി സംശയത്തിനു ഇടനല്കാതെ രേഖപ്പെടുത്തിയിരിയ്ക്കുന്നു !!! ഇവർ രക്തം ഉറ്റിക്കുടിയ്ക്കുന്ന കണ്ണട്ടകളെപ്പോലെയാണെന്നും മിഷനറി എടുത്തുപറയുന്നുണ്ട് !!! കണ്ണട്ടകളെപ്പോലെ ചതിയന്മാരും ദുഷ്ടന്മാരായിരുന്നവരുടെ പിൻഗാമികളാണ് കേരളത്തിലെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും എന്ന കാര്യവും ഇത്തരുണത്തിൽ നമ്മൾ വിസ്മരിച്ചുകൂടാ !!! മിഷനറിമാർ ഈ ദുഷ്ടന്മാരെ തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ മേൽ അനാശാസ്യങ്ങളായ സമ്മർദ്ദം ചെലുത്തുവാൻ ഉപയോഗിച്ചു. ക്രിസ്തുദാസന്മാരായ, ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായ മിഷനറിമാർ ഈ ദുഷ്ടന്മാരിൽ, മത പരിവർത്തനത്തിന് വിസമ്മതിച്ച ചാന്നാന്മാർ ഉൾപ്പടെയുള്ള മറ്റ് ഹിന്ദുക്കളോട് വിദ്വേഷം കുത്തിവച്ചതിനു ശേഷം, ബ്രിട്ടീഷ് ഭരണയന്ത്രത്തിന്റെ തണലിൽ ഇവരെ ഹിന്ദുക്കളുടെ മേൽ കയറൂരിവിടുകയുമാണ് ഉണ്ടായതെന്ന് പി ശങ്കുണ്ണിമേനോൻ എഴുതിയതും ചേർത്ത് കൂട്ടിവായിയ്ക്കാനാകും. ഈ തെമ്മാടിക്കൂട്ടങ്ങൾ നായന്മാരെ ഉപദ്രവിയ്ക്കുന്നതിൽ നിന്നും അപമാനിയ്ക്കുന്നതിൽ നിന്നും രക്ഷിയ്ക്കുവാനാണ് , തിരുവിതാംകൂർ സർക്കാർ 1814-ലെ നിയമം ഉണ്ടാക്കിയതെന്ന് വ്യക്തമാണ്. )
Quote പി ശങ്കുണ്ണിമേനോൻ :-“എന്നാൽ മതപരിവർത്തനം ചെയ്ത ചാന്നാന്മാരുടെ ലക്ഷ്യം സവർണഹിന്ദുക്കളെ വെല്ലുവിളിയ്ക്കുകയും മതം മാറാത്ത മറ്റു് (ഹിന്ദുമതസ്ഥരായ) ചാന്നാന്മാരെ വിരോധിപ്പിക്കയും ആയിരുന്നു. (നിശ്ചയമായും അത് ദുരുദ്ദേശ്യപരമായിരുന്നു). മതം മാറിയവരെ മിഷനറിമാർ അങ്ങേയറ്റം സഹായിച്ചു (പിന്തുണച്ചു). ഇത് തിരുവിതാംകൂർ ആണെന്ന് വിസ്മരിച്ച് ഇംഗ്ലണ്ടിലെന്നപോലെയുള്ള ജീവിതസമ്പ്രദായം ഇവിടെ നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. കാലമോ ദേശമോ സർക്കാരിന്റെ നയമോ ഒരു വിദേശരാജ്യത്തുള്ള അവരുടെ പദവിയോ ഒന്നും കണക്കാക്കാതെയാണ് മതപരിവർത്തനം ചെയ്തവരോട് മിഷണറിമാർ പെരുമാറിയത്. കണക്കാക്കാതെ, മതപരിവർത്തനം ചെയ്ത ചാന്നാന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അവരുടെ(ചാന്നാന്മാരുടെ) പ്രവർത്തികളെ എല്ലാം മറ്റുള്ളവർ സഹിക്കണമെന്നും മിഷനറിമാർ അവകാശവാദം ഉന്നയിച്ചു. അവർക്കു തികഞ്ഞ സ്വാതന്ത്ര്യം നല്കി. അതിന്റെ ഇതിന്റെയെല്ലാം ഫലമായി തർക്കം വേഗത്തിലൊതുക്കുവാൻ ബുദ്ധിമുട്ടായി. മിഷണറിമാരിൽ നിന്നും പ്രോത്സാഹനം ലഭിച്ചിരുന്നതിനാൽ നാട്ടുനിയമങ്ങളെ ധിക്കരിക്കുവാനുള്ള പ്രവണതയാണ് ചാന്നാന്മാരിൽ കണ്ടത്. അത് നിയന്ത്രണാതീതമായി. പരമാധികാരശക്തിയോടുള്ള (ബ്രിട്ടൻ) ബഹുമാനം മൂലം തിരുവിതാംകൂർ ഗവൺമെന്റ് മിഷണറിമാരുമായി ഇടപെടുവാനോ തക്ക നടപടികൾ സ്വീകരിക്കുവാനോ മടി കാണിച്ചു. തന്മൂലം ഇരുവിഭാഗക്കാരും അവരുടെ അനുകൂലികളും എല്ലാവർക്കും കാണത്തവിധത്തിൽ വിധത്തിൽ അന്യോന്യം വിദ്വേഷപരമായ നിലപാടുകൾ കൈക്കൊണ്ടു.
മതപ്രചാരപ്രവർത്തനങ്ങളുടെ ആരംഭം മുതൽതന്നെ തെക്കൻ തിരുവിതാംകൂറിൽ ഈ മനോഭാവം നിലനിന്നിരുന്നു. എന്നാൽ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂർ ഗവൺമെന്റ് നൽകിയ സംരക്ഷയും അവരോടു കാണിച്ച സഹിഷ്ണുതയും അവരുടെ പ്രവർത്തനങ്ങൾക്ക് വലിയ പുരോഗതി പെട്ടെന്നുണ്ടാക്കിയിരുന്നു. മുപ്പതുകൊല്ലം കൊണ്ട് ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനം ഏറെ വർദ്ധിച്ചു. നാഞ്ചിനാട്ട് ഗ്രാമത്തിലും തൊട്ടുള്ള ജില്ലകളിലും ധാരാളം ഇടവകകളും പള്ളികളും സ്ക്കൂളുകളും നിർമ്മിച്ചു. ഈ സ്ഥലങ്ങൾ മുഴുക്കെ മതപരിവർത്തനം ചെയ്ത ധാരാളം ചാന്നാന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. മതപ്രചാരകന്മാർ അവരുടെ പുസ്തകങ്ങളും കീർത്തനങ്ങളുമായി എല്ലാ ഹിന്ദുഗ്രാമങ്ങളിലും സഞ്ചരിച്ച് പ്രസംഗിച്ചു.(Note 8 : ക്രിസ്ത്യൻ തെമ്മാടിക്കൂട്ടങ്ങൾ ഹിന്ദുക്കളോട് സദാചാര പ്രസംഗം ചെയ്തു). ഈ പരിതസ്ഥിതി സ്വാഭാവികമായും ഹിന്ദുക്കളിൽ സ്പർദ്ധയുടെ വിത്തുകൾ പാകി. തങ്ങളുടെ നില മനസ്സിലാക്കാതെ, മിഷനറിമാരുടെ സഹായത്തെ(പിന്തുണയെ) ചൂഷണം ചെയ്ത് അവസരം കിട്ടുമ്പോഴൊക്കെ ഹിന്ദുക്കളെ അലോസരപ്പെടുത്തുവാനും, ശല്യപ്പെടുത്തുവാനും (Note 9 : source of annoyance എന്നാണ് ശങ്കുണ്ണിമേനോൻ രേഖപ്പെടുത്തിയത്), അവസരം കിട്ടുമ്പോഴൊക്കെ പരസ്യമായി നിന്ദിയ്ക്കുവാനുമാണ് പരിവർത്തനം ചെയ്ത ചാന്നാന്മാർ മുതിർന്നത്. ഇതിന്റെ ഫലമായിട്ടാണ് നേരത്തെ സൂചിപ്പിച്ച ദുർഘടമുണ്ടായത്.
തെക്കൻ തിരുവിതാംകൂറിൽ മതപരിവർത്തനം നടത്തിയവർ മുഴുക്കെയല്ലെങ്കിലും മിക്കവാറും മുഴുക്കയും (Note 10 : was mostly, if not exclusively എന്നാണ് ശങ്കുണ്ണിമേനോൻ എഴുതിയത്) ചാന്നാന്മാരും പറയന്മാരും അതുപോലെ താഴ്ന്ന ജാതിക്കാരും ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഇവരാകട്ടെ ജില്ലയുടെ ജനസംഖ്യയിൽ ഒരു ചെറിയ വിഭാഗം മാത്രമെയുള്ളൂ. അതേസമയം സവർണ്ണരിൽ നിന്നുള്ള മതപരിവർത്തനം തീരെ ദുർലഭമായിരുന്നു (അപൂർവ്വമായിരുന്നു, വിരളമായിരുന്നു). വടക്കൻ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ചർച്ച് മിഷൻ സൊസൈറ്റി അതിന്റെ പ്രവർത്തനം ശാന്തമായും പരിഷ്കരണത്വം കാട്ടാതെയുമാണ് അടിച്ചേൽപ്പിയ്ക്കാതെയുമാണ് ( to introduce reforms violently) നടത്തിയിരുന്നത് . എന്നാൽ തെക്കുഭാഗത്ത് പ്രവർത്തിച്ചിരുന്ന ലണ്ടൻ മിഷനാകട്ടെ ഇതിന്റെ വിപരീതനയമാണ് അര നൂറ്റാണ്ടു കാലത്തോളം പിൻതുടർന്നത് .” (Note 11 : Original English Sentence : At the same time, while the Church Mission Society (CMS) in the north did its work quietly and without endeavouring to introduce reforms violently, the London Mission in the south seemed to pursue quite a different policy for nearly half a century. (All Notes from website editor.) രാജകൊട്ടാരത്തിനടുത്ത്, അധികാര കേന്ദ്രീകരണത്തിന്റെ തൊട്ടടുത്ത്, രാജാവിന്റെ(ഭരണകർത്താവിന്റെ) മൂക്കിൻ താഴെയാണ് ഇത്തരം ക്രിസ്ത്യൻ വിദ്ധ്വംസക പ്രവർത്തികൾ നടന്നിരുന്നതെന്ന് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതുണ്ട്. രാജാവിന് പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ ബ്രിട്ടീഷുകാരോട് മറുത്ത് പറയുവാൻ ശക്തിയില്ലാതായി എന്നു ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം. എന്നാൽ നായന്മാരകട്ടെ ക്രിസ്ത്യൻ ബ്രിട്ടനെ എതിർത്തു നിന്നു എന്നും കാണാം !!)
മതബോധനം നടത്തി മാത്രമായിരുന്നില്ല ലണ്ടൻ മിഷൻകാർ പരിവർത്തനം ചെയ്യിച്ചത്. അധികാര ദുർവിനിയോഗം ഉൾപ്പടെ അനാശാസ്യമായ മറ്റു മാർഗ്ഗങ്ങളും അവർ ഉപയോഗിച്ചിരുന്നു. ഹിന്ദുക്കൾക്ക് അവരോട് അതൃപ്തി തോന്നുവാനും അവരുടെ നടപടികൾ എതിർക്കപ്പെടുവാനും കാരണം ഇതായിരുന്നു.
ലണ്ടൻ മിഷന്റെ തിരുവിതാംകൂറിലെ സ്ഥാപകനായ റവ. റിങ്കൽടോബുവിനെ സംബന്ധിച്ച ഒരു വസ്തുത ഈ സമീപനത്തെ ( Note 12 : ബ്രിട്ടീഷ് അധീശത്വത്തിന്റെ തണലിൽ മിഷനറിമാരുടെ അധികാര ദുർവിനിയോഗത്തെയും അഹങ്കാരത്തെയും കുറിച്ച്) വ്യക്തമാക്കുന്നതാണ്. 1806-ൽ തിരുവിതാംകൂറിൽ ലണ്ടൻ മിഷൻ പ്രവർത്തനം തുടങ്ങാനായി അന്നത്തെ ദിവാനായ വേലുത്തമ്പിയെ ഇദ്ദേഹം സന്ദർശിച്ചപ്പോൾ ഏതു മതമാണ് അദ്ദേഹത്തിന്റേതെന്ന് ദിവാൻ ചോദിച്ചു. ഇതിന്റെ മറുപടി ‘ക്രിസ്തുമതം’ എന്നോ ‘ക്രിസ്തു സ്ഥാപിച്ച മതം’ എന്നോ ആയിരുന്നില്ല. കേണൽ മെക്കാളെയുടെ മതം എന്നായിരുന്നു ! (Note 10 : ഈ സംഭാഷണത്തെക്കുറിച്ചുള്ള അറിവ് മിഷനറി സാമുവൽ മറ്റീരിന്റെ , Land of Charity എന്ന പുസ്തകത്തിലെ പേജ് 262-ൽ നിന്നാണെന്നും ശങ്കുണ്ണിമേനോൻ പരാമർശിച്ചിട്ടുണ്ട്. റവ.റിങ്കൽടോബുവിനെ സംബന്ധിച്ച ഈ വിവരങ്ങൾ ഇവിടെ നല്കി അയാളുടെ അഹങ്കാരത്തെ ചൂണ്ടിക്കാട്ടിയ ശങ്കുണ്ണിമേനോനെ, മറ്റീർ അയാളുടെ രണ്ടാമത്തെ പുസ്തകത്തിൽ കണക്കില്ലാതെ ഇകഴ്ത്തിയിട്ടുണ്ട്. ) ക്രിസ്തു ആരായിരുന്നുവെന്നോ, എപ്പോൾ എങ്ങനെ ജീവിച്ചുവെന്നോ, ലോകത്ത് അദ്ദേഹം എന്തു ചെയ്തുവെന്നോ, മനുഷ്യരാശിയുടെ രക്ഷകനായി അദ്ദേഹം തീർന്നതെങ്ങനെയാണെന്നോ, എങ്ങിനെ ക്രൂശിക്കപ്പെട്ടുവെന്നോ, ഉയിർത്തെഴുന്നേൽപ്പ് എങ്ങനെയുണ്ടായിയെന്നോ ഇദ്ദേഹം പറഞ്ഞില്ല. റവ. റിങ്കൽടോബ് ‘കേണൽ മെക്കാളെ’യുടെ മതമാണ് തന്റെതെന്നു പറഞ്ഞപ്പോൾ മഹാനായ ആ ഹിന്ദുഭരണാധികാരി പറഞ്ഞ മറുപടിയിൽ അടങ്ങിയിരിക്കുന്ന കഠിനമായ പരിഹാസം, വായനക്കാർ തന്നെ മനസ്സിലാക്കിയാൽ മതി. ‘അത്തരമൊരു മതമുള്ളതായി ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല’. ഒരു സ്വകാര്യവ്യക്തി വിശ്വസിക്കുന്നതോ കണ്ടുപിടിച്ചതോ ആയ മതം എന്ന അർത്ഥത്തിലാണ് ദിവാനിതു പറഞ്ഞത്. ഇതിന് ഒരായിരം വർഷങ്ങൾക്കു മുമ്പുതന്നെ തിരുവിതാംകൂറിൽ ക്രിസ്തുമതം നിലനിന്നിരുന്നു.
ഇത്തരം സ്വാർത്ഥപരമായ നയങ്ങളിൽ ഏർപ്പെടുമ്പോഴും, ഹൈന്ദവർ തങ്ങളെ ബഹുമാനിക്കണമെന്ന് ക്രിസ്ത്യൻ മിഷനറിമാർ കണക്കാക്കുക കൂടി ചെയ്തെങ്കിൽ അതിൽ അത്ഭുതത്തിനവകാശമില്ല. ഹിന്ദുജന വിഭാഗത്തോട് ഈ ‘സൊസൈറ്റി’ കുറെക്കൂടി സഹിഷ്ണുത പ്രകടിപ്പിക്കാത്തതെന്തുകൊണ്ടാണെന്നും ക്രിസ്തുമതത്തോട് ജനങ്ങൾക്ക് അപ്രീതി തോന്നത്തക്കവിധത്തിൽ ഇവർ എന്തുകൊണ്ട് പ്രവർത്തിച്ചുവെന്നും അന്വേഷിക്കേണ്ട സംഗതികളാണ്.
മെറ്റിയേഴ്സ് (മിഷനറി സാമുവൽ മറ്റീർ) തന്റെ പുസ്തകത്തിന്റെ 277-ആം പുറത്തിൽ ചേർത്തിട്ടുള്ള ചിത്രം ശ്രദ്ധിച്ചാൽ, ചാന്നാർ സ്ത്രീകളെ സവർണ്ണസ്ത്രീകളുടെ വേഷവിധാനം അനുകരിയ്ക്കാൻ മിഷനറിമാർ പഠിപ്പിച്ചു എന്ന കാര്യം വ്യക്തമാകും. (Note 11 : ഈ ചിത്രം ശങ്കുണ്ണിമേനോന്റെ ഗ്രന്ഥത്തിൽ നല്കിയിട്ടില്ല. പക്ഷെ ആ ചിത്രം മറ്റീറിന്റെ ആദ്യ ഗ്രന്ഥമായ Land of Charity- യിൽ നിന്നും എടുത്ത് ഇവിടെ നല്കിയിട്ടുണ്ട്.) യൂറോപ്യന്മാർക്ക് തൃപ്തികരമായിരുന്ന, യൂറോപ്യൻ കാഴ്ചപ്പാടുകൾക്ക് ഇണങ്ങുന്നവിധം, വിവിധ തരത്തിലുള്ള വേഷവിധാനങ്ങൾ ഇവിടുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന പശ്ചാത്തലത്തിൽ, അത് എല്ലാം ഉപേക്ഷിച്ചാണ് സവർണ്ണ സ്ത്രീകളുടെ വസ്ത്രധാരണം അനുകരിയ്ക്കാൻ യൂറോപ്യൻ ക്രിസ്ത്യൻ മിഷനറിമാർ അവരെ പ്രോത്സാഹിപ്പിച്ചത്. ഒരു കാര്യം ഇതിൽ നിന്നെല്ലാം വ്യക്തമാണ് . മതപരിവർത്തനം ചെയ്ത ചാന്നാന്മാർ ഈ വേഷവിധാനം സ്വീകരിച്ചത് ഈ ജില്ലയിലെ ഹിന്ദുജനവിഭാഗത്തെ വ്യക്തമായും അലോസരപ്പെടുത്തുവാനും അവഹേളിക്കുവാനും വേണ്ടിയാണ്.
തർക്കവിഷയമായ വസ്ത്രധാരണരീതിയുടെ കാര്യത്തിൽ മാത്രമല്ല ചാന്നാർ ക്രിസ്ത്യാനികൾ സവർണ്ണ ഹിന്ദുക്കളെ അപമാനിച്ചത് . മറ്റു പല പ്രകാരത്തിലും അവർ ശൂദ്രന്മാരായ സവർണ്ണഹിന്ദുക്കളെ (നായന്മാരെ) അലോസരപ്പെടുത്തുവാനും ഉപദ്രവിയ്ക്കാനും തുടങ്ങി.” Unquote
…..തുടരും
Please give your comments in the comment-box below or alternately you can send your responses either by sms/whatsapp to 6369648276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
Unique Visitors : 24,209
Total Page Views : 37,739