അവർണ്ണർ പുലർത്തിയിരുന്ന ജീവിതശൈലി പഠനവിഷയമാക്കിയാൽ, ഭാരതീയ സമൂഹം തീണ്ടലും തൊടീലും നിർബന്ധമായും പാലിക്കേണ്ടി വന്നതിന്റെ കാരണങ്ങളെക്കുറിച്ച് അറിയുവാനാകും.
തീണ്ടലും തൊടീലും നിർമ്മാർജ്ജനം ചെയ്യുവാൻ കോൺഗ്രസ്സ് ഉണ്ടാക്കിയ കമ്മറ്റി.
തീണ്ടലും തൊടീലും നിർമ്മാർജ്ജനം ചെയ്യുവാൻ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മറ്റി ഒരു പ്രത്യേക കമ്മറ്റി രൂപികരിയ്ക്കുകയുണ്ടായി. കമ്മറ്റിയുടെ ഉദ്ദേശ്യങ്ങൾ ഇപ്രകാരമായിരുന്നു.
- പൊതു ക്ഷേത്രങ്ങളിൽ അന്ത്യജന്മാർക്ക് പ്രവേശനം അനുവദിക്കുക.
- പൊതു കിണറുകൾ അന്ത്യജന്മാരുടെ ഉപയോഗത്തിനായി ഉറപ്പാക്കുക.
- പൊതു പള്ളിക്കൂടങ്ങളിൽ അന്ത്യജന്മാരുടെ കുട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തു കളയുക.
- ശുചിത്വവുമായി ബന്ധപ്പെട്ടുള്ള അവരുടെ സ്ഥിതിവിശേഷം മെച്ചപ്പെടുത്തുക.
- ചീഞ്ഞളിഞ്ഞു നാറുന്ന മൃഗമാംസവും, പുളിച്ചു നാറുന്ന മദ്യവും ഉപയോഗിക്കുന്നത് ശീലമാക്കിയ അവരെ അതിൽ നിന്നും പിന്തിരിപ്പിയ്ക്കുക.
1929 -ൽ രൂപീകരിച്ച കൊൺഗ്രസ്സ് വർക്കിങ്ങ് സബ്കമ്മിറ്റിയുടെ മുകളിൽ നല്കിയിരിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളിൽ അവസാനത്തെ രണ്ടെണ്ണം പരിശോധിച്ചാൽ, സവർണ്ണ ഹിന്ദുക്കൾ, അവർണ്ണ ഹിന്ദുക്കളെ, പ്രത്യേകിച്ച് അന്ത്യജരെ(ദളിതരെ) മാറ്റിനിർത്തുവാൻ ഉണ്ടായ മൂല കാരണം വ്യക്തമാകുന്നതാണ്. ശുചിത്വം പാലിയ്ക്കാതെ, ഭക്ഷണത്തിലും പാനീയങ്ങളിലും യാതൊരു വ്യവസ്ഥയുമില്ലാതെ, ദുർഗന്ധം വമിപ്പിയ്ക്കുന്ന, രോഗാണുവാഹികളായ വ്യക്തികളോട് സമ്പർക്കം പുലർത്തുവാൻ ഒരുകാലത്തും ആരും തയ്യാറാകില്ല !! സവർണ്ണ ഹിന്ദുക്കളുടെ ഈ പെരുമാറ്റത്തിന് കൃമികളെ സംബന്ധിച്ചുള്ള വിശേഷമായ അറിവ് വേണമെന്നില്ല !! സാധാരണയായി ശുചിത്വം പാലിയ്ക്കുന്നവർ അത് പാലിയ്ക്കാത്തവരിൽ നിന്ന് വ്യക്തിപരമായ(സ്വകാര്യമായ) കാരണങ്ങളാൽ അകന്നുനില്ക്കുകയേ ഉള്ളൂ. എല്ലാ വശങ്ങളും പരിഗണിച്ചാൽ സ്വയരക്ഷയെക്കരുതിയും,കുടുംബരക്ഷയെക്കരുതിയും, സമൂഹത്തിന്റെ നിലനില്പിനായിട്ടും കൂടിയാണ് സവർണ്ണ ഹിന്ദുക്കൾ അയിത്തം ആചരിയ്ക്കുവാൻ നിർബന്ധിതരായത് . അതിന് അവരെ വിദ്വേഷിച്ചിട്ട് കാര്യമില്ല !!
സവർണ്ണ-അവർണ്ണ ഭേദമില്ലാതെ, ഗൃഹനാഥനോ ഗൃഹനായികയോ, കുട്ടികളെക്കരുതി, മറ്റു കുടുംബാംഗങ്ങളെക്കരുതി, വൃത്തിഹീനരും രോഗാണുവാഹികളുമായ വ്യക്തികളെ, തങ്ങളുടെയോ കുടുംബത്തിന്റെയോ ഏഴയലത്തുകൂടെ പോകുവാൻ അനുവദിയ്ക്കുമെന്ന് കരുതാനാവില്ല !! സാമൂഹിക അച്ചടക്കങ്ങൾ പാലിക്കാതെ, അയിത്തം കാറ്റിൽപ്പറത്തി, തങ്ങളുടെ കുട്ടികളെ അനാഥത്വത്തിലേയ്ക്കോ മരണത്തിലേയ്ക്കോ തള്ളിവിടാൻ പോന്ന അപകടകരമായ ജീവിതശൈലി സ്വീകരിയ്ക്കുവാൻ ഭാരതത്തിലെ കുടുംബനാഥന്മാരോ കുടുംബിനികളോ തയ്യാറാകാതിരുന്നത് അവരുടെ ബുദ്ധിയ്ക്ക് സ്ഥിരതയുള്ളതിനാലായിരുന്നു. സൽപ്രജകളെ വാർത്തെടുക്കുന്ന കുടുംബങ്ങൾക്ക് മുഖ്യത്യം കല്പിച്ചവർ അയിത്തത്തെ, അച്ചടക്കത്തിന്റെ ഭാഗമായിട്ടാണ് കരുതിയത് !!! അതിനാൽ ഭാരതീയ സംസ്കാരത്തെ ഉൾക്കൊണ്ടു മാനിച്ച അവർണ്ണരും അയിത്തം ആചരിച്ചിരുന്നു. പക്ഷെ ഇതൊന്നുമില്ലാത്തവരും(കുടുംബം), മറ്റു താല്പര്യങ്ങൾ ഉള്ളവരും, നിസ്വാർത്ഥർ എന്ന് നടിച്ച് വൃത്തിഹീനരെയും അനാഥരെയും ഒക്കെ ചേർത്ത് പിടിയ്ക്കാൻ തയ്യാറായെന്നു വരും!! ഉദാ – ക്രിസ്ത്യൻ സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങളിൽ നടക്കുന്ന ക്രയവിക്രയങ്ങൾ ആത്യന്തികമായി ആരോഗ്യപരമല്ല എന്നതും നമ്മൾക്ക് അറിവുള്ളതാണ്. എന്നാൽ ഇത്തരം സ്ഥാപനങ്ങളെയും, സ്ഥാപനക്കാരുടെ മതത്തെയും മഹത്വവൽക്കരിയ്ക്കുന്നതിന്റെ ഭാഗമായി, നമ്മുടെ പൂർവ്വന്മാർ പാലിച്ച് പോന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതി മോശപ്പെട്ടതായിരുന്നു എന്നും, മനുഷ്വത്വരഹിതമായിരുന്നു എന്നും ഉള്ള തല്പരകക്ഷികളുടെ കുപ്രചാരണങ്ങൾ തടുക്കുവാനും, ഇത്തരക്കാരെ പ്രതിരോധിയ്ക്കുവാനും നമ്മൾ ഹിന്ദുക്കൾ ബാദ്ധ്യസ്ഥരാണ് !! ഭാരതത്തിലെ സാമൂഹിക വ്യവസ്ഥിതിയെ ദുഷിച്ച് സംസാരിച്ച് അപകീർത്തിപ്പെടുത്തുന്നത് തടയുവാൻ നമ്മൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്.
Note : അന്ത്യജൻ – നാ. 1. ശൂദ്രൻ 2. ഏറ്റവും താണജാതിയിൽപ്പെട്ടവൻ, 3. ഇളയവൻ (അന്ത്യ-ജ). (അന്ത്യജർക്ക് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ നല്കിയ അർത്ഥം ഇപ്രകാരമാണ്.)
പാതിരി അബി ഡുബോയ് പറയന്മാരെക്കുറിച്ച് രേഖപ്പെടുത്തിയത് !!!
31 വർഷങ്ങൾ അതായത് 1792 മുതൽ 1823 വരെ, തെക്കെ ഇന്ത്യയിൽ ജീവിച്ച ഫ്രഞ്ച് ജസ്യൂട്ട് പാതിരിയാണ് അബേ ഡുബോയി. ഇതിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് മൈസൂരിലായിരുന്നു. ഇരുപതു വർഷങ്ങൾ ഇദ്ദേഹം മൈസൂർ താവളമാക്കി താമസിച്ചു. ബാക്കി സമയം പോണ്ടിച്ചേരിയിലും. ഇക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു തെക്കെ ഇന്ത്യ നിയന്ത്രിച്ചിരുന്നത്. കമ്പനിയുടെ പൂർണ്ണ നിയന്ത്രണത്തിൻ കീഴിലുള്ള പ്രദേശങ്ങളിൽ, അതായത് മദ്രാസ് പ്രസിഡൻസിയിൽ ഇദ്ദേഹം വളരെയധികം സഞ്ചരിച്ചിരുന്നു.
തെന്നിന്ത്യൻ സമൂഹത്തെ വർണ്ണിയ്ക്കുന്ന അബേയുടെ പ്രസിദ്ധമായ ഗ്രന്ഥമാണ് ‘Hindu Manners, Customs And Ceremonies’. ഈ തലമുറയിലുള്ളവരുടെ ശ്രദ്ധയിൽ ഈ പുസ്തകം പതിഞ്ഞിരിയ്ക്കുമോ എന്ന് സംശയിക്കത്തക്കതാണ്. കാരണം മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ഈ പുസ്തകം പരാമർശിച്ച് കണ്ടിട്ടേയില്ല. ഫ്രഞ്ച് ഭാഷയിലുള്ള ഈ പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതി ആദ്യം തയ്യാറായത് 1806-ലാണ് .ഈ ആദ്യ കൈയ്യെഴുത്ത് പ്രതി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് 1817-ലും. പിന്നീട് 1821നും 1823-നും ഇടയിൽ തന്റെ കൈയ്യെഴുത്ത് പ്രതിയിൽ അബേ ഡുബോയ് ചില തിരുത്തലുകൾ വരുത്തുകയും പുതുതായി വളരെയധികം വിവരങ്ങൾ ചേർക്കുകയും ചെയ്തു. തിരുത്തലുകളും പുതിയ വിവരങ്ങളും ഉൾപ്പെടുത്തി ഇന്ന് കാണുന്ന വിധത്തിൽ ഇതിന്റെ രചന പൂർണ്ണമാക്കിയത് പാതിരി ഇന്ത്യ വിടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. ഈ പുതുക്കിയ കൈയ്യെഴുത്ത് പ്രതിയും ഫ്രഞ്ച് ഭാഷയിലായിരുന്നു. 1897- ൽ Henry K. Beauchamp ഇത് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തു . 1906-ൽ പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് വിവർത്തനത്തിന്റെ മൂന്നാം പതിപ്പാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.
ഈ ഗ്രന്ഥത്തിൽ കത്തോലിക്കാ ക്രിസ്ത്യൻ പാതിരി അബേ ഡുബോയി പറയന്മാരെക്കുറിച്ച് വിവരിയ്ക്കുന്നുണ്ട്. അതിൽ അവരുടെ ആഹാരരീതിയെക്കുറിച്ച് വർണ്ണിച്ചിരിയ്ക്കുന്നത് ഇവിടെ നല്കുന്നു.
Quote Abbe J A Dubois :- “പറയന്മാർ കഴിയ്ക്കുന്ന ഭക്ഷണം മറ്റ് വിഭാഗങ്ങളിൽ(ജാതികളിൽ) അറപ്പും വെറുപ്പും ഉളവാക്കിയിരുന്നു. അഴുകിത്തുടങ്ങിയ മാംസത്തിന്റെ ദുർഗന്ധത്താൽ ആകർഷിയ്ക്കപ്പെട്ട്, പറയന്മാർ അത് തേടി എത്തുകയും, കൂട്ടമായി അതിനു വട്ടം നിന്ന് നായ്ക്കളോടും, ചെന്നായ്ക്കളോടും, കാക്കകളോടും, മാസം തിന്നുന്ന മറ്റ് മൃഗങ്ങളോടും അതിനായി മത്സരിയ്ക്കുമായിരുന്നു. പകുതി അഴുകിയ ആ മാംസം തങ്ങളുടെ കുടിലുകളിലേയ്ക്ക് കൊണ്ടുപോവുകയും, അതിന്റെ അരുചി അറിയാതിരിക്കത്തക്ക വിധം ചോറുമായോ മറ്റോ ചേർത്ത് കഴിക്കാതെ ഈ മാംസം മാത്രമായി കഴിയ്ക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ച് മരിച്ച മൃഗത്തിന്റെ മാംസമായിരിയ്ക്കാം തങ്ങൾ ഭക്ഷിയ്ക്കുന്നത് എന്നുള്ളത് അവർക്ക് വിഷയമായിരുന്നില്ല. രഹസ്യമായി അവർ പശുവിനെയും പോത്തിനേയും വിഷം കൊടുത്തു കൊല്ലുമായിരുന്നു. അങ്ങിനെ ചാകുന്ന മൃഗങ്ങളുടെ പഴുത്തു നാറിയ മാസം ഭക്ഷിയ്ക്കുവാൻ. ഗ്രാമത്തിൽ മരിയ്ക്കുന്ന ജന്തുക്കളുടെ ശവങ്ങൾക്കു മേലുള്ള അവകാശം തോട്ടിയ്ക്കായിരുന്നു. വളരെ കുറഞ്ഞ വിലയ്ക്ക് ഈ ശവങ്ങൾ ഇവർ സമീപത്തുള്ള പറയന്മാർക്ക് വില്ക്കുമായിരുന്നു. ഇപ്രകാരം ലഭിയ്ക്കുന്ന മാസം ഒറ്റയടിയ്ക്ക് കഴിച്ച് തീർക്കാൻ പറ്റാതെ വന്നാൽ, അത് ഉണക്കി തങ്ങളുടെ കുടിലുകളിൽ സൂക്ഷിച്ചിരുന്നു, മറ്റ് ഭക്ഷണങ്ങൾ ലഭിയ്ക്കാതെ വരുമ്പോൾ ഭക്ഷിയ്ക്കുവാൻ. തോരണം പോലെ ഇങ്ങിനെ സൂക്ഷിയ്ക്കുന്ന മാംസം ഒട്ടുമിക്ക പറയ വീടുകളിലും കാണാം. ബീഭത്സങ്ങളായ ഈ മാംസ തോരണങ്ങളിൽ നിന്നുള്ള ദുർഗന്ധം പറയന്മാരെ ബാധിച്ചിരുന്നില്ലെങ്കിലും, പറയന്മാർ കൂട്ടമായി താമസിച്ചിരുന്ന ഗ്രാമങ്ങളിൽ നിന്നും ഉള്ള ഈ ദുർഗന്ധം ഹേതുവായി, ആ ഗ്രാമത്തിനു സമീപത്തുകൂടി പോകുന്ന സഞ്ചാരിയ്ക്ക് ഏത് ജാതിയാണ് അവിടെ വസിയ്ക്കുന്നതെന്ന് അറിയാൻ സാധിച്ചിരുന്നു. അറപ്പും വെറുപ്പം ഭയാനകവുമായ ഈ ഭക്ഷണ രീതിയാണ് അവരെ ഇല്ലാതാക്കുന്ന പകർച്ചവ്യാധികൾക്ക് കാരണം എന്നതിൽ സംശയിയ്ക്കകയേ വേണ്ട. എന്നാൽ (ശുചിത്വം പാലിച്ചിരുന്ന) അവരുടെ അയൽവാസികൾ പകർച്ചവ്യാധികളിൽ നിന്നും മുക്തരുമായിരുന്നു.
ഇവിടെ പറഞ്ഞതിൽ നിന്നും, മറ്റ് ജാതികൾ പറയന്മാരുടെ ഈ പെരുമാറ്റത്തെ അസഹ്യമായി കരുതിയതിൽ അത്ഭുതപ്പെടേണ്ടതില്ല !! സംസ്കാരശൂന്യരെപ്പോലെ പെരുമാറിയിരുന്ന പറയന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അന്യ ജാതികൾ തയ്യാറാകാതിരുന്നതിന് അവരെ(അന്യ ജാതികളെ) കുറ്റം പറയാൻ സാധിക്കുമോ !? പറയന്മാരിൽ നിന്നു അകന്നു മാറി, അവരില്ലാത്ത ഗ്രാമങ്ങിൽ വസിയ്ക്കുവാൻ അന്യ ജാതികൾക്ക് ബാദ്ധ്യത വന്നുകൂടിയതിന് അവരെ പഴി പറയുവാൻ ആകുമോ !?…….Unquote (ഈ രണ്ടു ഖണ്ഡികകളുടെ സ്ക്രീൻഷോട്ട് മുകളിലും താഴെയുമായി ഇവിടെ നല്കിയിട്ടുണ്ട്.)
കഴിഞ്ഞ ഖണ്ഡികയിൽ പാതിരി ഉയർത്തിയ അതേ ചോദ്യങ്ങൾ ജാതിഹിന്ദുക്കൾ പ്രത്യേകിച്ച് സവർണ്ണർ വർത്തമാനകാലത്ത് ആവർത്തിയ്ക്കേണ്ടതുണ്ട് !! തോന്നിയവാസികളായി ജീവിയ്ക്കുന്നവരെ അന്വേഷിച്ച് ചെന്ന് അവരോട് അടുത്ത സമ്പർക്കം പുലർത്താഞ്ഞതിന് സവർണ്ണരെ കുറ്റം പറയുവാനാകുമോ ?? പറയന്മാരെക്കുറിച്ചുള്ള വിവരണങ്ങളിൽ നിന്നും മറ്റ് ജാതികൾ അവരെ ചൂഷണം ചെയ്യുകയോ അടിച്ചമർത്തുകയോ ചെയ്തില്ലെന്നും കാണാം.
തീണ്ടലും തൊടീലും അനാചാരങ്ങളായിരുന്നില്ല !!
തീണ്ടലും തൊടീലും അനാചാരങ്ങളായിരുന്നില്ല !! അവ പകർച്ചവ്യാധികൾ തടുക്കുവാൻ വേണ്ടിയുള്ള നാട്ടാചാരങ്ങൾ ആയിരുന്നെന്ന് വ്യക്തമാണ്. സമൂഹത്തിന് ഗുണം ചെയ്തിരുന്ന സദാചാരങ്ങൾ ആയിരുന്നു അവ !!! ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട് .കൃഷിപ്പണിയുമായി ബന്ധപ്പെട്ട് സവർണ്ണജാതികളുമായി പ്രത്യേകിച്ച് മലബാറിലെ നായന്മാരുമായി തൊഴിൽപരമായി ബന്ധമുണ്ടായിരുന്ന ചെറുമരുടെ(പുലയന്മാർ) നില വ്യത്യസ്തമായിരുന്നെന്നും മെച്ചപ്പെട്ടതായിരുന്നെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെക്കുറിച്ച് പിന്നീട് വിവരിയ്ക്കുന്നതാണ്.
….. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
Unique Visitors : 24,209
Total Page Views : 37,739