18. ദേവസഹായം പിള്ള ഭാഗം 4 | University PhD പ്രബന്ധങ്ങളിൽ (തീസിസുകളിൽ) ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം കയറിക്കൂടിയിരിയ്ക്കുന്നു!!
ദേവസഹായം പിള്ളയെക്കുറിച്ച് കത്തോലിക്കാ സഭ പ്രചരിപ്പിയ്ക്കുന്ന കള്ളപ്രമാണങ്ങൾ, അതിന് ആധികാരികതയും അംഗീകാരവും ലഭിയ്ക്കുത്തക്ക വിധത്തിൽ, ഇന്ത്യയിലെ ഔദ്യോഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ക്രമേണ കയറിക്കൂടുന്നത് ഭാരതത്തിലെ ഹിന്ദു സമുഹം, പ്രത്യേകിച്ച് തിരുവിതാംകൂറിലെ ഭരണ ഉപരിവർഗ്ഗമായിരുന്ന നായർ സമുദായം അറിയുന്നുണ്ടോ എന്നത് സംശയമാണ്!!! ഹിന്ദു സമൂഹത്തെയും, സമുദായത്തെയും ബാധിയ്ക്കുന്ന വിഷയങ്ങളെക്കുറിച്ച് information & intelligence gathering ചെയ്യുവാനും, കൂടാതെ ഇപ്രകാരം കിട്ടുന്ന ഡേറ്റ വിശകലനം ചെയ്യുവാനും, നായന്മാരെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യോഗിക സംഘടനയായ NSS-ന് കെല്പുണ്ടോ എന്ന കാര്യവും…