മാറു മറയ്ക്കൽ സമരത്തെക്കുറിച്ചുള്ള പൊതുമണ്ഡലത്തിൽ ഉള്ള കപട ആഖ്യാനങ്ങൾ ഇന്ന് വേരുറച്ചു കഴിഞ്ഞ മട്ടാണ്. ഹിന്ദുമതത്തോടും അതിന്റെ അവിഭാജ്യഘടകമായ ജാതിയോടും ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച് പിന്നാക്കജാതികളിൽ വെറുപ്പ് സൃഷ്ടിച്ച്, ക്രമേണ ഇവയോടു രണ്ടും (ഹിന്ദുമതത്തോടും, ജാതിയോടും) വിദ്വേഷം ആളിക്കത്തിക്കാൻ ഈ കപട ആഖ്യാനം ഹിന്ദുമതവിരോധികൾ ആയുധമാക്കിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കപട ആഖ്യാനങ്ങളിലുടെ ലക്ഷ്യമിടുന്നത് ഹിന്ദുമതം ഉപേക്ഷിയ്ക്കാത്ത,അതിൽ ഉറച്ചു നില്ക്കുന്ന നായർ സമുദായത്തെയാണ്. അതിനാൽ ഹിന്ദുമത അനുയായികളായ നായർ സമുദായാംഗങ്ങൾ, നായർ സമുദായത്തിനെതിരെയുള്ള ഈ പ്രോപ്പഗാണ്ട അവഗണിക്കുന്നത് ആത്മഹത്യപരമാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു !!!
വിക്കിപ്പീഡിയയിൽ നല്കിയിരിയ്ക്കുന്ന വിവരങ്ങൾ തെറ്റായ നിഗമനങ്ങളിലേയ്ക്ക് നമ്മെ കൊണ്ടെത്തിയ്ക്കും !!!
സ്വതന്ത്ര-സർവ്വ-വിജ്ഞാനകോശം എന്ന് വിശേഷിപ്പിച്ചാണ് വിക്കിപ്പീഡിയയെ പരിചയപ്പെടുത്തുന്നത്. ഇതിൽ ഹിന്ദുമതത്തെ സംബന്ധിച്ചുള്ള, ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ചുള്ള, ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥതിയെ സംബന്ധിച്ചുള്ള പല വിവരങ്ങളും അപൂർണ്ണങ്ങളും അർദ്ധസത്യങ്ങളുമാകയാൽ, ഇതിൽ നിന്നും ലഭിയ്ക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ചെന്നെത്തുന്ന നിഗമനങ്ങൾ (conclusions) തീർത്തും വാസ്തവികവിരുദ്ധങ്ങളാണെന്ന് പലരും അറിയാതെ പോകുന്നു. വിക്കിപ്പീഡിയയെ തീർത്തും വിശ്വസിച്ചാൽ, ക്രമേണ അതിൽ ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നയാൾ ഈ രാജ്യത്തെയും ഇവിടെയുള്ള സവർണ്ണരെയും വെറുക്കുവാൻ തുടങ്ങും . ഉദാഹരണത്തിന് ചാന്നാർ ലഹളയെ സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള വിവരണങ്ങൾ നോക്കുക. ഇംഗ്ലീഷ് വിക്കിപ്പീഡിയയാണ് ജനം വായിയ്ക്കുവാൻ സാദ്ധ്യത കൂടുതലായുള്ളത് . അതിൽ നായർജാതിയെയും, നമ്പൂതിരി സമുദായത്തെയും വെറുക്കത്തക്ക വിധത്തിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നത് . (താഴെയുള് സ്കീൻഷോട്ട് ശ്രദ്ധിയ്ക്കുക !)
ചരിത്രവക്രീകരണത്തിന്റെ വ്യാപ്തി !!!
മാറു മറയ്ക്കൽ സമരം എന്ന പേരിൽ അറിയപ്പെടുന്ന , ചാന്നാന്മാരും നായന്മാരും തമ്മിൽ തെക്കൻ തിരുവിതാംകൂറിൽ അരങ്ങേറിയ തുറന്ന പോരിന് ഒരു അനുബന്ധ കഥയും സൃഷ്ടിയ്ക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ഭരണഉപരിവർഗ്ഗമായിരുന്ന നായന്മാർ രാജാവിനോട് ചേർന്ന് ഏർപ്പെടുത്തിയ ഭീകര വാഴ്ചയെ വർണ്ണിയ്ക്കുന്നതിന്, മാറ് മറയ്ക്കൽ സമരത്തെ(ചാന്നാർ ലഹളയെ) ആസ്പദമാക്കി ഉണ്ടാക്കിയ കപട ആഖ്യാനമാണ് (കള്ളക്കഥയാണ് ) മുലക്കരത്തെക്കുറിച്ചുള്ളത്. ഈ കള്ളക്കഥയുടെ ഉപജ്ഞാതാക്കൾ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാരാകാനാണ് സാദ്ധ്യതയുള്ളതെന്ന് ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂറിന്റെ ഭരണത്തെക്കുറിച്ചുള്ള അവരുടെ നിശിതമായ വിമർശനങ്ങളിൽ നിന്നും മനസ്സിലാക്കാം. മിഷനറികുഞ്ഞുങ്ങൾ മാത്രമെ ഈ കഥയിൽ വിശ്വസിച്ച് ഇത് പാടി നടക്കുകയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിൽ ഈ കഥ നങ്ങേലിക്കഥയായി ആഴത്തിൽ പതിഞ്ഞു കിടക്കുന്നത് താഴെക്കാണുന്ന വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. ഈ കള്ളക്കഥകേട്ടുകൊണ്ട്, “അക്കാദമിക വിശാരദന്മാരായ” കോട്ടയം മാഹാത്മാഗാന്ധി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്ന രാജൻ ഗുരുക്കളും, ശബരില വ്യാജ ചെമ്പോലയുമായി ബന്ധമുള്ള രാഘവ വാര്യരും (ഇവരുടെ ചിത്രങ്ങൾ മുകളിൽ കൊടുത്തിട്ടുണ്ട്) വായിൽ വെള്ളമൊഴിച്ചിരിയ്ക്കുന്നതു കാണാം. ക്രിസ്ത്യൻ മിഷനറിമാരും, തുടർന്ന് സോഷ്യലിസ്റ്റുകളായ കോൺഗ്രസ്സുകാരും, ഇടതുപക്ഷവും ചേർന്ന് അസത്യജഡിലങ്ങളായ ആഖ്യാനങ്ങളിലൂടെ കേരളത്തിലെ ജനതയെ മസ്തിഷ്ക്ക പ്രക്ഷാളനത്തിനു (brainwashing) വിധേയമാക്കിയതിന്റെ ഉത്തമോദാഹരണങ്ങളാണ് ചാന്നാർ ലഹളയെക്കുറിച്ചുള്ള കപട ചരിത്രാഖ്യാനങ്ങളും, നങ്ങേലിയെക്കുറിച്ചുള്ള കള്ളക്കഥകളും, അവ നെഞ്ചിലേറ്റി ജീവിയ്ക്കുന്ന കേരളത്തിലെ പിന്നാക്കജാതികളും !!! ഈ മത-രാഷ്ട്രീയ പ്രേരിതമായ ആഖ്യാനങ്ങൾ കേരളജനത അപ്പാടെ വിഴുങ്ങകയും അപ്പപ്പോൾ ഛർദ്ദിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു !!! ഇത് ഛർദ്ദിയ്ക്കുന്നവരിൽ പിന്നാക്ക ജാതികൾ കാര്യങ്ങൾ മനസ്സിലാക്കുന്നതുപോലെ, ഇടതുപക്ഷത്തുള്ള കുലംകുത്തികളായ നായന്മാരും ഉണ്ടെന്നുള്ളത് സമുദായത്തെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരവുമാണ്.
ക്രിസ്തുമതം സമാധാനമതമല്ല, അത് ശ്രേഷ്ഠവുമല്ല !!!
അതിരുകളില്ല !!!! പിഞ്ചു പൈതങ്ങളെപ്പോലും തങ്ങളുടെ ക്രൂരതകൾക്ക് അവർ ഇരയാക്കിയിട്ടുണ്ട് !! (The Hindu-വിൽ വന്ന വാർത്ത)
(മലയാള മനോരമയിൽ വന്നത്)
കേരളത്തിലും, ഇന്ത്യയിലാകമാനവും, ലോകത്താകമാനവും ക്രിസ്തുമത പ്രചാരണത്തിനായി സ്വീകരിച്ച മാർഗ്ഗങ്ങൾ പരിശോധിച്ചാൽ, ക്രിസ്തുമതം മുഹമ്മദ്ദീയ മതംപോലെതന്നെ സമാധാനമതല്ലെന്നും, ശ്രേഷ്ഠമായ മതമല്ലെന്നും മനസ്സിലാക്കാം. മുകളിൽ നല്കിയിരിയ്ക്കുന്ന വാർത്തകളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി, ഇക്കാര്യം വ്യക്തമാകും. കേരളത്തിൽ ക്രിസ്തമതം സ്വീകരിയ്ക്കാൻ വിസമ്മതിച്ച ബ്രാഹ്മണന്മാരോടും (നമ്പൂതിരിമാർ), നായന്മാരോടും സംഘടിതരായ കത്തോലിക്കാ- പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർക്കുള്ള വൈരം നിസ്സീമമാണ്. പക്ഷെ ഇക്കൂട്ടർ പറഞ്ഞു പ്രചരിപ്പിയ്ക്കുന്നതോ “God is Love” എന്നാണ് !!!! മിഷനറിമാർക്കും അവരിലൂടെ ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനികളായവർക്കും, ഇതരമതസ്ഥരോടുള്ള വൈരത്തിന് ഇനിയും ശമനം വന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. നിശ്ശബ്ദമായി, രഹസ്യമായി, ക്രമാനുഗതമായി ഇക്കൂട്ടർ ഹിന്ദുക്കളുടെ സാമൂഹ്യചരിത്രത്തിലും, രാഷ്ട്രചരിത്രത്തിലും, സാമൂഹ്യ ചിന്തയിലും കൈകടത്തി അവയെ വക്രീകരിയ്ക്കുവാനും, ക്രിസ്ത്രീയമായ മൂല്യങ്ങൾ ഇന്ത്യൻ ഹിന്ദു സമൂഹത്തിൽ അടിച്ചേൽപ്പിയ്ക്കുവാൻ പലതരത്തിലുള്ള സ്വാധീനങ്ങളും ഉപയോഗിച്ചുവരുന്നു. ഇങ്ങിനെ തന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ പൊതുമണ്ഡലത്തിൽ ജാതിക്ക് എതിരെ അഭിപ്രായം സൃഷ്ടിച്ചെടുക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ക്രിസ്ത്യൻസഭകൾക്ക് സ്വാധീനമുള്ള മാദ്ധ്യമങ്ങളിലുടെ (ഉദാ. മനോരമ) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിയ്ക്കുന്ന ഒറ്റെപ്പെട്ട ജാതിവഴക്കുകളെ പർവ്വതീകരിച്ചു കാണിയ്ക്കാറുണ്ട്. ഇന്ത്യയിൽ എവിടെയെങ്കിലും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ, ജാതി വിവേചനം ആണ് അതിന് കാരണമെന്ന് മാദ്ധ്യമങ്ങളിലൂടെ ആഘോഷിയ്ക്കാറുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കെഇന്ത്യയിൽ പിന്നാക്കജാതികളും ഇതരമതസ്ഥരും പ്രകടിപ്പിയ്ക്കാറുള്ള ബ്രാഹ്മണ വിദ്വേഷം മിഷനറിമാരുടെ സംഭാവനയാണ്. ജാതിഹിന്ദുക്കൾ മതപരമായി ഉദാസീനരാകുവാൻ ഇവയെല്ലാം കാരണവുമായി. നഗ്നതയെയും, നഗ്നത മറയ്ക്കുന്നതിനെയും, വസ്ത്രത്തെയും, വസ്ത്രധാരണത്തെയും, ഇവയോടനുബന്ധിച്ചുള്ള സൗന്ദര്യസങ്കല്പത്തെയും കുറിച്ചുള്ള ഹിന്ദു സങ്കല്പങ്ങളും മൂല്യങ്ങളും ക്രിസ്ത്യീയ മൂല്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഇതിനിടെ ഹിന്ദു തത്വചിന്തകളെയും, ഹിന്ദു മൂലങ്ങളെയും വക്രീകരിച്ച് , വെടക്കാക്കി തനിയ്ക്കാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. താഴെ യോഗയെ സംബന്ധിച്ച ക്രിസ്ത്യൻ വീക്ഷണം ശ്രദ്ധിയ്ക്കുക !!!
(മനോരമ വാർത്ത)
കേരളത്തിലെ വൈര-രാഷ്ട്രീയം !!!
പത്തൊൻപതാം നൂറ്റാണ്ടിലെ(1800-കളിലെ) ഹിന്ദു-തിരുവിതാംകൂറിൽ, ചതിയിലൂടെയും, സ്വർഗ്ഗം ഉൾപ്പടെ പലതരം കപടവാഗ്ദാനങ്ങളിലൂടെയും, ഭൗതിക പ്രലോഭനങ്ങളിലുടെയും, ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്ത സ്ത്രീകൾക്കായുള്ള റെഡിമെയ്ഡ് കുപ്പായം കാണിച്ചും, മിഷനറിമാർ ക്രിസ്തുമതത്തിലേക്ക് മാറ്റിയ ചാന്നാന്മാർ, പുലയർ, പറയർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലേയ്ക്ക്, ക്രിസ്തുമതം അപ്പാടെ തള്ളിക്കളഞ്ഞ മുന്നാക്ക ജാതികളോടുള്ള വൈരം മിഷനറിമാർ ക്രമേണ സന്നിവേശിപ്പിച്ചു !!! ഇതിൽ നിന്നും ഉടലെടുത്ത രാഷ്ട്രീയമാണ് ഇപ്പോൾ കേരളത്തിന്റേത്. ഈ വൈരം കേരളത്തിലെ മറ്റ് പിന്നാക്ക ജാതികളിലേയ്ക്കും, പിന്നാക്ക ജാതികളിൽ നിന്നും മതം മാറിയവരിലേയ്ക്കും പടർന്നുപിടിച്ചു കഴിഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ ഇല്ലാതില്ല. ഈ വൈര-രാഷ്ട്രീയം നായർ സമുദായാംഗങ്ങൾക്ക് സാമൂഹിക നീതി നിഷേധിയ്ക്കുന്ന അവസ്ഥയിൽ ഇന്ന് എത്തിനിൽക്കുന്നു. പ്രധാനമന്ത്രി നടപ്പാക്കിയ സാമ്പത്തിക സംവരണം പോലും (Reservation for Economically Weaker Sections) സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നായർ സമുദായാംഗങ്ങൾക്ക് ലഭിയ്ക്കരുത് എന്ന ലക്ഷ്യത്തോടെയുള്ള പ്രതിഷേധങ്ങളും നീക്കങ്ങളും ചില കോണുകളിൽ നിന്നുയരുന്നതായി കാണാം. അതെല്ലാം ഈ വൈര-പക-രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഈ വൈര-രാഷ്ട്രീയത്തിന്റെ മൂലമായ, തായ് വേരായ കപട ചരിത്രആഖ്യാനങ്ങളെ തിരുത്തുവാൻ ആയില്ലെങ്കിൽ, കാശ്മീരി പണ്ഡിറ്റുകളെക്കാൾ മോശമായ അവസ്ഥ ക്രമേണ നായന്മാർക്കു വന്നുചേരും. കേരളത്തിൽ നിലവിലുള്ള വൈര-രാഷ്ട്രീയത്തെ സൂചിപ്പിയ്ക്കുന്ന ചില പത്രവാർത്തകൾ ഇവിടെ കൊടുക്കുന്നു.
മുലക്കരത്തെക്കുറിച്ചുള്ള വീഡിയോ ബംഗാളി ഭാഷയിൽ പോലും ഉണ്ട് !!
അബലകളായിരുന്ന കീഴാള സ്ത്രീകൾക്കെതിരെ ആഭാസകരമായ ഹിംസകളും പീഢനങ്ങളും അഴിച്ചുവിട്ട മേലാള നായന്മാരെക്കുറിച്ച് അന്യഭാഷയിലുള്ള വീഡിയോകൾ ഇന്ന് യൂട്യൂബിൽ ലഭ്യമാണ്. ഹിന്ദിയിലും എന്തിന് ബംഗാളി ഭാഷയിൽ പോലും ഈ വ്യാജ കഥ പ്രചരിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. യൂട്യൂബിന്റെ Search box-ൽ breast tax എന്ന് enter ചെയ്ത് search ചെയ്താൽ, അറബിയിലും, ഉറുദുവിലും, ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷയിലും ഈ വ്യാജ മുലക്കരകഥ പ്രചരിപ്പിച്ചുകൊണ്ടിരിയ്ക്കുന്നതായി കാണാം. മാറ് മറയ്ക്കൽ സമരത്തെയും മുലക്കരത്തെയും കുറിച്ച് അന്യഭാഷകളിലുള്ള യൂട്യൂബിൽ പ്രചരിയ്ക്കുന്ന ചില വീഡിയോകളുടെ സ്ക്രീൻഷോട്ടുകൾ മുകളിൽ നല്കിയിട്ടുണ്ട്.
കേരളത്തിൽ പണിയ്ക്കു വരുന്ന ബംഗാളിയും ബീഹാറിയും പോലും ഈ വ്യാജ കഥ കേൾക്കുവാൻ ഇടയുണ്ട്. അങ്ങിനെ ഈ അന്യസംസ്ഥാന തൊഴിലാളികളെയും തങ്ങളുടെ സ്വാധിന വലയത്തിൽ പെടുത്തുവാൻ ഹിന്ദുമത വിരോധികൾക്കും, മുന്നാക്ക ജാതി വിരോധികൾക്കും അനായാസം സാധിയ്ക്കും. ഈ അന്യസംസ്ഥാന തൊഴിലാളികളിൽ ഒരു നല്ല ശതമാനം മുഹമ്മദ്ദീയരാണെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. അവരിൽ ബംഗ്ലാദേശികളും ഉണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിൽ തങ്ങിയിരിയ്ക്കുന്ന ‘അതിഥി തൊഴിലാളികായ’ ഇവരിൽ പലർക്കും കേരളസർക്കാറിലൂടെ ലഭിച്ച റേഷൻ കാർഡും, വോട്ടവകാശം പോലുമുണ്ടെന്നാണ് അറിയുന്നത്. കേരളത്തിലെത്തപ്പെട്ട ബംഗ്ലാദേശി-ബംഗാളി തൊഴിലാളികളെ സംബന്ധിയ്ക്കുന്ന ഒരു വീഡിയോയുടെ ലിങ്ക് ഇവിടെ നല്കുന്നു. കമ്മികളും -മുസ്ലീംങ്ങളും ചേർന്ന് കേരളത്തിൽ Demographic Changes നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. ശത്രുപക്ഷത്തുള്ളവരുടെ ഈ നീക്കവും സമുദായത്തിന് ദോഷം ചെയ്യുമെന്നുള്ളതിന് സംശയമില്ല.
നായന്മാർ തന്നെയോ ചാന്നാർ ലഹളയിലെ യഥാർത്ഥ വില്ലന്മാർ !!!???
ലഭ്യമായ ചരിത്രരേഖകളെ സൂക്ഷ്മമായി പരിശോധിച്ചാൽ, അവയിൽ ഈ വഴക്കുകൾ നടന്ന കാലഘട്ടത്തിലെ ബ്രിട്ടീഷ് അധീശത്വത്തെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നയപരിപാടികളെയും പരിശോധിച്ചാൽ, തുടർന്ന് വഴക്കുകൾ ഉണ്ടായ കാലഘട്ടത്തിലെ തിരുവിതാംകൂറിന്റെ മത-രാഷ്ട്രീയ-സാമൂഹ്യ-നാട്ടുനടപ്പ് പശ്ചാത്തലം വിലയിരുത്തിയാൽ, ഈ സംഭവത്തിലെ യഥാർത്ഥ വില്ലന്മാർ ലണ്ടൻ മിഷൻ സൊസൈറ്റിയിലെ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാരും ആ സമയത്ത് ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭരണാധികാരികളും ആണെന്ന് മനസ്സിലാക്കാം !!! അതു വരെയും പ്രായേണ പരസ്പരം സഹകരിച്ച് കേരളത്തിലും, തിരുവിതാംകൂറിൽ പ്രത്യേകിച്ചും, ശാന്തമായി കഴിഞ്ഞിരുന്ന ജാതിഹിന്ദുക്കളിൽ, സ്പർദ്ധ ജനിപ്പിച്ചത് ക്രിസ്തുമതവും അതിന്റെ പ്രചാരകന്മാരായിരുന്ന മിഷനറിമാരും ആണെന്ന് മുകളിൽ പരാമർശിച്ച ചരിത്ര രേഖകളിൽ നിന്നും വ്യക്തമാകും. ഈ ചരിത്രരേഖകളും അവയിൽ അടങ്ങിയ വിവരങ്ങും ക്രമേണ അടുത്ത ഭാഗങ്ങളിൽ നല്കുന്നതാണ്.
ഗൂഗിളിൽ തിരയുമ്പോൾ, ചാന്നാർ ലഹളയെക്കുറിച്ച് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപ്പീഡിയയിലെ വിവരങ്ങൾ ആണ് ആദ്യം പൊന്തിവരുന്നത്. ഗൂഗിൾ സേർച്ചിൽ, അതിന്റെ പ്രോഗ്രാമിംങ്ങ് (algorithm) പ്രകാരം, തെരയുന്ന വിഷയത്തെ സംബന്ധിച്ച ഏറ്റവും പ്രസക്തമായ (relevant) പേജുകൾ അഥവാ പോസ്റ്റിംഗുകൾ എന്ന ക്രമത്തിലാണ് അതിൽ പ്രദർശിപ്പിയ്ക്കപ്പെടുന്നത്. ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ചാന്നാർ ലഹളയെക്കുറിച്ച് ഏറ്റവും പ്രസക്തമായ വിവരങ്ങൾ നല്കുന്നത് വിക്കിപ്പീഡിയയാണ്. അതിനാൽ ചാന്നാർ ലഹളയെക്കുറിച്ച് ഏറ്റവുമധികം ആളുകൾ കാണുവാനും വായിയ്ക്കുവാനും സാദ്ധ്യതയുള്ള വിവരങ്ങൾ ഗൂഗിൾ സേർച്ചിൽ ആദ്യം പൊന്തിവരുന്ന വിക്കിപ്പീഡിയയിലേതാണെന്ന് മനസ്സിലാക്കാം.
ഹിന്ദുമതത്തിനെതിരെയുള്ള ആഗോള പ്രോപ്പഗാണ്ട
ഹിന്ദുമതത്തിനെതിരെ, പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനറിമാർ തുടക്കം കുറിച്ച ആഗോള പ്രോപ്പഗാണ്ടയുടെ ഭാഗമാണ് ചാന്നാർ ലഹളയെക്കുറിച്ചുള്ള ഇന്റർനെറ്റിലുള്ള വാർത്തകളും ലേഖനങ്ങളും ചിത്രങ്ങളും വീഡിയോകളും. ഇത് വ്യക്തമായും മനസ്സിലാക്കണമെങ്കിൽ ചാന്നാർ ലഹളയെ സംബന്ധിച്ച ചരിത്ര പാശ്ചാത്തലം അറിഞ്ഞിരിയ്ക്കേണം. ഈ ചരിത്രപശ്ചാത്തലം അറിഞ്ഞെങ്കിലെ ആഗോളപരമായ നടന്നുകൊണ്ടിരിയ്ക്കുന്ന ഈ കുപ്രചാരണം തടയുവാനാകയും ഈ പ്രചാരണത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നവരുടെ ഉദ്ദേശ്യലക്ഷങ്ങളെ തുറന്നുകാട്ടുവാനും ആകയുള്ളൂ. മിഷനറിമാരെ പിന്തുടർന്ന് , അവർക്ക് ശേഷം ഇടതുപക്ഷവും, ദളിത് പ്രസ്ഥാനങ്ങളും, മറ്റ് ഹിന്ദുമതവിരോധികളും ഈ കുപ്രചാരണം എറ്റെടുത്തു. ഇന്റർനെറ്റിൽ ചാന്നാർ ലഹള, breast-tax എന്നീ പദങ്ങൾ ഉപയോഗിച്ചു തിരഞ്ഞാൽ ലഭിയ്ക്കുന്ന ഫലങ്ങൾ ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മനസ്സിലാക്കേണ്ടത് ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുവാനുള്ള, അബ്രഹാമിക്ക് മതസ്ഥരുടെ ശ്രമങ്ങളുടെ ഭാഗമായി അവർ കേരളത്തിലെ നായന്മാരെയും, നമ്പൂതിരിമാരെയും ലക്ഷ്യമിട്ടിരിയ്ക്കുകയാണ്. കേരളത്തെ പൂർണ്ണമായും ക്രിസ്തുമത സംസ്ഥാനമോ, ഇസ്ലാമിക സംസ്ഥാനമോ ആക്കിത്തീർക്കുന്നതിൽ, മുഖ്യ തടസ്സമായി നില്ക്കുന്നത് നായർ സമുദായമാണ്. ഇത് കരുതിവേണം നായർ സമുദായം ക്രിസ്ത്യൻ യൂറോപ്യന്മാർ കേരളത്തിൽ കാല് കുത്തിയതുമുതൽലുള്ള ചരിത്ര സംഭവങ്ങളെയും സമകാലീന സംഭവങ്ങളെയും വിലയിരുത്തുവാൻ.
പ്രത്യേകം പറയേണ്ടുന്ന ഒരു കാര്യം
കുടുംബത്തെ മതിയ്ക്കുന്ന, കുടുംബബന്ധങ്ങളെ മതിയ്ക്കുന്ന, അതിനാൽ സംസ്കാരത്തെയും വിവേചന സാമർത്ഥ്യത്തെയും, രാജകത്വത്തെയും, ഇതിൽനിന്നെല്ലാം ഉളവാകുന്ന സുസ്ഥിരമായ സാമൂഹ്യ വ്യവസ്ഥിതികളെയും മതിയ്ക്കുന്ന ‘so-called’ പിന്നാക്ക-കീഴാള ജാതികളിലെ അംഗങ്ങൾ, ‘so-called’ മേലാള ജാതികൾ follow ചെയ്യുവാൻ ശ്രമിയ്ക്കുന്ന (അനുവർത്തിയ്ക്കാൻ ശ്രമിയ്ക്കുന്ന) ഭാരതിയ സംസ്കാര ചിന്തകളോടും പ്രക്രിയകളോടും യോജിയ്ക്കുമെന്നത് തീർച്ചയായ കാര്യമാണ്. മറിച്ച് ഭാരതീയ സംസ്കാരത്തെ പുച്ഛിയ്ക്കുകയും നിന്ദിയ്ക്കുകയും, ഇത് നശിപ്പിച്ച് , ഉന്മൂലനം ചെയ്ത് അരാജകത്വത്തിന് വേണ്ടി ശ്രിമിയ്ക്കുന്നവരായ ഹിന്ദുമതവിരോധികളും, മുന്നാക്ക-ജാതികളെ വിദ്വേഷിയ്ക്കുന്നവരും, നമ്മുടെ ഭാരതീയ സംസ്കാരത്തോടും, സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ, ഇവിടെ തുറന്നു കാട്ടുന്ന ഖണ്ഡിയ്ക്കാനാകാത്ത ഭാരതീയ ചരിത്ര വസ്തുതകൾക്കുമെതിരെ മുഖം തിരിയ്ക്കും. എന്തായാലും ചരിത്രവസ്തുതകൾ ഉച്ചസ്ഥൈര്യം തുറന്നുകാട്ടേണ്ട പരിസ്ഥിതിയിലാണ് ഇന്ന് നായർസമുദായം എത്തിനിൽക്കുന്നത്. ഈ ശ്രമങ്ങളിൽ ഭാരതത്തിലെ ഒരു രാഷ്ട്രീയപാർട്ടിയും സമുദായത്തോട് ഒപ്പം നിൽക്കുമെന്നും പ്രതീക്ഷിയ്ക്കേണ്ട !!!
തുടരും …….
Please give your valuable feedback by commenting in the comment box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
Unique Visitors : 24,209
Total Page Views : 37,739