Pracheena Vidyabhyasa Darshanam – Swami Nirmalananda Giri Maharaj
Poojya Swamiji Nirmalananda Giri Maharaj speaking on “Prachina Vidyabhyasa Darshanam” (The Philosophy of Ancient Education) at the 75th Birth Anniversary of Acharya Narendra Bhoosan in Chengannur dated 04 August 2012
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The YouTube Link of the same is provided herein. (Click here). This is a faithful transcript of the YouTube Vid . The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse. The learning will be highly fruitful if the transcript is read while listening to the audio clip.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വലോകാനാം കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്ര ഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മത് ആചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം
ബോധാനന്ദം ചകല്യാണം
ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം
അച്യുതാനന്ദ ഗുരും
മാതൃസ്മരണ
Audio Clip of the Discourse
ശ്രീ നരേന്ദ്ര ഭൂഷൺ അനുസ്മരണം
സ്വാമിജി :- “അമൃതാത്മാക്കളേ, വളരെ ശ്രദ്ധേയമായ ഒരു ചടങ്ങിൽ സമീപകാല കേരളത്തില് ഭാരതീയ സാമ്പ്രദായിക തലത്തില് ….അനേകം പേരെ ആകൃഷ്ടരാക്കിയും അതിലേയ്ക്ക് സംയോജിപ്പിച്ചും ധർമ്മപരിവർത്തനത്തിലേയ്ക്ക് പോയവരെ തിരിച്ചു കൊണ്ടുവന്നുമൊക്കെ ശ്രമിച്ച ശ്രീമദ് നരേന്ദ്ര ഭൂുഷന്റെ ഭവനം അദ്ദേഹത്തിന്റെ സഹധർമ്മിണിയുടേയും പുത്രന്റേയും പുത്രിയുടേയും ഒക്കെ സാന്നിദ്ധ്യം….. അദ്ദേഹത്തെ കണ്ടും കേട്ടും അദ്ദേഹത്തോട് ആശയ വിനിമയം ചെയ്തും വളർന്നിട്ടുള്ളവരും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളും ഒക്കെ സമ്മേളിയ്ക്കുന്ന ഒരു സദസ്സ്……. അവരോടൊപ്പം അല്പസമയം പങ്കിടാൻ കഴിയുക…. അത് സ്മരണീയമാണ്…. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെയും കുറിച്ചറിയാവുന്ന നിങ്ങളോട് അല്പം പരിചയമുള്ള ഞാൻ പറയാൻ ഒരുങ്ങുന്നത് അവിവേകമായിരിയ്ക്കും…… അതുകൊണ്ട് ഞാൻ നേരിട്ട് എനിയ്ക്കു തന്ന വിഷയത്തിലേയ്ക്ക് പ്രവേശിയ്ക്കുകയാണ്…..
വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നത്
പ്രാചീന വിദ്യാഭ്യാസ ആദർശം അഥവാ ദർശനം ….വിദ്യാഭ്യാസ ദർശനം ….. വിദ്യാഭ്യാസം എന്തിന് …. എന്ന ചോദ്യത്തിൽ നമുക്ക് തുടങ്ങാം…. ഏതൊന്നിനും ഹേതു ഉണ്ടാവും, സ്വരൂപം ഉണ്ടാവും, ഫലം ഉണ്ടാവും……ഹേതു എന്താണ്….അതിന് ഹേതു ചിന്തനം എന്ന് പറയും….ആ ഹേതു തിരിച്ചറിഞ്ഞാൽ എന്താണ് അതിന്റെ സ്വരൂപം….വിദ്യാഭ്യാസ സ്വരൂപം എന്ത്……അത് നേടിയാൽ ഉള്ള ഫലം എന്ത്….ഇങ്ങനെയാണ് പ്രാചീനർ കാര്യങ്ങൾ പഠിച്ചിട്ടുള്ളത്…..ഇതിനെ സുവ്യക്തമായി ശ്രുതി നമ്മോട് പറയുന്നുണ്ട്…..തൈത്തരീയത്തിന്റെ ശിക്ഷാവല്ലിയിൽ…..വിദ്യാഭ്യാസം കൊണ്ട്…. എന്താണ് ഉദ്ദേശിയ്ക്കുന്നത്…..
വിവാഹം
രണ്ട് തലങ്ങളാണ് ശ്രുതി ഇതിന് വയ്ക്കുന്നത്…..ഒന്ന്…. ജന്മകാരണത്തിൽ ഊന്നിക്കൊണ്ടാണ്…തനു വിസ്താരേ കരണേ ച.… ഒരു ജീവന് തന്റെ സ്ഥൂല-സൂക്ഷ്മ-കാരണ ശരീരങ്ങളെ….വിസ്തരിപ്പിയ്ക്കുന്നതിനു വേണ്ടിയാണ്….വിവാഹത്തിന് ഒരുങ്ങുന്നത്…..വിവാഹം എന്ന സംസ്കാരം തന്നെ അതിനുള്ളതാണ്…..പുത്രനുവേണ്ടിയാണ് അത്…..അങ്ങിനെ ഒരു കാമം ഉണ്ടായാൽ…..തന്റെ തനു വിസ്തരിപ്പിയ്ക്കാനുള്ള കാമം ഉണ്ടായാൽ…. അതിനായി വിവാഹം കഴിയ്ക്കും …അങ്ങിനെ ഒരു കാലം അല്ല ഇത് ….വൈദിക രീത്യാ അങ്ങിനെ മാത്രമാണ് വിവാഹം….. മൃഗതൃഷ്ണയ്ക്കുവേണ്ടിയാണ്…. ഇന്ന് വിവാഹം.…പഠിയ്ക്കുന്നത് തന്നെ അങ്ങിനെയാണ്….അത് കൂടുതൽ പറഞ്ഞാൽ നമ്മുടെ വിഷയം ഒരുപാട് നീണ്ടു പോകും… അതിനുള്ള സമയം ഇല്ലാത്തതുകൊണ്ട്…..ബാക്കി നിങ്ങളുടെ ചിന്തയ്ക്ക് വിടുകയാണ്… അല്ലെങ്കിൽ നിങ്ങൾ പിന്നെ വല്ലതും ചോദിയ്ക്കുമെങ്കിൽ അപ്പോൾ ഞാൻ അതിന് മറുപടി പറയാം…. സൂചിപ്പിച്ച് സൂചിപ്പിച്ച് ഞാൻ പോകാം….അതായിരിയ്ക്കും എളുപ്പം….അതിന് തന്നെത്തന്നെയാണ്… നിങ്ങൾ ഈ ജ്വലിപ്പിച്ച ഹോമകുണ്ഡം പോലെ സ്ത്രീയിൽ സമർപ്പിയ്ക്കുന്നത്…. രോമങ്ങൾ ദർഭകളായും ആശയം ഹോമകുണ്ഡമായും സമർപ്പിയ്ക്കുന്ന രേതസ്സ് …ഹോമദ്രവ്യമായും ഒക്കെ സങ്കല്പിപ്പിയ്ക്കുന്ന ശ്രുതിയുണ്ട്…..(07:38 mts) നിങ്ങൾ വേദം പഠിയ്ക്കുന്നവരായതു കൊണ്ട് നിങ്ങൾക്ക് അറിയാം….
നിലവിളക്ക് ആളിക്കത്തിയതുമായി ബന്ധപ്പെട്ട് പറഞ്ഞത്
… സാരമില്ല …അത്…കുറച്ച് കത്തിക്കഴിയുമ്പോൾ …വരണ്ട……കുറച്ച് കത്തിക്കഴിയുമ്പോൾ ….സ്വാഭാവികമായി അത് അങ്ങ് ശാന്തമാകും….മാത്രമല്ല അതിന് ഏറ്റവും വലിയ ഔഷധ പ്രാധാന്യം ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണല്ലോ നമ്മൾ അർപ്പിയ്ക്കുന്നത്….നമ്മളു തന്നെ അതിനെ ഭയക്കുകയോ…..
നിലവിളക്കിൽ നിന്നുള്ള പുകയ്ക്ക് ഔഷധഗുണം ഉണ്ട്
….കാരണം കേരളത്തിലെ….അമ്മമാർ ….തൊണ്ണൂറും നൂറും വയസ്സിലും കണ്ണാടി വച്ചിരുന്നില്ല…. അതിനു കാരണം ഈ സാധനമാണ്….അവർ അടുക്കളയിൽ തീ പിടിപ്പിയ്ക്കുന്നതും ഈ സങ്കല്പത്തോടു കൂടിയായിരുന്നു… അവര് ആഹാരം അധികം കഴിച്ചിരുന്നില്ല…. അതൊക്കെ നിങ്ങള് പിന്നിട് ചോദിയ്ക്കുമ്പോൾ പറയാം…. എന്ന് വിചാരിയ്ക്കുകയാണ്…. പട്ടിണി കിടന്നാണ്… പത്തും പതിനഞ്ചും പ്രസവിച്ചത്….. പട്ടിണി കിടന്നാണ് പണി മുഴുവൻ എടുത്തത് …. നിങ്ങളിന്ന് ടൺകണക്കിനാണ് വൈറ്റമിനും മിനറലും ഈ പെണ്ണുങ്ങൾ ഒക്കെ തിന്നുന്നത്…. ഒന്നാണ് പ്രസവിയ്ക്കുന്നത് ….പ്രസവിയ്ക്കുന്ന കുഞ്ഞിനെ…encaphalitis …hydrocaphalus….microcaphalus…. petite mal…grand mal…. autism….തള്ളയ്ക്ക് മുപ്പത് വയസ്സാകുമ്പം മുട്ടിന് തേയ്മാനം നട്ടെല്ലിന് തേയ്മാനം… ueterus-ൽ ovary-യിൽ cervix-ൽ breast-ൽ ഒക്കെ ക്യാൻസർ…… സകല രോഗങ്ങളും….ഇതാണ് നിങ്ങൾക്ക് പുരോഗതിയും സയൻസും സംഭാവന ചെയ്തത്….അതുകൊണ്ട് അതൊക്കെ നിങ്ങൾ ഇരുന്ന് ചിന്തിയ്ക്കേണ്ട കാര്യമാണ്… അതുകൊണ്ട് അത് (വിളക്ക്) കത്തട്ടെ….മാത്രമല്ല അതിൽ നിന്നുംവരുന്ന പുകയാണ് ആയുർവേദത്തിൽ ഏറ്റവും വലിയ ഔഷധമായി ഞങ്ങൾ ഉപയോഗിയ്ക്കുന്നത്….. ലൂക്കീമിയയിലും മറ്റും….അത് വളരെ സൂക്ഷ്മതലത്തിൽ ഉള്ള ഔഷധമാണെന്ന് മാത്രം …നിങ്ങളുടെ പുകക്കുഴലിലെ കരി….ഗൃഹധൂമം എന്ന് സംസ്കൃതത്തിൽ പറയുന്നു എന്നുള്ള വ്യത്യസമേ ഉള്ളൂ….. അതുകൊണ്ട് വിഷമിയ്ക്കണ്ടാ എന്ന് സാരം……
തനു വിസ്താരം
എവിടെയാ ഞാൻ പറഞ്ഞ് നിർത്തിയത്…..ശ്രുതി….തൈത്തരീയം പറഞ്ഞു കഴിഞ്ഞ് അല്പം കൂടെ ഞാൻ പറഞ്ഞിരുന്നു…ങ്ഹാ….. അങ്ങിനെ ഒരു സ്ഥലം കൂടെ പറഞ്ഞിരുന്നു… അപ്പോൾ…..വിവാഹത്തിനു അത്രയും ഇതുണ്ട്…..ഇത് ഒന്നാം ഭാഗമാണ്….സൃഷ്ടിയുടെ ഒന്നാം ഭാഗം….തനു വിസ്താരേ കരണേച എന്ന സങ്കല്പത്തിൽ…..
മാതാഃ പൂർവ്വ രൂപം
പിതോത്തര രൂപം
പ്രജാ സന്ധിഃ
പ്രവചനനഗം സന്ധാനം
ആചാര്യഃ പൂർവ്വ രൂപം
അന്തേവാസ് ഉത്തര രൂപം
വിദ്യാസന്ധിഃ
പ്രവചനനഗം സന്ധാനം
….എന്ന് രണ്ട് തലത്തിൽ ദൃഷ്ടാന്ത – ദ്രാഷ്ടാന്തിക ന്യായത്തിൽ പഠിച്ചാൽ…
പ്രവചനവും പ്രജനനവും ഒരേ ദിശയിൽ
….അമ്മയും ആചാര്യനും ഒരേ ദിശയിലും…. വിദ്യാർത്ഥിയും അച്ഛനും ഒരേ ദിശയിലും….പ്രവചനവും പ്രജനനവും ഒരേ ദിശയിലും വരും……ഈ രണ്ടും….ചേർത്തുവച്ച് അറിഞ്ഞു വേണം….പ്രാചീന വിദ്യാഭ്യാസ ദർശനത്തെ കാണാൻ…അതുകൊണ്ട് ആ ദർശനത്തിൽ എടുത്തു പറയുന്നു… മാതൃമാൻ …പിതൃമാൻ….ആചാര്യവാൻ….പുരുഷോ വേദഃ.…ഇത് ആധുനിക വിദ്യാഭ്യാസ ദർശനത്തിൽ ഇല്ല… ആധുനിക വിദ്യാഭ്യാസ ദർശനത്തിന് … ഇത് എതിരാണ്…..
-ആധുനികർക്ക് പഥ്യമല്ലാത്ത ഭാരതീയ സംസ്കാരം
മാതൃദേവോ ഭവ….പിതൃദേവോ ഭവ….ആചാര്യ ദേവോ ഭവ….. അതിഥി ദേവോ ഭവ….അതും ആധുനികർക്ക് പഥ്യമല്ല…താരതമ്യവും ഒപ്പം പോയേക്കാമെന്ന് വിചാരിച്ചു തന്നെ സമയം വളരെ കുറവായതുകൊണ്ടാണ് അങ്ങിനെ എടുക്കുന്നത്….
തപസ്സുകൊണ്ട് അറിവു നേടുന്നു
ഏതൊന്നിൽ നിന്നാണോ താൻ വന്നത് … അതിനോട് കൃതജ്ഞതാപൂർവ്വം അതിന്റെ സംരക്ഷണത്തിലൂടെ തന്റെ കോശങ്ങളെ ഏതു തനു വിസ്തരിച്ചാണോ താൻ ഉണ്ടായത്….ആ കാരണത്തെത്തന്നെ…. സമ്യക്കായി….സേവിച്ച്…തപസ്സ് കൊണ്ട് അറിവ് നേടുന്നുവെന്നാണ്…. പ്രാചീന കല്പന….(12.58 mts out of 2:22:45 mts)
– അറിവ് നേടുന്നതിനെക്കുറിച്ചുള്ള ആധുനിക സങ്കല്പം….
നിങ്ങൾ ചർച്ചകൾ കൊണ്ട് ….ഡിബേറ്റ് കൊണ്ട്…..വാദങ്ങൾ കൊണ്ട്…വിതണ്ഡ കൊണ്ട്…. ജല്പനം കൊണ്ട് അറിവ് ഉണ്ടാകുന്നു എന്ന ആധുനിക സങ്കല്പവും കേട്ടിട്ടുണ്ടാവും….അതുകൊണ്ട് അറിവ് ഉണ്ടാവില്ല…. അറിവ് ഉറയ്ക്കില്ല….അനുഭവം ഉണ്ടാവില്ല….
-കൗശിക വിജ്ഞാനം
എത്ര സംവത്സരങ്ങളായി എന്റെ പിതാവ് ….പിതാവിന്റെ പിതാവ്…. അദ്ദേഹത്തിന്റെ പിതാവ്…. ആ പാരമ്പര്യത്തിലെ മാതാക്കൾ… മാതാമഹികൾ അവരെല്ലാം… അറിവ് നേടിയോ അത് …..പ്രാണന്റെ സൂക്ഷ്മ യാത്രയിലൂടെ അവരുടെ അനുഭവങ്ങളിൽ നിന്ന് സമ്പാദിയ്ക്കുന്നതാണ് അറിവ്. അതാണ് കൗശിക വിജ്ഞാനം നമ്മെ പഠിപ്പിയ്ക്കുന്നത്…. കൗശികനാണ് അതിന്റെ ആചാര്യൻ…. ആ ഗോത്രത്തിന്റെ ആചാര്യൻ കൗശികനാണ്…..
– വിശ്വാമിത്രൻ : കോശങ്ങളെ അറിഞ്ഞവൻ
വിശ്വാമിത്രൻ….കൗശികനെന്നുള്ളത് ഗുണ നാമമാണ്…. അദ്ദേഹം കോശങ്ങളെ അറിഞ്ഞതുകൊണ്ടാണ്…. ഓരോ കോശവും സമ്പൂർണ്ണമാണ്…. ഓരോ കോശത്തിനും ഈ അറിവ് മുഴുവൻ ഉണ്ട്… ഒരു കോശമെടുത്ത് പറിച്ചു വച്ചാൽ…. അതിന്റെ പൂർവ്വികങ്ങളായ മുഴുവൻ അറിവുകളും …. സംഭൃതമായി ആ കോശത്തിൽ ഇരുപ്പുണ്ട്…..
– അറിവ് അനുഭവത്തിൽനിന്നാണ് ഉണ്ടാവുന്നത്….
അറിവിലൂടെ ഒരാൾ….പോകാൻ ആഗ്രഹിയ്ക്കുന്നുവെങ്കിൽ, അറിവ് അനുഭവത്തിൽനിന്നാണ് വരുന്നത്…..അറിഞ്ഞിട്ട് അനുഭവിയ്ക്കുകയല്ല…അനുഭവിച്ചിട്ട് അറിയുകയാണ്….
തൈജസ്സൻ, പ്രാജ്ഞൻ, വിശ്വൻ
പ്രാചീന കല്പന പ്രകാരം…. തൈജസ്സനിലൂടെ പ്രാജ്ഞനിലൂടെ വിശ്വനിലൂടെ അറിയുന്നു. സർവ്വജ്ഞനും, സർവ്വേശ്വരനും, സർവ്വതോ ഭദ്രമായ നിലയുള്ളവനുമായ തൈജസ്സനിലാണ് അറിവിന്റെ സൂക്ഷ്മതലം-കാരണതലം ഇരിയ്ക്കുന്നത്…..അത് അനുഭവിയ്ക്കുകയാണ്…..പ്രാജ്ഞന്റെ അനുഭവ മഹിമ, വിശ്വോദാരമായ അനുഭവ മഹിമ…. സ്വപ്ന തൈജസ്സൻ…. അനുഭവിയ്ക്കുന്നു…. ഈ അനുഭവങ്ങളുടെ ഒരു പങ്ക് സമഷ്ടിപൂർവ്വകമായാൽ….ഈശ്വരാർപ്പണമായി തീരുന്നു….
ഈശ്വരാർപ്പണം …. ഈശ്വരന് ഉപയുക്തമാകുന്ന കർമ്മങ്ങൾ
അത് ….സൃഷ്ടികർത്താവായ ഈശ്വരനിൽ…..ബ്രഹ്മമല്ല.…. ആ ഈശ്വരൻ……സൃഷ്ടിയ്ക്കുള്ള ഉപാധിയായി സ്വീകരിയ്ക്കുന്നു…ആ ഈശ്വരൻ സ്വതന്ത്രനല്ല…… പരതന്ത്രനാണ്…ആപേക്ഷികതയുടെ… മൗലികസ്വഭാവം…. ഭാരതീയ ചിന്തയിൽ ഈശ്വരനെ ചേർത്ത് വച്ച് വരെ കിടക്കുന്നത്…. ഇവിടെയാണ്… നിങ്ങൾടെ എത്ര കർമ്മങ്ങൾ സമഷ്ടി പൂർവ്വകമാണോ….. അത് ഈശ്വരന് ഉപയുക്തമാകയാൽ…… നിങ്ങള് ഈശ്വരന് പ്രിയപ്പെട്ടവനാകുന്നു…അത് സൃഷ്ടിയ്ക്ക് ഉപകാരമായിത്തീരുന്നു…. ബാക്കിയെല്ലാം വ്യഷ്ടിയ്ക്കും… വ്യഷ്ടിതലത്തിലെ….പ്രാജ്ഞനും തൈജസ്സനും അനുഭവപ്രമാണമാക്കിയത് ജാഗ്രദ് അഭിമാനിയായ വിശ്വൻ, അനുഭവിച്ച് കഴിഞ്ഞാണ് കോശങ്ങളിൽ അത് വ്യാപരിച്ച് കഴിഞ്ഞാണ്…. സ്വച്ഛന്ദമായ ..അതിന് പകരം വയ്ക്കാവുന്ന വേറൊരു വാക്ക് എനിയ്ക്ക് കൃത്യമായി അറിയില്ല….. കഷ്ടിച്ച് അടുത്ത് വരുമോ ….പാശ്ചാത്യന്റെ spontaneous എന്നതെന്ന് സംശയമുണ്ട്….. അത് കൊണ്ട് spontaneous ആയി…രംഗപ്രവേശം ചെയ്യുന്നു….അതായിരിയ്ക്കും നിങ്ങൾക്ക് മനസ്സിലാവുക…. സ്വച്ഛന്ദം എന്ന പദം ആയിരിക്കില്ല….. എല്ലാവരേയും അല്ല പറഞ്ഞത്…. ഒരു പറ്റം ആളുകളെ…. കാരണം മലയാളവും സംസ്കൃതവും ഒന്നും നിങ്ങൾക്ക് നല്ല പഥ്യമാകാൻ ഇടയുണ്ടാവില്ല….
സ്വച്ഛന്ദമായി വരുന്ന അറിവ് ….
ഒരുവനിൽ നിന്ന് ഏത് ഒരറിവാണോ സ്വച്ഛന്ദമായി വരുന്നത് …. അത് മാത്രമേ അവൻ അറിഞ്ഞിട്ടുള്ളൂ……ബാക്കി ഒക്കെ വേറെ ആർക്കോ അറിയാമെന്ന് വിശ്വസിച്ച് അവൻ പറയുന്ന അവനു പ്രശസ്തിയും പണവും ഉണ്ടാകാൻ ഉപയോഗിക്കുന്ന അവന്റെ പ്രൗഢിയുടേയും വങ്കത്തത്തിന്റേയും ലക്ഷണങ്ങളാണ്… അതാണ് ചർച്ചയിലൂടെ ഒക്കെ രൂപാന്തരപ്പെട്ട് വരുന്നത്….. ബൗദ്ധിക വ്യായാമങ്ങളിലൂടെ ഒക്കെ രൂപാന്തരപ്പെടുന്നത്…. അതിന് ഒരിക്കലും സ്വച്ഛന്ദതയില്ല…. അത് വ്യായാമം കഴിഞ്ഞാൽ ക്ഷീണിച്ച് പോയി കിടക്കാം…. പകയോടെ പോയി കിടക്കാം…. വെറുപ്പോടെ പോയി കിടക്കാം…. കിടന്ന് ഉറങ്ങാതെ താൻ തോറ്റുപോയിടത്ത് അവനെ എങ്ങിനെ വെട്ടാമെന്ന് ആലോചിച്ച് കിടക്കാം…. പിറ്റേദിവസം ഒന്നിനും പറ്റിയില്ലെങ്കിൽ ഒരു കുപ്പി അടിച്ചിട്ട് ചെന്ന് തെറിയും പറയാം….അറിവിന് ഉതകുകയില്ല….
-അനുഭവം
അറിവ് പ്രാജ്ഞനിൽ…. തൈജസ്സനിൽ …വിശ്വനിൽ വരെ രൂപാന്തരപ്പെട്ട് അനുഭവിച്ച് വന്ന് കഴിഞ്ഞ് സ്വച്ഛന്ദമായി …അവന്റെ കോശീയ ഭാഷയിൽ രൂപാന്തരപ്പെട്ട് വരുന്നതാണ്… സംയോജനത്തിന്റെയും സംയുക്തിയുടേയും സമ്യക്ക് ഭാവങ്ങളിൽ നിന്ന് രൂപാന്തരപ്പെട്ടു വരുന്നതാണ്….. അത് അവൻ അനുഭവിച്ച് കഴിഞ്ഞതാണ്… മാറ്റം ഇല്ല അതിന്…..
-അമ്മ
ഇവിടെ നിന്നുകൊണ്ടാണ് അനേക തലമുറയിൽ അനുഭവിച്ചതിനെ വച്ച് …തപസ്സ് ഉളവാക്കുന്ന…ഒരു വിദ്യാദാന പാരമ്പര്യത്തെ …ശ്രുതി അതിന്റെ പൂർണ്ണതയോടുകൂടി…… അവതരിപ്പിയ്ക്കുന്നത്…. അതിൽ നല്ലൊരു ശതമാനം തപസ്സിന്റെ അറിവും അമ്മയിൽ നിന്നാണ് ലഭിയ്ക്കുന്നത്…(21.06 mts)
ഉപാദ്ധ്യായാൻ ദശാചാര്യ ആചാര്യാണാം ശതം പിതാ
സഹസ്രം തു പീതൃഊൻ മാതാ ഗൗരവേണ അതിരിച്യതേ.
മനുസ്മൃതി 2.145
-എന്ന് നീതികാരനായ മനു പറയുന്നത് …..ഇതുകൊണ്ടാണ് ..സ്മൃതി..
ആചാര്യ പൂർവ്വരൂപം എന്നതിന്റെ സാരസ്യവും …സാരസ്യവും …നിങ്ങൾക്ക് ഈ സ്മൃതി വചനത്തിലൂടെ ബോദ്ധ്യമാവേണ്ടതാണ്..
അതു കൊണ്ട് വിദ്യ തന്നെ വിദ്യാദാതാവായ ബ്രാഹ്മണന്റെ സവിധത്തിൽ എത്തി അപേക്ഷിയ്ക്കുന്നുണ്ട്…. വിദ്യാ ബ്രാഹ്മണമാജഗാമ …ശേവുധിഷ്ഠേസ്മി രക്ഷമാം … അസൂയകാം മാം മാദാ …. തഥാ വീര്യവത്തമാ.
വിദ്യാ ബ്രാഹ്മണമേത്യാഹ ശേവധിഷ്ടേ(അ)സ്മി രക്ഷ മാം
അസൂയകായ മാം മാദാസ്തഥാ സ്യാം വീരവത്തമാ.
മനുസ്മൃതി 2.114
കുറച്ച് ഇങ്ങോട്ട് കേറി ഇരുന്നാല്……പിന്നെ വരുന്നവർക്ക് അവിടെ ഇരിയ്ക്കാം (0.22.27 mts)…. കുറച്ച് ഇങ്ങോട്ട് കേറി ഇരുന്നാൽ പിന്നെ വരുന്നവർക്ക് അവിടെ ഇരിയ്ക്കാം…. ഇങ്ങോട്ട് ഇങ്ങ് അറ്റം വരെയും ഇരിയ്ക്കാം….കുഴപ്പമില്ല…അവിടുന്നൊരു കുറച്ചു പേർ ഇപ്പുറത്തേയ്ക്കും കടന്ന് ഇരുന്നോളൂ … ഇപ്പുറത്ത് നല്ലപോലെ ഇടയുണ്ട്…. ഇപ്പുറത്ത് നല്ലപോലെ ഇടയുണ്ട്…. അതിലെയാണ് ആളുകൾ വരുന്നതെന്നുള്ളതുകൊണ്ട് …(22.46 mts)
വിദ്യ എല്ലാവർക്കും ഉള്ളതല്ല…
വിദ്യ ബ്രാഹ്മണന്റെ സവിധത്തിൽ എത്തി… അദ്ദേഹത്തോട് പറഞ്ഞു ആചാര്യദേവാ…എന്നെ അങ്ങ് …വീര്യവാൻ ആക്കുന്നവന് മാത്രമേ ദാനം ചെയ്യാവൂ… മാനി… ദംഭുള്ളവൻ….. ഇവനൊന്നും എന്നെ ദാനം ചെയ്യരുത് … അതുകൊണ്ടാണ് സ്മൃതികാരൻ എല്ലാവർക്കും വിദ്യ പറഞ്ഞിട്ടില്ലാ എന്ന് പറഞ്ഞതും…തെറ്റിദ്ധാരണ വേണ്ട…. സ്മൃതിയിലും ഇതു തന്നെ പറയുന്നുമുണ്ട്… വിദ്യാ ബ്രാഹ്മണമേത്യാഃ …..ബാക്കിയെല്ലാം ഒരുപോലെതന്നെയാണ് (Note: Given above are the verses from Manu Smrithi)….
ആധുനിക സാർവ്വലൗകിക വിദ്യാഭ്യാസം പ്രതിലോമമാണ്
ഈ വിദ്യ എല്ലാവർക്കുമായി തുറന്നുവച്ചാൽ പഠിയ്ക്കുവോ….. പഠിയ്ക്കുവില്ല…. സാർവ്വലൗകിക വിദ്യാഭ്യാസം വന്നപ്പഴത്തെ നില ആലോചിച്ച് നോക്ക് …. ആയുസ്സ് കുറഞ്ഞു…. ആരോഗ്യം ഇല്ലാതായി…. ഒരു കിലോമീറ്റർ നടക്കാൻ…. ഒരു കിലോഗ്രം സാധനം കൈയ്യിലെടുത്ത് ചുമ്മാൻ ….. ഒരു മണിക്കൂർ പണിയെടുക്കാൻ…..ഭൗതിക ശാസ്ത്രത്തിന്റെ വീക്ഷണങ്ങളിൽ നിന്നുകൊണ്ട്…. ബയോ കെമിസ്ട്രിയും, മോളിക്കൂലർ ബയോളജിയും, ബയോ ടെക്നോളജിയും അതിന്റെ പൂർണ്ണതയിൽ വികസിച്ച് കൃത്യമായ WHO standard-ൽ തിന്നുകയും കുടിക്കുകയും ഇറക്കുമതി ചെയ്യുകയും പണിയെടുക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യന് …. ഇന്നലത്തെ പട്ടിണി കിടന്ന മനുഷ്യന്റെ ഒപ്പം ഒരു മണിക്കൂർ പണിയെടുക്കാൻ …. അവൻ ചിന്തിച്ചതുപോലെ ഒരു കാര്യം ചിന്തിയ്ക്കാൻ… അവൻ എഴുതിയ കവിതപോലെ ഒരു കവിതയെഴുതാൻ … അവൻ അവതരിപ്പിച്ച ദർശനങ്ങൾ ഒന്ന് അവതരിപ്പിയ്ക്കാൻ…. പതിനായിരവും ഇരുപതിനായിരവും വർഷങ്ങൾക്കു മുമ്പുള്ള ദർശനങ്ങൾ അയ്യായിരവും ആറായിരവും വർഷങ്ങൾക്കു മുമ്പുള്ള സങ്കേതങ്ങൾ….. അവയൊക്കെ ശക്തമായി നിലനില്ക്കുമ്പോൾ …. ആധുനികൻ എഴുതിയത് … കടലാസ്സിന്റെ വിലപോലും ഇല്ലാതെ മൺമറഞ്ഞു പോവുകയാണ്….(0.25.13.8) …..
പ്രാചീന അറിവുകളുടെ മഹത്വം
പ്രചരിപ്പിയ്ക്കുവാൻ ഫ്ലക്സ് ബോർഡുകളും … കൊണ്ടുനടന്ന് വീടുകളിൽ എത്തിച്ച് നിർബന്ധിച്ച് വാങ്ങിപ്പിയ്ക്കുവാൻ… അനുയായി വൃന്ദങ്ങളും… മതനേതാക്കന്മാർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും ദാർശനികന്മാർക്കും ശാസ്ത്രകാരന്മാർക്കും എല്ലാം അണികളും …. വ്യക്തമായ സംഘടനകളും ഉണ്ടായിട്ട്…..ഇതൊന്നും നിലനിർത്താൻ കഴിയാതെ വിഷമിയ്ക്കുമ്പോൾ…. ഒരാളും നിലനിർത്തുകയില്ല എന്ന ഉറപ്പ് വരുമാറ് എല്ലാത്തരത്തിലുള്ള എതിർപ്പുകളെയും അതിജീവിച്ച് അറിവിന്റെ ആഗരങ്ങൾ യുഗസഹസ്രങ്ങളിലൂടെ മുന്നേറുന്നു എങ്കിൽ …. അത് ഉച്ചരിച്ചവന്റെ നാവിനും അത് സങ്കല്പിച്ചവന്റെ ബുദ്ധിയ്ക്കും അതിനെ രൂപപ്പെടുത്തിയ അവന്റെ വൈഖരിയ്ക്കും ഇന്നത്തെക്കാൾ ശക്തിയും ഇന്നത്തെക്കാൾ സാമഞ്ജസ്യവും ശക്തമായി ഉണ്ടായിരുന്നു എന്നുള്ളത് ….തീർച്ചയാണ്.
ആധുനികത vs പഴമ
അവിടെയാണ് പഴമ ആധുനികതയെ പിന്നിലാക്കുന്നത് … അല്ലാതെ ചുമ്മാതല്ല പഴമയുടെ വേഷം കെട്ടുന്നതും…. പഴമയിലൂടെ സഞ്ചരിയ്ക്കാൻ ഇഷ്ടപ്പെടുന്നതും പഴമയെ പുല്കാൻ ആഗ്രഹിയ്ക്കുന്നതും…. ആധുനികത അതിന്റെ ഹേതുവിലും അതിന്റെ സ്വരൂപത്തിലും അതിന്റെ ഫലത്തിലും പിന്നിലാണ്….
എനിയ്ക്ക് നിങ്ങളുടെ നിശ്ശബ്ദത ഇഷ്ടമായതുകൊണ്ടാണ് ഞാൻ ഇടയ്ക്കൊന്ന് നിർത്തി നോക്കുന്നത്…. കാരണം എന്നോട് യോജിയ്ക്കാത്ത തലങ്ങൾ ആയിരിയ്ക്കും കൂടുതൽ ഉണ്ടാവുക….. അറിഞ്ഞുകൊണ്ടാണ് ഞാൻ പറയുന്നത്….
-അദ്ധ്യാപകരുടെ നല്ലതിനെ മാത്രം അനുകരിയ്ക്കണം….
പ്രാചീന വിദ്യാഭ്യാസ ദർശനത്തെ പഠിക്കുമ്പോൾ ഏറ്റവും ആദ്യം ഓർമ്മയിൽ വരുന്ന ഒന്നാണ് തൈത്തരീയം … അത് ഞാൻ ഒന്ന് സൂചിപ്പിച്ചു…. core-ഉം പറഞ്ഞു (27.36) …പറഞ്ഞു….വിദ്യാഭ്യാസം കഴിഞ്ഞ് പിരിഞ്ഞു പോകുന്ന വിദ്യാർത്ഥിയോട് കുലപതി പറയുന്ന വാക്കുകളാണ് ഞാൻ പറഞ്ഞത് .. അദ്ദേഹം പറഞ്ഞത് ഞങ്ങളുടെ നല്ല കാര്യങ്ങളെ നിങ്ങൾ അനുകരിയ്ക്കണം എന്നാണ് പറഞ്ഞത്….. യാതൊന്ന് സാർവ്വ ലൗകികമല്ലാത്ത ഞങ്ങളുടെ വാസനയുടേത് ഉണ്ടോ അവ ഒന്നും അനുകരിയ്ക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്….. ഒരെണ്ണം പോലും……ഇന്ന് അങ്ങിനെ അല്ല പറയുന്നത് …..
ആയുസ്സ്, വിദ്യ, യശ്ശസ്സ്, ബലം : ഇവ നഷ്ടമാകുന്നതിനെക്കുറിച്ച്
വിദ്യയുടെ വളർച്ചയും വികാസവും ഉണ്ടാകുന്നതിനെക്കുറിച്ചും ഭാരതീയർക്ക് ചിന്തയുണ്ട്….. അപൂജ്യാ യത്ര പൂജ്യന്തേ… പൂജ്യായാം ച വ്യതിക്രമ ഛത്വാരി തസ്യ നശ്യന്തി … ആയുർ വിദ്യ യശ്ശോ ബലം…..പൂജിയ്ക്കാൻ അധികാരി അല്ലാത്ത യോഗ്യനല്ലാത്ത ഒരുവനെ പൂജിയ്ക്കുക.... അപൂജ്യ…യത്ര പൂജ്യന്തേ …. പൂജ്യായാം…പൂജ്യനായിട്ടുള്ള ഒരുവനെ… പൂജാ വ്യതിക്രമം വരുത്തുക….പൂജിയ്ക്കാതിരിയ്ക്കുക…..ഇങ്ങിനെ ചെയ്തുപോയാൽ നാല് കാര്യങ്ങൾ നഷ്ടപ്പെടുമെന്നാണ് പ്രാചീന വിദ്യാഭ്യാസ ദർശനം…. ഏതാണ് നാല് കാര്യങ്ങൾ… ഒന്ന് …ആയുസ്സ്, രണ്ട് ..വിദ്യ, ….മൂന്ന് …യശ്ശസ്സ്, നാല് … ബലം .
ഇത് പ്രാചീനന്റെ ചിന്തയാണ്…. അതുകൊണ്ട് തികച്ചും പ്രാചീനമാണ്…. നിങ്ങളുടെ അച്ഛന്റെ …നിങ്ങളുടെ അപ്പൂപ്പന്റെ ഒക്കെ ചരിത്രം എടുത്ത് പഠിച്ചു നോക്കുമ്പോൾ…..പൂജ്യാ പൂജാ വ്യതിക്രമം അറിഞ്ഞ് അവർ പൂജയെ ചെയ്ത് പോന്ന കാലങ്ങളിൽ കേരളത്തിന്റെ ആയുർ ദൈർഘ്യം നോക്കുക…… ഇതിനകത്ത് നാല് കാര്യമാ പറഞ്ഞത്….
-മുഖപ്രസാദം ഉണ്ടായിരുന്ന മുത്തശ്ശിയും മുത്തച്ഛനും
ഏത് വീട്ടിൽ ചെന്നാലും നാല് തലമുറയിലെ സ്ത്രീകൾ എൺപത് , തൊണ്ണൂറ് , നൂറ് വയസ്സിൽ ഉണ്ടായിരുന്നു…. ഇന്ന് എവിടെയെങ്കിലും ഉണ്ടോ എന്ന് എണ്ണിനോക്കുക….. മഷിയിട്ടു നോക്കിയാൽ ഒരെണ്ണത്തിനെ കിട്ടുമോന്ന്…. (30.35 mts), വാർദ്ധക്യം വളരെയായ എത്ര പേരെ കണ്ടുമുട്ടാൻ കഴിയും….. ആരോഗ്യത്തോടെ ഇരിയ്ക്കുന്നവരെ, സ്വച്ഛന്ദമായി സംഭാഷണം ചെയ്യുന്നവരെ ….ഒക്കെ എത്ര പേരെ കണ്ടുമുട്ടാൻ കഴിയും എന്ന് ആലോചിക്കുക….പഠിക്കാൻ പോകുമ്പോഴും…പരീക്ഷയ്ക്ക് പോകുമ്പോഴും… വീട്ടിനു വേണ്ടി ഒരു കാര്യത്തിന് ഇറങ്ങിപ്പോകുമ്പോഴും ഒക്കെ …. ആ പ്രായം ചെന്ന…മുത്തശ്ശനേയും മുത്തശ്ശിയേയും ഒക്കെ ഒന്ന് കണ്ടിട്ട് ഒന്ന് നമസ്കരിച്ചിട്ട് അവരുടെ മുഖത്തിന്റെ പ്രസാദാത്മകത….പ്രസന്നത…പ്രസരിപ്പ് ….പ്രഭാവം … അവരുടെ അനുഗ്രഹം…. പൊഴിയുന്ന ഒരു തരംഗാവലി ഒക്കെ അനുഭവിച്ചിട്ട് ഒരുത്തൻ പുറത്തേയ്ക്കിറങ്ങിയാൽ …. അവൻ പോകുന്ന കാര്യം പ്രയത്നം ഏതും ഇല്ലാതെ സാധിച്ചുവരാൻ കഴിയും….
-ബ്യൂട്ടി പാർലറുകൾ
ചെങ്ങന്നൂർ ടൗണിൽ ഇറങ്ങിയാൽ …മുപ്പത്തിരണ്ടോളം ബ്യൂട്ടി പാർലറിന്റെ ബോർഡ് കണ്ടാ ഞാൻ വന്നിരിയ്ക്കുന്നത്…… മുഴുവൻ സ്ഥലത്തും കേറി ഇറങ്ങി മുഖം മിനുക്കിയ പെണ്ണുങ്ങളാണ് … നിങ്ങളുടെ നാട്ടിൽ ഉള്ളത്…… ഇതിൽ ഏതിന്റെയെങ്കിലും മോന്ത കണ്ടിട്ട് പോയാൽ ഒരു ഗ്ലാസ്സ് വെള്ളം കിട്ടുമോ എന്ന് ആലോചിക്കുക…… ഞാൻ ചോദിച്ചത് അപകടമോ തെറ്റോ ആണെങ്കിൽ എന്നോട് പൊറുക്കരുത്….. എന്നെ വെറുതെയും വിടരുത്…. ശരിയാണെങ്കിൽ …. നിങ്ങൾ ഒന്നും ചെയ്യണ്ട…. ഒന്നു ചിന്തിച്ചു തുടങ്ങിയാൽ മതി …… വെറുതെ ഒന്നു ചിന്തിച്ചു തുടങ്ങിയാൽ മതി …. നിങ്ങളുടെ ചിന്തയിൽ ഈ തീപ്പൊരി വീണിട്ടുണ്ടെങ്കിൽ …. ഞാൻ സന്തുഷ്ടനാണ്….. തിരിച്ചു നിങ്ങൾ നിങ്ങളുടെ നെഞ്ചത്ത് അടിയ്ക്കണ്ട…..തെറ്റാണ് ഞാൻ പറഞ്ഞതെങ്കിൽ …. എന്നെ മരിയ്ക്കുവോളം നിങ്ങൾക്ക് തല്ലാം…. തിരിച്ചു ഞാൻ തല്ലില്ല….
ശാസ്ത്രവും സാങ്കേതിക വിദ്യയും Dignified Life നല്കുന്നുണ്ടോ…
ശാസ്ത്രവും സാങ്കേതിക വിദ്യയും എന്തെല്ലാം തന്നു നിങ്ങൾക്ക് ….നിങ്ങളുടെ വല്യമ്മയ്ക്ക് ഉണ്ടായിരുന്ന പ്രൗഢി തന്നോ… അത് നിലനിർത്തിയോ ….. അത് മാത്രമാണ് ഞാൻ ചോദിച്ചത്……എത്ര കുറഞ്ഞു ആയുസ്സ്…..ചെങ്ങന്നൂർ ഒരു കിലോമീറ്റർ നീളത്തിൽ എത്ര ആശുപത്രി ഉണ്ട്…… എത്ര ഫുൾ ആണ് അതിനകം….. രോഗികളാൽ….. ആരോഗ്യമുണ്ടോ….ബലം ഉണ്ടോ…..ബലമാണ് ആരോഗ്യം….. immunity…മനോബലവും ശരീരബലവും….
ബലം ….immunity
ബലമുണ്ടാകുന്നത് …. ചർച്ചയിൽ നിന്നല്ല…. ഡിബേറ്റുകളിൽ നിന്നല്ല…. അപൂജ്യ യത്ര പൂജ്യന്തേ….പൂജ്യായാം ച വ്യതിക്രമാ…. ഛത്വാരി തസ്യ നശ്യന്തി… ആയുർ വിദ്യാ യശ്ശോ ബലം….രാവിലെ എഴുന്നേറ്റ് പശുവിനെ കുളിപ്പിയ്ക്കുക…നൂറ് പറ നെല്ല് വാരി പുറത്തിടുക….. പറമ്പിൽ നടന്ന് പെറുക്കിക്കൊണ്ടുവന്ന്….പാചകം ചെയ്ത് കൊണ്ട് കൊടുക്കുക… മല്ലിയും മുളകും ഒക്കെ അരയ്ക്കുക…..വെള്ളം ചുമന്നു കൊണ്ടുവരിക…..പാത്രം മുഴുവൻ കഴുകുക…..എല്ലാവർക്കും വിളമ്പിക്കൊടുത്ത് പട്ടിണി കിടക്കുക…..വൈകുന്നേരം ആകുമ്പോൾ ഭർത്താവ് വരുമ്പോൾ കാത്തിരിയ്ക്കുക…..കുളിയ്ക്കാൻ ചൂടുവെള്ളം കൊടുക്കുക…. കുടിയ്ക്കാൻ കഞ്ഞിവെള്ളത്തിൽ പുളിശ്ശേരിയോ മറ്റോ ഉള്ളതുപോലെ കൊടുക്കുക….വന്നിരുന്നു കഴിഞ്ഞാൽ ഇരുമ്പ് പിഞ്ഞാണത്തിൽ കഞ്ഞി വിളമ്പി പഴുത്ത പ്ലാവിലയും കുത്തി ….കുടിപ്പിയ്ക്കുക…..അടുക്കൽ ഇരുന്ന് ഉപദംശങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് സ്നേഹമത്സൃണമായ വാക്കുകളിൽ….
-ആരോഗ്യമുള്ള ബീജം
അവന്റെ ബീജം ഈ സ്നേഹം കൊണ്ട് ആരോഗ്യ പൂരിതമായി തീർന്നാൽ മാത്രമാണ്….. തനിയ്ക്ക് ഒരു സൽസന്താനത്തെ ലഭിയ്ക്കുക എന്ന് വിശ്വസിയ്ക്കുക…. എല്ലാം കൊടുത്ത് തൃപ്തിപ്പെടുത്തി കിടത്തിയിട്ട് വന്ന് ഒരു നേരം ആഹാരം ഉണ്ടെങ്കിൽ കഴിച്ച് കൂടെപ്പോയി കിടന്നാൽ രണ്ട് കൊല്ലത്തിൽ ഒരിക്കൽ പ്രസവിയ്ക്കാൻ തയ്യാറെടുക്കുക….. ആശുപത്രികൾ ഇല്ല…. ഡോക്ടറുന്മാർ ഇല്ല…. പ്രസവ വേദന വരുമ്പോൾ… ആണുങ്ങൾ ചെന്നു വിളിച്ചാൽ ഒരു പതിച്ചി വരുക …ഒരു പാത്രം ചൂടുവെള്ളവുമായി കോഴിയുള്ള വീട്ടിൽ കോഴി പൊരുന്നയ്ക്കും മുട്ടയ്ക്കും ഒക്കെ കേറിയിടത്ത് …പിള്ളേര് തൂറി മുള്ളി കിടക്കുന്നിടത്ത്…. പുരയ്ക്കകത്തുതന്നെ ഒരു മൂലയ്ക്ക് നെല്ല് കൂട്ടിയിട്ടിരിയ്ക്കുന്നിടത്ത് ….അവിടെത്തന്നെ പ്രസവം നടക്കുക… ഒരു ജാഥയ്ക്കുള്ള പിള്ളേരെ പ്രസവിയ്ക്കുമ്പോൾ …. ആ പിള്ളേർ എല്ലാം ആരോഗ്യമുള്ളതായിത്തീരുക.…..പത്തു പ്രസവിച്ച സ്ത്രീ …. ഇനിയും പത്തൂടെ പ്രസവിയ്ക്കാൻ ആരോഗ്യത്തോടുകൂടി…. നല്ല പ്രൗഢിയോടെ നില്ക്കുക…..
-വിവാഹം…. Divorce
വീട്ടിൽ ഒരു പണിയും എടുക്കാതെ അച്ഛനും അമ്മയുമായി ഒരു ബന്ധവും പുലർത്താതെ രണ്ടര വയസ്സിൽ പഠിയ്ക്കാൻ പോവുക…. രാപകൽ ട്യൂഷൻ നടത്തുക…. അതിനു കേറിയിറങ്ങുക…. ഒരു വിദേശ ഭാഷയിലെ സ്പെല്ലിംഗ് പഠിയ്ക്കാൻ ഇരുപത്തഞ്ച് കൊല്ലം ചിലവാക്കുക…. എന്നെ നിങ്ങള് തല്ലാതെ വിടരുതേ എന്നാണെന്റെ അപേക്ഷ….തിരിച്ചറിവ് വന്നാൽ ….ബോയ് ഫ്രണ്ടും ഗേൾഫ്രണ്ടും കളിയ്ക്കുക…. സ്വയം വിവാഹം നിശ്ചയിയ്ക്കുക….. സ്ത്രീ ധനം സഞ്ചരിയ്ക്കാൻ വാഹനം… എല്ലാം തന്തേം തള്ളേം ഉണ്ടാക്കി കൊടുക്കുക…. ആ തന്തയോടും തള്ളയോടും ഒരു യോജിപ്പോ അതിന് ഒരു ഗ്ലാസ്സ് വെള്ളമോ കൊടുക്കാൻ … തയ്യാറും ആവില്ല….വേണ്ട …രണ്ടുംകൂടെ യോജിച്ച് ജീവിച്ചാൽ മതി….. അദ്ധ്യാപകൻ എഞ്ചിനീയർ ഡോക്ടർ സകല വിദ്യാഭ്യാസവും നേടിയത് …..തമ്മിൽത്തല്ലും തലകീറും ആയി ഡൈവോഴ്സ് നോട്ടീസുമായി കോടതിയിൽ കേറി ഇറങ്ങി നടക്കുക…. അഭിപ്രായ വ്യത്യാസമല്ലാതെ അഭിപ്രായ സമന്വയം ഇല്ല…..ഒരു രംഗത്തു പോലും….
ഡോക്ടറെ കണ്ടിട്ട് മാത്രം …കൈയ്യും കാലും ഉപകരണങ്ങളും കടന്നു ചെല്ലാവുന്ന എല്ലാ ഭാഗങ്ങളിലും കടന്നു ചെന്ന് കഴിഞ്ഞ് …പരീക്ഷണ നിരീക്ഷണങ്ങൾ മുഴുവൻ കഴിഞ്ഞ്….. സകല സ്കാനിംഗും എക്സ് റേയും കഴിഞ്ഞ്…. തമ്മിൽ ചേരുക…… ചേർന്നാൽ ഉടനെ പോസ്റ്റ് കോയിറ്റസ് ടെസ്റ്റ് …. നൂറായിരം ടെസ്റ്റുകളും വാക്സിനേഷനുകളും….. ടൺ കണക്കിന് വൈറ്റമിനുകളും mineral-കളും… ഇറക്കുമതി ചെയ്ത ടിൻ ഫുഡുകളും…. ഇതെല്ലാം അടിച്ചു കേറ്റിയിട്ട്…. നേരെ നില്ക്കാൻ ആരോഗ്യമില്ലാതെ…. സൂപ്പർ സ്പെഷ്യാലിറ്റിയ്ക്കകത്ത് … പ്രാധാന ഡോക്ടറും ഒട്ടേറെ ഡോക്ടറുന്മാരും ഉപകരണങ്ങളും ഉള്ളിടത്ത് പ്രസവം നടക്കുക…. എന്നിട്ട് ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് എൻ-കഫാലൈറ്റിസും, ഹൈഡോ-കഫാലസ്സും മൈക്രോ-കഫാലസും പെറ്റിറ്റ് മാലും, ഗ്രാൻഡ് മാലും, ഓട്ടിസവുമായി അലയുക….
ബലം എവിടെയാണ്…..
പെറ്റ തള്ളയ്ക്ക് കുഞ്ഞിനെ വേണ്ടാത്തതു കൊണ്ട്….. കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കേയറ്റം വരെ റിട്ടേയേർഡ് ജസ്റ്റീസ് വരെ ഇറങ്ങി നില്ക്കുന്ന ഫ്ലക്സ് ബോർഡുകളിൽ ഈ കുഞ്ഞുങ്ങളെ….പാലിയ്ക്കുവാനുള്ള… റിഹാബിലിറ്റേഷൻ സെന്ററുകളുടെ എണ്ണം കൂടുക….. പുരോഗതി…. അവയൊക്കെ മന്ത്രിമാർ വന്ന് ഉൽഘാടനം ചെയ്യുക… ഒന്നു പെറ്റ സ്ത്രീ ….. ആശുപത്രിയിൽ ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ … ഈ വാക്സിനേഷനുകളും മരുന്നുകളും കഴിച്ചിട്ട്…. മുപ്പത്തഞ്ച് വയസ്സ് തികയുമ്പോഴേയ്ക്കും മുട്ടു തേയുക….നട്ടെല്ല് തേയുക ….യൂട്രസ്സിലും ഓവറിയിലും സെർവിക്സിലും ബ്രസ്റ്റിലും ക്യാൻസർ വരുക... പഴുത്ത് ചീഞ്ഞ് നാറി നടക്കുക….ബലം എവിടെയാണ്… (38.57 mts)
ആധുനിക വിദ്യാഭ്യാസവും, ആധുനിക സങ്കേതവും, ആധുനിക ചർച്ചകളും, ആധുനിക കൂട്ടായ്മകളും, ആധുനിക ബഹളങ്ങളും, നിങ്ങൾക്ക് ആരോഗ്യം തരുമായിരുന്നു എങ്കിൽ…..ബലം ഉണ്ടാവേണ്ടതാണ്…. ബലം കാണുന്നില്ല…..ആയുസ്സില്ല… ഏറ്റവും കൂടുതൽ ആയുസ്സിനുവേണ്ടി പ്രവർത്തിയെടുക്കുന്ന കേരളത്തിലെ ഡോക്ടറുന്മാരുടെ ആയുർ ദൈർഘ്യം ഏറ്റവും കുറവാണ്….ആയുസ്സില്ല…. ബലമില്ല…..
EB കോൺട്രാക്ടർ മത്തായിയുടെ ഉദാഹരണം…..
വിദ്യയുണ്ടോ കൈയ്യിൽ….. പഠിയ്ക്കാത്തവൻ വേണം പഠിച്ചവന്റെ തൊഴില് മുഴുവനും ചെയ്യാൻ…. Electricity board engineer …താഴെ നോക്കി നില്ക്കുകയേ ഉള്ളൂ….. കോൺട്രാക്ടർ മത്തായി പഠിയ്ക്കാത്തവൻ എട്ടാം ക്ലാസ്സുകാരൻ … അവൻ കേറി വേണം…ലിങ്ക് ഓഫ് ചെയ്യാൻ…. കെട്ടാൻ…ഒരു ഫ്യൂസ് കെട്ടാൻ… വിദ്യാഭ്യാസം ഉള്ളവൻ അറിയില്ല … ആ രംഗത്ത്… ആക്ഷേപം കൂടിപ്പോകുന്നുവെന്ന് തോന്നുന്നു……എന്നെ തല്ലുന്നതിന് മടിക്കണ്ട….ഏത് രംഗത്തും …ശമ്പളം വാങ്ങാൻ സെർട്ടിഫിക്കറ്റ് ഉള്ളവനും…. അതിന്റെ പിന്നിൽ പണിയെടുക്കാൻ…. യാതൊരു സെർട്ടിഫിക്കറ്റും ഇല്ലാത്തവനും…. നാല് ഇഷ്ടിക കൊടുത്തിട്ട് ഒരു സിവിൽ എൻജിനീയറോട് കെട്ടാൻ പറഞ്ഞാൽ….(40.45 mts )
-മൂത്താശ്ശാരി
ഇന്നലെ ഉണ്ടായിരുന്നു ഇവിടെ വിദ്യാ ദാന പാരമ്പര്യം.. ഒരു മൂത്താശ്ശാരി കെട്ടിക്കാണിച്ചു കൊടുത്താണ്… ഒരു മൂത്താശ്ശാരി…അതിന്റെ വരവരച്ച് …അത് ശരിയാക്കി കാണിച്ചു കൊടുത്താണ് അടുത്തവനെ പഠിപ്പിച്ചത്… സൂത്രഗ്രാഹിയെ …
നാല് പാദങ്ങൾ
നാല് പാദങ്ങളാണ് വിദ്യയ്ക്ക് … വിദ്യയുടെ എല്ലാ രംഗത്തും നാല് പാദങ്ങളാണ്….Rene Descartes-ന്റെ Cartesian തലം പോലെ …ഭാരതീയ വിദ്യാ ദാന പാരമ്പര്യത്തിന്റെ എല്ലാ മേഖലയും നാല് പാദങ്ങളോടു കൂടിയതാണ്…..(41.37 mts) … ആചാര്യനും, വിദ്യാർത്ഥിയും, സതീർത്ഥ്യനും, കാലവും ….നാലു പാദങ്ങളാണ്….ഭിഷ്വഗ്വരനും, പരിചാരകനും, രോഗിയും, ഔഷധവും നാല് പാദങ്ങളാണ്….. തച്ചുശാസ്ത്ര വിശാരദനും, തക്ഷകനും, സൂത്രഗ്രാഹിയും, യജമാനനും നാല് പാദങ്ങളാണ്….
വിദ്യയെ നാല് പാദങ്ങളുടെ സംയോജനമായി ……പാദങ്ങൾ പതിയ്ക്കപ്പെടുന്നതു കൊണ്ടാണ് നാല് പാദം … ജീവനും നാല് പാദമാണ്….വിശ്വൻ, തൈജസ്സൻ, പ്രാജ്ഞൻ, തുരീയൻ….. പാദാഭിദാനമുള്ള നാല് വിദ്യാ മേഖല….സ്വാമിജിയോട് ഇങ്ങോട്ട് ഇരിയ്ക്കാമെന്ന് പറയാം… സ്വാമിജിയെ ഇരുത്താനല്ലേ നിങ്ങള് കസേര വലിച്ചത്…… അതുകൊണ്ട് ഭാരതീയ വിദ്യാ ദാന പാരമ്പര്യത്തില് …. ഏറ്റവും പ്രധാനം…വിദ്യയുടെ ഏറ്റവും പ്രധാനം…വിദ്യ തപസ്സിൽ നിന്ന് ഉണ്ടാവുന്നു…. തപസ്സുള്ളവരുടെ സേവ കൊണ്ട് ഉണ്ടാവുന്നു…
സേവയും വിദ്യാ ദാന പാരമ്പര്യവും
ആധുനിക വിദ്യാ ദാന പാരമ്പര്യം ….. സേവ എടുത്ത് കളഞ്ഞിട്ടാണ്…. വിദ്യയെ ലഭിയ്ക്കാൻ പോവുന്നത്…. കേവലം കൊടുക്കൽ വാങ്ങലാണ്…. സേവിച്ച് പഠിയ്ക്കുമ്പോൾ ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും വിദ്യയുടെ ദൃഷ്ടവും അദൃഷ്ടവും ദൃഷ്ടാദൃഷ്ടവുമായ കൈമാറൽ ഉണ്ട്…..ചർച്ചകളിൽ ചിന്തകളിൽ പഠിപ്പിയ്ക്കലുകളിൽ ദൃഷ്ടകൈമാറൽ മാത്രമേ ഉള്ളൂ…. ദൃഷ്ടം ഉറച്ചിരിയ്ക്കില്ല….. അച്ഛനമ്മമാരെ സേവിയ്ക്കുന്ന മക്കൾക്ക് ലഭിയ്ക്കുന്നത് … ദൃഷ്ടവും അദൃഷ്ടവും ദൃഷ്ടാദൃഷ്ടവുമാണ്…..ദൃഷ്ടം കാണാവുന്നത് …. കാണാവുന്നതാണ് സ്വത്തും കാര്യവുമെല്ലാം….
അദൃഷ്ടവും ദൃഷ്ടവും….
നിങ്ങൾക്ക് കാണാൻ വയ്യാത്തത് ഒട്ടേറെ എന്റെ അച്ഛനിൽ നിന്ന് ഞാൻ സമ്പാദിച്ചിട്ടുണ്ടെന്ന്…. എന്റെ അമ്മയിൽ നിന്ന് ഞാൻ സമ്പാദിച്ചിട്ടുണ്ടെന്ന് ….. എന്റെ ആചാര്യനിൽ നിന്ന് ഞാൻ സമ്പാദിച്ചിട്ടുണ്ടെന്ന്…… അതാണ് എന്റെ ബലമെന്ന് …. അദൃഷ്ടമായത് എന്റെ കൈയ്യിൽ കിടക്കുന്നതു കൊണ്ടാണ്…. ദൃഷ്ടമായതിന് ഞാൻ പ്രാധാന്യം കൊടുക്കാത്തത് എന്ന് പറയാൻ കഴിയുമ്പോഴാണ് … അവന് വിദ്യ ലഭിച്ചിട്ടുണ്ടെന്ന് പറയാൻ കഴിയുന്നത്…..
ദൃഷ്ടനഷ്ടങ്ങൾ
ദൃഷ്ടനഷ്ടങ്ങളായി ഈ ലോകങ്ങളിലെ ഒന്നും ആവശ്യത്തിന് അപ്പുറം ഉതകുകയില്ല….. കഴിയ്ക്കാൻ ആഹാരം വേണം… അത് ദൃഷ്ടമാണ്… അതിന് സമ്പാദിച്ചു വച്ചതുകൊണ്ട് കഴിയ്ക്കാൻ ആവില്ല….പ്രമേഹം വന്നു പോയാൽ… മറ്റുള്ളവർ കഴിയ്ക്കുന്നത് കാണുന്നതു പോലും സഹിയ്ക്കാൻ പറ്റുകയില്ല… സമ്പാദിച്ചിട്ട് വല്യ കാര്യവുമുണ്ടോ… ദൃഷ്ടമാണ് … ഒരുപാട് സമ്പാദിച്ചിട്ടുണ്ട്…..ദൃഷ്ടം സമ്പാദിച്ചു വച്ചത് ഒട്ടേറെയുണ്ട്…. ഇവിടെ ഭൂമിയുണ്ട് …വേറൊരിടത്ത് ഭൂമിയുണ്ട്….മറ്റൊരിടത്ത് ഭൂമിയുണ്ട്…അവിടെ ഭൂമിയുണ്ട്… ഒരുപാട് സ്ഥലത്ത് ഭൂമി വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്….(45.39.7 mts) തന്റെ പേരിലുള്ള ഭൂമിയിലാണ് … എല്ലാ വൃത്തികേടുകളും നടന്നുകൊണ്ടിരിയ്ക്കുന്നത്…. താൻ അറിയുന്നുമില്ല…. അതിന്റെ ആറിലൊന്ന് പാപമാ വലിച്ചു കൂട്ടുന്നത്….ഭൂമി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം വല്ലതുമുണ്ടോ…അവിടെയൊക്കെ കള്ളന്മാർ വളർന്നു കൊണ്ടിരിയ്ക്കുകയാണ്…. കൊള്ളക്കാർ വളർന്നുകൊണ്ടിരിയ്ക്കുകയാണ്…. തെമ്മാടികൾ വളർന്നുകൊണ്ടിരിയ്ക്കുകയാണ്…..
ആറിലൊന്ന് പാപം….
മുപ്പത്തിരണ്ട് ആശ്രമങ്ങളുടെ മഠാധിപതിയാണ്….. ഒരിടത്തല്ലേ ഇരിയ്ക്കാൻ പറ്റുകയുള്ളൂ…ബാക്കി മുപ്പത്തിയൊന്ന് സ്ഥലത്ത് വൃത്തികേടാ നടന്നുകൊണ്ടിരിയ്ക്കുന്നത്…. കുറെക്കാലം കഴിഞ്ഞ് അന്വേഷണം വന്നാൽ സ്വമിയേയും പിടിയ്ക്കും…. മനസ്സിലായില്ല…. ഇതിന്റെ ആറിലൊന്ന് പാപം അനുഭവിയ്ക്കണം….
ദൃഷ്ടമായത് സമ്പാദിച്ചിട്ട് എന്ത് കിട്ടും…. കഴിയ്ക്കാൻ നേരത്ത് ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കാൻ ആളില്ലെങ്കിൽ….. യാത്ര പോവുകയാണ്…. പോകുന്ന വഴിയ്ക്ക് ….കൃത്യ സമയത്ത് ആഹാരം വേണം…. ഒരമ്മ കൊണ്ടുവന്നിട്ട് പറഞ്ഞു….നിങ്ങൾ വരുന്നുവെന്ന് ഒരു ബോധം എനിയ്ക്കുണ്ടായി…. കഴിയ്ക്കണം…. നിങ്ങൾ ഈ വഴിയ്ക്കാണ് വരുന്നത്…. എനിയ്ക്കറിയാം…. അതാണ് വിദ്യകൊണ്ട് നേടുന്നത്….ആവശ്യത്തിന് ഒരു കാര്യം നടത്തണം… പത്തു രൂപ വേണം….പത്തു രൂപയേ വേണ്ടൂ…. പത്തു രൂപയുടെ ആവശ്യമേ ഉള്ളൂ…. കോടീശ്വരനാണ്… ഹർത്താലാണ് …ബാങ്കുമില്ല…. പത്തുരൂപയുടെ ആവശ്യമേ ഉള്ളൂ… ആരെങ്കിലും കൊടുക്കുമോ…. ചോദിച്ചാലും കിട്ടില്ല…..ചോദിയ്ക്കാൻ പറ്റുമോ…അഭിമാനം സമ്മതിയ്ക്കുമോ….മറ്റേത് പത്തു രൂപയേ വേണ്ടൂ…..എന്താ പരതുന്നത് ….ഹേ ഒന്നുമില്ല…. ഒരു പത്തു രൂപ വേണം അല്ലേ….ദാ….ഇത്രേയുള്ളൂ ….ദൃഷ്ടമായ കാര്യങ്ങൾ കൊണ്ട് ഇത്രേയുള്ളൂ കാര്യം ….ഇതിന് മിടുക്കന്മാർ ആരെങ്കിലും സമ്പാദിച്ചു വയ്ക്കുമോ.. ലോകത്ത് ഇതിന് തപസ്സുള്ളവൻ ഒന്നും സമ്പാദിച്ചു വയ്ക്കുകില്ല… അവൻ അങ്ങ് ഇറങ്ങും… അതിനാണ് ഭാരതം വിദ്യ എന്ന് പറയുന്നത്…. വിദ്യയുടെ ഫലം …. ഒന്ന് ആയുസ്സ്…. രണ്ട് വിദ്യ….മൂന്ന് ബലം…നാല് യശ്ശസ്സ്…. കീർത്തി…. സത് കീർത്തി…..
-Flex Boards
ഇന്ന് വിദ്യാഭ്യാസം നേടിയവന് കീർത്തി ഇല്ല… അതു കൊണ്ട് അവൻ തന്നെ പണം മുടക്കി ഫ്ലക്സ് ബോർഡില് … അവൻ തന്നെ അടിച്ചിട്ട് നിരത്തി വയ്ക്കുകയാ… മനസ്സിലായില്ല… മ്ച്ച്…. പത്മഭൂഷണം…പത്മശ്രീയും …അതുമിതുമൊക്കെ കിട്ടാൻ… പരമാവധി പിടിയ്ക്കുക… പരമാവധി മേടിച്ചെടുക്കാൻ നോക്കുക… കാശുകൊടുത്ത് …. അത് മേടിച്ചു കിട്ടിക്കഴിഞ്ഞാൽ ഉടനെ… ആരും ഇല്ലാത്തതുകൊണ്ട്.. താൻ തന്നെ ഒരായിരം ഫ്ലക്സ് ബോർഡ് അടിച്ച് വഴിയെ നിരത്തി വയ്ക്കുക……ഇതൊക്കെ ഇന്ന് ജനത്തിന്നും അറിയാം…. ഇതൊക്കെ ചെയ്താൽ എല്ലാവർക്കും അറിയാം… ശരിയല്ല…. ശരിയല്ല… ങ്ഹേ…. ഒരുത്തൻ ഈ വിഢ്ഢിത്തം കാണിയ്ക്കുമ്പോൾ അടുത്തവനും ഈ വിഢ്ഢിത്തം കാണിയ്ക്കും …മുമ്പേ ഗമിയ്ക്കുന്ന ഒരു ഗോവുതന്റെ പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം…. ഇത് ഇങ്ങിനെ തന്നെയാണ്…. ഗതാനുഗതികോ ലോക…ന ലോക….പാരമാർത്ഥിക….അതല്ല വിദ്യ… ഇതിപ്പം ഇവന്റെ കാലഘട്ടത്തിലേയ്ക്കേ ഈ ഫ്ലക്സ് ബോർഡ് ഉള്ളൂ… അതു കഴിഞ്ഞാൽ…. ഇത് വലിയ ഗതികേടാ…. ഇതിനേക്കാൾ ഗതികേടുണ്ട്…. ഈ തമിഴര് കക്കൂസ്സിൽ പോകുവാൻ തോന്നുമ്പോൾ …വെള്ളമില്ലാത്തത്തിടത്താണേൽ അവൻ പേപ്പറാ എടുക്കുന്നത്….മനസ്സിലായില്ല…. പോയീം പോയി …. കിട്ടിയില്ലെങ്കിൽ ഈ ഫ്ലക്സ് ബോർഡ് വലിച്ചു കീറി….വയ്ക്കുമ്പോൾ ചിലപ്പോൾ മുഖം ആയിരിയ്ക്കും വരുന്നത് സ്വാമിയുടെ….(കേൾവിക്കാർ ചിരിയ്ക്കുന്നു…) … നിങ്ങൾക്കിതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല…. ങ്ഹേ …(ആരോ പറയുന്നു…. ചെറുതായിട്ട് )….ങ്ഹേ… ചെറുതായിട്ട് മനസ്സിലാകും…..
വിദ്യയുടെ രണ്ടാമത്തെ ഭാഗം
അതുകൊണ്ട് ഇതല്ല വിദ്യ…. വിദ്യാ എന്ന് പറയുന്നത് നമ്മുടെ എല്ലാ ആവശ്യങ്ങളും സമ്യക്കായി…. അതിനാണ് പ്രാധാന്യം…സദാചാരപരമായി….സത്യമായി… തരാൻ കഴിവുനേടുന്നതാണ് വിദ്യ……ഇത് വിദ്യയുടെ രണ്ടാമത്തെ ഭാഗമാണ്…
ഈശാവാസ്യ ഉപനിഷത് – വിവാഹം -സപ്തപദി
വിദ്യയ്ക്ക് മൂന്നാമതൊരു ഭാഗമുണ്ട്…. വിദ്യയുടെ സാർവ്വലൗകികവും…. വിദ്യയുടെ വിശേഷവുമായ രണ്ട് അംശങ്ങൾ ഉണ്ട്…. ഒന്ന് സമഷ്ടി പൂർവ്വകവും ഒന്ന് വ്യഷ്ടി പൂർവ്വകവുമാണ്….. അത് അതിന്റെ കർമ്മ രംഗമാണ്…. കർമ്മത്തിനാണ് ഈ ശരീരം… ശരീരം എടുത്ത എല്ലാവനും കർമ്മം ഉണ്ട്…. ശ്രുതി ഇത് ഉറപ്പിച്ച് പറയുന്നുണ്ട്….. ഈശാവാസമിദം സർവ്വം യത് കിഞ്ച ജഗത്യാം ജഗത്….തേന ത്യക്തേന ഭുഞ്ജീ ഥ, മ ഗൃധ കസ്യ സിദ്ധനം….അത് സമഷ്ടി പൂർവ്വകമായ കർമ്മത്തിലെത്തിയ ഉയർന്ന തലമാണ്….എല്ലാവർക്കും പറ്റില്ല….കുർവന്നേ ദേഹ കർമ്മാണി …ജിജീ വിഷേച്ഛതം സമാഹ…. അതുകൊണ്ടാണ് കർമ്മത്തിൽ താല്പര്യമുള്ളവൻ വിവാഹം കഴിച്ച് മര്യാദാ മസൃണമായി ജീവിയ്ക്കാം…. അതുകൊണ്ടാണ് അതില് ഉദകപൂർവ്വകവും ലാജഹോമവും സപ്തപദിയും പാണിഗ്രഹണവും…. ശതം ജീവയെന്ന ഋക്കും വച്ചിരിയ്ക്കുന്നത്…. അതിന്റെ കർമ്മത്തിന്റെ സമ്യക്ക് തലങ്ങളെ പുല്കുന്നതാണ് …ശതം ജീവ….ജീവേമ ശരതശ്ശതം … മന്ത്രങ്ങൾ നിങ്ങൾക്ക് അറിയാവുന്നവയാണ്…സമയം ഞാൻ കളയുന്നില്ല….
ഗീത 3.5 – പ്രജ്ഞയും അതിന്റെ ദേവതകളും
നൂറ് ശരത്ക്കാലം ….ജീവിയ്ക്കാൻ….കർമ്മം ചെയ്ത് ജീവിയ്ക്കാൻ …സ്മൃതി…. പത്മനാഭന്റെ മുഖകമലത്തിൽ നിന്നുണ്ടായ സ്മൃതി…. അതിന്റെ എല്ലാ ഭാവുകങ്ങളോടും കൂടി ഓർമ്മിപ്പിയ്ക്കും ….നഹി കശ്ചിത് ക്ഷണമപി ജാതുതിഷ്ഠത്യ കർമ്മ കൃത് …. കാര്യതേ ഹി അവശ്യ കർമ്മ ….സർവ്വ പ്രകൃതിർ ജയ് ഗുണൈഃ (ഗീത 3:5) ….ജീവസന്ധാനം പോലും കർമ്മം ഇല്ലാതെ സാദ്ധ്യമല്ല…. ഒരു ക്ഷണ നേരം പോലും ഒരുവനും കർമ്മം ചെയ്യാതെ ഇരിയ്ക്കാൻ പറ്റില്ല…. കോശങ്ങൾ നിരന്തരമായി കർമ്മം ചെയ്തുകൊണ്ടിരിയ്ക്കുന്നതാണ്…. അതിന്റെ കർമ്മത്തിൽ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ഊർജ്ജം ….. സമഷ്ടിയിലേയ്ക്ക് പോകണ്ടതിനെ …സമഷ്ടിയിലേയ്ക്കും….. വ്യഷ്ടിയിലേയ്ക്ക് പോകണ്ടതിനെ വ്യഷ്ടിയിലേയ്ക്കും നിയതമായി വിട്ട് തപസ്സ്വാദ്ധ്യായ നിരതമായി കർമ്മത്തിൽ ഏർപ്പെടുന്നില്ലെങ്കിൽ ഈ ശരീരം വ്യർത്ഥമാണെന്ന ബോധം ….മസ്തുളംഗത്തിന് ഉണ്ടാവുകയും നിങ്ങൾടെ സെൻസോറിയവും ന്യൂറോണിയവും മോട്ടോറിയവും മാറി മറിയുകയും….. നിങ്ങളുടെ പ്രജ്ഞ അതിന്റെ ദേവതകളോടു കൂടി ….ഡാകിനി, ഹാകിനി, തുടങ്ങിയ ദേവതകളോടുകൂടി …..ബ്രഹ്മ ഗ്രന്ഥിയും, വിഷ്ണുഗ്രന്ഥിയും, രുദ്രഗ്രന്ഥിയും എല്ലാം…. തപിപ്പിയ്ക്കുകയും….തദ്വാരാ…നിങ്ങളുടെ കണ്ഠഗോളകങ്ങളും …പീയൂഷ ഗ്രന്ഥിയും…. എല്ലാമടങ്ങുന്ന ഗ്രന്ഥികളുടെ ലോകങ്ങൾ ….ശ്വാശ്വതമായ താപത്തിൽ എത്തുകയും…. മഹാരോഗങ്ങളിലേയ്ക്ക് പതിയ്ക്കുകയും ചെയ്യും.
മനുഷ്യാലസ്യത്തിനു വേണ്ടിയുള്ള ആധുനിക ശാസ്ത്രം
എന്ന് മനുഷ്യൻ ആലസ്യം മുഖമുദ്രയായി ആലസ്യത്തിനായിക്കൊണ്ട് …. ..അറിവും ശാസ്ത്രവും ഉപയോഗിയ്ക്കും…നിങ്ങളുടെ ആധുനിക ശാസ്ത്രവും അതിന്റെ വളർച്ചയും വികാസവും മനുഷ്യാലസ്യത്തിനു വേണ്ടി മാത്രമാണ്…. നിങ്ങളുടെ വിദ്യാഭ്യാസ പന്ഥാവ് സദാ സർവ്വദാ…. കർമ്മ ബഹുലമായിരിയ്ക്കുന്ന നിങ്ങളുടെ കോശങ്ങളെ തിരസ്ച്ഛീനമാക്കി… വികലമായ ഒരാലസ്യത്തിലേയ്ക്ക് നയിയ്ക്കുവാൻ…. മാത്രം കണ്ടെത്തിയതാണ്….. വെള്ളം കോരിയ നിങ്ങൾ….വെള്ളം കോരാതെ ഇരുന്ന് ഭക്ഷണം കഴിയ്ക്കാൻ….മോട്ടർ കണ്ടുപിടിച്ചു. ….(0.55.00.60)…ഓരോ ദിവസവും ഉണ്ടാക്കി ശുദ്ധമായി കഴിയ്ക്കാൻ കോശങ്ങൾ ആവശ്യപ്പെട്ടപ്പോൾ…..നിങ്ങൾ ഒന്നിച്ച് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച് തിന്നു…..ഫ്രിഡ്ജ് വലിയ ഒരു വരദാനമാണ്… ഇത് നിങ്ങളുടെ ആലസ്യത്തിന്റേതാണ്…. ആധുനികതയുടേതല്ല….. വികാസത്തിന്റേതല്ല …..പരിണാമത്തിന്റേതല്ല…മനുഷ്യ നന്മയുടേത് അല്ല… വിപരീതമാണ്….
MBA – ഹിംസ, സ്തേയം, അന്യഥാകാമം
നിങ്ങൾ എം ബി എ….മാനേജ്മെന്റ് തിയറികൾ ഉണ്ടാക്കി…. ഹിംസയും സ്തേയവും അന്യഥാ കാമവും സ്വഭാവമായി….കസ്റ്റമറെ പറ്റിയ്ക്കാൻ …കള്ളം പറയാൻ… പഠിപ്പിച്ചതാണ് എംബിഎ-യുടെ ഏക മെച്ചം…കളവു പറയുമ്പോൾ നിങ്ങൾടെ കോശങ്ങൾക്ക് എന്ത് സംഭവിയ്ക്കുമെന്ന് ….പഠിപ്പിച്ചില്ല….(0.56.00.60) …നിങ്ങൾ രോഗികളായിക്കൊണ്ടിരിക്കുന്നത് നിങ്ങൾ അറിഞ്ഞില്ല….. മേശപ്പുറം മുഴുവൻ സാധനങ്ങൾ വലിച്ചു പറിച്ചിട്ട് ഇരുപത്തിനാലു മണിക്കൂറും നിങ്ങൾ പണിയെടുക്കുകയാണെന്ന് അന്യനെ തോന്നിപ്പിക്കുകയും പണി എടുക്കാതെ ഇരിക്കുകയും ചെയ്യുന്നതാണ് …ഗുഡ് മാനേജ്മെന്റ് എന്ന് മാനേജ്മെന്റ് തിയറികളുടെ ഇരുപത്തിനാലാം മണിക്കൂറും ഒമ്പതാം മണിക്കൂറും നിങ്ങളെ പഠിപ്പിച്ചു. അത് നിങ്ങളുടെ ആന്തരികഘടനയെ മാറ്റി മറിച്ചപ്പോൾ …മഹാരോഗങ്ങളിലേയ്ക്ക് നിങ്ങൾ പതിച്ചു.
കർമ്മത്തിന് ശരിയായ ഒരു ഇതിഹാസം ഉണ്ട് (ഗീത 2.47)
കർമ്മത്തിന് ശരിയായ ഒരു ഇതിഹാസം ഉണ്ടെന്നും അത് നാല് സൂത്ര വാക്യങ്ങളിൽ അധിഷ്ഠിതമാണെന്നും സ്മൃതിയും ശ്രുതിയും എല്ലാം നിങ്ങളോട് പറഞ്ഞു. ശ്രുതിയാണ് ഞാൻ മുമ്പേ പറഞ്ഞത്…. കർമ്മണി ഏവതേ അധികാരഃ …മാ ഫലേഷു കഥാചന …മാ കർമ്മഫലഹേതുർ ഭൂഃ …മാ തേ സംഗോസ്തു കർമ്മണി (ഗീത 2.47)…… ഇതാണ് വിദ്യയുടെ ഏറ്റവും പ്രാചീനവും …. ഏറ്റവും പരമോന്നതവുമായ സൂത്ര വാക്യങ്ങൾ…..
-അകർമ്മണ്യത – വാസന
നിനക്ക് കർമ്മത്തിൽ മാത്രമേ അധികാരമുള്ളൂ….. ഫലത്തിൽ ഇല്ല….. നീ കർമ്മത്തിന് ഹേതുവാകരുത്… കർമ്മഫലത്തിന് ഹേതുവാകരുത്……ആലസ്യം കൊണ്ട് നീ …. അകർമ്മണ്യനും ആകരുത്…. അകർമ്മണ്യത ഏറ്റവും ഉത്തമമാണ്….. സ്വച്ഛന്ദമാണെങ്കിൽ… സ്വഭാവേന കർമ്മം അറ്റുപോയാൽ …വാസന ഇല്ലാതെ വന്നിട്ട് ഒരിടത്ത് ഇരുന്നാൽ.…. അല്ലാതെ ഇരിക്കുന്ന എല്ലാ ധ്യാനവും, എല്ലാ ജപവും, എല്ലാ പരിപാടികളും…. സുസൂക്ഷ്മം പരിശോധിക്കണം….
-ധ്യാനം ഓജസ്സിനെ കെടുത്തും
ധ്യാനം നിങ്ങളുടെ ഓജസ്സിനെ കെടുത്തും…. അത് ആലസ്യത്തിനുവേണ്ടിയാ ഈ പോയി ഇരിയ്ക്കുന്നത്…. ഓജക്ഷിയേത ക്രോധ …..ക്രോധം ഓജസ്സിനെ കെടുത്തും…പട്ടിണി ഓജസ്സിനെ കെടുത്തും… ക്ഷുത്ത് …ക്രോധ ക്ഷുത്ത് …. ധ്യാന ശോക ശ്രമ ആദിഭിഃ … ധ്യാനം ഓജസ്സിനെ കെടുത്തും…… ശോകം ഓജസ്സിനെ കെടുത്തും…. ശ്രമം… അത്യധികമായ അദ്ധ്വാനം …. ഓജസ്സിനെ കെടുത്തും….
എല്ലാം ക്രമമായിരിയ്ക്കണം….
എല്ലാം ക്രമമായിരിക്കണം…. ഇതാ ഭാരതീയ വിദ്യാഭ്യാസം….. ഇത് നല്ല രീതിയിൽ പഠിച്ച് കഴിഞ്ഞാൽ…. പലതും നമ്മൾ ഇന്ന് കാണിക്കുന്നതിനോട് യോജിക്കാൻ പറ്റില്ല…. സാമ്പ്രദായികമായി പഠിച്ചാൽ….. അതുകൊണ്ടാണ് എന്നെ ആളുകൾ വിളിയ്ക്കുമ്പോൾ ഞാന് ….പരമാവധി ഒഴിഞ്ഞുമാറുന്നത്.…. അദ്ദേഹത്തോടും പിന്നെത്തരാം പിന്നെത്തരാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതും അതുകൊണ്ട് തന്നെയാണ്…… ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പെട്ടെന്ന് യോജിക്കാവുന്നവയാവില്ല….. എനിയ്ക്ക് നല്ല ഉറപ്പുള്ളവയുമാണ്.. എനിയ്ക്ക് ശങ്കയില്ല ഇതിലൊന്നും……ഞാൻ ഇതിന്റെ നേർക്കാഴ്ചയിലൂടെയാണ് …. എന്നെ സംബന്ധിച്ചിടത്തോളം സഞ്ചരിക്കുന്നത്…..
അതുകൊണ്ട്… കർമ്മം ചെയ്യുമ്പോൾ…. യത് കരോഷി…യത് അസ്നാസി …. യത് ജുഹോഷി…. എന്നതെല്ലാം …. തത് പുരുഷമദർപ്പണം…. അതിനുള്ള ഒരു വഴിയാണ് ….സമഷ്ടി സമർപ്പണമായി കർമ്മം ചെയ്യുക….. കർമ്മത്തിന്റെ രണ്ടു ഭാഗങ്ങളിൽ ഒന്ന് ഞാൻ … എന്റെ…..ആഹാരം ….അത് എനിക്കുവേണ്ടിയാ കഴിക്കുന്നത്…. അത് നാട്ടുകാർക്ക് വേണ്ടി ഒന്നും അല്ല….ഒരാളും കഴിക്കുന്നത് നാട്ടുകാർക്ക് വേണ്ടി അല്ല… കാരണം ഒരു ദിവസം ഇവിടുന്ന് പോകണ്ടതാണ്…പോയിക്കഴിഞ്ഞും ഈ പ്രപഞ്ചം അതിന്റെ അനുസ്യൂതയിൽ തുടരുന്നുണ്ട്…. അതുകൊണ്ട് ആഹാരം എനിക്കുവേണ്ടിയാണ്….. എന്റെ വാസനകൾക്കിണങ്ങുന്ന വിധം ചുറ്റുപാടുകളിൽ നിന്ന് …..എത്ര ഞാൻ സ്വീകരിക്കുന്നു എന്തെല്ലാം ചെയ്യുന്നു അതെല്ലാം എനിക്കുവേണ്ടി ഉള്ളതാണ്….. ആരു ചെയ്താലും….
സത്യം, അഹിംസ, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം തുടങ്ങിയ മേഖലകളിൽ…. ഏതറിവുകൾ എന്തെല്ലാം ഞാൻ സമർപ്പിക്കുന്നു…. സമഷ്ടി അഗ്നിക്കായി എന്തെല്ലാം ഞാൻ സമർപ്പിക്കുന്നു….. സമഷ്ടി സോമത്തിനായി എന്തെല്ലാം ഞാൻ സമർപ്പിക്കുന്നു…. അതിനായുള്ള എന്റെ വാക്കും … എന്റെ മനസ്സും …. എന്റെ പ്രവർത്തിയും …. സമർപ്പിതമാണ്…. അത് ഈശ്വരനുപയുക്തമാണ്……
ഈശ്വരൻ
ഈശ്വരൻ എന്നത് ….സർവ്വാതിരിക്തമായ അറിവിന്റെ തലത്തിൽ എത്തി അനുഭവിച്ച രണ്ട് സമുദ്രങ്ങൾ ഒന്നിക്കുന്നതു പോലെ രണ്ട് ദീപങ്ങൾ ഒന്നിക്കുന്നതുപോലെ … ഉള്ള മേഖലയിൽ വച്ച് ….. അദ്വൈത ഭാവന വന്ന ലോകത്തിലെ അതിന്ദ്രിയന്മാരായ ഭാവാതീതന്മാർ … അനുഭവിക്കുന്ന …. അനുഭവമായ ബ്രഹ്മമല്ല ഞാനീ പറഞ്ഞ ഈശ്വരൻ….. സൃഷ്ടിയുടെ രഹസ്യം കൈയ്യിലുള്ള, ഉത്തരവാദിത്വമുള്ള, ഏതൊരു ബോധ ശക്തിയാണോ …. അതിനു കാരണമാകുന്നത് അതാണ് ഞാനീ പറഞ്ഞ ഈശ്വരൻ….. അവിടെയാണ് ഈ സമർപ്പണത്തിന്റെയും കാര്യമൊക്കെ … അല്ലാതെ …നിങ്ങളുടേയോ എന്റേയോ സമർപ്പണം ഈശ്വരന് വേറെ ആവശ്യമൊന്നുമില്ല…..
സമഷ്ടിയിൽ ഇനിയും സൃഷ്ടി മനോഹരമായി പോകണമോ …. എന്തെല്ലാം ആണ്….. സമഷ്ടി സങ്കല്പങ്ങളിലേക്ക് മനുഷ്യൻ സമർപ്പിക്കുന്നത് …. ഇത് വീടാണ്…. ഇത് കിണറുണ്ട് …വെള്ളമുണ്ട്… അടുത്ത് ഒരാൾ വെള്ളം കുടിച്ചിട്ടില്ല…… ഒരു ഗ്ലാസ്സ് വെള്ളം കൊടുത്താൽ….അത് സമഷ്ടി സമർപ്പണത്തിന്റെ ഭാഗമാണ്….. അത് ഉപയോഗിക്കും ….. അയാളുടെ ശരീരത്തിൽ നിന്ന് വിയർക്കുമ്പോൾ ….. ആ ദേവതകൾ അന്തരീക്ഷത്തിൽ വ്യാപിക്കുമ്പോൾ…… മേഘങ്ങൾ ഉരുണ്ടു കൂടും…അടുത്ത തവണ ആ കിണറ്റിൽ വെള്ളം കിട്ടും…. ഇവിടെ വെള്ളം ഒന്നും ഇരിപ്പില്ല…. വിയർപ്പിന്റെ ദേവതകൾ ഉയരില്ല…..വെള്ളം വറ്റും….
മുല്ലപ്പെരിയാറിലെ വെള്ളം തമിഴൻ കുടിയ്ക്കണ്ട എന്ന് അവന്റെ പച്ചക്കറി തിന്ന് ….ഈ മണ്ണുമുഴുവൻ തൂറിയ നിങ്ങൾ തിരഞ്ഞെടുത്ത മന്ത്രി തീരുമാനിച്ചപ്പോൾ നിങ്ങൾ ഇനി വെള്ളം കുടിക്കരുത്…. ദുരന്തം ഉടനെയാ ……നാളെയല്ല…… അൻപതു ശതമാനത്തിൽ ഏറെ വരൾച്ച…… Am I right ? no… (സദസ്സിലുള്ള ആരോ എന്തോ പറയുന്നു….)…. നാല്പത്തിരണ്ട് ഇടുക്കി ജില്ല…. തിരുവനന്തപുരം ജില്ല അൻപത്തിയഞ്ച് …. കാലാവസ്ഥാ നിരീക്ഷണക്കാരുടെ കണക്കാണ്…. അതിനേക്കാൾ അല്പം കൂടുകയേ ഉള്ളൂ….കുറയുകയില്ല…. കാരണം എന്താണെന്നുവച്ചാൽ…..അവരു പറഞ്ഞപ്പോഴൊന്നും പെയ്തിട്ടില്ല…… അന്നേരം ഒക്കെ സാദ്ധ്യതയെ ഉണ്ടായിരുന്നുള്ളൂ..പെയ്യാനും പെയ്യാതിരിക്കാനും…..
Pennycuick …
വിദേശിയായ ഒരുവന് ഇന്ത്യയിൽ വന്നപ്പോൾ കമ്പത്തും തേനിയിലുമുള്ള വരൾച്ച കണ്ട് … ഹൃദയം അലിഞ്ഞിട്ടാണ് (Disagree with Swamiji on this… Pennycuick’s was a infrastructure investment decision to make profits )….മുകളിൽ അത് ഉണ്ടാക്കിയത്…. അയാളുടെ പടം വച്ചു പൂജിക്കയാണ് ആ നാട്ടുകാർ…….വെള്ളവും വായുവും … വ്യക്തിയുടെ സ്വന്തമല്ല…. സംസ്ഥാനങ്ങളുടേയും രാജ്യങ്ങളുടേയും സ്വന്തമല്ല…. ഈ മണ്ണിൽ ജീവിയ്ക്കുന്ന മുഴുവൻ ജീവജാലങ്ങളുടേയും …മനുഷ്യന്റെ മാത്രം സ്വന്തമല്ല…. സസ്യങ്ങളുടേയും ജന്തുക്കളുടേയും എല്ലാം സ്വന്തമാണ്….. അത് മറഞ്ഞും മറന്നും പോയ ഒരു കാലഘട്ടം…
ജനാധിപത്യം …. ഒരു ദുരന്തം
ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്ക് ….ജനാധിപത്യം നിങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ പോവുന്ന കാലഘട്ടം…. മാനവരാശിയുടെ അന്തരിന്ദ്രിയ മണ്ഡലങ്ങളിൽ ….കൊളുത്തി വച്ച ദിവ്യമായ ദീപത്തെ കാണാതെ പോയ കാലഘട്ടം….അതിനു നിങ്ങൾ കൊടുക്കേണ്ടി വരുന്ന വില ….നിങ്ങളുടെ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന ശോചനീയത…. എത്രമാത്രം ആയിരിക്കുമെന്ന് കാലമാണ് തെളിയിക്കുക….”
ജനാധിപത്യം ഒരു ദുരന്തമാണെന്ന് അടിവരയിടുന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ തകർച്ചയും താഴെ നല്കുന്നു……
വിദ്യാഭ്യാസത്തിന്റെ വൈകല്യം
“ഇത് നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ വൈകല്യമാണ്... ഇതിനു വേണ്ടത് … സമർപ്പണമായ കർമ്മങ്ങൾ ഉണ്ടാവണം….എന്ത് ഞാൻ ചെയ്യുന്നു… എന്ത് ഞാൻ വിചാരിക്കുന്നു….. എന്ത് ഞാൻ സമർപ്പിക്കുന്നു…. എന്ത് ഞാൻ ദാനം ചെയ്യുന്നു…. എന്ത് തരം തപസ്സ് ഞാൻ ചെയ്യുന്നു…..അത് എല്ലാം ഈശ്വരാർപ്പണമാണ്…. സ്വ സ്വത്വ നിവൃത്തി….പര സ്വത്വ ആപാദനം ദാനം… മറ്റേതൊക്കെ ഒരു സാധനം കൊടുക്കുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം …എന്റെ സ്വത്വം അതിൽ നിന്ന് എടുക്കുന്നു എന്നാണ്….എന്റെ സ്വത്വത്തോടു കൂടി ദാനമില്ല… എപ്പഴെങ്കിലും ഒരിക്കൽ ഇത് ഞാൻ കൊടുത്തത് ആണെന്ന് പറഞ്ഞാൽ ദാനം കൊടുത്തിട്ടില്ല എന്നാണ് അർത്ഥം ….. കാരണം ഉടമസ്ഥത വിട്ടിട്ടില്ല…..മനസ്സിലായില്ല…..
നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും …മോസ്ക്കുകളിലും ഒക്കെ ചെന്നാൽ …അവിടെ ഒക്കെ എഴുതി വച്ചിരിയ്ക്കുയാ പേരു നിത്യമായിട്ട് …. അത് ദാനം ചെയ്തത് ഒന്നും അല്ല…. മനസ്സിലായില്ല….. ദാനം ആണെങ്കിൽ ആ പേര് അവിടെ എഴുതുവില്ല… കാരണം അതിന്റെ ഉടമസ്ഥത ഇപ്പോഴും വിട്ടു കൊടുത്തിട്ടില്ല…. ഉടമസ്ഥത ഇപ്പോഴും നമ്മുടെ കയ്യിൽത്തന്നെയാ….മ്ച്ചും…നിങ്ങൾക്ക് ഇങ്ങിനെ പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല….
ദേവതാ വിജ്ഞാനം
നീതി ശാസ്ത്രങ്ങൾ അനുസരിച്ച്….ഭാരതീയ വിദ്യാ ദാന പാരമ്പര്യം അനുസരിച്ച് ….ഒരു സാധനം ഒരാൾക്ക് കൊടുത്താൽ… ആ കൊടുക്കുന്ന … സമയത്ത് … നമ്മുടെ സ്വത്വം ഇങ്ങ് എടുക്കണം…… അതിന്റെ അകത്ത് ഒരു ദേവത ഉണ്ട് …നമ്മോട് ബന്ധപ്പെട്ടത് …. ഒരു സ്ക്കൂട്ടറ് ആ ദേവതയെ എടുക്കാതെ ഒന്ന് കൈയ്യിലേയ്ക്ക് കൊടുത്തേ…അച്ഛന് ഇഷ്ടപ്പെടാതെ മകന്റെ കൈയ്യിലേക്ക് ഒരു സ്ക്കൂട്ടർ കൊടുത്തേ ….. ആ ദേവത അവനെ കൊണ്ടു പോയി വീഴിയ്ക്കും…..വിണു കഴിഞ്ഞ് അച്ഛൻ കരഞ്ഞിട്ട് കാര്യമില്ല….. ഒരു സ്ഥലം മകന് എഴുതിക്കൊടുത്തേ…. അവൻ അതു കൊണ്ട് വേറൊരുത്തന് വില്ക്കും …കാരണം ഈ ദേവതയും ആ ദേവതയും കൂടെ ഉള്ള സംഘർഷമാണ്…. മനസ്സിലായില്ല….. അവന്റെ കൈയ്യിൽ ഇരിക്കില്ല…. അച്ഛൻ ഇഷ്ടപ്പെടാതെ കൊടുക്കുമ്പോൾ … അച്ഛന്റെ ദേവത…. അവനോട് പറയും ഇത് ശരിയാവുകയില്ല….. ആ തന്ത ശരിയല്ല…. ഇത് പൂർണ്ണമായി തന്നിട്ടില്ല.. നീ ഇതു വില്ക്കണം… അയാളും ഇതിനകത്ത് കേറരുത് …നീയും കേറരുത്….. മനസ്സിലാവുമോ എന്നറിയില്ല…. ങ്ഹേ…. ഇത് ദേവതാ വിജ്ഞാനമാണ്… അതിന്റെ പേരിലാ ഇത് അർപ്പിയ്ക്കുന്നത്…ഇത് intellectual exercise അല്ല….
ആത്യന്തികമായ വിദ്യാഭ്യാസം എന്ത്…..
കൈയ്ക്കും.. കാലിനും….നാവിനും …മരത്തിനും മണ്ണിനും എല്ലാം ദേവതയുണ്ട്…ആ ദേവതകളെ അറിഞ്ഞ് ജീവിക്കാൻ ഉള്ളതാണ്…. ആത്യന്തികമായി വിദ്യാഭ്യാസം… വിദ്യാഭ്യാസം എന്നത് ദേവതാ വിജ്ഞാനം ആണ്….നിങ്ങൾ എന്ത് കർമ്മം ചെയ്യാൻ ആരെ പ്രേരിപ്പിയ്ക്കുമ്പോഴും…ദേവത നിങ്ങളുടേത് പിൻവലിഞ്ഞ് ആ ദേവതയ്ക്ക് അധീശത്വം ലഭിച്ചാൽ മാത്രമാണ്….. ഒരു പുസ്തകം പോലും ….അതുകൊണ്ടാണ് ഭാരതം ….ഒന്നും മോഷ്ടിച്ചെടുത്താൽ ശരിയാവുകയില്ല എന്ന് പറയുന്നത്…. മനസ്സിലായില്ല…. ദേവത അവരുടേതാണ് അതിനകത്ത് ഇരിക്കുന്നത്….. അതിനെ ആവാഹിച്ച് മാറ്റാൻ പറ്റുകില്ല….അത് അവർ എടുക്കണം….
ദേവതകൾ….ദേവതകൾ…ദേവതകൾ….
അപ്പോൾ ഏറ്റവും അത്യന്തികമായി വിദ്യാഭ്യാസത്തിന്റെ പ്രാചീനമായ ലക്ഷ്യം ….ദേവതാ വിജ്ഞാനമാണ്…. ദേവതകൾ വശത്തായിട്ടുണ്ടെങ്കിൽ…..അവൻ കളിയ്ക്കുന്ന കളിയിൽ ഈ പ്രപഞ്ചം അമ്മാനമാടപ്പെടും… ഭാഗികമായി എങ്കിലും…. ഒരു ജന്മം കൊണ്ട് അതറിയണം…. പൂർണ്ണമായി അറിയാൻ ഒരു ജന്മം ഒന്നും പോരാ….
ചുവന്ന മുളകുകൊണ്ടുള്ള ഉഴിച്ചിൽ …..
നിങ്ങളുടെ അമ്മമാർ…. വീട്ടിൽ രോഗിയും ഛർദ്ദിയ്ക്കുന്ന കുഞ്ഞും, വായിൽ നിന്നും വെള്ളം വരുന്ന കുഞ്ഞും ഒക്കെയുണ്ടെങ്കിൽ കുറച്ചു കടുകോ മുളകോ ഉപ്പോ ഒക്കെ എടുത്ത് ആ കുഞ്ഞിനെ ചുറ്റിച്ച് അടുപ്പിൽ ഇടുന്നത് കണ്ടിട്ടുണ്ടാകും….. ഇല്ല…. നിങ്ങളൊക്കെ ഫിസിക്സും കെമിസ്ട്രിയും പഠിച്ചതാണ്….. നിങ്ങളുടെ മുമ്പിൽ വച്ചാ ഇടുന്നത്…..നൂറ്റൊന്ന് മുളക് ..ചുമന്ന മുളക്….. വല്ലപ്പോഴും ഒരിക്കൽ മുറത്തിനകത്ത് ഉള്ളിത്തൊലി…അതൊക്കെ ഇടുമ്പോൾ … ഒരു മുളകിന്റെ ഞെട്ട് പെട്ട് പോയി …. ആ അടുപ്പിൽ വീണാൽ…. അയൽപക്കംകാരന് പോലും കിടന്ന് ഉറങ്ങാൻ പറ്റുകില്ല…. തുമ്മും…ശരിയാണ്…. ങ്ഹേ… ഒരു മുളകിന്റെ ഞെട്ട് പെട്ടാൽ….. മുളകല്ല പെട്ടത് …ഞെട്ട്….. നൂറ്റൊന്ന് മുളക് എടുത്ത് ഒരു കുഞ്ഞിനെ ഉഴിഞ്ഞിട്ട് അടുപ്പിലേയ്ക്ക് ഇടുമ്പോൾ അതിന് മണം ഇല്ലാതെ വരുന്നു…ചീഞ്ഞ മണം വരുന്നു…. ആ കുഞ്ഞിൽ ഇരിക്കുന്ന ദേവത ….ആ മുളകിന്റെ ഗുണമായ ചൂര്… അതിന്റെ ഗുണമായ എരിവ്….. കടുത്വം……അതിന്റെ രസം … അതിന്റെ വിപാക രസം…എരിവ് …ഇങ്ങ് വലിച്ചെടുക്കുന്നു…..എന്നിട്ടാ ആ മുളകിനെ ഒരു നിർജ്ജീവ വസ്തുവാക്കി മാറ്റുന്നു ….. വെറുതെ ഒന്ന് ഉഴിഞ്ഞപ്പോൾ…. ആ കുഞ്ഞിന്റെ ആ അച്ഛന്റെ ….ആ അമ്മയുടെ…. ആ പുരുഷന്റെ ….. ആ സ്ത്രീയുടെ… ശരീരത്തിനു ചുറ്റും ഉള്ള ഒരു വലയത്തിനുള്ളിൽ ആ പദാർത്ഥം പെട്ടുപോയാൽ…. അതിന്റെ സ്വഭാവം മാറും….. ഇതാണ് ദേവതാ വിജ്ഞാനം …..(1:12:33)… (proof reading done till here)
അനുഭവം vs intellectual exercise
ഒരു പ്രാവശ്യം എങ്കിലും അനുഭവം ഉള്ളവരുണ്ടോ എന്നെ കേൾക്കുന്നവർ…..ഇല്ല..(…..ഉണ്ട്.).. ഇനിയും ആലോചിക്ക്…. എവിടെ പോയി ആ സാധനം…..ഇതിനെ നിങ്ങള് പോയി intellectual exercise നടത്തിയാൽ വല്ല കാര്യവും നടക്കുമോ….. നന്നായി അനുഷ്ഠിച്ച് അനുഭവിച്ച് ബോദ്ധ്യപ്പെട്ട് ഇങ്ങ് ഇറങ്ങിയാൽ….അവന്റെ ബോദ്ധ്യത്തിനകത്താണ് ഈ പ്രപഞ്ചം കറങ്ങുന്നത്…
അഞ്ച് മുതൽ എട്ട് വരെയാണ്… എനിക്ക് സമയം തന്നിരുന്നത്…കൃത്യമായി ….(ആരോ പറയുന്നു…സമയം തന്നിട്ടില്ല….)… ഇല്ല…എങ്കിലും ഞാന് ഒരു മര്യാദ പാലിയ്ക്കണം ..നിങ്ങൾക്ക് വല്ലതും ഒക്കെ ചോദിയ്ക്കാൻ ഉണ്ടാവും…. പ്രത്യേകിച്ച് നിങ്ങൾക്ക് ഒരുപാട് ചോദിയ്ക്കാൻ ഉണ്ടാവുന്നത് ഒക്കെയാണ്…….ഞാൻ വിളിച്ചു പറഞ്ഞത് ………..അഞ്ച് പത്തിന് തുടങ്ങി……പത്തുമിനിട്ട് ഞാൻ ലേറ്റായിട്ടുണ്ട്…..പത്തു മിനിറ്റ് ലേറ്റായത്… വണ്ടി വഴിയിൽ ബ്ലോക്ക് ആയി പോയതുകൊണ്ടാണ്…..നിങ്ങളുടെ റൂട്ടില് എത്തിച്ചേരാൻ … കാരണം എന്താണെന്ന് വച്ചാൽ….ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ സമ്പന്നരാണ് എറണാകുളം മുതൽ ചെങ്ങന്നൂർ വരെയുള്ള ആളുകൾ… തീർച്ചയായും…. എല്ലാ വാഹനത്തിലും ഒരാൾ അല്ലെങ്കിൽ രണ്ടു പേർ……
കേരള മനസ്സിന്റെ വിഘടനം …..
കേരള മനസ്സ് എത്ര വിഘടിച്ചിരിക്കുന്നു എന്ന് …നിങ്ങൾ പഠിക്കുന്ന ലിപി മുതൽ ….. നിങ്ങളുടെ ജീവിതരീതി മുതൽ….എല്ലാം കാണാം.. ഒരു ചക്ക ഇട്ടാൽ …. അത് നാലായോ അഞ്ചായോ മുറിച്ച് … അയൽപക്കത്ത് മുഴുവൻ… കൊടുത്ത് കഴിച്ചിരുന്ന സ്നേഹം പോയിട്ട്…..ഒരു കൂട്ടുകുടുംബത്തിനകത്ത് മുപ്പതും നാല്പതും ….അംഗങ്ങൾ ആയിരം sq. ft-ന് ഉള്ളിൽ…സുഖമായി താമസിച്ചിരുന്നതിന് പകരം, നാലായിരം sq. foot-ൽ ഒരു സ്ത്രീയും പുരുഷനും രാപകൽ വഴക്കുണ്ടാക്കി ജീവിയ്ക്കുകയാണ്… എന്റെ രൂപകങ്ങൾ ഒക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടുകേല… ങ്ഹും ….മിണ്ടിയാൽ ഡൈവോഴ്സാണ്….. ഭാര്യ ഭർത്താവിനെ പീഢിപ്പിക്കുക…. ഭർത്താവ് ഭാര്യയെ പീഢിപ്പിക്കുക… പീഢനമാണ് ജീവിതം…..വല്ലാത്ത ഒരവസ്ഥയിലാണ് ഇത് എത്തിയിരിയ്ക്കുന്നത്….(1.15.12 mts)…. ഇനി ഇത് എങ്ങോട്ടൊക്കെ എത്തുമെന്ന് വല്യ നിശ്ചയമൊന്നുമില്ല…….. എത്താതിരിക്കട്ടെ എന്നാണ് പ്രാർത്ഥിയ്ക്കുന്നത്… എത്താതിരിയ്ക്കാൻ….സൃഷ്ടിയുടെ രഹസ്യത്തിലേയ്ക്ക് നമ്മുടെ വല്ല കർമ്മവും എത്തിക്കാൻ പറ്റുമോ എന്നാണ്… ആലോചിക്കുന്നത്…. അതിന്റെ ഭാഗമായാണ്… നിങ്ങളോടും പറഞ്ഞത് …. സൃഷ്ടികർത്താവായ ഈശ്വരൻ…. നിങ്ങൾടെ കർമ്മങ്ങളെ എടുക്കുന്നെന്ന്…..
വീടിന്റെ ഭിത്തിയിലുള്ള സമുദായ നേതാക്കന്മാരുടെ ചിത്രങ്ങൾ
സിനിമാ നടന്മാർ…. ക്രിക്കറ്റ് കളിക്കാർ…. രാഷ്ട്രീയ നേതാക്കന്മാർ…. സമുദായ നേതാക്കന്മാർ .. ഇതൊക്കെ നിങ്ങൾടെ പൂജാമുറികളിലും ഭിത്തികളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇവരെ പൂജിച്ചിട്ട് നിങ്ങൾക്ക് ആരോഗ്യം ഉണ്ടായോ… ആയുസ്സ് ഉണ്ടായോ….. ബലം ഉണ്ടായോ ….യശ്ശസ്സ് ഉണ്ടായോ….. ഇന്നലെ നിങ്ങൾ ചെയ്തത് തെറ്റായിപ്പോയി എന്ന് പറഞ്ഞു. അന്ന് നിങ്ങൾക്ക് ആയുസ്സുണ്ടായിരുന്നു, ആരോഗ്യം ഉണ്ടായിരുന്നു…. യശ്ശസ്സ് ഉണ്ടായിരുന്നു…. ബലം ഉണ്ടായിരുന്നു…… ഞാൻ ഇതാണ് നേർക്കാഴ്ചയിൽ വയ്ക്കുന്നത്…. നിങ്ങൾക്ക് ഇതെല്ലാം ലഭിച്ചിട്ടുണ്ടെങ്കിൽ…. നിങ്ങൾ ഇനിയും അവരെത്തന്നെയാണ് പൂജിയ്ക്കേണ്ടത്… ഇല്ലെങ്കിൽ ആ പൂജാവിഗ്രഹങ്ങൾ…. ഉടച്ചു കളയുകയോ …പൂജയുടെ രംഗത്ത് പുനഃസൃഷ്ടി നടത്തുകയോ ചെയ്യാൻ സമയമായി….. ഒരു പുനഃപ്രതിഷ്ഠയുടെ കാലമായിട്ടുണ്ട്…. ഇപ്പോൾ ഉള്ള വിഗ്രഹങ്ങൾ ജലാധിവാസത്തിന് വിടാൻ നേരമായിട്ടുണ്ട്….
പുനഃപ്രതിഷ്ഠയ്ക്ക് സമയമായിക്കഴിഞ്ഞു
നിങ്ങളുടെ അച്ഛനമ്മമാർ … പൂർവ്വികമായ സമ്പത്തിൽ നിന്ന് ഒരുപാട് ജലാധിവാസത്തിന് വിട്ട് ഒരു പാട് …പുതിയ മുഖങ്ങളെ പ്രതിഷ്ഠിച്ചു….. അവ തെറ്റായിരുന്നു എന്നുള്ളതിന് അവരുടേയും നിങ്ങളുടേയും ആയുർദൈർഘ്യവും രോഗങ്ങളും പ്രശ്നങ്ങളുമാണ് ഞാൻ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നത്……ഒരു പുനഃപ്രതിഷ്ഠയ്ക്ക് തന്ത്രിയെ തേടാനുള്ള സമയം ആയിക്കഴിഞ്ഞു…..നിങ്ങളുടെ ആരാധനാ വിഗ്രഹങ്ങൾ ജലാധിവാസത്തിനു വിടാറായിട്ടുണ്ട്….. മദ്യപിക്കുന്നവനേയും, സ്ത്രീയെ പീഢിപ്പിയ്ക്കുന്നവനേയും…. അധികാരമത്തനേയും ….ഒക്കെ നിങ്ങൾടെ ….ആരാധനാ സ്ഥലങ്ങളിൽ നിന്ന്….. എടുത്ത് ജലാധിവാസത്തിന് വിടുക…..
പൈതൃകത്തിന്റെ അന്തഃസത്ത
പിതൃ പൈതാമഹ സംപ്രാപ്തമായ പൈതൃകത്തിന്റെ അന്തഃസത്തയിൽ നിന്ന് ….. അനവദ്യ സുന്ദരങ്ങളായ…വിഗ്രഹങ്ങൾ … സർവ്വകാല പൂജയ്ക്കുതകുന്നവയെ പ്രതിഷ്ഠിയ്ക്കുക….നിങ്ങൾക്ക് ആയുസ്സ് ഉണ്ടാകും……. ആരോഗ്യമുണ്ടാവും……യശ്ശസ്സ് ഉണ്ടാവും ..വിദ്യ ഉണ്ടാവും…. നിങ്ങളുടെ കുഞ്ഞുങ്ങൾക്കും….വിദ്യാഭ്യാസത്തെക്കുറിച്ച് എനിയ്ക്ക് പറയാനുള്ളത് ഇതാണ്…ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ…. ഏറ്റവും കുറച്ച് സമയംകൊണ്ട്…. ഏറ്റവും പ്രാചീനമായതിനെ നിങ്ങൾടെ മുമ്പിൽ വച്ച്….അതിന് പ്രാതിയോഗികമായി നിങ്ങളും നിങ്ങൾടെ പരമ്പരയും ഉപയോഗിച്ചതിനെ….നേർരേഖയിൽ മുമ്പിൽ വച്ച്…. കാണിച്ചു തന്നുവെന്നാണ് എന്റെ വിശ്വാസവും….. പോരായ്മകൾ ഉണ്ടാവും….. വാക്കുകളിലും വൈഖരികളിലും അബദ്ധങ്ങൾ ഉണ്ടാകും…. അതെല്ലാം എന്റെയാണ്… എന്റേത് മാത്രം…. നിങ്ങൾ ഇത് പഠിയ്ക്കുമ്പോൾ എന്നെക്കാൾ പഠിക്കുന്ന ഒരു കാലത്ത് ഞാൻ പറഞ്ഞത് പോരാ എന്ന് തോന്നുന്നതൊക്കെ ആ പോരായ്മ എന്റേത് മാത്രമാണ്….. ശിക്ഷകൾ എന്നിൽ ഒതുക്കി നിർത്തേണമേ എന്ന് അപേക്ഷിച്ചു കൊണ്ട്….പറയുമ്പോൾ ആർജ്ജവത്തോടെ ധൈര്യത്തോടെ സ്മൃതിവൈഭവത്തോടെ …എന്തെല്ലാം നിങ്ങളോട് നല്ലത് പറഞ്ഞുതന്നുവോ… അത് ഒന്നു പോലും എന്റേതല്ല…. എന്റെ പിതാവിന്റേയും …പിതാമഹന്റേയും എന്റെ ആചാര്യന്റേയും എന്റെ മാതാവിന്റേയും മാതാമഹികളുടേയും ഒക്കെ …ഔസ്യത്തിൽ നിന്നു മാത്രമാണ്…. വല്ലതും അല്പം ബഹുമാനം തോന്നിയാൽ…അവരോട് മതി എന്നോട് വേണ്ട…. ഞാൻ ഉപസംഹരിയ്ക്കാം. … ഇനി നിങ്ങൾക്ക് വല്ല ചോദ്യവും ഉണ്ടെങ്കിൽ ചോദിയ്ക്കാം.. (1.19.45 mts )
Link to this video on YouTube :- https://www.youtube.com/watch?v=vtPmeC07C_E
The End of Part 1
Unique Visitors : 24,207
Total Page Views : 37,737