കേരളത്തിന്റെ സാമൂഹ്യ ചരിത്രം മെനഞ്ഞെടുത്തതിൽ ‘കരം’ (tax & taxation) ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുലക്കരവും, ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറയിലെ സമ്പത്ത് സമാഹരിച്ചതിനെക്കുറിച്ചുള്ള വ്യാജകഥകളും കരത്തെ ചുറ്റിപ്പറ്റിയുള്ള രണ്ട് പ്രശസ്ത കീഴാള ആഖ്യാനങ്ങളാണ്. രാജ്യാഭിവൃദ്ധിയ്ക്കുവേണ്ടിയുള്ള കരങ്ങൾ പിരിച്ചെടുക്കുവാൻ പിന്നാക്ക-കീഴാള ജാതികളെ സവർണ്ണർ സാമ്പത്തികമായും കായികമായും, സ്ത്രീകളെ ലൈംഗികമായും ചൂഷണം ചെയ്ത് പീഢിപ്പിച്ചു എന്ന രാഷ്ട്രീയ അടിത്തറയിലാണല്ലോ കേരള രാഷ്ട്രീയം തന്നെ കെട്ടിപ്പൊക്കിയെടുത്തത് !! പക്ഷെ മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്കു മുമ്പ് അവിടുത്തെ ഹിന്ദു ജന്മിമാർ ഏറ്റവും അടിത്തട്ടിലുണ്ടായിരുന്ന പട്ടികജാതിക്കാരെ ചൂഷണം ചെയ്തിരുന്നു എന്ന കേരളത്തിന്റെ ഔദ്യോഗിക ചരിത്രം, വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കഴിഞ്ഞ ഭാഗത്തിൽ (ഭാഗം 1) നല്കിയ അബേ ഡുബോയിയുടെ ഗ്രന്ഥത്തിൽ നിന്നും സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. സനാതന ഹിന്ദു സംസ്കാരത്തെ ഇകഴ്ത്തിക്കാട്ടുന്നതിനു വേണ്ടി കൃത്രിമമായി ചമച്ച കേരള ഔദ്യോഗിക ചരിത്രം നവ-രാഷ്ട്രീയക്കാർക്കും, മതന്യൂനപക്ഷങ്ങൾക്കും പ്രയോജനകരമായി ഭവിച്ചതിനാൽ ആരും ഈ വ്യാജ ചരിത്രനിർമ്മിതിക്കെതിരെ പ്രതികരിച്ചില്ല. പ്രതികരിയ്ക്കേണ്ടിയിരുന്ന സവർണ്ണ ഹിന്ദുക്കൾ വായിൽ വെള്ളമൊഴിച്ച് ഇരിയ്ക്കുകയോ, സ്വാർത്ഥതാല്പര്യങ്ങൾക്കായി മറ്റുള്ളവരോടൊപ്പം കൂടുകയോ ചെയ്തു.
കേരളത്തിന്റെ ഇടതുപക്ഷ ചരിത്രകാരനായ കെ.എൻ പണിക്കരുടെ മലബാർ കലാപത്തെക്കുറിച്ചുള്ള (മലയാള തർജ്ജുമ, DC books) ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അദ്ധ്യായത്തിൽ തന്നെ ‘ഭൂനികുതിയുടെ കൊടുംഭാര’ത്തെ കുറിച്ച് പറയുന്നുണ്ട് (പേജ് 23, സ്ക്രീൻ ഷോട്ട് കാണുക, താഴെ നല്കിയിട്ടുണ്ട്).അതിലെ തന്നെ പേജ് 25-ലെ ഒരു വരി ഇവിടെ നല്കുന്നു. “ഇപ്രകാരമുള്ള കരം പിരിവുവഴി കർഷകരുടെ അധ്വാനത്തിന്റെ സിംഹഭാഗവും കൈക്കലാക്കുകയാണ് ഭരണകൂടം യഥാർഥത്തിൽ ചെയ്തത് ” (സ്ക്രീൻഷോട്ട് കാണുക, താഴെ നല്കിയിട്ടുണ്ട്). മലബാർ കലാപത്തെ കാർഷിക ലഹളയാക്കാൻ ശ്രമിക്കുന്ന മാർക്സിസ്റ്റ്കാരനായ പണിക്കർ, തന്റെ വാദങ്ങൾക്ക് ശക്തി പകരുവാൻ മലബാറിൽ ചുമത്തിയിരുന്ന വസ്തുക്കരത്തിനെ ഇപ്രകാരം ആശ്രയിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രബന്ധത്തിൽ നല്കിയിയിരിക്കുന്ന പട്ടികയിൽ, മാപ്പിള ലഹളകളിൽ പങ്കെടുത്ത 85 ശതമാനവും, മുസ്ലീം പാട്ടക്കാരും അവരുടെ തൊഴിലാളികളുമാണെന്ന് കാണാം (സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്) . അതിനാൽ കൃഷിയുമായി ബന്ധപ്പെട്ടാണ് ഈ ലഹള ഉടലെടുത്തത് എന്ന് ഇദ്ദേഹം പറഞ്ഞുവയ്ക്കുന്നു. പക്ഷെ അപ്പോഴും ചോദ്യം അവശേഷിക്കുന്നു . എന്തുകൊണ്ട് ഹിന്ദു മതക്കാരായ പാട്ടക്കാർ ഈ കാർഷിക ലഹളകളിൽ പങ്കെടുത്തില്ല !!??അതിന് ഒരേ ഒരു ഉത്തരമേ നല്കുവാൻ ആവുകയുള്ളൂ. ഹിന്ദുക്കളുടെ ഇടയിൽ നിന്നും ജിഹാദികൾ ഉടലെടുക്കുകയില്ല എന്നതു തന്നെ !!
കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാം !!
മാർക്സിസ്റ്റ് ഗണത്തിലുള്ള പാമ്പുകളെ അണലിയുടെ (മഞ്ചെട്ടി, ചേനത്തണ്ടൻ, Russell’s Viper) വിഭാഗത്തിൽ പെടുത്താം. അവ കടിച്ചാൽ കടിവായ് പഴുത്ത് ചീയും, നാറും. സനാതന ഹിന്ദുസംസ്കാരത്തെ അട്ടിമറിച്ച് പകരമായി മാർക്സിസ്റ്റ്കാരുടെ ‘social engineering’ നടപ്പാക്കുവാനായി, സമൂഹത്തെ മാർക്സിസ്റ്റ് പാമ്പുകൾ അപ്പപ്പോൾ കടിച്ചുകൊണ്ടിരിക്കും. ഈ ‘social engineering’ ശ്രമങ്ങളുടെ മുന്നണിപ്പോരാളികളാണ് അവരുടെ ‘ബുദ്ധിജീവികൾ’. അതിൽപ്പെട്ട ഒരാളാണ് കെ. എൻ.പണിക്കർ. കേരളത്തിലെ ഹിന്ദുക്കളുടെ ദൗർഭാഗ്യമെന്നു പറയട്ടെ, ഇദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ചിട്ടുണ്ട്. മലബാർ കലാപങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രസിദ്ധ ഗവേഷണ പ്രബന്ധത്തിൽ അടങ്ങിയ വിവരങ്ങൾ ഉപയോഗിച്ചു തന്നെ ഇദ്ദേഹത്തിന്റെ വാദങ്ങൾ ഖണ്ഡിക്കുവാനാകും.കേരളസമൂഹത്തെ ദംശിച്ച ഈ മാർക്സിസ്റ്റ് അണലിയുടെ വിഷം ഇപ്രകാരം ഇറക്കാൻ സാധിക്കും. ഇദ്ദേഹത്തിന്റെ പുസ്തകത്തിലെ പേജുകളുടെ താഴെ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ടുകളും, അതിനു നല്കിയ caption-നുകളും ശ്രദ്ധിക്കുക.
ജസിയ
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഹൈദരലി മുസ്ലീം ഭരണം മലബാറിൽ ഏർപ്പെടുത്തിയത് 1766 ലാണ്. 1807-ആയപ്പോഴേക്കും മലബാറിലെ മാപ്പിളമാരുടെ എണ്ണം ജനസംഖ്യയുടെ 24 ശതമാനത്തിൽ എത്തി, 1,70,113-ആയതായി കെ.എൻ. പണിക്കർ നല്കിയ പട്ടികയിൽ (പട്ടിക 2.1) കാണാം. ഹൈദരലി മലബാർ പ്രദേശത്തു ചെറുത്തു നിന്ന നായന്മാരെ ഉന്മൂലനം ചെയ്യുവാനായി പല മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. നായർ പട്ടാളക്കാരെ അയാളുടെ സൈന്യം കൊന്നൊടുക്കി. 15,000 നായന്മാരെ കാനറയിലേക്ക് നാടുകടത്തി. തന്റെ കീഴിലുള്ള പ്രദേശങ്ങളിൽ അയാൾ anti-Nair laws നടപ്പാക്കി. ചെറുത്തുനിന്ന നായർ മുഖ്യന്മാരുടെ മേൽ ‘ജസിയ’ (അധിക കരം) ചുമത്തി. (Source: Mysorean Invasion of Malabar, Wikipedia). ഇതിനിടയിൽ ഹൈദർ പട്ടികജാതികളിൽപ്പെട്ടവരെ മത പരിവർത്തനം ചെയ്തതിന്റെ ഫലമാണ് മലബാറിലെ മുസ്ലീംങ്ങളുടെ എണ്ണപ്പെരുപ്പം എന്ന് നിശ്ചയിക്കാവുന്നതാണ്.
മലബാറിലെ ഇപ്പോഴുള്ള ഹിന്ദു പട്ടിക ജാതി വിഭാഗങ്ങൾ
ഹൈദരലിയുടെ ഭരണം തുടർന്നിങ്ങോട്ടുള്ള (1766 മുതൽ) മുഹമ്മദ്ദീയ പീഢനങ്ങളെ അതിജീവിച്ച്, മതപരിവർത്തം ചെറുത്തുനിന്നവരുടെ പിൻഗാമികളാണ് ഇന്ന് മലബാർ മേഖലയിലുള്ള ഹിന്ദു പട്ടികജാതി വിഭാഗങ്ങൾ. ഇന്നും ഹിന്ദുക്കളായി തുടരുന്ന ഈ പട്ടികജാതികൾക്ക് എല്ലാ ആനുകൂല്യങ്ങളും നിർലോഭം നൽകി, അവർക്ക് കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷണം നല്കുകയും, അവരുടെ സാംസ്കാരിക ഉന്നതിയ്ക്കും, ഐശ്വര്യ വർദ്ധനവിനും കേരളത്തിലെ ഹിന്ദു സമൂഹം എല്ലാ വിധ പിൻതുണയും തീർച്ചയായും നല്കണം. നിർഭാഗ്യവശാൽ ഈ ഹിന്ദു പട്ടികജാതികളെ ഇവരുടെയിൽ നിന്നും മുസ്ലീം മതം സ്വീകരിച്ചവർ കൊന്നൊടുക്കുന്ന കാഴ്ചയാണ് കേരളത്തിൽ നാം കാണുന്നത് . ഇത് എന്ത് വിലകൊടുത്തും തടുക്കേണ്ടതുണ്ട്.
ഹിന്ദുമതത്തിൽ നിന്ന് കൂറ് മാറി (കൂടുതലും സാങ്കല്പിക കാരണങ്ങളാൽ) ന്യുനപക്ഷ മതത്തിൽ (മുഹമ്മദ്ദീയ/യേശു മതങ്ങൾ) അകപ്പെട്ട ദളിതർക്ക്, ഹിന്ദുപട്ടികജാതികളിൽ പെട്ടവർക്ക് ലഭിയ്ക്കുന്ന അതേ ആനുല്യങ്ങൾ നല്കിയാൽ, അത്, ഇത്രയുംനാൾ സനാതന ഹിന്ദു സംസ്കാരത്തോട് കൂറ് പുലർത്തിയ ഹിന്ദുപട്ടികജാതികളോട് കാണിയ്ക്കുന്ന മാപ്പർഹിയ്ക്കാത്ത നന്ദികേടാവും !!! ഇതിനും പുറമെ ഈ തെറ്റായ നീക്കം ക്രിസ്ത്യൻ-മുഹമ്മദ്ദീയ മതപരിവർത്തക പ്രചാരകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും !! ആത്യന്തികമായി ഇത് ഭാരതത്തിന് ദോഷമായി ഭവിയ്ക്കും!!
ഖിലാഫത്ത്
മുഹമ്മദ്ദീയ മതത്തിനോളം പഴക്കമുള്ളതാണ് ഖിലാഫത്തിനെക്കുറിച്ചുള്ള സങ്കല്പങ്ങളും അതിനു വേണ്ടിയുള്ള പോരാട്ടവും ഹിംസകളും. മലബാറിൽ രണ്ടുനൂറ്റാണ്ടിലേറെയായി ഖിലാഫത്തിനായുള്ള പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ കനൽ കെട്ടടങ്ങി എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. കേരളത്തെ മാത്രമല്ല, ഇന്ത്യ മൊത്തത്തിൽ കാലിഫേറ്റിന്റെ കീഴിൽ കൊണ്ടുവരണമെന്ന അതിയായ ആഗ്രഹം സഫലീകരിക്കണമെന്ന് വിചാരിക്കുന്നവരാണ്, ആ മതത്തിൽ അകപ്പെട്ടുപോയ ഇന്ത്യയിലെ പിന്നാക്കജാതികൾ. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയും കോൺഗ്രസ്സുകാരും ഈ കനൽ ഊതിക്കത്തിയ്ക്കുകയാണ് ചെയ്തത് . അതിന്റെ ദുഷ്ഫലം ഏറെയും അനുഭവിച്ചത് ഹിന്ദുമതത്തിൽ തുടർന്ന മലബാറിലെ പട്ടികജാതിക്കാരാണ്. ആക്രമണത്തിന് ഇരയായവരിൽ ഒരു നല്ല പങ്ക് ഇക്കൂട്ടരാണ്. ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുത്തത് പട്ടികജാതികളിൽ നിന്ന് മുസ്ലീം മതത്തിലേക്ക് പോയവരും. വർത്തമാന കാലത്തും ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.
ജിഹാദിനെ കാർഷിക ലഹളയാക്കിയ മാർക്സിസ്റ്റ് പാളയത്തിലുള്ള ചരിത്രകാരനായ കെ. എൻ. പണിക്കരുടെ പുസ്തകത്തിലെ ചില പേജുകൾ !!
കേരളം ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാർ, CE 1760-മുമ്പ് വസ്തുക്കരം പരിച്ചിരുന്നില്ല !!!
ഹൈദർഅലിയുടെയും ടിപ്പുവിന്റെയും അധിനിവേശങ്ങൾക്ക് മുമ്പുള്ള മലബാർ ചരിത്രം, മലബാറിൽ മുന്നാം നൂറ്റാണ്ടിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്ന ജിഹാദിനെ വിലയിരുത്തുവാൻ സഹായകമാണ്. കഴിഞ്ഞ ഭാഗത്തിൽ നല്കിയ അബേ ഡുബോയിയുടെ ഗ്രന്ഥത്തിലെ വിവരങ്ങൾ ഈ മുസ്ലീം അധിനിവേശം തുടങ്ങി അധികം വർഷങ്ങൾ പിന്നിടുന്നതിന് ശേഖരിയ്ക്കപ്പെട്ടവയാണ്. മുസ്ലീം അധിനിവേശ കാലത്തിന് മുൻപ് മലബാറിലെ നികുതി പിരിവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ K P Padmanabha Menon-ന്റെ A History of Kerala -Vol 2-വിൽ നിന്നും ലഭ്യമാണ്. അതിലെ പ്രസക്തമായ പേജുകളുടെ സ്ക്രീൻ ഷോട്ട് ഇവിടെ നല്കുന്നു.
മലബാറിലെ മാത്രമല്ല, തിരുവിതാംകൂറിലെയും ഹിന്ദു രാജാക്കന്മാർ വസ്തുക്കരം പിരിച്ചിരുന്നില്ലെന്നാണ്, മുകളിൽ നല്കിയിരിക്കുന്ന പേജുകളിൽ നിന്നും മനസ്സിലാവുന്നത്. കേരളത്തിൽ ആകെമാനം വസ്തുക്കരം എന്നൊരു ഏർപ്പാട് ഇല്ലായിരുന്നും എന്നും ശത്രുക്കളുടെ ആക്രമണം പോലുള്ള അത്യാപത്തുകൾ നേരിടേണ്ടി വന്ന സന്ദർഭങ്ങളിലാണ് രാജാക്കന്മാർ പ്രതിരോധത്തിനായി പ്രജകളിൽ നിന്നും പണം പിരിയ്ക്കുവാൻ നിർബന്ധിതരായിട്ടുള്ളത് എന്നാണ് പത്മനാഭമേനോന്റെ A History of Kerala എന്ന ഗ്രന്ഥം നമ്മോട് പറയുന്നത്. ഇതിനും പുറമെ, രാജാക്കന്മാർ കുത്തക വ്യാപാരത്തിലൂടെയാണ് അവരുടെയും കുടുംബത്തിന്റെയും ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത് എന്ന് P Shungoony Menon-ന്റെ ‘A History of Travancore from the Earliest Times’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടും ഉണ്ട്.
മലബാർ ‘ജസിയ’ !!
ഹൈദരലിയുടെ മലബാർ അധിനിവേശത്തോടെ, അയാളുടെ സൈന്യത്തിനും സൈനിക സന്നാഹങ്ങൾക്കും വേണ്ടി വന്ന ചെലുവുകൾ വരവിനെക്കാൾ അധികമാവുകയും,ഇതിനു പണം കണ്ടെത്തുന്നതിനായി മലബാറിൽ വസ്തുക്കരം ഏർപ്പെടുത്തുകയും ചെയ്തു എന്നാണ് ക്രിസ്ത്യാനിയായ Dr Buchanan രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കാരണമായി പറയാമെങ്കിലും, മലബാറിലെ അവിശ്വാസികളുടെ മേൽ മുഹമ്മദ്ദീയ ഭരണാധികാരികളായ ഹൈദറും, ടിപ്പുവും, അടിച്ചേൽപ്പിച്ച ‘ജസിയ’ (മതപരമായ കരം) ആയിരുന്നു ഈ വസ്തുക്കരം എന്ന് ലഭ്യമായ ചരിത്രരേഖകൾ ചേർത്തുവച്ച് ചിന്തിച്ചാൽ നിർണ്ണയിക്കാം. പിന്നീട് ടിപ്പുവിനെ പരായജയപ്പെടുത്തി മലബാറിന്റെ ഭരണം ക്രിസ്ത്യൻ ബ്രിട്ടീഷുകാർ ഏറ്റെടുത്തതോടെ, വർദ്ധിച്ചു വന്നിരുന്ന മുസ്ലീം ജനത ക്രിസ്ത്യൻ ബ്രിട്ടീഷുകാർക്ക് കരം കൊടുക്കാൻ വിസമ്മിച്ചതും ലഹളകളുടെ മറ്റൊരു കാരണമായി കരുതാം. ലഭ്യമായ എല്ലാ വിവരങ്ങളും ചേർത്ത് ചിന്തിച്ചാൽ, മലബാറിലെ ജനങ്ങളുടെ ദുരിതത്തിന് തുടക്കം കുറിച്ചത് ഹൈദറിന്റെയും ടിപ്പുവിന്റെയും നേതൃത്വത്തിലുണ്ടായ മുഹമ്മദ്ദീയ അധിനിവേശമാണ്. ഈ മുഹമ്മദ്ദീയ അധിനിവേശമാണ് അവിടെ ബലം പ്രയോഗിച്ചുള്ള മതം മാറ്റത്തിന്റേയും മലബാർ ജിഹാദിന്റെയും തുടക്കം കുറിച്ചത്.
…. തുടരും
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
- 80. നായന്മാരുടെ മതാന്ധത : ഭാഗം 2 – മന്നം
Unique Visitors : 24,209
Total Page Views : 37,739