Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a faithful transcript of one such discourse. The audio clip of the same, copied from the YouTube Video is provided herein. The printed matter has the following advantages. (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to watching the full video. (b) Moreover referencing and searching for a particular word or idea or fact in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma.
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്‍കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
clip no 22- 35.33 mts
….അതു പോലെ ഈ ലോകത്ത് ഇത് മുഴുവൻ ഈ അന്നമയം മുഴുവൻ തിന്നു തീർക്കാനുള്ളതാണ്. അന്നമയത്തിൽ ഉള്ള എല്ലാ അഭിമാനവും ഭോഷ്ക്കാണ്. പക്ഷെ അഭിമാനം പോവുമോ … അന്നമയത്തിന്റെ … അതുകൊണ്ട് ഇങ്ങേര് ഇറങ്ങി വന്നിട്ട് പറഞ്ഞു… അങ്ങേര് ഉള്ള സത്യം പറഞ്ഞു…ഇത് അന്നമയമാണ് സൗമ്യാ… ഇത് തിന്നാനുള്ളത് തന്നെയാണ്….അപ്പോൾ ഇത് നിന്റെ ഭക്ഷണമാകട്ടെ … എടുത്തോളാൻ പറഞ്ഞു. … അല്ല …ഞാന്‍ മനുഷ്യരെ തിന്നാറില്ല. അന്നമേ ഭക്ഷിയ്ക്കാറുള്ളൂ… എന്ത് ചെയ്യും. പറഞ്ഞു ഒരു നിവൃത്തിയുമില്ല… ആ പടിഞ്ഞാറേ ഗോപുരത്തിൽ ഒരു ഗൃഹസ്ഥൻ ഇരിപ്പുണ്ട്…. (ചിരിയ്ക്കുന്നു…)…ചിലപ്പോൾ കിട്ടും. (ചിരിയ്ക്കുന്നു…) കാരണം ഇവിടെ രക്ഷയില്ല…പടിഞ്ഞാറെ ഗോപുരത്തേല് ഒരു ഗൃഹസ്ഥൻ ഇരുപ്പുണ്ട്…ഇവൻ അവിടെ ചെന്നു കരഞ്ഞു…കരഞ്ഞത് ഫലിച്ചു…ഉച്ചയ്ക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ് കലം കമിഴ്ത്തി വച്ചിരിയ്ക്കുകയാണ്. അപ്പോൾ പറഞ്ഞു ഇരിയ്ക്ക് …ഉച്ചയ്ക്ക് ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു. എങ്കിലും ഒരു മണിക്കൂറ് കൊണ്ട് ഉണ്ടാക്കിത്തരാം … അല്പ നേരം ഇരിയ്ക്ക് …. എന്ന് പറഞ്ഞു. രാജാവാ.. പദവിയിൽ നിന്നാ വന്നിരിയ്ക്കുന്നെ … ഇപ്പം വന്നവന് കഞ്ഞി വച്ച് കൊടുക്കുകയാണ്. പോയി വിറക് എടുത്തുകൊണ്ടു വന്നു …തീ കൂട്ടി…കഞ്ഞി വച്ചു…കഞ്ഞിയും അങ്ങിനെ വച്ചുകൊണ്ടിരിയ്ക്കുമ്പോൾ പട്ടിയും അടുക്കൽ എത്തി… അപ്പോൾ ഈ വന്നൻ അവിടിരുന്നിങ്ങനെ ഇത് കണ്ടുകൊണ്ട് ഇരിയ്ക്കുകയാണ്. …. ഇതിങ്ങിനെ അരിയൊക്കെ തിളച്ച് ഇങ്ങിനെ വെന്തു വരുമ്പോൾ ….അവൻ പറഞ്ഞു…..അപ്പോൾ ശരിയാണ് ഇല്ലേ എന്ന് ചോദിച്ചു…(ചിരിയ്ക്കുന്നു…).. അപ്പോൾ ശരിയാണ് അല്ലേ… എന്നു ചോദിച്ചു …(ചിരിയ്ക്കുന്നു….) ഒരു കൗതുകത്തിന് ചോദിച്ചതാ… (ചിരിയ്ക്കുന്നു…) എന്താ ശരി… അപ്പോൾ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ട് …കാരണം ഈ പരുവത്തിൽ എത്തിയതിന് …രാജപദവിയിൽ നിന്ന് …(ചിരിയ്ക്കുന്നു…)… രാജപദവിയെക്കാൾ ഉയർന്ന പദവിയാണ്…രാജാക്കന്മാർ ബഹുമാനിയ്ക്കുന്ന സന്യാസം….മനസ്സിലായില്ല….മോഹം കൊണ്ട് എടുത്തതാ….(ചിരിയ്ക്കുന്നു…) ..ഇപ്പോൾ ഒരു കുശിനിക്കാരന്റെ പരുവത്തിലാ നില്‍ക്കുന്നെ…(ചിരിയ്ക്കുന്നു…).. എത്രകാലം കുശിനി നോക്കിയാലാ മറ്റേത് കിട്ടുക എന്ന് നിശ്ചയവുമില്ല. (ചിരിയ്ക്കുന്നു…) ..അപ്പോൾ ആ പരുവത്തിൽ ഇരിയ്ക്കുമ്പോൾ മറ്റവൻ ഒരു ചോദ്യം ചോദിയ്ക്കുകയാണ്. … അപ്പോൾ ശരിയാണ് അല്ലേ… എന്ത് ശരി… അല്പം ചൂടായിട്ടൊക്കെയാ ചോദിച്ചേ… അല്ല… അയാള്‍ പറഞ്ഞു… അയാള്‍ എന്ത് പറഞ്ഞു…. ദേഷ്യം വന്നു തുടങ്ങി.. അയാള്‍ എന്തോ കുറ്റം പറഞ്ഞു എന്നു ധരിച്ചിട്ട് ചോദിച്ചു… അല്ല അയാള്‍ പറഞ്ഞു… ഇവിടെ ഒരു ഗൃഹസ്ഥൻ ഉണ്ട്… അയാള്‍ അങ്ങിനെ പറഞ്ഞോ.. എന്നു ചോദിച്ച് ഈ കലം എടുത്ത് ആ പട്ടിയുടെ പുറത്തേയ്ക്ക് ഒഴിച്ചു… ഇനി കഞ്ഞിയില്ല ..വെപ്പും ഇല്ല… കുടി ഇല്ല… രാജപദവി ഉപേക്ഷിച്ച് ഞാൻ വന്നിട്ട് ഗൃഹസ്ഥനാണെന്ന് പറഞ്ഞോ… അപ്പോൾ ആ സമയത്ത് ഉള്ളത് പൂർണ്ണ പരിവ്രജനത്തിന്റെ വികാരം ആണ്... അപ്പോൾ ഈ വന്ന അതിഥി രൂപം അങ്ങ് മാറി… ശിവനായി. ഇതാണ് പട്ടണത്തു പിള്ളയാർ.. അത്രയും തീവ്രതയിൽ ഉപേക്ഷിയ്ക്കണം… ഇനി തിരിച്ച് രാജാവ് ആകാൻ പോവാൻ പറ്റുകേല…. ആ ഒരു അടിയിൽ വച്ച് സകല വാസനകളും അറ്റ്… ചാക്രികത മുഴുവൻ നശിച്ച് നില്ക്കുന്ന ഒരു നില്പിൽ നേരെ പൂജിയ്ക്കാൻ ഒരുങ്ങിയ അതിഥി അനുഗ്രഹിച്ച് നില്ക്കുന്ന ഒരു ചിത്രം പട്ടണത്തു പിള്ളയാരുടെ കഥയിൽ ഉണ്ട്. ഇതാ പരിവ്രജനം.
ഈ പരിവ്രജനത്തിന്… അതായത് ഏറ്റവും പ്രിയമായ ആത്മാവിൽ പ്രിയം വരുമ്പോൾ ആപ്തകാമത്വം വരുമ്പോൾ എത്തുന്നതാ ആ പദവി. അവിടെ എത്തുമ്പോൾ ഊഹ്യമായ പ്രപഞ്ചത്തിനു വെളിയിലാ… ഊഹ്യപ്രപഞ്ചത്തിന് അകത്തല്ല… അതുകൊണ്ട് മോഹമില്ല. ഇത്രയാ ഇതിലെ കളി.

വ്യാവസായിക കൂട്ടായ്മ
അപ്പോൾ ആശ്രമ ധർമ്മങ്ങളും, വർണ്ണധർമ്മങ്ങളും, ഗോത്ര സൂത്രാദികളും, മതങ്ങളും എല്ലാം ഇതിന്റെ സൃഷ്ടിയാണ്. എപ്പോഴെല്ലാം ദുർബലന്മാരും അജിതേന്ദ്രിയന്മാരും സാമ്പ്രദായിക തഥ്യകളെ സംഘടനാ പാടവം കൊണ്ട് ലൗകികമായ ഈടുവയ്പ്പുള്ള ഉറച്ച ലൗകിക ശിലകളിൽ ഉറപ്പിച്ചു നിർത്തുന്നുവോ, അപ്പോഴ് ഉണ്ടാകുന്നത് ആശ്രമ ധർമ്മമല്ല, വർണ്ണ ധർമ്മമല്ല, മതമല്ല. അപ്പോഴ് ഉണ്ടാകുന്നത് ഒരു വ്യാവസായിക കൂട്ടായ്മ മാത്രമാണ്.
-മതങ്ങൾ വഴിതെറ്റുന്നതിനെക്കുറിച്ച്
വ്യാവസായിക കൂട്ടായ്മക്കപ്പുറം വിപുലവും, പരസ്പര ആശ്ലേഷിയും, പരസ്നേഹ പരായണവുമാണ്, വർണ്ണധർമ്മങ്ങളും ആശ്രമധർമ്മങ്ങളും. മതവും… അത് വഴിതെറ്റുന്നത്, ധർമ്മം മാറുകയും, അർത്ഥകാമങ്ങൾക്ക് പ്രാധാന്യം വരുകയും ചെയ്യുമ്പോഴാണ്. അവ ഉണ്ടാകുന്നത് ധർമ്മത്തിന്മേലാണ്. അവ വളരുന്നത് ധർമ്മാശ്രിതമായിട്ടാണ്. അവയെ രൂപാന്തരപ്പെടുത്തുന്നത് അർത്ഥകാമങ്ങളാണ്. (6.06 mts/ 35.33 mts) അവയെ നാശത്തിലേയ്ക്ക് എത്തിയ്ക്കുന്നതും അർത്ഥകാമങ്ങളാണ്. ഇതാണ് അതിന്റെ വ്യതിയാനം.
വാസനകളും മതങ്ങളുടെ ഉദ്ഭവവും
അതുകൊണ്ട് ചരിത്രവും സംസ്കാരവും മതവും, വാസനയിൽ ബന്ധിച്ചും, സംസ്കാരത്തിൽ ആശ്ലേഷിച്ചും ഊഹ്യമായ പ്രപഞ്ചത്തില്‍ ധർമ്മാർത്ഥ കാമ മോക്ഷങ്ങൾക്ക് സാദ്ധ്യമായി നിലകൊണ്ട് നില്‍ക്കുകയും, ദുർബലന്മാരും അജിതേന്ദ്രിയന്മാരും അതിന് നേതൃത്വം നല്കുമ്പോൾ യോഗം നഷ്ടമാവുകയും ചെയ്യുന്നതാണ്. സമാന വാസനകളുടെ ചേർച്ചയിൽ, ബലവത്തായ സമാന വാസനകളുടെ ചേർച്ചയിൽ സമാന ദേശങ്ങളിൽ സമാന പ്രകൃതങ്ങളിൽ രൂപാന്തരപ്പെട്ടിട്ടുള്ളവ തന്നെയാണ് എല്ലാ മതങ്ങളും. (7.20 mts). അവ സമാനങ്ങളല്ലാത്ത വാസനകളെക്കൂടി പരിപോഷിപ്പിയ്ക്കേണ്ടി വരുന്ന വേളകളിൽ സമാനധർമ്മിയായ സംസ്കാരത്തിനു ചേരാത്തത് സ്വീകരിയ്ക്കുവാൻ ബാദ്ധ്യസ്ഥമാകും. അവിടെ ദാർശനികമായ അതിന്റെ വിനാശത്തിന് വിത്തുപാകുകയും, ദിഗംന്തങ്ങളെ നടുക്കുമാറുള്ള വളർച്ചയ്ക്ക് തയ്യാറെടുക്കുകയും ചെയ്യും.
ഒരു ആചാര്യന്റെ വാക്കുകളിൽ ഏതാണ്ട് ചിട്ടി മുതലിയ്ക്കുന്നതു പോലെയാണ് ഇത്. (ആരോ ചോദിയ്ക്കുന്നു…..) …ങ്ഹേ… ഞാൻ പറഞ്ഞല്ലോ…. വർണ്ണവും ആശ്രമവും അതിന്റെ ഈടുവയ്പുകളും ഞാൻ പറഞ്ഞു. ഉറങ്ങിപ്പോയില്ലെങ്കില്….. (ആരോ പറയുന്നു…. ക്ലിയർ ആയിട്ടില്ല ….)…. അത് പറയാം… ഒന്നു കൂടെ പറയണമെന്ന് പറയുന്നതിന് വിരോധമില്ല…. ഞാൻ പറഞ്ഞു… ക്ലിയർ-കട്ട് ആയിട്ട് പറഞ്ഞു.
ശൂദ്ര-മാഹാത്മ്യം
ബ്രഹ്മം വിശേഷേണ ഭവിയ്ക്കാത്തതു കൊണ്ട് ബ്രാഹ്മണ്യം ഉണ്ടായി. ബ്രാഹ്മണ്യം വിശേഷേണ ഭവിയ്ക്കാത്തതു കൊണ്ട് ക്ഷാത്രം ഉണ്ടായി. ക്ഷാത്രം വിശേഷേണ ഭവിയ്ക്കാത്തതുകൊണ്ട്, പ്രവേശിയ്ക്കുക എന്ന് അർത്ഥം വരുന്ന ധാതുവിൽ വൈശ്യം ഉണ്ടായി. ബ്രഹ്മജ്ഞാനത്തിലേയ്ക്ക് പ്രവേശിയ്ക്കുക. ബ്രഹ്മചര്യം ഗാർഹസ്ഥ്യം വാനപ്രസ്ഥം ….വനസംഭക്തൗ …വനനീയം സംഭജനീയം… ധർമ്മാധർമ്മങ്ങളില്ലാത്ത ശൂദ്രം ഉണ്ടായി…. അതിൽ പരിചാരകവൃത്തി ഉണ്ടായി… മറ്റൊരാളെ ആനന്ദപൂർവ്വം പരിചരിയ്ക്കണമെങ്കിൽ അറിവ് ഏറ്റവും കൂടുതൽ ഉണ്ടാവണം…. അതാണ് പറഞ്ഞു തരാത്ത ഭാഗം അത്രേയുള്ളൂ…മറ്റേത് ഒക്കെ ഞാൻ പറഞ്ഞുവിട്ടു. മറ്റൊരാൾക്ക് ആനന്ദം ഉണ്ടാകുമാറ് പരിചരിയ്ക്കുക എന്ന് പറഞ്ഞാൽ അറിവുള്ളവന് മാത്രമേ പറ്റുകയുള്ളൂ. ആരെ പരിചരിയ്ക്കുന്നുവോ അവന്റെ ആട്ടും തുപ്പും കേൾക്കുമ്പോൾ, അല്പം അഭിമാനം ബാക്കി കിടപ്പുണ്ടെങ്കിൽ കാലേൽ പിടിച്ച് ഒരു അടിവച്ചു കൊടുക്കും. സകല അഭിമാനങ്ങളും പോയവനു മാത്രമേ പരിചരിയ്ക്കാൻ ആവുകയുള്ളൂ. ഒരുത്തൻ ഉണ്ട പാത്രം ഒന്ന് കൈകൊണ്ട് എടുക്കണമെങ്കിൽ അഭിമാനം പോണം…. അല്ലെങ്കിൽ അത് എടുക്കുന്നത് … ഇഷ്ടപ്പെട്ട് എടുക്കുകേല … നിവൃത്തികേട് കൊണ്ട് എടുക്കുകയാണ്. … ഞാൻ അങ്ങിനെ ഒന്നും പറഞ്ഞില്ല….പിന്നെന്തിനാ വെറുതെ അങ്ങിനെ ചോദിയ്ക്കുന്നെ..

-ക്രമ വികാസം
ഞാൻ പറഞ്ഞത് നിങ്ങൾക്ക് പരിചരണം എന്നത് സ്വധർമ്മമായി തീരണമെങ്കിൽ, സർവ്വാത്മകത്വം എന്ന ഭാവന ഉണ്ടാകണം. അത് സമ്മതം അല്ലാ എന്ന് നിങ്ങളിങ്ങ് പറഞ്ഞാൽ മതി. (ഒരു സ്ത്രീ ചോദിയ്ക്കുന്നു….) …ഇന്നുള്ളത് ഒക്കെ വേറെ സാധനമാണ്. (വീണ്ടും ആ സ്ത്രീ ചോദിയ്ക്കുന്നു…..).. അതൊക്കെ നിങ്ങളുടെ രാജാക്കന്മാര് ശ്രൗതമായ സത്യങ്ങളെ അവസരോചിതമായിട്ട് മാറ്റിമറിച്ചതാണ്… (ആരോ ചോദിയ്ക്കുന്നു….. ) …നിങ്ങളുടെ വ്യാവഹാരിക തലങ്ങളിൽ മാറ്റം വരാൻ പാകത്തിനുള്ളതേ അല്ല ഇത്. കാരണം വ്യവസ്ഥാപിതമായ കൃത്യതയുള്ള…. കൃത്യതയുള്ള പരസ്പര സ്നേഹമുള്ള ഒരു സാധനമാ ഇത്. ഇത് ഒരു ക്രമവികാസമാണ്.

ബ്രഹ്മം വിശേഷേണ ഭവിയ്ക്കാത്തതുകൊണ്ട് വന്ന ബ്രാഹ്മണൻ, ക്ഷത്രിയന്റെ യോനിയാണ്. ക്ഷത്രിയൻ വൈശ്യന് യോനിയാണ്. വൈശ്യൻ ശൂദ്രന് യോനിയാണ്. ക്രമമാണ് ആ വികാസം. വികാസം ക്രമമാണെങ്കിൽ പഠിയ്ക്കുന്ന കാലത്ത് ബ്രാഹ്മണ്യവും, ഗാർഹസ്ഥ്യകാലത്ത് ക്ഷാത്രവും, വാനപ്രസ്ഥകാലത്ത് വൈശ്യവും, സന്യാസകാലത്ത് ശൂദ്രവും ആവുക. ഭാവനയിൽ ഒന്ന് കണക്കാക്കി നോക്കുക.
ഒന്നും വേണ്ടാത്ത ഒരുവന്റെ, ആപ്തകാമനായ ഒരുവന്റെ പരിചരണം, തലമുറകളോളം അതിന്റെ ഉത്തമമായ മാർഗ്ഗം തേടുമ്പോൾ അത് ലോകത്തിൽ ഏറ്റവും മാന്യമായി ഉയരും. ആയിരം തലമുറകൾ കഴിഞ്ഞാലും അതിന്റെ സുഖം വിടില്ല. കാരണം ഓരോന്നും compartment ആയി കഴിഞ്ഞാൽ …. compartment ആയി കഴിഞ്ഞില്ലേൽ എല്ലാവരും എല്ലാത്തിലൂടെയും പോവും… ഇന്ന് അത് compartment ആയി മാറിയ കാലഘട്ടത്തിലാ നാം ജീവിയ്ക്കുന്നെ … അതുകൊണ്ട് അതിന് വ്യവസ്ഥാപിതമായ ഒരു പഠനരീതി വന്നു. അതിന് ഒരു സമ്പ്രദായം വന്നു. അതൊക്കെ പിന്നീട് വന്ന, ശ്രുതിയിൽ നിന്ന് രൂപാന്തരപ്പെട്ട് വന്ന ബ്രാഹ്മചര്യാശ്രമങ്ങളുടേയും അതിന്റെ ധർമ്മങ്ങളുടേയും വിധിവത് ശാങ്കര സമ്പ്രദായം, മാധ്വ സമ്പ്രദായം, രാമാനുജ സമ്പ്രദായം മുതലായ സമ്പ്രദായങ്ങളുടെ വികാസം ആണ്. ശ്രുതിയെ അവലംബിച്ച് അങ്ങിനെയാണ് മനസ്സിലാക്കണ്ടത്.

ശ്രുതി നൂറു ശതമാനവും നമ്മോട് പറയുന്ന ആ ഭാഗം ഏതാണ്ട് ആ അർത്ഥത്തിലാണ്. ആ കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് പോലും ഉപനയനം ഉണ്ടായിരുന്നു. പുരാ കല്പേഷു നാരീണാം മൗഞ്ചിബന്ധനമിഷ്യതേ … എന്ന് സ്മൃതികളിൽ കാണാം… എന്തിന് …കാദംബരിയിൽ ബാണൻ …ബാണഭട്ടന്റെ കാദംബരിയിൽ …മഹാശ്വേത വരുന്നത് യജ്ഞോപവീതവും ധരിച്ചാണ്. അങ്ങിനെ ഒരു രംഗമുണ്ട്. (ആരോ ചോദിയ്ക്കുന്നു….).. അത് ദേവിയെ സംബന്ധിയ്ക്കുന്ന സ്തോത്രത്തിലാണ്. ദേവിയെ സ്ത്രീയെന്നോ പുരുഷനെന്നോ കൂട്ടാനില്ല. പക്ഷെ ഇത് മഹാശ്വേത എന്ന സ്ത്രീയാ വരുന്നത്. കാദംബരി വായിച്ച് നോക്കിക്കൊള്ളുക. പിന്നെ ഇതൊരു ഭാരമാണെന്ന് തോന്നിയപ്പോൾ കുറെ ആളുകള്‍ ഇത് വലിച്ചെറിഞ്ഞു. കാരണം ഇതൊക്കെ ഇട്ടാല്‍ മര്യാദയ്ക്ക് ജീവിയ്ക്കണം. ഇതൊക്കെ ചുമ്മാതെ ഈ ക്രോസ്ബെൽറ്റ് കെട്ടിക്കൊണ്ട് നടന്നാൽ പോരാ. അപ്പോൾ ആളുകള്‍ കുറേപ്പേർ എന്ത് ചെയ്തു എന്നു വച്ചാല്‍ ഈ cross-belt ഒക്കെ ഉണ്ടെങ്കിൽ രാവിലെ കുളിയ്ക്കണം ….സന്ധ്യാവന്ദനം കഴിയ്ക്കണം…. ഇത് മൂന്ന് സന്ധ്യകളിൽ എങ്കിലും ഊക്ക് കഴിയ്ക്കണം…. കുളിയ്ക്കാൻ തന്നെ ഇഷ്ടമുണ്ടായിട്ട് കുളിയ്ക്കുന്നത് അല്ല. അപ്പം ഈ വയ്യാവേലി അങ്ങ് കളഞ്ഞാൽപ്പിന്നെ ഈ ….. വേണ്ടല്ലോ എന്ന് വിചാരിച്ച് നിങ്ങടെ കാർന്നോന്മാര് ഇതെല്ലാം വലിച്ച് കളഞ്ഞു കുറേപ്പേര്. സ്വയം വലിച്ച് കളഞ്ഞത് വേറെ ആരുടെയും കുറ്റം ഒന്നും അല്ലല്ലോ…രാജക്കന്മാർ ആരും പറഞ്ഞിട്ട് വലിച്ചുകളഞ്ഞത് ഒന്നും അല്ല. (ആരോ പറയുന്നു….)..

അതൊക്കെ ഇപ്പം തുടങ്ങിയതാ. ചിക്കൻ അടിയ്ക്കാനും പട്ട അടിയ്ക്കാനും ഒക്കെ ഇതിന്റെ തടസ്സം വന്നത് ചിക്കൻ വന്നു കഴിഞ്ഞേ ഉള്ളൂ. അതൊക്കെ അടുത്ത കാലത്ത് വന്നതാ. അതിനൊക്കെ മുമ്പേ തന്നെ ഇത് വലിച്ചെറിഞ്ഞു കുറേപ്പേര്. നിങ്ങളുടെ ഒക്കെ കാർന്നോന്മാര് ആ കൂട്ടത്തിൽ പെട്ടതാണ്. ഇത് വലിച്ചെറിഞ്ഞ് കഴിഞ്ഞ് പിന്നെ കുറേപ്പേര് ഇത് ഇട്ടോണ്ടു നടന്നു. അതിന് ഒരുമാതിരി വില ഉണ്ടായിരുന്നപ്പോൾ. വല്ലയിടത്തും ഒരു പാചകമോ …രാവിലെ വല്ലയിടത്തും വല്ല സദ്യയ്ക്കൊരുക്കുമ്പോൾ ഒരു പാചകം കിട്ടുവോ … ഏതെങ്കിലും അമ്പലത്തിൽ ഒരു പടച്ചോറും നാല്പത് രൂപയും കിട്ടുമോ ചെയ്യണമെങ്കിൽ ഇത് വേണമെന്ന് തോന്നി. അപ്പോൾ അവര്‍ എങ്കിലും ഇട്ടോണ്ട് നടന്നു. ഇപ്പോൾ അവർക്കും ഇത് ഭാരമായി.(16.14 mts / 35.33 mts) പുറത്തിറങ്ങാൻ പറ്റുകില്ല…കാരണം ഇത് കടയിൽ പോയിരിയ്ക്കുമ്പോൾ തുള്ളണം. കണ്ടിട്ടില്ല. കടയിൽ ചെന്നിരുന്ന് വല്ല …രാവിലെ വല്ലതും ഒക്കെ കഴിയ്ക്കണമെങ്കിൽ ഒന്ന് ഞെട്ടും… അപ്പോൾ ഞെട്ടുമ്പോൾ ഇത് കൃത്യമായിട്ട് അരയിലേയ്ക്ക് വന്ന് വീഴും. ഒറ്റ ഞെട്ടലാണ്… ആ ഞെട്ടലിൽ ഇത് ഇതിലേകൂടെ ഇറങ്ങി നേരേ അരയിൽ വന്ന് അങ്ങ് കിടന്നോളും. ഞെട്ടിക്കഴിഞ്ഞ് കഴിയ്ക്കാൻ ഉള്ളത് ഒക്കെ കഴിച്ച് പതുക്കെ പുറത്ത് ഇറങ്ങി നാല് പേര് കാണാത്തിടത്ത് ആകുമ്പോൾ ഒന്നു കൂടി ഞെട്ടും. അപ്പോൾ ഇവൻ മുകളിൽ കയറും….(ചിരിയ്ക്കുന്നു…)…(ആരോ ചോദിയ്ക്കുന്നു…)..
അത് വേറെ… വിപ്ര കുലീന കൃത സംസ്കൃയൗഘ സ്വതീത വേദാഗമ തത്ത്വവേത്ത വർണ്ണാശ്രമ ആചാര രതോ ദിദീക്ഷൗ ദക്ഷ തപസ്വീ ഗുരു രാസ്തി കോസ്തു എന്ന് ഗുരു നിർവ്വചനം ഒക്കെ പറയുന്നിടത്ത് ഉണ്ട് അത്. അതൊക്കെ ഗംഭീരം തന്നെയാണ്. അത് പിന്നീട് വന്ന വികാസം ആണ്. രാജാക്കന്മാര് ദുർബലന്മാരായി തീർന്നപ്പോഴ് വൈദിക സംസ്കൃതി അതിന്റെ ആദിമ തലത്തില്‍ വിദ്യാർത്ഥികളായ ബ്രഹ്മചാരികളായ ബ്രാഹ്മണരുടെ കൈയ്യിൽ ഇരിയ്ക്കുകയും, അവർ അവിടം കടക്കാതെ തന്നെ വിവാഹം കഴിച്ച് ജീവിയ്ക്കുകയും ചെയ്തപ്പോൾ ബ്രാഹ്മണ്യം ഒരു ശാഖയായി മാറി. ക്ഷാത്രം വേറൊന്നായി മാറി. അത് ക്രമിക വികാസം എന്നതിനു പകരം compartmental ആയി. (17.39 mts/ 35.33 mts) അവിടം മുതലുള്ളതാ നിങ്ങൾ ഈ പറയുന്നത്. അവിടം മുതല്‍ വരുമ്പോഴാണ് സന്യാസം വേറെയാകുന്നത്, ബ്രഹ്മചര്യം വേറെയാകുന്നത്, വാനപ്രസ്ഥം വേറെയാകുന്നത്, ഗാർഹസ്ഥ്യം വേറെയാകുന്നത്. അപ്പോൾ ഗൃഹസ്ഥർ നിങ്ങൾ….സന്യാസിമാർ ഞങ്ങളായി. നിങ്ങളും ഞങ്ങളും വന്നു. അത് കംമ്പാർട്ട്മെന്റൽ ആകുമ്പോഴാ നിങ്ങളും ഞങ്ങളും വരുന്നത്. (ആരോ പറയുന്നു…) അവിടെ പിന്നെ process ഇല്ലല്ലോ. സന്യാസിയ്ക്ക് ശിഷ്യപ്പെടുന്നവർ ഒക്കെ സന്യാസി. അവരെ അമ്മ പെറ്റതേ അല്ലല്ലോ. അവിടെ ഗൃഹസ്ഥനോട് ഒരു ബന്ധവും ഇല്ലല്ലോ. നിങ്ങള്‍ ഗൃഹസ്ഥന്മാർ ഒക്കെ ഒരുമാതിരി ചെറ്റകള്.
ദുർബലന്മാരും അജിതേന്ദ്രിയന്മാരും
ഹൊ …സന്യാസിയുടെ കഥ ഒന്നും പറയണ്ട… ഞങ്ങള്‍ വായിച്ചു മടുത്തിരിയ്ക്കുന്നു ….ഞങ്ങളൊക്കെ എത്രയോ ഭേദം…ഇവന്മാരെക്കൊണ്ട് മടുത്തിരിയ്ക്കുന്നു…. എന്നുപറഞ്ഞാൽ നിങ്ങള്‍ വേറെ ഞങ്ങള്‍ വേറെ…ഞങ്ങളെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് ഞങ്ങളുടെ സംഘടന …നിങ്ങള്‍ മര്യാദയ്ക്ക് ജീവിച്ചില്ലെങ്കിൽ പാഠം പഠിപ്പിയ്ക്കും എന്ന് നിങ്ങടെ സംഘടന….. അതിനകത്ത് ഒക്കെ നിന്നുകൊണ്ടാ നിങ്ങളീ ചോദ്യം ചോദിക്കുന്നത് … അതാ ഞാനീ വിഷമിയ്ക്കുന്നെ… അതൊക്കെ അതിന്റെ പിന്നീടുള്ള വികാസമാണ്. അതൊക്കെ സ്വാഭാവികമാണ്…ദുർബലന്മാരെയും അജിതേന്ദ്രിയന്മാരെയും പ്രാപിയ്ക്കുമ്പോൾ വരുന്ന വൈകല്യമാണ് അത്. അതാണോ പഠിയ്ക്കണ്ടേ…അത് പഠിച്ചിട്ട് വല്യ കാര്യമുണ്ടോ.. അത് കുറെ പരദൂഷണവും കുശുമ്പും ഒക്കെ പറയാമെന്നല്ലാതെ ഒരു കാര്യവുമില്ല. സംസ്കൃതി അതിന്റെ ഒറിജിനലായി രൂപാന്തരപ്പെട്ടത് ഇങ്ങിനെയാണ്. അതില്‍ വാസനാക്ഷയങ്ങൾക്ക് സാദ്ധ്യതയുണ്ട്.
Origin of Religions
വിദ്യാഭ്യാസം ബ്രഹ്മചര്യത്തിലേ നടക്കൂ. അല്ലെങ്കിൽ മാറി നിന്ന് പഠിയ്ക്കാൻ പറ്റില്ല. മാറി നിന്ന് പഠിച്ചാൽ മാത്രമേ രസം ആസ്വദിച്ച് പഠിയ്ക്കാൻ പറ്റൂ. വിഷയങ്ങളിൽ മുഴുകി പഠിച്ചാൽ വ്യഗ്രനായിത്തീരും. ഏകാഗ്രത കിട്ടില്ല. അതുകൊണ്ട് പഠിപ്പിൽ ഏറ്റവും പ്രധാനം ബ്രഹ്മചര്യത്തോടുകൂടിയുള്ള പഠിപ്പ് തന്നെയാണ്. അഷ്ടവിധ മൈഥുനത്യാഗത്തോടുകൂടി തന്നിൽ രൂപാന്തരപ്പെടുന്ന അറിവിനെ നോക്കി, അതിലുള്ള അദ്ധ്യാസങ്ങളായി വിഷയങ്ങളെ നോക്കി, അവയിൽ യുക്തിയുടേയും വിശ്വാസത്തിന്റേയും ധാരകളിൽ കലയുടെ രണ്ട് അംശങ്ങളെ നോക്കി കൃത്യതയോടെ പഠിയ്ക്കുമ്പോൾ പഠിപ്പ് ഉണ്ടാകും. അവിടെ സമാന വാസനകൾക്ക് അനുഗുണമായി ഒരറിവ് രൂപാന്തരപ്പെട്ടാൽ, അത് അനാദി വാസനകളുടെ സാമഞ്ജസ്യം ഉള്ള ആളുകളുടെ യോജിപ്പിന് കാരണമാവും. അപ്പോൾ താൻ പറയുന്ന ആശയം ശരിയാണെന്ന് പറയുകയും, അത് ലോകത്തെ അറിയിയ്ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഉണ്ടാവും. അപ്പോൾ അതിന്റെ ആവിർഭാവ കേന്ദ്രത്തിൽ, ആ ദേശത്തിൽ, അവിടുത്തെ അനുഷ്ഠാനങ്ങളോടും ആ കാലത്തിലെ അനുഷ്ഠാനങ്ങളോടും ബന്ധപ്പെട്ട് അത് രൂപാന്തരപ്പെടും. അത് മതമാവും. അങ്ങിനെയാണ് ശാങ്കരമതവും, ബുദ്ധമതവും, ക്രിസ്തുമതവും ഒക്കെ രൂപാന്തരപ്പെടുന്നത്.

യേശുക്രിസ്തു
ഒരു തമാശ പറഞ്ഞാൽ, ഋഗ്വേദത്തിൽ പറയുന്നത് ആത്മാവൈ പുത്ര നാമാസി എന്നാണ്. ആത്മാവ് പുത്രനായി പുനർജ്ജനിയ്ക്കുന്നു എന്നാണ്. പരമാത്മാവ് പുത്രനാകുന്നത് ജീവാത്മാവ്. സൂക്തമാണ്. വെറുതെ തമാശയ്ക്ക് ചിന്തിയ്ക്കുക…അങ്ങിനെ ഒന്നു ഉണ്ടായിട്ടില്ല… ഉണ്ടായെന്ന് കരുതരുത് … വെറുതെ തമാശയ്ക്ക് ഒന്ന് ചിന്തിയ്ക്കുക…. ഭാരതത്തിൽ ഈ കക്ഷി വന്നിട്ടുണ്ടായിരുന്നു….അങ്ങിനെയുള്ള അഭിപ്രായങ്ങൾ ഒക്കെ പലർക്കും ഉണ്ട്. അത് കാര്യമായി എടുക്കണ്ട …യേശു ക്രിസ്തു.
തക്ഷിലയിൽ പഠിച്ചു എന്നു വിചാരിയ്ക്കുക…. പഠിച്ചു എന്ന് നെഹ്രു Glimpses of World History-യിൽ പറയുന്നുണ്ട്. അതുകൊണ്ടൊന്നും അത് സത്യമായിട്ട് എടുക്കണ്ട… ഇത് പഴയ കാലമാണ്. …(22.20 mts / 35.33 mts) അത് ഒരു ഊഹപ്രപഞ്ചം മാത്രമായിട്ട് കൂട്ടിയാൽ മതി. പഠിച്ച കാലത്ത് അവിടുന്ന് ഏറ്റവും കൂടുതൽ മാർക്കോടെ പാസ്സായത് കക്ഷിയാണെന്നാണ് പറയുന്നത്…കാരണം ഇദ്ദേഹത്തിന്റെ ചിത്രം തക്ഷശിലയുടെ ruins-ൽ ഉണ്ട്. അതിൽ എഴുതിയിട്ടുമുണ്ട് .. … isus nazreneus എന്ന്. നസ്രേത്തിലെ യേശു എന്ന്. എന്നാണ് പറയപ്പെടുന്നത്. അത് കണക്കാക്കണ്ട. പഠിച്ചുവെന്ന് മാത്രം വിചാരിക്കുക. ഇങ്ങിനെയാണ് പഠിച്ചതെന്ന് വിചാരിക്കുക.

യേശുമതം(ക്രിസ്ത്യൻമതം) രൂപപ്പെട്ടതിനെക്കുറിച്ച്
അദ്ദേഹത്തിന്റെ ദേശത്ത് അദ്ദേഹം എത്തിയാൽ, അവിടെയുള്ള വിശ്വാസപ്രമാണങ്ങൾ, ഇവിടുന്നു പഠിച്ച പഠിത്തവും, ആ സ്ക്കൂൾ ജീവിതത്തിലുള്ള നിജ അനുഭവങ്ങളും, പൂർവ്വികങ്ങളായ വാസനകളും സംയോജിയ്ക്കുമ്പോൾ ഒരു മതം ആവിർഭവിയ്ക്കും. അത് അവിടെ നിലനിന്ന്, ആചാരങ്ങളെ മാറ്റിമറിയ്ക്കും. സജീവങ്ങളായ എതിർപ്പുകൾ ഉണ്ടാവും. അപ്പോഴൊക്കെ അത് നല്ലതാണ്, അത് അനുഭൂതി സമ്പന്നമാണ്, അത് ആളുകൾക്ക് പഥ്യമാണ്, അത് അനുഷ്ഠേയമാണ്, ആനന്ദപ്രദമാണ്. അത് രാജാക്കന്മാർക്ക് പഥ്യമാകാൻ തുടങ്ങുമ്പോൾ, ഭരണത്തിന്റെ ഇടനാഴിയിലേയ്ക്ക് മതങ്ങൾ രൂപാന്തരപ്പെടുമ്പോൾ ഒന്ന് ചെത്തി ശരിയാക്കേണ്ടി വരും. (23.58 mts)
ഏത് മതവും രാജനൈതികത്തോട് ചേരുമ്പോൾ, രാജനൈതികത്തിന്റെ വളവിനും തിരിവിനും അനുസരിച്ച് കേറിപ്പോകാനും, നൂഴ്ന്ന് കേറാനും, നൂഴ്ന്ന് ഇറങ്ങാനും പാകത്തിന് ഒക്കെ ഒരു ചെത്തിശരിയാക്കൽ ആവശ്യമായിട്ട് വരും. ഏത് മതത്തിനും വേണ്ടി വരും. (ആരോ ചോദിയ്ക്കുന്നു….) അത്രയേ പറ്റൂ… (ആരോ ചോദിയ്ക്കുന്നു…) അതെ അങ്ങിനെയേ പറ്റുകയുള്ളൂ എന്നാ പറഞ്ഞെ… തിരിച്ച് പറ്റുകില്ല….. (ചിരിയ്ക്കുന്നു…)
നിങ്ങളുടെ സ്വതന്ത്രമായ, നിങ്ങളുടെ സ്വച്ഛന്ദമായ, നിങ്ങളുടെ വാസനകൾ പ്രബലമായവ യോജിച്ചു വന്ന സംസ്കാരത്തിന് അനുഗുണമായി കൊണ്ടുവന്ന മാറ്റമില്ലാത്ത … ഇത് രാജനൈതികത്തിന്റെ കാര്യം. ഇത് രൂപാന്തരപ്പെട്ടു വരുന്നിടത്ത് മറ്റ് ആചാരങ്ങളിൽ നില്‍ക്കുന്നവനെ ആകർഷിയ്ക്കേണ്ടി വരുമ്പോൾ, അവന്റെ ആചാരത്തിന്റെ ഈടുവയ്പുകളിൽ നിന്ന് ചിലതിനെ സ്വീകരിയ്ക്കേണ്ടി വരും. അവന് വിട്ടൊഴിയാൻ പറ്റാത്തത് ഇതിനകത്തും അതിനകത്തും സമാനമായി ഉണ്ടെന്ന് കാണിയ്ക്കാൻ അതിനെക്കൂടെ സ്വീകരിയ്ക്കേണ്ടി വരും. ഉദാഹരണവും വേണമെങ്കിൽ ആകാം. അവിടെയും ക്രിസ്തുമതം തന്നെയാ എനിയ്ക്ക് ഉദാഹരണം പറയാനുള്ളത്.
ക്രിസ്ത്യാനികളുടെ കള്ളക്കഥ സ്വാമിജിയും അംഗീകരിച്ചുവോ !!??
അത് ഇന്ത്യയിലേയ്ക്ക് വരുമ്പോൾ, ആദ്യം ഇവിടുത്തെ ബ്രാഹ്മണരും ക്ഷത്രിയരും പതിമൂന്ന് കുടുംബങ്ങൾ മതം മാറുക ഉണ്ടായി. അവര്‍ മതം മാറുമ്പോൾ ഒരു നിയമം മുമ്പിൽ വച്ചു. ഞങ്ങളുടെ അകത്തേയ്ക്ക് മതം മാറി വരുന്ന അലവലാതിയെ ഒന്നും കേറ്റുകേല…. ഞങ്ങൾക്ക് ചില പ്രത്യേക അവകാശം ഒക്കെ വേണം. പോപ്പിന്റെ നിയമം പോരാ….ചില സമയത്ത് പോപ്പിനേയും മറികടക്കാൻ ചില അവിശിഷ്ടാധികാരങ്ങൾ residuary powers വേണം. ഇത്രയും ബുദ്ധിശാലികളും ഇത്രയും കൊള്ളാവുന്നവരും ആയ ആളുകൾ നമ്മളുടെ അടുക്കലേയ്ക്ക് വരുക എന്നുള്ളത് അത്യാവശ്യമാണെങ്കിൽ compromise വേണം. അല്ലെങ്കിൽ പോടാ, നീ പോയി പണി നോക്ക് എന്ന് പറയാം…. പക്ഷെ ഇവിടെ വേര് ഓടണമെങ്കിൽ ഇവര്‍ വേണം. ബുദ്ധിശാലികളായ ഇവർ ആവശ്യവുമാണ്. Emerson, Namboothiris are rich in Church എന്നെടുത്ത് പറയുന്നത് ഇവിടെയാണ്. ഇന്ത്യൻ ചർച്ചിനെ മാറ്റി മറിയ്ക്കുവാൻ പാകത്തിന് ഇവർ പരിണമിച്ച് വന്നതാണ് കോട്ടയം രൂപത. അതിന് residuary powers ഉണ്ട്. അവിടുന്ന് ഒരു സ്ത്രീയും പുറത്ത് വിവാഹം കഴിച്ചാൽ പിന്നെ സഭയിൽ ഉണ്ടാവില്ല. പുറത്തുള്ള ഒരു സ്ത്രീയേയും വിവാഹം കഴിച്ച് ഇങ്ങോട്ടും കൊണ്ടുവരാനും പറ്റില്ല. Brahminical Society-യുടെ എല്ലാ നിയമങ്ങളും അഭംഗുരം തുടരുന്ന … അപ്പോൾ എന്താ മതം മാറിയത്…എന്തിനാ മാറിയത്… എന്താ ഇപ്പോൾ ഉള്ളത്. … നിങ്ങളുടെ ഇവിടെയൊക്കെ ഉള്ളത് അതാ…കുടിയേറ്റ മേഖലയില്‍ … ഞാൻ വെറുതെ പറയുകയാണെന്ന് വിചാരിച്ചോ… (27.36 mts/ 35.33 mts) പഠിച്ച് നോക്ക് …അപ്പോ കാണാം…

സംസ്കാരമാണ് മതത്തിൽ പ്രവൃത്തിയ്ക്കുന്നതെങ്കിൽ, ആള് കൂട്ടാൻ മറ്റ് മതങ്ങളുടെ അനുഷ്ഠാനങ്ങളിൽ നിന്ന് ഒരുത്തൻ ചാടിവന്നാൽ അവന്റെ സംസ്കാരം പോവുമോ. അതൊക്കെ ഇങ്ങോട്ടു വരുമ്പം വരുന്ന compromise ആണ്. ഈ compromise ഉണ്ടാക്കുമ്പോൾ ആ മതത്തിന്റെ ദർശന സവിശേഷത മാറിയെന്നാണ് ഞാൻ പറഞ്ഞത്. എനിയ്ക്ക് അത് മാത്രമാ വിഷയം. …(ആരോ ചോദിയ്ക്കുന്നു ….)… അതേ അതുകൊണ്ടാ പറഞ്ഞെ …. അവരുടെ ദർശന സവിശേഷത മാറി, അനുഷ്ഠാനങ്ങൾ മാറി, മറ്റവരേയും കൂടി അനുഷ്ഠിപ്പിയ്ക്കുവാൻ ഇതിൽ ആവുന്നത്ര വെള്ളം ചേർത്തു.
ഭൗതിക ബലം vis-a-vis ആത്മീയ ബലം
ഭൗതികമായ ബലമുള്ളവനെ ചേർക്കുമ്പോൾ, ആത്മീയബലത്തെ ഭൗതികബലം അതിജീവിച്ചാൽ ആത്മീയശക്തിയെ ചവിട്ടി ഒതുക്കി, ഭൗതികബലം നേതൃത്വം നേടുകയും ചെയ്യും. അപ്പോൾ കാര്യങ്ങള്‍ നടക്കണം …വേദാന്തം പറഞ്ഞോണ്ടിരുന്നിട്ട് ……വായിൽപ്പോവില്ല സ്വാമീ… ഇവിടെ പത്ത് മുപ്പത് ജീവികളുണ്ട് … ഇതിനൊക്കെ കൊടുക്കണം….അപ്പം അവൻ പിടിച്ചു പറിച്ചതാ… അതാ …ഇതാണ് .. എന്നൊക്കെ ഇരുന്ന് വാചകം അടിയ്ക്കാം നിങ്ങക്ക്…വല്ലതും വേണേൽ തിന്ന് മര്യാദക്ക് അവിടെ എങ്ങാനും കിടക്ക്… ഇന്നലെ നിങ്ങടെ കാലത്ത് ഉണ്ടാക്കിയതാണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല… ദാ ആ മൂലയ്ക്ക് എങ്ങാനും കിളവൻ കിടക്ക്. …ഇത് ഞങ്ങള്‍ ഒരുതരത്തിൽ കൊണ്ടുപോകട്ടെ… ഉണ്ടാക്കി വച്ചിരിയ്ക്കുന്നു ഓരോന്ന്… ഓരോന്നിനെയും വിളിച്ചു കൂട്ടിയിരിയ്ക്കുന്നു… എന്നിട്ട് എങ്ങിനെയെങ്കിലും ഇത് തള്ളി ഉന്തി കൊണ്ടുപോകാമെന്ന് വിചാരിയ്ക്കുമ്പം ഇരുന്ന് ഒരു തരം വിമർശനവും. ആ മൂലയ്ക്ക് എങ്ങാനും കിടന്ന് നാമം ജപിച്ചോണം.. .. അല്ലെങ്കിൽ ചവുട്ടി ഒതുക്കി ഒരു പരുവമാക്കുമെന്ന് പറഞ്ഞു… ശരിയല്ലേ… ആരാ പറയുന്നെ …ശിഷ്യൻ …ഗുരുവിനോട്… അപ്പോൾ ഇന്ന് കാണുന്നത് ഇതൊക്കെത്തന്നെയാണ്.
ഇത് കാണുന്നതിന് കാരണം ഇത് ലൗകികമായി ഓടണം. തുടങ്ങിവച്ചത് ഒക്കെ നടത്തിക്കൊണ്ടു പോണം. അതൊന്നും ചുമ്മാതെ ഓടുകേല. അപ്പോൾ അതിനുവേണ്ടുന്ന എല്ലാ compromise-ഉം വേണം. അക്കൂടെ ആവശ്യത്തിന് ഒരുത്തനെ തല്ലാൻ ആളുവേണം. മനസ്സിലായില്ല….. അതിക്രമിക്കുന്നവനെ. അപ്പോൾ സ്വാഭാവികമായി രണ്ടു പേർ ഇങ്ങോട്ട് വരാൻ തയ്യാറായി…. അപ്പുറത്ത് ഗുണ്ടായിസമായിട്ട് നിന്നവരാണ്. …വരാൻ പറയൂ. നാളെ പരസ്യമായിട്ട് ആയിക്കോട്ടെ ദീക്ഷ. മനസ്സു മാറി എന്ന് നീയൊന്ന് പറഞ്ഞേക്ക്. ഒരു ദിവസം കേറി ഒരു സ്റ്റേജിൽ കേറിനിന്ന് എന്റെ മനസ്സ് മാറിയിരിയ്ക്കുന്നു കളവ് ഞാൻ നിർത്തിയിരിയ്ക്കുന്നു…. കൊലപാതകം ഞാൻ നിർത്തിയിരിയ്ക്കുന്നു എന്ന് വാക്കുകൊണ്ട് പറഞ്ഞാൽ ഈ മനസ്സ് മാറുമോ… പ്രബലമായ വാസന അകത്തു കിടക്കുമ്പം. നാളെ ഇവൻ അകത്തു വന്നുകഴിഞ്ഞാൽ അകത്ത് ഗുണ്ടായിസത്തിന്റെ പണി തുടങ്ങുമോ. ഇവന്റെ സ്വഭാവത്തിലേയ്ക്ക് മതം മാറുമോ അതോ ഇവൻ മതം മാറുമോ…. അതുകൊണ്ട് എല്ലാ മതങ്ങളിലും പറ്റുന്നിടത്തോളം അത് ആളുകളെ കേറ്റിവിട്ട് മതം മാറാൻ പ്രേരിപ്പിയ്ക്കുക… അതൊക്കെ തകരാൻ വേറൊന്നും വേണ്ടി വരുകേല…. (ആരോ ചോദിയ്ക്കുന്നു….) ഞാൻ എല്ലാത്തിനേയും ചേർത്താ മതമെന്നു പറഞ്ഞത് …. ഇത് ഓരോന്നും മതമാണ്. …. മതമല്ലാതെ ഏതാ ഉള്ളത്.
ഗാന്ധിയൻ മതം, മാർക്സിയൻ മതം… ഞാനിത് എല്ലാത്തിനെയും ചേർത്താ പറഞ്ഞെ. നാളെ ഞാനുണ്ടാക്കി, മാഷും ഞാനും കൂടെ പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആയിട്ട് തുടങ്ങിക്കഴിഞ്ഞാൽ നിർമലാനന്ദ മതം. അപ്പോൾ മതങ്ങൾ ഇഷ്ടം പോലെയാണ്. ഒരു പ്രബലമായ വാസന സംസ്കാരമായി വരുമ്പോൾ അത് അനാദി വാസനകളുടെ സാധർമ്മ്യത്തിലുള്ള കൂട്ടുകെട്ട്….. സമാന വാസനകൾ ഉള്ള ആളുകള്‍ ഒരുപോലെ ആസ്വദിയ്ക്കുമ്പോൾ ഒരു കൂട്ടുകെട്ട് ഉണ്ടാവും.(31.45 mts) അത് നിങ്ങൾ ഇവിടെ വരുമ്പോൾ സമാന വാസനകൾ ഉണ്ടാവും. ചായ കുടിക്കുന്നവർ. അടുക്കൽ ഇരുന്ന് കുടിയ്ക്കുമ്പം ….ചായയാണ് കുടിയ്ക്കുന്നതെങ്കിൽ അവര്‍ തമ്മില്‍ ഒരു ചേർച്ച ഉണ്ടാവും. ഒരു ചായയാ കാരണം. കണ്ടോ അവന് കാപ്പിയാ ഇഷ്ടം… കാപ്പി കുടിയ്ക്കുന്നവർ എല്ലാം തമ്മിൽ ഒരു ചേർച്ച ഉണ്ടാവും. (ആരോ ചോദിയ്ക്കുന്നു….)… ഞാൻ അതിലേയ്ക്ക് വരാൻ പോവുക… ആദ്യം മാഷ് കേറി തട്ടരുത്… (ചിരിയ്ക്കുന്നു…)… മനസ്സിലായില്ലേ… അത് കഴിഞ്ഞാലാ ചോദിയ്ക്കുന്നെ… ഒരു മുറി ബീഡി ഉണ്ടോന്ന്… ഒരു മുറി ബീഡി ഉണ്ടോന്ന്… അത് ചോദിച്ച് മേടിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും ഒക്കെ വാസനയിലാണ്. അത് കൃത്യമായി അറിയാം ഇന്നടത്താ കിട്ടുകാ എന്ന്… ഇന്നവന്റെ കൈയ്യിലാ ഉള്ളത് എന്ന് കൃത്യമായി അറിയാം.. … അല്ലാത്തവനോട് ചോദിക്കുകയില്ല. ആ തീപ്പെട്ടി ഉണ്ടോ കൈയ്യിലെന്ന് തീപ്പെട്ടി ഉള്ളവനോടെ ചോദിക്കുകയുള്ളൂ. അപ്പോൾ മറ്റവൻ പറയും തീപ്പെട്ടിയില്ല… ലൈറ്റർ ഉണ്ട്….അത് ആ വാസനയ്ക്ക് അനുസരിച്ചാണ്.
അത് എൻ.എച്ചിലൂടെ യാത്ര ചെയ്യുമ്പോൾ വണ്ടി ഓടിയ്ക്കുന്ന ഡ്രൈവറ് ചിലടത്ത് വരുമ്പോൾ ഒന്ന് സ്ലോ ആകും. അപ്പോൾ അവിടെ അനധികൃത പട്ടഷാപ്പ് ഉണ്ടെന്ന് ഉറപ്പായി മനസ്സിലാക്കാം. അവന് ആദ്യമായിട്ട് യാത്ര ചെയ്യുകയാണ് ആ വഴിയില്‍. ഇതു വരെ അവൻ യാത്ര ചെയ്ത യാതൊരു പരിചയവുമുള്ള സ്ഥലമല്ല. പക്ഷെ അവിടെ വരുമ്പോൾ ഒന്ന് സ്ലോ ചെയ്യുമ്പോൾ ഇരിയ്ക്കുന്ന ആള് ആരാണെന്ന് നോക്കിയിട്ട് ഒന്ന് ഞൊട്ടി ഇറക്കിയിട്ട് വണ്ടി പിന്നേയും വിടും. അപ്പോൾ ഇരിയ്ക്കുന്ന ആള് ഇതൊക്കെ നല്ല പരിചയമുള്ളവനാണേൽ പറയും…. ഒന്ന് നിർത്ത് ഒന്ന് മൂത്രം ഒഴിയ്ക്കണമെന്ന് പറയും. അയാള്‍ മൂത്രം ഒഴിയ്ക്കാൻ പോകുന്ന കൂട്ടത്തിൽ ഇവൻ ഓടിപ്പോയി ഒരു നിൽപ്പൻ അടിച്ച് വന്ന് കേറുകയും ചെയ്യും. അങ്ങിനെ ഉള്ളവരുടെ കൂടി വണ്ടി ഓടിയ്ക്കാൻ അവന് വലിയ ഇഷ്ടമാണ്…കാരണം അവര്‍ ഈ… ആ സമയത്ത് കൃത്യം മൂത്രം ഒഴിയ്ക്കുമെന്ന് അറിയാം. (ചിരിയ്ക്കുന്നു….) ആ വാസന തീർന്നില്ലെങ്കിൽ പിന്നെ ഇവൻ ചവിട്ടുന്നത് ഒക്കെ വല്ലാത്ത ചവിട്ടാ. പുറകിൽ ഇരിയ്ക്കുന്നവൻ ചിലപ്പോൾ മുമ്പിൽ വരും. കഴിച്ച ഭക്ഷണം ചിലപ്പോൾ വായിൽ വരും. എന്തിന് ചില നേരത്ത് കുടിച്ച മുലപ്പാല്‍ വരും വായില്‍. മറിച്ച് ഇത് കഴിഞ്ഞ് വന്ന് കേറിയാൽ അവന്റെ വാസന ശമിയ്ക്കുകയും, സംവിത്തായിരിയ്ക്കുന്ന ആ രസാനുഭൂതി നുകരുകയും, ക്രമമായി വണ്ടി ഓടിക്കുകയും ചെയ്യും. അപ്പോൾ അതുകൊണ്ട് ഇത് വളരെ രസകരമാണ്. പ്രബലങ്ങളായ വാസനകളാണ് … അത് വെറും പ്രബലമല്ല….അനാദി വാസന …അതിന്റെ സഞ്ചയത്തിലാ ഇത്…അതുകൊണ്ട് അതിനെ കണ്ട് വേണം…മുന്നേറാൻ. അങ്ങിനെ പോകുമ്പോഴാ ഇത് രസകരമായി തീരുന്നത്. മതങ്ങൾ അങ്ങിനെയാ ഉണ്ടാകുന്നത്. സംസ്കാരം ഇങ്ങിനെയാണ്. ചരിത്രം ഈ ഊഹ്യമായ പ്രപഞ്ചത്തിന്റേതാണ്. ഒരുമാതിരി കാര്യം പിടിച്ചു എന്ന് തോന്നുന്നു. ഇനി ഇതിന് ഒരു രണ്ടാം ഭാഗമുണ്ട്. (35.02 mts / 35.33 mts)
clip no 23 – പാരമ്പര്യത്തിന്റെ ഗണിത യുക്തി (26.14 mts)
Audio Clip -Part No. 23
വിവിധ സംസ്കാരങ്ങൾ
രണ്ടാം ഭാഗം…അപ്പോ ആദ്യ ഭാഗം ഏതാണ്ട് നമ്മള് കണ്ടു. അതിനെ ആസ്പദമാക്കി സാമാജിക തലത്തിൽ ചരിത്രം സംസ്കാരം മതം എന്നതിലെ ചരിത്രവും മതവും സാമാജിക തലത്തിൽ കണ്ടു. അതിനിടയില്‍ സംസ്കാരം സാമാജിക തലത്തിൽ ഉണ്ട്. പാശ്ചാത്യം പൗരസ്ത്യം പ്രാചീനം അർവാചീനം, മതങ്ങളുടെ സംസ്കാരങ്ങൾ, രാഷ്ട്രീയ സംഘങ്ങളുടെ സംസ്കാരങ്ങൾ, പേരെടുത്ത് രൂപാന്തരപ്പെട്ടിട്ടുള്ള കുടുംബങ്ങളുടെ സംസ്കാരങ്ങൾ, ജാതീയമായ സംസ്കാരങ്ങൾ, ഇങ്ങിനെയൊക്കെ സംസ്കാരത്തിന് സാമാജിക പ്രതിബദ്ധതയുണ്ട്. അതൂടെ കഴിഞ്ഞിട്ടാകാം രണ്ടാം ഭാഗം.
അനാദി വാസനകൾ
അവയുടെ എല്ലാം അടിസ്ഥാനം മതത്തിനും ചരിത്രത്തിനും പറഞ്ഞതുപോലെ, അനാദി വാസനകൾ സമാനങ്ങളായി കാണുന്നവയുടെ ചേർച്ചയിലാണ്. അതിൽ കുടുംബ സംസ്കാരത്തില്‍, ഗോത്ര സംസ്കാരത്തില്‍ ഒരു ഈഷദ് ഭേദമുണ്ട്. അത് രണ്ടുമിപ്പോൾ ശിഥിലമാണ്. ശിഥിലമല്ലെങ്കിൽ സമാനത ജന്മം കൊണ്ടാണ്. ശൈഥില്യം മാനസികം സംസ്സർഗ്ഗപരം എന്ന് രണ്ടുണ്ട്. ഇത്രയൊക്കെ detailed ആയിട്ട് പഠിയ്ക്കണോ…
കുടംബസംസ്കാരത്തിന്റെ ശൈഥില്യം ഉണ്ടാക്കുന്നത്, സംസ്സർഗ്ഗജ ശൈഥില്യവും, മാനസിക ശൈഥില്യവുമാണ്. ഗോത്രസംസ്കൃതിയ്ക്ക് ശൈഥില്യം ഉണ്ടാക്കുന്നത് മാനസിക ശൈഥില്യവും സംസ്സർഗ്ഗജ ശൈഥില്യവും തന്നെയാണ്. എന്നു പറഞ്ഞാൽ…. അനാദി വാസനകൾ ഒരുപോലെ ചേരുന്നതിൽ പിതൃ-പിതാമഹ സംപ്രാപ്തമായ ബീജഭാഗ അവയവത്തിന്റെയും ബീജഭാഗത്തിന്റെയും പങ്ക് വലുതാണ്.
ബീജം, ബീജഭാഗം, ബീജഭാഗഅവയവം
പഴയ കാലത്ത് രോഗങ്ങളെപ്പോലും ഗോത്രാനുമേയ ചിന്തകളിലൂടെ മുൻകൂട്ടി കാണാൻ കഴിയുമായിരുന്നു. ചില ഗോത്രങ്ങളെ മാത്രം ബാധിക്കുന്ന രോഗങ്ങൾ ഉണ്ടായിരുന്നു. ഇത് മറ്റ് ചില ഗോത്രങ്ങളിൽ സാധാരണമല്ല. അത് തൊഴിൽപരം. അപ്പോൾ തൊഴിലിന് പാരമ്പര്യ പ്രസക്തി ഉണ്ടായിരുന്ന കാലങ്ങളിൽ, വിദ്യയ്ക്ക് പാരമ്പര്യ പ്രസക്തി ഉണ്ടായിരുന്ന കാലങ്ങളിൽ, ജനിതകത്തിനും അതായത് ബീജഭാഗഅവയവത്തിനും, ബീജഭാഗത്തിനും … chromosome-നും ….സുശ്രുതന്റെ വാക്കുകളാണ് അത് രണ്ടും…. ബീജ ഭാഗം, ബീജഭാഗ അവയവം … വൈദ്യവിദ്യാർത്ഥികൾ ഉണ്ടെന്ന് കേട്ടതുകൊണ്ടാണ് …റഫറ് ചെയ്യണമെങ്കിൽ പോയി നോക്കാം… ബീജം … sperm അലെങ്കിൽ ovum, ബീജഭാഗം chromosome … ബീജഭാഗഅവയവം gene … അത് വാസനയില്‍ ഇരിയ്ക്കുന്നതാണ്. പ്രബലവാസനകളിൽ ഇരിയ്ക്കുന്നതാണ്. അത് പിതൃജം, മാതൃജം എന്ന് ചരകനും മറ്റും പറയും. സുശ്രുതൻ അതിനെ അല്പം കൂടി വിഭജിച്ചിട്ടുള്ളത്, ഏത് ദുഃഖവും ഉണ്ടാകുന്നത് മൂന്ന് വഴികളിലാണ്. ആധിഭൗതികങ്ങൾ, ആധിദൈവികങ്ങൾ, ആദ്ധ്യാത്മികങ്ങൾ.
ആദ്ധ്യാത്മിക ദുഃഖത്തിലേതാണ് ആദിബല പ്രവൃത്തം, ജന്മബലപ്രവൃത്തം, തുടങ്ങിയവ. ദോഷബലപ്രവൃത്തം…. അതില്‍ ആദിബല പ്രവൃത്തം പിതൃജവും മാതൃജവും ആണ്. ജന്മബല പ്രവൃത്തം അന്നരസജവും ദൗഹദാഅപജാരജവും ആണ്. അന്നരസജവും ദൗഹദാഅപജാരജവും ആണ്. ദൗഹദം …ഗർഭിണി ആയിരിയ്ക്കുമ്പോഴ് ചെയ്തു കൂട്ടുന്ന അപജാരങ്ങൾ.
ഗർഭിണി ആയിരിയ്ക്കുമ്പോൾ വൈകാരികത ഉണ്ടാകുമാറ് പ്രവർത്തിയ്ക്കുന്ന പ്രവർത്തനങ്ങൾ എല്ലാം. ഗർഭിണിയ്ക്ക് വരുന്ന പ്രേമ പ്രഹർഷം. ഗർഭിണിയിൽ വരുന്ന കാമന. ഗർഭിണിയോടുള്ള ഭർത്താവിന്റേയോ അപരന്റെയോ സംസ്സർഗ്ഗം. ഗർഭിണി കഴിയ്ക്കുന്ന ആഹാരങ്ങൾ. ഗർഭിണിയുടെ ചര്യകൾ. അറിഞ്ഞില്ലെങ്കില്‍ കാരണം അറിയില്ലാ എങ്കിൽ ദുഃഖം ഇല്ല. (6.13 mts) ആരുടെയെങ്കിലും തലയിൽ പഴിചാരാം. കാരണം കൃത്യമായി അറിഞ്ഞാൽ പിന്നെ ഒരാളെയും പഴിചാരാൻ പറ്റില്ല. എന്നാൽ ഇതീന്നൊന്നും മോചനം നേടാൻ ഉടനെയൊന്നും പറ്റുകേല. കാരണം നിങ്ങടെ വിദ്യാഭ്യാസം ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ അന്ധവിശ്വാസമാണെന്ന് പറഞ്ഞതൊക്കെ ഞാൻ പറഞ്ഞു കഴിയുമ്പോൾ…. (ആരോ പറയുന്നു….) …അല്ല…ശാസ്ത്രത്തെക്കാൾ അല്പം മുകളിൽ നില്ക്കും. അപ്പോൾ നിങ്ങള്‍ വെട്ടിലാകും. അതുകൊണ്ട് ഒത്തിരി ചോദിയ്ക്കാതിരുന്നാൽ …. (ഒരു സ്ത്രീ എന്തോ പറയുന്നു…) .. നല്ലതാണ്… അറിഞ്ഞാൽ … അറിവ് പ്രാവർത്തികമാക്കുവാനോ അത്തരം സന്ദർഭങ്ങളിൽ ഒന്ന് ഒഴിഞ്ഞുനില്ക്കുവാനോ പറ്റുമെങ്കിൽ. പക്ഷെ അത് തന്നെ ചെയ്തിട്ട് മാറി നിന്ന് repent ചെയ്യുവാൻ മാത്രമേ പറ്റുകയുള്ളൂ എങ്കിൽ …ചോദ്യകർത്താവ് അങ്ങിനെ ആയതുകൊണ്ടുതന്നെയാണ് കൃത്യമായി അടിയ്ക്കുന്നത്…(ചിരിയ്ക്കുന്നു…)… നിങ്ങൾ ഇങ്ങിനെ ഓരോന്നു ചോദിയ്ക്കും ….ഞാൻ ഇങ്ങിനെ പറയും… എനിയ്ക്ക് ഇത് രസമായതുകൊണ്ടാ പറയുന്നെ…
-പതിമൂന്ന് അഗ്നികൾ
അന്നരസജവും ദൗഹദഅപചാരജവും …. അന്നരസം എന്നു പറഞ്ഞാൽ എന്തെല്ലാം ഭക്ഷിയ്ക്കുന്നുവോ അത് പതിമൂന്ന് അഗ്നികളിൽ ദഹിച്ച് ചെല്ലുന്ന രസം. …ജഠരാഗ്നിയില്‍, അഞ്ച് ഭൂതാഗ്നികളില് ….പാചക പിത്തം, ഭ്രാജക പിത്തം, സാധക പിത്തം, ആലോചക പിത്തം, രഞ്ജക പിത്തം എന്ന അഞ്ച് ഭൂതാഗ്നികളിലും, ഏഴ് ധാത്വഗ്നികളിലും പചിച്ച് അതിന്റെ രസമായി ശരീരം സ്വീകരിച്ച്, ആദ്യം ജഠരാഗ്നിയിൽ പചിച്ച് മലം തള്ളി… അതിനെ ഭൂതാഗ്നികൾ പചിപ്പിച്ചെടുത്ത് ഭൂതതന്മാത്രകൾ ആക്കി, ധാതുക്കൾക്ക് ഓരോ ധാതുവിലും പചിച്ച് പരിണമിച്ച്, ഒരു ധാതുവിൽ പചിച്ചത് അടുത്ത ധാതുവിന് ആഹാരമായും അതിന് പചനമായും രൂപാന്തരപ്പെട്ട് ശുക്ര ധാതു വരെ എത്തുന്ന….. ധാതു പചന പ്രക്രിയയുടെ തലങ്ങളിൽ രസജമായി വരുന്നത്. ഇതൊക്കെ ഈ ആഹാരത്തില്‍ ആശ്രയമായി വരുന്നത് വാസനയായി കിടക്കും.
ആഹാരത്തിൽ ജാതിയായി വരുന്നത് വാസനയായി രൂപാന്തരം പ്രാപിയ്ക്കും. ആഹാരം സ്വാത്വികങ്ങളും രാജസങ്ങളും താമസങ്ങളും സ്വാത്വിക-രാജസങ്ങളും, സ്വാതിക-താമസങ്ങളും, രാജസ-താമസങ്ങളും, രാജസ-സ്വാതികങ്ങളും, താമസ-സ്വാതികങ്ങളും, താമസ-രാജസ്സങ്ങളും, രാജസ… താമസ-സ്വാതികങ്ങളും ആയി രൂപാന്തരപ്പെടുന്നത് അനുസരിച്ച് അവ വാസനയെ പോഷിപ്പിയ്ക്കും.
പൂർവ്വ വാസന പിതൃജവും മാതൃജവുമായത് …നിജ വാസന … നിജവാസന … ശബ്ദസ്പർശരൂപരസഗന്ധാദികളിലൂടെയും… ആഹാരങ്ങളുടെ ജാതിയിലൂടെയും, ആഹാരങ്ങളുടെ ആശ്രയത്തിലൂടെയും, ആഹാരങ്ങളുടെ നിമിത്തങ്ങളിലൂടെയും …(ആരോ ചോദിയ്ക്കുന്നു….)…അതാണ് പൂർവ്വവാസന… പൂർവ്വവാസന അച്ഛനിലൂടെ വന്നു … അമ്മയിലൂടെ വന്നു…. അത് നമ്മള് നേരത്തെ പറഞ്ഞു….അത് നമ്മള് പറഞ്ഞു…അമ്മയാ വാസനയ്ക്ക് അനുഗുണമായതിനെ താൻ ഇഷ്ടപ്പെടുന്ന കർമ്മത്തെ ചെയ്യാൻ സമാനമായി കാത്തിരുന്നാണ് ഇത് സ്വീകരിയ്ക്കുന്നത് എന്ന് പറഞ്ഞു. (10.36 mts) സ്വയംവരം ഒക്കെ പറഞ്ഞു. അത് പൂർവ്വ വാസന…അത് ബലിഷ്ഠങ്ങളായ വാസനകൾ സംസ്കാരത്തിൽ അർപ്പിതവുമാവും. അത് കൂടാതെ നിജവാസനയുണ്ട്. സ്വന്തം അനുഭവം വാസനയായി തീരും. അത് വാസനയായി തീരുന്നത് ഇന്ദ്രിയജനിത അനുഭവങ്ങളിൽ നിന്നാണ്.
ജന്മങ്ങൾ…
ഇന്ദ്രിയങ്ങളുടെ ഓരോ അനുഭവവും സ്ഥൂല ശരീരത്തോട് താദാത്മ്യം വരുത്തും. ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധങ്ങളെന്ന വിഷയങ്ങളോട് താദാത്മ്യപ്പെടും. അതിനാണ് അനുഭവം എന്നു പറയുന്നത്. ആ ഓരോ അനുഭവവും അവിടെ തീർന്നാൽ അനുഭവ വിസ്മൃതി ഉണ്ടാവും. പല അനുഭവങ്ങളും അനുഭവവിസ്മൃതിയ്ക്ക് നിക്കില്ല. വാസനയുടെ കോടരങ്ങളിലേയ്ക്ക് അനുഭവങ്ങൾ പോകും. അത് വ്യക്തിയുടെ ചരിത്രമായി കിടക്കും. ഗുഹ …പൊത്ത്… മരത്തിന് പൊത്തുള്ള പോലെ ഇതിനകത്ത് ഒരു കോടരം ഉണ്ട്. അതിനകത്തേക്ക് പോയി ഒളിച്ചിരിയ്ക്കും. കമ്പ്യൂട്ടറിന്റെ ഭാഷയിൽ പറഞ്ഞാൽ …first… recycle bin …പിന്നെ …history…. പിന്നെ hard disk. hard-diskൽ കേറിയാൽ പിന്നെ പണിയാണ്. കണ്ടു പിടിയ്ക്കാനേ പറ്റുകയുള്ളൂ. കളയാനൊന്നും പറ്റില്ല …പോവില്ല. (ആരോ പറയുന്നു….)… എന്തെല്ലാം ഇറങ്ങിയാലും അത് തീർത്ത് പോവില്ല. കാരണം ആ വടു അവിടെ കിടക്കും. വടു അവിടെ കിടക്കും. ആ വടു പോവില്ല. ഇത് ഒടേ തമ്പുരാന്റെ hardware-ഉം software-ഉം അല്ലേടോ…ഇതിനകത്ത് നമ്മള് software ഉണ്ടാക്കി പുറം തള്ളാൻ ശ്രമിച്ചാൽ അത്ര എളുപ്പം പറ്റുമോ… ഇത് എത്ര ജന്മങ്ങളുടെയാ സാധനം…. ഇത് പോകാൻ ഒരു പണിയുണ്ട്. ഇതിന്റെ പ്രകൃഷ്ട കാരണത്തിൽ ഉപാസിയ്ക്കുക. ഇതിന്റെ പ്രകൃഷ്ട കാരണം ആദ്യം തേടുക. പ്രകൃഷ്ടം എന്നുപറഞ്ഞാൽ പ്രേഷ്ട കാരണം … എന്നു പറഞ്ഞാൽ ശ്രേഷ്ഠ കാരണം… എന്നു പറഞ്ഞാൽ മുഖ്യ കാരണം …. എന്നു പറഞ്ഞാൽ ഇതിന്റെ ഉപാദാന കാരണം…. ഒരു പദവും മനസ്സിലായില്ല….(സദസ്സ്യർ ചിരിയ്ക്കുന്നു..) ഒന്നു മറ്റേതിനേക്കാൾ ക്ലിഷ്ടമായി. ( ചിരിയ്ക്കുന്നു )…. ഇതിന്റെ മൗലിക കാരണം…. ഇതിന്റെ അടിസ്ഥാന കാരണം. (ചിരിയ്ക്കുന്നു…).. അതുകൊണ്ട് പദം മാറ്റാൻ പറയാതെ ഉദാഹരണം ചോദിയ്ക്കുക.. അതാണ് …അത് നിങ്ങള്‍ ചോദിച്ചില്ല…ചോദിയ്ക്കുമെന്ന് വച്ചാ ഞാൻ ഒന്നിനുപുറകെ ഒന്നായിട്ട് പറഞ്ഞത്. (ചിരിയ്ക്കുന്നു…)
കുലാലൻ – കലം
കുലാലൻ മണ്ണ് കുഴച്ച് കലമുണ്ടാക്കും. അതിൽ കുലാല-ചക്രം ഉണ്ട്. കുലാല ദണ്ഡ് ഉണ്ട്. കുലാലന്റെ നൂല് ഉണ്ട്. ഒരു ചരട് വലിയ്ക്കാൻ… വെള്ളം ഉണ്ട്… അഗ്നിയുണ്ട്… അപ്പോൾ കുലാല ചക്രം. …കുലാല ദണ്ഡ് …കുലാലന്റെ ചരട്… കുലാല സൂത്രം… then .. അഗ്നി… ജലം… മണ്ണ്… ഇത്രയും കൊണ്ടാണ് കലം ഉണ്ടാക്കുന്നത്. കലം ഉണ്ടാക്കിക്കഴിയുമ്പോൾ അഗ്നി പിന്മാറും. കുലാലൻ പിന്മാറും. ചക്രം പിന്മാറും…ദണ്ഡ് പിന്മാറും… നൂല് പിന്മാറും.. പിന്മാറാത്ത ഒരു സാധനമേ കലത്തിൽ ഉള്ളൂ. മണ്ണ്. അതുപോലെ ഈ ഹാർഡ് ഡിസ്കിന് ഒരു ഉപാദാന കാരണം ഉണ്ട്. അത് കണ്ടു പിടിയ്ക്കണം. ഇതിന്റെ ഉപാദാന കാരണം എന്താണ്.
ആത്മാവ് നിത്യവും കേവലവും നിർമ്മമവും നിരീഹവുമാണ്. അത് ഒന്നിനും കാരണവുമല്ല ഒന്നിന്റെയും കാര്യവുമല്ല. ഇതില്‍ ഒരു സ്ത്രീയും ഒരു പുരുഷനും അവരുടെ കാമവും … ആഗ്രഹവും… ആഗ്രഹം സാത്വികം, താമസം, രാജസം അതിന്റെ ഇടയിലുള്ളത്. ആഗ്രഹമാണ് അതിന്റെ മൗലികമായ ഒരു വസ്തു. പക്ഷെ അത് വസ്തുവല്ല. ആഗ്രഹം ഭാവമാണ്. വെറു ഭാവമാണ്. അത് ദ്രവ്യം ഭാവദ്രവ്യമാണ്. സ്ഥൂല ദ്രവ്യമല്ല.
ജനനം
അച്ഛനാകുന്ന ഒരു പുരുഷന്റെയും അമ്മയാകുന്ന ഒരു സ്ത്രീയുടെയും ആഗ്രഹമെന്നത് ഭാവദ്രവ്യമാണ്. വിഭാവാദികൾ കൊണ്ട് ഉണരുന്നതാണ്. (ആരോ എന്തോ പറയുന്നു…) ജീവനെ ഒക്കെ തല്ക്കാലം പുറകെ പഠിയ്ക്കുക. നിങ്ങൾ ഭൂമിയിലേയ്ക്ക് വരാനുള്ള മൗലികമായ വസ്തു രണ്ടുപേരുടെ ആഗ്രഹമാണ്. മഞ്ഞോ നിലാവോ വിവാഹമോ ഗർഭാദാനസംസ്കാരമോ അതിനു ചുറ്റുമുള്ള പദ്ധതികളോ ഒന്നിച്ചുള്ള ഇരിപ്പോ കിടപ്പോ വർത്തമാനം പറയലോ ഒരു ചായ കുടിക്കലോ പാല് കുടിക്കലോ … അതുമല്ലെങ്കിൽ ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നിട്ട് പതുക്കെ കാലേൽ കാല് ഒരു ചവിട്ടലോ… ഇങ്ങിനെ ഏത് പരുവവുമാകാം …. അതേൽ ഒരു ആഗ്രഹം ഉണ്ട്. … വിഭാവാദികൾ കൊണ്ട് ഉണർന്ന ഒരു ആഗ്രഹമുണ്ട്. അതായത് അവരിൽ വരുന്ന ഒരാഗ്രഹം. അത് എനിയ്ക്ക് ഒരു കുട്ടിയുണ്ടാകണം അവൻ ലോകോത്തരനാകണം എന്നുള്ളത് തന്നെ മറന്നുള്ള സാത്വികം. എനിയ്ക്ക് ആ സ്ത്രീയോട് രമിയ്ക്കണം എന്നുള്ളത് രാജസ-താമസം…. കുട്ടി അതീന്ന് അറിയാതെ ഉണ്ടായി… അത്രേയുള്ളൂ. അത് പ്രതീക്ഷിച്ചൊന്നുമില്ല. അത് ഒരു സൈഡില്‍ ഇയാളുടെ ഒരു കുട്ടി വേണമെന്നേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. അയാളുടെ ആ ഒരു ഇംഗിതത്തെ അവര്‍ ഉപയോഗിച്ചു, തനിയ്ക്കൊരു കുട്ടി കിട്ടാൻ. അതുകൊണ്ട് മാതൃഭാവത്തിലെ സാത്വികവും പിതൃഭാവത്തിലെ രാജസ താമസവും. അത് സംയോഗിയ്ക്കുന്ന വേളയില്‍ …സംയോജിച്ച് കഴിയുന്ന വേളയില്‍ …അതിൽ നിന്ന് സാത്വികമായ ബീജത്തെ അവൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. (17.13 / 26.14 mts) മാതാവിന് ഇയാളോടൊന്ന് സന്ധിയ്ക്കണമെന്നുള്ള ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ…. കാശുകാരനാണ് ….ജോലി കിട്ടുമെന്ന് തന്ത പറഞ്ഞു … അല്ലെങ്കിൽ വേറൊരാള് പറഞ്ഞു… അതിൽ കൂടുതൽ ഒന്നും ആഗ്രഹം ഉണ്ടായിരുന്നില്ല. അത് ഇങ്ങിനെ ആയിത്തീരുമെന്ന് ഒന്നും വിചാരിച്ചില്ല. കാരണം നാട്ടുകാര്‍ സ്തുതി പാടാൻ പാകത്തിന് ആകുമെന്ന് വിചാരിച്ചില്ല …. അയ്യപ്പപ്പണിക്കർ പറയുന്നതു പോലെ. ങ്ഹ…. സ്തുതി പാടുക നാം…മർത്ത്യന് സ്തുതി പാടുക നാം…. തൻ അയൽപക്കത്തരവയർ നിറയാ പെണ്ണിന് പെരുവയർ നല്‍കും മർത്ത്യന് സ്തുതി പാടുക നാം. … ഇങ്ങിനെ പ്രതീക്ഷിച്ചില്ല… പക്ഷെ ഇത് അവിടെ എത്തി…. അപ്പോൾ അവിടെ രാജസ-താമസം സ്ത്രീയിലാണ്…… പുരുഷനിൽ അല്ല… അതുകൊണ്ട് തെരഞ്ഞെടുപ്പിന് വൈകല്യം ഉണ്ടാവും. വരണമാല്യം കൈയ്യിൽ ഉള്ളവളാണ് തിരഞ്ഞെടുക്കുന്നത്. അവിടെയുള്ള ശുദ്ധിയാണ് ഇതിന്റെ അടിസ്ഥാനവും. ആ ചേർച്ചയില്‍, ആ സംയോഗത്തില്‍, മൗലികവും അടിസ്ഥാനവുമായ രണ്ട് കാരണങ്ങൾ, ഒന്ന് ബീജവും അണ്ഡവും, ബീജ അണ്ഡ സംയോജനം കഴിയുമ്പോൾ അതിനുള്ളിൽ നിഹിതമായിരിയ്ക്കുന്ന ബീജ ഭാഗവും, ബീജ ഭാഗ അവയവവും. ഇതാണ് അതിന്റെ മൗലിക വസ്തു. അല്ലാതെ ഈ ലോകത്തിൽ ഒരു വേറെ മൗലിക വസ്തുവും ഇതിനില്ല. പിന്നെ ഇതിലേയ്ക്ക് വന്ന് ചേരുകയാണ്. ജീവൻ. അതുകൊണ്ട് ആത്മാവ് ഇതിന്റെ കാരണം ഒന്നും അല്ല. ആത്മാവിനെ ആ കൂട്ടത്തിൽ കാരണത്തിൽ ഒന്നും പെടുത്തണ്ട. ഇത് രണ്ടും ആണ് അതിന് കാരണമായുള്ളത്. പ്രകൃഷ്ട (പ്രഹൃഷ്ട ?) കാരണം ഇത് രണ്ടുമാണ്.
ഇതില്‍ ആഗ്രഹിച്ച പിതാവും, ആഗ്രഹിച്ച മാതാവും ബീജത്തിൽ അംഗിതമായി (അങ്കിതമായി ?) കേറുമ്പോൾ വിഭജന പ്രക്രിയ മുഴുവൻ അത് മാത്രമാ. ആദ്യം 56 ദിവസം കൊണ്ട് 32 വിഭജനം ഉണ്ടാവും. thirtytwo mitosis… അത് പ്രൈമറി മൈറ്റോസിസ് ആണ്. (19.13 mts) അവിടെ തീരുമാനിയ്ക്കും ഇവന്റെ പോക്കിന്റെ മുഴുവൻ കലകളും. അതുകൊണ്ട് 56 വളരെ പ്രാധാന്യം ഉള്ളതാണ്. ബീജ സങ്കലനം മുതൽ. ആ മൈറ്റോസിസ് നടക്കുമ്പോൾ ബീജാണ്ഡ സംയോഗം കഴിഞ്ഞാൽ ഇനി ആ പിതാവ്, മാതാവ്, പിതാമഹൻ, പിതാമഹി, മാതാമഹൻ, മാതാമഹി തുടങ്ങിയ അനേക പരമ്പര ഒന്നോ രണ്ടോ അല്ല….അമ്മയുടെ അച്ഛന്റെ പരമ്പര, അമ്മയുടെ അമ്മയുടെ പരമ്പര, എന്നു പറയുമ്പോൾ അമ്മയുടെ അച്ഛന്റെ അച്ഛനും അമ്മയും. അപ്പോൾ ഒന്ന് രണ്ടായി. രണ്ട് നാലായി, നാല് എട്ടായി… എട്ട് പതിനാറായി, ഇങ്ങിനെ ഗുണിതമായി കേറിപ്പോകും. ഇങ്ങിനെ ഈ പരമ്പരയ്ക്കകത്തു തന്നെ ഒരു വലിയ സമൂഹമുണ്ട്.
പാരമ്പര്യത്തിന്റെ ഗണിതയുക്തി
ഈ പരമ്പരയുടെ ആദിമ കണ്ണികളിൽ ചെല്ലുമ്പോൾ അപ്പുറത്തിരിയ്ക്കുന്നവന്റെ പരമ്പര അതിൽ എവിടെയോ വച്ച് കൂട്ടിമുട്ടുമ്പോഴാണ് ആ പരമ്പരയിൽ നിന്നു വന്ന അവന്റെയും, ഈ പരമ്പരയിൽ നിന്നു വന്ന ഇവന്റെയും, ഈ പരമ്പരയിൽ നിന്നു വന്ന ഇവളുടെയും വാസനയ്ക്ക് സമാന വരുന്നതും കൂട്ടിമുട്ടുന്നതും യോജിയ്ക്കുന്നതും ….. അതിന്റെ ഗണിതയുക്തി ഒക്കെ വളരെ ക്ലിയർ ആണ്. അല്ലാതെ നിങ്ങള്‍ വിചാരിയ്ക്കുന്ന പോലെ ഇത് വെറുതെ ഒന്നുമല്ല. ഇതിന്റെ mathematics പഠിയ്ക്കണം. (ആരോ ചോദിയ്ക്കുന്നു….) അത്തരം കഥകളിലേയ്ക്ക് പോകുന്നതിനു മുമ്പ് … അത്തരം കഥകൾ നിങ്ങളുടെ മനസ്സിലേയ്ക്ക് കേറി വരുന്നതിനു മുമ്പ് നിങ്ങളിതൊന്ന് അടുക്കോടെ ഈ ഗണിതം പഠിയ്ക്ക്. From the first principles.
Calculus
Let delta x tending to zero, delta y divided by delta x, dy/dx നിങ്ങൾ ഒന്നിൽ നിന്ന് ഒരു derivative കണ്ടു പിടിക്കുന്നു…. ചോദ്യകർത്താവ് mathematics അല്ലെ പഠിച്ചിരിയ്ക്കുന്നെ… y= x2 + 2x + 3, y‘= 2x + 3 agreed, y2′ = 2, y3′ = 0, from y3′ integrate …… you will not get the primitive. എല്ലാ constant-ഉം, invariably variable ആവും. ഈ കളിയാണ് differentiation -നിലൂടെ പോയിട്ട് പിന്നെ integration-ലേയ്ക്ക് പോകുമ്പോൾ കാണുന്നത്. അതിനുള്ള correct mathematics-ൽ കൂടെ പോകണം അല്ലെങ്കിൽ …. അത് ആർക്കാ പറ്റുക…. അദ്യം ഈ equation എഴുതിയവൻ വേണം reverse process-ന് പോകാൻ. അവനാണേൽ correct ആയിട്ട് എഴുതും. അതിന് ആ പ്രമാണത്തിൽ എത്തണം. അതുകൊണ്ടാണ് പറഞ്ഞത് ഇതിന്റെ പ്രാഥമിക അംശം കണ്ടെത്തണം. ഇതിന്റെ കോശത്തിന്റെ കവാടത്തിന്റെ താക്കോൽ ആ പ്രാഥമിക പാരമ്പര്യത്തിലാ ഇരിയ്ക്കുന്നെ. ഇത് നമ്പർ താഴാ. ആരോടും പറഞ്ഞുകൊടുത്തിട്ടില്ല…രഹസ്യമാ… കോഡ്… പാരമ്പര്യത്തിന്റെ ഈ കോഡ് അതീവ രഹസ്യമാണ്. അത് അവര്‍ കൈയ്യിൽ വച്ചിരിയ്ക്കുകയാണ്. അവരെ നമിച്ച് മര്യാദാമസൃണമായി മേടിച്ച് പതുക്കെ തുറന്നില്ലെങ്കിൽ ഇത് തുറന്ന് അകത്ത് കേറുകേല. അതാണ് ഇതിന്റെ പ്രത്യേകത. വളരെ രസകരമാണ് ഇത് പഠിയ്ക്കാൻ. ഇത്രയും ഗംഭീരമായിട്ട് ഗണിതയുക്തിയിൽ എഴുതിവച്ചിട്ടുള്ള ഗ്രന്ഥങ്ങൾ വേറെയില്ല. അവിടെയാണ് ഈ ആദിബല പ്രവൃദ്ധം ഒക്കെ വർക്ക് ചെയ്യുന്നത്. അതില്‍ ആ കണ്ണി നല്ലപോലെ നിങ്ങള്‍ കേട്ടിരുന്നു എങ്കിൽ മനസ്സിലാകും.
എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ അച്ഛന്റെ അച്ഛന്, എന്റെ അച്ഛന് ഒരു അച്ഛനും ഒരു അമ്മയും. അപ്പോൾ അവിടെ രണ്ടായി. എന്റെ അച്ഛന്റെ അച്ഛന് ഒരമ്മയും ഒരു അച്ഛനും. എന്റെ അച്ഛന്റെ അമ്മയ്ക്ക് ഒരു അമ്മയും ഒരു അച്ഛനും…. എന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ ജനിതകത്തിൽ നിന്ന് ഒരെണ്ണം വച്ച് ഞാൻ നടന്നു പോകുന്നു. എന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ ജനിതകം വേറൊരു നാട്ടിൽ വീണിട്ട് അവിടുന്ന് വന്ന ഒരുത്തൻ അവിടെവച്ച് കണ്ട് മുട്ടുന്നു. സമാന വാസനകൾ സന്ധിയ്ക്കുന്നു. ഒരേ വാസന, ഒരേ രീതി, ഒരേ പെരുമാറ്റം… variable-ള്‍ അവിടെ constant-ആ… but നമ്മുടെ അറിവിലും അവന്റെ അറിവിലും variable-ളാണ്. അങ്ങിനെ കൃത്യതയിലാ ഈ സാധനം പോകുന്നത്. അപ്പോൾ അടിസ്ഥാനവും മൗലികവും ആയ വസ്തു ഈ ബീജാണ്ഡങ്ങളാ….
പാരമ്പര്യത്തിന്റെ പ്രാധാന്യം
അതുകൊണ്ട് ആ പാരമ്പര്യം ഇരുന്നാണ് ഇതിനെ തുടർന്നു കൊണ്ടുപോകുന്നത്. … ഇതിനെ വിഭജിയ്ക്കുന്നതും വളർത്തുന്നതും പാരമ്പര്യമാണ്. നിഷേധിച്ചാൽ ഇത് കോശത്തിൽ വിഷം ഉല്പാദിപ്പിയ്ക്കും….. അനുകൂലിച്ചാൽ അമൃത് ഉല്പാദിപ്പിയ്ക്കും. അതില്‍ രണ്ട് കലകളും സജീവമാണ്. അമൃതകലയും വിഷകലയും. രണ്ട് കല സജീവമാണ്. പാരമ്പര്യത്തിന് അനുഗുണമായ ചിന്ത, പാരമ്പര്യത്തിന് അനുഗുണമായ വാക്ക്, പാരമ്പര്യ പ്രേഷിതമായ ആഹാരം, പാരമ്പര്യ അനുസിദ്ധമായിരിയ്ക്കുന്ന പെരുമാറ്റ വിശേഷം, ഇവയെല്ലാം അമൃതകലയെ ജാജ്ജ്വല്യമാനമാക്കും. അത് ആരോഗ്യത്തിനും ആയുസ്സിനും ഒക്കെ കാരണമായിത്തീരും.
പാരമ്പര്യ പ്രോക്തമായതിനു വിരുദ്ധമായ എല്ലാ ചലനങ്ങളും വിഷകലയെ ജാജ്ജ്വല്യമാനമാക്കും. കൈവിഷം, കൈയ്യിൽ നിന്ന് ഇട്ട വിഷം പ്രവഹിയ്ക്കാൻ തുടങ്ങും. ഇംഗ്ലീഷിൽ auto-toxin എന്ന് പറയും. പുറത്തുനിന്നല്ല ഈ സാധനം ….വെളിയിൽ നിന്ന് ആരും കൊണ്ട് തന്നതല്ല. ഇത് അകത്ത് തന്നെ. phagocytes പോലുള്ള cyte-കളിൽ നിന്ന്…. കോശമേഘലകൾ ഉണ്ട്…. കോശ മുഖങ്ങൾ…. അവിടെ ഇതുണ്ടാകും. അപ്പോൾ ഉള്ളിൽ മരിയ്ക്കാൻ ആഗ്രഹിയ്ക്കും. (26.12, the end of clip 23)
clip 24 (27.13 mts) – പാരമ്പര്യത്തെ എതിർക്കുന്നതിലെ അപകടം
Audio Clip No. 24
പാരമ്പര്യം തകർക്കാനുള്ള അഭിനിവേശം നല്ലതിനല്ല.
പിതൃ-പൈതാമഹ സംപ്രാപ്തമായ ജ്ഞാനം അകത്തിരുന്ന് മരിപ്പിയ്ക്കാൻ ആഗ്രഹിയ്ക്കും. അപ്പോൾ പുറമെ…. എതിർക്കുന്ന ഈ പുത്തൻ അറിവ് നേടിയ ജീവൻ ജീവിയ്ക്കാൻ അഭിനിവേശമുള്ളതായി തീരും. മരണം കാണുമ്പോഴാണ് അഭിനിവേശം ഉണ്ടാകുന്നതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു തരുകയും ചെയ്തു. ഒരുഭാഗത്ത് ജീവിയ്ക്കാനുള്ള അഭിനിവേശവും, മറുഭാഗത്ത് പാരമ്പര്യം തകർക്കാനുള്ള അഭിനിവേശവും ഉണ്ടാകുമ്പോൾ നല്ല പിടിവലിയാ നടക്കുന്നെ… അത് രക്തത്തിലും, രക്തവഹ ശ്രോതസ്സുകളിലും, ഉദകവക ശ്രോതസ്സുകളിലും ഉദകത്തിലും, അത് പൈത്തിക ശ്രോതസ്സുകളിലും പിത്തത്തിലും, അത് യന്ത്ര-തന്ത്ര-ധരനായിരിയ്ക്കുന്ന വാതത്തിലും ഒക്കെ പരിണാമങ്ങൾ ഉണ്ടാക്കും.
ഒന്നിൽ പരിണാമം ഉണ്ടാക്കുന്നത് അങ്ങിനെ മൂന്ന് തരത്തില്‍, ഒന്നും രണ്ടും ചേർന്ന് പരിണാമം ഉണ്ടാക്കുന്നത്, ഒന്നും മൂന്നും ചേർന്ന് പരിണാമം ഉണ്ടാക്കുന്നത്, രണ്ടും മൂന്നും ചേർന്ന് പരിണാമം ഉണ്ടാക്കുന്നത്. …. മൂന്നിലും ഒരുമിച്ച് പരിണാമം ഉണ്ടാക്കുന്നത്….. ഈ പരിണാമം ശക്തമാകുമ്പോൾ യന്ത്ര-തന്ത്ര ധരനായിരിയ്ക്കുന്ന വാതം കോപാകുലനാവുകയും, മൃത്യുമുഖം തുറക്കുകയും ചെയ്യും. ഇതാണ് ഇതിന്റെ പദ്ധതി. അല്ലാതെ പുറത്തുള്ള ഒന്നിനും നിങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല. പുറത്തുള്ളതിൽ കിടന്ന് ഗവേഷണം നടത്തുന്നതും, പഠിയ്ക്കുന്നതും, അന്വേഷിക്കുന്നതും ഒക്കെ ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണ്.
Statistics & Modern Medicine
Statistics-ഉം modern മെഡിസിനും കൂടി ചേർന്നാൽ എന്നും തപ്പിക്കൊണ്ടിരിയ്ക്കുന്നത് ഇല്ലാത്ത പൂച്ചയെ ഇരുട്ടത്താണ്. ഒരു കാലത്തും ഈ പൂച്ചയെ പിടിയ്ക്കുകേലാത്തത് കൊണ്ട് എന്നും ഈ കച്ചവടം കൊണ്ടുപോകാം. (2.18 mts) മറ്റേത് അതല്ല. മറ്റേത് അവിടെയാ ഈ കളി. അതാ പ്രകൃഷ്ട കാരണം. എപ്പോൾ അവരെ നമിയ്ക്കുന്നുവോ…. കാരണം … അവർ ഇതിന്റെ motherboard അങ്ങ് മാറ്റും. പാരമ്പര്യം… അത് പാരമ്പര്യ നിഷ്ഠമാണ്. അല്ലാതെ പറ്റും …നമ്മൾ ഇതങ്ങ് തച്ചുടച്ച് പുതിയ hardware-ൽ കയറിക്കൂടുക. പക്ഷെ അപ്പോഴും ഈ സ്വഭാവം വാസനയായി കൊണ്ടാ കേറുന്നത്. അതുകൊണ്ട് ഇത് പണി വളരെ എളുപ്പമാണ്. അവിടെയാണ് ഗോത്രങ്ങൾ, കുടുംബങ്ങൾ, വ്യക്തികൾ ഇവയുടെ ഒക്കെ നിലനില്പ്. അത് കുറയില്ലാതാവും… കുറയില്ലാതാവും … അത് സംശയമില്ല…. (3.21 mts) അത് അപ്പഴപ്പോൾ ഉണ്ടായത് കുറച്ച് സ്വപ്നത്തിൽക്കൂടെ പോകും. അത് നമ്മുടെ നിയന്ത്രണത്തിൽ ഒന്നും അല്ല. അത് തമ്മിൽ അടിക്കുന്ന സമയത്ത് കുറെ അങ്ങ് പോവുകയാണ് ചെയ്യുന്നെ…. ബലിഷ്ടം ആകാതെ പോവുകയാണ് ചെയ്യുന്നെ….. അത് കുറെ പോയിക്കിട്ടും സംശയമില്ല… പക്ഷെ ഉറച്ച സാധനങ്ങൾ ഉറയ്ക്കുകയാണ് ചെയ്യുന്നെ… അത് ഉറയ്ക്കുന്നതിന് രണ്ട് കാര്യങ്ങളാണ് കുടുംബത്തിലും ഗോത്രത്തിലും ഉണ്ടാകുന്നത്.
സംസ്സർഗ്ഗം
ഒന്ന് സംസ്സർഗ്ഗജം, മാനസിജം. രണ്ടെണ്ണമാണ്. സംസ്സർഗ്ഗം കൊണ്ട് ഗോത്ര സംസ്കൃതികൾ മാറും. കുടുംബസംസ്കൃതികൾ മാറും. ഒന്നിച്ചുള്ള തൊഴില്‍, ഒന്നിച്ചുള്ള ജീവിതം, ഒന്നിച്ചുള്ള ഇടപാട് ഒക്കെ ഉണ്ടാവുമ്പോൾ, വിദ്യാഭ്യാസം, ആഹാര-നീഹാര-മൈഥുന-നിദ്രകളെ മൃഗത്തിന്റേതുപോലെ കരുതുമ്പോൾ, animal instinct എന്ന് പറഞ്ഞത് ഒരു അറിവായി തീരുമ്പോൾ, അവയ്ക്ക് ആഗ്രഹം ജനിയ്ക്കുന്നവയെ instinct ആയി കാണുകയും, അത് അതാത് സമയങ്ങളിൽ തീർക്കുവാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ വിവാഹം എന്നത് ഒരു തലത്തിൽ ഉള്ളതും, കുട്ടികളും കുടുംബവും എന്നത് വേറൊരു തലത്തിൽ ഉള്ളതും, രണ്ടിനേയും സമന്വയിച്ച് കൊണ്ടു വരേണ്ടി വരുന്നതും ആയി മാറും. അത് സംസ്സർഗജം.
-വിവാഹേതര ബന്ധത്തിൽ നിന്നുള്ള കുട്ടികൾ
ഭാര്യയുടെ ഭർത്താവിന്റെ പാരമ്പര്യത്തിന്റെ തലങ്ങളിൽ ആ പാരമ്പര്യത്തിലൂടെ ജീവിച്ചു പോകുന്നതിന് ഇടയിൽ, ഭാര്യ instinctaneos ആണ് ഇത് എന്നൊക്കെ കരുതുന്നുവെങ്കിൽ പുറത്തു നിന്നുള്ള ഒരാളിൽ നിന്ന് സംസ്സർഗ്ഗജമായി ബീജവുമായി എത്തിയാൽ അതിനകത്ത് രൂപാന്തരപ്പെട്ട് വളരുന്നത് സംസ്സർഗ്ഗജമായി ഉള്ളത് പാരമ്പര്യ സിദ്ധമായത് അല്ല. അതിന്റെ ശ്രേണി മാറുകയാൽ അകത്ത് യോജിച്ച് പോകാൻ വിഷമമുണ്ടാവും. അജ്ഞാതമായി. അകാരണമായി. ഇത് സംസ്സർഗജമായ പരിണാമം. ഗോത്രത്തിന്റേയും മതത്തിന്റേയും കുടുംബത്തിന്റേയും ഒക്കെ സംസ്സർഗ്ഗജ പരിണാമം.
മാനസികം
മാനസിക പരിണാമം. ഒരാളെ വിവാഹം കഴിച്ചു. സ്ത്രീയാണെങ്കിൽ ആ പുരുഷനിൽ നിന്ന്…പുരുഷനാണെങ്കിൽ ആ സ്ത്രീയിൽ …..സാമാന്യേന പരമ്പരയെ നിഷ്ടമാക്കുവാൻ ശ്രമിയ്ക്കുമ്പോൾ …. ഒരു കുടുംബം, ഒരു ഗോത്രം…. അതിന്റെ മര്യാദകളോടെ മുന്നേറുമ്പോൾ …. ബാഹ്യങ്ങളായ കാര്യങ്ങളെ കുറിച്ചുള്ള അറിവിൽ നിന്ന്… മാനസികമായി ചിലതിനോട് താദാത്മ്യം ഉണ്ടാവും. അതാണ് നല്ലത് … അതാണ് ശരി…. മനസ്സ് ഭാവനാസാന്ദ്രമായി തന്റെ നിജാനുഭവങ്ങളെ അതിന് അനുഗുണമാക്കി പരിണമിപ്പിയ്ക്കും. സംസ്സർഗ്ഗവും ഒന്നും ഇല്ല. സംസ്സർഗ്ഗത്തെക്കാൾ തീക്ഷ്ണമായി മനോവൃത്തികൾ അതിന്റെ ഭാവനാപ്രധാനമായ ഒരു തലത്തിലേയ്ക്ക് മനസ്സിനെ പായിയ്ക്കുമ്പോൾ നിഷേധവും, തന്റെ പാരമ്പര്യത്തോടുള്ള നിഷേധവും, താൻ സ്വീകരിച്ച പുതിയതിനോടുള്ള അദമ്യമായ മാനസിക സങ്കല്പവും കൊണ്ട് ഗോത്രവും കുടുംബവും പരിണമിയ്ക്കും. ഈ പരിണാമങ്ങളിലൂടെ സങ്കലിത സംസ്കാരത്തിന്റേയും സങ്കലിത വാസനകളുടേയും സംഘർഷമുണ്ടാകുമ്പോൾ കർമ്മമേഖല ശൂന്യമാകും. തീരാത്ത കർമ്മങ്ങൾ ചെയ്തുവെന്ന് തോന്നുകയോ, ചെയ്തവ പൂർത്തീകരിയ്ക്കപ്പെട്ടില്ലെങ്കിലും, പൂർണ്ണമായി കഴിഞ്ഞു എന്നു തോന്നുകയോ, ഒക്കെ ചെയ്യുന്ന വിഭൂതികൾ മാനസികമായി ഉണ്ടാകും. അസംതൃപ്തിയും അനവധാനതയും അനവസ്ഥിതത്വവും എല്ലാം ഈ മാനസിക വൃത്തികളിലും സംസ്സർഗ്ഗ വൃത്തികളിലും സംജാതമാകും. ഇത് ഈടുവയ്പുകളെ താറുമാറാക്കും. ഇങ്ങിനെയാണ് അവർ ഇതിനെ കാണുന്നത്. ഈ ഭാഗം മുമ്പ് പറഞ്ഞതുപോലെ കാണരുത്…. ഒരു അത്യുക്തിയായി കാണുക. വെറും ഒരു hypothesis. എന്നിട്ട് ശ്രദ്ധിച്ച് നോക്കുക. അല്പം എങ്കിലും ശരിയുണ്ടെങ്കിൽ മാത്രം അപഗ്രഥിയ്ക്കുക. ഇത് സംസ്കാരത്തിലെ പരിണാമമാണ്. ഇത് പറയണ്ട എന്നു വിചാരിച്ചാണ് ഞാൻ രണ്ടാം ഭാഗത്തേയ്ക്ക് കടക്കാൻ തുടങ്ങിയത്. കാരണം ഇതിൽ ഒരുപാട് രംഗചമൽക്കാരങ്ങൾ ഉണ്ട്. അത് കൊണ്ട് ചോദ്യകർത്താവ് ഇടയ്ക്ക് ചോദിയ്ക്കാൻ ഒരുങ്ങിയ വരരുചി തന്റെ ജീവിതകഥ എഴുതിയതും ഈ ദിശയിലാണ്.
വരരുചി
വരരുചിയുടെ ഇതിഹാസം ഞാനീ പറഞ്ഞത് തന്നെയാണ്. വരരുചി വിവാഹം കഴിച്ചത് പറയ വനിതയെ അല്ല. വരരുചി തന്നെ പന്തം കൊളുത്തി വിട്ടു എന്നു പറയുന്ന പെൺകുട്ടിയെയാണ്. അങ്ങിനെയാണ് ഐതിഹ്യം എന്നാണെന്റെ ഓർമ്മ. അതാ ജനന സമയം നോക്കി ഒഴുക്കി വിട്ട ഒരു പെൺകുട്ടിയാണ് ഒരു ബ്രാഹ്മണൻ എടുത്ത് വളർത്തിയത്. അവിടെ ആതിഥ്യം സ്വീകരിച്ച വഴിയിലാണ് വരരുചിയ്ക്ക് അവളെ ലഭിയ്ക്കുന്നത്. അങ്ങിനെയാണെന്ന് തോന്നുന്നു…. പ്രാചീന ഇതിഹാസം.
അതിന്റെ കഥ പറയുന്നത് രാമായണത്തിലെ പ്രസിദ്ധ പദ്യം തേടിയുള്ള യാത്രയിലാണ്. വിക്രമാദിത്യ സദസ്സിൽ നിന്ന്. ഏതാണ് പ്രസിദ്ധ പദ്യം എന്നു ചോദിയ്ക്കുമ്പോൾ വരരുചി ആ…ഈ …. എന്നൊക്കെ മൂളാൻ തുടങ്ങിയപ്പോൾ അറിയില്ലെങ്കിൽ പോയി പഠിച്ചിട്ട് വാ എന്ന് പറഞ്ഞത് അനുസരിച്ചാണ് യാത്ര പുറപ്പെടുന്നത്… അപ്പോഴാണ് രണ്ട് പക്ഷികള്‍ മുകളിലിരുന്ന് ഇങ്ങിനെ ഒരുത്തൻ വരുന്നുണ്ടെന്നും, ഇവനിങ്ങിനെ ഒരു പണിയിൽ ചെന്നു ചാടുമെന്നും ഒക്കെ പ്രവചിക്കുന്നതും, അതിനിടയിൽ മറ്റേ പക്ഷി പ്രസിദ്ധ പദ്യം ചോദിയ്ക്കുന്നതും, അത് കേൾക്കാൻ ഔത്സുക്യം കാണിക്കുന്നതും, ബാക്കിയുള്ളതിന് പ്രാധാന്യം കൊടുക്കാതിരിയ്ക്കുന്നതും, അത് കിട്ടിയാൽ രാജകൊട്ടാരത്തിൽ എത്താമല്ലോ വിജയിയ്ക്കാമല്ലോ എന്ന് വിചാരിക്കുന്നതും, അതിനിടയിൽ “രാമം ദശരഥ വിദ്ധി മാം വിദ്ധി ജനകാത്മജാമയോദ്ധ്യാം അടവിം വിദ്ധി ഗച്ഛ താത യാഥാ സുഖം” എന്ന് ചൊല്ലുന്നതും അത് കേട്ടിട്ട് മടങ്ങുമ്പോഴേയ്ക്ക് ഇവളെ കൈയ്യിൽ കിട്ടുന്നതും പഞ്ചമിയെ. അതൊക്കെയാണ് ആ കഥ എന്നാണെന്റെ ഒരു ഓർമ്മ. നിങ്ങൾ അങ്ങിനെയാണോ കേട്ടിരിയ്ക്കുന്നത് എന്ന് അറിയില്ല.
പിന്നീടുള്ള തന്റെ യാത്രയിലെ പൂർവ്വനിശ്ചയങ്ങൾ….. അതില്‍ ഉണ്ടാകുന്ന അതിന്റെ ആ ഒരു മാസ്മരികത ഒരു ഭാഗത്ത്….മറുഭാഗത്ത് അതിന്റെ വിധി….. കാരണം… വരരുചി പണ്ഡിതനാണ്. ആ പണ്ഡിതന് പോലും സംസ്കാരത്തിന്റെയും പൂർവ്വനിശ്ചയത്തിന്റേയും തീരുമാനങ്ങളെ മറികടക്കാൻ ആവുന്നില്ല. അതാണ് അതിന്റെ ഇതിവൃത്തം എന്നാണെനിയ്ക്ക് തോന്നുന്നത്. പിന്നെയാണോ…. അർത്ഥാപത്തി അതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം …ദണ്ഡാകൂപ ന്യായം തന്നെയാണ് അർത്ഥാപത്തി. അപ്പം കോലേൽ കുത്തിവച്ചാൽ കോല് എലി തിന്നുവെങ്കിൽ പിന്നെ കോലിന്റെ കഥയൊക്കെ പറഞ്ഞ് നേരം കളയണോടാ…. അല്ല അപ്പത്തിന്റെ കഥയൊക്കെ പറഞ്ഞ് നേരം കളയണോടാ എന്ന് ചോദ്യം. ഇത് സ്വാമിമാർക്കും മൂപ്പർക്കും ഒക്കെ ഉള്ള ചില കൊട്ട്…ഭർത്തൃഹരിയെപ്പോലെ ഉള്ളവർ ഒക്കെ നല്കുമ്പം അങ്ങിനെയാണ് നല്‍കുക. അതുകൊണ്ട് ആ കഥയും അങ്ങിനെയാണെന്നാണ് എനിയ്ക്ക് തോന്നുന്നത്.
മേഴത്തോൾ അഗ്നിഹോത്രി, രജകൻ, ഉളിയനൂർ തച്ചൻ, വള്ളോൻ, തിരുവള്ളുവർ, വായില്ലാക്കുന്നിലപ്പൻ, വടുതലക്കാരൻ നായർ, കാരയ്ക്കൽ മാതാ, ഉപ്പുകുറ്റൻ, തിരുവര അഴിയങ്കത്തു പാണനാർ, പാക്കനാർ, ചാത്തൻ….(ആരോ പറയുന്നു…നാറാണത്തു ഭ്രാന്തൻ…) … ആ നാരായണത്ത് ഭ്രാന്തൻ … അകവൂർ ചാത്തൻ… അപ്പോൾ ഇവരൊക്കെ ഷൊർണ്ണൂരും പരിസര പ്രദേശത്തും ഒക്കെയായിട്ട് ഉള്ളവരാണ്. അവരുടെ കുടുംബങ്ങളും അതിന്റെ പുതിയ തലമുറകളും ഒക്കെ.
അതിനകത്ത് നിങ്ങളിന്ന് ആ പാരമ്പര്യത്തെ അംഗീകരിയ്ക്കുന്നുണ്ടെങ്കിലല്ലേ അതിന്റെ തുടർച്ചയുണ്ടാവുക. അതാണല്ലോ ഞാൻ പറഞ്ഞ സംസ്സർഗ്ഗജവും മാനസിജവുമായ ദോഷങ്ങൾ കൊണ്ട് അങ്കിതമാണ് … അപ്പോൾ അതുകൊണ്ട് അവിടെവച്ചാണ് ഇതിന്റെ വഴി തിരിയുന്നത്. അതുകൊണ്ട് ഇതിനെ correct ചെയ്യാനുള്ള measure നിങ്ങള്‍ ചോദിച്ചപ്പോൾ അതാണ് വഴി. അപ്പോൾ സംസ്കാരത്തിന്റെ ഈടുവയ്പിനകത്ത് രൂപാന്തരപ്പെടുന്നത് മുഴുവൻ ഇങ്ങിനെയാണ്. അപ്പോൾ സംസ്കാരം ചരിത്രം മതം …. ഇനി ഇതിന്റെ രണ്ടാം ഭാഗം.
രണ്ടാം ഭാഗം
ഒന്നാം ഭാഗം ഏതാണ്ട് നിങ്ങളുടെ ഉറക്കം കെടാൻ പാകത്തിനോ നന്നായി ഉറങ്ങാൻ പാകത്തിനോ (ചിരിയ്ക്കുന്നു….) ഒരുമാതിരി പറഞ്ഞു. ഇനി ഇതിന് രണ്ടാം ഭാഗം ഉണ്ട്. ഇതിലെ നിജ അനുഭവ വാസനകൾ. പൂർവ്വ ജന്മാർജ്ജിതങ്ങളായ പിതൃജങ്ങളായ മാതൃജങ്ങളായ വാസനകൾ. ഇവയുടെ അതിർ വരമ്പുകൾ എവിടെയാണ്. സംസ്സർഗ്ഗജങ്ങളും മാനസിജങ്ങളും ആയ ചേരുവകകൾ ഇവയിൽ എങ്ങിനെയാണ് വന്ന് ഭവിയ്ക്കുന്നത്. ഇതൊക്കെ നിങ്ങള്‍ ചോദിച്ചാൽ പറയേണ്ടത് മാത്രമാണ്. പഠിയ്ക്കുമ്പോൾ നിങ്ങള്‍ ആ ഗണിതയുക്തിയിലാണ് പഠിയ്ക്കുന്നതെങ്കിൽ ഇത്രയും പറഞ്ഞു കഴിയുമ്പോൾ നിങ്ങളിൽ ഇവയെല്ലാം സങ്കലിതമായി ഈ ജീവനാഡികളിലേയ്ക്ക് എങ്ങിനെയാണ് ആവാഹിച്ച് ഇറങ്ങിവരുന്നത്. അതിന്റെ സൂത്രവാക്യമേതാണ്. ഇതിനൊക്കെ അടിസ്ഥാനമായി എന്താണുള്ളത്.
ഊഹ്യമായ പ്രപഞ്ചത്തിൽ വിഷയങ്ങളും ഇന്ദ്രിയങ്ങളും … ഇന്ദ്രിയങ്ങളും ഇന്ദ്രിയാർത്ഥങ്ങളും സമാനങ്ങൾ ആണ്. അവന്റെ കളിയാ ഇത് മുഴുവൻ. അഹങ്കാരജന്യങ്ങളായ ഇന്ദ്രിയങ്ങളും ഇന്ദ്രിയാർത്ഥങ്ങളും സഗുണങ്ങൾ ആണ്. രണ്ടും സൃഷ്ടിച്ചിരിയ്ക്കുന്ന മൗലിക വസ്തു ഒന്നുതന്നെയാണ്. ഭൂതതന്മാത്രകൾ ഇന്ദ്രിയങ്ങളിലും വിഷയങ്ങളിലും… ഇന്ദ്രിയ അർത്ഥങ്ങളിലും സമാനമാണ്. ശബ്ദ തന്മാത്ര ശ്രോത്രേന്ദ്രിയ സൃഷ്ടിയ്ക്കുള്ള ഭൂത തന്മാത്ര …പഞ്ചീകൃത …. പഞ്ചഭൂത …. ഗുണങ്ങൾ സമാനങ്ങളായി ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം, ഇവയിൽ ചേരുമ്പോൾ, ഊഹ്യമായ ഭാവാത്മകമായ ഒരു വസ്തു അനുഭവം ഉണ്ടാവും. പൂർവ്വ വാസനയുടേയും വർത്തമാന സംയോഗത്തിന്റേയും വർത്തമാന ദശയില്‍ അനുമിച്ച് വച്ചിട്ടുള്ള, മറ്റുള്ളവരുടെ അനുഭവങ്ങളുടെയും ചേർച്ചയിൽ. ഇത്രയും ചേർന്ന ഒരു കാഴ്ചയാ കിട്ടുന്നത്. ഇത്രയും ചേർന്ന ഒരു കേഴ്-വിയാ കിട്ടുന്നത്. ഒരുപോലെ അല്ല കാണുന്നത്.
വ്യക്തികൾ കാണുന്നതിലെ വ്യത്യാസം -ഭാവതലത്തിലെ വ്യത്യാസം
പ്രപഞ്ചം നമ്മളൊക്കെ ഒരുപോലെ കാണുന്നു എന്നാണ് ഏതാണ്ട് മനസ്സിലാക്കിയിരിയ്ക്കുന്നത്. ഇത് ചക്ക, ഇത് മാങ്ങ, എന്നൊക്കെ നാമം കൊണ്ട് ഒരുപോലൊക്കെ ആണെങ്കിലും…. ഭാവതലത്തില്‍ വ്യത്യാസമുണ്ട്. (18.05 mts) കാഴ്ചയുടെ സ്ഥൂലാംശം പ്രമാണ ചൈതന്യം പ്രമേയത്തിൽ പതിച്ച് പ്രമാദാവിൽ എത്തി പ്രമാദാവ് കാണുന്നു എന്നതാണ് സ്ഥൂലതലം. അത്രയും എല്ലാവർക്കും ഒരുപോലെയാണ്. പ്രമാണ ചൈതന്യവും, പ്രമേയ ചൈതന്യവും, പ്രമാതൃചൈതന്യവും സംയോജിയ്ക്കുമ്പോഴുണ്ടാകുന്ന ജിജ്ഞാസയിൽ, ഇദംവൃത്തി വിശിഷ്ടമായി ഉണ്ടാകുന്ന ജിജ്ഞാസയും, മനോവൃത്തിവിശിഷ്ടമായി രൂപാന്തരപ്പെടുന്ന വൃത്തി വസ്തുവും, അതിനെ ഉടുപ്പണിയിയ്ക്കുന്ന ബുദ്ധിവൃത്തിയും, അതിൽ താദാത്മ്യപ്പെടുന്ന അഹങ്കാരവും വ്യത്യസ്തമാകുന്ന മുറയ്ക്ക് വസ്തു വ്യത്യാസപ്പെടും.
അത് മാറി മാറി സുഖദുഃഖങ്ങളെ തരും. അത് കോശകോശാന്തരങ്ങളെ മാറ്റി മറിയ്ക്കും. അത് വാതപിത്ത കഫങ്ങളെ സംയോജിപ്പിയ്ക്കുകയോ വിയോജിപ്പിയ്ക്കുകയോ കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യും. ഇവിടെയാണ് ആധുനിക ശാസ്ത്രം സ്വപ്നം കാണാത്ത ലോകങ്ങളിൽ പൂർവ്വകൻ പോയി എന്ന് പറയുന്നത്.
എന്തുകൊണ്ട് കാഴ്ചകൾ സമാനങ്ങൾ ആകുന്നില്ല !!???
നിങ്ങളുടെ ഊർജ്ജതന്ത്രത്തിന് പതനരശ്മിയും പ്രതിപതനരശ്മിയും പതനകോണും പ്രതിപതനകോണും വസ്തുവിന്റെ തലകീഴായ പ്രതിബിംബം retina-യിലും റെറ്റിനയിൽ വീണ പ്രതിബിംബത്തിന്റെ സ്വഭാവം cerebral cortex-ൽ എത്തിയ്ക്കലും എത്തിയ്ക്കുമ്പോൾ വസ്തുവിന്റെ പ്രതീതി ഉണ്ടാകലും ഭൗതികമായ കണ്ണും ഭൗതികമായ വസ്തുവും ഭൗതികമായ cerebral cortex-ഉം ഭൗതികമായ rods-ഉം cones-ഉം ചേർന്ന് കാഴ്ചയെ ഒരുക്കുമ്പോൾ, ഭൗതികരിത്യാ എല്ലാ കാഴ്ചയും സമാനമാകേണ്ടതാണ്. എല്ലാവരിലും സമാനമാകേണ്ടതാണ്.
ന്യൂനതകൾ ഏറെയുള്ള ആധുനിക പഠനങ്ങളും ഗവേഷണങ്ങളും…
ഒരു വസ്തുവിന്റെ കാഴ്ച ഒരുവന് ലജ്ജ ഉണ്ടാക്കിയെങ്കിൽ, മറ്റൊരുവന് ക്രോധം ഉണ്ടാക്കിയെങ്കിൽ, ഇനിയും ഒരുവന് ആ വസ്തുവിന്റെ കാഴ്ച വേദന ഉണ്ടാക്കിയെങ്കിൽ, ഇനിയും വേറൊരുത്തൻ അത് കണ്ട് ബോധം കെട്ട് വീണുവെങ്കിൽ, വേറൊരുത്തൻ ഹർഷപുളകിതൻ ആയെങ്കിൽ, വസ്തു ഒന്നുതന്നെ ആയിരിയ്ക്കെ ഇത്രയും പരിണാമങ്ങൾ ഉണ്ടാകുന്നത് ഭൗതികരിത്യാ നിങ്ങളുടെ പഠനങ്ങളിൽ ഒരിടത്തും ഇല്ല. അതുകൊണ്ട് നിങ്ങളുടെ ഭൗതികത്തിന് ജീവനുമായി സംയോജിയ്ക്കുവാൻ കഴിവുള്ള ചേതനയില്ല.
എന്നു പറഞ്ഞാൽ നിങ്ങളുടെ കണ്ണ് ഭൗതികം. നിങ്ങളുടെ അടുത്തിരിയ്ക്കുന്നവന്റെ കണ്ണ് ഭൗതികം. അതിന്റെ rods-ഉം cones-ഉം ഭൗതികം. അതിന്റെ പുറകിലെ retina ഭൗതികം. പുറത്ത് കാണുന്ന ലൈറ്റ് ഭൗതികം. ആ പ്രകാശം വന്ന് വസ്തുവിൽ വീഴുമ്പോൾ ഏത് വസ്തുവോ അത് ഭൗതികം. ഭൗതിക പ്രകാശം ഭൗതിക വസ്തുവിൽ വിണ് ഭൗതിക കണ്ണിൽ പതിച്ച് ഭൗതിക retina-യിൽ വിണ് ഭൗതികമായ rods-ഉം cones-ഉം പെറുക്കിക്കൊണ്ട് പോയി, ഭൗതികമായ cerebral cortex-ൽ എത്തിച്ച്, ഭൗതികമായ കാഴ്ചയെ നിങ്ങൾക്ക് വരുമ്പോൾ, ഭൗതിക കാഴ്ചകൾ സമാനമായി ഇരിയ്ക്കേണ്ടതാണ്. ഭൗതിക അനുഭവങ്ങളും സമാനമായി ഇരിയ്ക്കേണ്ടതാണ്. ഇവിടെയാണ് മനഃശാസ്ത്രത്തിന് gestalton-ലേയ്ക്ക് മൊഴിമാറ്റം നടത്തേണ്ടി വരുന്നതും, ആനുവംശിക കഥാപാത്രത്തെ അംഗീകരിയ്ക്കേണ്ടി വരുന്നതും. ഇന്നിതിനെ വ്യാഖ്യാനിയ്ക്കാൻ gestalt psychology ആണ് മുമ്പിൽ വരുക. അവർ രംഗത്തേയ്ക്ക് വരുമ്പോൾ ഇതിനെ മുഴുവൻ മാറ്റിവെച്ചിട്ട് ഒരു ആനുവംശിക കഥാപാത്രത്തെ – a genetical element- പാരമ്പര്യ സംവിത്തായ ഒരു element ആണ് കാണുന്നത്. നിങ്ങളല്ല കാണുന്നത്. ഇത് നിങ്ങളുടെ ഭരണാധികാരികൾ പഠിച്ച് പോയിരുന്നെങ്കിൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പണ്ടേ നിർത്തിയേനേം . മാഷെ ആ സ്ക്കൂളിൽ ഇംഗ്ലീഷ് മീഡിയം ഉണ്ടോ. ങ്ഹ.. മാഷ് രാവിലെ പോയിട്ട് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ചെല്ലുക. LKG മുതൽ ഇംഗ്ലീഷ് പഠിപ്പിച്ച സ്ക്കൂളിൽ.
Tamarind
മലയാളികളായ അച്ഛനമ്മമാർക്ക് ജനിച്ച കുഞ്ഞ് മലയാളം പറയാതിരിയ്ക്കണമെന്ന് തീരുമാനിച്ച് is-ഉം (ease-ഉം ?) ചുണയുമായി വളർത്തിയ വീട്ടിലെ പിള്ളേരെ… അതല്ലേ വാക്ക്. .. ങ്ഹേ… ഒരുമാതിരി ease-ഉം ചുണയുമുള്ള പിള്ളേരെ. ങ്ഹ.. മറ്റേത് ഒരുമാതിരി വിവരക്കേട് പിടിച്ച പിള്ളേര്. അവനെ വിളിച്ചു കൊണ്ടു വരിക. ഇരുത്തുക….അവനോട് tamarind എന്ന് ഒന്ന് ഇംഗ്ലീഷിൽ പറയുക. വേറൊന്നും വേണ്ട. Just tamarind. ഒരു തുള്ളി വെള്ളം വായിൽ വരുമോന്ന് നോക്കുക. കാരണം അവനല്ല ഇത് കേൾക്കുന്നത്. ആനുവംശികനാണ് കേൾക്കുന്നത്. that genetical element. അവന്റെ തന്തയുടെ തന്ത … അവന് ഈ tamarind എന്ന വാക്കില്ല. അതുകൊണ്ട് വെള്ളവും വരുകേല. ങ്ഹാ…അവന്റെ genetical code-ല്‍ വാളൻപുളി ഉണ്ട്. tamarind ഇല്ല. അവൻ വാളംപുളി എന്ന ഭാഷ അവന്റെ വർത്താമാന അനുഭൂതിയിലെ language-ൽ ഇല്ല. അതുകൊണ്ട് വാളംപുളി എന്നു പറഞ്ഞാലും വെള്ളം വരുകില്ല. അതായത് ഇവന്റെ സമീക്ഷയിലെ പദം ഇവന്റെ പൂർവ്വന്റെ സമീക്ഷയിൽ ഒരു നൊടിയിടയ്ക്കുള്ളിൽ എത്തുകയും അത് ഒരു നിമിഷാർദ്ധം കൊണ്ട് പരിവർത്തനം ചെയ്യുകയും അത് ശരീരമായി രൂപാന്തരപ്പെടുകയും ചെയ്യുമ്പോഴാണ് hormone-ഉകളും enzyme-കളും രൂപാന്തരപ്പെടുന്നത്. പരീക്ഷിച്ചിട്ട് നോക്കിയിട്ട് തന്നെ പറഞ്ഞാൽ മതി.
നിങ്ങളുടെ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ വിവരക്കേടുകൾക്ക് സ്തുതിപാടി പഠിച്ച ഒരു തലമുറയ്ക്ക് സംസ്കാരത്തെയും മതത്തെയും ജീവിതത്തെയും കാണാൻ കണ്ണുകൾ ഇനിയും ഉണ്ടാവില്ല. അന്ധത ബാധിച്ച ആധുനികന്റെ ഭൗതിക പ്രേഷണങ്ങൾക്കപ്പുറം, ജനിതകചോദനയുടെ സമഗ്രപരിവർത്തനത്തിന്റെ മേഖലകൾ ഉണ്ടെന്ന് പാശ്ചാത്യൻ gestalt psychology-യിലൂടെ അറിയാൻ തുടങ്ങിയിട്ടേ ഉള്ളൂ. ആവിർഭവിച്ചത് ജർമ്മനിയിൽ നിന്നും. അത് ഞാൻ അടിവരച്ച് പറഞ്ഞതാണ്. അത് അമേരിക്കയുടേയും ഇംഗ്ലണ്ടിന്റേയും അംഗതലത്തിൽ നിന്നല്ല, ജർമ്മനിയുടെ മടി താങ്ങുന്നത്, അമേരിക്കയുടെയും ഇംഗ്ലണ്ടിന്റേയും ശാസ്ത്രവികാസങ്ങളുടെ രജത രേഖകൾ അല്ല. മറിച്ച് അവന്റെ അംഗതലത്തെ താങ്ങിനിർത്തുന്നത് കിഴക്കിന്റെ വിജ്ഞാനത്തിന്റെ സുവർണ്ണരേഖകളാണ്.
ജനിതകത്തിന്റെ പ്രാധാന്യം
അപ്പോൾ, ജനിതകമാ ഇത് ഓർമ്മിപ്പിയ്ക്കുന്നത്. മറിച്ച് നാടൻ സ്ക്കൂളിൽ പഠിച്ച് ഒരു മലയാളം കുട്ടിയോട് പുളി എന്നൊന്ന് പറയുക. …. (വായിൽ വെള്ളം…..) പെട്ടന്ന് ഉണ്ടാവും. കേരളത്തിൽ ഒരിക്കല്‍ മട്ടന്നൂരിന് അടുത്ത് ഒരു പെൺകുട്ടി … അവൾക്ക് രണ്ട് കുട്ടികൾ ഉണ്ടായി …. ഒരു പ്രസവത്തില്‍ …. ഇരട്ടക്കുട്ടികള്‍….. ഉമിനീർ ഗ്രന്ഥിയില്ല. ഉമിനീർഗ്രന്ഥി ഇല്ലാതെ ജനിച്ചാല്‍ കവിള് വീർക്കും …. മരിയ്ക്കും. … മറ്റ് വഴിയില്ല…. ദഹനരസമായ ലാലാ രസം ഇല്ലാതെ ദഹനം നടക്കുകില്ല. മുലപ്പാല്‍ പോലും ദഹിയ്ക്കണമെങ്കിൽ വേണം അത്. (26.48 mts … the end of clip 24)
തുടരും…….
More articles and discourses are available at nairnetwork.in
Intro to Social media
ശൂദ്ര മാഹാത്മ്യം
യേശുമതത്തിന്റെ ആരംഭം ഋഗ്വേദത്തിലെ ഒരു ശ്ലോകത്തിൽ നിന്നാകാം എന്നതിനെക്കുറിച്ച് സ്വാമിജി വിശദീകരിയ്ക്കുന്നു.
പാരമ്പര്യത്തിന്റെ ഗണിതയുക്തി
പിന്നാക്ക-കീഴാള സമൂഹങ്ങളുടെ അനാദിയായ വാസനകളെ അവഗണിച്ചുകൊണ്ട്, ആധുനിക ഭരണകർത്താക്കളും ബുദ്ധിജീവികളും അവരെ ഉന്നംവച്ച് നടത്തുന്ന സാമൂഹ്യ ഇടപെടലുകൾ ഫലവത്താവുകയില്ല…. മറിച്ച് അത്തരം ഇടപെടലുകൾ ആ സമൂഹങ്ങളുടെ സ്വച്ഛന്ദമായ പുരോഗതിയെ
തടഞ്ഞ് അവരുടെ ജീവിതങ്ങൾ കലുഷിതമാക്കുകയേ ഉള്ളൂ. പൗരജനങ്ങളുടെ ജന്മജന്മാന്തരങ്ങളിലൂടെ നടക്കേണ്ടുന്ന കാര്യങ്ങൾ, അതും സ്വപ്രയത്നത്താൽ നടക്കേണ്ടുന്നവ, വെറും അഞ്ച് വർഷം അധികാരത്തിൽ ഇരിയ്ക്കുന്ന സർക്കാറുകൾ, അല്ലെങ്കിൽ ഒരാളുടെ ജീവതകാലത്തുള്ള സർക്കാറുകൾ സാധിച്ചെടുക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.
Calculus
Trying to swim against traditional culture will lead to internal conflict and unhappiness ….
Unique Visitors : 30,366
Total Page Views : 45,725