Introduction
For the kind attention of the readers : Compared to our reading- learning abilities, our listening-learning abilities have dimmed. We are more dependent on the printed word now. The discourses of Swamiji Nirmalanandagiri Maharaj are freely available on Youtube. This is a transcript of one such discourse. The audio clip of the discourse is provided below. The printed matter has the following advantages. . (a) The time required for reading the printed matter provided here-in, which is the verbatim content of Swamijis’ discourse, will be considerably less, compared to seeing the full video. (b) Moreover referencing and searching for a particular word in the printed format is much easier compared to a vid or audio clip/file. The video is transcribed as part of the research work into the teachings of Swamiji, and the transcription may also be used as reference material related to Sanatana Dharma. Also provided here is the audio clip of this discourse….
Note To Readers / Seekers
അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ കുറഞ്ഞിരിയ്ക്കുന്നു. അതിനാൽ സ്വാമിജിയുടെ പ്രഭാഷണങ്ങൾ transcribe ചെയ്ത് അത് ക്ലാസ്സിഫൈ ചെയ്താൽ, അത് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ആ നിലയ്ക്കുള്ള ഒരു എളിയ ശ്രമമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇവിടെ നല്കിയിരിയ്ക്കുന്ന transcript-കൾ. വീഡിയോ കാണുന്ന അത്രയും സമയം അതിന്റെ transcript വായിയ്ക്കുന്നതിന് എടുക്കുകയില്ല. വായനക്കാരന്റെ കഴിവ് അനുസരിച്ച് ഏകദേശം മുപ്പത് മുതൽ നാല്പത് ശതമാനം സമയം ലാഭിയ്ക്കുകയും ചെയ്യാം.
ഗുരുവന്ദനം
ശ്രീഹരീം പരമാനന്ദം ഉപദേഷ്ടാരമീശ്വരം
വ്യാപകം സർവ്വ ലോകാനാം
കാരണന്തം ഭജാമ്യഹം
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം
സൂത്രഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുനഃ പുനഃ
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
ബോധാനന്ദം ചകല്യാണം ഹലാനന്ദം ആത്മജം
സച്ചിദാനന്ദം ആത്മജം അച്യുതാനന്ദ ഗുരും
മാതൃസ്മരണ

Audio Clip of the Discourse
Start of the Discourse …..
ചരിത്ര രചന- വംശബന്ധുത്വം – ഉദാരതയും അതിൽ നിന്നുണ്ടാവുന്ന ഉദാസീനതയും, എതിർപ്പ്, വേഷം മാറ്റൽ
പ്രകൃതിയെ കീഴടക്കാനുള്ള ശ്രമങ്ങൾ
ചരിത്രം അതിന്റെ സാപേക്ഷ്യതയില് വംശബന്ധുത്വം പലപ്പോഴും ഉദാസീനതയെ …. ഉദാരതയെ ഉദാസീനതകൊണ്ട് നിഷ് പ്രഭം ആക്കുമെന്ന തലം പറഞ്ഞ്, അതുപോലെ തന്നെ ചിലതിനോട് എതിർപ്പ് ഉണ്ടായാൽ അതിനെ വേഷം മാറ്റിയാണ് അവതരിപ്പിയ്ക്കുക എന്നും ചൂണ്ടിക്കാണിച്ചു വരുമ്പോഴ്, ഒരു പ്രകൃഷ്ട ദൃഷ്ടാന്തത്തിലൂടെ പോവുകയായിരുന്നു. രാജ്യത്തിന്റെ ദാരിദ്ര്യം …… ദാരിദ്ര്യത്തെ കാണേണ്ടത്, ചരിത്രപശ്ചാത്തലത്തെക്കാൾ ഏറെ, ജീവശാസ്ത്രപരമായ ഒരു പശ്ചാത്തലം ചേർത്തുവച്ച് ആയിരിക്കണം എന്നും, അങ്ങിനെ കാണുന്നതായാൽ ചരിത്രത്തിന്റെ ദുരുപദ്ദിഷ്ടത ബോദ്ധ്യമാകുവെന്നും പറയുകയുണ്ടായി. ആ പറച്ചിലിൽ ആധുനിക ശാസ്ത്രത്തിന്റെ കൈകടത്തൽ ഉണ്ടാകുമ്പോഴാണ് ജീവശാസ്ത്രരംഗത്ത് ദാരിദ്ര്യത്തിന്റെ രംഗവേദികൾ മാനസികമായെങ്കിലും രൂപാന്തരപ്പെടുന്നത് എന്ന് പറയുകയും, ആ ഇടപെടലിനോട് പ്രകൃതി നിരന്തരമായി ഏറ്റുമുട്ടുമ്പോൾ, പ്രകൃതിയെ കീഴടക്കുവാൻ വീണ്ടും വീണ്ടും മാനവൻ നടത്തുന്ന അക്രാമികമായ ഇടപാട് ഭാരതത്തിൽ ഇന്ന് സ്ത്രീയെയും, ഉൽപ്പാദന പ്രക്രിയയുടെ താളമേളങ്ങൾ ഒരുക്കുന്ന, അവളുടെ ലൈംഗിക അവയവങ്ങളെയും വരെ പ്രകൃതി target ചെയ്തിരിയ്ക്കുന്നു എന്നു പറഞ്ഞാണ് നമ്മള് കാപ്പി കുടിയ്ക്കാൻ പോയത്. (1.58 mts). ശരിയാണെന്നു തോന്നുന്നു എന്റെ ഓർമ്മ. കാപ്പികുടിച്ചു കഴിഞ്ഞപ്പോൾ നിങ്ങൾക്ക് അത് മനസ്സിലായതുകൊണ്ട് ഇനി ഞാൻ തുടരണ്ട എന്നു വിചാരിയ്ക്കുന്നു. ആ ഭാഗം. കാരണം കുറച്ചു സമയം നിങ്ങൾക്ക് കിട്ടിക്കാണുമല്ലോ. എല്ലാ രീതിയിലും. By all means.

സ്ത്രൈണ ഹോർമോണുകളുടെ അതിക്രമം
ജീവിതം ദുഃസ്സാദ്ധ്യമാക്കുമാറ് പ്രകൃതി target ചെയ്തിരിയ്ക്കുന്നു. സ്ത്രൈണ ഹോർമോണുകളുടെ അതിക്രമത്തിലേയ്ക്കാണ് ആധുനിക മാനവ ചരിത്രം സ്ത്രീയെക്കൊണ്ട് എത്തിച്ചത്. ശാസ്ത്രത്തെയും ശാസ്ത്രമര്യാദകളെയും, സംസ്കാരത്തെയും സംസ്കാര മര്യാദകളെയും, ജീവസന്ധാരണത്തിന്റെ അനുസ്യൂതയെയും മാറ്റിവച്ചുകൊണ്ട്, ആരോഗ്യപ്രവർത്തകരും നീതിന്യായ വ്യവസ്ഥകളും, സാമൂഹിക ഉൽക്കർഷം ആഗ്രഹിച്ച ആക്ടിവിസ്റ്റുകളും സ്ത്രീവിമോചന പ്രസ്ഥാനങ്ങളും, എല്ലാം കഴിഞ്ഞ നൂറു വർഷം സ്ത്രീയെ ചരിത്രത്തിനു തിരിഞ്ഞു നിന്നു ആനയിച്ചു കൊണ്ടുപോയത് മഹാരോഗങ്ങളുടെ കേളി വിലാസത്തിനുള്ളിലേയ്ക്കാണ്. ശാസ്ത്രപുരോഗതിയില് അഭിമാനം കൊള്ളുന്ന ആധുനിക സ്ത്രീ സമൂഹം, ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് പത്തു ഗുളികയെങ്കിലും വിഴുങ്ങാതെ നേരാംവണ്ണം ഒന്നു ശ്വാസം വിടാനോ, നേരെ ഒന്നു നടക്കാനോ പറ്റാത്ത വിധം ഇന്ത്യയിൽ അധഃപതിച്ചിരിയ്ക്കുന്നു. അതിന്റെ ചെറിയ വശമേ ഞാൻ പറഞ്ഞുള്ളൂ. വലിയ വശം ശോചനീയമാണ്.
ശാസ്ത്രത്തിനു നേരെയുള്ള പ്രകൃതിയുടെ മുന്നറിയിപ്പ്
പ്രകൃതി ടാർജെറ്റ് ചെയ്തിരിയ്ക്കുന്നത് ആരോഗ്യത്തില് ശക്തമായി, മുമ്പ് എങ്ങും ഇല്ലാത്തവിധം സ്ത്രീയെ – ജനനമരണ പ്രക്രിയയുടെ ആധാരമായ ലൈംഗിക ഹോർമോണുകളുടെ ആവിർഭാവ കേന്ദ്രമായ അവയവങ്ങളിലാണ്. ഇത് ശാസ്ത്രത്തിനു നേരെയുള്ള പ്രകൃതിയുടെ ഏറ്റവും ശക്തമായ മുന്നറിയിപ്പ് ആണെന്ന്, ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പഠിയ്ക്കണമെങ്കിൽ ജീവശാസ്ത്രം ചേർത്ത് വച്ച് പഠിയ്ക്കണം. ജീവശാസ്ത്രത്തെ മാറ്റിവച്ചുള്ള ചരിത്രവും പഠനവും, ഭൗതിക ശാസ്ത്രത്തെ മാറ്റിവച്ചുകൊണ്ടുള്ള അപഗ്രഥനങ്ങളും, മാനവ ഉന്നമനത്തിന്റെ ലക്ഷ്യ വേധി വേദിയിൽ, ലക്ഷ്യം തന്നെ തകർത്തുകളയുന്നു എന്ന് ചൂണ്ടിക്കാണിക്കാനാ ഇത് പറഞ്ഞത്. പറഞ്ഞത് ശരിയല്ലെന്നോ ശരിയാണെന്നോ നിങ്ങൾക്ക് പറയാം. അനുഭവത്തീന്ന്. അനുഭവങ്ങളിൽ നിന്നു പറഞ്ഞാൽ മതി. ഇത് നിങ്ങളുടെ സാഹിത്യത്തിലോ കലയിലോ ഇന്ന് വിഷയമായിട്ടുമില്ല.
സാഹിത്യവും കലയും, പൂർണ്ണമായി ഇതിനെ മുതലെടുക്കുകയും, കാരുണ്യ രസത്തെ വർഷിയ്ക്കുകയും, അടുത്തവനെ ഇരയാക്കിത്തീർക്കുകയും മാത്രമാണ് ചെയ്യുന്നത്. ജീവശാസ്ത്രപഠനങ്ങളുടെ അപര്യാപ്തതയും, ജീവശാസ്ത്രത്തെ ചരിത്രത്തോട് ചേർത്തുവച്ചും സംസ്കാരത്തോട് ചേർത്തുവച്ചും ഉള്ള അപഗ്രഥനത്തിന്റെ അപര്യാപ്തതയും, ഈ രംഗത്തെ കൂടുതൽ അപകടങ്ങളിൽ എത്തിയ്ക്കുന്നു എന്നുള്ളതാണ് വസ്തുത. പറഞ്ഞതു നിങ്ങൾക്കു വെളിവായെങ്കിൽ മാത്രമേ ഞാൻ തുടരുന്നതിൽ അർത്ഥമുള്ളൂ. പറഞ്ഞ ഉദാഹരണം തന്നെ നിങ്ങൾക്കു വെളിവായി എന്നെനിയ്ക്കു തോന്നുന്നില്ല. വീണ്ടും…

ശാസ്ത്രകാരൻ നടത്തിയ അക്രാമികമായ ഇടപെടലുകൾ
കാർഷിക മേഖലയിലും ആരോഗ്യമേഖലയിലും ഉണ്ടായിട്ടുള്ള ശാസ്ത്ര പുരോഗതി, ജീവശാസ്ത്രത്തിന്റെ മേൽ ശാസ്ത്രകാരൻ നടത്തിയ അക്രാമികമായ ഇടപെടലാണ്. ഈ ഇടപെടലുകൾക്കു ശേഷം മാത്രമാണ്, പരമ്പരാഗതമായ പ്രകൃതിയുടെ ഭാഗധേയങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിയെന്ന് പ്രാചീനർ വിശേഷിപ്പിയ്ക്കുന്ന, പ്രകൃതിയുടെ ജീവസ്വരൂപമെന്ന് കവികളും ഘോഷിച്ച സ്ത്രീത്വം, അതിന്റെ ആധാരശിലയിൽ ചോദ്യം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിഞ്ഞിട്ടു മതി തുടരാൻ. ….. ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ. ….
Uterus, Ovary, Cervix, Breast of Women- Targeted by Nature
ഒരു ഭാഗം രോഗം എന്ന രീതിയിൽ, മറ്റൊരു ഭാഗം പ്രകൃത്യാ ഉള്ള ജീവിതത്തോട് വിടപറഞ്ഞുകൊണ്ടും…..രോഗം എന്നത് ഒരു ഭാഗം. യൂട്ടറസ്, ovary, cervix, breast – ഇത്രയും അവയവങ്ങൾ ജനനസീമയോട് ബന്ധപ്പെട്ട സ്ത്രൈണാവയങ്ങളാണ്. agreed ? ഇവയെയാണ് പ്രകൃതി ടാർജെറ്റ് ചെയ്തിരിയ്ക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം
സ്വന്തം അമ്മയെ ടാർജെറ്റ് ചെയ്യുമ്പോൾ മകൾ വിനയാന്വിതയായി ചരിത്രം പഠിച്ച് മാറേണ്ടതാണ്. സ്വന്തം സഹോദരിയെ ടാർജെറ്റ് ചെയ്യുമ്പോഴും മാറേണ്ടതാണ്. സ്വന്തം ഭാര്യയെ ടാർജെറ്റ് ചെയ്യുമ്പോൾ മക്കൾക്ക് പറഞ്ഞുകൊടുക്കേണ്ടതാണ്. കലാകാരികളും സാഹിത്യകാരികളും മൺമറയുമ്പോൾ, അവരുടെ ഓർമ്മകൾ പുതുക്കി ആഘോഷിയ്ക്കുന്നതിനേക്കാൾ ഏറെ ചരിത്രം അതിൽ നിന്നു പഠിയ്ക്കേണ്ടതാണ്. (8.52 mts) കഴിഞ്ഞ ഇരുപതു കൊല്ലം കൊണ്ട് സ്ത്രീത്വത്തെ ഇത്രയും നഗ്നമായി ഒരാളും പീഢിപ്പിച്ചിട്ടില്ല. പീഢിപ്പിച്ചതിന്റെ ചരിത്രം ആലോചിച്ച് പോയാൽ, ആ പീഢന രംഗം, സാധാരണക്കാരിൽ സാധാരണക്കാരായി ജീവിച്ച ഇടങ്ങളിൽ അല്ല. പുരോഗമനത്തിന്റെ ഈറ്റില്ലങ്ങളിൽ ആണ്. ശാസ്ത്രത്തിന്റെ വികസിത നാളുകളിലാണ്. ശാസ്ത്രീയമായ ജീവിതത്തിന്റെ രംഗവേദികളിൽ ആണ്. വിശേഷണങ്ങൾ മതിയോന്ന് അറിയില്ല. അതിന്റെ ഒരു മറുപുറവും കൂടി ഉണ്ടോ എന്നൊരു ശങ്ക.

പുരുഷനിൽ ഉള്ള മാറ്റങ്ങൾ
കാലാനുക്രമണികയില് പൗരുഷത്തെ അതിന്റെ അന്തഃക്ഷോഭങ്ങളിൽ നിന്നുകൊണ്ട് ചരിത്രപരമായി നോക്കിക്കണ്ടാൽ, പുരുഷത്വത്തിന് പരിണാമം ഉണ്ടാവുകയും പുരുഷഹോർമോണുകൾക്ക് തടയിടുകയും, സ്ത്രൈണ ഹോർമോണുകൾ പുരുഷനിൽ കൂടുതൽ പ്രവർത്തനക്ഷമമാകൻ തുടങ്ങുകയും ചെയ്തിട്ടും, പ്രകൃതി പുരുഷനെ ടാർജെറ്റ് ചെയ്തിട്ടില്ല. കൂടുതലായിട്ടും. എന്നുപറഞ്ഞാൽ, പഴയ കാല പുരുഷന്റെ പൗരുഷമുള്ള ശബ്ദവും പെരുമാറ്റവും പ്രവണതയുമുള്ള പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരുകയും, പുരുഷത്വം സ്ത്രീസഹജമായ നൈർമ്മല്യത്തിന്റെ ലക്ഷണങ്ങളായ മാതൃത്വാദിവികാരങ്ങളോട് കൂടുതൽ അടുക്കുകയും ചെയ്തിട്ട്, ഹോർമോണുകളുടെ മാറ്റമാണ് രോഗങ്ങളെങ്കിൽ അത് പുരുഷനെയും ബാധിക്കേണ്ടതാണ്. അത്രയും കൂടെ ചേർത്ത് വച്ചാലെ ഈ രംഗം കൊഴുപ്പുള്ളതാവുകയുള്ളൂ എന്നു തോന്നുന്നു.
നരവംശശാസ്ത്രവും ജീവശാസ്ത്രവും അതിന്റെ സ്വച്ഛന്ദതയിൽ നിന്നു നോക്കിയാൽ, ജീവജാലങ്ങളിൽ പ്രകൃത്യാ ഉള്ള സ്ത്രൈണതയും പൗരുഷവും ഇതര ജീവികളിൽ സ്വച്ഛന്ദമായി ഒഴുകുമ്പോൾ അവയിൽ കാണാത്ത തരം രോഗങ്ങൾ എല്ലാം പ്രകൃതി മാനവ സ്ത്രീയെ ടാർജെറ്റ് ചെയ്ത് അവതരിപ്പിയ്ക്കുന്നത് പ്രകൃതിയ്ക്ക് വിരുദ്ധമായ ഒരു നീക്കുപോക്കിന്റെ ബാക്കിപത്രമായിരിയ്ക്കുമോ എന്ന് ചിന്തിയ്ക്കുവാൻ ഇനിയും നിങ്ങളുടെ ചരിത്രകാരന്മാരും ജീവശാസ്ത്രകാരന്മാരും ആരോഗ്യപ്രവർത്തകരും ആക്ടിവിസ്റ്റുകളും തയ്യാറായിട്ടില്ല എന്നു തോന്നുന്നു. നിങ്ങളെ വിഷമവൃത്തത്തിൽ ആക്കുന്ന ഒരു സന്ദേശമാണെങ്കിൽ ഞാൻ പിൻവലിയ്ക്കാൻ ഒരുക്കമാണ്. (ഒരു സ്ത്രീ പറയുന്നു….) അത് വേറൊരു കാര്യം. അത് വേറെ കാര്യം. ഞാൻ മരുന്നു കമ്പനികളെ ഒന്നും അല്ല പറഞ്ഞത്.
സ്ത്രീത്വത്തെ പ്രകൃതി തന്നെ ചോദ്യം ചെയ്യുന്നു
സമീപകാല സ്ത്രീകളിൽ സ്ത്രീത്വം നഷ്ടപ്പെടുകയും, പ്രകൃതിയിൽ നിന്ന് അവർ വിരുദ്ധരാവുകയും ചെയ്തതോടുകൂടി, സ്ത്രീത്വത്തെ ചോദ്യം ചെയ്തിരിയ്ക്കുന്നത് പുരുഷനല്ല, നിയമ നിർമ്മാണങ്ങൾ അല്ല, ഒരുഭാഗത്ത് പുരുഷനും നിയമനിർമ്മാണങ്ങളും എല്ലാം സ്ത്രീയ്ക്കായിക്കൊണ്ട് മാറിയിട്ടും, സ്ത്രീ ജീവിതം പ്രകൃതിയാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ അത് തിരിച്ചറിയാൻ ഉള്ള കഴിവെങ്കിലും സ്ത്രീത്വത്തിന് ഉണ്ടാവേണ്ടതാണ്. (13.12 mts). ആ കഴിവും പോലും നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. അത്രയും ആഴത്തിലാ പറഞ്ഞെ. അതുകൊണ്ടാ ഞാൻ ചോദിച്ചത് നിങ്ങൾക്ക് സഹിയ്ക്കാൻ പറ്റുമോന്ന്…
വളരെ ആഴത്തിൽ മുറിവുണ്ടാക്കുന്ന ഒരു ആയുധമാ പ്രയോഗിയ്ക്കുന്നെ…. പുറത്ത് തൊലി പൊട്ടിച്ച് കടന്നു പോവുകയല്ല. അതിൽ അങ്ങിനെ ടാർജെറ്റ് ചെയ്തിട്ടുണ്ടോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. ഇല്ലെന്നു പറഞ്ഞാൽ ഇത് മുഴുവൻ അസ്തമിച്ചു. ഞാൻ പറഞ്ഞതു മുഴുവൻ. ഉണ്ടെന്നു നിങ്ങൾ പറഞ്ഞു പോയാൽ രണ്ടാമത്തെ ചോദ്യമായി. അത് എല്ലാവരെയും ഇല്ലേ എന്ന് ചോദിയ്ക്കുന്നത് തടയാനാണ് പുരുഷനെ ഉദാഹരിച്ചത്. അറിയപ്പെടുന്ന തത്വചിന്തകന്മാർ, അറിയപ്പെടുന്ന മതനേതാക്കന്മാർ, അറിയപ്പെടുന്ന സിദ്ധപുരുഷന്മാർ ഇവരൊക്കെ പുരുഷാകാരം പൂണ്ടു വരുമ്പോഴും, രംഗവേദിയിൽ സ്ത്രീയായാണ് പ്രത്യക്ഷപ്പെടുന്നത്. ശബ്ദ-സ്പർശ-രൂപ-രസാദി ഭാവങ്ങളിൽ എല്ലാം. കളിയാക്കി പറഞ്ഞതല്ല. serious ആയി പറഞ്ഞതാ. (ആരോ പറയുന്നു… ഒന്നുകൂടി വ്യക്തമാക്കിയാൽ കൊള്ളാം…..)
ആൺകുട്ടികളുടെ സ്ത്രൈണഭാവങ്ങൾ
നിങ്ങളറിയുന്ന സിദ്ധന്മാർ, നിങ്ങളറിയുന്ന അവതാര പുരുഷന്മാർ, നിങ്ങൾ അറിയുന്ന …ങ്ഹ….യോഗികൾ, നിങ്ങളറിയുന്ന ധ്യാനഗുരുക്കന്മാർ, നിങ്ങളറിയുന്ന ഇന്ന് അറിയപ്പെടുന്ന ങ്ഹ…. philosophers ഒക്കെ ഈ കാലഘട്ടത്തിൽ സ്ത്രൈണ ചലനങ്ങളോടും, സ്ത്രൈണ ഭാവങ്ങളോടും കൂടിയാണ് രംഗവേദികളെ കൊഴുപ്പിയ്ക്കുന്നത്. പുരുഷാകാരം പൂണ്ട നിങ്ങളുടെ ആൺകുട്ടികൾ ഒട്ടുമിക്കവരും സ്ത്രൈണ മാതൃകയിലേയ്ക്കാണ് മാറുന്നത്. പുരുഷ പ്രജകൾ – മക്കൾ …. ക്ലീൻ ഷേവ് ചെയ്യാനും, മുടി നീട്ടുവാനും, പിന്നി വയ്ക്കുവാനും, കടുക്കൻ ഇടുവാനും ഒക്കെ ആഗ്രഹിയ്ക്കുയും അതൊക്കെ കാണിയ്ക്കുകയും, വേഷധാരണത്തില് ആവുന്നത്ര സ്ത്രൈണത പുലർത്തുവാനും ആ ലജ്ജ പുലർത്തുവാനും ആ പെരുമാറ്റം ഉണ്ടാകുവാനും, ആ ശബ്ദത്തിലേയ്ക്ക് പരിണമിയ്ക്കുവാൻ ഇഷ്ടപ്പെട്ടു കാണുന്നു എന്നാണ് ഞാൻ പറഞ്ഞത്.
ചരിത്രവും പ്രകൃതിയും, ചരിത്രവും ജീവശാസ്ത്രവും
ചരിത്രവും പ്രകൃതിയും, ചരിത്രവും ജീവശാസ്ത്രവും ചേർത്ത് നിങ്ങൾ പഠിയ്ക്കുവാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ ഈ കാലഘട്ടത്തിന്റെ ചരിത്രത്തില് ഇത് നിർണ്ണായകമാണ്. അങ്ങിനെ അവർ പരിണമിയ്ക്കുമ്പോഴുണ്ടാകുന്ന അവരുടെ ഹോർമോണുകളിൽ വരുന്ന മാറ്റങ്ങൾ, അവരുടെ പരിണാമ ഭേദങ്ങൾ, അവരെ രോഗി ആക്കാതിരിയ്ക്കുകയും മുൻപത്തെക്കാൾ കൂടുതൽ പുരുഷന്റെ ആയുർദൈർഘ്യം കൂടുകയും രോഗങ്ങൾ പുരുഷനിൽ മുൻപത്തെതിൽ നിന്നു കുറയുകയും ചെയ്യുമ്പോൾ, സ്ത്രീയിലെ പരിണാമത്തെ പ്രകൃതി അംഗീകരിയ്ക്കാത്തവിധം ടൈർജെറ്റ് ചെയ്തുകൊണ്ട് രോഗങ്ങൾ ആവിർഭവിപ്പിയ്ക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. തെറ്റാണെന്ന് പറഞ്ഞാൽ ഞാൻ വേഗം പിൻവാങ്ങാം. ശരിയാണെന്ന് സമ്മതിച്ചു പോയാൽ കാരണം അന്വേഷിയ്ക്കേണ്ടി വരും. (ആരോ ചോദിയ്ക്കുന്നു…..) …ചരിത്രപരമായി തീർച്ചയാണ്. പുരുഷന്റെ ആയുർ ദൈർഘ്യം വളരെ കൂടിയിട്ടുണ്ട്.
പുരുഷ നേഴ്സുന്മാർ
മുൻപ് ഏത് വീട്ടിലും വിധവകളുടെ എണ്ണം കൂടുതൽ ആയിരുന്നിടത്ത് താരതമ്യേന വൈധവ്യം വന്ന പുരുഷന്മാരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. ഏത് വീട്ടിൽ ഏത് ജാതിയിൽ ഏത് മതത്തിൽ ചെന്നാലും സ്ത്രീകൾ ആയിരുന്നു പ്രായം ചെന്നിരുന്നിരുന്നത്. പണ്ട് ഏത് സ്ത്രീയും പരിചരണത്തിനായി കൂടെപ്പോയി നിൽക്കുമ്പോൾ രോഗിയായി തളർന്നും അവശതയായും കിടന്നിരുന്നതും ഒക്കെ പുരുഷന്മാരാണ് ഹോസ്പിറ്റലുകളിലും വീടുകളിലും. (17.32 mts) ഇന്നു സ്ത്രീയെ പരിചരണത്തിനു കിട്ടാതെ പുരുഷ നേഴ്സുന്മാരുടെ എണ്ണം കൂടുകയും, സ്ത്രീ രോഗിയായി കിടക്കുകയും ചെയ്യുന്ന രംഗവേദികളാണ് പലപ്പോഴും ആശുപത്രികളിലും വീടുകളിലും. ഒറ്റയടിയ്ക്ക് അല്ലെന്നു പറഞ്ഞാൽ മതി. ഒരാള് പറഞ്ഞ് കിട്ടിയാൽ മതി, ഞാൻ പിൻവാങ്ങാം. ഏത് സ്ത്രീയോടൊപ്പം അവളെക്കാൾ നാലോ അഞ്ചോ വയസ്സിനു മൂത്ത ഒരു പുരുഷൻ ഇന്നു നടന്നു പോകുമ്പോഴും ഒറ്റ നോട്ടത്തിൽ ആളുകൾ പരസ്പരം കുശുകുശുക്കുന്നത് ചേച്ചിയും അനിയനും ആണ് എന്നു തോന്നുവല്ലോ കണ്ടാല് എന്നു പറയുന്ന മാതൃകകളാണ് കേൾക്കുന്നത്.
ഒരു അകാല വാർദ്ധക്യം പുരുഷനെക്കാൾ സ്ത്രീയെ ഗ്രസിയ്ക്കുന്നു. ഒക്കെ നിങ്ങൾ ഇല്ലെന്നു പറഞ്ഞാൽ മതി. ഞാൻ പിൻവാങ്ങാം. പഴയ കാലത്ത് അച്ഛനും മകളുമാണെന്നാ പറഞ്ഞിരുന്നെ. അയ്യരുടെ അച്ഛനോ അപ്പൂപ്പനോ, അമ്മൂമ്മയെയും കൂട്ടി അമ്മയെയും കൂട്ടി പോകുന്ന സമയത്ത്, അച്ഛനും മോളും കൂടെ പോകുകയാണ് എന്ന് സംശയിച്ചു നോക്കുകയും ചിലപ്പോൾ നേരിട്ട് ചോദിയ്ക്കുകയും വരെ ചെയ്യും. ശരിയല്ല. അയ്യരുടെ മക്കളുടെ പ്രായത്തിലേയ്ക്ക് വരുമ്പോൾ സംഗതി മാറിയിരിയ്ക്കുന്നു.
ഇന്ത്യയിൽ കാര്യമായി കുറഞ്ഞിട്ടില്ല. കുറഞ്ഞതൊക്കെ പത്രത്തിൽ വരാൻ പ്രായത്തിനുള്ള ഏതെങ്കിലും ക്രിക്കറ്റുകളിയ്ക്കാരോ സിനിമാ നടന്മാരോ ഒക്കെ സ്നേഹിച്ചു വിവാഹം കഴിയ്ക്കുന്നിടത്താ നിങ്ങളുടെ വീടുകളിൽ ഒന്നും കാര്യമായി കുറഞ്ഞിട്ടില്ല. വടക്കൻ കേരളത്തിലെ വീടുകളിൽ എത്ര സ്ഥലത്ത് ഭാര്യയ്ക്ക് ഭർത്താവിനെക്കാൾ പ്രായമുള്ള വിവാഹം നടന്നിട്ടുണ്ട് ഇപ്പം. നാലോ അഞ്ചോ എണ്ണം കാണും. മനസ്സിലായില്ല. അതു വല്ല വെളിയിലും പോയി ജോലിചെയ്തപ്പം നിവൃത്തികേടു കൊണ്ട് അങ്ങിനെ ആയിത്തീർന്ന് പിന്നെ അച്ഛനും അമ്മയും സമ്മതിച്ചതുകൊണ്ട് വന്നിട്ടുണ്ടാവും. അല്ല, തന്തയും തള്ളയും ആലോചിച്ച് ഉറച്ചും വീട്ടിൽ എല്ലാവരെയും വിളിച്ചു കൂട്ടിയും നടന്നിട്ടുള്ള general ആയ ചർച്ചയ്ക്കു വരുന്ന, exception മാറ്റിനിർത്തിയാൽ ഉള്ള ചർച്ചയ്ക്കു വരുന്നിടത്ത് എത്ര സ്ഥലത്ത് നടന്നിട്ടുണ്ടെന്നാ പറയുന്നത്. (ആരോ പറയുന്നു….) അത്രയും വ്യത്യാസം ഉള്ളതും നടന്നിട്ടുണ്ട്. അത്രയും വ്യത്യാസം ഉള്ളതും നടന്നിട്ടുണ്ട്. പക്ഷെ പത്തുവയസ്സ്, പന്ത്രണ്ടു വയസ്സ് വ്യത്യാസം ഒന്നും കാണില്ല. നാലും അഞ്ചും വയസ്സ് ഒക്കെ… ഇവിടെയും പ്രായമായവർ ഇരിപ്പുണ്ടല്ലോ. (ഒരു സ്ത്രീ പറയുന്നു….) അഞ്ചു വയസ്സിന്റെ difference കുറഞ്ഞാലും സ്ത്രീയെക്കാൾ പ്രായമുള്ളവൻ സ്ത്രീയെക്കാൾ ഇളയതായിത്തീരുക എന്ന ഒരു പ്രക്രിയയെയാ ഞാൻ ചൂണ്ടിക്കാണിച്ചത്. സ്ത്രീയ്ക്ക്….(ഒരു സ്ത്രീ ചോദിയ്ക്കുന്നു….) പഴയ കാലത്ത് അങ്ങിനെ കണ്ടില്ലല്ലോ… Age difference കൂടുതൽ ആണെങ്കിലും സ്ത്രീയ്ക്ക് പെട്ടെന്ന് വയസ്സാകുക എന്നു പറയുന്ന പ്രക്രിയയ്ക്ക് difference അല്ലല്ലോ. മനസ്സിലായി…ചോദ്യം മനസ്സിലായില്ല…. സ്ത്രീയ്ക്ക് പെട്ടെന്ന് വയസ്സ് അങ്ങ് കൂടുക എന്നുപറയുന്ന പ്രക്രിയ ….(ഒരു സ്ത്രീ പറയുന്നു…..) ആയിയ്ക്കോട്ടെ …മൂന്നാണെങ്കിൽ മൂന്ന്…. അഞ്ചാണെങ്കിൽ അഞ്ച്….അതിനൊന്നും ഞാൻ തർക്കിയ്ക്കുന്നില്ല. ആ difference-ൽ ആണെങ്കിലും ഇയാളെക്കാൾ കൂടുതൽ പ്രായം തോന്നണം. (20.51 mts ) അന്നത്തെ കാലത്ത് അമ്മയെ കണ്ടാൽ മകനെക്കാൾ ഇളയത് ആണെന്ന് തോന്നുമായിരുന്നു. ഇനി അത് തിരിച്ചങ്ങ് അടിച്ചുകളയാം. (സദസ്സ്യർ ചിരിയ്ക്കുന്നു…..)
അങ്ങിനെയാണെങ്കിൽ പ്രായം കൂടുതൽ അന്ന് ഉണ്ടായിരുന്നത് പുരുഷനുതന്നെയാണ്. പുരുഷനാകട്ടെ പ്രായം കുറവാകാനുള്ള എല്ലാ അഭ്യാസങ്ങളും കാണിയ്ക്കുകയും ചെയ്തിരുന്നു. പ്രായം കുറയാൻ ഒരുപാട് അഭ്യാസങ്ങൾ ഉണ്ട്. അതൊക്കെ പ്രായം കൂട്ടുന്ന അഭ്യാസവുമായിരുന്നു. പൗഡർ വാരിപ്പൂശുക, പേസ്റ്റ് അടിയ്ക്കുക, തീപ്പെട്ടിക്കൊള്ളിയെങ്കിലും കത്തിച്ചിട്ട് മീശ കറുപ്പിയ്ക്കുക. ഒരുപാട് അഭ്യാസം…. അങ്ങ് ബൃഹത് സംഹിതാകാരന്റെ കാലം മുതൽ തന്നെ ഡൈ ഉണ്ട്. ഡൈ ഒന്നും ഇന്ന് കണ്ടുപിടിച്ചത് ഒന്നും അല്ല. അതൊക്കെ വീടുകളില് അരച്ചും പിടിച്ചും ഒക്കെ പുരുഷൻ തേച്ച് നടന്നിരുന്നു. ഇന്നും അത് ഉപയോഗിയ്ക്കുന്നവർ ഒക്കെ ഉണ്ട്. പല ദേശങ്ങളിലും. പ്രായമായവർ.
അപ്പോൾ ബൃഹത് സംഹിതാകാലം മുതൽ കിടക്കുന്ന ഈ ഗന്ധ യുക്തികളും ഒക്കെ ഉപയോഗിച്ച് കഴിഞ്ഞിട്ടും…. തേച്ച വസ്ത്രങ്ങൾ അണിയുക, ആഢംബര വസ്ത്രങ്ങൾ അണിയുക ഇതൊക്കെ ചെയ്തു കഴിഞ്ഞിട്ടും, ഇതുകൊണ്ടൊന്നും തന്റെ പ്രായം മറഞ്ഞു നില്ക്കാതെ പ്രകൃതി കേറി പെരുമാറിയിരുന്ന പുരുഷൻ ഇന്ന് അത്രയും ആഢംബരം ഇല്ലാതെ നടന്ന് ചെറുപ്പക്കാരനായി തീരുകയും, അന്ന് പുരുഷൻ നടത്തിയ ആഢംബരം എല്ലാം നടത്തിയിട്ടും സ്ത്രീ വൃദ്ധയായി തീരുകയും ചെയ്യുന്നു എന്നാ ഞാൻ പറഞ്ഞത്. പറയിപ്പിയ്ക്കാൻ ആ നമ്പര് ഉപയോഗിച്ചത് നന്നായി. എനിയ്ക്ക് അനുകൂലമാണ് അത്.
നമ്മുടെ വിഷയം ആര് ഡൈ ചെയ്യുന്നു എന്നുള്ളതല്ല. നിങ്ങളു ചെയ്താലും…വേറൊരാള് ചെയ്താലും…നമ്മുടെ വിഷയം പ്രകൃതി സ്ത്രീയ്ക്കുമേൽ അക്രാമികമായി ഇടപെടാൻ തുടങ്ങിയിരിയ്ക്കുന്നു എന്നുള്ളതാണ് നമ്മുടെ വിഷയം. ചരിത്രം എഴുതുമ്പോൾ അത് മാറ്റിവച്ചുകൊണ്ട് എഴുതുന്ന ചരിത്രകാരൻ വസ്തുതയെ ദർശിയ്ക്കാതെ എഴുതുകയാണ് എന്ന ഉദാഹരണത്തിനാണ് അത് പറഞ്ഞത്. ജീവശാസ്ത്രത്തെ മാറ്റിവച്ച് ചരിത്ര രചന നടത്തുമ്പോൾ ചരിത്രം നീതി പൂർവ്വകമാകുന്നില്ല … അതിനു ഉദാഹരണമാണ് പറഞ്ഞെ …. ഏത് രാജ്യം സമ്പന്നമാണ് ദരിദ്രമാണ് എന്നുള്ളതിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചത്. അത് ഒരുപാട് വിസ്തൃതമായി പറയാനുണ്ട്. അതിന് ഇടയിൽ വന്നുപോയ ഒരു വിഷയത്തെ കേറിപ്പിടിച്ചാണ് നമ്മൾ ഇതിൽ എത്തിയത്.

എഴുതപ്പെട്ട ചരിത്രം vs എഴുതാത്ത ചരിത്രം
പ്രകൃതിയുടെ ഇടപെടലും മനുഷ്യന്റെ ഇടപെടലും എന്ന രണ്ടെണ്ണമുണ്ട് ചരിത്രത്തില്. മനുഷ്യന്റെ ഇടപെടലുകളുടെ ചരിത്രം എഴുതപ്പെട്ട ചരിത്രമാണ്. പ്രകൃതിയുടെ ഇടപാടിന്റെ ചരിത്രം എഴുതാത്ത ജീവിശാസ്ത്രപരമായ ചരിത്രമാണ്. എഴുതിയ ചരിത്രത്തെ വായിയ്ക്കുമ്പോൾ അത് ശരിയാണോ എന്ന് അറിയാൻ, എഴുതാത്ത ചരിത്രം സംസ്കാരം കല മുതലായവയിലൂടെ രൂപാന്തരപ്പെട്ടു വന്നിട്ടുണ്ട്. അവയെ ചേർത്ത് വായിച്ചു വേണം അത് സ്വീകരിയ്ക്കാൻ.
പുരോഗതിയെ സ്ത്രൈണവും പൗരുഷവുമായ പുരോഗതികളുടെ മുന്നേറ്റങ്ങളിൽ വച്ച് അപഗ്രഥിയ്ക്കുമ്പോൾ, ഇന്ന് സ്ത്രൈണ പ്രകൃതി ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ഇടനാഴിയിൽ ആദരണീയവും, കരുണാർദ്രവും, സമുജ്ജ്വലവും ആയി നിലകൊള്ളുന്നു. എഴുതിയ ചരിത്രങ്ങളിൽ. പുരുഷനെന്നോ സ്ത്രീയെന്നോ മതമെന്നോ ജാതിയെന്നോ വർണ്ണമെന്നോ ഭേദമില്ലാതെ, ആഗോള ചരിത്രമെടുത്തു പരിശോധിച്ചാൽ, സ്ത്രീ പുരോഗതി മുമ്പിൽ നില്ക്കുന്നു. അങ്ങിനെ നില്ക്കുമ്പോൾ ആ ചരിത്രത്തിനകത്ത് ഒരു പ്രകൃതിയുടെ ചരിത്രമാണ്, പ്രകൃതി സ്ത്രീയെ ടാർജെറ്റ് ചെയ്യുന്നു. അതിന് വലുപ്പം നല്കി നിലകൊള്ളുകയും, സ്വയം സ്ത്രീത്വം എറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന പുരുഷനെ പ്രകൃതി ടാർജെറ്റ് ചെയ്യാൻ മറന്നു പോകുന്നു എന്നുകൂടിയാണ് ഞാൻ പറഞ്ഞത്. എന്റെ ഈ പ്രസ്താവം തെറ്റാണ് എന്ന് നിങ്ങൾക്ക് പറയാം. ഞാൻ പിൻവലിയ്ക്കാം. ശരിയാണ് എന്നു പറഞ്ഞുപോയാൽ കാരണം അന്വേഷിയ്ക്കേണ്ടതാണ്. പറഞ്ഞ പ്രസ്താവം തെറ്റാണ് എന്ന് ഒരാള് പറഞ്ഞാൽ മതി, ഞാൻ പിൻവലിയ്ക്കാൻ ഒരുക്കമാണ്. നിങ്ങളുടെ അനുഭവം സമ്മതിയ്ക്കുന്നില്ല. നിങ്ങളുടെ പഠനം ആ നിലയില് സൂക്ഷ്മമായി പോകുമ്പോൾ സമ്മതിയ്ക്കുന്നില്ല.
ആരോഗ്യശാസ്ത്രത്തിന്റേയും ജീവശാസ്ത്രത്തിന്റേയും അടിത്തറ ഇളക്കുന്ന കാര്യമാ ഈ പറഞ്ഞത്. പറയുമ്പോൾ എനിയ്ക്കോ ശങ്കയില്ല. നിങ്ങൾക്ക് ശങ്കയുണ്ടെങ്കിൽ പറയാം. നിങ്ങളുടെ ചുറ്റുപാടും കണ്ണോടിച്ചാൽ, വളരെ വികലമായി ജീവിയ്ക്കുകയും വികലമായി അവയവങ്ങളെ ഉപയോഗിയ്ക്കുകയും ചെയ്ത, പൗരുഷം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ട മാതൃകയിൽ അല്ല, ഇന്ന് സ്ത്രീ ചോദ്യം ചെയ്യപ്പെടുന്നത്. പ്രകൃതിയാൽ. … പൂർവ്വന്മാരായ പുരുഷന്മാർ അത്ര സുചരിതന്മാർ ഒന്നും അല്ല. അവർ പോലും നേരിടാത്ത പ്രകൃതിയുടെ പാദാഘാതം …തൊഴി.. ആധുനിക സ്ത്രീ നേരിടുന്നു എങ്കിൽ പുനർചിന്തനത്തിന്റെ ആവശ്യകത ഉണ്ട്. ചരിത്രപരമായി. ഇത് നിങ്ങളുടെ സാഹിത്യത്തിലോ കലയിലോ ഒന്നും വിഷയവുമല്ല ഇന്ന്. ഒരുപക്ഷെ നിങ്ങളിൽ ഒട്ടുവളരെപ്പേർ ആദ്യമായി ഇവിടിരുന്ന് ചിന്തിയ്ക്കുന്നതുമാണ് ഇത്. എല്ലാവരും എന്ന പദം ഞാൻ ഉപയോഗിയ്ക്കുന്നില്ല. കാരണം ചിലരുടെയെങ്കിലും മദ്ധ്യമയിൽ ഈ ചിന്ത കടന്നു വന്നിട്ടുണ്ട്. വൈഖരിയിൽ വന്നിട്ടില്ലെങ്കിലും. അതുകൊണ്ട് അവർ ആസ്വദിയ്ക്കുന്നുമുണ്ടാവും ഞാൻ ഇത് പറയുമ്പോൾ. പുറത്തേയ്ക്ക് അവര് വാക്കുകളായി പറഞ്ഞിട്ടുണ്ടാവില്ല. (27.53 mts)
പക്ഷെ ഇതെന്താണ് ഇതെന്ന് സഹോദരങ്ങളെയും ഭാര്യയെയും … ങ്ഹ…. അമ്മയെയും അയൽപക്കക്കാരെയും ഒക്കെ ഈ മുന്നേറ്റം കണ്ട് നോക്കി എന്താണ് ഇത് എന്ന് ചിന്തിച്ചിട്ടുണ്ടാവും. പുറത്തേയ്ക്ക് വാക്കായി വരുകയോ ആരോടും പറയുകയോ ചെയ്തിട്ടില്ല. പറയാതിരുന്നത് ചിലത് ഭയംകൊണ്ടാകാം, പറയാതിരുന്നത് എന്താണ് തോന്നുക എന്നുള്ളതുകൊണ്ടാകാം, ഇതൊക്കെ പറയാൻ കൊള്ളാവുന്നതാണോ എന്ന് വിചാരിച്ചിട്ടാകാം. അങ്ങിനെ മദ്ധ്യമയിൽ നിർത്തിയിട്ടുള്ളവർ ഉണ്ടാവും. കുറച്ചുപേർ. അവരും വൈഖരിയിൽ ഇത് ആദ്യമായാണ് കേൾക്കുന്നത് എന്നാണ് എന്റെ വിശ്വാസം. ബാക്കിയുള്ളവർ മദ്ധ്യമയിലും വൈഖരിയിലും ഇത് ആദ്യമാണ് കേൾക്കുന്നത് എന്നാണെന്റെ ധാരണ.

അതുകൊണ്ട് ചരിത്ര സാപേക്ഷ്യത്തെ ജീവശാസ്ത്രത്തിന്റെയും ആരോഗ്യശാസ്ത്രത്തിന്റെയും അടിത്തറയിൽ നിന്നുകൊണ്ട് ഒരപഗ്രഥനത്തിന് വിധേയമാക്കിയാൽ, ശക്തമായി പ്രകൃതി പെരുമാറുന്നത് സ്ത്രീയ്ക്കു മേലാണ്. എവിടെയാണ് ഇതിന് കാരണം. സ്ത്രീയുടെ ഗോളകങ്ങളെ മുഴുവൻ, ഹോർമോൺ ഉല്പാദിപ്പിയ്ക്കുന്ന ഗ്രന്ഥികളെ മുഴുവൻ, പുരുഷനിലേക്കാൾ കൂടുതലായി ടാർജെറ്റ് ചെയ്യുന്നു. സ്ഥിതിവിവരക്കണക്കുകളും നിങ്ങൾക്ക് നോക്കാം. പ്രത്യേകിച്ചും ലൈംഗിക ഹോർമോണുകൾ ഉല്പാദിപ്പിയ്ക്കുന്ന ഒട്ടു വളരെ രംഗവേദികളിൽ (29.36 mts) പ്രകൃതി കടന്നാക്രമണം നടത്തുന്നു. (ആരോ ചോദിയ്ക്കുന്നു….) അന്നു പോലും സ്ത്രീ ഇത്രയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതും എനിയ്ക്ക് അനുകൂലമാ ചോദ്യം….. ബഹുഭർതൃത്വവും ബഹുഭാര്യാത്വവും കേരളത്തിൽ ഉണ്ടായിരുന്നു. അന്നുപോലും പ്രകൃതി ഇത്രയും നഗ്നമായ നരനായാട്ട് നടത്തിയിട്ടില്ല. (end of clip no. 4)
part 05, clip no 5 – 31.05 mts, ആധുനികതയുടെ ദാരിദ്ര്യം
നരനായാട്ട് എന്നല്ല പറയേണ്ടത്. സ്ത്രീ നായാട്ട് നടത്തിയിട്ടില്ല. (ചിരിയ്ക്കുന്നു…) നരന് പുരുഷൻ എന്നൊരു അർത്ഥവും കൂടിയുണ്ട്….നരൻ മനുഷ്യൻ എന്നാണെങ്കിലും. ങ്ഹ…നാരീ നായാട്ട് നടത്തിയിട്ടില്ല. എന്നു പറയുന്നതാണ് കൂടുതല് ശരി. സാധുവാണ് അത്. നിങ്ങളുടെ നിശ്ശബ്ദത എന്നെ പേടിപ്പിയ്ക്കുന്ന കൊണ്ടാ ഞാനീ നിർത്തുന്നത്. (ആരോ ചോദിയ്ക്കുന്നു….. കാരണം…) അത് ശരിയാണെന്ന് നൂറു ശതമാനം ബോദ്ധ്യപ്പെട്ടു കഴിഞ്ഞാൽ ആണ് നമ്മൾ അതിലേയ്ക്ക് കടക്കുന്നത്. അത് നിങ്ങള് നോക്കിയാൽ മതി … ഇന്ന് പഴയ കാലത്ത് നാല് പേര് കാൺകെ ഏത് ഔദ്യോഗിക നിലവാരത്തിൽ ഇരിയ്ക്കുന്നവനും ഏത് തൊഴിലിന്റെ ഔന്നത്യത്തിൽ ഇരിയ്ക്കുന്നവനും ഒരു അഭിമാനമായിരുന്നു രണ്ട് tablet അടിച്ച് വെള്ളം കുടിയ്ക്കുന്നത്. അങ്ങിനെയാണ് നമ്മളും ഒക്കെ ഇത് അടിയ്ക്കാൻ തുടങ്ങിയത്. ഒരു രോഗവും ഇല്ലെങ്കിലും.
മരുന്നുകളുടെ (tablets) അമിത ഉപഭോഗം
ഭക്ഷണം കഴിഞ്ഞാല് ഒരു ഗ്ലാസ്സ് വെള്ളം വേണമെന്നു പറയുക. അതൊക്കെ ഒരു standard-ൽ പറയുക. കഴിയ്ക്കുക. രണ്ട് ടാബ് ലെറ്റ് വിഴുങ്ങക. വെള്ളം അടിയ്ക്കുക. അതൊരു… ഒരു പുരുഷ ജീവിതത്തിന്റെ ഒരു അഭിമാനമായിരുന്നു അത്. അതിനനുസരിച്ചാണ് കീഴ്ജീവനക്കാരുടെ ഒരു അനുകമ്പ വരുന്നത്. സാറിനോട് പതുക്കെ പറയെടാ ….ചിലപ്പോൾ പോകും…തട്ടിപ്പോകും. ഔദ്യോഗിക രംഗങ്ങളില് district supply officer, collector, peshkar, diwan peshkar ഒക്കെ വരുമ്പോൾ ഇങ്ങിനെ ഒരു ആടുതലി (orderly) എപ്പോഴും ഈ മരുന്നുമായിട്ട് അടുക്കൽ ഉണ്ടാവും. ഞങ്ങൾ ഈ വല്യ വല്യ സ്വാമിമാരും ഒക്കെ ഈ വൈദ്യശാസ്ത്രത്തിനു മാനമുണ്ടാക്കുന്നത് പലപ്പോഴും പ്രഭാഷണത്തിന് ഇടയില് ഒരു ആടുതലി ടാബലറ്റുമായിട്ട് എത്തും. രണ്ടെണ്ണം വിഴുങ്ങി വെള്ളവും കുടിച്ചിട്ട് പിന്നെ തുടരും. കണ്ടിട്ടില്ല അങ്ങിനെ. … വല്യ മാനേജ്മെന്റ് ഗുരുക്കന്മാർ വല്യ വല്യ ആളുകൾ ഒക്കെ ഇങ്ങിനെ ചെയ്യും. അതൊരു സ്റ്റാൻഡേർഡാണ്. മാത്രമല്ല audience-ൽ നിന്നും അധികം ചോദ്യം ഉണ്ടാകാതിരിയ്ക്കാനും ഒക്കെ അത് നല്ലതുമാ. നമ്മളു വല്ലതും ചോദിച്ചാൽ ഇയാൾക്കു ഹൃദയ സ്തംഭനം വല്ലതും ഉണ്ടായെങ്കിൽ നമ്മള് ഇതിനെ എടുത്തുകൊണ്ടു പോകണ്ടേടാ … അതുകൊണ്ട് ക്ഷമിച്ചേക്കാം…പല ഔദ്യോഗിക രംഗങ്ങളും പുരുഷൻ പിടിച്ചു നിർത്തിയിരുന്നത് ഒരു കാലഘട്ടത്തിൽ ഇങ്ങിനെയാണ്.
കാരണം അങ്ങിനെ ഒരു ആക്രമണ സ്വഭാവം വാക്കുകളിലും പ്രവൃത്തിയിലും ഉള്ളതുകൊണ്ടാണ് അത് വേണ്ടി വന്നതും. ഒരു ഭാഗത്ത് ആ ആക്രമണ സ്വഭാവം തനിയ്ക്ക് ഉണ്ടാവുകയും, അത് കഴിയുമ്പോൾ അതിൽ പശ്ചാത്താപമുണ്ടാവുകയും, വ്യക്തിത്വത്തിന് ഈ രണ്ടു ദിശയുണ്ടാവുകയും, ഒന്ന് പ്രകൃത്യാ ഉള്ള തന്റെ സ്വഭാവവും മറ്റൊന്ന് താൻ ഏച്ചുകെട്ടിയ സ്വഭാവവും എന്ന രണ്ട് മാതൃകകളുടെ പേരിൽ പലപ്പോഴും ഇത് വേണ്ടിവന്നു. (3.08 mts / 31.05 mts)
ഇന്ന് വീടുകളിൽ ചെന്നാൽ ഈ രംഗം അപ്പാടെ സ്ത്രീ സ്വീകരിച്ചിരിയ്ക്കുന്നു. ഓഫീസുകളിൽ ചെന്നാൽ സ്ത്രീ സ്വീകരിച്ചിരിയ്ക്കുന്നു. ട്രെയിനിലും ബസ്സിലും ഒക്കെ ഇരിയ്ക്കുമ്പോൾ പോലും ഇടയ്ക്കിടയ്ക്ക് മറന്നുപോയല്ലോ എന്നു പറഞ്ഞ് ഇത് രണ്ടെണ്ണം അടിച്ചിട്ടാ നില്ക്കുന്നത്. ഊന്നുവടിയെക്കാൾ സ്ഥാനമിന്ന് ഔഷധത്തിന് ഉണ്ടായിരിയ്ക്കുന്നു. നിത്യവും കാണുന്നതാണ് ഈ കാഴ്ചയെങ്കിലും, നിങ്ങളുടെ സാഹിത്യ-കാലാ-വിശേഷാദികളിൽ ഒന്നും ഈ കാഴ്ച കടന്നു വന്നിട്ടും ഇല്ല. പലപ്പോഴും മകൻ, ഭർത്താവ്, അച്ഛൻ, അമ്മ ഒക്കെയും മരുന്ന് എടുത്തുകൊടുക്കേണ്ട ഒരാളായി കൂടെ ഉണ്ടായിരിയ്ക്കുക, അപ്പോൾ ചിലപ്പോൾ എടുത്ത് കൊടുക്കുമ്പോൾ അത് ഇങ്ങിനെ നോക്കിയിട്ട് പറയുക അതല്ല, ആ കറുത്ത ഗുളിക എടുത്തുകൊണ്ടു വാ…. ഹ.. ഇത് ഞാൻ കഴിച്ചതല്ലെ … ഇതല്ല അത് കൊണ്ടുവാ… അപ്പോഴാ നമ്മൾ അറിയുക ഇത് എത്ര എണ്ണം ഉണ്ടാവുമെന്ന്…..
Same-sex Marriage
ഈ ഒരു പരിണാമം, ജീവശാസ്ത്രത്തിൽ വച്ചുകൊണ്ട്, ചരിത്രം നോക്കിക്കണ്ടാൽ വംശനാശം നേരിടുന്ന ഒന്നായി തീരുമോ. ഒരു ഭാഗമാ രോഗം…രോഗം മാത്രമല്ലാ എന്ന് ഒരു വാചകം ആരോ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞുവെന്ന് എനിയ്ക്ക് തോന്നുന്നു. എന്നോട് ചോദിച്ചു എന്ന് ചോദിച്ചു രോഗമാണോ … അല്ല…. മുമ്പെങ്ങുമില്ലാത്ത വിധം ആധുനിക സ്ത്രീത്വം, പുരുഷ നിരാകരണത്തിന്റെയും, സ്ത്രീയിലെ പുരുഷനെ സ്നേഹിയ്ക്കുന്നതിന്റെയും രംഗവേദിയിലേയ്ക്ക് എത്തുന്നു. ആധുനികം എന്നത് within double inverted comma… അത് നിങ്ങളുടെ ഇടയിൽ നാട്ടിൻപുറങ്ങളിൽ കാണാൻ തുടങ്ങിയിട്ടില്ല എന്നേയുള്ളൂ. കോടതിയിൽ വരെ എത്തിക്കഴിഞ്ഞിരിയ്ക്കുന്നു. പുരുഷനിൽ ഉണ്ടായിരുന്ന ഒരു സഹജ വൈകല്യം, നിയമപരമായ ഒരു തലത്തിലേയ്ക്ക് എത്താൻ പാകത്തിന് സ്ത്രീ സ്ത്രീയെ വിവാഹം കഴിയ്ക്കുമാറ് വളർന്നിരിയ്ക്കുന്നു. ഇത് ഇതിന്റെ രണ്ടാം ഭാഗമാണ്.

യഥാർത്ഥ ദാരിദ്ര്യം
തീർന്നില്ല. പ്രകൃതി സംവേദനങ്ങളെ സ്ത്രീ ഇഷ്ടപ്പെടാതായിരിയ്ക്കുന്നു. പ്രകൃത്യേതര സംവേദനങ്ങൾ എല്ലാം സ്ത്രീയ്ക്ക് ആശയും ആവേശവുമായി മാറുന്നു. ഇത് മണ്ണിനേയും വിണ്ണിനേയും നശിപ്പിയ്ക്കുമാറ് ശാസ്ത്രകാരന്റെ കൈകടത്തലിന് ഇടയാക്കുമ്പോഴാണ്, ജീവമാതൃകകൾക്ക് ശോഷണം വരുന്നതും പ്രകൃതി ദുരുപദ്ദിഷ്ടമാംവിധം ദാരിദ്ര്യമുള്ളതായി തീരുന്നത്. ഈ ദാരിദ്ര്യം ആണ് യഥാർത്ഥ ദാരിദ്ര്യം. അതാണ് യൂറോപ്പ് അനുഭവിയ്ക്കുന്നത്. ഈ ദാരിദ്ര്യമാണ് ഈ രാജ്യത്ത് ഇല്ലാതിരുന്നത്. ഉദാഹരണത്തിന്റെ ഒരു ഭാഗം.
പ്രകൃത്യാ ലഭിച്ചിരുന്ന അന്നത്തെ നമ്മൾ ഇല്ലാതാക്കി….
രണ്ടാം ഭാഗം. പ്രകൃതിയുടെ താളമേളങ്ങൾ സ്ത്രീയിലായിരിയ്ക്കുന്നിടത്തോളം, പ്രകൃത്യാ ഉള്ള സൃഷ്ടിക്രമം സങ്കല്പങ്ങളിലായിരിയ്ക്കുന്നിടത്തോളം, സദ് സങ്കല്പങ്ങളാണ്… ഇച്ഛയാണ് സൃഷ്ടിയുടെ നിദാനമെന്നിരിയ്ക്കുന്നിടത്തോളം, ജീവന്റെ ഉല്പാദനവും ജീവസ്സിനോട് ഒപ്പം വരുന്ന പ്രകൃതി വിഭവങ്ങളുടെ ഉല്പാദനവും ഒരുമിച്ചാണ് മുന്നേറുന്നത് എന്നുള്ളതുകൊണ്ടും, ദാരിദ്ര്യം ഇന്ത്യയുടേയോ ചൈനയുടേയോ ആകാതിരുന്നതും, യൂറോപ്പിന്റെ ആയിരുന്നതും അമിതമായ ശാസ്ത്രകൈകടത്തലുകൾ കൊണ്ടാണെന്ന്, ഒരു ജീവൻ ഉണ്ടാകുമ്പോൾ അതിന് ഉള്ള ആഹാരവും ജീവന്റെ സങ്കല്പമായതുകൊണ്ട് ഉല്പാദിപ്പിയ്ക്കപ്പെടുന്നു. (7.46 mts) ഉദാഹരണം നേരത്തെ ഞാൻ പറഞ്ഞു നിർത്തി. ചേനയും കപ്പയും വാഴയും കാച്ചിലും …അതായത് കാവത്തും…ങ്ഹ… കുണ്ടു കിഴങ്ങും മറ്റ് വെള്ളരിയും കുമ്പളവും ഒക്കെ മാനവപ്രയത്നം ഏതുമില്ലാതെ വളരുമായിരുന്ന ഒരു സങ്കേതത്തെയാണ് നമ്മൾ ശാസ്ത്രീയമായി മാറ്റി മറിച്ചത്.
യൂറോപ്പിൽ പ്രകൃതിയോട് മല്ലടിയ്ക്കാതെ ജീവിയ്ക്കാൻ ആവില്ല.
യൂറോപ്പിന്റെ രംഗവേദിയിൽ ഒരു വസ്തു കിളിപ്പിയ്ക്കാതെ കിളിർക്കില്ല. (ആരോ ചോദിയ്ക്കുന്നു…. ) പ്രകൃത്യ ഉണ്ടാകാൻ പ്രയാസമാ… എപ്പോഴാ മഞ്ഞ് വീഴുന്നത് എന്ന് അറിയില്ല. മരം ആയിക്കഴിഞ്ഞ് നില നിന്നെങ്കിലേ ഉള്ളൂ. പ്രകൃതിയോട് മല്ലടിയ്ക്കാതെ ജീവിയ്ക്കാൻ പറ്റില്ല. പ്രകൃതിയോട് മല്ലടിയ്ക്കാതെ ഉല്പാദന പ്രക്രിയയുടെ രംഗങ്ങൾ ഒന്നു സുരഭിലമാവില്ല. അവിടുത്തെ വിദ്യാഭ്യാസവും, അവിടുത്തെ ചരിത്രവും, അവിടുത്തെ ശാസ്ത്രമാതൃകകളും അവിടുത്തേയ്ക്ക് യോജിച്ചത് ആയതു കൊണ്ട് അവിടെ നിലനിർത്തിയത് കണ്ട് അത്ഭുതപ്പെട്ടവൻ അത് വേണ്ടാത്ത ഒരു സ്ഥലത്തേയ്ക്ക് ആനയിച്ച് കൊണ്ടുവന്നിടത്താണ് നിങ്ങളുടെ ചരിത്രവും ശാസ്ത്രവും തെറ്റിയത്. അത് പറയാതെ പറഞ്ഞു എന്നാണ് വിചാരിച്ചത്. നിങ്ങൾക്ക് മനസ്സിലായെന്നാണ് വിചാരിച്ചത്. മനസ്സിലായില്ല എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ തെളിച്ച് പറഞ്ഞത്. കേൾക്കുമ്പോൾ ശരിപോലുണ്ടോ.
സഹിഷ്ണുതയുണ്ടായിരുന്ന ഭാരതത്തിലെ കർഷകർ
ചുരുക്കത്തിൽ തൂമ്പയെടുക്കാതെ, കുഴി കുത്താതെ, കളസവും ഇട്ട് അവിടുത്തെ പഠിപ്പും കൊണ്ടിറങ്ങി കുത്തുപാള എടുപ്പിച്ചതാണ് ഇവിടുത്തെ ഉല്പാദനപ്രക്രിയ മുഴുവൻ. സഹിഷ്ണുത കൈമുതലായിട്ടുള്ള കർഷകന്റെ സഹിഷ്ണുതയ്ക്കു മേൽ അവൻ നടത്തിയ അക്രാമികമായ ഇടപെടലുകൾ, ഇവിടുത്തെ അറിവിന്റെ സന്ധ്യകളെ ആ നാട്ടിൽ കൊണ്ടുചെന്നിരുന്നു എങ്കിൽ അത് അംഗീകരിയ്ക്കുമായിരുന്നോ എന്നും, അവനെ തല്ലിയോടിയ്ക്കുമായിരുന്നോ എന്നും ചോദിച്ചാൽ, അവിടുത്തെ മാതൃകയിൽ ഇവൻ പഠിച്ചിട്ട് ഇവിടെ കൊണ്ടുവന്നത് ആ മാതൃകയിൽ നമ്മൾ തിരിച്ച് പ്രകൃതം ആക്കിയാൽ, ഭൂമിയിൽ ഈ ശാസ്ത്രകാരന്മാർ പലരും ഉദായസ്തമനങ്ങൾ കാണാൻ ഇടതന്നെയില്ല. അത് സഹിഷ്ണുതയാണെന്നെങ്കിലും അംഗീകരിയ്ക്കാതെ വിവരക്കേടാണെന്ന് ധരിച്ചു എങ്കിൽ ആർക്കാണെന്നു കൂടി പ്രകടമാക്കേണ്ടതാണ്.
Modern Irrigation Depts & Water Scarcity
ചരിത്രത്തിലെ ശാസ്ത്രവും, ശാസ്ത്രത്തിലെ ചരിത്രവും ശ്രദ്ധേയമായ ഏടുകൾ ആണ്. ഒറ്റക്കാര്യം പറഞ്ഞോട്ടെ. നിങ്ങളുടെ irrigation department-നു ശേഷമാണ് ഇന്ത്യ ജലദൗർലഭ്യം അനുഭവിയ്ക്കുന്നത്. ഇപ്പോൾ അവിടെയല്ലേ…(ആരോടോ ചോദിയ്ക്കുന്നു….)… അതിന്റെ അക്കൗണ്ടിന്റെ കണക്ക് ഒക്കെ അറിയാമല്ലോ. ചെറുതായെങ്കിലും പഴയ ഫയൽ എല്ലാം കണ്ടിട്ടുണ്ടല്ലോ… അത്രയും കോടി രൂപ പെറുക്കിക്കൊടുത്ത് കുപ്പിയിലാക്കി വെള്ളം വാങ്ങിച്ചിരുന്നെങ്കിൽ പോലും ഇതിനെക്കാൾ ലാഭമാ…. റിട്ടയർ ആയിക്കഴിഞ്ഞിട്ട് സമ്മതിച്ചാൽ മതി. (ഉദ്യോഗസ്ഥൻ പറയുന്നു…ശരിയാണ് …) … ഇവിടുത്തെ രാജാക്കന്മാർ ഒരിക്കലും famine …വരൾച്ച …മനുഷ്യജീവിതത്തെ ആക്രമിയ്ക്കാതെ കൊണ്ടുപോയതാണ് ഈ രാജ്യത്തെ. ഒരൊറ്റ ജലസേചന പദ്ധതി പോലും ഉണ്ടാക്കിയില്ല. ജലസേചന പദ്ധതികളാണ് ഒട്ടു വളരെ വന സമ്പത്തിനെ വെട്ടിക്കളഞ്ഞത്, എന്നതാണ് ആ ദുരന്തത്തിന്റെ വേറൊരു ഭാഗം. വനസമ്പത്തു തന്ന ജലാശയങ്ങളില് ജലം കെട്ടിനിർത്താൻ പോയത് ജനങ്ങൾക്ക് ജലം ഉണ്ടാകാൻ വേണ്ടിയല്ല. കാട് നാടാക്കി മാറ്റാൻ വേണ്ടിയാ.
പഴശ്ശി പ്രോജക്റ്റിനു ശേഷമാണ് മലബാറിന്റെ വനം മുഴുവൻ നശിച്ചത്. മൂന്നു മാസമേ അതീന്ന് വെള്ളവും കിട്ടുകയുള്ളൂ. ഇപ്പം… കൃഷി ചെയ്യാൻ ആവില്ല. അതിനുവേണ്ടിയുണ്ടായ സേചന സൗകര്യം മുഴുവൻ കൃഷിയിടങ്ങളിൽ കൃഷി ഇല്ലാതാക്കാൻ സഹായിയ്ക്കുകയും ചെയ്തു. ബാക്കി മുഴുവൻ സിമന്റ് വീട് കൃഷി ആകുകയും ചെയ്തു. പിന്നെ ഈ ഉണ്ടാക്കിയ കൃത്രിമ തോടുകൾ.. അങ്ങിനെയാണോ ഈ നാട്ടിൽ പറയുക… കനാലുകൾ … അവയ്ക്കൊക്കെ കുറുകെ ഇടാൻ പാലം മുതലായവയ്ക്കുള്ള ചിലവ് വേറെയും. എന്തിനിത് ഇട്ടുവെന്ന് ചോദിച്ചാൽ, അത് നമുക്ക് മുമ്പുള്ളവരാണെന്ന് ജനാധിപത്യത്തിൽ അഞ്ചുകൊല്ലം കൂടുമ്പോൾ ഉത്തരവും.
ഒരു രാജ്യത്തിനു വേണ്ടി പ്ലാൻ ചെയ്യുകയോ, ഒരു ജനതയ്ക്കുവേണ്ടി പ്ലാൻ ചെയ്യുകയോ, ഒരു പരമ്പരയ്ക്കുവേണ്ടി പ്ലാൻ ചെയ്യുകയോ അല്ല ചെയ്തതെന്ന് ആ ഉത്തരങ്ങളിൽ നിന്നു തന്നെ സ്പഷ്ടം. (13.00 mts) ഓരോ ഉദ്യോഗസ്ഥനും, ഓരോ ഭരണാധികാരിയും അവന്റെ ആവശ്യങ്ങളിൽ മുൻനിർത്തിക്കൊണ്ട് നടത്തിയ അന്വേഷണങ്ങളുടെ ചരിത്രമാണ് നിങ്ങളുടെ ശാസ്ത്രത്തിന്റെയും, നിങ്ങളുടെ പുരോഗതിയുടെയും ചരിത്രം. മാനവ ജീവിതത്തെ സമഗ്രമായി ദർശിച്ചുകൊണ്ടുള്ള ചരിത്രം അല്ല. ഇത് ഇങ്ങിനെ പറയാൻ തുടങ്ങിയാൽ എനിയ്ക്ക് ഒരുപാട് പറയാനുണ്ട്. ഒരെണ്ണം കൊണ്ട് നിങ്ങൾക്ക് മനസ്സിലാകാവുന്നതാണെന്നാ എനിയ്ക്ക് തോന്നുന്നത്. ഒറ്റ ഉദാഹരണം മതി.
കേരളത്തിലെ ജലസേചന പദ്ധതികളും കേരളത്തിലെ ഭക്ഷ്യക്ഷാമവും
കേരളത്തിലെ ഇറിഗേഷൻ പ്രോജക്ടുകൾ. അതിനുശേഷം മാത്രമാണ് നാം ഭക്ഷ്യക്ഷാമം നേരിടുന്നത്. ഇന്ന് കേരളത്തിന്റ ഭക്ഷ്യക്ഷാമം ഇല്ലാതാക്കുന്നത് കേരളത്തിലെ ഭക്ഷണമല്ല. തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ബർമ്മയിലെയും ചൈനയിലേയും അമേരിക്കയിലെയും ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ടാണ്. ഈ അതിർത്തികൾ എല്ലാം അടച്ചാൽ റബ്ബർക്കുരു തിന്നു ചാകും. ജീവശാസ്ത്രത്തെ മാറ്റി നിർത്തി ഒരു രാജ്യത്തിന്റെ ചരിത്രമെഴുതുന്നത് അന്തസ്സുള്ള പണിയല്ല. അഭിമാനത്തിന് ഉതകുകയുമില്ല.

ജീവശാസ്ത്രത്തെ ആധാരമാക്കി നോക്കിയാൽ, ആധുനിക കൃഷിശാസ്ത്രവും ശാസ്ത്രകാരന്മാരും, ആധുനിക ശാസ്ത്രമാതൃകകളും ആധുനിക പഠിപ്പും, വരുന്നതിന് മുമ്പ് ജീവനും പ്രകൃതിയും തമ്മിലും, ജീവനും വിഭവങ്ങളും തമ്മിലും, മാനവവിഭവവും പ്രകൃതി വിഭവവും തമ്മിലും, പാരസ്പര്യം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. ഒന്ന്. ഒന്നെന്നെഴുതി ആ സൈഡിൽ വയ്ക്കുക.
പതിന്നാലാം നൂറ്റാണ്ടിലെ പാശ്ചാത്യന്റെ ഗവേഷണം…
രണ്ട്. പാശ്ചാത്യന്റെ ഗവേഷണം എന്തായിരുന്നു. പതിന്നാലാം നൂറ്റാണ്ടിൽ. പതിന്നാലാം നൂറ്റാണ്ടിൽ പാശ്ചാത്യന്റെ ഗവേഷണം എന്തായിരുന്നു. മുഖ്യമായി…. ഇന്ത്യയിൽ എത്താനുള്ള വഴി. എന്തിനീ കടലു കടന്ന് ഇന്ത്യയിൽ എത്തണം. പരമദരിദ്രരാജ്യമായ ഒരു രാജ്യത്ത് വന്ന് എന്ത് നേടാൻ. നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ സ്ക്കൂളുകളിൽ പഠിപ്പിയ്ക്കുന്ന ചരിത്രം ശരിയാണ്, ഇന്ത്യ ദരിദ്രരാജ്യമാണെങ്കിൽ, വീണ്ടും വീണ്ടും ദരിദ്രരാജ്യമെന്ന് പറഞ്ഞ് ഓർമ്മിപ്പിയ്ക്കുമ്പോൾ, അതേ പുസ്തകത്തിന്റെ തന്നെ മറ്റൊരു ഏടില്, ആയിരത്തി നാനൂറുകളിൽ പോർട്ടുഗലും ഇംഗ്ലണ്ടും ഫ്രാൻസും എല്ലാം തുർക്കികളുടെ സഹായം ഇല്ലാത്തതും, അറേബ്യയുടെ ഇടനില ഇല്ലാത്തതുമായ ഒരു പന്ഥാവ് ഇന്ത്യയിലേയ്ക്ക് തേടിയെന്ന് എന്തിന് പറഞ്ഞു. കാണാൻ വേണ്ടി. എന്നിട്ട് അവിടിരുന്ന് പഠിയ്ക്കുകയും പരീക്ഷ എഴുതുകയും വളുവളാ പരുവത്തിൽ ഡിഗ്രി എടുക്കുകയും ചെയ്ത നിങ്ങൾക്ക് നാണം തോന്നുന്നില്ലേ. അഴകൊഴമ്പൻ ന്യായത്തിൽ പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ ദുരന്തം അതിൽ ഇല്ലേ. ഇടയ്ക്കുള്ള വാക്കാണ് നിങ്ങൾക്ക് വിഷമം ഉണ്ടാക്കുന്നത്. അത് എനിയ്ക്ക് വിട്ടേക്കൂ. അവല് തിന്നുമ്പോൾ അല്പം മധുരം വേണോ, അല്പം എരുവ് വേണോ എന്നുള്ളത് നമ്മുടെ സ്വഭാവം പോലെയിരിയ്ക്കും. അല്ലേ. അതുകൊണ്ട് അതിന് ചേർത്തതായിട്ട് കൂട്ടിയാൽ മതി. ബാക്കി കാര്യങ്ങൾ അതുപോലെ നോക്കുക.
നിങ്ങള് പഠിച്ചത് അഴകൊഴമ്പൻ ന്യായത്തിൽ ആയതു കൊണ്ട് കേൾക്കുമ്പോൾ ഒരു വിഷമം വരും. വിദ്യാഭ്യാസം അഴകൊഴമ്പൻ അല്ലെങ്കിൽ ശ്രദ്ധിച്ചു നോക്ക്. ആയിരത്തി നാനൂറുകളിൽ, അതും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത്…നിങ്ങളുടെ ഗ്രന്ഥങ്ങളിലെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഭൂമി ഉരുണ്ടതാണ് എന്ന് കേട്ട് ഒരുത്തൻ പടിഞ്ഞാറോട്ട് തന്നെ സഞ്ചരിച്ച് ഇന്ത്യ കണ്ടെത്താൻ പോയ കഥ ഉൾപ്പടെ ഉണ്ട്. അങ്ങിനെ പോയി വേറേ ഏതോ രാജ്യത്ത് ചെന്നിട്ടും അവൻ ഇതാണ് കണ്ടുപിടിച്ചത് എന്ന് വിശ്വസിച്ചും തോന്നിപ്പിച്ചും കേറി അതിന് പടിഞ്ഞാറൻ ഇന്ത്യ എന്നൊരു പേരിട്ടു എന്നും നിങ്ങളെ പഠിപ്പിയ്ക്കുന്നുണ്ട്. അങ്ങിനെ ഇടാൻ പറ്റുകേല എന്നുള്ളത് വേറൊരു ചരിത്രം.
West Indies – പൊട്ടന്മാരാക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾ
അങ്ങിനെ ഒരു രാജ്യത്തിലെ ജനങ്ങൾക്ക് മുഴുവൻ വേറൊരു പേര് ഉണ്ടായിരിയ്ക്കെ ആ പേര് മാറ്റി ഒരു ദിവസം രാവിലെ ഒരുത്തൻ വന്നങ്ങ് പേരിട്ടാൽ പഴയ പേരങ്ങ് മാഞ്ഞുപോവുകയും ഈ പേരങ്ങ് സ്ഥിരമായി പതിയുകയും ചെയ്യുമെന്ന് വിചാരിയ്ക്കുന്നത് വിഢ്ഢികൾ മാത്രമാണ്. തല്ക്കാലികമായി വല്ല മീറ്റിംഗും കൂടുമ്പോൾ ഈ ഹാളിനൊക്കെ ഒരുത്തന്റെ പേരു ചേർത്ത് ഇന്ന നഗറെന്നോ, ഒക്കെ നോട്ടീസ് അടിയ്ക്കുകയും പേരിടുകയും അത് പറഞ്ഞ് നിങ്ങളൊക്കെ ഇത് കുത്തിയ്ക്കൊണ്ട് നടക്കുകയും ഒക്കെ ചെയ്താലും, നിങ്ങൾ ഇറങ്ങിപ്പോകുന്നതോടുകൂടി ആ പേര് മായുകയും പഴയ പേര് അവിടെ നിയ്ക്കുകയും ചെയ്യും. നിയമപരമായി പേര് മാറ്റിയാൽ പോലും വളരെക്കാലം കൊണ്ട് അംഗീകരിച്ചാൽ മാത്രമാണ് അത് ജനങ്ങള് പറയാൻ തുടങ്ങുക. അല്ലെങ്കിൽ പേരില്ലാത്തിടം വല്ലതും ആയിരിയ്ക്കണം. അതും ഈ യാത്ര ചെയ്യാൻ പോയവന്റെ ഭാഷ മറ്റൊന്നായിരിയ്ക്കുകയും അവിടെ ജീവിയ്ക്കുന്നവരുടെ ഭാഷ വേറൊന്നായിരിയ്ക്കുകയും ചെയ്യുമ്പോൾ അവിടെച്ചെന്ന് അവരുടെ ഭാഷയിൽ അല്ലാത്ത പദത്തിൽ ഇവൻ ഏതോ ഭാഷയിൽ West India എന്ന് പേര് പറഞ്ഞാൽ ഉടനെ അത് അങ്ങ് സ്വീകരിയ്ക്കാൻ മാത്രം പൊട്ടന്മാര് മാത്രമേ അവിടെ ജീവിച്ചിരുന്നുള്ളൂ എന്നു വിചാരിയ്ക്കുന്ന നിങ്ങളെക്കാൾ പൊട്ടന്മാരായ വിദ്യാർത്ഥികൾ വേറെ ഉണ്ടാകാൻ ഇടയില്ല. (19.12 mts) ശരിയല്ലെന്നു പറഞ്ഞാൽ മതി. ശരിയണോ എന്ന് പഠിച്ച കാലത്തെ വച്ച് നിങ്ങൾ പഠിച്ച് നോക്ക്. ഓർത്ത് നോക്ക്. നേരത്തെ ആ പേര് ഉള്ളത് കൊണ്ടായിരിയ്ക്കണം. ഇയാള് കണ്ട് പിടിയ്ക്കുന്നതിനും മുമ്പും ആ രാജ്യം ഇൻഡ്യ എന്ന് അറിയപ്പെട്ടിട്ടുണ്ടാവാം. ഏതോ സംസ്കൃതി സമാനമായി അവ തമ്മിൽ ഉണ്ടാകണം. സംസ്കൃതിയുടെ ഭൂമികയിൽ ദേശീയങ്ങളായ അതിർത്തികൾക്ക് അപ്പുറം വളർച്ചയുണ്ടായിരിയ്ക്കണം. സ്പെയ്നും സ്പാർട്ടയും വെസ്റ്റ് ഇൻഡ്യയും ഇൻഡോനേഷ്യയും ഒക്കെ ഉൾപ്പെടുന്നിടത്ത് ജനജീവിതത്തിന്റെ സംസ്കാരം അവരുടെ ഭക്ഷണം അവരുടെ പെരുമാറ്റ വിശേഷങ്ങൾ ഇവയ്ക്ക് എല്ലാം സാധർമ്മ്യം കാണുന്നുണ്ടെങ്കിൽ, സംസ്കാരം എന്നു പറയുന്നത് ചരിത്രത്തിൽ ചേർത്ത് വായിച്ചാൽ മറ്റൊന്നായിരിയ്ക്കും ചരിത്രത്തിൽ നിന്ന് നിങ്ങൾക്ക് കിട്ടുക.
കേരളവും ബംഗാളും – ദ്രാവിഡർ
ഇവിടെയാണ് സമഹൃ ധാതുവിൽ നിന്നുണ്ടാകുന്ന സംസ്കാര ശബ്ദത്തിന് പ്രാധാന്യം വരുന്നത്. ചരിത്രമേ നമ്മള് തുടങ്ങിയുള്ളൂ. കേരളത്തിൽ നിന്ന് ബംഗാളിൽ എത്തുമ്പോൾ അവിടുത്തെ ചില വീടുകൾക്ക് സൈഡിൽ ഒക്കെ സർപ്പക്കാവുകളും സർപ്പാരാധനയും ഒക്കെ കാണുമ്പോൾ നിങ്ങള് കേരളത്തിൽ ആണോ എന്ന് സംശയിയ്ക്കും ചിലപ്പം. അവരോട് ചോദിയ്ക്കുമ്പോൾ അവര് ന്യൂ ഇയർ ദ്രാവിഡരാണ് എന്ന് പറയുമ്പോൾ, ഇവിടെ തീയരും നായരും ആയി അറിയപ്പെടുന്ന രണ്ടു സമുദായങ്ങളുടെ സാമനങ്ങളായ ഭാവങ്ങൾ അവരുടെ പെരുമാറ്റങ്ങളിൽ കാണുകയും പരിചയപ്പെടുമ്പോൾ തമ്മിൽ ഐക്യം പെട്ടെന്ന് ഉണ്ടാവുകയും ചെയ്യുന്നു എങ്കിൽ, ഏതോ സംസ്കാരം അവരെ തമ്മിൽ അടുപ്പിയ്ക്കുന്നു എന്ന് കണ്ടെത്താൻ അധികം വിഷമം ഉണ്ടാവില്ല.
ഇപ്പം അതിന്റെ പിതൃത്വം തേടി പോകുമ്പോൾ ചിലപ്പോൾ അത് ഒരിടത്ത് ചെന്ന് എത്തിയെന്നും വരാം. പീഠഭൂമികളെ കടന്നും നദികൾ താണ്ടിയും മാനവൻ സഞ്ചരിയ്ക്കുന്ന കാലങ്ങളിൽ അവൻ മിച്ചം വച്ചുപോയ സംസ്കാരങ്ങൾ മൺമറയാതെ ചിലപ്പോൾ അവനിൽ പരമ്പരയാ നില നിന്നു എന്നും വരാം. ചില രൂപഭേദങ്ങളോടു കൂടി. ഭൂമിശാസ്ത്രപരമായ ചില രൂപഭേദങ്ങളോടു കൂടി. അപ്പോൾ സംസ്കാരം ചേർത്തും ചരിത്രം വേറെ പഠിയ്ക്കേണ്ടി വരും.
സ്വത്വം – രാജ്യങ്ങളുടെ
ഏതെങ്കിലും യൂറോപ്യൻ രാഷ്ട്രം അവരുടെ സ്വത്വത്തിനു മേൽ കൈവച്ചാൽ അടങ്ങിയിരിയ്ക്കില്ല എന്നുള്ളതിന് പ്രത്യക്ഷമായ തെളിവാണ് സദ്ദാം ഹുസ്സൈന്റെ അനുഭവം. അതിനെ ചരിത്രമെന്നല്ല പറയുക. മാനവന്റെ സംസ്കാരത്തിൽ ഉറഞ്ഞു കൂടി നില്ക്കുന്ന ഭാവമെന്നാ പറയുക. അങ്ങിനെയുള്ള യൂറോപ്പ്, ബ്രിട്ടീഷുകാരനും ഫ്രഞ്ചുകാരനും ജർമ്മൻകാരനും എല്ലാം അമേരിക്കൻ ഭൂവിഭാഗത്തിലേയ്ക്ക് തീർത്ഥാടകരായി കടന്നുചെല്ലുകയും, അവിടെ ജീവിച്ചരുന്ന ജനതയോട് ഒരു പ്രാവശ്യം പോലും ആയുധം കൊണ്ട് ഏറ്റുമുട്ടാതെ അവർ ആദരപൂർവ്വം ഇവരെ ഇരുത്തുകയും, അവരുടെ സ്വത്വം നിരാസം വരാതെ തങ്ങളിലേയ്ക്ക് തന്നെ ചുരുങ്ങുകയും ചെയ്ത് ജീവിച്ചു എങ്കിൽ, ആ സാംസ്കാരിക തീവ്രത പടിഞ്ഞാറിനോട് കടപ്പെട്ടതായിരിയ്ക്കുമോ കിഴക്കിനോട് കടപ്പെട്ടതായിരിയ്ക്കുമോ.
എത്ര പ്രചണ്ഡമായ അഭിമാനങ്ങൾ വിളമ്പുന്ന ഇന്ത്യാക്കാരനും, അവന്റെ കൂട്ടത്തിൽ ഒരുത്തനോട് കാണിയ്ക്കുന്നതിനേക്കാൾ ആദരവോടുകൂടി ശത്രു കേറിവന്നാലും ഇന്നും പെരുമാറുമോ എന്ന് ആദ്യം നോക്കുക. (ആരോ ചോദിയ്ക്കുന്നു….) അത് തകർച്ചയാണെന്ന് തോന്നുന്നില്ല. (ആരോ ചോദിയ്ക്കുന്നു….) ശാസ്ത്രത്തിന്റെ അധിനിവേശം ഒക്കെ ഒരു നിമിഷം കൊണ്ട് പുറത്തുപോകും. അറിവില്ലായ്മയാണ് തകർച്ചയ്ക്ക് കാരണം. സ്വീകരണമല്ല. അതേ സ്വഭാവം നമുക്ക് പ്രകൃത്യാ ഇല്ലാത്തത് വച്ചുകെട്ടാനുള്ള നമ്മുടെ മോഹമാണ് തകർച്ചയ്ക്കു കാരണം. മറ്റേതാണ് എന്നു നമുക്ക് തോന്നും. പക്ഷെ വസ്തുത അവര് വന്നിരുന്നപ്പോൾ അതുപോലെ ആകാനുള്ള ഒരു വെമ്പൽ നമുക്ക് വന്നു. അതുകൊണ്ട് സംസ്കാരത്തിൽ അവരുടെ സന്നിവേശം ഉണ്ടായത് ഒരു അളവ് വരെ അപകടകരമാണ്.
അധിനിവേശത്തിന്റെ അപകടത്തേക്കാൾ ഈ പ്രവണതയാണ് നമ്മെ നശിപ്പിച്ചത്. യൂറോപ്യൻ മാതൃകയില് ഇത് കാണാവുന്നത് അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ….നിങ്ങള് വളരെ അഭിമാനത്തോടുകൂടെ പഠിയ്ക്കുന്ന ഒരു പേരാണ് അത്. നിങ്ങളുടെ കുട്ടിക്കാലത്ത്. ജോർജ്ജ് വാഷിങ്ടൺ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ പേര്. ലോകത്തിലെ ഏറ്റവും സത്യസന്ധതയ്ക്കും മറ്റും ഉദാഹരണമായി നിങ്ങള് പഠിയ്ക്കുന്നത് ഈ മാന്യ ദേഹത്തെയാണ്. (ആരോ പറയുന്നു….എബ്രഹാം ലിങ്കൺ ) അത് അടിമവ്യാപാരം നിർത്തലാക്കിയതിന്റെ പേരിലാണ്. അടിമ വ്യാപാരം നിർത്തലാക്കിയത് ഇന്ത്യൻ സ്വാതന്ത്ര്യം പോലെ ഒരു പ്രഹേളികയാണ്. നിങ്ങളെന്നെ വല്ലാതെ കൊണ്ടു പോകും എന്നാ എനിയ്ക്ക് തോന്നുന്നെ. ചരിത്രം ആയതുകൊണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യം
ഇന്ത്യൻ സ്വാതന്ത്ര്യം 1947- ആഗസ്റ്റ് 14-ആം തീയതി അർദ്ധരാത്രി ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റനിൽ നിന്ന് ആദ്യത്തെ ഗവർണ്ണർ ജനറൽ ബ്രിട്ടീഷുകാരനായ മൗണ്ട് ബാറ്റനിലേയ്ക്ക് കൈമാറിക്കൊണ്ട് ഇന്ത്യ ബ്രിട്ടനിൽ നിന്ന് രക്തരഹിതമായ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം പിടിച്ചു വാങ്ങി. ചരിത്രത്തിന്റെ നിർണ്ണായക മൂഹൂർത്തമാണ് അത്. ഞാൻ അടിവരച്ച ചില കാര്യങ്ങൾ ഉണ്ട് അതിനകത്ത്. വര നിങ്ങള് കണ്ടോ എന്നറിയില്ല. (26.34 mts ) ബ്രിട്ടന്റെ ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട്ബാറ്റനിൽ നിന്ന്, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ബ്രിട്ടന്റെ പുത്രനായ മൗണ്ട് ബാറ്റനിലേയ്ക്ക് കൈമാറിക്കൊണ്ട് ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം സ്വാതന്ത്ര്യം നേടി. കുമാരൻ മാസ്റ്ററും മറ്റും അത് കഴിഞ്ഞും ഫ്രാൻസിനോട് വിട പറയാൻ പറഞ്ഞുകൊണ്ട് മാഹിയിലും മറ്റും വിപ്ലവം നടത്തി. 1947 ആഗസ്റ്റ് 14-ആം തീയതി അർദ്ധരാത്രി ഇന്ത്യയിൽ നിന്ന് ഫ്രഞ്ചുകാർ വിട്ടുപോയില്ല. ഫ്രഞ്ച് അധിനിവേശ പ്രദേശമായ പോണ്ടിച്ചേരി പിന്നീട് വീണ്ടും നാളുകൾക്കു ശേഷമാണ് നാം സ്വാതന്ത്ര്യം നേടിയത്. (ആരോ പറയുന്നു…) അങ്ങിനെ അല്ല പഠിച്ചത്. പഠിച്ചത് പതിനാലാം തീയതി അർദ്ധരാത്രി നമ്മള് സ്വാതന്ത്ര്യം നേടി ജവഹർലാൽ നെഹ്രു രഥത്തിൽ ഏറി യാത്ര ചെയ്തു, സത്യപ്രതിജ്ഞ ചെയ്തു എന്നൊക്കെയാ നമ്മള് പഠിച്ചത്.
Fake History of India – Common Wealth
പഠിച്ചതില് ഈ മൗണ്ട് ബാറ്റനിൽ നിന്ന് മൗണ്ട് ബാറ്റനിലേയ്ക്കാണ് സ്വാതന്ത്ര്യം കൈമാറിയതെന്ന് നമ്മളെ ആരും പഠിപ്പിച്ചില്ല. അത് ചരിത്രകാരന്മാർ വംശ ബന്ധുത്വം കൊണ്ട് പലപ്പോഴും ചെയ്യുന്ന ഉദാരതയെ ഉദാസീനതകൊണ്ടു മറയ്ക്കുന്ന തന്ത്രത്തിൽ മറച്ചു. ഞാനാദ്യം എടുത്തുവച്ച ഒരു ലിംഗം ഇതാണ്. ഭാഷാശാസ്ത്രത്തിലെ. അത് സജീവമായി നിർത്തിക്കൊണ്ടാ ഞാൻ ചർച്ച ചെയ്യുന്നത്. വംശീയ ബന്ധമില്ലാത്ത പാശ്ചാത്യർ എഴുതിയ ചരിത്രപുസ്തകങ്ങളിൽ ഒഴിച്ച് എല്ലായിടത്തും ഈ വൃത്തികേടുകൾ കാണാം. പാശ്ചാത്യ നാട്ടിൽ നിലകൊള്ളുമ്പോഴും വംശബന്ധുത്വം കൊണ്ട് ഉദാരത കളഞ്ഞിട്ടില്ലാത്ത ചിലർ സത്യം രചിച്ചിട്ടുണ്ട്. സത്യം കാണാൻ, മൗണ്ട് ബാറ്റനിൽ നിന്ന് മൗണ്ട് ബാറ്റനിലേയ്ക്ക് എങ്ങിനെയാണ് സ്വാതന്ത്ര്യം ലഭിയ്ക്കുക എന്ന് അന്വേഷിയ്ക്കണം. പഠിപ്പിച്ചവരോട് നിങ്ങൾ ഇത് വരെ ചോദിച്ചും ഇല്ല. മാത്രവുമല്ല അന്നും ഇന്നും ഇന്ത്യ ഇന്ത്യയുടെ സമ്പത്തല്ല. പൊതുസ്വത്താണ്. common-wealth. നിങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടി എങ്കിൽ common-wealth എന്ന എഗ്രീമെന്റ് സുസാദ്ധ്യമല്ല. നിങ്ങൾ സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാർ അല്ല. നിങ്ങളുടെ വിദ്യാഭ്യാസം കോമൺ വെൽത്തിന്റെ സങ്കല്പങ്ങളിലാ രൂപപ്പെട്ടത്. ഇന്ത്യൻ സംസ്കൃതിയുടെ അടിസ്ഥാനത്തിൽ അല്ല രൂപപ്പെട്ടത്. നിങ്ങളുടെ ജീവിതം മുഴുവൻ അന്യ ഭാഷയ്ക്ക് ഉഴിഞ്ഞു വയ്ക്കേണ്ടി വന്നത് അതിന്റെ ബാക്കിപത്രമാണ്. നിങ്ങളുടെ വൈദ്യ വിദ്യാഭ്യാസ രംഗം രൂപാന്തരപ്പെട്ടത്, നഗ്നമായി 1946-ലെ ഭരണപരിഷ്ക്കാരത്തെ അവലംബിച്ചുള്ള തുടർച്ചയായി മാത്രമാണ്. അതിൽ ദേശീയ വൈദ്യ നയം പൂർണ്ണമായി ഉച്ഛാടനം ചെയ്യണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആര് കൂട്ടു നിന്നു എന്നുള്ളതൊക്കെ അർത്ഥമില്ലാത്ത കാര്യമാ. ഇപ്പോൾ ഞാനും നിങ്ങളും ഇവിടെ ജീവിയ്ക്കുമ്പോൾ നമ്മളും അതിന് കൂട്ടുനില്ക്കുന്നു എന്നുള്ളത് വസ്തുതയാണ്. ങ്ഹേ …നാല്പത്തി ആറില്…ബ്രിട്ടന്റെ കാലത്ത്. അതിന്റെ തുടർച്ചയാ പിന്നെ വന്ന എല്ലാ നിയമവും. അതെല്ലാം ശരിപ്പെടുത്തി വച്ചിട്ടാ ഇത് (30.36 mts) കൈയ്യിലോട്ട് തന്നത് common-wealth. ചരിത്രം ഒരുപാട് പഠിയ്ക്കണോ. ഉള്ള ശാന്തി കളയണോ. (end of video clip no. 05)
തുടരും…….
More articles and discourses are available at nairnetwork.in
Unique Visitors : 29,025
Total Page Views : 43,915
Intro for Social Media : Attainment of Peace (of individual & society) was the real intent of history-writing in India. The epics were written keeping this lofty aim in mind. Modern history writing is in start contrast with this ancient Indian tradition.
Swamiji challenges modern historiography in this discourse …..
Fb : ചരിത്ര പഠനങ്ങളെയും,ഗവേഷണങ്ങളെയും, അറിവുകളെയും, രചനകളെയും ഇവയെ എല്ലാം സംബന്ധിച്ച ധാരണകളെയും മാറ്റി മാറിയ്ക്കുന്ന സ്വാമിജിയുടെ വാക്കുകൾ…
സനാതന ധർമ്മികളുടെ ചരിത്ര-പഠന-രചനാ പാരമ്പര്യവും, ചരിത്രരചനയുടെ ലക്ഷ്യങ്ങളും വിശദീകരിയ്ക്കുന്ന പരമ്പര…
ഇന്ത്യൻ വിദ്യാർത്ഥികളെ പൊട്ടന്മാരാക്കുന്ന ചരിത്ര ആഖ്യാനങ്ങൾ …..