കഴിഞ്ഞ ഭാഗത്ത് ഗസ്നിയിലെ മഹ്-മൂദ് ഹിന്ദുക്കളെ ധൂളികളാക്കി നാലുപാടും ചിതറിച്ചതിനെക്കുറിച്ച് വിവരിച്ചിരുന്നു. ഇവിടെ ഹിന്ദു വിഗ്രഹത്തെ അപവിത്രമാക്കി അതിന് ഉടച്ച് നശിപ്പിച്ച ഒരു സംഭവമാണ് വിവരിയ്ക്കുന്നത്. ഈ സംഭവവും നമ്മൾ അറിയുന്നത് മുഹമ്മദ്ദീയ പണ്ഡിതനായ അൽ-ബയ്റൂനിയുടെ രേഖകളിൽ നിന്നാണ്. ഇപ്പോൾ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മുൾട്ടാൻ നഗരത്തിൽ 273 വർഷത്തെ ഇടവേളയിൽ നടന്ന രണ്ട് സംഭവങ്ങളിൽ, ആദ്യത്തേതിൽ സുന്നി മുസ്ലീംങ്ങളും രണ്ടാമത്തേതിൽ ഷിയ മുസ്ലീംങ്ങളും കുറ്റക്കാരാണ്.
മുൾട്ടാനിലെ ആദിത്യ വിഗ്രഹം അപവിത്രീകരിച്ച് (desecration) അതിനെ ഉടച്ച് നശിപ്പിച്ച സംഭവം
Quote Alberuni :- “അവരുടെ (ഹിന്ദുക്കളുടെ) പ്രസിദ്ധമായ ഒരു വിഗ്രഹം മുൾട്ടാനിലേതായിരുന്നു. ആ പ്രതിഷ്ഠ സൂര്യന്റേതാണ്. ആദിത്യ എന്നാണ് അതിനെ വിളിച്ചിരുന്നത്. തടികൊണ്ട് ഉണ്ടാക്കിയ ആ വിഗ്രഹം, ചുവന്ന കോർഡോവാൻ തോൽ കൊണ്ട് ആവരണം ചെയ്തിരുന്നു. കണ്ണുകളുടെ ഭാഗത്ത് രണ്ട് ചുവന്ന മാണിക്യക്കല്ല് പതിച്ചിരുന്നു. കഴിഞ്ഞു പോയ കൃതയുഗത്തിന്റെ പര്യവസാനത്തിലാണ് ആ വിഗ്രഹം നിർമ്മിച്ചതെന്ന് കരുതുക. അങ്ങിനെയെങ്കിൽ അത് നിർമ്മിച്ചിട്ട് 216,432 വർഷങ്ങൾ കടന്നുപോയിക്കഴിഞ്ഞിരിയ്ക്കുന്നു. മുഹമ്മദ് ഇബ്നു അൽകാസിം ഇബ്നു അൽമുന്നാഭ് മുൽട്ടാൻ കീഴടക്കിയപ്പോൾ (712 AD), ആ പട്ടണം ഇത്രയേറെ അഭിവൃദ്ധി പ്രാപിച്ചത് എങ്ങിനെയെന്നും, അവിടെ വളരെയധികം സമ്പത്ത് കുമിഞ്ഞുകൂടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അയാൾ അന്വേഷിച്ചു. മുൾട്ടാൻ പട്ടണത്തിന്റെ സമ്പൽസമൃദ്ധിയുടെ അടിസ്ഥാനം ആദിത്യ വിഗ്രഹവും അതിനെ ആരാധിയ്ക്കുവാൻ നാനാ ഭാഗങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരാണെന്നും അൽകാസിം ബിൻ അൽമുന്നാഭ് മനസ്സിലാക്കി. ആകായാൽ വിഗ്രഹം അവിടെത്തന്നെ ഇരിയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അയാൾ ചിന്തിച്ചു. പക്ഷെ വിഗ്രഹത്തെ അപവിത്രീകരിച്ച് നിന്ദിയ്ക്കുവാൻ അയാൾ അതിന്റെ കഴുത്തിൽ പശു-മാംസത്തിന്റെ ഒരു കഷ്ണം തൂക്കിയിട്ടു. വിഗ്രഹം ഇരുന്നിരുന്ന അതേ സ്ഥലത്ത് (സമീപത്തിൽ) ഒരു മുഹമ്മദ്ദീയ പള്ളിയും നിർമ്മിച്ചു. പിന്നീട് ( 959 AD) ഇസ്മെയിലി ഷിയാക്കളായ ക്വാർമാറ്റിയർ (Qarmatians) മുൽട്ടാൻ കൈവശപ്പെടുത്തിയപ്പോൾ ജലാം ബിൻ ഷെയ്ബാൻ എന്ന കൈയ്യേറ്റക്കാരൻ, ആ വിഗ്രഹത്തെ പല കഷ്ണങ്ങളാക്കി ഉടച്ച്, അതിന്റെ പൂജാരിമാരെ വധിയ്ക്കുകയും ചെയ്തു. മുൽട്ടാനിലെ ഉയർന്ന സ്ഥലത്ത് ഇഷ്ടികകൊണ്ട് കെട്ടിയ ഒരു കോട്ട അയാൾ തന്റെ രാജമന്ദിരമാക്കി. ഈ കോട്ടയ്ക്കകത്തുതന്നെ പുതിയ ഒരു പള്ളിയും പണികഴിപ്പിച്ചു. രണ്ടാമത്തെ ഖിലാഫത്ത് (caliphate) ആയ ഉമയ്യദ് രാജവംശത്തിന്റെ നേതൃത്വത്തിലുള്ള ഉമയ്യദ് ഖിലാഫത്തുമായി(661-750 CE) ബന്ധപ്പെട്ട എല്ലാത്തിനെയും ജലാം ബിൻ ഷെയ്ബാൻ ശത്രുതയോടെ സമീപിച്ചതിനാൽ പഴയ പള്ളി അടച്ചുപൂട്ടുവാൻ അയാൾ കല്പന പുറപ്പെടുവിച്ചു. ( പഴയ പള്ളി നിർമ്മിച്ച അൽകാസിം ബിൻ അൽമുന്നാഭ്, ഉമയ്യദ് ഖിലാഫത്തിന്റെ പ്രതിനിധിയായിരുന്നു). ഇസ്മെയിലി ഷിയാക്കളായ ക്വാർമാറ്റിയരുടെ ഭരണം (ഗസ്ന) രാജകുമാരൻ മഹ്-മൂദ് ആ രാജ്യങ്ങളിൽ നിന്നും തുടച്ചു നീക്കിയപ്പോൾ, അയാൾ പഴയ പള്ളിയെ വെള്ളിയാഴ്ച നിസ്കാരത്തിന്റെ വേദിയാക്കുകയും, രണ്ടാമതായി ഷിയാക്കൾ പണിത പള്ളി ജീർണ്ണിയ്ക്കുവാൻ വിടുകയും ചെയ്തു. ഇപ്പോൾ അത് മൈലാഞ്ചി അഥവാ ഹെന്നച്ചെടികളുടെ കെട്ടുകൾ സൂക്ഷിയ്ക്കുന്ന കളപ്പുരയായി ഉപയോഗിച്ചുവരുന്നു.” Unquote. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ട് ശ്രദ്ധിയ്ക്കുക.
ഭാരതീയരുടെ വിഗ്രഹ ആരാധന പാപമാണ് : ആധുനിക മുസ്ലീം വിദ്യാർത്ഥി സംഘടന
സ്റ്റുഡന്റ്സ് ഇസ്ലാമിക്ക് മൂവ്മെന്റ് (SIMI) എന്ന മുസ്ലീം വിദ്യാർത്ഥി സംഘടന, ഇന്ത്യയെ ഇസ്ലാമിക്ക് കാലിഫേറ്റിനു കീഴിൽ കൊണ്ടുവരുന്നതിനായി അണിയറയിൽ പടയൊരുക്കങ്ങൾ നടത്തുന്നു. ഇതിനായി രാജ്യത്തിന് അകത്തും പുറത്തുമുള്ള മുസ്ലീംങ്ങളുടെ പിന്തുണ ഇവർ തേടുന്നു. ഇന്ത്യൻ ദേശീയതയെ തുടച്ചുമാറ്റി, പകരം ആഗോള ഇസ്ലാമിക അറബി ശാസനത്തിൻ കീഴിൽ ഇന്ത്യയെ തളച്ചിടാൻ SIMI-യുടെ നേതൃത്വത്തിൽ, ഈ സംഘടനയിൽ അംഗങ്ങളായ ഇന്ത്യയിലെ മുസ്ലീം യുവാക്കൾ പ്രയത്നിക്കുന്നു. ആധുനിക കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ മുസ്ലീം വിദ്യാർത്ഥി സംഘടന, ഭാരതീയരുടെ(ഹിന്ദുക്കളുടെ) വിഗ്രഹ ആരാധന വലിയ പാപമായി കണക്കാക്കുന്നു. ഈ മുസ്ലീം വിദ്യാർത്ഥി സംഘടനയെ, UAPA ചട്ടങ്ങൾ മൂലം, 2019 ജൂലായിൽ നിരോധിയ്ക്കുകയുണ്ടായി. ഈ നിരോധനം നീക്കണമെന്ന ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതിന്റെ വാർത്തയാണ് താഴെ നല്കിയിരിക്കുന്നത്. ഈ ഹർജിയ്ക്ക് മറുപടി ആയി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്കുകയുണ്ടായി. വിഗ്രഹ ആരാധന പാപമാണെന്നും, അതിനാൽ ഇത്തരം ആചാരങ്ങൾ നിർത്തലാക്കേണ്ടത് തങ്ങളുടെ കടമയായി SIMI കരുതുന്നതായും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ പരമോന്നത കോടതിയെ ബോധിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നതായും ഈ വാർത്തയിൽ നിന്നും അറിയാൻ കഴിയും. പരമോന്നത കോടതിയിലെ ജഡ്ജിമാർക്ക് ഇക്കാര്യങ്ങൾ ബോധ്യം ആവുമോ എന്ന് തീർച്ചയില്ല. ഈ ഭീഷണികൾ എല്ലാം കണക്കിലെടുക്കുമ്പോൾ, ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച്, ഇവിടെ സെമറ്റിക്ക് മതങ്ങളെ നിരോധിച്ചില്ലെങ്കിൽ, ഭാവിതലമുറകൾക്ക് ഹിന്ദുക്കളായി സമാധാനപരമായി സ്വന്തം മാതൃരാജ്യത്തിൽ ജീവിയ്ക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്.
ഇസ്ലാമി ഇൻക്വിലാബ്
‘ഇൻക്വിലാബ് സിന്ദാബാദ്…. തൊഴിലാളിവർഗ്ഗം സിന്ദാബാദ് ‘ എന്നൊക്കെയുള്ള കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങൾ നമ്മുടെ തെരുവുകളിൽ ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട്. ഇനിയും ഹിന്ദുക്കൾ പ്രതികരിച്ച് പ്രതിരോധിച്ചില്ലെങ്കിൽ ഇതോടൊപ്പം ഇസ്ലാമി ഇൻക്വിലാബ് എന്നുള്ള മുദ്രാവാക്യങ്ങളും പൊതുഇടങ്ങളിൽ നിന്നും കേൾക്കേണ്ടി വരും. കേന്ദ്ര സർക്കാറിന്റെ സത്യവാങ്മൂലത്തിൽ സിമിയെക്കുറിച്ച് പറഞ്ഞിരിയ്ക്കുന്നത് ഇപ്രകാരമാണ്. Quote from affidavit submitted by centre in the Supreme Court : “മുഹമ്മദ്ദീയ മത പ്രചാരണം, മുഹമ്മദ്ദീയ മതത്തിനു വേണ്ടിയുള്ള യുദ്ധം (ജിഹാദ്) എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി, യുവാക്കളെ സ്വാധീനിച്ച് അണിനിരത്തുവാൻ സിമി ശ്രമിയ്ക്കുന്നുണ്ട്. ഇസ്ലാമി ഇൻക്വിലാബ് (ഇസ്ലാമിക വിപ്ലവം) എന്ന ലക്ഷ്യം സാധിയ്ക്കുവാനായി, ശരിയത്ത് നിയമങ്ങൾ നടപ്പാക്കി ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി സിമി പ്രയത്നിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലോ, ഇന്ത്യ ഒരു ജനാധിപത്യപരമാധികാര രാഷ്ട്രമാണെന്നോ അവർ വിശ്വസിക്കുന്നില്ല. മുഹമ്മദ്ദീയ വിശ്വാസ പ്രകാരം, ഹിന്ദുക്കളുടെ വിഗ്രഹ ആരാധന ഒരു പാപമാണെന്നും അത്തരം ആചാരങ്ങൾ നിർത്തലാക്കേണ്ടത് തങ്ങളുടെ കടമായെന്നും സിമിയിലെ അംഗങ്ങൾ വിശ്വസിയ്ക്കുന്നു.
സിമിക്ക് ഗൾഫ് രാജ്യങ്ങളിൽ അംഗത്വമുണ്ട്. അവിടുന്ന് സംഭാവനകൾ ലഭിയ്ക്കുന്നതിനാൽ സിമിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണ്. ഇന്ത്യയ്ക്കകത്തും ഇവർ രണ്ട് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ധനം ശേഖരിയ്ക്കുന്നു. സക്കാത്ത് എന്നു പേരുള്ള സംഭാവനകളിലൂടെ ഇന്ത്യയിലെ മുസ്ലീംങ്ങളിൽ നിന്നും ഇവർ പണം പിരിയ്ക്കുന്നു. ഇതിനും പുറമെ കവർച്ചകളിലൂടെയും കൊള്ളകളിലൂടെയും നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് സിമി ധനം ശേഖരിയ്ക്കുന്നു. (ഈ കവർച്ചകൾക്കും കൊള്ളകൾക്കും ഇരയാകുന്നത് ഹിന്ദുക്കളാണ്.)
രാജ്യാന്തര ബന്ധങ്ങൾ
സിമിയിലെ അംഗങ്ങൾക്ക്, പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, നേപ്പാൾ മുതലായ രാജ്യങ്ങളിലെ സമാന ചിന്താഗതിക്കാരായ മുസ്ലീംങ്ങളുമായി സമ്പർക്കമുണ്ട്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സംഘടനയായതിനാൽ, വിവിധ ഇസ്ലാമിക തീവ്രവാദി സംഘടനകൾ, കാശ്മീരിൽ പ്രവർത്തിക്കുന്നത് ഉൾപ്പടെ, സിമിയിലെ അംഗങ്ങളെ സ്വാധീനിക്കുകയും, അവരെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.” Unquote.
മുസ്ലീം രാജ്യമായിത്തീർന്ന പാക്കിസ്ഥാന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.
മുഹമ്മദ്ദീയൻ അധിനിവേശകരും അവരുടെ മുഹമ്മദ്ദൻ സൈനികരും, ഹിന്ദുമതത്തിന്റെ വിഗ്രഹങ്ങൾ ഉടച്ച് ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ച്, കൂടുതലും പിന്നാക്ക ജാതികളിൽ നിന്നുള്ള ഹിന്ദുക്കളെ ബലം പ്രയോഗിച്ചും അല്ലാതെയും മുഹമ്മദ്ദീയരാക്കി. ഇപ്രകാരം ഭാരതത്തിൽ മുഹമ്മദ്ദീയരുടെ ജനസംഖ്യ വർദ്ധിച്ചു വന്നു. ഇവർ കാരണമായി 1945-ൽ ഭാരതം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിയ്ക്കപ്പെട്ടു. ഇപ്രകാരം ഉണ്ടായതാണ് പാക്കിസ്ഥാൻ. മുൽട്ടാൻ ഇപ്പോൾ പാക്കിസ്ഥാനിലാണ്. ആയിരം വർഷങ്ങൾക്ക് മുമ്പ് അവിടെവച്ചു നടന്ന ആദിത്യ വിഗ്രഹ നിന്ദയെക്കുറിച്ചും നശീകരണത്തെക്കുറിച്ചും അൽ-ബയ്റൂനി എന്ന മുഹമ്മദ്ദീയ പണ്ഡിതൻ രേഖപ്പെടുത്തിയ വിവരണം മുകളിൽ നല്കിയത് വായനക്കാർ ശ്രദ്ധിച്ചിരിയ്ക്കുമല്ലോ. മുൽട്ടാൻ ഐശ്വര്യ സമൃദ്ധമായ ഒരു പട്ടണമായിരുന്നു എന്ന് അൽബറൂനി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിഗ്രഹഭഞ്ജനത്തിലൂടെ ഹിന്ദു സംസ്കാരത്തിനെ നിന്ദിച്ചതു കാരണമായി ആ പ്രദേശത്തിന്റെയും ആ പ്രദേശം ഉൾപ്പെടുന്ന രാജ്യത്തിന്റെയും(പാക്കിസ്ഥാൻ) ഐശ്വര്യം ഇന്ന് അസ്തമിച്ചിരിയ്ക്കുന്നു. വെറും 78 വർഷങ്ങൾകൊണ്ട് പാക്കിസ്ഥാൻ എല്ലാ പ്രകാരത്തിലും തോൽവിയടഞ്ഞ രാജ്യമായിത്തീർന്നിരിയ്ക്കുന്നു. പാക്കിസ്ഥാന് ഒരിക്കലും ഇനി കരകയറുവാൻ ആവില്ല. ഈ സാഹചര്യത്തിൽ ആണവ ആയുധങ്ങൾ ആ രാജ്യത്ത് ഉള്ളതിനാൽ, ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം പാക്കിസ്ഥാനാണെന്ന് ഈയിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ പറയുകയുണ്ടായി (ആ വർത്തയുടെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്). ഫലങ്ങളിൽ നിന്നും മുഹമ്മദ്ദീയ മതം അറുപരാജയമാണ് എന്ന് വ്യക്തമാണ്. (താഴെ നല്കിയിരിയ്ക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച ചില്ലറ വാർത്താക്കുറിപ്പുകൾ പരിശോധിയ്ക്കുക.)
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Unique Visitors : 24,207
Total Page Views : 37,737